Friday, September 19, 2008

എന്നാലും ഇതേതാ റെജിസ്ട്രേഷന്‍?

എന്റെ സുഹൃത്തുക്കളില്‍ പലരെയും പലപ്പോഴായി ഞാന്‍ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ തന്നെ പിള്ളേച്ചനെ പറ്റിയുള്ള കഥകള്‍ എത്ര പറഞ്ഞാലും തീരുമെന്നു തോന്നുന്നില്ല. പലപ്പോഴും ഒന്നും ആലോചിയ്ക്കാതെ എടുത്തു ചാടി പറയുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന ഒരാളായിരുന്നു പിള്ളേച്ചന്‍. [ആയിരുന്നു എന്നല്ല; ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല].

നമ്മുടെ കൂടെ ഒരു പ്രവൃത്തി ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ പോലും അതെന്താണെന്നോ എന്തിനാണെന്നോ അവന്‍ ചിലപ്പോള്‍ ആലോചിയ്ക്കാറില്ല. നമ്മള്‍ എന്തെങ്കിലും ചോദിയ്ക്കുമ്പോഴായിരിയ്ക്കും അവനും അതെപ്പറ്റി ചിന്തിയ്ക്കുന്നതു തന്നെ. അതു പോലെ സാധാരണ എല്ലാവര്‍ക്കും താല്പര്യമുള്ള കാര്യങ്ങളിലൊന്നും പിള്ളേച്ചനു താല്പര്യം കാണില്ല. അതു പാട്ടായാലും സിനിമ ആയാലും കളികള്‍ ആയാലും. (ഇന്ത്യയുടെ ക്രിക്കറ്റ് മാച്ചുകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കളിയാക്കി പറഞ്ഞതിനും എതിര്‍ ടീമുകളെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചതിനുമെല്ലാം അവന്‍ വാങ്ങിക്കൂട്ടിയിട്ടുള്ള അടികള്‍ക്കും ചീത്തകള്‍ക്കും കണക്കില്ല. പ്രത്യേകിച്ച് ഇന്ത്യയോട് വെറുപ്പുണ്ടായിട്ടൊന്നുമല്ല; ബാക്കി ഞങ്ങളെല്ലാവരും ഇന്ത്യന്‍ ടീമിനു വേണ്ടി സംസാരിയ്ക്കുന്നതു കൊണ്ടു മാത്രം. പിന്നെ കളിയും അവനറിയില്ല കേട്ടോ. )

ആരെങ്കിലും സീരിയസായി എന്തിനെയെങ്കിലും പറ്റി സംസാരിയ്ക്കുമ്പോള്‍ ആ ഭാഗത്തേയ്ക്കേ പിള്ളേച്ചന്‍ ശ്രദ്ധിയ്ക്കാറില്ല. ഇനി അതു കേട്ടു കൊണ്ടിരുന്നാല്‍ തന്നെ അതിനു അഭിപ്രായവും പറയാറില്ല. പറയാന്‍ തുടങ്ങുന്നത് മിക്കവാറും അബദ്ധം ആയിരിയ്ക്കും എന്നറിയുന്നതു കൊണ്ടു തന്നെ ആരും അവന്റെ അഭിപ്രായം ചോദിയ്ക്കാറുമില്ല കേട്ടോ. ഇതൊക്കെ ആയാലും തനിക്കു കിട്ടാനുള്ളത് ഏതു വിധേനയും വാങ്ങി വയ്ക്കാന്‍ അവന്‍ മറക്കാറില്ല.

ഞങ്ങള്‍ തഞ്ചാവൂരില്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന കാലം. പാചകത്തിനാവശ്യമായ അരിയും പച്ചക്കറിയും മറ്റും ആഴ്ചയിലൊരിയ്ക്കല്‍ ഒരുമിച്ച് വാങ്ങി വയ്ക്കാറാണ് പതിവ്. മിക്കവാറും ശനിയാഴ്ചകളില്‍ വൈകുന്നേരമോ മറ്റോ ഞങ്ങളെല്ലാവരും കൂടി രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ടൌണിലേയ്ക്കിറങ്ങും. എന്തെങ്കിലുമൊക്കെ തമാശയും പറഞ്ഞ് പരസ്പരം പാര വച്ച് തല്ലു പിടിച്ച് അങ്ങനെ നടക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു.

അങ്ങനെ ഒരു ദിവസം പച്ചക്കറിയും മറ്റും വാങ്ങി തിരികെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു ഞങ്ങള്‍. തിരികെ വരുന്ന വഴി അവിടെയുള്ള ഒരു ബേക്കറിയില്‍ കയറി അവിടെ നിന്നും ഓരോ പേഡയും വാങ്ങി അതും ആസ്വദിച്ചു തിന്നു കൊണ്ടാണ് ഞങ്ങളുടെ നടപ്പ്.

അപ്പോഴാണ് പെട്ടെന്ന് ഒരു ലോറി ഞങ്ങളെ കടന്ന് പോയത്. ആ ലോറിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ കണ്ട് കുറച്ചൊരു ആലോചനയോടെ സുധിയപ്പന്‍ എല്ലാവരോടുമായി ചോദിച്ചു. “അളിയാ... ഇതെവിടുത്തെയാടാ ഈ NL റെജിസ്ട്രേഷന്‍ വണ്ടി?”

മറ്റാരെങ്കിലും മറുപടി പറയുന്നതിനു മുന്‍പു തന്നെ വായിലിട്ടു ചവച്ചു കൊണ്ടിരുന്ന പേഡ പോലും മുഴുവനായി നുണഞ്ഞിറക്കാതെ പിള്ളേച്ചന്‍ ഉറക്കെ വിളിച്ചു പറഞ്ഞു “അത് ന്യൂസിലാന്റ് റെജിസ്ട്രേഷനാടാ... ന്യുസിലാന്റ്!”

കുറച്ചു നേരത്തേയ്ക്ക് എല്ലാവരും ഒന്നും പറയാനാകാതെ നിന്നു പോയി . ആദ്യം പ്രതികരിച്ചത് മത്തനായിരുന്നു... “എടാ &%@$ ... ന്യൂസിലാന്റ് റെജിസ്ട്രേഷനോ? നീ ഏത് നാട്ടുകാരനാടാ &%$#@? ”
അതിന്റെ തുടര്‍ച്ചയായി സുധിയപ്പനും ജോബിയും കൂടെ പിള്ളേച്ചനെ നിര്‍ത്തിപ്പൊരിയ്ക്കാന്‍ തുടങ്ങി.
അപകടം മനസ്സിലാക്കി, അതില്‍ നിന്നും രക്ഷപ്പെടാനായി പിള്ളേച്ചന്‍ പിന്നേയും വിളിച്ചു കൂവി.

“മതിയെടാ... നിര്‍ത്ത്... നിര്‍ത്ത്. എനിയ്ക്കൊരു അബദ്ധം പറ്റിയതാണേ... അത് ന്യൂസിലാന്റ് റെജിസ്ട്രേഷനല്ല.... ആദ്യം ഞാന്‍ ഓര്‍ക്കാതെ പറഞ്ഞു പോയതാ... അത് നേപ്പാള്‍ റെജിസ്ട്രേഷന്‍ ആണ്. ”

ഇതും കൂടെ കേട്ടപ്പോള്‍ തലയില്‍ കൈ വച്ച് മത്തന്‍ അവിടെ റോട്ടില്‍ തന്നെ ഇരുന്നു പോയി. “എന്റീശ്വരാ... ഈ കുരിശിനെ എന്തു ചെയ്താല്‍ മതിയാകും?”

