Tuesday, October 23, 2007

കമ്പയിന്‍‌ സ്റ്റഡിയും വല്യമ്മച്ചിയും


ഞങ്ങള്‍‌ പിറവം ബിപിസി കോളേജില്‍‌ പഠിക്കുന്ന കാലം. അക്കാലത്ത് ഞാനും ബിട്ടുവും കുല്ലുവും മാത്രമാണ് അവിടെ കോളേജിനടുത്ത് ഒരു റൂമെടുത്ത് താമസിച്ചിരുന്നത്. ബാക്കി എല്ലാവരുടേയും വീടുകള്‍‌ ഒരുവിധം അടുത്തു തന്നെയാണ്. അവരെല്ലാം ‘മിക്കവാറും’ എല്ലാ ദിവസവും സ്വന്തം വീട്ടില്‍‌ നിന്നും തന്നെയാണ് കോളേജില്‍‌ വന്നുപോയ്ക്കോണ്ടിരുന്നത്. (ലവന്മാരൊക്കെ ഒരുമാതിരി ദിവസങ്ങളിലെല്ലാം ഞങ്ങളുടെ റൂമില്‍‌ തന്നെ കാണും കേട്ടോ. അതുകൊണ്ടാണ് ‘മിക്കവാറും’ എന്നു സൂചിപ്പിച്ചത്.)

എന്തായാലും ഇതിനൊരു പ്രായ്ശ്ചിത്തം എന്ന പോലെയാകണം, ഇടയ്ക്ക് ഒരു അവധി ദിവസം വന്നാല്‍‌ അപ്പോള്‍‌ തന്നെ ഇവന്മാരാരെങ്കിലും ഞങ്ങളെയെല്ലാവരേയും അവരുടെ വീട്ടിലേയ്ക്കു ക്ഷണിക്കുമായിരുന്നു. ആദ്യം കുറച്ചൊക്കെ ജാഢ കാണിക്കുമെങ്കിലും ഞങ്ങള്‍‌ ചെല്ലാമെന്നു സമ്മതിക്കും... എല്ലാവരും കൂടെ ചെല്ലുകയും ചെയ്യും. എന്നു കരുതി, ആ വീട്ടുകാര്‍‌ക്ക് ശല്യമൊന്നുമാകില്ല. പക്ഷേ, ഒരു കുഞ്ഞു സദ്യയ്ക്കു വേണ്ട ഏര്‍‌പ്പാടുകളൊക്കെ അവരു ചെയ്യേണ്ടി വരുമെന്നു മാത്രം. കാരണം വിളിക്കുന്നത് ഞങ്ങളെ മൂന്നു പേരെയുമാണെങ്കിലും ചെല്ലുന്നത് ഞങ്ങള്‍‌ ഏഴും കൂടിയാണേയ്. എങ്ങനെയൊക്കെ ആയാലും ഞങ്ങളെ എല്ലാവരേയും ഇപ്പറഞ്ഞ എല്ലാവരുടേയും വീട്ടുകാര്‍‌ക്ക് നല്ലവണ്ണം അറിയാമായിരുന്നു. (കുറച്ചൊന്നുമല്ലല്ലോ, ഞങ്ങളെ സഹിച്ചിരിക്കുന്നത് അവരാരും അതൊന്നും ഈ ജന്മത്തു മറക്കാനിടയില്ല)

വല്ലപ്പോഴുമുള്ള ഈ വിസിറ്റിനു പുറമേ പരീക്ഷാക്കാലമടുത്താല്‍ ഞങ്ങള്‍‌ ചിലപ്പോഴെല്ലാം കമ്പയിന്‍‌ സ്റ്റഡി നടത്താറുള്ളത് ഇവന്മാരുടെ ആരുടെയെങ്കിലും വീട്ടിലായിരിക്കും. ഈ ‘കമ്പയിന്‍‌ സ്റ്റഡി’യെപ്പറ്റി ഞാന്‍‌ വിശദീകരിക്കേണ്ടല്ലോ. പഠിക്കുന്നതിനിടയില്‍‌ ‘ഒരു ചോദ്യം കണ്ടാല്‍ അതേതു ചാപ്റ്ററില്‍‌ നിന്നാണെന്ന് ആര്‍‌ക്കും പറയാനറിയില്ലായിരുന്നുവെങ്കിലും അടുക്കളയില്‍‌ നിന്നും ഒരു മണം വന്നാല്‍‌ അതേതു കറിയായിരിക്കും’ എന്നു പറയാനുള്ള ഒരു പ്രത്യേക വൈദഗ്ദ്ധ്യം ഞങ്ങള്‍‌ക്കു കൈ വന്നതിനു കാരണം ഈ കമ്പയിന്‍‌ സ്റ്റഡി ആയിരുന്നു എന്ന് നിസ്സംശയം പറയാം.

അങ്ങനെ മൂന്നാം വര്‍‌ഷം, അഞ്ചാം സെമസ്റ്ററിലോ മറ്റോ സ്റ്റഡിലീവ് സമയത്ത് ബിമ്പു ഒരു അബദ്ധം കാണിച്ചു…. എന്നു വച്ചാല്‍‌ ഞങ്ങളെ അവന്റെ വീട്ടിലേയ്ക്ക് കമ്പയിന്‍‌ സ്റ്റഡിയ്ക്കു ക്ഷണിച്ചു. ഇതു കേട്ടതോടെ രണ്ടു ദിവസം അവിടെ നില്‍ക്കാനുള്ള പ്ലാനില്‍‌ പതിവു പോലെ എല്ലാവരും കൂടെ പുസ്തകങ്ങളും അത്യാവശ്യം വസ്ത്രങ്ങളുമായി അങ്ങോട്ട് കെട്ടിയെടുത്തു.

