Friday, January 4, 2008

എന്റെ പ്രിയ സുഹൃത്തുക്കള്‍‌ക്കായ്…

ഇത് ഈ പുതുവര്‍‌ഷത്തിലെ എന്റെ ആദ്യ പോസ്റ്റാണ്. നീര്‍‌മിഴിപ്പൂക്കള്‍‌ എന്ന ഈ ബ്ലോഗില്‍‌ ഇത് എന്റെ അമ്പതാമത്തേതും. പുതുവര്‍‌ഷം ആദ്യം ഏതു പോസ്റ്റിടണമെന്ന് രണ്ടാമതൊന്നു കൂടി ആലോചിയ്ക്കേണ്ടി വന്നില്ല. മറ്റെന്തിനേക്കാളും സൌഹൃദം എനിക്കു വിലപ്പെട്ടതാകയാല്‍‌ ഇതു സൌഹൃദം സ്പെഷലാണ്, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍‌ക്കു വേണ്ടിയുള്ളതാണ്.

1999 ജൂലൈയിലാണ് പിറവം ബിപിസി കോളേജില്‍ ആദ്യമായി കാലു കുത്തുന്നത്. സ്നേഹിയ്ക്കാന്‍‌ മാത്രമറിയുന്ന ഒരു പിടി കൂട്ടുകാരെയും ഒട്ടനേകം നല്ല ഓര്‍‌മ്മകളേയും സമ്മാനിച്ച ആ കലാലയത്തെ എനിയ്കെന്നല്ല അവിടെ പഠിച്ചിട്ടുള്ള ആര്‍‌ക്കും മറക്കാനാകുമെന്നു തോന്നുന്നില്ല.

പിറവത്ത് ഞങ്ങള്‍‌ പഠിക്കുന്ന കാലത്ത് കോളേജ് ജീവിതം പോലെ തന്നെ രസകരമായിരുന്നു താമസവും. അവിടെ ഞങ്ങള്‍‌ താമസിച്ചിരുന്നത് പിറവം റബ്ബര്‍‌ പാല്‍‌ വിതരണ- സംഭരണ കേന്ദ്രം വക ഓഫിസ് കെട്ടിടത്തിലായിരുന്നു. ഒരേയൊരു മുറി, അതിനൊരു വരാന്ത, ആ മുറിയോട് ചേര്‍‌ന്ന് ടോയ്‌ലെറ്റ്. പിന്നെ, ഈ പറഞ്ഞ മുറിയില്‍‌ നിന്നും അല്‍പ്പം മാറി ഒരു കൊച്ചു അടുക്കള. ഇതായിരുന്നു പിറവത്തെ ഞങ്ങളുടെ സാമ്രാജ്യം. അവിടുത്തെ താമസക്കാര്‍‌ രണ്ടു തരം. ഒന്ന് ഞാനും ബിട്ടുവും കുല്ലുവും ചേര്‍‌ന്ന സ്ഥിരാംഗങ്ങള്‍‌(എന്നു വച്ചാല്‍‌ വാടക കൊടുക്കുന്നവര്‍‌). രണ്ട് മത്തനും ജോബിയും സുധിയും ബിമ്പുവും ചേര്‍‌ന്ന അഭയാ‍ര്‍‌ത്ഥികളും.

അഭയാര്‍‌ത്ഥികളെന്നു വച്ചാല്‍‌ അക്ഷരാര്‍‌ത്ഥത്തില്‍‌ അഭയാര്‍‌ത്ഥികള്‍‌ തന്നെ.ഇവന്മാരുടെയെല്ലാം വീട് കോളേജിനു ചുറ്റുവട്ടത്തൊക്കെ തന്നെ ആണെങ്കിലും മിക്കവാറും ദിവസങ്ങളിലെല്ലാം എല്ലാവരും കാണും ഞങ്ങളുടെ റൂമില്‍‌.വാടകയൊന്നും തരാതെ ഞങ്ങളുടെ റൂമില്‍‌ തീറ്റയും കുടിയുമായി സ്ഥിരമായി കൂടുന്നതു കൊണ്ടാണ് ഇവന്മാര്‍‌ക്ക് അഭയാര്‍‌ത്ഥികളെന്ന പേരു വന്നത്. എന്തായാലും എല്ലാവരും കൂടി ഉള്ള ദിവസങ്ങള്‍‌ നല്ല രസമായിരുന്നു എന്ന കാര്യം സമ്മതിക്കാതിരിക്കാന്‍‌ നിവൃത്തിയില്ല, കേട്ടോ. ഭക്ഷണവും കിടക്കാനുള്ള സ്ഥലം പോലും അടിപിടി കൂടി നേടിയെടുക്കേണ്ടി വരുന്ന അപുര്‍‌വ്വമായ സന്ദര്‍‌ഭങ്ങളായിരുന്നു, എല്ലാവരും ചേരുന്ന ആ ദിവസങ്ങള്‍‌.


അങ്ങനെ വരുന്ന സമയങ്ങളില്‍‌ കുല്ലു അവന്റെ ഗാനങ്ങളും വയലിനുമായി ഞങ്ങളിലേക്കിറങ്ങി വരും. ഞങ്ങളുടെ ഇടയില്‍‌ സംഗീതത്തോടുള്ള താല്പര്യം വളര്‍‌ത്തിയെടുത്തതില്‍‌ അവനുള്ള പങ്ക് ഒരിയ്ക്കലും വിസ്മരിയ്ക്കാനാകില്ല. അടിപൊളി ഗാനങ്ങളെ മാത്രമിഷ്ടപ്പെട്ടിരുന്ന മത്തനും സംഗീതത്തോട് തീരെ താല്പര്യമില്ലാതിരുന്ന ബിട്ടുവും നല്ല ഗാനങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അവിടെ വച്ചാണ്. മാത്രമല്ല, ക്ലാസ്സിക്കലില്‍‌ മാത്രം ഒതുങ്ങിക്കൂടുമായിരുന്ന കുല്ലുവിനെ എല്ലാത്തരം ഗാനങ്ങളിലേയ്ക്കും കൊണ്ടുവന്നത് ഞങ്ങളും ആയിരുന്നു.

അഭയാര്‍‌ത്ഥി ഗ്യാങ്ങിന്റെ അനിഷേധ്യനായ നേതാവായി എന്നും മത്തനുണ്ടാകും. കാരണം വേറൊന്നുമല്ല, ആ റൂമില്‍- ഞാനും സഞ്ജുവും കഴിഞ്ഞാല്‍‌ എറ്റവും കൂടുതല്‍‌ കിടന്നിട്ടുള്ള വ്യക്തി എന്ന റേക്കോര്‍ഡ് മിക്കവാറും അവനായിരിക്കും. എല്ലാസമയത്തും “എടാ ഒരു പ്രശ്നമുണ്ട്” എന്ന മുഖവുരയോടെ ഞങ്ങള്‍‌ക്കിടയിലേയ്ക്ക് തിരക്കുപിടിച്ച് വളരെ സീരിയസ്സായി കടന്നു വരുന്ന മത്തന്‍‌ അന്നെല്ലാവര്‍‌ക്കും ഒരു ചിരിക്കുള്ള വകയായിരുന്നു. അവന്‍‌ പറയുന്നതു മിക്കവാറും തന്നെ എന്തെങ്കിലുമൊക്കെ നിസ്സാര സംഭവങ്ങളായിരിക്കും എന്നതു തന്നെ കാര്യം. വന്നു വന്ന് എന്തെങ്കിലുമൊക്കെ തമാശ കേള്‍‌ക്കണമെങ്കില്‍‌ മത്തനോട് എന്തെങ്കിലുമൊക്കെ ‌ സീരിയസ്സായി പറയുവാന്‍‌ ആവശ്യപ്പെടുക എന്നത് അന്നൊരു പതിവാക്കിയിരുന്നു, എല്ലാവരും.

