Thursday, July 17, 2008

ഇഡ്ഢലിപുരാണം

ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവധി ദിവസം. അച്ഛന്റെ അമ്മവീടായ മൂത്തകുന്നം എന്ന സ്ഥലത്ത് ഒരു കല്യാണത്തിനു ഞങ്ങള്‍ക്കും ക്ഷണം ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളായതിനാല്‍ പോകാതെ തരമില്ല. അന്ന്‍ ഞങ്ങള്‍ കൊരട്ടിയില്‍ ഗവ: ക്വാര്‍ട്ടേഴ്സില്‍ താമസിയ്ക്കുകയാണ്. മൂത്തകുന്നത്ത് കല്യാണത്തിന് സമയത്ത് തന്നെ എത്തണമെങ്കില്‍ കൊച്ചു വെളുപ്പാന്‍ കാലത്തു തന്നെ വീട്ടില്‍ നിന്നും പുറപ്പെടണം. രണ്ടു മൂന്നു ബസ്സ് മാറിക്കയറണം. ഇടയ്ക്ക് ഒരു ബോട്ടുയാത്രയും.

അതിരാവിലെ തന്നെ വല്ലപ്പോഴും ഉണ്ടാകാറുള്ള ഇത്തരം യാത്രകളെ എനിയ്ക്കും ചേട്ടനും തീരെ ഇഷ്ടമായിരുന്നില്ല. എന്നാലും മൂത്തകുന്നത്തേയ്ക്കാണ് എന്നറിഞ്ഞതു കൊണ്ടു മാത്രം ചെറിയൊരു ഇഷ്ടവുമുണ്ടായിരുന്നു. കാരണം ഇടയിലുള്ള ആ ബോട്ടുയാത്ര തന്നെ. രാവിലെ തന്നെ ഉറക്കത്തില്‍ നിന്നും പൊക്കിയെടുത്ത് കുളിപ്പിയ്ക്കുന്നതിന്റേയും വെറും വയറ്റില്‍ കുറേ ദൂരം നടത്തുന്നതിന്റെയും (കുറച്ച് നടക്കാനുമുണ്ട് ബസ്സ് സ്റ്റോപ്പിലേയ്ക്ക്) മറ്റും ദേഷ്യം മാറുന്നത് ഈ ബോട്ടുയാത്രയിലാണ്. കാഴ്ചകളും കണ്ട് തണുത്ത കാറ്റേറ്റ് കുറച്ചു സമയം ബോട്ടില്‍ സഞ്ചരിയ്ക്കുന്നത് ഒരു പ്രത്യേക രസം ആയിരുന്നു.

അങ്ങനെ കല്യാണവീട്ടില്‍ അധികം വൈകാതെ തന്നെ എത്തി. മുഹൂര്‍ത്തം ആകാന്‍ സമയം ഇനിയും ബാക്കി. മാത്രവുമല്ല, വിവാഹം ആ വീട്ടിലായിരുന്നില്ല. കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തിലാണ്. അങ്ങോട്ടാണെങ്കില്‍ പുറപ്പെടാന്‍ ഇനിയും ധാരാളം സമയവുമുണ്ട്. ഞങ്ങളാണെങ്കില്‍ കുറച്ചു ദൂരെ നിന്ന്‍ ഈ കല്യാണം കൂടാന്‍ വേണ്ടി മാത്രം കഷ്ടപ്പെട്ട് വന്നതല്ലേ? ഞങ്ങള്‍ കുട്ടികളെ കണ്ട് (ഞാനും ചേട്ടനും കൂടാതെ മാമന്റെ മക്കളും എല്ലാം എത്തിയിരുന്നു) ആ വീട്ടിലെ ഒരു അമ്മൂമ്മയ്ക്ക് വല്ലാത്ത വിഷമം. [എന്റെ അച്ഛമ്മയുടെ അനുജത്തി ആയിരുന്നു ആ അമ്മൂമ്മ. മൂത്തകുന്നത്തെ കൊച്ചമ്മ എന്നാണ് അവരെ ഞങ്ങള്‍ കുട്ടികളെല്ലാവരും വിളിച്ചിരുന്നത്. എന്തു കൊണ്ടോ വിവാഹം കഴിയ്ക്കാതിരുന്ന അവര്‍ക്ക് ഞങ്ങള്‍ കുട്ടികളെ വല്യ ഇഷ്ടമായിരുന്നു. ] പാവം കുട്ടികള്‍ വിശന്നിരിയ്ക്കുകയാകും. ഇനി കല്യാണമെല്ലാം കഴിഞ്ഞ് ഭക്ഷണത്തിനു സമയമാകുമ്പോഴേയ്ക്കും കുറേ വൈകുമല്ലോ . അതു കൊണ്ട് രാവീലെ തന്നെ അതെല്ലാം കണക്കാക്കി കുറേ ഇഡ്ഢലി ഉണ്ടാക്കി വച്ചിട്ടുണ്ടെന്നും തല്‍ക്കാലം എല്ലാവരും അതു കഴിയ്ക്കാനും അവര്‍ നിര്‍ബന്ധിച്ചു. ഞങ്ങള്‍ കുട്ടികള്‍ക്ക് അത്ര വിശപ്പൊന്നും തോന്നിയില്ലെങ്കിലും അമ്മയും അമ്മായിയും എല്ലാം കൂടെ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങളും കഴിച്ചേയ്ക്കാം എന്ന തീരുമാനത്തിലെത്തി.

അങ്ങനെ ഞങ്ങള്‍ കുട്ടിപ്പട്ടാളം മുഴുവന്‍ തീന്‍‌ മേശയ്ക്കു ചുറ്റും സന്നിഹിതരായി. ഞങ്ങള്‍ക്കു മുന്നിലായി മേശയ്ക്കു നടുവില്‍ വലിയൊരു പാത്രം നിറയെ ഇഡ്ഢലിയും ഒപ്പം സാമ്പാറൂം ചട്‌നിയും പഞ്ചസാരയും അണിനിരന്നു. പിന്നെ അമാന്തിച്ചില്ല, എല്ലാവരുടേയും കൈകള്‍ ഇഡ്ഢലി പാത്രത്തിലേയ്ക്കും സാമ്പാര്‍/ചട്‌നി/പഞ്ചസാര പാത്രങ്ങലിലേയ്ക്കും മാറി മാറി സഞ്ചരിച്ചു. അന്ന് ഞാനാണ് കൂട്ടത്തിലെ കുഞ്ഞന്‍. അതു കൊണ്ടു തന്നെ ഞാനാദ്യം കേറി കയ്യിട്ടില്ല. (അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല).

