1999 ആഗസ്ത് 2. പിറവം ബിപിസിയില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം
തുടങ്ങിയത് അന്നായിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ 3 വര്‍ഷങ്ങള്‍
ഞാന്‍ ചിലവഴിച്ചത് ബി പി സി കോളേജിലെ ബിരുദ പഠന കാലത്തായിരുന്നു. 3
വര്‍ഷങ്ങളുടെ ആഘോഷപൂര്‍വ്വമായ പഠനകാലത്തിനു ശേഷം 2002ല്‍ പഠനം
പൂര്‍ത്തിയാക്കിയ ഞങ്ങള്‍ക്ക് ഉപരിപഠനത്തിനായി പലയിടങ്ങളിലേയ്ക്കായി
കുടിയേറേണ്ടി വന്നു. എന്നാല്‍ വേറെ ഒരിടത്തും അതു പോലെ സുന്ദരമായ നാളുകള്‍
ഞങ്ങള്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.
എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാല്‍ ഒരല്പം നഷ്ടബോധത്തോടെ മാത്രം ഓര്‍മ്മിയ്ക്കുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ... ഞങ്ങളുടെ സ്വന്തം ബിപിസിയുടെ ഓര്‍മ്മയ്ക്ക്...
♫ ഒരു രാത്രിമഴ പെയ്തൊഴിഞ്ഞ പോലെ
ഒരു നേര്‍ത്ത തെന്നലിന്‍ തഴുകല്‍ പോലെ
കാത്തിരിയ്ക്കുന്നൊരീയക്ഷര മുറ്റവും
ഇന്നും മറക്കാത്ത കാലോച്ച കേള്‍ക്കുവാന്‍
ഇനിയും മറക്കാത്ത കാലോച്ച കേള്‍ക്കുവാന്‍... (ഒരു രാത്രിമഴ )
ഈ നടപ്പാതയില്‍ കാണാതിരിയ്ക്കുമോ
കാലം മറയ്ക്കാത്ത കാല്‍പ്പാടുകള്‍ (2)
ഈ ഇടനാഴികള്‍ ഓര്‍ക്കാതിരിയ്ക്കുമോ
കാതരമായൊരാ സൌഹൃദ ഗാഥകള്‍...
ഈ ചുവരറിയാത്ത പ്രണയങ്ങളുണ്ടോ
ഈ വഴി അറിയാത്ത പിണക്കമുണ്ടോ... (2)
പൊട്ടിച്ചിരികളും കൊച്ചു ദു:ഖങ്ങളും
പങ്കിട്ട കാലമിന്നോര്‍മ്മയിലുണ്ടോ... (ഒരു രാത്രിമഴ )
മിഴിനീര്‍ത്തുള്ളിയാല്‍ മങ്ങിയ സന്ധ്യയില്‍
വിടപറഞ്ഞിറങ്ങിയതോര്‍മ്മയില്ലേ (2)
ഗദ്‌ഗദചിത്തരായ് ഒരു നെടുവീര്‍പ്പിനാല്‍
യാത്രാമംഗളം നേര്‍ന്നതല്ലേ...
വേര്‍പിരിഞ്ഞെങ്കിലും ഇന്നൊരു മോഹം
ഒരു മാത്ര കൂടിയീ മുറ്റത്തു ചേരുവാന്‍ (2)
കളിചിരിക്കാലത്തിന്‍ ഓര്‍മ്മയില്‍ വീണ്ടും
ഒത്തൊരുമിയ്ക്കുവാന്‍ ഒരു നോക്കു കാണുവാന്‍... (ഒരു രാത്രിമഴ ) ♫
പഴയ ഓര്‍മ്മ:
എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാല്‍ ഒരല്പം നഷ്ടബോധത്തോടെ മാത്രം ഓര്‍മ്മിയ്ക്കുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ... ഞങ്ങളുടെ സ്വന്തം ബിപിസിയുടെ ഓര്‍മ്മയ്ക്ക്...
♫ ഒരു രാത്രിമഴ പെയ്തൊഴിഞ്ഞ പോലെ
ഒരു നേര്‍ത്ത തെന്നലിന്‍ തഴുകല്‍ പോലെ
കാത്തിരിയ്ക്കുന്നൊരീയക്ഷര മുറ്റവും
ഇന്നും മറക്കാത്ത കാലോച്ച കേള്‍ക്കുവാന്‍
ഇനിയും മറക്കാത്ത കാലോച്ച കേള്‍ക്കുവാന്‍... (ഒരു രാത്രിമഴ )
ഈ നടപ്പാതയില്‍ കാണാതിരിയ്ക്കുമോ
കാലം മറയ്ക്കാത്ത കാല്‍പ്പാടുകള്‍ (2)
ഈ ഇടനാഴികള്‍ ഓര്‍ക്കാതിരിയ്ക്കുമോ
കാതരമായൊരാ സൌഹൃദ ഗാഥകള്‍...
ഈ ചുവരറിയാത്ത പ്രണയങ്ങളുണ്ടോ
ഈ വഴി അറിയാത്ത പിണക്കമുണ്ടോ... (2)
പൊട്ടിച്ചിരികളും കൊച്ചു ദു:ഖങ്ങളും
പങ്കിട്ട കാലമിന്നോര്‍മ്മയിലുണ്ടോ... (ഒരു രാത്രിമഴ )
മിഴിനീര്‍ത്തുള്ളിയാല്‍ മങ്ങിയ സന്ധ്യയില്‍
വിടപറഞ്ഞിറങ്ങിയതോര്‍മ്മയില്ലേ (2)
ഗദ്‌ഗദചിത്തരായ് ഒരു നെടുവീര്‍പ്പിനാല്‍
യാത്രാമംഗളം നേര്‍ന്നതല്ലേ...
വേര്‍പിരിഞ്ഞെങ്കിലും ഇന്നൊരു മോഹം
ഒരു മാത്ര കൂടിയീ മുറ്റത്തു ചേരുവാന്‍ (2)
കളിചിരിക്കാലത്തിന്‍ ഓര്‍മ്മയില്‍ വീണ്ടും
ഒത്തൊരുമിയ്ക്കുവാന്‍ ഒരു നോക്കു കാണുവാന്‍... (ഒരു രാത്രിമഴ ) ♫
ഇത് ഒരു കവിതയല്ല. ഒരു ലളിതഗാനം പോലെ എഴുതിയതാണ്. ഈ വരികള്‍ ഞാന്‍ എന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കും എന്റെ അന്നത്തെ (എന്നത്തേയും) പ്രിയപ്പെട്ട സഹപാഠികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു...
പഴയ ഓര്‍മ്മ:
95 comments:
ഇത് ഒരു കവിതയല്ല. ഒരു ലളിതഗാനം പോലെ എഴുതിയതാണ്. ഈ വരികള്‍ ഞാന്‍ എന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കും എന്റെ അന്നത്തെ (എന്നത്തേയും) പ്രിയപ്പെട്ട സഹപാഠികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു...
