പിള്ളേച്ചന് എന്ന പേരിലറിയപ്പെടുന്ന എന്റെ ഒരു സുഹൃത്തിനെ പല തവണ ഞാന്‍ എന്റെ കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്. അവനെ പറ്റി എഴുതാനോ പറയാനോ തുടങ്ങിയാല്‍ അതൊന്നും അടുത്ത കാലത്തൊന്നും തീരില്ല. അത് ഞാന്‍ പറയാതെ തന്നെ അവനെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയുന്നതുമായിരിയ്ക്കും. പിള്ളേച്ചനെ അറിയുന്ന പലര്‍ക്കും അവന്റെ ശരിയായ പേരറിയില്ല എന്നതും അവന്റെ ശരിയായ പേരില്‍ അവനെ വിളിയ്ക്കുന്നവര്‍ വളരെ തുച്ഛമായിരിയ്ക്കും എന്നും പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. (വീട്ടുകാരും നാട്ടുകാരും പിള്ളേച്ചനെന്നല്ല വിളിയ്ക്കുന്നതെങ്കിലും അവര്‍ക്ക് അവനെന്നും 'കുട്ടന്‍' ആണ്) ഒരു പക്ഷേ അവന്റെ സഹപ്രവര്‍ത്തകര്‍ മാത്രമായിരിയ്ക്കാം അവനെ ഇപ്പോള്‍ യഥാര്‍ത്ഥ പേരില്‍ വിളിയ്ക്കുന്നത്. (കുഞ്ഞിക്കൂനനിലെ കുഞ്ഞന്റെ 'വിമല്‍കുമാര്‍' എന്ന പേര് ആരും മറന്നു കാണില്ലല്ലോ)
പിള്ളേച്ചന് പിള്ളേച്ചന്‍ എന്ന പേര് എങ്ങനെ വന്നു ചേര്‍ന്നു എന്ന് ബൂലോക സുഹൃത്തുക്കളുള്‍പ്പെടെ പലരും ചോദിച്ചിട്ടുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിള്ളേച്ചന്‍ 'പിള്ളേച്ചന്‍' ആയിരുന്നില്ല. വെറും ...കുമാര്‍ ആയിരുന്നു (കുഞ്ഞിക്കൂനനിലെ വിമല്‍ കുമാര്‍ എന്ന പോലെ ഇവനും ഒരു കുമാര്‍ തന്നെ). അവനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് പിറവം ബി പി സി കോളേജിലെ ആദ്യ അദ്ധ്യയന ദിവസമാണ്. 60 പേരുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സില്‍ പിള്ളേച്ചനെ വേറിട്ടു നിര്‍ത്തിയത് അവന്റെ രൂപഭാവങ്ങള്‍ തന്നെ ആയിരുന്നു. സോഡാക്കുപ്പി കണ്ണട, വെളുത്ത ജൂബ്ബ, ക്ലീന്‍ ഷേവ് ചെയ്ത മുഖം, പറ്റെ വെട്ടി നിര്‍ത്തിയ മുടി, നീണ്ടു വിടര്‍ന്ന നെറ്റി, വലിയ മൂക്ക് എന്നു തുടങ്ങി ഒരു ബുദ്ധി ജീവി/പഠിപ്പിസ്റ്റിനു ചേര്‍ന്ന എല്ലാ ലക്ഷണങ്ങളും ഒത്തു ചേര്‍ന്ന അന്നത്തെ ആ പയ്യനെ ഞാന്‍ മാത്രമല്ല എല്ലാവരും ശ്രദ്ധിച്ചു കാണണം. അവന്റെ ഒറ്റപ്പെട്ട ശൈലികളും പെരുമാറ്റരീതികളും സംസാര രീതികളും കാരണം വളരെ പെട്ടെന്ന് തന്നെ പിള്ളേച്ചന്‍ ബിപിസിയില്‍ പ്രസിദ്ധനായി. എങ്കിലും അന്നൊന്നും ഒരു സാധാരണ സഹപാഠി എന്നതില്‍ കവിഞ്ഞ് എനിയ്ക്ക് പിള്ളേച്ചനുമായി അടുപ്പമുണ്ടായിരുന്നില്ല.
പിന്നീട് തഞ്ചാവൂര്‍ക്ക് ഉപരിപഠനത്തിന് എത്തുമ്പോഴാണ് ഞങ്ങളെല്ലാവരും പിള്ളേച്ചനെ അടുത്തറിയുന്നത്. ഞങ്ങളുടെ കൂടെ ആയിരുന്നില്ല അവന്‍ അങ്ങോട്ട് വന്നത്, പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്. അപ്പോഴേയ്ക്കും ഞങ്ങള്‍ ഒരു വീടെടുത്ത് താമസം തുടങ്ങിയിരുന്നു. അവന്‍ വീടൊന്നും തപ്പി കണ്ടുപിടിച്ചിട്ടില്ലായിരുന്നതു കൊണ്ടും മുന്‍പ് ബിപിസിയില്‍ ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന ആളായതു കൊണ്ടും പിള്ളേച്ചനെയും ഞങ്ങള്‍ അങ്ങോട്ട് ക്ഷണിയ്ക്കുകയായിരുന്നു. അങ്ങനെ അവനും ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായി. പ്ന്നീടാണ് പിള്ളേച്ചന്റെ സ്വഭാവ രീതികളും മറ്റും അടുത്തറിയാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിയ്ക്കുന്നത്. ദിവസത്തില്‍ മിനിമം 8 മണിക്കൂര്‍ ഉറങ്ങുക (അത് രാത്രിയിലെ മാത്രം നിര്‍ബന്ധം. പകല്‍ എപ്പോള്‍ 5 മിനുട്ട് ഫ്രീ ടൈം കിട്ടിയാലും ആശാന്‍ അപ്പഴേ അവിടെ തന്നെ കിടന്നോ ഇരുന്നോ ഉറക്കം തുടങ്ങും), ചായ/കാപ്പി തുടങ്ങിയവ കുടിയ്ക്കാതെ പാല്‍ മാത്രം (അതും മധുരമില്ലാതെ) കുടിയ്ക്കുക (ലക്ഷ്യം: ഭാവിയില്‍ ഷുഗര്‍ വരുന്നത് തടയുക, ചായ/കാപ്പി തുടങ്ങിയ 'ലഹരി' പഥാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക) എന്നാലോ പഞ്ചസാര, മധുര പലഹാരം തുടങ്ങിയവ കണ്ടാല്‍ ആക്രാന്തമാണ്. അതൊന്നും പ്രശ്നമല്ല, ഒരു നേരം മിനിമം 2 പേര്‍ക്കുള്ള ഫുഡ് തട്ടുക (നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ പുറം നാടുകളില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അവനോട് ആരോ പറഞ്ഞിട്ടുണ്ടത്രെ), ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങോട്ട് പോകാനിറങ്ങിയാലും മിനിമം 4 ഗ്ലാസ്സ് വെള്ളം അകത്താക്കുക (സീനിയേഴ്സിന്റെ ഉപദേശം കാരണമാണെന്ന് ന്യായം), റൂമിലില്ലാത്ത നേരത്ത് സ്വന്തം ടൈംപീസിന്റെ ബാറ്ററി ഊരി മാറ്റി വയ്ക്കുക(ബാറ്ററി ചാര്‍ജ്ജ് ലാഭിയ്ക്കാമല്ലോ)... അങ്ങനെ അങ്ങനെ വിചിത്രമായ ഒരുപാട് രീതികള്‍...
