ഞങ്ങള്‍ പിറവത്ത് പഠിക്കുന്ന സമയം. ഞങ്ങള്‍ അന്ന് താമസിക്കുന്നത് പിറവം-മുളക്കുളം റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രം വക ഓഫീസിനോട് ചേര്‍ന്നുള്ള ഒരു മുറിയിലാണ്. ഞങ്ങള്‍ എന്നു വച്ചാല്‍ ഞാനും ബിട്ടുവും കുല്ലുവും. ഇടയ്ക്ക് (എന്നല്ല മിക്കവാറും തന്നെ എന്നു പറയണം) മത്തനും സുധിയപ്പനും ബിമ്പുവും ജോബിയും കൂടെ കാണും.
കുല്ലു മിക്കവാറും തന്നെ സംഗീത പരിപാടികളും മറ്റുമായി തിരക്കുകളിലും യാത്രകളിലുമായിരിക്കും. കോളേജിലും എന്തെങ്കിലുമൊക്കെ സംഗീത പരിപാടികള്‍ ഉണ്ടെങ്കില്‍ അതില്‍ പ്രധാന ഗായകരിലൊരാള്‍ അവന്‍ തന്നെ. നാട്ടിലും ചില ക്ഷേത്ര പരിപാടികളിലെല്ലാം പങ്കെടുക്കാറുള്ളതിനാല്‍ നാട്ടുകാര്‍ക്കും അവന്‍ പ്രിയങ്കരനായിരുന്നു.
വല്ലപ്പോഴും എന്തെങ്കിലും പരിപാടികള്‍ അടുത്താല്‍ അവന്‍ അവന്റെ വീട്ടില്‍ നിന്നും ഞങ്ങളുടെ റൂമിലേയ്ക്കെത്തുമ്പോള്‍ വയലിനോ ഹാര്‍മോണിയമോ മറ്റോ കൂടെ കാണും. പ്രാക്ടീസ് ചെയ്യുക എന്നതു തന്നെ ഉദ്ദേശ്ശം. അവനൊഴികെ ബാക്കി എല്ലാവരും അവധി ദിവസങ്ങളില്‍ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ കോളേജ് ജംഗ്ഷനിലുള്ള കടകളിലേതിലെങ്കിലും കാണും.(അതിനു തൊട്ടടുത്തു തന്നെ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നതും. ഞങ്ങള്‍ മാത്രമല്ല വേറെ കുറച്ചു സുഹൃത്തുക്കളും ആ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു). മിക്കവാറും മണിച്ചേട്ടന്റെ കടയില്‍…അല്ലെങ്കില്‍ ശശിച്ചേട്ടന്റെ കൊച്ചു ഹോട്ടലില്‍... തെറ്റിദ്ധരിക്കണ്ടാട്ടോ… ഹോട്ടലിലെന്നു പറഞ്ഞാല്‍, അതിനകത്ത് എന്നല്ല, ആ കടയുടെ മുന്‍പിലുള്ള വലിയ വരാന്തയില്‍ ഇട്ടിട്ടുള്ള കുറേ ബഞ്ചുകളിലേതിലെങ്കിലുമൊക്കെ ഇരുന്ന് ( പിന്നെ, അതൊരു ബസ് സ്റ്റോപ്പു കൂടിയാണ്, അതാണ് വലിയ വരാന്ത) വര്‍ത്തമാനം പറച്ചിലു തന്നെ.
അങ്ങനെ ഒരു ഞായറാഴ്ച കുല്ലുവൊഴികെ ഞങ്ങളാരും വീട്ടില്‍ പോയിരുന്നില്ല. മാത്രമല്ല, സ്ഥിരം അഭയാര്‍ത്ഥികളൊക്കെ അന്ന് റൂമിലുണ്ട്. (അഭയാര്‍ത്ഥികളെ കുറിച്ചെല്ലാം വിശദമായി വേറൊരു പോസ്റ്റില്‍) ഉച്ചയ്ക്ക് ഭക്ഷണമെല്ലാം കഴിഞ്ഞ് വെറുതേ അടുത്തുള്ള സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു ഞങ്ങള്‍. കുറേ നേരം അവിടെ ഇരുന്ന് വൈകുന്നേരം തിരികെ ഞങ്ങളുടെ റൂമിലേയ്ക്ക് പോകും വഴി ശശി ചേട്ടന്റെ കടയിലൊന്നു കയറി. എന്തായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ, ഇനിയിപ്പോ ഒരു ചായ കൂടി കുടിച്ചിട്ടു പോകാമെന്നു കരുതി.
