Monday, October 8, 2007

പിള്ളേച്ചന്റെ പെണ്ണു ചോദിക്കല്‍‌

എന്റെ അടുത്ത സുഹൃത്തുക്കളെ മിക്കവരെയും പല പോസ്റ്റുകളിലൂടെയായി ഞാന്‍‌ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പിള്ളേച്ചനെ പറ്റി മാത്രം അധികം വിശദീകരിച്ചിട്ടില്ല. പിള്ളേച്ചനെ പറ്റി എഴുതുവാനാണെങ്കില്‍‌ ഒരുപാടുണ്ട്. എങ്ങനെ എഴുതിത്തുടങ്ങണം, ഏതു സംഭവം ആദ്യം പറയണം എന്നെല്ലാമുള്ള കണ്‍‌ഫ്യൂഷന്‍ തന്നെ പ്രധാന കാരണം.

ബിരുദ പഠനത്തിനായി ഞാന്‍‌ പിറവത്ത് എത്തിയപ്പോഴാണ് പിള്ളേച്ചനെ ആദ്യമായി പരിചയപ്പെടുന്നത്. ആദ്യ അദ്ധ്യയന ദിവസം തന്നെ പിള്ളേച്ചനെ കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി. ജൂബായെല്ലാം ഇട്ട് ക്ലീന്‍‌ ഷേവ് ചെയ്ത് ഒരു സോഡാക്കുപ്പി കണ്ണടയും വച്ച ഒരുവന്‍‌. സാധാരണ ക്യാമ്പസ് സിനിമകളില്‍‌ കാണാറുള്ള ഒരു ബു.ജീ. (ബുദ്ധിജീവി) ലുക്ക്.

എന്തായാലും പിള്ളേച്ചന്‍‌ ഞങ്ങളുടെ ക്ലാസ്സിലെ ഒരു സംഭവമായി മാറാന്‍‌ അധിക സമയം വേണ്ടി വന്നില്ല. തന്റെ സ്വത സിദ്ധമായ ‘ത്രികോണേ.. ത്രികോണേ’ എന്ന രീതിയിലുള്ള, തലയും ചെരിച്ചു പിടിച്ച് ഓടുന്ന വേഗതയിലുള്ള നടത്തവും മറ്റാര്‍‌ക്കും മനസ്സിലാകാത്ത രീതിയില്‍‌, അതിനേക്കാള്‍‌ വേഗത്തിലുള്ള സംസാര ശൈലിയും പിള്ളേച്ചനെ ആ ക്യാമ്പസ്സില്‍ അതിവേഗം പ്രശസ്തനാകാന്‍‌ സഹായിച്ചു. (പിന്നീട് ആര്‍‌ക്കും മനസ്സിലാകാത്ത ഈ ഭാഷാ ശൈലി ഞങ്ങള്‍‌ “ഹീബ്രു” ആയി അംഗീകരിച്ചു.)

പിള്ളേച്ചന്‍‌ കാണിച്ചിട്ടുള്ള വീര സാഹസിക കഥകളും അബദ്ധങ്ങളും അനവധിയാണ്. പല സംഭവങ്ങളും വഴിയേ എഴുതാം. ഇത് ഈയടുത്ത കാലത്ത് അവനു പറ്റിയ ഒരു അബദ്ധമാണ്.

ഞങ്ങളുടെ കോളേജ് പഠനമെല്ലാം കഴിഞ്ഞ് ജോലി തേടി നടക്കുന്ന കാലം. താന്‍‌ പാതി, ദൈവം പാതി എന്നെല്ലാം മറ്റുള്ളവര്‍‌ പറയുന്നതു കേട്ടിട്ടോ എന്തോ, പിള്ളേച്ചനും ആയിടയ്ക്ക് ക്ഷേത്ര ദര്‍‌ശനം ഒരു പതിവാക്കിയിരുന്നു. അക്കാലത്ത് അവന്റെ മൂത്ത ചേട്ടനാനെങ്കില്‍‌ ബഹറൈനില്‍‌ ജോലി ചെയ്യുകയാണ്. വീട്ടുകാരെല്ലാം ചേട്ടനു വേണ്ടി കല്യാണാലോചനകളും തുടങ്ങിയിരിക്കുന്ന സമയം. പിള്ളേച്ചനും ചേട്ടനു പറ്റിയ വല്ല പെണ്‍‌കിട്ടികളുമുണ്ടോ എന്ന് അവന്റേതായ രിതിയില് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

അങ്ങനെ ക്ഷേത്ര ദര്‍‌ശനം പതിവാക്കിയിരുന്ന സമയം. എല്ലാ ദിവസവും വെളുപ്പിനു തന്നെ പിള്ളേച്ചന്‍‌ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍‌ വന്ന് പ്രാര്‍‌ത്ഥിച്ചു പോന്നു. (ഇനിയിപ്പോ പ്രാര്‍‌ത്ഥനാക്കുറവു കൊണ്ട് തനിക്ക് ജോലി നഷ്ടപ്പെടേണ്ടല്ലോ)

