Friday, March 28, 2008

എന്റെ ഒരു ധൈര്യം!

പാമ്പു പിടുത്തം എന്ന എന്റെ കഴിഞ്ഞ പോസ്റ്റിലെ പ്രകടനം വായിച്ച പലരും എന്റെ ധൈര്യത്തെ ചോദ്യം ചെയ്തു തുടങ്ങിയ സാഹചര്യത്തില്‍ എന്റെ ധൈര്യം തെളിയിയ്ക്കേണ്ടത് എന്റെ തന്നെ ബാധ്യത ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.

ഈ സംഭവം നടക്കുന്നത് പതിനാറു വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പാണ്. സ്ഥലം ഞങ്ങളുടെ ‘പ്രശസ്തമായ’ ചെറുവാളൂര്‍ ഗ്രാമം. (ഞങ്ങളുടെ ഗ്രാമം ഞങ്ങളുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. മറ്റു നാട്ടുകാരുടെ ഇടയില്‍ എങ്ങനെയാണെന്നറിയില്ല.) 

ഞാന്‍ അന്ന് അഞ്ചിലോ ആറിലോ പഠിക്കുന്നു. മദ്ധ്യവേനലവധി ആരംഭിച്ച സമയം. ആ സമയം ഞങ്ങളുടെ നാട്ടിലെ ഉത്സവ സമയമാണ്. ഉത്സവകാലം ഫെബ്രുവരി മുതല്‍ ഏപ്രില്‍ മാസം വരെ നീണ്ടു നില്‍‌ക്കും. കാരണം ചുറ്റുവട്ടത്തായി ക്ഷേത്രങ്ങള്‍ അഞ്ചാണ്.  അങ്ങനെ ഒരു മാര്‍ച്ച്-ഏപ്രില്‍ മാസത്തിലായിരുന്നു കഥയ്ക്കാസ്പദമായ സംഭവം നടക്കുന്നത്. നാട്ടില്‍ ഉത്സവകാലങ്ങളില്‍ പണ്ടു മുതലേ 3 അല്ലെങ്കില്‍ 5 ആനകളെങ്കിലും ഉണ്ടാകാറുണ്ട്. ഉത്സവം അടുക്കുമ്പോഴേയ്ക്കും ഓരോന്നായി എത്തിത്തുടങ്ങും. അപ്പോള്‍‌ ചുറ്റുവട്ടങ്ങളില്‍ നിന്ന് കഴിയുന്ന വീട്ടുകാരെല്ലാം ആനകള്‍‌ക്ക് പനമ്പട്ട സ്പോണ്‍‌സര്‍‌ ചെയ്യും.  

ആ വര്‍ഷവും ഞങ്ങളുടെ അടുത്തുള്ള ഒരു വീട്ടുകാര്‍ ആനയ്ക്കു പനമ്പട്ട കൊടുക്കാമെന്ന് ഏറ്റിരുന്നു. അതേ സമയം തന്നെ ഞങ്ങളുടെ അയല്‍‌പക്കത്തുള്ള മറ്റൊരു വീട്ടില്‍ കേടായ ഒരു തെങ്ങും നില്‍‌പ്പുണ്ടായിരുന്നു. അത് വെട്ടിക്കളയാനിരിക്കുകയായിരുന്നു, അവര്‍. ആ സമയത്താണ് അടുത്ത വീട്ടിലേയ്ക്ക് പനമ്പട്ട എടുക്കാന്‍ ആന എത്തുന്നത്. അതു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അയല്‍ വീട്ടുകാര്‍‌ക്കൊരു ആഗ്രഹം… ആനയെ കൊണ്ട് ആ കേടാ‍യ തെങ്ങ് അങ്ങു മറിച്ചിടീച്ചാലെന്ത്? കൂടെ പറമ്പില്‍ നിന്ന് ആനയ്ക്ക് കുറച്ചു പനമ്പട്ടയും കൊടുക്കാം. ഉടനെ അവര്‍ സംഭവം പാപ്പാനുമായി ചര്‍‌ച്ച ചെയ്തു. അയാള്‍‌ക്കും സമ്മതം. 

