കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഏറ്റവും തെളിമയോടെ നില്‍ക്കുന്ന ഒന്നാണ് ചില രാത്രികളില്‍ തറവാട്ടില്‍ കിടക്കാന്‍ പോകുന്നത്. ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറമായിരുന്നു തറവാടെങ്കിലും അവധി ദിവസങ്ങളിലൊഴികെ അവിടെ കിടന്നുറങ്ങാനൊന്നും അച്ഛനുമമ്മയും മിക്കവാറും സമ്മതിയ്ക്കാറില്ല (അതല്ലെങ്കില്‍ തറവാട്ടില്‍ അമ്മൂമ്മമാര്‍ ഒറ്റയ്ക്കാകുന്ന ദിവസങ്ങളാകണം). കാരണം അവിടെ പോയിരുന്ന് വല്ലതും കളിച്ചു കൊണ്ടിരിയ്ക്കുകയോ വര്‍ത്തമാനം പറഞ്ഞ് സമയം കളയുകയോ ചെയ്യുകയല്ലാതെ ഞങ്ങളുടെ പഠനം ഒന്നും നടക്കില്ല എന്ന കാര്യം അവര്‍ക്ക് നന്നായി അറിയാം. അതു കൊണ്ടു തന്നെ കഴിയുന്നതും ഞാനും ചേട്ടനും തറവാട്ടില്‍ അമ്മൂമ്മമാര്‍ക്കൊപ്പം പോയി കിടക്കാനുള്ള അവസരം ഒരിയ്ക്കലും മിസ്സാക്കാറില്ല. മാര്‍ച്ച് മാസം പരീക്ഷകള്‍ കഴിയാന്‍ കാത്തിരിയ്ക്കുകയായിരിയ്ക്കും ഞങ്ങള്‍. അവസാനത്തെ പരീക്ഷ കഴിയുന്ന അന്ന് മുതല്‍ പിന്നെ കുറേ കാലത്തേയ്ക്ക് കിടപ്പ് തറവാട്ടിലായിരിയ്ക്കും. അതു മാത്രമല്ല, മാര്‍ച്ച് – ഏപ്രില്‍ മാസമായാല്‍ അമ്മായിയുടെ മക്കളായ നിതേഷ് ചേട്ടനും നിഷാന്ത് ചേട്ടനുമെല്ലാം അവധിക്കാലം ചിലവിടാന്‍ അവിടേയ്ക്കെത്തും.
അന്ന് ഞങ്ങളുടെ വീടിനേക്കാള്‍ സൌകര്യമെല്ലാം കുറവാണ് തറവാട്ടു വീടിന്. വാര്‍ക്ക വീടല്ല, ഓട് മേഞ്ഞതാണ്. കയറി ചെല്ലുന്ന വരാന്തയിലും അടുക്കളയിലും മാത്രമേ സിമന്റ് തറയുള്ളൂ. മറ്റെല്ലാ മുറികളും ചാണകം മെഴുകിയതാണ്. വീടിന്റെ പിന്നാമ്പുറത്തെ ഒരു ഭാഗം ഓല മേഞ്ഞതാണ്. കിടക്കാന്‍ കട്ടിലില്ല. ചാണകം മെഴുകിയ നിലത്ത് തഴപ്പായ വിരിച്ച് അതിലാണ് കിടപ്പ്. എന്തിന്, ഭക്ഷണം കഴിയ്ക്കുന്നതു പോലും നിലത്തിരുന്നാണ്. ശക്തമായ മഴക്കാലത്ത് ഓടിട്ടതെങ്കിലും ചില മുറികളിലെങ്കിലും ചോര്‍ച്ച ഉണ്ടാകും. അവിടെയെല്ലാം ഉണങ്ങിയ ഓലക്കീറുകളുണ്ടാകും. പലപ്പോഴും മഴ പെയ്യുന്ന നേരത്ത് ഭിത്തിയില്‍ കോണി ചാരി ചോര്‍ച്ച തോന്നുന്നിടങ്ങളിലെ ഓടുകള്‍ അനക്കി വിടവ് ഇല്ലാതാക്കുന്നതും ഓലക്കീറുകള്‍ വച്ച് ചോര്‍ച്ച തടയുന്നതും കുട്ടികളായ ഞങ്ങളാരുടെയെങ്കിലും ഡ്യുട്ടി ആയിരുന്നു. (അന്ന് അത്തരം ജോലികളൊക്കെ ഒരു ക്രെഡിറ്റ് ആയിരുന്നു)
യാതൊരു വിധ ആര്‍ഭാടങ്ങളുമില്ലാത്ത അവധിക്കാലം ആയിരുന്നെങ്കില്‍ക്കൂടിയും ആ കാലത്തെ ഒരു ജീവിതസുഖം ഒന്നും ഒരിയ്ക്കലും മറക്കില്ല. ഒരു മദ്ധ്യവേനലവധി മുഴുവനും എങ്ങനെയെല്ലാം കളിച്ചു തീര്‍ക്കാം എന്നതിനെല്ലാം പരിക്ഷക്കാലത്തു തന്നെ പ്ലാന്‍ ഉണ്ടാക്കിയിട്ടുണ്ടാകും. കളിവീടു കെട്ടല്‍, കള്ളനും പോലീസും, കിളിത്തട്ട്, ആറൂമാസം, ഊഞ്ഞാലാട്ടം, നാടന്‍ പന്തുകളി, കുട്ടിയും കോലും, ഒളിച്ചു കളി, നിധി വേട്ട, കരുനീക്കം, നൂറാം കോല്‍, മോതിരം, ഏറു പന്ത് അങ്ങനെയങ്ങനെ ഒട്ടേറെ നാടന്‍ കളികള്‍… പകലു മുഴുവന്‍ കളിച്ചു നടന്ന് രാത്രിയാകുമ്പോള്‍ വീട്ടില്‍ വന്ന് കുളിച്ച് വസ്ത്രം മാറി അമ്മൂമ്മയുടെ വിളിയ്ക്കായി കാതോര്‍ത്തിരിയ്ക്കും. അതല്ലെങ്കില്‍ ചിലപ്പോള്‍ അച്ഛന്‍ പോകാന്‍ സമ്മതിച്ചില്ലെന്നു വരും. (പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല, എങ്കിലും ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛന്‍ സാമാന്യം ഗൌരവക്കാരനായിരുന്നു. ഒരു തരത്തിലുള്ള ദുഃസ്വാതന്ത്ര്യവും അനുവദിയ്ക്കില്ല. പിന്നീട്, വളര്‍ന്ന് വരുന്തോറും അച്ഛന്റെ സമീപനത്തില്‍ മാറ്റം വന്നു തുടങ്ങി. ഇപ്പോഴാണെങ്കില്‍ അച്ഛനും ചേട്ടനും ഞാനും സുഹൃത്തുക്കളെ പോലെയായി.)
രാത്രിയായിട്ടും ഞങ്ങളെ അങ്ങോട്ട് കണ്ടില്ലെങ്കില്‍ അച്ഛമ്മ [അച്ഛന്റെ അമ്മ] വീട്ടിലേയ്ക്ക് വരും. എന്നിട്ട് ഒരു ശുപാര്‍ശ പോലെ അച്ഛനോട് പറയും “എടാ, അവരെ അങ്ങോട്ട് പറഞ്ഞു വിട്”
അച്ഛന്‍ ഗൌരവം വിടാതെ പറയും “എന്തിനാ ഇപ്പോ അവിടെ പോയി കിടക്കുന്നത്? ഇവിടെ എന്താ കുഴപ്പം”
എന്നിട്ട് പറയും “ ശരി. ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതി”
ഞങ്ങള്‍ വീണ്ടും പ്രതീക്ഷയോടെ അച്ഛമ്മയെ നോക്കും. അതു മനസ്സിലാക്കി അച്ഛമ്മ വീണ്ടും ഇടപെടും “ അതു വേണ്ട, അവര്‍ക്കും കൂടിയുള്ള ഭക്ഷണം ഞാന്‍ ഇട്ടിട്ടുണ്ട്’
“മക്കളിങ്ങു വാ...” അച്ഛന്‍ വീണ്ടും എന്തെങ്കിലും പറയാന്‍ ശ്രമിയ്ക്കുമ്പോഴേയ്ക്കും അച്ഛമ്മ ഞങ്ങളെ വിളിച്ചു കഴിഞ്ഞിരിയ്ക്കും .
പിന്നെ അച്ഛന്‍ ഒന്നും പറയില്ല. മിക്കവാറും ദിവസങ്ങളില്‍ ഈ നാടകം അരങ്ങേറാറുണ്ട്. അന്നത്തെ തറവാട്ടു വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി കണക്കിലെടുത്താണ് അച്ഛന്‍ ഞങ്ങളെ തടയുന്നത് എന്ന് മനസ്സിലാക്കാനുള്ള അറിവൊന്നും അന്ന് ഞങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. പലപ്പോഴും അച്ഛന്‍ തന്നെയാകും തറവാട്ടിലേയ്ക്ക് അരിയും അത്യാവശ്യം സാമാനങ്ങളുമെല്ലാം വാങ്ങി കൊടുക്കുന്നത്. പിന്നെ കറി വയ്ക്കാനുള്ള വകുപ്പെല്ലാം കൊച്ചമ്മൂമ്മ സ്വന്തം പറമ്പില്‍ നിന്ന് കണ്ടെത്തിക്കോളും. അത് ചിലപ്പോള്‍ ചക്കയാകാം, മാങ്ങയാകാം, മരച്ചീനിയാകാം, കാച്ചിലോ ചീരയോ അങ്ങനെ എന്തുമാകാം. പക്ഷെ അത് സ്വന്തം കൈപ്പടയില്‍ കൊച്ചമ്മൂമ്മ ഉണ്ടാക്കി തരുമ്പോഴുള്ള ആ സ്വാദ്! അത് ജീവിതത്തില്‍ വേറെ ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല, അതിപ്പോള്‍ വെറുതേ ഉള്ളിയും മുളകും ചാലിച്ച ചമ്മന്തിയായാല്‍ പോലും. (ഈ കാര്യത്തില്‍ അമ്മയും ചിറ്റയുമെല്ലാം കൊച്ചമ്മൂമ്മയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുള്ളതാണ്)
രാത്രിയായാല്‍ അച്ഛമ്മയുടെ കൂടെയായിരിയ്ക്കും ഞങ്ങള്‍ കുട്ടികളെല്ലാം കിടക്കുക. (കുട്ടികളെ ഇഷ്ടമൊക്കെ ആണെങ്കിലും രാത്രിയിലെ ഉറക്കം തടസ്സപ്പെടുമെന്നതിനാല്‍ കൊച്ചമ്മൂമ്മ ആ സാഹസത്തിനു മുതിരാറില്ല.) ഞങ്ങളാണെങ്കില്‍ ഉറങ്ങാന്‍ കിടന്നാലും സിനിമാക്കഥകളും പ്രേതകഥകളും സ്കൂളിലെ വീരസ്യങ്ങളുമെല്ലാം പറഞ്ഞ് ഉറങ്ങുമ്പോഴേയ്ക്കും ഒരു നേരമാകും. ഈ ബഹളം കാരണം അച്ഛമ്മയ്ക്കും അത്രയും നേരം ഉറങ്ങാന്‍ പറ്റില്ല. ഇനി ഉറങ്ങിക്കഴിഞ്ഞാലോ ഞങ്ങള്‍ കുട്ടികളില്‍ ആര്‍ക്കെങ്കിലും രാത്രി മൂത്രമൊഴിയ്ക്കാന്‍ മുട്ടിയാല്‍ അതിനും അച്ഛമ്മയെ വിളിച്ചുണര്‍ത്തണം. കാരണം, അക്കാലത്ത് വീടിനകത്ത് അതിനുള്ള സൌകര്യമില്ല. രാത്രി ഇരുട്ടത്ത് മുറ്റത്തേക്കിറങ്ങാതെ വേറെ വഴിയില്ല. പേടി കാരണം ഞങ്ങളാരും രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങുകയുമില്ല. (ചുരുക്കി പറഞ്ഞാല്‍ കൂട്ടു കിടക്കാന്‍ വരുന്ന ഞങ്ങളുള്ള രാത്രികളില്‍ പാവം അച്ഛമ്മയുടെ ഉറക്കം കഷ്ടിയാണ് എന്ന് ചുരുക്കം)
ആ മൂന്ന് നാലു വര്‍ഷമായിരുന്നു (എന്റെ നാലാം ക്ലാസ്സു മുതല്‍ എഴാം ക്ലാസ്സു വരെയുള്ള പഠന കാലയളവ്) എനിയ്ക്ക് തറവാടുമായി ഏറ്റവും അടുപ്പമുള്ള കാലഘട്ടം. ആ സമയത്ത് തറവാട്ടു വീട്ടില്‍ മിക്കപ്പോഴും അമ്മൂമ്മമാര്‍ (അച്ഛമ്മയും കൊച്ചമ്മൂമ്മയും) മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞച്ഛന്‍ ജോലി തേടി ബോംബെയ്ക്ക് പോയിരിയ്ക്കുന്ന സമയമായതു കൊണ്ട് അക്കാലങ്ങളില്‍ ചിറ്റയും കണ്ണനും മാളയിലുള്ള ചിറ്റയുടെ വീട്ടില്‍ തന്നെ ആയിരിയ്ക്കും. അതിനു മുന്‍പ് മുന്നാലു വര്‍ഷം ഞങ്ങള്‍ കൊരട്ടി പ്രസ്സ് ക്വാര്‍ട്ടേഴ്സിലായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സിലായപ്പോഴേയ്ക്കും കുഞ്ഞച്ഛന്‍ ഗള്‍ഫില്‍ മോശമല്ലാത്ത ഒരു ജോലിയില്‍ പ്രവേശിയ്ക്കുകയും തറവാടിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുകയും ചെയ്തു. അപ്പോഴേയ്ക്കും കണ്ണനും സ്കൂളില്‍ ചേരേണ്ട സമയമായതിനാല്‍ ചിറ്റയും കണ്ണനും തിരിച്ച് തറവാട്ടില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. പിന്നീട് വിരലിലെണ്ണാവുന്ന തവണയേ തറവാട്ടില്‍ വന്ന് അമ്മുമ്മമാര്‍ക്ക് കൂട്ടു കിടക്കേണ്ടി വന്നിട്ടുള്ളൂ.
