Tuesday, August 26, 2008

ഒരു പഴയ ഓണക്കാലം

"അകലേ ഓണം പുലരുമ്പോള്‍
ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നൂ
ചിറകു തരാമോ പോയി മടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍..."

ഇക്കഴിഞ്ഞ ആഗസ്റ്റ് 17 നു (ചിങ്ങം 1) ഞാന്‍ നാട്ടിലായിരുന്നു. ചിങ്ങമാസമായി, വീണ്ടും ഒരു ഓണക്കാലം അടുത്തല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനറിയാതെ തന്നെ നാവില്‍ വന്നത് ഗാനമാണ്. അപ്പോള്‍ പെട്ടെന്നൊരു മോഹം. ചിങ്ങമാസമായല്ലോ, ഓണപ്പാട്ടുകളെല്ലാം ഒന്നൂടെ കേള്‍ക്കണമെന്ന്. പിന്നെ, വൈകിയില്ല. പാട്ടുകളുടെ ശേഖരത്തില്‍ നിന്നും ഗാനം തപ്പിയെടുത്ത് പല തവണ കേട്ടു.

അതും കേട്ടു കൊണ്ടിരുന്ന കൂട്ടത്തില്‍‍ അറിയാതെ ഓര്‍മ്മകള്‍ കുറച്ചു പുറകോട്ടു പോയി.

1995 ലെ ഓണക്കാലം . ഞാനന്ന് ഒമ്പതാം ക്ലാസ്സിലാണ്. ചേട്ടന്‍ പ്രീ ഡിഗ്രി രണ്ടാം വര്‍ഷം. അന്ന് ഞങ്ങളുടെ വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ വന്നിട്ട് അധിക നാളായിട്ടില്ല. (അതു വരെ റേഡിയോ ഗാനങ്ങള്‍ മാത്രമായിരുന്നു ഒരു ആശ്രയം.) അക്കാലത്ത് (ഇന്നും) പാട്ടു കേള്‍ക്കാന്‍ വേണ്ടി അച്ഛനോ അമ്മയോ കാസറ്റുകള്‍ ഒന്നും വാങ്ങി തന്നിരുന്നില്ല. ഞങ്ങളുടെ സ്വകാര്യ ശേഖരത്തില്‍ നിന്നും സ്വരുക്കൂട്ടി വേണം കാസറ്റോ മറ്റോ വാങ്ങാന്‍

പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ക്കെന്ത് സ്വകാര്യ ശേഖരം എന്നല്ലേ? ഇന്നത്തെ കുട്ടികളെപ്പോലെ പോക്കറ്റ് മണി പരിപാടികള്‍ ഒന്നുമില്ല. വര്‍ഷത്തിലൊരിയ്ക്കല്‍ കിട്ടുന്ന വിഷു കൈനീട്ടം തന്നെ പ്രധാന ആശ്രയം. പിന്നെ, പറമ്പില്‍ കശുവണ്ടിയില്‍ നിന്നും കിട്ടുന്ന ഒരു ഓഹരിയും. [അടിച്ചു മാറ്റലല്ല കേട്ടോ. പറമ്പില്‍ ഒന്നു രണ്ടു കശുമാവുണ്ടായിരുന്നു. മദ്ധ്യ വേനലവധി സമയത്ത് അതു നിറയെ പൂത്ത് കശുവണ്ടി ഉണ്ടാകുകയും ചെയ്യും. അത് പറമ്പിലും റോട്ടിലും എല്ലാം വീണു കിടക്കും. ആദ്യമൊക്കെ അച്ഛന്റെയോ അമ്മയുടേയോ കണ്ണെത്തിയാല്‍ മാത്രമേ കശുവണ്ടികള്‍ ഞങ്ങളുടെ വീടെത്താറുള്ളൂ. അല്ലാത്തപ്പോള്‍ വഴിയേ പോകുന്നവര്‍ ആരെങ്കിലുമൊക്കെ എടുത്തു കൊണ്ടു പോകും. ഞാനോ ചേട്ടനോ ഭാഗത്തേയ്ക്കു നോക്കാറില്ല.മടി തന്നെ കാരണം... പിന്നെ അന്ന് കുട്ടികളായിരുന്നപ്പോല്‍ അതിന്റെയൊന്നും വില അറിയുമായിരുന്നില്ല. പണ്ട് പലപ്പോഴും ഇങ്ങനെ കിട്ടുന്ന കശുവണ്ടി കൂട്ടി വച്ച് ചന്തയില്‍ കൊണ്ടു പോയി വിറ്റ് അച്ഛന്‍ അരിയും സാമാനങ്ങളും വരെ വാങ്ങിയിരുന്നു എന്ന് ഇന്നറിയാം]

എന്തായാലും ഞങ്ങള്‍ അറിഞ്ഞു കൊണ്ട് നല്ല കാര്യങ്ങളൊന്നും ചെയ്യുന്ന ലക്ഷണമില്ല എന്നു മനസ്സിലാക്കിയാകണം അച്ഛനും അമ്മയും ഒരു ഓഫര്‍ മുന്നോട്ടു വച്ചു. മറ്റൊന്നുമല്ല. പകല്‍ സമയങ്ങളില്‍ താഴെ വീണു കിട്ടുന്ന കശുവണ്ടി എനിയ്ക്കോ ചേട്ടനോ പെറുക്കിയെടുക്കാം. അത് വീട്ടില്‍ കൊടുക്കേണ്ടതില്ല. പകരം ഞങ്ങള്‍ക്ക് കൂട്ടി വച്ച് വിറ്റ് അതില്‍ നിന്നും കിട്ടുന്ന ആദായം പങ്കിട്ടെടുക്കാം. എന്നിട്ട് പൈസ കൊണ്ട് വിഷു ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങളോ കാസറ്റ് മുതലായ വസ്തുക്കളോ വാങ്ങാം. അതല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കൊന്നും വീട്ടില്‍ നിന്നും പൈസ ചോദിയ്ക്കരുത്. [അതല്ലെങ്കില്‍ വിഷുവിനു പടക്കവും മറ്റും വാങ്ങിക്കിട്ടണമെങ്കില്‍ കുറേ നാള്‍ അച്ഛന്റെ പുറകേ നടക്കണം... അമ്മയെ കൊണ്ട് പറയിപ്പിയ്ക്കണം അങ്ങനെ കുറേ കഷ്ടപ്പാടുകള്‍ സഹിയ്ക്കേണ്ടിയിരുന്നു]

എന്തായാലും ഐഡിയ ഏറ്റു. എനിയ്ക്കും ചേട്ടനും ബോധോദയം ഉണ്ടായി. പിന്നീട് ഞങ്ങള്‍ കശുവണ്ടിയൂടെ കാര്യത്തില്‍ കൂടുതല്‍ ശുഷ്കാന്തി കാണിയ്ക്കാനും തുടങ്ങി. പെറുക്കിയെടുക്കുന്ന കശുവണ്ടി കൂട്ടി വച്ച് ഒരു കൂട് നിറയാറാകുമ്പോള്‍ അടുത്തുള്ള ആന്റപ്പന്‍ ചേട്ടന്റെ കടയില്‍ കൊണ്ടു പോയി വില്‍ക്കും. പണം ഞാനും ചേട്ടനും വീതിച്ചെടുക്കും.

അഞ്ചാറു വര്‍ഷം അങ്ങനെ സമ്പാദിച്ചിരുന്ന പൈസയില്‍ നിന്നാണ് ഞങ്ങളുടെ വീട്ടിലെ 80 % ഓഡിയോ കാസറ്റുകളും വാങ്ങിക്കൂട്ടിയത് എന്നതാണു സത്യം. മിക്കവാറും സമയങ്ങളില്‍ ഞാനും ചേട്ടനും വെവ്വേറെയാണ് കാസറ്റുകള്‍ വാങ്ങിയിരുന്നത്. എന്നിട്ട് ഭാവിയില്‍ തിരിച്ചറിയാനായി അവരവര്‍ വാങ്ങുന്ന കാസറ്റില്‍ സ്വന്തം പേരെഴുതി വയ്ക്കുമായിരുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല; 1995 ലെ ഓണക്കാലം അടുത്തപ്പോള്‍ ഓണത്തിനു പുറത്തിറങ്ങിയ ഓണപ്പാട്ടുകള്‍ കിട്ടിയാല്‍ കൊള്ളാം എന്ന് ചേട്ടനൊരു ആഗ്രഹം. എന്നാല്‍ ചേട്ടന്റെ കയ്യില്‍ അപ്പോള്‍ സ്പെയര്‍ കാസറ്റൊന്നും ഉണ്ടായിരുന്നുമില്ല. മാത്രമല്ല പുതിയത് വാങ്ങാനുള്ള പണവുമില്ല. [ സാധാരണ പുതിയ കാസറ്റുകള്‍ വാങ്ങാതെ വില കുറവുള്ള ബ്ലാങ്ക് കാസറ്റുകള്‍ വാങ്ങി, അതില്‍ പാട്ടുകള്‍ റെക്കോഡ് ചെയ്യുക എന്നതാണ് ഞങ്ങള്‍ ചെയ്തിരുന്നത്. കാരണം പുതിയ ഒറിജിനല്‍ കാസറ്റിനു 40 രൂപയോളമാകും.] പുതിയ ബ്ലാങ്ക് കാസറ്റു വാങ്ങി അതില്‍ പാട്ടുകള്‍ പിടിയ്ക്കുന്നതിനും 30- 35 രൂപയോളമാകും. അത്രയും പൈസ ചേട്ടന്റെ കയ്യിലില്ല. അവസാനം ചേട്ടന്‍ ഒരു വഴി കണ്ടു. എന്റെ കയ്യില്‍ ആയിടെ വാങ്ങിയ ഒരു ബ്ലാങ്ക് കാസറ്റ് ഉണ്ട്. എന്റെ കാസറ്റ് കൊടുക്കാന്‍ ഞാന്‍ തയ്യാറായാല്‍ ചേട്ടന്‍ സ്വന്തം പണം മുടക്കി ഓണപ്പാട്ടുകള്‍ അതില്‍ റെക്കോഡ് ചെയ്യിയ്ക്കും. കാസറ്റിന്റെ അവകാശം എനിയ്ക്കു തന്നെ ആയിരിയ്ക്കും. പക്ഷേ ഒരു കണ്ടീഷന്‍: അടുത്ത ഓണക്കാലം വരെയെങ്കിലും, അതായത് 1996 ആഗസ്ത്- സെപ്തംബര്‍ വരെ എങ്കിലും പാട്ടുകള്‍ ഞാന്‍ കളയരുത്.

ആദ്യം അത്ര താല്പര്യം തോന്നിയില്ലെങ്കിലും ഒരു കാസറ്റ് എന്റെ കയ്യില്‍ വെറുതേ ഇരിയ്ക്കുകയാണല്ലോ എന്നോര്‍ത്ത് അവസാനം ഞാന്‍ സമ്മതിച്ചു.

അങ്ങനെ ചേട്ടന്‍ കാസറ്റില്‍ വര്‍ഷം എം.ജി. ശ്രീകുമാറൂം എം. ജി. രാധാകൃഷ്ണനും ചേര്‍ന്ന് പുറത്തിറക്കിയ “തങ്കനിലാവ്” എന്ന ആല്‍ബം കാസറ്റില്‍ റെക്കോഡ് ചെയ്തു. ഒരു ഔദാര്യം എന്ന നിലയ്ക്കാണ് അതു റെക്കോഡ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചതെങ്കിലും അതിലെ പാട്ടുകള്‍ ഒന്നു രണ്ടു തവണ കേട്ടതോടെ എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് വര്‍ഷം ഓണക്കാലത്ത് ഞങ്ങള്‍ ഏറ്റവും അധികം കേട്ടത് കാസറ്റിലെ പാട്ടുകളായിരുന്നു.

അടുത്ത വര്‍ഷം ഓണക്കാലമായപ്പോള്‍ ചേട്ടന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. ‘ഇനി വേണെമെങ്കില്‍ നീ കാസറ്റിലെ പാട്ടുകള്‍ കളഞ്ഞ് വേറെ എന്തെങ്കിലും റെക്കോഡ് ചെയ്തോളൂ കുഴപ്പമില്ല’. പക്ഷേ, അപ്പൊഴേയ്ക്കും എനിയ്ക്ക് ഏറെ പ്രിയങ്കരമായി കഴിഞ്ഞിരുന്നു അതിലെ ഗാനങ്ങള്‍ ഞാന്‍ പാട്ടുകള്‍ കളഞ്ഞില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓണക്കാലമടുക്കുമ്പോള്‍ ആദ്യം തിരഞ്ഞെടുത്ത് കേള്‍ക്കുന്ന കാസറ്റുകളില്‍ ഒന്നായി അത്.