അങ്ങനെ വൈകാതെ ആനയും പാപ്പാനും സ്ഥലത്തെത്തി. ഇതറിഞ്ഞ ഞങ്ങള്‍ കുട്ടികളെല്ലാം സംഭവം നേരിട്ടു കാണാനായി ഒത്തു കൂടി, കൂടെ മുതിര്‍‌ന്നവരും.  ആന അവരുടെ വീട്ടിലേയ്ക്കു വന്നു കയറിയതു തന്നെ കുറച്ചു വശപ്പിശകായിട്ടായിരുന്നു. എന്നു വച്ചാല്‍ ആ വീട്ടിലേയ്ക്കു കയറാന്‍ വലിയൊരു വഴി ഉണ്ടാ‍യിരുന്നിട്ടും അതത്ര ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ ആശാന്‍ ആ വേലിയുടെ ഒരു വശം പൊളിച്ചിട്ടായിരുന്നു പറമ്പിലേയ്ക്കു പ്രവേശിച്ചത്. 

ഇതെല്ലാം കണ്ടു കൊണ്ട് ഞങ്ങളെല്ലാം കാഴ്ചക്കാരായി വീട്ടുമുറ്റത്തു തന്നെ നിലയുറപ്പിച്ചു. ഞാന്‍ തന്നെയായിരുന്നു, ധൈര്യപൂര്‍‌വ്വം മുന്‍‌പില്‍. (പണ്ടു തൊട്ടേ എനിക്കീ ധൈര്യക്കൂടുതലിന്റെ അസ്കിതയുണ്ടായിരുന്നു).  വീട്ടുകാര്‍ കേടാ‍യ തെങ്ങ് പാപ്പാനെ കാട്ടികൊടുത്തു. എന്നിട്ട് പിന്‍‌വലിഞ്ഞു. അപ്പോഴാണ് പാപ്പാനും ആനയും തമ്മില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം. എന്താണെന്നു മനസ്സിലായില്ല. പാപ്പാന്‍ കേടായ തെങ്ങു ചൂണ്ടിക്കാട്ടി ആനയോടെന്തോ പറഞ്ഞു, പക്ഷേ, ആന മൈന്‍ഡു ചെയ്തില്ല. തുടര്‍‌ന്ന് അയാള്‍ ദേഷ്യപ്പെട്ട് ആനയെ ചെറുതായൊന്നു തല്ലി. ഞാന്‍ നോക്കി നില്‍ക്കെ ആന ഒന്ന് അലറി. പിന്നെ അനുസരണയോടെ (എന്നു ഞാന്‍ കരുതി) കേടായ തെങ്ങ് നിഷ്പ്രയാസം ഒറ്റത്തട്ടിനു താഴെയിട്ടു.  അപ്പോഴേയ്ക്കും പാപ്പാന്‍ താഴെയിറങ്ങി തൊട്ടടുത്തുണ്ടായിരുന്ന കോഴിക്കൂടിന്റെ പുറകിലുള്ള തെങ്ങിന്‍ ചുവട്ടിലേയ്ക്കു മാറി. അതിനിടെ അയാള്‍ ആനയോടെന്തോ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ആനയാകട്ടെ, കേടായ തെങ്ങു തട്ടി താഴെയിട്ട ശേഷം പാപ്പാന്‍ നിന്നിരുന്ന കോഴിക്കൂടിനോടു ചേര്‍ന്നുള്ള തെങ്ങിനു നേരെ തിരിഞ്ഞു. ആദ്യത്തെ ഇടിയ്ക്കു തന്നെ മൂന്നു നാലു തേങ്ങ വീണു. പിന്നെ, വീണ്ടും പുറകോട്ടാഞ്ഞ് ആ തെങ്ങിനിട്ട് വീണ്ടും ഇടിയോട് ഇടി. 

