Tuesday, August 17, 2010

ഓര്‍മ്മകളിലെ ഓണം

പെയ്തൊഴിയാത്തൊരു മഴയുടെ ഓര്‍‌മ്മകള്‍‌

വിങ്ങും മനസ്സിന്റെ തേങ്ങലുകള്‍...‌

ഓര്‍‌മ്മ തന്‍‌ വീഥിയിലെന്നോ കൈവിട്ട

താരാട്ടുപാട്ടിന്‍‌ സംഗീതമായ്


ഓര്‍‌മ്മകള്‍‌ തേടിയെത്തുന്നു മെല്ലെ

മറവി തന്‍‌ മൂടല്‍‌ മഞ്ഞലിഞ്ഞൂ

വ്യക്തമല്ലെങ്കിലും കേള്‍‌ക്കാമെനിക്കേതോ

തംബുരു തന്‍‌ ശോക ഗാനം


സ്മൃതി നിലാവിലെ നിഴലുകള്‍‌ മാത്രമായ്

പോയ കാലത്തിന്റെ കാല്‍‌പ്പാടുകള്‍‌

ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌

ഇനിയും വിടരാത്ത പുഷ്പങ്ങളായ്


ഉത്രാട രാത്രിയില്‍‌ ഉല്ലാസവേളയില്‍‌

ഓണ നിലാവിന്റെ ഓര്‍‌മ്മകളില്‍‌

ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം

മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം.

75 comments:

 1. ശ്രീ said...

  എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഒപ്പം മലയാള നാടു വിട്ട് ദൂരദേശങ്ങളില്‍‌ മാത്രമിരുന്ന് ഓണത്തിന്റെ ഓര്‍‌മ്മകള്‍ അയവിറക്കുന്ന എല്ലാ മലയാളികള്‍‌ക്കും എന്റെ ഓണാശംസകള്‍ ...

 2. Renjith Radhakrishnan said...

  I am in a different mood now, after a long gap of six years, I am going home for Onam.........and since I had missed Onam for so long I can easily relate to the nostalgia......anyways, happy Onam to you and all the friends from Boolokam.........

 3. ജയിംസ് സണ്ണി പാറ്റൂര്‍ said...

  പൊയ്പോയൊരാ ബാല്യകാലസ്മൃതികള-
  തുമാത്രം സുഖദായക സ്മരണകള്‍
  ശരിക്കും നല്ലൊരു കവിതയാക്കാമായിരുന്നു
  ഓണത്തെക്കുറിച്ചു ഞാനുമെഴുതിപോയി.

 4. വരയും വരിയും : സിബു നൂറനാട് said...

  ഓണാശംസകള്‍ ശ്രീ.

 5. ബിലാത്തിപട്ടണം / BILATTHIPATTANAM. said...

  ശ്രീയുടെ കവിത ആദ്യമായി വായിക്കുകയാണ് കേട്ടൊ...
  നാട്ടിലെ പൊന്നോണസ്മരണകൾ മുഴുവൻ തികട്ടിവന്നൂ..
  ഓണാശംസകൾ....


  ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ
  മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...
  തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും
  മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

 6. ramanika said...

  കവിത ഇഷ്ട്ടമായി
  ഓണാശംസകള്‍!!!!

 7. Manoraj said...

  കവിത ഇഷ്ടമായി ശ്രീ. ഓണാശംസകള്‍..

 8. Manoraj said...

  ശ്രീയുടെ കവിത ഞാനും വായിക്കുന്നത് ആദ്യമാ..

 9. നീലത്താമര | neelathaamara said...

  ശ്രീ കവിതയും എഴുതുമോ? കൊള്ളാം കേട്ടോ... ഓണാശംസകള്‍...

 10. മൈലാഞ്ചി said...

  അപ്പോ കവിയാണല്ലേ? നന്നായി നന്നായി.. ഓണം നന്നായിരിക്കട്ടെ...

