2007 എന്ന ഒരു വര്‍ഷം കൂടി വിട വാങ്ങുകയാണ്. നമ്മുടെയെല്ലാം ജീവിതത്തിലെ എണ്ണപ്പെട്ട 365 ദിവസങ്ങള്‍ കൂടി കടന്നു പോയ്ക്കൊണ്ടിരിയ്ക്കുന്നു. അഥവാ ആയുസ്സിന്റെ 365 ദിവസങ്ങള്‍ കൂടി നമുക്ക് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു. ജീവിതത്തിലെ എന്തൊക്കെയോ നേട്ടങ്ങള്‍ക്കും ചില നഷ്ടങ്ങള്‍ക്കും സാക്ഷിയായ ഒരു വര്‍ഷം കൂടി ആണ് നമ്മെ പിരിഞ്ഞു പോകുന്നത്, അല്ലേ? എങ്കിലും ഒട്ടേറെ പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷം നമ്മെ കാത്തു നില്‍ക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൈവന്ന ഒരു വര്‍ഷമായിരുന്നു 2007. അതില്‍ പ്രാധാനമായും രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് നാട്ടില്‍ നിന്നും ബാംഗ്ലൂരേയ്ക്കുള്ള മാറ്റം. രണ്ട് ബൂലോകത്തേയ്ക്കുള്ള പ്രവേശം. എന്റെ പഠനമെല്ലാം കഴിഞ്ഞ് രണ്ടര – മൂന്നു വര്‍ഷത്തോളം നാട്ടില്‍ തന്നെ ജോലി ചെയ്തതിനു ശേഷമാണ് ഞാന്‍ ബാംഗ്ലൂര്‍ക്ക് ജോലി തേടി എത്തുന്നത്. നാടിനെ ഉപേക്ഷിക്കാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ് അത്രയും നാള്‍ അവിടെ തന്നെ നിന്നത്. അവസാനം സുഹൃത്തുക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധവും നാട്ടിലെ ജോലി ഒരു സാധാരണ ജീവിതത്തിനു പോലും മതിയാകില്ല എന്ന തിരിച്ചറിവും ബാംഗ്ലൂര്‍ക്ക് വണ്ടി കയറാന്‍ എന്നെ നിര്‍ബന്ധിതനാക്കി. അധികം വൈകാതെ ഇവിടെ ഒരു ജോലിയില്‍ പ്രവേശിയ്ക്കാനുമായി.
സത്യത്തില്‍ നാട്ടിലെ ആ ചുറ്റുപാടില്‍ നിന്നും മാറി നിന്നിട്ടും അങ്ങനെ ഒരു തോന്നലില്ലാതിരുന്നതിനു പ്രധാന കാരണം നമ്മുടെ ബൂലോകമാണ്. ബൂലോകത്തേയ്ക്കുള്ള എന്റെ വരവു തന്നെ അപ്രതീക്ഷിതമായിരുന്നു. യാദൃശ്ചികമായി എവിടെയോ ബ്ലോഗിനെപ്പറ്റി വായിച്ചു. പിന്നെ, ഗൂഗിളില്‍ സെര്‍ച്ച് നടത്തി. അങ്ങനെ ഗൂഗിളിനു തന്നെ മലയാളം ബ്ലോഗ് ഉണ്ടെന്നു മനസ്സിലായി, ഒരെണ്ണം തട്ടിക്കൂട്ടുകയും ചെയ്തു, കഴിഞ്ഞ ജനുവരി ആദ്യം. ഡയറിക്കുറിപ്പുകള്‍ എന്ന പോലെ ഇന്റര്‍നെറ്റില്‍ ഡിജിറ്റലായി കുറച്ചു സ്ഥലം എന്നേ അന്ന് കരുതിയുള്ളൂ. ‘നീര്‍മിഴിപ്പൂക്കള്‍’ എന്ന് പേരുമിട്ടു. ആദ്യമായി ഒരു കുറിപ്പു പോലെ “സൌഹൃദങ്ങള്‍ നശിയ്ക്കുന്നതെങ്ങനെ” എന്ന പേരില്‍ പോസ്റ്റിട്ടു. പക്ഷെ, അത് അന്ന് പബ്ലിഷ് ചെയ്തില്ല, സേവ് ചെയ്തു വച്ചതേയുള്ളൂ. ഫെബ്രുവരിയില്‍ രണ്ടാമത്തെ പോസ്റ്റും ഇട്ടു. എന്നാല്‍ അതിനെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതു കൊണ്ടും എങ്ങനെ ഉപയോഗിയ്ക്കണം എന്നറിയാത്തതു കൊണ്ടും അത് രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ചില്‍ അറിയാതെ ഞാന്‍ തന്നെ ഡിലീറ്റു ചെയ്തു. സത്യത്തില്‍ ബ്ലോഗേതാണ്, പോസ്റ്റേതാണ് എന്നൊന്നും അന്ന് വലിയ പിടിയില്ലായിരുന്നു. അങ്ങനെ ഏതോ പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള ശ്രമം ബ്ലോഗിന്റെ പണി കഴിച്ചു. പിന്നെ അതേ പേരില്‍ ഒരു ബ്ലോഗ് കൂടി വീണ്ടും തുടങ്ങി. അതാണ് ഇന്നു കാണുന്ന ബ്ലോഗ്. ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാമെന്നും പബ്ലിഷ് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് വായിയ്ക്കാനാകും എന്നുമെല്ലാം അറിഞ്ഞത് ആയിടയ്ക്കാണ്. അതും അബദ്ധത്തില്‍ “കാലത്തിന്റെ മണിമുഴക്കങ്ങള്‍” എന്ന ഒരു പോസ്റ്റ് (കഥ)അറിയാതെ പബ്ലിഷ് ചെയ്തപ്പോള്‍. ഞാനൊട്ടും പ്രതീക്ഷിയ്ക്കാതെ ആരൊക്കെയോ അത് വായിച്ചു. ആദ്യ കമന്റും കിട്ടി. വിടരുന്ന മൊട്ടുകളില്‍ നിന്ന്. പിന്നീടാണ് എല്ലാ പഴയ പോസ്റ്റുകളും പബ്ലിഷ് ചെയ്യുന്നത്. തുടര്‍ന്ന് സമയം പോലെ ബ്ലോഗ് വായനയും തുടങ്ങി. അങ്ങനെ ഇന്ന് ഈ കാണുന്ന ശ്രീ എന്ന ബ്ലോഗറായി.
ഒട്ടും പ്രതീക്ഷിയ്ക്കാതെ ഈ ബൂലോകത്തു നിന്നും കുറച്ചു നല്ല സുഹൃത്തുക്കളെയും എനിക്കു കിട്ടി (ആരെയും പേരെടുത്ത് പരാമര്‍ശിയ്ക്കുന്നില്ല). ഇന്ന് ഈ ബൂലോകത്ത് എനിക്കു ഗുരുസ്ഥാനത്ത് സ്നേഹധനരായ കുറച്ചു നല്ല ചേട്ടന്മാരും ചേച്ചിമാരുമുണ്ട്. നല്ല കൂട്ടുകാരുണ്ട്. അനുജന്മാരും അനുജത്തിമാരുമുണ്ട്. ഇതിലെ ഭൂരിഭാഗം പേരെയും നേരിട്ടു കണ്ടിട്ടേയില്ല എങ്കിലും വളരെക്കാലമായി അടുത്തു പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ ആയിക്കഴിഞ്ഞു ഇവരെല്ലാവരും. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇന്ന് നാമെല്ലാവരും 2007 നെ വിട്ടു പിരിയാനായി തയ്യാറെടുത്തു കഴിഞ്ഞു. 2008 ഇതാ നമുക്കു തൊട്ടരികിലെത്തി. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഒരായിരം പ്രതീക്ഷകളുമായി നാം പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിയ്ക്കുകയായി. ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുന്നു.
എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും സമ്പല്‍സമൃദ്ധമായ, ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം ആശംസിയ്ക്കുന്നു !
“കാലമിനിയുമുരുളും,
വിഷു വരും വര്‍ഷം വരും,
തിരുവോണം വരും,
പിന്നെ ഓരോ തളിരിലും,
പൂ വരും കായ് വരും,
അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം”
2007, നിനക്കു വിട! സ്വാഗതം 2008.
54 comments:
എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും സമ്പല്‍സമൃദ്ധമായ, ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം ആശംസിയ്ക്കുന്നു !
2007, നിനക്കു വിട! സ്വാഗതം 2008.