ആനയുടെ ശക്തിയെ പറ്റി ആലോചിച്ചു നില്‍‌ക്കുകയായിരുന്ന ഞാന്‍ അപ്പോഴാണ് രണ്ടാമത്തെ തെങ്ങ് ശ്രദ്ധിച്ചത്. നല്ല കായ്ഫലമുള്ള ഒന്നാന്തരം തെങ്ങ്. അതെന്തിനാവും മറിച്ചിടുന്നത്? ഞാന്‍ തൊട്ടു പുറകിലായി നിന്നിരുന്ന എന്റെ ചേട്ടനോടു അതെപ്പറ്റി ചോദിക്കാനായി തിരിഞ്ഞു.  അപ്പോഴാണ് ഞാന്‍ യഥാര്‍‌ത്ഥത്തില്‍ അമ്പരന്നത്. അത്രയും നേരം എന്റെ കൂടെയുണ്ടായിരുന്ന ഒരൊറ്റയാളെയും അവിടെ കാണാനില്ല. എന്റെ ചേട്ടനോ, കൂട്ടുകാരോ നാട്ടുകാരോ ആരും. ഞാന്‍ ഒന്നു ശരിക്കും തിരിഞ്ഞു നോക്കുമ്പോഴുണ്ട് അതാ ഇവരെല്ലാവരും തൊട്ടപ്പുറത്തുള്ള എന്റെ വീടിന്റെ ടെറസ്സില്‍ നിന്നു കൊണ്ട് എന്നെ ‘വേഗം വാടാ’ ‘ഓടി വാടാ’ എന്നെല്ലാം പറഞ്ഞു കൊണ്ട് വിളിക്കുന്നു. 

അപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് എനിക്കും മനസ്സിലായത്. പിന്നെ, സംശയിച്ചു നിന്നില്ല, ഞാനും ഒറ്റ ഓട്ടത്തിന് എന്റെ വീടിന്റെ ടെറസ്സിലെത്തി. അവിടെ എല്ലാവരും പേടിച്ചു നില്‍‌ക്കുകയായിരുന്നു. ഞാനെത്തിയപ്പോഴാണ് അവര്‍‌ക്കും ശ്വാസം നേരെ വീണത്.  യഥാര്‍‌ത്ഥത്തില്‍ ആന ചെറുതായൊന്ന് ഇടഞ്ഞതായിരുന്നു. പാപ്പാന്‍ ആനയെ തല്ലിയതോടെ ഇടഞ്ഞ ആന ആദ്യം തന്നെ മുന്നിലുള്ള കേടായ തെങ്ങു തട്ടി താഴെയിട്ടു. തുടര്‍ന്ന് പാപ്പാന്‍ നില്‍‌ക്കുന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞ് കുത്തി. അപ്പോഴേയ്ക്കും അയാള്‍ കഷ്ടിച്ച് ഒഴിഞ്ഞു മാറി കോഴിക്കൂടിനു പിന്നിലൊളിച്ചു. ആ സമയം ആന ദേഷ്യം മുഴുവന്‍ ആ തെങ്ങില്‍ തീര്‍‌ക്കുകയായിരുന്നു. ആന അലറുന്നതു കേട്ടതോടെ സംഭവം മനസ്സിലായ എല്ലാവരും തിരിഞ്ഞോടിയിരുന്നു.

 എനിക്കു മാത്രം അതു മനസ്സിലാകാതിരുന്നതിനാല്‍ ഞാന്‍ മാത്രം അവിടെ തന്നെ നിന്നു (എന്റെ ധൈര്യം കൊണ്ടാണെന്ന് എല്ലാവരും കരുതിക്കാണും). പക്ഷേ, ഒരു ഗുണം കിട്ടി. എല്ലാവരും കരുതിയത് ആന പാപ്പാനെ തട്ടി എന്നു തന്നെയായിരുന്നു. അയാള്‍ ഒഴിഞ്ഞു മാറിയത് ഞാന്‍ മാത്രമാണല്ലോ കണ്ടത്. മറ്റെല്ലാവരും പാപ്പാന്റെ കഥ തീര്‍‌ന്നു കാണും എന്നു തന്നെ കരുതി പേടിച്ചിരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞപ്പോഴാണ് അവര്‍‌ക്കും ആശ്വാസമായത്.  