എല്ലാവരും കാണിയ്ക്കുന്നതു പോലെ തന്നെ ആകാം എന്നു കരുതി ഞാനും രണ്ട് ഇഡ്ഢലി എടുത്ത് എന്റെ പ്ലേറ്റില്‍ വച്ചു. ആ ഒരു ഇഡ്ഢലി എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇഡ്ഢലി വരും. കൂടെ സാമ്പാറും എടുത്ത് ഒരു പിടി പിടിയ്ക്കാം എന്ന കണക്കു കൂട്ടലില്‍ സാമ്പാറും ഒഴിച്ചു. അന്ന് ഞാന്‍ നഴ്സറിയിലോ മറ്റോ പഠിയ്ക്കുന്ന കാലമാണ്. നേരാം വണ്ണം ഒന്നും തനിയേ തിന്നു തുടങ്ങിയിട്ടില്ല. പ്ലേറ്റില്‍ രണ്ട് യമണ്ടന്‍ ഇഡ്ഢലിയും ആവശ്യത്തിലധികം സാമ്പാറുമായി ഞാനൊന്നു കൂടി ചുറ്റും നോക്കി. ഇല്ല, സഹായത്തിന് ഒരു കുഞ്ഞു പോലുമില്ല. കൂടെയുള്ളവന്മാരെല്ലാം (എന്റെ ചേട്ടന്‍ ഉള്‍പ്പെടെ) സ്വന്തം പ്ലേറ്റുമായി മല്‍പ്പിടുത്തത്തിലാണ്. അവര്‍ക്കൊന്നും എന്നെ ശ്രദ്ധിയ്ക്കാന്‍ നേരമില്ല.

സമയം കഴിയുന്തോറും അടുത്തുള്ള പ്ലേറ്റുകളിലേയ്ക്ക് ഇഡ്ഢലി വരുകയും തീരുകയും ചെയ്തു കൊണ്ടിരുന്നു. ഇനിയും ചിന്തിച്ചു നില്‍ക്കാന്‍ നേരമില്ല എന്നു മനസ്സിലാക്കി ഞാന്‍ കളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാലും അഹങ്കാരത്തിനൊരു കുറവും ഇല്ലാത്തതു കൊണ്ട് അമ്മയെ സഹായത്തിനു വിളിയ്ക്കാനൊന്നും നിന്നില്ല. കല്യാണവീട്ടിലെ തിരക്കുകള്‍ക്കിടയില്‍ അമ്മ അതത്ര ശ്രദ്ധിച്ചുമില്ല.

ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ ഇഡ്ഢലിയില്‍ കൈ വച്ചു. എന്തോ ഒരു അപാകത. അതിനു പതിവില്ലാത്ത കട്ടി. വിരലു കൊണ്ട് ഒന്ന് ഞെക്കി നോക്കി. ഞെങ്ങുന്നുണ്ട്... ഇഡ്ഢലിയല്ല, എന്റെ വിരല്‍. അല്ലാതെ ഇഡ്ഢലിയ്ക്ക് ഒരു മാറ്റവുമില്ല. വിരലുകള്‍ കൊണ്ട് ഒരു കഷ്ണം പതുക്കെ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു, രക്ഷയില്ല. ഒരു പ്ലേറ്റ് സാമ്പാറില്‍ മുങ്ങിക്കിടന്നിട്ടും അവന്റെയൊരു അഹങ്കാരം... ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ച് ഇഡ്ഢലിയില്‍ ഒറ്റ ഞെക്ക് .

പ്ലീ‍ീ‍ീശ്!

ഹല്ല പിന്നെ! എന്റടുത്താ കളി? ആ ഇഡ്ഢലിയുടെ ഒരു പീസ് എന്റെ കയ്യിലിരുന്നു. അത് ആശ്വാസത്തോടെ ശാപ്പിടാന്‍ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്... അല്ലാ, എന്റെ പ്ലേറ്റിലെ ആ ബാക്കി കഷ്ണം ഇഡ്ഢലി എവിടെ? അപ്പോഴതാ എല്ലാവരും എന്നെ തന്നെ നോക്കി മിഴിച്ചിരിയ്ക്കുന്നു. ചിലര്‍ ചിരിച്ചും തുടങ്ങി. ഞാന്‍ എന്നെ തന്നെ ഒന്നു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. എന്റെ ശക്തമായ ബലപ്രയോഗം കൊണ്ട് ആ ബാക്കി വന്ന കഷ്ണം ഇഡ്ഢലി ഏതാണ്ട് ഒരു തവി സാമ്പാറിനൊപ്പം തെറിച്ച് എന്റെ ഷര്‍ട്ടില്‍ തന്നെ ആണ് വന്നു വീണത്. നല്ല വെളുത്ത് ഉജാലയിലെ പരസ്യത്തിലെ ഷര്‍ട്ടു പോലെ ഇരുന്നിരുന്ന എന്റെ വെള്ള ഷര്‍ട്ട് ഇപ്പോള്‍ സര്‍ഫ് എക്സലിന്റെ കറ നല്ലതാണ്എന്ന പരസ്യത്തിലേതു പോലെ ആയി.

അപ്പോഴേയ്ക്കും അമ്മയും അമ്മായിയും കൊച്ചമ്മയും എല്ലാം അങ്ങോട്ടെത്തി. അന്ന് സര്‍ഫ് കമ്പനിക്കാര്‍ ആ പരസ്യം ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തതു കൊണ്ടാകണം ആ കോലത്തില്‍ എന്നെ കണ്ടിട്ട് അമ്മയ്ക്ക് അത്ര ചിരി ഒന്നും വന്നില്ല. മാത്രമല്ല, ഇവനേക്കൊണ്ട് തോറ്റല്ലോ എന്ന ഒരു ഭാവം വരുകയും ചെയ്തു. വൈകാതെ അമ്മ എന്നെ ആ കൂട്ടത്തില്‍ നിന്നും പൊക്കിയെടുത്ത് കിണറ്റിന്‍ കരയില്‍ കൊണ്ടു പോയി. എന്റെ ദേഹമെല്ലാം തുടച്ച് വൃത്തിയാക്കി എങ്കിലും ആ ഷ്ര്ട്ട് ഒന്നു കൂടി കഴുകേണ്ടി വന്നു.

അപ്പോഴേയ്ക്കും മുഹൂര്‍ത്തം ആകാറായതിനാല്‍ ബാക്കി എല്ലാവരും ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. ചേട്ടന്മാരെല്ലാം എന്നെ കളിയാക്കി കൊണ്ട് കല്യാണത്തിനു പോയി. പക്ഷേ ഷര്‍ട്ട് ഉണങ്ങാതെ ഞാന്‍ എങ്ങനെ പോകും? (സ്റ്റെപ്പിനി ഡ്രസ്സ് ഒന്നും കരുതിയിരുന്നുമില്ല). ഫലം, കല്യാണം കൂടാന്‍ കഴിയാതെ എനിയ്ക്കും അമ്മയ്ക്കും ആ വീട്ടില്‍ തന്നെ കുറേ നേരം കൂടി നില്‍ക്കേണ്ടി വന്നു. എന്നാലും ഉച്ചയ്ക്ക് സദ്യയ്ക്കു മുന്‍പ് ഷര്‍ട്ട് ഉണങ്ങിയതു കാരണം അത് മാത്രം മിസ്സാക്കിയില്ല. അതു കാരണം എന്റെ ചേട്ടനും ബന്ധുക്കള്‍ക്കും എല്ലാം കുറേ നാളേയ്ക്ക് പറഞ്ഞു ചിരിയ്ക്കാന്‍ ഒരു വകയായി.

