ഞാന്‍ ആദ്യമായി രക്തദാനം നടത്തുന്നത് ഞങ്ങളുടെ ബിപിസി കോളേജില്‍ വച്ചു നടന്ന രക്തദാന ക്യാമ്പില്‍ വച്ചാണ്. കോളേജ് വിദ്യാര്‍ത്ഥികളായ എനിയ്ക്കും സുഹൃത്തുക്കള്‍ക്കും അന്ന് സമൂഹത്തോട് ചെയ്യാന്‍ പറ്റിയ ചെറിയൊരു സേവനം. അത്രയെങ്കിലും ചെയ്യാന്‍ കഴിയുമല്ലോ എന്ന സംതൃപ്തിയോടെയാണ് ഞങ്ങളെല്ലാം ആദ്യമായി രക്തദാനം നടത്തിയത്.
കോളേജില്‍ രക്തദാന ക്യാമ്പ് നടത്തിയിരുന്നത് ഞങ്ങളുടെ NSS [National Service Scheme] വിഭാഗം തന്നെയായിരുന്നു. ഞങ്ങളെല്ലാം അതിലെ ആക്ടീവ് വളണ്ടിയേഴ്സ് ആയിരുന്നതിനാല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നതിനും എല്ലാവരേയും ബോധവത്കരിയ്ക്കുന്നതിനുമെല്ലാം ഞങ്ങള്‍ തന്നെ ആയിരുന്നു മുന്‍പന്തിയില്‍. എങ്കിലും ആദ്യത്തെ വര്‍ഷം ക്യാമ്പ് നടത്തുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ തന്നെ പലരും ഭയം കാരണം രക്തദാനം നടത്താന്‍ തയ്യാറായിരുന്നില്ല. ചിലര്‍ ഭയമാണെന്ന് തുറന്നു പറഞ്ഞപ്പോള്‍ വേറെ ചിലര്‍ മറ്റു പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് ഒഴിവായി നിന്നു. അങ്ങനെ ആദ്യ വര്‍ഷം ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഞങ്ങളെ കൂടാതെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് രക്തദാനം നടത്തിയത്.
ഇതിനെല്ലാം പുറമേ, രക്തം ദാനം ചെയ്യുമ്പോള്‍ ഒറ്റയടിയ്ക്ക് അര ലിറ്ററോളം രക്തം നമ്മില്‍ നിന്നും നഷ്ടപ്പെടുന്നതിനാല്‍ നമുക്ക് കാര്യമായ എന്തോ ദോഷം സംഭവിയ്ക്കും എന്നൊരു തെറ്റിദ്ധാരണയും പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവാനായ ഒരാളില്‍ ഏകദേശം 5 ലിറ്ററോളം രക്തം ഉണ്ടായിരിയ്ക്കും എന്നാണ് പറയപ്പെടുന്നത്. അതില്‍ നിന്നും 450 മില്ലി എടുത്താല്‍ തന്നെ അതിന്റെ ക്ഷീണമെല്ലാം മാറി അയാള്‍ നോര്‍മ്മലാകുന്നതിന് കുറച്ചു മണിക്കൂറുകളേ ആവശ്യമുള്ളൂ എന്ന് പഠനങ്ങള്‍ തെളിയിയ്ക്കുന്നു.[ രക്തത്തിലെ ഏറിയ പങ്കും വഹിയ്ക്കുന്ന ജലാംശം രണ്ടു മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പഴയ അളവിലേയ്ക്കെത്തും. അതിനാണ് രക്തദാനത്തിനു ശേഷം ജ്യൂസ് പോലെയുള്ള എന്തെങ്കിലും കുടിയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ]
രക്തദാനം നടത്തിയ ഞങ്ങളുടെ അനുഭവം വിവരിച്ച ശേഷം ഇതില്‍ പലര്‍ക്കും വീണ്ടു വിചാരമുണ്ടായി. അത് തൊട്ടടുത്ത വര്‍ഷത്തെ ക്യാമ്പില്‍ പ്രതിഫലിയ്ക്കുകയും ചെയ്തു. ഞങ്ങളുടെ പ്രോത്സാഹനങ്ങളുടേയും പിന്തുണയുടേയും ധൈര്യത്തില്‍ രണ്ടാം വര്‍ഷം കൂടുതല്‍ പേര്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നു തന്നെ രക്തദാനത്തിനു തയ്യാറായി. രക്തദാനത്തിനു മിനിമം യോഗ്യത* ഉള്ളവരില്‍ 90 % പേരും രണ്ടാമത്തെ ക്യാമ്പില്‍ പങ്കെടുത്തു എന്നതാണ് സത്യം.
അന്ന് രക്തദാന ക്യാമ്പില്‍ ഒരു രസകരമായ സംഭവം നടന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആരോഗ്യം കുറഞ്ഞ (അന്ന് കഷ്ടിച്ച് 49 കിലോ തൂക്കം, 160 സെ.മീ. ഉയരം) മത്തനും ഒരു ആഗ്രഹം. അവനും രക്തം ദാനം ചെയ്യണം. സാധാരണയായി വലിയ വാചകമടി എല്ലാം ഉണ്ടെങ്കിലും ഒരു ബ്ലേഡ് കൊണ്ടു കൈ മുറിഞ്ഞ് രക്തം വരുന്നതു കണ്ടാല്‍ പോലും തല കറങ്ങി വീഴുന്നത്ര ധൈര്യശാലിയായ അവന്‍ രക്തദാനത്തിനു തയ്യാറായി മുന്നോട്ട് വന്നത് എല്ലാവരിലും ചിരിയുണര്‍ത്തി. ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന 55 കുട്ടികളില്‍ ഏറ്റവും ചെറിയവന്മാരില്‍ ഒരാളായിരുന്ന അവന് ആ അവസരത്തിലെങ്കിലും രക്ത ദാനം നടത്തുക എന്നുള്ളത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. കാരണം അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ മത്തനേക്കാള്‍ അഥവാ മത്തനോടൊപ്പം ആരോഗ്യ സ്ഥിതിയില്‍ കൂട്ടുള്ളത് കുല്ലു മാത്രം. (അക്കാലത്ത് പല തവണ ഇവര്‍ തൂക്കം നോക്കാറുണ്ടെങ്കിലും 49.5 കിലോ തൂക്കമുണ്ടായിരുന്ന കുല്ലു ആ അരക്കിലോ തൂക്കക്കൂടുതലിന്റെ പേരില്‍ എപ്പോഴും അവനെ കളിയാക്കിയിരുന്നു. അല്ല; അത് മത്തന്‍ തന്നെ ചോദിച്ചു വാങ്ങിയിരുന്നു എന്നതാണ് ശരി. കാരണം, മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവന്‍ കുല്ലുവിനേക്കാള്‍ ആരോഗ്യവാനാണ് താന്‍ എന്ന് തെളിയിയ്ക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഈ അരക്കിലോ തൂക്കക്കൂടുതലിന്റെ കാര്യം പറഞ്ഞ് കുല്ലു അവന്റെ വായടയ്ക്കാറാണ് പതിവ്)
മാത്രമല്ല, ആദ്യ വര്‍ഷത്തെ ക്യാമ്പില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് മത്തനൊഴികെ എല്ലാവരും രക്തം ദാനം ചെയ്തിരുന്നു. രണ്ടാമത്തെ ക്യാമ്പിലും ഞങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടെന്നതും അവനറിയാമായിരുന്നു. ആദ്യ തവണ ആരോഗ്യ സ്ഥിതി അത്ര മെച്ചമല്ലാതിരുന്നതു കൊണ്ടു മാത്രമാണ് രക്തദാനത്തില്‍ നിന്നും അവന്‍ മാറി നിന്നതെന്ന് അവന്‍ പലരോടും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. [ആരോഗ്യം മാത്രമല്ല; അന്ന് അവനു സ്വല്പം പേടി കൂടി ഉണ്ടായിരുന്നു എന്നും കൂട്ടിക്കോ]. അതു കൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് മത്തന്‍ തയ്യാറായി വന്നത്.
പോരാത്തതിന് അത്തവണ NSS ന്റെ വളണ്ടിയര്‍ സെക്രട്ടറി ഞങ്ങളുടെ ബിമ്പു ആയിരുന്നതിനാല്‍ രക്തദാന ക്യാമ്പിനു വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നത് ഞങ്ങള്‍ എല്ലാവരും ചേര്‍ന്നായിരുന്നു. അക്കൂട്ടത്തില്‍ ഒരു ഗ്യാപ് കിട്ടിയ വേളയില്‍ മത്തന്‍ blood bank ല്‍ നിന്നു വന്ന കുറച്ചു പേരോട് കമ്പനിയായി. എന്നിട്ട് അവരില്‍ ആരാണ് രക്തദാനത്തിനു തയ്യാറായവരെ ചെക്കു ചെയ്യുന്നത് എന്നെല്ലാം അറിഞ്ഞു വച്ചു. എന്നിട്ട് തൂക്കം നോക്കുന്ന ചേട്ടനെ ആദ്യമേ ചെന്ന് മുട്ടി. മറ്റാരുമറിയാതെ രക്തദാനം തുടങ്ങുന്നതിനും മുന്‍പു തന്നെ അവന്‍അവന്റെ തൂക്കം ടെസ്റ്റ് ചെയ്യിച്ചു. കൃത്യം 49 കിലോ. അവന്റെ ആഗ്രഹമറിഞ്ഞപ്പോള്‍ ഈ തൂക്കം വച്ചു കൊണ്ട് രക്തദാനം നടത്താന്‍ അനുവദിയ്ക്കാന്‍ പാടില്ല എന്ന് ആ ചേട്ടന്‍ തീര്‍ത്തു പറഞ്ഞു.
കുറച്ചു നേരം ആലോചിച്ച ശേഷം മത്തന്‍ എന്നെയും ബിട്ടുവിനേയും വിളിച്ചു. എന്നിട്ടു അവിടുത്തെ പണികളെല്ലാം ഞങ്ങളോട് നോക്കാന്‍ ഏല്‍പ്പിച്ച് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സുധിയപ്പനേയും വിളിച്ചു കൊണ്ട് പുറത്തേയ്ക്കു പോയി.
