എന്റെ സ്കൂള്‍ ജീവിതം രണ്ട് സ്കൂളുകളിലായിട്ടായിരുന്നു. നഴ്സറി മുതല്‍ മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ (കൊരട്ടി മഠം സ്കൂള്‍) ആയിരുന്നെങ്കില്‍ നാലു മുതല്‍ പത്തു വരെ ഞങ്ങളുടെ നാട്ടിലെ തന്നെ നായര്‍ സമാജം സ്കൂളിലായിരുന്നു (വാളൂര്‍ NSHS). കുട്ടിക്കാലത്തെ പഠനത്തോടുള്ള മടിയും വെറുപ്പുമെല്ലാം വളര്‍ന്നു വരുന്തോറും കുറഞ്ഞു വരുന്നതിനും, പഠിയ്ക്കുന്നതെല്ലാം ആസ്വദിച്ചു മനസ്സിലാക്കി പഠിയ്ക്കാന്‍ ആരംഭിച്ചതുമെല്ലാം ഞങ്ങളുടെ വാളൂര്‍ സ്കൂളിലെ അദ്ധ്യാപകരുടെ സഹായം മൂലമായിരുന്നു. (മാത്രമല്ല, ആ വാളൂര്‍ സ്കൂളില്‍ ഞാനാദ്യമായി നാലാം ക്ലാസ്സില്‍ വന്ന് ചേര്‍ന്നപ്പോള്‍ എനിക്കൊരു സുഹൃത്തിനെ കൂടി ലഭിച്ചു. അന്നും ഇന്നും എന്റെ ഒരു നല്ല സുഹൃത്തായ, നിങ്ങള്‍ ബൂലോകര്‍ക്കും പരിചിതനായ സുനില്‍[ഉപാസന])
സാമാന്യം ചെറിയ സ്കൂളായിരുന്നതിനാല്‍ അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കും തന്നെ ആ സ്കൂളിലെ എല്ലാ കുട്ടികളേയും നന്നായി അറിയാമായിരുന്നു. ഞങ്ങളെല്ലാം പത്താം ക്ലാസ്സിലേയ്ക്കെത്തിയപ്പോഴേയ്ക്കും അവിടുത്തെ എല്ലാ അദ്ധ്യാപകരുമായും ഞങ്ങള്‍ക്കെല്ലാം നല്ല അടുപ്പമായി. ഞങ്ങളുടെ ബാച്ച് പത്തിലെത്തിയപ്പോള്‍ സ്കൂളില്‍ ഇലക്ഷന്‍ പോലും നടത്തേണ്ടി വന്നില്ല എന്നതും കൌതുകകരമായിരുന്നു. സ്കൂള്‍ ലീഡറാകാന്‍ പോലും തര്‍ക്കമുണ്ടായില്ല എന്നതു തന്നെ പ്രധാന കാരണം. സ്കൂള്‍ ലീഡറായി എന്റെ സുഹൃത്തായ അജീഷ് ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസ്സുകാര്‍ക്കു വേണ്ടാത്ത ഇലക്ഷനെന്തിന് മറ്റു ക്ലാസ്സുകാര്‍ക്ക് എന്ന ചിന്ത കൊണ്ട് ആ വര്‍ഷം ഇലക്ഷനും നടത്തേണ്ടി വന്നില്ല. മറ്റൊരു എടുത്തു പറയേണ്ട സംഗതി എന്തെന്നാല്‍ ആ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ഒറ്റ സമരം പോലും ഇല്ലാതെ വളരെ ശാന്തമായിരുന്നു എന്നതാണ്. (അതല്ലെങ്കില്‍ ഒരു വര്‍ഷം മിനിമം 2 സമരം ഉറപ്പായിരുന്നു) അതു കൊണ്ടെല്ലാം തന്നെ അദ്ധ്യാപകര്‍ക്കും ഞങ്ങളുടെ ബാച്ചിനെ ഇഷ്ടമായിരുന്നു.
പത്താം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ പാര്‍വ്വതി ടീച്ചറായിരുന്നു, ഞങ്ങളുടെ ഹെഡ് മിസ്ട്രസ്. ക്ലാസ്സ് ടീച്ചര്‍ ഇന്ദിരാ ടീച്ചറും. മറ്റ് അദ്ധ്യാപകരില്‍ നിന്നും കുറച്ചു വ്യത്യസ്തയായിരുന്നു, ഇന്ദിര ടീച്ചര്‍. ഞങ്ങളുടെ കണക്ക് ടീച്ചര്‍ കൂടിയായിരുന്ന ടീച്ചര്‍ മിക്കവാറും നല്ല നര്‍മ്മത്തോടെയായിരിക്കും ക്ലാസ്സിലെ ഓരോ സംഭവങ്ങളോടും പ്രതികരിക്കുന്നത്. എങ്കിലും ടീച്ചറുടെ ചില തീരുമാനങ്ങളെ ക്ലാസ്സിലെ ഒരു വിഭാഗം തമാശയായിട്ടേ കണക്കാക്കിയിരുന്നുള്ളൂ എന്നതും സത്യമായിരുന്നു. ക്ലാസ്സില്‍ ആരെങ്കിലുമൊക്കെ ശബ്ദം കുറച്ച് സംസാരിച്ചാലും അത് തന്റെ ക്ലാസ്സിനെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ടീച്ചര്‍ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. അനാവശ്യമായ അഥവാ അനവസരത്തിലുള്ള ചിലരുടെ പരിഹാസരൂപേണയുള്ള കമന്റുകളും ടീച്ചര്‍ കേട്ടില്ല എന്നേ ഭാവിക്കാറുള്ളൂ… അതു കൊണ്ട് പലരുടേയും ധാരണ ടീച്ചര്‍ അതൊന്നും കേള്‍ക്കുന്നില്ല എന്നായിരുന്നു. ടീച്ചര്‍ക്ക് ചെവിയ്ക്കെന്തോ കുഴപ്പമുണ്ട് എന്ന് പലപ്പോഴും പലരും കളിയായി പറയുന്നതു കേട്ടിട്ടുണ്ട്. [ഒരു സ്പെഷല്‍ ക്ലാസ്സ് ദിവസം മറ്റെന്തോ സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി, ഇതെല്ലാം താന്‍ കേള്‍ക്കുന്നുണ്ടെന്നും ഇവരോടൊന്നും അത് ഇപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല, വലുതാകുമ്പോള്‍ തിരിച്ചറിവായിക്കോളും എന്ന് ഒരിക്കല്‍ ടീച്ചര്‍ ഞങ്ങളോട് പറഞ്ഞപ്പോളാണ് ടീച്ചര്‍ മന:പൂര്‍വ്വം മിണ്ടാതിരിക്കുന്നതാണ് എന്ന് ഞങ്ങളും തിരിച്ചറിയുന്നത്]
അന്ന് യൂണിഫോം ധരിക്കുന്നത് നിര്‍ബന്ധമാണ്. എങ്കിലും പത്താം ക്ലാസ്സുകാരല്ലേ, കുറച്ചൊക്കെ നിയമ ലംഘനം ആകാം എന്ന് കരുതിയിട്ടോ എന്തോ, ചിലരൊക്കെ ഇടയ്ക്ക് യൂണിഫോം ഇല്ലാതെ വരുന്നത് പതിവാക്കി. ഇതു ശ്രദ്ധയില്‍ പെട്ടപ്പോള്‍ ടീച്ചര്‍ ഒരു വഴി കണ്ടെത്തി. യൂണിഫോം ഇല്ലാതെ വന്നാല്‍ അവര്‍ക്ക് 50 പൈസ ഫൈന്‍. [പത്താം ക്ലാസ്സുകാരല്ലേ? അതു കൊണ്ട് തല്ലുന്നതിലും നല്ലത് ഫൈനാണെന്നായിരുന്നു ടീച്ചറുടെ പക്ഷം]. അതു കേട്ട് എല്ലാവരും ഹാപ്പി. ഇനി ഒരു ദിവസം പുതിയ ഡ്രെസ്സ് ഇടണമെന്ന് തോന്നിയാല്‍ ഫൈനടച്ചാല്‍ മതിയല്ലൊ.
