പിറവം ബി പി സി കോളേജില്‍ ആ വര്‍ഷത്തെ കോളേജ് ഡേ ആയിരുന്നു അന്ന്। തികച്ചും ശൈശവ ദശയിലായിരുന്ന ആ കലാക്ഷേത്രത്തിലെ അഞ്ചാമത്തെ കോളേജ് ഡേ. ചോര്‍ന്നൊലിയ്ക്കുന്ന ഒരു സാധാരണ വാടക കെട്ടിടത്തില്‍ വിരലിലെണ്ണാവുന്ന അദ്ധ്യാപകരേയും വളരെ കുറച്ച് കുട്ടികളേയും കൊണ്ട് 1995 ല്‍ മാത്രം പ്രവര്‍ത്തനമാരംഭിച്ച ആ കോളേജ് ഞങ്ങളുടെ കാലമായപ്പോഴേയ്ക്കും ബഹുദൂരം മുന്നേറിക്കഴിഞ്ഞിരുന്നു. കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പാള്‍ കൂടിയായിരുന്ന ബേബി എം വര്‍ഗ്ഗീസ് സാറിന്റെ അശ്രാന്ത പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും കൂടിയായപ്പോള്‍ എം ജി യൂണിവേഴ്സിറ്റിയിലെ എണ്ണം പറഞ്ഞ കോളേജുകളുടെ ലിസ്റ്റില്‍ ആദ്യം മുതല്‍ക്കേ ബി പി സി യും ഇടം പിടിച്ചു.
അന്നു മുതല്‍ ഇന്നു വരെ യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ആദ്യ അഞ്ച് റാങ്കുകളില്‍ ഒന്നെങ്കിലും ഞങ്ങളുടെ കോളേജിനായിരിയ്ക്കും. അതു പോലെ കലാ രംഗത്തും NSS മുതലായ പ്രവര്‍ത്തനങ്ങളിലും ബിപിസി എന്നും മുന്നിലായിരുന്നു.
2000 ല്‍ അഞ്ചു വര്‍ഷം തികയുന്നു എന്നത് മാത്രമായിരുന്നില്ല ആ വര്‍ഷത്തെ പ്രത്യേകത... ആ വര്‍ഷം കോളേജിന്റെ എല്ലാമായ പ്രിന്‍സിപ്പാള്‍ ബേബി സാര്‍ വിരമിയ്ക്കുകയാണ്. കോളേജിലെ ഓരോ പുല്‍ക്കൊടിയ്ക്കു പൊലും സുപരിചിതനായ ഒരേയൊരു പ്രിന്‍സിപ്പാള്‍ ആയിരുന്നു അദ്ദേഹം. പൊതുവേ സൌമ്യനും സഹൃദയനുമായിരുന്ന അദ്ദേഹം അച്ചടക്കത്തിന്റെ കാര്യത്തില്‍ മാത്രം കണിശക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഞങ്ങളുടെ കോളേജില്‍ രാഷ്ട്രീയം കടന്നു വന്നിട്ടുണ്ടായിരുന്നില്ല. KSU, SFI, ABVP ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് BSF ( ബസേലിയോസ് സ്റ്റുഡന്റ്സ് ഫ്രണ്ട്), SV (സ്റ്റുഡന്റ്സ് വോയ്സ്) എന്നിങ്ങനെ രണ്ട് പാര്‍ട്ടികളേ ബി പി സി യില്‍ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, രണ്ടു പാര്‍ട്ടിക്കാരും തമ്മിലുണ്ടായിരുന്നത് ആരോഗ്യപരമായ ഒരു മത്സരം മാത്രം. [പിന്നീട് ബേബി സാറിനു ശേഷം വന്ന കുര്യാക്കോസ് സാറിന്റെ കാലത്തും എല്ലാം അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ഞങ്ങളുടെ ബാച്ച് പാസ്സ് ഔട്ട് ആയി അധികം വൈകാതെ കുര്യാക്കോസ് സാറും ബിപിസിയില്‍ നിന്നും പോയ ശേഷം അവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി എന്നാണറിഞ്ഞത്.]
കോളേജ് ഡേ യുടെ തലേ ദിവസമെല്ലാം ഞങ്ങള്‍ക്ക് ശിവരാത്രി ആയിരിയ്ക്കും. കാരണം കോളേജ് ഡേയ്ക്ക് വേണ്ടി ക്യാമ്പസ് മുഴുവനും ഒരുക്കണ്ടേ... എല്ലാം കഴിയുമ്പോഴേയ്ക്കും നേരം വെളുക്കും. അതു പോലെയുള്ള എന്തെങ്കിലും ആഘോഷ ദിവസങ്ങളടുത്താല്‍ ഞങ്ങളെല്ലാം തിരക്കിലായിരിയ്ക്കും. കാരണം കോളേജ് അലങ്കരിയ്ക്കാനും സ്റ്റേജ് ഒരുക്കാനും മറ്റുമുള്ള ജോലി എന്നും കോളേജിനടുത്ത് തന്നെ താമസിച്ചിരുന്ന ഞങ്ങള്‍ കുറച്ചു പേര്‍ക്കായിരുന്നു. തലേ ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഞങ്ങളെല്ലാവരും കഷ്ടപ്പെടാറുള്ളതും ബോറടിയ്ക്കാതിരിയ്ക്കാന്‍ നാടന്‍ പാട്ടും പരസ്പരം നിര്‍ദ്ദോഷകരമായ പാര വപ്പുകളുമായി സമയം കളയാറുള്ളതും എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രം. നേരം വെളുക്കുമ്പോഴേയ്ക്കും ക്ഷീണിച്ച് തളര്‍ന്നാണ് റൂമില്‍ പോകാറുള്ളതെങ്കിലും അപ്പോള്‍ തന്നെ കുളിച്ച് റെഡിയായി അതി രാവിലെ തന്നെ ഞങ്ങളെല്ലാവരും വീണ്ടും കോളേജില്‍ ഏതു വിധേനയും ഹാജരായിട്ടുണ്ടാകും.
ബേബി സാറിന്റെ അവസാന വര്‍ഷം കൂടെയായതിനാല്‍ ആ വര്‍ഷം എല്ലാ പരിപാടികളും കൊഴുപ്പിയ്ക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാധാരണ കലാപരിപാടികളെ കൂടാതെ പുറമേ നിന്നും ഗാനമേള ടീമിനെ ബുക്ക് ചെയ്തതും മാജിക് ഷോ അറേഞ്ച് ചെയ്തതും മറ്റും അതിന്റെ ഭാഗമായിട്ടാണ്. എങ്കിലും അച്ചടക്കത്തിന്റെ കാര്യത്തില്‍ പൊതുവെ കര്‍ക്കശക്കാരനായ അദ്ദേഹം പരിപാടികളുടെ ബാഹുല്യം കുട്ടികളെ ഉത്സവ ലഹരിയിലാക്കുകയും തന്മൂലം അവരെ നിയന്ത്രണാതീതരാക്കുകയും ചെയ്യുമോ എന്ന് ഭയപ്പെട്ടിരുന്നു. ചീഫ് ഗസ്റ്റിനെ ബഹുമാനിയ്ക്കണം എന്നും ചടങ്ങുകള്‍ക്കിടയില്‍ ബഹളമുണ്ടാക്കി കോളേജിന്റെ പേരു മോശമാക്കരുത് എന്നും മറ്റും ആദ്യമേ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഗാനമേളയ്ക്കു മാത്രം വേണമെങ്കില്‍ കാണികളെ ശല്യപ്പെടുത്താതെ കുറച്ച് ആട്ടവും പാട്ടും ഡാന്‍സുമൊക്കെ ആകാം എന്ന് പറഞ്ഞത് എല്ലാവരെയും സന്തോഷിപ്പിച്ചു.
അങ്ങനെ ബേബി സാറിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ചടങ്ങുകളെല്ലാം ഭംഗിയായി ആരംഭിച്ചു. അന്ന് ചീഫ് ഗസ്റ്റ് ആയി വന്നത് മലയാള സിനിമാലോകത്തെ ഒരു പ്രതിഭാസം തന്നെയായ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടന്‍ ആയിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ആ ചടങ്ങ് ഗംഭീരമാക്കുകയും ചെയ്തു. മാത്രമല്ല, പ്രസംഗത്തിനിടയില്‍ അദ്ദേഹം ബേബി സാറിന്റെ ജൂനിയറായി പണ്ട് പഠിച്ചിരുന്നു എന്ന്‍ പറഞ്ഞതും ഞങ്ങള്‍ക്ക് ഒരു പുതിയ അറിവായിരുന്നു.
അതിനു ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. ഒന്നിനൊന്നു മെച്ചപ്പെട്ട ഒട്ടേറെ പരിപാടികള്‍... ഇതെല്ലാം കൂടാതെ മാജിക് ഷോയും. പൊതുവേ ഇത്തരം ചടങ്ങുകളുടെ കൂട്ടത്തില്‍ അവതരിപ്പിയ്ക്കാറില്ലാത്ത കഥകളിയുടെ കുറച്ചു ഭാഗവും ഒരു കുട്ടി അവതരിപ്പിച്ചു. ആ കുട്ടി ശാസ്ത്രീയമായി കഥകളി അഭ്യസിച്ചിരുന്നു. [ഈ കഥകളി പരിപാടിയുടെ റിഹേഴ്സല്‍ നടക്കുന്നതിനിടയിലാണ് എന്റെ സുഹൃത്തായ മത്തന്‍ കഥകളി പഠിപ്പിയ്ക്കാന്‍ വന്ന ആശാനെ അങ്ങോട്ടു കയറി പരിചയപ്പെടാന്‍ ശ്രമിച്ചതും അവസാനം റബ്ബര്‍ കച്ചവടക്കാരനാണോ എന്ന് ചോദിച്ച് അദ്ദേഹത്തെ നാണം കെടുത്തിയതും].