ആയിടയ്ക്ക് ഞങ്ങള്‍ ആഴ്ചയിലൊരിയ്ക്കല്‍ തഞ്ചാവൂര്‍ പെരിയ കോവില്‍ എന്ന ക്ഷേത്ര ദര്‍ശനത്തിന് പോകാറുണ്ട്. അത്യാവശ്യം പര്‍ച്ചേസിങ്ങ് എല്ലാം നടത്താറുള്ളതും അങ്ങനെയുള്ള ദിവസങ്ങളിലാണ്. അവിടെയുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികളും മറ്റും വാങ്ങും. അതു പോലെ സ്റ്റേഷനറി ഐറ്റംസ് എല്ലാം അവിടെയുള്ള PPDS എന്നഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില് നിന്ന് വാങ്ങും. (പുണ്യമൂര്‍ത്തി പിള്ളൈ ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ എന്ന് മുഴുവന്‍ പേര്.)അന്നെല്ലാം കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും തഞ്ചാവൂര്‍ ചെന്നിറങ്ങിയാല്‍ മതി, 'നമുക്ക് PPDS ല്‍ പോകാം ... നമുക്ക് PPDS ല്‍ പോകാം' എന്ന് പിള്ളേച്ചന്‍ ബഹളം തുടങ്ങും. ഇത് പല തവണ ആവര്‍ത്തിച്ച ശേഷമാണ് പിള്ളേച്ചന് PPDS നോടുള്ള താല്പര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. കാരണം വേറെ ഒന്നുമല്ല. അവിടെ വരുന്നവരുടെ വായില്‍ നോക്കി നില്‍ക്കാനുള്ള ഒരു സുവര്‍ണ്ണാവസരം എന്തിനു നഷ്ടപ്പെടുത്തണം എന്ന അവന്റെ നിരുപദ്രവമായ ചിന്ത തന്നെ. 'ഇവനെന്താ PPDS ന്റെ ബ്രാന്‍ഡ് അംബാസഡറോ?' എന്ന് ആയിടയ്ക്ക് ഞങ്ങള്‍ അവനെ സ്ഥിരമായി കളിയാക്കാറുമുണ്ടായിരുന്നു. പിന്നീടാണ് ആ പേരില്‍ നിന്നും കടമെടുത്ത പിള്ള എന്ന ഇരട്ടപ്പേര് ഞങ്ങള്‍ അവന് ചാര്‍ത്തിക്കൊടുക്കുന്നത്.
മാത്രമല്ല, അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ റൂമില്‍ 7 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരിയ്ക്കല്‍ ഒരു കൊച്ചു പയ്യന്‍ സുധിയപ്പനോട് അവന്റെ പേര് ചോദിച്ചപ്പോള്‍ അവന്‍ ആ കുട്ടിയുടെ മുന്‍പില്‍ തട്ടി വിട്ടത് ആയിടെ കണ്ട ഏതോ സിനിമയിലെ വില്ലന്റെയോ മറ്റോ പേരായിരുന്നു - ആല്‍ഫ്രഡ് ഫെര്‍ണാണ്ടസ് ഗോണ്‍സാല്‍വസ് എന്ന്. അതിലെ ആല്‍ഫ്രഡ് മാറ്റി 'വില്‍ഫ്രഡ്, ഫ്രെഡറിക്, അന്റോണിയോസ്...' അങ്ങനെയങ്ങനെ വേറെയും 5 പേരുകള്‍ കൂടി അവന്‍ തല്‍ക്ഷണം ഉണ്ടാക്കി, ഞങ്ങളുടെ എല്ലാവരുടേയും പേരുകളായി പറഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവസാനം വന്ന പിള്ളേച്ചന് വേണ്ടി ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയില്ല. അപ്പോള്‍ പെട്ടെന്ന് എന്തെങ്കിലുമൊരു പേര് എന്ന രീതിയില്‍ പറഞ്ഞതാണ് പുണ്യമൂര്‍ത്തിപ്പിള്ള എന്ന അവന്റെ പേര്. PPDS എന്ന പേരില്‍ നിന്നാണ് ആ പേര് വന്നതു തന്നെ.
എന്നിരിയ്ക്കലും അവന് വിഷമുണ്ടാകരുതല്ലോ എന്ന് കരുതി ഒരു ദിവസം അക്കാര്യം അവനോട് ചോദിയ്ക്കുക തന്നെ ചെയ്തു. ഒരു ദിവസം ഞങ്ങളെല്ലാവരും വെറുതേ സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. അന്ന് സഞ്ജു അവനോട് ചോദിച്ചു 'പിള്ളേച്ചാ, നിന്നെ ഞങ്ങള്‍ പിള്ള എന്നൊക്കെ വിളിയ്ക്കുന്നത് കൊണ്ട് നിനക്കെന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍ പറയണം കേട്ടോ' എന്ന്. എന്നാല്‍ 'പിള്ള' എന്ന് വിളിയ്ക്കുന്നത് തനിയ്ക്കും ഇഷ്ടപ്പെട്ട കാര്യമാണെന്ന് അവന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ ഒന്ന് അമ്പരന്നു.
'അതെന്താ? നിങ്ങള്‍ 'പിള്ള ഫാമിലി' ഒന്നുമല്ലല്ലോ ആണോ? കുടുംബത്തിലെ ആരുടെയെങ്കിലും പേരിന്റെ കൂടെ പിള്ള എന്നോ മറ്റോ ഉണ്ടോ?' മത്തന്‍ ഇടയ്ക്ക് കയറി ചോദിച്ചു.
'അല്ല, പിള്ള ഫാമിലി ഒന്നും അല്ലെങ്കിലും എന്റെ ഫാമിലിയിലും പണ്ട് ഒരു പിള്ള ഉണ്ടായിരുന്നു' പിള്ളേച്ചന്റെ മറുപടി.
