Wednesday, January 24, 2007

സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?

കൂട്ടുകാരേ

എങ്ങനെയാണ് നല്ല സൌഹൃദങ്ങള്‍‌ പോലും നശിക്കുന്നത് എന്നു നിങ്ങള്‍‌ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

വളരെ അടുപ്പമുള്ള രണ്ടു സുഹൃത്തുക്കള്‍‌ കുറെ നാളുകള്‍‌ കാണാതിരിക്കുന്നു എന്നു കരുതുക അതിനിടയില്‍‌ അവര്‍‌ക്കു പരസ്പരം ബന്ധപ്പെടാന്‍‌ കഴിയുന്നില്ല.

അങ്ങനെ കുറെ നാള്‍‌ കഴിഞ്ഞ് അതിലൊരാള്‍‌ക്ക് അപരന്റെ ഫോണ്‍‌ നമ്പറോ മറ്റോ കിട്ടുന്നു. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍‌ അയാള്‍‌ നേരമോ കാലമോ നോക്കാതെ അപരനെ ബന്ധപ്പടാന്‍‌ ശ്രമിക്കുന്നു നിര്‍‌ഭാഗ്യവശാല്‍‌ അയാള്‍‌ അപ്പോള്‍‌ ഒഴിവാക്കാനാകാത്ത വിധം തിരക്കിലായി പോകുന്നു എന്നും കരുതുക. അവര്‍‌ക്കു സംഭാഷണം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വരുന്നു...

പിന്നീട് ഒരു പക്ഷേ രണ്ടാമനും ഇതേ അവസ്ഥ വന്നേക്കാം. എങ്ങനെയായാലും പിന്നീട് ഇവര്‍‌ പരസ്പരം വിളിക്കാന്‍‌ മടിക്കുന്നു. മറ്റേയാള്‍‌ തിരക്കിലായിരിക്കുമെങ്കിലോ താന്‍‌ മറ്റെയാളെ ശല്യപ്പെടുത്തുകയാണെങ്കിലോ എന്നെല്ലാമുള്ള സന്ദേഹം തന്നെ കാരണം

അങ്ങനെ കുറച്ചു നാളുകള്‍‌ കഴിയുമ്പോള്‍‌ ഓരോരുത്തരും കരുതാന്‍‌ തുടങ്ങുന്നു, ഇനി ആദ്യം മറ്റെയാള്‍‌ തന്നെ വിളിക്കട്ടെ എന്നിട്ടാകാം ഞാന്‍‌ തിരിച്ചു വിളിക്കുന്നത് എന്ന്

അങ്ങനെ കൂറെ നാളുകള്‍‌ കൊണ്ട് നാമറിയാതെ നമ്മുടെ ഉള്ളില്‍‌ നമ്മുടെ പ്രിയ സുഹൃത്തിനോട് പരിഭവത്തില്‍‌ നിന്നും ഉടലെടുക്കുന്ന ഒരു അകല്‍‌ച്ചയും പിണക്കവുമെല്ലാം രൂപപ്പെടുന്നു.അങ്ങനെ ക്രമേണ ആ ബന്ധത്തില്‍‌ വിള്ളലുകള്‍‌ വീഴുന്നു. അത് വലിയൊരു സുഹൃദ് ബന്ധത്തിന്റെ നാശത്തിനു തന്നെ കാരണമാകുന്നു

അതു കൊണ്ട് ചങ്ങാതിമാരേ.

ഇന്നു തന്നെ നമ്മുടെ പഴയ സുഹൃത്തുക്കളുടെ വിലാസവും ഫോണ്‍‌ നമ്പറുകളുമെല്ലാം തപ്പിയെടുത്ത് അവരുമായുള്ള സുഹൃദ്ബന്ധം പുതുക്കാന്‍‌ ശ്രമിക്കൂ. ഇടയ്ക്കിടെ നമ്മുടെ തിരക്കുകള്‍‌ക്കിടയിലും ഇതിനായി ഒരല്‍‌പ്പ സമയം മാറ്റി വയ്ക്കൂ

നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ

അയഞ്ഞ കണ്ണികള്‍‌ മുറുക്കാന്‍‌ ശ്രമിക്കാം...

നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ

സ്പന്ദനങ്ങള്‍‌ എന്നെന്നും നില നിര്‍‌ത്താന്‍‌ ശ്രമിക്കാം...

നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ

വെളിച്ചം കെട്ടുപോകാതെ നില നിര്‍‌ത്താം.

നമുക്ക് നമ്മുടെ സൌഹൃദങ്ങള്‍‌ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം...

നമുക്കും നമ്മുടെ സുഹൃത്തുക്കള്‍‌ക്കും ഇടയില്‍‌ അകലം ഇല്ലാതിരിക്കട്ടെ!

24 comments:

 1. സു | Su said...

  അങ്ങനെ നശിക്കുന്ന സൌഹൃദങ്ങള്‍ ശരിക്കുള്ള സൌഹൃദങ്ങള്‍ ആണോ?

  പിന്നെ, തിരക്കുണ്ടെങ്കില്‍, വിളിച്ചയാളെ തിരികെ വിളിക്കേണ്ടത് സുഹൃത്തിന്റെ കടമയല്ലേ? തിരക്കിലാണെന്ന് പറയുമ്പോള്‍, വിളിച്ചയാള്‍ വിചാരിക്കും, ശല്യം ചെയ്യേണ്ട, തിരക്കൊഴിഞ്ഞാല്‍ വിളിക്കുമെന്ന്.

 2. Asok said...

  Sree,

  Try e-mail next time...that might help.

 3. ശ്രീ said...

  സൂവേച്ചി, എല്ലാ സൌഹൃദങ്ങളെയും അല്ലെങ്കില്‍‌ എല്ലാവരെയും ഉദ്ദേശ്ശിച്ചിട്ടല്ല, ഇതെഴുതിയത്....സ്ഥിരമായി ഫോണ്‍‌ വിളിയോ, കത്തോ മെയിലോ ഒന്നുമില്ലാതെ തന്നെ ഇപ്പോഴും നല്ല സൌഹൃദം നില നിര്‍‌ത്തുന്ന സുഹൃത്തുക്കള്‍‌ എനിക്കുമുണ്ട്.
  പക്ഷേ, കുറെ പേര്‍‌ക്കെങ്കിലും ഇത് അനുഭവത്തില്‍‌ വന്നിട്ടുണ്ടാകും...വന്നിട്ടുണ്ട്, എനിക്കറീയാം. ഇത്തരത്തില്‍‌ അകന്നു പോയ ചിലരെ വളരെ ശ്രമപ്പെട്ട് വീണ്ടും ഒരുമിപ്പിച്ചിട്ടുള്ള അനുഭവവും എനിക്കുണ്ട്. അങ്ങനെയുള്ള വരെയാണ്‍ ഞാന്‍‌ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.

  എന്തായാലും പ്രതികരിച്ചതിനു നന്ദി... :)

  പിന്നെ, അശോക്, ഇന്റര്‍‌നെറ്റും ഇ-മെയിലും സ്ഥിരമായി ഉപയോഗിക്കാത്തവരുമില്ലേ നമുക്കൊക്കെ സുഹൃത്തുക്കളായിട്ട്...?

 4. Eldho said...

  Sorry I apologies for typing in English...

  sometime I couldn't contact some of my friends..

  But not always because of busy..there is a lot of factors apart from busy life..

  But I feel if you were sincere friends you must meet again..today or tmmrw....
  Personality difference between person to person is very significant here...

 5. Kiranz..!! said...

  കുറച്ചൊക്കെ ശരിയാണ്,പക്ഷേ സൂവേച്ചിപറഞ്ഞത് പോലെ നല്ല സുഹൃത്തുക്കളാണെങ്കില്‍ ഇതിലൊന്നും വലിയ കാര്യം ഇല്ല താനും..:)

 6. സാരംഗി said...