ന്യൂസിലാന്റ് റെജിസ്ട്രേഷനെന്നു പറയുന്നതു കേട്ടപ്പോള്‍ അവനെ ചാടിക്കടിയ്ക്കാന്‍ ചെന്ന സുധിയപ്പനും ജോബിയുമെല്ലാം നേപ്പാളെന്നു കേട്ടതോടെ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയിലായി.

പിള്ളേച്ചന്റെ ഉത്തരങ്ങളും ബാക്കിയുള്ളവരുടെ പ്രതികരണവുമെല്ലാം കണ്ട് ചിരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഞാനും ബിട്ടുവും ബിമ്പുവും പതിയേ പിള്ളേച്ചനോട് ചോദിച്ചു. “എടാ... സത്യത്തില്‍ അതേതാ റെജിസ്ട്രേഷനെന്ന് നിനക്കറിയില്ലേ?”

ഞങ്ങള്‍ വീണ്ടും കളിയാക്കുകയാണെന്ന് കരുതിയ പിള്ളേച്ചന്‍ ഇത്തവണ കുറച്ചു ചൂടായിട്ടാണ് മറുപടി പറഞ്ഞത്. “അത് നേപ്പാള്‍ റെജിസ്ട്രേഷനാണെന്ന് ഞാന്‍ പറഞ്ഞില്ലേടാ? പിന്നെന്താ ഇത്രയ്ക്ക് ചിരിയ്ക്കാന്‍???”

അവന്റെ മറുപടി പിന്നേയും കേട്ടതും അത്രയും നേരം ഒരു വിധത്തില്‍ കണ്‍‌ട്രോള്‍ ചെയ്ത് നിന്നിരുന്ന ബിമ്പുവിന്റെ നിയന്ത്രണം വിട്ടതും ഒരുമിച്ചായിരുന്നു. നോണ്‍സ്റ്റോപ്പായി ഡിക്ഷ്ണറിയില്‍ കാണാത്ത കുറച്ചു വാക്കുകള്‍ അവന്റെ വായില്‍ നിന്നും നിര്‍ലോഭം പ്രവഹിച്ചപ്പോഴാണ് രണ്ടാമതും തനിക്കു പിഴച്ചു എന്ന് പിള്ളേച്ചന്‍ മനസ്സിലാക്കിയത്. എന്നിട്ടും അത് നാഗാലാന്റ് റെജിസ്ട്രേഷന്‍ ആയിരുന്നു എന്നു മനസ്സിലാക്കാന്‍ അവന്‍ പിന്നെയും കുറേ നേരമെടുത്തു.

ഇപ്പോഴും ഇടയ്ക്ക് ഞങ്ങള്‍ പിള്ളേച്ചനോട് ചോദിയ്ക്കും ‘എടാ ഈ NL റെജിസ്ട്രേഷന്‍ വണ്ടി എവിടുത്തെയാടാ’ എന്ന്. അതു കേള്‍ക്കുമ്പോഴേ പിള്ളേച്ചന്‍ കൈ കൂപ്പും. ഒപ്പം ‘നിനക്കൊക്കെ എന്നെ നാണം കെടുത്തി മതിയായില്ലേടാ’ എന്നൊരു മറു ചോദ്യവും...

ഇനിയും പിള്ളേച്ചനെ ശരിയ്ക്കു മനസ്സിലാകാത്തവരുണ്ടെങ്കില്‍ ഇവിടെ ഒന്നു നോക്കുക.

92 comments:

  1. ശ്രീ said...

    എന്റെ സുഹൃത്തായ പിള്ളേച്ചനു പറ്റിയ ഒരു അബദ്ധത്തെ പറ്റിയാണ് ഈ പോസ്റ്റ്.

  2. നന്ദന്‍ said...

    ഏതായാലും പിള്ളേച്ചന്‍ കലക്കി.. :) ഞാന്‍ ഗൂഗിള്‍ ചെയ്ത് നോക്കുകയായിരുന്നു ഇതെവിടുത്തെ നമ്പര്‍ എന്ന്.. നാഗാലാന്‍ഡ് എന്ന്‌ അത്ര പെട്ടെന്ന് ഓര്‍മ്മ പോയില്ല.. ഗൂഗിളും ആദ്യം കാണിച്ചത് നെതര്‍ലാന്‍ഡ്സ് എന്നാണേ.. പിള്ളേച്ചനു കൂട്ടായി ഗൂഗിളുമുണ്ട്‌.. :D

  3. ശ്രീനാഥ്‌ | അഹം said...

    ഈ പിള്ളേച്ചന്‍....

    :)

  4. വിന്‍സ് said...

    haha kollaam...inganey ulla koottukar enthum rasakaramaakkum.

  5. കാശിത്തുമ്പ said...
    This comment has been removed by the author.
  6. കാശിത്തുമ്പ said...

    ee pillechante oru karyame...........

  7. കാശിത്തുമ്പ said...

    Sree, I failed to download Keyman. Could u pls tell where I can find a link.

  8. മാംഗ്‌ said...

    പിള്ളേച്ചൻ ആളു കൊള്ളാം...

  9. കാശിത്തുമ്പ said...
    This comment has been removed by the author.
  10. ചന്ദ്രകാന്തം said...

    പിള്ളേച്ചൻ ആളൊരു പുള്ളിയാണല്ലേ..
    :)

  11. കാശിത്തുമ്പ said...

    ശ്രീക്കുട്ടാ ശരിയായി.... നന്ദി. :)

  12. തോന്ന്യാസി said...

    സത്യം പറ ശ്രീയുടെ പഴയ തൂലികാ നാമം അല്ലായിരുന്നോ പിള്ളേച്ചന്‍?

    അല്ലാതെ വേറെയാരാ ന്യൂസിലാന്റ് വണ്ടി തഞ്ചാവൂരില്‍ എന്ന് വിളിച്ചു പറയാന്‍?

  13. [ nardnahc hsemus ] said...

    നെല്ലായി എന്നോ നെല്ലിപ്പറമ്പ് എന്നു പറയാതിരുന്നത് ആ സ്ഥലങ്ങളുടെ സുക്രതം (!). രണ്ടും കൊടകരയ്ക്കടുത്ത സ്ഥലങ്ങളാണേ...

  14. കനല്‍ said...

    പിള്ളേച്ചന്റെ യൊരു ഗതികേട്?

    ഇവന്മാര് ഒരുത്തരവും കിട്ടാതെ വാപൊളിച്ചിരിക്കുമ്പോള്‍.
    എന്തെങ്കിലും ഒപ്പിച്ചു കൊടുത്തതും പോരാഞ്ഞിട്ട്.

    നാഗലാന്റെന്ന് അറിയാമായിരുന്നെങ്കില്‍ അത് നേരത്തെ അവന്മാര്‍ക്ക് പറഞ്ഞാല്‍ പോരായിരുന്നോ? അപ്പോള്‍ അത് കത്താന്‍ താമസിച്ചപ്പോള്‍...

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഏതായാലും സ്ഥലം അങ്ങ് തെളിച്ച് പറഞ്ഞത് നന്നായി അല്ലേല്‍ കമന്റൂകളില്‍ അതൊരു മത്സരമായേനെ ഏതാ റെജിസ്ട്രേഷന്‍ എന്ന് ഊഹിച്ച്.

  16. ജിജ സുബ്രഹ്മണ്യൻ said...

