Wednesday, October 24, 2007

ഒരു റാഗിങ്ങ് കഥ

ഞങ്ങള്‍‌ ബിരുദാനന്തര ബിരുദ പഠനത്തിനായി തഞ്ചാവൂര്‍‌ക്ക് ചേക്കേറിയ 2 വര്‍‌ഷക്കാലം ഞങ്ങള്‍‌ക്ക് നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങള്‍‌ പകര്‍‌ന്നു തന്നിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ വശങ്ങള്‍‌ മനസ്സിലാക്കാനും, ഒരു പ്രശ്നം വന്നാല്‍‌ അതെങ്ങനെ നേരിടണമെന്നുമുള്ള അറിവുകള്‍‌ നേടാനും സഹായിച്ചു എന്നതൊഴിച്ചാല്‍‌ അവിടെ നിന്നും ലഭിച്ച നല്ല അനുഭവങ്ങള്‍‌ കുറവാണ്. അതു കൊണ്ടു കൂടിയാകണം ഇടയ്ക്കുവീണു കിട്ടിയിരുന്ന രസകരമായ അനുഭവങ്ങള്‍‌ ഞങ്ങള്‍‌ അങ്ങേയറ്റം ആസ്വദിച്ചിരുന്നതും ഇന്നും മറക്കാനാകാത്തതും. അത്തരം ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത്.

ഞങ്ങള്‍‌ രണ്ടാം വര്‍‌ഷത്തിലേയ്ക്കു കടന്ന സമയം. ജൂനിയേഴ്സ് എല്ലാം വന്നു തുടങ്ങി ജൂനിയേഴ്സ് വരുന്നതിനും ഏതാണ്ട് ഒരു മാസത്തോളം മുന്‍‌പേ തന്നെ ഞങ്ങളുടെ റൂമിലെ ചങ്ങാതിമാരെല്ലാവരും ചര്‍‌ച്ച തുടങ്ങി. വേറൊന്നുമല്ല, നവാഗതരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തന്നെ ഞങ്ങള്‍‌ ആദ്യ വര്‍‌ഷം വന്നെത്തിയപ്പോള്‍‌ ആരും മോശം പറയാത്ത രീതിയില്‍‌ തന്നെ ഞങ്ങളുടെ സീനിയേഴ്സ് ഞങ്ങളെ സ്വീകരിച്ചിരുന്നു (ചിലര്‍‌ ഇതിനെ റാഗിംങ് എന്നു വിളിക്കും). നമുക്കു കിട്ടിയതിനു പകരം ഇനി വരുന്നവരോടും അങ്ങനെ പെരുമാറുന്നതില്‍‌ അര്‍‌ത്ഥമില്ലെന്ന് അറിയാമായിരുന്നതിനാല്‍‌ ഞങ്ങള്‍‌ മൂന്നു നാലു പേര്‍ക്ക്‌ ഈ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു എങ്കിലും ഞങ്ങള്‍‌ മാത്രമായി മാറി നില്‍‌ക്കരുതെന്നും വെറുതെ മറ്റുള്ളവരുടെ കൂടെ നിന്നാല്‍‌ മതിയെന്നു മൊക്കെ എല്ലാവരും വന്ന് പല തവണ പറഞ്ഞതിനാല്‍‌ താല്പര്യമില്ലെങ്കില്‍‌ കൂടി അവരുടെ കൂടെ കൂടാ‍മെന്നു ഞങ്ങളും സമ്മതിച്ചു. മാത്രമല്ല, ആരെയും ഉപദ്രവിക്കില്ലെന്നും, ഒരു നേരം പോക്കെന്ന രീതിയില്‍‌ മാത്രമേ നീങ്ങൂ എന്നും അവരും തീരുമാനിച്ചിരുന്നു.

അങ്ങനെ ആ സമയം വന്നെത്തി ജൂനിയേഴ്സ് എത്തിത്തുടങ്ങി. പ്രതീക്ഷിച്ചതു പോലെ തന്നെ, കുറച്ചു പേര്‍‌ താമസിക്കാനായി എത്തിയത് ഞങ്ങളുടെ റൂമിനടുത്തു തന്നെ. അന്നൊരു ദിവസം ഞങ്ങളില്‍‌ രണ്ടു മൂന്നു പേര്‍‌ അവരെ പരിചയപ്പെടാനായി ഞങ്ങളുടെ റൂമിലേയ്ക്കു വിളിച്ചു. എല്ലാവരും വലിയ ഗൌരവത്തിലൊക്കെ അവരെ നേരിടാന്‍‌ ഒരുങ്ങിയിരുന്നു. എന്നാലും ഉള്ളില്‍‌ ചെറിയൊരു പേടിയൊക്കെ എല്ലാവര്‍‌ക്കും ഉണ്ടായിരുന്നു. ഞങ്ങള്‍‌ വിരട്ടിയെന്നും പറഞ്ഞ് അവന്‍‌മാരെങ്ങാനും പോയി കോളേജില്‍‌ പരാതി പറഞ്ഞാല്‍‌ ഗുലുമാലാകുമല്ലോ.

അപ്പോഴാണ് മത്തന്‍ ഒരു ഐഡിയ തോന്നിയത്. എന്നു വച്ചാല്‍‌ ജൂനിയേഴ്സ് ഉള്ളപ്പോള്‍‌ ഞങ്ങളാരും സ്വന്തം പേരു വച്ച് പരസ്പരം സംബോധന ചെയ്യാതിരിക്കുക. അപ്പോള്‍‌ അവര്‍‌ക്കു ഞങ്ങളുടെ ശരിയായ പേരുകള്‍‌ കിട്ടില്ലല്ലോ. എന്തായാലും ആ ഐഡിയ എല്ലാവര്‍‌ക്കും സ്വീകാര്യമായി. മത്തന്‍‌ സ്വന്തം പേരിനു പകരം “അലക്സ്’“ എന്ന പേരു സ്വീകരിച്ചു. മറ്റുള്ളവര്‍‌ ജെയിംസ്, സ്റ്റീഫന്‍‌,ഉണ്ണി തുടങ്ങി തോന്നിയ പോലെ പേരുകള്‍‌ തിരഞ്ഞെടുത്തു.

