Monday, July 9, 2007

തീറ്റപ്പന്തയം - പൊരിച്ച കോഴി2

തീറ്റപ്പന്തയം- പൊരിച്ച കോഴി1 എന്ന പോസ്റ്റില്‍ ഞങ്ങളുടെ സ്റ്റഡിലീവ് വിശേഷങ്ങളെ പറ്റി പറഞ്ഞല്ലോ. ഈ പോസ്റ്റിനെ അതിന്റെ രണ്ടാം ഭാഗം എന്നു പറയാംആ കഥയുടെ ഒരു തുടര്‍‌ച്ച.

ഫുള്‍‌ ചിക്കന്‍‌ പത്തു പൈസ ചിലവില്ലാതെ ഒറ്റയിരുപ്പിനു തിന്നാന്‍‌ കഴിഞ്ഞതിന്റെ ചാരിതാര്‍‌ത്ഥ്യവുമായിട്ടാണ് അന്ന് രാത്രി ജോബി ഉറങ്ങാന്‍‌ കിടന്നത്. അതേ സമയം എന്താ‍ണെന്നറിയില്ല. വയറിനു സുഖമില്ല, വിശപ്പില്ല എന്നൊക്കെ പറഞ്ഞ് വല്ലാത്ത ഫീലിങ്ങിലാണ് മത്തന്‍‌ കിടന്നത്. കാശു കൊടുത്തിട്ടാ‍ണെങ്കിലും കോഴി ശാപ്പിടാന്‍‌ കഴിഞ്ഞ സ്ന്തോഷത്തിലും മത്തനു ഒരു പണി കിട്ടിയതിലുള്ള ആശ്വാസത്തിലും ജോബിയോട് മനസ്സു കൊണ്ടോരു അസൂയയിലും ഞങ്ങളും ഉറങ്ങാന്‍‌ കിടന്നു.

പിറ്റേ ദിവസം. തലേ ദിവസത്തെ ഹാങ്ങ് ഓവറിലായിരുന്നു മത്തന്‍‌. ജോബിയെ കാണുമ്പോഴേ പേടി. ജോബിയാണേങ്കില്‍‌ ഇന്നാരെങ്കിലുമുണ്ടോ പന്തയത്തിന് എന്ന വെല്ലുവിളിയുമായി മസിലും പെരുപ്പിച്ച് നടക്കാന്‍‌ തുടങ്ങി. തലേദിവസത്തെ പ്രകടനം അവന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ച പോലെ!

അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടില്‍‌ താമസിക്കുന്ന കിരണ്‍‌ ഞങ്ങളുടെ വീട്ടിലേയ്യ്ക്കു വരുന്നത്. സ്റ്റഡി ലീവിനു കിട്ടിയ ഗ്യാപ്പില്‍‌ ഒന്നു വീടു വരെ പോയിട്ടുള്ള വരവാണ്. ആ വീട്ടില്‍‌ താമസിക്കുന്ന മറ്റുള്ളവരെല്ലാം നാട്ടില്‍‌ തന്നെയാണ്. കിരണ്‍‌ ഞങ്ങളുടെ കൂടെ കൂടി പഠിക്കാമല്ലോ എന്ന പ്ലാനിലാണ് (?) തിരിച്ചെത്തിയത്. അവന്‍‌ രാവിലെ തന്നെ പുസ്തകങ്ങളും മറ്റുമായി ഞങ്ങളുടെ റൂമിലെത്തുമ്പോള്‍‌ അവിടെ തലേ ദിവസത്തെ തീറ്റപ്പന്തയത്തിന്റെ ചര്‍‌ച്ച തീര്‍‌ന്നിട്ടില്ല. കഥ മുഴുവന്‍‌ കേട്ടു കഴിഞ്ഞപ്പോള്‍‌ കിരണും ജോബിയുടെ കൂട്ടത്തില്‍‌ കൂടി. അവനും പറഞ്ഞുഎടാ, മണ്ടന്‍‌ മത്താ, ഒരു കോഴി ഒറ്റയിരുപ്പിനു തിന്നുക എന്നു വച്ചാലെന്താടാ ഇത്ര ബുദ്ധിമുട്ട്? എനിക്കു തിന്നാന്‍‌ പറ്റുമല്ലോ ഒരു ഫുള്‍‌ ചിക്കന്‍‌!.നോക്കണോ? ”