  അത്ര വേഗം മുറിഞ്ഞുപോകുന്ന ബന്ധങ്ങള്‍ യഥാര്‍ഥ സൗഹൃദങ്ങള്‍ അല്ല ശ്രീ..ഞാനിപ്പോഴും നന്ദിയോടെയും ആത്മാര്‍ഥതയോടെയും ഓര്‍ക്കുന്ന ഒരു സുഹൃത്തുണ്ട്‌. ഹോസ്റ്റലില്‍ താമസിച്ചിരുന്നപ്പോള്‍ ഫെല്ലോഷിപ്‌ കിട്ടാന്‍ വൈകിയ ഒരു മാസം ഞാന്‍ പോലുമറിയാതെ എന്റെ ബുക്കില്‍ 100 ന്റെ രണ്ടു നോട്ടുകള്‍ വച്ചിട്ട്‌ പോയ ഒരു സുഹൃത്തിനെ.അന്ന് അത്‌ എത്ര ആശ്വാസമായിരുന്നുവെന്ന് പറയാന്‍ വാക്കുകളില്ല. ഇപ്പോഴും വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ സംസാരിക്കറുള്ളു.പക്ഷേ എന്നാലും ആ സ്നേഹം ഒരിയ്ക്കലും കുറയുന്നില്ല..

 7. ശ്രീ said...

  സാരംഗി, കിരണ്‍‌സ്...
  സൂവേച്ചി പറഞ്ഞതിനെ ഞാന്‍‌ ഖണ്ഡിക്കുകയല്ല. ഒരു മൂന്നാമനായി നോക്കിയാല്‍‌ ഞാനും ഇങ്ങിനെയേ അഭിപ്രായപ്പെടുകയുള്ളൂ.
  പക്ഷേ, എല്‍‌ദോ പറഞ്ഞതു പോലെ ചിലര്‍‌ എങ്കിലും മന:പൂര്‍‌വ്വമല്ലാതെ അകന്നു പോകുന്നു.

  പിന്നെ, സാരംഗിയുടെ അനുഭവ വിവരണം ഹൃദ്യമായി... അത്തരം സൌഹൃദങ്ങള്‍‌ നില നില്‍‌ക്കട്ടെ!

 8. Eldho said...

  Hey Friends,

  Don't blame your friend's if they didn't contacted you..! It could be bcz of their situation..
  But think how to keep contacts if they contacts again..
  As I said earlier it depends person to person and their situations...

  No worries tmmw is yours...
  Have Nice Day...

 9. വിചാരം said...

  സ്നേഹത്തിന്‍റെ നല്ല സുഗന്ധം
  പരസ്പരം മനസ്സില്ലാക്കിയാല്‍ ഏതൊരു സ്നേഹവും എന്നെന്നും നില നില്‍ക്കും ഈ സൈറ്റൊന്ന് സന്ദര്‍ശിക്കൂ ഇവിടെ ഭൂരിഭാഗവും എന്‍റെ ചങ്ങാതിമാരാണ് അവരെ പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരു കണ്ണിയായി ഞാന്‍ മെനഞ്ഞത് (കാണുന്നവര്‍ ഫോട്ടോ പേജ് കാണണം നിര്‍ബന്ധമായും) www.ponnani.8m.com/
  നല്ല പോസ്റ്റ് .. സ്നേഹത്തിന്‍റെ സുഗന്ധമുള്ള

 10. മൂര്‍ത്തി said...

  ഇന്നാണ് കണ്ടത്...നല്ല പോസ്റ്റ്..ഒരു സൌഹൃദവും നശിക്കാതിരിക്കട്ടെ...

 11. ശ്രീ said...