ഇന്ന് 13 വര്‍ഷങ്ങള്‍ക്കിപ്പുറവും കാസറ്റ് യാതൊരു കേടുപാടും കൂടാതെ ഞങ്ങളുടെ വീട്ടിലുണ്ട്. അതു പോലെ എന്റെയും ചേട്ടന്റെയും ഇഷ്ടഗാനങ്ങളുടെ കൂട്ടത്തില്‍ അതിലെ പാട്ടുകളും. [ ഒരു കുടം കുളിരുമായ്..., ആടു പൊന്‍‌മയിലേ..., ചിത്തിരമുത്തേ ചിങ്കാരി..., ചന്ദ്രദളം പൂങ്കവിളില്‍..., തൃത്താല ചന്ത കഴിഞ്ഞൂ... തുടങ്ങിയ പാട്ടുകളെല്ലാം ഞങ്ങള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്]

വാല്‍ക്കഷ്ണം:കഴിഞ്ഞ മുന്നു നാലു വര്‍ഷത്തോളമായി കാസറ്റിലെ പാട്ടുകളുടെ ഡിജിറ്റല്‍ കോപ്പി ലഭിക്കുമോ എന്ന അന്വേഷണത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച മാത്രമാണ് കാസറ്റിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ സംഘടിപ്പിയ്ക്കാന്‍ എനിയ്ക്കു സാധിച്ചത്. അതും തികച്ചും യാദൃശ്ചികമായി. ഫുട്പാത്ത് കച്ചവടക്കാരനില്‍ നിന്നും ഫെസ്റ്റിവല്‍ സോങ്ങ്സ് എന്ന ഒരു സീഡി വെറുതേ ഒരു കൌതുകത്തിനു വാങ്ങാന്‍ തോന്നിയപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല, ഞാന്‍ കുറേ നാളായി തിരഞ്ഞു നടക്കുന്ന കുറച്ചു നല്ല പാട്ടുകളും അക്കൂട്ടത്തിലുണ്ടാകുമെന്ന്. എന്തായാലും തീരെ പ്രതീക്ഷിയ്ക്കാതെ വളരെ സന്തോഷം തന്ന ഒരു സംഭവമായിരുന്നു അത്.

ഇത്തവണയും ഓണമടുത്തെത്തിക്കഴിഞ്ഞു. പക്ഷേ, മിക്കവാറും തിരുവോണത്തിന് നാട്ടിലെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. പണ്ട് അത്തം മുതല്‍ ആവേശത്തോടെ പൂക്കളമിട്ട് ഓണം ആഘോഷിച്ചിരുന്ന ആ ബാല്യത്തിന്റെ ഓര്‍മ്മകളുമായി ഈ മറുനാട്ടിലായിരിയ്ക്കും ഞാന്‍.

‘അകലേ ഓണം’ എന്നു തുടങ്ങുന്ന ഗാനം ഇവിടെ നിന്നും കേള്‍ക്കാം.

126 comments:

  1. ശ്രീ said...

    "അകലേ ഓണം പുലരുമ്പോള്‍...
    ആവണിപ്പൂവും വിരിയുമ്പോള്‍
    അരിയകിനാവേ കൊതിയാകുന്നു
    ചിറകു തരാമോ പോയി മടങ്ങാന്‍
    ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍..."


    ഒരു പഴയ ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍!!!

  2. Sherlock said...

    "TTe....." Ente vaka oru english thega :)

  3. ജിജ സുബ്രഹ്മണ്യൻ said...

    ശ്രീ ആ ഓണപ്പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്കും കൊതിയാവുന്നു..ഈ പൊന്നോണമായിട്ട് അതിലൊരെണ്ണം വെറുതേ പോസ്റ്റ് ചെയ്യെന്നേ,,,ഞങ്ങള്‍ക്കുംകേള്‍ക്കാല്ലോ.

    കശുവണ്ടിയെ പറ്റി മറക്കാനാവാത്ത കുറെ ഓര്‍മ്മകള്‍ എനിക്കും ഉണ്ട്.പണ്ട് കശുവണ്ടി പെറുക്കി അതു കൊണ്ടാണു ഞങ്ങള്‍ ഐസ് സ്റ്റിക്ക് വാങ്ങിയിരുന്നത്.10 പൈസ ഒക്കെയേ അന്നു ഒരു ഐസിനു ഉള്ളൂ.പക്ഷേ അതു വാങ്ങാന്‍ കാശ് അച്ഛന്‍ തരില്ല.പിന്നെ ഉള്ള ഒരേ ഒരു വഴി കശുവണ്ടി കൊടുക്കുന്നതാണ്.2 കശുവണ്ടിക്ക് 1 ഐസ് അതായിരുന്നു കണക്ക്..പിന്നെ അന്നത്തെക്കാലത്തെ ഏറ്റവും വലിയ സ്വപ്നം ഒരു ഐസ് കച്ചവടക്കാരനെ കല്യാണം കഴിക്കാന്‍ പറ്റണേ എന്നായിരുന്നു.


    നല്ല പോസ്റ്റ് ശ്രീ..പഴയ ഓര്‍മ്മകളിലേക്ക് മനസ്സു കൊണ്ട് ഒരു മടക്കയാത്ര !!

  4. മേരിക്കുട്ടി(Marykutty) said...

    ശ്രീ..വളരെ നല്ല പോസ്റ്റ്...

  5. Rajeesh said...

    ഒരു നൊസ്റ്റാള്‍ജിയ യുടെ നനുത്ത തലങ്ങളിലൂടെയുള്ള ഒരു ഓണകുറിപ്പ്...ഒരു യാത്ര...വല്യ ഇഷ്ടായി...വിഷു കൈനീട്ടം... കശുവണ്ടി കച്ചവടം.., എനിക്കുമുണ്ടായിരുന്നു ഇതേ പോലെ സുന്ദരമായ കുട്ടിക്കാലം..ശ്രീ ഇപ്പൊ ഒക്കെ പൊടി തട്ടി ഓര്‍മ്മ ചെപ്പില്‍ നിന്നു എടുത്ത തന്നതിന് ആദ്യം നന്ദി...എനിക്കും അനുജനും കാസറ്റും പാട്ടുകളും തന്നത് സംഗീത പ്രേമിയായ ഇളയച്ചനാണ്... അത് കൊണ്ടു കശുവണ്ടി കിട്ടുന്ന കാശ് മിക്കവാറും പടക്കം വില്‍ക്കുന്ന കൂട്ടുകാരന്‍ അഞ്ജന്‍ കൈകളിലെത്തും...ഓണക്കാലത്തെ പാട്ടുകളില്‍ എനിക്കിന്നും പ്രിയം..തരംഗിനിയുറെ ആദ്യത്തെ ഓണപട്ടുകള്‍ ആണ്. ഓയെന്‍ വി യുടെ മനോഹരമായ വരികള്‍ ഇന്നും അതെ മധുരത്തില്‍ ഓര്‍ക്കുന്നു...എന്റെ ഹൃദയം...കൊന്നപ്പൂക്കളില്‍...രാമാ രഘു രാമാ....പൂവേ പൊലി പൂവേ...എല്ലാം പാട്ടും ഒന്നിനൊന്നു മധുരതരം... ഞങ്ങളും മിക്കവാറും ഈ പാടുകളൊക്കെ കേട്ടു മറു നാട്ടില്‍ ഓണമുന്നനാണ് സാധ്യത...ശ്രീ ക്ക് ഇപ്പോഴേ ഓണാശംസകള്‍ ...കൂടെ ചേട്ടനും കുറെ പഴയ ഓണ പാട്ടിനും

  6. കനല്‍ said...

    ഇതു വരെ അഭിപ്രാ‍യങ്ങള്‍‌ ഇങ്ങനെ. നിങ്ങളെന്തു പറയുന്നു?

    നല്ല അഭിപ്രായം,

  7. തണല്‍ said...

    ദൂരെയാണ് കേരളം
    പോയ് വരാമോ
    സ്നേഹ ദൂതുമായ് തെന്നലേ
    പോയ് വരാമോ..
    -ശ്രീ പാട്ടുകളില്‍ ഒതുങ്ങിപ്പോയെങ്കിലും നന്നായി!

  8. പാമരന്‍ said...

    നല്ല ഓര്‍മ്മകള്‍ ശ്രീ. എനിക്കുമുണ്ട്‌ കശുവണ്ടിയുമായി ബന്ധപ്പെട്ട്‌ ഓര്‍ക്കാനൊത്തിരി..

  9. സുല്‍ |Sul said...

    ശ്രീ ഈ പാട്ടുശേഖരം എല്ലാരുടേയും ഒരു വീക്നെസ്സ് ആണല്ലേ. പുതിയ പുതിയതായി ഇറങ്ങുന്ന എല്ലാ പാട്ടുകളും റെക്കോര്‍ഡ് ചെയ്തു വക്കുക എന്റെയും ഒരു പതിവായിരുന്നു. ഇനിയതൊന്നും കിട്ടിയില്ലെങ്കിലോ എന്നു കരുതി കൂട്ടി വച്ചിരിക്കുകയാണ്‍ എല്ലാം. എം പി ത്രീ വന്നതിനു ശേഷം കാസറ്റുകളെല്ലാം എന്നെ നോക്കി ചിരിക്കുന്നോ ഞാന്‍ അവയെ നോക്കി ചിരിക്കുന്നോ ഒരു പിടിയുമില്ല. ഏതായാലും എന്റെ കൈമുദ്ര പതിച്ച 200 ല്‍ പരം കാസറ്റുകള്‍ ഇപ്പോഴും വീട്ടില്‍ സുരക്ഷിതമായുണ്ട്.
    -സുല്‍

  10. [ nardnahc hsemus ] said...

    ഭൂരിഭാഗം വരുന്ന മലയാളികുടുംബങ്ങളുടെ ജീവിതചര്യയും സത്യസന്ധവും ലാളിത്യവും നിറഞ്ഞ് സമ്പുഷ്ടമായ കുട്ടിക്കാലവും അതിന്റെ മണവും ഗുണവും കടുകിട കളയാ‍തെ നീയെഴുതുമ്പോള്‍ ഉള്ളില്‍ കുശുമ്പ് തോന്നാറുണ്ട്...

    നിന്റെ വരികളെപ്പോഴും കൊണ്ടുപോകാറുണ്ടെന്നെ ഞാന്‍ വിട്ടൂപോന്നൊരെന്‍ കുട്ടിക്കാലത്തേയ്ക്ക്..

    നന്നായ് വരും..

  11. Sharu (Ansha Muneer) said...

    ഓണക്കാലത്തെ ഓര്‍മ്മകളില്‍ ഓണപ്പാട്ടുകളെ കുറിച്ചാണ് പ്രധാനമായും പറഞ്ഞതെങ്കിലും ബാല്യകാലസ്മരണകളുടെ പശ്ചാത്തലത്തില്‍ പറഞ്ഞതുകൊണ്ട് അതിനൊരു സുഖമുണ്ട്. :)

  12. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“ഒരു കാസറ്റ് എന്റെ കയ്യില്‍ വെറുതേ ഇരിയ്ക്കുകയാണല്ലോ എന്നോര്‍ത്ത് അവസാനം ഞാന്‍ സമ്മതിച്ചു”
    -- അത് പുളു.. വേറേ എന്തൊക്കെ ഓഫര്‍ ഉണ്ടായിരുന്നു കാസറ്റ് ബാര്‍ട്ടറില്‍???

  13. Anonymous said...

    കുട്ടിക്കാലത്തെ മധുരതരമായ ഓര്‍മ്മകള്‍ നന്നായി എഴുതിയിരിക്കുന്നു ശ്രീ...ഞങ്ങളുടെ വീട്ടില്‍ അന്നൊക്കെ വല്ലപ്പോഴുമേ കാസറ്റ് അച്ഛന്‍ വാങ്ങിക്കൊണ്ടു വരാറുള്ളൂ...അതുകൊണ്ടു തന്നെ ചേട്ടന്റേം അനിയന്റേം ഈ കാസറ്റ് സമ്പാദ്യം വല്ലാതെ കൌതുകമുണര്‍ത്തി..അങ്ങനെ കാസറ്റിനു വേണ്ടി സമ്പാദ്യ ശീലം ഇങ്ങനെ കശുവണ്ടിയൊക്കെ വിറ്റ് വളര്‍ത്തിയെടുത്തല്ലോ രണ്ടാളും..മിടുക്കന്മാര്‍..കശുവണ്ടി ന്നു കേട്ടപ്പോള്‍ തന്നെ കൊതിയാട്ടോ വന്നതു...:)..തറവാട്ടില്‍ വെച്ച് കശുവണ്ടി ചുട്ടു തിന്ന കാലം..എന്താ ഒരു സ്വാദ്...
    മനസ്സിലെയിത്തരം ഓര്‍മ്മകള്‍ക്കൊപ്പം നല്ലൊരു ഓണം ഇപ്പോഴേ ആശംസിക്കുന്നു ട്ടോ... :)

  14. Anonymous said...

    കുട്ടിക്കാലത്തെ മധുരതരമായ ഓര്‍മ്മകള്‍ നന്നായി എഴുതിയിരിക്കുന്നു ശ്രീ...ഞങ്ങളുടെ വീട്ടില്‍ അന്നൊക്കെ വല്ലപ്പോഴുമേ കാസറ്റ് അച്ഛന്‍ വാങ്ങിക്കൊണ്ടു വരാറുള്ളൂ...അതുകൊണ്ടു തന്നെ ചേട്ടന്റേം അനിയന്റേം ഈ കാസറ്റ് സമ്പാദ്യം വല്ലാതെ കൌതുകമുണര്‍ത്തി..അങ്ങനെ കാസറ്റിനു വേണ്ടി സമ്പാദ്യ ശീലം ഇങ്ങനെ കശുവണ്ടിയൊക്കെ വിറ്റ് വളര്‍ത്തിയെടുത്തല്ലോ രണ്ടാളും..മിടുക്കന്മാര്‍..കശുവണ്ടി ന്നു കേട്ടപ്പോള്‍ തന്നെ കൊതിയാട്ടോ വന്നതു...:)..തറവാട്ടില്‍ വെച്ച് കശുവണ്ടി ചുട്ടു തിന്ന കാലം..എന്താ ഒരു സ്വാദ്...
    മനസ്സിലെയിത്തരം ഓര്‍മ്മകള്‍ക്കൊപ്പം നല്ലൊരു ഓണം ഇപ്പോഴേ ആശംസിക്കുന്നു ട്ടോ... :)

  15. നിലാവ്‌ said...