മത്തന്‍‌ കഴിഞ്ഞാല്‍ റൂമിലെ സ്ഥാനം സുധിയപ്പനായിരുന്നു. അതിനു ശേഷമേ കുല്ലുവിനു പോലും റൂമിന് അവകാശമുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. (കുല്ലു മിക്ക ദിവസങ്ങളിലും പാട്ടു പരിശീലനത്തിനും പരിപാടികള്‍‌ക്കുമൊക്കെയായി എറണാകുളത്തുള്ള അവന്റെ വീട്ടില്‍‌ തന്നെ ആയിരിക്കും.) ഞങ്ങളുടെ കൂട്ടത്തില്‍‌ എല്ലാവരുടേയും ഇഷ്ടസുഹൃത്തായിരുന്നു “കരിമ്പുലി, കരീം ഭായ്, ടോണര്‍‌ ഭായ്, തോറ്റ റെപ്പ്” എന്നെല്ലാമറിയപ്പെട്ടിരുന്ന സുധിയപ്പന്‍‌. എന്തു പറഞ്ഞു തുടങ്ങിയാലും ഭക്ഷണകാര്യങ്ങളില്‍‌ കൊണ്ടു വന്ന് അവസാനിപ്പിക്കുക എന്നതായിരുന്നു അവന്റെ വീക്ക്നെസ്സ്. മറ്റെന്തു കാര്യങ്ങള്‍‌ സമ്മതിച്ചു തന്നാലും അന്നും ഇന്നും അവന്‍‌ ശക്തമായി വാദിയ്ക്കുന്ന ഒരു കാര്യമുണ്ട്. “അടിസ്ഥാനപരമായി മനുഷ്യന്‍‌ ജീവിയ്ക്കുന്നതു തന്നെ ഭക്ഷണം കഴിയ്ക്കാനാണ്” എന്ന്. സുധിയപ്പന്‍‌ അടുത്തുണ്ടെങ്കില്‍‌ എവിടെപ്പോയാലും ഭക്ഷണം കഴിയ്ക്കാനുള്ള സമയമായോ എന്നറിയാന്‍‌ വാച്ചു നോക്കെണ്ട കാര്യമില്ല എന്ന് അവനെ അറിയുന്ന എല്ലാവരും സമ്മതിയ്ക്കും. (കാരണം ആ സമയം കൃത്യമായും അവന്‍‌ നമ്മെ ഓര്‍‌മ്മിപ്പിച്ചിരിയ്ക്കും)

അങ്ങനെ എല്ലാവരും കൂടുന്ന സദസ്സില്‍‌ തന്റെ സ്വതസിദ്ധമായ മണ്ടത്തരങ്ങളുമായി സില്‍്വ(സ്റ്റ)ര്‍‌ ജോബി നിറഞ്ഞു നില്‍‌ക്കും. മസ്സിലാണ് ഇഷ്ടന്റെ വീക്ക്നെസ്സ്. വെറുതേ ഇരിയ്ക്കുമ്പോള്‍‌ ഒരു 100 പുഷ്‌ അപ്പ് എടുക്കുക, പഞ്ച ഗുസ്തി കൂടുക ഇതൊക്കെ ആണ് വിനോദം.(ഒരു പക്ഷേ ആ കോളേജില്‍‌ തന്നെ സാല്‍‌മാന്‍‌ ഖാനെ സപ്പോര്‍‌ട്ടു ചെയ്തിരുന്ന ഒരേയൊരു വ്യക്തി അവനായിരുന്നിരിയ്ക്കണം)

അടുത്തതായി ബിമ്പു. സംഭാഷണം എന്നത് ഒരു കല ആണെങ്കില്‍‌ ആ കലയില്‍‌ മുടിചൂടാ മന്നനായിരുന്നു, ബിമ്പു. ആരെന്തു ടോപ്പിക് തുടങ്ങിയാലും അതിനു സമാനമായ ഒരു നവോദയാ കഥയുമായി ഇടപെട്ട് രംഗം കയ്യടക്കുവാനൊരു പ്രത്യ്യേക കഴിവുണ്ടായിരുന്നു, ബിമ്പുവിന്. അവിടെ ബിമ്പുവിനോട് കുറച്ചെങ്കിലും പിടിച്ചു നില്‍‌ക്കുവാനുള്ള കഴിവുള്ള ആള്‍‌ ഞാന്‍‌ മാത്രമായിരുന്നു എന്നു തോന്നുന്നു.(കത്തി വയ്ക്കാന്‍‌ ഞാനും അത്ര മോശമല്ല)

പിന്നെ, എല്ലായ്പ്പൊഴും നല്ലൊരു പങ്കാളിയായി എല്ലാവരുടേയും കൂടെ ബിട്ടുവുമുണ്ടാകും. അവനെന്നും നല്ലൊരു കേള്‍‌വിക്കാരനായിരുന്നു. സ്വന്തമായി അഭിപ്രായം പറയുന്നത് വളരെ ചുരുക്കം. എങ്കിലും എന്തു നല്ല കാര്യത്തിനും ചെറിയ കുരുത്തക്കേടുകള്‍‌ക്കും അവനും കൂട്ടുണ്ടാകും.

അങ്ങനെ അവിടെ എല്ലാവരും കൂടുന്ന ദിവസങ്ങളില്‍‌ വൈകുന്നേരങ്ങളില് കിടന്നുറങ്ങുമ്പോഴേയ്ക്കും സമയം ഒരുപാട് വൈകും. പരസ്പരം പാര വച്ചും കഥകള്‍‌ പറഞ്ഞും ഭാവിയെ പറ്റി ചര്‍ച്ച ചെയ്തും ഒരുപാടു നേരം കളയും. അവസാനം കിടന്നുറങ്ങുമ്പോള്‍‌ സമയം മിക്കവാറും 3 മണിയൊക്കെ ആയിട്ടുണ്ടാകും. ഇങ്ങനെയുള്ള ചില ദിവസങ്ങളിലെ സംസാരം റൂമിനകത്തു നിന്നും ടെറസ്സിനു മുകലിലേയ്ക്കോ രാത്രി ആരുമില്ലാത്ത പിറവം അപ്പോളോ ജംക്ഷനെന്ന കോളേജ് ജംക്ഷനിലുള്ള ശശിച്ചേട്ടന്റെ ഹോട്ടലിനു മുന്നിലിട്ടിരിക്കുന്ന ബെഞ്ചുകളിലേയ്ക്കോ മറ്റു ചിലപ്പോള്‍‌ കന്നേറ്റുമലയ്ക്കു മുകളില്‍‌ ഞങ്ങള്‍‌ക്ക് അന്നും ഇന്നും എന്നും പ്രിയങ്കരിയായ ബിപിസി കോളേജിന്റെ അങ്കണത്തിലേയ്ക്കോ നീളും. അപൂര്‍വ്വമായി മത്തന്റെ കാവസാക്കിയുമായി കുറച്ചു ദൂരെയുള്ള വയല്‍‌ വരമ്പുകളിലും പാതയോരങ്ങളിലെയ്ക്കും ‌ നിലാവു പെയ്യുന്ന പുല്‍‌മേടുകളിലേയ്ക്കുമൊക്കെ ഇത്തരം സംഭാഷണങ്ങള്‍‌ നീളും. എനിക്ക് എന്റെ ജീവിതത്തില്‍‌ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാലമായിരുന്നു അത്. ഇങ്ങനെ സംസാരിച്ചിരുന്ന് നേരം വെളുപ്പിച്ച എത്ര രാവുകള്‍‌! ഇങ്ങനെ രാത്രി സംഭാഷണങ്ങളില്‍‌ ബിപിസി കോളേജിന്റെ മുറ്റത്ത് മാനവും നോക്കി കൂട്ടുകാരുടെ മടിയില്‍‌ തലയും വച്ച് അവരുടെ ആഗ്രഹങ്ങളും ഭാവി സ്വപ്നങ്ങളും കേട്ടു കൊണ്ടിരുന്ന ആ കാലം ഒന്നും ഒരിയ്ക്കലും മറക്കാനാകാത്തതാണ്.

