Monday, September 10, 2007

ചില ബാച്ചലേഴ്സ് പാചക പരീക്ഷണങ്ങള്‍‌

തഞ്ചാവൂരിലെ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒന്നാം വര്‍‌ഷം ആരംഭിച്ച് അധികം കഴിയും മുന്‍പെ ഞങ്ങള്‍‌ ഒരു സത്യം മനസ്സിലാക്കി. അവിടെ അതിജീവനത്തിന് സ്വയം പാചകം തുടങ്ങേണ്ടിയിരിക്കുന്നു. അവസാനം ഗതികേടു കൊണ്ട് ആ സാഹസം നടപ്പാക്കി. ഒരൊറ്റ കണ്ടീഷനില് - ‘ആര് എന്ത് ഉണ്ടാക്കിയാലും ശരി, വലിയ കുറ്റമൊന്നും പറയാതെ മിണ്ടാതിരുന്ന് കഴിച്ചിട്ടു പോണം’. എല്ലാവരുടെയും സമ്മതത്തോടെ ഞങ്ങള് അടുക്കള എന്ന പരീക്ഷണ ശാല ഉത്ഘാടനം ചെയ്തു.

പാചകം തുടങ്ങി, കുറെ നാളേയ്ക്ക് അധികം പരീക്ഷണങ്ങളിലേയ്ക്കൊന്നും കടക്കാതെ അറിയാവുന്ന പോലെ വല്ല കഞ്ഞിയോ ചപ്പാത്തിയോ ഒക്കെ മാത്രം ഉണ്ടാക്കിപ്പോന്നു. കുറച്ചു നാള് കഴിഞ്ഞപ്പോള് കഞ്ഞി മാറി ചോറാക്കി, കൂടെ എന്തെങ്കിലും കറികളെല്ലാം പരീക്ഷിച്ചു തുടങ്ങി.

തുടര്‍‌ന്ന് അതി ഭീകരവും അത്യന്തം വിനാശകാരികളുമായ പല ഉത്പന്നങ്ങളും അവിടെ രൂപം കൊണ്ടു. ഉപ്പും മുളകുമില്ലാത്ത സാമ്പാറു മുതല് മുളകുപ്പേരി, ഗോതമ്പു കറി, മസാല ഉപ്പുമാവ്, ഒനിയന് ഫ്രൈ എന്നിങ്ങനെ കരിമ്പുട്ട് (അടി തൊട്ടു മുടി വരെ കത്തിക്കരിഞ്ഞ പുട്ട്) വരെയുള്ള ഒട്ടനേകം വിഷപദാര്‍‌ത്ഥങ്ങള് ഞങ്ങള് ആ പരീക്ഷണ ശാലയില് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. (അതെല്ലാം പരിക്ഷിച്ചു പണി കിട്ടിയിട്ടുമുണ്ട്)

എന്നാലും ഇക്കൂട്ടത്തില് ഏറ്റവും സവിശേഷമായ ഒരു ഐറ്റം ഇതൊന്നുമല്ല. അതിനു മുന്‍‌കൈയെടുത്ത ആ വ്യക്തി മറ്റാരുമല്ല, തഞ്ചാവൂര്‍‌ പള്ളിയിലെ കുര്‍‌ബാന ഫെയിം സില്‍‌വ(സ്റ്റ)ര്‍‌ ജോബി തന്നെ.

അവിടുത്തെ അരിയുടെ പ്രത്യേകത കാരണം അതിന്റെ നല്ല കട്ടിയുള്ള കഞ്ഞിപ്പശ മാറിക്കിട്ടാന് മൂന്നുനാലു തവണ കഞ്ഞി വെള്ളമൊഴിച്ച് വാര്‍‌ക്കേണ്ടിയിരുന്നു. . അങ്ങനെ ഒരു ദിവസം അടുക്കളയില് ഞാന് കുക്കറില് നിന്നും കഞ്ഞി കലത്തിലേയ്ക്കു പകര്‍‌ത്തി, കഞ്ഞിവെള്ളം ഊറ്റിക്കളയുകയായിരുന്നു. ഇതു കണ്ടു കൊണ്ട് എന്റെ അടുത്തു തന്നെ ജോബിയും നില്‍പ്പുണ്ട്. ഞാന് ചെയ്യുന്നതും നോക്കിക്കൊണ്ടിരുന്ന അവന് പെട്ടെന്ന് എന്നെ വിളിച്ചു “ശ്രീക്കുട്ടാ”

കഞ്ഞി വാര്‍‌ത്തു കൊണ്ടിരുന്ന ഞാന് പെട്ടെന്ന് ഞെട്ടി, തലയുയര്‍‌ത്തി അവനെ നോക്കി. അവന് എന്തോ കാര്യമായി ആലോചിച്ചു കൊണ്ട് എന്നോടു പറഞ്ഞു “ നീ, ഇനി കഞ്ഞി വാര്‍‌ക്കുമ്പോള് ആ കഞ്ഞിവെള്ളം കളയരുത് കേട്ടോ”

‘അതെന്ത്? ഞാന് വാര്‍‌ത്താല് മാത്രമേ കഞ്ഞി ചോറാകത്തൊള്ളോ? വേണമെങ്കില് വന്ന് വാര്‍‌ക്കെടാ ഉവ്വേ‘ എന്നു മനസ്സില് പറഞ്ഞിട്ട് ഞാന് ചോദിച്ചു.