എന്തൊക്കെ ആയാലും ആ സംഭവത്തിനു ശേഷം കുറേ നാളേയ്ക്ക് “ഇഡ്ഢലി” യുമായി ഞാന്‍ ശത്രുതയിലായിരുന്നു. ഇഡ്ഢലിയോടു മാത്രമല്ല, വെള്ള ഷര്‍ട്ടിനോടും. ഇപ്പോള്‍ ഏതാണ്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് മൂത്തകുന്നത്തേയ്ക്കു പോകാന്‍ ബോട്ടുയാത്ര വേണ്ട, പകരം അവിടെ പാലം വന്നു. എന്നാലും ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ അങ്ങോട്ട് പോകാറില്ല. കാരണം, സ്നേഹനിധിയായ ആ അമ്മൂമ്മ, ഞങ്ങളുടെ ‘മൂത്തകുന്നത്തെ കൊച്ചമ്മ’ ഇന്ന് ജീവിച്ചിരിപ്പില്ല.

ഇന്നും ‘ഇഡ്ഢലി - സാമ്പാര്‍’ എന്ന കോമ്പിനേഷന്‍ എവിടെ കണ്ടാലും ഞാന്‍ ആ പഴയ സംഭവം ഓര്‍ക്കും.

71 comments:

  1. ശ്രീ said...

    ഒരു പഴയ ഓര്മ്മക്കുറിപ്പ് കൂടി… 'ഇഡ്ഢലിപുരാണം'

    ഈ പോസ്റ്റ് ഞങ്ങള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഞങ്ങളുടെ അച്ഛമ്മയുടെ അനുജത്തിയ്ക്ക്... ഞങ്ങളുടെ ‘മൂത്തകുന്നത്തെ കൊച്ചമ്മ’യ്ക്ക് സമര്‍പ്പിയ്ക്കുന്നു.

  2. Sands | കരിങ്കല്ല് said...

    എന്നാലും നമ്പൂരിപ്പയ്യന്‍ മാമ്പഴപ്പുളിശ്ശേരി കഴിച്ച പോലെ ആയില്ലാ അല്ലെ! :(

  3. Anil cheleri kumaran said...

    ശ്രീക്കുട്ടന്റെ കുഞ്ഞു ഇഡ്ഡലി പുരാണം പതിവുപോലെ കലക്കി. ശ്രീക്കുട്ടന്‍ ബ്ലോഗില്‍ നമ്പര്‍ വണ്‍ ആവുകയാണു കേട്ടോ..
    ആശംസകള്‍!!!

  4. മേരിക്കുട്ടി(Marykutty) said...

    ശ്രീ...

    ഇഡ്ഢലിപുരാണം അസലായി...
    ഇന്നു രാവിലെ ഞങ്ങള്‍ക്ക് ഇഡ്ഢലിയായിരുന്നു!!!

  5. Sharu (Ansha Muneer) said...

    ഇഡ്ഢലിപുരാണം കൊള്ളാം :)

  6. ബിന്ദു കെ പി said...

    ഹ.. ഹ..ഇത്ര പ്രശ്നമുണ്ടായെങ്കില്‍ അത് ശരിക്കും ‘നല്ല പൂ പോലത്തെ ഇഡ്ഡലി’ അയിരുന്നിരിക്കണമല്ലോ
    ഓ.ടോ:)മൂത്തകുന്നം എന്റെ അയല്പക്കമാണേ..

  7. ഹരീഷ് തൊടുപുഴ said...

    ശ്രീക്കുട്ടാ,
    ഇഡ്ഡലി പുരാണം കലക്കി കെട്ടോ; ഇതു വായിച്ചപ്പോള്‍ ഇഡ്ഡലി കഴിക്കാന്‍ കൊതിയായിട്ടു വയ്യാ!!!

  8. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:കൊള്ളാം നല്ല ഓര്‍മ്മ. “സണ്‍‌ലൈറ്റിന്റെ “കറ നല്ലതാണ്” അതോ സര്‍ഫ് എക്സെലിന്റെതോ?

  9. സൂര്യോദയം said...

    ശ്രീ.. ഇത്‌ നേഴ്സറിയില്‍ പഠിക്കുമ്പോഴാണെന്ന് വയ്ക്കാം... അതിലും ഇച്ചിരി കൂടിയ ഒരു കേസുണ്ട്‌.

    ഒരു കല്ല്യാണത്തിന്‌ ബിരിയാണിയിലെ ചിക്കന്‍ പീസുമായി മല്‍പ്പിടുത്തത്തിന്നിടയില്‍ ഒരുത്തന്റെ പ്ലേറ്റിലെ ചിക്കന്‍ പീസ്‌ തെറിച്ച്‌ തൊട്ടപ്പുറത്തെ സുഹൃത്തിന്റെ കീശയില്‍ പതിച്ചതിന്‌ ഞാന്‍ സാക്ഷി.. (ഞാനല്ലാ..........) :-)

  10. Joker said...

    കൊള്ളാം ശ്രീ.

    ചെറുപ്പത്തില്‍ പല കല്യാണങ്ങള്‍ക്കും പോയ ഓര്‍മകള്‍ അറിയാതെ തികട്റ്റി വന്നു.എന്റെ അമ്മയുടെ ബന്ധുക്കള്‍ അധികവും ഏറെയും ചാലിയാറിന്റെ തീരത്തായിരുന്നു.അത് കൊണ്ട് തന്നെ ഒരുപാട് തവണ തോണിയില്‍ കയറി കല്യാണത്തിന് പോയിട്ടുണ്ട്.പുഴവക്കില്‍ ക്യഷി ചെയ്യുന്ന ഇളം വെള്ളരി ആരും കാണാതെ പറിച്ചു തിന്നിട്ടുണ്ട്.
    ഓര്‍മകളില്‍ ഒരു കല്യാണ യാത്ര നിറയുന്നു.

    നല്ല കഥ.

  11. nandakumar said...