'അതെങ്ങനെയാടാ? അല്ല ആരായിരുന്നു ആ പിള്ള?' സുധിയപ്പന്റെ സംശയം മാറിയില്ല.
'അതായത് എന്റെ അമ്മയുടെ അമ്മാവന്റെ അച്ഛന്റെ ചേട്ടന്റെ അളിയന്റെ വകയിലൊരു പിള്ള ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പിള്ളേച്ചന്‍ എന്നാണ് പുള്ളിക്കാരനും അറിയപ്പെട്ടിരുന്നതെന്നാണ് അമ്മ പറഞ്ഞ് കേട്ടിരിയ്ക്കുന്നത്' പിള്ളേച്ചന്‍ കുറച്ചൊരു അഭിമാനത്തോടെ പറഞ്ഞു.
അവന്‍ പറഞ്ഞ ആ അകന്ന ബന്ധം ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ അത്ര മനസ്സിലായില്ലെങ്കിലും വകയിലെ ഏതോ ഒരു ബന്ധുവിന് പിള്ള എന്ന പേരുണ്ടായിരുന്നല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങളും ആ കേസ് അവിടെ വിട്ടു. നാളുകള്‍ കഴിയവേ ഞങ്ങളുടെ മറ്റാരുടെയും പേരുകള്‍ ഹിറ്റായില്ലെങ്കിലും പിള്ളേച്ചന്‍ സൂപ്പര്‍ ഹിറ്റായി. പുണ്യമൂര്‍ത്തിപ്പിള്ള വെറും പിള്ളയായും പിന്നീട് പിള്ളേച്ചനായും രൂപമാറ്റം വന്നു. അത് സുഹൃത്തുക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ പരക്കുകയും ചെയ്തു.
പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞു. ഒരു ദിവസം എന്തോ കാര്യത്തിന് പിള്ളേച്ചന്‍ തന്റെ സാധന സാമഗ്രികളടങ്ങുന്ന ബാഗ് പുറത്തെടുത്തതായിരുന്നു. സുധിയപ്പനും അടുത്തു തന്നെ ഉണ്ടായിരുന്നു. എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുന്ന കൂട്ടത്തില്‍ അവന്റെ SSLC ബുക്ക് സുധിയപ്പന്റെ കണ്ണില്‍ പെട്ടു. വെറുതേ ഒരു കൌതുകത്തിന് അവനതെടുത്ത് മറിച്ചു നോക്കി. അതിന്റെ ആദ്യ പേജ് കണ്ടതും അവന്‍ കുറച്ച് നേരം അന്തം വിട്ട് നോക്കി നിന്നു. അതിനു ശേഷം അലറി വിളിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഓടി വന്നു.
"അളിയാ... പിള്ളേച്ചന്റെയാ. നീ ഇതൊന്നു നോക്കിയേ" ആ SSLC ബുക്ക് എന്റെ കയ്യില്‍ തന്ന് അവനെന്നോട് പറഞ്ഞു.
"എന്ത്യേടാ? ഈ കശ്മലന്‍ SSLC പാസ്സായിട്ടില്ലായിരുന്നോ?"
"ഹ! അതൊന്നുമല്ലെടാ. നീ അതൊന്നു തുറന്ന് നോക്ക്. എന്നിട്ട് ഞാനെന്താ ഉദ്ദേശ്ശിച്ചത് എന്ന കാര്യം പിടി കിട്ടിയോ എന്ന് പറയ്"
"ജോബീ, മത്താ... അളിയന്മാരേ, എല്ലാവരും വാടാ" അപ്പോഴേയ്ക്കും അവനെല്ലാവരെയും വിളിച്ചു വരുത്തി. അവന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടിപ്പാഞ്ഞ് അങ്ങോട്ട് വന്നു. ഞാനപ്പോഴും പിള്ളേച്ചന്റെ SSLC ബുക്കും തുറന്ന് വച്ച് അതില്‍ നോക്കി കൊണ്ടിരിയ്ക്കുകയാണ്. കാര്യം എന്തെന്ന് മനസ്സിലാകാതെ പിള്ളേച്ചനും ഞങ്ങളുടെ അടുത്ത് വായും പൊളിച്ച് നില്‍പ്പുണ്ട്. എല്ലാവരും പിള്ളേച്ചന്റെ SSLC ബുക്ക് വാങ്ങി മാറി മാറി മറിച്ച് നോക്കി. ഞങ്ങള്‍ക്ക് ആര്‍ക്കും അവനെന്താണ് ഉദ്ദേശ്ശിയ്ക്കുന്നത് എന്ന് പിടി കിട്ടുന്നില്ല. ഞങ്ങള്‍ അതിലെ മാര്‍ക്കും കാര്യങ്ങളും മറ്റും പരിശോധിയ്ക്കുന്നത് കണ്ട് സുധിയപ്പന്റെ ക്ഷമ നശിച്ചു.
"അവിടെ ഒന്നുമല്ലെടാ മണ്ടന്മാരേ...ഇങ്ങു താ" അതു പറഞ്ഞു കഴിഞ്ഞതും അവന്‍ അത് പിടിച്ചു വാങ്ങി. എന്നിട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.
"എടാ. എല്ലാവരും ഓര്‍ക്കുന്നുന്നുണ്ടോ? നമ്മള്‍ ഇവന് പിള്ള എന്ന് പേരിട്ട ദിവസം? അന്ന് മത്തന്‍ ഇവനോട് ചോദിച്ചില്ലേ ഇവന്റെ ബന്ധത്തില്‍ ഏതെങ്കിലും പിള്ളമാരുണ്ടായിരുന്നോ എന്ന്. ഇവനെന്താ മറുപടി പറഞ്ഞത്? ഇവന്റെ വകയിലൊരു അപ്പൂപ്പന്റെ അപ്പൂപ്പനോ മറ്റോ ഒരു പിള്ളയായിരുന്നു എന്ന് അല്ലേ? ഇനി ദാ ഇങ്ങോട്ട് ഒന്നു സൂക്ഷിച്ചു നോക്കിയേ. അവന്‍ ആ SSLC ബുക്കിന്റെ ആദ്യ പേജ് നിവര്‍ത്തി, എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പിടിച്ചു. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ അതിലേയ്ക്ക് സൂക്ഷിച്ചു നോക്കി.
അതിലെ രണ്ടു വരികള്‍ ഇങ്ങനെയായിരുന്നു.
Name Of Candidate : ... Kumar .