സാധാരണ, ആദ്യത്തെ ദിവസം പഠനമൊന്നും നടക്കില്ല. ആ വീട്ടുകാരോടെല്ലാം വിശേഷങ്ങളും പറഞ്ഞ് ആ നാടും പറമ്പുമെല്ലാം ചുറ്റി നടന്ന്, പഠനസാമഗ്രികളെല്ലാം തയ്യാറാക്കി ഇടയ്ക്ക് ഭക്ഷണവും കഴിച്ചങ്ങനെ ഇരിക്കും. അതുപോലെ തന്നെ അന്നും തുടര്‍ന്നു. ചെന്നു കയറിയതു തന്നെ സന്ധ്യയ്ക്കായിരുന്നു. പറമ്പിലെല്ലാം ഒന്നു ചുറ്റി, ഒന്നു കുളിച്ചു റെഡിയായപ്പോഴേയ്ക്കും സമയം രാത്രിയായി. പുസ്തകങ്ങളും മറ്റും നിരത്തിയപ്പോഴേയ്ക്കും ബിമ്പുവിന്റെ മമ്മി വന്നു ഭക്ഷണം കഴിക്കാന്‍‌ വിളിച്ചു. എല്ലാവരും അതു കേള്‍‌ക്കാനിരിക്കുകയായിരുന്നു എന്ന പോലെ ഡൈനിങ്ങ് ടേബിളിലേയ്ക്ക് ഓടി. പതിവു പോലെ ആദ്യമെത്തിയത് സുധിയപ്പന്‍‌ തന്നെ. (ഞങ്ങളുടെ കൂട്ടത്തില്‍‌ ഇടയ്ക്കിടെ ഈ വിശപ്പിന്റെ അസുഖമുള്ള ആളായിരുന്നു ഈ സുധിയപ്പന്‍‌). എല്ലാവരും ടേബിളിനു ചുറ്റും നിരന്നിരുന്നു. കൂടെ ബിമ്പുവും അവന്റെ പപ്പയും അനുജനും കുഞ്ഞനുജത്തിയും.

അപ്പോഴേയ്ക്കും ബിമ്പുവിന്റെ വല്യമ്മച്ചിയും (പപ്പയൂടെ അമ്മ)എത്തി. പ്രായാധിക്യം കൊണ്ട് കാഴ്ചയ്ക്ക് അല്‍പ്പം പ്രശ്നമുണ്ടായിരുന്നു വല്യമ്മച്ചിക്ക്. ഒപ്പം കുറച്ച് ഓര്‍‌മ്മക്കുറവും. ഞങ്ങളെയെല്ലാവരേയും മുന്‍പ് കണ്ടു പരിചയമുണ്ടായിരുന്നുവെങ്കിലും മറന്നുകാണുമല്ലോ എന്ന ശങ്കയില്‍‌ ഞങ്ങള്‍‌ ഭക്ഷണം കഴിക്കുന്നതിന്റെ വേഗം ഒരല്പം കുറച്ചു. വെട്ടി വിഴുങ്ങുന്നത് ഒരു മയത്തിലാക്കി എന്നര്‍‌ത്ഥം. അവന്റെ പപ്പയ്ക്കും മമ്മിയ്ക്കുമെല്ലാം ഞങ്ങളെ മുന്‍‌പേ അറിയാമായിരുന്നതിനാല്‍‌ അവരുടെ മുന്‍‌പില്‍‌ ഇനിയും ഇമേജ് കുറയുമോ എന്ന ശങ്ക ഇല്ലായിരുന്നു. (വല്ലതും ഉണ്ടേലല്ലേ കുറയൂ) ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ് കുറയാന്‍‌ കാരണം വല്യമ്മച്ഛിയുടെ സാന്നിധ്യമാണെന്ന് മനസ്സിലാക്കിയ ബിമ്പു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. “നിങ്ങള്‍‌ കഴിക്ക് അളിയന്മാരേ… വല്യമ്മച്ഛിയ്ക്ക് നിങ്ങളെയൊക്കെ അറിയാവുന്നതാ”

ഒപ്പം വല്യമ്മച്ഛിയോടൊരു ചോദ്യവും “ വല്യമ്മച്ഛീ… ഇവരെയൊക്കെ മനസ്സിലായില്ലേ?”

ബിമ്പുവിന്റെ കൂട്ടുകാരാണെന്ന് മനസ്സിലാക്കിയ വല്യമ്മച്ഛി പരിചയഭാവത്തില്‍‌ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നില്ലാതെ…!”

എന്നിട്ട് പതിയെ ഇതൊന്നും അത്ര ശ്രദ്ധിക്കാതെ ഒരു ചിക്കന്‍‌ പീസില്‍‌ നിന്ന് ശ്രദ്ധയോടെ അവസാന തരി ഇറച്ചിയും കൂടെ കടിച്ചെടുക്കുന്നതില്‍‌ മാത്രം വ്യാപൃതനായിരുന്ന സുധിയപ്പന്റെ അടുത്തെത്തി. എന്നിട്ടവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“ അല്ലാ, കൊച്ച് ആണോ പെണ്ണോ?”

തിന്നു കൊണ്ടിരുന്ന ചിക്കന്‍‌ പീസ് തൊണ്ടയില്‍‌ കുടുങ്ങിയതു പോലെ സുധിയപ്പനൊന്ന് ഞെട്ടി. ഒപ്പം ഞങ്ങളെല്ലാവരും. ‘വല്യമ്മച്ഛിയ്ക്ക് കണ്ണിന് ഇത്രയും കാഴ്ചക്കുറവുണ്ടോ?’ ‘സുധിയെ കണ്ടിട്ടാണോ ആണാണോ പെണ്ണാണോ എന്നു ചോദിക്കുന്നത്?’ ‘ഭാഗ്യം! ഞങ്ങളോടാരോടും ചോദിച്ചില്ലല്ലോ’ എന്നെല്ലാമുള്ള ചിന്തകള്‍‌ക്കു പുറമേ ഒരറ്റത്തു നിന്നും മത്തന്‍‌ മാലപ്പടക്കത്തിനു തിരി കൊളുത്തിയതു പോലെ ചിരി തുടങ്ങി. പിന്നെ, പിടിച്ചു നിര്‍‌ത്താനാകാതെ ഞങ്ങളും കൂടെ കൂടി. ആ കൂട്ടച്ചിരിക്കിടയില്‍‌ സുധിയപ്പന്‍‌ മാത്രം അത്രയും നേരം വാരി വിഴുങ്ങിയതെല്ലാം ആവിയായിപ്പോയ പോലെ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു.

