Tuesday, March 4, 2008

തഞ്ചാവൂര്‍ ബസ്സിലെ നിത്യകന്യക

ഞങ്ങള്‍ തഞ്ചാവൂര്‍ പഠിച്ചു കൊണ്ടിരുന്ന ആ രണ്ടു വര്‍ഷക്കാലത്തെ മുടങ്ങാത്ത ചടങ്ങുകളിലൊന്നായിരുന്നു എല്ലാ ശനിയാഴ്ചകളിലെയും ക്ഷേത്ര ദര്‍ശനം. തഞ്ചാവൂരിലെ പ്രശസ്തമായ ആ ബൃഹദേശ്വര ക്ഷേത്രത്തെ പറ്റി മിക്കവരും കേട്ടിരിയ്ക്കാനിടയുണ്ട് (പെരിയ കോവില്‍ എന്ന പേരിലാണു ഈ ക്ഷേത്രം പരക്കെ അറിയപ്പെടുന്നത്. ചിത്രങ്ങളും കുറച്ചു വിവരണങ്ങളും ഇവിടെ ഉണ്ട്).

വിരസമായ അക്കാലത്തെ വാരാന്ത്യങ്ങളെ കുറച്ചെങ്കിലും രസകരമാക്കാന്‍ ആ യാത്രകള്‍ വലിയ സഹായമായിരുന്നു. മറ്റു നേരം പോക്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ ജാതി മത ഭേദമന്യേ എല്ലാവരും ഉള്ളില്‍ കയറി പ്രാര്‍ത്ഥിയ്ക്കും. എന്നിട്ട് കുറേ നേരം കൂടി അവിടെ ക്ഷേത്രത്തിനു മുമ്പിലുള്ള പുല്‍ത്തകിടിയില്‍ വട്ടമിട്ട് ഇരിയ്ക്കും. അവസാനം 9 മണിയോടെയാകും മിക്കവാറും അവിടെ നിന്നും പൊടിയും തട്ടി എഴുന്നേല്‍ക്കുന്നത്. അവിടെ നിന്നിറങ്ങിയാല്‍ മിക്കവാറും നേരെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അത്യാവശ്യം ഷോപ്പിങ്ങ്. (അക്കാലത്തെ ഷോപ്പിങ്ങിലെ ഒഴിച്ചു കൂടാനാകാത്ത ഐറ്റമായിരുന്നു 200 ഗ്രാമിന്റെ ടൈഗര്‍ ബിസ്കറ്റ്. ഒറ്റ തവണ അത് ഒരു 20 പായ്ക്കറ്റ് എങ്കിലും വാങ്ങും. അതിശയോക്തി കലര്‍ത്തി പറഞ്ഞതല്ല, എല്ലാവര്‍ക്കും 2 കൂട് എങ്കിലും മിനിമം വേണം, മത്തന് നാലോ ആറോ നിര്‍ബന്ധം) അതു കൊണ്ടായിരിയ്ക്കും ഞങ്ങള്‍ അവിടെ കയറുമ്പോഴേ അവിടുത്തെ സെയിത്സ് ഗേള്‍സ് ചിരി തുടങ്ങും. എന്നാലും ചമ്മലൊന്നും ഇല്ലാതെ ഞങ്ങള്‍ അവിടുന്ന് വലിയൊരു ബാസ്കറ്റും പൊക്കിയെടുത്ത് നേരെ ബിസ്കറ്റുകളുടെ സെക്ഷനിലെത്തും. കുറെ പായ്ക്കറ്റ് അതിലേയ്ക്ക് തട്ടിയിട്ട് എല്ലാം കൂടി പായ്ക്ക് ചെയ്ത് അവിടെ നിന്നും ഇറങ്ങും.

അടുത്തതായി തഞ്ചാവൂര്‍ ടൌണിലൊരു ചെറിയ ചായക്കടയുണ്ട്, അല്ല പാല്‍ക്കട എന്നു പറയണം. അവിടുത്തെ സ്പെഷല്‍ ഒരു പ്രത്യേക പാലാണ്. നല്ല വണ്ണം തിളപ്പിച്ച് കുറുക്കിയെടുത്ത് അതില്‍ ചക്കര ഇട്ട “ചക്കരപ്പാല്‍”. അതിന്റെ ആ ഒരു പ്രത്യേക രുചി ഒരിയ്ക്കലും മറക്കാ‍നൊക്കില്ല. വേറെ എവിടെയും അത് കണ്ടിട്ടുമില്ല. തഞ്ചാവൂര്‍ എത്തിയാല്‍ ഈ പാല്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാക്കിയതിനു കാരണക്കാരന്‍ മാഷ് (സുനില്‍ രാജ്) ആയിരുന്നു. മാഷ് ആണ് ഇങ്ങനൊരു ഐറ്റം അവിടെ ഉണ്ടെന്ന് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.

അവിടെ നിന്നും നേരെ തഞ്ചാവൂര്‍ പഴയ ബസ്സ് സ്റ്റാന്‍ഡിലേയ്ക്ക്. (പഴയ ബസ്സ് സ്റ്റാന്‍ഡും പുതിയ ബസ്സ് സ്നാന്‍ഡും ഉണ്ട്)അവിടെ നിന്നും ‘വല്ലം’ എന്നു വിളിയ്ക്കുന്ന ഞങ്ങള് താമസിച്ചിരുന്ന സ്ഥലത്തേയ്ക്ക്. അതായിരുന്നു പതിവ്. (വല്ലം ശര്‍ക്കര നമ്മുടെ നാട്ടിലും പ്രശസ്തമാണ്)

അങ്ങനെ ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി ക്ഷേത്ര ദര്‍ശനവും പതിവു ഷോപ്പിങ്ങുമെല്ലാം കഴിഞ്ഞ് പഴയ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ഒരു ‘വല്ലം’ ബസ്സില്‍ ചാടിക്കയറി. സമയം 9.30 കഴിഞ്ഞു എങ്കിലും സാമാന്യം സീറ്റുകളെല്ലാം നിറഞ്ഞു, ഞ്ങ്ങള്‍ 8 പേരില്‍ പിള്ളേച്ചനും ബിട്ടുവിനും സീറ്റു തരപ്പെട്ടു. എല്ലാ ലഗ്ഗേജും അവരെ ഏല്‍പ്പിച്ച് ബാക്കി ഞങ്ങളെല്ലാവരും അവിടവിടെയായി ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. ഏറ്റവും മുന്‍പിലായി ജോബി. തൊട്ടു പിന്നില്‍ ഞാനും മാഷും. അതിന്റെ പുറകിലായി ബിമ്പുവും സുധിയും. എല്ലാവരും ഓരോന്ന് പറഞ്ഞ് സമയം കളയുന്നു. അപ്പോഴാണ് പുറകിലിരുന്ന് ഒരു അണ്ണന്‍ വളരെ കാര്യമായി മുന്തിരി തിന്നുന്നത് സുധിയപ്പന്റെ കണ്ണില്‍ പെട്ടത്. ഞങ്ങള്‍ക്കാണെങ്കില്‍ റൂമിലെത്തി അരിയിട്ടിട്ടു വേണം വല്ലതും കഴിയ്ക്കാന്‍. (ഇതു പോലെ ഉള്ള ചില ശനിയാഴ്ചകളിലാണ് വല്ലപ്പോഴുമെങ്കിലും ഞങ്ങള്‍ പുറമെ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. അന്നാണെങ്കില്‍ അതും കഴിച്ചിരുന്നില്ല) ഇതു കണ്ട് സഹിയ്ക്കാന്‍ വയ്യാതായ സുധിയപ്പന്‍ എന്നെ തോണ്ടി വിളിച്ച് അയാള്‍ ആ മുന്തിരി തിന്നുന്നത് കണ്ണു കൊണ്ട് കാണിച്ചു തന്നു. അതു കണ്ട് ഞാന് ആ കാഴ്ചയിലേയ്ക്ക് മാഷുടെ ശ്രദ്ധ ക്ഷണിച്ചു. കുറച്ചു നേരം അയാളെയും പിന്നെ ഞങ്ങളേയും മാറി മാറി നോക്കിയ ശേഷം മാഷ് കുറച്ച് ഉറക്കെ തന്നെ സുധിയപ്പനോട് പറഞ്ഞു “സുധിയപ്പാ, നല്ല ടേയ്സ്റ്റ് ഉണ്ടായിരിയ്ക്കും അല്ലേ?”