  ഞങ്ങൾ അച്ഛന്റെ വീട്ടുകാർ എല്ലാരും കൂടി ഒരു വീട്ടിലാണ് മൂന്നു ദിവസം ആഘോഷം പതിവ്.. തറവാട് ഇല്ലാത്തോണ്ട് ഓരോ കൊല്ലോം ഓരോരുത്തരുടെ വീട്ടിൽ... എന്നെ കെട്ടിച്ചു വിട്ടു എന്നൊക്കെ പറയാമെങ്കിലും അടുത്തുതന്നെ താമസിക്കുന്നോണ്ടും, ഓണമില്ലാത്ത നാട്ടുകാരനെ കെട്ട്യോണ്ടും സ്പെഷ്യൽ ഡിസ്കൌണ്ടായി ഓണം കൂടാനുള്ള അവകാശം കിട്ടി.. ആ അനുഭവങ്ങളെക്കുറിച്ച് കുറെ പറയാനുള്ളതു കൊണ്ട് ഇപ്പൊ ഒന്നും പറയുന്നില്ല.. (എന്നെങ്കിലും പോസ്റ്റാക്കാം ല്ലേ?)
  ബന്ധുവിന്റെ മരണം കാരണം ഇത്തവണ ഓണമില്ല...ടി വി അടിച്ചുപോയോണ്ട് ഓണം സ്പെഷ്യൽ സിനിമകളും ഇല്ല...

 11. മൈലാഞ്ചി said...

  ശ്രീക്ക് മാത്രല്ലാ, ഇവിടെ വന്ന, വരുന്ന എല്ലാർക്കും ഓണാശംസകൾ ട്ടോ

 12. വിനുവേട്ടന്‍|vinuvettan said...

  ശ്രീ ... കവിതയിലും കൈ വച്ചു അല്ലേ... നന്നായി...

  എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍ ...

 13. sijo george said...

  ഒരു കുഞ്ഞു കവി കൂടിയാണല്ലേ.. നന്നായിരിക്കുന്നു ശ്രീ.. ശ്രീ പറഞ്ഞത് പോലേ ദൂരെയിരുന്ന് ഓണത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന ഒരുപ്രവാസിയാണ് എങ്കിലും, ഇപ്പോൾ നാട്ടിലേതിനേക്കാൾ നന്നായി ഓണമാഘോഷിക്കുന്നത് പ്രവാസികളാണന്നാ തോന്നുന്നത്..! ഓണാംശംസകൾ

 14. ദീപു said...

  കവി ശ്രീ. ശ്രീക്ക്‌ ആശംശകൾ...

 15. ശ്രീനാഥന്‍ said...

  ഓണത്തിന്റെ ഓർമകൾ, ബാല്യം - ഒക്കെ നിറഞ്ഞ കവിത, സന്തോഷം! ശ്രീക്ക് എന്റെ ഓണാശംസകൾ!

 16. ശ്രീ said...

  Renjith Radhakrishnan
  ആദ്യ കമന്റിനു നന്ദി.

  ജയിംസ് സണ്ണി പാറ്റൂര്‍
  മാഷേ പോലെ കവിതയോ ഗാനമോ എഴുതാനുള്ള കഴിവില്ല. ഇതൊക്കെ വല്ലപ്പോഴും തോന്നുന്നത് അങ്ങനെ തന്നെ കുത്തിക്കുറിയ്ക്കുന്നതാണ്. :)

  സിബു നൂറനാട്
  നന്ദി.

  ബിലാത്തിപട്ടണം
  കവിത എന്നൊന്നും വിളിയ്ക്കല്ലേ മാഷേ. ആശംസകള്‍ക്ക് നന്ദി.

  ramanika
  വളരെ നന്ദി മാഷേ.

  Manoraj
  സന്തോഷം മാഷേ.

  നീലത്താമര
  ആശംസകള്‍ക്ക് നന്ദി, ചേച്ചീ...