“എന്തിനാ, നിനക്കു കുടിക്കാനാണോ”

“അല്ല. അതു കൊണ്ട് നമുക്കൊരു പണി ഒപ്പിയ്ക്കാം”

ഇതും കേട്ടുകൊണ്ടാണ് മത്തനും അടുക്കളയിലേയ്ക്ക് വന്നത്. “എടാ ജോബീ, പതിവു പോലെ എന്തെങ്കിലും മണ്ടത്തരമാണെങ്കില് പറയണ്ട കേട്ടോ”

“നീ പോടാ, ഞാന് കാണിച്ചു തരാം. ഇനി അടുത്ത തവണ കഞ്ഞി വാര്‍‌ക്കാന് നേരം എന്നെ വിളിക്ക്. ആ കഞ്ഞി വെള്ളം കൊണ്ട് ഞാനൊരു സൂത്രം കാണിക്കാം. ഉണ്ടാക്കി കഴിഞ്ഞിട്ട് നിങ്ങള് വിശ്വസിച്ചാല് മതി”

അപ്പോഴേയ്ക്കും ബാക്കിയുള്ളവരും അടുക്കളയിലെത്തി. എല്ലാവരും കൂടി നിര്‍‌ബന്ധിച്ചിട്ടും ജോബി തന്റെ ഉദ്ദേശ്ശം വെളിപ്പെടുത്തിയില്ല. ‘നിങ്ങള് കണ്ടോ. അതൊരു സര്‍പ്രൈസാണ്’ എന്നു മാത്രം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.

എന്തായാലും കൊള്ളാവുന്ന വല്ല ഐഡിയയുമാണെങ്കിലോ എന്നു കരുതി ഞങ്ങളും കാത്തിരുന്നു. അങ്ങനെ തൊട്ടടുത്ത ദിവസം രാവിലെ ഞങ്ങള് കഞ്ഞി വച്ചു. എന്നിട്ട് വെന്തു കഴിഞ്ഞപ്പോള് വാര്‍‌ക്കാനായി അവനെ വിളിച്ചു. ഒപ്പം അവനെന്താണ് ചെയ്യുന്നത് എന്നു കാണാന് മറ്റുള്ളവരും.

ജോബി എല്ലാവരെയും കുറച്ചൊരു പുച്ഛത്തോടെ നോക്കി.നല്ല കട്ടിയുള്ള ആ കഞ്ഞിവെള്ളം ഒരു കപ്പിലേയ്ക്ക് പകര്‍‌ത്തി. അതില് കുറേശ്ശെയായി ഉപ്പു ചേര്‍ത്ത് രുചി നോക്കി. എന്നിട്ട് അടുത്തതായി അതിലേയ്ക്ക് ശകലം മുളകു പൊടി കൂടി ചേര്‍‌ത്ത് നന്നായി ഇളക്കി.

ഒന്നും പിടി കിട്ടാതെ അന്തിച്ചു നില്‍‌ക്കുന്ന ഞങ്ങളെ നോക്കി ഒന്നു ആക്കിച്ചിരിച്ചിട്ട് അവന് ഞങ്ങളുടെ എല്ലാവരുടേയും ഭക്ഷണപാത്രങ്ങള് നിരത്തി. (മൊത്തം 8 കിണ്ണം).എന്നിട്ട് വളരെ ശ്രദ്ധയോടെ ഓരോന്നിലേയ്ക്കും കുറേശ്ശെ ആ കഞ്ഞിവെള്ളം പകര്‍‌ന്നു. ഇതെന്താടാ അളന്ന് ഒഴിക്കുന്നെ എന്നു ചോദിച്ച പിള്ളേച്ചനോട് “നീ ഭാരിച്ച കാര്യമൊന്നും അന്വേഷിക്കണ്ട” എന്നും പറഞ്ഞ് ചൂടായി.. എന്നിട്ട് ഞങ്ങളോട് ആജ്ഞാപിച്ചു ‘എല്ലാവരും ഈ പാത്രങ്ങളെല്ലാം എടുത്തോണ്ട് എന്റെ പുറകെ വാ’.

എന്നിട്ട് രണ്ടു കിണ്ണം എടുത്തോണ്ട് അവന് ടെറസ്സിലേയ്ക്കു നടന്നു. കാര്യം പിടി കിട്ടിയില്ലെങ്കിലും ബാക്കി വന്ന പാത്രങ്ങളുമെടുത്ത് ഞങ്ങള് പുറകേയും.

ടെറസ്സില് നല്ല വെയിലു കിട്ടുന്ന സ്ഥലം നോക്കി അവന് ആ പാത്രങ്ങളെല്ലാം നിരത്തി വച്ചു. ഞങ്ങളും അതു തന്നെ ചെയ്തു.

മത്തന് വീണ്ടും അടുത്തെത്തി ചോദിച്ചു “അളിയാ, എന്താ നിന്റെ പ്ലാന്? എന്നോടു മാത്രം പറയ്”

ജോബി അപ്പോഴും ഒന്നും പറയുന്നില്ല. “നമുക്കു കോളേജില് പോകാം. വൈകുന്നേരം വന്നിട്ട് ഇവിടെ കയറി നോക്കാം. അപ്പോള് കാണാം” അവന് പയ്യെ ചിരിച്ചു.