അപ്പോഴേയ്ക്കും സംഭവം മനസ്സിലാക്കിയ ബിമ്പു ഇടപെട്ടു. അവന്‍‌ വിശദീകരിച്ചപ്പോഴാണ് എല്ലാവര്‍‌ക്കും കാര്യം മനസ്സിലായത്. ഈ സംഭവം നടക്കുന്നതിനും ഒന്നു രണ്ടാഴ്ച മുന്‍‌പ് ബിട്ടു ബിമ്പുവിന്റെ വീട്ടില്‍‌ പോയിരുന്നു. അന്ന് ബിട്ടു വല്യമ്മച്ചിയോട് കുറേ നേരം സംസാരിച്ച കൂട്ടത്തില്‍‌ മഞ്ജുവേച്ചി (അവന്റെ സഹോദരി) പ്രസവിക്കാന്‍‌ കിടക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. അതിനു ശേഷം വല്യമ്മച്ചി എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോഴാണ് ആ കാര്യം ഓര്‍‌മ്മ വന്നത്. അപ്പോഴെന്തോ, ബിട്ടുവാണെന്നു തെറ്റിദ്ധരിച്ച് സുധിയപ്പനോട് ചേച്ചിയുടെ കൊച്ച് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതായിരുന്നു. എന്നാല്‍‌ ആളു മാറിയതു കൊണ്ടും ആ പഴയ സംഭവം ബിമ്പുവിനല്ലാതെ ആര്‍‌ക്കുമറിയില്ലായിരുന്നതു കൊണ്ടും സുധിയപ്പനുള്‍‌പ്പെടെ എല്ലാവര്ക്കും അതൊരു നേരം പോക്കായി മാറുകയായിരുന്നു. എന്തായാലും ആ സംഭവം സുധിയപ്പനും ബിമ്പുവിന്റെ വീട്ടുകാരുമുള്‍‌പ്പെടെ എല്ലാവരും ആസ്വദിച്ച് ആഘോഷിച്ചു.

സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ ആശ്വാസത്തില്‍‌ സുധിയപ്പനാകട്ടെ, തേഡ് അമ്പയറുടെ തീരുമാനത്തില്‍‌ ഔട്ടാകാതെ രക്ഷപ്പെട്ട ബാറ്റ്സ്മാന്റെ ആത്മവിശ്വാസത്തോടെ അടുത്ത ചിക്കന്‍‌ പീസുമായി മല്‍പ്പിടുത്തത്തിലേര്‍‌പ്പെട്ടു, കൂടെ ഞങ്ങളും.

അതിനു ശേഷം വളരെക്കാലത്തേയ്ക്ക് ഞങ്ങള്‍‌ക്ക് പറഞ്ഞു ചിരിക്കാനും സുധിയപ്പനെ കളിയാക്കാനും ഉള്ള ഒരു സംഭവമായിരുന്നു അത്. അങ്ങനെ എല്ലാവരും ഒരുമിച്ചുള്ളപ്പോള്‍‌ ഞങ്ങളവനോട് പറയും ‘അന്ന് ബിമ്പു അവനെ രക്ഷിക്കാന്‍‌ വേണ്ടി മാത്രമാണ് ബിട്ടുവിന്റെ കാര്യം എടുത്തിട്ടത്’ എന്ന്. ‌ അപ്പോള്‍ അതിന്റെ തുടര്‍‌ച്ചയായി &%***&#@% എന്നെല്ലാം പറഞ്ഞു കൊണ്ട് സുധിയപ്പന്‍‌ ആരും കാണാതെ കണ്ണാടിയിലേയ്ക്ക് ഒന്നു പാളി നോക്കുമായിരുന്നു.

സാധാരണ ക്ലീന്‍‌ ഷേവ് ചെയ്തു നടക്കാറുള്ള അവന്‍‌ പിന്നെ കുറേക്കാലത്തേയ്ക്ക് മീശയും താടിയും വളര്‍‌ത്തുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

66 comments:

 1. ശ്രീ said...

  ഈ പോസ്റ്റ് ഞങ്ങളെ സ്നേഹിക്കുന്ന, ഞങ്ങളുടെ സൌഹൃദത്തെ അന്നും ഇന്നും വളര്‍‌ത്താന്‍‌ സഹായിക്കുന്ന ബിമ്പുവിന്റെ വീട്ടുകാര്‍‌ക്കും അവന്റെ മണ്‍‌‍‌മറഞ്ഞു പോയ വല്യമ്മച്ചിയ്ക്കുമായി സമര്‍‌പ്പിക്കുന്നു.

 2. വാല്‍മീകി said...

