മണ്ഡല മാസമല്ലേ? വെറുതേയെങ്കിലും കുറച്ചു നാള്‍ മുന്‍പ് ഭക്തിപൂര്‍വ്വം കുറിച്ചിട്ട ചില വരികള്‍ ഇവിടെ പോസ്റ്റാക്കുന്നു. കവിത പോലെയല്ല, ഒരു പ്രാര്‍ത്ഥനാ ഗാനം പോലെ... അയ്യപ്പ സ്വാമിയ്ക്ക് മനസ്സു കൊണ്ട് ഒരു സാഷ്ടാംഗ പ്രണാമം അര്‍പ്പിച്ചു കൊണ്ട് ...
സ്വാമിയേ... ശരണമയ്യപ്പാ...
♫ ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേറ്റി
പതിനെട്ടാം പടിചവിട്ടാന്‍ വരുന്നൂ ഞങ്ങള്‍…
മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി
മലമുകളില്‍ ദര്‍ശനത്തിനു വരുന്നയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം…
എരുമേലി പേട്ട തുള്ളി പമ്പയാറില്‍ കുളി കഴിഞ്ഞ്
നിന്‍ ദിവ്യ ദര്‍ശനത്തിനു വരുന്നയ്യപ്പാ…
നിന്‍ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി
പുണ്യമലയേറി ഞങ്ങള്‍ വരുന്നയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം…
മകരമഞ്ഞില്‍ മൂടി നില്‍ക്കും കാനനത്തിനുള്ളിലൂടെ
ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍…
ദര്‍ശനത്തിന്‍ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്
മോക്ഷമാര്‍ഗ്ഗം നല്‍കിടേണേ സ്വാമി അയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം…
57 comments:
അയ്യപ്പ സ്വാമിയ്ക്ക് മനസ്സു കൊണ്ട് ഒരു സാഷ്ടാംഗ പ്രണാമം അര്‍പ്പിച്ചു കൊണ്ട് ... കവിതയല്ല, ഒരു ഭക്തിഗാനം പോലെ എന്തോ ഒന്ന്...
സ്വാമിയേ ശരണമയ്യപ്പാ!
നന്നായിട്ടുണ്ട് ഭക്തിഗാനം...:)
അയ്യപ്പ ഭക്തിഗാനം ആയ്തു കൊണ്ട് ഒരു സ്ത്രീ തേങ്ങയുടച്ചാല്‍ പ്രശ്നമാകുമോ എന്നു ഭയന്ന് ഞാന്‍ തേങ്ങയുടയ്ക്കുന്നില്ല:) അതു അടുത്തയാള്‍ നിര്‍വഹിക്കട്ടെ..:)
ശ്രീ.. നന്നായിട്ടുണ്ട് ഭക്തിഗാനം.
ശ്രീ.. നന്നായിട്ടുണ്ട്. ഇതു ആരെങ്കിലും ഈണമിട്ട് പാടി കേള്‍ക്കണം.
ഞാന്‍ ഈണമിട്ടു പാടി. ആരെങ്കിലും കേട്ടാരുന്നോ?
അടുത്ത കൊല്ലം നമുക്ക് അണ്ണാച്ചിയെക്കൊണ്ട് പാടിക്കാം.
സ്വാമിയേ ശരണമയ്യപ്പാ...
ശ്രീ...അയ്യപ്പ ഭക്തിഗാനം നന്നായിട്ടുണ്ട്..!
കൊള്ളാട്ടോ...
ശ്രീ, നല്ല വരികള്‍. പാടി കേള്‍ക്കാന്‍ നന്നായിരിക്കും.:)
സ്വാമി ശരണം...
ശ്രീ, നന്നായിട്ടുണ്ട്...
:)
ശ്രീ ആള് പുലിയാട്ടോ.... അയ്യപ്പന്റെ സ്വന്തം പുലി.
കൊള്ളാല്ലോടാ നീ ശവീ..ഹൊ! തെറ്റിപ്പോയീ.. കവി..കവി..:)
ആരും തേങ്ങയടിക്കാത്ത സ്ഥിതിക്കു ഞാനൊരണ്ണം പതിനെട്ടാം പടിയുടെ മേലേന്നു ഉരുട്ടി വിടുന്നുണ്ട്..കിട്ടുന്നോര്‍ എടുത്തു ഉടച്ചൊ..
ഠിര്‍..ഠിര്‍.ഠിറ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....
സ്വാമിയേ ശരണമയ്യപ്പാ!
ശ്രീ.. നന്നായിട്ടുണ്ട് ഭക്തിഗാനം.
കൊള്ളാം ശ്രീ....:)
സ്വാമിയേ ശരണമയ്യപ്പാ...
മയൂര ചേച്ചീ... ആദ്യ കമന്റിനു നന്ദി.