അങ്ങനെ ഞങ്ങള്‍‌ അവസാനമായി ഒരു മുഴുവന്‍‌ രാത്രിയും സംസാരിച്ചിരുന്നത് 6 വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പ് 2002 ജനുവരി ആദ്യമായിരുന്നു. പിന്നീട് പരീക്ഷാ, പ്രോജക്ട് എന്നീ തിരക്കുകളുമായി രാത്രി സംഭാഷണങ്ങള്‍‌ അധികം നീളാറില്ല. പിന്നീട് ഞങ്ങളില്‍‌ കുല്ലു ഒഴികെ മറ്റെല്ലാവര്‌ക്കും രണ്ടു വര്‍‌ഷം കൂടി തഞ്ചാവൂര്‍‌ ഒരുമിച്ചു പഠിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചു. കുല്ലു MA music നു ചെന്നൈ യിലേയ്ക്ക് പോയി. എങ്കിലും മൂന്നു തവണ അവനും തഞ്ചാവൂര്‍‌ക്ക്, ഞങ്ങളെ കാണാന്‍‌ വന്നിരുന്നു. അതിനിടയില്‍‌ മാഷ് എന്നു ഞങ്ങള്‍‌ സ്നേഹപൂര്‍‌വ്വം വിളിയ്ക്കുന്ന സുനിലും (സുനില്‍‌ രാജ്) പിള്ളേച്ചനും ഞങ്ങള്‍‌ക്കൊപ്പം ചേര്‍‌ന്നു. അതിനു ശേഷം എല്ലാവര്‍‌ക്കും പല വഴികളിലേയ്ക്ക് പിരിയേണ്ടി വന്നു. ഇന്ന് ഞങ്ങള്‍‌ 9 പേരും പലയിടങ്ങളിലാണ്. ഇതില്‍ 2 പേര്‍‌ വിവാഹിതരായിക്കഴിഞ്ഞു. കുല്ലു ചെന്നൈയില്‍‌ സംഗീത രംഗത്ത് അറിയപ്പെടുന്ന, തിരക്കുള്ള ഒരു കലാകാരനായിക്കഴിഞ്ഞു. കഴിഞ്ഞ 4 വര്‍‌ഷത്തിനിടെ ഒരിക്കല്‍‌പ്പോലും ഞങ്ങള്‍‌ക്ക് 9 പേര്‍‌ക്കും ഒരുമിച്ചു കൂടാന്‍‌ സാധിച്ചിട്ടില്ല.എങ്കിലും ഇന്നും ഫോണിലൂടെയും മെയിലിലൂടെയും ചാറ്റിലൂടെയും അപൂര്‍‌വ്വമായി കത്തുകളിലൂടെയും ആ സൌഹൃദം നിലനില്‍‌ക്കുന്നു. വേറെയും ഒരുപാട് നല്ല സുഹൃത്തുക്കലുണ്ടെങ്കിലും ഇവരുമായുള്ള എന്റെ സൌഹൃദം വേറിട്ടു നില്‍‌ക്കുന്നു.

ഇപ്പോള്‍‌ ഈ പുതുവര്‍‌ഷത്തിലെ ആദ്യ പോസ്റ്റായി‌ ഇത് ഇവിടെ എഴുതുന്നതിനും ഒരു ചെറിയ കാരണമുണ്ട്. സാധാരണയായി കമന്റുകള്‍‌ ഇടാറില്ലെങ്കിലും എന്റെ മിക്ക സുഹൃത്തുക്കളും ഈ ബ്ലോഗും സമയം പോലെ വായിയ്ക്കാ‍റുണ്ട്. ഈ പോസ്റ്റ് അവര്‍‌ക്കുള്ള ഒരു തുറന്ന എഴുത്തു കൂടിയാണ്. കാരണം ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലെ 2 പേര്‍‌ എന്തൊക്കെയോ തെറ്റിദ്ധാരണകളുടെ പേരില്‍‌ ചെറിയ സൌന്ദര്യപ്പിണക്കത്തിലാണ്. രണ്ടു പേരും പരസ്പരം കണ്ടാല്‍‌ സംസാരിയ്ക്കും എങ്കിലും അവരിരുവര്‍‌ക്കും ഇടയില്‍‌ എന്തോ സംഭവിച്ചിരിയ്ക്കുന്നു. ഇത് ബാക്കി ഞങ്ങള്‍‌ക്ക് എല്ലാവര്‍‌ക്കും ഉറപ്പുമുണ്ട്. എങ്കിലും രണ്ടു പേരെയും ഞങ്ങള്‍‌ക്ക് ഒരുമിച്ചു കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. രണ്ടു പേരും ഇപ്പോള്‍‌ ദൂരെ നാടുകളിലുമാണ്. അതു കൊണ്ട് ഇവിടെ എഴുതിയ ഈ പഴയ കാര്യങ്ങളെല്ലാം ഓര്‍‌ത്തിട്ടെങ്കിലും അവര്‍‌ക്കിടയിലുള്ള കൊച്ചു പിണക്കങ്ങള്‍‌ പരിഹരിയ്ക്കാന്‍‌ അവര്‍‌ തയ്യാറെടുത്താലോ എന്ന്‍ ഒരു മോഹം. ഇവരുടെ പിണക്കം മാറ്റുക എന്നതാണ് എന്റെ ഈ വര്‍‌ഷത്തെ ആദ്യത്തെ ലക്ഷ്യം. അതിന് എന്റെ മറ്റ് എല്ലാ സുഹൃത്തുക്കളും ഒരുമിച്ചു ശ്രമിയ്ക്കുന്നുമുണ്ട്. എങ്കിലും കൂടെ, നിങ്ങള്‍‌ ബൂലോക സുഹൃത്തുക്കളുടെ പ്രാര്‍‌ത്ഥന കൂടി ഉണ്ടാകും എന്ന് വിശ്വസിയ്ക്കുന്നു.

സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!

79 comments:

  1. ശ്രീ said...

    ഇത് ഈ പുതുവര്‍‌ഷത്തിലെ എന്റെ ആദ്യ പോസ്റ്റാണ്. നീര്‍‌മിഴിപ്പൂക്കള്‍‌ എന്ന ഈ ബ്ലോഗില്‍‌ എന്റെ അമ്പതാമത്തേതും. പുതുവര്‍‌ഷം ആദ്യം ഏതു പോസ്റ്റിടണമെന്ന് രണ്ടാമതൊന്നു കൂടി ആലോചിയ്ക്കേണ്ടി വന്നില്ല. മറ്റെന്തിനേക്കാളും സൌഹൃദം എനിക്കു വിലപ്പെട്ടതാകയാല്‍‌ ഇതു സൌഹൃദം സ്പെഷലാണ്, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍‌ക്കു വേണ്ടിയുള്ളതാണ്.

    സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!

  2. സു | Su said...

    ശ്രീയുടെ സൌഹൃദം എന്നും നിലനില്‍ക്കട്ടെ. എന്നും ഓര്‍മ്മിക്കപ്പെടട്ടെ.

    അമ്പതാമത്തെ പോസ്റ്റിന് ആശംസകള്‍. :)

    കൂട്ടുകാരുടെ പിണക്കം വേഗം തീരുമെന്ന് ആശിക്കാം.

  3. മൂര്‍ത്തി said...

    ആശംസകള്‍..എല്ലാം നല്ല രീതിയില്‍ നടക്കട്ടെ..

  4. വിന്‍സ് said...

    മനോഹരം..... പഴയ ഒരുപാട് നല്ല ഓര്‍മ്മകള്‍ തട്ടുണര്‍ത്തിയ പോസ്റ്റ്. ഞാന്‍ ഇതു പോലെ ഒന്നാം ക്ലാസ് തുടങ്ങി ആറു മാസത്തെ കോളേജ് ജീവിതം വരെ ഉള്ള മറക്കാന്‍ കഴിയാത്ത പക്ഷെ പരസ്പരം റ്റച്ച് വിട്ട കുറച്ചു നല്ല സുഹ്രുത്തുക്കള്‍ക്ക് വേണ്ടി ഒരു പോസ്റ്റ് തയ്യാറാക്കിയിരുന്നു പക്ഷെ അതു പോസ്റ്റ് ചെയ്തട്ടില്ല... എങ്കിലും ഞാന്‍ അത് ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.... ശ്രീയുടെ ഈ പോസ്റ്റ് അതു എന്നെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു..... മനോഹരമായ പോസ്റ്റാണു ശ്രീ ചെയ്തിരിക്കുന്നതു..... കൂട്ടുകാര്‍ വീണ്ടും ഒന്നിക്കട്ടെ എന്നു ആശംശിക്കുന്നു.

  5. എതിരന്‍ കതിരവന്‍ said...

    ശ്രീയെപ്പോലെ നിര്‍മ്മല മനസ്സുള്ള ഒരാള്‍ പറഞാല്‍ ആ രണ്ടു സുഹൃത്തുകള്‍ കേള്‍‍ക്കുന്നില്ലെങ്കില്‍..... ബ്ലോഗില് ‍ഉള്ള എല്ലാവരും പറഞ്ഞെന്നു അറിയിക്കുക അവരെ.

