Thursday, December 20, 2007

ഒരു ക്രിസ്തുമസ് സമ്മാനം


ഞാന്‍‌ ഒന്നാം ക്ലാസ്സു മുതല്‍‌ മൂന്നാം ക്ലാസ്സു വരെ (1987-1990) പഠിച്ചിരുന്നത് കൊരട്ടി കോണ്‍‌വെന്റ് സ്കൂളിലായിരുന്നു. മൂന്നു വര്‍‌ഷത്തോളം അച്ഛന്‍‌ ജോലി ചെയ്യുന്ന കൊരട്ടി ഗവ: പ്രസ്സ് ക്വാര്‍‌ട്ടേഴ്സിലെ താമസത്തിനു ശേഷം ഞങ്ങള്‍‌ ഞങ്ങളുടെ സ്വന്തം ഗ്രാമമായ വാളൂര് തന്നെ ഒരു കൊച്ചു വീടു പണിത് അങ്ങോട്ട് താമസം മാറുന്നത് ഞാന്‍‌ മൂന്നാം ക്ലാസ്സില്‍‌ പഠിയ്ക്കുമ്പോഴാണ്. എങ്കിലും ആ അദ്ധ്യയന വര്‍‌ഷം തുടങ്ങിയതിനാല്‍‌ ഒരു വര്‍‌ഷം കൂടി അവിടെ തന്നെ ഞാന്‍‌ പഠിയ്ക്കട്ടെ എന്നും നാലാം ക്ലാസ്സു മുതല്‍‌ വാളൂര്‍‌ സ്കൂളില്‍‌ ചേരാം എന്നും തീരുമാനമായി.

മൂന്നു വര്‍ഷത്തെ ആ പ്രൈമറി സ്കൂളിലെ പഠനത്തിനിടെ കുറേ സുഹൃത്തുക്കളെ കിട്ടിയെങ്കിലും കുട്ടിക്കാലത്തിന്റെ അറിവില്ലായ്മയില്‍‌ അതിലെ ഒട്ടുമിക്ക സൌഹൃദങ്ങള്‍‌ക്കും അല്പായുസ്സായിരുന്നു. ഞാന്‍‌ ആ സ്കൂളില്‍‌ നിന്നും പോന്നതിനു ശേഷം അവരില്‍‌ ഭൂരിഭാഗം പേരേയും പിന്നീട് ബന്ധപ്പെടാന്‍‌ കഴിഞ്ഞിട്ടില്ല. ആ സ്കൂളില്‍‌ ഒന്നാം ക്ലാസ്സില്‍‌ ചേര്‍‌ന്നതിനു ശേഷം ഏറ്റവുമാദ്യം ഞാന്‍‌ പരിചയപ്പെട്ടത് ദീപക്കിനെയായിരുന്നു. (ഇന്നും ദീപക്കുമായുള്ള സൌഹൃദം നില നില്‍‌ക്കുന്നു) .പിന്നെ എന്റെ നാട്ടില്‍‌ നിന്നു തന്നെയുള്ള നിര്‍‌മ്മല്‍‌, സുമോദ്, ഷമീര്‍ ‌തുടങ്ങിയവരെയും. പിന്നീട് ഒരിക്കല്‍‌ ക്ലാസ്സിനിടയില്‍‌ മൂക്കടപ്പും ജലദോഷവും കാരണം കണ്ണു നിറഞ്ഞൊഴുകുന്നത് ഷര്‍‌ട്ടിന്റെ കൈ കൊണ്ട് ഞാന്‍‌ തുടയ്ക്കുന്നത് ശ്രദ്ധിച്ച് എന്റെ അടുത്ത ബഞ്ചിലിരുന്ന ഒരു കുട്ടി ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു “എന്തിനാ നീ കരയുന്നത്” എന്ന്. കരയുന്നതല്ല, ജലദോഷം കാരണം കണ്ണു നിറഞ്ഞതാണ് എന്ന് ഞാന്‍‌ മറുപടിയും പറഞ്ഞു. പിന്നെയും ഞാന്‍‌ ജലദോഷം കാരണം കഷ്ടപ്പെടുന്നത് കണ്ട് ടീച്ചറോട് പറയണോ എന്നോ മറ്റെന്തൊക്കെയോ അവനെന്നോട് ചോദിച്ചു. അങ്ങനെ ഞാനറിയാതെ തന്നെ അവനോട് ചെറിയൊരു അടുപ്പമായി. പിന്നീടെപ്പോഴോ പേരു ചോദിച്ചു, പരിചയപ്പെട്ടു. അവന്റെ പേര് ബിനീഷ്. വീട് കൊരട്ടിയില്‍‌ തന്നെ എവിടെയോ ആണ്. (അന്ന് സ്ഥലങ്ങളൊന്നും വേറെ അറിയില്ലല്ലോ. അതു കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല)

എന്തായാലും അവനുമായി വളരെപ്പെട്ടെന്ന് നല്ല അടുപ്പത്തിലായി. തുടര്‍‌ന്നുള്ള മൂന്നു വര്‍‌ഷവും ഞാന്‍‌ ആ സ്കൂളില്‍‌ നിന്നും പോരുന്നതു വരെ അവനായി എന്റെ ഏറ്റവും വലിയ കൂട്ടുകാരന്‍‌. ഞങ്ങള്‍‌ ആ മൂന്നു വര്‍‌ഷം കൊണ്ട് എല്ലാ വിശേഷങ്ങളും പങ്കു വച്ചു. ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് കളിയ്ക്കാന്‍‌ ഇറങ്ങി, മഴക്കാലങ്ങളില്‍‌ ഒരുമിച്ച് മഴ കാത്തിരുന്നു. ആ പഴയ രണ്ടാം ക്ലാസ്സിലെ ജനലിലെ മരയഴികളില്‍‌ പിടിച്ച് മഴ പെയ്യാന്‍‌ ഞങ്ങളൊരുമിച്ച് പ്രാര്‍‌ത്ഥിച്ചതും മഴ തുടങ്ങിയാല്‍‌, ഞങ്ങള്‍‌ പിടിച്ചു തിരിയ്ക്കുന്ന ജനലഴികള്‍‌ക്കനുസൃതമായി മഴ കൂടുകയും കുറയുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി സന്തോഷിച്ചിരുന്നതുമെല്ലാം ഞാനിന്നും ഓര്‍‌ക്കുന്നു ( കുറേശ്ശെ ഇളക്കമുണ്ടായിരുന്ന ആ മരയഴികള്‍‌ മുകളിളേയ്ക്ക് തിരിയ്ക്കുമ്പോള്‍‌ മഴ ശക്തമാകുന്നുണ്ടെന്നും താഴേയ്ക്കു തിരിയ്ക്കുമ്പോള്‍‌ മഴ കുറയുന്നുവെന്നും കണ്ടെത്തിയത് ബിനീഷായിരുന്നു. ആ വിശ്വാസം തകര്‍‌ക്കപ്പെടാതിരുന്നതിനാല്‍‌ ഇന്നും അങ്ങനെ തന്നെ വിശ്വസിയ്ക്കാനാണെനിക്കിഷ്ടം!).