എന്നാല്‍‌ മത്തനത് കേട്ടതായി ഭാവിച്ചതേയില്ല.കിരണിന്റെ ചോദ്യം ജോബിയോടായി. അപ്പോള്‍‌ എടാ, ഞാന്‍‌ വേണമെങ്കില്‍‌ 2 ചിക്കന്‍‌ തിന്നു കാണിക്കാംഎന്നായി ജോബി.
ഇതു കേട്ട കിരണ്‍‌ അപ്പോഴേ ജോബിയെ എതിര്‍‌ത്തു. നീ എന്തായാലും 2 ചിക്കന്‍‌ തിന്നില്ല. അളിയാ, വെറുതേ വാചകമടിക്കേണ്ട

എന്നാല്‍‌ ജോബി വിടുന്ന ലക്ഷണമില്ല. പിന്നെ വൈകിയില്ല. അടുത്ത പന്തയം.

‘1 മണിക്കൂര്‍‌ സമയം. അതിനുള്ളില്‍‌ ജോബി 2 ചിക്കന്‍‌ തിന്നാല്‍‌ അതിന്റെ വില കിരണ്‍‌ കൊടുക്കും. പറ്റിയില്ലെങ്കില്‍‌ ആ 2 കോഴിയുടെ വിലയും ജോബി കൊടുക്കേണ്ടി വരും. കൂടാതെ കിരണിന്‍ ഒരു കോഴി കൂടെ വാങ്ങിക്കൊടുക്കുകയും വേണം

അങ്ങനെ അന്നും കോഴി പഴയ പടി എത്തി, ഇത്തവണ മൊത്തം 4 എണ്ണം രണ്ടെണ്ണം ഞങ്ങള്‍‌ക്കെല്ലാം കൂടി. നടത്തിപ്പിന്റെ പൂര്‍‌ണ്ണ ചുമതലയും മത്തന്‍‌ ഏറ്റെടുത്തു. (പൈസ പോകുന്നത് ആരുടെയായാലും തനിക്കു സംഭവിച്ചതിനേക്കാള്‍‌ നഷ്ടം അവനു വരുമല്ലോ എന്ന ആശ്വാസം മത്തന്റെ മുഖത്തു പ്രകടമായിരുന്നു). ഇത്തവണ ഞങ്ങളും കരുതി തന്നെയായിരുന്നു. കൂടെ പൊറോട്ടയും വാങ്ങി ഞങ്ങള്‍‌ മുന്‍‌പേ തയ്യാറായി. (ഒരു 4 പൊറോട്ട തനിക്കും വേണമെന്ന് ജോബി ആവശ്യപ്പെട്ടിരുന്നു. അതവന്‍‌ തിന്നില്ലെന്നറിയാമെങ്കിലും അവന്റെ അഹങ്കാരം ഇന്നോടെ തീര്‍‌ക്കാമല്ലോന്നു കരുതി ഞങ്ങള്‍‌ അവനും കൂടി പൊറോട്ട കരുതി)

മത്സരം തുടങ്ങി. ആദ്യത്തെ 10 മിനുട്ടു കൊണ്ട് ആദ്യത്തെ കോഴി നാമാവശേഷമായി. തുടര്‍‌ന്ന് ജോബി രണ്ടാമത്തെ കോഴിയെ കൈ വച്ചു. ഒരല്‍‌പ്പം കഷ്ടപ്പെട്ടെങ്കിലും, 35 മിനിട്ടിനുള്ളില്‍‌ രണ്ടാമത്തെ കോഴിയും അവന്‍‌ തീര്‍‌ത്തു. കൂടെ 4 പൊറോട്ടയും. കിരണ്‍‌ ശ്വാസം നിലച്ചതു പോലെയായി. ഞങ്ങളും അത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അതു സംഭവിച്ചു. ഞങ്ങള്‍‌ മനസ്സു കൊണ്ട് ജോബിയെ നമസ്കരിച്ചു. എന്തിന്, ഭക്ഷണകലയുടെ തമ്പുരാന്‍‌ എന്നു ഞ്ങ്ങള്‍‌ വിശേഷിപ്പിക്കാറുള്ള സുധിയപ്പന്‍‌ പോലും ഒന്നു അന്തം വിട്ടു. (സാമ്പത്തിക ഞെരുക്കം കാരണം പൈസ പോയാലോ എന്ന പേടി കാരണം കൊണ്ടു മാത്രമാണ് സുധിയപ്പന്‍‌ മത്സരങ്ങളില്‍‌ നിന്നുമൊഴിഞ്ഞു നിന്നത്)

അങ്ങനെ രണ്ടാം ദിവസവും കാശു ചിലവാക്കാതെ ജോബിയ്ക്ക് ചിക്കന്‍‌ കിട്ടി.
ബാക്കി സംഭവങ്ങള്‍‌ ചുരുക്കിപ്പറയാം.