കുറച്ചു നേരം കഴിഞ്ഞു ജൂനിയേഴ്സ് കുറച്ചൊക്കെ ആശങ്കയോടെ ഞങ്ങളുടെ റൂമിലെത്തി മത്തനും ബിമ്പുവും സുധിയപ്പനുമുള്‍‌പ്പെടെ എന്തിന് പിള്ളേച്ചന്‍‌ പോലും ഉഷാറായി. ഓരോന്നും പറഞ്ഞും ചോദിച്ചും അവര്‍‌ പിള്ളേരെ വിരട്ടുന്നു... ഇതിനിടെ ജോബി, തനിക്കു മുന്‍‌ വര്‍‌ഷം ഏറ്റവും കൂടുതലായി ചെയ്യേണ്ടി വന്ന ഒരു പ്രത്യേക തരം സല്യൂട്ട് അവരെക്കൊണ്ട് ചെയ്യിക്കാന്‍‌ ശ്രമിക്കുന്നു പിള്ളേച്ചന്‍‌ എല്ലാം ആസ്വദിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് കൂടെ നില്‍‌ക്കുന്നു.

അതിനിടയില്‍‌ ഞാനും സുധിയും എന്തോ സംസാരിച്ചു കൊണ്ട് വരാന്തയില്‍‌ നില്‍‌ക്കുകയായിരുന്നു. ഞങ്ങള്‍‌ക്കു കാണാവുന്ന രീതിയില്‍‌ അടുത്ത മുറിയില്‍‌ മത്തന്‍‌ സ്വന്തം ആരോഗ്യ സ്ഥിതി പോലും വക വയ്ക്കാതെയാണ് ഒച്ചയിട്ടു കൊണ്ട് അവരെ പേടിപ്പിക്കുന്നത്. അപ്പോള്‍‌ ഞാന്‍‌ എന്തോ കാര്യത്തെ പറ്റി സുധിയപ്പനോടു സംസാരിക്കുകയാണ്. അതെപ്പറ്റി അവനും അത്ര ഉറപ്പില്ല. അവന്‍‌ പറഞ്ഞത് അത് മത്തനേ അറിയൂ എന്നാണ്. മത്തനോട് ചോദിക്കണം അതിനെന്താ ഇപ്പോ തന്നെ ചോദിച്ചേക്കാമെന്നും പറഞ്ഞ് സുധിയപ്പന്‍‌ അവനെ വിളിക്കാനൊരുങ്ങി. പെട്ടെന്ന് ഞാന്‍‌ അവനെ ഓര്‍‌മ്മപ്പെടുത്തി-“ എടാ, സ്വന്തം പേരില്‍‌ വിളിക്കരുതെന്ന് അവന്‍‌ പറഞ്ഞിട്ടുണ്ട് കേട്ടോ”

അപ്പോഴാണ് അവനും അത് ഓര്‍‌ത്തത്” ആ അതു ശരിയാ ഞാന്‍‌ മറന്നുഎന്താടാ അവന്റെ പേര്‍ ? അലക്സ് എന്നല്ലേ?”

ഞാന്‍‌ തല കുലുക്കി.

“അലക്സേ ഇങ്ങോട്ടൊന്നു വന്നേടാ” സുധി വിളിച്ചു.

എവിടെ? മത്തന്‍‌ കേട്ട ഭാവമില്ല. അവന്‍‌ ജൂനിയേഴ്സിനെ നിരത്തി നിര്‍‌ത്തി ചൂടാവുകയാണ്.

സുധിയപ്പന്‍‌ പിന്നെയും വിളിച്ചു. ഒരു രക്ഷയുമില്ല. കുറച്ചു കൂടി ഉറക്കെ വിളിച്ചു നോക്കി മത്തന്റെ അടുത്തു നില്‍‌ക്കുന്ന ജൂനിയേഴ്സ് ആ വിളി കേട്ട് തല പൊക്കി ഞങ്ങളെ നോക്കി. എന്നിട്ടും മത്തന്‍ അനക്കമില്ല.

സുധിയപ്പനു കലി കയറി.”ഈ **** ന് ചെവിയും കേള്‍‌ക്കില്ലേ? ഡാ അലക്സേ നിന്നെ വിളിച്ചത് കേട്ടില്ലേ ഇവിടെ വാടാ” അവന്‍‌ അലറി.

ഇത്തവണ മത്തന്‍‌ ഗൌരവത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ട് ജൂനിയേഴ്സിനോടായി ദേഷ്യത്തില്‍‌ പറഞ്ഞു.” ഇതിലാരാടാ അലക്സ്? നിന്നെയൊക്കെ വിളിക്കുന്നതു കേട്ടില്ലേടാ‍? വിളിക്കുന്നിടത്തു ചെന്നു കൂടേ? ആരാടാ ഈ അലക്സ്?”

ഒരു നിമിഷം!

വിളിച്ച സുധിയപ്പനും ഇതു കേട്ടു കൊണ്ടു നിന്ന ഞാനും മറ്റു കൂട്ടുകാരും വല്ലാത്തൊരു അവസ്ഥയിലായി. എന്തിന്? ജൂനിയേഴ്സു പോലും ഇതെന്തു കഥ എന്ന അര്‍‌ത്ഥത്തില്‍‌ ഞങ്ങളെ പകച്ചു നോക്കി നിന്നു. ചിരിയടക്കാന്‍‌ പാടു പെട്ട ഞാന്‍‌ പെട്ടെന്ന് അവിടെ നിന്നും വലിഞ്ഞു. രണ്ടു മൂന്നു നിമിഷങ്ങള്‍‌ക്കകം എല്ലാവരും എന്റെ അടുത്തെത്തി, കൂടെ മത്തനും. പിന്നെ, കുറെ നേരത്തേയ്ക്ക് ഞങ്ങള്‍‌ ചിരിയോടു ചിരിയായിരുന്നു. അവന്‍‌ തന്നെ സ്വന്തം പേരായി തിരഞ്ഞെടുത്തതാണ് അലക്സ് എന്ന പേര്‍ എന്നുള്ള കാര്യം മത്തന്‍‌ മറന്നു പോയിരുന്നു. എന്തായാലും ആ വിദ്യ പൊളിഞ്ഞതു കാരണം ജൂനിയേഴ്സും രക്ഷപ്പെട്ടു.

88 comments:

 1. ശ്രീ said...

  ഇതു ഞങ്ങളുടെ ക്യാമ്പസ്സ് ജീവിതത്തിലെ ഒരു രസകരമായ റാഗിംങ്ങ് കഥ....

 2. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:

  ശ്രീക്കുട്ടാ ഈ കഥ വായിച്ചു. ചിരിപ്പിക്കാനാണോ? :)

  കമന്റ് ഇടാന്‍ പോണതു കഴിഞ്ഞപോസ്റ്റിനാട്ടോ.