അവന്റെ ഉദ്ദേശ്ശം മനസ്സിലായില്ലെങ്കിലും ഞങ്ങളും സമ്മതിച്ചു. എന്തായാലും വൈകുന്നേരം അറിയാമല്ലൊ. കോളേജില് പോകുന്ന വഴിയും എല്ലാവരും തിരിച്ചും മറിച്ചും ചൊദിച്ചിട്ടും അവന് ഒന്നും വിട്ടു പറഞ്ഞില്ല. അങ്ങനെ വൈകീട്ട് കോളേജില് നിന്നും വന്നിട്ട് റൂമിലേക്കല്ല,എല്ലാവരും ഡ്രസ്സ് പോലും മാറാതെ ടെറസ്സിലേക്കാണ് ഓടിക്കയറിയത്. മുന്‍പില് ജോബി തന്നെ.

ഞങ്ങള് നോക്കുമ്പോള് എല്ലാ പാത്രങ്ങളിലും കഞ്ഞിവെള്ളം കട്ടിയായി വിണ്ടു കീറി ഇരിക്കുന്നുണ്ട്. അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങള് ചോദ്യ ഭാവത്തില് ജോബിയെ നോക്കി. ഒന്നും പറയാന് പറ്റാതെ അവന്റെ മുഖം അതിനേക്കാള് വിളറി വളിച്ചിരിക്കുന്നു. അപ്പോഴേ ഞങ്ങള്‍‌ക്കു സംഗതി പിടികിട്ടി. ഉദ്ദേശ്ശം എന്തു തന്നെയായിരുന്നാലും അവന്റെ ഉദ്ദേശ്ശം പരാജയപ്പെട്ടു എന്ന്.

എല്ലാവരും ചുറ്റും കൂടി നിന്ന് അവനോട് ചോദിച്ചു “ഈ വളിച്ച കഞ്ഞിവെള്ളം കാണിച്ചു തരാമെന്നാണോ അളിയാ നീ രാവിലെ പറഞ്ഞത്? ഇനി സത്യം പറയ് എന്തായിരുന്നു നിന്റെ ഉദ്ദേശ്ശം?”

എല്ലാവരും കളിയാക്കാന് തുടങ്ങി എന്നു മനസ്സിലാക്കിയ ജോബി ആദ്യം ഒന്നു പതറിയെങ്കിലും വീറോടെ തന്നെ മറുപടി പറഞ്ഞു “ആരും ആക്കണ്ട. ഞാന് ഈ കഞ്ഞി വെള്ളം കൊണ്ട് പപ്പടം ഉണ്ടാക്കാന് നോക്കിയതാ

ഇതു കേട്ടതും ഞങ്ങളെല്ലാവരും (പിള്ളേച്ചന്‍‌ ഒഴികെ) കൂടി പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു. ‘കഞ്ഞിവെള്ളം കൊണ്ട് പപ്പടമോ? നിന്നോടാരാ പറഞ്ഞേ പപ്പടം കഞ്ഞി വെള്ളത്തില് നിന്നാണ് ഉണ്ടാക്കുന്നത് എന്ന്?’

എന്നിട്ടും അവന് വിട്ടു തരുന്നില്ല. ‘അങ്ങനെ എല്ലാ പപ്പടവുമല്ല. കഞ്ഞി വെള്ളത്തില് നിന്നും ഉണ്ടാക്കുന്ന പപ്പടവും ഉണ്ട്. എന്റെ വീട്ടില് ഞാന് ഉണ്ടാക്കി കഴിച്ചിട്ടുള്ളതല്ലേ. നല്ല ടേയ്സ്റ്റുമാണ്.’

ഞങ്ങള് എത്രയൊക്കെ കളിയാക്കിയിട്ടും അവന് പൂര്‍‌ണ്ണമായും പരാജയം സമ്മതിച്ചില്ല. (എന്തായാലും അവന്റെ വീരവാദം പിള്ളേച്ചനൊഴികെ ആരും കാര്യമായി എടുത്തില്ല. പിള്ളേച്ചനു മാത്രം അവന് പറഞ്ഞതിലെന്തോ കാര്യം ഉണ്ടെന്നു തോന്നി.) ഞങ്ങളെല്ലാവരും ആ വിഷയം പുച്ഛത്തോടെ അപ്പോഴേ ഉപേക്ഷിച്ചു.

എന്നാല് പിന്നെയും കുറെക്കാലത്തേയ്ക്ക് ജോബി, അവന് പറഞ്ഞതില് തന്നെ ഉറച്ചു നിന്നു. എന്നെങ്കിലും കഞ്ഞിവെള്ള പപ്പടം ഞങ്ങള്‍‌ക്കു ഉണ്ടാക്കി കാണിച്ചു തരുമെന്നു ഇടയ്ക്കിടെ പറയും.

അവസാനം രണ്ടാം വര്‍‌ഷം കഴിയാറായ ഒരു സന്ദര്‍‌ഭത്തിലാണ് അവന് ഞങ്ങളോട് കുറ്റ സമ്മതം നടത്തിയത്. കഞ്ഞിവെള്ളം കൊണ്ടുണ്ടാക്കുന്ന പപ്പടം എന്നത് അവന്റെ സങ്കല്‍‌പ്പത്തില് രൂപമെടുത്ത ഒരു നൂതനാശയമായിരുന്നു എന്നത്. തഞ്ചാവൂരെ ശക്തമായ പൊള്ളുന്ന വെയില് കണ്ടപ്പോള് അവനു തോന്നിയ ഐഡിയ. എന്തായാലും ഇങ്ങനെ ഒരു പുതിയ കണ്ടുപിടുത്തത്തിന് ഒരു നോബല് സമ്മാനം അടിച്ചെടുക്കാന് കഴിയാത്തതിലുള്ള നിരാശ അന്നും അവന്റെ മുഖത്തുണ്ടായിരുന്നു.