അവസാനം ഗാനമേള യുടെ സമയം ആയി. പ്രൊഫഷണല്‍ ഗാനമേള ടീം പുറമേ നിന്നും വന്നിരുന്നുവെങ്കിലും കോളേജില്‍ തന്നെയുള്ള പാട്ടുകാര്‍ക്കും പാടാന്‍ അവസരം കൊടുക്കാറുണ്ടല്ലോ. കോളേജിലെ അന്നത്തെ ആസ്ഥാന ഗായകനായ കുല്ലുവിനെയും അക്കൂട്ടത്തില്‍ പാടാന്‍ വിളിച്ചു. [കോളേജില്‍ എന്ത് പ്രോഗ്രാം നടക്കുമ്പോഴും ഒഴിച്ചു കൂടാനാകാത്ത ചില പരിപാടികള്‍ ഉണ്ടായിരുന്നു. ഏതു വിഷയത്തെ കുറിച്ചാണെങ്കിലും കേള്‍വിക്കാരെ ഒരു തരിമ്പും ബോറടിപ്പിയ്ക്കാത്ത ബേബി സാറിന്റെ പ്രസംഗം, ഞങ്ങളുടെ സീനിയര്‍ ആയിരുന്ന പ്രശാന്തിന്റെ* ഒരു മിമിക്രി, കുല്ലുവിന്റെ വക മിനിമം ഒരു പാട്ട് അങ്ങനെയങ്ങനെ.] ഞങ്ങളുടെ പഠനകാലത്ത് കോളേജിലെ ആസ്ഥാന ഗായക സ്ഥാനം എം ജി യൂണീവേഴ്സിറ്റി കലാപ്രതിഭ കൂടിയായിരുന്ന കുല്ലുവിനായിരുന്നു. അങ്ങനെ കുല്ലു സ്റ്റേജില്‍ കയറി. എല്ലാവരും നിശബ്ദരായി പാട്ടു കേള്‍ക്കാന്‍ ഇരിയ്ക്കുകയാണ്. “അടുത്ത ഗാനം പാടുന്നത് ഈ കോളേജിന്റെ രോമാഞ്ചമായ നിങ്ങളുടെ സ്വന്തം കുല്‍ദീപ്” എന്നു മൈക്കിലൂടെ കേട്ടതും നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയോടെ കുല്ലു പാടാന്‍ തയ്യാറായി. ആ സമയം കുല്ലുവിനെ പറ്റി ചുറ്റും കൂടിയിരിയ്ക്കുന്ന അതിഥികളോട് വിശദീകരിച്ച് പറയുകയായിരുന്നു മുന്‍നിരയില്‍ തന്നെ ഇരിയ്ക്കുകയായിരുന്ന ബേബി സാര്‍.
കുല്ലു മൈക്കിലൂടെ ഒരു ഗാനത്തിന്റെ ആദ്യ ഭാഗമായ ഹമ്മിങ് പാടാന്‍ തുടങ്ങിയതും സെക്കന്റുകള്‍ക്കകം ഓഡിറ്റോറിയത്തിന്റെ പല ഭാഗത്തു നിന്നുമായി ഓരോ കൂവലുകള്‍ കേട്ടു തുടങ്ങി.കുട്ടികള്‍ കൂവുന്നതു കേട്ടതും ബേബി സാര്‍ ഞെട്ടി. ബിപിസി കോളേജില്‍ അങ്ങനെ ഒരു സംഭവം അദ്ദേഹത്തിന് ആദ്യത്തെ അനുഭവമാണ്. തന്റെ കോളേജിനെയും അവിടുത്തെ അച്ചടക്കമുള്ള കുട്ടികളെയും പറ്റി കുറച്ചു മുന്‍പ് അതിഥികളുടെ മുന്നില്‍ വച്ച് പ്രസംഗിച്ചതേയുള്ളൂ... അപ്പോഴേയ്ക്കും? അദ്ദേഹം ഇരുന്നിരുന്ന കസേരയില്‍ തന്നെ തിരിഞ്ഞിരുന്ന് കുട്ടികളെ നോക്കി കയ്യുയര്‍ത്തി ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍ ആംഗ്യം കാണിച്ചു. ഒരു വ്യത്യാസമുമുണ്ടായില്ല. ദേഷ്യവും സങ്കടവുമെല്ലാം വന്ന് അദ്ദേഹം ചാടി എഴുന്നേറ്റു. കൂവുന്നവരോട് ദേഷ്യത്തില്‍ കുറച്ച് ശബ്ദമുയര്‍ത്തി, മിണ്ടാതെ അവിടെ ഇരിയ്ക്കൂ എന്ന് പറഞ്ഞു. പക്ഷേ എന്നിട്ടും കൂവലുകള്‍ കൂടുന്നതേയുള്ളൂ...
സകല നിയന്ത്രണവും വിട്ട അദ്ദേഹം സ്റ്റേജില്‍ കയറി മൈക്കിനടുത്തേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും അപകടം മനസ്സിലാക്കിയ കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഷേബ മിസ്സ് ഓടി വന്ന് അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. പക്ഷെ എന്നിട്ടും അദ്ദേഹം നില്‍ക്കാതെ മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോഴേയ്ക്കും സന്തോഷ് സാറും മറ്റു രണ്ടു മൂന്ന് അദ്ധ്യാപകരും കൂടെ ഷേബ മിസ്സിന്റെ സഹായത്തിനെത്തി. ഒരു വിധത്തില്‍ ബേബി സാറിനെ തടുത്തു നിര്‍ത്തി, സ്റ്റേജില്‍ നിന്നും വിളിച്ചിറക്കി. ഷേബ മിസ്സ് അദ്ദേഹത്തോട് പറഞ്ഞു... “സാറേ, തടയണ്ട, ഈ കൂവുന്ന കുട്ടികളെ എല്ലാം ഞാന്‍ തന്നെ പ്രത്യേകം പറഞ്ഞ് ഏര്‍പ്പാട് ചെയ്തതാണ്.”
ബേബി സാര്‍ ഒന്നു ഞെട്ടി. അവിശ്വസനീയതയോടെ അദ്ദേഹം മിസ്സിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി.
മിസ്സ് തുടര്‍ന്നു “ ഈ പാട്ടിന്റെ തുടക്കം തന്നെ അങ്ങനെ ആണ്. സാറു കേട്ടിട്ടില്ലേ?”
കാര്യമെന്തെന്നാല്‍ കുല്ലു പാടാന്‍ ഒരുങ്ങിയത് അക്കാലത്ത് റിലീസായ ‘നിറം‘ എന്ന ചിത്രത്തിലെ അന്നത്തെ ഹിറ്റ് ഗാനമായ ‘പ്രായം നമ്മില്‍ മോഹം നല്‍കി’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു. അതിന്റെ തുടക്കം ‘ആ...ആ...ആ...’ എന്ന ഹമ്മിങും കൂടിയിരിയ്ക്കുന്ന കുട്ടികളുടെ കൂവലുമാണല്ലൊ. ആ പാട്ട് സെലക്റ്റു ചെയ്ത ഷേബ മിസ്സാണെങ്കില്‍ ഒരു ഒറിജിനാലിറ്റി ആകട്ടെ എന്നു കരുതി അന്നു രാവിലെ തന്നെ കുറച്ചു കുട്ടികളെ ആ സിനിമയിലേതു പോലെ കൂവാനായി ചട്ടം കെട്ടി ഓഡിറ്റോറിയത്തിന്റെ പല ഭാഗത്തായി ഇരുത്തിയിരുന്നു. ഒരുവിധം പുതിയ സിനിമ ആയതു കൊണ്ടോ എന്തോ ആ ഗാനം ബേബി സാര്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അതാണ് കാര്യം എന്ന് മനസ്സിലായപ്പോള്‍ സാറിന് ആശ്വാസമായി. “അതു ശരി... ഇപ്പോഴത്തെ പാട്ടുകളുടെ ഒക്കെ ഒരു കാര്യം... കൂവലോടു കൂടി തുടങ്ങുന്ന പാട്ടുകളോ” എന്ന ആശ്ചര്യത്തോടെ അദ്ദേഹം തിരികെ സീറ്റിലിരുന്നു. അപ്പോഴേയ്ക്കും കുല്ലു ‘പ്രായം നമ്മില്‍...’ പാടി തകര്‍ക്കാന്‍ തുടങ്ങിയിരുന്നു... തുടര്‍ന്ന് അദ്ദേഹവും ആ പാട്ടില്‍ മുഴുകി. എന്നാലും പാട്ടവസാനിച്ചപ്പോഴത്തെ ഗംഭീര കൈയ്യടി കൂടെ കേട്ടപ്പോഴാണ് അദ്ദേഹത്തിന് ശരിയ്ക്കും ആശ്വാസമായത്.
എന്തായാലും അന്നത്തെ ഗാനമേളയും അടിപൊളി ആയിരുന്നു. അങ്ങനെ ബിപിസി കോളേജിന്റെ അഞ്ചാമത്തെ, പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ ബേബി സാറിന്റെ അവസാനത്തെ ആ കോളേജ് ഡേ ഭംഗിയായി തന്നെ അവസാനിച്ചു.
അതു മാത്രവുമല്ല, ഇതില്‍ പറഞ്ഞിരിയ്ക്കുന്ന, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയായ കുല്ലു എന്ന കുല്‍ദീപ് ഈ ഏപ്രില്‍ 18 ന് വിവാഹിതനാകുകയാണ്. എറണാകുളം സ്വദേശിനിയും വളര്‍ന്നു വരുന്ന യുവ പിന്നണിഗായികയുമായ രൂപയാണ് വധു. (അമൃത ടി വി സൂപ്പര്‍ സ്റ്റാര്‍ 2 ഫെയിം). അപ്പോള്‍ ബിപിസി കോളേജിനെയും കുല്ലുവിനെയും ഒരുമിപ്പിയ്ക്കുന്ന ഒരു കൊച്ചു ഓര്‍മ്മ പങ്കു വച്ചു എന്ന് മാത്രം.
ക്ലാസ്സിക്കല്‍ സംഗീതമായാലും ചലചിത്ര ഗാനങ്ങളായാലും ഒരു പോലെ മികവു തെളിയിച്ചിരുന്ന കുല്ലുവാണെങ്കില്‍ ഇപ്പോള്‍ ചെന്നൈയിലെ സംഗീതജ്ഞര്‍ക്കിടയില്‍ സുപരിചിതനായിക്കഴിഞ്ഞു. സിനിമാ ഗാനരംഗത്തും അവന്റെ പേര്‍ കേള്‍ക്കുന്ന കാലം വിദൂരമല്ല. അതു പോലെ മറ്റൊരു കാര്യം അന്ന് ഞങ്ങളുടെ സീനിയര്‍ കൂടിയായിരുന്ന പ്രശാന്ത് കാഞ്ഞിരമറ്റം* ഇന്ന് ടി വി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. കൈരളി ടി വി യിലെ 'ജഗതി ജഗതിമയം' എന്ന പ്രോഗ്രാമും 'റിഥം' എന്ന സിനിമയും ഒട്ടേറെ കോമഡി പ്രോഗ്രാമുകളും വഴി.