  ഞാന്‍ ഒരു തേങ്ങാ അടിച്ച് തുടങ്ങാം.. ഠേ

 3. Joby said...
  This comment has been removed by the author.
 4. G.manu said...

  പഠിക്കുന്നതിനിടയില്‍‌ ‘ഒരു ചോദ്യം കണ്ടാല്‍ അതേതു ചാപ്റ്ററില്‍‌ നിന്നാണെന്ന് ആര്‍‌ക്കും പറയാനറിയില്ലായിരുന്നുവെങ്കിലും അടുക്കളയില്‍‌ നിന്നും ഒരു മണം വന്നാല്‍‌ അതേതു കറിയായിരിക്കും’ എന്നു പറയാനുള്ള ഒരു പ്രത്യേക വൈദഗ്ദ്ധ്യം ഞങ്ങള്‍‌ക്കു കൈ വന്നതിനു കാരണം ഈ കമ്പയിന്‍‌ സ്റ്റഡി ആയിരുന്നു എന്ന് നിസ്സംശയം പറയാം

  rasikan sambhavam kutta...rasikan

 5. Joby said...

  ഏതായാലും വളരെക്കാലത്തേക്കു ഞങ്ങളെയെല്ലാം വളരെയധികം ചിരിപ്പിച്ച ഒരു സംഭവമായിരുന്നു അത്.
  പിന്നീടും ഞങ്ങള്‍ ഇതും പറഞ്ഞ് സുധിയപ്പനെ കളിയാക്കുമായിരുന്നു.......”സത്യത്തില്‍ ബിമ്പു അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ബിട്ടുവിന്റെ കാര്യം പറഞ്ഞതെന്നു പറയുമ്പോള്‍ കേള്‍ക്കാം.........@#%$^^#@# അതും പറഞ്ഞിട്ട് ആരുമരിയാതെ സുധിയപ്പന്‍ കണ്ണാടിയില്‍ നോക്കുന്നത് ഞങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്......”
  ശ്രീ.... വിവരണം നന്നായി

 6. സാല്‍ജോҐsaljo said...

  കഥ കൊള്ളാം, രസമായിട്ടുണ്ട്.

  അല്ല നീ തിന്നതും തീറ്റിച്ചതുമായിട്ടിതെത്രാ‍മത്തെയാ? ശാപംകിട്ടുമെടോ! ഈ ശാപങ്ങള്‍ വാ‍യിച്ചുട്ടുണ്ടോ?!!

 7. ഹരിശ്രീ said...

  “ അല്ലാ, കൊച്ച് ആണോ പെണ്ണോ?”


  കൊള്ളാം.

 8. Priya Unnikrishnan said...

  good one.All the best

 9. കുഞ്ഞന്‍ said...

  എന്തായാലും താടീം മുടിയും വളര്‍ത്തിയത് നന്നായി..!
  അതൊക്കെ വരാനുള്ള സമയമായൊ..?

 10. ഹരിശ്രീ (ശ്യാം) said...

  വയറ്റില്‍ കൊച്ചുള്ളവര്‍ നന്നായി ഭക്ഷണം കഴിക്കും. ഇനി വല്യമ്മച്ചി അതാണോ ഉദ്ദേശിച്ചത് ? ശ്രീ എന്തായാലും ഇതും കലക്കി.

 11. സുമുഖന്‍ said...

  ശ്രീ,നന്നായി

 12. ക്രിസ്‌വിന്‍ said...

  തേഡ് അമ്പയറുടെ തീരുമാനത്തില്‍‌ ഔട്ടാകാതെ രക്ഷപ്പെട്ട ബാറ്റ്സ്മാന്റെ ആത്മവിശ്വാസത്തോടെ അടുത്ത ചിക്കന്‍‌ പീസുമായി മല്‍പ്പിടുത്തത്തിലേര്‍‌പ്പെട്ടു,
  കലക്കി...

 13. സഹയാത്രികന്‍ said...

  ഹ ഹ ഹ .. ശ്രീ... അത് കലക്കി...
  അങ്ങനെ വല്ല്യമ്മച്ചിയും താരമായി...

  ശ്രീ ഇനി നീ പിറവം ഭാഗത്തേയ്ക്കൊന്നും പോകണ്ടാട്ടാ... അടി കൊള്ളാനുള്ള ചാന്‍സ് കൂടുതലാ...
  :)

  ഓ:ടോ: “ഞങ്ങള്‍‌ പിറവം ബിപിസി കോളേജില്‍‌ പഠിക്കുന്ന കാലം. “ ഇത് മാറ്റി “ഞങ്ങള്‍‌ പിറവം ബിപിസി കോളേജിലായിരുന്ന കാലം.“ എന്നാക്കണം... ഇത് വരെയുള്ള പോസ്റ്റുകളനുസരിച്ച് അവിടെ പുട്ടടിയും പൊട്ടത്തരങ്ങളും മാത്രേ നടന്നിട്ടുള്ളൂ എന്ന് വേണം കരുതാന്‍... ഇതെല്ലാം കഴിഞ്ഞ് പഠിക്കാന്‍ നേരണ്ടായിരു‍ന്നാവോ...
  :)

 14. മുരളി മേനോന്‍ (Murali Menon) said...

  ഹ ഹ ഹ... വല്യമ്മച്ചി ചോദിച്ച ചോദ്യം ഞാന്‍ ചോദിക്കാനിരിക്കയായിരുന്നു, പക്ഷെ സുധിയപ്പനോടല്ലെന്നു മാത്രം. ബിമ്പുവിനോടും, ബിട്ടുവിനോടും, പേരിന്റെ ഒരു സ്റ്റൈലേ....

  കലക്കീട്ടാ

 15. kaithamullu : കൈതമുള്ള് said...

  നന്നായിരിക്കിന്നൂ, ശ്രീ!

 16. ചന്ദ്രകാന്തം said...

  ശ്രീയേയ്......
  കൊള്ളാലോ...
  ചോദ്യം കലക്കി.
  ഡൈനിംഗ് റ്റേബിളില്‍ 'വെട്ടുകിളി' ഇറങ്ങുന്ന രംഗം ഏതാണ്ട്‌ സങ്കല്പ്പിക്കാനാവുന്നുണ്ട്‌.

 17. KuttanMenon said...

  നന്നായിട്ടുണ്ട് ശ്രീ..രസിച്ചു.

 18. ശെഫി said...

  നന്നായി

 19. ശ്രീ said...

