തഞ്ചാവൂരിലെ രണ്ടു വര്‍ഷത്തെ താമസക്കാലമാണ് സമയം. ഞങ്ങള്‍ അന്ന് റൂമില്‍ തനിയേ ഭക്ഷണമുണ്ടാക്കി കഴിയ്ക്കുകയാണ് പതിവ് (ഇപ്പോഴും അതെ). ഞങ്ങള്‍ 8 പേര്‍ക്കും പ്രത്യേകിച്ച് കണ്ടീഷന്‍സ് ഒന്നും ഇല്ലാതിരുന്നതിനാല്‍ എന്ത് ഭക്ഷണമായാലും ആര്‍ക്കും പ്രശ്നമുണ്ടാകാറില്ല. ചോറും ഒരു കറിയും ഉണ്ടാക്കും. പിന്നെ എന്തെങ്കിലും അച്ചാറും കാണും. അത്ര തന്നെ. എല്ലാവരും തികഞ്ഞ സംതൃപ്തിയോടെ കഴിച്ചിട്ടു പൊക്കോളും, അല്ല പോണം. അതാണ് പതിവ്. [അതിന്റെ വിശേഷങ്ങള്‍ കുറച്ചൊക്കെ മുന്‍പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്].
അന്നെല്ലാം മിക്കവാറും, മാസത്തില്‍ ഒരിയ്ക്കലെങ്കിലും ഞങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ സാധിയ്ക്കറുണ്ട്. അങ്ങനെ ഒരു ഓണക്കാലത്ത് ഞങ്ങള്‍ നാട്ടില്‍ പോയി തിരിച്ചു വന്ന ദിവസം. അന്ന് ഉച്ചയ്ക്ക് ഭക്ഷണമെല്ലാം ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ കറി വയ്ക്കാന്‍ ഒന്നും തന്നെ ഇല്ല. (കാരണം നാലഞ്ചു ദിവസത്തേയ്ക്ക് ഓണം അവധിയ്ക്ക് നാട്ടില്‍ പോകുന്നതു കാരണം ഞങ്ങള്‍ പച്ചക്കറി ഒന്നും ബാക്കി വച്ചിട്ടുണ്ടായിരുന്നില്ല. കേടാകരുതല്ലോ). എന്നാല്‍ പിന്നെ ഓരോ മുട്ട വറുത്ത് അതും കൂട്ടി ചോറ് കഴിയ്ക്കാം എന്ന് തീരുമാനമായി. മത്തന്‍ വേഗം അടുത്ത കടയില്‍ പോയി 8 മുട്ട വാങ്ങി വന്നു. ഉടനെ തന്നെ അത് പൊരിച്ച് ഭക്ഷണം തയ്യാറാക്കി. എല്ലാവര്‍ക്കും വിളമ്പി, ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിയ്ക്കാന്‍ തയ്യാറായി.
പെട്ടെന്ന് പിള്ളേച്ചന്‍ പാത്രത്തില്‍ നോക്കിയിട്ട് പറഞ്ഞു.
“ഓ... ഇന്ന് മുട്ടയാണോ? എന്നാല്‍ ഇതാരെങ്കിലും എടുത്തോടാ. എനിയ്ക്ക് അതു വേണ്ട”
ഞങ്ങള്‍ ഒന്ന് അമ്പരന്നു. മുട്ട വറുത്തത് വേണ്ട എന്നോ? അതും പിള്ളേച്ചന്‍?
ഞാന്‍ അവനോട് ചോദിച്ചു. “അതെന്തു പറ്റിയെടാ? എന്താ വേണ്ടാത്തത്? വേറെ കറി ഒന്നും ഇല്ല.”
“അതു സാരമില്ല. ഞാന്‍ ഇന്ന് അച്ചാര്‍ കൂട്ടി കഴിച്ചോളാം”. അവന്റെ മുഖഭാവത്തില്‍ മാറ്റമൊന്നും ഇല്ല. അപ്പോള്‍ തമാശ പറഞ്ഞതല്ല. അവന്റെ പാത്രത്തിലെ മുട്ട ആരെങ്കിലും എടുത്തോ എന്നുള്ള പറച്ചില്‍ വീണ്ടും കേട്ടതും തൊട്ടപ്പുറത്തിരുന്ന സുധിയപ്പന്‍ അത് വേഗം കൈക്കലാക്കി.
പിള്ളേച്ചന്‍ ഭാവഭേദമൊന്നും കൂടാതെ അച്ചാറും കൂട്ടി ചോറു തിന്നാന്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാലും എന്താണ് മുട്ട വേണ്ടാത്തത് എന്നറിയണമല്ലോ. ഞാന്‍ പിന്നെയും അവനോട് കാരണം ചോദിച്ചു.
“അതേയ്, ഞാന്‍ ഇപ്പോള്‍ ഒരു തരം നെയ്യ് കഴിയ്ക്കുന്നുണ്ട്. അതു കൊണ്ടാ” പിള്ളേച്ചന്‍ മറുപടി പറഞ്ഞു.
“ച്ഛെ! എന്നാല്‍ നിനക്ക് ആദ്യമേ മുട്ട വാങ്ങും മുന്‍പേ പറയാമായിരുന്നില്ലേ? നമുക്ക് വേറെ വല്ല കറിയും ഉണ്ടാക്കാമായിരുന്നല്ലോ? അവന്‍ അച്ചാറും തൊട്ടു നക്കി വെറും ചോറ് തിന്നുന്നതു കണ്ടപ്പോള്‍ എനിയ്ക്കും വിഷമം തോന്നി. വേറെ കറി ഒന്നും ഉണ്ടാക്കാന്‍ ഒന്നും ഇരിപ്പില്ലല്ലോ.
“അതേ, മുട്ട പൊരിച്ചാല്‍ പോരേ എന്ന് ഇവന്‍ നമ്മളോട് ചോദിച്ചതല്ലേ? അപ്പോ നിനക്ക് പറയാമായിരുന്നില്ലേ? ഇതിപ്പോ അച്ചാറു മാത്രം കൂട്ടി ചോറ് തിന്നേണ്ടേ?” സഞ്ജുവും എന്റെ കൂടെ കൂടി.
“അത് സാരമില്ല. എനിയ്ക്ക് അച്ചാര്‍ മാത്രം കൂട്ടി തിന്നാനൊന്നും പ്രശ്നമില്ല. ആ നെയ്യ് അമ്മ നാട്ടില്‍ ഒരു അമ്പലത്തില്‍ പൂജിച്ചതാണ്”
“ങേ! അപ്പോ നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? എന്തു മാത്രം നെയ്യ് ഇനി ബാക്കി ഉണ്ട്?” മാഷിന് പിന്നെയും സംശയം.
“നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ല. ഒരു കുപ്പി നെയ്യ് ഉണ്ട്. അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അത് കഴിയ്ക്കുമ്പോള്‍ നോണ്‍ വെജ് തൊടരുത് എന്ന്”
പെട്ടെന്ന് ജോബി ഇടയ്ക്കു കയറി ചോദിച്ചു. “അപ്പോ നീ ഇനി നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? അല്ലാ, ഈ നെയ്യ് എത്ര നാളത്തേയ്ക്ക് ഉണ്ട്?”
അവന്റെ ചോദ്യത്തിലെ പരിഹാസച്ചുവ മനസ്സിലാക്കിയ പിള്ളേച്ചന്റെ മറുപടി ഉടനെ വന്നു.
“എന്തിയേടാ? ഇനി ജീവിതകാലം മുഴുവന്‍ കഴിയ്ക്കും. അതു കൊണ്ട് ഞാന്‍ നോണ്‍ വെജ് പൂര്‍ണ്ണമായും നിര്‍ത്തി.”
പിള്ളേച്ചന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. നോണ്‍ വെജ് എന്നു മുഴുവന്‍ കേള്‍ക്കും മുന്‍പേ ചാടി വീഴുന്ന ആളാണ് പിള്ളേച്ചന്‍. പിശുക്കിന്റെ ഉസ്താദ് ആയിരുന്നിട്ട് പോലും ഒരിയ്ക്കല്‍ തീറ്റപ്പന്തയം നടക്കുമ്പോള്‍ അത് കണ്ട് കണ്‍ട്രോള്‍ കിട്ടാതെ സ്വന്തം പൈസ മുടക്കിയാണെങ്കിലും ഗ്രില്‍ഡ് ചിക്കന്‍ (ഹാഫ് ചിക്കന്‍ + 5 പൊറോട്ട) വാങ്ങി തിന്നാന്‍ തയ്യാറായ ആള്‍. [പിള്ളേച്ചന്റെ പിശുക്കിന്റെ കഥകള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ പിന്നീട് പറയാം]. ആ പിള്ളേച്ചന്‍ ഇനി നോണ്‍ വെജ് തൊടുക പോലും ഇല്ലെന്നോ? എല്ലാവരും അതാലോചിച്ച് ചിരിച്ചു പോയി.
എന്നിട്ടും പിള്ളേച്ചന്‍ തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല. “ആരും ആക്കി ചിരിയ്ക്കുകയൊന്നും വേണ്ട. ഞാന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് തീരുമാനിച്ചതു തന്നെയാ. ഇനി മാറ്റുന്ന പ്രശ്നമില്ല. അമ്മ പറഞ്ഞിട്ടുണ്ട്, ഈ നെയ്യ് തീര്‍ന്നാല്‍ അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ അടുത്ത കുപ്പി തരാമെന്ന്. അങ്ങനെ ഇനി എന്റെ ജീവിതകാലം മുഴുവനും ഞാന്‍ ഈ നെയ്യ് കഴിയ്ക്കാന്‍ പോവ്വ്വാ. അതോണ്ട് ഇനി മുതല്‍ ഞാന്‍ വെജിറ്റേറിയനാ.”