119 comments:
ഞങ്ങളുടെ ബിപിസി ഇപ്പോള്‍ പതിഞഞ്ചാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്. പണ്ട് ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങള്‍ ആഘോഷമാക്കിയ അഞ്ചാം വാര്‍ഷികത്തിന്റെ ചില ഓര്‍മ്മകളാണ് ഇത്.
ഇതിലെ പ്രധാന കഥാപാത്രവും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളുമായ കുല്ലു എന്ന കുല്‍ദീപ് ഈ ഏപ്രില്‍ 18 ന് വിവാഹിതനാകുകയാണ്. എറണാകുളം സ്വദേശിനിയും വളര്‍ന്നു വരുന്ന യുവ പിന്നണിഗായികയുമായ രൂപയാണ് വധു. (അമൃത ടി വി സൂപ്പര്‍ സ്റ്റാര്‍ 2 ഫെയിം).
ഈയവസരത്തില്‍ ബിപിസി കോളേജിനെയും കുല്ലുവിനെയും ഒരുമിപ്പിയ്ക്കുന്ന ഒരു കൊച്ചു ഓര്‍മ്മ പങ്കു ഇവിടെ പങ്കു വയ്ക്കുന്നു.
കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു...
:) ബേബി സാര്‍ ചിരിപ്പിച്ചു :)
ബേബി സറിനെ ശരിക്കും മനസ്സില്‍ കാട്ടി തന്നു.
കല്ലുവും രൂപയും ഒന്നിച്ച് നന്നായി പാടട്ടെ
ആശംസകള്‍ അറിയിക്കുന്നു.
വീണ്ടും കോളേജ് ഡേയ്സിലേക്ക് കൂട്ടികൊണ്ടു പോയി... കല്ലുവിനും രൂപയ്ക്കും മംഗളങ്ങള്‍ നേരുന്നു...
ശ്രീ, വിശദമായ കമന്റ് പിന്നാലെ ഇപ്പൊള്‍ രാത്രി 1.45 ഭാര്യയെ ഒര്രു കൊലപാതകിയാക്കാന്‍ വയ്യ.
നന്നായിരിക്കുന്നു ശ്രീ ..
കല്ലുവിനുള്ള മറക്കാനാവാത്ത വിവാഹസമ്മാനം ആകും ഇത് ...
കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു...
കൂവൽ തടഞ്ഞ മാഷ് ചിരിപ്പിച്ചു
generation gap
ശ്രീ, വിശദമായ ഒരു ഓര്‍മ്മക്കുറിപ്പിനു നന്ദി. നല്ല അനുഭവം, കൂവല്‍ കേട്ട് ഞാനും ഞെട്ടി. കാര്യം മനസ്സിലായപ്പോള്‍ സമാധാനമായി.
രൂപയുടെ പാട്ടുകള്‍ അമൃത ടിവിയില്‍ കണ്ടിട്ടുണ്ട്. കുല്ലുവിനും രൂപയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്റെ ശ്രീ, ഇതേ പാട്ട് എനിക്കും ഒരു പണി തന്നിട്ടുണ്ട്.
അധികം പ്രചാരത്തിൽ വരുന്നതിനു മുൻപേ ഇതു ഞാൻ കോളേജിൽ അവതരിപ്പിച്ചു. കോളേജിലെ എന്റെ ആദ്യ ഗാനം എന്ന നിലയ്ക്ക്, ഇത് ഹിറ്റ് ആക്കാൻ നമ്മുടെ കൂട്ടുകാരുടെ സഹകരണം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ കൂവുക, ചിത്രത്തിലേതു പോലത്തെ ഡയലോഗ്, പിന്നെ കയ്യടി. ഇതായിരുന്നു പറഞ്ഞു വച്ചിരുന്നത്. ഒക്കേത്തിനും തയ്യാറായി ക്ലാസ്സ് മുഴുവൻ നില്പ്പാണ്.
എന്തിനധികം പറയണം? കുട്ടികൾ കൂവൽ തുടങ്ങിയപ്പോൾ മുഴുവൻ കോളേജും അതു എറ്റ് പിടിച്ചു. അവരിൽ മിക്കവരും ആ പാട്ട് കേട്ടിട്ടുണ്ടായിരുന്നില്ല. അന്നും അവർക്ക് ആ പാട്ട് കേൾക്കാൻ സാധിച്ചില്ല.
അങ്ങനെ പവനായി ശവമായി!
നന്നായിരുന്നു,ശ്രീ..അപ്പോള്‍ പിറവം-ചാലക്കുടി കണക്ഷന്‍?
കൂവാന്‍ പോലും സമ്മതിക്കാത്ത കോളേജിലൊക്കെ പഠിച്ചിട്ടെന്താ...ഷെയിം..ഷെയിം
കൂയ്...കൂയ്......... :)
കൊള്ളാം ശ്രീ...ഡോമിയുടെ ഓരോ കാര്യങ്ങളെ...ഭാര്യയും ഭര്‍ത്താവും അപ്പോള്‍ പിന്നണി ഗായകരാവുന്ന കാലം വിദൂരമല്ല. അവര്‍ക്ക് എന്റെ വകയും ആശംസകള്‍.
സന്ദീപേ...
ആദ്യ കമന്റിനു നന്ദി. പോസ്റ്റ് ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
ഒഎബി മാഷേ...
വളരെ സന്തോഷം. ആശംസകള്‍ക്കും നന്ദി.
കൊച്ചു മുതലാളി...
കലാലയ ഓര്‍മ്മകള്‍ നമുക്ക് ഉപേക്ഷിയ്ക്കാനാകുമോ കൊച്ചു മുതലാളീ... കമന്റിനും ആശംസകള്‍ക്കും നന്ദി
എന്‍.ബി.സുരേഷ് ...
സന്ദര്‍ശനത്തിനു നന്ദി മാഷേ.
Anoop...
സന്തോഷം, അനൂപ്. ഈ ചെറിയ ഓര്‍മ്മക്കുറിപ്പ് അവനും ഇഷ്ടപ്പെട്ടു എന്ന് കുറച്ചു മുന്‍പ് അറിയിച്ചതേയുള്ളൂ.
ഷൈജു...
കമന്റിനും ആശംസകള്‍ക്കും നന്ദി
laloo...
ശരിയാണ് മാഷേ. ഒരര്‍ത്ഥത്തില്‍ ജനറേഷന്‍ ഗ്യാപ് തന്നെ. നന്ദി.
വഷളന്‍...
സ്വാഗതം മാഷേ. ഒപ്പം കമന്റിനും ആശംസകള്‍ക്കും നന്ദി.
Domy...
സ്വാഗതം. ആ സംഭവം ഓര്‍ത്ത് ശരിയ്ക്കു ചിരിച്ചു. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു, അല്ലേ?
krishnakumar513...
നന്ദി മാഷേ.
[അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഒരാളുടെ മകള്‍ അന്ന് പിറവത്ത് പഠിച്ചിരുന്നു. ആ ചേച്ചി വഴിയാണ് ഞാന്‍ പിറവം കോളേജിലേയ്ക്ക് അപേക്ഷ അയച്ചത്. അങ്ങനെ ബിപിസിയിലും എത്തിച്ചേര്‍ന്നു]
കൂതറHashim...
കൂവാന്‍ പാടില്ല എന്ന നിയമമല്ലായിരുന്നു, ഹാഷിം. പകരം ബേബി സാര്‍ ഞങ്ങളെയെല്ലാം അതു പോലെ ആണ് സ്നേഹിച്ചിരുന്നത്. മാത്രമല്ല, അന്ന് 500 ല്‍ താഴെ മാത്രം കുട്ടികള്‍ പഠിച്ചിരുന്ന ആ കോളേജില്‍ എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. ആര്‍ക്കും ആരോടും വ്യക്തിവിരോധങ്ങളും ഉണ്ടായിരുന്നില്ല. പകരം പരസ്പരം പ്രോത്സാഹനങ്ങളും സഹായങ്ങളുമാണ് എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടായിരുന്നത്.
അന്ന് അതില്‍ നിന്നും വ്യത്യസ്തമായി കൂവല്‍ കേട്ടപ്പോള്‍ അതും പുറമേ നിന്നും വന്ന വിശിഷ്ട വ്യക്തികളുടെ മുന്നില്‍ വച്ച് കേട്ടപ്പോള്‍ ബേബി സാര്‍ ഒന്ന് ഞെട്ടി എന്ന് മാത്രം.
കമന്റിനു നന്ദി.
Vinayan...
സ്വാഗതം. ഡോമിയുടെ അനുഭവം എന്നെയും ചിരിപ്പിച്ചു.
ആശംസകള്‍ക്കും കമന്റിനും നന്ദി മാഷേ.
ഇഷ്ടപ്പെട്ടു...
കൂതറ പറഞ്ഞ പോലെ കൂവാന്‍ പോലും പറ്റാത്ത കോളേജില്‍ പടിച്ചിട്ട് എന്തു സുഖം..!! പാട്ടിനിടയിലുള്ള കൂവല്‍ ഒറിജിനാലിറ്റി വരുത്താന്‍ ആളെ ഏര്‍പ്പാടാക്കിയ ഷേബ മിസ്സിന് കാര്യം ആദ്യമേ ബേബി സാറോട് പറയാമായിരുന്നു ബേബിസാര്‍ സ്റ്റേജില്‍ കയറിയിരുന്നെങ്കില്‍ കാണികള്‍ക്ക് അത് ഒരു കോമഡി സീന്‍ കൂടി ആയേനെ. നശിപ്പിച്ചു കളഞ്ഞല്ലോ ..!! രസമായിരിക്കു ശ്രീ… എഴുത്ത് സംഭവങ്ങള്‍ നേരില്‍ കാണുന്ന അനുഭൂതി നല്‍കി.!!
അതി മനോഹരമായിരിക്കുന്നു ശ്രീ.....