അതു ഞങ്ങളുടെ സ്ഥിരം നമ്പറുകളിലൊന്നായിരുന്നതിനാല്‍ അതു കേട്ട് ഞങ്ങളെല്ലാവരും ആസ്വദിച്ചു ചിരിച്ചു. അപ്പോഴാണ് ജോബിയുടെ തൊട്ടു മുന്‍പിലെ സിറ്റില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങിപ്പോകുന്നത്. ആ ബസ്സില്‍ വേറെ നില്‍ക്കുന്ന സ്ത്രീകളില്ല. ജോബി കുറച്ചു നേരം കാത്തു. ആ സ്റ്റോപ്പില്‍ നിന്നും വേറെ ആരും കയറുന്നുമില്ല. അടുത്തു നില്‍ക്കുന്ന പുരുഷ പ്രജകളും ആ സീറ്റിലേയ്ക്ക് ഒന്നെത്തി നോക്കിയിട്ട് ഇരിയ്ക്കേണ്ട എന്ന തീരുമാനത്തിലാണെന്ന് തോന്നി. ജോബി സീറ്റിലേയ്ക്കൊന്നു നോക്കി. അതില്‍ ഇരിയ്ക്കുന്നത് ഒരു മുത്തിയമ്മൂമ്മയാണ്. ഏതാണ്ട് ഒരു 80 വയസ്സിനു മുകളില്‍ പ്രായം കാണണം. തലയിലൊരൊറ്റ മുടി പോലും ഇനി വെളുക്കാനില്ല. മാത്രമല്ല, വായില്‍ ഒരു പല്ലു പോലും ബാക്കിയില്ല എന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി. ഒരാള്‍ക്ക് സുഖമായി ഇരിയ്ക്കാനുള്ള സ്ഥലം ധാരാളമുണ്ട്.

ജോബി ഞങ്ങളെയെല്ലാം നോക്കി. ഇനിയും കുറേക്കൂടി പോകാനുണ്ട്, ഞങ്ങളുടെ വീട് എത്താന്‍. അത്രയും നേരം നില്‍ക്കണ്ടല്ലോ എന്ന സന്തോഷം അവന്റെ മുഖത്ത്. “അളിയാ, എന്നാപ്പിന്നെ ഞാനിവിടെ ഇരിയ്ക്കുവാടാ” എന്നും പറഞ്ഞ് അവന്‍ ആ സീറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒതുങ്ങി ഇരുന്നു. നല്ല പ്രായമുള്ള, തീരെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളായിരുന്നു ആ അമ്മൂമ്മ എങ്കിലും അവര്‍ക്ക് അസൌകര്യമാകണ്ട എന്നു കരുതി, വളരെ ഡീസന്റായി, ഒരു വശത്ത് ഒതുങ്ങിയാണ് ജോബി ഇരുന്നത്.

അവന്‍ അവിടെ ഇരിയ്ക്കുന്നതു കണ്ട അമ്മൂമ്മ അവനെ ഒന്നു നോക്കി. അവനാണെങ്കില്‍ കുരച്ചൊരു ബഹുമാനത്തോടെ എന്ന പോലെ അവരെ നോക്കി മാന്യമായി ഒന്നു പുഞ്ചിരിച്ചു.

എന്നാല്‍ ഞങ്ങളാരും പ്രതീക്ഷിച്ചതല്ല അവിടെ സംഭവിച്ചത്. തന്നെക്കൊണ്ട് ആകുന്നത്ര ഉറക്കെ ആ അമ്മൂമ്മ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അതിന്റെ ചുരുക്കം ഇതാണ്.

“ഹും! എന്തൊരു ധിക്കാരത്തോടെ ആണ് നീ ഈ സീറ്റില്‍ എന്റെ കൂടെ കയറി ഇരിയ്ക്കുന്നത്. പെണ്ണുങ്ങള്‍ ഇരിയ്ക്കുന്ന സീറ്റിലാണോ ആണ്‍ പിള്ളേര്‍ കയറി ഇരിയ്ക്കുന്നത്. അതെല്ലാം പോട്ടെ. എന്റെ കൂടെ കയറി ഇരുന്നതും പോരാഞ്ഞിട്ട് എന്റെ മുഖത്തു നോക്കി ചിരിച്ചും കാണിച്ചു. ഞാന്‍ വിവാഹം പോലും കഴിയ്ക്കാ‍ത്ത സ്ത്രീയാണ്. അതു നിനക്കറിയുമോ” (കന്യക എന്നതിന് അവരെന്തോ ഒരു വാക്കു പറഞ്ഞു. എന്താണെന്ന് ഞ്ഞങ്ങള്‍ക്കു മനസ്സിലായില്ല. പിന്നീട് ആ ബസ്സിലെ ഒരു സഹയാത്രികനാണ് അതു ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്)

ഇതു പറഞ്ഞു കഴിഞ്ഞതും ജോബി അന്തം വിട്ട് ഒരു നിമിഷം കൂടി അവിടെ തന്നെ ഇരുന്നു. എന്നിട്ട് വിളറിയ മുഖത്തോടെ, എന്നാല്‍ വളരെ മര്യാദയോടെ “സോറി പാട്ടീ” എന്നും പറഞ്ഞ് എഴുന്നേറ്റു. അടുത്തു നിന്നവരെല്ലാം ഇതു കേട്ട് ചെറിയൊരു തമാശ പോലെ അടക്കിച്ചിരിയ്ക്കുന്നു. ആ ബസ്സിലെ ആരും അത് കാര്യമായി എടുത്തിരുന്നില്ലെങ്കില്‍ കൂടി, ഇതു കേട്ടതും ജോബി വല്ലാതായി. ഒപ്പം ഞങ്ങളും. ഇപ്പറഞ്ഞതെല്ലാം ഞാനും കേട്ടെങ്കിലും ഒന്നു കൂടി ഞാന്‍ ജോബിയോട് കാര്യമന്വേഷിച്ചു.