    നന്ദി ശ്രീ...ഈ ഓർമ്മക്ക്‌.. എന്റെ ശേഖരത്തിലും ഈ പാട്ടുകളുണ്ടായിരുന്നു.. പക്ഷെ കാലപ്രവാഹത്തിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ ഇതും നഷ്ടപ്പെട്ടു..ഈ പോസ്റ്റ്‌ വായിച്ചപ്പോൾ ആ മധുര സ്മരണകൾ വീണ്ടും..ഞാനും ഒന്നു തപ്പിനോക്കട്ടെ.. കിട്ടിയാലായി.

  16. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്ന ഏതൊരുവനേയും/അവളേയും കുട്ടിക്കാലത്തിലേക്കും അല്ലെങ്കില്‍ പോസ്റ്റില്‍ പറയുന്ന കാലഘട്ടത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകാനുള്ള ശ്രീയുടെ കഴിവില്‍ ഒരു സലാം..!

    ശ്രീമതി കാന്താരീസ് പറഞ്ഞതുപോലെ ഞാനും ചെറുപ്പത്തില്‍ കശുനണ്ടി കൈമാറ്റം ചെയ്താണ് ഐസ്ഫ്രൂട്ട് കഴിച്ചിരുന്നത്. നാല് കശുനണ്ടി കൊടുത്താല്‍ ഒരു സേമിയ ഐസ് കിട്ടുമായിരുന്നു. അതുപോലെ പത്ത് കശുനണ്ടി കൊടുത്താല്‍ ഒരു മണിക്കൂര്‍ ചവിട്ടാന്‍ അരസൈക്കിള്‍ കിട്ടുമായിരുന്നു. എന്റെ വീട്ടിലും അരിയും സാധങ്ങളും വാങ്ങാന്‍ കശുനണ്ടി വളരെയധികം സഹായം ചെയ്തിട്ടുണ്ട്.

    ആ തങ്കനിലാവിലെ ഏതെങ്കിലും ഒരു പാട്ട് ഇതില്‍ ഓഡിയൊ ക്ലിപ്പായി ചേര്‍ക്കാമൊ മാഷെ..?

    ഭഗവാന്‍ ശ്രീബുദ്ധന് ബോധോദയം ലഭിച്ചത് അരയാലിന്റെ കീഴിലിരുന്നപ്പോഴാണ് എന്നാല്‍ ശ്രീക്കുട്ടനൊ കശുമാവിഞ്ചോട്ടിലും..!

    പിന്നെ ഫോണ്ടിന്റെ വലിപ്പം കുറച്ചത് ആകര്‍ഷകമായട്ടൊ.

    നല്ലൊരു ഓണം അച്ഛനുമമ്മക്കും ചേട്ടനും പിന്നെ കുട്ടനും ആശംസിക്കുന്നു.

    അപ്പോള്‍ മറക്കേണ്ടാ ഒരു പാട്ട് ഇതില്‍....

  17. ചാണക്യന്‍ said...

    ശ്രീയുടെ ഓര്‍മ്മയിലെ ഓണക്കാലം നന്നായി...

  18. ശ്രീ said...

    ജിഹേഷ് ഭായ്...
    തേങ്ങാ കമന്റിനു നന്ദീട്ടോ. :)
    കാന്താരി ചേച്ചീ...
    കശുവണ്ടിയെ പറ്റിയുള്ള ഓര്‍മ്മകള്‍ കൊള്ളാമല്ലോ. :)പിന്നേയ്, ഒരു വല്യ കഷ്ടമെന്താണെന്നാല്‍ ആ ഓണപ്പാട്ടുകള്‍ ഞാന്‍ മറക്കാതെ ഒരു സീഡിയില്‍ കോപ്പി ചെയ്തു ഇങ്ങോട്ടു പോന്നു എങ്കിലും അത് കറപ്റ്റഡ് ആയിപ്പോയി എന്നതാണ്. ഇനിയിപ്പോ ഓണം കഴിഞ്ഞ് ഞാന്‍ നാട്ടിലെത്തിയിട്ടേ അതൊക്കെ കേള്‍ക്കാനാകൂ... :(
    മേരിക്കുട്ടീ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    തരികിട...
    സ്വാഗതം. എനിയ്ക്കും തരംഗിണിയുടെ ഓണപ്പാട്ടുകളാണ് ഏറ്റവും ഇഷ്ടം. ചെറിയ വിഷാദഛായയിലുള്ള ദാസേട്ടന്റെ ഓണപ്പാട്ടുകള്‍ എങ്ങനെ മറക്കാനാകും? :)
    കനല്‍ മാഷേ...
    നന്ദി. :)
    തണല്‍ മാഷേ...
    ശരിയാണു മാഷേ. ഓണപ്പാട്ടുകളെ പറ്റി മാത്രമാണ് എഴുതിയത്. അതല്ലെങ്കില്‍ നീളം വല്ലാതെ കൂടിപ്പോയേക്കും. പിന്നെ, എനിയ്ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് “ദൂരെയാണു കേരളം...” എന്നു തുടങ്ങുന്ന ആ ഗാനം.
    പാമരന്‍‌ജി...
    ആ ഓര്‍മ്മകള്‍ കൂടി പങ്കു വയ്ക്കൂ... കമന്റിനു നന്ദി. :)
    സുല്ലേട്ടാ...
    വളരെ ശരിയാണ്. ഇത്തരം പാട്ടു ശേഖരം എല്ലാവരുടേയും വീക്ക്നെസ്സ് ആണെന്നു തോന്നുന്നു. ഞങ്ങളുടെ ശേഖരത്തിലുമുണ്ട് ഇരുനൂറോളം ഓഡിയോ കാസറ്റുകള്‍. :)
    സുമേഷേട്ടാ...
    പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി കേട്ടോ. ആശംസകള്‍ക്കും :)
    ഷാരൂ...
    ഈ പോസ്റ്റില്‍ ഓണപ്പാട്ടിനെ കുറിച്ചു മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    ചാത്താ...
    ഹ ഹ. എന്തു കൊണ്ടോ അന്ന് വേറെ ഓഫറൊന്നും വേണ്ടി വന്നില്ല.:)
    റോസ്...
    വീട്ടിലുള്ള എല്ലാ കാസറ്റും ഞാനും ചേട്ടനും ചേര്‍ന്ന് വാങ്ങിയവയാണ്. കഴിഞ്ഞ അഞ്ചാറു കൊല്ലമായി കാസറ്റിനു പകരം സീഡി ആയെന്നു മാത്രം. വായനയ്ക്കും വിശദമായ കമന്റിനും നന്ദി. :)
    കിടങ്ങൂരാന്‍ മാഷേ...
    സ്വാഗതം. ഇത്തരം ഗാനങ്ങള്‍ ഒട്ടു മിക്ക മലയാളികള്‍ക്കും ഏറെ ഇഷ്ടമാണ് അല്ലേ? തപ്പിയെടുത്ത് വീണ്ടും കേള്‍ക്കൂ മാഷേ. :)
    കുഞ്ഞന്‍ ചേട്ടാ...
    ഓണാശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. ആ പാട്ടുകളൊന്നും ഇപ്പോള്‍ കയ്യിലില്ലല്ലോ കുഞ്ഞന്‍ ചേട്ടാ... കുറച്ചു വൈകിയാണെങ്കിലും ഞാനത് സംഘടിപ്പിയ്ക്കാം ട്ടോ. കശുവണ്ടി കച്ചവടക്കഥകള്‍ പലര്‍ക്കും പറയാനുണ്ടല്ലോ :)
    ചാണക്യന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)

  19. Unknown said...

    പൂവിളി പൂവിളി പൊന്നോണമായി.........
    മുറ്റത്തെ കശുമാവിന്‍ ചോട്ടിലൂടെ ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്നു ശ്രീയേട്ടാ..
    ഒരു കൊതി, ആ ഓണപ്പട്ടോന്നു കേള്‍ക്കാന്‍. റോസിനെ പോലെ അണ്ടി ചുട്ടു തിന്നിറ്റൊന്നുമില്ലെന്കിലും കാ‍ന്താരി കുട്ടിയൊക്കെ പറഞ്ഞതല്ലേ? ആ പാട്ടൊന്നു കേള്‍പ്പിക്ക് മാഷേ.. നല്ലൊരു ഓണമല്ലേ? ഓണാശംസകളോടെ മുരളിക.

  20. മാംഗ്‌ said...

    ഓർമ്മകളിലേക്കു ഒരു മടക്കയാത്ര....
    ഓണത്തിന്റെ ഓർമ്മ പൂക്കളം ഞാനും തീർക്കട്ടെ മനസ്സിൽ....

  21. Areekkodan | അരീക്കോടന്‍ said...

    നന്നായി എഴുതി...പക്ഷേ മറ്റ്‌ പോസ്റ്റുകളില്‍ നിന്ന് വിഭിന്നമായി പെട്ടെന്ന് അവസാനിച്ചോ എന്നൊരു തോന്നല്‍.ഞാന്‍ വീണ്ടും വീണ്ടും ക്ലിക്കി നോക്കി.ഇല്ല പോസ്റ്റ്‌ അവസാനിച്ചത്‌ തന്നെയാണ്‌!!!

  22. ആഗ്നേയ said...
    This comment has been removed by the author.
  23. ആഗ്നേയ said...

    മറുനാട്ടിലെ ഓര്‍മ്മകള്‍ക്കൊപ്പമുള്ള ഓണത്തിന് നൊമ്പരങ്ങളുടെ മാധുര്യം കൂട്ടായ് വരും ശ്രീ..:)
    ഓ.ടോ..ഓണം പോസ്റ്റിലൊരു സായിപ്പ് തേങ്ങയുടച്ചത് വളരെ വളരെ ക്രൂരവും,പൈശാചികവുമായിപ്പോയി..

  24. The Common Man | പ്രാരബ്ധം said...

    ശ്രീ,


    ലാലേട്ടന്‍ പണ്ട്‌ ദൂരദര്‍ശനില്‍ സ്ഥിരമായി പാടിയിരുന്ന "പൂക്കച്ച മഞ്ഞക്കച്ച പട്ടും ചുറ്റി പൊട്ടും കുത്തി" എന്നൊരു പാട്ടില്ലേ? അത്‌ കയ്യിലുണ്ടെങ്കില്‍ ഒന്നു തരണേ.

  25. Sands | കരിങ്കല്ല് said...

    ആദ്യം തന്നെ ഒരു കാര്യം മനസ്സിലായി... ഞാനും ശ്രീയും ഒരേ ബാച്ചുകാരാണു്‌ എന്നു്‌ :)

    പിന്നൊരു കാര്യം മനസ്സിലായി... കുറേശ്ശെ നൊസ്റ്റാള്‍ജിയ എന്ന അസുഖം വരുന്നുണ്ടെന്നു്‌... :(

    പിന്നെ മനസ്സിലായി... ഞാന്‍ ശ്രീയോട് ആ ഡിജിറ്റല്‍ പാട്ടുകള്‍ ചോദിക്കാന്‍ പോവാണെന്നു്‌ ;)

    അവസാനം ഓര്‍ത്തു ... 2004-ലെ ഓണം ... അതായിരുന്നു നാട്ടിലെ എന്റെ അവസാന ഓണം :(
    ഇനി 2009-ലേക്കാണു നോട്ടം ... 2008 എന്തായാലും സാധ്യമല്ല! :(

    കല്ലു്‌

    പോസ്റ്റ് നന്നായെന്ന് ഞാന്‍ പറയണോ ;)[paranjaale manassilavolloo???]

  26. ശ്രീ said...

    മുരളീ...
    ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കയ്യിലുള്ള രണ്ടു മൂന്നു പാട്ടുകള്‍ ഞാന്‍ അയച്ചു തരാം. ഇതില്‍ പറഞ്ഞവ മിക്കതും തല്‍ക്കാലം കയ്യിലില്ല. :(
    മാംഗ്‌...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    അരീക്കോടന്‍ മാഷേ...
    ശരിയാണ്. അധികം വിവരിയ്ക്കാതെ ഓണപ്പാട്ടുകളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. :)
    ആഗ്നേയ ചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :) ആ കമന്റ് ജിഹേഷ് ഭായ്‌യോട് പറയാം ;)
    പ്രാരാബ്ദം...
    ആ ഗാനം ഞാന്‍ മെയിലില്‍ അയച്ചിട്ടുണ്ട് കേട്ടോ. :)
    സന്ദീപേ...
    ശരിയാണ്. നമ്മള്‍ ഒരേ ബാച്ചുകാരാണ്. ഇപ്പോള്‍ കയ്യിലുള്ള പാട്ടുകള്‍ ഞാന്‍ വേണമെങ്കില്‍ അയച്ചു തരാം ട്ടോ. :)

  27. smitha adharsh said...