വായിച്ചപ്പോള്‍ ചിരിയുടെ ഒരു മാല പടക്കത്തിനു തിരി കൊളുത്തിയ പ്രതീതി ഉണര്‍ത്തി.
പാട്ടില്‍ കൂവല്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് കൂവാതിരിക്കാനാകുമോ. കഥയറിയാത്ത ബേബി സാറും കഥയില്ലാത്ത പാട്ടും. വിവരണം നന്നായി ശ്രീ.
നന്നായിരിക്കുന്നു ശ്രീ ...ഓര്‍മ്മയില്‍ വിരിഞ്ഞ പല രൂപങ്ങള്‍ ,ഭാവങ്ങള്‍ :)
'കൂവലോടു കൂടി തുടങ്ങുന്ന പാട്ടുകളോ'
ഇനി കൂവിത്തോല്പ്പിക്കാമെന്ന് ആരും കരുതണ്ട..
ഹായ് കൂയ് പൂയ്............!
ശ്രീ.,കൊള്ളാല്ലോ.പറഞ്ഞു കൂവിക്കുന്ന ഏര്‍പ്പാട് ആദ്യമായിട്ടാണു കേള്‍ക്കുന്നത്.നല്ല രസമുള്ള ഓര്‍മ്മകള്‍ തന്നെ.:)
ഇനിയുമൊരുപാട് നേട്ടങ്ങളിലേക്കുയരുവാന്‍ ബിപിസി കലാലയത്തിനു ആശംസകള്‍.കൂടെ കുല്‍ദീപിനും,രൂപയ്ക്കും എല്ലാ മംഗളാശംസകളും.രൂപയുടെ ‘എന്റെ ശാരികേ’ പാട്ടെനിക്കൊരുപാടിഷ്ടമാണു കേള്‍ക്കാന്‍.:)
അത് കൊള്ളാമല്ലോ ശ്രീയേട്ടാ...
സിനിമാതീയേറ്ററിലോക്കെ കൂവാന്‍ ആളെ ഇറക്കുന്ന പരിപാടി കണ്ടിട്ടുണ്ട്..അതു പക്ഷെ പടം കൂവി തോല്‍പ്പിക്കാനായിരുന്നു.
പിന്നെ പ്രശാന്തിനെ പരിചയപ്പെടുത്തിയതിനു നന്ദി.. ആളുടെ പ്രോഗ്രാംസ് ഒക്കെ കാണാറുണ്ട്...
പിന്നെ കുല്ലുവിനോട് ഞങ്ങളുടെ ആശംസകള്‍ അറിയിക്കൂ..
കോളെജ് കാലത്തേക്ക കൂട്ടിക്കൊണ്ടുപോയ അനുഭവക്കുറിപ്പ്.. നന്നായി.
ശ്രീ. ശ്രീക്കും
കുല്ലുവിനും രൂപയ്ക്കും ആശംസകൾ!
Dear Sreekkutta,
please pass my best wishes to kuldeep & roopa
and wishes to BPC also
So touching and genuine.....
Congratz Sree....
So touching and genuine....
Congratz Sree.....
ബി പിസിയും..ശ്രീയും മാനം മുട്ടേ വളരട്ടെ...മാനത്തോടേ, അഭിമാനത്തോടെ വളരട്ടെ..ആശംസകള്‍
നല്ല രസായിട്ടുണ്ട് ആ കൂവലിന്റെ വിവരണം.
നിങ്ങളുടെ കലാലയത്തിനും പിന്നെ കല്യാണ പാര്‍ട്ടിക്കും ആശംസകള്‍.
"“അതു ശരി... ഇപ്പോഴത്തെ പാട്ടുകളുടെ ഒക്കെ ഒരു കാര്യം... കൂവലോടു കൂടി തുടങ്ങുന്ന പാട്ടുകളോ” " :) :)
ഈ പ്രശാന്തിന്റേയും കുല്‍ദീപിന്റേയുമൊക്കെ ഒരു ഭാഗ്യം ശ്രീയോടൊപ്പം ഒരു കോളേജില്‍ പഠിക്കാന്‍ കഴിഞ്ഞില്ലേ? ;)
ഓര്‍മ്മകള്‍ രസമായി.. (നീയെന്നെക്കൊണ്ട് പോസ്റ്റ് എഴുതിപ്പിക്കും)
കല്ലേറോടു കൂടി തുടങുന്ന പാട്ട് ഇറങാത്തതും(ഇറങിയിട്ടുണ്ടോ?)അത് പാടാൻ തോന്നാത്തതും ഭാഗ്യമായി. ഇല്ലങ്കിൽ രംഗം കൊഴുപ്പിക്കാനായി ഇതൊക്കെ പ്രീ പ്ലാൻ ചെയ്ത് ആളിനെ എറിഞ് കിടത്തിയേനേ:-)
ഒരു കുഞ്ഞ് സംഭവം പല തലങളിലൂടെ കടന്ന്, ഒരു പുത്തൻ ജീവിതത്തിന് ആശംസകളേകി അവസാനിപ്പിച്ചു.നന്നായി.
ആ അനുജത്തിക്കും അനുജനും എല്ലാ നന്മകളും നേർന്നുകൊണ്ട്...
കാക്കര ...
സ്വാഗതം മാഷേ. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ഹംസക്കാ...
അത് ശരി തന്നെയാണ്. അന്ന് മിസ്സ് സാറിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ വേറൊരു രസകരമായ രംഗം കൂടി കാണാമായിരുന്നു.
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
നിശാഗന്ധി...
പോസ്റ്റ് ചിരിപ്പിച്ചു എന്നറിയുന്നത് സന്തോഷം തന്നെ. കമന്റിനു നന്ദി.
Akbar ഇക്കാ...
അത് അന്ന് ബേബി സാറിനറിയില്ലായിരുന്നു. കമന്റിനു നന്ദി ഇക്കാ.
വിജയലക്ഷ്മി ചേച്ചീ...
വളരെ നന്ദി.
മുഖ്‌താര്‍...
അതെയതെ. വളരെ നന്ദി.
Rare Rose...
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഒപ്പം ആശംസകള്‍ക്കും നന്ദി.
എന്റെ ശാരികേ എന്നു തുടങ്ങുന്ന രൂപയുടെ ആ ഗാനം വളരെ മനോഹരം തന്നെയാണ്.
സുമേഷ് ...
പടം കൂവി തോല്‍പ്പിയ്ക്കുന്ന ഏര്‍പ്പാടൊക്കെ ഇപ്പോഴല്ലേ സുമേഷേ തുടങ്ങിയത്.
പ്രശാന്തിന്റെ പരിപാടികള്‍ കാണാറൂണ്ട് എന്നറിയിച്ചതിലും കുല്ലുവിനും രൂപയ്ക്കും ആശംസകള്‍ നേര്‍ന്നതിനും നന്ദി.
അലി ഭായ്...
വളരെ സന്തോഷം. ആശംസകള്‍ക്കും കമന്റിനും നന്ദി.
കുഞ്ഞൻ ചേട്ടാ...
ആശംസകള്‍ക്കും കമന്റിനും നന്ദി.
Libin K Kurian...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ഗൗരിനാഥന്‍ ...
വീണ്ടും കണ്ടതില്‍ സന്തോഷം ചേച്ചീ. ആശംസകള്‍ക്കും നന്ദി.
ചെറുവാടി...
വളരെ സന്തോഷം മാഷേ. പോസ്റ്റ് ഇഷ്ടമായെന്നറിയുന്നത് സന്തോഷം തന്നെ.
നന്ദേട്ടാ...
ഹ ഹ. ആക്കിയതാണോ നന്ദേട്ടാ... ;)
പിന്നെ, ഇത് വായിച്ചത് നന്ദപര്‍വ്വത്തില്‍ ഒരു പോസ്റ്റ് എഴുതാന്‍ പ്രചോദനമാകുന്നെങ്കില്‍ അതില്‍പ്പരം ഒരു സന്തോഷമുണ്ടോ? :)
ഭായ്...
ഹ ഹ. അതൊരു കാര്യം തന്നെയാണല്ലോ ഭായീ... കല്ലേറില്‍ പാട്ടുകളൊന്നും തുടങ്ങാതിരിയ്ക്കട്ടെ, അല്ലേ? ആശംസകള്‍ക്ക് നന്ദി ട്ടോ.
മെല്ലെ വായിച്ച് ഒരു നറു പുഞ്ചിരിയിലവസാനിച്ച പോസ്റ്റ്. ഇഷ്ടപ്പെട്ടു!
കുല്ലുവിനും രൂപയ്ക്കും എല്ലാ ആശംസകളും!
കോളേജ് വിശേഷങ്ങൾ നന്നായിരിക്കുന്നു.. സുഹൃത്ത് കുല്ലുവിനും കക്ഷിയുടെ ഭാവി ഭാര്യ രൂപക്കും (ഈ രൂപ ഞാൻ പഠിച്ച സഹോദരൻ മെമ്മോറിയൽ സ്കൂളിൽ നിന്നുമാണ് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ) വിവാഹാശംസകൾ.. പിന്നെ ശ്രീ കൂടെ പഠിച്ച കൂട്ടുകാരൊക്കെ പെണ്ണുകെട്ടി തുടങ്ങി.. ഹെയ്.. ഇല്ല.. ഞാൻ ഒന്നും പറഞ്ഞില്ല..
ഇത് പോലെ കൂവാന്‍ പറ്റാത്ത ഒരു കോളേജില്‍ ആണ് ഞാനും പഠിച്ചത്.
വായിച്ചു രസിച്ചു.:)
എന്തു വിഷമമുണ്ടെങ്കിലും ശ്രീയുടെ പോസ്റ്റ് വായിച്ചാൽ മനസ്സിന് സന്തോഷമാകും. അതൊരു വലിയ കഴിവാണ്.
ശ്രീയ്ക്ക് എപ്പോഴും നല്ലതു മാത്രം വരട്ടെ.
പിന്നെ ‘വിഷു ആശംസകൾ‘ കേട്ടൊ.
പ്രിയപ്പെട്ട ശ്രി,
കലാലയ ജീവിതം, എന്നും നമുക്ക് മധുരമുള്ള ഓര്‍മകളുടെ ഒരു കൂമ്പാരം തന്നെ ആണ്. കോളേജ് ഇനടുത്തു തന്നെ താമസിച്ചു പടിചിട്ടുളതിനാല്‍
ശ്രീ പറഞ്ഞ ആ ഒരു രസം ശെരിക്കും മനസിലാക്കാന്‍ പറ്റി..