അങ്ങനെയിരിക്കെയാണ് അവന്‍‌ സ്ഥിരമായി അതേ ക്ഷേത്രത്തില്‍‌ പ്രാര്‍‌ത്ഥിക്കാനായി വന്നിരുന്ന ഒരു പെണ്‍‌ കുട്ടിയെ ശ്രദ്ധിക്കുന്നത്. മിക്കവാറും ആ കുട്ടി ഒരു പ്രായമായ സ്ത്രീയുടെ കൂടെയാണ് ക്ഷേത്രത്തില്‍‌ വരാറുള്ളത്. ചിലപ്പോഴൊക്കെ ഒരു പയ്യന്റെ കൂടെയും .(പിള്ളേച്ചന്‍‌ ഊഹിച്ചു... കണ്ടിട്ട് കോളേജിലോ മറ്റോ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നുന്നു, മുത്തശ്ശിയാകണം കൂടെയുള്ള സ്ത്രീ. സഹോദരനായിരിക്കും ഇടയ്ക്ക് കൂടെ വരാറുള്ളത്.). സ്ഥിരമായി ആ കുട്ടിയെ ക്ഷേത്രത്തില്‍‌ കണ്ടപ്പോഴാണ് പിള്ളേച്ചന് ആ ആശയം തോന്നിയത്. കുട്ടിയെ കാണാന്‍‌ തരക്കേടില്ല. കാഴ്ചയില്‍‌ തന്നെ നല്ല പക്വതയുള്ള കുട്ടി. തന്റെ ചേട്ടനു വേണ്ടി പെണ്ണാലൊചിച്ചാലെന്താണ് തെറ്റ്? തന്റെ ചേട്ടത്തിയായി വരാന്‍‌ എന്തു കൊണ്ടും യോജ്യയായ കുട്ടി തന്നെ.

അവനെന്തായാലും ഈ കാര്യം അവന്റെ അമ്മയോട് സൂചിപ്പിച്ചു. കൊള്ളവുന്ന കുട്ടിയാണെങ്കില്‍‌ ആലോചിക്കുന്നതില്‍‌ തെറ്റൊന്നുമില്ലെന്ന് അമ്മയും സമ്മതിച്ചു. ആ ഒരു ധൈര്യത്തില്‍‌ പിള്ളേച്ചന്‍‌ അടുത്ത ദിവസം ക്ഷേത്രത്തിലെത്തി. “എന്തായാലും ശരി, ഇന്നു കാണുമ്പോള്‍ ആ കുട്ടിയോട് കാര്യം സൂചിപ്പിക്കുക തന്നെ. അല്ലെങ്കില്‍‌ മുത്തശ്ശിയോട് ചോദിച്ചേക്കാം. അതല്ലേ, അതിന്റെയൊരു രീതി?” അവനോര്‍‌ത്തു.

അങ്ങനെ ദര്‍‌ശനമെല്ലാം കഴിഞ്ഞെങ്കിലും പിള്ളേച്ചന്‍‌ ആ ക്ഷേത്ര പരിസരത്തു തന്നെ കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നു. അന്ന് പതിവിലും കുറച്ചു വൈകിയാണ് ആ കുട്ടി ക്ഷേത്രത്തിലെത്തിയത്. എന്നാല്‍‌ അന്നെന്തോ കൂടെ മുത്തശ്ശിയും സഹോദരനും മാത്രമായിരുന്നില്ല. മൂന്നു നാലു പേര്‍‌ കൂടെയുണ്ട്. അച്ഛനോ അമ്മയോ ഒക്കെയാണെന്നു തോന്നുന്നു. ഇന്നെന്തെങ്കിലും വിശേഷമുണ്ടാകണം. കല്യാണാലോചനയ്ക്കു പറ്റിയ സന്ദര്‍‌ഭം തന്നെ. പിള്ളേച്ചനു സന്തോഷം തോന്നി. എന്തായാലും പ്രാര്‍ത്ഥന കഴിഞ്ഞ് അവര്‍‌ വരുന്നതു വരെ അവന്‍‌ കാത്തു നിന്നു.

വൈകാതെ അവര്‍‌ പ്രാര്‍‌ത്ഥനയെല്ലാം കഴിഞ്ഞ് പിള്ളേച്ചനു മുന്‍‌പിലൂടെ കടന്നു പോകുകയാണ്. അവന്‍‌ പെട്ടെന്ന് അവര്‍‌ക്കു മുന്നിലേയ്ക്കു ചെന്നു. പെണ്ണിന്റെ അച്ഛനോട് തന്നെ ചോദിച്ചേക്കാമെന്നു കരുതി പിള്ളേച്ചന്‍‌ സംഭവം അവതരിപ്പിച്ചു. അയാള്‍‌‌ അതു കേട്ട് അവനെ കുറച്ചു നേരം നോക്കി നിന്നു. അവനെന്തോ തമാശ പറഞ്ഞതാണോയെന്ന സംശയത്തില്‍‌.