അവിടെ ആണെങ്കില്‍ ശശി ചേട്ടന് എപ്പോഴും തിരക്കാണ്. കടയില്‍ അകെ ഒരാളെ ഉള്ളൂവെങ്കിലും ശശി ചേട്ടനു തിരക്കുതന്നെ. ഒരാള്‍ ചായ ചോദിച്ചാല്‍ ഉടനേ ശശി ചേട്ടന്‍ അകത്തേയ്ക്കു നോക്കി വിളിച്ചു പറയും “ ഇവിടെ 10 ചായേയ്.” എന്നിട്ട് പതുക്കെ കൂട്ടിച്ചേര്‍ക്കും “9 എണ്ണം ക്യാന്‍സെല്‍ഡ്”. ഇതും പറഞ്ഞ് ഓടി അകത്തേയ്ക്കു പോയി, സ്വയം ചായയിട്ടു കൊണ്ടു വരും. അതായിരുന്നു ശശിച്ചേട്ടന്‍.
ഞങ്ങള്‍ക്ക് ചായ തരുമ്പോള്‍ ശശി ചേട്ടന്‍ പറഞ്ഞു “എടാ, നമ്മടെ കുല്ലു ,ദേ ഇപ്പോ ഒരു വീണയും കൊണ്ട് നിങ്ങടെ റൂമിലേയ്ക്ക് പോയല്ലോ”
ഞങ്ങളൊന്നു ഞെട്ടി. കുല്ലു വന്നോ? അല്ല, അതു ശരി തന്നെ, പക്ഷേ, വീണ? അവന്‍ വീണ വായിക്കുമോ? തംബുരു, വയലിന്‍, ഗിറ്റാര്‍, ഹാര്‍മോണിയം, കീ ബോര്‍ഡ് ... എല്ലാം അറിയാം. പക്ഷേ, വീണ! അതു മാത്രമല്ല, ഇതിപ്പോ വീണ എന്തിനാണാവോ ഇങ്ങോട്ട് ? ഇനിയിപ്പോ തംബുരു ആയിരിക്കുമോ ? എന്നാലും ഒരൊ കൊച്ചു മനുഷ്യനായിട്ടും അവന്‍ ഇത്ര സിമ്പിളായി ഒരു വീണയും കൊണ്ട് എറണാകുളത്തു നിന്ന് ബസ്സില്‍ വന്നിറങ്ങി, റൂമിലേയ്ക്ക് നടന്നു പോയോ? (കാര്യം 3 മിനുട്ട് നടന്നാല്‍ മതി, എന്നാലും…)
[ഞങ്ങളുടെ കൂട്ടത്തില്‍ ശരീര വലുപ്പത്തില്‍ ഏറ്റവും ചെറിയവനായിരുന്നു, കുല്ലു.]
ഒന്നു കൂടി ചോദിച്ചു “ശശി ചേട്ടന്‍ കണ്ടോ അവനെ? വീണ തന്നെയാണോ കയ്യില്‍?”
“അതേടാ, ഞാനിവിടെ കടയുടെ മുന്‍പില്‍ നില്‍ക്കുമ്പോഴല്ലേ അവന്‍ വന്നിറങ്ങിയത്. കയ്യിലൊരു വീണയുമുണ്ട്. ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതല്ലേ ”
ശശി ചേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.
ഞങ്ങള്‍ ചായ കുടി കഴിഞ്ഞ് എഴുന്നേറ്റു. എന്നിട്ട് കടയില്‍ നിന്നിറങ്ങി.( പൈസ കൊടുത്തിട്ടു തന്നെ…).
“കുല്ലുവിന്റെ കയ്യിലിപ്പോള്‍ അങ്ങനെ വീണ കാണേണ്ട കാര്യമില്ലല്ലോ. എന്നാലതൊന്ന് അറിയണമല്ലോ തമ്പിയളിയാ” എന്ന ഭാവത്തില്‍ (മണിച്ചിത്രത്താഴിലെ ഇന്നച്ചന്‍ സ്റ്റൈല്‍!) ഞങ്ങള്‍ റൂമിലേയ്ക്ക് വച്ചു പിടിച്ചു.