    കുട്ടിക്കാലം,ഓണം,ഓണപ്പാട്ട്,കശുവണ്ടി...എല്ലാം വേണ്ടും ഓര്‍മകളില്‍ നിറയുന്നു ശ്രീ...എഴുതാന്‍ വന്ന കമന്റ് എല്ലാവരും എഴുതി നിറച്ചു പോയിരിക്കുന്നു.അതുകൊണ്ട് കൂടുതലൊന്നും എഴുതുന്നില്ല.ഈ നല്ല പോസ്റ്റ് ഇഷ്ടപ്പെട്ടു...അത്ര മാത്രം.

  28. smitha adharsh said...

    ഒരു കാര്യം മറന്നു...ഒരു നുള്ള്‌ !!!...ഓണത്തിന് നാട്ടില്‍ പോകാത്തതിനു "സെയിം പിന്ച്ച്"....നമുക്കു പണ്ടത്തെ ഓണം,മനസ്സില്‍ അയവിറക്കാം അല്ലെ ശ്രീ...?ഒരു കൂട്ട് കിട്ടിയതില്‍ സന്തോഷം..

  29. Anonymous said...

    നല്ല ഓര്‍മ്മക്കുറിപ്പ് ...

    ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു...

    കൂട്ടുക്കാരുമൊത്തൊരോണത്തിന്റെ കാര്യം അപ്പം ഉടനെ വായിക്കമ് ല്ലേ?

    ഞാന്‍ കഴിഞ്ഞ രണ്ടോണവും ഇവിടാ ആഘോഷിച്ചതു... ഈ തവണ തത്കാല്‍ കിട്ടിയാല്‍ പോകാം... ഇല്ലെങ്കില്‍ ഇവിടെ ഞാന്‍ സദ്യ വെക്കേണ്ടി വരും ;(

    :)

  30. പൈങ്ങോടന്‍ said...

    ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു
    ഈ കാസറ്റ് പരിപാടി എനിക്കുമുണ്ടായിരുന്നു

  31. ഹരീഷ് തൊടുപുഴ said...

    ശ്രീക്കുട്ടാ,
    അക്കാലത്തൊക്കെ ഓണക്കാലമാവുമ്പോഴേയ്ക്കും ഓണപാട്ടുകാസെറ്റുകളുടെ ഒരോളമായിരുന്നു...
    പക്ഷെ ഇന്നതൊക്കെ അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നുവല്ലെ!!

  32. അനില്‍@ബ്ലോഗ് // anil said...

    ശ്രീ,
    ഓണത്തെക്കുറിച്ചും ഓണപ്പാട്ടുകളെക്കുറിച്ചും എത്ര പറഞ്ഞാലും കേട്ടാലും മതിയാവില്ല. ഇന്നത്തെ ഓണപ്പാട്ടുകള്‍ അത്ര നിലവാരമില്ലെന്ന് തോന്നും ചിലതു കേട്ടാല്‍.

  33. mmrwrites said...

    മേല്‍ വിവരിച്ച പാട്ടുകളൊന്നും എന്റെ കൈയ്യിലില്ല, കേട്ടിട്ടുമില്ല.. എങ്കിലും കശുവണ്ടി ധാരാളം പെറുക്കിയിട്ടുണ്ട്.. ഞങ്ങളുടെ തറവാട്ടില്‍ പടര്‍ന്നു പന്തലിച്ച ഒരു കശുമാവുണ്ടായിരുന്നു.. എന്റ്റെ ഉപ്പയുടെ ജ്യേഷ്ഠാനുജന്മാരുടെ വീടുകളിലും എന്റെ വീട്ടിലുമുള്ള മൂത്ത ചേട്ടന്മാരും ചേച്ചിമാരും കൂടി പത്തിരുപതു പേര്‍ ദിവസവും കശുവണ്ടി പെറുക്കി വല്ലിമ്മയെ (ഉപ്പയുടെ ഉമ്മ)ഏല്‍പ്പിക്കും.. അമ്മായിവരുമ്പോള്‍ അണ്ടിയുണ്ട ഉണ്ടാക്കാന്‍.. ഞങ്ങള്‍ക്ക് ആകെയുള്ള അമ്മായിയാണ്. അമ്മായി വരുമ്പോഴാണ് സ്പെഷ്യലുകള്‍ ഉണ്ടാക്കുന്നത്.. പെറുക്കി വിറ്റു കാശാക്കുന്നത് അവര്‍ക്ക് അറിയില്ലാ‍യിരുന്നിരിക്കും..അതോ അണ്ടിയുണ്ടയുടെ രുചി കാശിനും മുന്‍പന്തിയില്‍ നിന്നതോ..?

  34. അല്ഫോന്‍സക്കുട്ടി said...

    കശുവണ്ടി വിറ്റ് കാശാക്കി കാസറ്റ് വാങ്ങിയ ശ്രീ അവര്‍കള്‍ക്ക് അഡ്വാന്‍സ് ഓണാശംസകള്‍.

  35. Nikhil Paul said...

    കൊള്ളാം... നല്ല ഓര്‍മ്മ ഉണ്ട് ശ്രീക്കു..

    ഞാന്‍ എന്റ്റെ കുട്ടിക്കാലത്തെകുറിച്ചു ആലോചിച്ചു നോക്കി...

    ഒരു ഓര്‍മ്മയും കിട്ടുനില്ലാ... ഹിഹി.. ഇതൊരു അസുഖമാണോ ഡോക്ടര്‍.... ഹിഹി

  36. എം.എസ്. രാജ്‌ | M S Raj said...

    ശ്രീയേട്ടാ,

    ഓണക്കാലമായപ്പോഴേക്കും ഞാനും പഴയ (കാസറ്റ് യുഗത്തിലെ) ചിലപാട്ടുകള്‍ അന്വേഷിച്ചു വശംകെട്ടിരിക്കുവാ! അതും ഓണപ്പാട്ടുകള്‍ തന്നെ.


    കഴിഞ്ഞ വര്‍ഷം ഓണത്തിന്റെ സമയത്ത് വീട്ടിലെത്താന്‍ പറ്റാതിരുന്നതിനാല്‍ ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഓണാഘോഷം നടന്നത്. അതുകൊണ്ട് വീടുവിട്ടവര്‍ക്ക് ഓണം നല്‍കുന്ന വികാരം എന്താണെന്ന് അല്പം വേദനയോടെ തന്നെ തിരിച്ചറിഞ്ഞു. ഇത്തവണ ഏതായാലും ഓണത്തിനു വീട്ടിലെത്താന്‍ പറ്റുമെന്നു തന്നെ കരുതുന്നു.


    എന്തായാലും നല്ല ഒരോര്‍മ്മ പങ്കുവെയ്ക്കല്‍ ആയി. പിന്നെ ന്നട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമവും..!

  37. OAB/ഒഎബി said...

    ‘ആഗ്രഹ സഫലീകരണം ഫുട് പാത്ത് കച്ചവടക്കാരനില്‍ കൂടി’. എന്നോ ഒരു ചക്കയിട്ടപ്പോള്‍ ഒരു മുയലിനെ കിട്ടിയെന്ന് കരുതി, പിന്നെ കണ്ട കച്ചവടക്കാരില്‍ നിന്നൊക്കെ സിഡി വാങ്ങിക്കാറുണ്ടോ...

    ’തൊണ്ണൂറ്റഞ്ചില്‍ ഞാന്‍ ഇവിടെ ആയിരുന്നു. ഇങ്ങനെ ഒരു പാട്ട് കേട്ടതായി ഓറ്ക്കുന്നില്ല.

  38. Typist | എഴുത്തുകാരി said...

    Onam veendum vannethi allae? nannaayittundu Sree. Oanvum Onappaattukalum allenkilum nammudeyokke oru weakness thanneyalle?

  39. ശ്രീ said...

    സ്മിതേച്ചീ...
    പോസ്റ്റ് ഇഷ്റ്റപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.തല്‍ക്കാലം നമുക്ക് ഓണം ഓര്‍മ്മകളില്‍ ആഘോഷിയ്ക്കാം. :)
    ടെസ്സീ...
    അപ്പോള്‍ ഓണത്തിനു നാട്ടില്‍ പോകാന്‍ പറ്റാത്തവര്‍ ഇനിയുമുണ്ടല്ലേ? എന്തായാലും ഇവിടെ ആയാലും ആഘോഷത്തിനു കുറവു വരുത്തണ്ട കേട്ടോ. :)
    പൈങ്ങോടന്‍ മാഷേ...
    ഓണപ്പാട്ടുകളെ സ്നേഹിയ്ക്കാത്ത മലയാളികള്‍ തീരെ കുറവായിരിയ്ക്കുമല്ലേ? കമന്റിനു നന്ദീട്ടോ. :)
    ഹരീഷേട്ടാ...
    ശരിയാണ്. ഇപ്പോള്‍ പണ്ടത്തേപ്പോലെ നല്ല ഓണപ്പാട്ടുകള്‍ കുറവാണ് ഇറങ്ങുന്നതെന്നു തോന്നുന്നു.
    അനില്‍ മാഷേ...
    പണ്ടത്തെ ഓണപ്പാട്ടുകളെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല എന്നത് വളരെ ശരിയാണ്. :)
    mmrwrites...
    സ്വാഗതം. ഒരു പക്ഷേ സ്വന്തം തൊടിയിലുണ്ടാകുന്ന കശുവണ്ടിയുടെ രുചിയ്ക്ക് അതു വിറ്റു കിട്ടുന്ന പണത്തേക്കാള്‍ മൂല്യം കാണുന്നുണ്ടാകാം വീട്ടുകാരെല്ലാം, അല്ലേ? :)
    അല്‍‌ഫോണ്‍‌സ ചേച്ചീ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    നിഖില്‍...
    ഓര്‍മ്മകളല്ലേ നമ്മെ ജീവിപ്പിയ്ക്കുന്നതു തന്നെ. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    രാജ് മാഷേ...
    ഏതൊക്കെ പാട്ടുകളാണെന്ന് പറയാമോ? നമുക്കൊന്നു ശ്രമിച്ചു നോക്കാം. പിന്നെ, നമ്മള്‍ വീട്ടിലെത്തുന്നതെന്നാണോ അന്നാണല്ലോ വീട്ടിലും ഓണം... :)
    OAB മാഷേ...
    ഓണപ്പാട്ടുകള്‍ ഇനിയെവിടെയെങ്കിലും കണ്ടാലും ചിലപ്പോള്‍ വാങ്ങിപ്പോകും.
    പിന്നെ, 95 ല്‍ ഓണത്തിന് ദൂരദര്‍ശനില്‍ ഈ പാട്ടുകള്‍ എം.ജി. ശ്രീകുമാര്‍ പാടി അഭിനയിച്ചിരുന്നു. :)
    എഴുത്തുകാരി ചേച്ചീ...
    ശരിയാണ്. ഓണപ്പാട്ടുകള്‍ വല്ലാത്തൊരു വീക്ക്‍നെസ്സ് ആണ് എനിയ്ക്കും. :)

  40. അഭിലാഷങ്ങള്‍ said...

    ശ്രീക്കുട്ടന് അഡ്വാന്‍സായി എന്റെ ‘ഓണാശംസകള്‍‘!

    എനിക്ക് എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും ഓണത്തിനു ഒരു മാസം ലീവ് കിട്ടി.. ഒരാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ പോകും. ‘എല്ലാവര്‍ഷവും ഓണത്തിനു നാട് കാണാന്‍ പോകും‘ എന്ന കാര്യം ഞാനും മാവേലിയും പണ്ടേ ഒരുമിച്ചു പ്ലാന്‍ ചെയ്തകാര്യമാണു! :)

    പിന്നെ, എന്നോടൊപ്പമുള്ള പഴയ ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ട് നീര്‍മ്മിഴിപ്പൂക്കള്‍ വിതറിയ ഈ സുന്ദരഭൂമിയില്‍ അല്പം തുറക്കട്ടെ. ശ്രീക്കുട്ടാ, യെന്റെ വീട്ടില്‍ കശുമവ് കുറേയുണ്ടായിരുന്നു. പണ്ട്, കശുവണ്ടി ഇടക്കിടക്ക് ഒരു ‘ബിഗ് ഷോപ്പര്‍’ ബാഗിലാക്കി വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ അച്ഛന്‍ അമ്മയുടെ കൈയ്യില്‍ കൊടുക്കും. അമ്മക്ക് ഒരു പ്രത്യേക കഴിവുണ്ട്. ബാഗ് കൈയ്യിലെടുത്ത് ചുമ്മ പിടിച്ചിട്ടങ്ങ് പ്രവചിക്കും: “ഇത് ...ഒരു..ഒരു... പത്ത് കിലോയില്‍ കുറയില്ല.. പക്ഷെ പത്തരക്കിലോയില്‍ കൂടില്ല!“. അച്ഛന്‍ അത് വിറ്റിട്ട് വന്നാല്‍ പറയും.. “നിന്നെ സമ്മതിച്ചു! ഇത് പത്തേ ഇരുന്നൂറ്റമ്പത് ആയിരുന്നു“! എന്ന്. സോ, അമ്മക്ക് ഒരു പ്രവാചകയുടെ സ്റ്റാറ്റസ് കിട്ടുന്നത് കശുവണ്ടി സീസണില്‍ ആണു.