ആ വര്‍‌ഷത്തെ ക്രിസ്തുമസ് നാളുകള്‍‌ വന്നെത്തി. കൂട്ടുകാരെല്ലാം അവര്‍‌ക്കു കിട്ടുന്ന ക്രിസ്തുമസ് സമ്മാനങ്ങള്‍‌ ക്ലാസ്സില്‍‌ കൊണ്ടുവന്ന് പ്രദര്‍‌ശിപ്പിച്ചിരുന്നു. കളിപ്പാട്ടങ്ങളും ക്രിസ്തുമസ് കാര്‍‌ഡുകളുമെല്ലാം. കൂട്ടത്തില്‍‌ ബിനീഷിനു കിട്ടിയ കാര്‍‌ഡുകളും അവനെന്നെ കൊണ്ടു വന്ന് കാണിച്ചിരുന്നു. വല്ലപ്പോഴും മാമന്‍‌മാരുടെ കാര്‍‌ഡുകള്‍‌ ഞങ്ങള്‍‌ക്കും വരാറുണ്ടായിരുന്നുവെങ്കിലും ആ വര്‍‌ഷം (വീടും താമസവുമെല്ലാം മാറിയതു കൊണ്ടാണോ എന്നറിയില്ല) ഞങ്ങള്‍‌ക്ക് അതുവരെ കാര്‍‌ഡൊന്നും ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ എന്റെ കയ്യില്‍‌ ക്രിസ്തുമസ്സ് സ്പെഷലായി സമ്മാനങ്ങളോ കാര്‍‌ഡുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. അതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു എങ്കിലും ഞാനത് പുറത്തു കാണിച്ചിരുന്നില്ല. എങ്കിലും അത് മനസ്സിലാക്കിയിട്ടാകണം, ബിനീഷ് എന്നെ പലതും പറഞ്ഞ് സമാധാനിപ്പിക്കാന്‍‌ ശ്രമിച്ചിരുന്നു.

അങ്ങനെ പരീക്ഷാക്കാലമായി. (ക്രിസ്തുമസ്സിനു മുന്‍‌പു തന്നെ പരീക്ഷകളെല്ലാം കഴിയുമല്ലോ). എല്ലാവരും പഠനത്തിന്റെ ചൂടിലായി, ഞാനും. അവസാന പരീക്ഷയും കഴിഞ്ഞപ്പോള്‍‌ ഞാനും ബിനീഷും ദീപക്കുമെല്ലാം കൊരട്ടിപ്പള്ളിയില്‍‌ പ്രാര്‍‌ത്ഥിയ്ക്കാന്‍‌ പോയി. സ്കൂളിന് തൊട്ടടുത്തുള്ള കൊരട്ടിപ്പള്ളിയില്‍‌ ഇടയ്ക്ക് പ്രാര്‍‌ത്ഥിയ്ക്കാന്‍‌ പോകുന്നത് അക്കാലത്ത് ഞങ്ങളുടെ പതിവായിരുന്നു (അന്നും ഇന്നും പള്ളി/അമ്പലം എന്നീ വ്യത്യാസങ്ങളൊന്നും പ്രാര്‍‌ത്ഥനയ്ക്കു തടസ്സമായി എനിയ്ക്കു തോന്നിയിട്ടില്ല). അവിടെ ആരൊക്കെയോ കത്തിച്ചു വച്ചിട്ട് കെട്ടു പോയ മെഴുകു തിരികളെല്ലാം എടുത്തു വീണ്ടും കത്തിച്ചു വയ്ക്കുക എന്നത് അന്ന് ഞങ്ങളുടെ ഒരു ഇഷ്ടവിനോദമായിരുന്നു. അന്നും പതിവു പോലെ ഞങ്ങള്‍‌ കെട്ടു പോയ മെഴുകുതിരികളെല്ലാം പെറുക്കിക്കൂട്ടി കത്തിച്ചു വച്ച് പ്രാര്‍‌ത്ഥിച്ചു. പിന്നെ അവിടെ നിന്നും പിരിഞ്ഞു.

സ്കൂളിനു മുന്നില്‍‌ വച്ച് മറ്റു കൂട്ടുകാരെല്ലാം പിരിഞ്ഞ ശേഷം ഞാനും ബിനീഷും മാത്രം ബാക്കിയായ‌ നേരത്ത് അവനെന്നെ പതുക്കെ അടുത്തേയ്ക്ക് വിളിച്ചു, എന്നിട്ട് അവന്റെ ബാഗ് തുറന്ന് അതിലെ ഒരു പുസ്തകത്തിനകത്ത് ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന, നല്ല ഭംഗിയുള്ള ഒരു ക്രിസ്തുമസ് കാര്‍‌ഡെടുത്ത് എനിക്കു നേരെ നീട്ടി. തീരെ പ്രതീക്ഷിയ്ക്കാത്ത ഒന്നായിരുന്നതിനാല്‍‌ ഞാനൊരു നിമിഷം ആശ്ചര്യത്തോടെ നിന്നു, പിന്നെ കൈ നീട്ടി അത് വാങ്ങി. വെറുമൊരു ക്രിസ്തുമസ് കാര്‍‌ഡ്, അതും അവന്റെ ബന്ധുക്കളിലാരോ അവനു സമ്മാനമായി അയച്ച ഒരു കാര്‍‌ഡ് ആയിരുന്നു അതെങ്കിലും എനിയ്ക്കത് വിലമതിയ്ക്കാനാകാത്ത ഒരു ക്രിസ്തുമസ് സമ്മാനമായിരുന്നു. അപ്പോഴത്തെ എന്റെ സന്തോഷം വര്‍‌ണ്ണനാതീതമായിരുന്നു. അങ്ങനെ എനിക്കും ഒരു ക്രിസ്തുമസ് സമ്മാനം കിട്ടിയിരിക്കുന്നു. എന്റെ മുഖത്തെ സന്തോഷം കണ്ട് അവന്റെ മുഖത്തും വിടര്‍‌ന്ന ആ പുഞ്ചിരി ഇന്നുമെന്റെ മനസ്സിലുണ്ട്.