"ആ ഒത്തുചേരല്‍ എത്രയും വേഗം സാദ്ധ്യമാകട്ടെ എന്നേയുള്ളൂ ഞങ്ങളുടെയെല്ലാവരുടേയും പ്രാര്‍ത്ഥന"
ഞാനും അതിനു വേണ്ടി പ്രാര്‍ത്ഥിക്കാം :)
എന്റെ കോളേജ് ജീവിതം കഴിഞ്ഞു ഒരു വര്‍ഷമെ ആയുള്ളൂ....ഇപ്പോള്‍ തന്നെ കൂട്ടുകാര്‍ ലോകത്തിന്റെ നാനാ ദിക്കിലുമായി...അവരെ ഒക്കെ എന്നു കാണുമോ ആവോ?
മഴതോര്‍ന് മാനംതെളിയുമ്ബോള്‍
മനംപോലെ നിങളലലാം ഒത്തു
ചേരട്ടെ ആശംസകളോടെ
ശ്രീ,
ഇതു സ്വന്തം കഥ പോലെ തോന്നുന്നു.. ഞങളുടെ ഒത്തു ചേരലും ഇതു വരെ നടന്നിട്ടില്ല...
(ഇതു ലിസ്റ്റുചെയ്തപ്പോൾ ആമുഖമായി കൊടുത്ത വരികൾ ശരിയായോ എന്നു നോക്കണേ..www.keralainside.net)
എനിക്ക കിട്ടാതെ പോയ ഒരു ഭാഗ്യം. അതു കൊണ്ട് തന്നെ ഇതു പോലെ ഓറ്ത്ത് സങ്കടപ്പെടേണ്ടതില്ലല്ലൊ അല്ലെ.
ഒരു കൂടിച്ചേരല്‍...തീറ്ച്ചയായും!. കൂട്ടത്തില്‍ നിന്നും പല വഴി പോയവറ്ക്കെല്ലാം ഇതേ മനസ്സുണ്ടാവട്ടെ. ആശംസകള്‍.
നന്ദി ശ്രീ.
ജ്വാലിയുണ്ടെന്നും പറഞ്ഞ് ഓഫീസിലിരുന്ന് പോസ്റ്റുകയാണല്ലേ :)
കവിത..സ്കോറി ലളിതഗാനം ഉഷാര്‍ :)
തീര്‍ച്ചയായും ആ സംഗമം സാധ്യമാവട്ടേ. ഈ വരികള്‍, ഈ ബ്ലൊഗുകള്‍ അതിന് വഴിവക്കട്ടേ..
പഴയ ഓര്‍മ്മകളുടെ മുറ്റത്ത് വീണ്ടും ഒരു ചണ്‍ഗാതിയായി, കാമുകനായി, വിദ്യാര്‍ത്ഥിയായി വരാന്‍ കൊതിക്കാത്തവരാരുണ്ട്.
ശ്രീക്കുട്ടാ..
ആ ഒത്തുചേരല്‍ സാദ്ധ്യമാകട്ടെ..
എപ്പോഴാണ് ലളിത ഈ ഗാനം ആലപിക്കുന്നത്..ചുമ്മാ തമാശിച്ചതാണട്ടൊ..തുടരുക.. എനിക്കൊന്നേ പറയാനൊള്ളൂ ഇടദിവസം ഇങ്ങിനെ അപ്പോള്‍ ചന്തദിവസം എന്തായിരിക്കും..! ആശംസകള്‍
ഓ.ടോ.. ഹരിശ്രീയുടെയല്ലെ അനിയന്‍..മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും.....
ശ്രീ തന്നെ മുന്‍കൈയ്യെടുത്ത് ആ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തൂ.... (ഓണമല്ലേ വരുന്നതു്, ആ സമയത്ത് ഒരുവിധം എല്ലാരും നാട്ടില്‍ വരില്ലേ?)
സാധിക്കുന്നവര്‍ വരട്ടെ... സാധിക്കാത്തവര്‍ക്കായി അടുത്ത കൊല്ലം വീണ്ടും നടത്തൂ...
All the best! :)
ഒത്തുചേരല്‍ വസന്തമാണ്
വസന്തത്തിനുള്ള കാത്തിരിപ്പ് വെറുതയാവില്ല
വസന്തത്തിന്‍ വരാതിരിക്കാനെങ്ങിനെയാകും
ആശംസകള്‍ ശ്രീ..........
ഒത്തുചേരല്‍ വേഗം സാദ്ധ്യമാകട്ടെ.....
എന്‍റെ കാര്യത്തില്‍ അത് നടക്കുമോ എന്ന് സംശയം ആണ് ... ലോകത്തിന്റെ പല ഭാഗത്തായി ചിതറി പോയി എല്ലാരും ... ഡിഗ്രികാരില്‍ 24 പേരെ ഓര്‍ക്കുട്ട് കണ്ടു പിടിച്ചു തന്നു ..ഇനി ബാകി ഉള്ളവരെ കൂടി തപ്പണം .....
സഹപാഠികളുടെ ഒത്തുചേരല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു അനുഭൂറ്റിയാണ്.
ഇന്നും ഞാനത് നിര്‍വ്യതിയോടെ അനുഭവിക്കുന്നു.പത്ത് പന്ത്രണ്ട് വര്‍ഷത്തിനു ശേഷം കുടുംബത്തോടൊപ്പമുള്ള എന്റെ സഹപാഠികളില്‍ പലരെയും ഞാനിവിടെ കണ്ടെത്തി.
എന്റെ പോളിടെക്നിക്ക് കോളേജിന്റെ അലൂമിനി ഇവിടെ വര്‍ഷം തോറും കൂടാറുണ്ട്.
ശ്രീയ്ക്കും ഇതുപോലൊന്ന് സംഘടിപ്പിക്കാന്‍ കഴിയട്ടെ
നല്ല കവിത/പാട്ടു.
ഉടനെ തന്നെ പഴയ സുഹൃത്തുക്കള്‍ ക്ക് ഒത്തു കൂടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ലളിതം,മനോഹരം.എല്ലാ ആശംസകളും...