  ആദ്യം ഒരു ബൂലോഗമാപ്പ്. സിബിഐ ചാത്തനായിരുന്നില്ലാട്ടോ. ചാത്തന്‍ ചുമ്മാ തെളിവു പെറുക്കീന്നു മാത്രേയുള്ളൂ.. ശ്രീയെ ആ കമന്റ് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍,:( മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടായിരുന്നു.ആദ്യം തന്നെ അത് കളയാന്‍ പറഞ്ഞത് ചാത്തനാ.അത് കഴിഞ്ഞ് ശ്രീ മറുപടി ഇട്ടിട്ടും ഡിലീറ്റാത്തതു കണ്ടു കൂടെ ഒരു മിസ്മാച്ചും അപ്പോ അതു വെറും കഥയാന്ന് ധരിച്ചതാ... ദേഷ്യം ഉണ്ടേല്‍ ദേ കൈ. ഒരു ചൂരലെടുത്ത് നാലു പൊട്ടിച്ചോ...

 3. ശ്രീ said...

  ചാത്താ....
  കമന്റിനു നന്ദി....

  പിന്നെ, മാപ്പിന്റെയൊന്നും ആവശ്യമില്ലാട്ടോ...
  നമ്മള്‍‌ ബ്ലോഗ്ഗര്‌മാര്‍‌ തമ്മില്‍‌ പരസ്പരം മാപ്പു പറഞ്ഞാലെങ്ങനാ.... അഭിനന്ദനമായാലും വിമര്‍‌ശനമായാലും ഉപദേശാമായാലും, അതു തുറന്നു പറയുന്നതു തന്നെയാണ്‍ വേണ്ടത്.... :)
  ഞാന്‍‌ ആ പോസ്റ്റ് ഡിലീറ്റാന്‍‌ വൈകിപ്പോയി... അത്ര മാത്രം....
  [ഞാന്‍‌ മെയിലിനു മറുപടി അറ്യച്ചിട്ടുണ്ട്, കേട്ടോ...]

 4. സുനീഷ് തോമസ് / SUNISH THOMAS said...

  ശ്രീ കഥ കലക്കി. മാത്തന് പേരിട്ടപ്പോള്‍ വല്ല പോത്തന്‍ എന്നോ ചാത്തപ്പന്‍ എന്നോ ഇട്ടാല്‍ മതിയാരുന്നു. എങ്കില്‍ സംഗതി പാളില്ലായിരുന്നു.

 5. ആലപ്പുഴക്കാരന്‍ | Alappuzhakaran said...

  എടാ പാടേ.. ഒരു മാത്തനെ എനിക്കും അറിയാം.. ലവന്‍ എന്റെ സീനിയര്‍ ആയിരുന്നു.. ഞാനും റാഗിങ് കഥകളില്‍ ഓനെ ഇട്ടിരുന്നു..

  ശ്ശോ..! ഈ മാത്തന്മാരെല്ലാം ഒരു പ്രതിഭാസമാ അല്ല്യോ..?  //ഇച്ചിരി കൂടി രുചിക്കൂട്ട് ചേര്‍ക്കാമായിരുന്നു...

 6. ശ്രീ said...

  സുനീഷ്....
  നന്ദി....
  അതു ശരിയാ.... പക്ഷേ,ചാത്തപ്പനെന്നോ മറ്റോ ഇട്ടാല്‍‌ ജൂനിയേഴ്ക്സിന്റെ ഇടയില്‍‌ മതിപ്പു പോയാലോ എന്ന് അവന്‍‌ കരുതിക്കാണും...

  ആലപ്പുഴക്കാരാ...
  മത്തന്‍‌ ഒരു സംഭവം തന്നെയാണെ....
  പിന്നെ, കഥയില്‍‌ നടന്ന സംഭവങ്ങള്‍‌ അങ്ങനെ തന്നെ പകര്‍‌ത്തി വച്ചെന്നേ ഉള്ളൂ....

 7. ചുള്ളിക്കാലെ ബാബു said...

  കഥകള്‍ ഇനിയും വരട്ടെ !

 8. ധ്വനി said...

  ഇത്തവണ മത്തന്‍‌ ഗൌരവത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ട് ജൂനിയേഴ്സിനോടായി ദേഷ്യത്തില്‍‌ പറഞ്ഞു.” ഇതിലാരാടാ അലക്സ്? നിന്നെയൊക്കെ വിളിക്കുന്നതു കേട്ടില്ലേടാ‍…? വിളിക്കുന്നിടത്തു ചെന്നു കൂടേ? ആരാടാ ഈ അലക്സ്?”

  ഹിഹി!

 9. Pramod.KM said...

  ഹഹ
  ഇതു നന്നായിരിക്കുന്നു:)

 10. ശ്രീ said...

  ബാബു ചേട്ടാ....
  ധ്വനീ....
  പ്രമോദ്....

  നന്ദി....
  :)

 11. രമ്യ said...

  ഉഷാറായിട്ടുന്‍ ണ്ടെ...

 12. ജിതിന്‍ രാജ് ടി കെ said...

  ഒരു വെടിക്കു രണ്ട് പക്ഷി എന്ന പോലെ റാഗിങ്ങ് പൊളിയുകയും ചെയ്തു.. അവിടെ നിന്നും തലയൂരുകയും ചെയ്തു.. ആള്‍ മാറാട്ടം ഗംഭീരം ഞാനും ഇതു പോലെ ശ്രമിക്കാം..

 13. pavam said...

  ശ്രീചേട്ടാ‍ാ‍ാ വളരെ നന്നായിട്ടുണ്ട് കേട്ടൊ,,,,കഥ കലക്കി.......കഥകള്‍ ഇനിയും വരട്ടെ

 14. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

  ഇത്തവണ മത്തന്‍‌ ഗൌരവത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ട് ജൂനിയേഴ്സിനോടായി ദേഷ്യത്തില്‍‌ പറഞ്ഞു.” ഇതിലാരാടാ അലക്സ്? നിന്നെയൊക്കെ വിളിക്കുന്നതു കേട്ടില്ലേടാ‍…? വിളിക്കുന്നിടത്തു ചെന്നു കൂടേ? ആരാടാ ഈ അലക്സ്?”

  ദേ...ഇതാണു മൊതല്‍...ഒരൊന്നൊന്നര മൊതല്‍..

 15. ചെറുവാടി said...

  അപ്പോള്‍ ഇതൊക്കെയായിരുന്നു കയ്യിലിരുപ്പ് അല്ലെ?
  എന്നിട്ട് കുറ്റമെല്ലാം മറ്റുള്ളവരുടെ പേരിലും.
  ഏതായാലും രസകരമായ അവതരണം.

 16. അജയനും ലോകവും said...

  കൊള്ളാം കലക്കി....
  ശ്രീയുടെ പേരെന്തായിരുന്നു?