[അതിനു ശേഷം കാലം കുറെ ആയെങ്കിലും ഇപ്പോഴും ചാറ്റിങ്ങിനോ മറ്റോ ഇടയില് അവന്റെ പപ്പടക്കാര്യം സൂചിപ്പിച്ചാല് ഉടനേ അവന്റെ മറുപടി കിട്ടും “I am logging out”. ]

42 comments:

  1. ശ്രീ said...

    “തുടര്‍‌ന്ന് അതി ഭീകരവും അത്യന്തം വിനാശകാരികളുമായ പല ഉത്പന്നങ്ങളും അവിടെ രൂപം കൊണ്ടു.”

    ഒരു ബാച്ചി സ്റ്റൈല്‍‌ പാചക പരീക്ഷണ കഥ:
    എന്റെ ജീവനു ഭീഷണി നേരിട്ടിട്ടും ഞാനിത് ഇവിടെ പോസ്റ്റുന്നു.
    ഈ പുതിയ പോസ്റ്റ് ഇതു പോലെ പല അടിയന്തിര ഘട്ടങ്ങളിലൂടെയും കടന്നു വന്നിട്ടുള്ള ബൂലോക ബാച്ചിലേഴ്സിനു സമര്‍‌പ്പിക്കുന്നു.

  2. ചന്ദ്രകാന്തം said...

    ശ്രീ,
    പുതിയ കണ്ടുപിടുത്തങ്ങള്‍ സംഭവിയ്കുന്നത്‌ പരീക്ഷണങ്ങളിലൂടെയല്ലേ..
    പക്ഷേ, നിങ്ങളുടെ പിന്തിരിപ്പന്‍ ചിന്താഗതിയുടെ ഫലമായി, ഒരു പ്രോത്സാഹനവും കിട്ടാതെ, ജോബിയിലെ പരീക്ഷണകൗതുകം തന്നെ മുരടിച്ചുപോയി.
    കഷ്ടം..!!

  3. ശ്രീഹരി::Sreehari said...

    “തുടര്‍‌ന്ന് അതി ഭീകരവും അത്യന്തം വിനാശകാരികളുമായ പല ഉത്പന്നങ്ങളും അവിടെ രൂപം കൊണ്ടു"
    വായിച്ച് വന്നപ്പോഴെ ഈ വരികള്‍ ക്വോട്ടണം എന്നു കരിതിയതാ... അപ്പൊഴെക്കും കഥാകാരന്‍ തന്നെ ക്വാട്ടിക്കളഞ്ഞു....
    കൊള്ളാം :)

  4. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: എന്നാലും നിങ്ങളെല്ലാം കൂടെ നിന്നു കൊടുത്തല്ലോ ...

    ഇതിവിടെ ഇട്ട സ്ഥിതിയ്ക്ക് ഒളിവില്‍ പോകുന്നതാ ബുദ്ധി..

  5. ശ്രീ said...

    ചന്ദ്രകാന്തം ചേച്ചീ...
    ഇനി ഈ കമന്റു കണ്ടാല്‍‌ മതി, ജോബിയ്ക്ക് ഒരു പുതിയ പരീക്ഷണത്തിന്‍ ഊര്‍‌ജ്ജം കിട്ടാന്‍‌! (എന്നാലും തല്‍‌ക്കാലത്തേയ്ക്ക് ഞങ്ങള്‍‌ രക്ഷപ്പെട്ടു. ഇനി പരീക്ഷണത്തിനു മുതിര്‍‌ന്നാല്‍‌ അവന്റെ സഹധര്‍‌മ്മിണി ചൂലെടുത്തതു തന്നെ)
    :)
    ശ്രീഹരീ...
    കമന്റിനു നന്ദി, കേട്ടോ.
    ചാത്താ... തല്‍‌ക്കാലത്തേയ്ക്ക് ജാമ്യം കിട്ടി. (ഇതിനു പകരമായി ബാക്കിയുള്ളവരെ പറ്റിയും എഴുതണമെന്നാണ്‍ അവന്റെ ഓര്‍‌ഡര്‍‌)
    :)

  6. G.MANU said...

    ഹഹ......

    ആ ചേട്ടായിക്ക്‌ മുരിങ്ങക്കോലുകൊണ്ട്‌ ചിക്കന്‍ കറിയുണ്ടാക്കാനുള്ള വിദ്യയും അറിയാമായിരിക്കും..ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം..

  7. സാജന്‍| SAJAN said...

    പാവം ജോബി,എത്രമാത്രം വീര്‍പ്പ് മുട്ടിയിട്ടുണ്ടാവും നിങ്ങളുടെ കൂടെ താമസിക്കുമ്പോള്‍ ആ ശാസ്ത്രകുതുകിക്ക്??? ജോബീടെ മെയില്‍ ഐ ഡി ഒന്നു തരാമോ ഇത് ശരിക്കും ആരാ പരീക്ഷിച്ചതെന്നു ഒന്നു ചോദിക്കാമാരുന്നു:)

  8. സഹയാത്രികന്‍ said...

    ശ്രീക്കുട്ടോ ഒന്നുകൂടി പരീക്ഷിക്കായിരുന്നില്ലേ.... അല്ല ചിലപ്പോ പപ്പടം കിട്ട്യാലോ...!
    :)

  9. ജാസൂട്ടി said...

