Sunday, July 22, 2007

തഞ്ചാവൂര്‍‌ പള്ളിയിലെ കുര്‍ബാന

ഞങ്ങള്‍‌ തഞ്ചാവൂര്‍ താമസം തുടങ്ങിയ സമയം അവിടെ വന്നു പെട്ട ശേഷം കുറച്ചു നാളെടുത്തു അവിടുത്തെ രീതിയും ചിട്ടകളും സ്ഥലങ്ങളും അവരുടെ ഭക്ഷണവും എല്ലാമായി ഒന്നു ഇണങ്ങി വരാന്‍.

ഒന്നാം വര്‍‌ഷം ക്ലാസ്സെല്ലാം തുടങ്ങി, അവിടുത്തെ സ്ഥലങ്ങളെല്ലാം പരിചിതമായി വരുന്നതേയുള്ളൂ
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച വന്നു നാട്ടിലാണെങ്കില്‍ സ്ഥിരമായി പള്ളിയില്‍ പോകുന്ന ശീലമുള്ളവരായിരുന്നു ബിട്ടുവും മത്തനും ജോബിയും. (എന്ന് അവര്‍ വാദിക്കുന്നു. വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ എന്നു ഞങ്ങള്‍ക്കറിയാം.)എന്നാല്‍ അവിടെ വന്ന ശേഷം ഒരു പള്ളി തപ്പി കണ്ടുപിടിക്കാന്‍ കഴിഞ്ഞത് കുറച്ചു നാളുകള്‍‌ കഴിഞ്ഞാണ്. ജോബി ആരോടൊക്കെയോ ചോദിച്ച് ഒരു പള്ളിയിലേക്കു പോകാനുള്ള വഴിയും മനസ്സിലാക്കിയിരുന്നു. പള്ളി എവിടാണെന്ന് കണ്ടിരുന്നുമില്ല.മാത്രമല്ല അടുത്തെവിടെയോ മലയാളം കുര്‍ബാന ഉള്ള പള്ളിയുമുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. ആ പള്ളിയാണെങ്കില്‍ കുര്‍ബാനയും കൂടി കൂടിയിട്ടു പോരാമെന്നായിരുന്നു അവരുടെ പ്ലാന്‍.

“അതിനു നിങ്ങള്‍ ആ പള്ളി കണ്ടിട്ടുണ്ടോടാ, കെട്ടിയൊരുങ്ങി പോകാനായിട്ട്? “ എന്ന പിള്ളേച്ചന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതു ജോബിയാണ്.“ഹും,ഒരു വഴി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ, ആ വഴിക്കുള്ള പള്ളി കണ്ടു പിടിക്കാനാണോ പാട്? കാണാതിരിക്കാന്‍ പള്ളി എന്നു പറയുന്നത് വഴിയില്‍ കിടക്കുന്ന മൊട്ടുസൂചിയൊന്നുമല്ലല്ലോ”. എല്ലാവരും പിള്ളേച്ചനെ കളിയാക്കിച്ചിരിച്ചു, ഞാനും. പിള്ളേച്ചന്‍ ചോദ്യത്തിലെ മണ്ടത്തരം സമ്മതിച്ചു
‘ശരിയാഞാനത് ചോദിക്കാന്‍ പാടില്ലായിരുന്നു’ എന്ന സ്റ്റൈലില്‍.

അങ്ങനെ 3 പേരും കൂടി പള്ളിയിലേയ്ക്ക് തിരിച്ചു. 2 കിമീ ദൂരം പോണം. ഞങ്ങള്‍ക്കുള്ളത് ഒരു ചക്കടാ സൈക്കിളും
റാഗിങ്ങ് സമയമെല്ലാം കഴിഞ്ഞിരുന്നതിനാല്‍ മത്തന്‍ ഒരു ബുദ്ധി പറഞ്ഞു; സീനിയേഴ്സിന്റെ അടുത്തു നിന്നും ഒരു സൈക്കിള്‍ കൂടി ഒപ്പിക്കാംമറ്റുള്ളവരും സമ്മതം പറഞ്ഞതിനെ തുടര്‍ന്ന് മത്തന്‍ തന്നെ പോയി സൈക്കിള്‍ എടുത്തു കൊണ്ടു വന്നു

വൈകാതെ 2 സൈക്കിളിലായി മൂന്നു പേരും കൂടി യാത്രക്കൊരുങ്ങി
ഞങ്ങളുടെ സൈക്കിള്‍ (അങ്ങനെ വിളിക്കാമോ എന്തോ. ഞങ്ങളുടെ മറ്റു കൂട്ടുകാരെല്ലാം ആ വണ്ടിയെ 2 ടയറുള്ള എന്തോ ഒരു പാട്ട സാധനം എന്നേ വിശേഷിപ്പിക്കാറുള്ളൂ) വളരെ കണ്ടീഷനിലായതിനാല്‍ അതില്‍ ഒരാളും സീനിയേഴ്സിന്റെ വണ്ടിയില്‍ ഡബിള്‍ ആയും പോകാമെന്നു തീരുമാനമായി.