 17. jayanEvoor said...

  ഹ! ഹ!!
  മത്തൻ കുത്തിയാൽ അലക്സ് മുളയ്ക്കുമോ!?

 18. ശ്രീ said...

  രമ്യ ...
  നന്ദി.

  ജിതിന്‍ രാജ് ടി കെ...
  ശ്രമിച്ചു നോക്കൂ :)

  pavam ...
  വളരെ നന്ദി.

  റിയാസ് (മിഴിനീര്‍ത്തുള്ളി) ...
  മത്തന്‍ ശരിയ്ക്കും ഒരൊന്നൊന്നര മുതല്‍ തന്നെയാണ് കേട്ടോ :)

  ചെറുവാടി ...
  ഹ ഹ. നന്ദി മാഷേ.

  അജയനും ലോകവും ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. അന്ന് ഓരോരുത്തര്‍ക്കും തന്ന പേരുകളെന്തൊക്കെ ആയിരുന്നെന്ന് ഓര്‍ക്കുന്നേയില്ല. ഈ അലക്സ് മാത്രമേ ഹിറ്റായുള്ളൂ.

  jayanEvoor...
  ഹ ഹ. അതു ശരിയാ.
  നന്ദി മാഷേ.

 19. ഒഴാക്കന്‍. said...

  റാഗിംങ്ങ്അതെന്താ സാധനം :)
  മത്തന്‍ ആണ് താരം

 20. വീ കെ said...

  “അപ്പൊ ഇതാണല്ലെ പോസ്റ്റ് ഗ്രാജേറ്റ് റാഗിങ്..”
  കൊള്ളാം..

  ആശംസകൾ...

 21. മിന്നാരം said...

  ഹിഹി.. അങ്ങനെ ആ റാഗിംങ്ങ് പൊളിഞ്ഞു അല്ലെ..
  രസമുള്ള അനുഭവമാണ് ഇത്.

  ശ്രീയുടെ വേറെ ഒരു പോസ്റ്റ് ഇതിനു മുന്‍പ് ഞാന്‍ വായിച്ചിരുന്നു അന്ന് കമന്‍റിടാന്‍ എനിക്ക് ബ്ലോഗ് ഇല്ലായിരുന്നു. ഇപ്പോള്‍ എനിക്കും ബ്ലോഗ് ആയി..( അവിടെ പോസ്റ്റ് ഒന്നുമില്ല എന്നു മാത്രം ) എന്നാലും ഒരു അഡ്രസ്സില്‍ കമന്‍റിടാലോ എന്ന് കരുതി തുടങ്ങിയതാ ആ ബ്ലോഗ്..

 22. പ്രയാണ്‍ said...

  കൊള്ളാം.... പേരുപോലെ (മത്തന്‍) തന്നെ...........:):)

 23. രമേശ്‌അരൂര്‍ said...

  റാഗിങ്ങ് വീരംമാര ഈ പൊറിഞ്ചു ന്റ കയ്യീലെങ്ങാനും കിട്ടിയായിരുന്നെ കിട്ടിയേനെ തിത്തക നല്ല ഗുമ്മന്‍ ഇടി ..അവന്റെക്ക അണ്ടറാപ്പീസു പൂട്ടിയേനെ ..

 24. ഹംസ said...

  ആരാടാ ഈ അലക്സ്?

  ഹ ഹ ഹ..

  ശ്രീയുടെ അനുഭവങ്ങള്‍ വായിക്കാനിരിക്കാന്‍ രസകരമാണ്. ഇതും അതുപോലെ തന്നെ.
  ചെറിയ ഒരു സംഭവമാണെങ്കിലും അതു പറയുന്നിടത്ത് ശ്രീക്കുള്ള മിടുക്ക് അഭിനന്ദിക്കേണ്ടത് തന്നെയാണ്.

 25. shajkumar said...

  കൊള്ളാം..

 26. പട്ടേപ്പാടം റാംജി said...

  പിടി കിട്ടാത്ത ഒരു സസ്പെന്‍സ് പോലെ അവതരിപ്പിച്ചത് നന്നായി. ആരോ കമന്റിയത് പോലെ മാത്തന് പെട്ടെന്ന് ഓര്‍മ്മ വരാവുന്ന പോത്തന്‍ എന്നാക്കിയിരുന്നെന്കില്‍ പരിപാടി പൊളിയില്ലായിരുന്നു.ഹ ഹ ഹ

 27. പാറുക്കുട്ടി said...

  കഥ രസമായിരുന്നു ശ്രീ. ഇനിയും പോരട്ടെ

 28. varghese said...

  again gone back to my college days

 29. ദീപുപ്രദീപ്‌ said...

  ആ' പ്രത്യേകതരം സലൂട്ടിനു' എന്റെ കോളേജിലെ പേരു മെക്ക് സല്യൂട്ട് എന്നാണ്‌.
  മെക്കാനിക്കല്‍ എഞ്ചിനീറിങ്ങ് തിരഞ്ഞെടുത്ത ഞങ്ങളെ കാത്തിരുന്നതു നല്ല ഇടിവെട്ടു സീനിയേഴ്സായിരുന്നു. പക്ഷെ കിട്ടിയ റാഗിങ്ങിന്റെ നൂറിലൊരശം പോലും തിരിച്ചുകൊടുക്കാന്‍ കോളേജുകാര്‍ സമ്മത്ച്ചില്ല, അപ്പോഴെക്കും കര്‍ശന നിയന്ത്രണം വന്നു,ഇടിവെട്ടിയവനെ പാമ്പു കടിച്ചു.

 30. അലി said...

  എന്‍റെ നാട്ടില്‍ ജാഫര്‍ ജോസഫ് എന്ന് വിളിപ്പേരുള്ള ഒരു പയ്യനുണ്ട്. സ്കൂളിന്‍റെ മതിലില്‍ കയറിയിരിക്കുന്ന സമയത്ത് പോലീസ് വന്ന് വിരട്ടിയപ്പോള്‍ ജാഫര്‍ എന്ന് പേരു മാറ്റി പറഞ്ഞെങ്കിലും അപ്പന്‍റെ പേരെന്താടാ എന്ന് ചോദിച്ചപ്പോള്‍ നേരു പറഞ്ഞു പോയി. അങ്ങനെയാണ് പുതിയ പേരു് കിട്ടിയത്.

  മാത്തന്‍റെ കഥ രസകരമായി വായിച്ചു.

 31. അലി said...
  This comment has been removed by the author.
 32. ശ്രീ said...