  മൈലാഞ്ചി ചേച്ചീ
  അപ്പോള്‍ ആ ഓണസ്മരണകളൊക്കെ ഉടനേ തന്നെ എഴുതി പോസ്റ്റ് ചെയ്യുമല്ലോ അല്ലേ? :)

  വിനുവേട്ടാ
  കവിതയിലും മറ്റും കൈ വയ്ക്കാനുള്ള ധൈര്യമില്ല ട്ടോ. ഇതു പണ്ടൊരിയ്ക്കലെഴുതിയത് എടുത്ത് പോസ്റ്റുന്നു എന്നേയുള്ളൂ. :)

  sijo george
  ശരിയാണെന്ന് തോന്നുന്നു. ഇപ്പോള്‍ ഓണമെല്ലാം നന്നായി ആഘോഷിയ്ക്കുന്നത് പ്രവാസികളായിരിയ്ക്കണം. നന്ദി കേട്ടോ.

  ദീപു മാഷ്
  വളരെ നന്ദി. എന്നെ കവിയെന്ന് വിളിച്ച് ഒറിജിനല്‍ കവികളെ അപമാനിയ്ക്കല്ലേ മാഷേ ;)

  ശ്രീനാഥന്‍ മാഷ്
  വളരെ നന്ദി മാഷേ  ഇതൊരു കവിതയായി ആരും കണക്കാക്കരുത്. കുറേ നാള്‍ മുന്‍പ് വെറുതേ കുത്തിക്കുറിച്ച വരികളാണ്.

  ഇപ്പോള്‍ തിരക്കുകള്‍ അല്‍പം കൂടുതലായതിനാല്‍ എഴുത്തും വായനയും തീരെ കുറവാണ്. അധികം വൈകാതെ തിരിച്ചെത്താമെന്ന് കരുതുന്നു.

 17. Suvis said...

  ശ്രീ,
  ഓണാശംസകള്‍ ...
  കവിത നന്നായിട്ടുണ്ട്.. പിന്നെ നാട്ടിലുള്ളവരെക്കാള്‍ നന്നായി ഓണം ആഘോഷിക്കുന്നത് പ്രവാസികളാണ് എന്നൊരു പറച്ച്ചിലുണ്ടല്ലോ. കാരണം നഷ്ടപെടുമ്പോള്‍ ആണല്ലോ നമ്മള്‍ പലതിന്റെയും വില ശരിക്കും അറിയുന്നത്.

 18. Suvis said...
  This comment has been removed by the author.
 19. A.FAISAL said...

  ഓണക്കവിത കൊള്ളാം ..!!
  ഓണാശംസകള്‍!!!!

 20. ചെറുവാടി said...

  ഒരു കവിയുടെ വേഷവും നന്നായി ചേരുന്നുണ്ട് ശ്രീക്ക്.
  ഓണാശംസകള്‍

 21. അക്കേട്ടന്‍ said...

  ഒരു കവി കൂടി ആണ് എന്നറിഞ്ഞതില്‍ സന്തോഷം. നമുക്കെല്ലാം തന്നെ ഓണം ഗൃഹാതുരത ആണ്. ഇപ്പോള്‍ അത് കമ്പോളവല്‍ക്കരിക്കപ്പെട്ടെങ്കിലും . നല്ല വരികള്‍.

 22. വെഞ്ഞാറന്‍ said...

  “വ്യക്തമല്ലെങ്കിലും കേൾക്കാമെനിക്കേതോ തംബുരു തൻ“....ശ്രീ , മനോഹരം.

 23. മുകിൽ said...

  ഓണാശംസകൾ, ശ്രീ.

 24. ബിന്ദു കെ പി said...

  പുതിയ കവിക്ക് ആശംസകൾ.. :) :)
  ഒപ്പം ഓണാശംസകളും....