എന്തായാലും തല്‍ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ഒരു മാസക്കാലത്തോളം ഞങ്ങള്‍ ശരിയ്ക്ക് കഷ്ടപ്പെട്ടു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടയ്ക്കൊക്കെ മുട്ട വാങ്ങി ഒരു നേരത്തെ കറി ആക്കുന്നത് വളരെ സൌകര്യമായിരുന്നു. അധികം മിനക്കെടേണ്ടതുമില്ല, സമയ ലാഭവുമുണ്ട്. പിന്നെ വല്ലപ്പോഴുമൊക്കെ ചിക്കനോ ബീഫോ അപൂര്‍വ്വമായാണെങ്കിലും മീനോ മറ്റോ വാങ്ങുകയും ചെയ്യാറുണ്ടായിരുന്നു. പിള്ളേച്ചന്റെ ഈ കടും പിടുത്തം കാരണം ഞങ്ങള്‍ സ്ഥിരമായി പച്ചക്കറി മാത്രം വാങ്ങി കറി വച്ച് കഴിയ്ക്കാന്‍ തുടങ്ങി.
ഇത് മറ്റെല്ലാവര്‍ക്കും ഒരു പാരയായി എന്ന് പറയേണ്ടതില്ലല്ലോ. ചെറിയ മുറുമുറുപ്പോടെ ആണെങ്കിലും എല്ലാവരും ഇത് സഹിയ്ക്കാന്‍ നിര്‍ബന്ധിതരായി. സുധിയപ്പനും ജോബിയും ബിമ്പുവും മത്തനുമെല്ലാം മയത്തിലും ഭീഷണിയായുമൊക്കെ പിള്ളേച്ചനെ സ്വാധീനിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിലപ്പോയില്ല. അവന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവന്‍ കഴിച്ചില്ലെങ്കിലും ഞങ്ങള്‍ നോണ്‍ വെജ് ഫുഡ് വാങ്ങി ഉണ്ടാക്കി കഴിയ്ക്കുമെന്നും അങ്ങനെ നോണ്‍ ഉണ്ടാക്കുന്ന ദിവസം അവന്‍ അച്ചാറു കൂട്ടി കഴിക്കേണ്ടി വരും എന്ന് പറഞ്ഞു നോക്കി. അവന്‍ അതു സമ്മതിച്ചു. അതിന്റെ പങ്ക് കഴിച്ചില്ലെങ്കിലും അവനും കൂടെ വഹിയ്ക്കേണ്ടി വരുമെന്നും വരെ പറഞ്ഞു നോക്കി. അതു സാരമില്ലെന്ന് പറഞ്ഞ് അവന്‍ അതും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. അവസാനം ഞങ്ങള്‍ തന്നെ തോല്‍വി സമ്മതിച്ചു. കൂട്ടത്തിലൊരാള്‍ കഴിയ്ക്കില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് അതെല്ലാം എല്ലാവര്‍ക്കും ഉപേക്ഷിയ്ക്കേണ്ടി വന്നു.
[ ഒരാള്‍ കഴിയ്ക്കില്ലെങ്കില്‍ വേണ്ട, ബാക്കി ഉള്ളവര്‍ക്ക് കഴിച്ചാലെന്താ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പക്ഷേ, അന്ന് ഞങ്ങള്‍ക്കിടയില്‍ ആ പതിവ് ഉണ്ടായിരുന്നില്ല. എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും. അതായിരുന്നു പതിവ്. അല്ലെങ്കില്‍ അത് വേണ്ട എന്നങ്ങ് തീരുമാനിയ്ക്കും. എന്തിനും ഏതിനും കൂട്ടായ ഒരൊറ്റ തീരുമാനമേ ഉണ്ടാകാറുള്ളൂ. പിണക്കവും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും തല്ലു പിടുത്തങ്ങളുമൊന്നും ഉണ്ടാകാറില്ലെന്നല്ല. പക്ഷേ അതിനെല്ലാം അല്‍പായുസ്സായിരുന്നു]
അങ്ങനെ ഒന്നൊന്നര മാസം കടന്നു പോയി. പൂജ അവധിയായി, മൂന്നു നാലു ദിവസത്തെ അവധി കിട്ടിയ സന്തോഷത്തില്‍ ഞങ്ങളെല്ലാം നാട്ടിലേയ്ക്ക് തിരിച്ചു. അവധി ദിവസമെല്ലാം വീട്ടില്‍ ആഘോഷിച്ച ശേഷം തിരിച്ചു പോകാനായി ഞങ്ങളെല്ലാവരും ഒരു ഞായറാഴ്ച വൈകുന്നേരത്തോടെ എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒത്തു കൂടി. ഒമ്പതരയ്ക്കുള്ള ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സ് എത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ കൂടെ പഠിയ്ക്കുന്ന പെണ്‍കുട്ടികളും അവിടെ എത്തിച്ചേര്‍ന്നു.
വണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും പതിവു പോലെ മത്തനും ബിമ്പുവുമെല്ലാം ചാടിക്കയറി ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള സീറ്റ് പിടിച്ചു (ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സില്‍ ജെനറല്‍ കമ്പാര്‍ട്ട് മെന്റില്‍ പോയി പരിചയമുള്ളവര്‍ക്ക് അറിയാം അത് എത്രത്തോളം സാഹസികമാണെന്ന്). അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് ചിരിയും തമാശയുമെല്ലാമായി യാത്ര തുടങ്ങി.
സമയം ഏതാണ്ട് രാത്രി പത്തു മണിയായി. എല്ലാവര്‍ക്കും വിശപ്പും തുടങ്ങി. ഇങ്ങനെ ഉള്ള യാത്രകളില്‍ എല്ലാവരും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരാറുണ്ട്. പെണ്‍കുട്ടികളില്‍ ഒന്നു രണ്ടു പേര്‍ വീട്ടില്‍ നിന്ന് ചിക്കന്‍ കറി തയ്യാറാക്കി കൊണ്ടു വന്നിരുന്നു. ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ടും ഞങ്ങളും കൂടെ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടും അവരുടെ അമ്മമാര്‍ ഞങ്ങള്‍ക്കും കൂടി കഴിയ്ക്കാനായി കൂടുതല്‍ ചിക്കന്‍ കൊടുത്തയച്ചിരുന്നു. [ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് ‘ഞങ്ങളെ നല്ല പരിചയമുള്ളതു കൊണ്ട്’ എന്നേ അര്‍ത്ഥമുള്ളൂ. ‘ഞങ്ങളെല്ലാം നന്നായി കഴിയ്ക്കുമെന്ന് അറിയാവുന്നതു കൊണ്ട്’ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല]
ചിക്കന്‍ പാത്രം പുറത്തെടുത്തതും എല്ലാവരും കൂടെ അതില്‍ ചാടി വീണു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ആ കമ്പാര്‍ട്ട്മെന്റ് ഒരു യുദ്ധക്കളമായി. ഭക്ഷണം കഴിയ്ക്കുന്നതിന്റേയും ചിക്കന്‍ പീസ് കടിച്ചു പറിയ്ക്കുന്നതിന്റേയും മറ്റും ശബ്ദം മാത്രം. എല്ലാം കഴിച്ച് കഴിഞ്ഞ് എല്ലാവരും ഏമ്പക്കവും വിട്ട് തല പൊക്കി നോക്കുമ്പോഴുണ്ട് പിള്ളേച്ചന്‍ അപ്പോഴും ഒന്നു രണ്ട് എല്ലിന്‍ കഷ്ണങ്ങളെ വിടാതെ ആക്രമിച്ചു കൊണ്ടിരിയ്ക്കുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും പിള്ളേച്ചന്‍ നിര്‍ത്തിയിട്ടില്ല.
അപ്പോഴാണ് എല്ലാവരും പിള്ളേച്ചന്റെ നെയ്യുടെ കാര്യം ഓര്‍ത്തത്. അത് കഴിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അവനെങ്ങനെ നോണ്‍ വെജ് കഴിയ്ക്കാന്‍ പറ്റുന്നു? പൂജ അവധിയ്ക്ക് പോകുമ്പോഴേയ്ക്കും പിള്ളേച്ചന്റെ നെയ് കുപ്പി കാലിയായിട്ടുണ്ടായിരുന്നു. അടുത്ത കുപ്പിയുമായി വരുമെന്ന് പറഞ്ഞ് പോയ കക്ഷിയാണ് ഇപ്പോള്‍ ഒരു ചിക്കന്‍ കാലും കടിച്ചു പറിച്ചു കൊണ്ടിരിയ്ക്കുന്നത്. (സത്യം പറയാമല്ലോ. ആ കാഴ്ച കണ്ടിട്ടുണ്ടെങ്കില്‍ ആ പാവം കോഴിയുടെ ആത്മാവിന് പോലും ശാന്തി കിട്ടിക്കാണില്ല. അതെന്ത് പാപം ചെയ്തിട്ടാണോ എന്തോ)
എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കാണ് എന്ന് അപ്പോള്‍ മാത്രമാണ് പിള്ളേച്ചന്‍ മനസ്സിലാക്കുന്നത്. അവന്‍ ആ എല്ലിന്‍ കഷ്ണം വേഗം താഴെ വച്ചു, എന്നിട്ട് ഞങ്ങളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. എല്ലാവരുടേയും നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടും അവന്‍ മിണ്ടാതിരിയ്ക്കുന്നത് കണ്ട് മത്തന് ദേഷ്യം വന്നു.