തുടര്‍‌ച്ചയായ മൂന്നാം ദിവസം. അന്നും തലേന്നത്തെ സംഭവങ്ങളെ പറ്റിയുള്ള ചര്‍‌‌ച്ച വന്നു. അന്ന് കിരണും ജോബിയെ സമ്മതിച്ചു. അവന്‍‌ പറഞ്ഞു. ശരിയാണ്, അളിയാ. ഈ കോഴി 2 എണ്ണമെല്ലാം ഒറ്റയടിയ്ക്ക് തിന്നാന്‍‌ പറ്റും. ഇന്നലെ തിന്നപ്പോഴല്ലേ എനിക്കും മനസ്സിലായത്“ (കിരണിനും ഞങ്ങള്‍‌ക്കും കൂടെ വേറെ 2 ചിക്കനും വാങ്ങിയിരുന്നല്ലോ)

തനിക്കു നഷ്ടപ്പെട്ട പൈസയെങ്കിലും മുതലാക്കാനായി കിരണ്‍‌ വീണ്ടും ജോബിയെ വെല്ലു വിളിച്ചു.ഇത്തവണ വേണമെങ്കില്‍‌ 2 കോഴിയെ കിരണ്‍‌ തിന്നാമെന്നായി. എന്നാല്‍‌ ജോബി വഴങ്ങിയില്ല.അതു പറ്റുമെന്ന് താന്‍‌ തന്നെ തെളിയിച്ചതല്ലേ എന്നായി അവന്‍‌. കിരണും വിട്ടില്ല. ഒന്നര മണിക്ക്കൂറിനുള്ളില്‍‌ 3 ചിക്കന്‍‌ തിന്നാമെന്നായി. തിന്നില്ലെങ്കില്‍‌ അവന്‍‌ ജോബിയ്ക് 1 ചിക്കന്‍‌ വാങ്ങിക്കൊടുക്കാമെന്നും കൂടാതെ 3 ചിക്കന്റെയും പൈസ കൊടുക്കാമെന്നും സമ്മതിച്ചു. കിരണിന്‍ 3 ചിക്കന്‍‌ തിന്നാനായില്ലെങ്കില്‍‌ അതും ജോബിയ്ക്കു തിന്നാം.

ആ വെല്ലുവിളി ജോബി സ്വികരിച്ചു. 2 മണിക്കൂര്‍‌ സമയവും അനുവദിച്ചു. അങ്ങനെ അന്നും മത്സരം തുടങ്ങി. 20 മിനുട്ടു കൊണ്ട് കിരണ്‍‌ 1 കോഴിയെ തീര്‍‌ത്തു. എന്നാല്‍‌ 40 മിനുട്ട് കഴിയുമ്പോഴേയ്ക്കും കിരണിന് രണ്ടാമത്തെ കോഴിയുടെ പകുതിയേ തിന്നാനായുള്ളൂ. അപ്പോഴേയ്കും അതാ വരുന്നു! വേറാരുമല്ല, വാള്‍!!! കിരണ്‍‌ നേരെ പുറത്തേയ്ക്കോടി. കുറച്ചു കഴിഞ്ഞ് മൂന്നു നാലു മനോഹരമായ വാളുകള്‍‌ക്കു ശേഷം അവന്‍‌‌ കിടപ്പായി. പിന്നെ, 2 മണിക്കൂറല്ല. അന്നത്തെ ദിവസം കിരണ്‍‌ ഒന്നും കഴിച്ചില്ല.

എന്തായാലും അന്നും ജോബിയ്കു കുശാലായി. എങ്കിലും അവന്‍‌ കിരണിന് ഒരു ഇളവു ചെയ്തു. ആ മൂന്നാമത്തെ കോഴി കൊണ്ട് അവനും തൃപ്തിപ്പെട്ടു. അതു കൊണ്ട് കിരണിന്റെ ഒരു കോഴിയ്ക്കുള്ള പൈസയെങ്കിലും കുറഞ്ഞു കിട്ടി.

അങ്ങനെ തുടര്‍‌ച്ചയായി 3 ദിവസം ജോബിയ്ക്ക് ചിക്കന്‍‌ തിന്നാന്‍‌ കിട്ടി. കോഴ്സ് എല്ലാം കഴിഞ്ഞു പോകും മുന്‍പ് ചിക്കന്‍‌ കഴിക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹവും അങ്ങനെ സഫലീകരിച്ചു.. മത്തനും കിരണും മാത്രം ആ സംഭവം തങ്ങളുടെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം പോലെ ഇന്നും കൊണ്ടു നടക്കുന്നു.