  ഒരു സൌഹൃദങ്ങളും ഒരു കാലത്തും നശിക്കാതിരിക്കട്ടേ...

  എല്ലാവരും അവരവരുടെ സുഹൃത്തുക്കളെ ഓര്‍‌ക്കുക... വല്ലപ്പോഴുമൊക്കെ. സമയം കണ്ടെത്തി അവരെ വിളിക്കുക, അവര്‍‌ക്കു മെയിലയയ്ക്കുക, അല്ലെങ്കില്‍‌ കത്തയയ്ക്കുക.

 12. വാല്‍മീകി said...

  നല്ല നിര്‍ദ്ദേശങ്ങള്‍. ഒന്നു പരീക്ഷിച്ചു നോക്കണം.

 13. നിരക്ഷരന്‍ said...

  സുഹൃത്ത്‌ബന്ധങ്ങള്‍ക്ക് ശ്രീ ഒരുപാട് വിലമതിക്കുന്നുണ്ടെന്നു എനിക്കുറപ്പാണ്‌.
  നിര്‍ദ്ദേശങ്ങള്‍ വളരെ വളരെ വലുതാണ്. ഒരുപാട് നന്ദി.

 14. Eccentric said...

  ശ്രീ, ഇത് എഴുതി തുടങ്ങ്യപ്പോള്‍ വളരെ സില്ലി ആയ കാരണം ആണ് ഞാന്‍ പറഞ്ഞത് എന്ന് തോന്നിയത് കൊണ്ടോ മറ്റോ ഒരുപാട്നാള്‍ ഡ്രാഫ്റ്റ് ആക്കി വച്ചതിനു ശേഷമാണ് ഇത് വെളിച്ചം കാണിച്ചത്. ശ്രീയുടെ ലേഖനം വായിച്ചു, വളരെ ഇഷ്ടമായി. ഒപ്പം ഒരു കൊണ്ഫിടന്സും. ഇത്ര ചെറിയ കാര്യങ്ങള്‍ മതി സൌഹ്രദങ്ങള്‍ പൊലിയാന്‍ എന്ന് തോന്നുന്ന മറ്റൊരാളും ഉണ്ട്ട് എന്നറിഞ്ഞതില്‍.....

 15. Rajeeve Chelanat said...
  This comment has been removed by the author.
 16. Rajeeve Chelanat said...

  ശ്രീ,

  ഞാനിനിയില്ലാ നീ മാത്രം..
  ഞാനെന്നത് നുണ മാത്രം...

  പഴയൊരു സിനിമാഗാനത്തിലെ വരികളാണ്. പ്രണയത്തിന്റെയും നല്ല സൌഹൃദങ്ങളുടെയും സൂത്രവാക്യം‌കൂടിയാണ് അത്. അധികം വലിച്ചുനീട്ടരുതെന്നു മാത്രം. രണ്ടിലും.

  സൌഹൃദങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ സമയം കണ്ടെത്തിയല്ലോ. നന്മകള്‍.

  അഭിവാദ്യങ്ങളോടെ,

 17. അതുല്യ said...

  സൌഹ്രദങ്ങള്‍ടെ പേരില്‍ ഈമെയില്‍ പാസ്സ്വേറ്ഡുകള്‍ വരെ വിശ്വസ്തതയൊടെ പറയാറുള്ള ആളാണു ഞാന്‍. സുഹ്രത്തിനെഴുതാണ്ടെ ഇരിയ്ക്കുമ്പോ, മറ്റ് ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതേണ്ടി വരുന്നതോ/എഴുതിയതോ പ്രിന്റ് എടുത്ത് കാട്ടി ബന്ധങ്ങള്‍ പൊട്ടിച്ചെറിഞവരെ വരെ ഞാന്‍ കണ്ടിട്ടുണ്ട്ട്. സുഹത് ബന്ധത്തില്‍ വേണ്ടത്, വിശ്വാസമാണു. പാമ്പന്‍ പാലത്തിന്റെ ഉറപ്പുള്ളത്, സംശയവും ഉയര്‍ച്ചയില്‍ അസൂയയുമില്ലാത്തതും. ഉണ്ടോ അങ്ങിനെ ഒന്ന് ഇവിടേ എവിടേലും?