  6. Anonymous said...

    ഭാഗ്യവാന്‍. അല്ലേലും നമ്മുടെ ഏറ്റവും മനോഹരമായ പ്രായത്തില്‍, ഏറ്റവും മനോഹരമായ കുറെ ഓര്‍മ്മകള്‍ ഉണ്ടാവുക എന്ന് വച്ചാ അതൊരു സംഭവം തന്നെ.

    അഭിനന്ദനങ്ങള്‍ ശ്രീലാല്‍!!!

  7. മാണിക്യം said...

    ശ്രീ‍യുടെ അമ്പതാം പോസ്റ്റിന് അഭിനന്ദനങ്ങള്‍!
    അത് സൌഹൃതമായതില്‍ പ്രത്യേക സന്തോഷം!
    ചങ്ങാതികള്‍ പൂര്‍‌വാധികം സ്നേഹത്തൊടെ വിണ്ടും ഒന്നിക്കട്ടെ സ്നേഹബന്ധങ്ങളുടെ മൂല്യം അറിഞ്ഞു എല്ലാവരും ചേരുന്ന ആ ദിവസങ്ങള്‍‌ വീണ്ടും ശ്രീ‍യ്യുടെ ആഗ്രഹം പോലെ എത്രയും വേഗം ആഗതമാകട്ടെ!!

  8. ക്രിസ്‌വിന്‍ said...

    സുഹൃത്തുക്കളെ സമ്പാദിക്കാനും ആസുഹൃദ്‌ബന്ധം നിലനിര്‍ത്തുന്നതിനും ഒന്നാം സ്ഥാനം നല്‍കുന്ന ശ്രീക്ക്‌ ആശംസകള്‍

    പഴയ ചെങ്ങാതിക്കൂട്ടത്തിലെ രണ്ടുപേരെ ഒന്നിപ്പിക്കാനുള്ള ശ്രീയുടെ നല്ല മനസ്‌ ഒന്നുമതി അവര്‍ ഒന്നാവാന്‍
    എല്ലാ ആശംസകളും

  9. അരുണ്‍കുമാര്‍ | Arunkumar said...

    ആശംസകള്‍...

  10. നിരക്ഷരൻ said...

    അമ്പതാം പോസ്റ്റ് ആശംസകള്‍‌.

    പഠിക്കുന്ന കാലത്ത് പരസ്പ്പരം കണ്ടാല്‍ കുത്തി മലത്താന്‍ കോപ്പുകൂട്ടി നടന്നിട്ട്‍ ഇപ്പോള്‍ ചക്കരേം പീരേം പോലെ നടക്കുന്ന പല വിദ്വാന്മാരേയും എനിക്കറിയാം.

    പിന്നല്ലേ പഠിക്കുന്ന കാലത്ത് നല്ല സുഹ്ര്‌ത്തുക്കളായിരുന്ന ശ്രീയുടെ ഈ കൂട്ടുകാര്‍. അവരിണങ്ങിക്കോളും. ശ്രീയെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളും ബൂലോകരുടെ പ്രാര്‍ഥനയും കണ്ടില്ലെന്ന് നടിക്കാന്‍ എത്രനാള്‍‌ അവര്‍ക്ക് കഴിയും ?

  11. നാടന്‍ said...

    നല്ല പോസ്റ്റ്‌ ശ്രീ ... നിങ്ങളുടെ കൂടെ ഞാനും അവിടെയൊക്കെ ഉണ്ടായിരുന്നോ എന്നൊരു തോന്നല്‍. ആശംസകള്‍ !!

  12. കുട്ടിച്ചാത്തന്‍ said...
    This comment has been removed by the author.
  13. krish | കൃഷ് said...

    സൌഹൃദങ്ങള്‍ വീണ്ടും പൂക്കട്ടെ തളിര്‍ക്കട്ടെ.
    അര്‍ദ്ധസെഞ്ചുറി പോസ്റ്റിന് ആശംസകള്‍.

  14. പ്രയാസി said...

    "സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!"

    എന്റെ പ്രിയ ബൂലോകസുഹൃത്തിനു 5000 പോസ്റ്റ് തികക്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...

  15. ശ്രീ said...

    സൂവേച്ചീ... നന്ദി, ആദ്യ കമന്റിന്. അങ്ങനെ തന്നെ ഞാനും ആശിയ്ക്കുന്നു.
    മൂര്‍‌ത്തിയേട്ടാ... നന്ദി.
    വിന്‍‌സ് മാഷേ... സ്വാഗതം, നന്ദി. ആ എഴുതി വച്ചത് എന്തായാലും പോസ്റ്റാക്കൂ... :)
    എതിരവന്‍‌ മാഷേ... വളരെ നന്ദി. തീര്‍ച്ചയായും ഈ പോസ്റ്റും കമന്റുകളും ഞാനവരെ കാണിയ്ക്കും.
    ശ്രീനാഥ്(അഹം)... നന്ദി.
    [പിന്നേയ്, ശ്രീലാല്‍‌ വേറെ ബ്ലോഗറാണേ]
    മാണിക്യം... സന്തോഷം. ഈ ആശംസകള്‍‌ക്കും പ്രാര്‍‌ത്ഥനയ്ക്കും നന്ദി.
    ക്രിസ്‌വിന്‍‌... വളരെ നന്ദി.
    അരുണ്‍‌കുമാര്‍‌... നന്ദി.
    നിരക്ഷരന്‍‌ ചേട്ടാ... അങ്ങനെ തന്നെ ഞാനും പ്രത്യാശിയ്ക്കുന്നു. നന്ദി, കേട്ടോ. :)
    നാടന്‍‌ മാഷേ... അങ്ങനെ തോന്നിപ്പിയ്ക്കാനായി എന്നറിഞ്ഞതില്‍‌ സന്തോഷം. :)
    ചാത്താ... നന്ദി. പിന്നേയ്, ആ കൂട്ടുകാരന്റെ പിണക്കം നമുക്കു മാറ്റാമെന്നേയ്... :)
    കൃഷ് ചേട്ടാ... നന്ദി.
    പ്രയാസീ... വളരെ നന്ദി, കൂടപ്പിറപ്പേ...
    [എന്നാലും 5000 വേണോ? ഇത്തിരി കുറച്ചു കൂടേ? ;)]

  16. തറവാടി said...

    ശ്രീ ,

    അമ്പതാം പോസ്റ്റിനാശംസകള്‍.

    സൗഹൃദത്തേക്കാള്‍ മഹത്തരമായ ബന്ധമില്ല , പക്ഷെ സൗഹൃദമായിരിക്കണം.

  17. ഹരിത് said...

    ആശംസകള്‍

  18. ദാസ്‌ said...

    ശ്രീയുടെ ആഗ്രഹം നടക്കട്ടെ. സൌഹൃദങ്ങള്‍ സമ്മാനിച്ച അനര്‍ഘമായ ഒട്ടനവധി നല്ല മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും, ഇന്നും കഴിയുന്നത്ര ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഞാന്‍ ശ്രീയുടെ ചിന്തകള്‍ പങ്കുവെക്കുന്നു. എല്ലാം കലങ്ങിത്തെളിയുമെന്നെ... ആശാന്‍ വിഷമിക്കാതെ. നമുക്കു ശരിയക്കാം. എന്തേ പോരെ....

  19. കുഞ്ഞായി | kunjai said...

    ശ്രീ..
    അമ്പതാമത്തെ പോസ്റ്റിന്‌ ആശംസകള്‍
    സുഹൃത്ബന്ധങ്ങളുടെ വില മനസ്സിലാക്കാന്‍ ലെവെന്മാര്‍ക്ക് ഈ പോസ്റ്റ് ഉപയോഗപ്പെടട്ടെ

  20. കുട്ടിച്ചാത്തന്‍ said...

    നിന്റെ കൂട്ടുകാരുടെ പിണക്കം മാറട്ടേ..