ഏറ്റവും അധികം തവണ യൂണിഫോം ഇല്ലാതെ വരാറുള്ള കണ്ണനായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍ പ്രധാനി. ടീച്ചറുടെ ഈ തീരുമാനത്തേയും പുച്ഛത്തോടെ ആണ് അവന്‍ സ്വീകരിച്ചത്. മാത്രമല്ല, ഒരിക്കല്‍ യൂണിഫോമില്ലാതെ വന്നിട്ടും “50 പൈസ തികച്ചില്ല ടീച്ചറേ… 10 പൈസയേ ഉള്ളൂ… മതിയോ?” എന്ന് ക്ലാസ്സില്‍ എഴുന്നേറ്റു നിന്ന് ധൈര്യമായി ചോദിച്ച് ഒന്നു ഷൈന്‍ ചെയ്യാനും അവനായി. എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കു ക്ഷണിക്കാനും ഒപ്പം ടീച്ചറെ ഒന്നു പ്രകോപിപ്പിക്കാനുമായിരുന്നു കണ്ണന്റെ ലക്ഷ്യം. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് കോപിക്കുന്നതിനു പകരം “പത്തെങ്കില്‍ പത്ത്. ആ 10 പൈസ ഇങ്ങു തന്നേക്കൂ…” എന്നും പറഞ്ഞ് ടീച്ചര്‍ പൈസയും വാങ്ങി പോയി. മറ്റൊരിക്കല്‍ യൂണിഫോമില്ലാതെ വന്ന കണ്ണന്‍ നേരെ ടീച്ചറുടെ റ്റേബിളിനരികില്‍ പോയി 2 രൂപ ടീച്ചര്‍ക്കു കൊടുത്തു. ടീച്ചര്‍ ബാക്കി 1 രൂപ 50 പൈസ കൊടുക്കാന് തുടങ്ങിയപ്പോഴും അവനല്‍പ്പം പരിഹാസത്തോടെ പറഞ്ഞു “ബാക്കി വച്ചോ ടീച്ചറേ… ഇനി ഒരു മൂന്നു ദിവസം കൂടി യൂണിഫോം ഇല്ലാതെ വരാമല്ലോ”
എല്ലാവരുടേയും കൂട്ടച്ചിരിക്കിടയില്‍ ടീച്ചര്‍ നിര്‍വ്വികാരയായി അതും സമ്മതിച്ചു. ഇങ്ങനെ കിട്ടുന്ന ചില്ലറ വാങ്ങിയിട്ട് ടീച്ചര്‍ക്കെന്തിന് എന്ന് ഞാനുള്‍പ്പെടെ പലരും ചിന്തിക്കാതിരുന്നില്ല.
പിന്നെയും നാളുകള്‍ കടന്നു പോയി. ഫെബ്രുവരി മാസം തുടങ്ങി. പത്താം ക്ലാസ്സിലെ അഥവാ ആ സ്കൂളിലെ ഞങ്ങളുടെ അവസാന നാളുകള്‍… പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കും കളിവാക്കുകള്‍ക്കും കൊച്ചു തല്ലുപിടുത്തങ്ങള്‍ക്കും പകരം ഒരു മ്ലാനത മാത്രം ബാക്കിയായ നാളുകള്‍… എവിടെ നോക്കിയാലും പരീക്ഷയെക്കുറിച്ച് മാത്രം സംസാരിക്കുന്ന സഹപാഠികള്‍… വാത്സല്യത്തോടെ ഉപദേശങ്ങള്‍ കൊണ്ട് പൊതിയുന്ന അദ്ധ്യാപകര്‍…
അങ്ങനെ അവസാന ആഴ്ചയിലെ ഒരു ദിവസം. രാവിലെ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് ഇന്ദിരാ ടീച്ചര്‍ കടന്നു വന്നത് ചെറിയ ഒരു പൊതിയുമായിട്ടായിരുന്നു. പതിവില്ലാത്ത ഒരു ചിരിയോടെ എല്ലാവരേയും അഭിസംബോധന ചെയ്ത ശേഷം പതിവ് ഉപദേശങ്ങള്‍ക്കൊപ്പം ടീച്ചര്‍ ഇതു കൂടി പറഞ്ഞു.
“ നിങ്ങളുടെ ഈ സ്കൂളിലെ, ഈ ക്ലാസ്സിലെ അവസാന ദിവസങ്ങളാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ക്ലാസ് ടീച്ചറായി എന്റെയും അവസാന നാളുകളാണ് ഇത്. നിങ്ങളോട് ഒരു കാര്യം കൂടി പറയാനുണ്ട്. മറ്റൊന്നുമല്ല. നിങ്ങളാരും മറന്നു കാണില്ല, ഈ കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ യൂണിഫോം ധരിക്കാതെ വരുമ്പോള്‍ ഞാന്‍ ഫൈനായി 50 പൈസ വീതം വാങ്ങാറുള്ളത്. നിങ്ങളില്‍ പലരും തമാശയ്ക്കെങ്കിലും പറയുന്നതു പോലെ അതെനിക്കു വേണ്ടി വാങ്ങിയതൊന്നുമല്ല. ”
ഇത്രയും പറഞ്ഞ ശേഷം ടീച്ചര്‍ ഒന്നു നിര്‍ത്തി, തിരിഞ്ഞ് മേശയ്ക്കു മുകളില്‍ വച്ചിരുന്ന ആ പൊതി കയ്യിലെടുത്തു. അത് തുറന്ന് അതിനുള്ളിലെ മറ്റൊരു ചെറിയ പൊതി അഴിച്ച് അതില്‍ നിന്ന് “
“നിങ്ങളുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത ആ പൈസ കൊണ്ട് വാങ്ങിയതാണ് ഈ 3 പേനയും. ഇത് ഈ ക്ലാസ്സിലെ ആദ്യത്തെ 3 റാങ്കുകാര്‍ക്ക് സമ്മാനമായി കൊടുക്കുകയാണ്. അതായത് അവര്‍ക്ക് നിങ്ങളുടെ തന്നെ സമ്മാനം പോലെ…”
തുടര്‍ന്ന് ക്ലാസ്സിലെ നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കിടയില്‍ അതു വരെയുള്ള റാങ്ക് ക്രമത്തില്‍ ടീച്ചര്‍ ആ 3 പേനയും വിതരണം ചെയ്തു.
“പിന്നെയും ബാക്കിയായ കുറച്ചു പൈസയുടെ കൂടെ കുറച്ചു കൂടി ഇട്ടിട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി വാങ്ങിയതാണ് ഇത്” ആ കവറിലെ മിഠായിപ്പൊതി പുറത്തെടുത്തു കൊണ്ട് ടീച്ചര്‍ പറഞ്ഞു.
എല്ലാവരും ഒരു നിമിഷം സന്തോഷവും സങ്കടവും കാരണം ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി. ആ മിഠായി ഓരോരുത്തര്ക്കായി സമ്മാനിക്കുമ്പോള്‍ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. “ഇതിലേയ്ക്കായി ഏറ്റവും കൂടുതല്‍ ‘സംഭാവന’ ചെയ്തത് നമ്മുടെ കണ്ണനാണ് കേട്ടോ.”
[ എത്രയായാലും ഞങ്ങളില്‍ നിന്ന് ഒരു ആ ചുരുങ്ങിയ കാലം കൊണ്ട് പിരിച്ചെടുത്ത തുക അത്തരം ഒരു പേന വാങ്ങാന്‍ പോലും തികയില്ല എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ബാക്കി പണം മുഴുവനും ടീച്ചറുടേതാണെന്നും. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ടീച്ചറെ എല്ലാവരും മനസ്സിലാക്കിയ ഒരു സന്ദര്‍ഭമായിരുന്നു അത്]
ഈ സംഭവം മുഴുവന്‍ നടക്കുമ്പോള്‍ തല കുമ്പിട്ട് കുറ്റബോധം കൊണ്ടെന്ന പോലെ ഇരിക്കുകയായിരുന്ന കണ്ണന്‍ തന്റെ പങ്ക് മിഠായി വാങ്ങുമ്പോഴും ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കിയില്ല. മിഠായിയും വാങ്ങി സീറ്റിലിരിക്കുമ്പോള്‍ അവന്റെ കണ്ണിലും ചെറിയ നനവു പടര്‍ന്നിരുന്നു എന്നു തോന്നി.
പിന്നീട് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ക്ലാസ്സുകള്‍ അവസാനിച്ചു. എല്ലാവരും പരീക്ഷാച്ചൂടിലായി. ഒരു സാധാരണ ഗ്രാമത്തിലെ ഞങ്ങളുടെ ആ ഇടത്തരം സ്കൂളില്‍ നിന്നും ആ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ജ്ജിനിലുള്ള വിജയവുമായി ഞങ്ങളുടെ ബാച്ച് പടിയിറങ്ങി.