വേഗം ഒരു "ക്ലാസ് മേറ്റ്സ്" രൂപത്തില്‍ ഒരു സുഹൃദ് സംഗമം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു... അത് ശരിക്കും ഒരു ത്രില്‍ തന്നെയാണ് കേട്ടോ...പഴയ കൂട്ടുകാരും,ഓര്‍മകളും..എല്ലാം ഒരിക്കല്‍ കൂടി....ഞങള്‍ മിക്കവാറും ഒരു പ്രാശ്യമെങ്കിലും വര്‍ഷത്തിലൊരിക്കല്‍ ഫ്രണ്ട്സ് നെ ഒക്കെ പഠിച്ച കോളേജ് ഇല്‍ വച്ചു തന്നെ കാണാറുണ്ട്... അത് പക്ഷെ പത്തു-പന്ത്രണ്ടു പേരു മാത്രമെ ഉണ്ടാകാറുള്ളൂ..ആദ്യമൊക്കെ എല്ലാവരും വരാത്തതിന് സങ്കടം തോന്നിയിട്ടുണ്ട്.പക്ഷെ,നഷ്ടം വരാതിരുന്ന ആ സുഹൃത്തുക്കള്‍ക്ക് മാത്രം.പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി പിരിയുമ്പോള്‍,വീണ്ടും കാണാം എന്ന ആ പ്രതീക്ഷ ....ശരിക്കും ഞങ്ങളൊക്കെ വീണ്ടും അതാഗ്രഹിക്കുന്നുണ്ട് കേട്ടോ..ഒരിക്കല്‍ അങ്ങനെ ഒരു വന്നിട്ടുള്ളവര്‍ വീണ്ടും വന്നു പോകുന്നു...എങ്ങനെയോ..ഈ മരുഭൂമിയില്‍ കിടന്നുള്ള എന്‍റെ "പ്രാക്ക് " പേടിച്ചു,ഞാന്‍ ചെല്ലുമ്പോഴേ എല്ലാവരും ഒത്തു കൂടാരുള്ളൂ..
ശ്രീ,
ഒരു കൂടിച്ചേരല്‍ ഉടനെയുണ്ടാവട്ടെ എന്നാശംസിക്കുന്നു....ലളിതഗാനവും നന്നായിട്ടുണ്ട്....മയില്‍പ്പീലി
ഹൃദ്യവും ലളിതവുമായ വിവരണം ശ്രീ. ഓ.എന്‍ വി സാറിന്‍റെ ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന കവിത... ഓരോ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടേയും മനസ്സാണെന്ന് പലപ്പോഴും തോന്നാറുണ്ട്. പഠനം കഴിഞ്ഞു പോന്നാലും പിന്നെയും പിന്നെയും മാടി വിളിക്കുന്ന മറ്റേതൊരു സ്ഥലമുണ്ട് ഈ ലോകത്തില്‍... എത്ര യുഗങ്ങള്‍ തപസ്സു ചെയ്താലും മതി വരാത്ത തപോവനം പോലെ...
നന്നായിരിക്കുന്നു ശ്രീ...
ആശംസകള്‍
ജയകൃഷ്ണന്‍ കാവാലം
എല്ലാവരോടും രണ്ട് ദിവസം അവധിയെടുക്കാന്‍ പറ. എന്നിട്ട് വേഗം പ്ലാന്‍ ചെയ്യ്.
അജ്ഞാതൻ…
ആദ്യ കമന്റിനു വളരെ നന്ദി. ഒപ്പം പ്രാർത്ഥനകൾക്കും. :)
maravan…
സ്വാഗതം. ഈ രണ്ടു വരി കവിതാക്കമന്റിനു നന്ദി. :)
ഷെറി…
സ്വാഗതം. ഈ പോസ്റ്റ് അവിടെ ലിസ്റ്റു ചെയ്തതിനു പ്രത്യേക നന്ദി. :)
OAB…
നന്ദി മാഷേ. എല്ലാവർക്കും അങ്ങനെ തന്നെ തോന്നിയാൽ ഈ ആഗ്രഹം എത്രയും വേഗം സാദ്ധ്യമാകും. വായനയ്ക്കും കമന്റിനും നന്ദി. :)
ജിഹേഷ് ഭായ്…
ഹ ഹ. കമന്റിനു നന്ദി കേട്ടോ. :)
നരിക്കുന്നൻ മാഷേ…
സ്വാഗതം. വളരെ ശരി. പഴയ കലാലയത്തിലേയ്ക്ക് ഒരിയ്ക്കൽ കൂടി പോകാനാഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
കുഞ്ഞൻ ചേട്ടാ…
ഇത് ഒരു സംതൃപ്തിയ്ക്കു വേണ്ടി എഴുതിയെന്നേയുള്ളൂ… വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
സന്ദീപേ…
ശ്രമം തുടരുകയാണു സന്ദീപേ. പലരും പല നാടുകളിലാണെന്നതാണു പ്രധാന പ്രശ്നം. എങ്കിലും നോക്കട്ടെ. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
ഫസൽ…
വായനയ്ക്കും ഈ കമന്റിനും വളരെ നന്ദി. :)
നവരുചിയൻ…
വായനയ്ക്കും കമന്റിനും വളരെ നന്ദി. :)
കനൽ മാഷേ…
ഈ കമന്റ് കൂടുതൽ പ്രചോദനം നൽകുന്നു. ഞങ്ങളും ഒരിയ്ക്കൽ അതു പോലെ ഒത്തു കൂടും. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി മാഷേ. :)
അശ്വതി ചേച്ചീ…
വായനയ്ക്കും ആശംസകൾക്കും നന്ദീട്ടോ. :)
വ്രജേഷ് മാഷേ…
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
സ്മിത ചേച്ചീ...
ആശംസകൾക്കു നന്ദി. കഴിയുന്നത്ര സഹപാഠികളെ സംഘടിപ്പിച്ച് ഒരു പുന സമാഗമം നടത്താൻ ശ്രമിയ്ക്കുകയാണു ചേച്ചീ. പിന്നെ, ഇപ്പോഴും നിങ്ങളെല്ലാവരും ഇടയ്ക്കിടെ ഒത്തു കൂടാറുണ്ടെന്ന അറിവു വളരെ സന്തോഷം തരുന്നു. :)
മയിൽപ്പീലി...
സ്വാഗതം. വായനയ്ക്കും ആശംസകൾക്കും നന്ദി ചേച്ചീ. :)
NishkalankanOnline...
ജയകൃഷ്ണൻ മാഷേ...
സ്വാഗതം. സത്യമാണു മാഷേ. “ഒരു വട്ടം കൂടിയാ...” എന്ന ആ ഗാനം ഇഷ്ടപ്പെടാത്തവരുണ്ടാകുമോ... ഈ കമന്റിനു നന്ദി മാഷേ... :)
നാടൻ മാഷേ...
ശ്രമം നടക്കുന്നു. വായനയ്ക്കും കമന്റിനും നന്ദി. :)
ലളിതഗാനം ഉഗ്രൻ...ഓണക്കാലത്തു തന്നെ എല്ലാ കൂട്ടുകാരേയും കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....
ഇതൊന്നു പാടി, അല്ലെങ്കില്‍ വെറുതെ പദ്യം പോലെ ചൊല്ലി പോസ്റ്റ്ചെയ്തിരുന്നെങ്കിലെത്ര നന്നായിരുന്നു ശ്രിയേ.
ശ്രീ, എത്ര കാലം കഴിഞ്ഞാലും എന്നും ഒളി മങ്ങാതെ നില്‍ക്കുന്നവയാണ് കലാലയ സ്മരണകള്‍. നന്നായിരിക്കുന്നു.