അവസാനം ജോബി ഒറ്റയ്ക്ക് ഞങ്ങളുടെ സൈക്കിളിലും മത്തനും ബിട്ടുവും മറ്റേ സൈക്കിളിലും യാത്ര തുടങ്ങി. ആരോഗ്യത്തിന്റെ കാര്യത്തില്‍ 2 തവണ മിസ്റ്റര്‍ ബിപിസി(ഞങ്ങളുടെ കോളേജ്) ആയിരുന്നെങ്കിലും ബിട്ടുവിനെ ഡബിള്‍ വച്ചു ഒരു സൈക്കിള്‍ ചവിട്ടിയിരുന്നത് ഞാഞ്ഞൂലു പോലെ ഇരുന്ന മത്തനാണ് .(അവന്‍ കാഴ്ചയില്‍ ഒന്നുമല്ലെങ്കിലും കയ്യിലിരുപ്പിന്റെ കാര്യത്തില്‍ എല്ലാവരെക്കാളും ശക്തനാണെന്നാണ് പൊതു ജന സംസാരം) . ജോബി ഒറ്റയ്ക്കേ പോകൂ എന്ന് വാശി പിടിച്ചിട്ടല്ല
അവനാണേങ്കില്‍ ബിട്ടുവിന് ലിഫ്റ്റു കൊടുക്കാമെന്ന് സമ്മതിച്ചതുമാണ്. പക്ഷെ, ജോബിയുടെ കഴിവിലുള്ള അമിതമായ വിശ്വാസം കൊണ്ടു തന്നെ ബിട്ടു ആ ഓഫര്‍ നിരസിച്ചു. [ജോബി പണ്ടൊരിക്കല്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു തുടങ്ങിയ സമയത്ത് അവന്‍ ഒരു റോട്ടില്‍ കൂടി സൈക്കിളില്‍ വെട്ടി വെട്ടി വരുന്നതു കണ്ട് എതിരേ വന്ന ഒരു ഓട്ടോക്കാരന്‍ വണ്ടി ഓഫ് ചെയ്ത് ഇറങ്ങി മാറി നിന്നുവെന്നും വൈകാതെ അടുത്തെത്തിയ ജോബി സൈക്കിളുമായി ആ ഓട്ടോയിലിടിച്ചു മറിഞ്ഞുവെന്നും പിറവത്തെ ഒരു കേട്ടുകേള്‍വി]

എന്തായാലും കാലം കുറെ കഴിഞ്ഞെങ്കിലും അവന്റെ സൈക്കിള്‍ ചവിട്ടിനു മാറ്റം വന്നിരുന്നില്ല. പക്ഷെ, എങ്ങനെയാണെങ്കിലും അധികം വൈകാതെ 3 പേരും *വല്ലത്ത് (തഞ്ചാവൂരുള്ള ഒരു കൊച്ചു ടൌണ്‍) എത്തി. അവിടെ ഏതോ ഒരു ഉള്ളുവഴിയിലൂടെ പോയാലാണ് പള്ളിയെത്തുക എന്നു മാത്രമേ അവര്‍‌ക്കറിയുമായിരുന്നുള്ളൂ


എന്തായാലും ധൈര്യപൂര്‍‌വ്വം ആത്മവിശ്വാസത്തോടെ ജോബി തന്നെ മുന്നില്‍ യാത്ര തുടര്‍‌ന്നു. കുറച്ചു ദൂരം കഴിഞ്ഞിട്ടും പള്ളിയുടെയോ അടുത്തെങ്ങാനും ഉള്ളതിന്റെയോ ലക്ഷണമൊന്നും കണ്ടില്ല. ബിട്ടുവിനും മത്തനും സംശയമായി
.‘ഈ വഴി അല്ലായിരിക്കുമോ? നീ ആരോടാടാ കോപ്പേ വഴി ചോദിച്ചത്?’ അവര്‍ ജോബിയോടു കയര്‍‌ത്തു.