 25. Hari | (Maths) said...

  ശ്രീ,

  'എന്‍ ബാല്യകാലം' എന്ന വാക്കു തന്നെ നഷ്ടബോധത്തിന്റെ വേദനയുളവാക്കുന്ന അജ്ഞാതമായ ഏതോ ഒരു വികാരത്തെ അനുസ്മരിപ്പിക്കുന്നു. കാലം ചെല്ലും തോറും ആഘോഷങ്ങള്‍ സാങ്കേതികവല്‍ക്കരിക്കപ്പെടുകയാണ്. അതുകൊണ്ടു തന്നെ തനിമ നഷ്ടപ്പെടുന്ന ഒരു തോന്നല്‍ അനുഭവപ്പെടാതില്ല. ഓണം യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആഘോഷമാണ്. ബാല്യം വിട്ടൊഴിയുമ്പോള്‍, ഉത്തരവാദിത്വങ്ങളുടെ ആധിക്യത്തില്‍ പലപ്പോഴും ഓണാഘോഷം ഒരു സദ്യയിലൊതുങ്ങാറാണ് പതിവ്. അതു കൊണ്ടു തന്നെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നെഞ്ചിലൊരു വേദന സൃഷ്ടിക്കും. അത്തരമൊരു വികാരം ഈ കവിതയിലൂടെ കടന്നു പോയപ്പോള്‍ അനുഭവപ്പെട്ടു.

 26. Hari | (Maths) said...
  This comment has been removed by the author.
 27. Anonymous said...

  nostagia expressed poetically!

 28. Diya Kannan said...

  ശ്രീ,
  കവിത നന്നായിട്ടുണ്ട്.ഓണാശംസകള്‍ :)

 29. സുധീര്‍ കെ എസ് said...

  Sree kavithaye patty abiprayam parayanulla nilavaram enikkillathathinal njan onnum parayunnilla...ethayalum hridayam niranja onasamsakal...

 30. Typist | എഴുത്തുകാരി said...

  തിരിഞ്ഞു നോക്കാന്‍, ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ അങ്ങനെയൊരു കുട്ടിക്കാലം ഉണ്ടല്ലോ!

 31. Sindhu Azhakam said...

  ശ്രീ,
  ഇവിടെ ഡല്‍ഹിയില്‍ ആണെങ്കിലും ആഘോഷിക്കാറുണ്ട് എല്ലാ വര്‍ഷവും. പക്ഷെ ഇത്തവണ അന്ന് ഒരു ലീവ് എടുത്തു വീട്ടില്‍ സദ്യ ഒരുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിപ്പോയി.. അത്രേം പ്രശ്നത്തിലാണ് ഓഫീസിലെ അന്നത്തെ സ്ഥിതി.. ഇന്ന് വരെ പ്രതീക്ഷയുണ്ടായിരുന്നു ഒന്ന് ചോദിച്ചു നോക്കാം എന്ന്.. ഉച്ചക്ക് മുന്‍പേ ആ പ്രതീക്ഷ പോയിക്കിട്ടി.. പക്ഷെ പിറ്റേന്ന് രക്ഷബന്ധന്റെ അവധിയയതോണ്ട് അവിട്ടം കേമമാക്കണം. ശ്രീ യുടെ കവിത കൊള്ളാം ട്ടോ. എല്ലാവര്ക്കും ഓണാശംസകള്‍.........

 32. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  ആശംസകൾ...ഓണകവിത നന്നായിരിക്കുന്നു.


  >ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌
  ഇനിയും വിടരാത്ത പുഷ്പങ്ങളായ്<

  ഇതിനെ കുറിച്ച് ഇനിയും ഞാൻ പറയണോ ? :)

 33. പിള്ളേച്ചന്‍‌ said...

  :)-
  :)-
  :)-

 34. മഴ said...

  ശ്രീ ഓണാശംസകള്‍

 35. ലാലപ്പന്‍ said...

  കവിത നന്നായിട്ടുണ്ട്
  ഓണാശംസകള്‍

 36. ശ്രീ said...

  Suvis ...
  ശരിയാണ് ചേച്ചീ. നഷ്ടപെടുമ്പോള്‍ ആണ് നമ്മള്‍ പലതിന്റെയും വില ശരിക്കും അറിയുന്നത്. ആശംസകള്‍ക്കും കമന്റിനും നന്ദി.

  A.FAISAL...
  ആശംസകള്‍ക്ക് നന്ദി മാഷേ.

  ചെറുവാടി ...
  നന്ദി മാഷേ.

  അക്കേട്ടന്‍ ...
  കവിയൊന്നുമല്ല മാഷേ. എന്തായാലും വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

  വെഞ്ഞാറന്‍ ...
  വളരെ നന്ദി മാഷേ.