എന്താണ് കാര്യമെന്ന് ചോദിച്ചിട്ടും വന്നിട്ട് പറയാമെന്ന് മാത്രം പറഞ്ഞ് അവര്‍ സ്ഥലം വിട്ടു. മറ്റു കാര്യങ്ങള്‍ ശരിയാക്കേണ്ടതുള്ളതു കൊണ്ട് ഞങ്ങള്‍ അതത്ര കാര്യമായെടുത്തുമില്ല.
ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും പൂര്‍വ്വാധികം സന്തോഷത്തോടെ മത്തനും സുധിയപ്പനും തിരിച്ചെത്തി. മത്തന്റെ മുഖത്ത് കുറച്ചു കൂടി ആത്മ വിശ്വാസം. അവന്‍ ഞങ്ങളേയും വിളിച്ചു കൊണ്ട് വീണ്ടും ശരീര ഭാരം ചെക്കു ചെയ്യാനെത്തി. ഇത്തവണ ചിരിച്ചു കൊണ്ടാണ് ആ ചേട്ടന്‍ അവന്റെ തൂക്കം നോക്കിയത്. ഇത്തവണ 49.5 കിലോ... ഇതെങ്ങനെ എന്ന ആശ്ചര്യത്തോടെയാണെങ്കിലും ഇത്തവണയും ചേട്ടന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
ഇവന്‍ എങ്ങനെ അരക്കിലോ കൂട്ടി എന്ന അത്ഭുതത്തില്‍ ഞങ്ങളെല്ലാം നില്‍ക്കുമ്പോള്‍ സുധിയപ്പന്‍ നേരെ മുന്നോട്ട് വന്ന് ആ ചേട്ടനോട് പറഞ്ഞു. “എന്റെ പൊന്നു ചേട്ടാ.... എങ്ങനെ എങ്കിലും ഇവനെക്കൂടി രക്ത ദാനം ചെയ്യാന്‍ സമ്മതിയ്ക്ക്. ഇപ്പോള്‍ തൂക്കം കൂടാന്‍ വേണ്ടി കാന്റീനില്‍ പോയി പൊറോട്ടയും ചിക്കനും കുറേ അടിച്ചു കയറ്റിയിട്ടാണ് ഇവന്‍ വന്നിരിയ്ക്കുന്നത്. അതു മാത്രമല്ല, ഇതു കണ്ടോ?”
സുധിയപ്പന്‍ മത്തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ട് സാമാന്യം വലിപ്പമുള്ള ഒന്നു രണ്ടു പാറക്കഷ്ണങ്ങള്‍ പുറത്തെടുത്തു കാണിച്ചു കൊണ്ട് തുടര്‍ന്നു “എങ്ങനെയെങ്കിലും 50 കിലോ തൂക്കം ഒപ്പിയ്ക്കാന്‍ വേണ്ടിയിട്ടാണ് ഇവന്‍ ഈ കഷ്ടപ്പെടുന്നത്. ചേട്ടന്‍ എങ്ങനെ എങ്കിലും ഇവന്റെ പേരു കൂടി ചേര്‍ക്കൂ”
ഇതെല്ലാം കണ്ട് ഞങ്ങള്‍ എല്ലാവരും ചിരിച്ചു പോയെങ്കിലും രക്തദാനം നടത്താനുള്ള അവന്റെ ആത്മാര്‍ത്ഥയില്‍ ഞങ്ങള്‍ക്കു വലിയ മതിപ്പു തോന്നി... ഒപ്പം അഭിമാനവും. അവസാനം ഞങ്ങളുടെ എല്ലാവരുടേയും നിര്‍ബന്ധപ്രകാരം ആ ചേട്ടന്‍ രക്തദാനം നടത്താന്‍ തയ്യാറായവരുടെ ലിസ്റ്റില്‍ മത്തന്റെ പേരും എഴുതി ചേര്‍ത്തു.
അങ്ങനെ ആ വര്‍ഷം ഞങ്ങളോടൊപ്പം മത്തനും രക്തം ദാനം ചെയ്തു, അവന്റെ ജീവിതത്തില്‍ ആദ്യമായി. എങ്കിലും രക്തദാനത്തിനു മത്തന്റെ പേരു വിളിച്ചപ്പോള്‍ അവന്റെ തൂക്കം നോക്കിയ ആ ചേട്ടന്‍ അകത്തേയ്ക്കു വന്ന് രക്തമെടുക്കാന്‍ നിന്നിരുന്ന നഴ്സിനോട് പ്രത്യേകം പറഞ്ഞ് ചെറിയ ബാഗിലാണ് അവന്റെ രക്തം എടുപ്പിച്ചത്. (ഞങ്ങള്‍ക്കെല്ലാം 450 മില്ലിയുടെ ബാഗാണ് ഉപയോഗിച്ചതെന്നും പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള 350 മില്ലിയുടെ ബാഗാണ് അവനു വേണ്ടി ഉപയോഗ്ഗിച്ചതെന്നും ആ ചേട്ടന്‍ പിന്നീട് ഞങ്ങളോട് പറയുകയുണ്ടായി. രക്തദാനത്തിനു ശേഷം മത്തനെ പ്രത്യേകം അഭിനന്ദിയ്ക്കാനും അദ്ദേഹം മറന്നില്ല). എങ്കിലും രക്തം കൊടുക്കാന്‍ കഴിഞ്ഞതില്‍ മത്തനും അതീവ സന്തുഷ്ടനായിരുന്നു.
അന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ രക്തദാനം നടത്തിയ ക്ലാസ് ഞങ്ങളുടേതായിരുന്നു. അങ്ങനെ ആ വര്‍ഷത്തെ രക്തദാന ക്യാമ്പ് വന്‍ വിജയമാക്കിയതിന് അന്ന് ബ്ലഡ് ബാങ്കില്‍ നിന്നും വന്ന ഡോക്ടര്‍മാരടങ്ങുന്ന ടീം ഞങ്ങളുടെ NSS അസ്സോസിയേഷനെയും ഞങ്ങള്‍ വളണ്ടിയേഴ്സിനേയും പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഒപ്പം അന്നത്തെ പ്രിന്‍സിപ്പാള്‍ ബേബി സാറും NSS പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാറും ടിജി സാറും.
രക്തദാനം നടത്തുക എന്നത് അത്രയ്ക്ക് ഭയക്കേണ്ട സംഭവം അല്ല എന്ന ധാരണ ഞങ്ങള്‍ക്കെല്ലാം കൈവന്നത് അവിടെ വച്ചായിരുന്നു. ചെറിയ തോതിലാണെങ്കില്‍ കൂടിയും സമൂഹത്തെ നമുക്കു കഴിയുന്ന വിധമെല്ലാം സഹായിയ്ക്കാം എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് ഞങ്ങളുടെ NSS പ്രവര്‍ത്തനങ്ങളില്‍ കൂടിയും.
* രക്തദാനം നടത്തുന്നതിന് വേണ്ട മിനിമം യോഗ്യതകള്‍:
1. പ്രായപൂര്‍ത്തി തികഞ്ഞവരായിരിയ്ക്കണം (18 വയസ്സ്)
2. ശരീര ഭാരം 50 കിലോഗ്രാമില്‍ കുറയരുത്.
3. ആരോഗ്യമുള്ളവരും കാര്യമായ അസുഖങ്ങള്‍ ഇല്ലാത്തവരുമായിരിയ്ക്കണം.
4. കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ രക്തദാനം നടത്താത്തവരായിരിയ്ക്കണം.
5. പള്‍സ് റേറ്റില്‍ സ്ഥിരത ഉണ്ടായിരിയ്ക്കണം (75-100/മിനുട്ട്)
ശരിയ്ക്കും ഇക്കാര്യം എഴുതാനല്ല വന്നത്. മൂന്നാം വര്‍ഷത്തെ രക്തദാനത്തെ പറ്റിയായിരുന്നു. എന്നാല്‍ ഇനിയുമെഴുതിയാല്‍ പോസ്റ്റ് വല്ലാതെ വലുതാകും. അതു കൊണ്ട് ആ സംഭവം പിന്നീടൊരിയ്ക്കല്‍ പോസ്റ്റാക്കാം.
Tuesday, September 30, 2008
ഒരു രക്തദാനക്യാമ്പിന്റെ ഓര്‍മ്മയ്ക്ക്...
എഴുതിയത് ശ്രീ at 8:18 AM
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Post Comments (Atom)
78 comments:
ഒരു രക്തദാനത്തെ പറ്റി എഴുതി തുടങ്ങിയതാണ്. എന്നാല്‍ ഉദ്ദേശ്ശിച്ച സംഭവത്തിനു പകരം വേറൊന്നാണ് എഴുതിയത്. എന്തായാലും അത് അങ്ങു പോസ്റ്റാക്കുന്നു.
നിന്റെ മണ്ടക്കിട്ട് ഒരു തേങ്ങ പൊട്ടിക്കണന്ന് കരൂതീട്ട് നാള് കൊറച്ചായി... ഇപ്പൊഴാ അവസരം ഒത്തുവന്നേ... ദേ പിടീച്ചോ.. ഠേ...
:)
കൊള്ളാം... ഇത് മറ്റുള്ളവരോട് തിരക്കിയാലെ നിജസ്ഥിതി അറിയൂ... മാത്തന്‍ ആയിരുന്നോ...അതോ...????? വേണ്ടാ ഞാനെന്നും പറയണീല്ല...
എന്തായാലും നന്നായി ഈ പോസ്റ്റ്... രക്തദാനത്തെ കുറിച്ചുള്ള ചിലരുടെയെങ്കിലും തെറ്റിദ്ധാരണകള്‍ മാറിക്കിട്ടും.