    ബട്ട്, ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത നിഗൂഡമായ ചില തരികിടകള്‍ ഞാന്‍ നടത്താറുണ്ട്. അതായത്, ക്രിക്കറ്റ് കളിക്കാന്‍ ടെന്നീസ് ബോള്‍ വാങ്ങാനും, പിന്നെ പാരന്‍സിനോട് ചോദിക്കാതെ തന്നെ അല്പം പോക്കറ്റ് മണി സമ്പാദനത്തിനായും, ബിഗ് ഷോപ്പര്‍ ബാഗില്‍ നിറക്കുന്ന കശുവണ്ടിയില്‍ നിന്ന് ഞാന്‍ ആരും കാണാതെ ഒരു “50 പൈസയുടെ സഞ്ചി“ യില്‍ (അതാണതിന്റെ ബ്രാന്റ് നേം..) പകുതിയോളം നിറച്ച് അത് ആരും കാണാതെ മാറ്റിവെക്കും. എന്നിട്ട് ബാക്കിയാണു അമ്മയുടെ അടുത്ത് തൂക്കം നോക്കാന്‍ കൊടുക്കുക. അമ്മ അത് വളരെ വ്യക്തമായി തൂക്കം പറയും. അതിനു ശേഷം ഞാന്‍ തന്നെ വില്‍ക്കാം എന്ന് അച്ഛനോട് ‘അപാര കോണ്‍ഫിഡന്‍സോടെ’ പറയും. മകന്റെ ശുഷ്കാന്തി കണ്ട് അച്ഛന്‍ ‘ഓകെ‘ പറയും. പോകുന്ന വഴിക്ക് ഒളിപ്പിച്ച് വച്ച അടിച്ചുമാറ്റിയ കശുവണ്ടി എടുക്കാന്‍ ഞാന്‍ മറക്കാറില്ല.. അതുപോലെ, കശുവണ്ടി കൊണ്ടുപോയി മാര്‍ക്കറ്റില്‍ വിറ്റത് പ്രമാണിച്ച് (നടത്തുകൂലി+ചുമട്ടുകൂലി) കിട്ടുന്ന വല്ല ‘ടിപ്സും’ അച്ഛന്‍ തന്നാല്‍ അത് വാങ്ങാനും മറക്കാറില്ല..!!

    ഈ കാര്യങ്ങളൊക്കെ ഒരിക്കല്‍ അനിയത്തി കണ്ടിപിടിച്ചു ശ്രീ. അന്ന് മുതല്‍ അവള്‍ക്കും കൊടുക്കേണ്ടിവന്നു ഒരോഹരി! അത് മാത്രമല്ല, അതും പറഞ്ഞ് ഇടക്കൊക്കെ ബ്ലാക്ക് മെയില്‍ ചെയ്യാനും അവള്‍ മറന്നില്ല കേട്ടോ. ഒരിക്കല്‍, 'ക്രിക്കറ്റ് ബോള്‍സ് കുറേ വാങ്ങിക്കൂട്ടിയിട്ടും എന്തിനാണു ഇനിയും പോക്കറ്റ് മണി?‘ എന്ന അവളുടെ വാലിഡ് ചോദ്യത്തിനു മുന്നില്‍, അത് സ്കൂളില്‍ ഇന്റര്‍വെല്‍ ടൈമില്‍ നാണുവേട്ടന്റെ കടയില്‍ നിന്ന് മറ്റ് പിള്ളേര്‍ക്കൊപ്പം മസാലതേച്ച സവര്‍ജില്ലിയും, പേരക്കയുമൊക്കെ വാങ്ങിത്തിന്നാനാണെന്ന കാര്യം പറഞ്ഞപ്പോ.. 'എന്നാ ശരി മസാലയൊന്നും തേക്കാത്ത സാധനം നാളെമുതല്‍ ഇങ്ങോട്ടും പോന്നോട്ടെ' എന്ന് അവള്‍ ‘ഇത് ബ്ലാക്ക്മെയിലല്ല..‘ എന്ന ലേബലില്‍ പറയുമായിരുന്നു.

    കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ സംയുക്തമായി ‘ഓള്‍ഡ് അടിച്ചുമാറ്റത്സ് സീരീസ് സ്റ്റോറീസ് ‘ അച്ഛന്റെയും അമ്മയുടെയും മുന്നില്‍ കുമ്പസരിച്ചു! അവരാണേല്‍ ചിരിയോട് ചിരി! ഞങ്ങള്‍ രണ്ടും കൂടി കുറേ സമ്പാദിച്ചിട്ടുണ്ടെടോ, ശ്രീ...! മാരകമായ അടിച്ചുമാറ്റല്‍ സീരീസ് ആയിരുന്നു! :)

    ഓണം സീസണ്‍ എന്ന് പറയുമ്പോ പറയാനായി ഒരു നൂറുകാര്യങ്ങള്‍ ഉണ്ടെനിക്ക്.. സ്ഥല..സമയ പരിമിധിമൂലം തല്‍ക്കാലം നിര്‍ത്തുന്നു...

    സന്തോഷവും, സമൃദ്ധിയും, സൌഭാഗ്യവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു പൊന്നോണം ശ്രീക്കും കുടുമ്പത്തിനും ഒരിക്കല്‍കൂടി നേരുന്നു.....

    സ്നേഹപൂര്‍വ്വം....
    അഭിലാഷങ്ങള്‍...

  41. Anonymous said...

    ഓ.ഡോ: ആ ചെക്കനോടു പോസ്റ്റെഴുതാന്‍ പറഞ്ഞാല്‍ കേക്കൂല്ലാ... പറഞ്ഞു ഞാന്‍ മടുത്തു... ആ അഭിലാഷങ്ങടെ കാര്യാ പറഞ്ഞേ!!!

  42. രസികന്‍ said...

    നല്ല ഓണക്കാല സ്മരണകൾ
    അന്നത്തെ കാസറ്റ് ഒരുപാട് കാലം കഴിഞ്ഞിട്ടും ഇന്നും സൂക്ഷിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
    ആശംസകൾ

  43. Rasheed Chalil said...

    ഈ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം ഓണാശംസകള്‍. (അഡ്വാന്‍സായി).


    ഒടോ (ഇതും ഒരു ഫാഷന്‍):
    ‘എല്ലാവര്‍ഷവും ഓണത്തിനു നാട് കാണാന്‍ പോകും‘ എന്ന കാര്യം ഞാനും മാവേലിയും പണ്ടേ ഒരുമിച്ചു പ്ലാന്‍ ചെയ്തകാര്യമാണ്...

    ‘അഭിലാഷാണോ ‘ദേ മാവേലി കൊമ്പത്തി‘ന്റെ കവര്‍ ചിത്രം..

  44. krish | കൃഷ് said...

    ശ്രീ, ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.

    കാസറ്റുകളുടെ കാര്യം പറഞ്ഞപ്പോഴാണ്, കാസറ്റുകള്‍ക്ക് വേണ്ടി പണ്ട് എത്ര കാശാണ് ചിലവഴിച്ചിരിക്കുന്നത് എന്ന് ഓര്‍ക്കുന്നത്. പണ്ട് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും വരുംപ്പോള്‍ ചുരുങ്ങിയത് 10-15 കാസറ്റ് എങ്കിലും കൊണ്ടുവരും. മലയാള/തമിഴ് സിനിമാ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്തത്, കഥാപ്രസംഗം, പാരഡിഗാനങ്ങള്‍,ഭക്തിഗാനങ്ങള്‍ തുടങ്ങിയവ. ഹിന്ദിയെല്ലാം ഇവിടെ കിട്ടും. പലതു പലര്‍ക്കും കൊടുത്തു. എന്നിട്ടും കിടക്കുന്നു ഇപ്പോഴും ഉപയോഗിക്കാതെ കുറെയെണ്ണം. കളയാന്‍ തോന്നുന്നില്ല. മൂന്നുകൊല്ലം മുന്‍പ് ആഡിയോ കാസറ്റിലെ പാട്ടുകള്‍ കമ്പ്യൂട്ടറിലൂടെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ കണ്വെര്‍ട്ട് ചെയ്യാന്‍ ഒരു പ്രയോഗം നടത്തി . കമ്പ്യൂട്ടറിലെ ആഡിയോ-ഇന്‍ വര്‍ക്ക് ചെയ്യാതായത് മിച്ചം.
    ഇന്ന് സിഡി/ഡിവിഡി കള്‍ സുലഭം. പിന്നെ, ടി.വിയിലും യൂട്യൂബിലും ഗാനങ്ങള്‍ക്ക് പഞ്ഞമില്ല.

  45. ഉപാസന || Upasana said...

    ഹും.
    കാസറ്റ്.
    എന്റെ കുട്ടിക്കാലത്ത് എവിടന്ന്..?
    ഒരു പഴയ റേഡിയോ മാത്രം.

    എല്ലാത്തിനും എനിയ്ക്കിഷ്ടം കക്കാട് കല്ലുമട എസ്‌എന്‍‌ഡിപി സെന്ററില്‍ എല്ലാ ഓണത്തിനും പതിവായുള്ള ഓണം കളി കാണുകയാണ്.
    പിന്നെ സതീര്‍ത്ഥ്യരുടെ കൂടെ തകരപ്പാട്ടമേല്‍ കോലു കൊട്ടിപ്പാടുന്നത്.
    “താതക് തെയ്തെയ്”

    പിന്നെ കശുവണ്ടി.
    എത്ര പറമ്പുകളില്‍ കേറിയിറങ്ങിയിരിയ്ക്കുന്നു. പക്ഷേ ഒന്നും വീട്ടിലേതല്ലെന്ന് മാത്രം.

    കൊള്ളാ‍ാം സുഹൃത്തേ
    :-)
    എന്നും സ്നേഹത്തോടെ
    ഉപാസന

    ഓ. ടോ: ആന്റപ്പന്‍ ചേട്ടനെപ്പറ്റിപ്പറഞ്ഞപ്പോ എന്റെ നാണു : ചെറുവാളൂരിന്റെ മാള്‍ഡീനി പോറ്റിലേയ്ക്ക് ലിങ്ക് വയ്ക്കണമായിരുന്നു.
    ചുമ്മാതാണൊ ഞാന്‍ പുള്ളീനെപ്പറ്റി എഴുതിയിരിയ്ക്കുന്നെ..?
    :-)

  46. മയൂര said...

    ഈ ഓർമ്മക്കുറിപ്പിനു നന്ദി ശ്രീ... :)

  47. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    nalloru Ormmakkuripp.

    Onaasamsakal

  48. മലമൂട്ടില്‍ മത്തായി said...

    നല്ല പോസ്റ്റ്. വായിക്കാന്‍ രസം ഉണ്ട്.

  49. monsoon dreams said...

    sree,
    onathinu veettil poyaal mathiyaayirunnu.enthinaa nerathe poyathu?
    after reading ur post i was thinking about my childhood days.we used to tie a blade to a long pole and use it to steal(sometimes) flowers for atha pookkalam.hmmm..thanks for this nostalgic post on onam.

  50. pokas said...

    നന്നയിരിക്കുന്നു.:)പാട്ടിനു നന്ദി ശ്രീ..

  51. Sarija NS said...

    ശ്രീ ഓര്‍മ്മ പോസ്റ്റുകള്‍ എന്നും എനിക്കു പ്രീയപ്പെട്ടതാണ്. ശ്രീയുടെ ചേട്ടനെയും മനസ്സിലായി ഈ പോസ്റ്റ് കൊണ്ട്. അവിടെ ചെന്നു നോക്കിയപ്പോള്‍ അവിടെയും ഓണം ഒപ്പം അനിയന്‍റെ ലിങ്കും. രണ്ടാളൂടി അറിഞ്ഞിട്ടതാണോ? :)

  52. PIN said...

    മധുരിക്കും ഓർമ്മകളെ,
    കൊണ്ടുപോകു ഞങ്ങളെയാ കശുമാചുവട്ടിൽ...

    എനിക്കും ചെറുപ്പത്തിന്റെ കശുമാവിൻ ചൊന മണക്കുന്ന ഓർമ്മകൾ ധാരാളം ഉണ്ട്‌..

    ശ്രീ പറഞ്ഞ പാട്ടുകൾ കേട്ടതായി ഓർമ്മയില്ല...അനേകം വർഷങ്ങൾ ശ്രീ താലോലിച്ച ആ പാട്ടുകൾ തീർച്ചയായും ഹൃദ്യം ആയിരിക്കും എന്നറിയാം...അതിലൂടെ പൊയ്പ്പോയ കാലത്തേയ്ക്ക്‌ ഒന്ന് മടങ്ങി ചെല്ലാൻ കഴിയുന്നത്‌ ഒരുവലിയ കാര്യം തന്നെ..