സാമാന്യം കഷ്ടപ്പാടുകള്‍ക്കിടയില്‍ തന്നെയാണ് ഞാനും എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലഘട്ടം കഴിച്ചു കൂട്ടിയത്. ചെറുതെങ്കിലും സ്വന്തം പേരിലുള്ള പറമ്പില്‍ ഒരു കൊച്ചു വീട് എന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാനായി ലോണെടുക്കേണ്ടി വന്നിരുന്നതിനാല്‍, അച്ഛനു കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മാസാമാസം ലോണ്‍ ഇനത്തിലുള്ള ‘അടവ്’ കഴിഞ്ഞു കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു അക്കാലത്ത് ഞങ്ങളുടെയും ജീവിതം. ഓരോ മാസവും അവസാനത്തോടടുക്കുമ്പോള്‍ അച്ഛനുമമ്മയ്ക്കും പേടിയായിരിയ്ക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുടുംബത്തിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍ മതി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍.
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലത്ത് ഒരു ദിവസം. സ്കൂളില്‍ യുവജനോത്സവ ദിനം ആയിരുന്നു. അന്ന് എനിയ്ക്ക് ചെറിയ പനി വന്നു. അത്ര കാര്യമാക്കിയില്ലെങ്കിലും അടുത്തുള്ള നെല്ലിശ്ശേരി ഡോക്ടറെ പോയി കാണിയ്ക്കണം എന്നുണ്ട് അമ്മയ്ക്ക്. പക്ഷെ ഫീസ് 10 രൂപ വേണം (അന്ന് 10 രൂപ മതി). പക്ഷേ മാസാവസാനമായതിനാല്‍ വീട്ടില്‍ ഒറ്റ പൈസ എടുക്കാനില്ല. അമ്മ എന്നോട് തന്നെ പറഞ്ഞു, “മോനേ, നീ അച്ഛമ്മയോട് പോയി ചോദിച്ചു നോക്ക്, ഒരു പത്തു രൂപ കടം തരാനുണ്ടാകുമോ“ എന്ന്.
ഞാന്‍ അപ്പോള്‍ തന്നെ അച്ഛമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞുവെങ്കിലും അവിടെയും പൈസ ഉണ്ടായിരുന്നില്ല. കാര്യമറിഞ്ഞപ്പോള്‍ അച്ഛമ്മയ്ക്കും വിഷമമായി. എന്നെ ചേര്‍ത്തു പിടിച്ച് “ അമ്മൂമ്മയുടെ കയ്യില്‍ പൈസ ഇല്ലല്ലോ മോനേ. മക്കള്‍ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പോലും അമ്മൂമ്മയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ” എന്നും പറഞ്ഞ് കരഞ്ഞു.
കയ്യില്‍ പണമില്ലെന്ന് കരുതി കരയുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ലെങ്കിലും ഞാന്‍ അത് അമ്മയുടെ അടുത്ത് പോയി പറഞ്ഞു, അമ്മൂമ്മ കരഞ്ഞു എന്ന് കേട്ട് അമ്മയ്ക്കും വിഷമമായി, അമ്മൂമ്മയോട് ചോദിയ്ക്കേണ്ടിയിരുന്നില്ല എന്നും പറഞ്ഞു. എന്തായാലും വൈകാതെ പനി വക വയ്ക്കാതെ ഞാന്‍ ചേട്ടന്റെ കൂടെ യുവജനോത്സവത്തിന് പോയി.
എന്നാല്‍ അന്ന് ഡോക്ടറെ കാണാനുള്ള പൈസയ്ക്കു വേണ്ടി അധികം വിഷമിയ്ക്കേണ്ടി വന്നില്ല എന്നുള്ളത് യാദൃശ്ചികം. കാരണം തൊട്ടു മുന്‍പത്തെ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിയതിന്റെ പേരില്‍ സ്കൂളില്‍ നിന്നും ലഭിയ്ക്കുന്ന സമ്മാനം എനിയ്ക്കായിരുന്നു. സമ്മാനം ഏറ്റുവാങ്ങാന്‍ എന്റെ പേര് വിളിയ്ക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി. അങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് അറിയില്ലായിരുന്ന ഞാന്‍ പകച്ചു നിന്നപ്പോള്‍ ചേട്ടനും ജിബീഷേട്ടനും സലീഷേട്ടനും ചേര്‍ന്ന് എന്നെ ഉന്തിത്തള്ളി സ്റ്റേജില്‍ കയറ്റി വിടുകയായിരുന്നു.
സമ്മാനം കിട്ടിയ കവറുമായി തിരിച്ച് വീട്ടിലെത്തിയ ഞാന്‍ അത് അമ്മയെ ഏല്‍പ്പിച്ചു. അമ്മയ്ക്ക് സന്തോഷമായി. എന്നോട് തന്നെ കവര്‍ തുറന്ന് നോക്കാന്‍ പറഞ്ഞത് കേട്ട് ഞാന്‍ അപ്രകാരം ചെയ്തു. “പത്തിന്റെ അഞ്ചു പുത്തന്‍ നോട്ടുകള്‍” (അക്കാലത്ത് ഇറങ്ങിയിരുന്ന നേരിയ പച്ച നിറമുള്ള കറുത്ത ആ 5 പത്തു രൂപാ നോട്ടുകള്‍ ഇന്നും എന്റെ മനസ്സില്‍ അതേ പോലെയുണ്ട്).
അപ്പോള്‍ തന്നെ അമ്മ എന്നോട് പറഞ്ഞു “മോനേ, നീ ഇത് കൊണ്ടു പോയി അച്ഛമ്മയെയും കാണിച്ചു കൊടുത്ത് അനുഗ്രഹം വാങ്ങണം. സമ്മാനം കിട്ടിയതാണ് എന്നും പറയണം”
ഞാന്‍ അതുമായി തറവാട്ടിലേയ്ക്ക് ഓടി അച്ഛമ്മയെ കണ്ട് കാര്യം പറഞ്ഞു. മുറി അടിച്ചു വാരുകയായിരുന്ന അച്ഛമ്മ ചൂല്‍ താഴെയിട്ട് ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു. പിന്നെ വീണ്ടും എന്നെ ചേര്‍ത്തു പിടിച്ച് വാത്സല്യത്തോടെ തലയില്‍ തടവി. ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ഇത്തവണ അത് സന്തോഷം കൊണ്ടാണ് എന്ന് മാത്രം എനിയ്ക്ക് മനസ്സിലായി.
കാലം പിന്നെയും കടന്നു പോയി. സ്കൂള്‍ ജീവിതവും കലാലയ ജീവിതവും കഴിഞ്ഞ് ഞാന്‍ പിന്നെയും വളര്‍ന്നു. കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. പക്ഷേ പിന്നീട് ഒരിയ്ക്കലും എന്റെ പഠനത്തിനിടയ്ക്ക് പൈസയ്ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്നത് ഒരു പക്ഷേ അച്ഛമ്മയുടെ മൌനാനുഗ്രഹം മൂലമാകാം.
തറവാടിനെ പറ്റിയുള്ള ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഈ അച്ഛമ്മയുടെ മുഖം തന്നെയാണ്. തന്റേതായ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ അച്ഛമ്മ അധ്വാനിച്ചതും ചിലവഴിച്ചതും ആ വീടിനും തന്റെ മക്കള്‍ക്കും വേണ്ടിയായിരുന്നു. തീരെ ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവ് (എന്റെ അച്ഛീച്ഛന്‍) മരിച്ച് വിധവയായ അമ്മൂമ്മയ്ക്ക് അന്ന് ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു കൊച്ച് ഓലപ്പുരയും മൂന്നു മക്കളും മാത്രമയിരുന്നു. പിന്നീട് അച്ഛമ്മയും കൊച്ഛമ്മയും അടുത്തുള്ള ഓട്ടു കമ്പനിയില്‍ പണിയ്ക്ക് പോയി, കുറേശ്ശെ കുറേശ്ശെയാണ് ആ വീടിന്റെയും കുടുംബത്തിന്റെയും അവസ്ഥ നേരെയാക്കിയെടുത്തത്. പത്തു മുപ്പത്തഞ്ച് കൊല്ലം മുന്‍പ് ദൂരെ സ്ഥലങ്ങളില്‍ നിന്നും തലച്ചുമടായി മണ്ണ് ചുമന്നു കൊണ്ടു വന്ന് ആ ചെളി ചവിട്ടിക്കുഴച്ച് വീടിന്റെ തറയും ചുമരുകളും കെട്ടിയുണ്ടാക്കിയ കഥകളും ഒരു നേരത്തെ കഞ്ഞിയ്ക്കുള്ള വക പോലും ഇല്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുള്ള കഥകളും ഓട്ടു കമ്പനിയില്‍ പണിയെടുത്ത് ബോണസ്സായി കിട്ടിയ 100 രൂപ കൊണ്ട് സ്വന്തം മകള്‍ക്ക് (ഞങ്ങളുടെ അമ്മായിയ്ക്ക്) ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണമാല വാങ്ങിയ കഥകളും എല്ലാം അച്ഛമ്മ ഓര്‍ത്ത് പറയുമ്പോള്‍ വെറുമൊരു പഴമ്പുരാണം എന്നതിനപ്പുറം ഒന്നും തന്നെ എനിയ്ക്ക് തോന്നിയിരുന്നില്ല. അതിന്റെയെല്ലാം വില മനസ്സിലാക്കാന്‍ പിന്നെയും കുറേ കാലം കഴിയേണ്ടി വന്നു.
പലപ്പോഴും നിസ്സഹായയായി നില്‍ക്കേണ്ടി വരുമ്പോള്‍ അച്ഛമ്മയ്ക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞിരുന്നത് ശബ്ദമില്ലാതെ കരയുക എന്നതായിരുന്നു. അതിനു ശേഷവും പലപ്പോഴും അച്ഛമ്മയുടെ ആ കരച്ചില്‍ ഞാന്‍ കണ്ടിട്ടുണ്ട്. തിളച്ച വെള്ളം വീണ് ദേഹം മുഴുവന്‍ പൊള്ളി ഞാന്‍ കിടക്കുന്നത് കണ്ടപ്പോഴും വീട് വൃത്തിയാക്കുന്നതിനിടെ ബെര്‍ത്തില്‍ നിന്നും തെന്നി വീണ അച്ഛന്റെ തലയില്‍ നിന്ന് ചോര ചീറ്റുന്നത് കണ്ടപ്പോഴും എല്ലാം അച്ഛമ്മ ഞങ്ങളുടെ അവസ്ഥ കണ്ട് കണ്ണീരൊഴുക്കി. അവസാനമായി സ്വന്തം ഭാഗമായി കിട്ടിയ ആ തറവാടും പറമ്പും വിറ്റ് കുഞ്ഞച്ഛനും കുടുംബവും യാത്രയായ ദിവസവും അച്ഛമ്മ കുറേ കരഞ്ഞു. ആ വീടുമായി അച്ഛമ്മയ്ക്ക് അത്ര അടുപ്പമുണ്ടായിരുന്നു.
അവസാന നാളുകളില്‍ അച്ഛമ്മ ഞങ്ങളുടെ വിട്ടിലായിരുന്നു. അവസാനത്തെ രണ്ടു മൂന്നു മാസം മിക്കവാറും കിടപ്പ് തന്നെ ആയിരുന്നു. കഷ്ടപ്പാടുകളിലൂടെയാണ് കടന്നു വന്നതെങ്കിലും അവസാനം മക്കളും കൊച്ചു മക്കളും എല്ലാം ഒരുവിധം കരപറ്റി എന്ന സമാധാനത്തോടെ, എന്റെ ചേട്ടന്റെ വിവാഹവും കൂടിയ ശേഷമാണ് ( ഈ തലമുറയില്‍ ഞങ്ങളുടെ കുടുംബത്തിലെ ആദ്യ വിവാഹം) കഴിഞ്ഞ മാര്‍ച്ച് മാസം പത്താം തീയതി അച്ഛമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞത്. അച്ഛമ്മ മരിച്ച് അധികം വൈകാതെ കൊച്ചമ്മൂമ്മയും അവിടേയ്ക്ക് തന്നെ യാത്രയായി. പലപ്പോഴും ചില്ലറ സൌന്ദര്യ പിണക്കങ്ങള്‍ അവര്‍ തമ്മില്‍ ഉണ്ടാകാറുണ്ടെങ്കിലും ഒരാളെ പിരിഞ്ഞിരിയ്ക്കാന്‍ മറ്റെയാള്‍ക്ക് ഒരു കാലത്തും കഴിഞ്ഞിരുന്നില്ലല്ലോ.
----------------------------------------------------------------------------------
ഈ എഴുതിയത് ഒരോര്‍മ്മ കുറിപ്പായോ അനുഭവ വിവരണമായോ പറയാന്‍ പറ്റില്ല എന്നറിയാം. എന്നും ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മകളില്‍ ജീവിയ്ക്കുന്ന അച്ഛമ്മയ്ക്ക് ഒരു കൊച്ചു മകന്റെ സമര്‍പ്പണം മാത്രം.
ചിത്രം കടപ്പാട്: ഗൂഗിള്‍
165 comments:
ഇന്ന് 2010 മാര്‍ച്ച് 10. അച്ഛമ്മ (അച്ഛന്റെ അമ്മ)ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. അച്ഛമ്മയുടെ ഓര്‍മ്മകളുമായാണ് ഇത്തവണത്തെ പോസ്റ്റ്.
ഒരു ഓര്‍മ്മക്കുറിപ്പായോ അനുഭവ വിവരണമായോ ഈ പോസ്റ്റിനെ പറയാന്‍ പറ്റില്ല എന്നറിയാം. ഇത് എന്നും ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മകളില്‍ ജീവിയ്ക്കുന്ന അച്ഛമ്മയ്ക്ക് ഒരു കൊച്ചു മകന്റെ സമര്‍പ്പണം മാത്രം.