അപ്പോള്‍ ശ്രി ആള് കൊള്ളാമല്ലോ , വലിയ വലിയ ആളുകള്‍ ആണല്ലോ കൂട്ട് ,
roopa was my favourite singer right from her begining in superstar, actually im a fan of hers, really talente she is....
congrats and best wished for the couple......convey this to them eh!
വളരെ രസകരമായ ഓര്‍മ്മകള്‍...!! വിമന്‍സ് കോളേജിന്റെ പരമാവധി സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ( ദുരുപയോഗം..?!) പഠിച്ചതുകൊണ്ട് ആ ദിനങ്ങള്‍ എനിക്ക് മധുരിക്കുന്ന ഓര്‍മ്മയാണ്.... കലാലയ വാര്‍ഷികത്തിനും എന്തിനു തീയേറ്ററില്‍ പോലും കൂവാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍ അന്നും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു....!! ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന ആ തിരുമുറ്റത്തെത്തിച്ചതിനു ശ്രീയോട് നന്ദി പറയുന്നു...!!
“സാറേ, തടയണ്ട, ഈ കൂവുന്ന കുട്ടികളെ എല്ലാം ഞാന്‍ തന്നെ പ്രത്യേകം പറഞ്ഞ് ഏര്‍പ്പാട് ചെയ്തതാണ്.”
ചിരിപ്പിച്ചു മാഷേ...
പഴയ കലാലയം ആ ഓർമ്മകൾ ഒകെ മനസ്സിൽ വന്നു.
ആ കോളെജ്ജ് ഡേ ഞാനും ഓർക്കട്ടേ.
ആശംസകൾ.. ആശംസകൾ
OT
സമയം കടന്നു പോവുകയാണ്.. ആർക്കും ആർക്കു വേണ്ടിയും കാത്തിരിക്കില്ല ..അപ്പോൾ വേഗമാവട്ടെ.. ശ്രി.. ..അപ്പോൾ നോക്കല്ലേ :)
കല്ലുവിനും രൂപക്കും വിവാഹമംഗളാശംസകള്‍. പോസ്റ്റ് ഇഷ്ടായി, ശ്രീ.
“അതു ശരി... ഇപ്പോഴത്തെ പാട്ടുകളുടെ ഒക്കെ ഒരു കാര്യം... കൂവലോടു കൂടി തുടങ്ങുന്ന പാട്ടുകളോ” "
അടിപൊളി ..
നല്ല പോസ്റ്റ് . ഞങളുടെ കോളേജ് കാലത്തേ ഓര്‍ത്തു പോയി . അവിടെയും ഇത് പോലെ ആയിരുന്നു .. എന്തെങ്കിലും ടെക്നിക്കല്‍ ഫെസ്റിവല്‍ നടക്കുമ്പോള്‍ ഒക്കെ രാത്രി മൊത്തം ഉറക്കം കളഞ്ഞു കോളേജ് ഒരുക്കുക്ക . അങ്ങനെ നല്ല ഓര്‍മ്മകള്‍.
ഇതൊക്കെ ഒന്ന് കൂടി ഓര്‍മിപ്പിച്ചതിനു നന്ദി.
നവ വധൂ വരന്മാര്‍ക്ക് എല്ലാവിധ ആശംസകളും ...........
പോസ്റ്റ് കലാലയ ജീവിതം ശ്രീ എത്രമാത്രം മനസ്സില്‍ കൊണ്ട് നടക്കുന്നു എന്ന് കാണിച്ചു തരുന്നു
ഇതും ഓര്‍മകളുടെ ഒരു വിരുന്നു പോസ്റ്റ് വളരെ വളരെ ഇഷ്ട്ടപെട്ടു.
കുട്ടുക്കാര്‍ക്ക് (കുല്‍ദീപ് & രൂപ )
മംഗള ആശംസകള്‍ !
ചിരിപ്പിച്ചു ശ്രീ..
jayanEvoor...
ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം ജയന്‍ ചേട്ടാ. ആശംസകള്‍ക്കും കമന്റിനും നന്ദി.
Manoraj...
ആശംസകള്‍ക്കും കമന്റിനും നന്ദി മാഷേ. അപ്പോ രൂപയെ പരിചയമുണ്ടാകാനിടയുണ്ട് അല്ലേ?
INDULEKHA...
ഞങ്ങള്‍ അങ്ങനെ കൂട്ടിലടച്ച പോലെയാണ് പഠിച്ചിരുന്നത് എന്നര്‍ത്ഥമില്ല ട്ടോ. പുറമേ നിന്നും ആരെങ്കിലും വിശിഷ്ടവ്യക്തികള്‍ വരുമ്പോള്‍ മാത്രം കോളേജിന്റെ പേരു കളയുന്ന രീതിയില്‍ കുട്ടികള്‍ പെരുമാറരുത് എന്ന് ബേബി സാറിന് നിര്‍ബന്ധമുണ്ടായിരുന്നൂ എന്ന് മാത്രം.
Echmukutty...
ഈ കമന്റ് തന്നെ ഒരു അംഗീകാരമാണ് ചേച്ചീ. ആശംസകള്‍ക്കു നന്ദി. തിരിച്ചും വിഷു ആശംസകള്‍ നേരുന്നു.
Readers Dais...
ശരിയാണ്. കോളേജിനടുത്ത് താമസിച്ച് പഠിച്ചവര്‍ക്കേ അതിന്റ് ഒരു സുഖം മനസ്സിലാക്കാനൊക്കൂ...
ആശംസകള്‍ക്കും കമന്റിനും നന്ദി. തീര്‍ച്ചയായും ആശംസകള്‍ അവരെ അറിയിയ്ക്കാം.
ചക്കിമോളുടെ അമ്മ...
ഇപ്പഴും അങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക് കുറവൊന്നുമില്ലല്ലോ. :)
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം, ചേച്ചീ.
ചാണ്ടിക്കുഞ്ഞ്...
വളരെ സന്തോഷം. കമന്റിനു നന്ദി.
അനൂപ് കോതനല്ലൂര്‍...
വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ. കമന്റിനു നന്ദി.
ബഷീര്‍ക്കാ...
ഹ ഹ. സമയം കടന്നു പോകുന്നു അല്ലേ... പതുക്കെ ആലോചിയ്ക്കാമെന്നേ... :) നന്ദി.
എഴുത്തുകാരി ചേച്ചീ...
ആശംസകള്‍ക്കും കമന്റിനും നന്ദി, ചേച്ചീ.
Sankar...
അതൊരു രസമുള്ള ഓര്‍മ്മ തന്നെയാണ് അല്ലേ? ആശംസകള്‍ക്കും കമന്റിനും നന്ദി
ramanika...
ശരിയാണ് മാഷേ. കലാലയ ജീവിതം എന്നും മനസ്സില്‍ കൊണ്ട് നടക്കാന്‍ ആഗ്രഹിയ്ക്കുന്നവരല്ലേ നമ്മളെല്ലാം...
ആശംസകള്‍ക്കും കമന്റിനും നന്ദി
കുമാരേട്ടാ...
വളരെ നന്ദി.
എന്തായാലും കല്ലുവിൽ നിന്നും രൂപയിൽ നിന്നും ഭാവിയിൽ എന്തെങ്കിലും മലയാള സിനിമക്ക് കിട്ടട്ടെ...ബേബിസാറിനും എറക്കാടൻ ടച്ചിൽ ഹൃദയംഗമായ ആശം സകൾ
ഇതാണോ കൂകി വിജയിപ്പിക്കല്‍?
നമ്മടെകോളേജാണേല്‍ അതങ്ങു കൂകി അലമ്പാക്കിയേനെ...
പിന്നെ മേലാലിത്തരം റിയാലിറ്റി ഷോയ്ക്കൊരുങ്ങുങ്ങനുള്ള ധൈര്യം ഉണ്ടാവില്ല്ല
ശ്രീ..നന്ദി..കോളേജ് ദിനങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയതിനു...
ഞാന്‍ പിറവം ബി.പി.സി യുടെ അയലത്തുകാരനാ..കീഴൂര്‍ ഡി.ബി.
രൂപക്കും കുല്ദീപിനും മംഗളാശംസകള്‍.
ശ്രീ,
വളരെ നൊസ്റ്റാൾജിക്കായ കോളേജ് ലൈഫ്, തിരിച്ച്‌കിട്ടില്ലെന്ന് മാത്രമല്ല, ഇന്നത്തെ കുട്ടികൾക്ക് അവ ലഭ്യവുമല്ല.
കുല്ലുവിനും രൂപയ്ക്കും ആശംസകളും നേരുന്നു...
Sulthan | സുൽത്താൻ
ഹേയ്, വളരെ നന്നായി.
കലാലയ ഓര്‍മ്മ പങ്കുവച്ചത് ഇഷ്ടമായി ...
*** കുല്ലുനും രൂപയ്ക്കും വിവാഹാശംസകള്‍ ***
Sree
glad to be here after a long time..
the way u write has something special.. simple, sweet and straight from heart..
:)
ശ്രീ, ബി.പി.സി. അനുഭവം നന്നായി. ഓരൊ മലയാളിക്കും ഇതരം എന്തെന്തു കാമ്പസ്സ് ഓര്‍മ്മ്മകല്‍ ഉണ്ടാകും. പിന്നെ ശൈശവ ദിശ എന്നത് ദശ എന്നു തിരുത്തില്ലെ. പിറവത്താണൊ വീട്. ബിജു.സി.പി യെ അറിയുമൊ. ചരക്ക് എന്ന പുസ്തകം ഈയിടെ വന്നു മാാതൃഭൂമിയില്‍ ആണവന്‍.
എറക്കാടൻ...
അതേ പ്രാര്‍ത്ഥന തന്നെയാണ് എനിയ്ക്കും. നന്ദി എറക്കാടാ...
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! ...
ഡോമി അങ്ങനെ ഒരു അനുഭവം മുകളില്‍ പറഞ്ഞിട്ടുണ്ട് :)
വരയും വരിയും : സിബു നൂറനാട്...
സ്വാഗതം. കീഴൂര്‍ ആണല്ലേ വീട്? എന്റെ ഒരു സുഹൃത്തിന്റെ വീടും കീഴൂര്‍ ആണ്.
കമന്റിനു നന്ദി.