അഭിമാനപ്രശന്മായിപ്പോയല്ലോ എന്നു കരുതി, ആത്മ വിശ്വാസത്തോടെ ജോബി പ്രതികരിച്ചു “ഇതു തന്നെയാടാ വഴി, എനിക്കുറപ്പാ… നമുക്കു കുറച്ചു കൂടി പോയ് നോക്കാം”

പറഞ്ഞു തീര്‍‌ന്നില്ല… അതാ‍ ആ വഴിയില്‍ നിന്നും കുറച്ചു മാറി ഒരു ചെറിയ വഴി അവസാനിക്കുന്നിടത്ത് ചെറിയൊരു ആള്‍ക്കൂട്ടം….

“ദേ കണ്ടോടാ… ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി? ഇതാണ് പറഞ്ഞത് എല്ലാത്തിനുംകുറച്ചു സമാധാനം വേണമെന്ന്…വേഗ്ഗം വാ… കുര്‍ബാന തുടങ്ങീന്നാ തോന്നണേ” .ജോബി പറയുന്നതിനിടയില്‍ തന്നെ സൈക്കിളില്‍ നിന്നിറങ്ങി സ്റ്റാന്‍ഡിലിട്ട് അങ്ങോട്ടു നടത്തം തുടങ്ങി…


പുറകെ ബിട്ടുവിനെ ഇറക്കി രണ്ടാമത്തെ സൈക്കിളും സ്റ്റാന്‍ഡിലിട്ട് മത്തനും…എല്ലാവരും തല്‍ക്കാലം ചിരിയും വര്‍‌ത്തമാനവും എല്ലാം നിര്‍‌ത്തി ഭക്തിപൂര്‍‌വ്വം പള്ളിമുറ്റത്തേയ്ക്കു നടന്നു….

‘നമ്മുടെ നാട്ടിലെപ്പോലെ അത്ര വലുതൊന്നുമല്ല,ഇവിടുങ്ങളിലെ പള്ളി, അല്ലേടാ മത്താ?’ ബിട്ടു പയ്യെ ചോദിച്ചു

‘എടാ, ഇവിടെയൊക്കെ അങ്ങിനെയാ… നീ കണ്ടിട്ടില്ലെ പോകും വഴികളിലെല്ലാം ചെറിയ ചെറിയ അമ്പലങ്ങള്‍? അതുപോലെ’

മത്തന്റെ മറുപടിയില്‍ ബിട്ടുവിനു തൃപ്തി തോന്നി…ഇവനിത്ര ലോകവിവരമോ???

അപ്പോഴേക്കും അവര്‍ അവിടെയെത്തി. ജോബി മുന്നില്‍ തന്നെ ഉണ്ട്. മുറ്റത്തു തന്നെ കുറെ ആളുകള്‍ നില്‍ക്കുന്നു…സ്ത്രീകളും കുട്ടികളുമൊക്കെയായി കുറെപ്പേര്‍ അകത്തുമുണ്ട്….

ജോബി പതുക്കെ മുറ്റത്തിന്റെ ഒരു സൈഡിലായി തന്റെ ചെരിപ്പൂരി വച്ചു. എന്നിട്ട് ഭക്തിയോടെ പതുക്കെ അകത്തേയ്ക്കു കയറാന്‍ തുടങ്ങി… തൊട്ടു പിന്നാലെ മത്തനും അതിനു പുറകെ ബിട്ടുവും.

അപ്പോഴേക്കും ചുറ്റും നിന്നവരെല്ലാം ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അകത്തു കടന്ന ഉടനെ ജോബി അവിടെ വച്ചിരുന്ന മാതാവിന്റെ ഫോട്ടോയ്ക്കു താഴെ പ്രാര്‍ത്ഥനയോടെ ഒരു നിമിഷം കണ്ണടച്ചു നിന്നു. അപ്പോഴേക്കും അകത്തുനിന്നും വന്ന ഒരു സ്ത്രീ ചോദ്യരൂപത്തില്‍ അവരോട് ചോദിച്ചു “യാരപ്പാ നീങ്കെ? എന്ന വേണം?”