ലളിത ഗാനം കൊള്ളാമല്ലൊ ശ്രീ
നിങ്ങളുടെ ഒത്തു ചേരൽ എത്രയും വേഗം സാദ്ധ്യമാകട്ടെ എന്നാശംസിക്കുന്നു
ശ്രീ നല്ല എഴുത്ത് ... കാമ്പസ് ഏറ്റം നല്ല ഓര്‍മ്മയാണ് .. ഒരു ടൈം മെഷീന്‍ വച്ച് മടങ്ങി പോകാന്‍ എല്ലാരും കൊതിക്കാറുണ്ട് അല്ലെ...
ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഞങ്ങളുടെയും ഒരു സ്വപ്നം ആയിരുന്നു..കൂടെ പഠിച്ചവര്‍ പല പല ജോലികളുമായി പല സ്ഥലങ്ങളിലായി പോയി..പക്ഷേ ഞങ്ങളില്‍ കുറെ പേര്‍ കഴിഞ്ഞ വര്‍ഷം കോളെജില്‍ ഒത്തു കൂടി..പഠനം കഴിഞ്നു 10 വര്‍ഷങ്ങള്‍ക്കു ശേഷം ആ ഇടനാഴികളില്‍ കൂടെ നടന്നപ്പോള്‍ വല്ലത്തൊരു ഗൃഹാതുരത്വം ആയിരുന്നു..
ഈ പോസ്റ്റ് ആ ഓര്‍മ്മകളിലേക്ക് എന്നെ കൈ പിടിച്ചു നടത്തി.. എല്ലാവരുമായി ഒത്തു ചേരാന്‍ ശ്രീക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു....
ഏറെ ഇഷ്ടപ്പ്പെട്ടു.കുലീനം.ലളിത്ഗാനം വളരെ നല്ലതു.
Deeps...
സ്വാഗതം. വായനയ്ക്കും ആശംസാ കമന്റിനും നന്ദി. :)
അപ്പുവേട്ടാ...
‘പാടാൻ കഴിവുള്ള ആരെങ്കിലും’ ഇതൊന്നു ഈണമിട്ട് പാടിക്കേൾക്കുന്നത് എനിയ്ക്കും സന്തോഷം തന്നെ. :)
മോഹൻ മാഷേ...
അതെ. കലാലയ സ്മരണകൾ എന്നെന്നും ഒളി മങ്ങാതെ നിലനിൽക്കുന്നവയാൺ. നന്ദി. :)
രസികൻ മാഷേ...
സന്തോഷം. ആശംസകൾക്കു നന്ദി. :)
ശ്രീദേവി ചേച്ചീ...
അങ്ങനെ ഒരു തിരിച്ചു പോക്ക് ആഹ്രഹിയ്ക്കാത്തവരുണ്ടാകുമോ ചേച്ചീ... വായനയ്ക്കും കമന്റിനും നന്ദി. :)
കാന്താരി ചേച്ചീ...
ഒരുപാടു നാളുകൾക്കു ശേഷം ഒത്തു കൂടാൻ കഴിയുന്നത് വളരെ വല്യ ഒരു കാര്യമാൺ. ഞങ്ങളും അങ്ങനെ ഒരു ദിവസത്തിനായി കാത്തിരിയ്ക്കുകയാണു. :)
വിദ്യാരംഗം കലാസാഹിത്യവേദി,G.H.S.S. ആനമങ്ങാട് ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
aa sawhridha bandhathileyum B.P.C kudumbathileyul athilupari aa 3 varshavum pinne 2 varshathe upari padana kaalayalavum pinneyum oru varshathe computer padanathilum nangal orumich aayirunnu. B.P.C jeevithathe patti Sree ethre kurachu azhuthiyath anik eppozhum manasilakunnilla kaaranam athra azhuthiyalum mathi varatha allengil theeratha oru jeevitha yathra aayirunnu aa kaalaalavu.
allavidha aashamsakalum nerunnu......
Nostalgic...
:(
:(
പോസ്റ്റും വരികളും ഉഷാറായി. ക്യാമ്പസ് ദിനങ്ങളെന്നും നല്ല ഓര്‍മ്മകളാണ്. വീണ്ടുമൊരു ഒത്തുകൂടല്‍ എല്ലാവരുടേയും മനസ്സിലെ ആഗ്രഹമാണെങ്കിലും പലപ്പോഴും അത് നടക്കാറില്ലെന്ന് മാത്രം.
ശോഭി,
ഗാനം കൊള്ളാം, നന്നായിട്ടുണ്ട്...
ഒരുമിച്ചുചേരല്‍ എത്രയും വേഗം സാധ്യമാകട്ടെ...
ശ്രീക്കുട്ടാ...
എത്രയും പെട്ടെന്നു എല്ല്ലാരും കൂടി ഒത്തു ചേര്‍ന്ന് അവിയല്‍ പരുവമാകട്ടെ..:)
ആ ഒത്തുചേരല്‍ സാദ്ധ്യമാകട്ടെ..
എല്ലാം.. ഓര്‍മ്മകള്‍..
പക്ഷെ.. മങ്ങാതെ.. മായാതെ മനസ്സിന്റെ കോണില്‍ സൂക്ഷിക്കുന്നവര്‍ സഹ്യദയരായിരിക്കും. അത്തരത്തില്‍ ഒരു സഹ്യദയനായ ശ്രീയുടെ സ്നേഹം തിരിച്ചറിഞ്ഞ് ഒത്ത്കൂടാന്‍ എല്ലാവര്‍ക്കും ഭാഗ്യം ലഭിയ്ക്കട്ടെ. എന്റെ ആശംസകള്‍..
കവിത നന്നായി.. അപ്പോള്‍ ഒരുസകലാ കലാ വല്ലഭനാണല്ലേ..
ഈ പോസ്റ്റ് നന്നായിരിക്കുന്നു ശ്രീ..
ലളിതഗാനം മനോഹരമായി ..
ശ്രീയുടെ ഓറ്മ്മകളുടെ ആറ്ദ്രത ഈ വരികളിലും കാണുന്നു
Sanju...
നീ പറഞ്ഞതു ശരിയാണ്. എത്ര പറഞ്ഞാലും എഴുതിയാലും മതിയാവാത്തത്ര നല്ല ഓര്‍മ്മകളാണ് ബിപിസിയെ പറ്റി നമുക്കുള്ളത്. ഇനിയൊരിയ്ക്കല്‍ വിവരിയ്ക്കാം, എല്ലാം. :)
Shades...
വളരെ നന്ദി കേട്ടോ. :)
ഷാരൂ...
വായനയ്ക്കും ഈ കമന്റിനും നന്ദീട്ടോ. ശരിയാണ്. നടക്കാറില്ലെങ്കിലും പലരും ഈ ആഗ്രഹം പറയുന്നത് കേട്ടിട്ടുണ്ട്. :)
ശ്രീച്ചേട്ടാ...