തുടര്‍ന്ന് രണ്ടാം പാപ്പാന്‍ കൂടി എത്തിയ ശേഷം എങ്ങനെയോ ആനയെ തളയ്ക്കുകയായിരുന്നു. അവസാനം ആന അവരുടെ പറമ്പില്‍ നിന്നും തിരിച്ചിറങ്ങിയതും നേരായ വഴിയ്ക്കായിരുന്നില്ല എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. സത്യത്തില്‍ മറ്റുള്ളവരെല്ലാം എങ്ങനെയാണ് ആന ഇടഞ്ഞ കാര്യം മനസ്സിലാക്കിയതെന്ന് അന്നും ഇന്നും എനിക്കറിയില്ല. 
 
[ഇതേ ആന അക്കൊല്ലത്തെ ഉത്സവം താറുമാറാക്കിയ കഥ മറ്റൊരു പോസ്റ്റില്‍]

89 comments:

  1. ശ്രീ said...

    പാമ്പു പിടുത്തം എന്ന അവസാന പോസ്റ്റിലെ പ്രകടനം വായിച്ച പലരും എന്റെ ധൈര്യത്തെ ചോദ്യം ചെയ്തു തുടങ്ങിയ സാഹചര്യത്തില്‍ എന്റെ ധൈര്യം തെളിയിയ്ക്കേണ്ടത് എന്റെ തന്നെ ബാധ്യത ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.

    ഒരു ആനക്കഥ.

  2. ഹരിത് said...

    സമ്മതിച്ചു ശ്രീ. എന്തൊരു ധൈര്യം. !!!
    ഹഹഹഹ്ഹഹഹ്

  3. വിന്‍സ് said...

    ശ്രീ ഇതു നേരത്തേ ഒന്നു പൂശിയതല്ലേ??

  4. Unknown said...

    ഹെന്റെ പള്ളീ! ഹെന്തിര് ധ്യൈര്യം തള്ളേ! സമ്മതിച്ചിരിക്കുണൂട്ടോ. ഈ നെലക്കാണ് കാര്യങ്ങള് ച്ചാല് അധികം വൈകുംന്ന് തോന്നണില്ല്യ, ആ ധീരതയ്ക്ക് കൊടുക്കണാ കുന്തംണ്ടല്ലോ, ന്താത്? ഭാരതരത്നോ? ന്തായാലും അതന്നെ തരും ന്നന്ന്യാ യ്ക്ക് തോന്നണത്!

  5. ഹരിശ്രീ said...

    ശോഭീ,

    ഈ സംഭവം ഇന്നും മായാതെ മനസ്സില് നില്കുന്നുണ്ട്… ഇപ്പോള് നാട്ടില് ഉത്സവം കൊടിയേറിയെന്നറിഞ്ഞു. ഇതുപോലെ ഒരു ഉത്സവസമയത്താണ് ആ സംഭവം നടന്നത്. നിഷ (അമ്മായിയുടെ മകള്) പേടിച്ച് വീടിന് പുറത്തേക്ക് ഓടിയതും നീ അതു നോക്കി അവിടെ നിന്നതും ഓര്‍ക്കുന്നു.

    (പിന്നെ കൂമ്പിനുചീയല്‍ വന്ന ചെറിയ തെങ്ങ് ആനയ്ക് ഭക്ഷണമായി കൊണ്ടുപോകാനും ,പനമ്പട്ടയ്കുമാണ് ആനയെ കൊണ്ടുവന്നത്...പിന്നെ നമ്മുടെ നാട്ടില്‍ ആന ഇടഞ്ഞ് ഒരു രാത്രിമുഴുവന്‍ ആ‍ള്‍ക്കാരെ പേടിപ്പിച്ച സംഭവവും ഉണ്ടായിട്ടൂണ്ടല്ലോ...)

  6. G.MANU said...

    ഹഹ ശ്രീക്കുട്ടാ..സംഭവം വിഷ്വലസി ചെയ്തപ്പോള്‍ ചിരിയൊതുക്കാന്‍ പാടുപെട്ടു.

    കോഴിക്കൂട് പൊളിക്കാഞ്ഞെ കാര്യമായി..

    അടുത്തത് പോരട്ടെ

  7. konchals said...

    സമതിച്ചു തന്നിരിക്കുന്നിഷ്ടാ ..
    എന്താ ഒരു ധൈര്യം...
    ഇത്തിരി ഒരു തീപ്പെട്ടികൂടില്‍ എനിക്കു തരുമൊ?പ്ലീസ്...