അയാളെന്തോ പറയാന്‍‌ തുടങ്ങുന്നതു ശ്രദ്ധിക്കാതെ പിള്ളേച്ചന്‍‌ തന്റെ വീട്ടുകാരെക്കുറിച്ചും ചേട്ടനെക്കുറിച്ചുമെല്ലാം ആവേശത്തോടെ വിശദീകരിക്കുകയാണ്. എന്നാല്‍‌ പിന്നെ അതങ്ങു പറഞ്ഞു തീരട്ടെ എന്ന മട്ടില്‍‌ അയാള്‍‌‌ കേട്ടുകൊണ്ടു നിന്നു. അവസാനം അവന്‍ അവരോട് പറഞ്ഞു “നിങ്ങള്‍‌ക്കു താല്പര്യം തോന്നുന്നുണ്ടെങ്കില്‍‌ നമുക്ക് ഇതു പ്രൊസീഡു ചെയ്യാം. എന്റെ അമ്മയോട് ഞാനിക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍‌ അയാള്‍‌ ആ പെണ്‍‌കുട്ടിയെ നോക്കിക്കൊണ്ട് അവനോട് പറഞ്ഞു. “എന്തായാലും ഇതിനൊരു തീരുമാനമെടുക്കേണ്ടത് അവളു തന്നെയായ്ക്കോട്ടെ. പക്ഷേ

അയാളെ വീണ്ടും പറഞ്ഞ് മുഴുമിപ്പിക്കാന്‍‌ സമ്മതിക്കാതെ പിള്ളേച്ചന്‍ വീണ്ടും ആവേശത്തോടെ ഇടയില്‍‌ കയറി. “അതേ എന്നാലും നിങ്ങള്‍‌ അച്ഛനമ്മമാരോടാണല്ലോ ആദ്യം ഇക്കാര്യമെല്ലാം സംസാരിക്കേണ്ടതെന്നു കരുതീട്ടാ ഞാന്‍‌

അപ്പോള്‍ ആ കുട്ടിയുടെ അച്ഛന്‍‌ വീണ്ടും തുടര്‍‌ന്നു “പക്ഷേ, താന്‍‌ പറഞ്ഞതു പോലെ ഇക്കാര്യത്തില്‍‌ ഇപ്പോള്‍ അവസാന തീരുമാനമെടുക്കേണ്ടത് ഞങ്ങളു മാത്രമല്ല, ദേ അവനും കൂടിയാണ്. അതായത്, അവളുടെ ഭര്‍‌ത്താവും കൂടെ”

അയാള്‍‌ പറഞ്ഞതു കേട്ട് പിള്ളേച്ചന്‍‌ ഒട്ടുമാലോചിക്കാതെ,ഒരു നിമിഷം പോലും കഴിയാതെ ചാടിക്കയറി പറഞ്ഞു “അതിനെന്താ, അതു സാരമില്ല. അദ്ദേഹത്തോടും ഞാന്‍‌ സംസാരിക്കാം” അതു പറഞ്ഞു കഴിഞ്ഞാണ് അയാളു പറഞ്ഞത് അവന് കത്തിയത് (മനസ്സിലായത്). പെട്ടെന്ന് ചമ്മിയ മുഖത്തോടെ “അയ്യോ സോറി സോറി” എന്നു പറഞ്ഞു കോണ്ട് പിള്ളേച്ചന്‍‌ അയാളെ നോക്കി. ആ കുട്ടിയുടെ കൂടെ കണ്ടത് അവളുടെ സഹോദരനായിരുന്നില്ല, ഭര്‍‌ത്താവായിരുന്നു എന്ന് അവനറിഞ്ഞത് അപ്പോഴായിരുന്നു. എന്തായാലും പിന്നെ അധികം നിന്നു നാറേണ്ടെന്ന് കരുതി ഒന്നു‌ കൂടി അവരോട് ക്ഷമ പറഞ്ഞ്, തിരിച്ചു നടക്കും മുന്‍പ് (ഓടും മുന്‍പ്)പിള്ളേച്ചന്‍‌ ഒരിക്കല്‍‌ കൂടി ആ പെണ്‍‌കുട്ടിയുടെ മുഖത്തേയ്ക്കു നോക്കി. അപ്പോള്‍‌ മാത്രമായിരുന്നു ആ കുട്ടിയുടെ നെറ്റിയിലുള്ള സിന്ദൂരം അവന്‍‌ ശ്രദ്ധിക്കുന്നതു തന്നെ. ചാടിക്കയറി കല്യാണാലോചന നടത്തു മുന്‍പ് അതെങ്കിലും ഒന്നു ശ്രദ്ധിക്കാമായിരുന്നു എന്നോര്‍‌ത്ത് അവന്‍‌ തിരിച്ചു നടക്കുമ്പോള്‍ പിറകില്‍‌ ആ കുടുംബാംഗങ്ങള്‍‌ മുഴുവന്‍ അടക്കിപ്പിടിച്ച് ചിരിക്കുന്നത് അവനു കേള്‍‌ക്കാമായിരുന്നു.

എന്തായാലും പിന്നീട് കുറേക്കാലത്തേയ്ക്ക് ( അവന്റെ ചേട്ടന്റെ വിവാഹം കഴിയുന്നതു വരെ)പിള്ളേച്ചന്‍‌ ആ ക്ഷേത്രത്തിലേക്കുള്ള പോക്കു തന്നെ ഒഴിവാക്കി. മാത്രമല്ല, ചേട്ടനു വേണ്ടി പിന്നെയൊരു പെണ്ണിനേയും ആലോചിക്കാന്‍‌ ശ്രമിച്ചിട്ടുമില്ല.

59 comments:

  1. ശ്രീ said...

    എന്റെ സുഹൃത്തുക്കളില്‍‌ പലരെയായി ഞാന്‍‌ പല പോസ്റ്റുകളിലൂടെ ബൂലോകര്‍‌ക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍‌ ഈ പിള്ളേച്ചനെ വേണ്ട വീധത്തില്‍‌ അവതരിപ്പിച്ചിട്ടില്ല. ഒരു വന്‍‌ പ്രസ്ഥാനമായ അവനെപ്പറ്റി എങ്ങനെ എവിടുന്ന് പറഞ്ഞു തുടങ്ങണമെന്ന കണ്‍‌ഫ്യൂഷന്‍‌...!