  21. Dr. Prasanth Krishna said...

    ശ്രീ..
    അമ്പതാമത്തെ പോസ്റ്റിന്‌ ആശംസകള്‍. ജീവിതത്തിലെ കൊച്ചുകൊച്ചുകാര്യങ്ങളെ ഇങ്ങനെ തന്മയത്വത്തോടവരിപ്പിക്കാനുള്ള കഴിവ് പ്രശംസനീയം തന്നെ. പിന്നെ സുഹ്യത്തുക്കളുടെ പിണക്കം കാര്യമാക്കണ്ട. സ്‌നേഹമുണ്ടായിട്ടല്ലേ പിണങ്ങിയത്. ഇല്ലങ്കില്‍ പിണങ്ങില്ല. അപ്പോള്‍ കുറച്ചുകഴിഞ്ഞ് അവര്‍ തന്നെ ഇണങ്ങിക്കോളും...പിന്നെ ഈ പിണക്കങ്ങള്‍ കൂടുതല്‍ അടുപ്പം ഉണ്ടാക്കുകയേ ഉള്ളൂ. അവര്‍ നല്ല സുഹ്യത്തുക്കള്‍ ആയിരുന്നു എങ്കില്‍..
    വീണ്ടും എഴുതുക...കൂടുതല്‍ നല്ല പോസ്‌റ്റുകള്‍ പ്രതീക്ഷിക്കുന്നു..എല്ലാ ഭവുകങ്ങളും...

  22. ജൈമിനി said...

    സൌഹൃദങ്ങള്‍ നില നില്‍‌ക്കട്ടെ! :-) ഓര്‍മ്മകള്‍ ണര്‍ത്തിയ hrudyamaaya പോസ്റ്റ്‌ ...

  23. ഗുരുജി said...

    വളരെ നന്നായിരിക്കുന്നു. സൌഹ്രുദം ഒരു ഉത്തരവാദിത്തമാണ്‌. അത് ഒരു അവസരമല്ല.

  24. sv said...

    നല്ല സുഹ്രുത്തുകള്‍ ഒരു ഭാഗ്യം ആണു.
    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  25. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    സൌഹൃദത്തിന്റെ വെളിച്ചത്തിനു പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ നിലാവ് ഈ ഭൂമിയോളം പരന്നു കിടക്കില്ലെ..?
    സൌഹൃദവലയങ്ങളില്‍ വീഴാത്ത കണികയുണ്ടൊ..? അല്ലെ ശ്രീയെയ്
    സ്നേഹം കൊണ്ട് നേടാന്‍ കഴിയാത്ത സുഖമുണ്ടൊ..?
    പഴയ ചങ്ങാതിക്കൂട്ടുകള്‍ ഒന്നിക്കുക തന്നെ ചെയ്യും.
    കഴിഞ്ഞുപോയ
    2007 ല്‍ എനിക്ക് സമ്മാനിച്ച നല്ലവരായ സ്നേഹിതര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍.
    അതില്‍ സുഹൃത്ത്ബന്ധം കാത്തുസൂക്ഷിക്കുന്ന ശ്രീക്ക് അമ്പതാമത്തെ പോസ്റ്റിനു പ്രത്യേകം നന്ദി.
    ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
    ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്‍സരാശംസകള്

  26. ഉപാസന || Upasana said...

    maashE,

    avare rantu perem rande pooshe pooshe...
    AazamsakaL
    :)
    upaasana

  27. Eccentric said...

    ശ്രീയേട്ടാ, പതിവ് പോലെ നോസ്ടാല്ജിക് ആണ് ഈ പോസ്റ്റും. നന്നയിട്ടുന്ട്ട്. രാത്രി ഉറക്കമളച്ചിരുന്ന, ഇന്നും ഓര്‍മ്മയില്‍ ചിരിതൂകി നിന്ന രാതിര്കള്‍ എനിക്കും ഉണ്ട്ട്. സുഹ്രത്തക്കളോടൊപ്പം. അതൊക്കെ ഓര്‍മിച്ചു.

    അമ്പതാം പോസ്റ്റ് ആശംസകള്‍.

  28. ജ്യോനവന്‍ said...

    ഈ സൗഹൃദ പോസ്റ്റു കൊള്ളം ശ്രീ..........
    ശ്രീയുടെ എല്ലാ ആഗ്രഹങ്ങളും ഉടന്‍ സാധ്യമാവട്ടേ.

  29. GLPS VAKAYAD said...

    ശ്രീ,
    ഓര്‍മ്മകളെ ഇങ്ങനെ തുറന്നു വിടാതിരിക്കൂ,വയ്യ ഇനിയും നൊമ്പരപ്പെടാന്‍,തുറുപ്പുജാക്കിയുണ്ടായിട്ടും ഏഴാകൂലിക്കു പിടിതന്നു എന്നെ ഒരുപാടു തവണ കളിപ്പിച്ച ഓര്‍മ്മകള്‍.കുറുമ്പുകള്‍ കുന്നായ്മകള്‍,മേക്കയ്യില്‍ ഇരുന്നു ചീട്ടുയര്‍ത്തി ഇതു നിന്റെ ലൈഫ്. ഇതു ഞാന്‍ നിനക്കു തരില്ലെന്നു പറഞ്ഞു കൊതിപ്പിച്ച ഓര്‍മ്മകള്‍.കളിച്ചു കളിച്ചു രസം കേറി പല്ലുതേക്കാന്‍ മറന്ന പ്രഭാതങ്ങള്‍,ഓര്‍മ്മകളുടെ തിരയിളക്കം തുടങ്ങി ശ്രീ....-273ഇല്‍ നിന്നു സ്വാഭാവിക ഊഷ്മാവിലേക്കു അതു യാത്ര തുടങ്ങിക്കഴിഞ്ഞു.തൃപ്തിയായല്ലോ ല്ലെ!!!!!

  30. ശ്രീ said...

    തറവാടീ... വളരെ നന്ദി.
    ഹരിത് മാഷേ... നന്ദി.
    ദാസേട്ടാ... സ്വാഗതം, നന്ദി. എല്ലാം കലങ്ങിത്തെളിയുന്നതിനായി ഞാനും പ്രാര്‍‌ത്ഥിയ്ക്കുന്നു.
    കുഞ്ഞായി മാഷേ... നന്ദി.
    ചാത്താ... എന്തേ ആദ്യ കമന്റു ഡിലീറ്റീത്?
    പ്രശാന്ത്... ശരിയാണ്‍. അവരിരുവരും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ...
    ഇല്ല, എല്ല്ലാം ശരിയാക്കണം. നന്ദി, കേട്ടോ.
    മിനീസ്... സ്വാഗതം, നന്ദി.
    ഗുരുജീ... സ്വാഗതം. വളരെ ശരിയാണ്‍ പറഞ്ഞത്. നന്ദി.
    sv... സ്വാഗതം, നന്ദി.
    സജീ...
    “സൌഹൃദത്തിന്റെ വെളിച്ചത്തിനു പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ നിലാവ് ഈ ഭൂമിയോളം പരന്നു കിടക്കില്ലെ...?”
    വളരെ ശരി ആണ്‍. നന്ദി. :)
    സുനിലേ... അവന്മാരെ കയ്യില്‍‌ കിട്ടിയാല്‍‌ അതും പരീക്ഷിച്ചു നോക്കണം. നന്ദി.
    eccentric...സുഹൃത്തുക്കളോടൊത്തുള്ള പഴയ ഓര്‍‌മ്മകള്‍‌ എന്നും മധുരതരം തന്നെ അല്ലേ? കമന്റിനു നന്ദി. :)
    ജ്യോനവന്‍‌ മാഷേ... നന്ദി.
    ദേവതീര്‍‌ത്ഥ... സ്വാഗതം.
    ഈ പോസ്റ്റ് പഴയ മധുരനൊമ്പരമുണര്‍‌ത്തുന്ന ഓര്‍‌മ്മകളിലേയ്ക്കെത്തിച്ചു എന്നറിഞ്ഞതില്‍‌ സന്തോഷം. വിശദമായ കമന്റിനു നന്ദി.

  31. Sanju said...

    Ethinu munp post chythavar aashamsichatupole njangalude dooreyulla 2 suhrithukkalum pazhayapole aakum annulla shubha prathheksha anik eppozhum und. athinu vendi njangal allavarum eppozhum sremikkunnu. allavarudeyum prarthana eeshvaran kelkkatte..


    annu swondham Bittu (sanju)

  32. Pongummoodan said...

    ശ്രീ, പുതുവത്സരപോസ്റ്റ്‌ നന്നായിട്ടുണ്ട്‌. എന്‍റെ പുതുവത്സരപോസ്റ്റ്‌ അത്ര സുഖകരമാക്കാന്‍ പറ്റിയില്ല. രണ്ടാമത്തെ വീഴ്ച തട്ടണമെന്നുണ്ടായിരുന്നു. നടന്നില്ല. എന്തായാലും ശ്രീക്ക്‌ എല്ലാ ഭാവുകങ്ങളും...