വല്ലാത്തൊരു വിഷമ ഭാവത്തോടെ, പശ്ചാത്താപത്തോടെ ജോബി എന്റെ തോളില്‍ പിടിച്ചു. എന്നിട്ട് പയ്യെ പറഞ്ഞു. “ എനിയ്ക്കൊരു തെറ്റു പറ്റിപ്പോയി, അളിയാ. അവരെ കണ്ടപ്പോള്‍ ഞാനെന്റെ വല്യമ്മച്ചിയെ പോലെ ഒരാളാണല്ലോ എന്നോര്‍ത്തു. ആ ഒരു സമാധാനത്തോടെ അവിടെ ഇരുന്നു പോയി” അവനത് പറഞ്ഞത് ശരിയ്ക്കും മനസ്സില്‍ തട്ടി തന്നെ ആയിരുന്നു.

അവര്‍ ആ പറഞ്ഞത് കാര്യമാക്കാനൊന്നുമില്ല എന്ന് അന്ന് കണ്ടക്ടറുള്‍പ്പെടെ ബസ്സിലെ എല്ലാവരും ഞങ്ങളോട് പറഞ്ഞെങ്കിലും പിന്നെ ഞങ്ങള്‍ ആരും ആ സീറ്റിലിരുന്നില്ല. മാത്രമല്ല, ഞങ്ങളോടുള്ള ഒരു സഹതാപത്തിന്റെ പേരിലാണോ എന്തോ അന്ന് ആ ഡ്രൈവറും കണ്ടക്ടറും ഞങ്ങളെ സാധാരണ സ്റ്റോപ്പില് ഇറക്കി വിടാതെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് കടത്തി നിര്‍ത്തി തരുകയായിരുന്നു. (സാധാരണ ഞങ്ങള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ നിന്നും ആ വഴി വരെ അഞ്ചു മിനിട്ടോളം നടക്കേണ്ട ദൂരം കുറച്ചു തന്നു എന്നു ചുരുക്കം)

ആ സംഭവം അപ്പോള്‍ അവനെ കുറച്ചൊന്നു വിഷമിപ്പിച്ചെങ്കിലും ഇന്ന്‍ ചെറിയൊരു തമാശ പോലെയാണ് അവനത് മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാറുള്ളത്.

80 comments:

 1. ശ്രീ said...

  എന്റെ തഞ്ചാവൂര്‍ പഠനകാലത്തെ ഒരു അനുഭവം ഇവിടെ ബൂലോകരുമായി പങ്കു വയ്ക്കുന്നു. ബൃഹദേശ്വരക്ഷേത്രത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ പോസ്റ്റാക്കിയപ്പോഴാണ് ഇത് ഓര്‍മ്മ വന്നത്.

 2. വിന്‍സ് said...
  This comment has been removed by the author.
 3. വിന്‍സ് said...

  ഹഹഹാ.......

  “ആരാടാ‍ പട്ടീ നിന്റെ അമ്മൂമ്മാ‍ാ” എന്നു ചോദിച്ച ഫിലോമിനയേ ഓര്‍മ്മ വരുന്നു.

  ശ്രീ കലക്കന്‍ ഓര്‍മ്മ കുറിപ്പു.

 4. കുഞ്ഞന്‍ said...

  ശ്രീ...

  കുഞ്ഞിപ്പെണ്ണ് ആളു മോശമില്ലല്ലൊ..!
  എന്താണ് നിത്യകന്യകയ്ക്ക് അവരുടെ ഭാഷയില്‍ പറയുന്നത്?

  വിവരണത്തില്‍ക്കൂടി പല പുതിയ അറിവുകളും ഈ പോസ്റ്റില്‍ക്കൂടി കിട്ടി. താങ്കീസ് ശ്രീ..

 5. Sharu.... said...

  കൊള്ളാം... എങ്കിലും എന്നത്തെയും പോലെ ശ്രീ ശോഭിച്ചില്ലേ എന്ന് ഒരു സംശയം... :)

 6. ഹരിശ്രീ said...

  ഹ...ഹ..ഹ...

  പാവം ജോബി...

  നന്നായിട്ടുണ്ട്...ശോഭി...

 7. P.R said...

  ശ്രീ,എത്ര ചെറിയൊരു സംഭവം, പക്ഷെ മനസ്സിനത് വലുതു തന്നെ, ആ നേരത്ത്.
  അങ്ങനെയാണ്, ചില നേരത്ത്..
  അപ്പോഴൊക്കെയാണ്, “റ്റെയ്ക്കിറ്റ് ഈസി” എന്നു പറയാന്‍ ആരെങ്കിലും കൂടെയുള്ളതിന്റെ വില അറീയുന്നത്.
  നന്നായി.

 8. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  ബെസ്റ്റ് ട്ടാ...

 9. കാവലാന്‍ said...

  കൊള്ളാം..
  ആ അമ്മൂമ്മയെ ക്കുറിച്ചാണെങ്കില്‍,
  ഹൊ! ഒരു ഒണക്ക കന്യക...

 10. ആഷ said...

  പാവം ജോബി.
  എന്നാലും ആ നിത്യകന്യക...

 11. RaFeeQ said...

  :) പാവം ജോബി..

  എതായാലും കന്യക കൊള്ളാം.. :)

 12. kaithamullu : കൈതമുള്ള് said...

  കല്യാണം വേണ്ടാ എന്ന് വാശി പിടിച്ച് , വയസ്സാകുമ്പോ അയ്യോ അന്ന് ചെയ്തിരുന്നെങ്കില്‍ എന്ന് പരിതപിക്കുന്നവരെ, ഈയിടെ ധാരാളം കാണാരുണ്ടല്ലോ, അല്ലേ?
  (ഏയ്, ആരെയും മനസ്സില്‍ വച്ചല്ലാ, ട്ടോ!)

 13. സുല്‍ |Sul said...

  ശ്രീ
  നന്നായിരിക്കുന്നു. ഒരു കൊച്ചു സംഭവം ഇത്ര സംഭവ ബഹുലമായി എഴുതിയിരിക്കുന്നു.
  പിന്നെ ഈ ശര്‍ക്കരയെ വെല്ലം എന്നു പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പൊഴാ പിടി കിട്ടിയത്.
  -സുല്‍

 14. കൃഷ്‌ | krish said...

  :)

 15. sv said...

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

 16. നിരക്ഷരന്‍ said...

  നിങ്ങളെല്ലാവരും കൂടെ ആ ടാങ്കറില്‍ കയറി മണിച്ചന്റെ കള്ളച്ചാരായക്കാരന്‍ അണ്ണാച്ചി ഡ്രൈവറെ പീ‍ഡിപ്പിച്ചു. ഇപ്പോളിതാ ബസ്സില്‍ കയറി ഒരു കന്യകയായ അമ്മൂമ്മയേയും പീഡിപ്പിച്ചിരിക്കുന്നു.
  ഇതൊന്നും അത്ര ശരിയല്ല കേട്ടോ.... :) :)

 17. G.manu said...

  ഹഹ സംഭവം കസറി കുട്ടാ. നിന്റെ ഈ സിമ്പിള്‍ സ്റ്റൈയിലിനാണു മാര്‍ക്... സിമ്പ്ലി ദ ബെസ്റ്റ്..എന്ന പരസ്യം പോലെ...