    ഇതാ അവന്‍‌ ഒരിക്കല്‍‌ സംഭവിച്ച അബദ്ധം! അവന്റെ അനുമതിയോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

  2. Rasheed Chalil said...

    ശ്രീ നല്ലവിവരണം. വായിച്ചപ്പോള്‍ ഏതോ ഒരു പഴയ സിനിമയില്‍ ജയറാമും മുകേഷും മേര്യേജ് ബ്യൂറോ തുടങ്ങി കുത്ത് പാളയെടുത്ത് സ്വയം ബ്രോക്കര്‍മാരായി ഇറങ്ങുന്ന ഒരു സീനാണ് ഓര്‍മ്മവന്നത്. ബസ്സില്‍ നിന്ന് കണ്ട പെണ്‍കുട്ടിയോടും ചോദിച്ചത് ഇതേ ചോദ്യം ആയിരുന്നു...

    നന്നായിട്ടുണ്ട്.

  3. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ...
    നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...
    പക്ഷെ ഇത്തിരി പറഞ്ഞതില്‍ ഇത്തിരി കാര്യമില്ലാതില്ല..!

  4. rajan vengara said...

    ഓമനത്വമുള്ള രചന.ഒത്തുക്കമുള്ള വിവരണം..വായിക്കാന്‍ സുഖമുണ്ടു.എഴുത്തു നന്നവുന്നുണ്ടു.തുടര്‍ന്നും എഴുതുക..
    സ്നേഹപൂര്‍വം രാജന്‍ വെങ്ങര

  5. ഹരിശ്രീ (ശ്യാം) said...

    വായിച്ചു, നന്നായി,

  6. സുല്‍ |Sul said...

    ശ്രീ
    രസായിട്ടുണ്ട് അവതരണം.

    ഓടോ:ഇത്തിരി പറഞ്ഞ പടം ഞാന്‍ കണ്ടിട്ടില്ല.

    -സുല്‍

  7. G.MANU said...

    ശ്രീക്കുട്ടാ...ആ അവതരണ രീതി....പിള്ളേച്ച സംഭവം നോര്‍മല്‍ ആയി പറഞ്ഞ രീതി.ശരിക്കും ഇഷ്ടമായി... പുള്ളി ഇപ്പോ എവിടെയാ?

  8. ശ്രീ said...

    ഇത്തിരി മാഷേ...
    സന്തോഷം... കമന്റിനു നന്ദി. മൂലധനം എന്നാണെന്നു തോന്നുന്നു, ആ ചിത്രത്തിന്റെ പേര്‍. ഇപ്പറഞ്ഞ പിള്ളേച്ചന്‍‌ മലയാള ചിത്രങ്ങള്‍‌ നേരാം വണ്ണം ശ്രദ്ധിക്കാറില്ല. അല്ലെങ്കില്‍‌ ഇത്തരമൊരു അബദ്ധം പറ്റില്ലായിരുന്നു.
    കുഞ്ഞന്‍‌ ചേട്ടാ...
    നന്ദി. :)
    രാജന്‍‌ മാഷേ...
    വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
    ശ്യാം ജീ...
    ഇവിടേയ്ക്കു വന്നതിനും വായനയ്ക്കും നന്ദി.
    സുല്ല്‌ ചേട്ടാ...
    നന്ദി. ആ പടം കണ്ടിട്ടേയില്ലാല്ലേ... ഉവ്വുവ്വ്.
    :)

  9. സഹയാത്രികന്‍ said...

    ഇതിനാണു പറയണത്.... ഏതു പെണ്‍കുട്ടിയേ കണ്ടാലും ആദ്യം നെറ്റിയ്ക്ക് മുകളിലുള്ള ആ നാഷണല്‍ ഹൈവേയില്‍ റിഫ്ളെക്ടര്‍ ഉണ്ടോന്നു നോക്കണന്നു. ( ഇപ്പൊ അതൊന്നും ഉണ്ടാകണന്നില്ല്യാ...അത് വേറെ കാര്യം...!)

    ഈ പിള്ളേച്ചന്റെ വീട് ചാലക്കുടിയാണോ...? അവന്റെ ചേട്ടന്‍ ബഹറൈനില്‍ അല്ലല്ലോ...ഷാര്‍ജായില്‍ അല്ലേ...?

    :)

    ഓ : ടോ : ആ സിനിമേടെ പേരു 'മൂലധന'മല്ല... അതില്‍ സത്യന്‍ മാഷും, നസീര്‍ സാറുമാണു... ഇത്തിരിമാഷ് പറഞ്ഞ പടം 'മാലയോഗം'... ആ പടം ഞാന്‍ കണ്ടിട്ടുണ്ട്...!

    :)

  10. ശ്രീ said...

    മനുവേട്ടാ...
    നന്ദി. പിള്ളേച്ചന്റെ ഐഡന്റിറ്റി പുറത്തു വിടുന്നില്ല. ഇനിയും കഥകളേറെ വരാനുണ്ടേയ്...
    (രഹസ്യമായിട്ടു വേണേല്‍‌ പറഞ്ഞു തരാം)
    സഹയാത്രികാ...
    മൂലധനമല്ല, മാലയോഗം തന്നെ. സോറി.