“ഡാ പരട്ട പിള്ളേ, നീ എന്നാടാ ചിക്കന്‍ പിന്നെയും തിന്നു തുടങ്ങിയത്? ഇനി ഒരിയ്ക്കലും നോണ്‍ വെജ് കഴിയ്ക്കില്ല എന്ന് പറഞ്ഞ ആളല്ലേ നീ? ഇപ്പോ എന്തു പറ്റി?”
പിള്ളേച്ചന്‍ ആദ്യമൊന്ന് പരുങ്ങി. പിന്നെ, അതൊരു വല്യ സംഭവമൊന്നുമല്ല എന്ന രീതിയില്‍ ആരുടേയും മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.
“ അത് പിന്നെ, ഞാന്‍ ആ നെയ്യ് കൊണ്ടു വന്നിട്ടില്ല. അത് ഇനി കഴിയ്ക്കുന്നുമില്ല. ഒരു കുപ്പി കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ഇനി അത് കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല എന്ന്. ഇത്തവണ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ മീന്‍ കറി എല്ലാം കഴിച്ചിരുന്നു.”
പിള്ളേച്ചന്‍ ഇത് പറഞ്ഞു തീര്‍ത്തതും മത്തനും സുധിയപ്പനും ബിമ്പുവും ജോബിയുമെല്ലാം പിള്ളേച്ചന്റെ ചുറ്റും കൂടിയതും മാത്രമേ ഞങ്ങള്‍ക്ക് ഓര്‍മ്മയുള്ളൂ. പിന്നെ ഞങ്ങള്‍ കാണുന്നത് ഒരു വളിച്ച ചിരിയോടെ ചെവിയും പൊത്തി ഇരിയ്ക്കുന്ന പിള്ളേച്ചനെയും ചീത്ത പറഞ്ഞ് ക്ഷീണിച്ച് പിന്തിരിയുന്ന ബാക്കിയുള്ളവരെയുമാണ്.
ഇതെന്താ കഥ എന്നറിയാതെ അന്തം വിട്ടിരിയ്ക്കുന്ന പെണ്‍കുട്ടികളോട് കാര്യം വിവരിയ്ക്കുമ്പോഴും സുധിയപ്പന്റെ ദേഷ്യം മുഴുവനും മാറിയിരുന്നില്ല. “ഒന്നര മാസം ഞങ്ങളെ കഷ്ടപ്പെടുത്തിയതാ അവന്‍. അത് കാരണം ഒരു മുട്ട വാങ്ങി തിന്നാന്‍ പോലും ഞങ്ങള്‍ക്ക് പറ്റാറില്ല. ഇവനെ പട്ടിണി കിടത്തണ്ടല്ലോ എന്ന് കരുതിയതു കൊണ്ടു മാത്രം. എന്തൊക്കെ ഡയലോഗായിരുന്നു... ഇനി നോണ്‍ തൊടില്ല, ഒരു തീരുമാനമെടുത്താല്‍ മാറ്റമില്ല. എന്നിട്ടിപ്പോ ആ അവന്‍ ചിക്കന്‍ തിന്നാന്‍ ആരോഗ്യമില്ലാഞ്ഞിട്ട് ചിക്കന്‍ കാലെടുത്ത് ട്രെയിന്റെ ജനല്‍കമ്പിയില്‍ കെട്ടിത്തൂക്കി ഇട്ടിട്ട് കടിച്ച് പറിയ്ക്കുന്നത് പോലെയല്ലേ തിന്നത്? ”
അങ്ങനെ ഒരു ഒന്നൊന്നര മാസക്കാലം അവന്റെ ഒപ്പം ഞങ്ങളെ കൂടി വെജിറ്റേറിയന്‍ മാത്രം തീറ്റിച്ച ശേഷം പിള്ളേച്ചന്‍ പൂര്‍വ്വാധികം ശക്തമായി നോണ്‍ വെജിറ്റേറിയന്‍ തന്നെ കഴിയ്ക്കാന്‍ ആരംഭിച്ചു. അതിനു ശേഷം മൂന്നു നാലു തവണ കൂടി പിള്ളേച്ചന്‍ നോണ്‍ വെജ് ഭക്ഷണം ‘ എന്നെന്നേയ്ക്കുമായി ഉപേക്ഷിയ്ക്കുന്ന’തായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കുറച്ച് കാലത്തിനു ശേഷം പഴയ പോലെ തിരിച്ചു വന്നിട്ടുണ്ട് എന്നതും ചരിത്രം.
അവസാനമായി, തഞ്ചാവൂരു നിന്നും പഠനമെല്ലാം അവസാനിപ്പിച്ച് പല വഴി പിരിഞ്ഞ ശേഷം മൂന്നു വര്‍ഷം കൂടെ കഴിഞ്ഞ് ഇവിടെ ബാംഗ്ലൂര്‍ വച്ച് ഞാന്‍ കാണുമ്പോഴും പിള്ളേച്ചന്‍ വെജിറ്റേറിയന്‍ ആയിക്കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു മൂന്നു മാസത്തിനു ശേഷം പഴയ പടി നോണ്‍ വെജിറ്റേറിയനായി തിരിച്ചു വരുകയും ചെയ്തു എന്ന് കൂടി പറഞ്ഞാലേ ഈ സംഭവം പൂര്‍ണ്ണമാകുകയുള്ളൂ .
Monday, July 6, 2009
പിള്ളേച്ചന്‍ (നോണ്‍)വെജിറ്റേറിയനാണ്
എഴുതിയത് ശ്രീ at 8:01 AM
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Post Comments (Atom)
109 comments:
കുറേക്കാലത്തിനു ശേഷം ഒരിയ്ക്കല്‍ കൂടി പിള്ളേച്ചനെ കുറിച്ച് എഴുതുകയാണ്. ഇതു വായിച്ചിട്ട് നമുക്കു തീരുമാനിയ്ക്കാം പിള്ളേച്ചന്‍ വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന്.
പിള്ളേച്ചന്‍ ഒന്നു തീരുമാനിച്ചാല്‍ പിന്നെ അതിന് മാറ്റമില്ല!
വെജ്: ആയാലും നോൺ ആയാലും ആദ്യം കമന്റ് എന്നിട്ട് വായന. ഇപ്പൊ വരാം....
അപ്പൊ അതാണ് കഥ. പിള്ളേച്ചനെ വായിച്ചപ്പോൾ എന്റെ മനസ്സിൽ അയാളുടെ രൂപം നടൻ ശ്രീനിവാസൻ തന്നെയായിരുന്നു.
പിള്ളേച്ചനെ നമുക്ക് ഏതിലുൾപ്പെടുത്തണം? ആ ചോദ്യം അവശേഷിക്കുന്നു..
"നോണ്‍ വെജ്ജ് നിര്‍ത്താന്‍ എളുപ്പമാ, ഞാന്‍ ഒരു പാട് പ്രാവശ്യം നിര്‍ത്തിയിട്ടുണ്ട്"
ഇത് പറയുന്ന, എനിക്കറിയാവുന്ന, ഒരു പിള്ള ഉണ്ട് . അയാളാണൊ ഇയാള്‍?
പിള്ളേച്ചനെ ഇഷ്ടപ്പെട്ടു പിള്ളേച്ചനെ മനസ്സില്‍ കാണുന്നു നമ്മുടെ ശ്രീ നിവാസന്റെ രൂപം
അമ്മയോട് എന്തൊരു സ്നേഹം
പോസ്റ്റ് നന്നായി
എന്നേക്കും ഓർത്ത് വെക്കാനൊരു
കുറിപ്പ്............നന്ദി
അമ്പടാ പിള്ളേച്ചാ.. ഹഹ ഈ പിള്ളേച്ചന്‍ ചരിതവും രസകരമായി. എന്തായാലും നിങ്ങള്‍ ആ ടീമിന്റെ ഐക്യം അതിനെ ഞാന്‍ അഭിനന്ദിക്കുന്നു ശ്രീക്കുട്ടാ..
നോണ്‍ വെജും വെള്ളമടിയും ബീഡിവലിയും നാളെമുതല്‍ നിര്‍ത്തുന്ന എത്രയൊ കൂട്ടുകാര്‍ നമുക്കിടയിലുണ്ട്. നാളെയായാല്‍ അത് വീണ്ടും നാളെയാകും, ഇനി ഇക്കാര്യം നടപ്പില്‍ വരുത്തിയാല്‍ അത് പിള്ളേച്ചന്റെ സ്റ്റൈലായിട്ടു വരുകയും ചെയ്യും.
ഞാനും ഒത്തിരി തവണ നിർത്തിയതാ.. എന്നാലും ഈ ബീഫിന്റേം ചിക്കന്റെം ഒക്കെ മണം കേട്ടാൽ എങ്ങനാ ശ്രീയേ തിന്നാതിരിക്കാൻ തോന്നുന്നേ.. അപ്പോ പിന്നെ എല്ലാം മറക്കും..
ഈ നോൺ വെജ് ഓർമ്മക്കുറിപ്പ് രസകരമായി. പിള്ളേച്ചൻ എന്നെപ്പോലെ തന്നെ ഒരു പഞ്ചപാവമാണല്ലേ !! മനക്കരുത്തില്ല..:)
പിന്നെ >>ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് ‘ഞങ്ങളെ നല്ല പരിചയമുള്ളതു കൊണ്ട്’ എന്നേ അര്‍ത്ഥമുള്ളൂ. ‘ഞങ്ങളെല്ലാം നന്നായി കഴിയ്ക്കുമെന്ന് അറിയാവുന്നതു കൊണ്ട്’ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല] <<
ഈ വാസ്തവവും എനിക്കിഷ്ടായി :)
:) :) :)
ആശംസകള്‍.........