  ഒഴാക്കന്‍...
  അതെയതെ. മത്തന്‍ ഇന്നും ഒരു താരം തന്നെ ആണ് :)

  വീ കെ മാഷേ...
  വളരെ നന്ദി.

  മിന്നാരം ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  പ്രയാണ്‍ ചേച്ചീ...
  അതെ, അതാണ് മത്തന്‍ :)

  രമേശ്‌അരൂര്‍ ...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

  ഹംസക്കാ...
  പ്രോത്സാഹനത്തിനു നന്ദി ഇക്കാ.

  shajkumar ...
  നന്ദി മാഷേ.

  പട്ടേപ്പാടം റാംജി ...
  അന്ന് അത്രയ്ക്കൊന്നും ആരുമാലോചിച്ചില്ല മാഷേ. :)

  പാറുക്കുട്ടി ...
  നന്ദി ചേച്ചീ.

  varghese ...
  സ്വാഗതം. ഇത് വായിച്ച് കലാലയ ദിനങ്ങള്‍ ഓര്‍മ്മിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

  ദീപുപ്രദീപ്‌ ...
  അതെല്ലാം ഓരോ വിധി അല്ലേ മാഷേ.
  പിന്നെ, ആ സല്യൂട്ട് പലയിടങ്ങളിലും ഉണ്ടായിരുന്നു അല്ലേ? 3 ഇഡിയറ്റ്സ് കണ്ടപ്പോഴും ആദ്യമോര്‍ത്തത് അതായിരുന്നു :)

  അലി ഭായ്...
  ജാഫര്‍ ജോസഫ്! ബെസ്റ്റ് പേര്.
  വായനയ്ക്കും കമന്റിനും നന്ദി :)

 33. chithrangada said...

  കുറെ നാളുകള്ക്കു ശേഷമാണ്
  ശ്രീയുടെ പോസ്റ്റ് വായിക്കാനൊത്തത്.
  പതിവ് പോലെ അവസാനം വരെയും
  രസിച്ചു വായിച്ചു .
  അഭിനന്ദനങ്ങള് !

 34. www.tourismworlds.com said...

  http://www.tourismworlds.com

 35. www.tourismworlds.com said...

  http://www.tourismworlds.com

 36. Rakesh | രാകേഷ് said...

  ഇത് താങ്കളുടെ അറിവോടെയാണോ!!!

  http://www.malayalam-news.com/articles/2010/10/24/%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B1%E0%B4%BE%E0%B4%97%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D-%E0%B4%95%E0%B4%A5/

  പേരൊന്നും അതില്‍ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.

 37. അഭി said...

  മത്തന്‍ ഒരു സംഭവം ആയിരുന്നു അല്ലെ

 38. Areekkodan | അരീക്കോടന്‍ said...

  കലക്കി ശ്രീ ഈ റാഗിംഗ് കഥ.സമാന അനുഭവങ്ങള്‍ എനിക്കുമുണ്ടായിരുന്നു.

 39. മുകിൽ said...

  athe Mathan aanu thaaram! kollam Sree

 40. rajan vengara said...

  ശ്രീ എവിടെയാണ്‍..ഒരു വിവരവും ഇല്ലല്ലൊ...എന്താ..ബ്ലോഗില്‍ പുതിയ പോസ്റ്റ് ഒന്നും വരാത്തെ...സുഖമല്ലെ..

 41. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  മത്തനാണിതിലും താരം :)


  ഓ.ടോ

  ഇത് പഴയ പോസ്റ്റാണല്ലോ..
  ശ്രി എവിടെപ്പോയ് ? കാണാനില്ലല്ലോ !

 42. siya said...

  ശ്രീ ,കുറെ നാള്‍ കഴിഞ്ഞു ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ശ്രീയുടെ പുതിയ മുഖം റാഗിങ്ങ് ആണോ എന്ന് ..പോസ്റ്റ്‌ വായിച്ചു തീര്ന്നപോള്‍ മനസിലായി മത്തനാണിതിലും താരം ..പോസ്റ്റ്‌ കൊള്ളാം ട്ടോ .

  പഴയ പാമ്പ് വേട്ട യും ,ഓപ്പറേഷന്‍ കരി മൂര്‍‌ഖന്‍ ഒക്കെ ഒന്ന്‌ പൊടി തട്ടി എടുക്കൂ ..

 43. ശ്രീ said...

  chithrangada ...
  വളരെ നന്ദി, ചേച്ചീ. രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

  www.tourismworlds.com ...
  നോക്കാം. സന്ദര്‍ശനത്തിനു നന്ദി.

  Rakesh | രാകേഷ് ...
  എന്റെ അറിവോടെയല്ല രാകേഷ്... സാരമില്ല, ഞാനത് കാര്യമാക്കുന്നില്ല. എന്തായാലും ഇത് ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.

  അഭി ...
  മത്തന്‍ ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു എന്ന് പറയുന്നതാകും ശരി.

  അരീക്കോടന്‍ മാഷേ...
  സന്തോഷം മാഷേ. ഒരേ പോലെയുള്ള സംഭവങ്ങള്‍ അനുഭവത്തിലുള്ളവര്‍ക്ക് കൂടുതല്‍ ആസ്വാദ്യത തോന്നിയേക്കും അല്ലേ? :)

  മുകിൽ ...
  വളരെ നന്ദി ചേച്ചീ.

  rajan vengara ...
  മാഷെയും കണ്ടിട്ട് നാളൊരുപാടായല്ലോ. വീണ്ടും വന്നതില്‍ സന്തോഷം, മാഷേ.

  ബഷീര്‍ക്കാ...
  നന്ദി. കുറച്ച് തിരക്ക് കൂടുതലാണ് ഇക്കാ.
  :)

  siya ...
  ഹ ഹ. വായിച്ചു കഴിഞ്ഞപ്പോള്‍ സംഭവം മനസ്സിലായിക്കാണുമല്ലോ. :)
  നന്ദി.

 44. പാലക്കുഴി said...

  ശ്രീയുടെ എല്ലാപോസ്റ്റ് പോലെ ഈ കഥയും വളരെ ആസ്വധനം തന്നു

 45. MyDreams said...

  ശ്രീ ഞാന ലേറ്റ് ആയി ......ചെറിയ കാര്യം ഇത്ര നന്നായി പറയാന്‍ ഉള്ള ശ്രീയുടെ കഴിവ് അപാരം ...നമിച്ചിരിക്കുന്നു

 46. Echmukutty said...

  ഞാൻ ലേറ്റ്.
  എന്തു വിഷമം ഉണ്ടായാലും ശ്രീയുടെ പോസ്റ്റ് വായിയ്ക്കുമ്പോൾ അതെല്ലാം മറക്കും.
  പിന്നേയ്, മത്തൻ കുത്തി അലക്സ് മുളയ്ക്കണം എന്ന് വാശി പിടിച്ചിട്ട് എന്താ കാര്യം?