    പിന്നേയ്, ആ കഥയും എനിക്കിട്ടു വച്ചോ? ഈ...ശ്വ...രാ...
    ;)

  11. ഹരിശ്രീ said...

    സംഗതി കൊള്ളാം...

    പക്ഷേ നീ പിള്ളേച്ചന്റേന്ന് അടി വാങ്ങിക്കും...

  12. Appu Adyakshari said...

    ശ്രീയേ,

    സംഗതി കൊള്ളാം. വായിച്ചപ്പോള്‍ ഒരു കാര്യം ഓര്‍മ്മവന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ആദ്യവെക്കേഷനുപോയ സമയം. ഭാര്യവീട്ടില്‍ ഇരിക്കുമ്പോള്‍ ഒരു ദിവസം ഒരു കല്യാണ ബ്രോക്കര്‍ വന്നു, അമ്മായിഅച്ഛനോടു ചോദിച്ചു, “സാറെ, മോള്‍ക്ക് ഒരു കല്യാണ ആലോചനയുമായി വന്നതാ” എന്ന്. ബാക്കി ഊഹിക്കാമല്ലോ..

    ഓ.ടോ. സഹയാത്രികന്‍ പറഞ്ഞതില്‍ അല്‍പ്പം സംശയം ഇല്ലായ്കയില്ല.

  13. Areekkodan | അരീക്കോടന്‍ said...

    നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...

  14. പ്രയാസി said...

    ശ്രീ.. പിള്ളേച്ചനെക്കുറിച്ചുള്ള വിവരണം കലക്കി!

  15. ശ്രീ said...

    ശ്രീച്ചേട്ടാ...
    ഹിഹി, ഇല്ലില്ല. അവന്റെ അനുവാദത്തോടെ തന്നെയാ ഇതു പോസ്റ്റിയത്. ;)
    അപ്പുവേട്ടാ...
    അത് ഈ സംഭവത്തേക്കാള്‍‌ രസമായല്ലോ. എന്നിട്ടെന്തു പറഞ്ഞു വിട്ടു, അയാളെ?
    അരീക്കോടന്‍‌ മാഷേ...
    കമന്റിനു നന്ദി.
    പ്രയാസീ...
    പിള്ളേച്ചനെ ഇഷ്ടപ്പെട്ടതില്‍‌ സന്തോഷം.

  16. കുറുമാന്‍ said...

    ഹ ഹ ഇഷ്ടായി ശ്രീ പിള്ളേച്ചനെ :)

  17. Typist | എഴുത്തുകാരി said...

    സാരമില്ല, ഒരബദ്ധം ഏതു പോലീസുകാരനും പറ്റുമെന്നല്ലേ(പോലീസുകാര്‍ ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍, ക്ഷമിക്കണേ എന്നോട്‌).

  18. Sethunath UN said...

    ന‌ന്നായിരിയ്ക്കുന്നു ശ്രീക്കുട്ടാ. ചിരിച്ചു ഞാന്‍. :)

  19. krish | കൃഷ് said...

    വായിച്ചു. മാതാപിതാക്കളോട് ചോദിച്ചത് നന്നായി. നേരിട്ട് ആ സ്ത്രീയോടാണ് ചോദിച്ചതെങ്കിലോ, ഒന്നു കൂടി ചമ്മുമായിരുന്നോ.

  20. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഒന്നാമതായി “ക്ലീന്‍‌ ഷേവ് ചെയ്ത് ഒരു സോഡാക്കുപ്പി കണ്ണടയും ” ക്ലീ. ഷേ. ബുജീടെ ലക്ഷണമല്ല.

    പിന്നെ പറഞ്ഞ് വരുമ്പോള്‍ ആ ചേട്ടായി ഷാര്‍ജേല്‍ തന്നെയാണെന്നാ തോന്നുന്നത്.
    ഇനി അല്ലേല്‍ നിനക്ക് പുരനിറഞ്ഞ് ഉത്തരത്തില്‍ തട്ടി നില്‍ക്കുന്ന നിന്റെ ചേട്ടനെപ്പറ്റി(നിന്റെ അത്രേം ഉയരം കാണൂലെ) ഒരു വിചാരോമില്ലേ?

  21. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടാ,
    കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു വരുന്നുണ്ട്. കീപ് ഇറ്റ് അപ്പ് .
    പിള്ളേച്ചന് എങ്ങിനെ അബദ്ധം പറ്റാതിരിക്കും...ശ്രീ അല്ലെ കൂട്ടുകാരന്‍.:)

  22. ശ്രീ said...

    കുറുമാന്‍ ജീ...
    പിള്ളേച്ചനെ ഇഷ്ടമായി എന്നറിയിച്ചതില്‍‌ സന്തോഷം. :)
    എഴുത്തുകാരീ...
    പിള്ളേച്ചന്‍ അബദ്ധമല്ലാതെ വല്ലതും സംഭവിക്കുമ്പോഴാണ്‍ അത് ഞങ്ങള്‍‌ക്കൊരു വാര്‍‌ത്തയാകാറ്. ;)
    നിഷ്കളങ്കന്‍‌ ചേട്ടാ...
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി. :)
    ചാത്താ...
    ഇതൊരു പ്രത്യേക തരം ബു.ജി. ആണേ...
    പിന്നെ, പൊക്കത്തെപ്പറ്റി മാത്രം പറയരുത്. (ചേട്ടനെക്കാള്‍‌ ഉയരമുണ്ട് കേട്ടോ,എനിക്ക്)
    പ്രദീപേട്ടാ...
    ഹ ഹ. നന്ദി.
    ഇപ്പോ ഞാനെന്തെഴുതിയാലും ഗോളു വീഴുന്നത് എന്റെ പോസ്റ്റിലേയ്ക്കു തന്നെയാണല്ലോ... ;)

  23. വാളൂരാന്‍ said...