വെള്ളായണി
OAB ...
ആദ്യ കമന്റിനു നന്ദി മാഷേ. ശ്രീനിവാസനുമായുള്ള താരതമ്യത്തെ പറ്റി ഞാന്‍ അവനോട് പറഞ്ഞോളാം.
അരുണ്‍ കായംകുളം ...
ഹ ഹ. പരിചയം ഇല്ലെങ്കില്‍ പരിചയപ്പെട്ടിരിയ്ക്കേണ്ട ഒരാളാണ് അരുണേ ഈ പിള്ളേച്ചന്‍.
the man to walk with...
നന്ദി.
ramaniga ...
സത്യമാണ് മാഷേ. അവന് അമ്മ എന്നു വച്ചാല്‍ വല്യ കാര്യമാണ്. നന്ദി.
ഗുരുജി...
നന്ദി ഗുരുജീ.
കുഞ്ഞന്‍ ചേട്ടാ...
നന്ദി. കുഞ്ഞന്‍ ചേട്ടന്‍ സൂചിപ്പിച്ചതു പോലെ വെള്ളമടി പല തവണ നിര്‍ത്തുന്നവരെ പരിചയമുണ്ട്. :)
ആർപീയാർ | RPR ...
അതു കൊണ്ടല്ലേ മാഷേ നമ്മള്‍ അത് നിര്‍ത്താന്‍ ശ്രമിയ്കാത്തത്. ;)
ബഷീര്‍ വെള്ളറക്കാട് / pb ...
പിള്ളേച്ചന്‍ ഒരു പാവം തന്നെയാണ് ബഷീര്‍ക്കാ, പരമ ശുദ്ധന്‍. നന്ദി.
Vellayani Vijayan/വെള്ളായണിവിജയന്‍ ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
I am sure he is a perfect vegitarian ....
[ ഒരാള്‍ കഴിയ്ക്കില്ലെങ്കില്‍ വേണ്ട, ബാക്കി ഉള്ളവര്‍ക്ക് കഴിച്ചാലെന്താ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പക്ഷേ, അന്ന് ഞങ്ങള്‍ക്കിടയില്‍ ആ പതിവ് ഉണ്ടായിരുന്നില്ല. എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും.
ശ്രീയേട്ടാ, സത്യം തന്നെ അത്, ഞങ്ങള്‍ ഇവിടെയും ഇങ്ങനെ തന്നെ, ഒരാള്‍ എന്തേലും കാരണത്താല്‍ വ്രതമോ മറ്റോ എടുക്കുക ആണേല്‍, ഞങ്ങളും അതിനെ സപ്പോര്‍ട്ട് ചെയ്യും. എത്ര ആശ ഉണ്ടേലും ഒരാള്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ ശ്രീയേട്ടന്‍ പറഞ്ഞ പോലെ ഒരു വിഷമം ഉണ്ടാവും, മറ്റൊന്ന്, അടുത്തിടെ എന്റെ കാലൊടിഞ്ഞു വീട്ടില്‍ കോട്ടക്കലെ തിരുമ്മലും പഥ്യവും ആയി കിടന്നപ്പോള്‍ എന്റെ എല്ലാ സുഹൃത്തുക്കളും എന്റെ പഥ്യ ത്തിനു അനുസരിച്ച ഭക്ഷണം ആണ് രണ്ടു ആഴ്ച കഴിച്ചത്. ഇങ്ങനെയുള്ള സുഹൃത്ത് ബന്ധങ്ങള്‍ ഒരിക്കലും നശിക്കില്ല, ആ ഒരു ബന്ധം മരണം വരെ ഉണ്ടാവും, ശ്രീയെട്ടന്റെ ഈ പോസ്റ്റ് എന്റെ ഇപ്പോളത്തെ ലൈഫ് ഒന്ന് കൂടി മനസിലാക്കാനും ചിന്തിക്കാനും ഇടയാക്കി. ഒരു പാട് നന്ദി ഈ പോസ്റ്റിനു.
(പിള്ളേച്ചന്റെ കൂമ്പ് ഇടിച്ചു വാട്ടിയോ റൂമ്മില്‍ എത്തിയിട്ട് മത്തന്)
ശ്രീ,
നന്നായി രസിപ്പിച്ച കുറിപ്പ്...ആശംസകള്‍
“ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് ‘ഞങ്ങളെ നല്ല പരിചയമുള്ളതു കൊണ്ട്’ എന്നേ അര്‍ത്ഥമുള്ളൂ. ‘ഞങ്ങളെല്ലാം നന്നായി കഴിയ്ക്കുമെന്ന് അറിയാവുന്നതു കൊണ്ട്’ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല”- ഇതിഷ്ടായി...:):)
അതു സാരമില്ലെന്ന് പറഞ്ഞ് അവന്‍ അതും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. പാവം പിള്ളേച്ചന്‍ ...എന്നാലുമെന്താ വില്‍ പവ്വര്‍....
Kolaam!!
അതു പിന്നെ പെമ്പിള്ളാരു സ്നേഹപൂര്‍വം കൊണ്ടുവരുന്ന ചിക്കനാവുമ്പം എങ്ങിനാ വേണ്ടെന്നു പറയുന്നത്?അവര്‍കൊരു വിഷമമായാലോ? എന്നു കരുതിയാവും പിള്ളേച്ചന്‍ കഴിച്ചത്....
"എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും"
ഹോ... ടച്ചിംഗ് ടച്ചിംഗ്... റിയലി ടച്ചിംഗ്...
"ചിക്കന്‍ പാത്രം പുറത്തെടുത്തതും എല്ലാവരും കൂടെ അതില്‍ ചാടി വീണു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ആ കമ്പാര്‍ട്ട്മെന്റ് ഒരു യുദ്ധക്കളമായി" എന്റെ കോയമ്പത്തൂര്‍ യാത്രകള്‍ ഓര്‍മിച്ചു പോയേ....
Sree, Pillechan theerchayayum oru (Non) Vegetarian ayirikkum... Manoharam, ormmakalilekku enneyum kaipidichu kondu poyi... Ashamsakal...!!!
തഞ്ചാവൂര്‍ കഥകള്‍ എന്ന് കേട്ടാലെ ഒരു രസമാ. പിന്നെ പിള്ളേച്ചനും. എന്റെ അഭിപ്രായത്തില്‍
പിള്ളേച്ചന്‍ ഒരു omnivorous ആണ്. :-)
ഈയടുത്തായി, ഞാന്‍ വെജിറ്റേറിയനായിട്ടോ... തിരിച്ചു വരവിനുള്ള ഉദ്ദേശ്യം ഇല്ല.
കഥ as usual നന്നായി. :)
കൊള്ളാം കൊള്ളാം...പിള്ളേച്ചൻ ചിക്കൻ കാലു കടിച്ച് വലിയ്ക്കുന്നത് വായിച്ചപ്പോൾ “കിലുക്കം” സിനിമയിൽ ഇരുട്ടത്തിരുന്നു രേവതി ചിക്കൻ കാലു കടിച്ച് വലിയ്ക്കുന്ന രംഗവും, “എന്റമ്മേ ഞാനിപ്പോൾ വിശന്നു ചാവുമേ” എന്ന ജഗതിയുടെ നിലവിളിയും ഓർമ്മ വന്നു..
എന്തായാലും ഒരു ചെറിയ സംഭവം നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.
ഓ.ടോ:ട്രിച്ചിയിൽ ജോലി ചെയ്യുമ്പോൾ തഞ്ചാവൂർ പോയിട്ടുണ്ട്.ആ “പെരിയ കോവിലി“ന്റെ ഭംഗിയും പ്രൌഢിയും ഒരു കാലത്തും മറക്കാനാവില്ല.
തിരിച്ചുവരാന്‍ വേണ്ടിയാണെങ്കില്‍കൂടി ഇടക്കിടക്കു് വെജിറ്റേറിയനാവുന്നതു് നല്ലതാ.
എന്റെ സഹ മുറിയന്മാര്‍ മൂലം വെജ് ആയിരുന്ന ഞാന്‍ ഇപ്പൊ വെജ് ആയി ഇഷ്ടാ...
നാട്ടില്‍ ചെന്നപ്പോള്‍ ഹോട്ടലില്‍ ചോറിനൊപ്പം തന്ന കാളന്‍ നീക്കി വച്ചിട്ട് മീന്‍ കറി കൂട്ടി ഞാന്‍ ഉണ്ണുന്ന കണ്ടു എന്റെ ശ്രീമതി ഞെട്ടിപ്പോയി ..
Parukutty ...
നന്ദി. :)
കുറുപ്പിന്‍റെ കണക്കു പുസ്തകം...
വളരെ ശരിയാണ് മാഷെ. അങ്ങനെ താമസിയ്ക്കുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധം എക്കാലവും നിലനില്‍ക്കും. മാഷുടെ സുഹൃത്തുക്കളെ പറ്റി എഴുതിയത് വായിച്ചപ്പോഴും ആ ആത്മബന്ധം മനസ്സിലാക്കാനാകുന്നു. കമന്റിനു നന്ദി.