Sree
Hridyam thodunna oru kurippu
Achammayude ormakalil njanum pankucherunnu
orupadu nannayi ee post
ശ്രീ, എന്നെയും ആ ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടുപോയി... അത്ഭുതകരമായ ചില സാമ്യങ്ങൾ..ചിലപ്പോൾ ഇതെന്റെ ബാല്യം തന്നെയല്ലേ എന്നോർത്തുപോയി... കൊച്ചുമക്കളുടെ ഓർമ്മകളിൽ ജീവിക്കാൻ കഴിയുന്നത് അമ്മൂമ്മയുടെ സുകൃതം... സ്നേഹമുള്ള ആ ഓർമ്മകളിൽ ഞാനും ചേരുന്നു.
[എന്റെ സ്കൂൾദിനങ്ങളിൽ എന്നെ ഇതുപോലെ തന്നെ കരുതലോടെ കാത്തിരുന്ന അമ്മൂമ്മ ഇപ്പോൾ മറവിരോഗത്തിന്റെ പിടിയിൽ സ്വന്തം കൊച്ചുമക്കളെയും (ചിലപ്പോൾ മക്കളെതന്നെയും) ഓർത്തെടുക്കാനാവാതെ കഷ്ടപ്പെടുന്നു.]
ശ്രീ, ഇത് അനുഭവമോ , ഓർമക്കുറിപ്പോ എന്നുള്ളതല്ല ഇവിടെ വിഷയം.. അച്ഛമ്മയുടെ ഓർമ്മക്ക് മുൻപിൽ ശ്രീ സമർപ്പിച്ച ഈ പോസ്റ്റ് ഇന്നത്തെ തലമുറ മറന്ന് പോകുന്ന കാര്യമാണെന്നതാണു. നന്നായി.. പണ്ട് ചേർത്തു നിർത്തി അനുഗ്രഹിച്ച പോലെ ഇത് മറ്റൊരു ലോകത്തിരുന്നുകൊണ്ട് അച്ഛമ്മ കാണട്ടെ എന്നും അതിന്റെ നന്മ ശ്രീക്കുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. .ഒപ്പം ശ്രീയുടെ അച്ഛമ്മയുടെ ഓർമകൾക്ക് മുൻപിൽ ഒരു നിമിഷം തലകുനിച്ച് ആ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കുന്നു..
ആ നോട്ടുകൾ കണ്ടപ്പോൾ ഒരു കുളിര്....
ഞാൻ ശ്രീയുടെ നന്മ മാത്രം നിറഞ്ഞു നിൽക്കുന്ന കുറിപ്പുകളുടെ ഒരു ആരാധികയാണ്.
ഈ കുറിപ്പിൽ അല്പം കണ്ണീരിന്റെ നനവുണ്ട്.
മനസ്സിനെ തൊട്ടുവെന്നെഴുതട്ടെ.
എല്ലാ നന്മകളും എന്നും ശ്രീയ്ക്കുണ്ടാവട്ടെ.
കുട്ടിക്കാലത്ത് എന്റെ ഉപ്പയുടെയും ഉമ്മയുടെയും ബാപ്പ ഉമ്മമാര്‍ ജീവിച്ചിരുപ്പില്ലായിരുന്നതിനാല്‍ ഇത് പോലെ ഒരനുഭവങ്ങള്‍ എനിക്കുണ്ടായില്ല.
അത് കൊണ്ട് തന്നെ ശ്രീയുടെ പത്ത് രൂപയില്ലാത്ത അച്ചമ്മയുടെ ദുഖവും സന്തോഷവും വായിച്ച് എന്റെ കണ്ണുകള്‍ നിറഞ്ഞത്.
ജീവിത കഥക്കിടയില്‍ അതാത് കാലത്തെ മൂല്യവും എടുത്ത് കാണിക്കുന്നത് ഏറെ ഞാന്‍ ഇഷ്ടപ്പെടുന്നു.
നന്ദിയോടെ..
ശ്രീ, എന്നെയും ആ ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഫോണ്ട് ഇത്തിരി കൂടി വലുതാക്കിയാല്‍ വായനയ്ക്ക് കൂടുതല്‍ സുഖകരമാകും
ശ്രീക്കുട്ടാ..
ഹെഡ്ഡിംങ് വളരെ യുക്തിപൂർവ്വം, ഒരു സല്യൂട്ട്..
മുത്തശ്ശിയുടെയും മുത്തശ്ശന്റെയും സ്നേഹ ലാളനകൾ അനുഭവിക്കാൻ കഴിയുന്നവർക്ക് ഒരു പക്ഷെ അച്ഛനമ്മമാരെക്കാളും അടുപ്പം തോന്നുന്നത് അവരോടായിരിക്കും..
അച്ഛമ്മയുടെ ആത്മാവ് ദൈവ സന്നിധിയിൽ ലയിക്കട്ടെ..പോസ്റ്റ് എഴുതുന്നത് ശ്രീയുടെ സന്തോഷത്തിന് വേണ്ടിയല്ലെ അതുകൊണ്ട് മറ്റുള്ള കാര്യങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടെന്നാണ് എന്റെ അഭിപ്രായം.
ഞാൻ രണ്ടുകൊല്ലം മുമ്പ് പറഞ്ഞതാണ് ശ്രീക്കുട്ടാ കല്യാണം കഴിക്കൂന്ന്, അപ്പൊ പറഞ്ഞു എനിക്കാഗ്രഹമുണ്ടെ പക്ഷെ ചേട്ടൻ നിൽക്കുമ്പോൾ എനിക്ക് ഓവർട്ടേക്ക് ചെയ്യാൻ പറ്റില്ലെന്ന്. ശരി എന്നാൽ ചേട്ടന്റെ കല്യാണം കഴിഞ്ഞു എന്നിട്ടും ശ്രീയുടെ കാര്യം നീട്ടിക്കൊണ്ടുപോകുന്നു, അന്ന് അത് പ്രാവർത്തികമാക്കിയിരുന്നെങ്കിലൊ..അച്ഛമ്മ എത്രത്തോളം സന്തോഷിച്ചിരുന്നേനെ..
ശ്രീ,
ഒരുപാട് കാലം പിറകിലേക്ക് കൊണ്ടുപോയി. അമ്മയുടെ അമ്മയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അച്ഛന്റെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചുപോയിരുന്നു. അച്ഛന്‍ ബോംബെയില്‍ ആയിരുന്നതിനാല്‍ അമ്മൂമ്മ ഞങ്ങളോടൊപ്പം ആയിരുന്നു.
വാത്സല്യത്തിന്റെ ആള്‍രൂപമായിരുന്നു അമ്മൂമ്മ. നാലുമണിക്ക് ഉണര്‍ന്നു എന്നെ വിളിച്ചുണര്‍ത്തി പഠിക്കാനിരുത്തുന്ന, പുരാണകഥകള്‍ പറഞ്ഞു തന്നിരുന്ന, എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ ഉണ്ടാക്കി തന്നിരുന്ന എന്റെ അമ്മൂമ്മയെ ഓര്‍ത്തുപോയി. ഞാന്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയാല്‍ വടിയൂന്നി ജനല്‍ക്കമ്പിയില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നതും എന്നെക്കാണുമ്പോള്‍ ആ മുഖത്ത് തെളിയുന്ന ആശ്വാസവും ഒരിക്കലും മറക്കാന്‍ കഴിയില്ല. അമ്മൂമ്മ മരിച്ചിട്ട് ഇപ്പോള്‍ പത്തുവര്‍ഷമായി. എന്റെ അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്.
ഒരു നല്ല വായനക്ക് നന്ദി.
ശ്രീ,
ഒരുപാട് കാലം പിറകിലേക്ക് കൊണ്ടുപോയി. അമ്മയുടെ അമ്മയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അച്ഛന്റെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചുപോയിരുന്നു. അച്ഛന്‍ ബോംബെയില്‍ ആയിരുന്നതിനാല്‍ അമ്മൂമ്മ ഞങ്ങളോടൊപ്പം ആയിരുന്നു.
വാത്സല്യത്തിന്റെ ആള്‍രൂപമായിരുന്നു അമ്മൂമ്മ. നാലുമണിക്ക് ഉണര്‍ന്നു എന്നെ വിളിച്ചുണര്‍ത്തി പഠിക്കാനിരുത്തുന്ന, പുരാണകഥകള്‍ പറഞ്ഞു തന്നിരുന്ന, എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ ഉണ്ടാക്കി തന്നിരുന്ന എന്റെ അമ്മൂമ്മയെ ഓര്‍ത്തുപോയി. ഞാന്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയാല്‍ വടിയൂന്നി ജനല്‍ക്കമ്പിയില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നതും എന്നെക്കാണുമ്പോള്‍ ആ മുഖത്ത് തെളിയുന്ന ആശ്വാസവും ഒരിക്കലും മറക്കാന്‍ കഴിയില്ല. അമ്മൂമ്മ മരിച്ചിട്ട് ഇപ്പോള്‍ പത്തുവര്‍ഷമായി. എന്റെ അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്.
ഒരു നല്ല വായനക്ക് നന്ദി.
sree,
very touching tribute to your grandmother.your posts always bring a lot of nostalgia.i feel so much of peace reading about those times,when life was so simple yet happy.i am glad i was born in those times when children were innocent,loving and humble.wonderful post,sreekutta.
ശ്രീ
വളരെ ഹൃദയ സ്പര്‍ശിയായ ഒരു പോസ്റ്റ് .എല്ലാ നന്മകളും എന്നും ശ്രീയ്ക്കുണ്ടാവട്ടെ.
അച്ഛമ്മയെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായി ശ്രീ ....
കുട്ടികാലത്തെ കുറിച്ച് ഓര്‍ത്തു , അറിയാതെ കാണു നിറഞ്ഞു ..........
എല്ലാവിധ ആശംസകളും
നന്നായിരിക്കുന്നു ഈ മാര്‍ച്ച്... സമാനതകള്‍ ഉള്ള അനുഭവങ്ങള്‍ ഓര്‍ത്തു പോയി,
മനസ്സില്‍ തട്ടുന്നു ശ്രീ ഈ പോസ്റ്റ്. ആ അഛമ്മയുടെ സ്നേഹം അനുഭവിച്ചു വളരാന്‍ കഴിഞ്ഞതു തന്നെ ഒരു ഭാഗ്യമല്ലേ! അച്ഛമ്മ അവിടെയിരുന്നുകൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്നുണ്ടാവും.
എന്താണ് എഴുതേണ്ടതെന്ന് എനിക്കറിയില്ല ശ്രീ...
മനുവേട്ടാ...
കുറേ നാള്‍ കൂടിയുള്ള ഈ വരവിനും ആദ്യ കമന്റിനും വളരെ നന്ദി. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
ജോഷി...
സ്വാഗതം മാഷേ. സമാനമായ ബാല്യകാലമുള്ള ഒരാള്‍ക്ക് തീര്‍ച്ചയായും ആ അനുഭവങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാകും. ഈ ഓര്‍മ്മകളില്‍ പങ്കു ചേര്‍ന്നതിനു നന്ദി. (ഒപ്പം മാഷിന്റെ അമ്മൂമ്മയുടെ അവസാന നാളുകള്‍ സന്തോഷകരമായിരിയ്ക്കട്ടെ എന്നാശംസിയ്ക്കുകയും ചെയ്യുന്നു)
മനോരാജ് മാഷേ...
ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ഓര്‍മ്മകള്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. കഷ്ടപ്പാടുകള്‍ ഇല്ലാതിരിയ്ക്കുന്നത് നല്ലത് തന്നെയെങ്കിലും അവര്‍ക്ക് മൂല്യമുള്ള പലതും നഷ്ടമാകുന്നില്ലേ എന്ന് ഞാനും ഒര്‍ക്കാറുണ്ട്. ഈ കമന്റിനു നന്ദി.
എറക്കാടന്‍...
ആ കൊച്ചു സംഭവത്തിനു ശേഷം ഇത്തരം നോട്ടുകള്‍ കാണുമ്പോഴെല്ലാം ഞാന്‍ ആ സംഭവം ഓര്‍മ്മിയ്ക്കും. കമന്റിനു നന്ദി.
Echmu ചേച്ചീ...
തീര്‍ച്ചയായും ഇത്തരം കമന്റുകള്‍ വളരെ സന്തോഷിപ്പിയ്ക്കുന്നു. കാരണം ഇത് ഒരു പോസ്റ്റ് രൂപത്തില്‍ എഴുതിയതല്ല എന്നതു കൊണ്ടു തന്നെ. വളരെ നന്ദി.
ഓ ഏ ബീ മാഷേ...
മാഷുടെയെല്ലാം കാലത്തെ അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ കുറവേ ഞങ്ങളുടെ തലമുറയെല്ലാം നേരിട്ടിട്ടുള്ളൂ എന്നതാണ് സത്യം. എങ്കിലും അതിന്റെ മൂല്യം തിരിച്ചറിയാന്‍ കുറച്ചെങ്കിലും സാധിയ്ക്കുന്നുണ്ട് എന്നതില്‍ ഒരു സംതൃപ്തിയുണ്ട്. കമന്റിനു നന്ദി.
റ്റോംസ്...
വായനയ്ക്കും കമന്റിനും നന്ദി. ഫോണ്ട് വലുപ്പക്കുറവ് തോന്നുന്നുണ്ടോ? ഈ സിസ്റ്റത്തില്‍ പ്രശ്നം തോന്നുന്നില്ലല്ലോ. നന്ദി.
കുഞ്ഞന്‍ ചേട്ടാ...
അച്ഛമ്മയെ കുറിച്ച് ഓര്‍ത്ത് ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയതാണ് ആ തലക്കെട്ട്. അത് അതേ അര്‍ത്ഥത്തില്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. അച്ഛീച്ചന്‍ ഇല്ലാതിരുന്നതു കൊണ്ട് ഓര്‍ക്കാന്‍ ആ അമ്മൂമ്മമാരേ ഉള്ളൂ.
കമന്റിനു നന്ദി.
ശ്രീനന്ദ ചേച്ചീ...
അമ്മൂമ്മയെ പറ്റിയുള്ള ഓര്‍മ്മകള്‍ ഇവിടെ പങ്കു വച്ചതിനു നന്ദി. ഞാനും ഇതേ പോലെ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട് അച്ഛമ്മയെ.
monsoon-dreams...
വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം. ഒപ്പം പോസ്റ്റ് ഇഷ്ടമായി എന്നറിയിച്ചതിനും നന്ദി.
Radhika Nair...
സ്വാഗതം. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിന് നന്ദി.
അഭി...
കുട്ടിക്കാലത്ത് ഓര്‍മ്മിയ്ക്കാന്‍ സമാനമായ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിലേ വായന കൂടുതല്‍ അനുഭവവേദ്യമാകൂ. നന്ദി.
Pd...
വളരെ നന്ദി മാഷേ.
എഴുത്തുകാരി ചേച്ചീ...
തീര്‍ച്ചയായും അതൊരു ഭാഗ്യം തന്നെയാണ്. വളരെ നന്ദി.
ഭായീ...
വന്നല്ലോ...വായിച്ചല്ലോ...
അതു മാത്രം മതി. വളരെ നന്ദി.
എന്നെ ഈ ബ്ലോഗിന്റെ വായനക്കാരനാക്കുന്നത്
ഇവിടെ നിറഞ്ഞ് നില്‍ക്കുന്ന നന്മയുടെ സ്പര്‍ശമാണ്.
പലപ്പോഴും കമന്റിടാതെ പോകുകയാണ് പതിവ്.
അച്ഛമ്മ പത്ത് രൂപ ഇല്ലാഞ്ഞതിന് കരഞ്ഞത് വായിച്ചപ്പോള്‍ എനിക്കും കരച്ചില്‍ വന്നു...എന്തിനാണെന്നറിയാതെ...
അവരുടെ ജീവിതത്തിനൊക്കെ
ഫലമുണ്ടായിരുന്നു.അര്‍ഥവും...
നന്ദി...
ഞങ്ങള്‍ക്കിതൊക്കെ വായിക്കാന്‍ അവസരം തന്നതിന് ..
ലളിതമായ, സത്യ സന്ധമായ വിവരണം. ശ്രീയുടെ എല്ലാ പോസ്റ്റുകളിലും ഞാന്‍ കാണുന്നതാണിത്. ഇതില്‍ എഴുതിയ പലതും സ്വന്തം അനുഭവങ്ങളുമായി സാമ്യമുള്ളതാണ്, അതിനാല്‍ ഹൃദ്യമായ വായനയോടൊപ്പം നല്ല ഓര്‍മ്മകള്‍ തിരിച്ചു തന്നു. ആശംസകള്‍.
ശ്രീ, അനുഭവം സത്യസന്ധമായി, അതിലേറെ ഹൃദ്യമായി എഴുതിരിക്കുന്നു. ഇഷ്ടായി.
കൂട്ടിച്ചേർക്കലുകളില്ലാതെ കുട്ടിക്കാലത്തെ അവധിക്കാല അനുഭവങ്ങളിലേക്കും ഒപ്പം ഒരിക്കലും വിസ്മരിച്ചുകൂടാത്ത നിശബ്ദമായ കരച്ചിലുകളിലേക്കും കൂട്ടികൊണ്ടുപോയ ഈ കുറിപ്പ് ..എന്ത് അഭിപ്രായം പറയും ഞാൻ..നമ്മെ നാമാക്കിയ, നമുക്ക് വേണ്ടി കണ്ണീരൊഴുക്കിയ ഏവരുടെയും ഓർമ്മകൾ നന്ദിപൂർവ്വം നമുക്കെന്നും സമരിക്കാം..
ഈ സമർപ്പണത്തിന്റെ മനസ് കാത്ത് സൂക്ഷിക്കുന്നവർ ഇന്ന് വിരളമായിരിക്കുന്നു.
ഹൃദയത്തിൽ തൊട്ട ഈ കുറിപ്പിന് നന്ദി
ഇഷ്ടായി
ശ്രീ, ടെ പോസ്റ്റ് വായിച്ചു ..അച്ഛമ്മയുടെ സ്നേഹവും മനസിലായി ..അത് ഓര്‍ത്തു എടുത്തു ഒരു വാക്ക് പോലും ,ബോര്‍ അടിപികാതെ അവരെ കുറിച്ച് വളരെ നല്ലപോലെ എഴുതിയിട്ടും ഉണ്ട് ..ഇതുപോലെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നതും ,ഒരു അനുഗ്രഹം ത്തനെ .ശ്രീ ടെ അച്ഛമ്മ പോയിട്ട് ഇന്ന് ഒരു വര്‍ഷം ആവുന്നു അല്ലെ ?ഇന്ന് രാവിലെ എന്‍റെ അമ്മയുടെ ഫാദര്‍ മരിച്ചു .ഇത് വായിച്ചപോള്‍ എന്റെയും കണ്ണ് നിറഞ്ഞു.ഇന്ന് ത്തനെ ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞ സന്തോഷവും ഉണ്ട് .അപ്പച്ചനും എന്‍റെ മനസ്സില്‍ ഇതുപോലെ തിളക്കം കൂടുതല്‍ ആണ് .അവരൊക്കെ നമുടെ മനസ്സില്‍ എന്നും ജീവിക്കും,.......
വായിച്ചപ്പോള്‍ ശരിക്കും സങ്കടം വന്നു ശ്രീ........അച്ഛമ്മയുടെ അനുഗ്രഹം എന്തായാലും ശ്രീക്കു നല്ലോണം ഉണ്ടെന്നു തെളിഞ്ഞു. ആശംസകള്‍.
ശ്രീ.,ഇങ്ങനെ അപ്പൂപ്പന്റെയും,അമ്മൂമ്മയുടെയും ഒരുപാടോര്‍മ്മകള്‍ എനിക്കുമുള്ളതു കൊണ്ടു ഒരുപാടൊരുപാട് ഇഷ്ടമായി ഈ പോസ്റ്റ്..
എന്റെ അമ്മൂമ്മ ഞങ്ങളോട് വിട പറഞ്ഞിട്ടു മൂന്നു വര്‍ഷത്തോളമാവുന്നു.ഇതു പോലെ തന്നെ ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയ,കടലു പോലെ സ്നേഹം മനസ്സിലുള്ളൊരമ്മൂമ്മ.സ്വപ്നങ്ങളിലൂടെ കണ്ടാണു ഞാനും ഇപ്പോഴാശ്വസിക്കാറുള്ളതു..
അച്ഛമ്മയുടെ വാത്സല്യത്തിന്റെ ഈ ഓര്‍മ്മകള്‍ എന്നുമിങ്ങനെ ശ്രീക്ക് അനുഗ്രഹമായി കൂടെയുണ്ടാവട്ടെ..
"അന്നത്തെ തറവാട്ടു വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി കണക്കിലെടുത്താണ് അച്ഛന്‍ ഞങ്ങളെ തടയുന്നത് എന്ന് മനസ്സിലാക്കാനുള്ള അറിവൊന്നും അന്ന് ഞങ്ങള്‍ക്കും ഉണ്ടായിരുന്നില്ല." ആ നല്ല അച്ഛനെ മനസ്സില്‍ കൊണ്ടുവന്നപ്പോള്‍ വല്ലാത്തൊരു ആദരവ് തോന്നി. ശ്രീ വീണ്ടും ഞങ്ങളെ പിന്നോട്ട് കൊണ്ട് പോകുന്നു. ആശംസകള്‍.
എല്ലാവരുടെയും ബാല്യകാല ഓർമ്മകൾക്ക് സാമ്യമേറെ.
പക്ഷെ ബന്ധങ്ങളുടെ വിശുദ്ധി, നൻമ്മ, സ്നേഹം,കെട്ടുറപ്പിനെകുറിച്ചൊക്കെ ശ്രീയെഴുതുമ്പോൾ വായിക്കാനൊരു സുഖം വേറെ.
വായിച്ചപ്പോള്‍ ശരിക്കും മനസ്സിനെ ഒന്ന് വേദനിപ്പിച്ചു.
ഞാനും പഴയ തറവാട്ടിലേക്കും കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്കും തിരിച്ചു പോയി.
നന്മ നിറഞ്ഞ മനസ്സ് തൊട്ടറിയുന്ന പോസ്റ്റ്.ഹൃദയ സ്പര്‍ശിയായ വിവരണം.നന്നായീ,ശ്രീ
hAnLLaLaTh...
വളരെ നന്ദി ഈ സന്ദര്‍ശനത്തിനും കമന്റിനും. കമന്റിടാറില്ലെങ്കിലും വായിയ്ക്കുന്നുണ്ട് എന്ന അറിവു തന്നെ സന്തോഷം തരുന്നു, നന്ദി.
കൂതറHashimܓ...
നന്ദി.
Akbar ഇക്കാ...
വായനയ്ക്കും കമന്റിനും വളരെ നന്ദി.
BS Madai...
പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം, മാഷേ.
ബഷീര്‍ക്കാ...
ഇത്തരം ഓര്‍മ്മകള്‍ മാത്രമല്ലേയുള്ളൂ നമുക്ക് പഴയ കാലത്തെ മനസ്സില്‍ സൂക്ഷിയ്ക്കാന്‍... നന്ദി.
ഉമേഷ് പിലിക്കൊട്...
വളരെ നന്ദി.
Siya...
അപ്പച്ചന്റെ മരണദിവസവും മാര്‍ച്ച് 10 തന്നെ ആയത് യാദൃശ്ചികം തന്നെ. ഈയവസരത്തില്‍ എന്റെ പോസ്റ്റ് കാരണം പഴയ ഓര്‍മ്മകള്‍ തിരികേ വന്നു എന്നറിഞ്ഞതില്‍ സന്തോഷം.
കമന്റിനു നന്ദി.
പ്രയാണ്‍ ചേച്ചീ...
ആശംസകള്‍ക്കും കമന്റിനും നന്ദി.
Rare Rose...
ശരിയാണ് റോസ്. അങ്ങനെ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അധികമൊന്നും പറയാതെ തന്നെ ആ ഒരു മൂഢ് മനസ്സിലാക്കാനാകും.
ആശംസകള്‍ക്കും കമന്റിനും നന്ദി.
ശ്രദ്ധേയന്‍ ...
വളരെ നന്ദി മാഷേ.
ആർദ്ര ആസാദ് ...
വായന ബോറടിപ്പിച്ചില്ല എന്നറിയുന്നത് സന്തോഷകരം തന്നെ മാഷേ. നന്ദി.
സിനു...
പഴയ കാലവും തറവാടുമെല്ലാം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി.
krishnakumar513...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
അച്ഛമ്മയുടെ സ്നേഹാർദ്രസ്മരണകളിൽ തരളമായ കൊച്ചുമകന്റെ ആത്മസ്പർശിയായ കുറിപ്പ്... ആ നിസ്വാർഥജീവിതത്തിന്റെ വിശുദ്ധി അറിയാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും മനസ്സുണ്ടാകുമ്പോൾ നമ്മുടെ ജീവിതവും ധന്യം.
ഔചിത്യപൂർണ്ണമായ ഈ പോസ്റ്റിനു നന്ദി.
ശ്രീ, സത്യസന്ധമായ, ലാളിത്യം നിറഞ്ഞ മറ്റൊരു പോസ്റ്റ്...
ശ്രീ ,
ഹൃദയത്തില്‍ തട്ടുന്ന ഒരു പോസ്റ്റ് :)
സത്യം പറയാലോ ആ പത്ത് രൂപാ നോട്ട് കണ്ടപ്പോള്‍ തന്നെ മനസ്സിനൊരു കുളിര്! പുറകിലേക്ക് മനസ്സ് ഓടിപ്പോയി! നന്നായി ശ്രീ!
ഓര്‍മ്മകളിലേക്കൊരു പോസ്റ്റ്.ഒരു പാടോര്‍മ്മകളിലെക്കു കൊണ്ടു പോയി ഇത്.നന്നായി കെട്ടോ.
ശ്രീ,
M.T.യുടെ കഥകളില്‍ ഞാന്‍ വായിച്ചിട്ടുള്ള കുറേ കഥാപാത്രങ്ങള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതു പോലെ. ഒരു മുത്തശ്ശികഥ കേള്‍ക്കുന്ന സുഖം.
ശ്രീയോടെനിക്ക് അസൂയതോന്നുന്നു. ടൗണില്‍ ജീവിച്ചു വളര്‍ന്ന എനിക്ക്, നാട്ടിന്‍പുറത്തെ ജീവിതം എന്നും അന്യമായിരുന്നു. ഈ മധുരിക്കുന്ന.. വേദനിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചതിന് ഒരുപാട് നന്ദി. ഇനിയും എഴുതണം. വായിക്കാനായി ഇനിയും വരാം.
ശ്രീക്കുട്ടാ..ഒരു സല്യൂട്ട്..
ഒരു നല്ല വായനക്ക് നന്ദി.
:)
ഒരുപാടൊരുപാട് ഇഷ്ടമായി ശ്രീ.
കുട്ടിക്കാലത്തെ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ എന്‍റെ അമ്മൂമ്മമാരായിരുന്നു.
കുറച്ചു നല്ല ഓര്‍മ്മകള്‍ പങ്കു വച്ചതിനു ഒത്തിരി നന്ദി.
ശ്രീ പോസ്റ്റില്‍ ഉടനീളം അച്ഛമ്മയുടെ മനസ്സിന്റെ നന്മ തെളിഞ്ഞു നില്‍ക്കുന്നു..
അതിന്റെ ബാക്കി കൊച്ചു മകനും കിട്ടിയിട്ടുണ്ട് എന്നറിഞ്ഞു അതിയായി സന്തോഷിക്കുന്നു..
ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട അനിയന് ഒത്തിരി നന്മകള്‍ ഇനിയും ജീവിതത്തില്‍ ഉണ്ടാകട്ടെ.
മനോഹരമായ കുറിപ്പ്.
ഹൃദയം പോലെ നിർമ്മലം...
ആ പത്തുരൂപ നോട്ടുകൾ എന്റെ ജീവിതത്തിലും പ്രിയപ്പെട്ടവയായിരുന്നു...ഓർമ്മകൾ...