  8. വിന്‍സ് said...

    അല്ല എനിക്കൊരു സംശയം തോന്നി തുടക്കം വായിച്ചപ്പോള്‍ മുതലേ ഇതു വായിച്ചതാണല്ലോ എന്നു അതു കൊണ്ടു ചോദിച്ചെന്നേ ഉള്ളൂ കേട്ടോ ശ്രീ. എന്നിരുന്നാലും മൊത്തം വീണ്ടും വായിക്കുകയും ചെയ്തു. ഇപ്പോള്‍ എങ്കിലും മനസ്സിലായില്ലേ ശ്രീയുടെ പോസ്റ്റുകള്‍ മൊത്തം ഞാന്‍ വായിക്കാറുണ്ടെന്നു :)

  9. Sharu (Ansha Muneer) said...

    ഓഹ് സമ്മതിക്കണം ..ഈ ശ്രീയുടെ ഒരു ധൈര്യം.... ഹഹഹ ..കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ ഇതെഴുതാന്‍ വേറെ ആളെ വെക്കേണ്ടി വന്നേനെ...

  10. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ശ്രീധൈര്യന്‍ അല്ലേല്‍ വേണ്ട ധൈര്യശ്രീ. അതു വേണ്ട, ധൈര്യമുള്ള ശ്രീ

    സമ്മതിച്ചു ട്ടാ

  11. കുഞ്ഞന്‍ said...

    ചെറുപ്പത്തിലെ ഇത്ര ധൈര്യവാനായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ കാര്യം ഊഹിക്കാവുന്നതിനുമപ്പുറമായിരിക്കുമല്ലൊ ശ്രീ..

    ആനയ്ക്ക് നന്മയുള്ളവരെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാം അതുകൊണ്ടല്ലെ ശ്രീയെ ഉപദ്രവിക്കാതിരുന്നത്..!

  12. Rare Rose said...

    ന്റമ്മേ..ആദ്യം പാമ്പ്..,ഇപ്പോ‍ള്‍ ആന....ശ്രീയെ സമ്മതിക്കണം..ഇനി ധൈര്യം കാണിച്ചുകൊടുക്കാന്‍ പറ്റിയ ജീവിവര്‍ഗങ്ങള്‍ വല്ലതും അവശേഷിക്കുന്നുണ്ടോ ശ്രീ..??..എന്തായാലും അപ്പോഴേലും സംശയം വന്നതു നന്നായി...അല്ലെങ്കില്‍ തിരിഞ്ഞുനോക്കാതെ അവിടെ തന്നെ നിന്നു കൂടുതല്‍ ധൈര്യം പ്രകടിപ്പിക്കേണ്ടി വന്നേനെ...ഹി..ഹി..കൊള്ളാട്ടോ ആനക്കഥ..അതൊക്കെ മനസ്സില്‍ കണ്ടു കുറെ ചിരിച്ചു.... :-)

  13. ശ്രീ said...