(മത്തന് മാത്രമല്ല, എല്ലാവര്‍ക്കും പിന്നെ കുറേക്കാലത്തേയ്ക്ക് (ഇപ്പോഴും)പിള്ളയ്ക്കെതിരെ പ്രയോഗിയ്ക്കാന്‍ പറ്റുന്ന ശക്തമായ ഒരായുധമായി ആ സംഭവം)
ചാണക്യന്‍ ...
വളരെ നന്ദി, മാഷേ.
Prayan ...
അവന്റെ വില്‍ പവര്‍ അപാരം തന്നെ ആണേയ്...
VEERU ...
നന്ദി.
പാവത്താൻ ...
ഹ ഹ. അതിനും സാധ്യത ഇല്ലാതില്ല. നന്ദി മാഷേ.
Sudheesh|I|സുധീഷ് ...
കോയമ്പത്തൂര്‍ യാത്രകളെ ഓര്‍മ്മിപ്പിയ്ക്കാന്‍ കഴിഞ്ഞു എന്നരിഞ്ഞതില്‍ സന്തോഷം. :)
Sureshkumar Punjhayil said...
Sree, Pillechan theerchayayum oru (Non) Vegetarian ayirikkum... Manoharam, ormmakalilekku enneyum kaipidichu kondu poyi... Ashamsakal...!!!
Sukanya ...
വളരെ നന്ദി ചേച്ചീ. പിള്ളേച്ചന്‍ ഒരു പ്രത്യേക തരക്കാരന്‍ ആണ്. ചില നേരത്ത് അവനെന്ത് തീരുമാനമാണ് എടുക്കുന്നത്, അതെന്തിനാണ് എടുക്കുന്നത് എന്ന് അവനു പോലും പറയാന്‍ പറ്റാറില്ല എന്നതാണ് സത്യം.
തഞ്ചാവൂര്‍ കഥകള്‍ ബോറടിപ്പിയ്ക്കുന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം. :)
Sands | കരിങ്കല്ല് ...
ഹ ഹ. അപ്പോ ഇപ്പോ വെജ് ആണല്ലേ? :)
സുനിൽ കൃഷ്ണൻ(Sunil Krishnan)...
സ്വാഗതം മാഷേ. പിള്ളേച്ചന്‍ അന്ന് ആക്രാന്തത്തോടെ ചിക്കന്‍ തിന്നുന്നത് കണ്ടിട്ടാണ് സത്യത്തില്‍ മറ്റെല്ലാവരുടേയും കണ്‍ട്രോള്‍ പോയത്.
തഞ്ചാവൂരെ പെരിയ കോവിലിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു, ഞങ്ങളും... ആ രണ്ടു വര്‍ഷക്കാലം. അതെപ്പറ്റി ഇവിടെ ഒരിയ്ക്കല്‍ പറഞ്ഞിട്ടുമുണ്ട്.
എഴുത്തുകാരി ചേച്ചീ...
അതു ശരിയാണ് കേട്ടോ. :)
നിലാവ് ...
ഹ ഹ. അതു കൊള്ളാം. നന്ദി മാഷേ
അയ്യോ മാഷെ നമ്മളെ വെജ് ആക്കല്ലെ.....
പിള്ളേച്ചനെപ്പോലെ സുഹൃത്തുക്കൾക്കും ഇടയ്ക്ക് കുറേ ദിവസം വെജിറ്റേറിയൻ ആയി നോക്കാം ശ്രീ. എന്റെ സുഹൃത്ത് വെജിറ്റേറിയൻ ആണ് ഇപ്പോൾ എന്ന് പറഞ്ഞു. കുറേ നാൾ കഴിഞ്ഞാൽ അറിയാം, പിള്ളേച്ചനെപ്പോലെ ആണോന്ന്.
പാവം പാവം പിള്ളേച്ചൻ ! :)
നന്നായി എഴുതിയിട്ടുണ്ട്. ആശംസകൾ
കൊള്ളാം പിള്ള.
:)
വെലിറ്റേറിയനായാല്‍ വലിയ പുലിവാലാ, ഭക്ഷണം കിട്ടാന്‍ തെണ്ടി നടക്കേണ്ടി വരും ചില സ്ഥലങ്ങളില്‍ . ഞാന്‍ എന്തു പണ്ടാരമാണേലും തിന്നും.
പിള്ളേച്ചൻ ആളു കൊള്ളാമല്ലോ.എന്തൊക്കെ ആയാലും നിങ്ങൾ 8 പേരുടെയും ഒത്തൊരുമയോടു കൂടിയ ജീവിതം എനിക്കൊത്തിരി ഇഷ്ടമായി കേട്ടോ.സ്നേഹമുള്ളിടത്തേ അഡ്ജസ്റ്റ് മെന്റുകൾ ഉണ്ടാകൂ !
കൊള്ളാം ശ്രീ. പിള്ളേന്റെ പരിപ്പെടുത്താരുന്നോ..
ഹീ ഹീ ഹീ ബാച്ചിലേര്‍സ് ലൈഫിലെ ഒരോ രസങ്ങളേ.....
ഹി ഹി പിള്ളേച്ചനെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരന്‍.. അവന്റെ ഗേള്‍ ഫ്രണ്ട് വെജിറ്റേറിയന്‍ ആണ് അത് കൊണ്ട് ഇടയ്ക് ഇടയ്ക്ക് ഉഗ്ര ശപഥം എടുക്കും.. ദിവസങ്ങള്‍ മാത്രമേ അതിനു പക്ഷെ ആയുസുണ്ടാവുക ഉള്ളു...
വളരെ നന്നായി ശ്രീ ഈ അനുഭവ കഥ
എന്തിനാ ശ്രീ ഇങ്ങനെ നുണ പറയുന്നത്...
പിള്ളേച്ചന്റെ മണ്ടയില്‍ അങ്ങു ചാര്‍ത്തി അല്ലേ...
ഞാനറിഞ്ഞത് നേരേ തിരിച്ചാണല്ലോ,
ചിക്കന്‍ തരാത്തതിനു ശ്രീ നാലുദിവസം നിരാഹാരം നടത്തിയതെന്തിനാ..? അതിനു പരിഹാരമായി പിള്ളച്ചേട്ടന്‍ തന്ന കോഴിക്കാല് കടിച്ചു പറിച്ചതും,
ചീത്തവിളി കേട്ടതും താങ്കളായിരുന്നുവെന്നാണല്ലോ
ഞാനറിഞ്ഞത്..!
ഓര്‍മ്മപ്പൂക്കള്‍ക്ക്
സ്നേഹത്തോടെ...
അനിയൻ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
സൂവേച്ചീ...
ഇടയ്ക്ക് കുറേ നാള്‍ മനഃപൂര്‍വ്വം വെജ് ആയി നോക്കുവാനാണെങ്കിലും അന്ന് അതൊരു സംഭവം ആകുമായിരുന്നില്ല ചേച്ചീ. പക്ഷേ അന്ന് ആ ഒന്നര മാസം കൊണ്ട് അവന്‍ കാട്ടിക്കൂട്ടിയതും പറഞ്ഞു തീര്‍ത്തതുമൊന്നും അങ്ങനെ ആയിരുന്നില്ല. അതാണ് അവസാനം അവന്‍ ‘പഥ്യം’ ഉപേക്ഷിച്ചെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഹാലിളകിയത്. :)
ശ്രീ..jith...
സ്വാഗതം.
വശംവദൻ...
വളരെ നന്ദി മാഷേ.
അനില്‍@ബ്ലോഗ്...
ശരിയാണ് മാഷേ. അത്തരം കണ്ടീഷന്‍സുമായി നടന്നാല്‍ പലപ്പോഴും പട്ടിണിയായിരിയ്ക്കും ഫലം.
കാന്താരി ചേച്ചീ...
അതെ ചേച്ചീ,സ്നേഹമുള്ളിടത്തേ അഡ്ജസ്റ്റ് മെന്റുകൾ ഉണ്ടാകൂ. വളരെ നന്ദി.
കുമാരേട്ടാ...
അത് പിന്നെ ചോദിയ്ക്കാനുണ്ടോ? ;)
സന്തോഷ് പല്ലശ്ശന...
തീര്‍ച്ചയായും. അതൊക്കെ ഇന്നോര്‍ക്കുമ്പോള്‍ ഒരു സുഖമാണ് മാഷേ.
കണ്ണനുണ്ണി...
ഹ ഹ. പാവം. :)
കൊട്ടോട്ടിക്കാരന്‍...
ഹ ഹ. അതെയതെ. ഇനി അതും എന്റെ തലയില്‍ ഇരിയ്ക്കട്ടെ എന്ന്, അല്ലേ? ;)
ഷാജു ...
നന്ദി മാഷേ.
ഹ ഹ ഹ...പിള്ളേച്ച ചരിതം അസ്സലായി...!!
സൌഹൃദത്തിന്റെ സുഗന്ധം പേറുന്ന ഈ പോസ്റ്റ് ശരിക്കും രസിച്ചു...!!!
:)
ഭാവുകങ്ങള്‍...*
ശ്രീ, പിള്ളേച്ചന്റെ പുരാണത്തിലൂടെ നിങ്ങള്‍ തമ്മിലുള്ള ആ ഐക്യം ഉണ്ടല്ലോ..അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.
നിങ്ങളുടെ സുഹൃത്ത് ബന്ധത്തിന് എല്ലാ ആശംസകളും നേരുന്നു.
കൊള്ളാമല്ലോ ശ്രീ പിള്ളേച്ചന്‍ പുരാണം....ആശംസകള്‍
Pillechan is a known vegetarian!
Some eggs are also vegetarian!