  ആ അമ്മൂമമയോട് പറയാന്‍ മേലാരുന്നോ “മാഫ് കരോ ബേട്ടീ.......”
  അപ്പോ രണ്ടുപേര്‍ക്കിരിക്കാന്‍ സീറ്റ് ഓഫര്‍ ചെയ്തേനെ...

  സ്ത്രീകളെ സോപ്പിടാന്‍ ഒരു വഴിയേ ഉള്ളൂ.
  “യു ആര്‍ അണ്ടര്‍വെയര്‍ “എന്നു ചോദിക്കുക..ബാക്കി കൂടെ പറയണം അല്ലേല്‍ അടി പക്ക “അണ്ടര്‍ സിക്സ്‌റ്റീന്‍ ഓര്‍ സെവന്റീന്‍”

 18. നാടന്‍ said...

  പാട്ടി വല്ല പീഡനത്തിനും കേസ്‌ കൊടുക്കാഞ്ഞത്‌ നന്നായി ... കൊള്ളാം ...

 19. ശ്രീനാഥ്‌ | അഹം said...

  ജീവിതത്തിലുണ്ടാകുന്ന ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ പോസ്റ്റിയാല്‍ നന്നാവുമോ എന്ന് എനിക്കെപ്പൊഴും സംശയമാണ്‌. അതുകൊണ്ട്‌ തന്നെ ആ സാഹസത്തിനു മുതിരാറില്ല. പക്ഷേ തന്റെ വിവരണം എന്നെയും അതിനു പ്രേരിപ്പിക്കുന്നുണ്ട്‌ ട്ടോ...

  മടുപ്പില്ലാതെ വായിച്ചു...

 20. ശ്രീ said...

  വിന്‍‌സേ...
  ആദ്യ കമന്റിനു നന്ദി കേട്ടോ.
  കുഞ്ഞന്‍ ചേട്ടാ...
  കുറേക്കാലത്തിനു ശേഷം തിരിച്ചെത്തിയല്ലേ?
  കന്യക എന്നതിന് അവരെന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ലായിരുന്നു. കമന്റിനു നന്ദി.
  ഷാരൂ...
  ഒരു കൊച്ചു സംഭവം അങ്ങനെ തന്നെ ഓര്ത്തെഴുതിയെന്നേയുള്ളൂ. ഇനിയുള്ള കുറിപ്പുകള്‍ കുറച്ചു കൂടി മെച്ചമാക്കാന്‍ ശ്രമിയ്ക്കാം. നന്ദി കേട്ടോ, തുറന്ന അഭിപ്രായത്തിന്. :)
  ശ്രീച്ചേട്ടാ... :)
  പി.ആര്‍. ചേച്ചീ...
  ശരിയാണ്. ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ കൂടെ ആരുമില്ലെങ്കില്‍ കൂടുതല്‍ വിഷമം തോന്നും. കമന്റിനു നന്ദി കേട്ടോ.
  പ്രിയാ...
  നന്ദി.
  കാവലാന്‍ മാഷേ...
  ഹ ഹ. അതു കലക്കി. നന്ദി.
  ആഷ ചേച്ചീ... വായനയ്ക്കും കമന്റിനും നന്ദി.
  റഫീഖ്...
  വായിച്ച് കമന്റിയതിനു നന്ദി.
  കൈതമുള്ള് മാഷേ...
  വായനയ്ക്കു നന്ദി ട്ടോ. ആരെ ഉദ്ദേശ്ശിച്ചാണോ ആവോ ?;)
  സുല്ലേട്ടാ...
  തമിഴ് നാട്ടുകാര്‍ എല്ലാ ശര്‍ക്കരയേയും വെല്ലം എന്നു തന്നെയാണ്‍ പറയുന്നതെന്നാണ് അറിവ്. കമന്റിനു നന്ദി. :)
  കൃഷ് ചേട്ടാ...
  നന്ദി. :)
  sv മാഷേ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
  നിരക്ഷരന്‍‌ ചേട്ടാ...
  ചതിയ്ക്കരുത്! ഇത് ഇനി സ്ത്രീ പീഠനമാക്കുകയാണോ?:( രസകരമായ ഈ കമന്റിനു നന്ദി. :)
  മനുവേട്ടാ...
  അതു കലക്കന്‍ ചോദ്യം തന്നെ. പക്ഷേ, മുഴുമിപ്പിയ്ക്കും മുന്‍പ് ഇടി തുടങ്ങിയാല്‍ പെട്ടു പോയതു തന്നെ. പ്രോത്സഹനത്തിനു വളരെ നന്ദി കേട്ടോ :)
  നാടന്‍ മാഷേ...
  അതെയതെ. അതു ഭാഗ്യമായി. വ്വായനയ്യ്ക്കും കമന്റിനും നന്ദി.
  ശ്രീനാഥ്...
  നന്ദി. ഇത്തരം കൊച്ചു കുറിപ്പുകള്‍ താങ്കള്‍ക്കും പ്രചോദനമാകുന്നു എന്നറിയുന്നത് സന്തോഷം തന്നെ. :)

 21. Gopan (ഗോപന്‍) said...

  ശ്രീ. കലക്കി ഈ പോസ്റ്റ്.
  എന്നാലും നിത്യ കന്യകേ.!

 22. മഴത്തുള്ളി said...

  ശ്രീ, കൊള്ളാം ചിരി വരുന്നു..

  എന്നാലും ആ കന്യകയുടെ 'ചാരിതാര്ത്ഥ്യം' ജോബി കവര്‍ന്നെന്നും പറഞ്ഞ് അവര്‍ ആളെക്കൂട്ടിയില്ലല്ലോ ഭാഗ്യം ഹഹഹഹ ;))

 23. ഫസല്‍ said...

  നിത്യ കന്യക കൊള്ളാം, ആശംസകള്‍

 24. ഡോക്ടര്‍ said...

  nice...:-)

 25. Rejin padmanabhan said...

  :)

  ശ്രീ വളരെ രസമുള്ള ഒരോര്‍മക്കുറിപ്പായി .
  ഇത് വായിച്ചപ്പോള്‍ സേലത്ത് ഞാന്‍ പഠിച്ചിരുന്ന
  കോളേജും കൂടെ പഠിച്ച് പിള്ളേഴ്സും ആ നിമിഷങ്ങളും ഓര്‍ത്ത് പോയി .

 26. Rejin padmanabhan said...

  :)

  ശ്രീ വളരെ രസമുള്ള ഒരോര്‍മക്കുറിപ്പായി .
  ഇത് വായിച്ചപ്പോള്‍ സേലത്ത് ഞാന്‍ പഠിച്ചിരുന്ന
  കോളേജും കൂടെ പഠിച്ച് പിള്ളേഴ്സും ആ നിമിഷങ്ങളും ഓര്‍ത്ത് പോയി .