റൂമില്‍ വന്നു കയറുമ്പോള്‍ ശരിയാണ്, കുല്ലു എത്തിയിട്ടുണ്ട്. ചെന്നു കയറിയ പാടേ ബിട്ടു ചോദിച്ചു “അളിയാ, കുല്ലൂ, നീ എത്തിയോ? എവിടേടാ വീണ?”
കുല്ലു അമ്പരന്നു. “വീണയോ ? ഏതു വീണ? എനിക്കൊരു വീണയേയും അറിയില്ല. നീയാരുടെ കാര്യമാടാ പറയുന്നത്?”
അപ്പോള്‍ ഞാന്‍ കയറി ഇടപെട്ടു “ അതല്ലെടാ കുല്ലൂ, നീ ഒരു വീണയും കൊണ്ടാണ് വന്നതെന്ന് ശശി ചേട്ടന്‍ പറഞ്ഞല്ലോ. എന്നിട്ട് ആ വീണയെന്തിയേ? ഞങ്ങളിതു വരെ നിനക്കു വീണയുണ്ടെന്ന് അറിഞ്ഞില്ലല്ലോ”
അതു കേട്ടതും കുല്ലു പൊട്ടിച്ചിരിച്ചു. “ആര്, ശശി ചേട്ടന്‍ പറഞ്ഞോ? എന്നിട്ട് നിങ്ങളതും കേട്ട് ഇങ്ങു പോന്നോ? ശരി, ദേ ഇരിക്കുന്നു, ശശി ചേട്ടന്‍ പറഞ്ഞ വീണ”
അവന്‍ റൂമിന്റെ ഒരു മൂലയിലേയ്ക്കു കൈ ചൂണ്ടി. അവിടെ അതാ ഇരിക്കുന്നു അവന്റെ പഴയ വയലിന്‍!
“ങേ! അപ്പൊ ശശി ചേട്ടന്‍ വീണ എന്നു പറഞ്ഞത് ഈ വയലിനെയാണോ?”
ഞങ്ങളെല്ലാവരും അതോര്‍ത്ത് ചിരിച്ചു പോയി. എന്തായാലും ഇക്കാര്യം അപ്പോത്തന്നെ ശശി ചേട്ടനോടൊന്ന് ചോദിച്ചേക്കാമെന്ന് കരുതി എല്ലാവരും കൂടി വീണ്ടും കവലയിലേയ്ക്കു നടന്നു. (വേറെ പണിയൊന്നുമില്ലല്ലൊ).
നേരെ ശശി ചേട്ടന്റെ കടയില്‍ കയറി. ഞങ്ങളുടെ കൂടെ കുല്ലുവിനെ കണ്ടപ്പോഴേ ശശിച്ചേട്ടന്‍ പറഞ്ഞു “ കണ്ടോടാ, ഇവനെ കണ്ടപ്പോള്‍ നിങ്ങള്‍ക്കു വിശ്വാസമായില്ലേ?”
ഞങ്ങള്‍ ചോദിച്ചു “അതു വിട് ശശിച്ചേട്ടാ, ഇവന്‍ വന്നൂ, ശരി തന്നെ. ഇവന്റെ കയ്യിലെന്തായിരുന്നൂന്നാ പറഞ്ഞത്?”
ആ ചോദ്യത്തില്‍ ശശിച്ചേട്ടന് എന്തോ ഒരു പന്തികേടു തോന്നി. ചെറിയ ഒരു സംശയത്തോടെ ശശി ചേട്ടന്‍ പറഞ്ഞു “ വീണ എന്നല്ലേ ഞാന്‍ പറഞ്ഞത്? എന്താ കുല്ലൂ, അത് വീണയല്ലേ?”
കുല്ലു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു “ ഹ ഹ. എന്റെ പൊന്നു ശശിച്ചേട്ടാ, ഇനി ഇതാരോടും പറയല്ലേ, അതു വീണയല്ല, അതാണ് വയലിന്‍”
അവിടെ നിന്ന നാട്ടുകാരും ഞങ്ങളുടെ സുഹൃത്തുക്കളും എല്ലാം ശശിച്ചേട്ടന്റെ ചമ്മലു കണ്ട് കൂട്ടച്ചിരിയായി.