പടിയിറങ്ങുന്ന ഇന്നലെകള്‍ക്ക് സാക്ഷ്യമായ് ഓര്‍മകള്‍ മാത്രം.. അല്ലെ ശ്രീ..?അതുകൊണ്ടാണല്ലൊ തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോഴും മയില്പീലിതുണ്ടുപോലെ ഓര്‍മകള്‍ മനസ്സിനെ പിടിച്ചു കുലുക്കുന്നത്.
എല്ലാ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്.!!
ശ്രീ, ആ ചേട്ടന്മാരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടെന്ന് കരുതട്ടെ . നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു. ശ്രീക്കുമാത്രമല്ല, എല്ലാ ബൂലോകന്മാര്‍ക്കും .
മധുരവും, എരിവും, പുളിപ്പും, ചവര്‍പ്പും, കയ്പ്പുമുള്ള അനുഭവങ്ങള്‍ നല്‍കിയ ഒരു വര്‍ഷം കൂടി കൊഴിയുന്നു.
പടിയിറങ്ങുമ്പോള്‍ ഓര്‍ത്തു വക്കാന്‍ കുറച്ചേറെ നല്ല നിമിഷങ്ങളും സമ്മാനിച്ചു 2007.
പോകേണ്ട എന്നു പറഞ്ഞാല്‍, പോകാതിരിക്കാനാവില്ലല്ലോ, യാത്ര പറയുവാനും?
രണ്ടായിരത്തി ഏഴിനോട് വിട പറയുന്നതിനൊപ്പം തന്നെ 2008 നെ സ്വാഗതം മ്ചെയ്യുന്നു.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്
ശ്രീ, പുതുവത്സരാശംസകള്
ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൈവന്ന ഒരു വര്‍ഷമായിരുന്നു ശ്രീക്ക് 2007 എന്നു പറഞ്ഞല്ലോ. 2008 അതിനേക്കാള്‍ നല്ല അനുഭവങ്ങള്‍ ശ്രീക്ക് സമ്മാനിക്കട്ടെ. സന്തോഷവും, സമാധാനവും, സ്നേഹവും, വിജ്ഞാനവും 2008 ശ്രീക്ക് നല്‍കട്ടെ. ശ്രീക്കും കുടുമ്പത്തിനും ഒപ്പം എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഒരു നല്ല 2008 ആശംസിക്കുന്നു.
2007 എനിക്കു സമ്മാനിച്ചതില്‍ എനിക്ക് ഏറെയിഷ്ടം ബ്ലോഗുകളുടെ ഈ ലോകമാണ്. ശ്രീ... നവവത്സരാശംസകള്‍!!!!
നമ്മള്‍ ഇത്ര അടുത്ത് താമസിച്ചിട്ടും കാണന്‍ കഴിയാതെ പോയത് ദുഖകരം തന്നെ!
പുതുവത്സരാശംസകള്!!
http://sreenath.wordpress.com
സജീ...
ആദ്യ കമന്റിനു നന്ദി.
നിരക്ഷരന്‍ ചേട്ടാ...
തീര്‍ച്ചയായും. കമന്റുകളിലൂടെ സ്ഥിരമായി തരുന്ന പ്രോത്സാഹനങ്ങള്‍ക്കു നന്ദി.
കുറുമാന്‍ജീ... നന്ദി.
പടിപ്പുര മാഷേ... നന്ദി.
അഭിലാഷ് ഭായ്... സന്തോഷം, നന്ദി.
ശാരൂ... നന്ദി.
ശ്രീനാഥ്... വൈകാതെ കാണാം. നന്ദി.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്!
ശ്രീ, പുതുവത്സരാശംസകള്
2007നോട് വിടപറഞ്ഞുകൊണ്ടും 2008നെ സ്വാഗതം ചെയ്തുകൊണ്ടും ഉള്ള ശ്രീ യുടെ പോസ്റ്റ് നന്നായി.
ഞാനീ ബൂലോകത്തെത്തിയപ്പോള്‍ ആദ്യമായി വായിച്ചത് ശ്രീയുടെ പോസ്റ്റ് ആയ നീര്‍മിഴിപ്പൂക്കളാണ്. അതിലെ സ്കൂട്ടര്‍ പുരാണം ഇന്നുമോര്‍മ്മയുണ്ട്....