 27. ബഷീര്‍ വെള്ളറക്കാട്‌ said...

  വിവരണം നന്നായിരിക്കുന്നു.. പാവം അമ്മൂമ്മ മനസ്‌ കൊണ്ട്‌ അമ്മൂമ്മയായിട്ടില്ല..

 28. Jith Raj said...

  ഈ വല്ലം എന്ന് പറയുന്നത് ഒരു സ്ഥലപ്പേരാണു എന്ന് ഇന്നാണു മനസ്സിലാക്കിയത്, ഇത്രയും നാളും അത് ശറ്ക്കരയുടെ മറ്റൊരു പേരാണ് എന്നാണ് കരുതിയത്. ഏതായാലും നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പുലിവാല് പിടിച്ച ഒട്ടേറെ സംഭവങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ ജോബിയുടെ അവസ്ഥ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഈ സംഭവം വിവരിച്ച ശൈലി ശരിക്കും ഇഷ്ടപ്പെട്ടു. കൈമോശം വരാതെ ശ്രദ്ധിക്കുക...ഹ ഹ ഹ.. ചുമ്മാ പറഞ്ഞതാ.

 29. വാല്‍മീകി said...

  ഒരിക്കല്‍ കൈ ഒടിഞ്ഞു പ്ലാസറ്റര്‍ ഇട്ട് ഒരിക്കല്‍ ബസില്‍ കയറിയ ഞാന്‍ ഒരിക്കല്‍ തിരക്കുള്ള ഒരു ബസ്സില്‍ കയറി. എന്റെ തൂക്കിയിട്ടിരിക്കുന്ന ഇടത് കൈമുട്ടില്‍ ഇടതു വശത്തുനിന്നും ആരെങ്കിലും തട്ടുമ്പോള്‍ ചുരുട്ടി വച്ച എന്റെ മുഷ്ടി പോയി എന്റെ വലതു വശത്തു നില്‍ക്കുന്ന ഒരു സ്ത്രീയുടെ വയറ്റില്‍ തട്ടും. ഒരോ പ്രാവശ്യവും ഞാന്‍ കൈ വലിക്കും. അങ്ങനെ കുറെ നേരം ആയപ്പോള്‍ അവര്‍ എന്നെ ആ ബസ്സില്‍ വച്ച് അപമാനിച്ചു. അന്നത്തെ ആ വിഷമം ഒരിക്കലും മറക്കില്ല. പക്ഷെ അന്ന് എന്റെ ഒടിഞ്ഞ കൈ കണ്ട് മറ്റുള്ളവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചു.
  ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്.

 30. ഗീതാഗീതികള്‍ said...

  അവര്‍ വിവാഹിതയും അമ്മയുമൊക്കെ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായുമവര്‍ക്കിങ്ങനെ തോന്നുകില്ലായിരുന്നു. കൊച്ചുമോന്റെ പ്രായമുള്ള ഒരു കിളുന്തു പയ്യന്‍ അടുത്തുവന്നിരിക്കുന്നതില്‍ എന്തു തോന്നാന്‍......

 31. മിന്നാമിനുങ്ങുകള്‍ //സജി.!! said...

  ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
  ഞാന്‍ പറയാന്‍ വന്നത് ഗീതേച്ചി പറഞ്ഞു

 32. ഭൂമിപുത്രി said...

  ആ ജോബിനെക്കാണാനെങ്ങിനെയാ ശ്രീ അപ്പുപ്പന്റെ സ്റ്റൈലോമറ്റൊ ആയിരുന്നോ?

 33. ശ്രീ said...

  ഗോപന്‍ മാഷേ...
  വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
  മഴത്തുള്ളി മാഷേ...
  ഹ ഹ. ആ ഒരൊറ്റ കുറവേ ഉണ്ടായിരുന്നുള്ളൂ... കമന്റിനു നന്ദി.
  ഫസല്‍...
  വായനയ്ക്കും കമന്റിനും നന്ദി.
  ഡോക്ടര്‍...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
  റെജിന്‍‌...
  സ്വാഗതം. ഇതു വായിച്ചപ്പോള്‍ പഴയ കലാലയ ജീവിതം ഓര്‍മ്മിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
  ബഷീര്‍‌ക്കാ...
  ഹ ഹ. അതു തന്നെ. കമന്റിനു നന്ദി കേട്ടോ.
  ജിത്‌രാജ് മാഷേ...
  വെല്ലം എന്നു തന്നെയാണ് തമിഴ്‌നാട്ടുകാരെല്ലാം ശര്‍ക്കരയ്ക്കു പറയുന്നത്. അത് ഇങ്ങനെ തന്നെ വന്ന പേരാണോ എന്ന് നിശ്ചയമില്ല. വായനയ്ക്കും കമന്റിനും വളരെ നന്ദി കേട്ടോ.
  വാല്‍മീകി മാഷേ...
  ആ അവസ്ഥ മനസ്സിലാക്കാനാകുന്നുണ്ട്. കാര്യം മനസ്സിലാക്കാതെ പൊട്ടിത്തെറിയ്ക്കുന്നവരും മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാന്‍ പോലും ശ്രമിയ്ക്കാതെ അവരെ കളിയാക്കി ചിരിയ്ക്കുന്നവരുമാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലും. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
  ഗീതേച്ചീ...
  അതു ശരിയായിരിയ്ക്കും. അവര്‍‌ എന്താണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. ആ സംഭവത്തിനു ഞാനും ദൃക്‌‌സാക്ഷി ആയതു കൊണ്ട് എനിയ്ക്കും ഉറപ്പു പറയാനാകും, ജോബി വളരെ ബഹുമാനത്തോടെ തന്നെയാണ് അന്ന് അവരെ നോക്കി ഒന്നു പുഞ്ചിരിച്ചത് എന്ന്. പക്ഷേ, അതിന് അവര്‍ മറ്റൊരു അര്‍‌ത്ഥം കണ്ടെത്തിയതെന്തിനാണാവോ? അതും കൊച്ചു മോന്റെ പ്രായമുള്ള അവനോട്...
  വായനയ്ക്കും കമന്റിനും നന്ദി. :)
  സജീ...
  വായിച്ച് കമന്റിയതിനു നന്ദി.
  ഭൂമിപുത്രി...
  ഹഹ (ജോബി കേള്‍ക്കണ്ട). എന്തായാലും ആ അമ്മൂമ്മയ്ക്ക് അങ്ങനെ തോന്നേണ്ട ഒരു കാര്യവുമില്ലായിരുന്നു. കമന്റിനു നന്ദി കേട്ടോ. :)

 34. ചന്ദൂട്ടന്‍ [Chandoos] said...