:)
ചാത്തനേറ്: ശ്ശെടാ അക്കാലത്ത് നിന്റെ എല്ലിനു മാത്രം 50 കിലോയില്‍ കൂടുതല്‍ തൂക്കമുണ്ടെന്നോ?...
ശ്രീ വളരെ നല്ല ഒരു പോസ്റ്റായിരുന്നു.
പലപ്പോഴും രക്തദാനത്തിനു ഇറങ്ങിത്തിരിച്ച് ലാബില്‍ ചെല്ലുമ്പോാള്‍ എനിക്ക് കഴിഞ്ഞാശ്ച് പനിവന്നതായിരൂന്നു, അമ്മക്ക് മഞ്ഞപ്പിത്തമായിരുന്നു, അപ്പുരത്തെ വീട്ടിലെ ചേട്ടന് ചിക്കന്‍പോക്സ് ആായിരുന്നു എന്നൊക്കെ തട്ടാമുട്ടി പറഞ്ഞൊഴിയുന്ന എല്ലാ ധൈര്യ്യശാലി ചേട്ടന്മാര്‍ക്കും ഈ പോസ്റ്റ് ഒരു ഗുണപാഠമാകട്ടെ.
രക്തദാനം നടത്തുന്നതിന് വേണ്ട മിനിമം യോഗ്യതകളില്‍ എന്റെ വക ആറാമത്തേതായി ഒന്നുകൂടെ ചേര്‍ക്കുന്നു.
6.രക്തം ദാനം ചെയ്യാന്‍ പോകുന്നവര്‍ ’കണ്ണില്‍ച്ചോര‘യുള്ളവരായിരിക്കണം :) :)
ഇച്ചിരി കോമഡിയാ കേട്ടോ ?... :) :)
3-4 ആഴ്ച മുമ്പു് ഞാന്‍ ഇവിടെ ഒരു രക്തദാന ക്യാമ്പില്‍ പോയിരുന്നു. തീര്‍ത്തും ആരോഗ്യവാന്‍ ... എല്ലാം തയ്യാറായി, ഒരു ഫോം പൂരിപ്പിച്ചു ഒപ്പിട്ടു കൊടുക്കണം ...
അതിലൊരു ചോദ്യം ... "കഴിഞ്ഞ 6 മാസത്തിനിടയില്‍ താഴെക്കാണുന്ന രാജ്യങ്ങളില്‍ താമസിച്ചിട്ടുണ്ടോ?" ... ലിസ്റ്റില്‍ ഇന്ത്യയും ...
ഉണ്ടെങ്കില്‍ ... ഡോക്ടറോടു് പ്രത്യേകം പറയുക..
പറഞ്ഞു വന്നപ്പോഴെന്താ... ഇന്ത്യയില്‍ മലേറിയ ഇപ്പോഴും ഉള്ളതിനാല്‍ ... അവര്‍ക്കൊരു ഭയം ....
അങ്ങനെ എന്റെ രക്തം എന്റെ സിരകളില്‍ തന്നെ ഓടിക്കളിക്കുകയും തിളച്ചു മറിയുകയും ഒക്കെ ചെയ്യുന്നു...
കരിങ്കല്ലു്,
പിന്നെ ശ്രീ.. 6 മാസം എന്നതില്‍ ഒരു സംശയം ഉണ്ടു്. 8 ആഴ്ച മതി ഇടവേള എന്നാണെന്റെ അറിവു്. അതൊരുപക്ഷേ ഇവിടത്തെ സിസ്റ്റം ആവാം ...
സഹാ...
തേങ്ങയ്ക്കു ഡാങ്ക്സ് ... പിന്നെ, ഇനി ഇതെനിയ്ക്കു പറ്റിയതാണെന്നും പറഞ്ഞ് വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ നടന്നോ ട്ടാ ;)
ചാത്താ...
എല്ലിനല്ലേ ശരിയ്ക്കും ഭാരം? ഞാന്‍ അന്നേ 65- 70 കിലോ ഉണ്ടായിരുന്നു. (ഇപ്പോ 75-78 കാണും). :)
ഷിജുച്ചായാ...
നന്ദി കേട്ടോ. തെറ്റിദ്ധാരണകള്‍ ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അതങ്ങു മാറിക്കോട്ടെ. :)
നിരക്ഷരന്‍ ചേട്ടാ...
കണ്ണില്‍ചോര ഉള്ളവരല്ലേ അതിനു മുതിരുകയുള്ളൂ... ? :)
സന്ദീപേ...
രക്തദാനം നടത്താന്‍ തയ്യാറായിരുന്നിട്ടും അതിനു അനുവാദം ലഭിയ്ക്കാതിരുന്നത് കഷ്ടമായി.
[പിന്നെ, ആറു മാസം എന്നു പറഞ്ഞത് പൊതുവേ ആറു മാസം എന്നാണ്. രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ള ആളുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് രണ്ടു മാസത്തിലൊരിയ്ക്കല്‍, മാസത്തില്‍ ഒരിയ്ക്കല്‍ എന്നു വരെ ചിലരെ അനുവദിയ്ക്കാറുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു.]
രസമായിരുന്നു. ഒപ്പം അറിവും പകര്‍ന്നു. കോളേജ് കാലം അല്ലെങ്കിലും തമാശക്കാലമാണല്ലോ. എന്തു നല്ല മത്ത്ന്‍ . . കൊള്ളാം
കുട്ടാ ഞാന്‍ നെഗറ്റീവാ..! ഒ നെഗറ്റീവ്! അതോണ്ട് മൂന്നു പ്രാവശ്യം കൊടുത്തിട്ടുണ്ട്, മറക്കാനാവാത്ത ഒരനുഭവം പറയാം
കമ്പ്യൂട്ടറില്‍ കുത്തിക്കളിക്കാന്‍ പോകുന്ന സമയം അവിടെ C+ പഠിപ്പിക്കുന്ന സതീഷ് സാര്‍ ഒരു പെരുന്നാള്‍ ദിവസം എന്നെ ഫോണില്‍ വിളിച്ചു,
“നിന്റെ ഗ്രൂപ്പ് ഒ നെഗറ്റീവ് അല്ലെ, രക്തം കൊടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടൊ!?
“എന്ത് ബുദ്ധിമുട്ട്! ഞാനിതാ എത്തി” ഒരു മാസം നോമ്പെടുത്ത ക്ഷീണമുണ്ട്, ക്ലാസ് വരെ പോകുന്നൂന്നും പറഞ്ഞ് വീട്ടീന്ന് മുങ്ങി,അവിടെ വണ്ടിയും കൊണ്ടവര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു, സതീഷ് സാറിന്റെ അമ്മാവന് എന്തോ വലിയൊരു ഓപ്പറേഷനാണ്, അവര്‍ ബ്രാഹ്മണരാണ്! അദ്ധേഹത്തിന്റെ മകന്‍ എന്റെ പേര്‍ ചോദിച്ചു, പേരു പറഞ്ഞപ്പോള്‍ മുഖം വല്ലാണ്ടായി,അവര്‍ മാറി നിന്ന് എന്തൊക്കെയൊ സംസാരിച്ചൂ, എനിക്ക് സത്യം പറഞ്ഞാല്‍ സംഭവം കത്തിയില്ല, കുറച്ചു കഴിഞ്ഞ് സതീഷ് സാര്‍ വന്നു,
“ടാ പുള്ളി ഇച്ചിരി തീവ്രത കൂടിയ പാര്‍ട്ടിയാ നീ കാര്യമാക്കണ്ട, വാ..”
ഒരു കുപ്പി കൊടുത്തതിനു ശേഷം ഞാന്‍ സിസ്റ്ററിനോട്
“സിസ്റ്ററെ എടുക്കാവുന്നിടത്തോളം എടുത്തൊ, ഇതൊരു മത സൌഹാര്‍ദ്ധത്തിന്റെ പ്രശ്നമാ”
എന്റെ ബോഡി കണ്ട് ഒന്നു മതീന്നും പറഞ്ഞവര്‍ ചിരിച്ചു.
കാലത്ത് പോയ ഞാന്‍ വൈകുന്നേരം മൂന്ന് മണി വരെ ആ ഹോസ്പിറ്റലില്‍ നിന്നു, ഓപ്പറേഷന്‍ കഴിഞ്ഞു ആള്‍ രക്ഷപ്പെട്ടു, എല്ലാരെം കെട്ടിപ്പിടിച്ച് കരയുന്ന കൂട്ടത്തില്‍ ആ മകന്‍ എന്നെയും കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് താങ്ക്സ് പറഞ്ഞു.
ജീവനും രക്തത്തിനുമൊക്കെ എന്തു ജാതി, എന്തു മതം!
വീട്ടില്‍ ഉച്ചക്ക് പെരുന്നാള്‍ ചാപ്പാട് കഴിക്കാന്‍ ചെല്ലാത്തതെന്തെന്നു
വീട്ടുകാര്‍ ചോദിച്ചപ്പൊ, ഞാന്‍ കാരണം പറഞ്ഞു, ഒരു മാസം നോമ്പായിരുന്നില്ലേന്ന് ഉമ്മ പരിഭവിച്ചെങ്കിലും വാപ്പ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു, സത്യം പറഞ്ഞാല്‍ ആ സമയത്ത് വയറും
മനസ്സും നിറഞ്ഞ പോലെ പിന്നീടൊരു പെരുന്നാളിനും നിറഞ്ഞിട്ടില്ല.
nannayi Sree. mathan ippozhum angine thanneyano, atho bhedappetto?
(kshamikkane malayalathil ezhuthathathinu)
ശ്രീയേ, ഈ പോസ്റ്റിനെപ്പറ്റി എന്താ പറയുക? എല്ലാം തികഞ്ഞൊരു പോസ്റ്റ്. ഒരേസമയം രസകരവും ഇന്‍ഫൊര്‍മേറ്റീവും. വെരി വെരി ഗുഡ്.
പിന്നെ സഹ പറഞ്ഞതുപോലെ എനിക്കും ഒരു സംശയം തോന്നാതിരുന്നില്ല, ശ്രീ എന്ന സ്ഥാനത്ത് മത്തന്‍ എന്നെഴുതിയതാണോയെന്ന്..