നന്ദി!
nostalgic kannu nankkunna ormakal11
ശ്രീ...സുഹ്രുത്തെ വളരെ മനസ്സിൽ തട്ടുന്ന പോസ്റ്റ് . വായിചപ്പോൾ സങ്കടം തോന്നി
ബന്ധങ്ങളുടെ അറ്റുപോയ കണ്ണികളും .. അവരെ കുറിച്ചുള്ള ഓർമ്മകളും . നന്നായി എഴുതാൻ കഴിഞ്ഞു. നന്ദി
പള്ളിക്കരയില്‍...
ഈ കമന്റിനു വളരെ നന്ദി, മാഷേ.
ദീപു മാഷേ...
സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി.
Renjith...
വളരെ നന്ദി.
വാഴക്കോടന്‍ മാഷേ...
ആ പത്തു രൂപാ നോട്ട് എനിയ്ക്കും ഏറെ പ്രിയങ്കരമാണ് മാഷെ. വളരെ നന്ദി.
sayanora...
ഓര്‍മ്മകളിലെക്കു കൊണ്ടു പോകാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നത് തന്നെ സന്തോഷം. നന്ദി.
Vayady ...
സ്വാഗതം. പ്രോത്സാഹന ജനകമായ ഈ കമന്റിനും വളരെ നന്ദി.
DMS മാഷേ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദീട്ടോ.
Diya...
ഇവിടെ പങ്കു വച്ച ഓര്‍മ്മകള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
raadha ചേച്ചീ...
വളരെ നന്ദി, ചേച്ചീ.
jayanEvoor...
എന്നെ പോലെ ആ പത്തു രൂപാനോട്ടിനെ ഇഷ്ടപ്പെടുന്നവര്‍ വേറെയും ഉണ്ടെന്നറിയുന്നതില്‍ സന്തോഷം. കമന്റിനു നന്ദി മാഷേ.
mazhamekhangal...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
പാലക്കുഴി...
വളരെ നന്ദി, മാഷേ.
ചാത്തനേറ്: എടാ ദുഷ്ടാ ഓഫീസിലിരുന്ന് ചിരിപ്പിച്ച ഒട്ടേറേ പോസ്റ്റ് വായിച്ചിട്ടുണ്ട് ചിരി കടിച്ചമര്‍ത്തിയിട്ടുമുണ്ട്. കണ്ണില്‍ നനവ് പടര്‍ത്തുന്ന പോസ്റ്റുകളും വായിച്ചിട്ടുണ്ട്. അതും ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ എന്തോ സ്വന്തമായി ഇതേപോലൊരു അച്ഛമ്മ ഉള്ളതോണ്ടാണോ എന്തോ. കണ്ണ് കാണാന്‍ മേല. ടൈപ്പ് ചെയ്യുന്നത് വായിച്ച് ഇത്തിരി കഴിഞ്ഞാ. മേലാല്‍ ഇമ്മാതിരി പോസ്റ്റിടുമ്പോള്‍ കണ്ടന്റ് വാണിങ് ഇട്ടില്ലേല്‍ നിന്നെ ശരിയാക്കും.
ഓടോ: ഒരു 2 അടി ഉയരം കൂടി എനിക്ക് ഉണ്ടേല്‍ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ചേനെ.
നന്നായി ശ്രീ...ഇതുപോലൊരു അച്ചമ്മയോ, വല്യമ്മയോ മിക്കവീടുകളിലും ഉണ്ടാവും തന്റെ ജീവിതം മുഴുവനും മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി ചെലവഴിക്കുകയും അവർക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്തു വീടിന്റെ മൂലയിൽ ഒതുങ്ങികൂടുന്നവർ..എന്നാൽ മിക്കവർക്കും നമ്മൾ (പുതിയ തലമുറക്കാർ)അവർ അർഹിക്കുന്ന പരിഗണന നൽകാറുണ്ടൊ എന്ന് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും ....ഇതുവായിക്കുന്ന ഓരോനിമിഷവും എന്റെ വല്ല്യമ്മയുമുണ്ടായിരുന്നു എന്നോടൊപ്പം (മനസ്സിൽ) ..നന്ദി...ഇതുപോലെയുള്ള എഴുത്തുകൾ പ്രതീക്ഷിച്ച് ഇനിയും വരാം..എന്നെ നിരാശനാക്കരുത്..........
അമ്മൂമ്മയുമൊത്തിരിക്കുക...അതൊരു പ്രത്യേക ലോകമാണ് ..കുറെ പഴങ്കഥകള്‍ എന്നു ആദ്യം തോന്നും..പിന്നീട് കാലങ്ങള്‍ വേണ്ടി വരും അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാവാന്‍... :-)
ശ്രീ.. ഒരു ഉമ്മ.. ഇത്ര മനോഹരമായ ഒരു പോസ്റ്റെഴുതിയ ആ കൈകള്‍ക്ക്. അതിമനോഹരം..
(ഒരു സംശയം.. “പക്ഷെ അത് സ്വന്തം കൈപ്പടയില്‍” ഇവിടെ കൈപ്പട എന്നത് ശരിയാണോ?)
ശ്രീ, എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു ബാല്യം.ഓര്‍മ്മകളെ ഉണര്‍ത്തിയതിനു നന്ദി.....
ശ്രീ,
എന്നത്തേയും പോലെയല്ല. വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്ത ഒരു സങ്കടം. ഇപ്പോള്‍ ആ പഴയ പത്തുരൂപാ നോട്ടിന്റെ ഓര്‍മ്മ നിന്നെ ചേര്‍ത്ത് പിടിച്ച് കണ്ണു നിറഞ്ഞ് അനുഗഹിക്കുന്ന ആ അച്ഛമ്മയായി മാറി. ശ്രീ, ജീവിതത്തില്‍ നിനക്കെന്നും നല്ലതേ വരൂ.
പോയകാല ജിവിതത്തിലെ ഓര്‍മ്മകളില്‍ എപ്പോഴും പെട്ടെന്നോടിയെത്തുന്ന സംഭവങ്ങളിലെ മധുരമുള്ള ഒന്നാണ് ശ്രീ പറഞ്ഞ അച്ഛമ്മയുടെ വിവരണങ്ങള്‍.
മനസ്സുള്ള മനുഷ്യന് ഒരിക്കലും ഓര്‍മ്മിക്കതിരിക്കാന്‍ കഴിയാത്തത്. സുഖം നല്‍കുന്ന നൊമ്പരങ്ങള്‍ തനതായ ശൈലിയില്‍ പറഞ്ഞ നല്ല പോസ്റ്റ്.
ശ്രീ, എനിക്കും ഉണ്ട് ഒരമ്മൂമ്മ. കുട്ടിക്കാലത്ത് എന്റെ എല്ലാമെല്ലാം അമ്മൂമ്മയായിരുന്നു. ഇപ്പോള്‍ 100 വയസ്സു കഴിഞ്ഞു. കിടപ്പാണ്. ശ്രീയുടെ കുറിപ്പു വായിച്ചപ്പോള്‍ എന്റെ കണ്ണു നിറയുന്നു. ഓരോരോ തിരക്കുകളുട്ടെ പേരില്‍ ഞാന്‍ അമ്മൂമ്മയെ കാണാന്‍ പോാകാതായിട്ട് നാളെത്രയായി. ഇന്നു തന്നെ കാണണം എനിക്കെന്റെ അമ്മൂമ്മയെ.....
വളരെ ഹൃദയ സ്പര്‍ശിയായ ഒരു പോസ്റ്റ് ...
ആർഭാടമോ ,അലങ്കാരമോ ഇല്ലാത്തഭാഷയിൽ അനുഭവങ്ങൾ സ്പന്ദിക്കുമ്പോൾ വായന മറ്റൊരു അനുഭവമാകുന്നു...കാരണവന്മാരുടെ ഗുരുത്വം എന്നും ശ്രീക്കുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്...
നന്ദി ശ്രീ ... ഹ്രൃദ്യമായ ഈ ഓർമ്മകൾ സമ്മാനിച്ചതിന് ...
ചെറുപ്രായത്തിലെ നഷ്ടപ്പെട്ടതാണെങ്കിലും മുത്തശ്ശി കൂടെയുണ്ടായിരുന്ന നാളുകൾ ഇന്നും മനസ്സിൽ മായാതെ നില്കുന്നു ....
ചാത്താ...
വളരെ സന്തോഷം തരുന്നു ഈ കമന്റ്. വളരെ വളരെ നന്ദി.
ഉപാസന || Upasana...
സന്ദര്‍ശനത്തിനു നന്ദി ഡാ.
siddhy...
അമ്പതാം കമന്റിനു നന്ദി മാഷേ.
മാഷ് പറഞ്ഞതു ശരിയാണ്. തന്റെ ജീവിതം മുഴുവനും മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി ചെലവഴിക്കുകയും അവർക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്തു വീടിന്റെ മൂലയിൽ ഒതുങ്ങികൂടുന്ന അച്ചമ്മയോ, വല്യമ്മയോ മിക്കവീടുകളിലും ഉണ്ടാവും. അവരെ ഓര്‍മ്മിയ്ക്കാന്‍ എല്ലാവര്‍ക്കും ഈ പോസ്റ്റു മൂലം സാധിയ്ക്കുന്നുവെങ്കില്‍ അതില്‍പരം ഒരു സംതൃപ്തി വേറെയില്ല, നന്ദി.
Jenshia...
ശരിയാണ്. വായനയ്ക്കും കമന്റിനും നന്ദി.
കുമാരേട്ടാ...
വളരെ നന്ദി.
സാഹിത്യപരമായി അല്ല, കൈപ്പടയില്‍ എന്ന വാക്കുപയോഗിച്ചത്. സ്വന്തം വ്യക്തിമുദ്ര പതിഞ്ഞത് എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ ചെയ്യുന്ന (അയാള്‍ക്കു മാത്രം ചെയ്യാവുന്ന) പല പ്രവൃത്തികള്‍ക്കും ഈ വാക്കു ചേര്‍ത്തു പറയുന്ന ഒരു പതിവുണ്ട്. അതേ ഇവിടെയും ഉദ്ദേശ്ശിച്ചിട്ടുള്ളൂ.
akhi...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
siva // ശിവ ...
വളരെ സന്തോഷം തരുന്ന കമന്റ്. ഈ ആശംസകള്‍ക്ക് നന്ദി.
പട്ടേപ്പാടം റാംജി ...
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം മാഷേ, കമന്റിന് നന്ദി.
വെഞ്ഞാറന്‍ മാഷേ...
ഈ പോസ്റ്റ് വായിച്ച് അമ്മൂമ്മയെ കാണാനുള്ള ആഗ്രഹം തോന്നി എങ്കില്‍ അതു വളരെ സന്തോഷകരം തന്നെ മാഷേ, നന്ദി.
lekshmi...
വളരെ നന്ദി.
താരകൻ മാഷേ...
ആശംസകള്‍ക്ക് വളരെ നന്ദി.
ജീവി കരിവെള്ളൂര്‍...
ആ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരാന്‍ സഹായകമായി ഈ പോസ്റ്റ് എന്നറിഞ്ഞതില്‍ സന്തോഷം മാഷേ. കമന്റിനും നന്ദി.
ശ്രീ,വായിച്ചപ്പോള്‍ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയപോലെ -ഒപ്പം വളരെ സങ്കടവുമായി.
എന്ത് പറയണം എന്നറിയില്ല.ഓര്‍മ്മ വെക്കും മുമ്പേ ആകെയുണ്ടായിരുന്ന അച്ഛമ്മ,എന്നെ വിട്ടുപോയിരുന്നു.വലിയ തുളയുള്ള ചെവിയില്‍
'തോട കമ്മല്‍'ഇടുന്ന,മുണ്ടും വേഷ്ടിയും ഉടുക്കുന്ന,കുഴമ്പ് മണക്കുന്ന...അച്ഛമ്മയുടെ വ്യക്തമല്ലാത്ത പല ചിത്രങ്ങളാണ് ഓര്‍മ്മയിലിന്നും..
അതുകൊണ്ട് തന്നെ വയസ്സായ ആരെ കണ്ടാലും അച്ഛമ്മയും,അച്ഛാച്ചനും ആയിരുന്നു കുട്ടിക്കാലത്ത്...അങ്ങനെ അയല്‍പ്പക്കത്തും,പല നാടുകളിലും ഒരുപാട്
അച്ഛമ്മമാരും അച്ഛാച്ചന്‍മാരും..ശ്രീയ്ക്ക് എന്തായാലും അച്ഛമ്മയുടെ കൂടെ കിടക്കാനും കഥ കേള്‍ക്കാനും എല്ലാം ഭാഗ്യം ഉണ്ടായില്ലേ...:)
നല്ലൊരു പോസ്റ്റ്..
കുറെ നാളായി ഈ ബ്ലോഗിലേക്ക്..
പഴയ അതെ ആര്‍ദ്രതയോടെ കുറിപ്പുകള്‍..
നന്നായിരിക്കുന്നു..
ശ്രീയേട്ടാ, മനസ്സില്‍ തൊട്ടു.. കണ്ണ് നനഞ്ഞു..
ഒരു പഴയവേനലവധിയുടെ മധുരസ്മരണകളിൽ അച്ഛമ്മയുടെ കറകളഞ്ഞ സ്നേഹം മനസ്സിലെവിടെയോ ഒരു കൊളുത്തിവലിയായല്ലോ ശ്രീയേ..
ആശംസകൾ !!
വളരെ നിർമ്മലമായ ആഖ്യാനശൈലിയിലൂടെ, തീർത്തും സത്യസന്ധമയി കാലത്തേയും വയനക്കരേയും പിറകിലേക്ക് ആനയിച്ച് ലളിത സുന്ദരമായി ഒരു കഥ പറയുകയായിരുന്നു ശ്രീ നീയ്യിവിടെ...
കാരുണ്യത്തിന്റെ,സ്നേഹത്തിന്റെ ഓരൊ ദേഹങ്ങളായി അച്ഛമ്മയടക്കം ഓരോരുത്തരും, ഞങ്ങളുടെയൊക്കെ അനുഭവസ്മരണകൾ തൊട്ടുണർത്തി, നൊമ്പരത്തിൻ അലയടികൾ തീർത്ത് വിട്ടൊഴിഞ്ഞുപോയപ്പോൾ ഒരു വല്ലാത്ത വിഷമം...