Name of father : ...... Pillai

**************
വാല്‍ക്കഷ്ണം: പിന്നീട് അതെപ്പറ്റി ചോദിച്ചപ്പോള്‍ പിള്ളേച്ചന്‍ പറഞ്ഞതെന്താണെന്നറിയാമോ? അന്ന് വകയില്‍ ഏതെങ്കിലും പിള്ളമാരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്വന്തം അച്ഛന്റെ പേരിന്റെ അറ്റത്തുള്ള 'പിള്ള' എന്ന വാല്‍ അവന്റെ ഓര്‍മ്മയില്‍ വന്നതേയില്ല എന്ന്. (നമ്മള്‍ പൊതുവേ പറയുന്ന 'പിള്ള' എന്ന സമുദായത്തില്‍ പെട്ട ആളല്ല ഈ പിള്ളേച്ചന്‍ എന്നത് സത്യം തന്നെയാണ് കേട്ടോ.)
**************
97 comments:
എന്റെ സുഹൃത്തുക്കളിലൊരാലായ പിള്ളേച്ചനെ പറ്റി പല തവണ പല പോസ്റ്റുകളിലായി പറഞ്ഞിട്ടുണ്ട്. അവനെങ്ങനെ ഈ 'പിള്ളേച്ചന്‍' എന്ന പേരു വന്നു എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനു പിന്നിലുമുണ്ട് ഒരു കഥ. ആ കഥയാണ് ഈ കഥ.
പിള്ളേച്ചനെ അറിയുന്നവര്‍ക്ക് ഇതില്‍ അതിശയോക്തി തോന്നാനിടയില്ല. കാരണം ഇതൊക്കെയാണ് പിള്ളേച്ചന്.
((((((O))))))
തേങ്ങ ഞാന്‍ തന്നെ...
കാമുകന്‍ ഇവിടെ തന്നെ ഉണ്ട്..
ബാക്കി വായിച്ചിട്ട്...
അപ്പോ പിള്ള ഒറിജിനല്‍ തന്നെ ആയിരുന്നല്ലെ.. കലക്കി..
PPDS- Punyamurthi Pillai Department Store. It was a department store run Sasikala, friend of Puraitchi Thailavi Amma J.Jayalalithaa. I am not sure about it now.
only pillechan name exists. remaining alfred, gonsalves names vanished within a small period of time. But Pillechan still remains.. that is the beauty of this story.
njan evide unde...
ശ്രീ, ആ ക്ലൈമാക്സ് ഒരുപാടിഷ്ട്ടായി!
വളരെ രസകരം!
അല്ലെങ്കിലും ഒരു തവണ എങ്കിലും പിള്ളേച്ചനെ പരിചയപ്പെട്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ ചാന്‍സില്ല
ഇപ്പോള്‍ പിള്ളേച്ചനെ ശരിക്കും മിസ്സ് ചെയുന്നു
ശ്രീ, പോസ്റ്റിനു കൂടെ പിള്ളേച്ചന്റെ കമന്റും ഉണ്ടല്ലോ :)
അപ്പോൾ പിള്ളേച്ചൻ ശരിക്കുമൊരു പിള്ളേച്ചൻ തന്നെ.
പോസ്റ്റ് അസ്സലയിട്ടുണ്ട്.
പിള്ളേച്ചന്‍, ക്യാപ്റ്റന്‍ എല്‍ദോ ഇങ്ങനെ സ്വന്തം പേരിനേക്കാള്‍ ഇരട്ടപ്പേരില്‍ ഫെയ്മസായ കൂട്ടുകാര്‍ ഇനിയുമുണ്ടോ? ഈ സംഭവങ്ങളൊക്കെ വായിക്കാന്‍ നല്ല രസമുണ്ട്.
ശ്രീച്ചേട്ടന് ഇങ്ങനെ വല്ല ഇരട്ടപ്പേരുമുണ്ടായിരുന്നോ?
:)
(പിള്ളേച്ചനോട് ചോദിച്ചു നോക്കട്ടെ)
മിനിമം ഒരു പിള്ളേച്ചനെങ്കിലും കൂടെ പഠിച്ചില്ലെങ്കിൽ പഠിപ്പുജീവിതം വ്യർത്ഥം! പിള്ളേച്ചാ....!!
പിള്ളേച്ചാ......
പിള്ളേച്ചന്‍ ഫലിതങ്ങള്‍ ടിന്റുമോനെ കടത്തി വെട്ടുമോ?
ആശംസകള്‍...!!
പിള്ളേച്ചൻ 916 പിള്ളതന്നെ!
ഈ പിള്ളേച്ചൻ ഇനി പിള്ളേരുടെ അച്ഛനാകുമ്പോൾ സർനെയിം പിള്ള എന്നു തന്നെ കൊടുക്കുമായിരിക്കും..അല്ലേ
നിരാശകാമുകന്‍ ...
ആദ്യ കമന്റിനും തേങ്ങയ്ക്കും നന്ദി :)
കുമാരേട്ടാ...
പിള്ളേച്ചന്‍ മാത്രമല്ല, എന്റെ എല്ലാ കഥാപാത്രങ്ങളും 99 % ഒറിജിനലാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?
കമന്റിനു നന്ദി.
Anonymous...
ശരിയാണ്. അങ്ങനെ ഒരു കഥ ഞാനും കേട്ടിട്ടുണ്ട്. നന്ദി.
പിള്ളേച്ചന്‍ ...
നീ നേരിട്ട് വന്നു ല്ലേ? :)
ഒഴാക്കന്‍...
നന്ദി മാഷേ. ഇതില്‍ 1 % പോലും മായമില്ല കേട്ടോ :)
മുകിൽ ...
രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം, ചേച്ചീ.
അഭി ...
വളരെ ശരിയാണ്. പിള്ളേച്ചനെ പരിചയപ്പെട്ടവര്‍ ഒരിയ്ക്കലും മറക്കാനിടയില്ല :)
Renjith ...
അതെ, അവന്‍ എല്ലായിടത്തും കാണും.
കമന്റിനു നന്ദി.
എഴുത്തുകാരി ചേച്ചീ ...
ഇനിയും സംശയിയ്ക്കേണ്ടതുണ്ടോ ചേച്ചീ :)
ലാലപ്പന്‍...
ഇതു പോലുള്ള വേറെയും ചില കഥാപാത്രങ്ങളുണ്ട്. വഴിയേ ഓരോരുത്തരെ പരിചയപ്പെടുത്താം. പക്ഷേ പിള്ളേച്ചനു പകരം വയ്ക്കാവുന്ന ഒരാളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
വെഞ്ഞാറന്‍...
സത്യം തന്നെയാണ് മാഷേ. തഞ്ചാവൂരെ വിരസമായ ദിവങ്ങളില്‍ പിള്ളേച്ചന്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍...
മഹേഷ് വിജയന്‍ ...