  തമിഴ്‌ നാട്‌ സാങ്കേതികവിദ്യയിലും, വ്യവസായികവിപ്ലവത്തിലും മുന്നിലാണെങ്കിലും സാമൂഹികമായി ഒരു തലമുറ പിന്നിലാണെന്ന് എനിക്കും തോന്നാറുണ്ട്‌! സേലത്ത്‌ എം.സി.എ പഠിക്കുമ്പോഴത്തെ അനുഭവങ്ങളിലേക്ക്‌ ഒരു മടക്കയാത്ര! തകര്‍പ്പന്‍ പോസ്റ്റ്‌!

  പിന്നെ, ശര്‍ക്കരയ്ക്‌ വെല്ലംന്നാണ്‌ പറയാ, വല്ലംന്നല്ലാട്ടോ! വല്ലംന്ന്ച്ചാ കിണറിന്റെ ആള്‍മറയാണ്‌ എന്നാണ്‌ ഞാന്‍ ധരിച്ചിട്ടുള്ളത്‌!

 35. ഇട്ടിമാളു said...

  അപ്പൊ ടൈഗര്‍ ബിസ്കറ്റ് അവിടെയും ഫേയ്മസ്സ് ആണല്ലെ.. അതു വാങ്ങാന്‍ മാത്രം സൂപ്പര്‍ മാര്‍ക്കറ്റില്‍ കേറുന്നവര്‍ ഞങ്ങടെ ക്കൂട്ടത്തിലുമുണ്ട്....

 36. എതിരന്‍ കതിരവന്‍ said...

  ‘കര്‍പ്പകം’ എന്ന വാക്കാണോ കന്യകയ്ക്ക് അവര്‍ ഉപയൊഗിച്ചത്?
  ‘വല്ലം’ പാടത്തേയ്ക്കും മറ്റും വെള്ളം കയറ്റാന്‍ ഉപയോഗിക്കുന്ന സ്ഥലമാണ്. ‘തിരുവല്ലം’ ഓര്‍ക്കുക. വളരെ വലിയ കൊട്ടയും വല്ലമാണ്. (‘ഇല്ലം നിറ വല്ലം നിറ’)

  മാധവിക്കുട്ടിയുടെ ഒരു കഥയുണ്ട്. വഴിയരികില്‍ ഇരിക്കുന്ന ഒരു ധര്‍മ്മക്കാരിയ്ക്ക് അവര്‍ അവന്തി രാജകുമാരിയാണെന്നു തോന്നി അതിലേ വരുന്നവരോട് അത് വിളിച്ചു പറയുന്നതായി.കുറെ ചെറുപ്പക്കാര്‍ ഈ തമാശ കേള്‍ക്കാന്‍ എന്നും അടുത്തുകൂടും.(കഥയുടെ അന്ത്യം ദാരുണമാണ്).

  നിങ്ങളെ വീടിനടുത്തു കൊണ്ടെ വിട്ടതുകൊണ്ട് കഞ്ഞി വച്ചു കുടിയ്ക്കാന്‍ നേരം കിട്ടിക്കാണും.

 37. സുമേഷ് ചന്ദ്രന്‍ said...

  ശ്രീ,
  നന്നായി...
  ചിരിയേക്കാള്‍ കൂടുതല്‍ ജോബിയുടെ അമ്പരപ്പിനോട് ചേര്‍ന്നു നില്‍ക്കാനാണ്‍് തോന്നിയത്, അത്രയ്ക്കും ടച്ചിംഗ് ആയി തോന്നി...

  പിന്നെ, പ്രായം അത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിയ്ക്കുമ്പോഴാണ് അധികം പേരും റിയലൈസ് ചെയ്യുന്നത്... :)

  തുടരുക..

 38. sivakumar ശിവകുമാര്‍ ஷிவகுமார் said...

  sree, it is so nice...please go on...

  with love,
  siva.

 39. കണ്ണൂര്‍ക്കാരന്‍ said...

  ശ്രീ..

  രണ്ടു തഞ്ചാവൂര്‍ ഓര്‍മകളും വാ‍യിക്കാന്‍ ഇത്തിരി വൈകിപ്പോയി.രണ്ടും ഒന്നിനൊന്നു മനോഹരം. പഴയ കോയമ്പത്തൂര്‍ ഓര്‍മകള്‍ ഉണരുന്നു...

 40. ജ്യോനവന്‍ said...

  ശ്രീ.....
  വായിച്ചു തീര്‍ക്കാനായത് ഇപ്പോഴാണ്.
  സ്നേഹത്തോടെ ഒരു :)

 41. ശ്രീ said...

  ചന്ദൂട്ടന്‍‌...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ‘വെല്ലം’ എന്നു തന്നെയാണ് തമിഴ് നാട്ടിലെല്ലായിടത്തും ശര്‍ക്കരയ്ക്കു പറയുന്നത്. :)
  ഇട്ടിമാളൂ...
  ടൈഗര്‍ ബിസ്കറ്റ് അക്കാലത്തെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായിരുന്നു. വായനയ്ക്കും കമന്റിനും നന്ദി.
  എതിരന്‍ മാഷേ...
  ഏതു വാക്കാണ് അവരുപയോഗിച്ചതെന്ന് ഓര്‍ക്കുന്നില്ല. അന്ന് (ഇന്നും) ആ വാക്കു പരിചിതമല്ലാത്തതു കൊണ്ടാകാം അതു മനസ്സിലായതുമില്ല. പിന്നെ, ഇത്രയും വിശദീകരണങ്ങള്‍ നല്‍കിയതിനും നന്ദി, കേട്ടോ. :)
  സുമേഷേട്ടാ...
  പ്രോത്സാഹനത്തിനു വളരെ നന്ദി. :)
  ശിവകുമാര്‍...
  വായനയ്ക്കും കമന്റിനും നന്ദി.
  കണ്ണൂര്‍ക്കാരന്‍ മാഷേ...
  വായനയ്ക്കും കമന്റിനും നന്ദി. ആ ഓര്‍മ്മകള്‍ ഞങ്ങളോട് കൂടി പങ്കു വയ്ക്കെന്നേ... :)
  ജ്യോനവന്‍ മാഷേ...
  വായനയ്ക്കും ആ സ്നേഹത്തിനും നന്ദി. :)

 42. ചന്ദ്രകാന്തം said...

  ശ്രീ,
  ഈ അനുഭവ വിവരണം നന്നായീ..ട്ടൊ.
  ഇങ്ങനെയൊരു മാനസികാവസ്ഥയിലുള്ള അവരെ ജോബി "പാട്ടീ" എന്നു വിളിക്യേം കൂടി ചെയ്തപ്പോള്‍ വിഷമവും ദേഷ്യവും ഇരട്ടിച്ചിരിയ്ക്കും...ല്ലേ.

 43. മഞ്ജു കല്യാണി said...
  This comment has been removed by the author.
 44. മഞ്ജു കല്യാണി said...

  നിത്യകന്യക കലക്കിയിട്ടുണ്ട് !

  പാട്ടി ആളു കൊള്ളാലോ. :)

 45. ഉപാസന | Upasana said...

  പണ്ട് എന്റെ ഒരു കൂട്ടുകാരനോട് ബസിലെ അമ്മൂമ്മ ചോദിച്ചത് വേറെയാണ് മാഷെ.

  “നീയെങ്ങാനും എന്നെ കേറി പിടിച്ചാലോടാ” എന്ന്.