    എന്റമ്മോ അതി സാഹസികം...ഈ ജോബിക്ക് ഇപ്പോള്‍ പണിയെന്നതാണാവോ? NASA യില്‍ ഒരു കൈനോക്കാന്‍ പറയൂ. അല്ല അവിടെയും പരീക്ഷണങ്ങള്‍ക്ക് നല്ല ചാന്‍സുണ്ടെന്നാ കേട്ടിരിക്കുന്നത് :)

    അന്നാ തഞ്ചാവൂര്‍ റൈസ് സൂപ്പ് വിത്ത് പപ്പട് കഴിച്ചിരുന്നെങ്കില്‍ ഇന്നിവിടെ ഇങ്ങനെ പോസ്റ്റ് ഇടേണ്ടി വരുമായിരുന്നോ?

  10. ശ്രീ said...

    മനുവേട്ടാ..
    ഇത്തരം ഐഡിയകളൊന്നും അവന്‍‌ കേള്‍‌ക്കണ്ട. ഇനി അതാവും ചിന്ത.
    സാജന്‍‌ ചേട്ടാ...
    ഇപ്പറഞ്ഞ ജോബി ഒരു നോബല്‍‌ സമ്മാനം അര്‍‌ഹിക്കുന്നൂന്ന് എല്ലാവരും എപ്പോഴും പറയാറുള്ളത് വെറുതെയാണോ?
    സഹയാത്രികാ...
    (രഹസ്യമായി ഞങ്ങളൊന്നു കൂടി ട്രൈ ചെയ്താരുന്നു... നടന്നില്ല. ഹിഹി)
    ജാസൂ...
    അവന്റെ ആ സര്‍‌ഗ്ഗ വാസന നശിച്ചിട്ടൊന്നുമില്ല.(ഇനിയും എത്ര പേര്‍‌ അനുഭവിക്കാനിരിക്കുന്നു)
    പിന്നെ, അന്നതു കഴിച്ചിരുന്നെങ്കില്‍‌ ഈ ബ്ലോഗൊന്നും വേണ്ടി വരില്ലായിരുന്നു എന്നതു നേരു തന്നെ.
    :)

  11. Aravishiva said...

    ഇത്രയും തലയുള്ള സുഹൃത്തുക്കളെ കിട്ടിയ ശ്രീ ഭാഗ്യവാന്‍..


    :-)
    അല്ലാതെന്തു പറയാന്‍...

    ഒക്കെപ്പോട്ടെ..കഞ്ഞിവെള്ളം ചിരട്ടയിലോ ഗ്ലാസ്സിലോ ഒഴിയ്ക്കേണ്ടത്..ഏയ്...പരീക്ഷിയ്ക്കാനൊന്നുമല്ല..ഏയ്...

  12. ഉപാസന || Upasana said...

    ജോബി ഒരു മസില്‍ മാന്‍ ആണെന്ന് അറിയാമല്ലൊ.
    ഓന്‍ നിന്നെ പപ്പടമാക്കും.
    പിള്ളേച്ചനെ ഇങ്ങനെ ഇല്ലാതാകുന്നതിനെ ഞാന്‍ ശക്തിയായി എന്തിര്‍ക്കുന്നു. എന്റെ എതിര്‍പ്പ് പിള്ളേച്ചനെ അറിയിക്കുക.
    :)
    ഉപാസന

    ഓ. ടോ: ജോബി ഇപ്പോ പണ്ടാരന്‍ ആണോ.

  13. Unknown said...

    ജോബിയ്ക്ക്‌ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. ഒരു ദിവസം കൂടി ആ കഞ്ഞിവെള്ളം വെയിലത്തു വച്ചിരുന്നെകില്‍ അതിലെ ജലാംശം മുഴുവന്‍ പോയി ഒരു പപ്പടം അവിടെ രൂപപ്പെട്ടിരുന്നേനേ എന്നാണ്‌ എനിക്കു തോന്നുന്നത്‌. ആളിക്കത്തേണ്ടിയിരുന്ന ഒരു പന്തമാണ്‌ നിങ്ങള്‍ തല്ലിക്കെടുത്തിയത്‌. കഷ്ടം.

  14. ജോബി|| Joby said...

    ഇതു പോലുള്ള പിന്‍തിരിപ്പന്‍ ബൂര്‍ഷ്വാ മൂരാച്ചികളായ കുറേ സഹമുറിയന്മാരുടെ കൂടെ താമസിച്ചു എന്നൊരു തെറ്റേ ഞാ‍ന്‍ ചെയ്തിട്ടുള്ളൂ....

    പ്രോത്സാഹനമാണ് ഏതൊരു സംരംഭതിന്റെയും പ്രധാന അടിത്തറ......

    പ്രിയ വായനക്കരേ.....

    നിങ്ങള്‍ ചിന്തിക്കാണം..... എന്തുകൊണ്ടാണ് ഇന്തിയയില്‍ പുതിയ കണ്ടു പിടുത്തങ്ങള്‍ കുറവ്? ..... ഉത്തരം നമ്മുടെ സമൂഹത്തില്‍ തന്നെയുണ്ട്.....ഇതിന്റെ ലേഖകന്‍ തന്നെ ഇതിനൊരു തെളിവാണ്

  15. ശ്രീ said...