  വാല്‍മീകി മാഷേ...
  തേങ്ങയ്ക്കു നന്ദി, കേട്ടോ.
  :)
  മനുവേട്ടാ... നന്ദി. :)
  ജോബീ... അതേയതെ. അവനിതു കണ്ടാല്‍‌ ഒന്നുകില്‍‌ ഞാന്‍‌ അല്ലെങ്കില്‍‌ നീ, രണ്ടിലൊരാളുടെ കാര്യം ഏതാണ്ട് തീരുമാനമാകുമെന്നുറപ്പാ... :)
  സാല്‍‌ജോ ഭായ്...
  ഞങ്ങള്‍‌ക്കും ശാപം കിട്ടിക്കാണുമെന്നാണോ ഉദ്ദേശ്ശിച്ചത്? ഹിഹി. കമന്റിനു നന്ദി, ട്ടോ.
  ശ്രീച്ചേട്ടാ... :)

 20. ശ്രീ said...

  പ്രിയാ...
  സ്വാഗതം! വായനയ്ക്കും കമന്റിനും നന്ദി.
  കുഞ്ഞന്‍‌ ചേട്ടാ...
  താങ്ക്സ് കേട്ടോ. :)
  ശ്യാമേട്ടാ...
  വായിച്ചതിനും കമന്റിയതിനും നന്ദി. ഇഷ്ടമായി എന്നറിഞ്ഞതില്‍‌ സന്തോഷം.
  സുമുഖന്‍‌ മാഷേ...
  നന്ദി. :)
  ക്രിസ്വിന്‍‌...
  അഭിപ്രായത്തിനു നന്ദി. :)

 21. ശ്രീ said...

  സഹയാത്രികാ...
  വേണ്ടാട്ടാ... ഞങ്ങളുടെ കോളേജ് കഥകള്‍‌ മാത്രം പറഞ്ഞപ്പോ ഇങ്ങനെ. അപ്പോ, കാന്റീന്‍‌ കഥകളും കൂടെ പറഞ്ഞിരുന്നേല്‍‌ എന്നെ കൊല്ലുമല്ലോ... ഹിഹി.
  മുരളിയേട്ടാ...
  സില്‍‌വര്‍‌, സ്ലോപ്പര്‍‌, പിള്ള, ബിമ്പു, ബിട്ടു, മത്തന്‍‌,കുല്ലു ... ഇങ്ങനെ പോകുന്നു ആ താരനിര...
  കമന്റിനു നന്ദി കേട്ടോ.
  കൈതമുള്ളു മാഷേ...
  വായനയ്ക്കും കമന്റിനും നന്ദി. :)
  ചന്ദ്രകാന്തം ചേച്ചീ...
  ഞങ്ങള്ക്കു കിട്ടാനായി ബാക്കിയുണ്ടായിരുന്ന ഒരു പേരു കൂടിയേ ഉണ്ടായിരുന്നുള്ളൂ... ‘വെട്ടുകിളി’. അതുമായി. ങാ... ;)
  മേനോന്‍‌ ചേട്ടാ...
  നന്ദി. :)
  ശെഫി...
  നന്ദി. :)

 22. സു | Su said...

  എന്നാലും വല്യമ്മച്ചി അങ്ങനെ ചോദിച്ചല്ലോ. ;)

 23. അപ്പു said...

  ശ്രീക്കുട്ടോ കലക്കീട്ടുണ്ട്.... (പതിവുപോലെ)

  ഓ.ടോ. നിങ്ങടെ ഇന്റല്‍ കമ്പനിയില്‍ വേക്കന്‍സി വല്ലതും ഉണ്ടെങ്കില്‍ പറയണേ, എനിക്കവിടെ ജോയിന്‍ ചെയ്യാനാ. (ഓ.ടോ.ടോ.. എല്ലാ ബ്ലോഗും വായിക്കാമല്ലോ...എല്ലായിടത്തും കമന്റുമിടാം. ഒരു ജോലിയുമില്ല!!)

 24. സണ്ണിക്കുട്ടന്‍ /Sunnikuttan said...

  ഇങ്ങനെ കമ്പയിന്‍ തീറ്റ നടത്തിയിട്ടും അതൊന്നും ദേഹത്ത് കാണാനില്ലല്ലോ ശ്രീ. കയ്യിലിരിപ്പ് അല്പം മോശമാണല്ലേ? അതാ ഒന്നും ദേഹത്ത് പിടിക്കാത്തത്.

 25. അരവിന്ദ് :: aravind said...

  ഹഹ...നല്ല രസായിട്ടുണ്ട് ശ്രീ
  :-) ചിരിപ്പിച്ചു!

 26. മുസാഫിര്‍ said...

  പേരിനൊരു വല്യമ്മച്ചിയുണ്ടായത് നന്നായി അല്ലെങ്കില്‍ നിങ്ങളവിടെ നിരപ്പാക്കിയേനെ അല്ലെ ?

 27. ശ്രീ said...

  സൂവേച്ചീ...
  അതേന്ന്. വല്യമ്മച്ചിയുടെ ഒരു കാര്യം.
  അപ്പുവേട്ടാ...
  നന്ദി.
  [പിന്നേയ്, അതു വേണ്ടാട്ടാ... ജോലിയെപ്പറ്റി പറയരുത്. ഇതൊക്കെ പരസ്യമാക്കണോ]
  സണ്ണിച്ചേട്ടാ...
  ഓ... ലവന്മാരുടെ ഒപ്പമൊന്നും തിന്നാനുള്ള ആമ്പിയറ് നമുക്കില്ലാതെ പോയി, ;)
  അരവിന്ദേട്ടാ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
  മുസാഫിര്‍‌...
  മാഷേ, നന്ദി. വല്യമ്മച്ചി ഉണ്ടായിട്ടും ഞങ്ങളങ്ങനെ മോശമാക്കിയില്ലാട്ടോ.
  :)

 28. വാളൂരാന്‍ said...

  ന്റെ വല്യമ്മച്ചിയേ...
  രസികന്‍ ശ്രീ....

 29. എന്റെ ഉപാസന said...