ഇവരാര് ഇതല്ലാം ചോദിക്കാന്‍ എന്ന സംശയം മനസ്സിലിട്ടു കൊണ്ട് ജോബി അറിയാവുന്ന തമിഴിലെല്ലാം വച്ചു കാച്ചി .പറഞ്ഞത് അഥവാ പറയാനുദ്ദേശ്ശിച്ചത് ഇതാണ് ‘ഞങ്ങള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി വന്നതാണെന്നും മലയാളികളാണെന്നും’.

എന്തായാലും അവര്‍‌ക്ക് കാര്യം മനസ്സിലായി… ഇതു കേട്ട എല്ലാവരും അടക്കിപ്പിടിച്ചു ചിരിക്കാന്‍ തുടങ്ങി… സംഭവം മനസ്സിലാകാതെ നിന്ന ജോബി തന്റെ സ്വതസിദ്ധമായ ആ ചമ്മിയ ചിരിയും ചിരിച്ച് അന്തിച്ചു നിന്നു. അപ്പോഴേക്കും രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയ മത്തന്‍ “തോമാസുകുട്ടീ, വിട്ടോടാ” എന്ന ശൈലിയില്‍ ബിട്ടുവിനേയും കൂട്ടി തിടുക്കപ്പെട്ട് മുറ്റത്തേക്കിറങ്ങി.

അപ്പോള്‍ ആ സ്ത്രീ ചിരിയടക്കിക്കൊണ്ടു പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു
“മക്കളേ… നിങ്ങള്‍ക്കു സ്ഥലം മാറിപ്പോയി…. പള്ളി ഇവിടല്ല. അത് അപ്പുറത്തെ വഴിയിലാ… ഇതു ഞങ്ങളുടെ വീടാണ്. കഴിഞ്ഞ മാസം ഇവിടെ ഒരു മരണം നടന്നിരുന്നു…ഇന്ന് അതിന്റെ ബാക്കി ചടങ്ങുകളെല്ലാം നടക്കുകയാണ്…അതിന്റെ ഭാഗമായുള്ള പ്രാര്‍‌ത്ഥനയാണ് ഇവിടെ ഇപ്പോള്‍ കഴിഞ്ഞത്”

ഇതു മുഴുവനും കേള്‍ക്കാന്‍ നിക്കാതെ 3 പേരും സ്ഥലം കാലിയാക്കിക്കാണുമെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ…. അങ്ങനെ തഞ്ചാവൂര്‍ പള്ളിയിലെ ആദ്യത്തെ കുര്‍ബാന അവര്‍ക്കു മറക്കാന്‍‌ പറ്റാത്ത ഒന്നായി.

20 comments:

  1. ശ്രീ said...

    “സംഭവം മനസ്സിലാകാതെ നിന്ന ജോബി തന്റെ സ്വതസിദ്ധമായ ആ ചമ്മിയ ചിരിയും ചിരിച്ച് അന്തിച്ചു നിന്നു.“

    പുതിയ പോസ്റ്റ്... വെറുതേ ഓര്‍മ്മ വന്നപ്പോള്‍ പോസ്റ്റുന്നൂന്ന് മാത്രം!

  2. വാളൂരാന്‍ said...

    ആദ്യം കുര്‍ബ്ബാനക്കൊരു തേങ്ങ, പിന്നെ വായന, ശ്രീ ഞാന്‍ വീണ്ടും വരാം....

  3. Unknown said...
    This comment has been removed by the author.
  4. അപ്പു ആദ്യാക്ഷരി said...

    :-)

  5. Unknown said...

    Priya kootukare,

    Joby oru sambavam thanne anu. Avanu chila prathyeka kazhivukal undu(Mattarkkum illatha). Pokki paranjathanu ennu ellavarum karuthy alle. Avan pandu oru bike odicha katha ente jeevithathil marakkilla. Athrayku puliyanu avan.
    Sreekutta kazhiyumenkil a katha ellavarkkum vendy nee onnu vivarikkuka (yethu nammude street katha avan bullet odichittulla alanu ennu paranju enne pirakiliruthy kannitumala kayariya katha, athum nammude kochappante vandy)
    By luv
    Mathan

  6. കുട്ടിച്ചാത്തന്‍ said...

    ചാ‍ത്തനേറ്: സംഭവം കൊള്ളാം .വിശ്വസനീയമല്ലാ.. എന്നിട്ടവര്‍ തന്നെ ഈ സംഭവം പുറത്താക്കി എന്നുള്ളത്
    ഇങ്ങനെ സെല്‍ഫ് ഗോള്‍ അടിക്കേ...

  7. ശ്രീ said...