ഈ സമർപ്പണത്തിന് , ആ മുത്തശ്ശിമാരുടെയൊക്കെ അനുഗ്രഹങ്ങൾ കാലാകാലത്തോളം നിനെക്കെന്നും കിട്ടിക്കൊണ്ടിരിക്കും..അത് നിശ്ചയം !
അഭിനന്ദനങ്ങൾ ശ്രീക്കുട്ടാ അഭിനന്ദനങ്ങൾ !
വായിച്ചപ്പോള്‍ സങ്കടം തോന്നി എങ്കിലും എ അനുഗ്രഹ ആശിഷുകള്‍ ശ്രീയുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ
ശ്രീ,
ഇന്നാണ് കണ്ടത്, എങ്ങിനെ മിസ്സായെന്നറിയില്ല. എന്തായാലും വളരെ ഹൃദയ സ്പര്‍ശിയായെന്ന് പറയട്ടെ. അമ്മൂമ്മയുടെ ഓര്‍മകളും ബാല്യകാലത്തിന്റെ ഓര്‍മകളും എല്ലാവര്‍ക്കും ഉണ്ടാവും.എന്നാല്‍ പത്തു രൂപക്ക് മാസാവസാനം നെട്ടോട്ടമോടേണ്ടി വരുന്ന ക്ലിപ്തവരുമാനക്കാരന്റെ കഥ പലര്‍ക്കും അറിയില്ല.
...so touching !
ശ്രീ,ഓര്‍മകളെ വിസ്തരിച്ചു പകര്‍ന്ന് തന്നിരിക്കുന്നു.
ഗൃഹാതുരത്വപ്പെടുത്തുന്ന സ്മരണകളെ നന്നായി
വിളക്കിച്ചേര്‍ത്ത വരികളില്‍ എന്‍റേത് മാത്രമായ
“ഉപ്പുമ്മാ”യെ (അച്ഛമ്മ)ഞാന്‍ ഓര്‍ത്തെടുത്തു...
അതൊക്കെ,ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ...
പക്ഷെ,പുതിയ തലമുറക്ക് ഇങ്ങിനെയൊരു
നൊസ്റ്റാള്‍ജിയക്കവസരമേതുമില്ല എന്നതു
എന്‍റെ സുകാര്യദു:ഖത്തില്പെടുന്നു.
പഴയകാല സ്മരണകളിലേക്ക് മാര്‍ച്ച്
ചെയ്യാന്‍ പ്രേരണ നല്‍കിയതിന്‍ നന്ദി...
വാത്സല്ല്യവും സ്നേഹവും മാത്രം കൈമുതലായിരുന്ന പഴയ തലമുറക്കാര്‍..
ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് കൂടി..
ശ്രീ.... കൂട്ടുകുടുംബത്തിലെ അച്ചമ്മയുടെയും അച്ചാച്ചന്റെയും അമ്മാവന്‍മാരുടെയും സ്നേഹ വാത്സല്യങ്ങള്‍ കുഞ്ഞുനാളില്‍ ഒരുപാടു അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച എന്നെ പോലുള്ളവര്‍ക്ക് ഒരു വിങ്ങലോടെ മാത്രമേ ഈ പോസ്റ്റ് വായിച്ചുതീര്‍ക്കാന്‍ കഴിയൂ. ഒരുപാടിഷ്ടമായെടോ....പ്രാര്‍ഥത്തനകളോടെ....സസ്നേഹം
ശ്രീ... ചിലപ്പോള്‍ വാക്കുകള്‍ അര്‍ഥം പേറാന്‍ സഹിയാതെ നില്‍ക്കും... അങ്ങനെ ഒരവസ്ഥയിലായി ഞാന്‍...
വിശേഷണങ്ങളില്‍ ഒതുങ്ങില്ല...
വീണ്ടും കാണാം..
ഹേന
അച്ഛമ്മ, അപ്പൂപ്പന്‍ ഇവരുടെയൊക്കെ സ്നേഹവും ലാളനയും അനുഭവിക്കാന്‍ കഴിയുന്നതു തന്നെ എത്ര ഭാഗ്യം. ശ്രീ, ഹൃദയസ്പര്‍ശിയായ എഴുത്ത്.
ശ്രീയുടെ എഴുത്തുകള്‍ വായിക്കാറുണ്ട്, എങ്കിലും കമന്റ് ഇത് വരെ ഇട്ടിട്ടില്ല .
സത്യമായും ഇത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു ശ്രീ... വളരെ നന്നായി പറഞ്ഞിരിക്കുന്നു... കുട്ടിക്കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനു കൂടി ഉള്ള ഒരു ഓര്‍മപെടുത്തല്‍ ആയി ശ്രീയുടെ കുറിപ്പ്...
എന്ത് എഴുതണം എന്ന് എനിക്ക് അറിയുന്നില്ലാ. ഇത്ര മാത്രം , അമ്മൂമ്മയെ കുറിച്ചുള്ള ഈ പോസ്റ്റ് വല്ലാതെ സങ്കടപെടുത്തി. പിന്നെ പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്ന ലാളിത്യം അത് ശ്രീടെ ഒരു പ്രത്യേകത തന്നെയാണ് കേട്ടോ. വളരെ വളരെ നല്ല പോസ്റ്റ്.
അന്നു സമ്മാനമായി കിട്ടിയതിലൊരെണ്ണത്തിന്റെ ഫോട്ടൊ ആണെന്നാ വിചാരിച്ചത്....!
അതൊക്കെ എങ്ങനെ സൂക്ഷിച്ചു വച്ചാലും ആ സാഹചര്യത്തിൽ ഇരിക്കില്ല...
ഓർമ്മകൾ... പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി....!!
ആശംസകൾ...
കാലത്തിനു പിറകിലേക്ക് ഒരു സഞ്ചാരം... നന്നായീ കൂട്ടുകാരാ...പിന്നെ ആ പത്തു രൂപ നോട്ടും...
ശ്രീ..
അച്ഛമ്മയുടെ സന്തോഷങ്ങളും സങ്കടങ്ങളും നന്നായി അവതരിപ്പിച്ചിരിപ്പിച്ചിട്ടുണ്ട്.
പ്രശാന്ത്
jyo ചേച്ചീ...
ഈ പോസ്റ്റ് കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു എങ്കില്‍ അത് സന്തോഷകരം തന്നെ, കമന്റിന് നന്ദി.
ആദര്‍ശ്...
വീണ്ടും ഇവിടെ കണ്ടതില് സന്തോഷം. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒന്നും സ്നേഹലാളനകളില്ലാതെ വളരേണ്ടി വരുന്ന പുതിയ തലമുറകളെ അപേക്ഷിച്ച് നമ്മളെല്ലാം എത്രയോ ഭാഗ്യവാന്മാര്‍ അല്ലേ?
നിലാവര്‍ നിസ...
ഒരുപാടു നാളുകള്‍ക്ക് ശേഷമാണല്ലേ വരവ്? നന്ദി.
പിറ്റേട്ടന്‍...
വളരെ നന്ദി.
VEERU മാഷേ...
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം മാഷേ. കമന്റിന് നന്ദി.
ബിലാത്തിപട്ടണം...
ഈ കമന്റിന് വളരെ നന്ദി മാഷേ. മുന്‍ തലമുറയുടെ അനുഗ്രഹം എന്നെന്നും നമ്മിലോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
ഒഴാക്കന്...
വളരെ നന്ദി മാഷേ.
അനിൽ@ബ്ലോഗ്...
വളരെ ശരിയാണ് മാഷേ. സമപ്രായക്കാരായ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ അവിശ്വസനീയമായി തോന്നുമ്പോള്‍ പുതിയ തലമുറയുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ
ഒരു നുറുങ്ങ് ...
സ്വാഗതം മാഷേ. ഉമ്മുമ്മയെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചെങ്കില്‍ സന്തോഷം.ഈ സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
സുമേഷ് ...
വളരെ നന്ദി.
ഒരു യാത്രികന്‍...
സ്വാഗതം മാഷേ. അതു പോലെ സ്നേഹം അനുഭവിച്ച് വളര്‍ന്നവര്‍ക്ക് പെട്ടെന്ന് ഈ അനുഭവം ഉള്‍ക്കൊള്ളാനാകും. ഈ കമന്റിനു നന്ദി.
മൈലാഞ്ചി ...
സ്വാഗതം ചേച്ചീ. വായനയ്ക്കും കമന്റിനും നന്ദി.
ഗീതേച്ചീ...
വളരെ നന്ദി.
സുധീര്‍ കെ എസ് ...
സ്വാഗതം. കമന്റിടാറില്ലെങ്കിലും വായിയ്ക്കാറുണ്ട് എന്നറിയുന്നത് തന്നെ സന്തോഷം. നന്ദി.
Jyothi ചേച്ചീ...
വളരെ നന്ദി ചേച്ചീ... വായനയ്ക്കും പ്രോത്സാഹനത്തിനും.
വീ കെ മാഷേ...
ശരിയാണ് മാഷേ. അന്ന് ആ പൈസ സൂക്ഷിച്ച് വയ്ക്കാവുന്ന സാഹചര്യമായിരുന്നില്ലല്ലോ.
കമന്റിനു നന്ദി.
Nixon...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
sonu...
നന്ദി.
മാത്തൂരാന്...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ
ശ്രീ, വായിക്കാന്‍ വൈകി. പക്ഷെ, ഇയാള്‍ എന്റെ കണ്ണ് നനയിച്ചല്ലോ...
ബാല്യത്തിന്റെ നിഷ്കളങ്കമായ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി..
പലപ്പോഴും നമുക്കേറെ പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പിരിയുമ്പോള്‍ മാത്രമേ, അവര്‍ നമുക്ക്
എത്രത്തോളം പ്രിയപെട്ടവരായിരുന്നു എന്നത് നാം തിരിച്ചറിയൂ .
കൂട്ടുകാരാ, താങ്കളുടെ വരികള്‍ എന്നെയും പല ഓര്‍മ്മകളിലുമെത്തിച്ചു. എന്തോ- മനസ്സിനെ വല്ലാതെയൊന്നുലച്ചു. നന്ദി
ഓര്‍മ്മകള്‍ മരിക്കുന്നില്ല!..മനസ്സിനെ സ്പര്‍ശിക്കുന്ന കുറെ ഓര്‍മ്മകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
ശ്രീ വളരെ നന്നായി ഈ സമർപ്പണം.മനസ്സിൽ തൊടുന്ന ഒന്ന് .പിന്നെ മാർച്ചിലെ ഓർമ്മകുറിപ്പിന് ഇതിലും നല്ലൊരു ടൈറ്റിൽ ഇല്ല.
ശ്രീ,
പലവട്ടം ഈ വഴി ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും തോന്നാത്ത ഒരു ഇത് ഇപ്പോള്‍ തോന്നുന്നു. വീണ്ടും കുട്ടിക്കാലത്തേക്ക് മടങ്ങിപോയ പോലെ. ആശംസകള്‍
നിധീഷ്
ഹൃദയത്തിൽ തൊടുന്ന നൊമ്പരങ്ങൾ...
ഇന്നലെകളുടെ സ്നേഹസ്വാന്ത്വനങ്ങൾ..
ബാല്യസ്മരണകളുടെ നിറച്ചാർത്തുകൾ.. എല്ലാം ശ്രീയുടെ ലാളിത്യം നിറഞ്ഞ പതിവു ശൈലിയിൽ പങ്കുവെയ്ക്കാൻ കഴിഞ്ഞു.
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
valarenannayi
എന്റെ കുട്ടികാലവും ഇത് പോലെ തന്നെ ആയിരുന്നു ...എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു അച്ഛമ്മ .......എല്ലാവരെയും ഒന്ന് ഓര്‍ത്തെടുക്കാന്‍ സാധിച്ചു ........നന്ദി
ഞാന്‍ ശ്രീയുടെ പഴയ ബ്ലോഗുകളിലൂടെ കടന്നു പോകുകയായിരുന്നു. നല്ലത് ശ്രീ. ഓരോ ജന്മത്തിനും ഒരുപാടു പറയാനുണ്ട്. ശ്രീയ്ക്കു നല്ല സംവേദനക്ഷമതയുള്ള ഒരു മനസ്സുമുണ്ട്. അതുകൊണ്ടു എഴുതിക്കൊണ്ടിരിയ്ക്കു. ശ്രീയുടെ ഒരു കാലടിപ്പാടു മലയാളത്തിനു കിട്ടട്ടെ. എല്ലാ ആശംസകളും നേരുന്നു. സ്നേഹത്തോടെ.
കണ്ണ് നനയിച്ച വിവരണം, ശ്രീ.
ദിവാരേട്ടാ...
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
INDULEKHA...
സ്വാഗതം.
ശരിയാണ്. നമുക്കേറെ പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പിരിയുമ്പോള്‍ മാത്രമേ അവര്‍ നമുക്ക്
എത്രത്തോളം പ്രിയപെട്ടവരായിരുന്നു എന്നത് നാം തിരിച്ചറിയൂ. കമന്റിനു നന്ദി.
മരഞ്ചാടി...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
HeartBeats...
നന്ദി.
ഗോപീകൃഷ്ണ൯...
സന്ദര്‍ശനത്തിനും ഈ കമന്റിനും നന്ദി.
vinus...
വളരെ വളരെ നന്ദി. ടൈറ്റില്‍ ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം.
നിധീഷ്...
വളരെ നന്ദി.
അലി ഭായ്...
ഒരുപാടു നാളുകള്‍ക്ക് ശേഷമുള്ള ഈ വരവില്‍ വളരെ സന്തോഷം. ഒപ്പം കമന്റിനും നന്ദി പറയുന്നു.
rajukanhirangad...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
കുട്ടന്‍...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
Mukil...
സ്വാഗതം.
പഴയ പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. വായനയ്ക്കും ഈ പ്രോത്സാഹനത്തിനും കമന്റിനും നന്ദി.
Bindhu Unny ...
വളരെ നന്ദി ചേച്ചീ.
ശ്രീ ഞാന്‍ വരാന്‍ വൈകിപ്പോയി.
ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ് തന്നെയാണ് ശ്രീ..