സത്യം പറഞ്ഞാല്‍ ഞങ്ങളുണ്ടാക്കി വിട്ടിട്ടുള്ള ചില പിള്ളേച്ചന്‍ SMS കള്‍ ഒരുപാട് കറങ്ങി തിരിഞ്ഞ് നടക്കുന്നുണ്ട് ഇപ്പോഴും. :)
അലി ഭായ്...
അതെയതെ. ഒറിജിനല്‍ 916 തന്നെ. :)
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM...
ഹ ഹ. അത് അവനോട് തന്നെ ചോദിയ്ക്കണം മാഷേ :)
“അപ്പൂപ്പന്റെ അപ്പൂപ്പനോ മറ്റോ ഒരു പിള്ളയായിരുന്നു എന്ന് അല്ലേ? “ അതു കൊണ്ടാണല്ലോ അച്ഛനും പിള്ളയായതെ.അല്ലാതെ നമ്മടെ കുമാരപിള്ള കള്ളം ഒന്നും പറഞ്ഞതായ്യി എനിക്കു തൊന്നുന്നില്ല. ഹി ഹി ഹി.
പിള്ളേച്ചന്റെ കമന്റും കിട്ടിയല്ലോ
ല്ലെ
രസകരം തന്നെ... :-)
'കടുവയെ പിടിച്ച കിടുവ' എന്ന തലക്കെട്ടും ഈ കഥയ്ക്കു ചേരുമെന്നു തോന്നുന്നു. കാരണം, ഇത്രയും വലിയ വില്ലന്മാരെ ഇങ്ങനെയെങ്കിലും നിലക്കു നിര്‍ത്താന്‍ പിള്ളയുടെ ബുദ്ധി വര്‍ക്കൗട്ട് ചെയ്തു. ഇപ്പോള്‍ മനസ്സിലായോ, പിള്ള എന്തിനാണ് ഹോസ്റ്റലില്ലാത്ത സമയം ടൈപീസിന്റെ ബാറ്ററി മാറ്റി വെച്ചിരുന്നതെന്ന്. ബുദ്ധിയും ഇതുപോലെയാണ്, ആവശ്യത്തിനേ ഉപയോഗിക്കാവൂ. ഇല്ലായിരുന്നെങ്കില്‍ കക്ഷിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു പേര് നിങ്ങള്‍ ചാര്‍ത്തിക്കൊടുക്കും. ശരിയല്ലേ? അതാണ് അല്പം 'വേദനയോടെ' കക്ഷി ആ പേര് ഏറ്റെടുത്തത്.
പക്ഷെ ശ്രീ ആഴ്ചയിലൊരിക്കല്‍ തഞ്ചാവൂര്‍ പെരിയകോവിലില്‍ പോകുന്നതെന്തിനായിരുന്നു? ക്ഷേത്രദര്‍ശനം മാത്രമായിരുന്നോ ഉദ്ദേശ്യം. പിള്ളച്ചനെപ്പോലെ...?
പിള്ളേച്ചന്‍ പിടിച്ച പുലിവാല്‍ നിങ്ങളുടെ കൂട്ടുക്കെട്ട്
നല്ല തങ്കമാന പിള്ളൈ ഇന്ത പിള്ളേച്ചന് !!!!!
പിള്ളേച്ചൻ കഥകൾ എന്ന പേരിൽ ഒരു ചെറു പുസ്ഥകം നമുക്കങ്ങ് ഇറക്കിയാലൊ എന്നാലോചിക്കാവുന്നതല്ലെ?
പിള്ളേച്ചന് കഥ കൊള്ളാം......
ശ്രീ മാസം ഒരു പോസ്റ്റ് മാത്രമേ ഇടുക ഉള്ളോ ? :)
ഓറിജിനല്‍ പിള്ള വാലുള്ള പിള്ളയെ നിങ്ങള്‍ പിന്നേം പിള്ളയാക്കി.
:)
ശ്രീ രസമായി പിള്ളേച്ചന്‍ കഥകള്‍.......സസ്നേഹം
അപ്പോള്‍ പിള്ളേച്ചന്‍ പിള്ളേച്ചനായതിനു പിറകിലെ സംഭവവികാസങ്ങള്‍ ഇതായിരുന്നല്ലേ..
ഇനി ശ്രീയുടെ ഇരട്ടപ്പേരെന്ത്, എങ്ങനെയൊക്കെയെന്ന് പിള്ളേച്ചന്‍ പറയും അല്ലേ.:)
ha..
ishtaayi pilla katha
ശ്രീയേ ശ്രീയുടെ എഴുത്തു വായിക്കാന്‍ ഒരു പ്രത്യേക സുഖം ഉണ്ട്
പിന്നെ ക്ലോക്കിന്റെ ബാറ്ററി ഊരുന്ന കാര്യം വായിച്ചപ്പോള്‍ മറ്റൊരു കഥ - രാത്രി ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ മുണ്ട് അഴിച്ചു വയ്ക്കുന്ന കഥ ഓര്‍ത്തു പോയി
sree. sorry for the english.. format cheytha sesham malayalam ittittilla.. athu ini nale kazhinje patu.. athu vare comment cheyyathe irikkanulla kshama illaathonda.. sorry..
as usual good.. no need to say that.. i like your style of writing...
thanks..
will be back with malayalam soon
ഉഷ ചേച്ചീ...
വളരെ നന്ദി. :)
ജിതിന്‍ രാജ് ടി കെ ...
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
Hari മാഷേ...
ഹ ഹ. അതു ശരിയായിരിയ്ക്കും മാഷേ. പിള്ളേച്ചന്‍ ചിലപ്പോള്‍ ബുദ്ധിയും ആവശ്യത്തിന് മാത്രം ഉപയോഗിയ്ക്കാന്‍ മാറ്റി വച്ചതാകാം. പക്ഷേ അത് അതു പോലെ ചെയ്യാന്‍ പറ്റാറുണ്ടോ എന്ന് സംശയം. :)
കമന്റിനു നന്ദി.
ramanika ...
അതും ശരിയാ. ഞങ്ങളുടെ കൂടെ പെട്ടു പോയില്ലായിരുന്നെങ്കില്‍ ഇതൊക്കെ ആരറിയാനാണ്? :)
OAB/ഒഎബി മാഷേ...
അതെയതെ. :)
ജോണ്‍ ചാക്കോ, പൂങ്കാവ് ...
അങ്ങനെ നിര്‍ബന്ധമൊന്നു, ഉണ്ടായിട്ടല്ല മാഷേ. പഴയ പോലെ സമയമില്ല :)
നന്ദി.
അനില്‍@ബ്ലോഗ് // anil ...