    അരവീ...
    ഹഹ. (ഞാന്‍‌ രഹസ്യമായി പറഞ്ഞു തരാം ട്ടോ)
    സുനില്‍‌...
    ഓകെ... പിള്ള കഥകള്‍‌ വരാനിരിക്കുന്നേയുള്ളൂ. (അതിനു ശേഷവും ഇതു തന്നെ പറയണേ)
    കൊച്ചു ത്രേസ്യേ...
    നിങ്ങളെല്ലാവരും കൂടെ പറഞ്ഞു പറഞ്ഞ് എനിക്കും ഇപ്പോ തോന്നിത്തുടങ്ങീട്ടാ, ഞങ്ങള്‍‌ ചെയ്തതായിരുന്നൂ തെറ്റെന്ന്.(ഉവ്വ, അത് ഞങ്ങളല്ലേ അനുഭവിച്ചത്)
    എടാ ജോബീ...
    മതിയെടാ മതി. നീ മനുവേട്ടന്‍‌ പറഞ്ഞതു പോലെ മുരിങ്ങക്കാ കൊണ്ട് ചിക്കന്‍‌ കറി ഉണ്ടാക്കാന്‍‌ പറ്റ്വോന്ന് നോക്ക്. ഹല്ല പിന്നെ!
    :)

  16. പിള്ളേച്ചന്‍‌ said...

    avan veetukare kazhuppikkathirunnal mathi...

    eshara avante puthiyya kandupidutham vallathum vanno avo.

  17. d said...

    മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും....?!!
    അപ്പോ ശ്രീയും നല്ലൊരു പാചക വിദഗ്ധന്‍ ആയിരിക്കും അല്ലേ?
    :)

  18. മയൂര said...

    സ്പെഷ്യല്‍ എന്നു കേട്ടപ്പോള്‍ നാളെ തന്നെ ഇത് ഉണ്ടാക്കി നോക്കണം എന്ന് ഓര്‍ത്തതാ..:) ഹിഹി..നന്നായിട്ടുണ്ട്..

  19. ശ്രീ said...

    പ്രേം...
    അവന്‍‌ ഇതു കൊണ്ടൊന്നും തളരില്ല.
    :)
    വീണ...
    അതേയതെ. ഞങ്ങളുടെ പരീക്ഷണ ശാലയില്‍‌ പയറ്റി തെളിഞ്ഞവരാരും മോശം വരില്ല. (ഇതിലപ്പുറം എന്തു വരാന്‍‌?)
    മയൂര ചേച്ചീ...
    വാണിങ്ങ്: ഇതു വീട്ടിലുണ്ടാക്കാന്‍‌ ശ്രമിച്ചാല്‍‌...
    ഹിഹി... എനിക്കൊന്നേ പറയാനുള്ളൂ... വിനാശകാലേ...വിപരീത ബുദ്ധി.
    ;)

  20. ആഷ | Asha said...

    ഹ ഹ കൊള്ളാം ബെസ്റ്റ് പരീക്ഷണം

  21. മുസ്തഫ|musthapha said...

    ഈ സംഭവത്തിന്‍റെ ഒരു കിടപ്പുവശം വെച്ച് ജോബി എന്ന വിളി നിങ്ങളില്‍ നിന്നും പിന്നീട് ജോബി കേട്ടിട്ടുണ്ടാവില്ലല്ലോ... പകരം... പപ്പടംന്നോ... മറ്റോ ആക്കി കാണുമല്ലോ :)

  22. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    പപ്പടം കലക്കി കെട്ടൊ മോനെ. എല്ലാം വായിച്ചിട്ടു അഭിപ്രായം ഇടാം

  23. മന്‍സുര്‍ said...

    ശ്രീ........
    അല്ല അപ്പോ അന്നത്തെ ആ സംഭവം നിന്നെ ഇവിടെ കൊണ്ടെത്തിച്ചോ..ശ്രീ....
    വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു....
    എല്ലം വിധി പക്ഷേ നല്ല ഒരു ജോലി സ്വന്തമായ്‌ പഠിച്ചില്ലേ..സംഗതി ചുരുക്കി പറയാം
    ടൂര്‍ പോയ ഇവര്‍ ഭീമമായ ഒരു സംഖ്യക്ക്‌ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം തട്ടുകയും കൊടുക്കാന്‍ കാശില്ലാതെ എന്നെ വിളികുകയും അവസാനം ..ഞാന്‍ അവിടെ എത്തി പണം കൊടുത്ത്‌ പ്രശ്‌നം ഒതുകുകയും ചെയുതു.
    പക്ഷേ ആ സംഭവം ഇവിടെ ഒരു അടുകളയായ്‌ പുനര്‍ജനികുമെന്ന്‌ കരുതിയില്ല......
    വളരെ നന്നായിരികുന്നു ശ്രീ..അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

  24. ബാജി ഓടംവേലി said...

    gjdgh

  25. ശ്രീ said...

    ആഷ ചേച്ചീ...
    ഇതു വന്ന് വായിച്ചതിനും കമന്റിനും നന്ദി ട്ടോ.
    അഗ്രജേട്ടാ...
    അതു ശരിയാ. പക്ഷേ, അങ്ങനെ വിളിക്കാനാണെങ്കില്‍‌ എത്രയാന്നു വച്ചാ പേരിടണേ? :)
    കിലുക്കാം പെട്ടി...
    ചേച്ചീ, ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.
    മന്‍‌സൂര്‍‌ ഭായീ...
    വേണ്ടാ, വേണ്ടാ... ഹ ഹ.
    ഇഷ്ടമായി എന്നറിഞ്ഞതില്‍‌ വളരെ സന്തോഷം. നന്ദി, ട്ടോ.
    ബാജി ഭായ്...
    :) (എന്താ അത്?)