ഇന്നും എന്റെ പ്രിയപ്പെട്ട, വിലയേറിയ സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍ ഒരു സമ്മാനം വേറിട്ടു നില്‍ക്കുന്നു. ഒരു നിധി പോലെ ഞാനിന്നും കാത്തു സൂക്ഷിക്കുന്ന, അന്ന് ഇന്ദിരാ ടീച്ചറുടെ കയ്യില്‍ നിന്നും എനിക്കു സമ്മാനമായി കിട്ടിയ ഒരു നീല മഷിയുള്ള luxor പേന. അത് കാണുമ്പോഴൊക്കെ ഞാനോര്‍മ്മിയ്ക്കും… എനിക്കു കൈമോശം വന്ന ആ പഴയ ബാല്യത്തെക്കുറിച്ച്… എന്റെ വിദ്യാലയത്തെക്കുറിച്ച്… എന്റെ പഴയ സുഹൃത്തുക്കളെക്കുറിച്ച്… എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ച്…
ഈ പോസ്റ്റ് ഞാന്‍ എന്റെ പ്രിയപ്പെട്ട വാളൂര്‍ സ്കൂളിനും അവിടെ എന്റെ കൂടെപ്പഠിച്ച സഹപാഠികള്‍ക്കും ഞങ്ങളുടെ അദ്ധ്യാപകര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.
95 comments:
എന്റെ ഒരു പഴയ കലാലയ ഓര്‍മ്മക്കുരിപ്പ്.
ഈ പോസ്റ്റ് ഞാന്‍ എന്റെ പ്രിയപ്പെട്ട വാളൂര്‍ സ്കൂളിനും അവിടെ എന്റെ കൂടെപ്പഠിച്ച സഹപാഠികള്‍ക്കും ഞങ്ങളുടെ അദ്ധ്യാപകര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.
ഠേ...
ഞാന്‍ ഇത്തവണ നാളികേരം ഉടക്കാനായി വന്നതാ ഇതുവഴി. ഓര്‍മ്മക്കുറിപ്പ് വായിച്ച് പിന്നെ കമന്റിടാം...
ശ്രീ, വളരെ നന്നായിരിക്കുന്നു. മനസ്സില്‍ തട്ടി :)
ശോഭി,
ഞാന്‍ വായിച്ചു,100% ആത്മാര്‍ത്ഥമായ വിവരണം. എന്റെ പ്രിയ സ്നേഹിതനായ ജയേഷിന്റെ അമ്മയാണ് ഇന്ദിരടീച്ചര്‍.
അന്ന് ഈ സംഭവം വിവരിച്ചത് എന്റെ ഓര്‍മ്മയില്‍ ഇന്നും നിലനില്‍കുന്നു. ഇന്ദിരടീച്ചര്‍ മറ്റുള്ള അദ്ധ്യാപികമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തിയിരുന്നു. എന്റേയും കണ്ണുകള്‍ നിറഞ്ഞു. ആ പഴയ ന്‍ ബാല്യത്തിലേക്ക് -സ്കൂളിലേക്ക് വീണ്ടും ഒന്ന് മനസ്സ് പോയ്യി.
ഹരിശ്രീ.
ചാത്തനേറ്:കല്യാണത്തിന്‍ എന്നെ 2ലും 3ലും പഠിപ്പിച്ച ഒരു ടീച്ചറെ വിളിക്കാത്തതിനു ഞാനൊരു കൊച്ചു ഭൂമികുലുക്കം ഉണ്ടാക്കിക്കഴിഞ്ഞേയുള്ളൂ.(ടീച്ചര്‍ സ്ഥലം മാറിപ്പോയി)
ഓടോ:കലാലയം എന്ന് പറയുന്നത് പൊതുവേ കോളേജിനെ മാത്രമല്ലേ?
ശ്രീ, ഓര്മ്മകള് നന്നായി അവതരിപ്പിച്ചിരിക്കുന്നു.....:)
:)
ഓര്‍മ്മക്കുറിപ്പ് വായിച്ചപ്പോള്‍ മനസ്സ് സ്കൂള്‍ കാലത്തേക്ക് പോയി.
:)
ശ്രീ,
വളരെ ഹൃദയസ്‌പര്‍ശിയായി എഴുതിയിരിക്കുന്നു.
ഞാനും ഒരുനിമിഷം ആ ക്ലാസിലെ വിദ്യാര്‍ത്ഥിയായി മാറി. ടീച്ചറുടെയും, ടീച്ചര്‍.. പെന്നും ചോക്ലേറ്റ്‌സും കൊടുത്തപ്പോള്‍ ഉണ്ടായ കുട്ടികളുടെ, പ്രത്യേകിച്ച് കണ്ണന്റെ ഫീലിങ്ങും ഞാന്‍ ശരിക്കും അനുഭവിച്ചു. (അതുകോണ്ടാണോ എന്നറിയില്ല, കണ്ണനെപ്പോലെ, എന്റെ കണ്ണിലും ചെറിയ നനവു പടര്‍ന്നിരുന്നു!)
ശ്രീ.., എന്റെ അമ്മ അടക്കം എന്നെ പഠിപ്പിച്ച മുഴുവന്‍ അദ്ധ്യാപകരും എനിക്ക് ദൈവതുല്യരാണ്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ എന്റെ പഴയ സ്കൂളും, നല്ലവരായ അദ്ധ്യാപകന്മാരെയും പഴയ പല കാര്യങ്ങളും വീണ്ടും വീണ്ടും ഓര്‍ത്തു. ഒരിക്കല്‍ കൂടി നന്ദി.
ഇന്ദിരടീച്ചറെ പറ്റിയുള്ള ഓര്‍മ്മ ഇപ്പോള്‍ സത്യത്തില്‍ ശ്രീക്ക് മാത്രമല്ല, ഇത് വായിക്കുന്ന ഒരോ വായനക്കരിലും കുളിര്‍മ്മയുള്ള ഒരു അനുഭൂതിയായി മാറിയിരിക്കുന്നു. ശ്രീ ഇതുവരെ എഴുതിയ പോസ്റ്റുകളില്‍ വായനക്കാര്‍ എന്നും ഓര്‍ക്കുന്ന ഒരു അനുഭവം കൂടി...! നന്നായി ശ്രീ.. വളരെ നന്നായി. അഭി അഭിപ്രായം എഴുതി എഴുതി ഇതൊരു നോവലാക്കുന്നില്ല. പക്ഷെ, സത്യസന്ധമായി എഴുതിയ മികച്ച പോസ്റ്റുകള്‍ക്ക് ആത്മാര്‍ത്ഥതയോടുകൂടി അഭിപ്രായം പറയണം എന്നും, ആത്മാര്‍ത്ഥതയോടുകൂടി എഴുതിയ മികച്ച പോസ്റ്റുകള്‍ക്ക് സത്യസന്ധമായി അഭിപ്രായം പറയണം എന്നും നിര്‍ബന്ധമുള്ള എനിക്ക് ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി എഴുതിയ വളരെ മികച്ച പോസ്റ്റിന് അഭിപ്രായം എഴുതി മതിവരാത്തത് എന്റെ കുറ്റമല്ല.
ഈ മികച്ച ഓര്‍മ്മക്കുറിപ്പ് എഴുതിയ ശ്രീക്ക്,
അഭിയുടെ അഭിനന്ദനങ്ങള്‍..
-അഭിലാഷ്, ഷാര്‍ജ്ജ
ശ്രീ... കുറിപ്പ് ശരിക്കും ടച്ചിങ്ങ്!
ശ്രീ,
നല്ല ഓര്‍മ്മക്കുറിപ്പ്.
ആശംസകള്‍
ശ്രീ...
ഓര്‍മ്മക്കുറിപ്പ് നല്ലൊരു ഗുണപാഠം കൂടിയാകുന്നു.
എന്റെ സ്കൂളിലും ഇങ്ങിനെയൊരു സംഗതിയുണ്ടായിരുന്നു, അത് ക്ലാസ്സില്‍ വരാതിരിക്കുകയൊ, കട്ടു ചെയ്തു പോകുകയൊ ചെയ്താല്‍ പിറ്റെ ദിവസം 50 പൈസ ഫൈന്‍ കൊടുക്കണം..ഇങ്ങിനെ ഫൈനിലൂടെ കിട്ടിയ രൂപകൊണ്ട് അവസാനം സാറ് പേനയും ഇന്‍സ്ട്രമെന്റ് ബോക്സും പിന്നെ ഒരു ടൈമ്പീസും വാങ്ങി അത് കിട്ടിയത് ഏറ്റവും കൂടുതല്‍ പ്രാവിശ്യം ക്ലാസ്സ് കട്ട് ചെയ്ത കുട്ടിക്കും.. ആദ്യമെ സാര്‍ ഓഫര്‍ ചെയ്തിരുന്നത് ആരാണൊ ഫൈന്‍ അടക്കാത്തത് അവര്‍ക്ക് ഒരു വലിയ സമ്മാനം കൊടുക്കുമെന്ന്. ആയതിനാല്‍ മത്സരബുദ്ധിയോടെ, എല്ലാവരും ക്ലാസ്സ് മുടക്കം വരുത്താതിരിക്കാന്‍ ശ്രദ്ധിച്ചിരിന്നു.