പറഞ്ഞത് അബദ്ധമായിപ്പോയി എന്നു മനസ്സിലാക്കിയ ശശിച്ചേട്ടന്‍, കുല്ലുവിനൊപ്പം ചേര്‍ന്ന് ചിരിച്ചു കൊണ്ടു നിന്ന എന്റെ അടുത്തു വന്നു. എന്നിട്ട് ചമ്മല്‍ മറച്ചു വച്ച് ശബ്ദം താഴ്ത്തി ഒരു വിശദീകരണം പോലെ കുറച്ചു ഗൊരവത്തീല്‍ പറഞ്ഞു “ എടാ, അതായത്, ഞാനുദ്ദേശ്ശിച്ചത് ഈ വീണയായാലും വയലിനായാലും എല്ലാമൊരു തരം ഹാര്‍മോണിയമാണല്ലോ… ഏത്?”
ഇത്രയും പറഞ്ഞ്, ശശിച്ചേട്ടന്‍ ഒരാളെയെങ്കിലും തന്റെ ഭാഗം പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചല്ലോ എന്ന ചാരിത്യാര്‍ത്ഥ്യത്തോടെ കടയിലേയ്ക്കു കയറിപ്പോകുമ്പോള്‍ ആ പാവം ശുദ്ധ മനുഷ്യന്റെ സംഗീതത്തെപ്പറ്റിയുള്ള അറിവിനെ ഓര്‍ത്ത് സഹതാപത്തോടെ പുഞ്ചിരിക്കുകയായിരുന്നു ഞാന്‍.
--------------------------------------------------------------------------------------------------
ഇതില്‍പ്പറഞ്ഞ കുല്ലു അഥവാ കുല്‍ദീപിനെ അറിയാനായി kullu നോക്കുക.
36 comments:
പിറവം ബിപിസി കോളേജും അവിടുത്തെ നാട്ടുകാരും… ഒരിക്കലും മറക്കാനാകാത്ത നല്ല ഓര്‍മ്മകള് മാത്രം സമ്മാനിച്ച ആ 3 വര്‌ഷക്കാലം!
ഇതും ഞങ്ങളുടെ ബിരുദ പഠനകാലത്തു വീണുകിട്ടിയ ഒരു രസകരമായ സംഭവ കഥ. ശശി ചേട്ടനും കുല്ലുവും പിന്നെയൊരു വീണയും…
ആദ്യ തേങ്ങ ഞാനുടക്കുന്നു മകനെ.. ഠേ ഠോ..
വായനയും അഭിപ്രായവും പിന്നെ....
:-)
കുഞ്ഞ൯ മാഷി൯ടെ കഥയില്‍ തടവുകാ൪ക്ക് സത്യവും നുണയും പറയുന്ന
പാറാവുകാ൪ ആരൊക്കെയെന്ന് തിരിച്ചറിയാ൯ പററുമോ...???
ഇല്ലെന്നാണ് വായിച്ചതില്‍ നിന്ന് എനിക്ക് മനസിലാക്കാ൯ സാധിച്ചത്.
അങ്ങനെയാണെ൯കില്‍ ശ്രീയുടെ ഉത്തരം എങ്ങനെ ശരിയകും??????
:)എല്ലാം ഒരു ഹാര്‍മ്മോണിയം..അല്ലേ?
കുഞ്ഞന്‍ ചേട്ടാ...
തേങ്ങയ്ക്കു ഡാങ്ക്സ്...
കുതിരവട്ടാ...
:)
മൂര്‍ത്തിച്ചേട്ടാ...
അതെയതെ... :)
അഭിലാഷ്...
ഓ.ടോ:
അഭിലാഷ്...
അവരിലാരാണ്‍ സത്യം പറയുന്നതെന്നും നുണ പറയുന്നതെന്നും അറിയേണ്ടതില്ല, ഈ ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്തി രക്ഷപ്പെടാനും.
ആദ്യം ചോദ്യം ശരിക്കും വായിച്ച ശേഷം എന്റെയും കുഞ്ഞന്‍ ചേട്ടന്റെയും കമന്റുകള്‍ ശരിക്കും വായിച്ചു നോക്കൂ.
:)
പാവം ശശിയേട്ടന്‍...
ശശ്യേട്ടോ... കടുപ്പത്തില്‍ രണ്ട് ചായ... പാലിത്തിരികൂട്യാലും മധുരം ഒട്ടും കുറക്കേണ്ടാ....!