ഒത്തിരി ലേറ്റ് ആയി ഇവിടെ വരാന്‍. സിസ്റ്റം അക്സസ്സ് ഇല്ലായിരുന്നു, അതോണ്ടാ. ശ്രീയുടെ എല്ലാ പോസ്റ്റുകളും പോലെ ജീവിതവും അനുഭവവും നര്‍മ്മവും എല്ലാം ചേര്‍ത്ത രസികന്‍ പോസ്റ്റ്. ഇതൊക്കെ കൂടെ ഒരു pdf ആക്കിയലോനാ ആലോചന. ഒരു offline റെക്കോര്‍ഡ് ആകുമല്ലോ. ഇനി എങ്ങാനും ശ്രീ ആ പാസ്സ്‌വേര്‍ഡ് മറന്നാല്‍... അല്ലെങ്കില്‍ ബ്ലോഗ് ഡിലീറ്റ് ചെയ്താല്‍... ഗൂഗിള്‍ ബ്ലോഗ്സ്പോട്ട് നിര്‍ത്തിയാല്‍... ങേ, നഷ്ടപ്പെട്ടു പോവില്ലല്ലോ.
ഞാനും,ഇടയ്ക്കിടയ്ക്ക് വെജിറെരിയന്‍ ആകും.പക്ഷെ,പൂര്‍വ്വാധികം ശക്തിയോടെ-ആക്രാന്തത്തോടെ നമ്മള് പാവം വീണ്ടും നോണ്‍- വെജിറ്റേറിയന്‍ ആകും.
പോസ്റ്റ് രസിപ്പിച്ചു കേട്ടോ.
ഹ ഹ...ഇഷ്ടായീ....ഇഷ്ടായീ....
പിള്ളേച്ചനേം ഷ്ടായി, ആളുടെ കൂട്ടുകാരേം ഷ്ടായി
മൊത്തത്തില്‍ മുഴുവനോടങ്ങ് ഷ്ടായീന്ന്...!!
ഭാ-വു-ക-ങ്ങ-ളേ.
ഹോസ്റ്റല്‍ ജീവിതം മധുരതരം തന്നെ . ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി.
ഹോസ്റ്റല്‍ ജീവിതം മധുരതരം തന്നെ . ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി.
പലരും പറഞ്ഞപോലെ നിങ്ങൾ തമ്മിലുള്ള ആ ഐക്യമാണ് മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നത്.
ശ്രീഇടമൺ ...
പോസ്റ്റ് രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
raadha ചേച്ചീ...
വളരെ നന്ദി ചേച്ചീ. ആ സുഹൃദ്‌ബന്ധം ഇന്നും അങ്ങനെ തന്നെ തുടരുന്നു. :)
രഘുനാഥന്‍ ...
വളരെ നന്ദി മാഷേ.
Raghavan P K ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
ആര്യന്‍ ...
പോസ്റ്റ് ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം. പിന്നെ മൊത്തം പോസ്റ്റ് ഒരു ബായ്ക്ക് അപ്പ് ആയി സേവ് ചെയ്യാന്‍ ഞാനും ആലോചിയ്ക്കായ്കയില്ല. നന്ദീട്ടോ.
സ്മിതേച്ചീ...
വീണ്ടും കണ്ടതില്‍ സന്തോഷം. പക്ഷേ, സാധാരണക്കാരെ പോലെ അല്ല കേട്ടോ പിള്ളേച്ചന്‍... :)
വിബി ...
വളരെ നന്ദി മാഷേ.
khader patteppadam...
നന്ദി മാഷേ. ആ ഓര്‍മ്മകള്‍ എന്നും രസം പകരുന്നവയാണ്, എനിയ്ക്കും.
ബിന്ദു ചേച്ചീ...
വളരെ നന്ദീട്ടോ.
:)
nalla rasamundaayirunnalle
ningalude aa life?????????
ഹി..ഹി..രസായി വായിച്ചു പിള്ളേച്ചന്റെ വിശേഷങ്ങള്‍..അന്നത്തെ ചീത്തവിളി മുഴുവന്‍ കേട്ടിട്ടും പിന്നേം പിള്ളേച്ചന്‍ നോണ്‍ വെജ് നിര്‍ത്താന്‍ തുനിഞ്ഞല്ലോ എന്നോര്‍ക്കുമ്പോളാണു അതിശയം..:)
ഞാനും ഇങ്ങനെ ഇടയ്ക്കിടെ വെജിറ്റേറിയനായി മാറാറുണ്ടായിരുന്നു. പക്ഷെ, ഹോസ്റ്റലിലായതുകൊണ്ട് കൂട്ടുകാരുടെ ചീത്തവിളി കേട്ടിട്ടില്ല. :-)
ആശംസകള്‍.........ഹഹ
പാവം പിള്ളേച്ചന്‍...:)
പിള്ളേച്ചന്‍ ആളു കൊള്ളാമല്ലോ :)
കലക്കി....
ഈ കള്ളുകുടിയോക്കെ ഞാൻ എത്രവട്ടം നിറുത്തിയതാ എന്നോടാ കളി എന്ന് പണ്ട് ഭാസ്കരേട്ടൻ ചോദിച്ചത് ഓർമ്മ വന്നും
പിള്ളേച്ചന്‍ നല്ല ഒരു കഥാപാത്രം ആണെല്ലോ....നന്നായിരിക്കുന്നു ശ്രീയേട്ടാ.
വളരെ നന്നായി എഴുതിയിരിക്കുന്നു ശ്രീ... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ കൂട്ടുകാരുമൊത്ത് മദിരാശിയില്‍ താമസിച്ച കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സില്‍ മിന്നി മറഞ്ഞു... അതൊക്കെ ഒരു കാലം ...
നൊസ്റ്റാള്‍ജിക്ക് ആക്കിയതിന് നന്ദി ശ്രീ...
njan pillechan..
thank you for the comments you have put in this.
I read almost all.
especially ramaniga , basheer,suikanya and all other people who wrote comment on this.
Sree. thank you so much for presenting only one part of the "cheetha veely". Thanjavur life was very touching and I learned lot from each one of them.
Frankly speaking, I learned what life is , from Thanjavur.
Thank you for the support and reading this blog to all.
ningalude Pillechan.
happy reading!
രാമചന്ദ്രന്‍ വെട്ടിക്കാട്ട്...
അമ്പതാം കമന്റിനു നന്ദി മാഷേ.
പിരിക്കുട്ടി...
വളരെ ശരിയാണ്. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന കാലമാണ് അത്. നന്ദി.
Rare Rose...
അതാണ് റോസേ പിള്ളേച്ചന്‍! :)
Bindhu Unny...
ഇതങ്ങനെ ഒരു ഇടക്കാല തീരുമാനമൊന്നുമല്ലല്ലോ ചേച്ചീ. അന്ന് അവന്‍ തന്റെ ശക്തമായ തീരുമാനം പറഞ്ഞത് കേട്ടവര്‍ക്കേ ഈ എഴുതിയത് മുഴുവനായും മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. നന്ദി.
സൂത്രന്‍...
നന്ദീട്ടോ.
keerthi...
അതെയതെ.
ഷിജുച്ചായാ...
നന്ദി കേട്ടോ.
വരവൂരാൻ ...
ഹ ഹ. ഏതാണ്ട് അതേ ലൈന്‍ തന്നെ ഇതും :)
വിഷ്ണു ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
വിനുവേട്ടന്‍|vinuvettan...
അത്തരം ഒരു ഭൂതകാലം ആസ്വദിച്ചവര്‍ക്ക് ഇത് കൂടുതല്‍ ഇഷ്ടപ്പെടുമെന്ന് തോന്നുന്നു അല്ലേ?
prem kumar ...
പിള്ളേച്ചാ, അവസാനം നീയും വന്നു അല്ലേ? താങ്ക്സ് ഡാ. നീ പറഞ്ഞതു പോലെ അന്നത്തെ ചീത്തവിളിയുടെയും കയ്യേറ്റത്തിന്റേയും ഒരംശം മാത്രമല്ലേ ഇവിടെ എഴുതി ഫലിപ്പിയ്ക്കാന്‍ പറ്റൂ... :)
[ഇന്നും അക്കാര്യം ഓര്‍മ്മിപ്പിയ്ക്കുമ്പോള്‍ ഒറ്റ ശ്വാസത്തില്‍ ഒരു പത്തു ചീത്ത എങ്കിലും വിളിച്ച ശേഷമേ മത്തനും സുധിയപ്പനും മറ്റും പിള്ളേച്ചനെ പറ്റി സംസാരിയ്ക്കാറുള്ളൂ എന്നതാണ് രസം]
ചേച്ചിപ്പെണ്ണ് ...
വളരെ നന്ദി.
നോണ്‍ വെജ്ജ് നിര്‍ത്താന്‍ എളുപ്പമാ, ഞാന്‍ ഒരു പാട് പ്രാവശ്യം നിര്‍ത്തിയിട്ടുണ്ട്.... njaanum...
വന്നും പോയീം നില്‍ക്കുന്ന പിള്ള!