 47. Abdulkader kodungallur said...

  ശ്രീ.. കാമ്പസ്സ് ജീവിതം ഓര്‍മ്മപ്പെടുത്തി . രസകരമായി എഴുതിയെങ്കിലും പല പോസ്റ്റുകളിലും ശ്രീ പ്രകടിപ്പിച്ച കഴിവ് വേണ്ടത്ര ഇതില്‍ പ്രയോഗിച്ചിട്ടില്ല എന്നാണെന്റെ നിഗമനം .അല്‍പ്പം പൊടിപ്പും തൊങ്ങലും മസാലയും കൂട്ടിച്ചേര്‍ക്കാന്‍ പറ്റിയ വിഷയമല്ലേ ..
  അടിച്ചു പൊളിക്കാമായിരുന്നു.

 48. jyo said...

  ശ്രീ-ഹഹ-നല്ല തമാശ.

 49. Villagemaan said...

  ശരിക്കും...
  ചിരിപ്പിച്ചു...
  കേട്ടോ!

 50. anju nair said...

  college days orma vannu............thanks

 51. ramanika said...

  വീണ്ടും ആ നല്ല കാലം ഓര്‍മ്മയില്‍ .....

 52. Anonymous said...

  ശ്രീയേട്ടാ...കുറച്ച് നിറം മങ്ങി പൊടി പിടിച്ച ഓര്‍മ്മകളിലേക്ക് കൊണ്ടോയീ ട്ടോ

 53. കുമാരന്‍ | kumaran said...

  ഏതോ ഒരു പടത്തില്‍ ജഗതി വേഷം മാറി ജോസഫ് എന്ന പേരില്‍ ഒരു അച്ചനെ കാണാന്‍ പള്ളിയിലെത്തി. അല്‍പ്പം കഴിഞ്ഞ് ജോസഫ് എന്ന് അച്ചന്‍ വിളിച്ചപ്പോള്‍ ജഗതിയും പിന്നോട്ട് നോക്കി അതാവര്‍ത്തിച്ചു. ആ സീന്‍ ഓര്‍മ്മ വന്നു. സുനീഷ് തോമസ് പറഞ്ഞത് പോലെ പോത്തന്‍ എന്നോ ചാത്തന്‍ എന്നോ ഇട്ടാ മതിയായിരുന്നു. :)

 54. നന്ദകുമാര്‍ said...

  മത്തനല്ല... പോത്തനാ അവന്‍!!!
  ഹഹഹ

  ശ്രീ സജ്ജീവമായി രംഗത്തുള്ളതില്‍ സന്തോഷം :)

 55. ശ്രീ said...

  പാലക്കുഴി...
  ആസ്വദിയ്ക്കാന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം മാഷേ.

  MyDreams ...
  വളരെ നന്ദി, മാഷേ

  Echmu ചേച്ചീ...
  അതു ശരിയാ ചേച്ചീ. മത്തന്‍ കുത്തിയാല്‍ അലക്സ് മുള്യ്ക്കില്ല എന്നത് വളരെ ശരി തന്നെ :)

  Abdulkader kodungallur ...
  കൂട്ടിച്ചേര്‍ക്കലുകളോ പൊടിപ്പും തൊങ്ങലുമോ ഒന്നും ഉപയോഗിയ്ക്കാതെ നടന്നത് അതേ പോലെ എഴുതി എന്നേയുള്ളൂ മാഷേ.
  അഭിപ്രായം തുറന്ന് പറയുന്നതില്‍ സന്തോഷം.

  jyo ചേച്ചീ...
  വളരെ നന്ദി.

  Villagemaan ...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

  anju nair ...
  കോളേജ് ജീവിതം ഓര്‍മ്മിപ്പിച്ചു എന്നറിയുന്നത് സന്തോഷകരം തന്നെ. അമ്പതാം കമന്റിന് നന്ദി.

  ramanika ...
  സന്തോഷം മാഷേ.

  sreedevi ...
  സ്വാഗതം. പഴയ ഓര്‍മ്മകള്‍ തിരിച്ചു തന്നു എന്നറിഞ്ഞതില്‍ സന്തോഷം.

  കുമാരേട്ടാ...
  അതു കൊള്ളാമല്ലോ. അതേ പോലെ ഒരു സംഭവം തന്നെയാണ് ഇതും.

  നന്ദേട്ടാ ...
  ഹ ഹ. മത്തന്‍ ആളൊരു ജഗജില്ലിയാണ്. :)
  വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

 56. Rare Rose said...

  പാവം മത്തന്‍.അങ്ങനെ അബദ്ധങ്ങളുടെ നിരയിലേക്ക് ഒരെണ്ണം കൂടി.:)

  ഓ.ടോ:-
  പുത്തന്‍ പോസ്റ്റുകള്‍ക്ക് പകരം പണ്ടെഴുതിയതാണല്ലോ.ഇവിടെയും ബ്ലോഗ് മാന്ദ്യം ആയോ ശ്രീ.എന്നാലും മുന്നേ വായിക്കാത്തത് കൊണ്ട് പുതുപ്പോസ്റ്റ് പോലെ തന്നെ വായിച്ചു.

 57. സസ്നേഹം സ്വന്തം said...

  മത്തന്‍‌ ഒരു സംഭവം തന്നെ :)

 58. പഞ്ചാരക്കുട്ടന്‍ said...

  അളിയാ അടിപൊളി
  ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

 59. നിശാസുരഭി said...

  ഹ ഹ ഹ,

  മറന്നതാവാൻ വഴിയില്ലെന്നാ എനിക്ക് തോന്നണത്, മത്തൻ നിങ്ങളെല്ലാർക്കുമിട്ട് പണി തന്നതാ, ഒന്ന് ചുരുട്ടിപ്പിടിച്ച് ചോദിച്ചിരുന്നേൽ അറിയാരുന്നു കാര്യം!!

 60. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

  ഇതെന്ത് കൊണ്ട് ഞാൻ ഇതുവരെ കാണാതെ പോയെന്നുള്ളതാണ് എന്റെ സംശയമിപ്പോൾ ...ചിലപ്പോൾ പഴയ റാഗിങ്ങ് കാരുടെയൊക്കെ ലീഡറായി നിന്ന് പലരേയും പീഡിപ്പിച്ചതിന്റെ കുറ്റബോധം കൊണ്ടാവാം അല്ലേ..ശ്രീകുട്ടാ !