    ശ്രീ... രസികന്‍ വിവരണം... ശ്രീജിത്തിന്റെ കല്യാണം കഴിഞ്ഞോ, ഇല്ലെങ്കില്‍ ബാംഗ്ലൂര്‍ വല്ല അമ്പലങ്ങളും അടുത്തുണ്ടെങ്കില്‍ ഇടക്കു ദര്‍ശനം നടത്തിക്കോളൂ... സ്വന്തം റിസ്കില്‍...!!

  24. ദിലീപ് വിശ്വനാഥ് said...

    നന്നായി. കൂടുതല്‍ പിള്ളേച്ചന്‍ ഫലിതങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഒരു ചെറിയ സംശയം, പിള്ളേച്ചന്‍ ബൂലോഗത്തിലെ സന്ദര്‍ശകനാണോ?

  25. മയൂര said...

    നല്ല രസായിട്ട് അവതരിപ്പിച്ചിരിക്കുന്നു...:)

  26. തറവാടി said...

    ശ്രീ,
    മുമ്പും ഞാന്‍ ഇതു പറഞ്ഞിട്ടുണ്ട് താങ്കളോട് ,
    വല്ലാതെ പരത്തി എഴുതുമ്പോളും (അമിത വര്‍ണ്ണന) വായനാസുഖം കുറക്കും.

  27. മെലോഡിയസ് said...

    ഈ പിള്ളേച്ചന്റെ ഒരു കാര്യം. നന്നായിട്ടുണ്ട് ശ്രീ. നല്ല വിവരണം.

  28. !!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

    എന്റെ പൊന്നു ശ്രീയേട്ടാ ഞാന്‍ ഇരിങ്ങാലക്കുടയില്‍ നിന്നാ.. എന്നാലും ശ്രീയേട്ടന്‍ എതു അമ്പലത്തിലാ ചേട്ടനു കല്യാണമാലോചിക്കാന്‍ പോയത്? ഈ ചന്ദനക്കുറിയും ബുജി യുടെ ഭാഗമാണോ?

  29. Sands | കരിങ്കല്ല് said...

    പകുതിയിലേ സംഭവം മനസ്സിലായി... എന്നാലും അവസാനം വരെ ആ വായനാ-സുഖം കാരണം വായിച്ചു.

    കൊള്ളാം... :)

    കോളേജ് ജീവിതം... അതൊരു സംഭവം തന്നെയാണേയ്!! അല്ലേ?

  30. ശ്രീ said...

    മുരളി മാഷേ...
    ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ഇനി ഞാനിവിടെ വല്ല ക്ഷേത്രത്തിലും പോയി പിള്ളേച്ചനെപ്പോലെ അബദ്ധം വല്ലതും ഒപ്പിക്കണമല്ലേ? ;)
    വാത്മീകീ...
    പിള്ളേച്ചന്റെ കഥകളൊരുപാടുണ്ട്. വഴിയേ എഴുതാം. അവന്‍‌‌ ബൂലോകത്ത്‌ അപൂര്‍‌വ്വമായേ സന്ദര്‍‌ശിക്കാറുള്ളൂ. വായനയ്ക്കും കമന്റിനും നന്ദി.
    മയൂര ചേച്ചീ...
    നന്ദി. :)
    തറവാടീ...
    താങ്കളുടെ ഉപദേശം മാനിക്കുന്നു, നന്ദി. ശ്രദ്ധിക്കാം. :)
    മെലോഡിയസ്...
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
    അനീഷേ...
    ചന്ദനക്കുറി...ഡോണ്ടൂ...ഡോണ്ടൂ...;)
    ഈ വഴി വന്നതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി, കേട്ടോ. :)
    സന്ദീപ്...
    അഭിപ്രായത്തിനു നന്ദി. കോളേജ് ജീവിതമല്ലേ നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും രസകരമായ കാലഘട്ടം!

  31. ചന്ദ്രകാന്തം said...

    ശ്രീ,
    സഹയാത്രികന്റെയും, കുട്ടിച്ചാത്തന്റെയും വാക്കുകള്‍ക്ക്‌, പിന്തുണ പ്രഖ്യാപിച്ചാലോ...ന്നാണ്‌ ഞാനും ചിന്തിക്കുന്നത്‌.
    ഇതേ കാര്യം നേരിട്ട്‌ പെണ്‍കുട്ടിയോട്‌ ചോദിയ്ക്കുന്ന രംഗം വേറൊരു സിനിമയിലുമുണ്ട്‌. ഭര്‍ത്താവിനോട്‌ ചോദിച്ചിട്ട്‌ പറയാം എന്നായിരുന്നു മറുപടി. സിനിമേടെ പേര്‌ ഓര്‍മ്മയില്ലാ..ട്ടൊ.