  33. ചന്ദ്രകാന്തം said...

    പലപ്പോഴും തോന്നീട്ടുള്ള കാര്യമാണ്‌; ബന്ധുക്കളേക്കാള്‍ എത്രയോ മെച്ചം, നല്ല സുഹൃത്തുക്കളാണെന്ന്‌.
    സുഹൃത്തുക്കളെ നമ്മുടെ രീതിയ്ക്കനുസരിച്ച്‌ നമ്മള്‍ തെരഞ്ഞെടുക്കുന്നതായതുകൊണ്ടാകാം അങ്ങിനെ.

    അര്‍ദ്ധ സെഞ്ച്വറിയ്ക്ക്‌ അഭിനന്ദനങ്ങള്‍... !!!!
    ആശംസകള്‍.‌

  34. ദിലീപ് വിശ്വനാഥ് said...

    "സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!"

    വളരെ സത്യമാണ് ശ്രീ.

    സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ മാറട്ടെ എന്ന് ആശംസിക്കുന്നു.

    അമ്പതാം പോസ്റ്റിന് ആശംസകള്‍.

  35. വേണു venu said...

    സൌഹൃദങ്ങള്‍‍ നിലനില്‍ക്കട്ടെ.
    ആശംസകള്‍‍.!

  36. Murali K Menon said...

    ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നല്ലേ പഴമൊഴി ( അയ്യോ, കഷണ്ടിക്കാര്‍ എന്നെ കണ്ണു തുറുപ്പിച്ചു നോക്കുന്നു. ഏയ് നിങ്ങളെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് - അപ്പോള്‍ ശ്രീ പറഞ്ഞതാണ് ശരി. സൌഹൃദങ്ങള്‍ എപ്പോഴും നില നിര്‍ത്തണം. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  37. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    എന്നും എപ്പോഴും സുഹൃത്തായിരിക്ക്കുക.ആ ബന്ധത്തിന് ദൃഢത കൂടുതലാണ്‌...

    നന്നായിരിക്കുന്നു

  38. ശ്രീലാല്‍ said...

    “സ്വന്തം ജോലി, സ്വന്തം വീട്, വീട്ടുകാര്‍ എന്നിങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. നല്ല സൌഹൃദങ്ങളാണു ജീവിതത്തെ സുരഭിലമാക്കുന്നത്.”
    പ്രൊഫസര്‍ എസ്. ഗുപ്തനായരുടെ വാക്കുകള്‍ - ഞാന്‍ എപ്പൊഴും ഓര്‍മ്മിക്കുന്നത്.

  39. സാജന്‍| SAJAN said...

    ശ്രീ, അമ്പതാം പോസ്റ്റിനാശംസകള്‍ കൂടെ, പുതുവര്‍ഷത്തിനാശംസ്കളും:)

  40. Gopan | ഗോപന്‍ said...
    This comment has been removed by the author.
  41. Gopan | ഗോപന്‍ said...

    ശ്രീ,
    അന്‍പതാം പോസ്റ്റിനു അഭിനന്ദനങ്ങള്‍..
    ഈ കുറിപ്പ് വളരെ ഹൃദ്യമായി..

    സ്നേഹത്തോടെ..
    ഗോപന്‍

  42. ശ്രീ said...

    സഞ്ജു പറഞ്ഞതു പോലെ ഇവിടെ ആശംസിച്ച എല്ലാവരുടേയും പ്രാര്‍‌ത്ഥനകള്‍‌ പോലെ അവര്‍‌ വേഗം തന്നെ ഒന്നാകുമെന്ന് ആശിയ്ക്കുന്നു.
    പോങ്ങുമ്മൂടാ... നന്ദി. ഞാനത് വായിച്ചിരുന്നു.
    ചന്ദ്രകാന്തം ചേച്ചീ... നന്ദി. ശരിയാണ്‍. സുഹൃത്തുക്കളെ നമ്മള്‍‌ തന്നെ തിരഞ്ഞെടുക്കുന്നതു കൊണ്ടു തന്നെ ആകണം അവരുമായി കൂടുതല്‍‌ അടുപ്പം തോന്നുന്നത്.
    വാല്‍മീകി മാഷേ... വളരെ നന്ദി. :)
    വേണുവേട്ടാ... നന്ദി.
    മുരളിയേട്ടാ... അതെ. എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ. :)
    പ്രിയാ... അതു തന്നെ, എന്നും നല്ല സുഹൃത്തായിരിയ്ക്കുക. നന്ദി
    ശ്രീലാല്‍‌... നല്ല സൌഹൃദങ്ങള്‍‌ ഉണ്ടായിരിയ്ക്കട്ടെ. നന്ദി, കേട്ടോ.
    സാജന്‍‌ ചേട്ടാ... നന്ദി.
    ഗോപന്‍‌ മാഷേ... നന്ദി.

    എന്റെ സുഹൃത്തുക്കള്‍‌ക്കു വേണ്ടി ആശംസകള്‍‌ നേര്‍‌ന്ന എല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും നന്ദി.

  43. ഹരിശ്രീ said...

    സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!


    ശോഭി,

    നിങ്ങള്‍ക്കിടയിലും പിണക്കങ്ങളോ...

    സുഹൃത്തുക്കളെല്ലാം ഈ പോസ്റ്റോടെ പഴയപോലെ ഒത്തൊരുമയോടെ വീണ്ടും ഒന്നു ചേരട്ടെ...

    പുതുവര്‍ഷത്തിലെ ഈ ആദ്യ പോസ്റ്റ് ഒരു നല്ല സൌഹൃദത്തിന്റെ കൂടിച്ചേരലിന് വഴിയൊരുക്കട്ടെ...

    സ്നേഹപൂര്‍വ്വം...

    ശ്രീചേട്ടന്‍...

  44. സൂര്യപുത്രന്‍ said...

    Sree,

    എല്ലാ സൌഹൃദങ്ങളും എക്കാലവും നില നില്‍‌ക്കട്ടെ!

  45. Praveen said...

    കൊള്ളാം സുഹ്രുത്തേ..നന്നായിട്ടുണ്ട്...ഞാന് ഇപ്പോള് താങ്കളുടെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനായി മാറിയിരിക്കുന്നു :)

  46. Sherlock said...

    "മാനവും നോക്കി കൂട്ടുകാരുടെ മടിയില്‍‌ തലയും വച്ച് അവരുടെ ആഗ്രഹങ്ങളും ഭാവി സ്വപ്നങ്ങളും കേട്ടു കൊണ്ടിരുന്ന ആ കാലം ഒന്നും ഒരിയ്ക്കലും മറക്കാനാകാത്തതാണ്" ശരിയാണു ശ്രീ..ആ ഓര്‍മ്മകള്‍ ....

    ഹൃദ്യമായ എഴുത്ത്..താങ്കളുടെ കൂട്ടുകാരുടെ പിണക്കങ്ങള്‍ മാറട്ടേ..

    അമ്പതാം പോസ്റ്റിനു ആശംസകള്‍

  47. ഏ.ആര്‍. നജീം said...

    നല്ല സൗഹൃദം ദൈവത്തിന്റെ വരദാനമാണ് നമ്മളായി അത് ഇല്ലാതാക്കരുത്. സൗഹൃദം കാത്ത് സൂക്ഷിക്കവാനും അതിന്റെ വിലയറിയുവാനും ശ്രീയ്ക്കുള്ള കഴിവ് ഇവിടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു...

    നന്ദി ശ്രീ

  48. സ്വന്തം said...

    നല്ല എഴുത്ത്.
    എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!

  49. ഹരിയണ്ണന്‍@Hariyannan said...

    ഞാനീ സൌഹൃദത്തിന്റെ
    കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

    ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
    കുടയെടുക്കാതിറങ്ങുന്നു..

    സഖാവേ..
    നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!!”

  50. Anonymous said...

    ശ്രീ, നല്ല പോസ്റ്റ്

    നവവത്സരാശംസകള്‍

    ഇടിവാള്‍

  51. d said...

    ശ്രീ, സൌഹൃദത്തിന്റെ സുഗന്ധവുമായി ഒരു നല്ല കുറിപ്പ്.

    കൂട്ടുകാരുടെ ചെറുപിണക്കങ്ങള്‍ ഒക്കെ മാറി പഴയതിലും നല്ല കൂട്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം..