    തേങ്ങയ്ക്കു നന്ദി മാഷെ....
    ഇത്രയും പോസ്റ്റിട്ടിട്ട് ആദ്യമായി കിട്ടിയ തേങ്ങയാ... പൂജിച്ച് എടുത്തു വച്ചേക്കാം...
    :)

    അപ്പുവേട്ടാ...
    :)

    സൈജു...
    അതു പോലെ അവന്റെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ എത്ര എഴുതിയാലാണ് തീരുന്നത്?
    :)

    ചാത്താ...
    വിശ്വസിച്ചോളൂ...അത് അവര്‍ക്ക് ഗതികേടു കൊണ്ട് പറയേണ്ടി വന്നതല്ലേ? കാരണം അന്ന് അവര്‍ ഒരുമിച്ച് ആരുമറിയാതെ വച്ചിരുന്നെങ്കില്‍ അതാരും അറിയില്ലായിരുന്നു. പക്ഷെ, പരസ്പരം പാര വച്ച കാരണം ബാക്കിയുള്ളവര്‍ കയ്യോടെ പിടിച്ചു.
    :)

  8. asdfasdf asfdasdf said...

    ഹ ഹ. അതു നന്നായി.

  9. സൂര്യോദയം said...

    കാലാവധി തീരാറായ ഒരു വല്ല്യപ്പനുള്ള വീട്ടില്‍ ക്രിസ്തുമസ്‌ കരോള്‍ നടത്താനുള്ള ആളുകള്‍ കൂടി നില്‍ക്കുന്ന കണ്ടിട്ട്‌ 'വല്ല്യപ്പന്‍ പോയീന്നാ തോന്നണേടാ...' എന്ന് പറഞ്ഞ്‌ ആ വഴി പോയ എന്റെ ഒരു സുഹൃത്ത്‌ ബൈക്ക്‌ നിര്‍ത്തി ഓടിച്ചെന്ന കാര്യം ഓര്‍മ്മിച്ചു :-)

  10. Mr. K# said...

    ഇതൊക്കെ ശരിക്കും നടന്നതാണോ? എന്തായാലും വിവരണം കലക്കി :-)

  11. സു | Su said...

    മരണം നടന്നതായതുകൊണ്ട് വേഗം തടി തപ്പി. കല്യാണം ആയിരുന്നെങ്കില്‍, എന്തായാലും വന്നില്ലേ, ഇനി ഭക്ഷണവും കഴിച്ച് പോകാമെന്ന് എല്ലാവരും തീരുമാനിച്ചേനെ. ;)

  12. ഗിരീഷ്‌ എ എസ്‌ said...

    ശ്രീ..
    വായിച്ചു..
    നന്നായിട്ടുണ്ട്‌...

  13. ശ്രീ said...

    മേനോന്‍ ചേട്ടാ...
    നന്ദി.

    സൂര്യോദയം...
    ആ അനുഭവം കലക്കി, കേട്ടോ...
    ഇവിടെ വന്നതിനും വായനയ്ക്കും നന്ദി.
    :)

    കുതിരവട്ടന്‍...
    സംഭവം സത്യമാണേ... കമന്റിനു നന്ദി.

    സൂവേച്ചി...
    അതുറപ്പല്ലേ... കല്യാണമെങ്ങാനായിരുന്നെങ്കില്‍ ഭക്ഷണം കഴിച്ചിട്ടേ പോരൂന്ന് മാത്രമല്ല, മത്തന്റെ ഒരു സ്റ്റൈലു വച്ച് ആ കല്യാണം അവന്റ്റെ മേല്‍നോട്ടത്തില്‍ നടത്ത്തിയിട്ടേ അവന്‍ പിന്മാറൂ...
    :)

    ദ്രൌപതീവര്‍മ്മ....
    നന്ദി കേട്ടോ...

  14. സാജന്‍| SAJAN said...

    നന്നായിട്ടുണ്ട്, ശ്രീ.. ഇഷ്ടപെട്ടു, ഈ എഴുത്ത്:)

  15. മഴത്തുള്ളി said...

    “ഹും,ഒരു വഴി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ, ആ വഴിക്കുള്ള പള്ളി കണ്ടു പിടിക്കാനാണോ പാട്? കാണാതിരിക്കാന്‍ പള്ളി എന്നു പറയുന്നത് വഴിയില്‍ കിടക്കുന്ന മൊട്ടുസൂചിയൊന്നുമല്ലല്ലോ”. എല്ലാവരും പിള്ളേച്ചനെ കളിയാക്കിച്ചിരിച്ചു“

    പാവം പിള്ളേച്ചന്‍, ജോബി ആളൊരു വില്ലനും ;) ഹി ഹി.......