    ശ്രീയേട്ടാ, ഗൊള്ളാം ഗൊള്ളാം.!! അസ്സലായി. ഇനി ദോശപുരാണവും ഉപ്പുമാവു പുരാണവും ഒക്കെ പോരട്ടെ!! നാലാളറിയട്ടെ!! പിന്നെ വേറേതോ സദ്യക്കു പോയപ്പോള്‍ വേറെന്തോ അബദ്ധം പറ്റിയില്ലേ??!! ഒക്കെ പോരട്ടേ..
    നന്നായിരിക്കുന്നു വിവരണം. :-) നിനക്കെന്റെ വക മാഡിവാള മല്ലു മെസ്സില്‍ നിന്ന് 10 ഇഡ്ഡലിയും സാമ്പാറും. :-)

    ഓഫ് : ശ്ശോ ഈ ബിന്ദു ഞങ്ങടെയൊക്കെ അയല്‍പ്പക്കത്താണോ?? നാട്ടുകാരെക്കൊണ്ട് തോറ്റു!

  12. പ്രവീണ്‍ ചമ്പക്കര said...

    കല്യാണം കൂടി ഇല്ലേലും സദ്യ കഴിക്കാന്‍ സാദിച്ചില്ലേ... അതുകൊണ്ട് ഭക്ഷണ വിരക്തി ഉണ്ട് എന്നു മനസ്സിലായി

  13. ശ്രീ said...

    സന്ദീപേ...
    മാമ്പഴപ്പുളിശ്ശേരി പോലെ ആയില്ല, ഭാഗ്യം. ആദ്യ കമന്റിനു നന്ദീട്ടോ. :)
    കുമാരേട്ടാ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി കേട്ടോ. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
    മേരിക്കുട്ടി...
    വായനയ്ക്കും കമന്റിനും വളരെ നന്ദി. :)
    ഷാരൂ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    ഇസാദ്...
    സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി. :)
    ബിന്ദു ചേച്ചീ...
    അതെയതെ, നല്ല പൂ പോലെയുള്ള ഇഡ്ഢലി തന്നെ. ;)
    പിന്നെ, നമ്മളൊക്കെ അയല്‍ക്കാരാണല്ലോ.
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    ഹരീഷേട്ടാ...
    ഇതു പോലെ ഉള്ള രണ്ട് ഇഡ്ഢലി കഴിച്ചാല്‍ ആ കൊതിയങ്ങു മാറും കേട്ടോ. കമന്റിനു നന്ദി. :)
    ചാത്താ...
    നന്ദി. സര്‍ഫ് തന്നെ ആണ്. തിരുത്തിയിട്ടുണ്ട്. :)
    സൂര്യോദയം ചേട്ടാ...
    അതു കൊള്ളാമല്ലോ. ചിക്കന്‍ പീസ് ആ പാവത്തിന്റെ പോക്കറ്റിലേയ്ക്ക് ഇട്ടു അല്ലേ? ഹ ഹ
    വായനയ്ക്കും കമന്റിനും നന്ദി. :)
    Joker...
    സ്വാഗതം. പഴയ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ. കമന്റിനു നന്ദി. :)
    നന്ദേട്ടാ...
    ശ്ശൊ! അതൊന്നും അങ്ങനെ പബ്ലിക്കായി ചോദിയ്ക്കല്ലേ... ;)
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    പ്രവീണ്‍ ചമ്പക്കര...
    അതെയതെ. സദ്യ നഷ്ടമാക്കേണ്ടി വന്നില്ല. വായനയ്ക്കും കമന്റിനും നന്ദി. :)

  14. ഹരിശ്രീ said...

    ഉവ്വവ്വേ...

    എടാ നീ തിരക്കുകൂ‍ട്ടി കഴിച്ചതുകൊണ്ട് പറ്റിയതല്ലേ മോനേ...


    ( ചുമ്മാ പറഞ്ഞതാട്ടോ... അന്നത്തെ ഇഡ്ഡലി സംഭവം ഞാനും ഓര്‍ക്കുന്നുണ്ട്. അത് വളരെ കട്ടി ആയിരുന്നു. ഏതാണ്ട് ഔലോസ് ഉണ്ട കണക്കെ. പൊട്ടിച്ച് തിന്നണമായിരുന്നു . അതാണ് അബദ്ധം പറ്റിയത്)

  15. എതിരന്‍ കതിരവന്‍ said...

    അതിനു ഞങ്ങടെ നാട്ടില്‍ കൊഴുക്കട്ട എന്നാണു പറയുന്നത്. മൂത്തകുന്നം കാറ് സാമ്പാറൊഴിച്ചു കഴിയ്ക്കും. ഇവനോട് മര്യാദയ്ക്ക്യ് പെരുമാറിയില്ലെങ്കില്‍ കല്യാണക്കാഴച വരെ മുടക്കും. ദിസ് വാസ് യുവര്‍ ഫസ്റ്റ് കൊഴുക്കട്ട എക്സ്പീരിയന്‍സ് മോനെ.

  16. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഇഡ്ഡല്യെ നശിപ്പിച്ചല്ലോ ശ്രീ

  17. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..
    ഇതു വായിച്ചപ്പോള്‍ ആദ്യം രസകരമായിത്തോന്നിയെങ്കിലും ഒരു കല്യാണം മിസ്സാക്കിയതു കണ്ടപ്പോള്‍ സങ്കടമായി...പാവം അമ്മ.. എല്ലാവരും കല്യാണത്തിനു പോയപ്പോള്‍ ഈ വികൃതിയുടെ കുസൃതികാരണം അമ്മയ്ക്ക് വീട്ടിലിരിക്കേണ്ടി വന്നു. എന്നിട്ട് ഇഡ്ഡലിയെ കുറ്റം പറയുന്നു..വികൃതി..

    നല്ല നാടന്‍ എഴുത്ത്

  18. ജിജ സുബ്രഹ്മണ്യൻ said...

    ഇഡ്ഡലി പുരാണം കലക്കീ..എനിക്കിപ്പം ഇഡ്ഡലി തിന്നാന്‍ തോന്നുവാ.. ഒരു രക്ഷയും ഇല്ല..നാളെ എന്റെ മെനുവില്‍ പുട്ടാ.. മാവു അരച്ചു ഇനി മറ്റേന്നാള്‍ ആക്കാം..

  19. ദിലീപ് വിശ്വനാഥ് said...

    ഹഹഹ.. അസ്സലായി. അപ്പൊ ഒരു ഇഡ്ഡലി ഒക്കെ ഞെക്കിത്തെറിപ്പിക്കാനുള്ള ശക്തി ഉണ്ട് അല്ലേ?

  20. വിന്‍സ് said...

    ഹഹഹ കൊള്ളാം കേട്ടൊ.

  21. siva // ശിവ said...

    എന്നാലും ആക്രാന്തം വേണ്ടായിരുന്നു (അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല)....

    എന്തായാലും എനിക്ക് ഇഡ്ഡലി വലിയ ഇഷ്ടമാണ്....

    സസ്നേഹം,

    ശിവ.