ശ്രീ യ്ക്കും കുടുംബത്തിനും നവവത്സരാശംസകള്‍.
ശ്രീക്കും കുടുംബത്തിനും
പുതുവത്സരാശംസകള്!
ശ്രീയേ.. നന്നായെടാ..
എല്ലാ ബൂലോകര്‍ക്കും നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു..
ആ അനുജത്തിമാരുടെ കൂട്ടത്തില്‍ ഞാനുമുണ്ടെന്നു കരുതുന്നു
ശ്രീക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍
ശ്രീ, ഒരു അടിപൊളി 2008 ആശംസിക്കുന്നു...
പുതുവത്സരാശംസകള് ശ്രീ
(പറയണ്ട കാര്യമില്ല ചേച്ചിമാരുടെ കൂട്ടത്തില്‍ ഞാനുമുണ്ടെന്നെനിക്കറിയാട്ടോ)
ശ്രീ ....
2008 ഒരു ലീപ് ഇയര്‍ ആണ്....എന്നു വെച്ചാ ബ്ലോഗാന്‍ ഒരു ദിവസം കൂടി...
2008 ഒരു നല്ല വര്‍ഷമാകട്ടെ,പ്രത്യേകതകളുടെ ലിസ്റ്റില്‍ നല്ല ഒത്തിരി കാര്യങ്ങള്‍ കൂടി വന്നു ചേരെട്ടെ...
ശ്രീക്കും അതുപോലെ എല്ലാ ബൂലോകര്‍ക്കും
അവസാനം സഫലമീയാത്ര സെന്റിയാക്കി.
പുതുവത്സരാശംസകള്!!
ശ്രീയേ, ദേ, 07 നോട് വിടപറയുമ്പോള്‍ “അപ്പോളാരെന്നോ എന്തെന്നോ..” എന്നൊക്കെ പാടി സെന്റിയാക്കല്ലേ എന്നെ.. :)
പ്രതീക്ഷയോടെ സ്വാഗതം ചെയ്യാം നമുക്ക് രണ്ടായിരത്തെട്ടിനെ,
ആശംസകളോടെ,
ശ്രീലാല്‍.
വാല്‍മീകി മാഷേ... നന്ദി.
ഗീതേച്ചീ...അതെല്ലാം ഇന്നും ഓര്‍ത്തിരിയ്ക്കുന്നുണ്ടെന്നതില്‍ സന്തോഷം. നന്ദി.
അലി ഭായ്... നന്ദി.
പ്രയാസീ... നന്ദി.
പ്രിയാ... തീര്‍ച്ചയായും അങ്ങനെ കരുതിക്കോളൂ... സന്തോഷം, നന്ദി.
ജിഹേഷ് ഭായ്... നന്ദി.
ആഷ ചേച്ചീ... അതു തന്നെ. നന്ദി. :)
കുഞ്ഞായി മാഷേ... അതെ, 2008 ല്‍ ഒരു അധിക ദിവസം കൂടി നമുക്കു ലഭിയ്ക്കുന്നു. നന്ദി.
കിനാവ്... അവസാനം അതു കൂടി ചേര്‍ക്കണം എന്നു തോന്നി, അത്രയേയുള്ളൂ. നന്ദി.
ശ്രീലാല്‍... സെന്റിയാക്കാനല്ല, ഒരു വീണ്ടു വിചാരം! നന്ദി, കേട്ടോ.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്!
:)
ശ്രീ...,
"ആരെന്നു, മെന്തെന്നും..." ഒക്കെ ചിന്തിച്ചാല്‍.....
വേണ്ട, അതൊരു വിഷമിപ്പിയ്ക്കുന്ന അവസ്ഥയാണ്.
അതുകൊണ്ട്,
"നമുയ്ക്കിപ്പൊഴീ..യാര്‍ദ്രയെ,ശ്ശാന്തരായ് സൗമ്യരായ് എതിരേല്‍ക്കാം...".
പുതിയ വര്‍ഷം എല്ലാവരുടെ ജീവിതത്തിലും സന്തോഷം നിറയ്ക്കട്ടെ.....!!!