    പോസ്റ്റ് ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടെ.......

  16. :: niKk | നിക്ക് :: said...

    “അതിനു നിങ്ങള്‍ ആ പള്ളി കണ്ടിട്ടുണ്ടോടാ, കെട്ടിയൊരുങ്ങി പോകാനായിട്ട്?”

    അല്ല, കണ്ടിട്ടുണ്ടോ?!

    ആരോടും പറയണ്ട.. എന്റെ കുട്ടിക്കാലത്ത്.. ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്ത്, എന്റെ പഴയ ഒരു സ്പോര്‍ട്ടീ സ്റ്റൈലില്‍ മോഡിഫൈ ചെയ്ത ഒരു ബി.എസ്.എ. എസ്.എല്‍.ആര്‍. ഉണ്ടായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പേരെ ഇരുത്തിയോ നിര്‍ത്തിയോ സൈക്കിള്‍ ചവിട്ടിയ റെക്കോര്‍ഡ് ഈ എനിക്കു മാത്രമാ, ഇന്നും :)

    ഞാനും കൂടെ ഉള്‍പ്പെടെ 5 പേര്‍ !!! (അതിനെക്കുറിച്ച് പിന്നീട് ഞാന്‍ ബ്ലോഗില്‍ പങ്കുവെയ്ക്കാംസ്)

    ഈ ശ്രീ എന്ന് ഈയിടെയായ് എന്റെ ബൂലോഗ സാമ്രാജ്യത്തില്‍ കാണുമ്പോഴൊക്കെ ഞാന്‍ മറ്റൊരാളെന്ന് വിചാരിച്ചു. പെട്ടെന്നെന്താ അയാള്‍ മ്മളെയൊക്കെ ഓര്‍ക്കാ‍ന്‍ ന്ന ചിന്തയായിരുന്നു. ഇപ്പോഴല്ലേ, ഈ ശ്രീ വേറെ ശ്രീ എന്ന് മനസ്സിലായത്. ആദ്യമായാ താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ സന്ദര്‍ശിക്കുന്നത്.

    കൊള്ളാം. :)

  17. ശ്രീ said...

    സാജന്‍ ചേട്ടാ‍...
    കമന്റിനു നന്ദി...
    :)

    മഴത്തുള്ളി...
    മാഷേ... എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി, കേട്ടോ...
    (എന്തായാലും അവസാനം ചമ്മിയത് പിള്ളേച്ചനല്ലല്ലോ!!!)
    :)

    നിക്ക്...
    ആദ്യമായാണ്‍ ഈ വഴി, അല്ലേ? സ്വാഗതം!
    വേറെ ശ്രീ ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലാട്ടോ...
    കമന്റിനു നന്ദി...
    :)

  18. മുക്കുവന്‍ said...

    ഇഷ്ടായി... ചാലക്കുടിക്കാരനല്ലേ. അപ്പോള്‍ പള്ളിപ്പോകും. ഇപ്പോള്‍ എവിടെ പള്ളി അന്യേഷിച്ച് നടക്കണാവോ?

  19. Sunil Raj R said...

    hahah cool

    since i know joby it should be true yathoru samsayavumvendaaaa

    hahah shobine oru varshangalkku munpu ithreem okke sambavicarunooo

    some threads after i also came to tanjore

    do u remember two stalwards started to go to the gym in tanjore i dont remember the name of the place korachu fit anu njan

    enthokke ayirunnu angam malppuram kathi ambee villeee

    avasanam pavani shavam ayii

    start a topic on that arum athonnu marnnu kanill ennu vishasikkunnu

    sunil raj r

  20. ശ്രീ said...

    മുക്കുവന്‍....

    പള്ളിയോടും അമ്പലങ്ങളോടും എല്ലാം നമുക്കൊരേ ഭാവമാണു കേട്ടോ...
    കമന്റിനു നന്ദി.

    മാഷെ...
    നല്ല തകര്‍‌പ്പന്‍ കമന്റ്... ഇതു വായിച്ചാല്‍ സംശയമുണ്ടായിരുന്നവര്‍‌ക്കും കൂടി മനസ്സിലാകും കാര്യങ്ങള്‍...(ചാത്താ, ഇപ്പോ തെളിവു കിട്ടിയില്ലേ?)