    ഹരിത് മാഷേ... ആദ്യ കമന്റിനു നന്ദി.
    വിന്‍‌സേ... ബ്ലോഗിലേയ്ക്ക് വന്ന സമയത്ത് ഒരിക്കല്‍ ഇട്ടിരുന്നതാണ്. പിന്നെ അത് ഡിലീറ്റു ചെയ്തു. ഇപ്പോ വീണ്ടും നാട്ടില്‍ ഉത്സവകാലമായപ്പോല്‍ ഒന്നു കൂടി മിനുക്കിയെടുത്ത് പോസ്റ്റിയതാ... നന്ദി. എല്ലാം വായിച്ചതിന്... :)
    ചന്ദൂട്ടാ... ഹഹ. ഉവ്വുവ്വ്, അന്ന് ധൈര്യം കാനിച്ചു നിന്നത് ആനയുടെ കണ്ണില്‍ പെടാതിരുന്നത് എന്റെ ഭാഗ്യം! (നിങ്ങള്‍ വായനക്കാരുടെ കഷ്ടകാലവും. അല്ലെങ്കില്‍ ഇതൊക്കെ വായിയ്ക്കേണ്ട ഗതികേട് വരുമായിരുന്നോ) കമന്റിനു നന്ദീട്ടോ. :)
    ശ്രീച്ചേട്ടാ... അതെയതെ. അതും എപ്പോഴെങ്കിലും എഴുതണം.
    മനുവേട്ടാ...
    ആ ആന കോഴിക്കൂടിനു നേരെ തിരിഞ്ഞിരുന്നെങ്കില്‍ പാപ്പാന്റെ പണി അതോടെ തീര്‍ന്നേനെ. കമന്റിനു നന്ദി.
    കൊഞ്ചല്‍‌സ്...
    സ്വാഗതം. ഈ ധൈര്യം എനിയ്ക്കു തന്നെ തികയാതിരിയ്ക്കുകയാ... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി. :)
    ഷാരൂ...
    അതെ. കുറച്ചു നേരം കൂറ്റി അവിടെ നിന്നിരുന്നേല്‍ ഇതെഴുതേണ്ടി വരില്ലായിരുന്നു. ഹഹ. കമന്റിനു നന്ദി.
    പ്രിയ...
    അങ്ങനെ എന്തു വേണേലും വിളിയ്ക്കാം, ഹഹ. വായനയ്ക്കും കമന്റിനും നന്ദി.
    കുഞ്ഞന്‍ ചേട്ടാ...
    ശ്ശൊ! എനിയ്ക്കു വയ്യ. ;) വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
    rare rose...
    അതെയതെ, അപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയത് എന്റെ ഭാഗ്യം. വായനയ്ക്കും കമന്റിനും നന്ദി. :)

  14. Anonymous said...

    കൊള്ളാം... ഒരാന്‍ ഇടഞ്ഞാലും " ഇതെന്താ ഇങ്ങനെ? " എന്നാലോചിച്ചു നില്‍‌ക്കാനുള്ള ധൈര്യമുണ്ടായല്ലൊ... അത്ര ബോധകേടാണോ???

    :-)

    പിന്നെ... ഓശാന ഞായറാഴ്ച പള്ളീ കഴിഞ്ഞു ആളുകള്‍ പോകുന്നതു കണ്ടിട്ടുണ്ടോ...ആ ആന ഒന്നു മന്‍സ്സു വെച്ചിരുന്നേല്‍ ശ്രീയേയും എടുത്തോണ്ടു അങ്ങനെ ഒരു നടപ്പു നടത്താമായിരുന്നു :-)

  15. Sanal Kumar Sasidharan said...

    ദൈര്യവാലി..
    ഛെ ധൈര്യശാലി..

    നിങ്ങളുടെ ഗ്രാമം പ്രശസ്തമായതിന്റെ കാര്യം പുടികിട്ടി :)

  16. ബാജി ഓടംവേലി said...

    അപാര ധൈര്യം തന്നെ...
    സമ്മതിച്ചിരിക്കുന്നു......

  17. നാടന്‍ said...

    പ്രൊഫയ്‌ലിലെ ഫോട്ടോ കണ്ടാല്‍ തോന്നില്ല ഇത്ര ധൈര്യം ഉണ്ടെന്ന് !

  18. [ nardnahc hsemus ] said...

    ശ്രീ, കലക്കി...

    ഒരു സിനിമയിലെ പോലെ ശരിയ്ക്കും രംഗങ്ങള്‍ ഇമാജീന്‍ ചെയ്യാന്‍ പറ്റി..

    ഉത്സവക്കഥയ്ക്ക് കാത്തിരിയ്ക്കുന്നു..

    :)

  19. തോന്ന്യാസി said...

    മോനേ.......

    സത്യം പറഞ്ഞോ ആ കോഴിക്കൂടെങ്ങാനും ആന പൊളിച്ചാല്‍ , ആനേടെ ചെലവില്‍ ഉച്ചയൂണിന് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം എന്ന ദീര്‍ഘവീക്ഷണം കാരണമല്ലേ അത്രേം ധൈര്യണ്ടായത്?

    എന്തൊക്കെ ആയാലും ഇത്രേം ധൈര്യം കാണിച്ച സ്ഥിതിക്ക് “ധൈര്യാസനപ്പട്ടം” നല്‍കി നോം ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു........