ഞാന്‍ നോണ്‍വെജ് ആയിരുന്ന പൂര്‍വ്വാശ്രമത്തില്‍ പൂച്ചയുള്‍പ്പടെ എല്ലാം കഴിക്കുമായിരുന്നു. പിന്നീട് ഇപ്പോള്‍ കേവലം ഫിഷ്‌റ്റേറിയന്‍ മാത്രമായി ചുരുങ്ങി. ഇപ്പോഴും മുഴുത്ത പൂച്ചയും കെ.എഫ്.സി.യും എന്നെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമെങ്കിലും എന്റെ നിയന്ത്രണം എന്നെ രക്ഷിക്കുന്നു. ആത്മനിയന്ത്രണം. അതാണ് ആത്മനിയന്ത്രണം. അല്ലാതെ ഒന്നും നമ്മെ നിയന്ത്രിക്കാന്‍ കഴിയില്ല. ഒരു പൂച്ചയെ കാണുമ്പോള്‍ ഇപ്പോഴും ചിരിവരാറുണ്ട്... പണ്ടോക്കെയായിരുന്നപ്പോള്‍ ഇങ്ങനെവന്നിരുന്നെങ്കില്‍ എപ്പോള്‍ റോസ്റ്റ് ആയേനെ.. ഇപ്പോള്‍ ആയതു നിന്റെ ഭാഗ്യം.. പക്ഷെ വായില്‍ വെള്ളം വരുന്നത് നിര്‍ത്താനാവുന്നില്ല. നല്ല പോസ്റ്റ്. എന്തായാലും ഒരുത്തന് വേണ്ടി നിങ്ങള്‍ എല്ലാം ആഹാരനിയന്ത്രണം വരുത്തുന്നത് കണ്ടപ്പോഴെങ്കിലും അയാള്‍ക്ക് തീരുമാനം മാറ്റാമായിരുന്നു.
തെറ്റില്ല..ടീയാന്‍ പരസ്യമായാണല്ലൊ
പ്രമാണം ലംഘിച്ചത്...........
നല്ല ..പിള്ളേച്ചന്‍...
:)
എട്ടിലുള്ള പിള്ള
മട്ടിലുള്ള പിള്ള
തനിക്കൊച്ചു പിള്ള
പിള്ളചരിതം നന്നായി കേട്ടൊ
its nice too read, yes you are right, train journey is too interesting.
ഹഹഹ....
സാരമില്ല...ഇടക്കിങ്ങനെ നോണ്‍ വെജില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുന്നതു തന്നെ വലിയ കാര്യം
Good posts sree. Why cant you come and join http://vaakku.ning.com
i hope there you will get some very good friends
രായപ്പൻ ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
shajkumar ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
Gowri ...
കമന്റില്‍ പരസ്യം മാത്രമേ ഉള്ളൂ അല്ലേ?
വയനാടന്‍ ...
വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.
ദീപക് രാജ്|Deepak Raj ...
പഴയ പൂച്ച പോസ്റ്റ് ഞാനും വായിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. :) പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
“ എന്തായാലും ഒരുത്തന് വേണ്ടി നിങ്ങള്‍ എല്ലാം ആഹാരനിയന്ത്രണം വരുത്തുന്നത് കണ്ടപ്പോഴെങ്കിലും അയാള്‍ക്ക് തീരുമാനം മാറ്റാമായിരുന്നു” - നിര്‍ത്തില്ല... അതാണ് പിള്ളേച്ചന്‍! ;)
ഗോപക് യു ആര്‍ ...
കുറേ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.
കുക്കു...
നന്ദീട്ടോ.
bilatthipattanam ...
ഹ ഹ. കൊള്ളാം. നന്ദി മാഷേ/
Anish K.S ...
സ്വാഗതം അനീഷ്. ശരിയാണ്. അത്തരം ട്രെയിന്‍ യാത്രകള്‍ ഒരിയ്ക്കലും മറക്കാനാകില്ല
വിന്‍സ് ...
അതെയതെ, അത് പിള്ളേച്ചനെ ശരിയ്ക്കറിയാത്തതു കൊണ്ടാ വിന്‍സേ... ;) നന്ദി.
വയലിന്‍ ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി, (തല്‍ക്കാലം വേറെ എങ്ങോട്ടുമില്ല) :)
nalla pilla..
nice writing
ഇനി പിള്ളേച്ചന്‍ കോമണ്‍ ഷെയര്‍ പിശുകാനായി കാണിച്ച പണി ആണോ എന്നാണ് എന്റെ സംശയം......ഏതായാലും പിള്ളേച്ചന്‍ കൊള്ളാം ആളുടെ ഒരു ഫോട്ടോം കുടേ വേണമായിരുന്നു വിത്ത് ചിക്കന്‍ കാല് ഇന്‍ ദി മൌത് !!!!!!
:)
വെജിറ്റേ റിയൻ കഥ ഇഷ്ടായിട്ടാ
ഹും സമ്മതിക്കണം. പിള്ളേച്ചനെയല്ല പിള്ളേച്ചന്റെ ഒപ്പം ഇത്രകാലമായും താമസിക്കുന്ന നിന്നെയൊക്കെ.....:)
പതിവുപോലെ രസകരം
പിള്ളേച്ചന്‍ വാങ്ങിച്ച ഇടി മനസ്സിൽ കണ്ടു.പിന്നെ തരുന്നതു സുന്ദരികൾ ആണെങ്കിൽ എന്തും കഴിക്കാമല്ലോ.ഒരു സ്വകാര്യം ഞാനും ഇടയ്ക്കിടെ വെജിറ്റേറിയന്‍ ആകാറുണ്ട്:)
എല്ലാം വായിച്ചു തീര്‍ത്തിട്ട് തന്നെ ഇനി വേറെ കാര്യം. കൊള്ളാം....:)
ഞങ്ങളുടെ കൂടെയും ഇങ്ങനെ ഒരു പിള്ളേച്ചന്‍ ഉണ്ടായിരുന്നു. പേര് പറയുന്നില്ല (കൊട്ടേഷന്‍ വാങ്ങാനുള്ള കെല്‍പ്പില്ല... അതന്നെ...ഹ ഹ ഹ ) എത്ര പ്രാവശ്യം ഞങ്ങളെ കഷ്ടപെടുത്തി ഭീഷ്മപ്രതിജ്ഞ്യ എടുത്തു... പെട്ടെന്ന് ഭക്തി മൂക്കും. പിന്നെ ഇതൊക്കെത്തന്നെ പരിപാടി. ദിവസം രണ്ടു നേരം കുളി... (തോണ്ണൂ്രുകളില് ബാംഗളൂരില്‍ താമാസിച്ചിരുന്നവര്‍ക്ക് അറിയാം ഡിസംബറില്‍ ഒരു നേരം കുളിക്കേണ്ട കഷ്ടപ്പാട്.) മൂന്നു നേരം അമ്പലം, സസ്യാഹാരം. എന്ത് പറയാന്‍... കൂടിയാല്‍ രണ്ടു മാസം. പിന്നെ ഒരു ലാര്‍ജില്‍ തുടങ്ങി ക്രാഷ്‌ലാന്‍ഡ് ആവുന്നത് വരെ ആര്‍മ്മാദം. കള്ളും കോഴിയും പുകയും. ഒരുമിച്ചു താമസിച്ച മൂന്നു വര്‍ഷത്തില്‍ ഒരു ഏഴു എട്ടു പ്രാവശ്യം.
ശ്രീ, ഓര്‍മ്മകുറിപ്പ് നന്നായി. ഒരു പത്തു പന്ത്രണ്ടു വര്ഷം പുറകോട്ടു ഓടിപ്പോയി. :)
ബ്ലോഗ് ബ്ലോഗ് എന്ന് പറഞ്ഞാല്‍ നോവല്‍ എഴുതുന്നാ പോലെ നെടു നീളന്‍ എഴുത്ത് എഴുതിയാല്‍ എന്നെ പോലെ ഹെക്ടിക് പീപിളിനെ വായിക്കാന്‍ കിട്ടില്ല .. കുറച്ച് വരികളിലൂടെ ഒരു ബൂലോഗം ഉണ്ടാക്കല്‍ ആണ് ബ്ലോഗിങ്ങ്.. ങ്യാ ഹാ ഹാ ഹാ
നന്നായിട്ടുണ്ട് ശ്രീ നല്ല ഒരുമയുള്ള കൂട്ടുകാര്‍ ...ഇപ്പോഴും ആ കൊച്ചിന്‍ - ട്രിച്ചി എന്നാ ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സ് ഇന്റെ അനൌണ്‍സ് മെന്റ് ഓര്‍ക്കുമ്പോള്‍ തന്നെ പേടി യാകുന്നു .. വീട്ടില്‍ നിന്ന് പോകുന്ന വിഷമം കൊണ്ടാണേ
Faizal Kondotty ...
സ്വാഗതം മാഷേ.
PIN ...
വീണ്ടും കണ്ടതില്‍ സന്തോഷം.
Pottappan...
അന്ന് പിള്ളേച്ചന്‍ അങ്ങനെയും വേണമെങ്കില്‍ ചിന്തിയ്ക്കുമായിരുന്നൂട്ടോ. [ഇനി അവന്റെ ഫോട്ടോ ഇട്ടിട്ടു വേണം എന്റെ ഫോട്ടോ അവന്‍ ചരമക്കോളത്തില്‍ കൊടുക്കാന്‍ അല്ലേ? ;)]
jamal ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
നന്ദേട്ടാ...
നന്ദേട്ടനറിയാമല്ലോ കക്ഷിയെ. :)
കാളിന്ദി...
അന്ന് പിള്ളേച്ചന്‍ വാങ്ങിച്ചു കൂട്ടിയ ഇടിയ്ക്ക് കയ്യും കണക്കുമില്ലായിരുന്നു ചേച്ചീ. :)
കൂട്ടുകാരന്‍...
സ്വാഗതം. വന്നതിനും വായിച്ച് കമന്റിയതിനും നന്ദീട്ടോ.
Santosh ...