  32. Mr. K# said...

    സിന്ദൂരം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ എത്രയോ പേര്‍ക്ക് ഇത്തരം അബദ്ധങ്ങള്‍ പറ്റിയേനെ :-)

  33. സുമുഖന്‍ said...

    ശ്രീ,നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...

  34. ശ്രീ said...

    ചന്ദ്രകാന്തം ചേച്ചീ...
    ചാത്തനും സഹയാത്രികനും കൂടി എനിക്കെങ്ങനെ ഒരു പണി തരാമെന്ന ഗൂഢാലോചനയിലാ. വരുന്നവരും പോകുന്നവരുമെല്ലാം അവരുടെ കൂടെ കൂടുകയാല്ലേ? :(

    കുതിരവട്ടന്‍‌...
    അതെയതെ. ഇവിടെ അതുണ്ടായിട്ടും പിള്ളേച്ചനു അബദ്ധം പറ്റി. :)
    സുമുഖന്‍‌ ചേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദി.
    :)

  35. Unknown said...

    Pillachan puli thanne

  36. ഉപാസന || Upasana said...

    ചാത്താ, മുരളി സാറേ കൊട് കൈ. ഇവന്‍ ഇണ്‍ഗനെ വെറുതെ നടന്നാല്‍ പോരാ ചേട്ടനെ പെണ്ണിനെ നോക്കണം, പെണ്ണിനെ.
    മഡിവാളാ അയ്യപ്പ ക്ഷേത്രം നല്ല ലൊക്കേഷന്‍ ആണ്ണ്ടാ.
    :)
    ഉപാസന

    ഓ. ടോ: പിള്ളേച്ചാ ഉപാസനക്ക് ഒരു സെക്കന്റ് ഹാന്റ് പെണ്ണ് വേണം(കാര്യാക്കല്ലേ). പിള്ളേച്ചനാ എനിക്കൊരു ആശ്രയം. പിള്ളെച്ചനോടല്ലാതെ ആരോടാ പറയ്യാ. :(

  37. മന്‍സുര്‍ said...

    പ്രിയ സ്നേഹിതാ ശ്രീ

    വന്നു പോസ്റ്റ്‌ കണ്ടു...പക്ഷേ മുഴുവനും വായിച്ചില്ല..ജോലിതിരക്കിലാണ്‌ അത്‌ കൊണ്ടു....തിരിച്ചു വരാം......നന്നയി എന്ന്‌ വെറുതെ എഴുതി വെക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ...
    എന്റെ സുഹുര്‍ത്തിനോട്‌ ഞാന്‍ ചെയുന്ന തെറ്റാവില്ലേ...


    നന്‍മകള്‍ നേരുന്നു.

  38. മന്‍സുര്‍ said...

    പ്രിയ സ്നേഹിതാ ശ്രീ

    ഇതു പിള്ളേച്ചന്‌ പറ്റിയതാണോ...അതോ.... ;)
    എന്തായാലും അടിപൊളി....
    അതുമല്ല...ഇത്‌ അമ്പലപറമ്പുകളില്‍...ഇത്തരം പ്രൊപോസലുമായ്‌ കറങ്ങുന്നവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ കൂടിയാണ്‌.......

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

  39. ഏ.ആര്‍. നജീം said...

    പാവം പിള്ളേച്ചന്‍...
    പിള്ളേച്ചന്റെ തമാശകള്‍ തുടര്‍ന്നും പോരട്ടേ ശ്രീ
    :)

  40. ശ്രീ said...

    സൈജു...
    പിള്ളേച്ചന്‍‌ പുലി തന്നെയാണേ... :)
    സുനിലേ...
    ഞാനവനോട് പറഞ്ഞേക്കാം... വല്ലവരും ഒത്താല്‌ അറിയിക്കാം. ;)
    മന്‍‌സൂര്‍‌ ഭായ്...
    ഇതു പിള്ളേച്ചനു പറ്റിയതു തന്നെ ആണു കേട്ടോ.
    എല്ലാവര്‍‌ക്കും ഒരു മുന്നറിയിപ്പു തന്നെ. :)
    നജീമിക്കാ...
    കമന്റിനു നന്ദി... ശ്രമിക്കാം. :)

  41. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    Good One Sree.

  42. asdfasdf asfdasdf said...

    ha ha. പിള്ളേച്ചനെ ഇഷ്ടായി.

  43. ആഷ | Asha said...

    ഹ ഹ
    പാവം പുള്ളേച്ചന്‍ എന്ന പിള്ളേച്ചന്‍

  44. ശ്രീ said...

    സണ്ണിച്ചേട്ടാ...
    നന്ദി... വായനയ്ക്കും കമന്റിനും.
    മേനോന്‍‌ ചേട്ടാ...
    പിള്ളേച്ചനെ ഇഷ്ടമായെന്നറിഞ്ഞതില്‍‌ സന്തോഷം.
    ആഷ ചേച്ചീ...
    ഞങ്ങളും ഇടയ്ക്ക് അവനെ പുള്ളേച്ചാ എന്നു വിളിക്കാറുണ്ട് കേട്ടോ...
    :)

  45. സായന്തനം said...

    sree,
    valare nannayittundu...
    thikachum swabhavikam..
    eppo puthiyathonnum ezhuthunnille?

  46. ഗിരീഷ്‌ എ എസ്‌ said...