ശ്രീയുടെ സ്കൂളില്‍ കൊല്ലത്തില്‍ രണ്ടു പ്രാവിശ്യമല്ലെ സമരമുണ്ടാകുന്നത് എന്റെ സ്കൂളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സമരമായിരുന്നു..ആ സ്കൂളാണ് പെരുമ്പാവൂര്‍ ഗവണ്മേന്റ് ബോയ്സ് ഹൈസ്കൂള്‍...!
കലാലയം = കോളേജ് അല്ലെ?
ശ്രീ...,
വളരെ ഹൃദ്യമായി, സത്യസന്ധമായി... ഈ വിവരണം.
കടന്നു പോന്ന വഴികളും, ഓര്‍മ്മയില്‍ നിന്നും അടര്‍ന്നുപോയ പല മുഖങ്ങളും വീണ്ടും മുന്നിലെത്തി.. ശ്രീയുടെ വരികളിലൂടെ..
ശ്രീ യുടെ വരികളിലൂടെ സഞ്ചരിച്ചപ്പോൾ-- ടാഗോറിന്റെ ഈ വരികൾ ഒാർമ്മവരുന്നു"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക "-
നന്മകൾ ആദ്യം തിരിച്ചറിയാതെ പോകുന്നത് യാദൃശ്ചികം മാത്രമാണോ???
ഇതിനൊക്കെയാവാം ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് പറഞ്ഞതല്ലെ.
നന്നായിട്ടുണ്ട്, ശ്രീ.
ശ്രീ.. വളരെ നന്നായെടാ..
നല്ല വിവരണം..
സ്കൂളിലെ ടീച്ചേര്‍സിനാ മക്കളോടെന്ന പോലെ സ്നേഹമുള്ളത്.. കോളേജില്‍ വേണോങ്കി പഠിച്ചിട്ടു പോടാ എന്ന ഭാവം..(പ്രയാസീടെ അനുഭവം..!)
മിടുക്കാ..കലക്കി..:)
ശ്രീ, ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി. വായിച്ചപ്പോള്‍ ഞാനും സ്കൂളിലേക്കും കോളേജിലേക്കുമൊക്കെ മനസ്സുകൊണ്ട് ഒരു മടക്ക യാത്ര നടത്തി
ശ്രീച്ചേട്ടാ... :)
നന്ദന്‍... നന്ദി.
ചാത്താ... നന്ദി. കലാലയം എന്നെഴുതിയെന്നേയുള്ളൂ.
ജിഹേഷ് ഭായ്... നന്ദി.
കണ്ണൂരാന്‍... :)
കൃഷ് ചേട്ടാ... നന്ദി.
അഭിലാഷ് ഭായ്... വളരെ സന്തോഷം തരുന്നു, ഈ കമന്റ്. ഞാനിത് എഴുതിയ അതേ ഭാവത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്നറിഞ്ഞപ്പോള്‍ ശരിക്കും മനസ്സു നിറഞ്ഞു. ഭായ്‌യുടെ പഴയ ഓര്‍മ്മകളിലേയ്ക്ക് കുറച്ചു നേരമെങ്കിലും തിരികെ കൊണ്ടു പോകാന്‍ ഈ കുറിപ്പ് സഹായിച്ചു എന്നത് കൂടുതല്‍ സന്തോഷം തരുന്നു. നന്ദി, ഈ വിലയേറിയ കമന്റിന്‍.
:)
അഗ്രജേട്ടാ... നന്ദി.
മയില്‍പ്പീലി... നന്ദി.
കുഞ്ഞന്‍ ചേട്ടാ... നന്ദി. ആ ഓര്‍മ്മക്കുറിപ്പും രസമായീട്ടോ. :)
ചന്ദ്രകാന്തം ചേച്ചീ... നന്ദി. സന്തോഷം.
കാട്ടുപൂച്ച... സ്വാഗതം.
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക "
വളരെ ചിന്തനീയമായ വരികള്‍... നന്ദി.
ചന്തു... സ്വാഗതം, നന്ദി. ‘ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം’ എന്നാണല്ലോ... :)
എഴുത്തുകാരി ചേച്ചീ... നന്ദി.
പ്രയാസീ... നന്ദി.[ഞങ്ങളുടെ കോളേജ് ജീവിതവും രസകരമായിരുന്നൂട്ടോ] :)
സണ്ണിച്ചേട്ടാ... സന്തോഷം.കമന്റിനു നന്ദി.
ശ്രീ , OR മകള്‍ കലക്കി,
ശ്രീയല്ലേ പറഞ്ഞത് മുന്നേകമന്റിട്ടിരിക്കുന്ന ചാത്തനു കണ്യാണമാണെന്നോ ബിസിയാണെന്നോ ഒക്കെ, ഇയാള് പോയില്ലേടേ കുന്തവും കൊടച്ചക്രവും ആയി ഇവിടൊക്കെ കറങ്ങുവാണോടേ?
പിന്നെ ചാത്തന്റെ തംശയം എനിക്കുമുണ്ടേ!!!
പിന്നെ സീരിയസ് ആയി ഒരു കാര്യം
ഉപാശാന്റേ ഒരു കാണാതെ പോയേക്കാമായിരുന്ന പോസ്റ്റ് കാണിച്ചതിനു റോമ്പ റോമ്പ നന്‍റി!!!
അപ്പോള്‍ ആ മൂന്ന് പേരില്‍ ഒരാള്‍ ഇയാളായിരുന്നല്ലേ ? മിടുക്കനാണ് കേട്ടോ ... നന്നായി !!
ശ്രീ നന്നായിരിക്കുന്നു നിന്റെ ഈ ഓര്‍മ്മകുറിപ്പ്. ഇതു വായിച്ചു കഴിയുമ്പോള്‍ ഇത് വായനക്കാരുടെയായി മാറുന്നു. ഓര്‍മ്മകളിലൂടെ, അനുഭവങ്ങളിലൂടെ, നഷ്ടനൊമ്പരങ്ങളിലൂടെ, പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും പോയ് മറഞ്ഞ ബാല്യത്തിലൂടെ... ഒരിക്കല്‍കൂടി നടന്നു മറഞ്ഞ സുഖം :)
-സുല്‍
മനോഹരമായ ഈ ഓര്‍മ്മക്കുറിപ്പില്‍
എന്റെ ഒരു കൈയ്യൊപ്പ്
നന്നായിരിക്കുന്നു ശ്രീ … നല്ല് വിവരണം …
ശ്രീ...
നല്ല ഒരു ഓര്‍മ്മകുറിപ്പ് ഒപ്പം കലാലയത്തിലെ മായാത്ത ഓര്‍മ്മകളും..ക്ലാസ്സ്‌മേറ്റ്‌സും ഇന്നും നിന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നറിയുബോല്‍ സന്തോഷമാണ്... കാരണം എനിക്ക് കലാലയജീവിതത്തില്‍ കൂട്ടുക്കാരില്ല... ബംഗളൂരിലും , നാട്ടിലും മാറിമാറിയുള്ള പഠനങ്ങള്‍ കൂട്ടുക്കാരെ തന്നില്ല...
പലപ്പോഴും നിന്റയീ കാമ്പസ്സ് കഥകള്‍ വായികുബോല്‍ മനസ്സിന് സങ്കടമാണ്.... കൂട്ടുക്കാരില്ലല്ലോ എന്ന്..പക്ഷേ ഇന്നെനിക്ക് ഒത്തിരി കൂട്ടുക്കാരെ ഈ ബ്ലോഗ്ഗ് സമ്മാനിച്ചു...
ഈ കലാലയ ഓര്‍മ്മകള്‍ക്കാക്കട്ടെ എന്റെ കൈയടി
നന്‍മകള്‍ നേരുന്നു
ശ്രീ, നന്നായിരിക്കുന്നു ഓര്‍മ്മകുറിപ്പ്.
അഭിനന്ദനങ്ങള്‍.....