ആ വാല് എങ്ങനെ അവന്റെ അച്ഛനും മറ്റു ചില ബന്ധുക്കള്‍ക്കെങ്കിലും വന്നു പെട്ടു എന്നവനു തന്നെ നിശ്ചയമില്ല മാഷേ.
:)
ഒരു യാത്രികന്‍ ...
വളരെ നന്ദി മാഷേ.
Rare Rose ...
പിള്ളേച്ചന്‍ ഉള്‍പ്പെട്ടിട്ടുള്ലിടത്തെല്ലാം ഇതു പോലെ ഓരോ കഥകളുണ്ടെന്നതാണ് വാസ്തവം.
:)
the man to walk with...
നന്ദി മാഷേ.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage...
നന്ദി മാഷേ. പിന്നെ, പിള്ളേച്ചന്‍ അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നതായി അറിവില്ല, ഭാഗ്യം :)
മൈലാഞ്ചി ചേച്ചീ...
വളരെ നന്ദി. കമന്റിട്ടില്ലെങ്കില്‍ പോലും വായിയ്ക്കുന്നുണ്ട് എന്നറിയുന്നതു തന്നെ സന്തോഷം, ചേച്ചീ. :)
പിള്ളേച്ചൻ കൊള്ളാം... എന്തായിരുന്നു ശ്രീയുടെ ഇരട്ടപേര്..പിള്ളേച്ചനോട് തന്നെ ചോദിക്കണോ..
പിള്ളയുടെ മകന്‍ പിള്ളേച്ഛന്‍. ചേരേണ്ടത് ചേര്‍ന്നേ പറ്റൂ അല്ലെ ശ്രീ.
പേരിലെ വാല്‍ മുറിച്ചാല്‍ തീരുന്നതല്ലല്ലോ അച്ഛനും മകനും തമ്മിലുള്ള ബന്ധം.
ഈ പിള്ള കൊള്ളാലോ...
ബാക്കി പിള്ളയെ കൂടുതലിറിഞ്ഞിട്ട് പറയാം
ഇതാണു പിള്ള മനസ്സില്‍ കള്ളമില്ല എന്നു പറയുന്നത്.
ഈ പിള്ളേച്ചന്‍ കൊള്ളാലോ .... നന്നായിട്ടുണ്ട്, രസകരം ... ഇവിടെ എത്താന്‍ വൈകി, ക്ഷമിക്കണേ...ആശംസകള്‍ ...
പാവം മറ്ന്നുപോയിക്കാണും.....:)
അല്ലാ ശ്രീ.പിള്ളേ,ഈ മറ്റേ പിള്ളേച്ചൻ നമ്മുടെ നാലുകെട്ടിലെയല്ല്യോ,ആ ഭവാനിപ്പിള്ളേടെ മോൻ? അവനിപ്പൊ എവിട്യാ? ഞാനിപ്പൊ ഇവിടെ വന്നതല്ലേയുള്ളൂ, അതോണ്ടാ ഒരു സംശയമേ...?ഭേഷായി,ട്ടോ....
:) :) :)
whenever i want to ease tension and relax, i come here.. and you make me smile all the time.
thank you, Sree...!
:)
hehe...athu kollam...:)
പിള്ള മനസിൽ കള്ളമില്ല എന്നല്ലേ !
നിങ്ങളുടെയൊക്ക് കൂടെ കൂടി പാവം സ്വന്തം പിതാവിന്റെ പേരു തന്നെ മറന്ന് പോയി..:)
പിള്ളേച്ചൻ ചരിതം ജോറായി
:-)
എന്റെ പുള്ളേ, പിള്ളകാര്യം അസ്സലായി, വിചിത്രസ്വഭാവികളെ പലപ്പോഴും ഹോസ്റ്റലുകളിൽ നാം കൺടു മുട്ടാറുണ്ട്!പിള്ളേച്ചന്റെ മറവിയും അത്ഭുതകരം തന്നെ, പോസ്റ്റ് രസകരം!
പിള്ളേച്ചന്‍ പേര് വന്ന വഴി അങ്ങനെയാണല്ലേ? തഞ്ചാവൂര്‍ കഥകള്‍ നല്ല രസമുണ്ട്.
ഓണത്തിന് ആ വഴിക്കൊന്നു പോയി. പണ്ട് പോയിട്ടുണ്ട്. തഞ്ചാവൂര്‍ നല്ല സ്ഥലം ആണല്ലേ? കേരളം പോലെ. കാവേരി നിറഞ്ഞൊഴുകുന്നു.
കള്ള പിള്ള
നന്നായിട്ടുണ്ട് ശ്രീ
ജുജുസ് ...
വളരെ നന്ദി.
Akbar ഇക്കാ...
അച്ഛന്റെ പേരിന്റെ അറ്റത്തുള്ള 'പിള്ള' എന്ന വാല്‍ മറന്നിട്ടാണ് അവന്‍ വകയിലെ ഏതോ ഒരു ബന്ധുവിന്റെ പേരിന്റെ വാലറ്റത്തുള്ള പിള്ള എന്ന പേരു കണ്ടെത്തിയത് എന്നതാണ് രസം.
റിയാസ് (മിഴിനീര്‍ത്തുള്ളി) ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
പാവത്താൻ ...
അതെയതെ. നന്ദി മാഷേ.
Gopakumar V S (ഗോപന്‍ ) ...
വൈകിയിട്ടൊന്നുമില്ല മാഷേ. കമന്റിനു നന്ദി.
പ്രയാണ്‍ ചേച്ചീ...
ഹേയ് മറന്നതൊന്നുമല്ല. അപ്പോ ഓര്‍മ്മ വരാഞ്ഞിട്ടാ ;)
നന്ദി ചേച്ചീ.
വി.എ || V.A ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
Vellayani Vijayan/വെള്ളായണിവിജയന്‍ ...
നന്ദി മാഷേ.
Shades ...
പിള്ളേച്ചന്‍ ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
Diya Kannan ...
നന്ദി, ചേച്ചീ.
ബഷീര്‍ക്കാ...
അതെയതെ. ഇനി അതും ഞങ്ങളുടെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞാല്‍ മതിയല്ലോ :)
ഉമേഷ് പിലിക്കൊട് ...
:-)
ശ്രീനാഥന്‍ മാഷേ...
ശരിയാണ് മാഷേ, ഇതു പോലുള്ള ആരെങ്കിലുമില്ലെങ്കില്‍ അന്നത്തെ കാലത്തെ പറ്റി ഓര്‍മ്മിയ്ക്കാന്‍ എന്തു രസം?
കമന്റിനു നന്ദി.
Sukanya ചേച്ചീ...
വളരെ നന്ദി.