  നല്ല വിവരണം.
  :-)
  എന്നും സ്നേഹത്തോടെ
  ഉപാസന

 46. അപ്പു said...

  എന്റീശ്വരന്മാരേ, ഈ ശ്രീയ്ക്ക് ഇത്രയും ഓര്‍മ്മശക്തി എന്നും കൊടുക്കണേ.

  ഓ.ടോ. ശ്രീയേ, ഇനി “പതിവുപോലെ നല്ല വിവരണം“ എന്നൊന്നും ഞാനെഴുതുന്നില്ല. എന്നും അതുതന്നെ എഴുതിയാല്‍ ബോറല്ലേ. ശ്രീയെഴുതുന്ന കൊച്ചുകൊച്ചൊര്‍മ്മകളെല്ലാം സന്തോഷങ്ങള്‍ തന്നെ.

 47. Achooss. said...

  ശ്രീ....നന്നായിരിക്കുന്നു.
  പിന്നെ... ഇനി നാട്ടില്‍ എന്നു വന്നാലും നമ്മുക്കൊന്നു കൂടണം കേട്ടോ....

 48. യാഥാര്‍ത്ഥ്യന്‍ - V S.Kochukrishnan said...

  hi sree,
  this narration of your experience is fantastic, keep going.

  thank you for your suggestion oon the size of fonds in my blog 'yatharthyan'

 49. Dhanesh said...

  കന്യക പുലിയായിരുന്നല്ലേ..
  ഒരു ഐ ഡബ്ലിയൂ പറഞ്ഞു നോക്കാന്‍ പാടില്ലായിരുന്നോ?
  :-)

 50. Isabella said...

  malayaala blog-lekkulla swaagathathinu nandrii...ithengana arinjathu?? aarelum malayaalathil blog idunundoyennu ...

 51. lulu said...

  വങ്ക്കാന്‍ ശരിക്കും രസമുന്ദ്.......കഥ കേള്‍ക്കുന്നപോലെയുന്ദ്....

 52. ശ്രീ said...

  ചന്ദ്രകാന്തം ചേച്ചീ...
  അവര്‍ക്ക് എന്തു കൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് ഒരു പിടിയുമില്ല. കമന്റിനു നന്ദീട്ടോ.
  മഞ്ജു കല്യാണീ...
  വായനയ്ക്കും കമന്റിനും നന്ദി. പാട്ടി മോശമില്ല അല്ലേ?
  സുനിലേ...
  അതു നല്ലൊരു ചോദ്യം തന്നെ. ഇവരുടെ വിചാരം ആണ്‍പിള്ളേരുടെ സ്വഭാവമെല്ലാം ഒരുപോലെ ആണെന്നാണോ?
  അപ്പുവേട്ടാ...
  സ്ഥിരമായി വായിച്ച് അഭിപ്രായം പറയുന്നതിലുള്ള സന്തോഷം ഞാനെങ്ങനെയാ അറിയിയ്ക്കുക... നന്ദി. :)
  അച്ചൂസ് മാഷേ...
  സ്വാഗതം. നല്ല സൌഹൃദങ്ങളെന്നും എനിയ്ക്ക് ഇഷ്ടമാണ്. നമുക്കു കൂടാമെന്നേ... കമന്റിനു നന്ദി. :)
  യാഥാര്‍ത്ഥ്യന്‍ മാഷേ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ.
  ധനേഷ്...
  ഒന്നും പറയാതെ തന്നെ ഇത്രയുമായി. അങ്ങനെ വല്ലോം പറയുക കൂടി ചെയ്തിരുന്നെങ്കീലോ... ആലോചിയ്ക്കാനേ വയ്യ. ഹ ഹ. കമന്റിനു നന്ദി കേട്ടോ. :)
  ഇസബെല്ല...
  സ്വാഗതം. മറുപടി അവിടെ ബ്ലോഗിലിട്ടിട്ടുണ്ട് ട്ടോ.
  ലുലു...
  സ്വാഗതം. ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി. :)

 53. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  വളരെ രസമുള്ള ഭക്തിനിര്‍ഭരമായ ഓര്‍മകുറിപ്പ്‌

 54. റിനുമോന്‍ said...

  ശ്രീയേട്ടാ ഈ പോസ്റ്റും വളരെ നന്നായിരിക്കുന്നു...

 55. സതീശ് മാക്കോത്ത് | sathees makkoth said...

  വല്ല്യമ്മച്ചിയുടെ മനസ്സിനന്നും പ്രായം പതിനാറാണന്ന് ജോബി മനസ്സിലാക്കേണ്ടതായിരുന്നു.
  പോസ്റ്റ് നന്നായിട്ടുണ്ട്.

 56. Div said...

  ആ പാട്ടിയെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു!!!

 57. ദേവതീര്‍ത്ഥ said...

  വായിചു വായിച്ചു നീയെന്നെയൊരു വായനക്കാരനാക്കുന്നു.
  നന്നായിരിക്കുന്നു ശ്രീ

 58. ശ്രീവല്ലഭന്‍ said...

  ശ്രീ,
  നല്ല വിവരണം. :-)

 59. രാജ്‌ said...

  ശ്രീയേട്ടാ, നല്ല വിവരണം.
  ഇതുപോലൊരു അനുഭവം എന്‍റെ നാട്ടില്‍ വെച്ച്‌ എനിക്കും ഉണ്ടായിട്ടുണ്ട്‌. അതു പക്ഷേ ഓട്ടോറിക്ഷയിലായിരുന്നു...! അവരു പിന്നെ കല്യാണം കഴിക്കാഞ്ഞതിന്‍റെ കഥ ഒന്നു വിളമ്പിയില്ല കേട്ടോ. അവര്‍ക്കു ഓട്ടോയുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കണമെന്നതായിരുന്നു നിര്‍ബന്ധം!

  ഓരോരോ അമ്മൂമ്മമാര്‍..!

 60. പുടയൂര്‍ said...

  60 ഞാന്‍ തികച്ചു... ആശംസകള്‍... ചുള്ളിക്കടിന്റെ ചിദമ്പരസ്മരണകള്‍ എന്ന മാതിരി തഞ്ചാവൂര്‍ സ്മരണകള്‍ എന്നൊരു സീരീസിനു സ്കോപ്പുണ്ടോ....????

 61. kinavu said...

  hai sree ningalay okkay enik nannayi ariyavunnathu kondum e sthalangal valaray parichitham ayathukondum,i really involved in your incident..keep posting...these are some of the sweet memories

 62. ശ്രീ said...