  മുകിൽ ...
  ആശംസകള്‍ക്ക് നന്ദി, ചേച്ചീ.

  ബിന്ദു ചേച്ചീ....
  ആശംസകള്‍ക്ക് നന്ദി

  Hari മാഷേ...
  വളരെ ശരിയാണ്. ബാല്യത്തിലെ ഓണക്കാലത്തിന്റെ മാധുര്യം അതൊനു വേറെ തന്നെയാണ്.
  കമന്റിനു നന്ദി.

  maithreyi ചേച്ചീ...
  വളരെ നന്ദി.

  Diya Kannan...
  ആശംസകള്‍ക്ക് നന്ദി, ചേച്ചീ.

  സുധീര്‍ കെ എസ് ...
  ആശംസകള്‍ക്ക് നന്ദി.

  എഴുത്തുകാരി ചേച്ചീ...
  വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.

  Sindhu Azhakam ...
  നാട്ടില്‍ നിന്നും അകന്നു നില്‍ക്കുമ്പോഴും ഓഫീസ് തിരക്കുകളിലാകുമ്പോഴും പലപ്പോഴും നമുക്ക് വേണ്ടപ്പെട്ട പലതും നഷ്ടമായി പോകുന്നു, അല്ലേ ചേച്ചീ.
  എങ്കിലും അവിട്ടം ഗംഭീരമായി ആഘോഷിയ്ക്കാനാകട്ടെ എന്നാശംസിയ്ക്കുന്നു.

  ബഷീര്‍ക്കാ...
  ഡോണ്ടൂ... ഡോണ്ടൂ... ;)

  പിള്ളേച്ചാ...

  :)-

  മഴ ...
  സ്വാഗതം, ആശംസകള്‍ക്ക് നന്ദി.

  ലാലപ്പന്‍...
  ആശംസകള്‍ക്ക് നന്ദി.

 37. jyo said...

  ശ്രീ,കവിതയും എഴുതുമല്ലേ-നന്നായി.
  ഓണാശംസകള്‍

 38. Rare Rose said...

  ‘ഉത്രാട രാത്രിയില്‍‌ ഉല്ലാസവേളയില്‍‌
  ഓണ നിലാവിന്റെ ഓര്‍‌മ്മകളില്‍‌ ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം.’

  വരികള്‍ സത്യം ശ്രീ.എത്രയൊക്കെ ശ്രമിച്ചാലും ചിലതിനൊന്നും പഴയ ഓര്‍മ്മകളുടെയത്രയും ഭംഗിയും,നിറവുമുണ്ടാവില്ല..

  ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

 39. കുമാരന്‍ | kumaran said...

  ഓണാശംസകള്‍..

 40. OAB/ഒഎബി said...

  റെഡിമെയ്‌ഡ് ഓണ വിഭവങ്ങള്‍ ഹോട്ടലുകളില്‍ റെഡിയായിക്കാണും. റിയാല്‍ ചിലവാക്കി അതാസ്വദിക്കുന്നതിലേറെ നല്ലത് ഓര്‍മകള്‍ അയവിറക്കി റൂമിലിരിക്കുന്നത് തന്നെയാ...

  എന്നാലും പെരുന്നാളീന് ഞാന്‍ നാട്ടില്‍... ഇന്‍ശാ അള്ളാ..

  ഓണം, റംസാന്‍ ആശംസകള്‍

 41. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

  എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
  http://sreejithkondotty.blogspot.com/

 42. Joy Palakkal ജോയ്‌ പാലക്കല്‍ said...

  എല്ലാ നന്മകളും നേരുന്നു!!
  കൂടാതെ.. ഓണാശംസകളും!!!

  കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
  ഇവിടേയും നിറയട്ടെ!!!

 43. Raveena Raveendran said...

  അതിമനോഹരം ......
  ഓണാശംസകള്‍

 44. Echmukutty said...

  ശ്രീയുടെ പോസ്റ്റ് വന്നില്ലല്ലോ എന്നു വിചാരിച്ചിരിയ്ക്കയായിരുന്നു.
  വന്നപ്പോൾ കവിത!
  കൊള്ളാം കേട്ടോ . അപ്പോ കവിതയും ആവാം.
  നല്ലൊരു പൊന്നോണം ആശംസിയ്ക്കുന്നു.