  22. Unknown said...

    എനിക്കത്ര അക്രാന്തമൊന്നുമില്ല്യാന്ന് ചുമ്മാങ്ങ് കാച്ചുവാല്ലെ
    നാട്ടില്‍ എത്തിയാല്‍ ശ്രിയെ കൂട്ടി ഒരു ഹോട്ടലില്‍ കയറി രണ്ടിഡ്ഡലി കഴിക്കണം

  23. പാമരന്‍ said...

    "അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല" ഓ.. ഞാനങ്ങു വിശ്വസിച്ചു!

  24. മലമൂട്ടില്‍ മത്തായി said...

    പോസ്റ്റ് കലക്കി. ആക്രാന്തം ഇല്ലാന്ന് മാത്രം പറയരുത്, അതിന്റെ നിജ സ്ഥിതി കപ്പ മോഷണം പോസ്റ്റില്‍ നിന്നും മനസ്സിലായി.

  25. ശ്രീ said...

    കുറ്റ്യാടിക്കാരാ...
    നന്ദി. :)
    ശ്രീച്ചേട്ടാ...
    ഹോ! അതു പോലൊരു ഇഡ്ഢലി വേറെ എവിടെയും കണ്ടിട്ടില്ല. :)
    എതിരന്‍ മാഷേ...
    ഹ ഹ. അതു കലക്കീട്ടോ. മൂത്തകുന്നം കാരു കേള്‍ക്കണ്ട. ദേ, ബിന്ദു ചേച്ചിയും നന്ദേട്ടനും എല്ലാം അതിനടുത്ത നാട്ടുകാരാണ് ട്ടോ. വായനയ്ക്കും കമന്റിനും നന്ദി. :)
    പ്രിയേ...
    എല്ലാവരും ഇഡ്ഢലിയുടെ സൈഡ് മാത്രാണല്ലേ നോക്കുന്നത്. ആ ഇഡ്ഢലി എന്റെ ഷര്‍ട്ട് നശിപ്പിച്ചതിന് ആര്‍ക്കും പരാതിയില്ല. :( വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    കുഞ്ഞന്‍ ചേട്ടാ...
    അമ്മയ്ക്ക് കല്യാണം കൂടാനൊത്തില്ല എന്നത് സത്യം തന്നെ. എന്നാലും അതിനു കാരണക്കാരനായ ഇഡ്ഢലിയെ നിങ്ങളൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നതെന്താണ് എന്നെനിയ്ക്കറിയാം... നാളെയും തിന്നേണ്ടതാണല്ലോ എന്നോര്‍ത്തല്ലേ? പാവം ഞാന്‍ :(
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    കാന്താരി ചേച്ചീ...
    ഈ പോസ്റ്റ് കാരണം അടുത്ത ദിവസം ഇഡ്ഢലി കഴിയ്ക്കാനുള്ള സാഹചര്യം വന്നൂല്ലേ? :) വായനയ്ക്കും കമന്റിനും നന്ദി ചേച്ചീ. :)
    വാല്‍മീകി മാഷേ...
    ഡോണ്ടൂ ഡോണ്ടൂ... എന്നെ അങ്ങനെ കൊച്ചാക്കി കാണരുത് ട്ടാ... ഒന്നല്ല, ഒരു രണ്ട്... മൂന്ന് ഇഡ്ഢലി വരെ ഞെക്കി തെറിപ്പിയ്ക്കാനുള്ള ആരോഗ്യമൊക്കെ എനിയ്ക്കുമുണ്ട്. ;)
    വിന്‍‌സേ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    ശിവ...
    ഹഹ. ഇപ്പോ എനിയ്ക്കും ഇഡ്ഢലിയോടുള്ള വിരോധമൊക്കെ മാറി കേട്ടൊ. :)
    അനൂപ് മാഷേ...
    ഹ ഹ. പിന്നെന്താ... നാട്ടില്‍ വന്നിട്ട് നമുക്ക് അടുത്ത “ഇഡ്ഢലീകാണ്ഠം” ആരംഭിയ്ക്കാം. ;)
    പാമരന്‍ മാഷേ...
    ഹ ഹ. ആക്കിയതാണല്ലേ... ;) വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    മലമൂട്ടില്‍ മത്തായി...
    ശ്ശൊ! ആ കപ്പ മോഷണത്തിന്റെ കാര്യം ആരും ഇതുവരെ മറന്നിട്ടില്ല അല്ലേ? ;)
    വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)

  26. സു | Su said...

    ഇഡ്ഡലി അങ്ങനെ പോയതുകൊണ്ട്, ചോറ് ഒറ്റയ്ക്ക് പരീക്ഷിച്ചുകാണില്ല അല്ലേ? ;)

  27. Mahi said...

    ചോട്ടി ബാതേം ചോട്ടി ചോട്ടി ബാതേം കി ഹെ യാദേം ബടി ബൂലി നഹി ബീതി ഹുയീ ഏക് ചോട്ടി ഗടി………..ഇതു വായിച്ചപ്പോള്‍ മുകേഷിന്റെ ഈ പാട്ടാണ്‌ ഓര്‍മ വന്നത്‌ ജീവിതത്തിലെ ഓരോ ചെറിയ നിമിഷവും മറാക്കതെ ഓര്‍മകളില്‍ കരുതി വെച്ചു കൊണ്ട്‌ ശ്രീ………

  28. പൊറാടത്ത് said...

    ഈ പുരാണവും ഇഷ്ടായി ശ്രീ.. കുട്ടികാലത്ത്, മൂത്തകുന്നം വൈപ്പിന്‍ ഫെറികള്‍ വഴി കൊച്ചിയാത്ര നടത്തിയിരുന്നത് ഓര്‍ത്തു.

  29. പിരിക്കുട്ടി said...

    kollatto sree.......

    noothakunnam njangalude adutha....
    paalam varunnathinu munpu njaan kandittilla.....

  30. [ nardnahc hsemus ] said...

    ലളിതം. മനോഹരം. രസകരം.


    (ശ്രീ ആക്രാന്തമുള്ളവനാണെന്ന് ഞാന്‍ ധരിയ്ക്കുന്ന ഒറ്റ സന്ധര്‍ഭമേ ഉള്ളൂ, അത് മറ്റുള്ളവരുടെ പോസ്റ്റുകളില്‍ കമന്റുമ്പോള്‍ മാത്രം.)

    :)

  31. Typist | എഴുത്തുകാരി said...

    ഇനി അടുത്തതു ദോശപുരാണമായിക്കോട്ടെ.

  32. ഹരിയണ്ണന്‍@Hariyannan said...

    ഇഡ്ഡലിയും സാമ്പാറും എനിക്കേറ്റവും ഇഷ്ടപ്പെട്ട കോമ്പിയാണ്.
    വീട്ടില്‍ അമ്മയുണ്ടാക്കുമ്പോ മാത്രം!!

    ഈശ്വരാ..ഈ കമന്റ് എന്റെ ഭാര്യ കാണല്ലേ!!
    വെറുതേ ഇഡലീല് കല്ലുവാരിയിടണ്ടല്ലോ!!