ഞാന്‍‌ അഭിമാനത്തോടെയാണ് അന്ന് ആ ക്രിസ്തുമസ് വെക്കേഷന്‍‌ ആഘോഷിയ്ക്കാനായി വീട്ടിലേയ്ക്ക് മടങ്ങിയത്. ആ ഒരു കാര്‍‌ഡ് ഞാനന്ന് എന്റെ കൂട്ടുകാരെ മുഴുവന്‍‌ പലതവണ കൊണ്ടു നടന്ന് കാണിച്ചു. പിന്നീട് മാമന്‍‌മാരുടെ കാര്‍‌ഡ് കിട്ടിയെങ്കിലും എനിക്കു പ്രിയപ്പെട്ടത് ബിനീഷ് സമ്മാനിച്ച ആ കാര്‍‌ഡ് തന്നെയായിരുന്നു. ‘അത് വേറെ ആരോ നിന്റെ കൂട്ടുകാരന് അയച്ചതല്ലേടാ’ എന്നു പറഞ്ഞ് ചില കൂട്ടുകാര്‍‌ അന്നെന്നെ കളിയാക്കിയിരുന്നെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ അമൂല്യമായിരുന്നു.

അങ്ങനെ സന്തോഷവും ദു:ഖവുമെല്ലാം ഒരുപോലെ പങ്കിട്ട് ആ മൂന്നു വര്‍‌ഷങ്ങള്‍‌ കടന്നുപോയി. അവസാനം മൂന്നാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷയ്ക്കും ഞങ്ങള്‍‌ ഒന്നാം റാങ്കു പങ്കിടുകയായിരുന്നു എന്നത് യാദൃശ്ചികമാകാം. വേര്‍‌പാടിന്റെ ദു:ഖങ്ങളെക്കുറിച്ചൊന്നും തീരെ അറിവില്ലാതിരുന്നതിനാല്‍‌ വേര്‍‌പാട് എന്ന ഒരു തോന്നലുണ്ടായിരുന്നില്ല. എങ്കിലും മൂന്നാം ക്ലാസ്സിനു ശേഷം ഞാനവിടെ നിന്നും യാത്രയാകും എന്നു ഞങ്ങള്‍‌ക്ക് രണ്ടു പേര്‍‌ക്കും ഉറപ്പുണ്ടായിരുന്നു. അതു കൊണ്ടാണോ എന്നോര്‍‌ക്കുന്നില്ല, ഏതോ മത്സരത്തിനു ഞങ്ങള്‍‌ക്കു സമ്മാനമായി കിട്ടിയ രണ്ടു പ്ലാസ്റ്റിക് ഗ്ലാസുകള്‍‌ ഞങ്ങള്‍‌ പരസ്പരം വച്ചു മാറി. എനിയ്ക്കു കിട്ടിയ പച്ച നിറമുള്ള ഗ്ലാസ്സ് ഞാനവനു കൊടുത്തു, പകരം അവനു കിട്ടിയ ഓറഞ്ച് നിറത്തിലുള്ള ഗ്ലാസ്സ് അവനെനിയ്ക്കു തന്നു. (ആ ഓറഞ്ച് ഗ്ലാസ്സ് ഇന്നും എന്റെ വീട്ടിലുണ്ട്)

പിന്നീട് മൂന്നാം ക്ലാസ്സ് പഠനം കഴിഞ്ഞ് ഞാന്‍‌ സ്കൂള്‍‌ മാറി. അതോടെ ആ സ്കൂളും അവിടുത്തെ സുഹൃത്തുക്കളുമായുള്ള ബന്ധവും മുറിഞ്ഞു. കൂട്ടത്തില്‍‌ ബിനീഷുമായുള്ള സൌഹൃദവും ഓര്‍‌മ്മയായി. വലുതായ ശേഷം അക്കൂട്ടത്തിലെ ചുരുക്കും ചിലരെ തിരിച്ചു കിട്ടിയെങ്കിലും ബിനീഷിനെ ഇന്നും കണ്ടെത്തിയിട്ടില്ല. അന്ന് അവനെനിയ്ക്കു സമ്മാനിച്ച ആ ക്രിസ്തുമസ് സമ്മാനം മാത്രം ഞാന്‍‌ കുറേ നാള്‍‌ സൂക്ഷിച്ചു വച്ചു, അവസാനം പഴക്കം വന്ന് അത് ദ്രവിച്ച് പോകുകയായിരുന്നു. എങ്കിലും അതിലെ ക്രിസ്തുമസ് ട്രീയുടെയും കത്തുന്ന മെഴുകു തിരിയുടെയും മങ്ങിയ ചിത്രം എന്റെ മനസ്സില്‍‌ മങ്ങാതെ ബാക്കി നില്‍‌ക്കുന്നു, ഇന്നും ഓര്‍‌ത്തു വയ്ക്കുന്ന ഒരു ക്രിസ്തുമസ്സ് സമ്മാനമായി.

58 comments:

  1. ശ്രീ said...

    ഇത് ഒരു പഴയ ക്രിസ്തുമസ് സമ്മാനത്തിന്റെ ഓര്‍‌മ്മക്കുറിപ്പ്.


    ഈ പോസ്റ്റ് എന്റെ ഒപ്പം മൂന്നാം ക്ലാസ്സു വരെ പഠിച്ച എന്റെ പ്രിയ സ്നേഹിതന്‍‌ ബിനീഷിനും കൂടെപ്പഠിച്ച മറ്റ് എല്ലാ സഹപാഠികള്‍‌ക്കും സമര്‍‌പ്പിയ്ക്കുന്നു.

    ഒപ്പം എല്ലാ ബൂലോകര്‍‌ക്കും ക്രിസ്തുമസ് ആശംസകള്‍‌ നേരുന്നു.

  2. ആഷ | Asha said...

    ആഹാ ഞാനാണല്ലോ ഇവിടെ ആദ്യമെത്തിയത്.
    ആദ്യം വന്ന സ്ഥിതിക്ക് കറിയ്ക്കരക്കാന്‍ വെച്ചിരുന്ന തേങ്ങയാ അതൊന്നുടക്കട്ടെ

    ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ചിതറിയ കഷ്ണം ശ്രീ പെറുക്കിയെടുത്തോട്ടോ. പുറകെ വരുന്നവരും ഓരോന്നെടുത്തോ.