ശ്രീ ഈ ഓര്‍മ്മകുറിപ്പുകള്‍ നന്നായി. എല്ലാ സ്കൂളുകളിലും ഉണ്ട് ഇത്തരം നിരവധി ഇന്ദിരടീച്ചര്‍മാര്‍........
സ്കൂള്‍ കാലത്തിലേക്ക് മടങ്ങിപോകാന്‍ ഈ കുറിപ്പ് സഹായിച്ചു.
സാജന്‍ ചേട്ടാ... നന്ദി.
പിന്നെ, ചാത്തന്‍ തിരിച്ചെത്തി, ചാത്തനേറ് പൂര്‍വ്വാധികം ശക്തമായി തുടങ്ങി എന്നു തോന്നുന്നു. :)
നാടന്‍... വായനന്യ്ക്കും കമന്റിനും നന്ദി. ആ മൂന്നിലൊരാളാകാനുള്ള ഭാഗ്യം ഉണ്ടായി. :)
സുല്ലേട്ടാ... നന്ദി. പഴയ ഓര്‍മ്മകളെ തിരിച്ചു കൊണ്ടു വരാന്‍ സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
സാബുച്ചേട്ടാ... സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
സാക്ഷരന്‍ ചേട്ടാ... സ്വാഗതം, നന്ദി.
മന്‍സൂര്‍ ഭായ്... സന്തോഷം. പിന്നേയ്, കൂട്ടുകാരില്ല എന്നു വിഷമിക്കുന്നതെന്തിന്‍? ഞങ്ങളൊക്കെയില്ലേ? :)
ശ്രീവല്ലഭന്‍ മാഷേ... സ്വാഗതം, നന്ദി.
കുറുമാന്‍ജീ... സന്തോഷം. കമന്റിനു നന്ദി.
ശ്രീ,
നല്ല വിവരണം
ആശംസകള്‍
ശ്രീ.നന്നായി ഓര്‍മ്മക്കുറിപ്പ്. ഓര്‍മ്മകളില്‍ നാം ജീവിക്കുന്നു എന്നൊക്കെ പറ്യുന്നത് എത്ര ശരിയാണ്‍.:)
മനോഹരമായി വിവരിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.
ഇപ്പോള്‍ ഇന്ദിര ടീച്ചറെപോലെയുള്ളവര്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്.
പതിവു പോലെ തന്നെ ശ്രീയുടെ തൂലികത്തുമ്പിലൂടെ ഊര്‍ന്നുവീണ അക്ഷരങ്ങള്‍ ചെന്നെത്തിയത് മനസ്സില്‍ !!
നല്ല എഴുത്ത്..
അഭിനന്ദനങ്ങള്‍.
ശ്രീ നന്നായിണ്ട് എഴുത്ത്...
നല്ല രീതിയില്‍ അവതരിപ്പിച്ചൂ... ഞാനും ഓര്‍മമകളിലൂടേ...
:)
ടീച്ചറിനെയും ബാച്ചിനെയും അങ്ങനെ കണ്ടുപോയി. അപ്പോഴും അങ്ങനൊന്നും എന്റെ ജീവിത്തില്‍ സംഭവിച്ചില്ലല്ലോന്നൊരു സങ്കടം പിന്നിലൂടെ വന്നു.( വരണ്ടാന്നു പറഞ്ഞതാ.) എങ്കിലും, കൂട്ടിവച്ചത് സമ്മാനപ്പൊതിയായിരുന്നു. പിഴയടച്ചതൊക്കെ തിരിച്ചെത്തിയപ്പോഴേയ്ക്കും സ്നേഹമായി പരിണമിച്ചു. നിരാശയോടും തമാശയോടും കൊടുത്തവയുടെ ഒരു കര്‍മ്മം ഒരു യോഗം, നോക്ക്.
നല്ല വായന സമ്മാനിച്ചു ശ്രീ നിങ്ങളുടെ ഈ ഓര്‍മ്മ കുറിപ്പ്.
ആശംസകള്‍
വളരെ നല്ല ഓര്‍മ്മക്കുറിപ്പ് ശ്രീ... ഇതുപോലെ എല്ലാവര്‍ക്കും ഉണ്ടാവും എന്തെങ്കിലുമൊക്കെ ഓര്‍മ്മിക്കാന്‍.
കൊള്ളാം..ശ്രീ..പഴയ ടീച്ചര്‍മാരേയും മാഷന്മാരേയുമൊക്കെ ഒന്ന് ഓര്‍ത്തു...
ശ്രീ....
വരികള്‍ ഒരോന്നും മനസ്സിന്റെ മണിച്ചെപ്പില്‍ മയങ്ങിക്കിടന്ന ഒരു പിടി സ്നേഹസമ്മാനങ്ങള്‍ നല്‍കിയകന്നുപോയ സൌഹൃദങ്ങളുടെ അരികിലെത്തി..ശരവേഗത്തില്‍ മനസ്സു ചെന്നെത്തിയതൊ
ആ കളിയരങ്ങിലുംഓര്‍മയില്‍ തിരിതെളിയുന്ന
ആ വിദ്യാലയം ഇന്നും നിറങ്ങള്‍ മായാതെ മങ്ങാതെ നിലകൊള്ളുന്ന ആ സുന്ദര നിമിഷങ്ങള്‍..ഹൊ സുഖമുള്ള ഓര്‍മകള്‍ സമ്മാനിച്ച
ശ്രീയ്ക്ക് അഭിനന്ദങ്ങള്‍.
കാലപ്രവാഹത്തില്‍പെട്ടു പലവഴി പിരിയേണ്ടിവന്ന ബാല്യകാലസുഹ്രുത്തുകള്‍ ....നിറമുള്ള ഓര്‍മകളിലേയ്ലൊരു പ്രയാണമായിരുന്നു മനസ്സ് ഈ വരികള്‍ മനസ്സിലേറ്റുപറഞ്ഞപ്പോള്‍..
കഴിഞുപൊയ ആ ഇന്നലെയുടെ നല്ലഓര്‍മകള്‍.!!!!
ഓര്‍മകള്‍ ഓടിക്കളിക്കുന്ന ആ പൊഴിഞ്ഞുപോയ ദിനങ്ങള്‍എന്റെ ജീവിതത്തിലെ മറക്കാനാകാത്ത കുറേയേറെ ഓര്‍മകള്‍ എനിക്കു സമ്മാനിച്ച ആ സുന്ദര നിമിഷങള്‍.!!ആ പഴയ സൌഹൃദത്തിന്‍റെ ഓര്‍മയ്ക്കായ് ഈ തിരിനാളം.!! കൈമോശം വന്നു പോയകുറേയേറെ ഓര്‍മകളും
കാലങ്ങളായി നിലനില്‍ക്കുന്ന സൌഹൃദവും അതിലുപരി
മനസ്സിന്റെ മണിച്ചെപ്പില്‍ അറിയാതെ താഴിട്ടുപൂട്ടിയ കുറേയേറെ
രക്തബന്ധങ്ങളെക്കുറിച്ചുള്ള ഓര്‍മകളും എല്ലാം ഇന്ന് നിറം ചാലിച്ചസ്വപ്നം .
അല്ലെ ശ്രീ..?
വെരി നയിസ്.. ഇനിയും യാത്ര തുടരട്ടെ...
ഈ ലോകത്ത് ആരും ആരോടെങ്കിലും ഒരിക്കലെങ്കിലും ഒരു യാത്രാമൊഴിപറയാതെ പോകാന്‍ പറ്റുമൊ..? അല്ലെ സ്നേഹിതാ...
സ്നേഹത്തോടെ സജി.!!
ശ്രീ മനസില്‍ തട്ടുന്ന രീതിയില്‍ വിവരിച്ചിരിക്കുന്നു. ഇന്നത്തെ കച്ചവട കലാലയങ്ങളില്‍ അത്തരം അദ്യാപക വിദ്യാര്‍ത്ഥി ബന്ധം തീരെ ഇല്ലെന്ന് പറയാം. ഒരു തരം ജോലി പോലെ പഠിപ്പിച്ചു തീര്‍ക്കുന്നു.
എന്റെ ഒരദ്ധ്യാപകന്‍ പലപ്പോഴും പറയാറുണ്ട്, മറ്റേതൊരു ജോലി ആണെങ്കിലും നമ്മള്‍ അതില്‍ നിന്നും പിരിയുന്നതോടെ കഴിഞ്ഞു, ആരുമല്ലാതാകും. എന്നാല്‍ അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ പറ്റിയാലും എന്താവശ്യത്തിന് എവിടെ ചെന്നാലും സഹായിക്കാന്‍ അയാള്‍ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടി എങ്കിലും ഉണ്ടാകും എന്ന്.