  33. Unknown said...

    ഈ ഇഡ്‌ലീന്ന് പറേണത് യ്ക്കും നല്ലഷ്ടാണ്. ന്നാലും സ്വന്തം പാചകം തൂടങ്ങിയതിപ്പിന്നെ ഇത് കഴിയ്ക്കാൻ വല്ല്യ യോഗണ്ടായിട്ടില്ല്യാന്ന്ള്ളതാണ് സത്യം. നാട്ടിപ്പോയാ അമ്മണ്ടാക്കിത്തന്നാ തിന്നും! പിന്നെ കല്ല്യാണങ്ങൾക്കൊക്കെ പോകുമ്പഴും ഇഡ്‌ലീടെ സാന്നിദ്ധ്യണ്ടാവും. പ്പൊ പറഞ്ഞ് പറഞ്ഞ്, ന്റെ വായില് കപ്പലോടിക്കാനുള്ള "ബെള്ളാണേ"


    ങ്ങള് ങ്ങനെ മന്‌സനെ കൊതിപ്പിക്കാനായിട്ടുങ്കൊണ്ട് എറങ്ങിക്കോളീംന്ന്.

    പോസ്റ്റ് ഇഷ്ടായീട്ടോ

  34. നിലാവര്‍ നിസ said...

    ങ് ഹൂം..
    ഇത് സമ്മതിച്ചുതരാന്‍ പറ്റില്ല
    എനിക്കും ഇങ്ങനെ ഒരു യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനുണ്ട്...

    എഴുത്ത് നന്നായി ശ്രീ...

  35. Sujith Bhakthan said...

    കൊള്ളാം നന്നായി........

  36. ഹരിത് said...

    :) ഹ ഹ ഹ....

  37. Unknown said...

    ശ്രീ..:)

  38. തോന്ന്യാസി said...

    അങ്ങനെ വരട്ടെ..ഈ കൊച്ചമ്മേടെ കയീന്നാണെന്നു തോന്നുന്നു എന്റെ അമ്മായി ഇഡ്ഡലിയുണ്ടാക്കാന്‍ പഠിച്ചത് ......


    കാലത്ത് എണീറ്റ് ചോദിക്കും “ഇന്നെന്താ ഐറ്റംസ്”
    അമ്മായീടെ മറുപടി വരും“ ഇഡ്ഡലീം സാമ്പാറും.....”
    “ന്നാ പ്പിന്നെ ആ ഇഡ്ഡലിയെടുത്ത് സാമ്പാറിലിട്ട് കുതിര്‍ത്തിക്കോളൂ...ഞങ്ങള്ഒരു അറക്കവാള് കിട്ട്വോന്ന് നോക്കട്ടെ”

    പതിവുപോലെ ഈ പുരാണോം ഇഷ്ടായി

  39. ഒരു സ്നേഹിതന്‍ said...

    ഇഡ്ഡലി പുരാണം കലക്കി കെട്ടോ...
    ഇതു വായിച്ചപ്പോള്‍ വന്ന നാട്ടിലെ ഒരോര്‍മ്മ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്ടിയിട്ടുണ്ട്.

  40. smitha adharsh said...

    ഇഡ്ഡലി പുരാണം കലക്കി....ഈ തലതെറിച്ച പിള്ളേര് കാരണം,അല്ലെങ്കിലും ഈ അമ്മമാര്‍ക്ക് ഒരു സ്വൈരവും കിട്ടില്ല. ശ്രീ നെ അല്ല പറഞ്ഞതു...ഞാനിങ്ങനെ പൊതുവെ പറഞ്ഞതാ,എന്‍റെ മോളും ഇതു തന്നെ കാണിക്കാറുണ്ട്.സ്റെപ്പിനി ഡ്രസ്സ് ഉള്ളതുകൊണ്ട് ഓണ്‍ ദ സ്പോട്ട് കഴുകല്‍ിംഗ്,ഉണക്കല്‍ിംഗ് ഒന്നും നടത്താറില്ല.ഇപ്പൊ ഈ ഡ്രസ്സ് കൂടെ കൊണ്ടുപോകുന്ന പരിപാടി നിറുത്തി.അതുകൊണ്ട്,ചില സ്ഥലങ്ങളില്‍ നിന്നെല്ലാം അവള്‍ "ഹോളി" ആഘോഷിച്ചാണ് തിരിച്ചു വരാറ്.
    ഇതു ശ്രീടെ കുറ്റം കൊണ്ടല്ല ,ആ ഒന്നൊന്നര ഇഡ്ഡലിടെ കുഴപ്പം ആണ് എന്ന് എഴുതി വച്ചിട്ടുണ്ടല്ലോ...പോസ്റ്റ് സൂപ്പര്‍

  41. രസികന്‍ said...

    ശ്രീ ഇത്രയൊക്കെ പണിപ്പെട്ടിട്ടും മുറിഞ്ഞുകിട്ടാത്ത ഇഡലി എന്തു മെറ്റീരിയൽ ഉപയോഗിച്ചാണു നിർമ്മിച്ചത് എന്നൂം കൂടി പറയാമായിരുന്നു ( സിമന്റ്, കല്ല് എന്നിവയുടെ അളവ് )
    നന്നായി രസിച്ചു ഇനിയും ഒരുപാട് എഴുത്തിന്റെ പടവുകൾ താണ്ടട്ടെ എന്ന് ആശംസിക്കുന്നു

  42. OAB/ഒഎബി said...

    കല്ല്യാണത്തിന്‍ വരുന്നവറ് കൂടുതല്‍ ഇഡ്ഡലി തിന്നാതിരിക്കാന്‍ അതില്‍ റബ്ബറ് പാല്‍ മിക്സ് ചെയ്തിരുന്നോ ആവോ?.

    ഏതായാലും മക്കളുമായി കല്ല്യാണത്തിന്‍ പോകുന്ന അമ്മമാറ് ഈ പോസ്റ്റ് നിറ്ബന്ധമായും വായിച്ചിരിക്കേണം എന്നോറ്മപ്പെടുത്തട്ടെ.

    ഒഎബി.

  43. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഇത്തിരി വൈകിയല്ലൊ ശ്രീ...
    അപ്പോള്‍ ശക്തിയുണ്ട് അല്ലെ..:)
    ഇഡ്ഡലിയൊക്കെ ഞെക്കിക്കൊല്ലാന്‍ ഹിഹി..

  44. കിണകിണാപ്പന്‍ said...

    വായിക്കൂ : http://boologaknappan.blogspot.com/

  45. ഭൂമിപുത്രി said...