 18. ശ്രീ said...

  വാല്‍മീകി മാഷേ...
  നിരക്ഷരന്‍ ചേട്ടാ...
  eccentric...
  രാജീവേട്ടാ...
  അതുല്യേച്ചീ...

  എന്റെ ആദ്യ പോസ്റ്റായിരുന്നു ഇത്. അധികമാരും വായിച്ചിരിയ്ക്കാനിടയില്ല എങ്കിലും ഇപ്പോള്‍ എങ്കിലും ഇത്രയും പേരെങ്കിലും ഇത് ശ്രദ്ധിച്ചു എന്നതില്‍ സന്തോഷം.(രണ്ടു മൂന്നു തവണ ഇതേ പോസ്റ്റിലെ എന്റെ തന്നെ വരികള്‍ എനിയ്ക്ക് മെയിലായും ഓര്‍ക്കുട്ടില്‍ സ്ക്രാപ്പായും കിട്ടി എന്ന സന്തോഷവുമുണ്ട്)
  :)

  എല്ലാവര്‍ക്കും നന്ദി. :)

 19. prem kumar said...

  Its really true. Good article.

 20. അനുരൂപ് said...

  ആദ്യം സൗഹൃദമെന്തെന്നു പറഞ്ഞു തരിന്‍, സുഹൃത്ത്‌ ആരെന്നും,,
  :)

 21. chechippennu said...

  souhrudappoovukal vadathirikkatte ...
  orikkalum ...

 22. Jyothi Sanjeev : said...

  ശ്രീ ഈ പോസ്റ്റില്‍ പറഞ്ഞതില്‍ വളരെ സത്യമുണ്ട്.
  അങ്ങനെ ചില സംഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. നല്ല സൌഹൃദങ്ങള്‍ മനുഷ്യന്‍ ഏറ്റവും വലിയ ഒരു അനുഗ്രഹമാണ്. അത് എപ്പോഴും വളരട്ടെ.

 23. SULFI said...

  ശ്രീ........
  ആദ്യമേ പറയട്ടെ. ഫോളോ ഓപ്ഷന്‍ കാണുന്നില്ലല്ലോ. എന്ത് പറ്റി.
  പിന്നെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാടുണ്ടല്ലോ. അതിനാല്‍ തന്നെ തുടക്കം മുതലേ ആവാമെന്ന് തോന്നി.
  നല്ല ആശയം. തുടര്‍ന്നും കാണാം.

 24. ഹാപ്പി ബാച്ചിലേഴ്സ് said...

  ഹലൊ ശ്രീയേട്ടാ, ഇത് ആദ്യമായല്ല ഇവിടെ വരുന്നത്. ഒരുപാട് തവണ വന്ന് പോയിട്ടുണ്ട് (ഒന്നു രണ്ട് വർഷങ്ങൾക്ക് മുമ്പ്). പക്ഷെ കമന്റുന്നത് ആദ്യമായാണ്. നീർമ്മിഴിപ്പൂക്കളിലെ പല പോസ്റ്റും വായിച്ചതാണ്. ശ്രീയേട്ടനും ദാ ഇവിടെ വന്നിട്ടുണ്ട്. പിന്നെ സൌഹൃദത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാമെങ്കിലും പരസ്പരം മനസ്സിലാക്കുന്ന സുഹൃദ്ബന്ധങ്ങൾ ഒരിക്കൽ പോലും നശിക്കില്ല.തീർച്ച. പുതിയ സംരഭത്തിൽ നിന്നാണ് ഇപ്പൊ എഴുതുന്നത്. വന്ന് നോക്കുമല്ലോ. കാണാം..കാണും.