    പോസ്റ്റ്‌ നന്നായിട്ടുണ്ട്‌.. ആശംസകൾ...

  53. Sethunath UN said...

    ഓര്‍മ്മക്കുറിപ്പൂം ഓര്‍മ്മക‌ളും മ‌ധുരതരം ശ്രീ.
    ആശംസക‌ള്‍!

  54. നരിക്കുന്നൻ said...

    മനസ്സിന്റെ കോണില്‍ ഒരു പൂക്കളം തീര്‍ക്കാത്ത ഒരു മലയാളിയുമുണ്ടാവില്ല. വര്‍ഷങ്ങളുടെ പിറകിലേക്ക് എത്ര പെട്ടന്നാണ്‍ ഈ പോസ്റ്റെന്നെ കൊണ്ട് പോയത്... അവിടെ എന്റെ കാസറ്റ് ശേഖരങ്ങള്‍ പക്ഷേ പൂപ്പല്‍ പിടിച്ചിരിക്കുന്നു... കുട്ടികള്‍ ഓലകള്‍ പുറത്തേക്ക് വലിച്ച് വാനില്‍ പറത്തിക്കളിക്കുന്നു... ഈ ഡിജിറ്റല്‍ യുഗത്തില്‍ ഓര്‍മ്മകളില്‍ കാത്തുസൂക്ഷിക്കാന്‍ പഴമയുടെ ഭാണ്ഡങ്ങള്‍ ആരു എടുത്തു വെക്കുന്നു....

    12 വര്‍ഷം മുമ്പ് ഞാന്‍ പൊന്ന്പോലെ കാത്ത്സൂക്ഷിച്ചിരുന്ന പഴയ കാസറ്റുകള്‍ ഈ പ്രാവശ്യത്തെ അവധിക്ക് കുട്ടികള്‍ക്ക് കളിപ്പാട്ടമാകുന്ന ദ്ര്ഹ്ശ്യം ഞാന്‍ നേരിട്ട് അനുഭവിച്ചു... ഈ കുട്ടികള്‍ക്കിതിനെക്കുറിച്ചെന്തറിയാമെന്ന് മനസ്സില്‍ ഒരു നീറ്റലായി... മധുരതരമായ ഗാനങ്ങള്‍ എന്നും മരിക്കാത്ത ഓര്‍മ്മകളായി മനസ്സിലുണ്ടാകും.....

    ആശംസകള്‍

  55. ശ്രീ said...

    അഭിലാഷ് ഭായ്...
    ആഹാ... ഈ കമന്റു തന്നെ ഒരു പോസ്റ്റാണല്ലോ? ഇതെല്ലാം പോസ്റ്റാക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ. :(
    എന്തായാലും ഈ ഓര്‍മ്മകള്‍ ഇവിടെ പങ്കു വച്ചതിനു നന്ദീട്ടോ. :)
    ടെസ്സീ... എത്ര തവണ പറഞ്ഞാലും കേള്‍ക്കണ്ടേ?
    രസികന്‍ മാഷേ...
    അത്തരം ഓര്‍മ്മകള്‍ക്കെല്ലാം ഒരു പ്രത്യേക സുഖമില്ലേ? കമന്റിനു നന്ദി. :)
    ഇത്തിരി മാഷേ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി. :)
    കൃഷ് ചേട്ടാ...
    ശരിയാണ്. പണ്ട് എത്ര കഷ്ടപ്പെട്ട് സംഘടിപ്പിച്ചെടുത്തവയാണ് അതിലെ ഓരോ കാസറ്റുകളും പാട്ടുകളും എന്നോര്‍ക്കുമ്പോള്‍ ഒന്നും നശിപ്പിയ്ക്കാന്‍ തോന്നുന്നില്ല. ഞങ്ങളും ഇപ്പോള്‍ കഴിയുന്നതെല്ലാം ഡിജിറ്റലാക്കാന്‍ ശ്രമിയ്ക്കുന്നു. :)
    സുനിലേ...
    കുട്ടിക്കാലത്ത് ടേപ്പ് റിക്കോര്‍ഡര്‍ കാണുന്നതു തന്നെ കുറവായിരുന്നല്ലോ. ആകാശവാണി ആയിരുന്നു അക്കാലത്തെ ആശ്രയം (ആ കൂട്ട് ഇന്നും വിട്ടിട്ടില്ലാട്ടോ). പിന്നെ, അവിടുത്തെ കശുവണ്ടിക്കഥകള്‍ ഞാനുമോര്‍ക്കുന്നുണ്ട്. ;)

  56. ശ്രീ said...

    മയൂര ചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    പ്രിയാ...
    നന്ദി :)
    മലമൂട്ടില്‍ മത്തായി...
    നന്ദി.
    monsoon-dreams...
    തിരുവോണം കഴിഞ്ഞിട്ടായാലും ഓണക്കാലത്ത് നാട്ടിലൊന്ന് പോകണമെന്നാണ് കരുതുന്നത്. ഓണപ്പൂക്കളത്തിനു വേണ്ടി പൂക്കള്‍ ശേഖരിയ്ക്കാന്‍ അങ്ങനെയും ഒരു വഴിയുണ്ടല്ലേ? കൊള്ളാം. ഇന്ന് നാട്ടില്‍ പൂക്കളമൊരുക്കുന്ന കുട്ടികള്‍ തീരെ കുറവായിരിയ്ക്കുന്നു. :(
    pokas...
    അമ്പതാം കമന്റിനു നന്ദി. പാട്ട് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)
    Sarija N S...
    ഈ ഓര്‍മ്മക്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം; ചേട്ടന്റെ ബ്ലോഗിലേയ്ക്ക് ഒരു ലിങ്കു കൊടുത്തുവെന്നേയുള്ളൂ. :)
    PIN...
    കശുമാവിന്‍ ചുവട്ടിലെ ഓര്‍മ്മകളെല്ലാം പങ്കു വയ്ക്കൂ... :)
    നിഷ്കളങ്കന്‍ ചേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    നരിക്കുന്നന്‍ മാഷേ...
    പഴയ ആ കാസറ്റുകള്‍ സംഘടിപ്പിയ്ക്കാനും അതൊന്നും കേടാകാതെ സൂക്ഷിയ്ക്കാനും പെട്ട പാടൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ലല്ലോ. ഇപ്പോള്‍ എല്ലാം സീഡിയിലായില്ലേ? മാഷ് പറഞ്ഞതു പോലെ മധുരതരമായ ഗാനങ്ങള്‍ എന്നും മരിക്കാത്ത ഓര്‍മ്മകളായി മനസ്സിലുണ്ടാകട്ടേ... :)

  57. Anil cheleri kumaran said...

    ഒത്തിരി ഇഷ്ടായി ശ്രീക്കുട്ടാ ഈ പോസ്റ്റ്.
    കാരണം ഇതു ഞാന്‍ തന്നെയല്ലേ എന്ന തോന്നല്‍
    ഇതെ പോലെതന്നെയായിരുന്നു എന്റെയും ബാല്യകാലം.
    നന്ദി, വീണ്ടും വീണ്ടും യാതൊരു വിഷമവുമില്ലാതിരുന്ന
    ആ നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കിത്തന്നതിനു.

  58. നിലാവ് said...

    വായിച്ചു കഴിഞ്ഞപ്പോള്‍ ഓണത്തിന് നാട്ടില്‍ പോവാന്‍ പറ്റില്ലല്ലോ എന്നുള്ള വിഷമം കൂടി. ഓണാശംസകള്‍ ...

  59. ജിവി/JiVi said...

    ഓണപ്പൂനിലാവ് മനസ്സില്‍ പടര്‍ത്തിയ ഓര്‍മ്മക്കുറിപ്പ്.

  60. joice samuel said...

    നന്നായിട്ടുണ്ട്......
    നന്‍മകള്‍ നേരുന്നു.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

  61. പ്രയാസി said...

    ശ്രീക്കുട്ടാ..ഞാന്‍ വൈകിപ്പോയെടാ..:(

    വളരെ നല്ലൊരു ഓര്‍മ്മക്കുറിപ്പ്.

    ഓഫ്: അപ്പൊ അണ്ടി വിറ്റാ അണ്ണനും തമ്പീം പാട്ടു കേട്ടിരുന്നത് അല്ലെ..!?;)

  62. keerthi said...

    ഓണപ്പാട്ടിന്റെ കാര്യം മാത്രമേ പറഞ്ഞുള്ളൂ... ബാക്കി കഥകളും കൂടി പറയൂ....

    ----

  63. Gopan | ഗോപന്‍ said...

    ശ്രീ വളരെ നല്ല പോസ്റ്റ്..
    ഗാനത്തിന്നു പ്രത്യേക നന്ദി.. :)
    എല്ലാ ഓണത്തിനും പുറത്തിറങ്ങുന്ന കാസറ്റുകളും കാത്തിരുന്ന ആ പഴയ നാളുകളെ ഓര്‍മ്മിപ്പിച്ച പോസ്റ്റ്.. വല്യേ ഇഷ്ടായി.

  64. ശ്രീ said...

    കുമാരേട്ടാ...
    ഒരുമാതിരി എല്ലാ മലയാളികള്‍ക്കും ഉണ്ടാകുമല്ലേ ഇതു പോലെ ഒരു ബാല്യം? കമന്റിനു നന്ദി. :)
    നിലാവ്...
    സ്വാഗതം. ഓണത്തിനു നാട്ടില്‍ പോയില്ലെങ്കിലും ആഘോഷിയ്ക്കാതിരിയ്ക്കരുത്. :)
    ജിവി...
    സ്വാഗതം മാഷേ... വായനയ്ക്കും കമന്റിനും നന്ദി. :)
    മുല്ലപ്പൂവ്...
    ആശംസകള്‍ക്കു നന്ദി. :)
    പ്രയാസീ...
    വൈകിയിട്ടൊന്നുമില്ലെന്നേ... നന്ദീട്ടോ. :)
    keerthi...
    പറയാനാണെങ്കില്‍ ഒരുപാടുണ്ട്. പിന്നൊരിയ്ക്കലാകാം. നന്ദി:)
    ഗോപന്‍ മാഷേ...
    പഴയ കാലത്തെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്‍ണാറിഞ്ഞതില്‍ സന്തോഷം. :)

  65. Mahi said...

    വി ആര്‍ സുധീഷിന്റെ ആത്മഗാനമാണോര്‍മ വരുന്നത്‌.വായിച്ചിട്ടുണ്ടൊ?പാട്ടിനേയും ഓണത്തേയും ഇങ്ങനെ അടയാളപ്പെടുത്തിയതിന്‌ എന്റെ ആശംസകള്‍

  66. Malayali Chembarathipoovu said...
    This comment has been removed by the author.
  67. സ്‌പന്ദനം said...

    ശ്രീയേട്ടാ..മുന്‍കൂര്‍ ഓണാശംസകള്‍. എന്നിട്ടെവിടെ ആ മഹാനായ ജ്യേഷ്ടന്‍? എന്റെ അന്വേഷണം അറിയിക്കണം. ആശംസകളും.
    സ്‌നേഹപൂര്‍വം
    സ്‌പന്ദനം

  68. അപർണ said...

    ഓണക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ നന്നായി.... :)

  69. അപ്പു ആദ്യാക്ഷരി said...

    ശ്രീയേ, നല്ലൊരു പാട്ടുതന്നെയാണത്. അതുപോലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ഓണപ്പാട്ട് കാസറ്റ് ഉണ്ട് കുറേവര്‍ഷം മുമ്പ് ഇറങ്ങിയത്.

    “നാട്ടിലിന്നു തിരുവോണം, മലനാട്ടിന്നാകെ കല്യാണം
    കൂട്ടിലിട്ട കിളിയായ് മറൂനാട്ടില്‍ വാഴാന്‍ ദുര്‍വിധിയായ്...” എന്നൊരു പാട്ട് അതിലുണ്ട്. പ്രവാസികളുടെ ഓര്‍മ്മകളാണാ പാട്ടിലെ വിഷയം.

  70. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഓണപ്പാട്ടുകള്‍ ഞങ്ങള്‍ക്ക്‌ വഞ്ചിപാട്ടുകളായിട്ടാണ്‌.

    പിന്നെ വിഷുക്കൈനീട്ടം പറഞ്ഞപ്പോള്‍ നിനക്കെന്തിനാ ഈ ചെറിയ പൈസ, വലിയത്‌ ഞാന്‍ തരാം എന്നു പറഞ്ഞ്‌ എനിക്കു കിട്ടുന്ന കാല്‍ രൂപ തുട്ട്‌ പത്തുപൈസ തന്നിട്ട്‌ വാങ്ങിക്കുന്ന ചേട്ടനെ ഓര്‍മ്മിപ്പിച്ചു

  71. ഹരിശ്രീ said...