(ദൈവങ്ങള്‍ക്കെന്തു പക്ഷപാതം ചേച്ചീ...)
വാണി ചേച്ചീ... നന്ദി.
ഭക്താ... സന്തോഷം. നന്ദി.
കുഞ്ഞന്‍ ചേട്ടാ... നന്ദി.
ശ്രീച്ചേട്ടാ... :)
സഹയാത്രികാ... നന്ദി.
പ്രയാസീ... നന്ദി.തേങ്ങ പതിനെട്ടാം പടിയില്‍ തന്നെ ഊടയ്ക്കാം. :)
സുമുഖന്‍ മാഷേ... നന്ദി.
ജിഹേഷ് ഭായ്... നന്ദി.
കൃഷ് ചേട്ടാ... നന്ദി.
വാല്‍മീകി മാഷേ,വേണുവേട്ടാ... ആരെങ്കിലും പാടിക്കേള്‍ക്കുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ... നന്ദി. :)
പിന്നെ, ഇതിലെ അയ്യപ്പന്റെ ചിത്രം ആദ്യത്തെ പോസ്റ്റിങ്ങില്‍ ശരിയായി കാണാതിരുന്നത് എന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്‍ അഭിലാഷ് ഭായ്ക്കും പ്രത്യേകം നന്ദി! (ഒരു നൂറെണ്ണം!)
:)
നന്നായിട്ടൂണ്ട് ശ്രീ
ഇന്ന് മാലയിട്ടു. ഇതും വായിച്ചപ്പോള്‍ നല്ല സുഖം.
Hariharasuthanayyanayyappa swamiye.
saranama ayyappa.
brijvihar ayyappanE........ Saranamayyappaaaaa
ശ്രീ...
എങ്ങും ഉയരുന്ന ശരണം വിളികള്‍
നന്‍മയുടെ സന്നിധാനത്തേക്ക്
മോക്ഷങ്ങള്‍ തേടിയുള്ള യാത്ര
ശബരിമലയില്‍ പുണ്യമായ് സ്വാമിഅയ്യപ്പ
നിന്‍ കടാക്ഷമേല്‍ക്കാന്‍
അനുഗ്രഹം തേടി
മലകയറും ഞങ്ങള്‍
ശരണം വിളികളുമായ്
അടിയങ്ങളെ കാത്തുകൊള്ളേണമേ.....സ്വാമിഅയ്യപ്പാ...
എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു
ശോഭീ നന്നായി പാട്ട്
എനിക്ക് രോമാഞ്ചാം വന്നു
ഒള്ളതാ
ഇടക്കൊക്കെ ഇങ്ങനെ ചെലത് എഴുത്
:)
ഉപാസന
കൊള്ളാംട്ടോ.....
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
ശ്രീഹരീ... നന്ദി.
നാടന്‍... സ്വാമി ശരണം. നന്ദി.
മനുവേട്ടാ... നന്ദി.
മന്‍സൂര്‍ ഭായ്...സന്തോഷം. നന്ദി.
സുനിലേ... ഇത് നിനക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് സന്തോഷം തരുന്നു. നന്ദി.
ആഗ്നേയ ചേച്ചീ... നന്ദി.
മുരളിയേട്ടാ... നന്ദി.
നാടോടി... നന്ദി.
ആഹാ... അതു കൊള്ളാല്ലോ....ആദ്യം കമന്റിട്ട എനിക്കു നന്ദിയില്ലെ? പിണക്കമാ....
ഭക്തിയൊടെ പാട്യാല്‍ അയ്യപ്പസാമി കേട്ടോളും എന്തായാലും,
എന്നാലും ശ്രീ,, “കാനനത്തിനുള്ളിലൂടെ” എന്നു വേണോന്ന് തോാന്നി..
‘കാനനത്തിലൂടെ’ എന്നായാല്‍lഉം പോരെ എന്നൊരു തോന്നല്‍..
(എഴുതിയാള്‍ എന്തെങ്കിലും ഉദ്ദേശ്ശിച്ചാവും എഴുതിയതെന്നറിയാഞ്ഞിട്ടല്ല.. ട്ടൊ)
ഇത്തരം ‘സംരംഭങ്ങള്‍‘ തുടരൂ..
ഫോട്ടോ ഗംഭീരം എന്നു പറയാന്‍ മറന്നു.
ശ്രീയേ, ഭക്തിഗാനം എന്റെ ഒരു ദൗര്‍ബല്ല്യമാണ്. നല്ല വരികള്‍ ഞാനൊന്നു പാടിക്കോട്ടേ?