നന്ദി. :)
പ്രയാസീ...
തിരക്കിനിടയിലും വന്ന് വായിച്ച് കമന്റിയതിനു നന്ദീട്ടാ. :)
Shaf...
നന്ദി. :)
ബഷീര്‍ക്കാ...
ഈ കമന്റിനു വളരെ നന്ദി കേട്ടോ. :)
ഗോപന്‍ മാഷേ...
വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
ഭൂമിപുത്രി...
വളരെ നന്ദി ചേച്ചീ. :)
കവിത അല്ലെങ്കില്‍ ലളിതഗാനം നന്നായിട്ടുണ്ട് ശ്രീ. ഈ ഓണക്കാലത്തു തന്നെ പറ്റുമോന്നു നോക്കൂ, ഒത്തുചേരല്‍.
കവിത നന്നായിട്ടുണ്ട്...എല്ലാ വിധ ആശംസ്സകളും...
ശ്രീയേട്ടാ നന്നായിരിക്കുന്നു. ഓര്‍മ്മകള്‍ക്കെന്തു മധുരം! ആ ലളിത ഗാനവും നന്നായി.
ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ഈ പോസ്റ്റ് എത്തിയപ്പോഴേക്കും ശ്രീയുടെ എഴുത്തും ശൈലിയും കൂടുതല്‍ നന്നായിരിക്കുന്നു മെച്ചപ്പെട്ടിരിക്കുന്നു. ആ പ്രൊഫൈലിലെ വാചകങ്ങള്‍ ഇനി ഡെലിറ്റ് ചെയ്യാം :)
പൊയ്പ്പോയ കാലങ്ങളുടെ ഓര്‍മ്മയില്‍ കാതരമാകുന്ന മനസ്സ് അറിയുന്നു.
ആ ലളിതഗാന കവിത ഒന്നാംതരം. ശ്രീ, ഇനി അവിടെ ഒത്തുചേരുമ്പോള്‍ തീര്‍ച്ചയായും ഈ പാട്ട് ഈണമിട്ടു പാടണം കേട്ടോ, എല്ലാവരും ഒത്തുചേര്‍ന്ന്.
എത്ര സുന്ദരമീയോര്‍മ്മകള്‍..
മനസ്സു താലോലിക്കുമീയോര്‍മ്മകള്‍...
ചേച്ചി..
കവിത നന്നായിട്ടുണ്ട്...എല്ലാ വിധ ആശംസ്സകളും...
sree,
try finding your friends and arrange a get together soon.if someone can add music to your poem,it would be great.hope you are fine,sree.
ശ്രീ കവിയായോ?
:)
ശ്രീ 96 98 പി ഡി സി ബാച്ചിലെ ഞങ്ങളുടെ സൌഹ്രിദം ഇപ്പൊഴുമുണ്ട്.
വ്യത്യസ്ത ഫീല്‍ഡില്‍ ജോലിച്എയ്യുന്നവര്‍
ലോകത്തിന്റെ പല ഭാഗത്തുമായി
എന്നാലും വര്‍ഷത്തില്‍ അവരില്‍ ചിലരെങ്കിലും ഒത്തു ചേരും.
മെയിലില്‍ എന്നും ബന്ധപ്പെടും.
എന്താണു ഞങ്ങളെ അടുപ്പിക്കുന്ന അദ്രുശ്യമായ കാര്യം എന്നിപ്പോഴും അറിയില്ല
സൌഹ്രിദമല്ല...അതിനേക്കാള്‍ ശക്തമായ എന്തോ ഒന്നു.
പിന്നെ
ആ ഗാനം
ഒത്തിരി നന്നായി
വേണമെങ്കില്‍ ഞാനൊന്നു പാടി നോക്കട്ടെ
എഴുത്തുകാരി ചേച്ചീ...
നന്ദി കേട്ടോ. ശ്രമിയ്ക്കുന്നുണ്ട്. :)
PIN...
സ്വാഗതം. വായനയ്ക്കും ആശംസകള്‍ക്കും നന്ദി. :)
നന്ദേട്ടാ...
നന്ദി കേട്ടോ. :)
ഗീതേച്ചീ...
വളരെ സന്തോഷം. ഒത്തു ചേരാനാകുമോ എന്നു ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു. പിന്നെ, ഞാന്‍ ഇതു പാടി എല്ലാവരെയും ഓടിയ്ക്കണമെന്നാണോ :)
ശ്രീദേവി ചേച്ചീ...
വളരെ നന്ദി കേട്ടോ. :)
ഞാനും എന്റെ കുറച്ചു ബ്ലോഗുകളും...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
monsoon-dreams...
വളരെ നന്ദി മാഷേ... ശ്രമിയ്ക്കുന്നുണ്ട്. :)
വീണ...
കവിയെന്നൊന്നും പറയല്ലേ... വെറുതേ എഴുതിയെന്നേയുള്ളൂ. നന്ദീട്ടോ. :)
ഹാരിസ് മാഷേ...
ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നിങ്ങള്‍ ഇടയ്ക്കിടെ ഒന്നിയ്ക്കാറുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. പിന്നെ, ഇതു പാടിക്കേള്‍ക്കുന്നതില്‍ എനിയ്ക്കും സന്തോഷമേയുള്ളൂ... നന്ദി. :)
ശ്രീയേട്ടാ, ഇങ്ങെത്താന്‍ ഒരല്‍പ്പം വൈകി. പോസ്റ്റ് കൊള്ളാം. പിന്നെ ആ ഗാനവും. ഒരു ക്ലാസ്സ്മേറ്റ്സ് ഫീലിങ്... :)
:)
അമ്പതാം കമന്റും കൂടി എന്റെ വക...
:)
"ഒരുവട്ടം കൂടി ആ പഴയ വിദ്യാലയ..."
അല്ലേ ശ്രീ.
ഗാനം നന്നായിട്ടുണ്ട്.
എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും... ഞങ്ങളുടെ പഴയ ബിപിസിയുടെ മുറ്റത്ത്... ആ ഒത്തുചേരല്‍ എത്രയും വേഗം സാദ്ധ്യമാകട്ടെ എന്നേയുള്ളൂ ഞങ്ങളുടെയെല്ലാവരുടേയും പ്രാര്‍ത്ഥന. വേര്‍പിരിയുമ്പോള്‍ നെഞ്ഞുപ്പെള്ളുന്ന വേദനയാവാം. എത്രയും വേഗം ഒത്തുകൂടാമെന്ന മോഹത്തെ കൈവിടാതെ കലാലയത്തിന്റെ പടിയിറക്കങ്ങളും. അപ്പോളൊക്കെ ഞാനും കൊതിക്കാറുണ്ടായിരുന്നു സൗഹൃദത്തെവിരല്‍തുമ്പില്‍ നിന്നു പോലും അകലാതിരിക്കാന്‍. പക്ഷേ തിരക്കുകളില്‍ പലപ്പോഴും ഓര്‍മകളില്‍ നിന്നു പോലും അവര്‍ അപ്രത്യക്ഷരാവുകയാണ്. എങ്കിലും ഏതെങ്കിലുമൊക്കെ സാഹചര്യത്തില്‍ മനസ്സില്‍ കുളിര്‍മ പെയ്യിച്ചവര്‍ തിരികെയെത്തും എന്നുള്ളത് ഒരാശ്വാസമാണ്. ബി.പി.സിയുടെ കുസൃതിക്കുടുക്കകള്‍ എത്രയും വേഗം ഒരുമിക്കട്ടെയെന്ന ആശംസയോടെ...സ്പന്ദനം
ആഹാ, ഇങ്ങനെയുള്ള പരിപാടിയൊക്കെ കയ്യില്‍ ഉണ്ടായിരുന്നോ? കൊള്ളാമല്ലോ വരികള്‍. ശ്രീയുടെ ആഗ്രഹം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
രാജ് മാഷേ...
ആ കമന്റിനു പ്രത്യേക നന്ദി. :)
സൂര്യപുത്രന്‍...
അമ്പതാം കമന്റിനു നന്ദി. :)
അരുണ് കായംകുളം...
വളരെ നന്ദി. :)
സ്പന്ദനം...
ഈ കമന്റിനും ആശംസകള്‍ക്കും നന്ദി കേട്ടോ. :)
വാല്‍മീകി മാഷേ...
വായനയ്ക്കും ആശംസകള്‍ക്കും നന്ദി കേട്ടോ. :)
കവിത നന്നായിട്ടുണ്ട്...
ശ്രീയൂടെ ഓർമ്മക്കുറിപ്പുകൾ പലപ്പോഴും പല ഓർമ്മകളിലേക്കും കൊണ്ട് പോകാറുണ്ട്, അതുപോലെ തന്നെ ഈ എഴുത്തിനും സാധിച്ചു.
നന്ദി...
എല്ലാ വിധ ആശംസകളും...
Dai
Parayan Marannu.
This is very Nice.
Work more in this field, i mean write more songs.
Upasana
ആഹാ.... പാട്ടും എഴുതാറുണ്ടോ?? കാണാന്‍ വൈകി ,വായിക്കാനും.. നന്നയിട്ടുണ്ട്. ഓര്‍മ തന്‍ വാസന്തനന്ദനതോപ്പിലെ ബീ പീ സീ... :)
ഓര്‍മ്മകളുടെ സുഗന്ധം
എത്രയാട്ടി പായിച്ചാലും
പിന്‍തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കുന്നു...
ആശംസകള്‍...
ലോത്തുള്ള എല്ലാ പോസ്റ്റിലും കയറിഇറങ്ങും എന്നിട്ട് കവിതേം എഴുത്തും സമ്മതിച്ചിരിക്കുന്നു
എല്ലാവരം ഒത്തു കൂടാന് ശ്രീ തന്നെ മുന്കൈയ്യെടുക്കൂ.
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപ്പെണ്ണ്
pathivu polethanne nannayirikkunnu sree.. :)
ഇതും മനോഹരം കുട്ടൂസ്..
(നീയും കവിത എഴുത്ത് തുടങ്ങിയോ...കഞ്ഞികുടിമുട്ടിക്കല്ലേ ചെക്കാ.....)
ശ്രീ എന്റെ പ്രാര്‍ഥനകളുണ്ടാവും ഞാനും അതു പോലൊക്കെ തന്നെ പടിയിറങ്ങി പോന്നതാണ്.വേര്‍പിരിഞ്ഞെങ്കിലും ഇന്നൊരു മോഹം
ഒരു മാത്ര കൂടിയീ മുറ്റത്തു ചേരുവാന്‍ (2)
കളിചിരിക്കാലത്തിന്‍ ഓര്‍മ്മയില്‍ വീണ്ടും
ഒത്തൊരുമിയ്ക്കുവാന്‍ ഒരു നോക്കു കാണുവാന്‍...
ശ്രീ ശരിക്കും ഒന്‍വി സാറൊക്കെ എഴുതുന്നതു പോലെ അതില്‍ വല്ലത്തൊരു ഗൃഹാതുരത്വം ഉണ്ട്.താങ്കള്‍ക്ക് പാട്ടിലും കവിതയിലും ഒക്കെ പയറ്റി നോക്കാവുന്നതാണ്
ശ്രീ.... ഞാനിപ്പോഴാണ് ഇതിലെ കടന്നു പോയത്.കപ്പക്കള്ളനേയും നല്ല സമരിയക്കാരനേയുമൊക്കെ പരിചയപ്പെട്ടു.ഒന്നില്‍ ഒരു കമന്റ് ഇടാന്‍ ശ്രമിക്കയും ചെയ്തു. വീണ്ടു വിചാരം വന്നതുപോലെ അത് മായ്ച്ചു കളഞ്ഞു.പകരം ഇവിടെയാകാം
എഴുതി എഴുതി തെളിയുക എന്നു കേട്ടിട്ടില്ലെ? തുടരുക...ഈ യജ്ഞം.അഭിനന്ദനത്തോടൊപ്പം അനുഗ്രഹാശ്ശിസുകളും സസ്നേഹം നേരുന്നു
ശ്രീ, മനോഹരമായിരിക്കുന്നു! വായിയ്ക്കുമ്പോൾ വരികളിൽ ഞാൻ കാണുന്നത് ശ്രീയുടെ വികാരങ്ങളല്ല; ബി.പി.സിയുമല്ല. മറിച്ച് ഗുരുവായൂർ ശ്രീകൃഷ്ണയിൽ ഞാൻ ചിലവഴിച്ച മൂന്നുവർഷങ്ങളാണ്.
ശരിക്കും, ശ്രീ, ഇതിലെ ഓരോ വാക്കുകളിലും എന്റെ ആത്മാംശം കലർന്നിരിക്കുന്നപോലെ!
ഭാവുകങ്ങൾ!
ഒരുവട്ടം കൂടിയെന്‍ ഓറ്മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം. അല്ലേ ശ്രീ....
മോഹം വളരെ വേഗം സാദ്ധ്യമാകട്ടെ.
സ്നേഹത്തോടെ.....
സ്നേഹിതാ...
വളരെ നന്ദി കേട്ടോ. :)
സുനിലേ...
വല്ലപ്പോഴും പറ്റുന്നതാണ് ഇങ്ങനെയെങ്കിലും എഴുതാന്‍... അല്ലാതെ എഴുതാനുള്ള കഴിവൊന്നും എനിയ്ക്കില്ലാട്ടോ. നന്ദി. :)
മുരളീ...
വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
ദ്രൌപദീ...