    ശ്രീ
    ഒരുപാടിഷ്ടമായി
    അഭിനന്ദനങ്ങള്‍

  47. ശ്രീ said...

    സായന്തനം...
    ഇവിടെ വന്ന് വായിച്ചതിനും കമന്റിനും വളരെ നന്ദി. സമയം പോലെ എഴുതുന്നുണ്ട്. :)
    ദ്രൌപതീ...
    നന്ദി. :)

  48. നിഷാദ് said...

    വായിച്ചു, നന്നായി,പിള്ളേച്ചന്‍ ആള്‍ കൊള്ളാലോ

  49. Sanju said...

    Sobhicha......

    Ninak aakashathile nakshathrangale annam ankil evante mandatharangalum annan pattumm. math andhu parayana...

  50. JP | ജെ പി said...

    ആദ്യ ബ്ലൊഗുചങ്ങാതിക്കു നന്ദി...

  51. പിള്ളേച്ചന്‍‌ said...

    ഹായ് ഉപാസന...
    പിള്ളേച്ചന്‍‌ ആ പണി ചെയ്തു തുടങ്ങുമ്പൊള്‍‌ ഉപാസനയെ അറിയിക്കുമായിരിക്കും. അവന്റെ കയ്യില്‍‌ നിന്നും അടി വാങ്ങാനായി ഇപ്പഴേ ഏണി ചാരണോ? സ്വന്തമായി കഴിവില്ലാത്തതു കൊണ്ടാണോ ?
    ഹിഹി.

  52. dreamweaver said...

    ജാത്യാലുള്ളത് തൂത്താല്‍‌ പോകുമോ?

    അല്ലേ പിള്ളേച്ചാ?

  53. ശ്രീ said...

    നിഷാദ്... നന്ദി.
    സഞ്ജൂ... പിള്ളേച്ചന്റെ മണ്ടത്തരങ്ങള്‍‌ എണ്ണിത്തീര്‍‌ക്കാന്‍‌ അങ്ങനെ പ്ലാനൊന്നുമില്ല. :)
    ജെ.പി...
    സ്വാഗതം. കമന്റിനു നന്ദി.
    പ്രേം... സുനിലിനോടാണല്ലേ... :)
    സസ്നേഹം സ്വന്തം...
    ഹ ഹ... പിള്ളേച്ചനെ അറിയുന്നവരെല്ലാം പറയുന്നത് ഇതു തന്നെ. :)
    ജിഹേഷ് ഭായ്...
    :)

  54. jense said...

    പാവം പിള്ളേച്ചന്‍

  55. Unknown said...

    ഇത് ഞാന്‍ നേരത്തെ വായിച്ചിരുന്നു കൊള്ളാം

  56. കഥാകാരന്‍ said...

    കൊള്ളാം ശ്രീ ....പിള്ളേച്ചന്‍ കഥകള്‍ ഇനിയും അങ്ങു പോരട്ടെ.......

  57. ഞാന്‍ രാവണന്‍ said...

    നന്നായിരിക്കുന്നു ..വിളിച്ചു പറയാതെ പിള്ളേച്ചനു വെടി വഴിപാടു നടത്താന്‍ പറ്റുമോ ? :))

  58. നളിനകുമാരി said...

    കല്യാണാലോചന രസകരമായിരിക്കുന്നു. ഇതില്‍ വലിയ അപാകത ഒന്നും എനിക്ക് തോന്നീല്ല.
    എന്റെ മോള്‍ നിത്യവും വന്നു പറയുന്ന പരാതി ഇത് തന്നെയാണ്.ഷെയര്‍ഓട്ടോയില്‍ വരുമ്പോള്‍ എന്റെ ഫോണ്‍ കിട്ടിയപ്പോള്‍ അവള്‍ സംസാരിച്ചത് മലയാളത്തിലായിരുന്നു.അപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു പ്രായമായ ആള്‍ അച്ഛന്റെ അഡ്രസ്‌ ചോദിച്ചത്രേ. അയാളുടെ മകന് വേണ്ടി ആലോചിക്കാന്‍.
    പിന്നെ കൂടെ ജോലി ചെയ്യാന്‍ പുതുതായെത്തിയ ഒരു ചെറുപ്പക്കാരന്‍ അവളുടെ കൂട്ടുകാരിയോട് "ചുറ്റുപാടുകളെപ്പറ്റി" അന്വേഷിച്ചത്രേ . എന്തിനാ എന്ന് കൂട്ടുകാരി ചോദിച്ചപ്പോള്‍ കല്യാണാലോച്ചനയ്ക്കാണെന്ന് പറഞ്ഞത്രേ. കഴിഞ്ഞ ആഴ്ച വിജയടഷമിക്ക് അവള്‍ സാരിയുടുത്തു ഓഫീസില്‍ പോയി.(സാധാരണ സാരിയല്ല)അന്ന് സീമന്ത രേഖയില്‍ സിന്ദൂരവും ഇട്ടിരുന്നു.സ്വീപ്പര്‍ സന്തോഷത്തോടെ അടുത്ത് വന്നു കല്യാണമായി അല്ലെ എന്ന് ചോദിച്ചത്രേ..അങ്ങനെ പറഞ്ഞു ചിരിക്കാന്‍ വിഷയങ്ങള്‍ എത്ര?
    നല്ല പോസ്റ്റ്‌.

  59. Anonymous said...

    Pillechan kee jay