    Sobhi,

    inthu njanum nannayi orkkunnu. orikkalum marakkanakatha aa nalla kalangal iniyum varikllallo ennulla vishamam matram bhakki...

    engilum itharam chila ormmakal ennum manassinoru kulir parathum....


    sreechettan

  72. വിജയലക്ഷ്മി said...

    Sriyude ormmakuripukal yellamthanne vayikan valare resakaramanu.vayikunnavre aakalathileku yethikanulla sriyudekazhivu aparamthanne mone.ennum orupadorupad yezhuthan kazhiyate.....

  73. amantowalkwith@gmail.com said...

    ഓണം ഓരോ ഓര്‍മകളിലും എത്ര വ്യത്യസ്ത നിറങ്ങളിലാണ് വിടരുന്നത് ..
    കശുവണ്ടിയും അവധിക്കാലവും തമ്മിലുള്ള ബന്ധം ഓര്‍മിപ്പിച്ചതിനു നന്ദി
    നല്ല പോസ്റ്റ്

  74. Shades said...

    Sree
    Just love the way you write.. each small incident explained in great detail.. evokes so many memories.. all so sweet.. so dear.. and gives me nostalgia..
    thanks..!
    :)

  75. ശ്രീ said...

    mahi...
    ആത്മഗാനം വായ്യിച്ചിട്ടില്ല, കേട്ടിട്ടേയുള്ളൂ... ഈ പോസ്റ്റു കാരണം വി. ആര്‍. സുധീഷിനെ ഓര്‍ത്തു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
    K M F...
    നന്ദി മാഷേ...
    സ്പന്ദനം...
    ആശംസകള്‍ക്കു നന്ദി. ചേട്ടനെ അന്വേഷണം തീര്‍ച്ചയായും അറിയിയ്ക്കാം. :)
    അപര്‍ണ്ണ...
    വായനയ്ക്കും ഈ കമന്റിനും നന്ദി. :)
    അപ്പുവേട്ടാ...
    ആ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്നു തോന്നുന്നു. വരികള്‍ ഇഷ്ടമായി. :)
    പണിയ്ക്കര്‍ സാര്‍...
    ഓണപ്പാട്ടുകളിലെ വഞ്ചിപ്പാട്ടുകളും മനോഹരമാണ്. കുട്ടനാടന്‍ പുഞ്ചയിലെ മാത്രമല്ല, ആറന്മുള പള്ളിയോടം, കച്ചേരി വാതില്‍ക്കല്‍, പായിപ്പാട്ടാറ്റില്‍... അങ്ങനെ അങ്ങനെ. :)
    ശ്രീച്ചേട്ടാ...
    ഈ സംഭവങ്ങള്‍ ഒന്നും മറക്കാനാകില്ലല്ലോ. :)
    കല്യാണി ചേച്ചീ...
    ഈ പ്രോത്സാഹനത്തിനു വളരെ നന്ദീട്ടോ. :)
    amantowalkwith...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    Shades...
    ഈ ചെറിയ ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

  76. Dr.jishnu chandran said...

    ee varshathe onaththinu njaan naatililla....... njaan athorkkuarunnu

  77. Sureshkumar Punjhayil said...

    Dear Sree... You are really a "Sree" only.. Enikku thannodu assoya thonnunnu....!!!! Thankalude snehathinu munnil Pranamangal...!!!

  78. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    ലേഖനം വായിച്ചു ഒപ്പം ഗാനവും കേട്ടു..........ഓര്‍മ്മകള്‍ക്ക് വേദനിപ്പിയ്ക്കുന്ന സുഖനല്കാന്‍ കഴിഞ്ഞു!

  79. Nisha/ നിഷ said...

    നല്ല രസമുണ്ട്.. വായിക്കാന്‍..
    ഞങ്ങള്‍ പണ്ട്.. അമ്മയുടെ തറവാട്ടില്‍ അവധിക്കാലത്തിനെത്തുമ്പോള്‍, ഞങ്ങളിതുപോലെ കശുവണ്ടി പെറുക്കാന്‍ പോകുമായിരുന്നു.. 10/12 മാവുണ്ടായിരുന്നു.. കുട്ടിപ്പടകളെല്ലാം.. കൂടി അടിയാണ്.. കാ‍രണം. അത് ഓരോരുത്തരുടേയും പോക്കറ്റ് മണിയിലേക്കുള്ള വരവായിരുന്നു... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കാനിടയാക്കി.. ഈ ഓര്‍മ്മക്കുറിപ്പ്..

  80. സാജന്‍| SAJAN said...

    ശ്രീയേ, പതിവുപോലെ നന്നായിരിക്കുന്നു, ഓണാശംസകള്‍:)

  81. Pongummoodan said...

    ശ്രീ...

    ഓണത്തെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് ആസ്വദിച്ച് വായിച്ചു. ഒപ്പം അഭിലാഷങ്ങളുടെ കുറിപ്പും. രണ്ട് പേര്‍ക്കും ഒപ്പം ഇവിടെ കമന്റിട്ട ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു... :)

    സ്നേഹപൂര്‍വ്വം
    പോങ്ങുമ്മൂടന്‍.

  82. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടാ ദേ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ എത്തി...

    എന്റെയും പോക്കറ്റ് മണിയുടെ കര്യത്തില്‍ കശുവണ്ടിക്ക് നല്ലൊരു പങ്ക് ഉണ്ട്.സ്വയം പെറുക്കുന്നത് കൂടാതെ അപ്പൂപ്പന് വില്‍ക്കാന്‍ മാറ്റിവച്ചിരിക്കുന്നത് അടിച്ച് മാറ്റലും. മറക്കാന്‍ വയ്യ അന്നത്തെ ആ കാലം.
    നീണ്ട 18 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ വളരെ കുറച്ചു പ്രാവശ്യമേ നാട്ടില്‍ ഓണം കൂടിയിട്ടുള്ളു.പിന്നെ ഈ പ്രാവശ്യത്തെ ഓണത്തിന് ഒരു പ്രത്യേകത ഉണ്ട്. 23 വര്‍ഷത്തിനു ശേഷം എന്റെ രണ്ട് ബാല്യകാല സുഹ്രുത്തുക്കളെ ഇവിടെ വെച്ചു കാണാന്‍ ഇടയായി.അവരോടൊപ്പം ആയിരിക്കും ഈ പ്രാവശ്യത്തെ ഓണം.

    പോസ്റ്റ് നന്നായിട്ടുണ്ട്. പഴയകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോയ ശ്രീക്കുട്ടന് എന്റെ ഓണാശംസകള്‍.

  83. ശ്രീ said...

    ജിഷ്ണു...
    സ്വാഗതം. നാട്ടിലില്ലെങ്കിലും ഓണം ആഘോഷിയ്ക്കാന്‍ മറക്കല്ലേ... :)
    സുരേഷ് മാഷേ...
    എന്താണ് അങ്ങനെ എടുത്തു പറഞ്ഞതെന്നു മനസ്സിലായില്ലാട്ടോ മാ‍ഷേ... :)
    സഗീര്‍...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    ജ്വാല...
    സ്വാഗതം. പഴയ ഓര്‍മ്മകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോകാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം. :)
    സാജന്‍ ചേട്ടാ...
    നന്ദി; തിരിച്ചും ഓണാശംസകള്‍!
    പോങ്ങുമ്മൂടന്‍ മാഷേ...
    വളരെ നന്ദി. :)
    പ്രദീപേട്ടാ...
    കുറേ നാളുകള്‍ക്കു ശേഷമാണല്ലോ ഈ വരവ്? എവിടെയായിരുന്നു? പ്രദീപ്തവും പൊടി പിടിച്ചു കിടപ്പാണല്ലോ...
    എന്തായാലും ബാല്യകാല സുഹൃത്തുക്കളോടൊത്തുള്ള ഓണം ഗംഭീരമാകട്ടെ എന്നാശംസിയ്ക്കുന്നു. :)

  84. കുറുമാന്‍ said...

    ഓണാശംസകള്‍ മുന്‍കൂറായി ശ്രീ.

    തിരക്കായതുകാരണം വായനയൊന്നും നടക്കുന്നില്ല.

    ഓണക്കാലസ്മരണകള്‍ - ഗദ് ഗദ്

  85. maria said...

    expected the climax with a nadan fight between the brothers. disappointed !!! maria

  86. അശ്വതി/Aswathy said...

    ഇന്നത്തെ കുട്ടികളെപ്പോലെ പോക്കറ്റ് മണി പരിപാടികള്‍ ഒന്നുമില്ല. വര്‍ഷത്തിലൊരിയ്ക്കല്‍ കിട്ടുന്ന വിഷു കൈനീട്ടം തന്നെ പ്രധാന ആശ്രയം.

    അവിടെ ഒരു same pinch ഉണ്ടേ...
    എന്റെ കാസെറ്റ് കളക്ഷന്‍ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുക ആയിരുന്നു ഞാന്‍.ഒടുവില്‍ ഏട്ടന്‍ എല്ലാം എന്റെ കൈയില്‍ നിന്നും ഏറ്റെടുത്തു.
    ശ്രീ.. ഓര്‍മകള്‍ ഉണര്‍ത്തുന്ന നല്ല പോസ്റ്റ്.
    നല്ല ഒരു ഓണ ക്കാലം ആശംസിക്കുന്നു.

  87. മഴത്തുള്ളി said...

    ശ്രീ, പഴയ ഓണക്കാല ഓര്‍മ്മകളെല്ലാം രസകരം. കശുവണ്ടി വിറ്റ് മിഠായിയും, കല്ലുപെന്‍സിലും മറ്റും വാങ്ങിയിരുന്ന ആ നല്ലകാലം, ഒന്നോ രണ്ടോ കശുവണ്ടിയുമായി കടയില്‍ പോയി അത് കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉള്ള സന്തോഷം! ഓര്‍മ്മകളെ ഒറ്റയടിക്ക് ഫാസ്റ്റ് റീവൈന്‍ഡ് ചെയ്യാന്‍ ഈ പോസ്റ്റ് സഹായിച്ചു. കൂടാതെ അഭിലാഷിന്റേയും മറ്റെല്ലാവരുടേയും കമന്റുകളും. :)

  88. mea culpa said...

    njanum marunattil aayirikkum.... nammal thulya dukhithar....

    enthayalum ente vaka irikkette .... "ഓണാശംസകള്‍"

  89. Anonymous said...

    jnaan adutha post ittu

  90. ശ്രീ said...

    കുറുമാൻ‌ജീ...
    തിരക്കിനിടയിലും ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി. :)
    maria...
    നിരാശപ്പെടേണ്ടതില്ല. കുട്ടിക്കാ‍ലത്ത് അല്ലറ ചില്ലറ പിണക്കങ്ങളൊക്കെ ഞങ്ങൾ തമ്മിലും ഉണ്ടാകാറുണ്ട്. എന്തായാലും ഇവിടെ സന്ദർശിച്ചതിനും കമന്റിനും നന്ദി. :)
    അശ്വതി ചേച്ചീ...
    ആ കാസറ്റുകളൊന്നും നശീച്ചു പോയില്ല എന്നു സമാധാനിയ്ക്കാമല്ലോ. :)
    മഴത്തുള്ളി മാഷേ...
    പഴയ കാലമെല്ലാം ഓർത്തെടുക്കാൻ ഈ പോസ്റ്റു സഹായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. :)
    mea culpa...
    സ്വാഗതം. വായനയ്ക്കും ആശംസകൾക്കും നന്ദി. :)

  91. Sapna Anu B.George said...

    ശ്രീ പഴയ ഓണക്കാല വിവരണങ്ങള്‍ വളരെ നന്നായിട്ടുണ്ട് കേട്ടോ

  92. രാജന്‍ വെങ്ങര said...

    ഓണം പൊടി പൊടിക്കണം കേട്ടൊ..എന്നിട്ട് നമുക്കൊക്കെയായി ഒരു ഓണപോസ്റ്റും കൂടി .....സസ്സ്നേഹം...ഓണാശംസകളോടെ...രാജന്‍.വെങ്ങര.

  93. joice samuel said...

    നന്നായിട്ടുണ്ട്..
    നന്‍മകള്‍ നേരുന്നു..
    സസ്നേഹം,
    മുല്ലപ്പുവ്..!!

  94. Unknown said...

    ഓർമ്മകളിലെ ഓണത്തിന് മരണമില്ല ശ്രി.
    പലപ്പോഴും മനസ്സില് നഷടപെട്ട ആ ബാല്യത്തിന്റെ സുഖമുള്ള ഓർമ്മകളാണ് ചെറു വേദനകളായി കടന്നു വരുന്നത്.
    കശുവണ്ടി കട്ട് ഞാ‍ന് എത്രയോ വേനലവ്ധി ആഘോഷിച്ചിരിക്കുന്നു.
    മറക്കാ‍ൻ പറ്റാത്ത ഓർമ്മകള്

  95. Shades said...

    sree...

    http://shadesotwilight.blogspot.com/2008/09/happy-onam.html

    :)

  96. Kunjipenne - കുഞ്ഞിപെണ്ണ് said...

    മുടിഞ്ഞവന്റെ ഒരരാധകരേ...
    പച്ചമൊട്ടേല് ഒരു കൂടോത്രം

    പിന്നെ ആ ഫുട് പാത്തീന്ന് കിട്ടി ആ പാട്ടുകള് ഒന്നയച്ചുതരുമോ...
    ആ കാന്താരിക്കുട്ടി ഐസ് ക്രീം കാരനെ തന്നേ കെട്ടീത്
    എല്ലാവിധ ഭാവുകങ്ങളും

  97. ശ്രീ said...