:)
ശ്രീക്കുട്ടാ,
സംഭവം തുടക്കം മുതല്‍ അവസാനം വരെ വായിച്ചു.
കൊള്ളാം.
പക്ഷെ ഒരു ചോദ്യം ശ്രീക്കുട്ടാ..?
ഞാന്‍ ഒന്നു പുഞ്ചിരിച്ചോട്ടേ...?:):)
ഇനിയും എഴുതുക.
അല്ല ശ്രീ, ഈ ശശിയേട്ടന് എന്താ തെറ്റിയത്..? ഈ വീണയും വയലിലും ഒക്കെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഹാര്‍മോണിയം പോലെ തന്നെയല്ലേ ഇരിക്കുന്നത്...?
:)
ശ്രീ.... നന്നായിട്ടുണ്ട്...
ഈ ബ്ലോഗ് വായിച്ച പലര്‍ക്കും കുല്‍ദീപിനെ കാണണമെന്നുണ്ടാകും..... അവര്‍ക്കായ്...
http://www.kuldeepmpai.com/gallery.htm
ശ്രീ...,
ശശിയേട്ടന്‍ പറഞ്ഞതാണ് ശരി. എല്ലാം ഒരുതരം ഹാര്‍മോണിയം തന്നെ.
“ എടാ, അതായത്, ഞാനുദ്ദേശ്ശിച്ചത് ഈ വീണയായാലും വയലിനായാലും എല്ലാമൊരു തരം ഹാര്‍മോണിയമാണല്ലോ… ഏത്?”
ഹിഹി. അതു തന്നെ.
കൊള്ളാം...
സഹയാത്രികാ...
ശശി ചേട്ടന്റെ സ്ട്രോങ്ങ് ടീ ഒരു സംഭവം തന്നെ ആയിരുന്നൂട്ടോ.
പ്രദീപേട്ടാ...
ധൈര്യമായി പുഞ്ചിരിക്കൂ...(എനിക്കിട്ട് ആക്കാതിരുന്നാല്‍ മതി... ഹി ഹി)
നജീമിക്കാ...
ദേ, എന്നെ വെറുതേ കണ്‍ഫ്യ്യൂസ് ചെയ്യിപ്പിക്കരുത്, ട്ടോ. (ഇനീപ്പോ ശരിക്കും അങ്ങനെയാണോ?);)
ജോബീ...
അതു നന്നായെടാ... ഞാനുമത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രകാന്തം ചേച്ചീ...
ഹിഹി... ഇനിയെല്ലാരും കൂടി പറഞ്ഞാല്‍ ഞാനും സമ്മതിക്കും ട്ടാ... ;)
ആലപ്പുഴക്കാരാ...
:)
സൂവേച്ചി...
ദാ, സൂവേച്ചിയും അതു തന്നെ പറയുന്നു... ഞാനങ്ങ് സമ്മതിച്ചേക്കാം... ;)
ശ്രിച്ചേട്ടാ...
:)
പ്രിയ സ്നേഹിതാ....ശ്രീ
അഭിപ്രായം അറിയിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക....
കാരണം കുല്‍ദീപിനെ ഒന്ന് കാണാന്‍ പോയതാ....അപ്പോ
സംഗതിയോക്കെ സത്യമാണ്..അല്ലെങ്കിലും ശ്രീ കുട്ടന്‍ കള്ളം പറയാറില്ല.
അഭിനന്ദനങ്ങള്‍
ഈമെയില്‍ ഐഡി അയക്കൂ....മഴത്തുള്ളിയിലേക്ക് സ്വാഗതം.
callmehello......gmail.
ശ്രീയേ... ശശിയേട്ടന്‍ ചായയ്ക്ക് ഓര്‍ഡറെടുക്കുന്ന രംഗമാണ് എനിക്കേറ്റവും പിടീച്ചത്. :-)
ചാത്തനേറ്: നിനക്കേതാണ്ട് നാട്ടുകാരുടെ കയ്യീന്ന് കിട്ടാറായിട്ടുണ്ട്.
അപ്പൊ ശ്രീയേ,
അപ്പൊ ശരിക്കും ഈ വീണയും വയലിനും ഒന്നല്ലേ?