  26. വാളൂരാന്‍ said...

    ശ്രീ... ഗംഭീകരം....!!!
    :)
    പെട്ടെന്ന്‌ പപ്പടം എന്നു കേട്ടപ്പോള്‍ നമ്മുടെ നാട്ടിലെ ഒരാള്‍ പപ്പടത്തില്‍ പ്രേമലേഖനമെഴുതി ഒരു പെണ്‍കുട്ടിക്കു കൊടുക്കുകയും അവളുടെ ആങ്ങള ആ പപ്പടം ചുട്ടുകൊണ്ടുവന്നു അയാളെത്തന്നെ തീറ്റിയതുമാണ്‌ ഓര്‍മ്മ വന്നത്‌, ആളെ ഞാന്‍ പറയണ്ടല്ലോ.

  27. ശ്രീ said...

    ഹ ഹ...അതെയതേ...
    അതൊന്നും മറന്നിട്ടില്ല മാഷേ...
    ഇതു വായിച്ചതുനും അഭിപ്രായത്തിനും നന്ദി കേട്ടോ .
    :)

  28. ഹരിശ്രീ said...

    കൊള്ളാം...മുരളി മാഷ് പറ്ഞ്പൊലെ ...പഴ്യ ആ പപ്പട് കാധ് ആണ് ഒര്‍മ്മ വന്നത്.

  29. ഉപാസന || Upasana said...

    photo varilla. manassilayo
    :)
    upaasana

  30. ഗിരീഷ്‌ എ എസ്‌ said...

    നന്നായിട്ടുണ്ട്‌..
    നേരത്തെ വായിച്ചിരുന്നു
    കമന്റിടാന്‍ താമസിച്ചതാണ്‌....
    അഭിനന്ദനങ്ങള്‍

  31. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    ശ്രീ , എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന്‍ ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.എന്നിക്കും കമന്റ്സ് തന്നതിനു നന്ദി.

  32. ശ്രീ said...

    സുനിലേ...
    അതൊരു പ്രശ്നം തന്നെ ആണല്ലോ.
    ദ്രൌപതീ...
    വായനയ്ക്കു നന്ദി, കമന്റിനും.
    കിലുക്കാം പെട്ടി...
    ചേച്ചീ...
    നന്ദി. [ചേച്ചിയും എഴുത്തു തുടരൂ... ബൂലോകം കൂടെയുണ്ട്.]
    :)

  33. Shades said...

    Hilarious....!!!

    "എല്ലാവരും കളിയാക്കാന് തുടങ്ങി എന്നു മനസ്സിലാക്കിയ ജോബി ആദ്യം ഒന്നു പതറിയെങ്കിലും വീറോടെ തന്നെ മറുപടി പറഞ്ഞു “ആരും ആക്കണ്ട. ഞാന് ഈ കഞ്ഞി വെള്ളം കൊണ്ട് പപ്പടം ഉണ്ടാക്കാന് നോക്കിയതാ…”"

    Chirichu chirichu njaan chathu..!!

  34. Sayuri said...

    Daivame enthoru bhudhi. Ee pulli ippol enthu cheyyukaya? Aal work cheyyunna sthalathu kuzhappam onnum illallo alle?

  35. ManzoorAluvila said...

    പാവം ജോബി, ‍ കഞ്ഞിപപ്പടം. നന്നായിരിക്കുന്നു..ജോബീ കീ ജയ്‌

  36. ഭായി said...

    ശ്രീ..,

    ജോബിക്കുമറിയില്ല നിങള്‍ക്കാര്‍ക്കുമറിയില്ല ഞാന്‍ പറ്ഞുതരാം..

    ജോബിയുടെ ആ ലായനി ടെറ്സ്സിനുമുകളില്‍ കൊണ്ടു പോയശേഷം ന്യൂസ് പേപ്പര്‍ വിരിക്കുക ആ ലായനി ന്യൂസുപേപ്പറിനു മുകളില്‍ ഒഴിക്കുക.വൈകുന്നേരം വന്ന് ഉണങി കിടക്കുന്ന ആ സാധനം എടുത്ത് അടിയില്‍നിന്നും പേപ്പര്‍ നീക്കം ചെയ്യുക,അതുനു ശേഷം ഒരു അമുല്‍ ടിന്‍ എടുത്ത് വട്ടത്തിലുള്ള വശം ശീറ്റിനു മുകളില്‍ വെച്ചു വട്ടാ‍ക്രുതിയില്‍ മുറിച്ച്
    മുറിച്ചെടുത്ത് ആവശ്യത്തിനു പൊരിച്ച് ചോര്‍, ബിരിയാണി, കഞി, മുതലായവയോടൊപ്പം ചിരിച്ചുകൊണ്ടു കഴിക്കാം
    എങിനുണ്ട് എന്റെ പുത്തി...
    പേറ്റണ്ട് എനിക്കുമാത്രം കഞി പപ്പടം നിങള്‍ക്കും..

  37. ശ്രീ said...

    Shades ...
    വളരെ നന്ദി. ഈയിടെയായി കാണാറില്ലല്ലോ.