ഏതാനും നഷ്ടങ്ങള്‍ക്കിടയിലും എനിയ്കും ഏറെ സന്തോഷം തന്ന ഒന്നാണ് ബൂലോകത്തേക്കുള്ള പ്രവേശം. ബൂലോകത്തിലൂടെ ഏതാനും നല്ല്ല ചില സൌഹൃദങ്ങള്‍ ലഭിച്ചു എന്നതു തന്നെ എന്റേയും വലിയൊരു നേട്ടം....
പുതുവത്സരാശംസകള്...
“ഒരായിരം പ്രതീക്ഷകളുമായി നാം പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിയ്ക്കുകയായി.
ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുന്നു.”
എല്ലാ ബ്ലോഗിലും ‘ശ്രീ’യോടെ വന്നു അഭിപ്രായമറിയിക്കുന്ന ശ്രീയുടെ പ്രാര്‍ത്ഥനയുടെ കൂടെ എന്റെ പ്രാര്‍ത്ഥനയും ചേര്‍ക്കുന്നു.....
“2008 വരും നേരം ഒരുമിച്ചു
കൈകള്‍ കോര്‍ത്ത് എതിരേല്‍ക്കണം
നമുക്ക് ഈ ക്കുറി
വരും കൊല്ലം ആരെന്നും
എന്തെന്നും ആര്‍ക്കറിയാം....”
puthu varsha aaSamsakaL Sreee
പ്രതീക്ഷാനിര്‍ഭരമായ ഒരു പുതുവര്‍ഷം
ആശംസിക്കുന്നു.
ശ്രീയേ.. പുതുവത്സരാശംസകള്!!
എന്നെ ചേട്ടനായി കൂട്ടിക്കാണുമല്ലോ അല്ലേ?
ഓ.ടോ. ആ ഇന്റല്‍ കമ്പനിക്ക് ഒരു വാക്കിലെങ്കിലും നന്ദി പറയാമായിരുന്നു ശ്രീയേ. ശ്രീസോബിനെ ബൂലോകരറിയുന്ന ശ്രീയാക്കിമാറ്റിയത് ഇന്റല്‍ മാത്രമല്ലേ? ഈ ബ്ലോഗെല്ലാം വായിക്കാന്‍ സൌകര്യമായി ഒരു കമ്പ്യൂട്ടര്‍, മുറി, ഇഷടം പോലെ സമയം, ബ്ലോഗ് വായിക്കുന്നതിനും ഓടിനടന്നു കമന്റുന്നതിനും കൃത്യമായി ശമ്പളം. .. ഇത്രയുമൊക്കെ അവര്‍ തരുന്നില്ലേ? നന്ദി വേണം കൊച്ചനേ നന്ദി!
ആപ്പി ന്യൂയര്‍ ഭായ്
പിന്നെ കാണാം
:)
ഉപാസന
ചന്ദ്രകാന്തം ചേച്ചീ...
അതെ, പുതുവര്‍ഷത്തെ എതിരേല്‍ക്കാം. നന്ദി.
ശ്രീച്ചേട്ടാ... നന്ദി.
മാണിക്യം... സ്വാഗതം, നന്ദി.
മനുവേട്ടാ... നന്ദി.
അദൃശ്യന്‍ മാഷേ... നന്ദി.
അപ്പുവേട്ടാ... അതെയതെ, സമ്മതിച്ചു. നന്ദി.
സുനില്‍... നന്ദി.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്!
:)
ആശംസകള്‍.
നവവത്സരാശംസകള്‍.
ശ്രീ ആശംസകള്‍,
വരും വര്‍ഷം ആഗ്രഹിക്കുന്ന എല്ലാ നന്‍മകളുടെതും ആവട്ടെ:)
2007 നിനക്ക് വിടനല്‍ക്കട്ടെ...
പുതുവത്സരാശംസകള്‍
2008-ഉം ശ്രീക്കു ഒത്തിരിയൊത്തിരി നല്ലതാകട്ടെ.
ശ്രീ പറഞ്ഞപോലെതന്നെ ബ്ലോഗേതാ,പോസ്റ്റേതാന്നറിയാതെ(ദേ ഇപ്പൊപ്പോലും കീബോര്‍ഡീ നോക്കാതെ ടൈപ്പാനറിയാതെ )വന്ന എന്നെ തിരിച്ചൊന്നും ആഗ്രഹിക്കാതെ പ്രോത്സാഹിപ്പിച്ച ഒരു പിടി നല്ല സുഹൃത്തുക്കള്‍
2007 എന്റെ ജീവിതത്തിലെ പുണ്യവര്‍ഷം
വലിയ മനസ്സും അതില്‍ നിറയെ കലയും,നന്മയും,സ്നേഹവും ഉള്ള ഒരുപാടു പേരെ ബൂലോകം വഴി ദൈവം എനിക്കു കൊണ്ടുവന്നു നല്‍കിയ വര്‍ഷം.