  കൊള്ളാം.
  നിന്റെ കൂട്ടുകാരുടെ ചുരുക്കപ്പേര് മനസ്സിലാക്കാന്‍ നല്ല ബുദ്ധിമുട്ട്. അവസ്സാനം രണ്ട് തവണ വാക്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ
  :)
  ഉപാസന

 30. മന്‍സുര്‍ said...

  പ്രിയ സ്നേഹിതാ ശ്രീ...

  സൂപ്പര്‍.....അടിപൊളിയായിട്ടുണ്ടു......
  പ്രത്യേകിച്ച് നിന്റെ ആ വിവരണ ശൈലിയില്‍ വല്യമ്മച്ചി കലക്കി...കൂടെ മറ്റുള്ളവരും.......

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

 31. കൊച്ചുത്രേസ്യ said...

  വല്യമ്മച്ചി കലക്കി. ഇടയ്ക്കിടയ്ക്ക്‌ ഇങ്ങനൊരു കൊട്ടു കിട്ടുന്നത്‌ തിന്നുന്നതില്‍ സോറി പഠിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.

  അല്ല ശ്രീടെ കൂട്ടുകാര്‍ക്കൊക്കെ എന്താ ഇങ്ങനെ പട്ടിക്കിടുന്ന പേരുകള്‍-ബിമ്പു,ബിട്ടു,കുല്ലു ..കേവലം യാദ്ര്ശ്ചികമാണോ??

  (ആളെ വിട്ടു തല്ലിക്കാന്‍ നോക്കണ്ട. മഴ കാരണം ഇങ്ങോട്ടുള്ള റോഡ്‌ കുംപ്ലീറ്റ്‌ ട്രാഫിക്‌ ജാമാ)

 32. P.R said...

  ശ്രീയേ..
  രസിച്ചു, രസിച്ചു ട്ടൊ..
  ശ്രീയുടെ പോസ്ട്ടുകള്‍ കൊണ്ടുവരുന്നത് എന്റെ അനിയന്റെ കോളേജ് കാലങ്ങളുടെ ഓര്‍മ്മകളാണ്.
  കൂട്ടുകാരുu പഠിപ്പുമൊക്കെ അമ്മയുടെ സമ്മാധാനത്തിനു വേണ്ടി , അവസാനിപ്പിച്ച് തല്‍ക്കാലം ജോലി കിട്ടി ഉദ്യോഗസ്ത്ഥനായി നടക്കുന്നു അവന്‍.. :)

 33. Saboose said...

  ഹെഡ്ഡിങ്ങ്‌‌ കണ്ടപ്പോള്‍ ഒരു കൊച്ചുത്രേസ്യാ സ്റ്റൈലില്‍ ആണോ കഥയുടെ പോക്കു്‌ എന്നു്‌ തോന്നി......
  അനുഭവ കുറിപ്പുകള്‍ നന്നായിരിക്കുന്നു.

 34. ദ്രൗപദി said...

  നന്നായിട്ടുണ്ട്‌
  അഭിനന്ദനങ്ങള്‍

 35. സൂര്യോദയം said...

  സംഭവം കലക്കീട്ടോ...
  പിന്നേയ്‌ ഒരു സംശയം..
  'തേഡ് അമ്പയറുടെ തീരുമാനത്തില്‍‌ ഔട്ടാകാതെ രക്ഷപ്പെട്ട ബാറ്റ്സ്മാന്റെ ആത്മവിശ്വാസത്തോടെ അടുത്ത ചിക്കന്‍‌ പീസുമായി മല്‍പ്പിടുത്തത്തിലേര്‍‌പ്പെട്ടു, കൂടെ ഞങ്ങളും.'

  ഇതിന്നര്‍ത്ഥം ഒരു ചിക്കന്‍പീസില്‍ നിങ്ങളെല്ലാവരും മല്‍പ്പിടുത്തം നടത്തി എന്നാണോ? ;-)

 36. ശ്രീലാല്‍ said...

  പെരുത്തിഷ്ടായി. സംഭവോം വിവരണോം.. ജീവിതകഥകള്‍ ഇനിയും ഇങ്ങനെ ഒരോന്നായി പോരട്ടെ. :)

 37. ശ്രീ said...

  വാളൂരാനേ... അഥവാ മുരളി മാഷേ, ഇതെപ്പഴാ പേരു മാറ്റിയേ? കൊള്ളാം.
  വായിച്ചു കമന്റിയതിനു നന്ദി. :)
  സുനിലേ...
  അതു ശരിയാക്കിയിട്ടുണ്ട്, നന്ദി.
  മന്‍‌സൂര്‍‌ ഭായ്...
  വല്യമ്മച്ചിയെ ഇഷ്ടമായ് എന്നറിഞ്ഞതില്‍‌ സന്തോഷം. :)
  കൊച്ചു ത്രേസ്യാ...
  ഉവ്വ ഉവ്വ. :)
  പിന്നേയ്, കൂട്ടുകാരുടെ എല്ലാം ചുരുക്കപ്പേരായതു കൊണ്ടാണ്‍ അങ്ങനെ. അല്ലെങ്കില്‍‌ ഇടി കൊള്ളേണ്ടതു ഞാനാണല്ലോ. ;)

  പി. ആര്‍‌ ചേച്ചീ...
  അനിയന്റെ ഓര്‍‌മ്മകള്‍‌ കൊണ്ടുവരാന്‍‌ എന്റെ പോസ്റ്റുകള്‍‌ക്കു കഴിഞ്ഞു എന്നത് ഒരു അംഗീകാരമായി കാണുന്നു. തിരക്കിനിടയില്‍‌ ഇതു വായിക്കാന്‍‌ സമയം കണ്ടെത്തിയതിനു പ്രത്യേക നന്ദി. :)
  സാബൂസ്‌...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
  ദ്രൌപതീ...
  നന്ദി, കേട്ടോ. :)

 38. ശ്രീ said...