 45. പള്ളിക്കരയില്‍ said...

  പൊയ്പ്പോയ നല്ലനാളുകൾ.. ഗ്ര്‌ഹതുരത്വത്തോടെ ഓർക്കാൻ മനസ്സിലെ ശേഷിപ്പുകൾ.. ഓണാശംസകൾ നേരുന്നു.

 46. Abdulkader kodungallur said...

  പുന്നെല്ലിന്‍ നിറ കതിരുകള്‍ തിങ്ങും
  കിന്നരിപ്പാടം പോല്‍ ശ്രീയുടെ കവിത
  പൊന്നോണ നിലാവോര്‍മ്മകള്‍
  മിന്നിത്തെളിയുന്നു വരികളില്‍

 47. കുഞ്ഞൂട്ടന്‍ said...

  ട്യൂണ്‍ ചെയ്തെടുത്താല്‍ നല്ലൊരു ലളിതഗാനമാക്കാല്ലോ മാഷെ...
  ഓര്‍മകളില്‍ ആത്മാവിന്‍ സ്പന്ദനം മാത്രമായി മാറുന്ന ബാല്യകാലം- വരികളില്‍ കവിതയും പരുങ്ങിയിരിക്കുന്നുണ്ട്,ട്ടോ....

 48. Faizal Kondotty said...

  Nice...

 49. the man to walk with said...

  ഇഷ്ടമായി. ഓണാശംസകള്

 50. ജീവി കരിവെള്ളൂര്‍ said...

  ഓരോ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോഴും ,ഓര്‍മ്മകളില്‍ നെടുവീര്‍പ്പിടുമ്പോഴും ആര്‍ദ്രമാനസ്സനായി പറയാം “അതെല്ലാം ഒരു കാലം !”

  കൊള്ളാം മാഷേ ഈ ഗാനം ,ലളിതം

 51. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

  അല്‍പ്പം വൈകി എന്നാലും സാരല്യ..
  എന്റെയും ഓണാശംസകള്‍...

 52. ജുജുസ് said...

  ഓണം കഴിഞ്ഞിട്ടാണ് ഈ പോസ്റ്റ് കണ്ടത്, നന്നായിരുന്നു.

 53. raadha said...

  അല്പം വൈകിയെങ്കിലും അനിയന് എന്റെ ഓണാശംസകള്‍..

 54. Gopakumar V S (ഗോപന്‍ ) said...

  ശ്രീയുടെ നല്ല ഒരു ഉദ്യമം.... വളരെ നന്നായിട്ടുണ്ട്

  വൈകിയതിൽ ക്ഷമിക്കണം

  ഓണാശംസകൾ.....

 55. smitha adharsh said...

  കവിത കലക്കി..
  പക്ഷെ,വരാന്‍ വൈകിപ്പോയി..അതുകൊണ്ട്,ഓണാശംസ ഇല്ല പകരം സ്നേഹം മാത്രം..

 56. Geetha said...

  ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം
  പെട്ടാണ് ബാല്യത്തിലേക്ക് ഒരു മടക്കയാത്ര നടത്തിയ പോലെ തോന്നി
  നന്നായീ ശ്രീ

 57. shajkumar said...

  ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം

  മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം.

 58. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

  ശ്രീയുടെ പോസ്റ്റിലൂടെ പരിചയപ്പെട്ട പുത്തൻ ദമ്പതിമാരായ കുൽദ്വീപിനേയും,രൂപയേയും , ഇന്നലെ ലണ്ടണിൽ ഓണാഘോഷത്തിന് പാടാൻ വന്നപ്പോൾ....
  ഞാൻ; ശ്രീശോഭിന്റെ ഗെഡിയാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും,രണ്ട് മാജിക് ട്രിക് പറഞ്ഞുകൊടുക്കുകയും,ഫോട്ടം പിടിക്കുകയും ചെയ്തു കേട്ടൊ

 59. പാറുക്കുട്ടി said...