അഭിനന്ദനങ്ങള്‍
ശ്രീ..
എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്! എല്ലാം നന്നാവുന്നുമുണ്ട്. :)
ശ്രീയുടെ എഴുത്ത് എന്റെ ഒരു ഫ്രണ്ടിനെ ഓര്മ്മിപ്പിക്കുന്നു.
സന്ദീപ്.
ക്രിസ്‌വിന്‍... നന്ദി.
വേണുവേട്ടാ... ശരിയാണ്‍. നാമെല്ലാവരും ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ്‍. നന്ദി.
പൈങ്ങോടന്‍... അതെ. ഇന്ദിര ടീച്ചറെപ്പോലെയുള്ള അദ്ധ്യാപകരാണ്‍ ഓരോ വിദ്യാലയങ്ങളുടേയും സ്വത്ത്. നന്ദി.
വാണി ചേച്ചീ... സന്തോഷം. :)
സഹയാത്രികാ... നന്ദി. :)
ജ്യോനവന്‍... നന്ദി. പഴയ ഓര്‍മ്മകള്‍ക്ക് എന്നും മാധുര്യം നില നില്‍ക്കും, അല്ലേ?
വാല്‍മീകി മാഷേ... അതെ. എല്ലാവര്‍ക്കും ഉണ്ടാകും ഇതു പോലുള്ള അനുഭവങ്ങള്‍... നന്ദി.
മൂര്‍ത്തിയേട്ടാ... സന്തോഷം. നന്ദി.
സജീ... വിശദമായ ആ കമന്റിനു നന്ദി കേട്ടോ.
നജീമിക്കാ... വളരെ ശരിയാണ്‍. ലോകത്ത് ഏറ്റവും സംതൃപ്തി നല്‍കുന്ന തൊഴിലാണ്‍ അദ്ധ്യാപകവൃത്തി എന്നാണല്ലോ. നന്ദി. :)
സന്ദീപ്...എന്റെ കുറിപ്പുകള്‍ മൂലം താങ്കളുടെ സുഹൃത്തിനെ ഓര്‍ക്കുവാന്‍ സാധിച്ചു എന്ന അറിവ് സന്തോഷം തരുന്നു. വായനയ്ക്കും കമന്റിനും നന്ദി. :)
“ബാക്കി വച്ചോ ടീച്ചറേ… ഇനി ഒരു മൂന്നു ദിവസം കൂടി യൂണിഫോം ഇല്ലാതെ വരാമല്ലോ
ithaanu kutta ezhuthu..simple, punching, nostalgic, humrous,
super baba
ശ്രീക്കുട്ടാ.. ശരിക്കും നീര്‍മിഴിപ്പൂവ് തന്നെ ഈ അനുഭവം. ഞാനും ഇതുവായിക്കുമ്പോള്‍ എന്റെ സ്കൂളിനെപ്പറ്റിയും ഞങ്ങളെ പഠിപ്പിച്ച ഓമനറ്റീച്ചറെപ്പറ്റിയും ഓര്‍ത്തുപോയി.
ശ്രീ ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.
ഇതു പോലെ ഞങ്ങള്‍ക്കും ഞങ്ങളുടെ ടീച്ചറ് തന്നിരുന്നു ഒരു സമ്മാനം, അതു ഒരു തൂവാലയായിരുന്നു. ഒരു നിധിപോലെ ഇപ്പോഴും ഞാനതു സൂക്ഷിക്കുന്നു.
ഓര്‍മ്മകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയതിനു നന്ദി.
sree,
Kollam allo. nalla ormmakkurippu.
മനുവേട്ടാ... സന്തോഷം. :)
അപ്പുവേട്ടാ... പഴയ സ്കൂള്‍ ജീവിതത്തെ ഓര്‍മ്മിപ്പിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം.
മഞ്ജു കല്യാണീ... അതു പോലെയുള്ള കൊച്ചു സമ്മാനങ്ങളാണ്‍ പഴയ ഓര്‍മ്മകളുടെ സ്വത്ത്... അല്ലേ? നന്ദി.
സൂര്യപുത്രന്‍... സ്വാഗതം... നന്ദി.
ശോഭീ,
ഞാന്‍ ഇപ്പോഴാ ഓര്‍ക്കുന്നേ ആ സംഭവങ്ങള്‍...
ഒരിക്കല്‍ കൂടെ ആ ദിവസങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് നന്ദി.
അതെ ഇന്ദിര ടീച്ചര്‍ പാവമായിരുന്നു.
ആരോടും ഉടക്കുണ്ടാക്കാന്‍ പോകാത്ത ഒരു ടീച്ചര്‍...
ടീച്ചര്‍ ക്ലാസ്സില്‍ ചോദ്യം ചോദിക്കുന്നെങ്കില്‍ അതിലൊന്ന് ഉറപ്പായും ഏറ്റവും പിന്നിലെ ബഞ്ചില്‍ എന്റെ അടുത്തിരിക്കുന്ന സിദ്ധിക്ക് എന്ന കൂട്ടുകാരനോടായിരിക്കും, അല്ലെങ്കില്‍ സുധീഷ്.
“സിദ്ധി (a+b)2 എത്രയാ..?”
പുസ്തകം പൊതിഞ്നിരിക്കുന്ന കടലാസിന്റെ ഉള്ളില്‍ ജ്യോതിലക്ഷ്മിയുടെ കുളിസീന്‍ ഫോട്ടോ നോകിക്കൊണ്ടിരിക്കുന്ന സിദ്ധിക്ക് ചോദ്യമേ കേട്ടിരിക്കില്ല..! ഞാന്‍ അപ്പോ തോണ്ടി എണീപ്പിക്കും. അപ്പോള്‍ സിദ്ധിക്ക് എണീക്കുകയായി, വളരെ പതുക്കെ സ്ലോമോഷനില്‍.
നിവര്‍ന്നു നില്‍കുമ്പോഴേക്കും ഞാന്‍ ഉത്തരം പറഞ്ഞു കൊടുത്തിരിക്കും. ചിലപ്പോള്‍ അവന്‍ അതും കേള്‍ക്കില്ല.
അപ്പോ ടീച്ചറോട് തിരക്കും,”ടീച്ചറേ ഇന്നലേം മിനിഞ്ഞാന്നും എന്നോട് ചോദ്യം ചോദിച്ചു. പിന്നെ ഇന്നും. ഈ പരിപാടി ശരിയാവില്ല ടീച്ചറേ..!!!.”
ഹ് ഹഹ
പാവം ടീച്ചര്‍ അതിനും ദേഷ്യപ്പെടാറില്ലായിരുന്നു. പകരം ആ തമാശ ടീച്ചറൂം ആസ്വദിക്കും...
പിന്നെ ആ പേനയുടെ കാര്യം. ഒന്നെനിക്കായിരുന്നെന്ന് ഞാന്‍ ഓര്‍ക്കുന്നു. മൂന്നാമത്തേത് എന്റെ “ആനിവേഴ്സരി സ്മരണകളിലെ“ നായിക ജിന്‍സിക്കും. അല്ലേ..?
ആ പേന എന്റെ കയ്യില്‍ ഇപ്പോ ഇല്ല. ഒന്നും സൂക്ഷിച്ച് വച്ച് ശീലമില്ലാത്തതിനാലാകാം അതും എനിക് കൈമോശം വന്നിരിക്കുന്നു.
നന്ദി ഒരിക്കല്‍ കൂടെ എന്നെ സ്കൂളിലേക്കെത്തിച്ചതിന്...
നല്ല കഥ
:)
എന്നും സ്നേഹത്തോടെ
ഉപാസന
ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി ശ്രീ.ഇന്ദിര ടീച്ചറേയും.
ശ്രീ...
വൈകിയാണെങ്കിലും ഞാനെത്തി...
അമ്പതു തികക്കാന്‍.
ഓര്‍മ്മക്കുറിപ്പുകള്‍ മനോഹരമായിരുന്നു.
വായിച്ചുതീരും വരെ ഞാനും എന്റെ സ്കൂള്‍ കാലങ്ങളിലൂടെ അലഞ്ഞു.
അഭിനന്ദനങ്ങള്‍...
ഓര്‍മ്മക്കുറിപ്പ് നന്നായി ട്ടൊ
ഞാന്‍ ഒരു സ്ഥിരം വായനകാരനായി ...
സുനില്‍...