 61. sids said...

  മത്തനെന്നും മത്തൻതന്നെയാണല്ലേ....

 62. kARNOr(കാര്‍ന്നോര്) said...

  നന്നായി

 63. സുജിത് കയ്യൂര്‍ said...

  Ormakal madhurikumo?

 64. mayflowers said...

  താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു അല്ലെ?
  മത്തന്റെ ചോദ്യം ഞങ്ങളെയും പൊട്ടിച്ചിരിപ്പിച്ചു..

 65. ente lokam said...

  ഭാഗ്യം..കുറെ നേരത്തെ പഠിച്ചു
  പോന്നത് കൊണ്ട് നിങ്ങളെ ഒന്നും
  കാണേണ്ടി വന്നില്ലല്ലോ..ഇതായിരുന്നു
  കയ്യില്‍ ഇരുപ്പ്‌ അല്ലെ?

 66. കുഞ്ഞൂസ് (Kunjuss) said...

  ശ്രീയുടെ പോസ്റ്റുകള്‍ എപ്പോഴും കാണാന്‍ വൈകും, എന്നാല്‍ ഫോളോ ചെയ്യാം എന്നു കരുതിയാലോ അതിനും പറ്റുന്നില്ല...

  ഈ റാഗിങ്ങ് വീരന്മാരെയും കാണാന്‍ വൈകി.മത്തന്‍ രസകരമായ ഒരു കഥാപാത്രം തന്നെ! റാഗിങ്ങ് തിരക്കിനിടയില്‍ പേരുപോലും മറന്നു പോയില്ലേ പാവം... അത്രയ്ക്ക് ആത്മാര്‍ഥത ആര്‍ക്കുണ്ടാവും?

 67. ശ്രീ said...

  Rare Rose...
  മത്തന്റെ അബദ്ധങ്ങള്‍ പറയാനാണെങ്കില്‍ ഞാന്‍ വേറൊരു ബ്ലോഗ് തുടങ്ങേണ്ടി വരും.
  പിന്നെ, പോസ്റ്റിന്റെ പഴക്കം... സമയക്കുറവ് തന്നെ കാരണം :)

  സസ്നേഹം സ്വന്തം ...
  അതെയതെ. :)

  പഞ്ചാരക്കുട്ടന്‍ ...
  സന്തോഷം. വായനയ്ക്കു നന്ദി.

  നിശാസുരഭി...
  അവനെ എന്തു ചെയ്തിട്ടും കാര്യമില്ല ചേച്ചി... ഇതാണ് പ്രകൃതം. ഇത്തരം അബദ്ധങ്ങള്‍ ഒരു തവണയൊന്നുമല്ല പറ്റിയിട്ടുള്ളത് :)

  ബിലാത്തി മാഷേ...
  ഹ ഹ. അപ്പോ പഴയൊരു റാഗിങ്ങ് വീരനായിരുന്നല്ലേ? കൊള്ളാം. :)

  sids...
  അതെയതെ. നന്ദി മാഷേ.

  kARNOr(കാര്‍ന്നോര്) ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ.

  സുജിത് കയ്യൂര്‍ ...
  സ്വാഗതം. ഇത്തരം ഓര്‍മ്മകള്‍ ഒരു സുഖം തന്നെ :)

  mayflowers ...
  ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം, ചേച്ചീ.

  ente lokam...
  ഇങ്ങനെ കുറച്ച് തരികിടകളും കൂടെ ഒപ്പിച്ചിട്ടുള്ളതിനാല്‍ ഇപ്പോ ഓര്‍ക്കാനെന്തെങ്കിലുമൊക്കെ ഉണ്ട്... :)

  കുഞ്ഞൂസ് (Kunjuss) ...
  അതാണ് ചേച്ചീ... അതാണ് മത്തന്‍.
  വായനയ്ക്കും കമന്റിനും നന്ദി ട്ടോ.:)

 68. sreee said...

  ശ്രീ കലാലയ ഓര്‍മകളെ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഓരോ പോസ്റ്റ്‌ വായിക്കുമ്പോഴും തോന്നിപ്പോകുന്നു. നിത്യ ഹരിത ഓര്‍മ്മകള്‍ .nannayi

 69. ജീവി കരിവെള്ളൂര്‍ said...

  നേരമ്പോക്കിനായാലും ഈ സാധനം ഒരു ക്രൂരവിനോദം തന്നെയല്ലെ.

 70. വരയും വരിയും : സിബു നൂറനാട് said...

  പ്രിന്‍സിപാലിനെ ബഹുമാനിക്കുന്നതെങ്ങനെ, തീപ്പെടി കമ്പ് കൊണ്ട് ക്ലാസ്സ്‌ മുറി അളക്കുന്നതെങ്ങനെ, മേല്സ്ഥായില്‍ മാത്രം പാട്ട് പാടുന്നതെങ്ങനെ..ഇതൊക്കെ ഞാന്‍ ചെയ്തത്.

  വീട് മുതല്‍ കോളേജ് വരെ KSRTC വരുന്ന റൂട്ട് മാപ്പ് വരക്കുന്നതെങ്ങനെ, നൂലിലെ നൂറു കെട്ടുകള്‍ എങ്ങനെ തെറ്റാതെ എണ്ണാം (എണ്ണം ഒരിക്കലും ശരിയാവരുതല്ലോ..ഏത്!!), നൂലിലെ ഊരാകുടുക്കുകള്‍ വേഗത്തില്‍ അഴിക്കുന്നതെങ്ങനെ...ഇതൊക്കെ ഞാന്‍ ചെയ്യിച്ചത്..

  ചുമ്മാ...അവന്മാരെല്ലാം എന്‍റെ കമ്പനിയാ... :-)

 71. മേഘമല്‍ഹാര്‍(സുധീര്‍) said...

  വളരെ നല്ലത്

 72. ഭായി said...

  ഓൻ മാത്തപ്പനല്ല മത്തങാ തലയപ്പനാ..
  ഇവന്മാരെപ്പോലെയുള്ളവരെ കൂറ്റെ കൊണ്ട്നടന്നാൽ അടി ഏതുവഴി എപ്പോൾ കിട്ടി എന്ന് പറയാൻ പറ്റില്ല.

  നന്നായി ശ്രീ, വളരെ കുറഞ വരികളിൽ സംഭവം ഇവിടെ എത്തിച്ചു.

 73. ചിന്നവീടര്‍ said...

  വളരെ നന്നായിട്ടുണ്ട് ശ്രീ.. നല്ലതുപോലെ ആസ്വദിച്ചു! ഇങ്ങനെയുള്ള അബദ്ദങ്ങള്‍ ആര്‍ക്കും സംഭവിക്കാവുന്നതെ ഉള്ളൂ. രസകരമായി അവതരിപ്പിച്ചു...