  ഇവിടേക്ക് വരാന്‍ വൈകി.

  കവിത നന്നായിട്ടുണ്ട്.

  ആശംസകള്‍!

 60. വാണി said...

  സ്മൃതി നിലാവിലെ നിഴലുകള്‍‌ മാത്രമായ്

  പോയ കാലത്തിന്റെ കാല്‍‌പ്പാടുകള്‍‌

  ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌

  ഇനിയും വിടരാത്ത പുഷ്പങ്ങളായ്…


  നന്നായിരിക്കുന്നു ശ്രീ.
  വൈകിയെങ്കിലും " ഓണാശംസകള്‍.."

 61. haina said...

  നന്നായിരിക്കുന്നു

 62. Anonymous said...

  നല്ല കവിത

 63. Jishad Cronic said...

  വൈകി എന്നാലും എന്റെയും ഓണാശംസകള്‍...

 64. Anonymous said...

  കവിത നന്നായിട്ടുണ്ട് . please visit my blog www.shahalb.blogspot.com

 65. ഒഴാക്കന്‍. said...

  വരാന്‍ വയ്കി എങ്കിലും വരികള്‍ ഇഷ്ട്ടായി ട്ടോ

 66. ഗോപീകൃഷ്ണ൯.വി.ജി said...

  മാഷേ..വരികള്‍ മനോഹരമായി.തുടരുക, ആശംസകള്‍..

 67. പട്ടേപ്പാടം റാംജി said...

  ഫോളോ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌ കാണാന്‍ വൈകി.
  ശ്രീയുടെ കവിത ആദ്യമായാണ് വായിക്കുന്നത്.
  റംസാന്‍ ആശംസകള്‍.

 68. പാലക്കുഴി said...

  അപ്പോള്‍ ഒരു കവി കൂടെ ആണെല്ലേ....
  എന്റെ ഓണാശംസകള്‍

 69. വീ കെ said...

  ശ്രീയുടെ കവിത ആദ്യമായാ ഞാനും വായിക്കുന്നത്...
  നന്നായിട്ടുണ്ട്....

  ആശംസകൾ...

 70. അഭി said...

  വൈകി ആണെങ്കിലും
  ആശംസകള്‍

 71. Akbar said...

  ഉത്രാട രാത്രിയില്‍‌ ഉല്ലാസവേളയില്‍‌
  ഓണ നിലാവിന്റെ ഓര്‍‌മ്മകളില്‍‌
  ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം
  മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം.
  -----------------------------
  പ്രിയ ശ്രീ- വരാനും കാണാനും വൈകി. ബാല്യത്തിന്റെ നഷ്ട സ്മൃതികള്‍ ശ്രീ എപ്പോഴും എഴിത്തുകളിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. സൌഹൃദങ്ങള്‍ സൂകിഷിക്കുന്ന ഈ നല്ല മനസ്സിന് എന്നും നന്‍മകള്‍ നേരുന്നു.

 72. ManzoorAluvila said...

  ശ്രീക്കുട്ടാ നാട്ടിലായിരുന്നു..ഇപ്പൊഴ കവിത വായിച്ചത്‌..നന്നായിരിക്കുന്നു..എല്ലാ ആശംസകളും

 73. അമ്പിളി. said...

  ശ്രീയുടെ കവിത ആദ്യമായി വായിക്കുകയാണ്.
  "ഓര്‍‌മ്മ തന്‍‌ വീഥിയിലെന്നോ കൈവിട്ട താരാട്ടുപാട്ടിന്‍‌ സംഗീതമായ്…"നല്ല വരികള്‍.
  ആശംസകള്‍.

 74. syam said...

  hi after reading your blog .i would like to start a blogging like you . so pls help me .

  1. how can i start a blog .like you did

  pls help me

 75. moideen angadimugar said...

  പോയ കാലത്തിന്റെ കാല്‍‌പ്പാടുകള്‍‌
  ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌


  ഹായ് ശ്രീ...