ശ്രീക്ക് ഇപ്പോള്‍ 70 കിലോയില്‍ കൂടുതലെന്നോ? വിശ്വസിക്കൂല്ലാാാാ...
ഒരു ഫുള്‍ സൈസ് ഫോട്ടോ പോസ്റ്റിയേ. അതു കണ്ടിട്ട് പറയാം..
ഇനി ഒരു സംഭവം പറയട്ടേ. മദ്ധ്യവയസ്സു കഴിഞ്ഞ ഒരാളിന് ഒരു ഓപ്പറേഷന്‍ വേണം.അതിനു മുന്‍പ് രക്തം ദാനം ചെയ്യാന്‍ റെഡിയായി ഒരു ബന്ധു നില്‍ക്കണം എന്നു ഡോക്ടര്‍ പറഞ്ഞു. ഈ രോഗിയുടെ ഒരനിയന്‍, ചേട്ടന്‍ ചേട്ടന്‍ എന്നു പറഞ്ഞു സഹോദര സ്നേഹം വഴിഞ്ഞൊഴുകി കൂടെയുണ്ടായിരുന്നു. രക്തദാനം ഈ അനിയന്‍ നടത്തേണ്ടി വരുമെന്ന സ്ഥിതിവന്നു. അതോടെ അനിയന് അങ്കലാപ്പു തുടങ്ങി. എന്നാലും ഒന്നും പുറത്തു കാട്ടാതെ അതിനു റെഡിയെന്നോണം മുഖത്ത് കഷ്ടപ്പെട്ടൊരു പുഞ്ചിരിയും ഫിറ്റ് ചെയ്തു നിന്നു. അപ്പോഴാണ് ഒരാള്‍ ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെട്ട് വന്നു പറയുന്നത് - ഇദ്ദേഹത്തിന്റെ രക്തം എടുക്കാന്‍ പറ്റില്ല, ഏജ് കൂടിപ്പോയി എന്ന്..
അന്നാ അനിയന്റെ മുഖത്തു വിരിഞ്ഞ ആശ്വാസത്തിന്റെ പുഞ്ചിരി ഇന്നും മനസ്സിലുണ്ട്.
(മറ്റൊരാളെ പിന്നെ കണ്ടുപിടിച്ചെങ്കിലും ആ രോഗിക്ക് രക്തം ആവശ്യമായി വന്നില്ല എന്നാണറിഞ്ഞത്)
മിതമായ രക്തദാനം ആരോഗ്യത്തിനും നല്ലതെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. കാരണം രക്തം കുറയുമ്പോള്‍ ശരീരം പുതുരക്തം ഉല്‍പ്പാദിപ്പിക്കുന്നു. അതു നല്ലതാണത്രേ ആരോഗ്യപരമായി.
ശ്രീയുടെ ഈ പോസ്റ്റ് വായിച്ച് ധാരാളം ചെറുപ്പക്കാര്‍ രക്തദാനത്തിനായി മുന്നോട്ടു വരട്ടേ.
പ്രയാസീ, അതു വായിച്ചു മനസ്സു നിറഞ്ഞു, കണ്ണു നിറഞ്ഞൊഴുകുന്നു...
കീബോര്‍ഡിലെ അക്ഷരഞല്‍ കാണാനും വയ്യ,...
maria ...
വായനയ്ക്കും കമന്റിനും നന്ദി. കോളേജ് ലൈഫ് ശരിയ്ക്കും രസകരമായിരുന്നു. :)
പ്രയാസീ...
ഈ പോസ്റ്റിനേക്കാള്‍ ഗംഭീരമായി കേട്ടോ ഈ കമന്റ്. ഇങ്ങനെ ഒരു ബൂലോക സുഹൃത്തിനെ കിട്ടിയതില്‍ അഭിമാനം തോന്നുന്നു. എന്റെ വക ഒരു സല്യൂട്ട് :)
എഴുത്തുകാരി ചേച്ചീ...
മത്തന്‍ ഇപ്പോള്‍ കുറേക്കൂടി നന്നായി കേട്ടോ. :)
ഗീതേച്ചീ...
ശ്ശൊ! എനിയ്ക്ക് ആറടി ഉയരം ഉണ്ടെന്ന് ഇനി നേരില്‍ കാണുമ്പോഴേ എല്ലാവരും വിശ്വസിയ്ക്കൂ അല്ലേ? :)
പിന്നെ, ഈ അനുഭവം കമന്റായി ഇട്ടതിനു നന്ദി. ഗീതേച്ചി പറഞ്ഞതു പോലെ പ്രയാസിയുടെ കമന്റ് വായിച്ച് എന്റെയും കണ്ണു നിറഞ്ഞു... മനസ്സും. :)
നല്ല പോസ്റ്റ് ..
ശ്രീ ചേട്ടാ .. ആറു മാസം ഗാപ് വേണോ .. മുന്ന് മാസം മതി അല്ലോ .... ഞാന്‍ കഴിഞ്ഞ ൩ വര്‍ഷം ആയി രക്തദാനം ഉണ്ട് ..ഇപ്പൊ മഞ്ഞപിത്തം പിടിച്ച കാരണം നിര്‍ത്തി വെച്ചു.
:-(
ശ്രീയേയ്,
പോസ്റ്റു നന്നായി.
പുകവലിയ്ക്കാണ്ടിരിയ്ക്കാനുള്ള ഒരു പോസ്റ്റ് വായിച്ചതിന്റെ ക്ഷീണം മാറും മുന്‍പേ ദേ രക്തദാനം.. നിങ്ങളിങനെ തുടങ്ങ്യാ, ഞാന്‍ നന്നാവുടാ.. നന്നാവും.
:)
ഞങളുടെ ഓഫീസില്‍, ഒരു കണ്ണന്‍ സാര്‍ ഉണ്ട്, തമിഴനാണ്.. ഫോണ്‍ അങ്ങേരുടെ ഒരു വീക്നെസ്സാ.. ഒരിയ്ക്കല്‍, വഴിതെറ്റിയെത്തിയ ഒരു റോങ്ങ് നമ്പറിനോട്, പുള്ളി അര മണിക്കൂറോളം സംസാരിച്ചൂ ത്രെ!...
അല്ല ഞാന്‍ പറഞ്ഞുവന്നത്, വേറേന്തോ എഴുതാന്‍ വന്ന ശ്രീ അതെഴുതാതെ ഇത്രെം എഴുതിയതിയപ്പോള്‍ കണ്ണന്‍ സാര്‍ ഓര്‍മ്മ വന്നെന്നാ.. :)
ഗൊള്ളാം ഷ്ടാ....
ഇപ്പൊഴും ‘ചോര കൊടുത്താല്‍ ആരോഗ്യം പോകും’ എന്നു വിശ്വസിക്കുന്ന നിരവധിയാളുണ്ട്.. കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണിവിടെ...
ഈ പോസ്റ്റിനു സ്പെഷ്യല്‍ നന്ദി..
നല്ല ലേഖനം. രക്തദാനത്തിന്റെ മഹത്വം എല്ലാവരുമറിയട്ടെ.
നന്നായിരിക്കുന്നു ഉദ്യമവും, പോസ്റ്റും.
സഹന്‍ പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല.. എന്നാലും...
ശ്രീ: പോസ്റ്റ് നന്നായി......
രോഗിയുടെ ബന്ധുക്കളുടെ ചെലവില്‍ ആഹാരമൊക്കെക്കഴിച്ച്, രക്തം കൊടുക്കാനെത്തിയ ഒരു സുഹൃത്ത്, വിറങ്ങലിച്ചുകിടക്കുന്ന ആ ശരീരം കണ്ട കഥ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
നന്നായി ശ്രീ.
പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യം.
എന്തായാലും അരക്കിലോ തീറ്റതിന്നു, രക്തദാനം നടത്താന്‍ തൂക്കം കൂട്ടിയ സുഹൃത്തിനെ അഭിനന്ദിക്കേണ്ടതു തന്നെ.
നല്ല പോസ്റ്റ് ശ്രീ.
ശ്രീക്കുട്ടാ,
അക്കാഡമിക്ക് യോഗ്യതയുടെ നെറുകയില്‍ കയറിയെന്ന് അഭിമാനിക്കുന്ന ആളുകളുടെയിടയില്‍പ്പോലും രക്തദാനത്തെക്കുറിച്ച് ഇന്നും അബദ്ധ ധാരണകളും, ഭയവും നിലനില്‍ക്കുന്നു എന്നുള്ളത് പകല്‍ പോലെ സത്യമായ ഒരു കാര്യമാണ്.!! നാട്ടിലായിരുന്ന നാളുകളില്‍ 10 പ്രാവശ്യം ഒരു ഭയവുംകൂടാതെ രക്തം ദാനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടു എനിക്ക്. എന്റെ ജീവിതത്തീലെ ഏറ്റവും ധന്യമായ നിമിഷങ്ങളായി ഞാനവയെ കാണുന്നു.
ആശംസകള്‍.
നിരഞ്ജന്‍.
ശ്രീ സഹയാത്രികൻ പറഞ്ഞപോലെ എനിക്കും സംശയമില്ലാതില്ല. മാത്തനായിരുന്നോ അതോ ശ്രീയായിരുന്നോ എന്ന്. ശ്രീയുടെ ഫോട്ടോ കണ്ടാൽ അങ്ങനെ തോന്നാനും മതി. വലിയ തൂക്കം വരില്ലന്നുറപ്പാണ്. ഞാൻ ചുമ്മാ പറഞ്ഞതാണേലും വല്യ കാര്യവുമുണ്ടോ?