Sulthan | സുൽത്താൻ...
വളരെ ശരിയാണ് സുല്‍ത്താനേ. അതു പോലെയുള്ള അനുഭവങ്ങള്‍ ഇനിയുള്ള തലമുറയ്ക്ക് കിട്ടുമോ എന്ന് കണ്ടറിയണം. ഞങ്ങളുടെ കോളേജ് പോലും ഒരുപാട് മാറി എന്നാണ് പറഞ്ഞു കേട്ടത്.
ആശംസകള്‍ക്കും ഈ അമ്പതാം കമന്റിനും നന്ദി.
Shukoor Cheruvadi...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
ജീവി കരിവെള്ളൂര്‍...
വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ. ആശംസകള്‍ക്കു നന്ദി.
Shades...
ഒരുപാടു നാളുകള്‍ക്ക് ശേഷമാണല്ലോ വരവ്? വീണ്ടും കണ്ടതില്‍ വളരെ സന്തോഷം. സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
വിനുവേട്ടാ...
വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി ട്ടോ.
എന്‍.ബി.സുരേഷ് ...
വീണ്ടും വന്നതിനും തെറ്റു തിരുത്തിയതിനും നന്ദി മാഷേ. ദശ എന്നാണോ ദിശ എന്നാണോ എന്നൊരു സംശയം എഴുതുമ്പോള്‍ ഉണ്ടായിരുന്നു :)
പിന്നെ, എന്റെ വീട് പിറവത്തല്ലാട്ടോ. ചാലക്കുടി അടുത്താണ്. ഞാന്‍ ഡിഗ്രി പഠിച്ചത് പിറവത്താണ് എന്നേയുള്ളൂ.
ബിജു.സി.പി...അറിയാനിടയില്ല.
കോളേജ് ജീവിതത്തിലേക്ക് കൂട്ടികൊണ്ട് പോയി!
കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു...
ശ്രീയുടെ പോസ്റ്റുകളെന്നും ഓർമ്മകളിലേക്കൊരു തിരിച്ചു പോക്കിനു സഹായിക്കാറുണ്ട്, അല്ല, നിർബന്ധിതനാക്കാറുണ്ട്. നന്ദി.
കോളേജ് ജീവിതത്തിന്റെ ഓര്‍മ്മ എന്നും ഒരു നോസ്റ്റാള്‍ജിയ തന്നെയാണ്-കല്ലുവിനും രൂപക്കും ആശംസകള്‍-നന്നായി എഴുതി
കുല്ലു മൈക്കിലൂടെ ഒരു ഗാനത്തിന്റെ ആദ്യ ഭാഗമായ ഹമ്മിങ് പാടാന്‍ തുടങ്ങിയതും സെക്കന്റുകള്‍ക്കകം ഓഡിറ്റോറിയത്തിന്റെ പല ഭാഗത്തു നിന്നുമായി ഓരോ കൂവലുകള്‍ കേട്ടു തുടങ്ങി.കുട്ടികള്‍ കൂവുന്നതു കേട്ടതും ബേബി സാര്‍ ഞെട്ടി. ബിപിസി കോളേജില്‍ അങ്ങനെ ഒരു സംഭവം അദ്ദേഹത്തിന് ആദ്യത്തെ അനുഭവമാണ്. തന്റെ കോളേജിനെയും അവിടുത്തെ അച്ചടക്കമുള്ള കുട്ടികളെയും പറ്റി കുറച്ചു മുന്‍പ് അതിഥികളുടെ മുന്നില്‍ വച്ച് പ്രസംഗിച്ചതേയുള്ളൂ... അപ്പോഴേയ്ക്കും? അദ്ദേഹം ഇരുന്നിരുന്ന കസേരയില്‍ തന്നെ തിരിഞ്ഞിരുന്ന് കുട്ടികളെ നോക്കി കയ്യുയര്‍ത്തി ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍ ആംഗ്യം കാണിച്ചു. ഒരു വ്യത്യാസമുമുണ്ടായില്ല. ദേഷ്യവും സങ്കടവുമെല്ലാം വന്ന് അദ്ദേഹം ചാടി എഴുന്നേറ്റു. കൂവുന്നവരോട് ദേഷ്യത്തില്‍ കുറച്ച് ശബ്ദമുയര്‍ത്തി, മിണ്ടാതെ അവിടെ ഇരിയ്ക്കൂ എന്ന് പറഞ്ഞു. പക്ഷേ എന്നിട്ടും കൂവലുകള്‍ കൂടുന്നതേയുള്ളൂ...
ഹ..ഹ..
നീ പണ്ട് പറഞ്ഞറ്റോര്‍ക്കുന്നു...
കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു...
ശ്രീ, വിവരണം കലക്കി കേട്ടോ ... ഇനി ഞാന്‍ ഒന്ന് കൂക്കികൊട്ടെ " കൂയ്"
ശരിക്ക് പറഞ്ഞാൽ ഈ ബി.ബി.സി ഡോക്യുമെന്ററി പോലുള്ള ഈ ബിപിസി ചരിതം ഓർമ്മകളിലേക്കുള്ള ഒരു മാർച്ച് പാസ്റ്റ് തന്നയായിരുന്നൂ....
പിന്നണിഗാനരംഗത്തെ കുലപതിമാരകാൻ പോകുന്ന ആ നവദമ്പതികൾക്കുള്ള ഏറ്റവും നല്ല വിവഹസമ്മാനമാണ് ,ശ്രീ ,കുൽദ്വീപിന് - കൂട്ടുകാരൻ എന്ന നിലയിൽ വളരെ രൂപലാവ്യണ്യത്തോടെ കൊടുക്കുന്ന ഈ സമർപ്പണം...കേട്ടൊ
വായിച്ച് വന്നപ്പോള്‍ എനിക്കും ഒന്ന് കൂവാന്‍ തോന്നി. ബേബി സര്‍ ആള് രസികനാണല്ലോ? എന്തായാലും ശ്രീ യുടെ കുല്ലുവിനും രൂപയ്ക്കും എന്റെ വകയായും എല്ലാ വിധ ആശംസകളും മംഗളങ്ങളും നേരുന്നു...!!
കൊള്ളാം..
ശ്രീ... ഒത്തിരി ഇഷ്ടമായി. ശ്രീയുടെ ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം. ലളിതം സുന്ദരം......സസ്നേഹം
ലളിതം..സുന്ദരം.. :)
ശ്രീ, ആദ്യം വായിച്ചപ്പോള്‍, തുടക്കത്തിലെ ആ വിവരണം വേണ്ടിയിരുന്നോ എന്നൊരു സംശയം ഉണ്ടായതാ. പക്ഷെ അതു വേണം. ഇല്ലെങ്കില്‍ ഒരു പൂര്‍ണ്ണത കിട്ടില്ല. സംഭവം കലക്കിട്ടോ. ഇനി സ്ഥിരമായി വന്നുകൊള്ളാം.
ഒരുപാട് ഒരുപാട് ഓർമ്മകൾ ഉണർത്തിയ ഒരു നല്ല പോസ്റ്റ് നന്ദി ശ്രീ നന്ദി
നന്നായിട്ടുണ്ട് ശ്രീ , ബേബി സാറിന്റെ ഞെട്ടല്‍ കലക്കി .. കല്ലുവിനും രൂപക്കും എന്റെ ആശംസകള്‍ , പിന്നെ മനോരാജിന്റെ കമന്റ്സ് എനിക്ക് ഇഷ്ട്ടപെട്ടു , അടുത്തെങ്ങാനും ഒരു ഊണ് കിട്ടുമോ ശ്രീ ?
രൂപ എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തും കൊച്ചനിയത്തിയും ആണ്... വിവാഹത്തിനു ഞാനും ഉണ്ടാവും... വളരെ നന്നായി ഈ കുറിപ്പ്.... രൂപയെ ഇവിടെയും കുല്‍ദീപിനെ ഇവിടെയും കാണാം...
കുല്‍ദീപിനും രൂപയ്ക്കും ആശംസകള്‍....ശ്രീയ്ക്ക് വളരെ നന്ദി...ആശംസകള്‍...
എങ്കിലും ഗാനമേളയ്ക്കു മാത്രം വേണമെങ്കില്‍ കാണികളെ ശല്യപ്പെടുത്താതെ കുറച്ച് ആട്ടവും പാട്ടും ഡാന്‍സുമൊക്കെ ആകാം എന്ന് പറഞ്ഞത് എല്ലാവരെയും സന്തോഷിപ്പിച്ചു
Domy പറഞ്ഞതുപോലെ എങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നെനെ സ്ഥിതി.
രസമായി വിവരിച്ചിരിക്കുന്നു ശ്രീ.
അഭി ...
ആശംസകള്‍ക്കും കമന്റിനും നന്ദി.
പ്രവീണ്‍ വട്ടപ്പറമ്പത്ത് ...
വളരെ സന്തോഷം, നന്ദി.
jyo ചേച്ചീ...
വളരെ ശരിയാണ്. കോളേജ് ജീവിത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാവര്‍ക്കും വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ട പ്രതീതിയല്ലേ എപ്പൊഴും തരുന്നത്? ആശംസകള്‍ക്കും കമന്റിനും നന്ദി.
ശ്രീച്ചേട്ടാ...
ആശംസകള്‍ക്കും കമന്റിനും നന്ദി.
ഒഴാക്കന്‍...
വളരെ നന്ദി മാഷേ. ധൈര്യമായി കൂവിക്കോളൂ :)
ബിലാത്തിപട്ടണം...
ഈ കമന്റിനു നന്ദി മാഷേ. ആശംസകള്‍ക്കും നന്ദി.
അച്ചൂസ് ...
വളരെ നന്ദി അച്ചുവേട്ടാ.
Jishad Cronic™...
നന്ദി.
ഒരു യാത്രികന്‍...
വളരെ നന്ദി മാഷേ.
sijo george...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
chithal...
സ്വാഗതം. ആദ്യ ഭാഗം വേണോ എന്ന് ഞാനും സംശയിച്ചാണ് എഴുതിയത്. പക്ഷേ മാഷു പറഞ്ഞതു പോലെ അതില്ലെങ്കില്‍ മുഴുവനാകില്ല എന്ന് തോന്നി. നന്ദി മാഷേ.
ഇന്‍ഡ്യാഹെറിറ്റേജ്...