  സൂര്യോദയം ചേട്ടാ...
  അതായത്, ഈ ഒരൊറ്റ ചിക്കന്‍‌ പീസേല്‍‌ ഞങ്ങളെല്ലാം കൂടെ കടിപിടി കൂടി എന്നതല്ല(അങ്ങനേം ഉണ്ടായിട്ടുണ്ട്). അവനൊരു കമ്പനിയ്ക്ക് വേണ്ടിയാണേലും വേറെ വേറെ പീസുകളാ‍ണ്‍ ഞങ്ങള്‍‌ തിരഞ്ഞെടുത്തത്. :)

  ശ്രീലാല്‍‌...
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍‌ സന്തോഷം. :)

 39. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

  :)
  നന്നായി ശ്രീ...

 40. നിഷ്ക്കളങ്കന്‍ said...

  ശ്രീക്കുട്ടാ,
  സ‌ംഭ‌വ‌ം കൊള്ളാം. :)

 41. മയൂര said...

  വല്ല്യമ്മച്ചിയാണു താരം ... നന്നായിട്ടുണ്ട് ..:)

 42. അനൂപ്‌ തിരുവല്ല said...

  ശ്രീ,വളരെ നന്നായി !

 43. Prinson said...

  ഹ ഹ ..
  ആണോ..പെണ്ണൊ..
  കൊള്ളാം..
  :)
  കബ്ബയിന്‍ സ്റ്റ്ഡി ഒരു സംഭംവം തന്നെയാണല്ലെ..സാധാരണ ഏറ്റവും കുരുത്തക്കേടു നടക്കുന്നത് ആ സമയത്തല്ലേ മാഷെ..?

 44. മറുനാടന് മലയാളി said...

  നന്ദി സുഹൃത്തേ... [:)]

 45. ഏ.ആര്‍. നജീം said...

  ദൈവമേ... ആ സുധിയപ്പനു നല്ല ബുദ്ധിതോന്നി ഒരു ബ്ലോഗ് തുടങ്ങിയെങ്കില്‍ അറിയാമായിരുന്നു ആ നഗ്ന സത്യം..! ആ അമ്മൂമ്മ സുധിയപ്പനോടാണൊ അതോ ഇപ്പൊ ആ പാവം സുധിയപ്പന്റെ നെഞ്ചില്‍ കെട്ടി വച്ച് വിലസി നടക്കുന്ന മറ്റു വല്ലവരോടും ആണോ പറഞ്ഞതെന്ന്...

 46. മറുനാടന് മലയാളി said...

  നന്നായിട്ടുണ്ട് ശ്രീ....

 47. ശ്രീ said...

  ജിഹേഷ് ഭായ്...
  വായനയ്ക്കും കമന്റിനും നന്ദി.
  നിഷ്കളങ്കന്‍‌ ചേട്ടാ...
  നന്ദി. :)
  മയൂര ചേച്ചീ...
  കമന്റിനു നന്ദി. :)
  അനൂപ് തിരുവല്ല...
  വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
  പ്രിന്‍‌സണ്‍‌...
  അതെ, ഈ കമ്പയിന്‍‌ സ്റ്റഡി കാലത്താണല്ലോ എല്ലാ കുരുത്തക്കേടുകളും ഒപ്പിക്കുന്നത്. വന്നതിനും കമന്റിയതിനും നന്ദി, ട്ടോ.:)
  മറുനാടന്‍‌ മലയാളീ...
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി. :)
  നജീമിക്കാ...
  ഞാനെത്ര പറഞ്ഞാലും വിശ്വസിക്കണ്ടാട്ടാ... ഹിഹി. ;)

 48. തെന്നാലിരാമന്‍‍ said...

  ആ ചോദ്യം കേട്ട സമയത്തെ സുധിയപ്പന്റെ അവസ്ഥ ആലോചിക്കുംതോറും പിന്നേം പിന്നേം ചിരി വരുന്നു...:-) കലക്കി ശ്രീ...

 49. മെലോഡിയസ് said...

  ആ വല്യമ്മച്ചി ആള് കൊള്ളാല്ലോ..സുധിയപ്പന്റെ ആ ഇരിപ്പ് ശരിക്കും ചിരിപ്പിച്ചു ട്ടാ..

 50. മെലോഡിയസ് said...

  എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഒരു അമ്പത് അടിച്ചിട്ട് പോകാം..

  അമ്പതേ!!..ശ്രീയുടെ ബ്ലോഗില്‍ എന്റെ ആദ്യത്തെ അമ്പത്...

 51. SAJAN | സാജന്‍ said...

  ശ്രീ , ഇപ്പോഴാണു കണ്ടത്... നന്നായിരിക്കുന്നു, എഴുത്ത് ഒത്തിരി മെച്ചമാവുന്നുണ്ട്:)

 52. കിനാവ് said...

  ശ്രീ ഡയറിയില്‍ നിന്നെടുത്താണോ പോസ്റ്റ് ചെയ്യാറ്. ആ ഡയറിയെവിടെയാ വെക്കാറ്‌

 53. ശ്രീ said...

  തെന്നാലി രാമാ...
  സുധിയപ്പന്റെ ആ അവസ്ഥ ആലോചിച്ച് ഞങ്ങളിപ്പോഴും അവനെ കളിയാക്കാറുണ്ട്. കമന്റിനു നന്ദി.
  മെലോഡിയസ്...
  അമ്പതാം കമന്റിനു നന്ദി. :)
  സാജന്‍‌ ചേട്ടാ...
  വായനയ്ക്കും കമന്റിനും നന്ദി. :)
  കിനാവ്...
  കമന്റിനു നന്ദി. അതെന്താ ഡയറി എന്നു ചോദിച്ചതെന്നു ക്ലിക്കായില്ലാട്ടോ... :)

 54. പ്രയാസി said...

  “ അല്ലാ, കൊച്ച് ആണോ പെണ്ണോ?”