സുഹൃത്തുക്കളും,കൂടപ്പിറപ്പുകളും അതിലുപരി മറ്റെന്തൊക്കെയോ ആയി മാറിയ ഒരു പാട് പുണ്യങ്ങള്‍
അതിലൊരു പുണ്യം നീയും ശ്രീ..
പുതുവത്സരാശംസകള്‍ കൂടപ്പിറപ്പേ..
ശ്രീ, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്...
ശ്രീക്കും മറ്റു ബൂലോക കൂടപ്പിറപ്പുകള്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും ഒരു പുതിയ വര്‍ഷം നേരുന്നു... :)
കലക്കി. അതിഷ്ടായി.
കൃഷ് ചേട്ടാ... നന്ദി.
സാജന്‍ ചേട്ടാ... നന്ദി.
മയില്‍പ്പീലി... നന്ദി.
ആഗ്നേയ ചേച്ചീ... വളരെ സന്തോഷം, നന്ദി. ഇനിയും ഒരുപാട് സുഹൃത്തുക്കളെ ലഭിയ്ക്കട്ടെ.:)
അരുണ്‍ ജോസ്... നന്ദി.
നജീമിക്കാ... നന്ദി.
സഗീര്‍... നന്ദി.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്!
പുതുവത്സരാശംസകള്!
ശ്രീ...
ഇവിടെ ആകെ തിരക്ക്, ബഹളം..
മോള്‍ക്ക് ചിക്കന്‍ പോക്സ്, മോള്‍ടെയച്ഛന്‍ അതിന്റെ ഭീഷണിയില്‍.. അങ്ങനെയങ്ങനെ 2007 കഴിയാന്‍ പോകുന്ന്നത് അറിയുന്നില്ല, ഇപ്പോള്‍...
ശ്രീയ്ക്കും, അമ്മയ്ക്കുമച്ഛനും, ചേട്ടനും എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍....
ഇനിയും ധാരാളം എഴുതാനാവട്ടെ! എഴുതണം..
സ്നേഹപൂര്‍വം,
പീയാറേച്ചി!
പുതുവത്സരാശംശകള്‍!
ശ്രീക്കും ഇവിടെ വന്നവര്‍ക്കും വരുന്നവര്‍ക്കും...
ശ്രീ,
ബ്ലോഗ് വായിച്ചു.
പുതുവത്സരാശംസകള്
ശ്രീ ആദ്യം ബ്ലോഗ് തുടങ്ങിയപ്പോള്‍ എങ്ങനെയായിരുന്നുവൊ അങ്ങനെ തന്നെയായിരുന്നു ഞാനും .ഇപ്പോഴും അങ്ങനെ തന്നെ.സാങ്കേതിക വശങ്ങള്‍ പലതുമറിയില്ല.ശ്രീയുടെ എഴുത്തു നന്നാവുന്നു.ആശംസകള്‍!പുതുവത്സരാശംസകളും.
മഞ്ജു കല്യാണീ... നന്ദി.
പി.ആര്‍. ചേച്ചീ... തിരക്കിനിടയിലും ആശംസകള്‍ നേരാനായി ഇവിടെ വന്നതില്‍ സന്തോഷം. മോളുടെ അസുഖം വേഗം മാറി, പുതുവര്‍ഷം ആഘോഷിയ്ക്കാനായി ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു. :)
മലയാളി... സ്വാഗതം, നന്ദി.
ജസീനാ... സ്വാഗതം, നന്ദി.
ലേഖ ചേച്ചീ... നന്ദി.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്!
:)
പുതുവത്സരാശംസകള്....
ശ്രീ...
പുതുവര്‍ഷത്തിനു മുന്‍പത്തെ ഗുഡ് ബൈ പോസ്റ്റ്....നന്നായിരിക്കുന്നു
പ്രിയ സ്നേഹിതാ എല്ലാ നന്‍മ നിറഞ്ഞ ഭാവുകങ്ങളും നേരുന്നു
പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നു
പുതുവത്സരാശംസകള്‍!