    സ്വപ്ന ചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    രാജന്‍ മാഷേ...
    കുറേ നാളുകള്‍ക്കു ശേഷം കാണാനായതില്‍ സന്തോഷം. കമന്റിനു നന്ദി. :)
    മുല്ലപ്പൂവ്...
    വായനയ്ക്കും കമന്റിനും നന്ദി. :)
    കുഞ്ഞിപ്പെണ്ണ്...
    കൂടോത്രം മാത്രം വേണ്ട മാഷേ... ;)
    പാട്ടുകള്‍ അടുത്ത തവണ വീട്ടില്‍ പോയി വരുമ്പോള്‍ കളക്ട് ചെയ്യാം. പിന്നെ കാന്താരി ചേച്ചിയുടെ കാര്യം അങ്ങോട്ടു തന്നെ ചോദിയ്ക്കണം... :)

  98. Lajeev said...

    നല്ല ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ...
    പ്രവാസി ആയ എണ്റ്റെ ഓണം ഈത്തവണ നോബ്‌ കൊണ്ടുപോയി... ഓണ സദ്യക്കിനി എന്തുചെയ്യും.... :(

  99. ശ്രീ ഇടശ്ശേരി. said...

    ശ്രീ,
    ഓര്‍മ്മകളിലെ ഓണക്കാലംനന്നായീട്ടുണ്ട്..
    ശ്രീക്ക് ഒരു ചെറിയ വ്യത്യാസം വരുത്തി അനിയന്റെ പെരു സുരക്ഷിത മാക്കിയീട്ടുണ്ട്.എല്ലാ നന്മകളും നിറഞ്ഞ് ഈ ഓണം ആഘോഷിക്കുക..:)

  100. Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

    നല്ലൊരു ഓണക്കാലം കഴിഞപോലെ..

    പൊന്നോണാശംസകള്‍..!

  101. j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

    വരാന്‍ പോണ ഓണത്തിനു ഏതു പാട്ടുകേള്‍ക്കാനാണു ആഗ്രഹിക്കുന്നത്...................

  102. Rejeesh Sanathanan said...

    ഇത്തരം ഓര്‍മകള്‍ മാത്രമാണ് യഥാത്ത്തത്തില്‍ നമ്മുടെ സമ്പാദ്യം. അല്ലേ?അടുത്ത തലമുറക്ക് ഈ ഓര്‍മകളും അന്യം....

    ഓണാശംസാകള്‍

  103. Anonymous said...

    നാട്ടില്‍ എത്തിയിട്ടും ഓണം ആഖോഷിക്കാന്‍ പറ്റി ഇല്ലെങ്കില്‍ ഉള്ള അവസ്ഥ ഒന്നു ആലോചിച്ചു നോക്ക്... അതാണ് എന്‍റെ അവസ്ഥ .... മഞ്ഞ പിത്തം പിടിച്ചു ... ഇന്നലെ നാട്ടില്‍ വന്നു ...ഇപ്പൊ ഫുള്‍ റെസ്റ്റ് ... ഉപ്പേരിയും , കപ്പയും , വെട്ടു മിടായിയും , ഉണ്ടാകുന്ന മണം അടിച്ച് ഇന്നലെ ഞാന്‍ വയലറ്റ് ആയി .... ഇത്തവണ ഓണം മഞ്ഞ ആയി

  104. d said...

    ശ്രീക്കും കുടുംബത്തിനും ഓണാശംസകള്‍!

  105. ഗീത said...

    ശ്രീ, ഓണസ്മരണകള്‍ വളരെ ഹൃദ്യം.
    ആ പാട്ടുകള്‍ എനിക്കും വളരെ ഇഷ്ടമായിരുന്നു. കാസ്സറ്റ് ചീത്തയായിപ്പോയി.

    ശ്രീക്കും ചേട്ടനും കുടുംബത്തിനും സന്തുഷ്ടമായൊരു ഓണം ആശംസിക്കുന്നു.

  106. ശ്രീ said...

    Leji...
    നോമ്പ് കാരണം ഉച്ചയ്ക്ക് ഓണ സദ്യ കഴിയ്ക്കാനാകില്ലല്ലേ? കഷ്ടമായിപ്പോയി.
    ശ്രീ ഇടശ്ശേരി...
    സ്വാഗതം. പേര് എങ്ങനായാലും കുഴപ്പമില്ലാട്ടോ. വായനയ്ക്കും കമന്റിനും നന്ദി. ഒപ്പം നൂറാമത്തെ ഈ കമന്റിനും :)
    Harid Sharma K...
    സ്വാഗതം. നന്ദി മാഷേ... :)
    j.p (ജീവിച്ച്‌.പൊക്കോട്ടെ )...
    സ്വാഗതം. എല്ലാ ഓണക്കാലത്തും ഓണപ്പാട്ടുകള്‍ കേള്‍ക്കാതിരുന്നാല്‍ അതു വല്ലാത്തൊരു കുറവു തന്നെ ആണ് മാഷേ. കഴിയുന്നത്ര പാട്ടുകള്‍ വീണ്ടും കേള്‍ക്കാന്‍ ശ്രമിയ്ക്കാറുണ്ട്... :)
    മാറുന്ന മലയാളി...
    ശരിയാണ് മാഷേ... ഓര്‍മ്മകളില്‍ ആണ് യഥാര്‍ത്ഥ ഓണത്തിന്റെ ഭംഗി. നന്ദി. :)
    nayni...
    നന്ദി.
    നവരുചിയന്‍...
    കഷ്ടമായല്ലോ. മഞ്ഞപ്പിത്തം എത്രയും വേഗം മാറി സുഖമാകട്ടെ എന്നാശംസിയ്ക്കുന്നു.
    ..വീണ..
    നന്ദി കേട്ടോ. :)
    ഗീതേച്ചീ...
    കാസറ്റുകള്‍ നശിച്ചു പോകുന്നതു കാരണം എത്ര നല്ല ഗാനങ്ങളാണ് നഷ്ടമാകുന്നത് അല്ലേ? ആശംസകള്‍ക്കു നന്ദി ചേച്ചീ... :)

    എല്ലാ ബൂലോകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!

  107. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
    എല്ലാ ബൂലോകര്‍ക്കും,
    ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

  108. monsoon dreams said...

    Happy Onam,sreekutta.we are planning a ona sadya here on third onam.getting ready for it.memories..memories...nothing can be as sweet as the onam of our childhood days.

  109. പിരിക്കുട്ടി said...

    sree.....

    Thiruvonashamsakal ........

    piri ...

  110. pradeep said...

    ശ്രീ,
    പാട്ടു ഞാന്‍ down load ചെയ്തു. നല്ല പാട്ട്. നന്ദി.

  111. Sekhar said...

    Beautiful Shree.
    Happy Onam.

  112. ബഷീർ said...

    ഓണത്തിന്റെ / പാട്ടിന്റെ ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു..

    അപ്പോള്‍ അണ്ടിപെറുക്കി നടന്ന ആ പയ്യന്റെ ചിത്രവും മനസ്സിലെത്തി...

    ആശംസകള്‍

  113. ബഷീർ said...

    പറയാന്‍ വിട്ടുപോയത്‌

    പുതിയ രൂപം (ബ്ലോഗിന്റെത്‌) ഭാവം എല്ലാം നന്നായി.

  114. ഹന്‍ല്ലലത്ത് Hanllalath said...

    കലര്‍പ്പില്ലാത്ത അവതരണം..
    നന്നായിരിക്കുന്നു....

    എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

  115. Ranjith chemmad / ചെമ്മാടൻ said...

    അത്രയ്ക്കങ്ങ് ആഘോഷിക്കാന്‍ കഴിയാത്ത
    ഒരു പാവം പ്രവാസിയുടെ ഓണാശംസകള്‍...

  116. റിജാസ്‌ said...

    ഓണാശംസകൾ

  117. കാശിത്തുമ്പ said...

    Sweet memories... Heard Akale Onam. Hmmm, bit sad & nostalgic. May be b'coz u are away from home.
    How about sharing other songs?

    Thanks for remembering me & for sharing this nice song.

    Hope you enjoyed your Onam.

  118. സുമയ്യ said...

    ഒരു പഴയ ഓര്‍മ്മയുടെ ഒരു പുത്തനുണര്‍വ്വ്.....കൊള്ളാം ശ്രീ..

  119. yousufpa said...

    ഞങ്ങള്‍ ഗള്‍ഫീയര്‍ക്ക് റംസാനില്‍ ഓണം വന്നതിനാല്‍ ആഘോഷത്തിന് പൊലിമ കുറഞ്ഞു.

  120. സ്മിജ said...

    ചേട്ടനും ഓണത്തേപ്പറ്റിത്ത്ന്ന്യാ? എല്ലാരും അതേ.
    ചേട്ടന്‍ എല്ലാടത്തും കേറിനിരങ്ങണുണ്ടല്ലോ? അതോണ്ടാവും ചേട്ടനിത്രേം കമന്റടി,ല്ലേ?
    സഗീറേട്ടനുംണ്ട് കുറേ കമന്റ്.

  121. ഇസ് ലാം വിചാരം said...

    താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
    ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
    സന്ദര്‍ശിക്കില്ലേ?
    ഒന്നു കമന്റുകയില്ലേ?

  122. Sapna Anu B.George said...

    വളരെ നന്നായിരിക്കുന്നു, ശ്രീ താമസിച്ചു എങ്കിലും ഒരു ഓണാശംസകള്‍.

  123. ശ്രീ said...

    ഒരു ആത്മ സംതൃപ്തിക്കായ്...
    ഒരിയ്ക്കല്‍ കൂടി നന്ദി, സഗീര്‍.
    monsoon-dreams...
    ശരിയാണു മാഷേ... ഓര്‍മ്മകളില്‍ ഓണക്കാലങ്ങളോളം നല്ല നാളുകള്‍ വേറെയില്ല. :)
    പിരിക്കുട്ടീ...
    നന്ദി.
    pradeep...
    പാട്ട് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    Sekhar ...
    സ്വാഗതം. നന്ദി. :)
    ബഷിര്‍ക്കാ...
    വളരെ നന്ദി. :)[ബ്ലോഗിലെ രൂപമാറ്റത്തിന് നന്ദേട്ടനോടാണ് കടപ്പാട്]
    ഹന്‍ല്ലലത്ത് ‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ... :)
    രഞ്ജിത് മാഷേ...
    നാട്ടിലില്ലെങ്കിലും ഓണം ആഘോഷിച്ചിരിയ്ക്കുമല്ലോ അല്ലേ?
    റിജാസ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    Sunshine ...
    വീണ്ടും കണ്ടതില്‍ സന്തോഷം ചേച്ചീ... :)
    സുമയ്യ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    അത്ക്കന്‍ മാഷേ...
    റംസാനും ഓണവും ഒരുമിച്ചായതിനാല്‍ സദ്യ മാറ്റി വയ്ക്കേണ്ടി വന്നിരിയ്ക്കുമല്ലേ?
    സ്മിജ...
    ചിലപ്പോള്‍ അതു കൊണ്ടായിരിയ്ക്കും. :)
    ഇസ് ലാം വിചാരം...
    സ്വാഗതം. തീര്‍ച്ചയായും നോക്കാം. :)
    സപ്ന ചേച്ചീ...
    ഒരിയ്ക്കല്‍ കൂടി നന്ദി. :)

  124. pts said...

    നന്നായിരിക്കുന്നു ശ്രി!

  125. കുറ്റ്യാടിക്കാരന്‍|Suhair said...

    ശ്രീ...

    ഓണം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞാ ഇതിന് കമന്റിടുന്നത്...

    നല്ല പോസ്റ്റ്... ഓര്‍മ്മകള്‍ പങ്കുവച്ചതിന് നന്ദി.

    എങ്ങനെയുണ്ടായിരുന്നു ഓണം?

  126. പാത്തക്കന്‍ said...

    ഏറെ കുട്ടിക്കാലം ഓര്‍മ്മവരുന്നു...

    ഇതുപോലെ കശുവണ്ടി ( കാസര്‍കോട് ഭാഷയില്‍ പറഞ്ഞാല്‍ കുരട്ട (കൊരട്ട ) ) പെറുക്കല്‍ മഹാ യജ്ഞം ഞങ്ങള്‍ക്കും ഉണ്ടായിരുന്നു , മരക്കമ്പ് കൊണ്ടു ഇലകള്‍ മാറ്റി മാറ്റി ഒന്നൊഴിയാതെ പെറുക്കി കൂട്ടി ദിവസവും , തൂക്കി നോക്കി , വിലനിലവര ബുല്ലെട്ടിന്‍ അനുസരിച്ച് ഞങ്ങളുടെ ആസ്തി കണക്കാക്കുന്ന ദിവസങ്ങളായിരുന്നു ഓരോ കശുവണ്ടി സീസനുകളും .