    ഒന്നാം ക്ലാസിലേയും മൂന്നിലേയും ഒക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നല്ലോ.
    ഞാനും കുറേ നാള്‍ ക്രിസ്മസ് കാര്‍ഡുകള്‍ സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. ഇപ്പോ ആര്‍ക്കും അയക്കാറില്ല. ആരും അയക്കാറുമില്ല :(

    ശ്രീക്ക് എന്റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍!

  3. Dr. Prasanth Krishna said...

    Sree I am very sorry, to me its difficult to leave the comments in Malyalam. Hope you will understand.
    Only yesterday I got the chance to read your blog and red most of them. All are very long blogs so I am not getting time to read all. But love to be finish soon.
    Just now I seen your new blog സമ്മാനത്തിന്റെ ഓര്‍‌മ്മക്കുറിപ്പ് and red in a single stretch and thought to leave a comment. Its my pleasure to put the first coment on this blog to you. Its a touching blog Thank you.

  4. ദിലീപ് വിശ്വനാഥ് said...

    ശ്രീ...വളരെ നല്ല ഓര്‍മ്മക്കുറിപ്പ്. കുട്ടിക്കാലത്തെ ഇത്തരം കൊച്ചുകൊച്ചു സംഭവങ്ങള്‍ എല്ലാവര്‍ക്കും പറയാനുണ്ടാവും. പക്ഷെ മനസ്സില്‍ തട്ടുന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ പറയാന്‍ മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്നവര്‍ക്കുമാത്രമേ കഴിയൂ...

    കിസ്തുമസ് പുതുവത്സരാശംസകള്‍.

  5. Dr. Prasanth Krishna said...

    Hello Asha its cheating I was trid to leave the first comment to Sree's this blog before I am posting you did it. Okay dont worry. Sree me also have ots of such small small but very valuable experience but not getting time to write. Its really a nostlgiv feeling to remember on our school mates and friends. We will get lots of friedns hi fi but the childhood friends we will be the evergreen.

  6. നവരുചിയന്‍ said...

    ശ്രീ ചേട്ടാ, വളരെ നല്ല ഓര്‍മ കുറിപ്പ് . എനിക്ക് ഇതു വായിച്ചു ആകെ പാടെ ഒരു വിഷമം . എന്റെ കൂടെ പ്രൈമറി ക്ലാസ്സില്‍ പഠിച്ച പേരെ ഒഴിച്ച് ആരുടേം പേരു പോലും ഓര്‍മയില്ല .

  7. CHANTHU said...

    സത്യന്ധമായ നിങ്ങളുടെ എഴുത്ത്‌ നല്ല രസത്തോടെ വായിച്ചു.

  8. ശ്രീലാല്‍ said...

    ശ്രീയേ, ഓര്‍ക്കൂട്ടില്‍ ഒന്നു മുങ്ങിത്തപ്പിനോക്കൂന്നേ, ബിനീഷിനെ നമുക്ക് പൊക്കാം.. :)


    ഒരു നാള്‍ ഒരു ബൂലോകനായി ബീനീഷും ഇവിടെ വരും, ശ്രീയുടെ ഈ എഴുത്ത് വായിക്കും, കമന്റിടും. നമുക്ക് കാത്തിരിക്കാം.. :)


    എന്റെയും കൃസ്മസ് ആശംസകള്‍..

  9. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഹൃദ്യമായൊരു ഓര്‍മ്മക്കുറിപ്പ്...

    ശ്രീയ്ക്കും, കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

  10. ക്രിസ്‌വിന്‍ said...

    അന്നും ഇന്നും സുഹൃദ്‌ബന്ധത്തെ ഒന്നാമതായി കാണുന്ന ശ്രീക്ക്‌
    ക്രിസ്തുമസ്‌ പുതുവത്‌സരാശംസകള്‍

  11. krish | കൃഷ് said...

    :)
    ക്രിസ്തുമസ്, പുതുവത്സരാശംസകള്‍.

  12. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    ശ്രീ

    പഴയകൂട്ടുകാരനും ഇത് വായിക്കാനിടവരട്ടെ.

    ക്രിസ്തുമസ് പുതുവത്സാശംസകള്‍!

  13. ശ്രീ said...

    ആഷ ചേച്ചീ... നന്ദി. ആ തേങ്ങ ക്രിസ്തുമസ് ഇനത്തിലേയ്ക്ക് വരവു വെച്ചൂട്ടോ. ആദ്യ കമന്റിനു നന്ദി. ഒപ്പം ക്രിസ്തുമസ് ആശംസകളും. :)
    പ്രശാന്ത്... വളരെ നന്ദി. എല്ലാ പോസ്റ്റുകളും മിനക്കെട്ട് വായിയ്ക്കുന്നതിന്. ഇഷ്ടമായി എന്നറിഞ്ഞതില്‍‌ സന്തോഷം. വിമര്‍‌ശനങ്ങളും അറിയിയ്ക്കുമല്ലോ. :)
    വാല്‍മീകി മാഷേ... നന്ദി. സൌഹൃദമാണ്‍ എന്റെ ഏറ്റവും വലിയ വീക്ക്നെസ്സ്. :)
    നവരുചിയന്‍‌... ഇതു വായിച്ച് പഴയ സ്കൂള്‍‌ ജീവിതം ഓര്‍‌മ്മിച്ചു എന്നറിഞ്ഞതില്‍‌ സന്തോഷം. പഴയ കുറേ സുഹൃത്തുക്കളുടെ പേരുകള്‍‌ ഞാനിന്നും ഓര്‍‌ക്കുന്നുണ്ട്, എല്ലാവരേയും ഓര്‍‌മ്മയില്ലെങ്കിലും. :)
    ചന്തു... നന്ദി, വായനയ്ക്കും കമന്റിനും. :)
    ശ്രീലാല്‍‌... ഓര്‍‌ക്കുട്ടിലൊരു തിരച്ചിലെല്ലാം നടത്തിയിരുന്നു. പഴയ കൂട്ടുകാരില്‍‌ ചിലരോടും അന്വേഷിച്ചു. പക്ഷേ, കണ്ടുകിട്ടിയിട്ടില്ല. എന്നെങ്കിലും കണ്ടെത്താമെന്നു തന്നെ കരുതുന്നു. ഞാനും കാത്തിരിയ്ക്കുന്നു, നന്ദി. :)
    പ്രിയാ... വളരെ നന്ദി. :)
    ക്രിസ്‌വിന്‍‌... നന്ദി, കേട്ടോ. :)
    കൃഷ് ചേട്ടാ... നന്ദി. :)
    സണ്ണിച്ചേട്ടാ... അതു തന്നെ ഞാനും പ്രാര്‍‌ത്ഥിയ്ക്കുന്നു. നന്ദി. :)

    എല്ലാവര്‍‌ക്കും ക്രിസ്തുമസ് ആശംസകള്‍‌!