രക്തദാനം ഞാനും പല പ്രാവശ്യം നടത്തിയിട്ടുണ്ട്. ഗൾഫിൽ വെച്ചും നാട്ടിൽ വെച്ചും. ആദ്യമൊക്കെ ഈ പറഞ്ഞ ഒരു ഭയം ഇല്ലാതില്ല. എങ്കിലും അത് നല്ലതാണന്ന് മനസ്സിലായപ്പോൾ ഞാനും കൊടുത്തു. ശ്രീയുടെ പോസ്റ്റ് ഗംഭീരമായി. ഇനി ശരിക്കും പറയാൻ വന്ന കാര്യം കൂടി പറയൂ മാഷേ..
ആശംസകളോടെ.
നരിക്കുന്നൻ
ഇത് ഉപകാരപ്രദമായൊരു പോസ്റ്റ് തന്നെ. രക്തദാനം കോന്റ് ദോഷമില്ലെന്ന് പഠിച്ചിട്ടുണ്ടെങ്കിലും സയന്‍സ് വിദ്യാര്‍ത്ഥി ആയിരുന്ന സമയത്ത് കുറച്ച് പേടിയുമായി മാറി നിന്ന സുഹൃത്തിന്നേം കൂട്ടി മെല്ലെ പുറകോട്ട് വലിയുമ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു “ടീ, സയന്‍സിനും തെറ്റ് പറ്റൂടീ”
പ്രയാസി അണ്ണന്റെ കമന്റ് വായിച്ച് എന്റെ മനസ്സ് നിറഞ്ഞു
വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് രക്തം ദാനം ചെയ്തു കഴിഞ്ഞിറങ്ങിവരുമ്പോള്‍ തലകറങ്ങിവീണത് ഓര്‍മിപ്പിച്ചു, ഈ പോസ്റ്റ്...
Shree.. post nannayi, pathivu pole.
pinne, ithu vare raktham daanam cheyyan enikku pattiyittilla...thookkam 50-l kuravayathu kondu thanne...
പണ്ട് ഞാന്‍ കോയമ്പത്തൂരില്‍ പഠിക്കുമ്പോ ഒരുതവണ ദാനം ചെയ്യാന്‍ പോയിരുന്നു. അന്നതിനു പ്പൊകുന്നത് ഒരു വലിയ ധീരപ്രവര്‍ത്തനം നടത്തുന്ന മാതിരി ആയിരുന്നു...
:)
എനിയ്ക്ക് ഇന്നേ വരെ കൊടുക്കേണ്ട ആവശ്യം വന്നിട്ടില്ല.
ബി പോസിറ്റീവ് ആണ്.
പണ്ട് ശംഖുവരയന്‍ പാമ്പ്കടിച്ചിരുന്നു.
അതിന്റെ ആന്റിബോഡികള്‍ ചിലപ്പോ ഇപ്പോഴും കണ്ടെന്ന് രക്തത്തില്‍ വരും.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഓ. ടോ: എന്നെക്കടിച്ച ശംഖുവരയന്‍ പാമ്പ് പിറ്റേ ദിവസം പുല്ലാനിത്തോട്ടില്‍ ചത്ത് മലച്ച് പൊന്തി. പശ്ചാത്താപ പരവശനായി വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് കൈമള്‍ പ്രശ്നം വച്ച് പറഞ്ഞത്..!!!
രക്ത ദാനത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് പണ്ട് സ്കൂളില്‍ ഇഞ്ചെക്ഷന്‍ വെക്കാന്‍ വന്ന ഒരു കഥ ഓര്‍മ വരുന്നത്.ഇഞ്ചെക്ഷന്‍ എന്ന് കേട്ടതും എന്റെ പ്രിയ സുഹൃത്ത് ദേ കിട്ക്ക്‌ണ് നിലത്ത്.ഞാനെന്തു ചെയ്യുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ക്ലാസിലെ അഴിയില്ലാത്ത ജനല്‍ കണ്ടത്.പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല അതിലൂടെ ചാടി ഒരൊറ്റ ഓട്ടമാണ്.എങ്ങനെ.........പാവം മാത്തന്‍ എന്നേക്കാള്‍ എത്ര ഭേദമാണ് നന്നായി ശ്രീ
എന്നാ ഞാനും ഒരു രക്തദാന കഥ പറയാം.....
നാട്ടില്‍ തേരാപാരാ നടക്കുന്ന കാലം, ഒരിക്കല്‍ ടീം ലീഡര്‍ ആയ ഞാന്‍ കൂട്ടുകാര്‍ക്ക് മുന്‍പില്‍ ഒരു നിര്‍ദ്ദേശം വച്ചു, രക്തദാനം..മഹാദാനം....
നിര്‍ദ്ദേശം എല്ലാവരും അംഗീകരിച്ചു, ഞങ്ങള്‍ ബ്ലഡ്ബാങ്കിലെത്തി...കൂട്ടത്തില്‍ ഒരു ചാവാളിച്ചെക്കനോട് ബ്ലഡ് ബാങ്കിലെ ടെക്നീഷ്യന്‍ പറഞ്ഞു
“പൊന്നുമോനേ നിന്റെ മേല്‍ ഈ സാധനം കുത്തിയാല്‍ ദോ ആ കവറീന്നുള്ള കാറ്റ് ആ ഞരമ്പീക്കൂടെ ഇങ്ങോട്ട് കേറും”
നിര്‍ഭാഗ്യമെന്ന് പറയട്ടെ അത് ഞാനായിരുന്നു.....
എന്തായാലും മാത്തനും,രക്തമെടുക്കാന്‍ സന്മനസ്സു കാട്ടിയ ആ ചേട്ടനും അഭിനന്ദനങ്ങള്‍.......
കൂട്ടത്തില്‍ ഇത്തരമൊരു പോസ്റ്റിട്ട ശ്രീയ്ക്കും....
ശ്രീ പോസ്റ്റ് നാന്നായി.
പ്രയാസി ചേട്ടനും മാത്തനും പ്രത്യേകം അഭിനന്ദനങ്ങള്‍
പോസ്റ്റ് നന്നായിട്ടുണ്ട് ശ്രീ... നന്ദി.
മത്തന് അഭിനന്ദനങ്ങള്‍. വാശിപ്പുറത്താണെങ്കിലും രക്തദാനം നടത്തിയല്ലോ.
പ്രയാസിക്ക് കൂപ്പുകൈ.
രക്തദാനം ഞാനിതുവരെ ചെയ്തിട്ടില്ല.ഇനി അങ്ങനെ വല്ല ഉപകാരങ്ങളൊക്കെ ചെയ്യണം.
"സുധിയപ്പന്‍ മത്തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ട് സാമാന്യം വലിപ്പമുള്ള ഒന്നു രണ്ടു പാറക്കഷ്ണങ്ങള്‍ പുറത്തെടുത്തു കാണിച്ചു കൊണ്ട് തുടര്‍ന്നു “എങ്ങനെയെങ്കിലും 50 കിലോ തൂക്കം ഒപ്പിയ്ക്കാന്‍ വേണ്ടിയിട്ടാണ് ഇവന്‍ ഈ കഷ്ടപ്പെടുന്നത്. ചേട്ടന്‍ എങ്ങനെ എങ്കിലും ഇവന്റെ പേരു കൂടി ചേര്‍ക്കൂ”
എന്തായാലും ആ രക്തദാനഅനുഭവം
കൊള്ളാം..നല്ല രസമുണ്ട് വായിക്കാന്‍..
കോളജില്‍ പഠിക്കുമ്പോള്‍
രക്തം ദാനം ചെയ്തിരുന്നു..
(ഫാലുദയോ ഫ്രൂട്ട് സാലഡോ
പ്രതിഫലമെന്നോളം ലഭിച്ചിരുന്നു..
ഒരു എന്‍ എസ് എസ് വറൈറ്റിയായി) :)
ശ്രീ... നല്ല പോസ്റ്റ്...
ചിരിച്ചതിനൊപ്പം ഗൗരവമുള്ള കാര്യങ്ങള്‍ കൂടി അറിയാന്‍ കഴിഞ്ഞു ..
ഇതിനെ ഒന്നു ശര്പ്പെടുതിയാല്‍ "വിക്കി പീഡിയ" ക്കൊരു മുതല്‍ക്കൂട്ടായെക്കും.ഇത്തരം അറിവുകള്‍ നിറഞ്ഞ ലേഖനങ്ങള്‍ മലയാളം വിക്കി പീഡിയയില്‍ കുറവാണ്.ഒന്നു ശ്രമിച്ചു നോക്കൂ..
രക്തധാനം മഹാധാനം.
ശ്രീ ഉൾപ്പെടെ ഉള്ള കൂട്ടുകാർ കാണിച്ച മാതൃക വളരെനന്നായി. ഇന്നും ആ ശുഷ്കാന്തി കാണും എന്നു കരുതട്ടെ...
രക്തദാനം ജീവദാനം..!
പ്രയാസിയുടെ അനുഭവം മനസ്സു നിറച്ചു. രക്തദാനത്തെപ്പറ്റി ഇങ്ങനെ എത്രയെത്ര കഥകള്‍ ഇനിയും കേള്‍ക്കാനുണ്ട്!
നവരുചിയന്‍...
ഞാന്‍ പറഞ്ഞല്ലോ, രക്തം ദാനം ചെയ്യുന്ന ആളുടെ പ്രായവും ആരോഗ്യവും എല്ലാം അനുസരിച്ച് ആറു മാസം എന്ന ഗ്യാപ് കുറയും എന്നാണ് അറിവ്. കമന്റിനു നന്ദി. :)
സുമേഷേട്ടാ...
പുകവലിയ്ക്കാതിരിയ്ക്കുകയും വല്ലപ്പോഴും രക്തദാനം നടത്തുകയും ഒക്കെ ചെയ്താല്‍ എല്ലാവരും നന്നാവുമെന്നേ... ;) ഇതിനിടയില്‍ കണ്ണന്‍ സാറിനെന്തു കാര്യമെന്നാലോചിയ്ക്കുകയായിരുന്നു. എനിയ്ക്കിട്ടു വച്ചതാണല്ലേ? :)
മനുവേട്ടാ...
ആ തെറ്റിദ്ധാരണകള്‍ എല്ലാം മാറണം, അല്ലേ? വായനയ്ക്കും കമന്റിനും നന്ദി. :)
അനൂപേട്ടാ...