    ഇഡ്ഡ്ലലിയുംസാമ്പാറും എന്റെ വീക്ക്നെസ്സായതുകൊണ്ട് മുഴുവന്‍ കുത്തിയിരുന്ന്വായിച്ചു ശ്രീ.ഇത്രയും കയ്പ്പേറിയ അനുഭവം ഇഡ്ഡലികാരണമുണ്ടായതിന്‍,ഇഡ്ഡലിയ്ക്ക് വേണ്ടിഞാന്‍ ക്ഷമചോദിയ്ക്കുന്നു.

  46. monsoon dreams said...

    sree,
    every time i read ur wonderful,simple,innocent stories of childhood and youth,i feel like i am in a wonderland,the long forgotten days of the past.keep writing,sree.never lose ur simplicity.all the best.

  47. ശ്രീ said...

    സൂവേച്ചീ...
    ഇല്ലില്ല. ഒരേ ദിവസം രണ്ടു തവണ പരാജയപ്പെടുന്നത് മോശമല്ലേ എന്നോര്‍ത്ത് അന്നു പിന്നെ അമ്മയുടെ കൂടെ തന്നെ കൂടി എന്നാണ് ഓര്‍മ്മ. കമന്റിനു നന്ദീട്ടോ. :)
    മഹി...
    ഹ ഹ. വളരെ വളരെ നന്ദി കേട്ടോ, ഈ കമന്റിന്. :)
    അനിയന്‍‌കുട്ടീ...
    നന്ദി. :)
    പൊറാടത്ത് മാഷേ...
    വീണ്ടും അതെല്ലാം ഓര്‍മ്മിപ്പിയ്ക്കാന്‍ കഴിഞ്ഞു എന്ന് അറിഞ്ഞതില്‍ സന്തോഷം. :)
    പിരിക്കുട്ടീ...
    ആ ചുറ്റുവട്ടത്തുള്ള‍ കുറേപ്പേരുണ്ട് അല്ലേ ഈ ബൂലോകത്ത്... :)
    സുമേഷേട്ടാ...
    ഹ ഹ. അതൊരു താങ്ങാണല്ലോ... സമയമുള്ളപ്പോള്‍ അതൊരു വീക്ക്നെസ്സ് ആയിപ്പോയി. ;) വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    എഴുത്തുകാരി ചേച്ചീ...
    ഹ ഹ. നോക്കാം. ;) വായനയ്ക്കും കമന്റിനും നന്ദി. :)
    ഹരിയണ്ണാ...
    ഇപ്പോ എനിയ്ക്കും ഇഡ്ഢലി ഇഷ്റ്റം തന്നെ. :)
    ചന്ദൂട്ടാ...
    ശരിയാണ്. സ്വയം പാചകം ചെയ്യുമ്പോള്‍ ഞങ്ങളും വല്ലപ്പോഴുമേ ഇഡ്ഢലി എല്ലാം പരീക്ഷിയ്ക്കാറുള്ളൂ. :)
    നിലാവര്‍ നിസാ...
    എന്നാപ്പിന്നെ അത്ങ്ങ എഴുതൂന്നേ... വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    ഭക്തന്‍സ്...
    നന്ദി. :)
    ഹരിത് മാഷേ...
    നന്ദി. :)
    മൂര്‍ത്തി മാഷേ...
    നന്ദി. :)
    ആഗ്നേയ ചേച്ചീ...
    നന്ദി. :)
    തോന്ന്യാസീ...
    ഹ ഹ. അമ്മായിയും മൂത്തകുന്നം കാരിയാണോ ;)
    കമന്റിനു നന്ദീട്ടോ. :)
    ഒരു സ്നേഹിതന്‍...
    മാഷേ... ആ പോസ്റ്റും വായിച്ചൂട്ടോ. നന്ദി. :)
    സ്മിതേച്ചീ...
    “ഈ തലതെറിച്ച പിള്ളേര്‍” എന്നു കണ്ടപ്പഴേ അത് എന്നെത്തന്നെ ആകുമെന്ന് മനസ്സിലായി.[എന്നാലും എന്നെ അല്ല ഉദ്ദേശ്ശിച്ചത് എന്ന് പറഞ്ഞത് വിശ്വസിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.]
    :) വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    രസികന്‍ മാഷേ...
    അതെന്ത് മെറ്റീരിയല്‍ ആണെന്ന് തിരിച്ചറിയാനുള്ള കഴിവ് അന്ന് ഇല്ലാതെ പോയി. ഹ ഹ ;)
    OAB ...
    ഇനി അങ്ങനെ വല്ല ഐഡിയയും പ്രയോഗിച്ചിരുന്നതാണോ ആവോ... ;)
    സജീ...
    അതെയതെ. അത്രയ്ക്കും ആരോഗ്യം അന്നുമുണ്ടായിരുന്നു. ഹ ഹ ;)
    കിണകിണാപ്പന്‍...
    സ്വാഗതം. വായിച്ചു നോക്കാം ട്ടോ.
    ഭൂമിപുത്രി ചേച്ചീ...
    ഹ ഹ. ഇഡ്ഢലിയോട് ഞാനെന്നേ ക്ഷമിച്ചു ചേച്ചീ... ;) വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    monsoon-dreams...
    അമ്പതാമത്തെ ഈ കമന്റിനു വളരെ നന്ദി മാഷേ. പഴയ കാലത്തെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഈപോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം :)

  48. Shaf said...

    കൊള്ളാം :)

  49. Shades said...

    "അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല..."
    Athu sreeye kandaale ariyaam..!
    :)

  50. ഗൗരിനാഥന്‍ said...

    ഹിഹിഹി ...ആക്രാന്തം ഇല്ല്യാന്നു വായികുംപോ തന്നെ മനസ്സിലാകും ട്ടോ

  51. monsoon dreams said...

    any treat for 50th comment?:-)

  52. Nikhil Paul said...

    kool.. ellaa postkalum enike valare ishtaayi

  53. Sojo Varughese said...

    ഇതിനെ എന്താ ബിലിക്കുക? ഇഡലിഫോബിയാ എന്നോ?

  54. സ്‌പന്ദനം said...

    (അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല).എന്നിട്ടാണോ ഇഡ്ഡലിയില്‍ അമര്‍ത്തിഞെക്കിയത്‌.? അതും പോരാഞ്ഞിട്ട്‌ ഊണുമിസ്സാക്കിയില്ലെന്ന ഗമയും.!നന്നായി..ഇഡ്ഡലിയോര്‍മയും ചളമായ കല്യാണംകൂടലും.

  55. കാവിലന്‍ said...

    എന്തൊക്കെയായാലും എത്ര പ്രതിസന്ധികല്‍ സൃഷ്‌ടിച്ചാലും ഇഡ്ഡലി-സാമ്പാര്‍, പുട്ട്‌-കടല, കപ്പ-മത്തിക്കറി, നെയ്‌ച്ചോര്‍-ബീഫ്‌ കറി തുടങ്ങിയ കോമ്പിനേഷനുകളെ നമ്മള്‍ മല്ലൂസിന്‌ വെറുക്കാനാകുമോ ശ്രീ?