  14. asdfasdf asfdasdf said...

    ശ്രീയേ കുറിപ്പ് ഹൃദ്യമായി. ഓര്‍മ്മകള്‍ പലതും ഉണര്‍ത്തി.
    ക്രിസ്തുമസ് ആശംസകള്‍ !

  15. [ nardnahc hsemus ] said...

    കഥയൊക്കെ അവിടെ നില്‍ക്കട്ടേ..ഇമ്മാതീരിയ്യുള്ള കഥകള്‍ എല്ലാവര്‍ക്കും പറയ്യാനുണ്ടാകുമെങ്കിലും ശ്രീയുടെ എഴുത്തുരീതിയീല്‍ അവയൊക്കെ നിഷ്പ്രഭമാകുന്നു..
    ഹാറ്റ്സ് ഓഫ് ഫോര്‍ ദാറ്റ്...:)

  16. Sherlock said...

    ശ്രീ, ഓര്മ്മക്കുറിപ്പ് നന്നായി..

    ക്രിസ്തുമസ് പുതുവല്സര ആശംസകള്....

  17. നിരക്ഷരൻ said...

    ശ്രീ , ഈ ക്രിസ്തുമസ്സിന്‌ ഒരു നല്ല സമ്മാനം കിട്ടിയതിന്റെ സുഖം .
    നന്നായി.
    പ്രശാന്തേ, ആദ്യം തേങ്ങായടിക്കുക. പിന്നെ ബ്ലോഗ് വായിച്ച് കമന്റടിക്കുക. അല്ലെങ്കില്‍ ഇതുപോലുള്ള അബദ്ധങ്ങള്‍ ഇനിയും പിണയും . ആഷയെപ്പോലുള്ളവര്‍ കറിക്കരയ്ക്കാന്‍ വച്ചിരിക്കുന്ന തേങ്ങാവരെ അടിച്ചിട്ടുപോകും . പിന്നെ വരുമ്പോള്‍ അതിന്റെ ഒരു പൂളുപോലും കിട്ടിയെന്നുവരില്ല.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍.

  18. 420 said...

    മനോഹരം, ശ്രീ..

  19. പ്രയാസി said...

    ശ്രീ.. ഇത്ര കൃത്യമായി ഒന്നാം ക്ലാസ്സും മൂന്നാം ക്ലാസ്സുമൊക്കെ എങ്ങനെ ഓര്‍മ്മിച്ചു വെക്കുന്നു..:)

    ബിനീഷിനെ കണ്ടു കിട്ടട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..

    ഒപ്പം ക്രിസ്തുമസ് ആശംസകളും..

  20. ജ്യോനവന്‍ said...

    ശ്രീ കുട്ടിക്കാലത്തില്‍ നിന്നും ഇനിയുമൊരുപാടു വീണ്ടെടുക്കാനുണ്ടാവും. അല്ലേ.
    അറിഞ്ഞോ അറിയാതെയോ ഇതാ കൂട്ടുകാരനു കൊടുക്കാവുന്ന ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമാണ്.
    ആശംസകള്‍.

  21. ശ്രീ said...

    മേനോന്‍‌ ചേട്ടാ...
    നന്ദി, വായനയ്ക്കും കമന്റിനും. :)
    സുമേഷേട്ടാ...
    ചെറിയതെങ്കിലും മറക്കാനാകാത്ത ചില ഓര്‍‌മ്മകളിലൊന്ന്, അത്ര മാത്രം. കമന്റിനു നന്ദി. :)
    ജിഹേഷ് ഭായ്...
    നന്ദി. :)
    നിരക്ഷരന്‍‌ ചേട്ടാ...
    എന്റെ ഈ അനുഭവകഥ ഇഷ്ടമായി എന്നറിഞ്ഞതില്‍‌ സന്തോഷം. :)
    ഹരിപ്രസാദ് മാഷേ...
    സ്വാഗതം. കമന്റിനു നന്ദി. :)
    പ്രയാസീ...
    എന്തോ ഭാഗ്യം(അതോ നിര്‍‌ഭാഗ്യമോ!). ഒട്ടു മിക്ക കാര്യങ്ങളും ഓര്‍‌ത്തിരിയ്ക്കാനാകുന്നു എന്നത്. കമന്റിനും പ്രാര്‍‌ത്ഥനയ്ക്കും നന്ദി. :)
    ജ്യോനവന്‍‌...
    നന്ദി, മാഷേ. അങ്ങനെയെങ്കിലും ഇതൊരു സമ്മാനമാകുമെങ്കില്‍‌ എനിക്കും സന്തോഷം. :)

    എല്ലാവര്‍‌ക്കും ക്രിസ്തുമസ്സ് ആശംസകള്‍‌!

  22. Dr. Prasanth Krishna said...

    Hello Niraksharan, Thank you for the advice....but I am very sorry dear here I cant get coconut....I never seen a coconut or not even a coconut shell here.....

  23. Gopan | ഗോപന്‍ said...

    ശ്രീ വളരെ നന്നായിരിക്കുന്നു ..
    ഉടക്കാന്‍ തേങ്ങയില്ല എങ്കിലും പറയട്ടെ..
    നിങ്ങളുടെ കുറിപ്പിനു നഷ്ടപ്പെട്ട സുഹൃത്തിന്‍റെ
    വ്യഥകളും പഴയ വിദ്യാലയ സ്മരണകളുടെ
    ഒളി മങ്ങാത്ത മിഴിവും കാണാം ..
    ക്രിസ്തുമസ് ആശംസകള്‍
    സസ്നേഹം..
    ഗോപന്‍

  24. ലേഖാവിജയ് said...

    നന്നായിരിക്കുന്നു.ബിനീഷിനെ കണ്ടെത്താനാവട്ടെ.ആശംസകള്‍ !

  25. Anonymous said...

    best wishes to meet ur Bineesh
    Happy X-Mas attached with a Lovely Greeting Card

  26. ഉപാസന || Upasana said...

    മാഷേ

    നന്നായി ട്ടോ
    ക്രിസ്മസ് ആശംസകള്‍
    :)
    ഉപാസന

  27. ഹരിശ്രീ said...

    ശോഭി,

    ഓര്‍മ്മക്കുറിപ്പ് കൊള്ളാം. കുട്ടിയായ ബിനീഷിന്റെ രൂ‍പം എന്റെ മനസ്സിലും ഉണ്ട്. നീ കൊണ്ട് വന്ന്കാണിച്ച ആ കാര്‍ഡും...

  28. സജീവ് കടവനാട് said...