    ഇങ്ങനെ ഓര്‍ക്കാനും നമുക്കൊക്കെ ചിരിക്കാനും ഇടയാക്കിയ ആ കഥാനായകനെ ഞാനൊന്നു വണങ്ങട്ടെ..ആട്ടെ,ഈ പിള്ളേച്ചന്‍ ഇപ്പോളും കൂടെത്തന്നെ ഉണ്ടോ.ഉണ്ടെങ്കില്‍ പിള്ളേച്ചന്‍ കഥകള്‍ എന്നൊരു എപ്പിഡോസ് ഇറക്കാല്ലോ..
    ന്യൂ സീലാന്‍ഡ് ,നേപ്പാള്‍,നാഗാലാന്‍ഡ് രജിസ്ട്രേഷന്‍ ചിരിപ്പിച്ചു..നാഗാലാന്‍ഡ് തന്നെയാണോ ശരി ഉത്തരം ??

  17. krish | കൃഷ് said...

    രസകരമായിട്ടുണ്ട്.
    നാഗാലാന്ഡില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നാഗാലാന്‍ഡിനേക്കാള്‍ പുറത്താണ് കൂടുതലും ഓടുന്നത്. എന്നു വെച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ നിറയെ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കാരണം ഏജന്റുമാറ്ക്ക് പണം കൊടുത്താല്‍ സംഗതി എളുപ്പമാ, പെട്ടെന്ന് ആവും. പിന്നെ, മോഷ്ടിച്ച വാഹനങ്ങള്‍ കൂടുതലും ഇവിടെയൊക്കെയാ രജിസ്റ്റര്‍ ചെയ്യുന്നത്. എന്‍.എല്‍. രജിസ്റ്റ്രേഷന്‍ വണ്ടിയാണേല്‍ രണ്ടു പ്രാവശ്യം ചെക്ക് ചെയ്തിട്ടേ വാങ്ങാവൂ. ടെസ്റ്റൊന്നുമ്മില്ലാതെ ഡ്രൈവിംഗ് ലൈസന്‍സും കിട്ടും, തുട്ട് മുടക്കിയാല്‍.

    ഇതിലും രസകരമല്ലേ പണ്ടത്തെ 3 ലെറ്റര്‍ രജിസ്റ്റ്രേഷന്‍ നംബറുകള്‍. ART, ASS, ARK, AMD, MLK, തുടങ്ങിയവ.

  18. അനില്‍@ബ്ലോഗ് // anil said...

    ആദ്യമായി KL-18 രെജിസ്റ്റ്രേഷന്‍ വണ്ടി കണ്ട് അതിനെ ഫൊളോ ചെയ്ത കാര്യം ഓര്‍മവരുന്നു ശ്രീ.അന്നു KL-15 വരേയേ പരിചയമുള്ളായിരുന്നു.

    ഇതിനൊക്കെ ഇത്ര കളിയാക്കാണോ???
    :)

  19. Mahi said...

    പിള്ളേച്ചാ ഞാനുണ്ട്‌ കൂടെ nl പോയിട്ട്‌ ഒരു രെജിസ്റ്റ്രഷനും അറിയാത്ത ഒരാളാണ്‌ ഇയിള്ളുവന്‍ ശ്രീ നന്നായിട്ടുണ്ട്‌

  20. ശ്രീ said...

    നന്ദന്‍...
    ആദ്യത്തെ കമന്റിനു നന്ദി കേട്ടോ. പിള്ളേച്ചനു കൂട്ട് ഗൂഗിളെങ്കിലുമുണ്ടല്ലോ... (അവനറിയാണ്ട) :)
    ശ്രീനാഥ്...
    നന്ദി. :)
    വിന്‍‌സ്...
    ശരിയാ... പിള്ളേച്ചന്‍ ഇല്ലാത്തപ്പോള്‍ ഭയങ്കര ബോറിങ്ങ് ആണ്. :)
    കാശിത്തുമ്പ ചേച്ചീ... (പേരു മാറ്റിയല്ലേ?)
    കമന്റിനു നന്ദി. കീമാന്‍ ശരിയായി അല്ലേ? :)
    മാംഗ്...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ... :)
    ചന്ദ്രകാന്തം ചേച്ചീ...
    പിള്ളേച്ചന്‍ ഒരു സംഭവം തന്നെ ആണ് ട്ടോ. :)
    തോന്ന്യാസീ...
    പിള്ളേച്ചന്‍ കഥകള്‍ അങ്ങനെ കുറേ ഉണ്ട് ട്ടോ. :)
    സുമേഷേട്ടാ...
    പിള്ളേച്ചന് നെല്ലായിയും മറ്റും അറിയാത്തതു കൊണ്ടാണ്. അല്ലേല്‍ ചിലപ്പോള്‍ അതും പറഞ്ഞേനെ. ;)
    കനല്‍ മാഷേ...
    പെട്ടെന്ന് ഉത്തരം പറയാനുള്ള ഒരു ആക്രാന്തം കൊണ്ടു പറ്റിയതാകാനേ ഇടയുള്ളൂ... പക്ഷേ രണ്ടാമതും അവന്‍ തെറ്റിച്ചതിലാണ് അത്ഭുതം, :)
    ചാത്താ...
    അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകേണ്ട എന്നു കരുതി. :)
    കാന്താരി ചേച്ചീ...
    പിള്ള കഥകള്‍ ഒരുപാടുണ്ട് കേട്ടോ. :) നാഗാലാന്റ് തന്നെ ആണ് ശരിയുത്തരം.
    കൃഷ് ചേട്ടാ...
    നാഗാലാന്റ് റെജിസ്ട്രേഷനെ പറ്റി ഇത്രയും വിവരങ്ങള്‍ വിവരിച്ചതിനു നന്ദി. :)
    അനില്‍ മാഷേ...
    പിള്ളേച്ചന്റെ സ്വഭാവം ശരിയ്ക്കറിയുമെങ്കില്‍ മാഷിങ്ങനെ ചോദിയ്ക്കില്ലായിരുന്നു. (ഇങ്ങനെ പല തവണ ഉപദേശിച്ചും കളിയാക്കിയും ചീത്ത പറഞ്ഞുമാണ് അവന്‍ ഇന്നു കാണുന്ന ഭേദപ്പെട്ട നിലയിലേയ്ക്കെങ്കിലും എത്തിയത്.) അത് അവനും സമ്മതിച്ചു തരുന്ന കാര്യമാണ് കേട്ടോ :)
    മഹീ...
    നന്ദി ക്കേട്ടോ. പിള്ളേച്ചനു പിന്തുണയുള്ള ഒരാളെ കൂടി കിട്ടിയല്ലേ? :)

  21. Typist | എഴുത്തുകാരി said...

    നിനക്കൊക്കെ എന്നെ നാണം കെടുത്തി മതിയായില്ലേടാ എന്നു ചോദിക്കുന്ന പാവം പിള്ളേച്ചനോട് ഈ ചതി(പരസ്യമായി ഈ പോസ്റ്റിട്ടതു്) വേണ്ടായിരുന്നൂ, ശ്രീ.

    പതിമൂന്നാമത്തെ കമന്റിട്ട സുഹൃത്തേ (എത്ര ശ്രമിച്ചിട്ടും പേരു പറയാന്‍ പറ്റുന്നില്ല), ഒരു നെല്ലായിക്കാരി ഇവിടുണ്ടേയ്!

  22. Typist | എഴുത്തുകാരി said...

    വീണ്ടും ഞാന്‍ തന്നെ. പതിമൂന്നാമത്തെ സുഹൃത്ത് സുമേഷ് ചന്ദ്രന്‍ ആണല്ലേ?

  23. ശ്രീ said...

    എഴുത്തു കാരി ചേച്ചീ...
    അവനറിഞ്ഞു കൊണ്ടു തന്നെ ആണ് കേട്ടോ ഇതെഴുതിയത്. അവന് ഇതില്‍ ഒട്ടും പരിഭവവുമില്ല. :)
    പിന്നെ, ആ കമന്റ് ഇട്ടത് സുമേഷ് ചേട്ടന്‍ തന്നെ.