മനസ്സില്‍ ഒരു നൊമ്പരം … ശ്രീക്ക് എല്ലാ നന്മകളും നേരുന്നു.
ശ്രീയേട്ടാ,
മനസ്സില്‍ തറയ്ക്കുന്ന ഭാഷ...
ഓര്‍മകളില്‍ നാം........
ശ്രീ, സൗഹൃദങ്ങളോടുളള നിന്റെ ഇഷ്‌ടം കാണുമ്പോള്‍ ആദരവ് തോന്നിപ്പോകുന്നു. നിനക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടാകട്ടെ
ശ്രീ,
ഹൃദയ സ്പര്‍ശിയായി എഴുതിയിട്ടുണ്ട്.വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സ് കുറച്ചു നേരം പഴയ ഓര്‍മകളിലേക്ക്.
ഓര്‍മകള്‍ക്ക് മരണമില്ലല്ലോ.
Sobhi,
101 th comment ente vaka...
orikkalum marakkanakatha venalavadhikkalam... pinne... madhuramulla ormmakal....
താന്‍ ഭാഗ്യവാനാണു മാഷെ.. ആ അച്ഛമ്മയുടെ സ്നേഹം തന്റെ വരികളില്‍ നിന്ന് വായനക്കാരയ ഞങ്ങളിലേക്കു പകര്‍ത്തുന്നതില്‍ താന്‍ വളരെയധികം വിജയിച്ചു..
കൊച്ചുമകന്റെ ഈ സ്നേഹബാഷ്പാഞ്ചലിയെ ഞങ്ങള്‍ ആദരവോടെ സ്വീകരിക്കുന്നു..
വളരെ വൈകിയാണെങ്കിലും എന്റെയും അനുശൊചനം രേഖപ്പെടുത്തുന്നു..
നന്ദി ശ്രീ ............എന്നെയും ആ പഴയ കാലത്തേക്ക് കൊണ്ടുപോയതിനു .........................കാരണം കുട്ടിക്കാലത്ത് ഞാനും എന്നും കാത്തിരുന്നത് അവധികാലത്തിനു വേണ്ടിയായിരുന്നു ...........ആ ഓലമേഞ്ഞ തറവാടും ഞങ്ങളെ കാത്തിരിക്കുന്ന അമ്മമ്മയും കൂട്ടുകാരും ചേട്ടായിമാരും എല്ലാം എനിക്കോര്‍മ വന്നു .....................ഞങ്ങളുടെ കുട്ടിക്കാലം ഇതുപോലെ തന്നെയായിരുന്നു ....................... ഇന്ന് ആ രംഗങ്ങളെല്ലാം മാറി മറഞ്ഞു ...................കോണ്‍ക്രീറ്റ് വീടും എല്ലാമായി എല്ലാരും മാറിപോയിരിക്കുന്നു ഒരുപാട് ....................
nice nostalgic post....
ഒഴുകി വരുന്നുണ്ട് പഴയ കാലത്തില്‍ നിന്നും,
മുലപ്പാലിന്റെ മണമുള്ള ഗംഗ.
ശിരസ്സില്‍ പൊഴിയുന്നുണ്ട്,
കണ്ണീരും വാത്സല്യവും കലര്‍ന്ന മഴ.
നല്ല കുറിപ്പാണ്. പക്ഷെ പരത്തി പറഞ്ഞു.
ചുരുക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നോസ്ടാല്ജിക് ആകുമായിരുന്നു.
എഴുത്തില്‍ ഒരു എംടി ടച് ഉണ്ട്.
ഹരി പകരുന്നു ഗാധ മുരളിയില്‍ ഒരു ഹൃദയം നിറയെ പരിഭവം.
എന്ന് ചുള്ളിക്കാട്.
പഴയ കാലത്തിലേയ്ക്കുള്ള കൂട്ടിക്കൊണ്ടു പോകലിന്
മാതൃഭൂമിയുടെ അംഗീകാരവും ..നിഷ്കളങ്കമായ ഈ
എഴുത്തിന് ആശംസകളും അഭിനന്ദനങ്ങളും
അറിയിക്കുന്നു ......പ്രാര്ഥനയോടെ .....
നന്നായിട്ടുണ്ട് ശ്രീ. ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുകള്‍. പല ഭാഗങ്ങളും മനോഹരമായ ആ കുട്ടിക്കാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. നന്ദിയുണ്ട് മാഷെ.
ശ്രീ ഓര്‍മ്മകളിലെക്കൊരു മാര്‍ച് മാതൃഭൂമി ബ്ലോഗനയില്‍ വായിച്ചു.
പ്രിന്‍റ് ചെയ്തു വായിച്ചപ്പോള്‍ അതിനു വല്ലാത്ത ഒരു സുഖം.
കുറച്ചുകൂടി ഫീല്‍ ആകാമായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു. കഥയിലേക്ക് കൂടുതല്‍ ശ്രദ്ധ ഊന്നുക.
ശ്രീ............ എന്റെ കണ്ണ് നിറഞ്ഞു എന്ന് പറയുന്നതില്‍ അഭിമാനമേ ഉള്ളു കാരണം ഇതുപോലെ ഒക്കെ തന്നെ ആണ് എന്റെ കുട്ടിക്കാലവും .. ഒരു വെത്യാസം ഉണ്ട് ശ്രീയുടെ അച്ഛമ്മയുടെ സ്ഥാനത് എന്റെ അമ്മ ആണെന്ന് മാത്രം ... അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് .. എന്നെ വിട്ടു പോയി
ശ്രീ,
വല്ല്യൂമ്മയും, അഞ്ചെട്ട് പെണ്ണുങ്ങളും ഒരു ഡസൻ കുട്ടിപട്ടളവുമുള്ള എന്റെ കുട്ടികാലവും, ഇങ്ങനെ തന്നെ, ഇതിലും വലിയ ഒരു കുടിലിൽ.
ജീവിതത്തിൽ തിരിഞ്ഞ്‌നോക്കുന്ന അപൂർവ്വം സന്ദർഭങ്ങൾക്ക് ഹേതുവാകുന്നു ഈ കഥ.
Sulthan | സുൽത്താൻ
Njangal onnichu padichirulla kaalathu onnu randu thavana Sreeyude veettil poyirunnu.. Achammaye kaananum okke ulla baagyam njangalk undayittund...
ബ്ലോഗനയില്‍ ആണ് വായിച്ചത്.നന്ദി.
ശ്രീ - പുതിയ ബ്ലോഗനയില്‍ കണ്ടു ഈ പോസ്റ്റ്. അഭിനന്ദനങ്ങള്‍ .
മറ്റൊരു മാർച്ചു കൂടി കടന്നു പോകുന്നു അല്ലേ!
സ്നേഹിക്കുന്നവരെ,സ്നേഹിച്ചിരുന്നവരെ ഓർക്കുക എന്നതാണു അവർക്കു കൊടുക്കാനുള്ള ഏറ്റവും വലിയ ബഹുമതി.
വരികളിലെ സത്യസന്ധതയാണു ഈ പോസ്റ്റിന്റെ ഏറ്റവും വലിയ മൂല്യം.
കൊള്ളാം ..
ബ്ലോഗനയിലാണു വായിച്ചത്. വളരെ നന്നായിരിക്കുന്നു. ഹൃദയത്തില്‍ തട്ടിയ രചന. ഇനിയും പ്രതീക്ഷിക്കുന്നു.
ബ്ലോഗനയിൽ വായിച്ചു.എന്നിലും പല പൂർവ്വസ്മൃതികളും ഉണർത്തിച്ചു. ആശംസകൾ!
ഹംസക്കാ...
വളരെ നന്ദി.
മഴക്കിളി ...
വീണ്ടും കണ്ടതില്‍ സന്തോഷം.
കൊച്ചു മുതലാളി ...
സന്ദര്‍ശനത്തിനു നന്ദി.
പ്രദീപ് പേരശ്ശന്നൂര്‍...
സ്വാഗതം മാഷേ. മറ്റു പോസ്റ്റുകളും കൂടി നോക്കി എന്നറിയുന്നതില്‍ സന്തോഷം.
കമന്റിന് നന്ദി.
ദിപിന്‍...
ശരിയാണ്. ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ നൂറാം കമന്റിനു നന്ദി.
ശ്രീച്ചേട്ടാ...
നന്ദി.
Sirjan...
വളരെ നന്ദി. ഈ കമന്റിനും ആശംസകള്‍ക്കും.
തൂലിക...
സ്വാഗതം. പഴയ ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവരാന്‍ എന്റെ പോസ്റ്റിനു കഴിഞ്ഞു എന്നറിയുന്നതില്‍ വളരെ സന്തോഷം. കമന്റിനും നന്ദി.
Neena Sabarish...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
n.b.suresh...
സ്വാഗതം മാഷേ. കവിതാത്മകമായ ഈ കമന്റിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.
ബ്ലോഗനയില്‍ നിന്ന് വായിച്ചത് ഇഷ്ടമായി എന്നറിയിച്ചതിനും നന്ദി.
kathayillaaththaval ...
വളരെ വളരെ നന്ദി ചേച്ചീ.
Satheesh Haripad ...
വീണ്ടും ഇവിടെ കണ്ടതില് സന്തോഷം. കമന്റിനു നന്ദി.
മഴവില്ല് ...
സ്വാഗതം ചേച്ചീ. സമാനമായ അനുഭവങ്ങളുള്ലവരുടെ കമന്റുകള്‍ കൂടുതല്‍ സന്തോഷിപ്പിയ്ക്കുന്നു. എന്റെ അമ്മൂമ്മയായാലും ചേച്ചിയുടെ അമ്മ ആയാലും അവരുടെ കാലത്ത് എന്തെല്ലാം അനുഭവിച്ചിരുന്നു എന്ന് നമുക്കൊക്കെ ഊഹിയ്ക്കാനേ കഴിയു.
നന്ദി.
Sulthan | സുൽത്താൻ ...
സ്വാഗതം സുല്‍ത്താനേ... പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഈ സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
Sanju...
ശരിയാണ്. നീ വന്ന കാലത്തൊക്കെ അമ്മൂമ്മയെ ആരോഗ്യത്തോടെയാണ് കണ്ടിരിയ്ക്കുക അല്ലേ? താങ്ക്സ് ഡാ.
vrajesh മാഷേ...
വളരെ നന്ദി മാഷേ
നിരക്ഷരന്‍ മാഷേ...
നന്ദി നിരക്ഷരന്‍ ചേട്ടാ.
കരീം മാഷ് ...
വളരെ നന്ദി മാഷേ.
Jishad Cronic™ ...
സ്വാഗതം. നന്ദി
amith...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ഇ.എ.സജിം തട്ടത്തുമല...
സ്വാഗതം മാഷേ. വളരെ നന്ദി.
Sree ..
Orupaad vaiki ivide ipravashyam ...
kannu nirachu achamma ..
neeyum ezhuthi theernnappo karanju kanumo ennu aalochichu poyi...
sanmanassullavarkku samadhanam
ennum ennennum
sasneham
ആ പത്തുരൂപാനോട്ടുകള്‍ ഇഷ്ടപ്പെട്ടു. എവിടന്നു സംഘടിപ്പിച്ചു?
ശ്രീയുടെ ഈ പോസ്റ്റ് ബ്ലോഗനയിൽ കണ്ടു. അഭിനന്ദനങ്ങൾ.
ഇതിനു ഞാന്‍ അഭിപ്രായം പറഞ്ഞില്ലേഡാ? ഇല്ലേ? അതോ മറന്നോ? പറഞ്ഞൂന്നാണല്ലോ ഓര്‍മ്മ.
ഈ ഓര്‍മ്മക്കുറിപ്പുകള്‍ എന്റെ പഴയ ബാല്യത്തേയും ചങ്ങാത്തത്തേയും ഓര്‍മ്മപ്പെടൂത്തുന്നു, സമയമുണ്ടായിരുന്നെങ്കില്‍ ഞാനും വാരിവലിച്ചെഴുതിയേനെ, തിരതല്ലി വരുന്ന ആ ബാല്യകാല ഓര്‍മ്മകള്‍
(ബ്ലോഗനയിലെ അവതരിച്ചതിനു ഭാവുകങ്ങള്‍)
“സുപ്രിയ said...
ആ പത്തുരൂപാനോട്ടുകള്‍ ഇഷ്ടപ്പെട്ടു. എവിടന്നു സംഘടിപ്പിച്ചു?“
എന്തോന്ന് ചേച്ചീ ഈ പറയണത്? പോസ്റ്റുകളെല്ലാം വായിച്ചിട്ട് തന്നെ ഈ കമന്റണത്? ലതില് പറഞ്ഞിട്ടില്ലേ സമ്മാനം കിട്ടിയതാന്ന്. വല്ലപ്പോഴും പോസ്റ്റ് വായിച്ച് കമന്റാന്‍ നോക്കെന്റെ ചെല്ലക്കിളീ....
ഉള്ളു നീറ്റിയ ഓര്‍മ്മകള്‍ ......മനസ്സില്‍ നോവു പടര്‍ത്തിയ ശ്രീയുടെ അനുഭവങ്ങള്‍ എല്ലാം ഭൂതകാലത്തിലേയ്ക്ക് എന്നെയും കൊണ്ടുപോയി. ബാല്യകാല ഓര്‍മകള്‍ അവ സന്തോഷതമുള്ളത്ാണെങ്കിലും സങ്കടമുള്ളത്ാണെങ്കിലും എന്നെ ഒരു പോലെ വേദനിപ്പിക്കും. കാരണം അന്നത്തെ സ്നേഹത്തിന്റെ പാരമ്യം നിഷ്കളങ്കതയുടെ പാരമ്യം അതു അനുഭവിച്ചവര്‍ക്കെ അത് അറിയൂ. ഇന്നു അതെല്ലാം എവിടെ പോയി. ആ ഓര്‍മകള്‍ കൊണ്ട് വരുന്ന നോവീന്റെ സൌന്ദര്യംഞ്ഞാനും ആസ്വദിക്കട്ടെ. ശ്രീ ഇനിയും എഴുതുക. നിറയെ ആശംസകള്‍.
ശ്രീ.. ബ്ളോഗന കണ്ടു... ആശംസകൾ..