അപ്പോള്‍ ജ്യേഷ്ഠനും അനിയനും ഒരേ പോലെ കഴിവുള്ളവര്‍ തന്നെ സന്തോഷം
ശ്രീ, ഇങ്ങനെയും ചില സംഗതികളൊക്കെയുണ്ടല്ലെ കയ്യില്‍. കൊള്ളാം കേട്ടൊ!!
ഭക്താ... ഒരു നന്ദി ആദ്യമേ പറഞ്ഞിരുന്നൂട്ടോ... കണ്ടില്ലേ? എന്തായാലും ഇതൂടെ ചേര്‍ത്ത് ഒരു 3 നന്ദി ഇരിക്കട്ടെ... ഹ ഹ... എന്താ ? ;)
പി. ആര്‍. ചേച്ചീ...
പറഞ്ഞതു പോലെ എഴുതുമ്പോള്‍ ഒരു താളം മനസ്സില്‍ വച്ച് എഴുതിയതു കൊണ്ട് ആണ്‍ അങ്ങനെ എഴുതിയത്. കാനനത്തിലൂടെ എന്നാക്കുമ്പോള്‍ അതിനു വ്യത്യാസം വരുന്നു.
എന്തായാലും ഉപദേശത്തിനു വളരെ നന്ദീട്ടോ.
ഇന്ത്യാ ഹെറിറ്റേജ്...
എന്തിനാണു സാര്‍ അനുവാദം? പാടിക്കേള്‍ക്കാന്‍ കാത്തിരിക്കുന്നു. നന്ദി.
സണ്ണിച്ചേട്ടാ... നന്ദി.
Dear sree.
chechi yodu pinangaruthu
eni ennum sreeyude
blog nokkam .Bhakthi gaanam
valare nannayirikkunnu
chechi
ശ്രീയേ... നല്ലവരികള്‍. എന്തിനാ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുന്നത്. നല്ല റേഡിയോ അനൌണ്‍സ് മെന്റ് ക്വാളിറ്റിയിലുള്ള ശബ്ദം ഈശ്വരന്‍ ശ്രീയ്ക്ക് നല്‍കിഅനുഗ്രഹിച്ചിട്ടില്ലേ. അതങ്ങ് ഉപയോഗിക്കുക. എല്ലാരും ഒന്നു കേള്‍ക്കട്ടെ.
അപ്പോ ഇങ്ങനൊരു കഴിവും കയ്യിലുണ്ടല്ലേ..ഒന്നാന്തരമായി !
അപ്പൂ, അപ്പറഞ്ഞത് നന്നായി, ഞാന്‍ അത് ശ്രീയേ കൊണ്ടു തന്നെ പാടിക്കാം
ശ്രീയേ ഒത്താല്‍ (എന്റെ നെറ്റ് കണെക്ഷന്‍ സഹായിച്ചാല്‍) ഇന്നു രാത്രി ഞാന്‍ റ്റ്യൂണ്‍ അയച്ചു തരാം
ശ്രിദേവി ചേച്ചീ...
സ്വാഗതം... നന്ദി. :)
അപ്പുവേട്ടാ... പണി തരല്ലേ... :)
അനൂപേട്ടാ... നന്ദി.
പണിക്കര്‍ സാര്‍... അപ്പുവേട്ടന്‍ ചുമ്മാ പറയുന്നതാണെ... :)
വെരി ഗൂഡ്..ഇതു പാടി പോസ്റ്റു ശ്രീ....:)
സീസണ്‍ ആകുമ്പോള്‍ കാസറ്റ് കച്ചവടക്കാര്‍ക്കു വേണ്ടി ഭക്തിഗാനം പടച്ചുവിടുന്ന പ്രൊഫഷണല്‍ കവികളുടെ പാട്ടിനേക്കാള്‍ ആ അയ്യപ്പസ്വാമിക്ക് ഇഷ്ടം ഭയഭക്തിയോടെ ശ്രീ കുറിച്ച ഈ വരികളായിരിക്കും..
അതിന്റെ അനുഗ്രഹം ശ്രീയ്ക്ക് ആവോളം ലഭിക്കുകയും ചെയ്യും തീര്‍ച്ച.
സ്വാമിയേ ശരണമയ്യപ്പാ!
നന്നായി
അഭിനന്ദനങ്ങള്‍!
ഭക്തിസാന്ദ്രമായ വരികള്‍-നന്നായിട്ടുണ്ട്
സുമേഷേട്ടാ...
നന്ദി. പണിക്കര്‍ സാര്‍ ശ്രമിക്കാമെന്ന് അറിയിച്ചിരുന്നു.
നജീമിക്കാ... വളരെ നന്ദി.
അലിയിക്കാ... നന്ദി.
ഭൂമിപുത്രീ... നന്ദി.
sree...enne..manassilaayo??