അതു തന്നെ. രക്തദാനത്തിന്റെ മഹത്വം എല്ലാവരും തിരിച്ചറിയേണ്ടതു തന്നെയാണ്. :)
നന്ദേട്ടാ...
യൂ ടൂ...! എന്നെ കണ്ടിട്ടും ഞാന്‍ 75 കിലോ തൂക്കം വരുമെന്ന് തോന്നിയില്ലേ? :(
ബൈജു മാഷേ...
ആ സുഹൃത്തിന്റെ അനുഭവം ഒരു വല്ലാത്ത അനുഭവം തന്നെ. വായനയ്ക്കും കമന്റിനും നന്ദി.
അനില്‍ മാഷേ...
കാര്യം ഇങ്ങനൊക്കെ ആണെങ്കിലും മറ്റുള്ളവരെ സഹായിയ്ക്കാന്‍ മത്തന്‍ എന്നും തയ്യാറാണ് കേട്ടൊ.നന്ദി. :)
Sekhar...
വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
നിരഞ്ജന്‍ ചേട്ടാ...
ശരിയാണ്. രക്തദാനത്തെ കുറിച്ച് പലര്‍ക്കും ശരിയായ അറിവുകള്‍ ഇല്ല. എല്ലാവരും രക്തദാനം ചെയ്യാന്‍ തയ്യാറാകട്ടെ. കമന്റിനു നന്ദി. :)
നരിക്കുന്നന്‍ മാഷേ...
മത്തന്‍ ഈയിടെയാണ് 50 കിലോ എന്ന ബോര്‍ഡര്‍ ക്രോസ് ചെയ്തത് ട്ടോ. :)
എഴുതാന്‍ വന്ന കാര്യം ഇനിയൊരിയ്ക്കല്‍ പോസ്റ്റാക്കാം. നന്ദി. :)
പ്രിയ...
അതു തന്നെയാണ് പലരുടേയും അവസ്ഥ. വലിയ ധൈര്യത്തോടെ ഒക്കെ വന്ന് അവസാനം രക്തം ബാഗില്‍ നിറയുന്നതു കാണുമ്പോള്‍ പേടിച്ച് ബോധം കെട്ടവരും ഉണ്ട്. :)
ഹരീഷേട്ടാ...
രക്തം എടുത്ത ഉടനേ തന്നെ എഴുന്നേറ്റു നടന്നാല്‍ ചിലപ്പോള്‍ തല കറങ്ങിയേക്കും. ജ്യൂസോ മറ്റോ കുടിച്ച് 5 മിനിട്ട് വിശ്രമിച്ച ശേഷം എഴുന്നേല്‍ക്കുന്നതാണ് നല്ലത്. :)
മേരിക്കുട്ടീ...
രക്തദാനം ചെയ്യാന്‍ ആഗ്രഹം മാത്രം പോരാട്ടോ. അല്‍പ സ്വല്പം ആരോഗ്യവും വേണം. ;)
ശ്രീനാഥേ...
അതെ. ആദ്യമായി രക്തദാനം നടത്തിയപ്പോള്‍ എനിയ്ക്കും വല്യ സന്തോഷമായിരുന്നു തോന്നിയത്, അഭിമാനവും. :)
സുനിലേ...
ബി പോസിറ്റീവിനൊക്കെ ഇഷ്ടം പോലെ ആവശ്യക്കാര്‍ കാണും. (എന്നാലും പാവം ആ പാമ്പ് ) :)
മഹീ...
ആ സംഭവം ഓര്‍ത്തു ചിരിച്ചൂട്ടോ. :)
തോന്ന്യാസീ...
രക്തദാനം ചെയ്യാന്‍ സന്മനസ്സുണ്ടായിരിയ്ക്കുന്നതു തന്നെ വല്യ കാര്യം. ആരോഗ്യമൊക്കെ ആയിക്കഴിഞ്ഞ് നമുക്കിനിയും രക്തദാനം നടത്താമെന്നേ... :)
നിലാവ്...
വായനയ്ക്കും കമന്റിനും നന്ദി. :)
കുറ്റ്യാടിക്കാരാ...
അതെയതെ. അന്ന് അവന്റെ ആ പ്രവൃത്തി കണ്ട് മടിച്ചു നിന്നിരുന്ന ഒരുപാടു പേര്‍ രക്തദാനം നടത്താന്‍ മുന്നോട്ടു വന്നു. :)
അനൂപ് മാഷേ...
നല്ല തീരുമാനം. ഈ പോസ്റ്റ് വായിച്ച് അങ്ങനെ ഒന്നു തീരുമാനിച്ചതില്‍ സന്തോഷം. :)
അമൃതാ വാര്യര്‍...
ഞങ്ങളുടെ കോളേജിലും അന്ന് ജ്യൂസ് കിട്ടുമല്ലോ എന്ന സമാധാനത്തില്‍ രക്തദാനം നടത്തിയവരും ഉണ്ടായിരുന്നു. :)
സ്മിതേച്ചീ...
കമന്റിനു നന്ദി. പക്ഷേ, വിക്കിയിലേയ്ക്ക് ചേര്‍ക്കാന്‍ മാത്രം ഒന്നും ഞാന്‍ എഴുതിയിട്ടില്ലെന്നേ... :)
PIN...
നന്ദി. ഈ മനസ്സ് എന്നും നിലനിര്‍ത്താനാണ് ശ്രമിയ്ക്കുന്നത്. :)
രാജ്...
പ്രയാസിയുടേതു പോലുള്ള അനുഭവങ്ങള്‍ പലര്‍ക്കും ഒരു പാഠമാണ്. :)
http://www.mathrubhumi.info/static/health/listblood.php
donate blood..save a life
അടുത്തീയിടെ എന്റെ nephew രക്തദാനം ചെയ്തപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞത്രെ
2-3 മണിക്കൂർ നേരത്തേയ്ക്ക് ഭക്ഷണം ഒന്നും കഴിയ്ക്കരുതെന്ന്.അതെന്തുകൊണ്ടാണാവോ!ശ്രീ പറഞ്ഞതുപോലെ ആദ്യം ജ്യൂസ് അവർ തന്നെ കൊടുത്തുട്ടൊ.
നല്ല പോസ്റ്റ്, ശ്രീ. രക്തം കൊടുക്കാന്‍ പേടിയുള്ളവരെപ്പോലെ രക്തം കൊടുത്ത് ജീവിക്കുന്നവരും ഉണ്ടല്ലോ. മെഡിക്കല്‍ കോളേജില്‍ ചെന്ന് രക്തം കൊടുത്തതിന് ശേഷം തലകറങ്ങിവീണ ഒരു ചെറുപ്പക്കാരന് ഊണ് വാങ്ങിക്കൊടുത്ത കാര്യം ഒരു ഡോക്ടര്‍ എഴുതിയതായി ഓര്‍ക്കുന്നു. അയാള്‍ ഭക്ഷണം കഴിച്ചിട്ട് 2 ദിവസം ആയിരുന്നത്രെ.
“സിസ്റ്ററെ എടുക്കാവുന്നിടത്തോളം എടുത്തൊ, ഇതൊരു മത സൌഹാര്‍ദ്ധത്തിന്റെ പ്രശ്നമാ” :)
പ്രയാസി, അല്‍ ഹംദ്രുല്ലാഃ !ഒരു സല്യൂട്ട്!
ശ്രീ പോസ്റ്റ് നല്ലത് ഉപകാര പ്രദം എന്നോക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞു എന്നാലും എന്റെ വക ഒന്നും കൂടി അടി വരയോടെ!.. .. ഒരിയ്ക്കല്‍ ഞാന്‍ പോയതാ ഒരാളുടെ ഓപ്പറേഷനു രക്തം കൊടുക്കാന്‍ പക്ഷെ വേണ്ടി വന്നില്ലാ ....
സുനില്‍ |ഉപാസന..കേയ്സ് ഹിസ്റ്ററി കൊള്ളാം !
മത്തന്റെ തൂക്കം കൂട്ടാനുള്ള വിദ്യ രസത്തോടെ വായിച്ചെങ്കിലും ആ കൂട്ടുകാരന്റെ ആത്മാര്‍ത്ഥത നമുക്ക് അഭിമാനിക്കാൻ വകുപ്പുണ്ടാക്കി .
പിന്നെ കമന്റുകളിലൂടെ അനുഭവങ്ങൾ പങ്കിട്ട എല്ലാവർക്കും നന്ദി.
ഈ രക്തദാനം ഒരു വല്ലാത്ത സംഭവം തന്നെയാണ്, നമ്മുടെ രക്തം കൊണ്ട് വേറൊരു ജീവന്‍ രക്ഷപ്പെടുന്നു എന്നുള്ളതിന്റെ ഒരു സന്തോഷം ഒന്ന് വേറെ തന്നെ...
കോള്ളേജില്‍ പഠിക്കുന്ന കാലത്ത്, ഒരിക്കല്‍ അത്യാവിശമായി രക്തം വേണം എന്ന് പറഞ്ഞ് ഓഫീസ്സില്‍ നിന്ന് വിളിപ്പിച്ചു..ഞങ്ങള്‍ 16 പേര്‍ തയ്യാറായി പോയി, അവിടെ ചെന്നപ്പളേക്കും, പ്രിന്‍സി പറഞ്ഞു, ഒരു കൊച്ച് കുട്ടിക്കാണ്, 24 മണിക്കൂറിനു മുന്നെ മദ്യപിച്ചിട്ടുള്ളവര്‍ മാറിക്കോളു എന്ന്, 16ല്‍ 8 പേര്‍ അപ്പൊ മാറി, പ്രിന്‍സി ഡെസ്പ്, പിന്നെ പറഞ്ഞു, 12 മണിക്കൂര്‍ മുന്നെ സ്മോക് ചെയ്തവരും മാറിക്കോളാന്‍, അപ്പൊ ബാക്കി 8 പേരും മാറി :P പിന്നെ രണ്ട് പെമ്പിള്ളാരെ പറഞ്ഞ് വിട്ടു :P
പ്രകൃതിജീവനപ്രകാരം രക്തം ദാനം ചെയ്യരുതെന്നാ പറയുന്നത്.