ഇവിടെ വന്ന കമന്റുകളിൽ നിന്ന് മനസിലാക്കുന്നു. ബ്ലോഗനയിൽ പ്രസിദ്ധീകരിച്ചു എന്ന്. അഭിനന്ദനങ്ങൾ വിത്ത് അസൂഷ :)
ബ്ലോഗനയിലോ ബ്ലോഗനിലോ വന്നാലും ഇല്ലേലും ഇതെല്ലാം ഞങ്ങളുടെ മനസ്സിൽ പ്രസിദ്ധീകരിച്ചതല്ലേ..
ഓട്ടോ റിക്ഷ വിളിച്ചാണ് ഞാൻ പോസ്റ്റിൽ നിന്നും കമന്റ് വഴി ഇവിടെ താഴെ എത്തിയത് (അസൂയ തന്നെ ) :)
ശ്രീ, ബ്ലോഗനയിലാണ് ഈ പോസ്റ്റ് ആദ്യം വായിച്ചത്. അഭിനന്ദനങ്ങൾ ട്ടോ..വൈകിയെങ്കിലും...
മാതൃഭൂമി ബ്ലോഗനയിലൂടെയാണ് ഇപ്പോള്‍ ഇവിടെയെത്തിയത്;
ഹൃദ്യമായി.
അഭിനന്ദനങ്ങള്‍.
ഈ എഴുത്തില്‍ എന്തൊക്കെയാ ഉള്ളത്...മനസ്സ് മുഴൂവന്‍ തുറന്നിട്ടിരിക്കുന്നു...!!
വളരെ ഇഷ്ടപ്പെട്ടൂ
സത്യത്തില്‍ എനിക്കു ശ്രീയുടെ ബ്ലോഗ്ഗ് വായിക്കാന്‍ ഇഷ്ടമല്ല!
ആഴ്ചപ്പതിപ്പിലും കണ്ടു . അഭിനന്ദനങ്ങൾ
സത്യത്തില്‍ എനിക്ക് ശ്രീയുടെ പോസ്റ്റ് വായിക്കാന്‍ വളരെ ഇഷ്ടമാണ്. :-)
നന്നായിരിക്കുന്നു ശ്രീ..എന്റേയും തറവാട്ടിലേക്ക് ഈ പോസ്റ്റെന്നെ കൂട്ടിക്കൊണ്ടു പോയി.നന്ദി.
(വൈകിയാണെത്തിയത്)
Sree ..
Njaan kandilaayirunu ithu ....vaayikathe pooyi engil ente muthatshiye orkaan ulla oru avasanam oru nashtaamauvaryirunu
mathrubhumi azhchapathippil ninnum valare avicharithamayi vaayichu..... ente achammaye orthupoi... enthu vannalum nisabdamayi karanjirunna ente achammaye.... manasil evideyo oru nombaram... valare nannayittund ee post
Have a wonderful weekend
(@^.^@)
ചന്ദനക്കുറിയുമായി ശ്രീയുടെ
ചിത്രം കാണുമ്പോഴുള്ള കുളിർമ തന്നെ
വായിച്ചപ്പോഴും
സി.രാധാകൃഷ്ണന്റെ അപ്പൂനെ
നേരിൽ കണ്ടതുപോലെ
അച്ഛമ്മ എന്നും കൂടെ ഉണ്ടാകും എന്ന് തറപ്പിച്ചു പറയാം
ഒരു സ്നേഹ കടല്‍ അല്ലേ അവര്‍
really touching !
ബഷീര്‍ വെള്ളറക്കാട് ഒരോട്ടോ പിടിച്ച് വരുന്നത് കണ്ട് ഞാനൊരു അമ്പാസട്ടര്‍ പിറകെ വിട്ടു. പഹയന്‍ വഴീലെറങ്ങി പോയി.
ഓന്‍ പറഞ്ഞ പോലെ ഞമ്മക്കുണ്ടെയ്, ഏത്..
അസൂയ ന്നെ.
ബ്ലോഗനയില്‍ വന്നെന്നറിഞ്ഞതിന് ആശംസകളോടെ.
കണ്ണ് നിറഞ്ഞിട്ടു മറുപടി എഴുതാന്‍ ആവുന്നില്ല... തൊണ്ടയില്‍ എന്തോ കെട്ടി നില്‍ക്കുന്നത് പോലെ.. അച്ഛമ്മ എന്റെയും അച്ഛമ്മ ആണോ? ആയപോലെ.. അല്ലെങ്കില്‍ ആവാന്‍ ആഗ്രഹിച്ചപോലെ.... നല്ല വിവരണം... അനുഭവകുറിപ്പ് തന്നെ.. ഹൃദ്യമായ രീതിയില്‍ എഴുതിയിരിക്കുന്നു...മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതല്ലേ... അല്ലേ....
ആശംസകള്‍
വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്. ആശംസകള്‍ ...
പലപ്പോഴും നിസ്സഹായയായി നില്‍ക്കേണ്ടി വരുമ്പോള്‍ അച്ഛമ്മയ്ക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞിരുന്നത് ശബ്ദമില്ലാതെ കരയുക എന്നതായിരുന്നു.
നിറസ്നേഹമുള്ള ഒരു അച്ഛമ്മ യോടൊപ്പം കഴിയുന്ന എനിക്ക് ശ്രീയുടെ നഷ്ടം മനസ്സിലാവും....
മനസിനെ തൊട്ട ഒരു പോസ്റ്റ്
ഏവരെയും സ്വന്തം അനുഭവം ഇന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത് അതാണ് ശ്രീയുടെ സവിശേഷത.
ആശംസകള്‍.
ആശംസകള്‍ ശ്രീ...
ശ്രീ യുടെ ഈ ഓര്‍മ്മ ക്കുറിപ്പ് വായിച്ചിട്ട് ഒ എന്‍ വി കുറുപ്പിന്‍റെ ഒരു കവിതയാണ് ഓര്‍മയില്‍ വന്നത് .. വേറെ ഒന്നും പറയാനില്ല ... മുത്തശ്ശി യുടെ അനുഗ്രഹം എപ്പോളും കൂടെത്തന്നെ ഉണ്ടാവും ..
ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം... ഒറ്റത്തവണയോരോപുറവും നോക്കിവയ്ക്കുവാന് മാത്രം നിയോഗം... പഴയ താളൊക്കെ മറഞ്ഞു പോയി, എന്നേക്കുമെങ്കിലും... ചിത്രങ്ങളായി, കുറിമാനങ്ങളായി ചിലതെത്രയും ഭദ്രം ..."
Really touching one..sree..........oru nimisham njanum..ente kuttikkalathaekku poyi........ente kannu niranju........Ashamsakal.......
ശ്രീ, എന്നെയും ആ ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടുപോയി.
:)
ശ്രീ , താനൊരു സംഭവം ആടോ . കൂടുതല്‍ പറഞ്ഞു .കുഴച്ചു വാരുന്നില്ല . ഇത്രയും സിമ്പിള്‍ ആയി എഴുതുന്നത് ഒരു മഹത്വം തന്നെയാടോ . എന്റെ വല്യമ്മച്ചിയെ കുറിച്ചു ഞാന്‍ എഴുതും . അന്ന് തനിക്കു ഞാന്‍ ലിങ്ക് അയച്ചു തരാം .
ശ്രീ നന്നായിരുന്നു.സ്നേഹനിധിയായ ഒരു അമ്മാമ്മ എനിക്കും ഉണ്ടായിരുന്നു.പ്രതിസന്ധിഘട്ടങ്ങളിലല്ലാം എന്റെ നെറുകയിൽ തലോടി‘ഒന്നൂലടാ എല്ലാം ശരിയാവും,ഞാൻ പ്രർത്ഥിക്കുന്നുണ്ട്’ എന്നാശ്വസിപ്പിക്കുന്ന അമ്മാമ്മ.പക്ഷെ ഇന്നതൊർമ്മ മാത്രം.വിദേശത്തായിപ്പോയതു കൊണ്ട് എനിക്ക് അവരെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല
Read it in Blogana. Nannayirikkunnu.
And Congrats too..
വാക്കുകള്‍ ഇല്ല ശ്രീ....ഗംഭീരം....
എനിക്കു പിന്നെം കമ്മ്ന്റ് എഴുതണം എന്നു തോന്നി.....ശ്രീ...വായിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണു നനഞ്ഞു..എന്റെ വല്യമ്മചിയെ പറ്റി ഓര്‍ത്തു പോയി....ഇനി ശ്രീയുടെ ഒരു പോസ്റ്റും ഞാന്‍ മിസ്സ് ചെയ്യില്ല....
SREE BLOGANAYILAANU EE POST VAYICHATHU. BLOG VAYIKKUNA ZEELAM ATHUM COMPUTERIL VAYIKKUNNA ZEELAM KURAVAANU. POST VALARE ESHTAAYI. ENTE SNEHAVUM SAUHRDAVUM ARIYIKKATTE. SREEYUTE NALLA MANASSINU ABHIVADANANGAL
ചില സാമ്യമുള്ള ഓര്‍മ്മകള്‍.
വായിച്ചു കഴിഞ്ഞപ്പോള്‍ ബാക്കി വന്നത്...."ഒരു നെടുവീര്‍പ്പ്"
വളരെ സന്തോഷത്തോടെ വായിച്ചു..
(ബ്ലോഗനയില്‍ കണ്ടപ്പോള്‍ അതിലേറേ സന്തോഷം തോന്നി)
കൊള്ളാം ആശംസകള്‍....
aadyam oru vishu aasamsakal.. comment pinne :)
Sree bhai, !manassil oru nombaram bakkiyakki ee lurippu!vayichirunnuCommentan pattiyirunnilla!Congrats for blogana!
നന്മയുള്ള ചെറുമകന്റെ...പുണ്ണ്യം ചെയ്ത അച്ചമ്മ...ഹൃദയത്തിൽ തൊടുന്ന ഓർമ്മക്കുറിപ്പ്.. എല്ലാ നന്മകളും നേരുന്നു..
ഞാന്‍ എന്ത് പറയാനാണ്. എന്നെ പോലെ ഒരാള്‍ കൂടി
ലോകത്തുണ്ടെന്ന് മനസിലായി.
ശ്രീ, കണ്ണു ഒരുപാടു നനയിച്ചു..
എന്റെ അമ്മൂമ്മയെയും ഓർമ്മിപ്പിച്ചു..
കൂടുതൽ പറയാനാവുന്നില്ല..
ഞാൻ ഇവിടെയെത്തിയത് നിശാഗന്ധിയിലൂടെ അപ്പോഴേക്കും ബഹു ദൂരം എത്തി വായിച്ചപ്പോൽ ശരിക്കും കുട്ടിക്കാലം വളരെ നന്നായി എന്നു പറഞ്ഞാൽ സുഖിപ്പിക്കലാകില്ല എന്നറിയാം എന്നാലും ആദ്യമായിട്ടു വന്നതു കൊണ്ട് പറയട്ടെ പണ്ടേ വരേണ്ടതായിരുന്നു വളരെ നല്ല വരികൾ ആവിഷ്ക്കാരം കൊണ്ടും എല്ലാം കൊണ്ടും ഭാവുകങ്ങൾ...
Today only I read this post.... i can see and understand the deep feelings in your heart, because i had a loving and caring achachan same like your achamma ..... ente achachanaayirunnu ente priya suhruthu.... oru pakshe achanekkalere enikkaduppam ente achachanodaayirunnu ... 3 varshamaayi marichittu, kruthyamaayi paranjal 2007 March 3 nu.... joli sambandhamaaya chila kaaranangalal onnu vannu kaanan polum saadichilla .... ennalum ente jeevithathile ella uyarchakalum ente achachante anugrahamaanu..... ippolum naattil chennu ente veettileykku chellumbol kannu nirayathe kayaran pattarilla, ummarathu ozhinjirikkunna aa kasera manassinte ella niyanthranangalum thettikkum .... njan joli cheythu athil ninnu oru vihitham kodukkanum leave nu chellumbol aavasyamullathellam vangi kodukkanum okke patti ennoru samaadanam mathram .... 14 perakuttikal undayittum ettavum priyam ennodaayirunnu ....
pinne njan manassilaakkiya oru karyamundu Sree, grandparents inte koode ninnu avarodu aduppathode valarnnavarkku avarariyathe thanne kittunna orupaadu good qualities undu .... athennum Sreekku muthalkoottayirikkatte ennasamsikkunnu .....
എന്റെ കണ്ണ് നനഞ്ഞോ എന്ന് ചെറിയ ഒരു സംശയം ..
I know its quite late for me to put up a comment on this post, but Better late than never. Sree, I dont know how to express this but its only after I finished reading this post, I realized that I was weeping by the end. Tears had rolled out unknowingly. Dont have any more words...
നന്നായി ശ്രീ. ഞാനിപ്പോഴാ കണ്ടത്. ഇങ്ങനെയുള്ള കഥകള്‍ എനിക്കുമുണ്ട്. ഓര്‍ക്കുമ്പോ തന്നെ കണ്ണ് നനയും. പിന്നെയെങ്ങനെ എഴുതും. അത് കൊണ്ടാണ് നല്ല ഭാഗങ്ങള്‍ മാത്രം എഴുതാന്‍ ശ്രമിക്കുന്നത്..
മാതൃഭൂമിയില്‍ ബ്ലോഗനയില്‍ ആണ് ഞാന്‍ ഈ പോസ്റ്റ് വായിക്കുന്നത് . അന്നെന്തോ ബ്ലോഗ് നോക്കിയില്ല . ഇപ്പോള്‍ ഒരുപാട് വൈകിപ്പോയെന്നറിയാം. എന്നാലും അഭിനന്ദനങ്ങള്‍ . ഓര്‍മയില്‍ അന്ന് വായിച്ചത് ഇപ്പോഴുമുള്ളത് കൊണ്ടാണ് ഈ പോസ്റ്റില്‍ തന്നെ കമന്റ് ഇടുന്നത് .വളരെ ഇഷ്ടമായി .ഇത്തരം നല്ല സൃഷ്ടികള്‍ ബ്ലോഗനയില്‍ വല്ലപ്പോഴുമേ കാണാറുള്ളൂ .... മനോഹരമായ രചന
Post a Comment