    ക്രിസ്തുമസ് ആശംസകള്‍‌!!

  29. ശ്രീവല്ലഭന്‍. said...

    പ്രിയ ശ്രീ,

    ഓര്‍മ്മക്കുറിപ്പുകള്‍‍ നന്നായിരിക്കുന്നു.

    ശ്രീലാലിന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നു. എന്‍റെ ചെറുപ്പത്തിലെ ഒരു കൂട്ടുകാരനെ ഈയിടെ ഓര്ക്കുട്ടിലൂടെ 29 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടി...... ഞാന്‍ സ്കൂളിലെ 5 പേര്‍ മാത്രമുള്ള communityil ഒരു മെസ്സേജ് കൊടുത്തപ്പോള്‍ കൂട്ടുകാരന്റ്റെ കസിന്‍ കണ്ടു....

  30. Anonymous said...

    കുളിരുള്ള നിഷ്കളങ്കമായ ഓര്‍മ്മകള്‍.
    നിങ്ങള്‍ തേടുന്ന നിങ്ങളുടെ സുഹൃത്ത് ന്നിങ്ങളേയും തിരയുന്നുണ്ടാവാം. ഈ ഡിസംബര്‍ ശ്രീയുടെ ഓര്‍മ്മകളെ വീണ്ടും കുളിരണിയിക്ക്ക്കട്ടെ.
    ക്രിസ്മസ് ആശംസകള്‍.

  31. കുഞ്ഞായി | kunjai said...

    എന്നെ ഒരു പതിവു വായനക്കാരനാക്കിയതിന് നന്ദി
    ബിനീഷിത് വായിക്കാന്‍ ഇടവരട്ടെ...
    ക്രിസ്തുമസ്സ് ആശംസകള്‍

  32. സ്നേഹതീരം said...

    ശ്രീയുടെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചുവച്ച ആ ക്രിസ്മസ് സമ്മാനം കണ്ടപ്പോള്‍ എന്റെ മനസ്സും ആര്‍ദ്രമായി. നല്ല സൌഹൃദങ്ങളെ മനസ്സില്‍ നിന്ന് മായ്ക്കാന്‍ കാലത്തിനുപോലും കഴിയില്ല, അല്ലേ? അത്തരം സൌഹൃദങ്ങള്‍ നല്‍കിയ കൊച്ചുകൊച്ചു നൊമ്പരങ്ങള്‍‍ പോലും, ഇന്ന് മനസ്സില്‍ സുഖമുള്ള ഓര്‍മ്മകളാണ്. ആ നല്ല ഓര്‍മ്മകളെ തഴുകിയുണര്‍ത്തിയതിനു നന്ദി.

  33. ശ്രീ said...

    ഗോപന്‍‌ മാഷേ...സ്വാഗതം. നന്ദി. :)
    ലേഖ ചേച്ചീ... നന്ദി. :)
    ഭദ്ര ചേച്ചീ... സ്വാഗതം, നന്ദി. :)
    സുനില്‍‌... നന്ദി. :)
    ശ്രീച്ചേട്ടാ... :)
    കിനാവ്‌... നന്ദി. :)
    വല്ലഭന്‍‌ മാഷേ... ശരിയാണ്‍, ശ്രമിച്ചു കൊണ്ടേയിരിയ്ക്കുന്നു. നന്ദി. :)
    അദൃശ്യന്‍‌ മാഷേ... വളരെ നന്ദി. :)
    കുഞ്ഞായി മാഷേ... സന്തോഷം, നന്ദി. :)
    സ്നേഹതീരം...സ്വാഗതം, ചേച്ചീ. നന്ദി, ഈ കമന്റിന്. പഴയ പല സൌഹൃദങ്ങലെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌ക്കും മാധുര്യമുണ്ട്. നഷ്ടങ്ങളുടെ വേദനയോടെയുണ്ടെങ്കിലും. :)

  34. G.MANU said...

    എന്നിട്ട് അവന്റെ ബാഗ് തുറന്ന് അതിലെ ഒരു പുസ്തകത്തിനകത്ത് ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന, നല്ല ഭംഗിയുള്ള ഒരു ക്രിസ്തുമസ് കാര്‍‌ഡെടുത്ത് എനിക്കു നേരെ നീട്ടി. തീരെ പ്രതീക്ഷിയ്ക്കാത്ത ഒന്നായിരുന്നതിനാല്‍‌ ഞാനൊരു നിമിഷം ആശ്ചര്യത്തോടെ നിന്നു,

    ശ്രീക്കുട്ടാ...നിണ്റ്റെ കഥ വായിക്കാന്‍ തുടങ്ങുമ്പോഴെ കണ്ണുകള്‍ നനയാന്‍ തയ്യാറെടുക്കുന്നതെന്തിനാണു..

    നിഷ്കളങ്കമായ... അനാവശ്യമായ ആഭരങ്ങണങ്ങളില്ലാത്ത നാച്ചുറല്‍ ബ്യൂട്ടിയാണു നിണ്റ്റെ എഴുത്തിണ്റ്റെ കരുത്ത്‌...

    ഒരു കാര്‍ഡ്‌ എണ്റ്റെ വക ഇന്നാ...

    "മെറി ക്രിസ്മസ്‌...സോറി 'മേരി ക്രിസ്മസ്‌...എഗെയിന്‍ സൊറി... "ഹമാരി ക്രിസ്മസ്‌"

  35. Unknown said...

    ശ്രീ....

    നന്നായിരിക്കുന്നു.... ഓര്‍മ്മകള്‍ ഉണ്ടാകുന്നത്‌ തന്നെ ഒരു വെലിയ സംഭവം ആണ്.... ആ ഓര്‍മകള്‍ എല്ലാം ഇങ്ങനെ കുറിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും ആത്മനിര്‍വൃതിയും ഒന്നു വേറെ തന്നെ ആണ്...

    പിന്നെ എന്റെ പേരും "ബിനീഷ്" എന്നാണ്... പക്ഷേ ഞാന്‍ കൊരട്ടിക്കാരന്‍ അല്ലാട്ടോ.... ശ്രീയുടെ സുഹൃത്തിനെ മുകളില്‍ ആരോ പറഞ്ഞ പോലെ ഓര്‍ക്കൂട്ടില്‍ ഒന്നു തപ്പി നോക്കൂന്നേ...

    ആശംസകള്‍...................