തഞ്ചാവൂര്‍ നല്ല സ്ഥലം തന്നെയാണ്. പക്ഷേ ടൌണില്‍ നിന്ന് മാറിയാല്‍ വെറുതേ തരിശു ഭൂമിയാണ് കൂടുതലിടങ്ങളിലും.
ചെറുവാടി മാഷേ...
വളരെ നന്ദി. :)
വാല്‍കഷ്ണം ആണ് ഹയ്ലയ്റ്റ് ആയതു :-)
പിള്ളേച്ചനും കൂട്ടുകാർക്കും ആശംസകൾ!
നല്ല കുറിപ്പ്.
(എന്റെ ഹൊസ്റ്റലിലും ഉണ്ടായിരുന്നു ഒരു പിള്ളേച്ചൻ!)
അപ്പോ പിള്ള ഒറിജിനല്‍ തന്നെ ആയിരുന്നല്ലെ...ആശംസകള്‍...!!
ശ്രീ
പിള്ളേച്ചന്‍ ചരിതം അസ്സല്‍ ആയി.
പിള്ളെച്ചന്റെ സ്വഭാവങ്ങളും രസകരം
പങ്കു വച്ചതിനു നന്ദി....
പേര് വെറുതെ ആയില്ല.:)
ഒരാളെ ‘വിഷം കൊടുത്തു തല്ലിക്കൊന്നു കെട്ടിത്തൂക്കണേലും’ ഒരു പരിധി ഇല്ലേ :)
എന്നതായാലും ബൂലോകത്ത് പിള്ളേച്ചൻ ഹിറ്റ് :)
ആസ് യൂഷ്വൽ, പോസ്റ്റ് നന്നായിട്ടുണ്ട്
ശ്രീ" പിള്ള പുരാണം ".......ശ്രീയുടെ ബാകി പോസ്റ്റ് പോലെ അത്ര കണ്ടു അങ്ങ് എശിയോ എന്ന് അറിയില്ല ......
എന്നാലും കുറച്ചു നാളുകള്‍ക്ക് ശേഷം ശ്രീയുടെ ഒരു പോസ്റ്റ് വായിച്ചതില്‍ സന്തോഷം ഉണ്ട് ........................
"കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍.."
ഈ പാട്ടാണ് എനിക്ക് ഓര്‍മ വന്നത്.
കൊള്ളാം കള്ളപ്പിള്ളേച്ചന്‍ ....
പിള്ളേച്ചന് എന്ന പേര് വന്ന വഴിയെ.
ഇത്തവണയും വളരെ സരസമായിതന്നെ പിള്ളയെ കാഴ്ചവെച്ചു. നിറുത്താതെ വായിക്കാന്‍ തോന്നുന്ന ശൈലിയില്‍ തന്നെ എഴുതി.ഇത്തരം വിചിത്ര സ്വഭാവരീതികളുള്ള പലരെയും നമുക്ക് നമ്മുടെ ചുറ്റുവട്ടത്ത് കാണാന്‍ കഴിയുന്നുണ്ട്. വായിച്ചു വന്നപ്പോള്‍ എനിക്ക് തോന്നിയത് തീറ്റ റപ്പായിയിലെക്കാണു പോകുന്നതെന്നാ.
കൊള്ളാമല്ലോ ശ്രീയേ..
Jenshia...
വളരെ നന്ദി.
jayanEvoor...
നന്ദി മാഷേ. എല്ലായിടത്തും കാണുമല്ലോ ഓരോ പിള്ളേച്ചന്മാര്‍... :)
lekshmi. lachu ...
അതെയതെ. കുമാരേട്ടനോട് പറഞ്ഞതു തന്നെ പറയുന്നു :) അമ്പതാം കമന്റിനു നന്ദി.
മാണിക്യം ചേച്ചീ...
പിള്ളേച്ചനെ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. വളരെ നന്ദി കേട്ടോ.
പ്രവീണ്‍ വട്ടപ്പറമ്പത്ത് ...
ഹ ഹ. അതു കൊള്ളാം.
നന്ദി.
MyDreams...
തുറന്ന അഭിപ്രായത്തിനു നന്ദി മാഷേ :)
mayflowers...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
അജേഷ് ചന്ദ്രന്‍ ബി സി...
വളരെ നന്ദി.
പട്ടേപ്പാടം റാംജി ...
പോസ്റ്റ് രസിപ്പിച്ചു എന്നറിയുന്നത് സന്തോഷം തന്നെ മാഷേ. പിള്ളേച്ചന്‍ റപ്പായിയോളം വരില്ലെങ്കിലും തൊട്ടടുത്തെത്തും കേട്ടോ :)
പാറുക്കുട്ടി ...
നന്ദി ചേച്ചീ.
Pranavam Ravikumar a.k.a. Kochuravid...
സ്വാഗതം. ആ പോസ്റ്റിന് നന്ദി കേട്ടോ.
കൊള്ളാല്ലോ പിള്ള....
പിള്ളേച്ചൻ കഥ കൊള്ളാട്ടൊ...
ആശംസകൾ...
കൊള്ളാം ഈ പിള്ളപുരാണം.. നന്ദി.
ശ്രീയ്ക്ക് ഒരു മെയിൽ അയച്ചൂടെ പോസ്റ്റിന്റെ വിവരത്തിന്?
നല്ല എഴുത്തായിട്ടുണ്ട്.
രാത്രി ഫ്രിഡ്ജ്, ഫാൻ ഒക്കെ ഓഫാക്കി ഉറങ്ങുന്ന ഒരു ബന്ധുവുണ്ട് എനിയ്ക്ക്. ബാറ്ററി മാറ്റുന്നത് വായിച്ചപ്പോ ഞാൻ അദ്ദേഹത്തെ ഓർമ്മിച്ചു.
അഭിനന്ദനങ്ങൾ, ശ്രീ.
എന്താസ്റ്റാ പിള്ള കളിയാ?
നന്നായിട്ടുണ്ട്.
സ്വന്തം തന്തയുടെ മുഴുവൻ പേര് ചോദിച്ചപ്പോൾ മറന്നുപോയി എന്ന് പറഞവൻ പിള്ളേച്ചൻ...!! നന്നായി ശ്രീ.. :)
പിള്ളേച്ചൻ സ്റ്റോറി നന്നായിട്ടുണ്ട്.ആറാം കമന്റിട്ട കക്ഷിയാണോ?
ശ്രീ-വളരെ നന്നായി.
ആശംസകള്‍
ഉഷാര്‍ .......
അഛന്‍റെ മുഴുവന്‍ പേര് ഓര്‍മയില്ല. വകയിലെ അമായീടെ മൂത്ത മോളേ എളയച്ചന്‍റെ വകയിലെ ഭാര്യയുടെ...ചെറിയച്ചന്‍റെ പേരറിയാം പിള്ളേച്ചാ നീ തന്നെയാണ് താരം ..