  അനൂപ് മാഷേ... ചിത്രങ്ങളും നോക്കിയിരുന്നു അല്ലേ, നന്ദി. :)
  റിനുമോന്‍...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
  സതീശേട്ടാ...
  അതേന്നേയ്. അതു ഞങ്ങള്‍ ആരും മനസ്സിലാക്കിയില്ല. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
  DIV...
  സ്വാഗതം. വായിച്ച് കമന്റിട്ടതിനു നന്ദി. :)
  ദേവതീര്‍ത്ഥ....
  പ്രോത്സാഹനത്തിനു നന്ദി മാഷേ. :)
  വല്ലഭന്‍ മാഷേ...
  വായനയ്ക്കും കമന്റിനും നന്ദി. :)
  രാജ്...
  അതു കൊള്ളാം. സമയം പോലെ അതുമൊരു പോസ്റ്റാക്കൂ... :)
  പുടയൂര്‍...
  അങ്ങനെ അത്യാഗ്രഹമൊന്നുമില്ല മാഷേ... ഹ ഹ. വായന്യ്ക്കും കമന്റിനും നന്ദി കേട്ടൊ. :)
  കിനാവ്...
  സ്വാഗതം. വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി. :)

 63. Shades said...

  Liked it.

 64. തോന്ന്യാസി said...

  ഡേയ്, എഴുന്തിരഡാ നാദാറിപ്പയലേ......നാന്‍ വന്ത് ഒരു കന്നിപ്പോണ്ണ് ഡാ..... എന്നോടെ കര്‍പ്പളിക്ക പാക്കറീങ്കളാ.......

  എന്തായാലും നിങ്ങളെയൊക്കെ ഒറ്റ നോട്ടത്തിലേ ആ കന്യകക്ക് മനസ്സിലായല്ലോ.....

 65. Shades said...

  Dear Sree,
  Have seen your comments in many places, but visited your blog only today...
  i regret, i didnt do it early...!
  you write so well... i like the simple malayalam and the touching style.!
  May i link you?
  :)

 66. വിനിത മേനോന്‍ said...

  കന്യകകള്‍ക്കൊക്കെ ഇപ്പോള്‍ പ്രായം കൂടുതലാണല്ലേ. അല്ലാ ശ്രീ, ഈ ജോബിക്കെന്തു പ്രായമുണ്ടന്ന്? എന്തായാലും കൊള്ളാം ശ്രീ. മനോഹരമായിരിക്കുന്നു ഓര്‍മ്മകള്‍.

 67. ശ്രീ said...

  shades...
  സ്വാഗതം. ഈ ബ്ലോഗ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. വായന്യ്ക്കും കമന്റിനും നന്ദി. പിന്നെ, ലിങ്ക് കൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. :)
  തോന്ന്യാസീ...
  സ്വാഗതം. ഏതാണ്ട് അങ്ങനെയൊക്കെ തന്നെ ആയിരിയ്ക്കണം അന്ന് അവര്‍ പറഞ്ഞത്. ഹ ഹ. നന്ദി കേട്ടോ :)
  വിനിതാ മേനോന്‍...
  സ്വാഗതം. ജോബിയ്ക്ക് അന്ന് വെറും 22 വയസ്സേ ഉണ്ടായിരുന്നുള്ളൂട്ടോ. അവനെ കണ്ട് എന്താണോ അങ്ങനെ പറഞ്ഞത്... കമന്റിനു നന്ദി. :)

 68. nedfrine | നെഡ്ഫ്രിന്‍ said...

  ഇഷ്ടപെട്ടു, വളരെ രസമുള്ള ഒരോര്‍മക്കുറിപ്പ്‌.

 69. വയനാടന്‍ said...

  ശ്രീ..., എന്റെ പുതിയ പോസ്റ്റ് പബ്ലിഷ് ആകുന്നില്ല. ഒന്നു വിസിറ്റ് ചെയ്യൂ


  http://www.prasadwayanad.blogspot.com/

 70. Vethalam said...
  This comment has been removed by the author.
 71. Vethalam said...

  കൊള്ളാം ശ്രീ നന്നായിരിക്കുന്നു , ഇനിം എഴുതികൊന്ടെയിരിക്കുക,

  ആ പാട്ടിയെ ഒന്നു കാണാന്‍ തോന്നണു എനിക്കും, ചുമ്മാ ഒരു രസം

 72. ഹരിയണ്ണന്‍@Hariyannan said...

  ശ്രീ,
  കഥ ചിരി+സങ്കടം ആയി!
  എഴുത്തില്‍ ഉഴപ്പിന്റെ കല്ലുകള്‍ വേകാതെ കിടപ്പുണ്ട്!
  :)

 73. ശ്രീ said...

  നെഡ്‌ഫ്രിന്‍‌...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
  വയനാടന്‍ മാഷേ... അത് ലിസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. വായിച്ചു. :)
  വേതാളം...
  പ്രോത്സാഹനത്തിനു നന്ദി. ആ പാട്ടി ഇന്നുണ്ടാകുമോ എന്നറിയില്ല. :)
  ഹരിയണ്ണാ...
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ. ശ്രദ്ധിയ്ക്കാം. :)

 74. സുബൈര്‍കുരുവമ്പലം said...

  ശ്രീ..... കൊള്ളാം .. എല്ലാവരും വളരെ.
  വിശദമായിതന്നെ പ്രതികരിഛിട്ടുണ്ടല്ലോ.....
  ഇനി ഞാനെന്തു പറയാനാ..........

 75. ദ്രൗപദി said...

  ശ്രീ
  നന്നായിട്ടുണ്ട്‌...
  ആശംസകള്‍...

 76. ഉഗാണ്ട രണ്ടാമന്‍ said...

  :)

 77. Anonymous said...

  MORAL OF THE STORY:

  Eda enni muthal Tamil nattil oru ammummayude aduthum oru prayam thikkayatha kuttikal irikarithu.

  Becoz they think that by seeing a girl or an older woman , one can rape that particular person.


  It was horrible expereince.

  Eppolum nannayi vishakkumbol oral kazhikkunnathu kandal annu "mash" paranna dialogue orma varum..
  " nalla taste undalle"

  Pillechan.

 78. smitha adharsh said...

  ദേ, ദേ... ഞങ്ങള് പെണ്ണുങ്ങളുടെ അടുത്ത് സൂക്ഷിച്ചു കളിക്കണം...ഇത്തിരി വയസ്സായി പോയെന്നും വച്ചു ചുമ്മാ, ചെക്കന്മാര് കളിയ്ക്കാന്‍ ഇറങ്ങിയിരിക്കുന്നോ..അല്ല,പിന്നെ..എന്നിട്ട് അത് ബ്ലോഗ് ആയി നാലാള്‍ക്കു വായിക്കാന്‍ എഴുതി വിട്ടിരിക്കുന്നു..
  ശ്രീ ...ഇതും കലക്കി..ട്ടോ.

 79. Sunshine said...

  യാര്ടാ പാട്ടീ എന്നു ചോദിക്കാതിരുന്നത് ഭാഗ്യം. :)

 80. ശ്രീ said...

  സുബൈര്‍ക്കാ...
  നന്ദി, വായനയ്ക്കും കമന്റിനും.
  ദ്രൌപതീ...
  നന്ദി.
  ഉഗാണ്ട രണ്ടാമന്‍‌...
  നന്ദി.
  പിള്ളേച്ചാ‍...
  അതു തന്നെ. നന്ദീഡാ. :)
  സ്മിതേച്ചീ...
  അതെ അതെ. സമ്മതിച്ചൂട്ടാ, :)
  Sunshine...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.