വളരെ സന്തോഷം മാഷേ. നന്ദി.
മഴവില്ല് ...
കുറച്ചു കൂടെ കഴിയട്ടെ ചേച്ചീ :)
ആശംസകള്‍ക്കും കമന്റിനും നന്ദീട്ടോ.
ഗോപന്‍ മാഷേ...
അപ്പോ രൂപയെ അടുത്തറിയാം അല്ലേ? പിന്നെ കുല്ലുവിന്റെയും രൂപയുടെയും ലിങ്ക് പോസ്റ്റില്‍ തന്നെ കൊടുത്തിരുന്നു. :)
ആശംസകള്‍ക്ക് നന്ദി.
പട്ടേപ്പാടം റാംജി...
അതു പോലെ എങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ പരിപാടി എപ്പോ കുളമായി എന്ന് ചോദിച്ചാല്‍ പോരേ മാഷേ... ഹ ഹ.
കമന്റിനും ആശംസകള്‍ക്കും നന്ദി.
വിഷുദിന ആശംസകള്‍ shree.
sree: nalla post..
mone ee varsham sampalsamruddhavum nanmmakal niranjathumaavatte..vishu dinaashamsakal!!!
ക്ഷേമൈശ്വര്യങ്ങളോടെ എന്റെി ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു!
നിങ്ങള്‍ക്കും പ്രിയപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും …….
നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ
…ഇരിഞ്ഞാലക്കുടക്കാര൯
കുല്ദീപിനും രൂപയ്ക്കും വിവാഹമംഗളാശംസകള്‍!!!
കലാപ്രതിഭക്ക് യുവഗായിക :)
HAPPY VISHU
വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
sree njan mikkavarum srreyude blog vayikkuna vyakthi aanu....
nalla rajana padavam undekilum chilappolokke sreeyude ezhuthil thaan oru appavi aanu enna reethi kadnau varunu... classil oru alampinu nikkathe ulla oru decent payyan enna reethi...adu repeat aayit pala blogilum kaanunu...
pinne collegine patty parnaja karyam....collegil rashtriyamillayirunu achakadathinte symbol aayirunu ennoke....
Sree, rashtriya party kalude akram rashtriyathodu enikum thalparaym illa.... ennalum kalalaya rashtriyam eppolum oru sugamulla orma thanne aanu oru nalla anubavam aanu oru padam aanu....adillathathu kondanu ippol padichu purathirangunna kuttikal verum thotta vadikalum puram lokathe kurichu oru arivum illathavar aayum pokunnathu....
നിറം സിനിമയിലെ ആ പാട്ട് വളരെ നല്ലതായിരുന്നു ..അതുപോലെ തന്നെ ഇത് വായിച്ചപോള്‍ ഞാന്‍ ആ സംഭവം മുന്‍പില്‍ കാണുക്ക ആയിരുന്നു .ചിരിയിലും കൂടുതല്‍ എനിക്ക് തോന്നിയത് അത് കണ്ടു നിന്ന ബാക്കി എല്ലാ കുട്ടികളുടെയും കാര്യം ആണ് ...ഈ ബ്ലോഗ്‌അന്ന് കൂവിയ മിടുക്കന്മാര് വായിക്കുമ്പോള്‍ എന്താവും ? .അവര് പിന്നെയും ഇത് വായിച്ചു ചിരിക്കുമായിരിക്കും അല്ലെ ?എന്തായാലും സര്‍ കൊള്ളാം ട്ടോ .അതുപോലെ ബ്ലോഗ് നെ കുറിച്ച് എന്നും പറയുന്ന വാക്കുക്കള്‍ തന്നെ ..ആത്മാര്‍ത്ഥമായ ഒരു വിവരണം !!!!!!!
hi sree,
entha parayendathennariyilla,ennu muzhuvan sreeye vayikkukayayirunnu,ethrathavana kannuniranjuvennariyilla,nannayittundu ketto,eniyum othiri ezhuthan sadikkatte,
വിഷു ആശംസകള്‍...
ഹാ ഹാ ഹാ .. നല്ല പോസ്റ്റ്
ശ്രീ ലേറ്റ് ആയി പോയി വായിക്കാന്‍ ...
നന്നായി എന്നണോ അതോ കൊള്ളാം (ശ്രീ പറയുംപോലെ ..hehhe ) പറഞ്ഞു നിര്‍ത്തുന്നില്ല ......കിടിലം
ഒരു പാട് ഇഷ്ട്ടമായി ശ്രീ
Happy vishu
ശ്രീ...
അപ്പോഴെങ്കിലും സര്‍ നോട് കാര്യം പറഞ്ഞത് കാര്യമായി.. അല്ലേല്‍ പുള്ളി കൂവല്‍ക്കാരെ suspend ചെയ്തേനെ..:)
ഹോ!! അന്നൊരു പക്ഷേ കല്ലു എന്ന കല്‍ദീപ് കരോക്കെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇത് വായിക്കാന്‍ സാധിക്കാതെ വന്നേനെ.
:-)
:)
കുല്ലുവിനും രൂപക്കും വിവാഹമംഗളാശംസകള്‍.
(രൂപയുടെ പാട്ട് ടിവിയില്‍ കണ്ടിട്ടുണ്ട്.)
ബേബിസാറിന്റെ confusion നല്ല തമാശയായി തോന്നി. നന്നായി എഴുതി ശ്രീ.
ശ്രീക്കുട്ടാ,
നന്ദി, ഞാനും അല്‍പ്പസമയം കോളേജ് ലൈഫിന്റെ ഓര്‍മ്മകളീലേക്കു പോയി...
കല്ലുവിനും , രൂപയ്ക്കും ആശംസകളോടേ.
ക്ഷേമാശംസകള്‍ തനിയ്ക്കും.
ശ്രീ, കുറച്ചു താമസിച്ചാണ് ഈ പോസ്റ്റ് വായിക്കാന്‍ പറ്റിയത് , ഷേബ മിസ്സിന്‍റെ ഐഡിയ കലക്കി :)
കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു.
Akbar ഇക്കാ...
വളരെ നന്ദി
വിജയലക്ഷ്മി ചേച്ചീ...
ആശംസകള്‍ക്കും കമന്റിനും നന്ദി.
Anonymous1(ഇരിഞ്ഞാലക്കുടക്കാര൯)...
വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.
അരുണ്‍ ...
കലാപ്രതിഭക്ക് യുവഗായിക!അതു തന്നെ. നന്ദി.
ബിലാത്തിപട്ടണം...
ഈ ആശംസകള്‍ക്ക് നന്ദി മാഷേ :)
Anonymous2...
വായനയ്ക്കും അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി മാഷേ. :)
ഒപ്പം മറ്റു ബ്ലോഗ് പോസ്റ്റുകള്‍ കൂടെ നോക്കാന്‍ സമയം കണ്ടെത്തി എന്നറിഞ്ഞതിലും സന്തോഷം.
siya...
വളരെ നന്ദി സിയാ. അന്ന് കൂവിയവരൊക്കെ ഇന്ന് എവിടെയാണോ ആവോ?
Anonymous3...
വളരെ സന്തോഷം, ആശംസകള്‍ക്ക് നന്ദി.
Jishad Cronic™ ...
നന്ദി.
Aneesa...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
MyDreams...
ഹ ഹ. എങ്ങനെ പറഞ്ഞാലും പ്രശ്നമില്ലാട്ടോ. നന്ദി :)
വെള്ളത്തിലാശാന്‍...
സ്വാഗതം.
അത് ശരിയാ. അപ്പോഴെങ്കിലും പറഞ്ഞത് ഭാഗ്യം :)
Dhanush | ധനുഷ് മാഷേ...
അതെയതെ. ഹ ഹ.
വായനയ്ക്കും കമന്റിനും നന്ദി മാഷേ.
കൃഷ് ചേട്ടാ...
ആശംസകള്‍ക്ക് നന്ദി.
Mukil...
നന്ദി ചേച്ചീ
ചിരിപ്പൂക്കള്‍...
വീണ്ടും കണ്ടതില്‍ സന്തോഷം നിരഞ്ജന്‍ മാഷേ. ആശംസകള്‍ക്ക് നന്ദി.
Renjith...
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദി.
വരാന് വൈകി ക്ഷമിക്കുക... കലാലയ അനുഭവങ്ങള് നന്നായിരിക്കുന്നു, ഞാനും പിറവം കണെക്ഷനെ കുറിച്ച് ചിന്തിച്ച് വഷളായി ഇര്ക്കുമ്പോഴാ മുകളിലെ മറുപടി കണ്ടത്, ആ ഏരിയ ഒക്കെ കുറച്ച് അറിയാംന്നേ
ശ്രീ, ഞാനും വരാനിത്തിരി വൈകി. ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കോളേജ് ജീവിതത്തിലേക്കൊന്ന് മടങ്ങിപ്പോയി. പഴയ ഓര്‍മ്മകളിലേയ്ക്കുള്ള ഒരെത്തിനോട്ടം...
പഠിച്ചത് വിമന്‍സ് കോളേജിലായിരുന്നുവെങ്കിലും ഞങ്ങളും കൂവാന്‍ ഒട്ടും മോശമല്ലായിരുന്നു! :)
കുല്ലുവിനും, രുപയ്ക്കും എന്റെ ആശംസകള്‍!
ശ്രീ, വാർഷികം അടിപൊളിയായി.....
കുൽദീപിനും രൂപക്കും വിവാഹ മംഗളാശംസകൾ...
ഓര്‍മ്മകള്‍ക്കെത്ര സുഗന്ധം .. ആത്മാവില്‍ നഷ്ട സുഗന്ധം
സോറി..വരാന്‍ ഇത്തിരി വൈകിട്ടോ..
നല്ല അനുഭവം
ബേബി സാര്‍ ശരിക്കും ചിരിപ്പിച്ചു
കുല്ലുവിനും രൂപക്കും എന്റെയും എല്ലാവിധ ആശംസകളും നേരുന്നു..
sreekutta,
valya pullikal aanalle friends?
thanks for the nostalgic post.i saw your name in newspaper in an article about mallu bloggers meet.you too are a celebrity now! ;-)
Nalla post sree a..
thanks ...
nalla post sree....roopayude pattukal oththiri istamanu enikku.super star-il roopa padiya pattukal veendum venndum kelkkarundu..
വളരെ രസകരമായി തന്നെ എഴുതി..