നല്ല പോസ്റ്റ്.
ആശംസകള്‍.
ഇതും കലക്കി ശ്രീ.......
ഭൂമിപുത്രി ചേച്ചീ...
ഭക്ഷണം ഉടനേ കഴിയ്ക്കരുതെന്ന് പറഞ്ഞതെന്താണാവോ? ഒരു പിടിയും കിട്ടുന്നില്ല. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
Bindhu ചേച്ചീ...
രക്തം കൊടുത്ത് ജീവിയ്ക്കുന്നവരും ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് ഇത്തരം ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ടാകും...
മാണിക്യം ചേച്ചീ...
രക്തദാനം നടത്താന്‍ മനസ്സുണ്ടാകുന്നതു തന്നെ വല്യ കാര്യമല്ലേ? നന്ദി. :)
രസികന്‍ മാഷേ...
വായനയ്ക്കും കമന്റിനും നന്ദി. :)
Chullan...
സ്വാഗതം. ശരിയാണ്. നമ്മുടെ രക്തം മറ്റൊരാളുടെ ജീവന്‍ രക്ഷിയ്ക്കുന്നു എന്ന അറിവ് വളരെ സന്തോഷവും സംതൃപ്തിയും തരുന്ന ഒന്നാണ്. പിന്നെ, കൊച്ചു കുട്ടിയ്ക്ക് രക്തം കൊടുക്കാന്‍ പോയ അനുഭവം രസമായി. :)
ഉപ ബുദ്ധന്‍...
സ്വാഗതം. അങ്ങനെ ഉണ്ട് എന്നത് എനിയ്ക്കു പുതിയ അറിവാണ്. എന്നാലും ഒരാളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പറ്റുമെങ്കില്‍ രക്തദാനത്തിലെന്താണ് തെറ്റ് എന്നു മനസ്സിലാകുന്നില്ല.
രാമചന്ദ്രന്‍ വെട്ടിക്കാട്ട്...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ...
രഞ്ജിത് മാഷേ...
വളരെ നന്ദി കേട്ടോ. :)
ശ്രീ, വളരെ നല്ല പോസ്റ്റ്,ഇപ്പോഴും രക്തദാനത്തിന് പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ മടി കാണിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാനും അതുവഴി തന്നെ ഒരു പ്രോത്സാഹനമാകാനും ഇതിനു കഴിയും.
പ്രയാസീ... കമ്മന്റ് വായിച്ച് കണ്ണും മനസ്സും നിറഞ്ഞു.
ഉപാസന.. പാമ്പിന്റെ അന്ത്യവും അതിന്റെ കാരണവും വായിച്ച് ചിരിച്ചു കെട്ടോ.
i dont know shree how its happnd i scheduled the thing last week..
any how its copied ..what can we do..?
thank you for the visit
thank you for the information
ശ്രീ നന്നായി ഈ പോസ്റ്, ഒപ്പം മാത്തന്റേയും പ്രയാസിയുടെയും നല്ല മനസുകള്‍ക്കും ഓരോ സല്യൂട്ട്:)
ക്യാമ്പിന്റെ ഓര്‍മ്മയ്ക്ക് എന്നൊക്കെ പറഞ്ഞിട്ട് മനുഷ്യനെ കളിപ്പിച്ചു അല്ലേ? അപ്പൊ അടുത്ത പോസ്റ്റ് കഴിഞ്ഞിട്ട് കമന്റിടാം...
നല്ല വിഷയം, നല്ല പോസ്റ്റ് :-)
Enikku life-il innuvare blood donate cheyyaan pattiyilla... I never go beyond 46kg.. (mathanu oru same pinch... I was also sent back from our blood bank, saying that I am underweight...)
:(
ശ്രീയേപ്പോലുള്ളവര്‍ ഈ ലൊകത്തെ ഇങ്ങനെ നിലനിറുത്തട്ടെ.
പ്രയാസീ, എന്തൊരു പുണ്യാത്മാവാണ് നിങ്ങള്‍!
കുട്ടിചാത്തന്‍ പറഞ്ഞപോലെ അന്ന് നീ അന്‍പത് കിലേ ഉണ്ടായിരുന്നോ ഫോട്ടോ കണ്ടാല്‍ പറയില്ല
kaliyiloote kaaryam..
sreeyute puthiya post athinte saili kont verittu nilkkunnu.
ശ്രീക്കുട്ടാ..
പോസ്റ്റ് തികച്ചും ഉപകാരപ്രദം..മാത്തനെ എന്റെ അഭിനന്ദനം അറിയിക്കൂ..
എന്നാലും മാത്തനെ കണ്ടാലെ ശ്രീയാണൊ മാത്തനാണൊ കഥാപാത്രം എന്നറിയാന്‍ പറ്റൂ..
ആറുമാസത്തിലൊരിക്കല്‍ രക്തം നല്‍കിയാല്‍ നല്ല ഉന്മേഷവും പ്രസരിപ്പും ഉണ്ടാകും തടിയും വയ്ക്കും. അതിനാല്‍ എല്ലിച്ചിരിക്കുന്നവരെ നിങ്ങള്‍ക്ക് തടി വക്കണമെന്നുണ്ടെങ്കില്‍ രക്തദാനം ചെയ്യൂ സ്മാര്‍ട്ടാകൂ..
എന്നെക്കൊണ്ട് ഈയൊരു മെസേജിലൂടെ രക്തദാനം ചെയ്യിപ്പിക്കാന്‍ പറ്റിയാല്‍ അത് ഒരു പുണ്യപ്രവൃത്തിയാകുമല്ലൊ..!
ഷാരു...
അമ്പതാമത്തെ ഈ കമന്റിനു നന്ദി. :)
സാജന്‍ ചേട്ടാ...
വളരെ നന്ദി. :)
വാല്‍മീകി മാഷേ...
അത് പിന്നീടൊരിയ്ക്കല്‍ എഴുതാം ട്ടോ. :)
വല്ലഭന്‍ മാഷേ...
കുറേ നാളുകള്‍ക്കു ശേഷമാണല്ലോ വരവ്. നന്ദി. :)
Shades...
മിനിമം 48-50 കിലോ ഇല്ലെങ്കില്‍ രക്തം കൊടുക്കാതിരിയ്ക്കുന്നതാണ് നല്ലത് ട്ടോ. :)
എതിരന്‍ മാഷേ...
വളരെ നന്ദി :)
രമ്യ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. അന്നും ഇന്നും 70നു മുകളിലാണ് ഞാന്‍. :)
Santhanu Nair...
സ്വാഗതം. എല്ലാ ബ്ലോഗ് പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിന് നന്ദി. :)
കുമാരേട്ടാ...
നന്ദി കേട്ടോ. :)
കുഞ്ഞന്‍ ചേട്ടാ...
ശരിയാണ്. രക്തം ദാനം ചെയ്താല്‍ പെട്ടെന്ന് തന്നെ പുതിയ രക്തം ഉണ്ടാകും എന്ന് പലര്‍ക്കും അറിയില്ല. കമന്റിനു നന്ദി. :)
[എല്ലാവരുടേയും സംശയം മാറ്റാന്‍ എന്റെയും മത്തന്റെയും ഫോട്ടോ കൂടി പ്രദര്‍ശിപ്പിയ്ക്കേണ്ടി വരുമെന്നാ തോന്നണേ... ;) ]
ശ്രീക്കുട്ടാ..
തീര്‍ച്ചയായും നിങ്ങളുടെ പടം വേണം അതും ഈ പോസ്റ്റില്‍ പറഞ്ഞ കാലഘട്ടത്തിലെ..ഇനി അന്നത്തെ ഫോട്ടൊ ഒന്നും ഇല്ലാന്നു പറയരുത്..!
മാഷെ, നിങ്ങളുടെ ബ്ലോഗില്‍ പരാമര്‍ശിക്കുന്ന കൂട്ടുകാരുടെ ഒരു ഫോട്ടൊ ഇടാമൊ ഏറ്റവും പുതിയതാണെങ്കില്‍ അത്രയും നല്ലത്..കാരണം ശ്രീയുടെ പോസ്റ്റിലൂടെ അവര്‍ എനിക്കും പ്രിയപ്പെട്ടവരായി...ഇതാണ് ബിബു ദേ ഇതാണ് കല്ലു..ഇതാണ് ഇതാണ് മാത്തന്‍..എന്നിങ്ങനെ..അപ്പോള്‍ മറക്കേണ്ടാ മാത്തന്റെയും ശ്രീയുടെയും കോളേജില്‍ പഠിച്ചിരുന്ന കാലത്തിലെ ഫോട്ടൊ പോസ്റ്റിലിടുന്നത്.
i think mathan = sree
iyal akkalathu 50 kg undayirunno?
nunayan
ശ്രീ.. കാണാന്‍ വൈകി. വായിക്കാനും
രക്തദാനം നല്ല കാര്യം തന്നെ..
പക്ഷെ മത്തന്‍=ശ്രീ ശ്രീ=മത്തന്‍ = 50 കി. അങ്ങിനെ കുറെ സമവാക്യങ്ങള്‍ കണ്ടു.. എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം.. എന്നാലും പാറക്കഷണങ്ങളിട്ടു തൂക്കം കൂട്ടിയ പരിപാടി വല്യഷ്ടായി.. ഭയങ്കരന്‍ തന്നെ..
