Saturday, February 3, 2007

♫ സോദരീ, നിനക്കായ്... ♫

ഏതു ജന്മത്തിലോ ഞാന്‍‌ ചെയ്ത പുണ്യത്തിന്‍‌
വരപ്രസാദമായ് ലഭിച്ച സോദരീ...
ഈ ജന്മശേഷവും ജന്മാന്തരങ്ങളില്‍‌
എന്റെ സഹോദരിയായ് നീ വരില്ലേ...

ഒരു നിയോഗമായ് കണ്ടു മുട്ടീ, പിന്നെ
എന്തിനെന്നറിയാതെ കൂട്ടുകൂടി...
രക്തബന്ധത്തിനുമപ്പുറം കിട്ടിയ
ജന്മസാഫല്യമായ് നീ മാറി...

കൊച്ചു ദു:ഖങ്ങളും‌ പങ്കു വച്ചൂ, പിന്നെ
പൊട്ടിച്ചിരികളില്‍‌ കൂട്ടുകൂടി....
ഒരു കൊച്ചുസോദരിയില്ലെന്ന ദു:ഖവും
നിന്റെ സാമീപ്യത്തില്‍‌ ഞാന്‍‌ മറന്നൂ...

വെവ്വേറെ നാട്ടിലാണിന്നു നാമെങ്കിലും
അറിയുന്നു‌ നിന്‍‌ സ്നേഹ സാമീപ്യമെന്നും...
ഇനിയുള്ള കാലം നാം കാണുകില്ലെങ്കിലും
അടരാതിരിക്കട്ടെ ഈ സ്നേഹ ബന്ധനം...