കല്ലുവിനും രൂപയ്ക്കും ആശംസകള്‍.
ഓര്‍മക്കുറിപ്പുകള്‍ വീണ്ടും വരട്ടെ..
ആദ്യം തന്നെ ക്ഷമ ചൊദിക്കട്ടെ, എന്റെ പോസ്റ്റുകള്‍ മുടങ്ങാതെ നോക്കാറുള്ള താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ നോക്കാന്‍ വൈകി.കോളേജനുഭവങ്ങള്‍ എഴുതാനിരുന്നാല്‍ തീരില്ല. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാല ഘട്ടമാണ് ഓരോരുത്തരുടെ ജീവിതത്തിലും ഏറ്റവും സന്തോഷകരമായത്.ചെറുപ്പത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തിരുന്നു അയവിറക്കാനും മറ്റുള്ളവരുമായി പങ്കു വെക്കാനും ഒരു പ്രത്യേക രസം തന്നെയാണ്. കൂട്ടത്തില്‍ കൂട്ടുകാരനെ സ്മരിച്ചതും അദ്ദേഹത്തിന്റെ വിവാഹത്തെപ്പറ്റി പരാമര്‍ശിച്ചതും നന്നായി. ഇതൊക്കെയായപ്പോല്‍ പോസ്റ്റ് വല്ലാതെ നീണ്ടു പോയെന്നു മാത്രം. അഭിനന്ദനങ്ങള്‍!
nalla oru post.kuldeepinum ruupakkum vivaaha asamsakal.:)
kollam valare nannayittundu.......
pratheekshakalode kathirikkunnu....
aduthathinayi......
ഇഷ്ടദിനങ്ങളുടെ നഷ്ടപ്പെട്ട ഓര്‍മ്മകളിലേയ്ക്ക് തിരികെ കൊണ്ടുപോകുന്ന ഈ പോസ്റ്റിനു നന്ദി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താങ്കളുടെ സൃഷ്ടി പ്രസിദ്ധീകരിച്ചിരുന്നില്ലേ...?
Pd ...
വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം മാഷേ. പിറവം കണക്ഷന്റെ കാര്യം വ്യക്തമായല്ലോ അല്ലേ? പിറവത്തിനടുത്താണോ നാട്?
Vayady...
കോളേജ് ലൈഫിലല്ലേ ധൈര്യമായി കൂവാന്‍ പറ്റൂ അല്ലേ? ആശംസകള്‍ക്കും കമന്റിനും നന്ദി.
വീ കെ മാഷേ...
ആശംസകള്‍ക്കും കമന്റിനും നന്ദി.
സുനില്‍ പെരുമ്പാവൂര്‍...
സത്യം തന്നെ മാഷേ, നന്ദി.
സിനു...
ആശംസകള്‍ക്കും കമന്റിനും നന്ദി.
monsoon-dreams...
ദീപികയുടെ സപ്ലിമെന്റിന്റെ കാര്യമല്ലേ? ഞാനും കണ്ടിരുന്നു, അതുമൊരു സന്തോഷ വാര്‍ത്ത തന്നെ. നന്ദി.
ചേച്ചിപ്പെണ്ണ്...
വളരെ നന്ദി.
Diya...
വളരെ സന്തോഷം ചേച്ചീ.
Sirjan ...
ആശംസകള്‍ക്കും ഈ നൂറാം കമന്റിനും നന്ദി.
മുഹമ്മദുകുട്ടി മാഷേ...
സ്വാഗതം. വളരെ നന്ദി മാഷേ. മനസ്സില്‍ വരുന്നത് അങ്ങ് എഴുതുന്നു എന്നല്ലാതെ വീണ്ടും എഡിറ്റ് ചെയ്യാന്‍ മിനക്കെടാത്തതിന്റെ കുഴപ്പം കൂടിയാകും മാഷേ ഈ നീളക്കൂടുതല്‍ :)
sayanora...
ആശംസകള്‍ക്കും കമന്റിനും നന്ദി.
Ji Yes Key...
വീണ്ടും കണ്ടതില്‍ സന്തോഷം. കമന്റിനു നന്ദി.
pallikkarayil...
വളരെ നന്ദി മാഷേ.
Raveena Raveendran...
സ്വാഗതം. തൊട്ടു മുന്‍പത്തെ പോസ്റ്റാണ് മാതൃഭൂമിയില്‍ വന്നത്.
സന്ദര്‍ശനത്തിനു നന്ദി.
baby sir manassil maayaathe nilkkunu...kollaam sree....mangippoya kalaalaya chithrangalkk thilakkam vayppikkaan kazhinju......
നന്നായിരിക്കുന്നു ശ്രീ ..
Click here for Thattukadablog
ഈ സംഭവങ്ങളെല്ലാം ഓര്‍മ്മ വരുമ്പോഴാണ് പലതും നേടിയതിന്റെ ഒപ്പം തന്നെ മറ്റു പലതും നമുക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട് എന്ന് നാം മനസ്സിലാക്കുന്നത്.
വളരെ ശരിയാണു ശ്രീ പൊയ്പ്പോഴ ആ കാലം ഒരിക്കൽ കൂടി തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ആശയില്ലേ..
നുമ്മക്കട പ്രശാന്തും നിങ്ങളുടെ കോളേജിൽ പഠിച്ചതാല്ലേ..നന്ദി ഒരു നല്ല വായന നൽകിയതിനു..
തുടരുക
ശ്രീ ..അദ്യം തന്നെ എന്റെ ബ്ലോഗിലെ കമന്റ്കൾക്ക് നന്ദിയുണ്ട് ട്ടൊ. ഇത് വഴി വരാൻ ഒരിത്തിരി വൈകിപ്പോയി. വന്നപ്പോഴെ വായിച്ചത് പഴയ കോളേജ് ദിവസങ്ങളിലെക്ക് കൂട്ടിക്കൊണ്ട് പോകുന്നതായി. വളരെ നന്നായി എഴുതിയിരിക്കുന്നുട്ടൊ. രൂപയുടെ പ്രോഗ്രാം കണ്ടിട്ടുണ്ട്.
നന്നായിരിക്കുന്നു ശ്രീ ..കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു...
nalla rasamulla orma ..
best wishes
ശ്രീ ,
നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടമായി!
കുല്ലുവിനും രൂപയ്ക്കും എല്ലാ ഭാവുകങ്ങളും !
കലാലയ സ്മരണകളിലേയ്ക്ക് കൂട്ടികൊണ്ടുപോയതിന് നന്ദി ശ്രീ..
നന്നായിരിയ്ക്കുന്നു...
എല്ലാ ആശംസകളും!!!
ശ്രീ ..ഒരു പോസ്റ്റിട്ടാല്‍ ഒന്നറിയിക്കണേ..
ഏപ്രില്‍ ൧൮ എന്ന് വായിച്ചപ്പോള്‍ ബാലചന്ദ്രമേനോനെ ഓര്‍ത്തുപോയി ഇപ്പോള്‍ എല്ലാം കഴിഞ്ഞിരിക്കുമെല്ലോ !
കല്ലുവിന് ആശംസകള്‍.
എന്‍റെ പുതിയ പോസ്റ്റ് നോക്കണേ ..
http://sidheekthozhiyoor.blogspot.com
sreedevi...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ ...
വളരെ നന്ദി.
കമ്പർ...
ഇനി ആ കാലമെല്ലാം ഓര്‍മ്മക്ളില്‍ മാത്രമല്ലേ ഉള്ളൂ
കമന്റിനു നന്ദി.
കുഞ്ഞാമിന...
സ്വാഗതം. വായന്യ്ക്കും കമന്റിനും നന്ദി.
ശ്രീ..jith...
വളരെ സന്തോഷം. ആശംസകള്‍ക്കും കമന്റിനും നന്ദി.
the man to walk with...
നന്ദി.
Mahesh Cheruthana/മഹി...
വളരെ നന്ദി, മഹേഷ് ഭായ്
ജോയ് പാലക്കല്‍...
ആശംസകള്‍ക്കും കമന്റിനും നന്ദി മാഷേ.
സിദ്ധീക്ക് തൊഴിയൂര്‍...
ഏപ്രില്‍ 18 നാണ് കല്യാണം എന്ന് അവനാദ്യം വിളിച്ചു പറഞ്ഞപ്പോഴും ഞാനവനെ ഓര്‍മ്മിപ്പിച്ചത് ബാലചന്ദ്രമേനോന്റെ ആ ചിത്രമായിരുന്നു. വളരെ നന്ദി മാഷേ.
പിന്നെ, മറ്റൊരു സന്തോഷം കൂടി... മണിരത്നത്തിന്റെ 'രാവണ്‍' എന്ന സിനിമയുടെ മ്യൂസിക് സിഡി കവറില്‍ Backing Vocals പാടിയവരുടെ ലിസ്റ്റില്‍ കുല്ലുവിന്റെ പേരുമുണ്ട്.
ശ്രീ....
ബേബി എം വർഗ്ഗീസ് സാർ അതിനു ശേഷം കോതമംഗലം എൽദോ മാർ ബ്സേലിയസ് കോളേജിലെ പ്രിൻസിപ്പാൾ ആയിരുന്നു. ഇപ്പോഴും തുടരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. എന്റെ ഒരു സുഹൃത്ത് അവിടെ M.A.ക്ക് പഠിക്കുന്നുണ്ടായിരുന്നു. അവൻ സാറിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.
എന്തായാലും, വായിക്കാൻ വളാരെ രസമുണ്ടായിരുന്നു....
വരാന് വൈകി. നന്നായിരിക്കുന്നു ശ്രീ.കോളേജ് ജീവിതത്തിലേക്ക് കൂട്ടികൊണ്ട് പോയി.നല്ല രസമുള്ള ഓര്‍മ്മകള്‍. ശ്രീ എന്നും ഓർമ്മകളിലേക്കൊരു തിരിച്ചു പോക്കിനു സഹായിക്കാറുണ്ട് .ആശംസകൾ.
പിറവത്തിനടുത്താണോ നാട്?... അതെ മുളന്തുരുത്തിയിലാണ് വീട്.. ദാ നാട്ടില് പോയി തിരിച്ചെത്തിയതേ ഉള്ളൂ
ഒരുപാട് ഇഷ്ടമായി ഈ പോസ്റ്റ്.
Post a Comment