    അന്‍പതാം പോസ്റ്റിന് ആശംസകള്‍!!

  52. മന്‍സുര്‍ said...

    ശ്രീ...

    പുതു വര്‍ഷത്തിലെ പുതിയ പോസ്റ്റ്‌.....കൂട്ടുക്കാര്‍ക്ക്‌ വേണ്ടി തന്നെ ...
    നന്നായിരിക്കുന്നു..... ആ നല്ല ഓര്‍മ്മകളും...കൂട്ടുക്കാരെയും ഞങ്ങളൊടൊപ്പം പങ്ക്‌ വെച്ചതിന്‌ നന്ദി...സ്നേഹിതാ....

    എല്ലാ ഭാവുകങ്ങളും നേരുന്നു

    നന്‍മകള്‍ നേരുന്നു

  53. asdfasdf asfdasdf said...

    നല്ല പോസ്റ്റ്.
    പുതുവത്സരാശംസകള്‍

  54. അപര്‍ണ്ണ said...

    ഇത്രേം ഒക്കെ ഇഷ്ടാണോ കൂട്ടുകാരെ? :-)
    അവരുടെ പിണക്കം വേഗം തീരട്ടെ. തീര്‍ന്നാല്‍ treat വേണം. :-)

  55. Paarthan said...

    സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!

    ശ്രീ..ഈ വാക്കുകള്‍ എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഫ്രണ്ട്ഷിപ്പുകളെ മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ക്കും പഴയ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മ വരും..എന്നാല്‍ ഇത്രയും മനോഹരമായ അനുഭവങ്ങള്‍ കിട്ടാന്‍ ഭാഗ്യമില്ലാതെ പോയ എന്നെപ്പോലെ ഉള്ളവരോ..സത്യത്തില്‍ എഴുതാന്‍ വാക്കുകളില്ല..നിങ്ങള്‍ ഒരു ഭാഗ്യവാനാണു ശ്രീ....

  56. ശ്രീ said...

    ശ്രീച്ചേട്ടാ...
    അതെ, ഇതിനിടെ അങ്ങനെയും സംഭവിച്ചു.എല്ലാം ഉടനേ ശരിയാക്കണം.
    സൂര്യപുത്രന്‍‌... നന്ദി.
    മറുനാടന്‍‌ മലയാളീ... സന്തോഷം, നന്ദി.
    ജിഹേഷ് ഭായ്... വളരെ നന്ദി.
    നജീമിക്കാ... ശരിയാണ്‍. നല്ല സൌഹൃദങ്ങള്‍‌ ദൈവത്തിന്റെ വരദാനമാണ്‍. നന്ദി.
    അനസ്... നന്ദി.
    സ്വന്തം... നന്ദി.
    ഹരിയണ്ണാ... ഈ സൌഹൃദമഴ നനയാനെത്തിയതിനു നന്ദി, സഖാവേ... :)
    അമ്പതാം കമന്റിനു നന്ദി, കേട്ടോ.
    ഇടിവാള്‍‌ മാഷേ... സ്വാഗതം, നന്ദി. :)
    വീണ... സന്തോഷം, നന്ദി.
    മന്‍‌സൂര്‍‌ ഭായ്... വളരെ നന്ദി.
    മേനോന്‍‌ ചേട്ടാ... നന്ദി.
    അപര്‍‌ണ്ണ...അതെ, അങ്ങനെ തന്നെയാണ്‍... നന്ദി. അവരുടെ പിണക്കം മാറിയാല്‍‌ ട്രീറ്റ് ഉണ്ട്. :)
    പാര്‍‌ത്ഥന്‍‌... സ്വാഗതം. സൌഹൃദങ്ങള്‍‌ നാം തന്നെ വളര്‍‌ത്തിയെടുക്കുന്നതല്ലേ? ശ്രമിയ്ക്കൂ, നല്ല സുഹൃത്തുക്കളെ കണ്ടെത്താനാകും. നന്ദി.

  57. Sharu (Ansha Muneer) said...

    അയ്യോ...ഞാന്‍ വരാന്‍ വൈകിപോയോ? എന്തായാലും നന്നായിരിക്കുന്നു. കൂട്ടുകാരുടെ പിണക്കം മാറാന്‍ ഇതൊരു നിമിത്തമാക്കട്ടെ എന്നു ആശംസിക്കുന്നു... ഭാവുകങ്ങള്‍

  58. അപ്പു ആദ്യാക്ഷരി said...

    ശ്രീയേ.. വളരെ ശരി. ഇനി ഈ ഞാനൊക്കെ ശ്രീയുടെ ഭാവിപോസ്റ്റുകളില്‍ കയറിവരണേ എന്നാണെന്റെ ആഗ്രഹം :)

  59. നിര്‍മ്മല said...

    “സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!“
    100% യോജിക്കുന്നു ശ്രീ.

  60. അഭിലാഷങ്ങള്‍ said...

    “സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!“

    101% യോജിക്കുന്നു ശ്രീ.

    (അല്ലേലും പണ്ടേ എനിക്കൊരെല്ല് കൂടുതലാ)

    :-)

  61. G.MANU said...

    ശ്രീക്കുട്ടാ..

    വര്‍ഷാദ്യപോസ്റ്റ്‌, കാലവര്‍ഷം പോലെ സുഖദം..

    സൌഹൃദത്തിണ്റ്റെ കഥ കേട്ടപ്പോള്‍ എന്തു സുഖം...അതും നിണ്റ്റെ ആര്‍ഭാടമില്ലാത്ത പ്ളെയിന്‍ ശൈലിയില്‍...

    ഈ വര്‍ഷവും ഇതുപോലെ ഒരുപാട്‌ നല്ല നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്നും, സൌന്ദര്യപ്പിണക്കങ്ങള്‍ മാറി കൂട്ടുകാര്‍ പഴയപോലെ അര്‍മാദിക്കട്ടെ എന്നും ആശംസിക്കുന്നു

  62. ശ്രീ said...

    ഷാരൂ... വളരെ നന്ദി, കേട്ടോ.
    അപ്പുവേട്ടാ... സന്തോഷം, നന്ദി.
    നിര്‍‌മ്മല ചേച്ചീ... സ്വാഗതം, നന്ദി.
    അഭിലാഷ് ഭായ്... നന്ദി. (ആ 101% നു പ്രത്യേക നന്ദി)
    മനുവേട്ടാ... വളരെ സന്തോഷം, ആശംസകള്‍‌ക്കും പ്രാര്‍‌ത്ഥനകള്‍‌ക്കും. :)

  63. അഗ്രജന്‍ said...

    അതെ ശ്രീ, സൌഹൃദങ്ങള്‍ എന്നും വിലപ്പെട്ടവ തന്നെ...

    ആഴവും പരപ്പും ശരിക്കും തിരിച്ചറിഞ്ഞ സൌഹൃദങ്ങള്‍ ഉള്ളവരെത്രയോ ഭാഗ്യവാന്മാര്‍...

    ഈ പോസ്റ്റിന്‍റെ ലക്ഷ്യം നിറവേറട്ടെ ഒപ്പം സൌഹൃദങ്ങള്‍ നിലനിറുത്താന്‍ എന്നും ശ്രീക്കാവട്ടെ...

    ശ്രീയുടെ ഈ അന്‍പതാം പോസ്റ്റിന് ആശംസകള്‍

  64. രാജന്‍ വെങ്ങര said...

    njaaneppozhum ivite varaan vaikunnu.
    kshama chodhikkunnu.
    sukhamalle..
    vayana oru sukhamaavunnathu sreeyute ee blogil varumbhozhaanu.
    neermizhippookkalil ninnum ennum then thullikalaanu ittu veezhunnathu.enthoru madhuram!
    iniyum vazhijozhukatte aa madhuram njangngalilkeekku.
    snhehapoorvvam..

  65. ഗിരീഷ്‌ എ എസ്‌ said...

    50ാ‍ം പോസ്റ്റിന്‌ അഭിനന്ദനങ്ങള്‍
    എഴുത്തിന്റെ കരുത്ത്‌ തുടരട്ടെ

    സൗഹൃദത്തിന്റെ
    ആഴം
    ഇനിയും കാത്തുവെക്കാനാവാട്ടെ

    ആശംസകള്‍ നേരുന്നു

  66. യാരിദ്‌|~|Yarid said...