പിന്നെ മാലോകരെ. ശ്രീയുടെ തൂക്കത്തെക്കുറിച്ച് സംശയം വേണ്ട്ര.. പൊണ്ണത്തടിയേക്കാള്‍ തൂക്കം നല്ല ബലമുള്ള എല്ലിനു തന്നെ (ഞാനും ശ്രീയുടെ ടൈപ്പായിരുന്നു ) എന്നിട്ടും 53 കിലോയുണ്ടായിരുന്നു അന്നു എന്റെ എല്ലിനു. കൂടാതെ ശ്രീയുടെ ശബ്ദത്തിന്റെ കനം കൂടി കൂട്ടിയിട്ടാവും തൂക്ക ശരിയാക്കിയത് (ഞാന്‍ ലീവെടുത്ത് വീട്ടില്‍ പോയി )
ഒരു ഓഫിനു മാപ്പ്
പ്രയാസിയുടെ കമന്റ് ഇപ്പോഴാ ശ്രദ്ധിച്ചത്.. പ്രയാസി. കമ്പ്യൂട്ടര്‍ ക്ലാസ്.. സതീഷ് സാര്‍ . താങ്കള്‍ എവിടെയാ പഠിച്ചിരുന്നത് ഒരു സാമ്യം പോലെ..
ശ്രീ..
പുതിയ കമന്റ് സെറ്റിംഗ്സിലും ഫോളോ അപ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. കമന്റ് ഇടാതെയും..
ശ്രീ ,ഇവിടെയെത്താന്‍ ഒരുപാട് വൈകി ..ക്ഷമിക്കുമല്ലോ....മാത്തന്റെ അതേ തൂക്കം ആയതിനാല്‍ എനിക്ക് രക്തം ദാനം ചെയ്യാന്‍ പറ്റിയിട്ടില്ല്ല.പക്ഷേ ഇന്ന് തൂക്കം കൂടി കേട്ടോ..ബ്ലഡ് കൊടുത്തു കഴിഞ്ഞാല്‍ ബിരിയാണിയും ,ചോദിക്കുന്നത് എന്തും അവര്‍ വാങ്ങിത്തരും എന്ന് പറഞ്ഞ് സകല ഓപ്പറേഷന്‍ കേസിനും ബ്ലഡ് കൊടുക്കാന്‍ പോകുന്ന എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു..അവനെ ഓര്‍ത്തു പോയി.
കഞ്ചാവ് അടിക്കുന്ന എന്റെ ഒരു ഉറ്റ സുഹൃത്ത് രക്തം ദാനം ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ രോഗിയും കൈ വെള്ളയില്‍ എന്തോ ഇട്ട് തിരുമ്മാന്‍ തുടങ്ങിയത്രെ. എല്ലില്‍ നിന്നും രക്തം കിട്ടാത്തതിനാല്‍ എന്റെ രക്തം ഇന്ന് വരെ കൊതുക് പോലും ഊറ്റിയിട്ടില്ല. കൊതുക് കുത്തിയാല്‍ തന്നെ അതിനു ഒന്ന് ഊരി പോകെണ്ടെ...
എഴുതി എഴുതി രക്തദാനത്തിന്റെ മഹത്വം എല്ലാവരുമറിയട്ടെ.
സസ്നേഹം,
പഴമ്പുരാണംസ്.
ശ്രീ, സുഖാണല്ലോ. രക്ത ദാനം സിന്ദാബാദ്... 5-6 തവണ ഞാനും കൊടുത്തിട്ടുണ്ട്. നാട്ടിലായിരുന്നപ്പൊ ഒരു യുവജന സംഘടന നടത്താറുള്ള പരിപാടിയില്‍ പലപ്രാവശ്യം ബ്ലഡ് കൊടുത്തിട്ടുണ്ട്. പ്രയാസിയുടെ കമന്റ് വളരെ touchy ആയി തോന്നി. പോസ്റ്റിനും കമന്റിനും അഭിനന്ദനങള്‍.
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആരോഗ്യം കുറഞ്ഞ (അന്ന് കഷ്ടിച്ച് 49 കിലോ തൂക്കം, 160 സെ.മീ. ഉയരം)
ഇത് എന്നെ ഉദ്ദേശിച്ചാണ് ... എന്നെ തന്നെ ഉദ്ദേശിച്ചാണ്,... എന്നെ മാത്രം ഉദ്ദേശിച്ചാണ്... :(
രക്തദാനം ജീവദാനം. പ്രയാസിയുടെ അനുഭവം വായിക്കുമ്പോ അതു നന്നായി മനസ്സിലാവുന്നു.
----
പിരിക്കുട്ടീ...
:)
ബഷീര്‍ക്കാ...
ശരിയാണ്. ഉയരത്തിനനുസരിച്ച് തൂക്കം കൂടും എന്ന ഒറ്റക്കാരണത്താലാണ് ഞാനും അന്ന് രക്ഷപ്പെട്ടത്. ;)
ആദര്‍ശ് മാഷേ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
സെനുവേട്ടാ...
രസകരമായ ഈ കമന്റിനു നന്ദീട്ടോ. :)
BS Madai...
സ്വാഗതം മാഷേ... വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
മുരളീ...
ഹ ഹ. ആ വാചകം പലര്‍ക്കും കൊള്ളുന്നുണ്ടല്ലേ... ;)
keerthi...
ശരിയാണ്. അത്തരം അനുഭവങ്ങള്‍ വായിച്ചെങ്കിലും കൂടുതല്‍ പേര്‍ ഈ പ്രവൃത്തികള്‍ക്ക് തയ്യാറാകട്ടെ. :)
നന്നായി.
ഇതുവരെ ഞാന്‍ രക്തം നല്‍കിയിട്ടില്ല. സാധാരണ ഒരു ബ്ലഡ്ടെസ്റ്റിനു തന്നെ 18 അടവും പയറ്റിയിട്ടാണ് നെഴ്സുമ്മാരും ഡോക്ടറും കൂടി ഒരു ടീസ്പൂണ്‍ ബ്ലഡ് ഊറ്റിയെടുക്കുന്നത്. എന്നിട്ട് ‘ഇത് മൂന്നുനേരം ഒരു ടീസ്പൂണ്‍ വീതം ദിവസവും കഴിക്കണം’ എന്നും പറഞ്ഞ് ഒരു കുപ്പി മരുന്നും തരും.
അങ്ങനെയുള്ള ഞാന്‍ ബ്ലഡ് കൊടുക്കാന്‍ ചെന്നാല്‍ അവരെന്നെ ഓടിച്ചിട്ടടിക്കും.
അതുകൊണ്ട് എന്റെ ആ ആഗ്രഹം ഉപേക്ഷിച്ച് ഓര്‍ഗന്‍ ഡൊണേഷനില്‍ മുറുകെപിടിച്ചിരിക്കുകയാണ്.
സത്യത്തില്‍ ശ്രീയ്ക്ക് 50 കിലോയിലും തൂക്കമുണ്ടോ?
ഫോട്ടോ കണ്ടിട്ട് തോന്നണില്ലല്ലോ :)
ഈ മത്തന്‍ എന്നത് സ്വന്തം പേര്‍ തന്നെയാണോ? ഒരു ആള്‍ട്ടര്‍ ഈഗോ ? :)
നല്ല പോസ്റ്റും ബ്ലോഗും. എനിക് കുറേ വിവരങ്ങള്‍ അറിയാന്‍ പറ്റി. നന്നായിരിക്കുന്നു ശ്രീ. ഇനിയും തുടരുക.
ശ്രീഅപ്പോ രക്തം കൊടുത്തിട്ടുണ്ട് അല്ലെ. കൊള്ളാാം നല്ല കാര്യം. കമന്റുകള്‍ വായിച്ചിട്ടില്ല. ആ‍്രോഗ്യമുള്ള ഒരാള്‍ക്ക് മൂന്നുമാസത്തില്‍ ഒരിക്കല്‍ രക്തം ധാനം നല്‍കാം.
രക്തദാനം മഹാദാനം എന്നാക്കാമായിരുന്നു പോസ്റ്റിന്റെ തലക്കെട്ട് :)
രക്തദാനം മഹാദാനം തന്നെയാണ്.
സമ്പത്ത് ദാനം ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിജീവിതത്തില്‍ ദാനം ചെയ്യാന്‍ കഴിയുന്ന ഒന്നായിരുന്നു രക്തം.( സ്വന്തം അദ്വാനത്തിലുണ്ടാക്കിയ സമ്പത്ത് ദാനം ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വിരളമാണല്ലോ?)
matthan kii jai!
കാശിത്തുമ്പ ചേച്ചീ...
അതു ശരിയാ. ബ്ലഡ് കൊടുക്കാന്‍ വന്ന ആള്‍ക്ക് ഒരു കുപ്പി ബ്ലഡും തന്ന് തിരിച്ചു പറഞ്ഞയയ്ക്കാനും സാധ്യതയുണ്ട്. ;)
കിച്ചു & ചിന്നൂ...
ഞാന്‍ അന്നേ സാമാന്യം തൂക്കമുണ്ടായിരുന്നൂട്ടോ. പിന്നെ, മത്തന്‍ എന്ന കഥാപാത്രം എന്റെ പഴയ പോസ്റ്റുകളിലും വന്നിട്ടുള്ള കക്ഷിയാണ്. :)
സന്തോഷ്...
സ്വാഗതം. മറ്റു പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
കുറുമാന്‍ജീ...
ശരിയാണ്. ഓരോരുത്തരുടേയും ആരോഗ്യസ്ഥിതിയും പ്രായവും അനുസരിച്ച് ഈ കാലാവധി വ്യത്യാസപ്പെടുന്നു. :)
കനല്‍ മാഷേ...
അതെ. വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്ന വലിയൊരു കാര്യമാണ് രക്തദാനം. :)
സതീശേട്ടാ...
തന്നെ തന്നെ. :)
രക്തദാനം മാനുഷിക സ്നേഹത്തിന്റെ സന്ദേശമാണ് എന്നു കേട്ടിട്ടുണ്ട്..
ഇതാ ഇപ്പോളിവിടെ രക്ത്ദാനത്തിനൊരു വേദിയൊരുക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ സുഹ്ര്‌ത്തുക്കള്‍.
അപ്പോഴാണീ പോസ്റ്റും ശ്രദ്ധയില്‍ പെട്ടത്.
നന്നായി ശ്രീ.
Post a Comment