ശ്രീക്ക് എല്ലാവിധ ആശംസകളും നേരുന്നു
ചാത്താ...
നന്ദി.
മന്‍സൂര്‍ ഭായ്... നന്ദി.
മീനാക്ഷി... നന്ദി.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്!
:)
ഒരമ്പതാം(കമെന്റെ!) അടിക്കാനാവും എന്നാണു കരുതിയതു പക്ഷെ ഒന്നു കുറഞ്ഞു പോയി.ശരി നാല്പതിഒമ്പതാമന്‍ ആയല്ലൊ...
ഇതാ ഇപ്പം പുള്ളിക്കാരന്‍(നമ്മുടെ ശ്രീലാലിന്റ് ദിവരാട്ടന്‍)അങ്ങു പോയതെ ഉള്ളൂ..ഇനി നാളെ കാണാം എന്നു പറഞ്ഞു. പുള്ളിക്കു വല്ല്യ ഭാവമൊന്നും ഇല്ല ,നാളെ ഒരു പുയ്യാപ്ലയായി വരാന്‍ പോന്നതിന്റെ!.സാധാരണപോലെ ഒന്നും മിണ്ടാണ്ടു അങ്ങ് വരുന്നെടാന്ന് മാത്രം മൌനമായി പറഞ്ഞു പോയിക്കളഞു.ഇനിയിപ്പൊ നാളെ കാണാം ചങ്ങാതിയെ. നോക്കാലൊ എങ്ങിനെണ്ടൂ അണ്ണന്റെ പുതിയ മേലാപ്പും കോപ്പും ഒക്കെയെന്നു. ഒക്കെ ഗംഭീരാവും എന്നെന്ന്യാ മനസ്സു പറേന്നേ..പിന്നെ ശ്രീയുടെ കൈപുണ്യം ഉള്ള കയ്യുണ്ടല്ലോ വരും നാളില്‍ മനസ്സിനെ കൂടുതല്‍ ആര്‍ദ്രമാക്കാന്‍..
എന്റ് ചങ്ങായീ.. എയ്തിയെയ്തി(അല്ല,ടൈപ്പി ടൈപ്പി..)എന്തല്ലൊ എയ്തിപോയി.
ഞാന്‍ പറയാന്‍ വന്നതു, നമുക്കു നാളേം മറ്റന്നാളും അയിന്റപ്രത്തെ ദെവസൂം ഈനെക്കാള്‍ മനാരാക്കണം എന്നാണു...അപ്പോ എല്ലാര്‍ക്കും പൂരക്കടവില്‍ നിന്നും പുതുവത്സരാശംസകള്..
അങ്ങിനെയിപ്പം അമ്പതു വിട്ടുകൊടുക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല..കിടക്കട്ടെ ഇതും!
പുതുവത്സരാശംസകള്
ശ്രീ
കൂടുതല്‍
മനോഹരമാവട്ടെ
ഇനിയുള്ള ദിവസങ്ങള്‍
ആശംസകള്‍
രാജന്‍ മാഷേ...
വളരെ നന്ദി. അമ്പതാം കമന്റിനും. :)
കൊച്ചുമുതലാളീ...
സ്വാഗതം, നന്ദി.
ദ്രൌപതീ...
നന്ദി.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകള്!
എന്തേ.. 2008ഉം 2007 പോലെ തന്നെ സംഭവബഹുലവും സൃഷ്ടിപരവുമാക്കേണ്ടേ.. പുതിയ പോസ്റ്റുകള് കാണുന്നില്ലല്ലോ..?
ശ്രീയേ, ഞാനും ഇങ്ങനെയൊക്കെ കുറെ തപ്പിപ്പിടിച്ചാണ് ഇവിടെ ആദ്യം വന്നത്. സിബു എനിക്കു വേണ്ടി കുറെ കഷ്ടപ്പെട്ടു, ബുദ്ധിമുട്ടി. ഒരു പോസ്റ്റു കഴിഞ്ഞ് നിറുത്താന്‍ ഉദ്ദേശിച്ചതാണ്.എന്തെഴുതണം എന്നും അറിയാന്‍ വയ്യായിരുന്നു! എന്നിട്ട് ഇതാ ഇവിടെ വരെ ആയി!
Post a Comment