    ശ്രീ പോസ്റ്റ് നേരത്തെ വായിച്ചു, കമന്റ്റിടാന്‍ സമയം കിട്ടിയില്ല, കുറച്ചു തിരക്കായിപോയി.

    നന്നായിരിക്കുന്നു .
    ഒരു പരസ്യം കണ്ടിട്ടില്ലെ. ജോലി പോകും, ഭാര്യ പോകും, പണം പോകും..പക്ഷെ സൌഹൃദം മാത്രം പോകില്ല എന്നു....എല്ല സൌഹൃദങ്ങളും എക്കാലവും നിലനില്‍കട്ടെ..... ശ്രീയുടെ ഉദ്യമത്തിനു എല്ലാ വിധ ആശംസകളും...

  67. ശ്രീ said...

    അഗ്രജേട്ടാ...
    ആശംസകള്‍‌ക്കും പ്രാര്‍‌ത്ഥനകള്‍‌ക്കും നന്ദി.
    രാജന്‍‌ മാഷേ... വായിച്ച് വിശദമായ അഭിപ്രായമറിയിച്ചതിനു വളരെ നന്ദി.
    ദ്രൌപതി...
    വളരെ നന്ദി.
    വഴിപോക്കന്‍‌ മാഷേ...
    വളരെ നന്ദി, വായനയ്ക്കും കമന്റിനും.
    :)

  68. ചീര I Cheera said...

    ശ്രീ..
    നന്നായീ പോസ്റ്റ്. ഈ വര്‍ഷത്തെ ആദ്യത്തെ ലക്ഷ്യവും നന്നായി..
    ശ്രീയുടെ മനസ്സ് എഴുത്തിലൂടെ വായിച്ചെടുക്കാം..
    അതൊക്കെ ശരിയാവും ന്നേ, എല്ലാം താല്‍ക്കാലികമല്ലേ..
    ബ്ലോഗിലൂടെ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു ആരംഭമാകട്ടെ!

  69. വിചാരം said...

    123

  70. വിചാരം said...

    സൌഹൃദത്തിനൊത്തിരി വിലമതിക്കുന്നരാളാണ് എന്റെ ശ്രീയെന്ന് മുന്‍പേ തെളീയിച്ചിട്ടുള്ളതാണ്. രണ്ടു തവണ എന്റെ ശ്രീയോട് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു സന്തോഷമായാണ് ഞാന്‍ കാണുന്നത്. ഓരോ വരികളും സ്നേഹം സ്ഫുരിക്കുന്നു ചങ്ങാത്തത്തിന്റെ വില എത്ര വലുതെന്ന് ഏവരേയും ഓര്‍മ്മിപ്പിയ്ക്കുന്നു.

    ശരിക്കും സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ... പാലക്കാട് ഹോട്ടല്‍ മാനേജ്മെന്റിന് പഠിയ്ക്കുമ്പോള്‍ ശരിക്കും രസകരമായ ആ ദിനങ്ങള്‍ മനസ്സില്‍ ഓടിയെത്തി അതിന് പ്രത്യേക നന്ദി.

    പിണക്കം അങ്ങനെ ഒന്നുണ്ടോ അവര്‍ക്കിടയില്‍ .. ഹേയ് ഇല്ല.. ഉണ്ടാവില്ല അങ്ങനെ ആവാന്‍ അവര്‍ക്കാവുമോ ? അവര്‍ രണ്ടു പേരും മനസ്സുകൊണ്ട് അകന്നിട്ടില്ല അവര്‍ രണ്ടു പേരും ഒരു നാളേയ്ക്കായി കാത്തിരിക്കുണ്ടാവാം ഒന്നുറക്കെ കെട്ടിപ്പിടിച്ച് സ്നേഹത്തെ ദൃഢമാക്കാന്‍ . അതിന് സാക്ഷിയായി എന്റെ ശ്രീയും ഉണ്ടാവട്ടെ .. ശരിക്കും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിയ്ക്കുന്നു.

    അമ്പതാം പോസ്റ്റിന് ഒരായിരം ആശംസകള്‍. ഇനിയും നന്മകള്‍ നിറഞ്ഞ മനസ്സുള്ള എന്റെ ശ്രീ ഒത്തിരി പോസ്റ്റുകള്‍കൊണ്ട് നിറയ്ക്കട്ടെ ഞങ്ങളുടെ മനസ്സില്‍ .

  71. pts said...

    ഓര്‍ മകള്‍ ചികഞെടുത്ത് തന്നതിന്
    നന്ദി.സൌഹാര്‍ ദ്ദങള്‍ എന്നെന്നും പൂത്തുലയട്ടെ.അതിനൊപ്പം 'അസ്തമയ'ത്തിലേക്ക് ഒന്ന് എത്തി നോക്കിയതിനും നല്ല വാക്ക് കുറിച്ചതിനും നന്ദി.

  72. ശ്രീ said...

    പി. ആര്‍‌. ചേച്ചീ...
    വളരെ നന്ദി, സ്നേഹപൂര്‍‌വ്വമുള്ള ഈ ആശംസകള്‍‌ക്ക്. :)
    വിചാരം മാഷേ... ഈ കമന്റ് വളരെ സന്തോഷം തരുന്നു. അന്ന് ഫോണില്‍‌ സംസാരിയ്ക്കാനായതില്‍‌ എനിയ്ക്കും വളരെ സന്തോഷമുണ്ട്. മാഷുടെ ആശംസകള്‍‌ പോലെ തന്നെ അവരുടെ പിണക്കമെല്ലാം എത്രയും വേഗം മാറുമെന്നാണ്‍ ഞങ്ങളെല്ലാവരും ആശിയ്ക്കുന്നത്.
    pts... വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. :)

    ഇവിടെ എന്റെ സുഹൃത്തുക്കള്‍‌ക്കു വേണ്ടി ആശംസകള്‍‌ അറിയിച്ച എല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും ഒരിക്കല്‍‌കൂടി നന്ദി രേഖപ്പെടുത്തുന്നു. :)

  73. ഖാന്‍പോത്തന്‍കോട്‌ said...

    ശ്രീ...
    താങ്കളുടെ പോസ്റ്റ് വളരെ വൈകി വായിച്ചു.... കൊള്ളാം...!
    പുതിയ സൃഷ്ടികള്‍ക്ക്‌ എന്‍റെ ആശംസകള്‍......!
    ഒപ്പം സുഹൃത്ത് ബന്ധം വിജയിക്കട്ടെ .......!!
    സ്നേഹത്തോടെ ... ഖാന്‍പോത്തന്‍കോട്...ദുബായ്
    www.keralacartoons.blogspot.com

  74. കാനനവാസന്‍ said...

    നല്ല പോസ്റ്റ്.
    ബൂലോകത്ത് പുതുതായതുകൊണ്ട് ഞാന്‍ പോസ്റ്റുകളൊക്കെ വായിച്ചുവരുന്നതേയുള്ളൂ...............


    ആന്‍പതാം പോസ്റ്റിനു ആശംസകള്‍...........

  75. ഭടന്‍ said...

    ശ്രീ...

    ഹാഫ് സെഞ്ച്വറി അടിച്ചു അല്ലേ...
    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍..

    സുഹൃത്തുക്കളാണ് ഏറ്റവും വലിയ സമ്പത്ത്...

    Lath

  76. ശ്രീ said...

    ഖാന്‍‌ മാഷേ...
    വളരെ നന്ദി. :)
    കാനനവാസാ... സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
    ഭടന്‍‌ മാഷേ...
    സ്വാഗതം. വായിച്ച് അഭിപ്രായം അറിയിച്ചതിനും ആശംസകള്‍‌ക്കും നന്ദി. :)

  77. Mahesh Cheruthana/മഹി said...

    ശ്രീ
    സൌഹൃദങ്ങള്‍‌ എക്കാലവും നില നില്‍‌ക്കട്ടെ!
    അമ്പതാമത്തെ പോസ്റ്റിന് ആശംസകള്‍!

  78. Unknown said...

    ശ്രിയുടെ ഭാവനകള്‍ ഒരു കവിയുടെ മനസിന്റെ താളം പോലെ ഒഴുക്കു നിറഞ്ഞതാണു

  79. Anonymous said...

    താങ്കളുടെ comment തുടക്കക്കരനായ എനിക്ക് പ്രോത്സാഹനം നല്‍കുന്നു,,,നന്ദി....ഒരായിരം....