ക്ലൈമാക്സ് നന്നായി.
ശ്രീക്കുട്ടാ... ഒടുക്കം ശരിക്കും ചിരിച്ചു ... അപ്പോള്‍ ഇതൊക്കെയാണു നമ്മുടെ പിള്ളേച്ചന്‍ :) ... ആശംസകള്‍
ക്ലൈമാക്സ് കൊള്ളാം.പിള്ളേച്ചനേം കണ്ടു.
പിള്ളക്കഥ പള്ള നിറയ്ക്കും കഥയായി.
ചാണ്ടിക്കുഞ്ഞ് ...
നന്ദി മാഷേ.
വീ കെ മാഷേ...
വളരെ നന്ദി.
പള്ളിക്കരയില്‍ ...
വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.
Echmu ചേച്ചീ...
എല്ലായിടത്തും ഓരോ പിള്ളേച്ചന്മാരുണ്ടാകുമെന്ന് ചുരുക്കം, അല്ലേ? :)
poor-me/പാവം-ഞാന്‍ ...
ഹ ഹ. അങ്ങനെയും പറയാം അല്ലേ മാഷേ? :)
താന്തോന്നി/Thanthonni ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ഭായി ...
അതെയതെ. വീണ്ടും കണ്ടതില്‍ സന്തോഷം.
ഹാപ്പി ബാച്ചിലേഴ്സ് ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
അതേ, അതു തന്നെ കക്ഷി :)
jyo ചേച്ചീ...
വളരെ നന്ദി.
Vishnupriya.A.R ...
:)
ദാസന്‍ ...
നന്ദി മാഷേ.
ഹംസക്കാ...
പിള്ളേച്ചന്‍ ഒരു താരം തന്നെയാണ് കേട്ടോ ...
നന്ദി.
പേടിരോഗയ്യര്‍ C.B.I ...
അതെ, ഇതു തന്നെ ആ പഴയ പിള്ളേച്ചന്‍ :)
കുസുമം ആര്‍ പുന്നപ്ര ...
നന്ദി ചേച്ചീ.
Abdulkader kodungallur ...
സന്തോഷം മാഷേ. :)
Pillai is the oldest nametag which was present even in Indus Scripts
according to Asko Parpolka,the Indologist
Ippol njangaludeyum Pillechanu...!
manoharam, Ashamsakaal...!!!
nice one :)
ഇപ്പോഴാണ് ഇവിടെ വരുന്നത്. പിള്ളേച്ചനെ മറക്കില്ല. ഇനിയും പോരട്ടെ.
കമന്റിലെ പിള്ളേച്ചനും കഥയിലെ പിള്ളേച്ചനും ഒരാള്‍ തന്നെയോ?!
പിള്ളേച്ചനും കൂട്ടുകാർക്കും ആശംസകൾ...
നല്ല എഴുത്ത്. രസമുള്ള സംഭവങ്ങള്‍.
കമന്റ് ഇട്ട പിള്ളേച്ചന്‍ തന്നെ കഥാനായകന്‍ ? ഇനിയുമുണ്ടോ പിള്ളേച്ചന്‍ കഥകള്‍ .പോരട്ടെ
ശ്രീ,നന്നായിട്ടുണ്ട്, രസകരം .
ശ്രീമാൻ ശ്രീ...ഉഷാരറായിട്ടുണ്ട്.
തന്നെക്കുറിച്ചുള്ള തമാശകള്‍ പിള്ളേച്ചനു പോലും ആസ്വദിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഏറെ രസകരം. മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ ചിലപ്പോള്‍ സ്വയമൊരു കോമാളിയായി വേഷം കെട്ടുന്ന എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ട്. തഞ്ചാവൂരിലെ പഠനകാലം രസകരമാക്കിയ വകയില്‍ ആ സോഡാകുപ്പിക്കാരന് ചെലവ് ചെയ്യണം നിങ്ങളാ പഴയ സഹമുറിയന്‍മാര്‍....
ശ്രീയേട്ടാ, വായനക്ക് ചില സുന്ദരമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയതിന് നന്ദി..
KEEP WRITING
പിള്ളേച്ചൻ നന്നായിട്ടുണ്ട്....ആശംസകൾ
പാവം പിള്ളേച്ചൻ.......
Dr.Kanam Sankara Pillai ...
സ്വാഗതം മാഷേ. വായനയ്ക്കും ഈ അറിവിനും
നന്ദി.
Sureshkumar Punjhayil...
നന്ദി മാഷേ.
Sameer...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
anoop ...
സ്വാഗതം, പിള്ളേച്ചനെ ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം. :)
നിശാസുരഭി ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
രണ്ടും ഒരാള്‍ തന്നെ :)
Jishad Cronic...
നന്ദി.
അഞ്ജു / 5u ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
sreee...
സ്വാഗതം, ചേച്ചീ. രണ്ടും ഒരാള്‍ തന്നെയാണ്. :)
ഗിനി ...
വളരെ നന്ദി.
യൂസുഫ്പ ...
വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ.
സ്‌പന്ദനം ...
ശരിയാണ്. ഇതു പോലുള്ളവരാണ് പല സംഭവങ്ങളും ഓര്‍മ്മകളില്‍ തന്നെ മായാതെ നിലനിര്‍ത്തുന്നത്.
കമന്റിനു നന്ദി.
Nana Syndriz ...
നന്ദി.
Manzoor ഇക്കാ...
വളരെ നന്ദി. കുറേ നാളിനു ശേഷമാണല്ലോ വരവ് :)
siddhy...
നന്ദി മാഷേ
ശരിക്കും പിള്ളേച്ചന്‍ ആളൊരു പുണ്യമൂര്‍ത്തി തന്നെ..:P
വായിച്ചു. വായിച്ചിരിക്കാന്‍ നല്ല രസംണ്ട്,ട്ടോ.
battariyile charge labhikunna pillechan sambavam thanne
ഈ പിള്ളേച്ചന്‍ നന്നായിട്ടുണ്ട്. വളരെ രസകരം. എത്താന്‍ വൈകി.ആശംസകള്‍.
ആ കഥയാണ് ഈ കഥ. നന്നായിട്ടുണ്ട്
valare rasakaramayittundu...... aashamsakal.........
ശ്രീ,
എന്താ പുതിയതൊന്നും എഴുതാത്തേ..?
ഞാന്‍ ഇവിടെ ഇടയ്ക്കിടയ്ക്ക് വന്നു നോക്കും...
:(
എന്നാലും! ഇങ്ങനൊരു മറവി! :)
ഉവ്വ്...
നന്നായിരിക്കുന്നു..ഹും..
Post a Comment