ഈ ബ്ലോഗ് വായിച്ചതുകൊണ്ടുണ്ടാവുന്ന ഓരോ അറിവുകളേ:)
എന്തായാലും ആ ചായ ഓഡര്‍ ചെയ്യുന്ന ശശി ചേട്ടനെ എനിക്കങ്ങട് പിടിച്ചിരിക്കണു:)
മന്‍സുര്‍ ഭായ്...
കുല്ലുവിനെപ്പറ്റി അറിയാന്‍ ശ്രമിച്ചതില്‍ സന്തോഷം.
[മെയിലയച്ചിട്ടുണ്ട്, ട്ടോ]
അപ്പുവേട്ടാ...
അതാണ്‍ ശശിച്ചേട്ടന്‍... ഹഹ
ചാത്താ...
അതെയതെ, എനിക്കതിന്റെ ഒരു കുറവുണ്ട്... ;)
സാജന്‍ ചേട്ടാ...
എന്നെ കണ്‍ഫ്യൂസ് ചെയ്യിക്കരുത് ട്ടാ.
:)
ശ്രീ പറഞ്ഞ സ്ഥലത്തു കൂടെ പലവട്ടം ഞാന്‍ പോയത് ഓര്‍ത്തു. ബാങ്കില്‍ പെട്ടെന്ന് കാശിനു ഷോര്‍ട്ടേജ് വരുമ്പോള്‍ വെള്ളൂര്‍ നിന്ന് മൂളക്കുളം ലക്ഷ്മണ ക്ഷേത്രത്തിനടുത്തുകൂടെ കോലഞ്ചേരി ബ്രാഞ്ചിലേക്കൊരു യാത്ര.
എന്തായാലും കല്ലു ഒരു സാരംഗിയുമായാണു വന്നിരുന്നതെങ്കില്‍ ശശിയേട്ടന്‍ പറഞ്ഞേനെ, ദാ കല്ലു ഒരു ചെരവയുമായ് പോയിട്ടുണ്ടെന്ന്.
:)
സഹോദരാ... വളരേ നന്നകുന്നുണ്ടു...
ശ്രീ...
ഒരുപാടിഷ്ടമായി...
ശശിയേട്ടനെ
പോലെ മിക്ക ഗ്രാമങ്ങളിലും
ആരെങ്കിലുമൊക്കെ കാണും..
സംഗീതത്തിന്റെ അജ്ഞതക്കപ്പുറം ആസ്വാദനത്തിന്റെ സുഖം തേടുന്നവര്‍...
ഒരായുസ് മുഴുവന്‍ ഇങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍....
ഓര്‍മ്മകളുടെ മധുരം
ദ്രൗപതിയും ആസ്വദിക്കുന്നു....
ഭാവുകങ്ങള്‍....
"മിക്കവാറും മണിച്ചേട്ടന്റെ കടയില്‍…അല്ലെങ്കില്‍ ശശിച്ചേട്ടന്റെ കൊച്ചു ഹോട്ടലില്‍... തെറ്റിദ്ധരിക്കണ്ടാട്ടോ… ഹോട്ടലിലെന്നു പറഞ്ഞാല്‍, അതിനകത്ത് എന്നല്ല, ആ കടയുടെ മുന്‍പിലുള്ള വലിയ വരാന്തയില്‍ ഇട്ടിട്ടുള്ള കുറേ ബഞ്ചുകളിലേതിലെങ്കിലുമൊക്കെ ഇരുന്ന് ( പിന്നെ, അതൊരു ബസ് സ്റ്റോപ്പു കൂടിയാണ്, അതാണ് വലിയ വരാന്ത) വര്‍ത്തമാനം പറച്ചിലു തന്നെ. "
ഇതൊക്കെ ഇത്ര വളച്ചു കെട്ടി പറയണോ ശോഭി...
നേരെ ചൊവ്വേ പറണ്‍ജാല്‍ ഇതിന്റെ പേര് വേറെയാണ്.
:)
കല്ലുവിനെ അന്വേഷിച്ചതായി പറയുക.
:)
ഉപാസന
ഓ. ടൊ: ഇതിലെങ്കിലും നീ പിള്ളേച്ചനെ വെറുതെ വിട്ടല്ലോ. നന്ദി
നന്നായിണ്ട്രാ!
ഈ വീണയായാലും വയലിനായാലും എല്ലാമൊരു തരം ഹാര്‍മോണിയമാണല്ലോ... അല്ലേ ശ്രീ?
നല്ല കുറിപ്പ്!