  56. കാവിലന്‍ said...

    എന്തൊക്കെയായാലും എത്ര പ്രതിസന്ധികല്‍ സൃഷ്‌ടിച്ചാലും ഇഡ്ഡലി-സാമ്പാര്‍, പുട്ട്‌-കടല, കപ്പ-മത്തിക്കറി, നെയ്‌ച്ചോര്‍-ബീഫ്‌ കറി തുടങ്ങിയ കോമ്പിനേഷനുകളെ നമ്മള്‍ മല്ലൂസിന്‌ വെറുക്കാനാകുമോ ശ്രീ?

  57. കഥാകാരന്‍ said...

    പണ്ടൊക്കെ ( ഇപ്പോഴുമുണ്ടോ?) കല്യാണവീടുകളിലെ സ്ഥിരം പ്രാതല്‍ ആയിരുന്നൂ "ഇഡ്ഡലി + സാമ്പാര്‍" അല്ലെങ്കില്‍ "ഉപ്പുമാവ്‌+ പഴം". ശ്രീയുടെ ഇഡ്ഡലിപുരാണം വായിച്ചപ്പോള്‍ പണ്ട്‌ ചെറുപ്പത്തില്‍ കഴിച്ച കുറേ 'ഇഡ്ഡലികള്‍' തികട്ടി വന്നു.. അതിനു നന്ദി..

  58. SreeDeviNair.ശ്രീരാഗം said...

    ശ്രീ,
    ബാല്യകാലസ്മരണകള്‍,
    ഇഷ്ടമായീ...


    ചേച്ചി..

  59. ശ്രീ said...

    Shaf...
    നന്ദി. :)
    Shades...
    അതേന്നേയ്. എന്നിട്ടും ആര്‍ക്കും അതത്ര വിശ്വാസമാകുന്നില്ലല്ലോ. :( കമന്റിനു നന്ദീട്ടോ. :)
    ഗൌരി ചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    monsoon-dreams...
    ഹ ഹ. ട്രീറ്റ് ആയി രണ്ടു ഇഡ്ഢലിയും സാമ്പാറും ആയാലോ? ;)
    നിഖില്‍ കളത്തൂപറമ്പില്‍...
    സ്വാഗതം. ഇതോടൊപ്പം മറ്റു പോസ്റ്റുകളും നോക്കിയതിനു നന്ദി. :)
    കാക്ക...
    ഇപ്പോ ഇഡ്ഢലി ഫോബിയ എല്ലാം മാറി കേട്ടോ. കമന്റിനു നന്ദി. :)
    സ്പന്ദനം...
    ഹഹ. ഒരു ഇഡ്ഢലി നമ്മെ ചതിച്ചെന്നു കരുതി സദ്യ മിസ്സക്കുന്നതു മോശമല്ലേ? ;) വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    കാവിലന്‍...
    വളരെ ശരി മാഷേ. “ഇഡ്ഡലി-സാമ്പാര്‍, പുട്ട്‌-കടല, കപ്പ-മത്തിക്കറി, നെയ്‌ച്ചോര്‍-ബീഫ്‌ കറി” ഈ കോമ്പിനേഷനുകളെപ്പറ്റി വേറെ എന്തു പറയാന്‍? നന്ദി കേട്ടോ. :)
    കഥാകാരന്‍...
    സ്വാഗതം. പണ്ടത്തെപ്പോലെ ഇപ്പോഴും ഉണ്ടോ എന്നറിയില്ല. വായന്യ്ക്കും കമന്റിനും നന്ദി. :)
    ശ്രീദേവി ചേച്ചീ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഇവിടെ വന്നതിനും വായിച്ച് കമന്റിയതിനും നന്ദി കേട്ടോ. :)

  60. Anonymous said...

    really nice!! i like ur way of writing...post something everyday so that we all can enjoy!!

  61. joice samuel said...

    ബാല്യകാലസ്മരണകള്‍,

    ഇഷ്ടമായീ...

    സസ്നേഹം,

    മുല്ലപ്പുവ്...!!!

  62. d said...

    ‘അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല‘ എന്നാലും ഇത്തിരി? :)

  63. monsoon dreams said...

    sree,
    i hope and pray that the blasts were not anywhere near ur workplace or home.be careful.its better not to go malls and crowded places.be safe.

  64. Sands | കരിങ്കല്ല് said...

    എഴുത്തു നിര്ത്തിയോ മാഷേ?

  65. ശ്രീ said...

    അനോണി സുഹൃത്തേ...
    പ്രോത്സാഹനത്തിനു നന്ദി.
    മുല്ലപ്പൂവ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    വീണ...
    അതേയതെ. അത്രയ്ക്കൊന്നും ഇല്ലെങ്കിലും ഒരു ലേശം ഉണ്ടെന്നു കൂട്ടിക്കോ. ;)
    monsoon-dreams...
    Special Thanks for your caring. :)
    സന്ദീപേ...
    അങ്ങനെ നിര്‍ത്തിയിട്ടൊന്നുമില്ലെന്നേ... സമയം പോലെ എഴുതാം. :)

  66. Anonymous said...

    :))

  67. ബഷീർ said...

    ശ്രീ. ഈ ഇഡ്ഢലി ഞാന്‍ ഇന്നാ കാണുന്നത്‌.. കമന്റിടാന്‍ ഞെക്കിയപ്പോള്‍ പഴയ ആ ഇഡ്ഢലി പോലെ ഒരു നീളം വലിക്കല്‍.. പിന്നെ അല്‍പം നീങ്ങിയിരുന്ന് (സാമ്പാര്‍ തെറിച്ചാലോ ) നോക്ക്യപ്പോള്‍ മനസ്സിലായി..ഇത്‌ ശ്രീയുടെ വേലയാണെന്ന്.. എന്നാലും ശ്രീ. നഴ്സറിയില്‍ പഠിക്കുന്ന കാലത്ത്‌ തന്നെ ഇതാണു അവസ്ഥയെങ്കില്‍.. : ) ഇത്തവണയും ശ്രീയുടെ പുരാണം നന്നായി..

  68. മാണിക്യം said...

    ഇത്തിരി തിരക്കായിരുന്നു വരാന്‍ വൈകീ
    രണ്ട് ഇഡ്ഡലി ഞാനും എടുക്കുന്നു ..
    സാമ്പാര്‍‌ വേണ്ടാ ഡ്രസ്സ് വെള്ളയാണെ!

  69. keerthi said...

    sreeyettaa...
    ippozhum inganeyano iddali thinnunne???

  70. Lajeev said...

    ഒരു ഇഡ്ഡലി കഴിച്ചപൊലെ ഉണ്ട്�.... :)

  71. വിജയലക്ഷ്മി said...

    ella postum vaayichu.valarenannaitundu.nanmakal nerunnu