  24. ഹരീഷ് തൊടുപുഴ said...

    ഇങ്ങനേം ജന്മങ്ങളുണ്ടോ? ശ്രീക്കുട്ടാ...

  25. amantowalkwith@gmail.com said...

    ഓര്ത്തു ചിരിക്കാന്‍ എന്തെങ്കിലും ബാക്കിയവുന്നുണ്ടല്ലോ ....
    :D

  26. Anoop Technologist (അനൂപ് തിരുവല്ല) said...

    രസകരമായിട്ടുണ്ട് !

  27. നിരക്ഷരൻ said...

    പിള്ളേച്ചന്‍ അന്ത്രാരാഷ്ട നിലവാരത്തിലാണ് ചിന്തിക്കുന്നത്. നിങ്ങള്‍ക്കതിനാവുന്നില്ല എന്നുവെച്ച് ആ പാവം എന്തു പിഴച്ചു ? :)

    ഓ:ടോ:- ഈ എംബെഡ്ഡഡ് കമന്റ് ബോക്സ് കാരണം , കമന്റ് ഫോളോ അപ്പ് നടക്കുന്നില്ല. ചില പോസ്റ്റുകളിലെങ്കിലും ഇത് ഒരു പ്രശ്നമാണ്. ഞാന്‍ പഴയ കമന്റ് പാത്രത്തിലേക്ക് തന്നെ മാറി.

  28. Sands | കരിങ്കല്ല് said...

    ഞാനും നെല്ലായിക്കാരന്‍ തന്നെ. :)

    സുമേഷ് ചേട്ടാ... എന്തൊക്കെ തിരിഞ്ഞു പോയാലും പേരു മാത്രം പേരിനെങ്കിലും തിരിക്കാതെ വെക്കായിരുന്നു. ഹ്മ്മ്മ്... എന്തെങ്കിലും ആവട്ടെ.

    ശ്രീ ... എന്റെ സുഹൃത്തുക്കളില്‍ ഉണ്ടൊരു പിള്ളേച്ചന്‍റേഞ്ചുള്ളവന്‍ ... കുറച്ചു നേരം അവന്റെ കൂടെ ഇരുന്നാല്‍ മതി .. ചിരിച്ചു ചിരിച്ചു ചാവും .. (പേരിവിടെ പറയുന്നില്ല..)

    ഇപ്പൊ വലിയ ആളായി അമേരിക്കയിലൊക്കെ ആണുകേട്ടോ കക്ഷി.... (പാവം സായിപ്പന്മാര്‍ ) ;)

    അപ്പൊ.... പറഞ്ഞു വന്നതു്‌ പോസ്റ്റിഷ്ടായി.. എന്നു്‌ :)

  29. mayilppeeli said...

    ശ്രീ, നമ്മുടെ പിള്ളേച്ചന്‍ ആളുകൊള്ളാല്ലോ...ഇപ്പോഴും കൂടെത്തന്നെയുണ്ടോ കക്ഷി....

  30. puTTuNNi said...

    ശ്രീ, രസമുണ്ട്..
    ഇങ്ങനത്തെ "ലണ്ടന്മാര്‍ മണ്ടനില്‍" പോലത്തെ പിള്ളേച്ചന്മാരല്ലേ ഗാങ്ങുകളുടെ ജീവനാഡി..

    പിന്നെ, കുറെ നാളായി നാഗാലാണ്ടിനെ ഒക്കെ ഒന്നോര്‍ത്തിട്ട്..

  31. G.MANU said...

    അടിപൊളി ശ്രീ..പിള്ളേച്ചന്റെ രജി.. ഹ ഹ..

    ബാച്ചി ലൈഫ്...ബേക്കറി പേഡ ചിരി...
    ഹോ കെട്ടാതതവന്റെ കഥ ഇനി പറഞ്ഞു മോഹിപ്പിച്ചാല്‍ ഇടി പാര്‍സല്‍ :)

  32. എതിരന്‍ കതിരവന്‍ said...

    ശ്രീ. ഇങ്ങനത്തെ പിള്ളേച്ചന്മാരുള്ളതു കൊണ്ടല്ലെ നമ്മളൊക്കെ ഡിപ്രെഷന്‍ അടിച്ചു പോകാതിരിക്കുന്നത്.

    ക്രിക്കറ്റിന്റെ കാര്യത്തില്‍ ഞാനും ഒരു പിള്ളേച്ചനാ.ഒരിയ്ക്കല്‍ നാട്ടിലേക്കുപോകുന്നവഴി ഹീത്രൂ എയര്‍പോറ്ടില്‍ മാറിക്കേറേണ്ടതുണ്ടായിരുന്നു. ചെക്കിന്‍ കൌണ്ടറിനടുത്ത് അധികം ആള്‍ക്കാര്‍ വന്നു തുടങ്ങിയില്ല. എന്റെ അടുത്ത് സ്വല്‍പ്പം കറുത്ത ഒരാള്‍ വന്നിരുന്നു. എവിടെയോ കണ്ട ച്ഛായ. മലയളിയല്ലേ? മലയാളി അസ്സോസിയേഷനില്‍ പരിചയപ്പെട്ട വറുഗീസ് തോട്ടുകണ്ടം? ഇട്ടിച്ചെറിയ? ജെയിംസ് കാട്ടിപ്പുറം? ഞാ‍ാന്‍ വിഷമിച്ചു. ആള്‍ക്കാര്‍ വന്നുതുടങ്ങിയപ്പോള്‍ ഇദ്ദേഹത്തിനു ചുറ്റിനും കൂടി വലിയബഹളം. ഞാന്‍ എണീറ്റ് മാറി. അന്വേഷിച്ചു. ആരാണ്?

    കപില്‍ ദേവ്!

    ഒരു ടീമിന്റെ കൂടെ വന്നതാണ്. സീനിയര്‍ ആള്‍ക്കാര്‍ പലരുമുണ്ട്. അപ്പുറത്തിരിക്കുന്ന സര്‍ദാര്‍ജിയുടെ പേര്‍ എന്തോ ‘ബേഡി’ എന്നോ മറ്റൊ ആണത്രെ.

    (എന്നാ വറുഗീസ് ചേട്ടാ നാട്ടിലേക്കാണോ എന്ന് ചോദിക്കാതിരുന്നതില്‍ ഇന്നും സങ്കടമുണ്ട്. സുനില്‍ ഗവാസ്കറോട് ‘ഭാസ്കരന്‍ ചേട്ടാ മീശ വടിച്ചപ്പം ആളങ്ങു മാറിപ്പോയല്ലൊ’ എന്നും പറഞ്ഞ് അടുത്തു കൂടേണ്ടതായിരുന്നു)

  33. ശ്രീ said...