അതെ, ഇത്തരം ഓര്‍മ്മകള്‍ നമ്മെ പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു. സിദ്ധിയെ കണ്ടിട്ട് നാളു കുറേയായി. സുധിയെ ഇടയ്ക്കു കാണാറുണ്ട്.
മുസാഫിര്‍ ഭായ്... നന്ദി.
അലി ഭായ്... അമ്പതാം കമന്റിനു നന്ദി.
പ്രിയാ... നന്ദി.
രാഹുല്‍... സ്വാഗതം. നന്ദി.
kollam sree
ശ്രീ
നന്നായിട്ടുണ്ട്
ശ്രീയുടെ ഓര്‍മ്മകുറുപ്പുകള്‍ ഒരു പ്രജോദനമണ്.
വീണ്ടും എഴുതണമെന്നു എനിക്കും തൊന്നുന്നു.
നല്ല എഴുത്തുകരനയിരിക്കുന്നു.
എന്റെ എല്ലാ ആശംസകളും
ശ്രീക്കുട്ടാ..
ശരിക്കും ഹ്രുദയസ്പര്‍ശിയായിരുന്നു.
അതുപോലെ എഴുതിയ രീതിയും വളരെ നന്നായിട്ടുണ്ട്.
ഒരു നല്ല കൊച്ചുകഥ വായിച്ചസുഖമുണ്ടായിരുന്നു ശ്രീ..
പക്ഷെ,ഇതു ജീവിതാനുഭവം തന്നെയാണെന്നതു,കഥ കൂടുതല്‍ ഹൃദയസ്പറ്ശിയാക്കുന്നു.
KMF... നന്ദി.
അഞ്ജു... നന്ദി. ഇനിയും എഴുതി തുടങ്ങൂ... എന്റെ എഴുത്ത് അതിനൊരു പ്രചോദനമാകുന്നു എന്നറിയുന്നതില്‍ സന്തോഷം.
പ്രദീപേട്ടാ... നന്ദി. വായനയ്ക്കും കമന്റിനും.
ഭൂമിപുത്രി... സന്തോഷം, നന്ദി.
ശ്രീ, വളരെ ടച്ചിങ്ങ് ആയ ഓര്‍മ്മക്കുറിപ്പ്, നല്ല വിവരണം, വായിച്ചവസാനമെത്തിയപ്പോള്‍ എന്റെ കണ്ണും നനഞ്ഞൂട്ടോ.
very nice...liked it a lot...
ശ്രീ,
ഓര്‍മ്മക്കുറിപ്പ് നന്നായിരുന്നു.
അഭിനന്ദനങ്ങള്‍!!!!!
വളരെ നന്നായിരിക്കുന്നു...
ആപ്പിള്‍... സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
നിഷ്... നന്ദി.
മഹേഷ് ഭായ്... സന്തോഷം, നന്ദി.
നീത... സ്വാഗതം, നന്ദി.
എന്റെ പഴയ വിദ്യാലയ ഓര്‍മ്മകള്‍ പങ്കു വയ്ക്കാനെത്തിയ എല്ലാവര്‍ക്കും ഒരുപാട് നന്ദി.
:)
ശ്രീ,
നല്ല ഓര്‍മ്മക്കുറിപ്പ്.
ആശംസകള്‍
ഞാനിതും ഇപ്പഴാ കാണുന്നെ. സ്കൂള്‍ ജീവിതത്തെക്കുറിച്ച് ഇത്ര simple ആയി, മനോഹരമായി എഴുതിയല്ലോ, അഭിനന്ദനങ്ങള്‍.
കൊള്ളാം ശ്രീ, നല്ല വിവരണം!
ഓര്‍മ്മക്കുരിപ്പ് വളരെ നന്നായിരിക്കുന്നു...........
സ്വന്തം... സ്വാഗതം, നന്ദി.
അപര്‍ണ്ണ ചേച്ചീ... സന്തോഷം, നന്ദി.
സുമേഷേട്ടാ... നന്ദി, വായനയ്ക്കും കമന്റിനും.
സഗീര്‍... നന്ദി.
ശ്രീ, മനസ്സില്‍ ഒരേ സമയം സന്തോഷവും സന്കടവും ഒരുമിച്ചു വരുന്നതു കുട്ടിക്കാലത്തെ കുറിച്ചും കലാലയത്തെ കുറിച്ചും ഒക്കെ ചിന്തിക്കുംപോഴാണ്, അല്ലെ? നന്നായിട്ടുണ്ട്...
50 പൈസ പരിപാടി എനിക്കു വളരെ ഇഷ്ടമായി,ഇന്ദിര ടീചറെയും,നന്ദി ആ പഴയ കാലത്തേക്കു കൂട്ടികൊണ്ടുപോയതിന്....
നന്നായി ശ്രീ.
വളരെ വളരെ.
സ്കൂള്‍ക്കാലത്തെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി.
ഞാനൊരു വൈകിവന്ന ബൂലോകനാണ്.
താമസിയാതെ എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്.
അരുണ്‍ ജോസ്... സ്വാഗതം, നന്ദി.
കുഞ്ഞായി... നന്ദി, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
നിരക്ഷരന്‍ ചേട്ടാ... സ്വാഗതം. സ്ക്കൂള്‍ കാലത്തെക്കുറിച്ചോര്‍മ്മിയ്ക്കാന്‍ ഈ കുറിപ്പ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
Hello Sree Nannayirikkunnu Oru Kalaalaya Oormma. Ithram oru life ente blogilum undu. Veronnu draft aaki vachirikkunnu. Malyalam bloging nirthyirikka anu athikondu post chyethilla. Ippol serikkum post cheythalo ennu aalochika aanu. Really a good blog I hope this is the best blog ever you posted
http://Prasanth R Krishna/watch?v=P_XtQvKV6lc
ശ്രീ, വളരെ റ്റച്ചിംഗ് ആയിരിക്കുന്നു. ശ്രീ ഉപയോഗിച്ചിരിക്കുന്ന ലളിതമായ വിവരനശെയിലിക്കു എന്തോ ഒരു പ്രത്യേകത ഉണ്ടേ. ഏന്താന്നു പറയാന്‍ എനിക്കറിയാന്മേലാ.
ഞാന്‍ ആദ്യം വിചരിച്ച്, ഈ കുറിപ്പ് എനിക്കു മാത്രേ ഇഷ്ടായൂള്ളൂന്ന് (എനിക്കും ഇതുപോലുള്ള നല്ല Teacherമാരൊക്കെ ഉണ്ടായിരുന്നു). പിന്നെ ഈ Comments ഒക്കെ വായികുംബൊളല്ലേ അറിയണേ, ഇത് എല്ലാവരുടേം മനം കവര്‍ന്നെന്ന്
ശ്രീ, വാളൂര്‍ സ്കൂളിനെക്കുറിച്ചെഴുതിയിട്ടും അതു വായിക്കാന്‍ വൈകിയതില്‍ ക്ഷമ.....
എന്നെയും കണക്കു പഠിപ്പിച്ചത് ഇന്ദിരട്ടീച്ചറാണ്, പത്തിലെ ക്ലാസ്‌ടീച്ചറുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കുശേഷം സ്കൂളില്‍ തന്നെ കമ്പ്യൂട്ടര്‍ ക്ലാസ്സ് തുടങ്ങിയപ്പോള്‍ ഇന്ദിരട്ടീച്ചറെ കമ്പ്യൂട്ടര്‍ പഠിപ്പിക്കാനും ഒരു യോഗം എനിക്കുണ്ടായി, പക്ഷേ ടീച്ചര്‍ എന്നെ "മുരളിമാഷേ" എന്നു വിളിക്കുമ്പോള്‍ ഞാന്‍ ഭൂമി പിളര്‍ന്നു താഴേക്കു പോകുന്നപോലെയായിരുന്നു.....
ശ്രീ വൈകിയതില്‍ ക്ഷമിക്കുക, കുറച്ചുനാളായി ബൂലോകത്തില്ല, വരികള്‍ ഹൃദയത്തിലേക്ക് എടുക്കുന്നു...
പ്രശാന്ത്...
സന്തോഷം. വിശദമായ കമന്റിനു നന്ദി. അങ്ങനെ എഴുതി വച്ചിരിയ്ക്കുന്നതെല്ലാം പോസ്റ്റ് ആക്കൂ... :)
സിമി ചാക്കോ...