??aaroodum parayanda....
chechi
സ്വാമി അയ്യപ്പന്‍ അനുഗ്രഹിക്കട്ടേ, ശ്രീയേയും, ഞങ്ങളെല്ലാവരേയും.
സ്വാമിയേ ശരണമയ്യപ്പാ..................
nannayirikkunnu.
saranamayyappa/
:) നല്ല ഗാനം.
ദേവി ചേച്ചീ... നന്ദി.
എഴുത്തുകാരി ചേച്ചീ... നന്ദി.
കഥാകാരന്‍... നന്ദി.
പ്രിയാ... നന്ദി.
സൂവേച്ചീ... നന്ദി.
നല്ല വരികള്‍!
സ്വാമി ശരണം!
നന്നായിട്ടുണ്ട് ശ്രീ.
ഓ ടോ: ശ്രീ, ഇപ്പോഴും അവിടെ കാനനമൊക്കെ ഉണ്ടോ?
ഹായ് ശ്രീ ശരണം
:-)
ഇത്ര പേരുണ്ടായിട്ടും അമ്പതടിക്കാന്‍ ഞാന്‍ വേണ്ടീ വന്നു. സ്വാമിയേ ശരണമയ്യപ്പാ :-)
ശ്രീയുടെ ബ്ലോഗില്‍ 51 ആണ് ലക്കി നമ്പര്‍...:)
qw_er_ty
മഹേഷ് ഭായ്... നന്ദി.
മഞ്ജു കല്യാണീ... പഴയതു പോലെയൊന്നും ഇല്ല. എങ്കിലും ഇപ്പോള്‍ ഉള്ളതെങ്കിലും കളയാതെ സംരക്ഷിക്കുന്നു. കമന്റിനു നന്ദി.
ജ്യോനവന്‍... സ്വാഗതം, നന്ദി.
കുതിരവട്ടന്‍... അമ്പതാം കമന്റിനു നന്ദി കേട്ടോ.
മൂര്‍ത്തിയേട്ടാ... അതേയതെ. നന്ദി. :)
കുറച്ചു ദിവസമായി ശ്രീയുടെ ബ്ളോഗില്‍ കയറിയിട്ടു,ഇന്നിപ്പോള്‍ ഇവിടെ വന്നപ്പോള്‍ ,ഭക്തിയുടെ നിലാവു പരന്നൊഴുകുന്നു.ഞാനും ഒന്നതില്‍ മുങ്ങികുളിച്ചോട്ടെ...
ശ്രീയുടെ രചനകളില്‍ എല്ലാം ശ്രീത്വംനിറഞ്ഞു നില്ക്ക്ക്കൂന്നു.ഭാവുകങ്ങള്‍.
ശ്രീ . എന്റെ അപ്പൂപ്പനൊരു വലിയ അയ്യപ്പഭക്തനായിരുന്നു.എല്ലാ വര്‍ഷവും വ്രതമെടുത്ത് , വീടിനു മുന്നില്‍ അയ്യപ്പന്‍ വിളക്കു നടത്തി, മലചവിട്ടിയിരുന്ന അദ്ദേഹത്തിന് നാട്ടുകാരവസാനം " മലയന്‍ " എന്ന് ചെല്ലപ്പേരുമിട്ടു. (ഇപ്പോഴും ഞങ്ങളെ നാട്ടുകാര്‍ "മലയന്മാര്‍" എന്നുതന്നെയാണ് വിളിക്കുന്നത്.)
പ്രായാധിക്യം കാരണം മലചവിട്ടാന്‍ പറ്റില്ലെന്നുവന്നപ്പോള്‍ തന്റെ അവസാനത്തെ അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിന് മുന്‍പായി അദ്ദേഹം തന്റെ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല സന്നിധാനത്തിലെ ഭണ്ഢാരത്തിലിട്ട് തൊഴുത് മലയിറങ്ങി.
അപ്പൂപ്പനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ശ്രീയുടെ ഈ അയ്യപ്പഭകതിഗാനം ഞാന്‍ പ്രിന്റെടുത്ത് കൊണ്ടുക്കൊടുക്കുമായിരുന്നു.
"മലയന്‍ വേലാണ്ടിക്ക് " ഒരുപാട് സന്തോഷമായേനെ.
ശ്രീ
ഈ ഗാനം
ഇവിടെ കേള്‍ക്കാം
രാജന്‍ മാഷേ...
നന്ദി.
നിരക്ഷരന്‍ ചേട്ടാ...
നന്ദി, ഈ കമന്റു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.
പണിക്കര്‍ സാര്‍...
വളരെ നന്ദി. ഞാന്‍ അതു കേട്ടു.
:)
ഭക്തിഗാനം നന്നായിരിക്കുന്നു.
ശരണമയ്യപ്പാ.
Once more posted here https://youtu.be/ISxHg9_ZqHo
Post a Comment