  Sree nannayirikkunnu..
  sathyam parranjaa njaan ninte Postu kandillaaaa
  Malish kuttaaaaaaaa......:)

 55. എന്റെ കിറുക്കുകള്‍ ..! said...

  ശ്രീ...
  കലക്കി കേട്ടൊ..
  വല്ല്യമ്മച്ചി സൂപ്പര്‍!
  എഴുതിയത് മനോഹരമായിരിക്കുന്നു.

 56. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: അന്ന് മുതലാണോ നീയും മീശ വളര്‍ത്തിത്തുടങ്ങിയത്?

 57. ജാസു said...

  പുസ്തകോം കെട്ടിപ്പറുക്കി തേരാ പാരാ കമ്പയിന്‍ സ്റ്റഡിക്ക് പോയി എന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുണ്ടല്ലോ? പറഞ്ഞു വരുന്നത് വല്യ പഠിപ്പിസ്റ്റ് ടീം ആണെന്നാണോ? ഉപാസനയും അങ്ങനെ എവിടെയോ എഴുതിയിരിക്കുന്നത് കണ്ടു. പക്ഷേ ശ്രീ എനിക്കൊരു സംശയം. കള്ള സര്‍ട്ടിഫിക്കറ്റിലാണോ ബാംഗ്ലൂറില്‍ കൂടി വിലസണത് :)? അല്ലാ ആരാണ്ടു പറഞ്ഞ പോലെ ഈ ഫുഡ് അടിയും പരീക്ഷണങ്ങളും ഇത്തരം കമ്പയിന്‍ സ്റ്റഡിയുമൊക്കെ കഴിഞ്ഞ് എങ്ങനെയാ ശ്രീ എം.ജി യൂണിവേഴ്സിറ്റിയുടെ കടമ്പ കടന്നത് ? :)

  --എന്നാലും വല്യമ്മച്ചി ചിരിപ്പിച്ചു കളഞ്ഞു.

 58. ശ്രീ said...

  പ്രയാസീ...
  അങ്ങനെ വൈകൊയിട്ടൊന്നുമില്ലെന്നേ... എപ്പഴും ഇങ്ങോട്ടു വരാം.... :)
  വാണി ചേച്ചീ...
  ഇഷ്ടമായെന്നറിഞ്ഞതില്‍‌ വളരെ സന്തോഷം. :)
  ചാത്താ...
  അങ്ങനെയും ചിലര്‍‌ പറഞ്ഞു നടക്കുന്നുണ്ട്... ഉം... :)
  ജാസൂ...
  ഇതൊക്കെ പരസ്യമായി ചോദിക്കരുത്. ഹിഹി. കള്ള സര്‍‌ട്ടിഫിക്കറ്റ്. ;)

 59. KMF said...

  Kollam i enjoyed your writing
  have a nice day

 60. ഇത്തിരിവെട്ടം said...

  നന്നായിട്ടുണ്ട് ശ്രീ..

 61. കൂട്ടുകാരന്‍ said...

  മാഷെ...സമയം കിട്ടത്തതുകൊണ്ട കമണ്റ്റ്‌ ഇടാന്‍ വൈകിയേ!!!..

  അസ്സലായിട്ട്ണ്ട്‌ :-)

 62. subin paul said...

  Kollam mashe.. nalla rasom undu oorkkan.. pavam ammachi!

  edakku varaam ketto blogil!
  :)

  Subin
  "the Kunjanujan"

 63. ആഷ | Asha said...

  ശ്രീ, ഇതു വായിച്ചപ്പോ എനിക്കു മറ്റൊരു അനുഭവമാണ് ഓര്‍മ്മ വന്നത്.ഈ കഥയിലെ കഥാനായിക തെലുങ്കത്തിയാണ് ഭര്‍ത്താവ് മലയാളിയും.കഥാനായികയ്ക്ക് അല്പസ്വല്പം മലയാളം സംസാരിക്കാനും അറിയാം. അങ്ങനെ ഒരു ചടങ്ങിന് ഞാനാവരുടെ വീട്ടില്‍ പോയി ഊണു കഴിച്ചോണ്ടിരിക്കയാണ്. അപ്പോള്‍ നമ്മുടെ കഥാനായിക കടന്നു വന്നിട്ടു പറഞ്ഞു “ആഷാ , നാണമില്ലേ തിന്നോ തിന്നോ”. ഞാന്‍ ആകെ വട്ടായി കഴിപ്പു നിര്‍ത്തി അവരെ നോക്കിയപ്പോ അവരുടെ മരുമകള്‍ (മലയാളിയാണ്)എന്നോട് വിശദീകരിച്ചു. അമ്മ പറയാനുദ്ദേശിച്ചത് “സ്വന്തം വീടാണെന്നു കരുതി കഴിക്കൂ, നാണമൊന്നും വേണ്ടയെന്നാണെന്നു). അപ്പോഴാണ് എന്റെ ശ്വാസം നേരേ വീണത്.

 64. ശ്രീ said...

  KMF...
  വായനയ്ക്കും കമന്റിനും വളരെ നന്ദി.
  ഇത്തിരി മാഷേ...
  നന്ദി.
  കൂട്ടുകാരാ...
  തിരക്കിനിടയിലും ഇതു വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി.
  സുബിന്‍‌...
  സ്വാഗതം. വളരെ സന്തോഷം.
  ആഷ ചേച്ചീ...
  അതു വളരെ രസമായല്ലോ. ഇതിനേക്കാള്‍‌ നല്ല സംഭവം. ഞാന്‍‌ വായിച്ച് ചിരിച്ചു പോയി, ആ അവസ്ഥ ആലോചിച്ചിട്ട്.
  :)

 65. കുഞ്ഞച്ചന്‍ said...

  അമ്മച്ചി കലക്കി ശ്രീ... കഥ ഇഷ്ടായി...

 66. Anonymous said...

  Ningalk matralla njngalkm chirikan ulla vakayay