    ഹരീഷേട്ടാ...
    ഉണ്ടോന്നോ... ഇനിയും എന്തെല്ലാം കിടക്കുന്നു... :)
    amantowalkwith...
    ശരിയാണ്. ഇതൊക്കെ ഓര്‍ത്തു വയ്ക്കാന്‍ ബാക്കിയുള്ളതു തന്നെ ഒരു രസം. :)
    അനൂപേട്ടാ...
    വളരെ നന്ദി. :)
    നിരക്ഷരന്‍ ചേട്ടാ...
    പിള്ളേച്ചന്‍ ചിന്തിയ്ക്കുന്ന ആ ഒരു നിലവാരത്തിലെത്തുക എന്നത് വലിയ കഷ്ടമുള്ള കാര്യമാണേ... ;)
    കമന്റ് ബോക്സ് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പലരും പരാതി പറയുന്നുണ്ട്.
    സന്ദീപേ...
    പിള്ളേച്ചന്റെ ആ റേഞ്ചിലുള്ളവര്‍ എല്ലാ കൂട്ടത്തിലും ഒന്നു വീതമെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നു. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.:)
    മയില്‍പ്പീലി ചേച്ചീ...
    പിള്ളേച്ചന്‍ ഒരു രസികന്‍ ക്യാരക്ടര്‍ തന്നെ ആണ്. ഇപ്പോഴും അവനെന്റെ കൂടെ തന്നെ ആണ്. :)
    പുട്ടുണ്ണി മാഷേ...
    വളരെ ശരിയാണ്. ഇത്തരം ആളുകളാണ് ഓരോ സുഹൃദ് വലയങ്ങളെയും ഓര്‍മ്മകളില്‍ നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നത്. :)
    മനുവേട്ടാ...
    വളരെ നന്ദീട്ടോ :)

  34. എം.എസ്. രാജ്‌ | M S Raj said...

    പാവം പിള്ളേച്ചന്‍..!
    :)

  35. ഉപാസന || Upasana said...

    ഞാനും ന്യൂസിലാന്റ് ആണെന്നാടാ കരുതിയെ..!!!
    :-)
    പിള്ളേച്ചാ‍ാ ഭയങ്കരാ‍ാ.
    :-)
    ഉപാസന

  36. ഉപാസന || Upasana said...

    ഞാനും ന്യൂസിലാന്റ് ആണെന്നാടാ കരുതിയെ..!!!
    :-)
    പിള്ളേച്ചാ‍ാ ഭയങ്കരാ‍ാ.
    :-)
    ഉപാസന

  37. Bindhu Unny said...

    പിള്ളേച്ചന്‍ ആളൊരു നേരമ്പോക്കാണല്ലോ, ശ്രീ. ഇങ്ങനൊരാള്‍ കൂട്ടത്തിലുണ്ടാകുന്നത് റ്റെന്‍ഷന്‍ കുറയ്ക്കാന്‍ നല്ലതാ. :-)

  38. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഇന്റര്‍നാഷനല്‍ ഖിലാഡിയാണല്ലോ പിള്ളേച്ചന്‍ . അങ്ങോരെ ഇങ്ങോട്ടൊന്നയക്കാമോ, മ്യൂസിയത്തെ വെയ്ക്കാനാ.ആ‍ട്ട്, അങ്ങോരിപ്പഴും കൂടെയൂണ്ടോ?

  39. siva // ശിവ said...

    ഈ സംഭവം രസകരമായി...

  40. പൈങ്ങോടന്‍ said...

    പിള്ളേച്ചാ...നമിച്ചിരിക്കുന്നു

    പണ്ട് നമ്മുടെ നാട്ടില്‍ അന്യ സംസ്ഥാങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ വന്നിരുന്ന സമയത്ത്,ലോറിയിന്മേല്‍ National Permit എന്നതു ചുരിക്കി NP എന്ന് എഴുതിവെച്ചിരിക്കുന്നത് കണ്ട് ആരോ പറഞ്ഞു, ഈ NP കമ്പനിക്കാര്‍ ഒരു ബഡാ പാര്‍ട്ടി തന്നെ. എവിടെ നോക്കിയാലും ഈ NP ക്കാരുടെ ലോറികള്‍ തന്നെ :)

  41. പൈങ്ങോടന്‍ said...
    This comment has been removed by the author.
  42. അല്ഫോന്‍സക്കുട്ടി said...

    അയ്യോ, ആരും തേങ്ങ ഉടച്ചില്ലേ ഇതു വരെ. ഠേ......... പിള്ളേച്ചനു കൊടുത്തോള്ളൂ, ന്യൂസിലാന്‍ഡിലെ തേങ്ങയാ.

  43. Unknown said...

    പിന്നെ കളിയും അവനറിയില്ല കേട്ടോ.
    (ഏത്?? നമ്മക്ക് കളികളൊക്കെ അറിയാരുന്നു എന്ന്... )
    വിശ്വസിച്ചു ശ്രീയേട്ടാ.. വിശ്വസിച്ചു.... :)

    പിന്നേ, നന്ദെട്ടനു ഒരു സ്പെഷ്യല്‍ നന്ദി...

  44. ഗോപക്‌ യു ആര്‍ said...

    ഇത്തരം വിഡ്ഡിയാന്മാര്‍
    എല്ലായിടത്തുമുണ്ട്‌ ശ്രീ...

  45. Munna-pia said...

    പിള്ളേച്ചനെപറ്റിയുള്ള വിവരണങ്ങള്‍ വളരെ നന്നായിട്ടുണ്ട്. നല്ല ഒഴുക്കും ചിട്ടയും.

  46. കുറുമാന്‍ said...

    പാവം പിള്ളേച്ചന്‍, ക്രിക്കറ്റിന്റെ കാര്യത്തില്‍ പിള്ളേച്ചനും ഞാനും സമാസമം.

  47. ശ്രീ said...

    എതിരന്‍ മാഷേ...
    എന്തൊരു കമന്റാണ്... ന്നാലും കപിലിനെയും ഗവാസ്കറിനെയും അങ്ങനെ സംബോധന ചെയ്താല്‍ എങ്ങനെയിരിയ്ക്കും എന്നാലോച്ചിച്ചിട്ട് ചിരിച്ച് ഒരു പരുവമായി. നന്ദീട്ടോ. :)
    രാജ്...
    തന്നെ തന്നെ, പാവം പിള്ളേച്ചന്‍!
    സുനിലേ...
    അപ്പൊ പിള്ളേച്ചനു പിന്നെയും കൂട്ടായല്ലൊ. :)
    ബിന്ദു ചേച്ചീ...
    അതെയതെ. പിള്ളേച്ചനില്ലാത്തപ്പോള്‍ ഞങ്ങളുടെ റൂമും ഉറങ്ങിയതു പോലെയാണ്. :)
    പ്രിയാ...
    പിള്ളേച്ചനെ മ്യൂസിയത്തില്‍ വയ്ക്കാനോ... നെവര്‍! തരുന്ന പ്രശ്നമില്ല. അപ്പോള്‍ ഇങ്ങനെ വല്ലതും കേള്‍ക്കണമെങ്കില്‍ ഞങ്ങള്‍ അവിടം വരെ വരേണ്ടേ? പിന്നേയ്, ആളിപ്പോഴും എന്റെ കൂടെ ഉണ്ട് ട്ടോ :)
    ശിവ...
    നന്ദീട്ടോ. :)
    പൈങ്ങോടന്‍ മാഷേ...
    അതു കലക്കീ കേട്ടോ. ഈ കമന്റിനു നന്ദി. :)
    അല്‍‌ഫോണ്‍സ ചേച്ചീ...
    ന്യൂസിലാന്റിലെ തേങ്ങ ഞാനവന് നേരിട്ടു കൊടുത്തേക്കാം ട്ടോ. (അതു വാങ്ങി എന്റെ തലയ്ക്കിട്ടു തന്നെ തിരിച്ചെറിയാതിരുന്നാല്‍ ഭാഗ്യം!) :)
    മുരളീ...
    ക്രിക്കറ്റു കളി എന്താണെന്ന് അവന്‍ പഠിച്ചു വരുന്നേയുള്ളൂ... നന്ദേട്ടനു ഒരിയ്ക്കല്‍ കൂടി എന്റെയും നന്ദി. :)
    ഗോപക് മാഷേ...
    അതെയതെ. എല്ലാ കൂട്ടത്തിലുമുണ്ടാകും ഇത്തരമൊരാളെങ്കിലും... :)
    മായ ചേച്ചീ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    കുറുമാന്‍‌ജീ...
    ക്രിക്കറ്റിന്റെ കാര്യത്തില്‍ പിള്ളേച്ചന്‍ ഇമ്പ്രൂവ് ചെയ്തോണ്ടിരിയ്ക്കുന്നു. :)

  48. നരിക്കുന്നൻ said...