സ്വാഗതം. ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
വാളൂരാന്‍ മാഷേ... വൈകിയിട്ടൊന്നുമില്ലെന്നേ... വായിച്ചതിനും വാളൂര്‍ സ്കൂളിനെപ്പറ്റിയും ഇന്ദിര ടീച്ചറിനെ പറ്റിയുമുള്ള ഓര്‍മ്മകള്‍ പങ്കു വച്ചതിനും നന്ദി. :)
ഏകദേശം സെയിം അനുഭവം എനിക്കും ഒന്ടായിട്ടുണ്ട്... ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചത് കൊണ്ടു ക്ലാസ്സില്‍ ടീച്ചര്‍ പുതിയ നിയമം കൊണ്ടു വന്നു. മലയാളം പറയാന്‍ പാടില്ല... മലയാള ഭാഷയെ സ്നേഹിക്കുന്ന ഞങ്ങളോട് മലയാളം പറയരുതെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പരയാണ്ടിരിക്കുമോ?... ഓരോ വാക്കിനും പത്ത് പൈസ വെച്ച് മേടിച്ചു... ഞങ്ങള്‍ എന്ത് ചെയ്തു? ആദ്യം തന്നെ രണ്ടു രൂപ ടീച്ചറിന്റെ കയ്യില്‍ കൊടുത്തു. ഹഹഹ ശ്രീ പറഞ്ഞപ്പോ ഞാനും ആ കാലത്തേക്ക് പോയി... സന്തോഷം ശ്രീ... ഓര്‍മകള്‍ പുതുക്കാന്‍ കഴിഞ്ഞതിനു
"പ്രൊ. കോട്ടയം കുഞ്ഞച്ചന്റെ" വഹ ഇരിക്കട്ടെ ഒരു ഷയിക് ഹാന്‍ഡ്...
"പ്രൊ." പ്രൊഫസ്സര്‍ അല്ലാ... തെറ്റിദ്ധരിക്കരുത്... പ്രൊപ്രയിട്ടാര്‍ ;-)
എനിക്കു കൈമോശം വന്ന ആ പഴയ ബാല്യത്തെക്കുറിച്ച്… എന്റെ വിദ്യാലയത്തെക്കുറിച്ച്… എന്റെ പഴയ സുഹൃത്തുക്കളെക്കുറിച്ച്… എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ച്…
ഇതുവായിച്ചിട്ട് ഞാനുമോർത്തുപോകുന്നു ശ്രീ എന്നെ ഞാനാക്കിയ എന്റെ ഗുരുക്കന്മാരെക്കുറിച്ച്. എന്റെ ഒരു പോസ്റ്റിൽ അഭിലാഷിട്ട കമന്റിൽനിന്നാണ് ഇവിടെയെത്തിയത്.http://satheeskm.blogspot.com/2006/12/blog-post_31.html
നന്ദി.ശ്രീ ഇത്തരമൊരനുഭവം ഇവിടെ പങ്കുവെച്ചതിന്.
ശ്രീ എത്ര ഹൃദയ ഹാരിയായി ,ലാളിത്യത്തോടെ ഈ ഓര്‍മ്മകള്‍ പങ്കു വച്ചു !!
അഭിനന്ദനങ്ങള്‍!!..അപ്പോള്‍ റാങ്കുകാരന്‍ ആയിരുന്നല്ലേ ..:)
ഗംഭീരമായി, ശ്രീ. കാണാന്‍ കുറച്ച് വൈകി. ഈ അനുഭവകഥക്കു് ഞാന്‍ എന്തു് മറുപടി പറയാന്‍? വളരെ ഇഷ്ടപ്പെട്ടു.
50 പൈസ കഥ നന്നായി.
വീണ്ടും സ്കൂളില്‍ പോയപോലെ ഒരു അനുഭവം
വായിച്ചു വന്നപ്പോള്‍ അറിയാതെ കണ്ണുകളിലൊരു നനവു പടര്‍ന്നു ശ്രീ.. സത്യം! ഹൃദയത്തിന്‍ തൊടുന്ന എഴുത്ത്.
ഇതു മുമ്പും പോസ്റ്റു ചെയ്തതാണ് അല്ലേ?
ആദ്യത്തെ കമന്റുകള്‍ കണ്ടപ്പോള്‍ ഒന്നു കണ്‍ഫ്യൂഷനിലായിപ്പോയി.
ഏതായാലും നന്നായി.
വളരെ നന്നായിരിക്കുന്നു.....
നല്ല കുറിപ്പ് ശ്രീ.ഇന്ദിര ടീച്ചറെ ഒരുപാടിഷ്ടായി..
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും സ്കൂളിലെ മുഴുവന്‍ കാര്യങ്ങളും ശ്രീ ഓര്‍ത്തെടുക്കുന്നു. ഈ ഓര്‍മ്മക്കുറിപ്പ് വായിക്കുമ്പോള്‍ ഞാനും എന്‍റെ പഴയ സ്കൂള്‍ വരാന്തയിലൂടെ നടക്കുകയായിരുന്നു. ഒരു പാട് നല്ല ഓര്‍മ്മകള്‍ തിരികെ വരുന്നത് ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുമ്പോഴാണ്.
മനോഹരമായെഴുതിയിരിക്കുന്നു ശ്രീ. അഭിനന്ദനങ്ങള്‍.മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്നതാണു സ്കൂള്‍കാലഘട്ടം
ആ വരികള്‍ മനസ്സിലലയടിച്ചെത്തുന്നു
"ഒരു വട്ടം കൂടിയെന്‍ ഓര്മ്മകള്........ "
സ്കൂള്‍ ജീവിതത്തിലെ സുവര്‍ണ കാലഘട്ടം.പത്താം ക്ലാസ്...
ശ്രീയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒട്ടേറെ സന്തോഷങ്ങളും, നൊമ്പരങ്ങളും തന്ന
എന്റെയാ പഴയ സ്കൂള്‍ ജീവിതം ഓര്‍ത്തു പോയി...
നന്ദി ശ്രീ...
കുഞ്ഞച്ചന്‍ ...
രസകരമായ ഓര്‍മ്മകള്‍ തന്നെ അല്ലേ മാഷേ. :)
സതീശേട്ടാ...
സന്തോഷം, നന്ദി.
രമേശ്‌അരൂര്‍...
വളരെ നന്ദി മാഷേ. പിന്നെ അന്ന് മാര്‍ക്ക് വാങ്ങുന്നത് അന്നത്തെ കാലത്ത് ആവശ്യമായിരുന്നു എന്നതൊഴിച്ചാല്‍ വേറെ എന്തു കാര്യം :) [പിന്നെ,പത്തില്‍ റാങ്ക് വരെ ഒന്നുമെത്തിയില്ല കേട്ടോ]
ചിതല്‍/chithal...
വളരെ സന്തോഷം, മാഷേ.
കിരണ്‍...
വീണ്ടും സ്കൂളിനെ ഓര്‍മ്മിപ്പിച്ചു എന്നറിയുന്നതില്‍ സന്തോഷം
നന്ദു | naNdu | നന്ദു ...
അതെ മാഷേ. പഴയ സംഭവം തന്നെയാണ്.
പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
Naushu ...
നന്ദി മാഷേ.
Rare Rose ...
ഞങ്ങളുടെ ഇന്ദിര ടീച്ചറെ ഇഷ്ടമായെന്നറിയുന്നത് സന്തോഷം തന്നെ. നന്ദി :)
Akbar ...
ആ പഴയ സ്കൂള്‍ കാലഘട്ടം ഓര്‍ത്തെടുക്കാന്‍ ഈ പോസ്റ്റ് സഹായിച്ചെങ്കില്‍ വളരെ സന്തോഷം തന്നെ, ഇക്കാ.
ശ്രീക്കുട്ടന്‍ ...
സന്തോഷം മാഷേ.
റിയാസ് (മിഴിനീര്‍ത്തുള്ളി) ...
ശരിയ്ക്കും ഒരു സുവര്‍ണ്ണകാലം തന്നെയായിരുന്നു അത്. വായനയ്ക്കും കമന്റിനും നന്ദി മാഷേ.
നന്നായി ശ്രീ. ഇന്ദിര ടീച്ചറിനെ ഇഷ്ടമായി.
ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു...
ഓര്‍മ്മക്കുരിപ്പ് നന്നായിരിക്കുന്നു
ഇന്ദിരടീച്ചര്‍ തന്നെയാണ് ഗുരുക്കന്മാര്‍ക്കു ഉത്തമമാതൃക...
നല്ല ഓര്‍മ്മക്കുറിപ്പ് മാഷേ...
നല്ലൊരു ഓര്‍മ്മക്കുറിപ്പ്.
ഓർമ്മക്കുറിപ്പുകൾ വായിക്കുന്നു
Vry nice kannu niranju poy
Post a Comment