  36. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    എന്റെ കൂടെ ഒന്നാം ക്ലാസു മുതല്‍ പഠിച്ചു വളര്‍ന്നവരു മിക്കവാറും നാട്ടിലും ഗള്‍‍ഫിലുമാ എന്നാലും ആരെയും മറന്നിട്ടില്ല. ഇടയ്ക്ക് കാണാറുമുണ്ട്. ചിലരുടെയൊക്കെ പേര് ഞാന്‍ മറന്നെങ്കിലും ആരും എന്റെ പേര് മറന്നിട്ടില്ല!!!!!

    അതൊന്നും എഴുതിയാലും എഴുതിയാലും തീരാത്ത കഥകളാ.

    ഞാനും എഴുതും ഒരിക്കല്‍...

    {ആരൊക്കെ തന്നതാണെന്നറിഞ്ഞൂടെങ്കിലും നാലുവരെ പലരും തന്ന നെയിംസ്ലിപ്പുകളുടെ ഒരു കൂമ്പാരം ഇപ്പോഴും എന്റേലുണ്ട്.;)}

    ക്രിസ്മസ് ആശംസകള്‍.

  37. കാട്ടുപൂച്ച said...

    ശ്രീക്കും ക്രിസ്തുമസ് നവവത്സരാശംസകൾ! മരിക്കാത്ത ഒാ൪മ്മകളല്ലേ ക്രിസ്തുമസ് ഉം പുതുവ൪ഷവും ജനഹൃദയങ്ങളിൽ തുരുമ്പിക്കാതിരിക്കാൻ സഹായകമാകുന്നത്.

  38. Dr. Prasanth Krishna said...

    Should I get your gmail Id? I am leaving mine here prrasanth@gmail.com I am online always in gtalk.

    സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
    http://Prasanth R Krishna/watch?v=P_XtQvKV6lc

  39. ശ്രീ said...

    മനുവേട്ടാ...
    ഈ കമന്റു തന്നെ ഒരു ക്രിസ്തുമസ് ഗിഫ്റ്റ് ആണല്ലോ. നന്ദി. :)
    ഒരുവന്‍‌(ബിനൂ)...
    സ്വാഗതം. വളരെ സന്തോഷം. ആ സുഹൃത്തിനെ കണ്ടെത്താനാകുമെന്ന് ഞാനും വിശ്വസിയ്ക്കുന്നു. :)
    ചാത്താ...
    അപ്പോ ഓരോന്നായി എഴുതിത്തുടങ്ങൂ... ഞാനും കുറേ സുഹൃത്തുക്കളെ ഇന്നും ഓര്‍‌ത്തിരിയ്ക്കുന്നുണ്ട്. :)
    കാട്ടുപൂച്ച... സ്വാഗതം. ക്രിസ്തുമസ്സിനും ന്യൂ ഇയറിനുമെല്ലാം കൂടുതല്‍‌ ഉണര്‍‌വ്വു പകരുന്നത് ഇത്തരം സൌഹൃദങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌ തന്നെ. നന്ദി. :)
    KMF...
    നന്ദി. :)
    എല്ലാവര്‍‌ക്കും ക്രിസ്തുമസ് ആശംസകള്‍‌!

  40. ഏറനാടന്‍ said...

    ശ്രീ, ക്രിസ്തുമസ് ആശംസകള്‍...

  41. Unknown said...

    ശ്രീ കുറച്ചു സമയം കൊണ്ടു ഒരുപാടു കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു...എറ്റവും മധുരമുള്ള സ്മരണകള്‍ ബാല്യകാല സ്മരണകള്‍ തന്നെ...കൂട്ടുകാരുടെ സമ്മാനങ്ങള്‍ ദ്രവിക്കും വരെ എടുത്തുവക്കാറൂള്ളതും,പരീക്ഷക്കു പോകും മുന്‍പേ ഗ്രോട്ടോ,അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി,പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുടങ്ങി എല്ലായിടത്തും ഞാനും വിവിധ മതസ്തരായ കൂട്ടുകാരും കൂടെ കാണീക്കയിടുന്നതും ഒക്കെ ഓര്‍ത്തുപോയി....സുഹൃത്തിനെ കണ്ടെത്തിയാല്‍ ഞങ്ങളേം കൂടെ അറിയിക്കണേ..ഹാപ്പി ക്രിസ്മസ്..:-)

  42. Mahesh Cheruthana/മഹി said...

    ശ്രീ,
    ബീനീഷും ഇത് വായിക്കാനിടവരട്ടെ!
    ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍!

    ~മഹി~

  43. ഏ.ആര്‍. നജീം said...

    പുസ്തകത്തളിലൊളിപ്പിച്ചുവച്ച പഴയൊരു മയില്പീലിതണ്ടുപോലെ ഹൃദ്യമായിരിക്കുന്നു..!

    കാണാന്‍ അല്പം വൈകിപ്പോയി..

  44. ഹരിത് said...

    വായിക്കാന്‍ ഇത്തിരി താമസിച്ചുപോയി. ഹൃദയസ്പര്‍ശിയായ ശൈലി. വളരെ ഇഷ്ടപ്പെട്ടൂ.മൂന്നാം ക്ലാസ്സിലെ എന്റെ കൂട്ടുകാരെക്കുറിച്ചു ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി...ഒന്നു രണ്ടു പഴയ ‘ശത്രു’ക്കളുടെ മുഖം ഓര്‍മ്മയുണ്ട്.ബാക്കിയൊന്നും തെളിയുന്നില്ല. മഞ്ഞുമുടിക്കെട്ടിയ ഇവിടത്തെ ഡിസംബര്‍‍ പോലെ... ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല..

  45. ഉഗാണ്ട രണ്ടാമന്‍ said...

    ശ്രീ, ക്രിസ്തുമസ് ആശംസകള്‍...

  46. രാജന്‍ വെങ്ങര said...

    നാട്ടില്‍ വരട്ടെ ,ആ ഓറഞ്ച് നിറമുള്ള ഗ്ലാസ്സുകാണാന്‍ ഞാന്‍ ശ്രീയുടെ വീട്ടില്‍ വരുന്നുണ്ടു..

    ഹ്രുദയം നിറഞ്ഞ കിസ്തുമസ് പുതുവത്സരാശംസകള്‍.

  47. അലി said...

    ശ്രീ...
    നന്നായി, ക്രിസ്തുമസ് സമ്മാനം.
    ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

  48. Arun Jose Francis said...

    ശ്രീ, നന്നായിട്ടുണ്ട്...
    ഇതെല്ലം ഇപ്പോളും ഓര്‍ക്കുന്നുന്ടെന്കില്‍ ആ സൌഹൃദം എത്ര വലുതായിരിക്കണം... ഇനിയും ഇതുപോലുള്ള നല്ല സൌഹൃദങ്ങളും ഓര്‍മകളും ഉണ്ടാവട്ടെ...
    ക്രിസ്തുമസ് ആശംസകള്‍...