    പിള്ളേച്ചനും നാഗാലാന്റ് രെജിസ്ട്രേഷനും കലക്കി. ഇന്നും അയാൾ കുടെയുണ്ടോ. നല്ല രസമായിരിക്കുമല്ലേ...

  49. ഷിജു said...

    ശ്രീ,,,,,
    വളരെ തിരക്കായതിനാല്‍ ഇപ്പോഴാണ് ബ്ലോഗില്‍ ഒന്ന് കേറിയത്. അല്‍പ്പം വൈകിപ്പോയി. നല്ല പോസ്റ്റ്, പിള്ളേച്ചനെ അന്വേഷണം അറിയിക്കണേ.

    പിള്ളേച്ചന്റെ ഒരു തനിപകര്‍പ്പ് ചേട്ടന്‍ ഞങ്ങളുടെ നാട്ടിലും ഉണ്ട്.ഓട്ടോഡ്രൈവര്‍ ആണ്. പുള്ളിക്കാരന്റെ ഒരു കഥ ഇതിനോടൊപ്പം ഒന്നു സൂചിപ്പിക്കട്ടെ.

    ഓട്ടോ സ്റ്റാന്റില്‍ പുതിയ ഒരു ഓട്ടോ വന്നു, അതിന്റെ പേര് St.George എന്നാണ് എഴുതിയിരുന്നത്. നമ്മുടെ ചേട്ടന്‍ അതിന്റെ പേര് വായിച്ചിട്ടുള്ള കമന്റ് താഴെ ..( മറ്റ് കൂട്ടുകാരോട്)

    “എടാ നോക്കടാ..... ആരെങ്കിലും ഓട്ടോക്ക് ഇന്‍ഷ്യല്‍ ഇട്ട് പേരെഴുതുമോ????”

  50. പൊറാടത്ത് said...

    നന്നായിരിയ്ക്കുന്നു ശ്രീ.. ഈ പുള്ളാച്ചന്റെ ഫുദ്ദി അപാരം.. :)

  51. സാജന്‍| SAJAN said...

    ശ്രീ അനുഭവം നന്നായി, കതിരവന്‍ പറഞ്ഞതു പോലെ അതൊക്കെ ഓര്‍ക്കുന്നത് തന്നെ ഒരു രസമല്ലേ ശ്രീ?
    പിന്നെ എതിരവന്‍ പറഞ്ഞത് പോലെ ഒരനുഭവം എനിക്കുമുണ്ട് ഈ കക്ഷികളെയൊക്കെ ടീം ജ്ജേഴ്സിയില്‍ മാത്രം കണ്ടതുകൊണ്ടായ പ്രശ്നമാണ്!

  52. ബഷീർ said...

    ശ്രീ...
    തോന്ന്യാസി പറഞ്ഞത്‌ ഞാന്‍ പറയാന്‍ കരുതിയതായിരുന്നു. അതൊരു തോന്ന്യാസമാണോ ?

    സത്യത്തില്‍ ഞാന്‍ കരുതിയത്‌.. അല്ലെങ്കില്‍ വേണ്ട.. ഇനി പിള്ളേച്ചന്റെ ചിത്തപ്പേരു ഞാനായിട്ട്‌ കളയുന്നില്ല ..

  53. ബഷീർ said...

    OT :
    thanks for chaning comment mode

  54. smitha adharsh said...

    പിള്ളേച്ചനെ എല്ലാരും കൂടി കണ്ണ് വച്ചു...നശിപ്പിക്കും...
    ശ്രീ...പോസ്റ്റ് കലക്കി കേട്ടോ.

  55. രസികന്‍ said...

    പിള്ളേച്ചന്റെ നേപ്പാൾ ചരിതം വായിച്ചു രസിച്ചു പക്ഷെ &%@$ ഇതു മാ‍ത്രം മനസ്സിലായില്ല. ചിലപ്പോൾ ഇത് ഉഗാണ്ടയിൽ നിന്നുമായിരിക്കും എന്നു കരുതുന്നു

    പതിവുപോലെ ശ്രീയുടെ അനുഭവം അവതരണം കൊണ്ട് മികച്ചതായിരുന്നു
    ആശംസകൾ

  56. കുഞ്ഞന്‍ said...

    ശ്രീ സൂക്ഷിച്ചൊ..ഇനി പിള്ളേച്ചന്റെ മുമ്പില്‍ പെടാതെ നടന്നൊ ഈ പോസ്റ്റ് പിള്ളേച്ചന്‍ വായിച്ചിട്ടുണ്ടെങ്കില്‍ പെറ്റുകിടക്കുന്ന ഈറ്റപ്പുലിയുടെ ശൌര്യം ഉണ്ടാകും..!

    ലോറിയുടെ സ്ഥാനത്ത് ഒരു ആഡംബര കാറായിരുന്നെങ്കില്‍ നിങ്ങള്‍ കളിയാക്കുമായിരുന്നൊ..?

  57. PIN said...

    ലോകമേ തറവാട്‌ എന്ന് കരുതുന്ന പിള്ളേച്ചന്റെ പല അഭിപ്രായങ്ങളൂം കൂപമണ്ഡൂപങ്ങൾക്ക്‌ മനസ്സിലാവില്ലന്നേ.. ഏത്‌..

    നല്ല എഴുത്ത്‌.. ആശംസകൾ...

  58. പിള്ളേച്ചന്‍ said...

    ഈ പിള്ളേച്ചന്മാരൊക്കെ പൊതുവെ ഇങ്ങനെയാണോ ശ്രി
    എന്തായാലും പിള്ളേച്ചന് ഇഷ്ട്പെട്ടു.
    സസ്നേഹം
    അനൂപ് കോതനല്ലൂറ്

  59. അപരിചിത said...

    നന്നായിരിക്കുന്നു..പിള്ളേച്ചന്റെ ഒരു കാര്യമേ
    :)

  60. keerthi said...

    ഈ പിള്ളേച്ചന്റെ അഡ്രസ്സ് ഒന്നു തരുമോ......



    നല്ല രസമുണ്ട് ശ്രീയേട്ടാ...

    ----

  61. ബിന്ദു കെ പി said...

    രസകരമായ ഈ പോസ്റ്റ് കാണാന്‍ വൈകി ശ്രീ..പത്തറുപതുപേര്‍ വാനോളം വാരിയ പിള്ളേച്ചനെ ഇനി ഞാനായിട്ട് എന്തു പറയാനാ..
    പിന്നെ കുറുമാന്‍ പറഞ്ഞതുപോലെ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഞാനും ഒരു പിള്ളേച്ചനാ.

  62. ശ്രീ said...