 74. Asok Sadan said...

  watch the short film "ALONE" in my blog's cinema page.

  www.undisclosedliesaboutme.blogspot.com

  please leave your comments

 75. .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

  കൊള്ളാം.ആ പാവം ജൂനിയേസിന്റെ ഭാഗ്യം...അല്ലേലും എല്ലാ ബാച്ചിലും ഇതുപോലെ ഓരോ മാത്തന്മാര്‍ കാണും,ഞങ്ങടെ കൂടെയും ഉണ്ടായിരുന്നു ഒരു മാത്തന്‍-കണ്ജി എന്ന് ഞങ്ങള്‍ വിളിയ്ക്കും.എല്ലാം വഴിയെ പറയാം.....

 76. ശ്രീ said...

  sreee ...
  അത് സത്യം തന്നെ ആണ് ചേച്ചീ. മറ്റു പലരേയും പോലെ എന്റെ ജീവിതത്തിലെയും ഏറ്റവും നല്ല സമയമായിരുന്നു കലാലയ ജീവിതം ചിലവഴിച്ച ആ കുറച്ചു വര്‍ഷങ്ങള്‍...

  ജീവി കരിവെള്ളൂര്‍ ...
  ശരിയാണ് മാഷേ, ഒട്ടും പ്രോത്സാഹിപ്പിയ്ക്കരുതാത്ത ഒന്നു തന്നെ ആണ് റാഗിങ്ങ് എന്ന 'വിനോദം' (?)

  വരയും വരിയും : സിബു നൂറനാട് ...
  ഹ ഹ. കൊള്ളാം, കുറച്ചൊന്നുമല്ലല്ലോ പണി കൊടുത്തിരിയ്ക്കുന്നത് ... :)

  മേഘമല്‍ഹാര്‍(സുധീര്‍) ...
  നന്ദി മാഷേ.

  ഭായി ...
  അതെയതെ, പലപ്പോഴും അടി കൊള്ളേണ്ട സാഹചര്യങ്ങള്‍ക്ക് അടുത്തു വരെ ചെന്നെത്തിയിട്ടുമുണ്ട്. :)

  ചിന്നവീടര്‍ ...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

  Asok Sadan ...
  സ്വാഗതം, നോക്കാം.

  ണേശൂ, ഫ്രം ഇരിങ്ങാലക്കുട...
  എല്ലാ കൂട്ടത്തിലുമുണ്ടാകും ഇത്തരം ഒരാളെങ്കിലും. എന്തായാലും നിങ്ങളുടെ മത്തന്റെ കഥ പോരട്ടേ... :)

 77. हेमंत कुमार ♠ Hemant Kumar said...

  Hello Friend,
  Thank you for visiting on my blog.I want to read your blog --but could not read and understand Malyalam.If you can attach google translator or google's "read in your own script" facility --so any one can read and understand your blog.
  With best wishes.
  Hemant

 78. हेमंत कुमार ♠ Hemant Kumar said...

  Hello Friend,
  Thank you for visiting on my blog.I want to read your blog --but could not read and understand Malyalam.If you can attach google translator or google's "read in your own script" facility --so any one can read and understand your blog.
  With best wishes.
  Hemant

 79. हेमंत कुमार ♠ Hemant Kumar said...

  Hello Friend,
  Thank you for visiting on my blog.I want to read your blog --but could not read and understand Malyalam.If you can attach google translator or google's "read in your own script" facility --so any one can read and understand your blog.
  With best wishes.
  Hemant

 80. junaith said...

  മത്തന്‍ അലിയാസ് അലക്സ്
  കലക്കി..ശ്രീ
  റാഗിങ്ങിനെ കുറിച്ച് എഴുതിയാല്‍ കിട്ടിയതും കൊടുത്തതുമൊക്കെയായ് കുറേയുണ്ട്

 81. ചാണ്ടിക്കുഞ്ഞ് said...

  എന്തായാലും മാത്തന്‍ ശ്രീയുടെ പേര് ഏറ്റെടുക്കാതിരുന്നത്‌ ഭാഗ്യം...അങ്ങനെയൊരു സംഭവം എനിക്കറിയാം...എന്നെങ്കിലും പോസ്റ്റിടാം...

 82. SREEJITH /ശ്രീജിത്/AFTER THE RAIN..!! said...

  ശ്രീയേട്ടാ....എനിക്ക് കിടങ്ങൂര്‍ എങ്ങിനീരിംഗ് കൊല്ലജിലെക്ക് പോയി വരാനുള്ള ദൂരമേ ഉള്ളു.ങ്കിലും ഇടയ്ക്ക് ഹോസ്റ്റലില്‍ നില്‍ക്കും..അങ്ങനെ ഇരിക്കയാണ് ഫസ്റ്റ് ഇയര്‍ പിള്ളേര്‍ വരുന്നത് .പിന്നെ അസ്സൈന്മെന്റ് ഒക്കെ പിള്ളേരുടെ തലയില്‍ ആയി..ഞങ്ങള്‍ അന്താക്ഷരി കളിച്ചും മറ്റും ഇരിക്കും.എന്തായാലും ഒരു നല്ല റാഗിങ്ങ് വായിക്കാന്‍ പറ്റി.. നന്നായിട്ടുണ്ട്..

 83. Crazy Mind | എന്‍റെ ലോകം said...

  ”ഇതിലാരാടാ അലക്സ്? നിന്നെയൊക്കെ വിളിക്കുന്നതു കേട്ടില്ലേടാ‍…?" -- ഹഹ അത് കലക്കി..

 84. ശങ്കര്‍ജി said...

  ningalude prolsahanangalku nandi..thudarnnum athu pratheekshikkunnu.

 85. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

  കൌമാരം ചിലവൊഴിച്ച കലാലയത്തിന്റെ ഓര്‍മകള്‍ താലോലിക്കാനും പങ്കിടാനും എന്നും ആവേശമായിരിക്കുമ്................
  അനുഭവം നന്നായി എഴുതി.
  അഭിനന്ദനങ്ങള്‍!

 86. Suresh Alwaye said...

  chirichu nenchu vedana pidichu ..... very good

 87. ഋതുസഞ്ജന said...

  കൊള്ളാം കലക്കി....

 88. Echmukutty said...

  രണ്ടാമതും വായിച്ചു...ശ്രീയുടേതല്ലേ പോസ്റ്റ് രണ്ടാമതും മൂന്നാമതും ഒക്കെ വായിക്കാം...