  49. Appu Adyakshari said...

    ശ്രീയേ... നല്ല സുഖമുള്ള ഓര്‍മ്മകള്‍ അല്ലേ. അതിലും അതിശയമായിത്തോന്നിയത് ഇത്രയും നല്ല ഓര്‍മ്മകള്‍ ഇപ്പോഴും സൂക്ഷിക്കുവാനുള്ള ശ്രീയുടെ മനസ്സിന്റെ വലിപ്പമാണ്. ക്രിസ്മസ് ആശംസകള്‍!

  50. ശ്രീ said...

    ഏറനാടന്‍‌ജീ... നന്ദി. :)
    ആഗ്നേയ ചേച്ചീ... വളരെ സന്തോഷം. സുഹൃത്തിനെ കണ്ടെത്തിയാല്‍‌ തീര്‍‌ച്ചയായും അറിയിയ്ക്കാം. നന്ദി. :)
    മഹേഷ് ഭായ്... നന്ദി. :)
    നജീമിക്കാ... വളരെ നന്ദി. :)
    ഹരിത് മാഷേ... ഒന്നു കൂടി ശ്രമിച്ചു നോക്കൂ... ഓര്‍‌ത്തെടുക്കാന്‍‌ പറ്റിയേക്കും. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി കേട്ടോ. :)
    ഉഗാണ്ട രണ്ടാമന്‍‌... നന്ദി. :)
    രാജന്‍‌ മാഷേ... സന്തോഷമേയുള്ളൂ... വന്നാല്‍‌ തീര്‍‌ച്ചയായും ആ ഗ്ലാസ്സ് കാണിച്ചു തരാം. :)
    അലി ഭായ്... നന്ദി. :)
    അരുണ്‍‌ ജോസ്... വളരെ നന്ദി. സൌഹൃദങ്ങള്‍‌ എന്നെന്നും നില നില്‍‌ക്കട്ടെ എന്നു തന്നെയാണ്‍ എന്റെയും ആഗ്രഹവും പ്രാര്‍‌ത്ഥനയും.:)
    അപ്പുവേട്ടാ... അമ്പതാം കമന്റിനു നന്ദി. ഇന്ന് അതെല്ലാം ഒരു സുഖമുള്ള ഓര്‍‌മ്മയാകുന്നു. :)

    എല്ലാവര്‍‌ക്കും ക്രിസ്തുമസ്സ് ആശംസകള്‍‌!
    :)

  51. Sharu (Ansha Muneer) said...

    വളരെ നന്നായിരിക്കുന്നു...... ബിനീഷ് ഇതു വായിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു ക്രിസ്തുമസ് സമ്മാനം ആയേനെ... ആശംസകള്‍

  52. സാജന്‍| SAJAN said...

    ശ്രീ, വന്നപ്പോഴേക്കും താമസിച്ചു പോയല്ലൊ, നല്ല ഷാര്‍പ്പായ ഓര്‍മകള്‍ക്ക് ഒരു വണക്കം, നല്ല സൌഹൃദങ്ങള്‍ മായാതെ കാത്ത് വെയ്ക്കുന്ന ശ്രീയുടെ നല്ല മനസ്സിനു മറ്റൊരു വണക്കം
    എഴുത്ത് മെച്ചമാവുന്നു.
    കൂടാതെ ഒരു ക്രിസ്മസ്സ് പുതുവത്സരാശംസകള്‍:)

  53. ചന്ദ്രകാന്തം said...

    ശ്രീ...,
    ഓര്‍മ്മകളുടെ ലൈബ്രറി എന്നും സജീവമായിരിയ്ക്കട്ടെ. ഓരോ സൗഹൃദവും പൊടിതുടച്ച്‌ വച്ച്‌, അവയുടെ തിളക്കം ഞങ്ങളിലേയ്ക്കും പകര്‍ന്നുതന്നത്‌.... വളരെ സന്തോഷകരം.
    ശ്രീയ്ക്കും, സുഹൃദ്‌ലോകത്തിനും..... ക്രിസ്തുമസ്‌ ആശംസകള്‍.

  54. മഞ്ജു കല്യാണി said...

    ശ്രീ, നല്ല ഓറ്മ്മക്കുറിപ്പ് .

    ശ്രീയുടെ സൌഹൃദം ആസ്വദിയ്ക്കാനുള്ള ഭാഗ്യം ബിനീഷിനു വീണ്ടും ലഭിക്കട്ടെ എന്നു ആശംസിയ്ക്കുന്നു.

  55. ശ്രീ said...

    ശാരൂ...
    വളരെ നന്ദി. :)
    സാജന്‍‌ ചേട്ടാ...
    സന്തോഷം, നന്ദി. :)
    ചന്ദ്രകാന്തം ചേച്ചീ...
    ഓര്‍‌മ്മകളും സൌഹൃദവും പൊടിപിടിയ്ക്കാതെ സൂക്ഷിയ്ക്കാനാകണം എന്ന പ്രാര്‍‌ത്ഥന മാത്രമേ എനിയ്ക്കും ഉള്ളൂ. :)
    മഞ്ജു കല്യാണീ...
    വളരെ നന്ദി. :)

    എല്ലാവര്‍‌ക്കും ഒരിക്കല്‍‌ കൂടി ക്രിസ്തുമസ്സ് ആശംസകള്‍‌

  56. ചന്തൂട്ടന്‍ said...

    വളരെ നന്നായിട്ടുണ്ട്‌ ശ്രീയേട്ടാ..ഞാന്‍ വായിച്ചു തുടങ്ങുന്നേയുള്ളൂ.

  57. ചീര I Cheera said...

    ശ്രീ..
    ദാ വിട്ടു പോയതൊക്കെ വായിച്ചെടുക്കുന്നു...
    ശ്രീയുടെ ഓര്‍മ്മകുറിപ്പുകളില്‍ വെച്ച് ഏറ്റവും നിഷ്കളങ്കം? അല്ലെങ്കില്‍ ഏറ്റവും ഓമനത്തമുള്ള പോസ്റ്റ്?
    അങ്ങന്നെ തോന്നി...
    രണ്ടു കുട്ടപ്പന്മാര്‍!
    :)

  58. വി.ആര്‍.രാജേഷ് said...

    വൈകി എങ്കിലും ഞാനും ഇതുവഴി അരികിലൂടെ കടന്നു പോയി.അറിയാതെ ആ നല്ല നാളിലൂടെയും ...