    നരിക്കുന്നന്‍ മാഷേ...
    പിള്ളേച്ചന്‍ ഇന്നും കൂടെയുണ്ട്, നന്ദി. :)
    ഷിജുച്ചായാ...
    കമന്റിനു നന്ദി. പിന്നെ, പിള്ളേച്ചന്റെ ഓട്ടോ വേര്‍ഷന്‍ കൊള്ളാം. :)
    പൊറാടത്ത് മാഷേ...
    ഈ അമ്പതാം കമന്റിനു നന്ദി. :)
    സാജന്‍ ചേട്ടാ...
    അതെ, അതെല്ലാം ഓര്‍ക്കുന്നതു തന്നെ ഇപ്പോഴൊരു രസമാണ്. :)
    ബഷീര്‍ക്കാ...
    പിള്ളേച്ചനു സ്വന്തമായി ഉള്ള ചീത്തപ്പേര് അങ്ങനെയൊന്നും കളയാന്‍ പറ്റില്ലാട്ടോ. ;)
    സ്മിതേച്ചീ...
    ഹ ഹ. അങ്ങനെ കണ്ണു വച്ചാലൊന്നും നശിയ്ക്കുന്നതല്ല പിള്ളേച്ചന്റെ ‘പ്രതിഭ’ ;)
    രസികന്‍ മാഷേ...
    ഉഗാണ്ടന്‍ ഭാഷ തന്നെ. കമന്റിനു നന്ദി കേട്ടോ. :)
    കുഞ്ഞന്‍ ചേട്ടാ...
    അവനിതു വായിച്ചിട്ടില്ല. പക്ഷേ എഴുതിയിട്ടുണ്ടെന്ന കാര്യം അറിയാം. എഴുതും മുന്‍പേ ഞാന്‍ അനുവാദം ചോദിച്ചിരുന്നു. :)
    PIN...
    അതെയതെ. പിള്ളേച്ചന്റെ പല അഭിപ്രായങ്ങളും പലപ്പോഴും ഞങ്ങള്‍ക്ക് മനസ്സിലാകാറില്ല; അവനും. ;)
    പിള്ളേച്ചന്‍...
    അനൂപ് മാഷേ, എല്ലാ പിള്ളേച്ചന്മാരും ഇങ്ങനെ ആണെന്നല്ല പറഞ്ഞത് ട്ടോ. :)
    അപരിചിതേ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    കീര്‍ത്തി...
    എന്തിനാണോ ആവോ? അവനിതു വായിച്ചില്ലെങ്കില്‍ നേരിട്ടു കൊടുത്ത് എനിയ്ക്കു തല്ലു വാങ്ങി തരാനായിരിയ്ക്കുമല്ലേ? ;)
    ബിന്ദു ചേച്ചീ...
    എന്തു പറഞ്ഞാലും പിള്ളേച്ചനു കുലുക്കമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. :)

  63. Sharu (Ansha Muneer) said...

    :) (Manglish aayathu kondu kooduthal parayunnilla...)

  64. Anonymous said...

    Sobhine,,,,,,,,Namuda pillya onnu anneskanam ariyikam

  65. അരുണ്‍ കരിമുട്ടം said...

    ശ്രീയെ, ഇതു കലക്കി.പിള്ളചേട്ടന്‍റെ ഒരു കാര്യമേ?

  66. മേരിക്കുട്ടി(Marykutty) said...

    paavam pillechan!
    pillechan ariyunnundo shree yude e athikramangal!

  67. Anil cheleri kumaran said...

    കുട്ടാ.. പിള്ളേച്ചന്‍ കലക്കി.
    നന്ദന്റേയും ക്രിഷിന്റേയും കമന്റുകളും നന്നായി.
    പിള്ളേച്ചന്‍ കഥകള്‍ ഇനിയും വരട്ടെ.

  68. Shaf said...

    :)

  69. മഴത്തുള്ളി said...

    പാവം പിള്ളേച്ചനെ നിങ്ങള്‍ എല്ലാവരും കൂടി ഒരു വഴിയാക്കിയല്ലോ. ഞാന്‍ പാവം പിള്ളേച്ചന്റെ കൂടെയാ. അല്ലെങ്കില്‍ പിള്ളേച്ചനു തോന്നില്ലേ ഒരൊറ്റയെണ്ണം പോലും സപ്പോര്‍ട്ട് തരാനില്ലെന്ന്.

    ഓ.ടോ.: (ആത്മഗതം‍) എന്നാലുമെന്റെ പിള്ളേച്ചാ... ഒരല്പം വെയിറ്റ് ചെയ്ത് ബാക്കിയുള്ളോരു പറയുന്നത് കേട്ടിട്ട് മറുപടി പറഞ്ഞിരുന്നേ ഇവരെല്ലാം ഇങ്ങനെ എടുത്തിട്ടു പെരുമാറുമായിരുന്നോ. കണ്ട്രോള്‍ യുവേര്‍സെല്ഫ് :)

    ശ്രീ പോസ്റ്റ് ‘അടിപൊളി’.. പിള്ളേച്ചന്‍ ഈ പോസ്റ്റ് കണ്ടാല്‍ രണ്ടാമത്തെ ‘പൊളി’ എന്ന വാക്ക് കാണില്ല ;)

  70. Sa said...

    പിള്ളേച്ചന്റെ ഓരോ പിള്ളേരുകളിയേ...

  71. അശ്വതി/Aswathy said...

    സംഭവം കൊള്ളാലോ.പിള്ളേച്ചന്‍ കലക്കി.
    ഞാന്‍ കുട്ടുണ്ട്.എനിക്കും അറിയില്ല....

  72. ഹന്‍ല്ലലത്ത് Hanllalath said...

    എനിക്കത്ര രസം തോന്നിയിട്ടില്ല...
    നന്നായിട്ടുണ്ട് എങ്കിലും,...!
    കുറച്ചു കൂടി നന്നാക്കാന്‍ കഴിയും നിങ്ങള്‍ക്ക്...
    ആശംസകള്‍ നേരുന്നു ...

  73. മന്‍സുര്‍ said...

    ശ്രീ...

    സുഖമല്ലേ സ്നേഹിത...സുഖത്തിനായ്‌ പ്രാര്‍ത്ഥിക്കുന്നു
    ഉടന്‍ വരുന്നു.......കാത്തിരിക്കുക


    നന്‍മകള്‍ നേരുന്നു
    മന്‍സൂര്‍,നിലബൂര്‍

  74. മാഹിഷ്മതി said...

    കുറെ ബ്ലോഗ്ഗെര്‍ മാരുടെ പൊങ്ങച്ചങ്ങള്‍ക്കിടയില്‍ നിന്ന് അല്‍പ്പം നൈര്‍മല്യം,അല്ലെങ്കില്‍ ഊഷ്മളത ആസ്വദിക്കാനാവുന്ന ഒരു വല്ലാത്ത അടുപ്പം തോന്നുന്ന ബ്ലോഗ്ഗ്.............

  75. Shades said...

    Paaaavam Pillechan...
    :(
    Ningalellam koodi aa paavathine konnu kolavilichu, alle..??
    Kasmalanmaar...!!
    :/

  76. ശ്രീ said...

    Sharu...
    വായനയ്ക്കും കമന്റിനും നന്ദി. :)
    അനില്‍...
    പിള്ളേച്ചനെ തീര്‍ച്ചയായും അന്വേഷണം അറിയിയ്ക്കാം... :)
    അരുണ്‍ കായംകുളം...
    വളരെ നന്ദി. :)
    മേരിക്കുട്ടി...
    പിള്ളേച്ചന്‍ അറിഞ്ഞു കൊണ്ടുള്ള അതിക്രമങ്ങള്‍ തന്നെയാണ് ട്ടോ. നന്ദി. :)
    കുമാരേട്ടാ...
    പിള്ളേച്ചന്‍ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ കുറേ കാണും... :)
    [Shaf]...
    നന്ദി. :)
    മഴത്തുള്ളി മാഷേ...
    മാഷ് പറഞ്ഞതാണു കാര്യം. ഒന്ന് ആലോചിച്ച് മറുപടി പറയുകയാണെങ്കില്‍ ഈ അബദ്ധം പറ്റുകയില്ല. പക്ഷേ അവനെപ്പോഴും ഇങ്ങനെ ആണെന്നതാണ് രസകരം. :)
    ദേവ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    അശ്വതി ചേച്ചീ...
    അപ്പോ പിള്ളേച്ചന് പിന്നെയും കൂട്ടുകാരായല്ലേ? :)
    ഹന്‍ല്ലലത്ത് ‍...
    ഈ കമന്റിനും നന്ദി മാഷേ... പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയതാണ് ഈ പോസ്റ്റ്. :)
    മന്‍സൂര്‍ ഭായ്...
    തിരിച്ചെത്തിയതില്‍ സന്തോഷം. :)
    മാഹിഷ്‌മതി...
    സ്വാഗതം. ഈ പ്രോത്സാഹനത്തിനു നന്ദി, മാഷേ. :)
    Shades...
    ഇതു തന്നെ ആണ് അവനും ഞങ്ങളെ വിളിയ്ക്കുന്നത് (കശ്മലന്മാര്‍ എന്ന്). :)

  77. Pongummoodan said...

    കൊള്ളാല്ലോ പിള്ളേച്ചന്‍.. :)

    ശ്രീ.. എനിക്കിഷ്ടപ്പെട്ടു.