    Sayuri...
    അവന്‍ ഇപ്പോള്‍ കൊച്ചിയില്‍ സകുടുംബം സുഖമായി ജീവിയ്ക്കുന്നു. വീട്ടില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ അവന്റെ സഹധര്‍മ്മിണി സമ്മതിയ്ക്കാനിടയില്ലാത്തതു കൊണ്ട് കുഴപ്പങ്ങള്‍ ഇല്ലാതെ പോകുവാനാണ് സാധ്യത. കമന്റിനു നന്ദീട്ടോ.

    ManzoorAluvila...
    ജയ് വിളിയ്ക്കല്ലേ മാഷേ. അത് അവന് ഇനി മറ്റെന്തെങ്കിലും പരീക്ഷണത്തിന് ഊര്‍ജ്ജമായാലോ ?;)

    ഭായി...
    ഹ ഹ. കിടിലന്‍ കമന്റ് തന്നെ, ഭായീ. ഇത് ഞാനവന് അയച്ചു കൊടുത്തു...
    'ഇത്രയും നാള്‍ കഴിഞ്ഞിട്ടും ആള്‍ക്കാര്‍ ഇപ്പോഴും ഇവിടെ വന്ന് ഇത് വായിയ്ക്കുന്നുണ്ടല്ലേ' എന്നാണ് ചമ്മലോടെ അവന്‍ മറുപടിയായി പറഞ്ഞത്. നന്ദി.

  38. [ nardnahc hsemus ] said...

    ശ്രീ,
    അറിഞ്ഞോ അറിയാതെയോ ആണ് ജോബി അത് ചെയ്തതെങ്കിലും അതില്‍ കാര്യമുണ്ട്. കാരണം ഉത്തരേന്ത്യയില്‍ വളരെ പോപ്പുലറായ ആം പാപ്പഡ് (google keyword: aam ka papad or fruit leather) ഉണ്ടാക്കുന്ന അതേ രീതിയാണ് ജോബി കഞ്ഞി കാ പാപഡ് എന്ന ആ ഐറ്റത്തിനും അറിയാതെ ഉപയോഗിച്ചത്... നമ്മുടെ നാടന്‍ പപ്പടത്തെപ്പോലെ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാന്‍ പറ്റില്ലെങ്കിലും... മിക്സിയിലടിച്ചെടുക്കുന്ന മാങ്ങയുടെ പള്‍പ്പ് ഒരു പാത്രത്തില്‍ പല ലേയറുകളില്‍ കോരിയൊഴിച്ച് വെയിലത്ത് വച്ചുണക്കിയ ഈ ആം പാപഡ് സത്യത്തില്‍ എനിയ്ക്ക് വളരെ ഇഷ്ടമാണ്. സ്ട്രോബെറിയടക്കമുള്ള പല പഴങ്ങളുടേയും പാപഡുകള്‍ ഇതുപോലെ ഉണ്ടാക്കാറൂണ്ടത്രെ... മുപ്പതിലേറേ പേര്‍ മേലെപറഞ്ഞ കമന്റുകളില്‍ ആരും ഇതേ പറ്റി പറഞ്ഞു കണ്ടില്ല.. എന്തായാലും നിങ്ങള്‍ മുളയിലേ കൂമ്പൊടിച്ചു കളഞ്ഞത് വളര്‍ന്നു പന്തലിയ്ക്കേണ്ടിയിരുന്ന ഒരു പാചകവിദഗ്ദന്റെ സാമ്രാജ്യമായിരുന്നു..

  39. [ nardnahc hsemus ] said...

    തലേന്നത്തെ ബാക്കി വന്ന ചോറ് ആട്ടുകല്ലിലിട്ട് മുളകുപൊടിയും പെരും ജീരകവും എള്ളും മറ്റും ചേര്‍ത്ത് അരച്ചെടുത്തതിനു ശേഷം അത് ഒരു മുറത്തിലോ പാത്രത്തിലോ മധുരസേവയുടെ രൂപത്തില്‍ ഫ്രീ ഹാന്‍ഡായി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കോരിയൊഴിച്ച് പിന്നീട് വെയിലത്തു വച്ചുണക്കിയത് പിന്നീട് വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാറുള്ള ഒരു ഷയാതി ഇത്ത ഞങ്ങളുടെ അയല്‍ വാസി ആയിരുന്നു, കൊടകരയില്‍.. രുചികരമായിരുന്ന ഈ ഐറ്റം അല്‍പ്പം ഹാര്‍ഡ് ആയിരുന്നെങ്കിലും ഇന്നത്തെ ‘കുര്‍കുറേ‘യുടെ പൂര്‍വ്വരൂപമായിരുന്നിതെന്നു പറയാം..

  40. Sureshkumar Punjhayil said...

    Vishappinte Vilikku Munpil ...!

    Manoharam, Ashamsakal...!!!

  41. Echmukutty said...

    ഞാന്‍ ബ്ലോഗു ലോകം കാണും മുന്പുള്ള പോസ്റ്റായിരുന്നു അല്ലേ?
    എനിക്കിഷ്ടപ്പെട്ടു, കഞ്ഞി പപ്പടം.ജോബിയെ പരിചയപ്പെടാന്‍ പറ്റിയിരുന്നെങ്കില്‍ ......

    ശ്രീ നന്നായി എഴുതി കേട്ടോ.

  42. ഐക്കരപ്പടിയന്‍ said...

    ഹഹഹ...നുമ്മ ചെങ്ങായി൯റെ നൂതന വെജി.ബിരിയാണി പകച്ചു പപ്പടമായി പോണ പരീക്ഷണം