എഴുത്തുകാരീ... :)
മുരളിയേട്ടാ...
കമന്റു കണ്ടപ്പോള്‍ സന്തോഷമായി. ആ നാടും നാട്ടുകാരും അവിടുത്തെ ഓര്‍മ്മകളും എനിക്കും എന്നും പ്രിയപ്പെട്ടതു തന്നെ.
ഇട്ടിമാളൂ... :)
സയ്ജു വൈക്കം... നന്ദി.
ദ്രൌപതീ...
സത്യമാണത്. ഇതു പോലെ എത്ര ശശിചേട്ടന്‍മാര്‍... നന്ദി.
സുനില്‍...
ഉം. അങ്ങനെയും അതു വ്യാഖ്യാനിക്കാമല്ലേ? ;)
കുല്ലുവിനെ അന്വേഷണം അറിയിക്കാം. പിള്ളേച്ചന്‍ വരാനിരിക്കുന്നേയുള്ളൂ...ക്ഷമി!
വാളയാര്‍ പരമശിവം...(ദൈവമേ...!)
നന്ദി, കേട്ടോ.
ധ്വനി...
ആദ്യമല്ലേ ഈ വഴിയ്ക്ക്. സന്തോഷം, വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും.
:)
കുറച്ച് നാള്‍ ഹോസ്റ്റലില്‍ താമസിച്ചെന്ന് കരുതി, ആ ഏരിയായിലെ ഒരുത്തനേയും വെറുതെ വിട്ടേക്കരുത് :)
ശ്രീ....
:)
എല്ലാം ഒരു ഹാര്‍മ്മോണിയം..അല്ലേ?
പ്രയാസങ്ങള്‍ക്കിടയില്‍ പ്രയാസി പലതും മറക്കാറുണ്ടു വരാന്‍ വൈകിയതു മനപ്പൂര്‍വ്വമല്ല കേട്ടൊ, ശശിയേട്ടന്റെ പിന്‍മുറക്കാരെ നമുക്കു വഴിയെ കാണാം :)
പടിപ്പുര മാഷേ...
ഇല്ലില്ല. ആരെങ്കിലും കൈ വയ്ക്കുന്നതു വരെ ഇതിങ്ങനെ തുടര്‍ന്നേക്കും... വായനയ്ക്ക് നന്ദി ട്ടൊ.
നിഷാദ്...
എല്ലാം ഒന്നു തന്നെ... :)നന്ദി.
പ്രയാസീ...
വന്നതിനും കമന്റിയതിനും നന്ദി.
:)
ഞങ്ങള്‍ എന്നു വച്ചാല്‍ ഞാനും ബിട്ടുവും കുല്ലുവും. ഇടയ്ക്ക് (എന്നല്ല മിക്കവാറും തന്നെ എന്നു പറയണം...‘പണ്ടാരടങ്ങാന്‍ ഇവന്മാരെ തല്ലിയോടിച്ചാലും പോവൂല്ല..അലവലാതികള്‍..(ശ്രീയുടെ ആത്മഗതം)‘)) മത്തനും സുധിയപ്പനും ബിമ്പുവും ജോബിയും കൂടെ കാണും...
ഹ ഹ ...
അരവീ... ആ അഭയാര്‍ത്ഥികള്‍ എന്നു വച്ചാല്‍ അതങ്ങനെ തന്നെ ആയിരുന്നു... എന്നുമുണ്ടാകും അവിടെ... പക്ഷേ, അതൊരു രസം തന്നെ ആയിരുന്നൂട്ടോ...
കമന്റിനു നന്ദി.
:)
Kollam, kalakky mone. Pavam schoolil poyittillatha sasi chettan. Dey ivide randu chaya ennu paranju akathu poyi thaniye chayayumayi varunnathu ini ormakalil mathram. Karanak pulliku vere joli kitty ippol ellam harmonium akky nadakkunnu.
സൈജു...
അതേയതെ.
അവസാനം പിറവത്തു പോയപ്പോളും ശശിച്ചേട്ടനെ കാണാന്‍ കഴിഞ്ഞില്ല.
പ്രേം...
:)
ജയ് ഹനുമാന്‍...
:)
ഹഹഹ, ശ്രീയേട്ടാ, ഇതു നിങ്ങള്‍ക്കു പറ്റിയ അബദ്ധം അല്ലെ?
Post a Comment