വളരെ നന്ദി. :)
Magic Bose...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
പോങ്ങുമ്മൂടന്‍ മാഷേ...
നന്ദി. :)
മനുവേട്ടാ...
ഇതിനെയൊന്നും കവിത എന്നു വിളിയ്ക്കല്ലേ.... :)
Mahi...
വായനയ്ക്കും കമന്റിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി കേട്ടോ. :)
ലീല ടീച്ചര്‍...
സ്വാഗതം. ഇതും മറ്റു പോസ്റ്റുകളും വായിയ്ക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം. ആശംസകള്‍ക്ക് നന്ദി. :)
മുല്ലപ്പൂവ്...
നന്ദി. :)
ചന്ദൂട്ടന്‍...
“വായിയ്ക്കുമ്പോൾ വരികളിൽ ഞാൻ കാണുന്നത് ഗുരുവായൂർ ശ്രീകൃഷ്ണയിൽ ഞാൻ ചിലവഴിച്ച മൂന്നുവർഷങ്ങളാണ്.”
ഈ പോസ്റ്റ് ഇട്ടതിന് എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയത് ഈ കമന്റു കണ്ടപ്പോഴാണ്. ഈ വരികളില്‍ മറ്റാര്‍ക്കെങ്കിലും അവരുടെ കലാലയ ജീവിതത്തെയും ഒരിയ്ക്കല്‍ കൂടി കാണാന്‍ സാധിച്ചു എന്നറിയുന്നത് വലിയ സന്തോഷം തന്നെ. വളരെ നന്ദി കേട്ടോ. :)
സ്നേഹിതന്‍ | Shiju ...
സ്വാഗതം, ഷിജൂ... വായനയ്ക്ക് എത്തിയതില്‍ വളരെ സന്തോഷം. ആശംസകള്‍ക്കു നന്ദി. :)
ഡിഗ്രി കഴിഞ്ഞപ്പോ തീരുമാനിച്ചിരുന്നു, 10കൊല്ലം കഴിഞ്ഞാല്‍ എല്ലാരും ഒത്തു ചേരും എന്ന്....നടക്കുമെന്ന് തോന്നുന്നില്ല....
ബി.പി.സി കോളേജ് തുടങ്ങിയിട്ട് രണ്ടാമത്തെ ബാച്ചിലായിരുന്നു ഞങ്ങള്‍. ഒരുപാട് നല്ല ഓര്‍മ്മകള്‍ തന്ന ഒരു കലാലയം. നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍.
ഞാനിപ്പോള്‍ എന്റെ കോളേജ് ജീവിതത്തിന്റെ അവസാന വര്‍ഷത്തിലൂടെ കടന്നു പോകുകയാണ്.പിരിയുന്നതാലോചിക്കുമ്പോള്‍ ശരിക്കും വിഷമമാണ്.ഒരുപാട് ഗൃഹാതുരസ്മരണകള്‍ നിറഞ്ഞതാണ് ആ കാലഘട്ടം എന്ന് കേട്ടിട്ടുണ്ട്.ഒരുപക്ഷെ ജീവിതത്തിന്റെ സുവര്‍ണകാലം അവിടെ ചിലവഴിക്കുന്നതുകൊണ്ടാവാം........വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ്...:)
വായിക്കുവാന്‍ കുറേ വൈകി.
ഗദ്യവും പദ്യവും ഒരുപോലെ വഴങ്ങുന്നു ശ്രീക്കുട്ടന്.
ഒരു പൂര്‍വ്വവിദ്യാര്‍ഥി സമ്മേളനം വിളിക്കാന്‍ ശ്രമിക്കു.
ഇതിലു പഴയ വല്ല .....കുട്ടികളേയും കാണാനുള്ള വല്ല സദുദ്ദേശവും ഉണ്ടോ???
ഈ ഇടനാഴികള്‍ ഓര്‍ക്കാതിരിയ്ക്കുമോ
കാതരമായൊരാ സൌഹൃദ ഗാഥകള്‍...
eppozhum orkkunnundaavum.... kollaam
ഓര്‍മ്മകള്‍ പെയ്തിറങ്ങിയത് മിഴിനീര്‍പൂക്കളോടെ ആയിരുന്നുവോ..?
ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ എന്ന കലാലയത്തിലെ കോലാഹല ജീവിതം ഇത്തരുണം ഓര്‍ത്തുപോകുന്നു.
ശ്രീ...
ഇതെന്തു പറ്റി? കുറേ നാളായി ഇവിടെ എവിടെയും കാണാറില്ല. വല്ല തിരക്കിലും ആണോ..? ഒന്നു രണ്ട് ദിവസമായി ഞാൻ തിരയുന്നു. കണ്ടേടത്തെല്ലാം തിരക്കി. എവിടെയും ശ്രീയെ കാണുന്നില്ല. എല്ലാ തിരക്കുകളും കഴിഞ്ഞ് ഉടൻ മടങ്ങി വരിക.
ശ്രീ..സുഖാണൊ,ഞാന്‍ സെപ്തംബര്‍ മുപ്പതിന് നാട്ടില്‍ എത്തും,ഈശ്വരന്‍ അനുഗ്രഹിച്ചാല്‍.ഒരു പക്ഷെ ബന്‍ഗളൂരു വരുവാന്‍ സാധ്യതയുണ്ട്.അവിടെ മുംസിയും മറ്റുചിലരും ഉണ്ട്.കൂട്ടത്തില്‍ താങ്കളേയും കാണണം എന്നാഗ്രഹിക്കുന്നു.
എന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍:04872540512.സാധ്യമെങ്കില്‍ താങ്കളുടെ നമ്പര്‍ അറിയിക്കുക.
ശ്രീയേ, തലേക്കെട്ട് മാറ്റിയത് ഗംഭീരമായിട്ടുണ്ട്. പോസ്റ്റ് കൊള്ളാം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. :)
ശ്രീ,
എന്‍റെ നാട്ടില്‍ വരേണ്ടി വന്നു നാലക്ഷരം പഠിക്കാന്‍ അല്ലെ :)
ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.
പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക
നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മേരിക്കുട്ടീ...
എന്തായാലും 10 കൊല്ലം തികയുമ്പോള്‍ ഒന്നു ശ്രമിച്ചു നോക്കൂ... അതു പോലെ ഞങ്ങളും ശ്രമിയ്ക്കുന്നുണ്ട്. :)
പ്രിയമുള്ളൊരാള്‍...
സ്വാഗതം. ബിപിസി കുടുംബത്തിലെ ഒരാളെക്കൂടി ഇവിടെ കണ്ടെത്താനായതില്‍ സന്തോഷം. :)
അപര്‍ണ്ണ...
സ്വാഗതം. കലാലയ ജീവിതം എത്ര രസകരമായിരുന്നുവെന്ന് അത് നഷ്ടപ്പെടുമ്പോള്‍ മാത്രമേ തിരിച്ചറിയാനാകൂ... വായനയ്ക്കും കമന്റിനും നന്ദീ കേട്ടോ. :)
കുമാരേട്ടാ...
ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു കുമാരേട്ടാ... പിന്നെ, അങ്ങനത്തെ ദുരുദ്ദേശമൊന്നുമില്ല കേട്ടോ. :)
My......C..R..A..C..K........Words...
വളരെ നന്ദി കേട്ടോ. :)
സുമയ്യ...
സ്വാഗതം. പഴയ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടുപോകാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
നരിക്കുന്നൻ മാഷേ...
മൂന്നാലു ദിവസം നാട്ടിലായിരുന്നു. അതാണ് എങ്ങും കാണാതിരുന്നത്. അന്വേഷണത്തിനു നന്ദി കേട്ടോ. :)
അത്ക്കന്‍ മാഷേ...
ബാംഗ്ലൂര്‍ വരുമ്പോള്‍ കാണാന്‍ ശ്രമിയ്ക്കാം. നന്ദി. :)
പോങ്ങുമ്മൂടന്‍ മാഷേ...
തലക്കെട്ടിനു കടപ്പാട് നന്ദേട്ടനോടാണ്. :)
സരിജ...
നാലക്ഷരം പഠിയ്ക്കാന്‍ ശ്രമിച്ചു എന്നു മാത്രം ;) പിറവത്ത് 3 വര്‍ഷം ഉണ്ടായിരുന്നു.
സിമി, അനോണി മാഷ്...
ഇതും കമന്റാക്കണോ?
ഈ ഓണത്തിന് ആ കൂടിച്ചേരല്‍ പ്ലാന്‍ ചെയ്യ് ശ്രീ. ശ്രീക്ക് പറ്റീലെങ്കില്‍ പിന്നാര്‍ക്ക് പറ്റാനാ...?
ലോകത്തിന്റെ പല ഭാഗങ്ങളില്‍ പെട്ടുപോയിട്ടും ഞങ്ങള്‍ നാലഞ്ച് സുഹൃത്തുക്കള്‍ ഇപ്പോഴും കൊല്ലത്തിലൊരിക്കല്‍ ഒത്തുചേരാറുണ്ട്.
നല്ല വിവരണം ശ്രീ..ഒരു വട്ടം കൂടിയ പഴയ വിദ്യാലയ..എന്ന
ഒ എന്‍ വി യുടെ കവിത തന്നെ ഓര്‍മ്മ വരുന്നു..
കഴിഞ്ഞ ആഴ്ച ഞാന്‍ പിറവത്തു പോയിരുന്നു, അനുജനു പെണ്ണു കാണാന്‍..കന്നേറ്റുമല കോളേജ് ഇതാണെന്നു പറഞ്ഞ് അമ്മാവന്‍ കാട്ടിത്തരികയും ചെയ്തു..കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോളേജ് കാണുകയും ചെയ്തു..റോഡില്‍ നിന്നു നോക്കുമ്പോള്‍ ഒരു മുന്‍വശം ചരിഞ്ഞ് കുത്തനെ കിടക്കുന്ന താഴെ കുഴിയിലേക്ക് ( കുന്നിന്റെ താഴ്വാരം)കുട്ടികളൊക്കെ അറിഞ്ഞോ അറിയാതെയോ വീണു പോകില്ലേ എന്നു ഞാന്‍ വെറുതെ ( എല്ലാറ്റിലുമുള്ള എന്റെ സ്വാഭാവിക ഭയം കാരണം)ചിന്തിച്ചു.
ഇനി ആ വഴി പോകുമ്പോള്‍ ശ്രീയെ ഓര്‍ക്കാനൊരു കാരണവുമായി ഈ പോസ്റ്റ്..ആശംസകള്‍..
എന്തോ മനസ് എവിടെയോ ഉടക്കി
ലളിതഗാനം വളരെ നന്നായി.:)
ശ്രീയേട്ടാ സംഗതി കലക്കീ. പക്ഷെ ഊതാന്‍ പറ്റീതൊന്നും കിട്ടീല്യാലോന്ന് ഓര്‍ക്കുമ്പൊ നിരാശ. അലമ്പാക്കാന്‍പറ്റീല്യ.
ഇഷ്ടായീട്ടോ.
ശ്രീ..എന്റെ ബ്ലോഗിലൊന്ന് വരൂ
നേരെ ചുവ്വേ കാണാന് പറ്റുന്നുണ്ടോന്ന് നോക്കൂ.
ഇല്ലങ്കിലെന്ത് ചെയ്യണം പ്ലീസ്...
നിരക്ഷരന്‍ ചേട്ടാ...
വായനയ്ക്കും കമന്റിനും നന്ദി. :)
മിഴി വിളക്ക് (ആനി ചേച്ചീ)...
പിറവത്തു പോയപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട കോളേജ് കണ്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
സഗീര്‍...
നന്ദി :)
pokas...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
സ്മിജ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
ഗുരു...
സ്വാഗതം. നോക്കാം കേട്ടോ. :)
ആ ഒത്തു ചേരല്‍ നാടക്കും ..ഈ ആഗ്രഹം തന്നെ അതിന്റെ ലക്ഷണമാണ്..
Sreeyude aagraham ethrayum vegam nadakkatte. Try to arrange a reunion along with your friends.
Sreeyetta,
njan oru navagathan.
neermizhippookkal assalayittundu.
you are a gifted writer. i like your site; keep it up.
veendum kanam.
ashmsakalode.
താങ്ങളുടെ ബ്ലോഗ് നല്ലതാണ്
ശ്രീ ഇടശ്ശേരി...
ആശംസകള്‍ക്കു നന്ദി :)
Sunshine...
ശ്രമിയ്ക്കുന്നുണ്ട് ചേച്ചീ... നന്ദി. :)
ചിരിപ്പൂക്കള്‍...
ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി :)
മാര്‍ജാരന്‍...
ഈ കമന്റിനു നന്ദി മാഷേ... :)
ബി.പി.സി യുടെ മുഴുവന്‍ പേര്‍ അറിയാന്‍ താല്പര്യമുണ്ട്.
1996-99 ബാച്ചിലെ ബി.ബി.എ വിദ്യാര്‍ഥിയാണ് ഞാന്‍...
ഞങ്ങളും ഒരു ഒത്തുചേരലിനായി കുറെ പ്ലാന്‍ ചെയ്തു...പക്ഷേ എല്ലാരും ഒരുമിച്ച് കൂടിയില്ല ...കല്യാണങ്ങള്‍ക്ക് മാത്രമാണ് ഒത്ത് ചേരല്‍...
സുഷന്‍ സാര്‍ 2007-ല്‍ ഒരു ബാച്ച്മേറ്റ്സ് reunion അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഉണ്ടായില്ല...
എല്ലാ വിധ ആശംസകളും...
Post a Comment