18 comments:

 1. ശ്രീ said...

  ഇതു ‘തീറ്റപ്പന്തയം- പൊരിച്ച കോഴി’ എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗം. പിന്നീടെന്തു സംഭവിച്ചു എന്നു പലരും ചോദിച്ചിരുന്നല്ലോ.... ഇതു വായിച്ചു നോക്കൂ...

 2. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: പോസ്റ്റ് വായിച്ചിട്ട് കോഴി തിന്നു വയറു നിറഞ്ഞ പോലെ തോന്നുന്നു ആകെ മൊത്തം കോഴിമയം.ഒരോ വരിയിലും കോഴി. 5 കോഴിയൊക്കെ ആയാല്‍ ആര്‍ക്കും ഒന്നു ബോറഡിക്കും.;)

 3. സു | Su said...

  :)

 4. സാരംഗി said...

  വരികളില്‍ കോഴിയോടുള്ള ആസക്തി നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും രസകരമായി എഴുതി. ( തല്ലല്ലേ..)
  :)

 5. SAJAN | സാജന്‍ said...

  ശ്രീ ഇതും കിടുകിടുക്കന്‍..

 6. ശ്രീ said...

  ചാത്താ...
  ബോറടിപ്പിച്ചെങ്കില്‍‌ സോറി. ആ കശ്മലന്‍‌മാര്‍‌ക്ക് തിന്നാന്‍‌ നേരം തീരെ ബോറടിച്ചില്ലെന്നേ... :)

  സൂവേച്ചി...
  :)

  സാരംഗി...
  അവസാനം ആര്‍‌ത്തി എനിക്കാണെന്നായി, അല്ലേ...
  :)

  സാജന്‍‌ ചേട്ടാ...
  നന്ദി.
  :)

 7. prem kumar said...

  Enthayyallum kiran ethu vayyichu eppollum manasu vishamikundakkum..

  Goonapadam::

  areyum bhakshnakaryathill underestimate cheyyaruthu..

 8. Saijumon said...

  Veetil virunnukar vannal kozhikku kidakka poruthiyillennu parayum pole. Nee enne vidunna lakshanamilla alle. Saramilla ellavarkkum ippol nalla mathippanu enne alle. Ente oru karyam. ambada njane. Ho enne sammathikkanam

 9. Manu said...

  kollaaam kozhipuraanam :)

 10. ശ്രീ said...

  :)

 11. ശ്രീ said...

  പ്രേം...

  അതാണു കാര്യം... ഭക്ഷണ കാര്യത്തില്‍ ആരെയും വില കുറച്ചു കാണരുത്!

  സൈജു....
  :)

  മനുചേട്ടാ...
  നന്ദി...
  :)

 12. Anonymous said...

  ഞാന്‍ വിചാരിച്ചു. ഫുള്‍ ചിക്കനെന്നു പറഞ്ഞാല്‍ കോഴിയുടെ തൂവലുംകൂടിയാകും എന്ന്. കുറഞ്ഞ പക്ഷം എല്ലും കൂടിയെങ്കിലും.

 13. ഇത്തിരിവെട്ടം said...

  ആകെ മൊത്തം ഒരു കോഴി മയം... കോള്ളാം..

 14. സാല്‍ജോҐsaljo said...

  ഒരു പന്തയം കൂടി നോക്കുന്നോ?

  :()

 15. ശ്രീ said...

  ഗീത ചേച്ചി...
  ഉണ്ടായിരുന്നെങ്കില്‍ ജോബി വേണമെങ്കില്‍ പപ്പും തൂവല്ലും വരെ അന്നു തിന്നേനെ... ഹൊ! എന്തു തീറ്റയായിരുന്നെന്നോ...

  ഇത്തിരി മാഷെ...
  ഈ വഴി കയറിയതിനു നന്ദി...

  സാല്‍ജോ...
  എന്റമ്മോ... ഞാനതിനുള്ള ആളില്ലാട്ടോ....
  :)

 16. ajith said...

  ഇതാണോ കോഴിത്തീറ്റ മല്‍‌സരംന്ന് പറയുന്നത്. ഹഹഹ!!!1

 17. ജ്യുവൽ said...

  ഹ ഹ....തിന്നുവാണേൽ ഇങ്ങനെ തിന്നണം!!

 18. Muralee Mukundan , ബിലാത്തിപട്ടണം said...

  തീറ്റ പന്തയം വെല്ലാൻ ഒരു തീറ്റ പണ്ടരം