  78. നവരുചിയന്‍ said...

    ചിലപ്പോള്‍ പിള്ളേച്ചന്‍ പറഞ്ഞതു ആയിരിക്കും ശെരി .... ഏതെങ്കിലും ന്യൂസിലാന്റ്കാരന്‍ അവന്റെ വണ്ടിയും കൊണ്ടു നാടുകാണാന്‍ വന്നത് ആണെങ്കിലോ ????

  79. Mr. X said...

    ഹല്ലോ ശ്രീ...
    സംഭവം കലക്കി ട്ടാ...

  80. മുസാഫിര്‍ said...

    ശ്രീ, പിള്ളേച്ചന് ബൂലോകത്ത് 80 ഫാ‍ന്‍സ് ഉണ്ടെന്നു പറയുമോ, എന്താ റിയക്‍ക്ഷ്ന്‍ എന്ന് അറിയാമല്ലോ.

  81. Dr.Biji Anie Thomas said...

    ഹ ഹ..പിള്ളേച്ചന്‍ നല്ല പുള്ളി തന്നെ ശ്രീ...ഇപ്പോ എവിടെ കക്ഷി?..

  82. nandakumar said...

    വായിക്കാന്‍ വൈകി. എല്ലാം കഴിഞ്ഞ് കഴിഞ്ഞ ദിവസം ഇവിടെയെത്തിയതേയുള്ളൂ.

    ഈ പിള്ളേച്ചനെ ഒന്നു പരിചയപ്പെടാന്‍ പറ്റോ? ഒരു ഫോട്ടോയും കൂടെ സംഘടിപ്പിച്ചു തരണം :)

  83. ശ്രീ said...

    പോങ്ങുമ്മൂടന്‍ മാഷെ...
    പിള്ളേച്ചനെ പരിചയപ്പെടാനെത്തിയതില്‍ സന്തോഷം. :)
    നവരുചിയന്‍...
    അങ്ങനൊരു സാധ്യതയും തള്ളിക്കളയാനാകില്ല ല്ലേ? ;)
    തസ്കരവീരന്‍...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    മുസാഫിര്‍...
    തീര്‍ച്ചയായും പറയാം മാഷേ... :)
    മിഴിവിളക്ക് (ആനി ചേച്ചീ...)
    നന്ദി. പിള്ളേച്ചന്‍ ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് ട്ടോ. :)
    നന്ദേട്ടാ...
    തിരിച്ചെത്തി അല്ലേ? പിള്ളേച്ചനെ എപ്പോള്‍ വേണമെങ്കിലും പരിചയപ്പെടുത്താം ട്ടോ. :)

  84. monsoon dreams said...

    pillechan sree-ye thalli kollum!ennaalum pillechan ippol famous aayille!

  85. മനസറിയാതെ said...

    പിള്ളേച്ചന്‍ ഈ പോസ്റ്റ് കണ്ടോ...?

  86. Appu Adyakshari said...

    കായം‌കുളത്തെ എം.എസ്.എം. കോളേജിന്റെ ഫുള്‍ ഫോം എന്താ‍ണെന്ന് ചോദീച്ചപ്പോള്‍ ദീപയുടെ ക്ലാ‍സ്മേറ്റ് മറിയാമ്മയൂടെ മറുപടീ, മൈല്‍ഡ് ഷെറീഫ് മെമ്മോറിയല്‍ കോളജ് എന്നു പറഞ്ഞപോലെയുണ്ട്. [മിലാദി ഷെറീഫ് എന്നതു ഇംഗ്ലീഷില്‍ എഴുതീയിരിക്കുന്നതു വായിച്ചതാണ് :-) ]

  87. OAB/ഒഎബി said...

    പിള്ളേച്ചനെ ശരിക്ക് കാണാന്‍ ഞാന്‍ നാട്ടിലെത്തട്ടെ എന്നിട്ട് വരാം. ഇപ്പൊ ബയ് ബയ്....

  88. വിജയലക്ഷ്മി said...

    Resakaramaya post srikutta.vayichuthernnatharinjilla.nanmakal nerunnumone.

  89. ഭൂമിപുത്രി said...

    പിള്ളേച്ചനു എന്റെ എല്ലാ പിന്തുണയും പ്രഖ്യാപിയ്ക്കുന്നു!
    ( ഞാനും ഈ റെജിസ്ട്രേഷന് വിവരങ്ങളൊന്നും പഠിച്ചുവെയ്ക്കാറില്ല)

  90. ശ്രീ said...

    monsoon-dreams ...
    ശരിയാ മാഷേ. അവന്റെ അനുവാദത്തോടെ എഴുതിയതു കൊണ്ട് തടി കേടാവാതെ രക്ഷപ്പെട്ടു. :)
    മനസറിയതെ...
    സ്വാഗതം മാഷേ. പിള്ളേച്ചന്‍ ഈ പോസ്റ്റ് വായിച്ചു, കേട്ടോ. :)
    അപ്പുവേട്ടാ...
    ഹ ഹ. അതു കൊള്ളാം. അപ്പോ പിള്ളേച്ചന്റെ കൂട്ടുകാര്‍ ഇനിയും ഉണ്ടല്ലേ? ;)
    OAB മാഷേ...
    പിള്ളേച്ചന്‍ പരിചയപ്പെട്ടിരിയ്ക്കേണ്ട ഒരാള്‍ തന്നെ ആണു കേട്ടോ. :)
    കല്യാണി ചേച്ചീ...
    പോസ്റ്റ് രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
    ഭൂമിപുത്രി ചേച്ചീ...
    പിള്ളേച്ചനുള്ള പിന്തുണ ഞാനവനെ അറിയിയ്ക്കാം ട്ടോ. :)

  91. ദിലീപ് വിശ്വനാഥ് said...

    പിള്ളേച്ചന്‍ ഇപ്പൊ എവിടെ ഉണ്ട്?

    എന്നാലും എന്റെ നന്ദാ... അതിനും ഗൂഗിള്‍ ചെയ്തു നോക്കണോ?

  92. നളിനകുമാരി said...

    അത് ന്യൂസിലാന്റ് റെജിസ്ട്രേഷനാടാ... ന്യുസിലാന്റ്!”
    ശരിക്കും ചിരിച്ചു..ചിരി മാറും മുന്പ് നേപ്പാള്‍
    റെജിസ്ട്രേഷനായി ...
    ചിരിക്കൊടുവിലാണ് ബാക്കി വായിച്ചത്..ഓഹോ നാഗാലാണ്ട് ആണ് അല്ലെ. അതെനിക്കും അറിഞ്ഞൂടായിരുന്നു.ഹ ഹ