സ്വാഗതം മാഷേ. അപ്പോ പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പ് ബാംഗ്ലൂരില്‍ ഈ അവസ്ഥകളിലൂടെ കടന്നു വന്നിട്ടുള്ള ആളാണല്ലേ? പിന്നെ, ആ സുഹൃത്തും ആളു കൊള്ളാമല്ലോ. :)
ങ്യാ ഹ ഹ ഹ ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
Rani Ajay ...
ശരിയാണ് ചേച്ചീ. അവിടെ നിന്നും തിരിച്ചു പോരുമ്പോള്‍ ആ അനൌണ്‍സ്മെന്റ് തരുന്നത് സന്തോഷമാണെങ്കില്‍ തിരിച്ചു പോകുമ്പോള്‍ അതൊരു തരം അസ്വസ്ഥതയാണ് തരാറുള്ളത്. കമന്റിനു നന്ദി. :)
ശ്രീ..
പിള്ളേച്ചനെ വായിച്ചപ്പോ
എന്റെ ചേട്ടന്റെ ചിലകാര്യങ്ങള്‍ ഓര്‍മ്മവരുന്നു..
പിള്ളേച്ചനെപ്പോലൊന്നുമല്ല കെട്ടോ..
പുള്ളി കൃത്യമായി പറയും
രണ്ടുവര്‍ഷത്തേക്ക് ഞാന്‍ നോണ്‍ കഴിക്കില്ലെന്ന്..
ചിക്കനും മീനും ജീവനായ ചേട്ടനുമുന്നില്‍
അക്കാലത്ത് പൊരിച്ചതും വറുത്തതും
കൊണ്ടുവെച്ചാലും അനങ്ങില്ല...
നല്ല മനക്കട്ടിയാ...
ഹോ...എനിക്കൊന്നും പറ്റില്ലേ...
ഹായ് ശ്രീ നല്ല രസമുള്ള എഴുത്ത്.കുറെ പ്രാവശ്യം വയിച്ചല്ലും ബോറടിക്കില്ല.ഓരോ പോസ്റ്റ് വായിക്കുമ്പോളും ശ്രീ നമ്മുടെ കൂടെ ഉണ്ട് എന്നാ ഒരു തോന്നല്‍.
http://thumbikutti.blogspot.com
"ചിക്കന്‍ പാത്രം പുറത്തെടുത്തതും എല്ലാവരും കൂടെ അതില്‍ ചാടി വീണു"
:D :D :D ശ്രീ...........
you had post one commend in my site.. You always warm welcome... Thnx.. I had not @ online for some days..
കഥ ഇഷ്ടായി....I missed this story in time or don't remember read or not....Sorry for being late
കൊള്ളാം മാഷെ..നന്നായി.
ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സില്‍ ജെനറല്‍ കമ്പാര്‍ട്ട്മെന്റു്...അതിന്റെ ഉള്ളില്‍ കയറിപ്പറ്റാന്‍ പെട്ടിരുന്ന പെടാപ്പാടു്...പൊതി ചോറിനുള്ള അടിപിടി...എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു..:)
ഞാന്‍ നോണാ...... പ്യുവര്‍ നോണ്‍.. :)
ഹ ഹ ഹ ഹ നമ്മളും പണ്ട് നോണായ കഥ പോലെയുണ്ട് ഇത്... :)
ശ്രീ.
നിങ്ങൾ ഒരു ദിവസം പരീക്ഷണാർത്ഥം ചിക്കൻ കറി വച്ച് പിള്ളേച്ചന്റെ മുൻപിൽ വച്ച് കഴിച്ചിരുന്നെങ്കിൽ ആ കള്ളക്കളി അപ്പഴെ പൊളിഞ്ഞേനെ..
കാലചക്രം ...
ചേട്ടന്‍ അപ്പോ ആളൊരു ഭയങ്കരന്‍ തന്നെ ആണല്ലോ. വായനയ്ക്കും കമന്റിനും നന്ദി, ചേച്ചീ.
മിന്നാമിന്നി...
സ്വാഗതം. വായനയ്ക്കും കമന്റിനും മറ്റു പോസ്റ്റുകള്‍ കൂടി വായിച്ചതിനും നന്ദി.
വെറുതെ ആചാര്യന്‍...
നന്ദി മാഷേ.
Faizal Thalippat...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
അരീക്കോടന്‍ മാഷേ...
അത്രയ്ക്കു വൈകിയിട്ടൊന്നുമില്ല മാഷേ, നന്ദി.
താരകൻ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
ശംഖു പുഷ്പം ...
സ്വാഗതം. ശരിയാണ്. ആ യാത്രകള്‍ ഒരിയ്ക്കലും മറക്കാനാകില്ല. വായനയ്ക്കും കമന്റിനും നന്ദി.
മുരളീ...
ഞാനും അതെ. :)
Aisibi...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
വീ കെ ...
അതു ശരിയാണ് മാഷേ. അങ്ങനെയെങ്കില്‍ ആ കഷ്ടപ്പാട് ഉണ്ടാകില്ലായിരുന്നു. (എന്തായാലും പിന്നീട് ഞങ്ങള്‍ അവന്റെ ഇത്തരം തീരുമാനങ്ങള്‍ കാര്യമായി എടുത്തിട്ടില്ല) :)
ശ്രീ യുടെ പിള്ളേച്ചന്‍ എന്ന സുഹൃത്തിനെ പോലെ പലപ്രാവശ്യം നൊണ്‍ കഴിക്കുന്നത് നിര്‍ത്തി എന്ന് പറയുന്നവരെ പരിചയമുണ്ട്.നിറുത്തുക എന്നത് സ്ഥിരമാകാം..താല്‍കാലികമാകാം.അവസരം പോലെ.
തഞ്ജാവൂര്‍ കഥകള്‍ കൊള്ളാം
ആ കോഴിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് നൂറാമത്തെ [100] കമന്റിടുന്നു.
നിങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഹോട്ടല്‍ ഒന്നും ഇല്ലായിരുന്നോ?
ശ്രീയേട്ടാ എന്റെ വീട് ഇരിഞ്ഞാലക്കുടയാ..അപ്പോള്‍ നമ്മള്‍ അയല്ക്കാരാണ്
10 മണിക്ക് എറണാകുളത്ത് നിന്നും ടീഗാര്‍ഡനില്‍ കയറിപറ്റാനുള്ള ബുദ്ധിമുട്ട് നന്നായറിഞ്ഞിട്ടുണ്ട്....കൂട്ട്കാര്‍ വില്ലന്മാര്‍ തന്നെ.
രസകരമായ രചന.
ഞങ്ങളുടെ അടുത്ത പ്രദേശമായ കോട്ടക്കല്‍ മാതൃഭൂമി ഓഫീസില്‍ സ്റ്റാഫിന് എന്നും കിട്ടുന്ന ഉച്ചഭക്ഷണം വെജിയാണ്. ജോലിക്കാര്‍ പലരും ഈ ഫ്രീ ഉപേക്ഷിച്ച് പുറത്തുനിന്ന് പണംകൊടുത്ത് നോണ്‍ കഴിക്കുമത്രേ.
പിള്ളേച്ചന്‍, ശ്രീ.... നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എന്റെ വക ഒരു കോഴിക്കാല്‍..........!
ഗോപിക്കുട്ടന്‍...
പുറത്ത് സ്ഥിരതാമസമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹോട്ടലില്‍ നിന്നു കഴിച്ചാല്‍ എങ്ങനെയാണ് സാമ്പത്തികമായി ഒത്തുപോകാന്‍ കഴിയുക? വയറ് കേടുവരുന്നത് വേറെയും.
ശ്രീ, സെഞ്ച്വറി അടിച്ചല്ലോ..ഇനി എന്തിനാ നോക്കി നില്‍ക്കുന്നത്. അടുത്ത പോസ്റ്റ് പോരട്ടെ.
പിള്ളേച്ചന്‍ നോണ്‍ വെജിറെരിയന്‍ ആണെന്ന് മനസ്സിലായി
ഒരു ഓര്‍മ്മപ്പിശക്...കമെന്റ്റിയോ എന്നോര്‍ക്കുന്നില്ല,എങ്കിലും കിടക്കട്ടെ,
“ട്രെയിന്‍ യാത്രാവിവരണം നന്നായി”
നന്നായി... വിവരണം അല്പം കുറയ്ക്കാമെന്ന് തോന്നുന്നു...
ഭാവുകങ്ങള്‍....
sree tell us about our new pdf blog
http://masikalittle.blogspot.com
പിള്ളേച്ചന്‍പുലിയാണേ
Pillechan alu kollamallo ....
nannayipparanju Sri...:)
പിള്ളേച്ചന്റെ വികൃതികൾ:)
ശ്രീ.
താങ്കള്‍ താങ്കളുടെ പ്രൊഫൈലിനൊട് നീതി പുലര്‍ത്തുന്നു. സൌഹൃദങ്ങള്‍ മനസ്സില്‍ താലോലിക്കുന്നു. ജാടകളില്ലാത്ത ഈ ലാളിത്യം താങ്കളെ ഉയരങ്ങളില്‍ എത്തിക്കട്ടെ. !
ആശംസകളോടെ ..
appol pillechanum njanum ee oru karyathil oru pole aanu. ororo agrahangal ...
യെവൻ പുലിയനുകെട്ടൊ
സുഹൃത്ത് ബന്ധം
വളരെ നന്നായ് അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ..
എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും. അതായിരുന്നു പതിവ്.
എന്ത് നല്ല കുട്ടികള്‍..!കീപ് ഇറ്റ് അപ്പ്
Post a Comment