  20. വിനോജ് | Vinoj said...

    മിടുക്കന്‍, ആമ്പിള്ളാരായാല്‍ അങ്ങിനെ വേണം. :)

  21. puTTuNNi said...

    ശ്രീ, വീരപാണ്ഡ്യകട്ടബൊമ്മന്‍...

    ഇടഞ്ഞ ആനേക്കൊണ്ട് തേങ്ങ ഇടീപ്പിക്കാം ല്ലേ.. അതൊരു ടെക്നിക് ആണല്ലോ..

    കൊള്ളാം മാഷേ. പാമ്പ്, ആന.. എല്ലാം കവര്‍ ചെയ്തിട്ടുണ്ടല്ലോ..

  22. വേതാളം.. said...

    പാമ്പ് പിടുത്തം കഴിഞ്ഞപ്പോള്‍ തൊട്ടു നോക്കിയിരിക്കുവാ ഞാന്‍ ശ്രീ അടുത്തത് എന്തിനെയാവോ പിടിക്കാന്‍ പോണേ എന്ന്. പക്ഷെ ഇത്രേം നിരീച്ചില്ല. ശ്രീ വല്ല ദിനോസര്‍ യുഗത്തിലും ജനിക്കാതിരുന്നത് ഭാഗ്യം. അല്ലേല്‍ പാവം ദിനോസറുകള്‍ പേടിച്ചു ട്രൌസറില്‍ ചീച്ചി മുള്ളിയേനെ !!!!! എന്തായാലും പോസ്റ്സ് നന്നായിരിക്കുന്നു ട്ടോ മാഷേ, ബഷീറിന്റെ കഥ ആണ് ഓര്‍മ വരുന്നേ. നിങ്ങളുടെ ഗ്രാമവും അമ്പലവും ഒക്കെ മനസ്സില്‍ കാണാം ഈ വായനയിലൂടെ.

  23. ബഷീർ said...

    ഭയങ്കരന്‍.. സമ്മതിച്ചു..
    പിന്നെ.. ഒരു ആനയെകിട്ടിയിരുന്നെങ്കില്‍ ഒരു തെങ്ങ്‌ കൂടി മറിച്ചിടാനുണ്ടായിരുന്നു..
    എന്റെ നെഞ്ച്‌ തകര്‍ത്ത തെങ്ങ്‌..

    ശ്രീ.. കോഴിക്കൂട്ടില്‍ ഒളിക്കാന്‍ ശ്രമിച്ച കോഴി കൊത്തിയോടിച്ചത്‌ എന്തേ എഴുതാതിരുന്നത്‌ ?

  24. ശ്രീ said...

    മഞ്ഞുതുള്ളീ...
    അതെയതെ. ആ ആന എന്നെ വെറുതെ വിട്ടൂന്നറിഞ്ഞിട്ട് സഹിയ്ക്കണില്യാല്ലേ?;) ഹഹ.
    സനാതനന്‍ മാഷേ...
    നന്ദി കേട്ടോ, വായനയ്ക്കും ഈ കമന്റിനും. :)
    ബാജി ഭായ്...
    വായനയ്ക്കും കമന്റിനും നന്ദി.
    നാടന്‍ മാഷേ...
    ഹ ഹ. നന്ദി.
    വലിയ വരക്കാരന്‍‌... :)
    സുമേഷേട്ടാ...
    ഈ സപ്പോര്‍ട്ടിനും നല്ല ഉപദേശങ്ങള്‍ക്കും നന്ദീട്ടോ. :)
    തോന്ന്യാസീ...
    അപ്പോ ആ സത്യം മനസ്സിലാക്കീല്ലേ? ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി.
    വിനോജ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    പുട്ടുണ്ണി മാഷേ...
    അതെ. ഒരു ആനയെ വീട്ടില്‍ വളര്‍ത്തിയാല്‍ തെങ്ങു കയറ്റക്കാരെ ഒഴിവാക്കാമെന്നു ചുരുക്കം. കമന്റിനു നന്ദി.
    വേതാളം...
    ഹഹ. ഈ പ്രോത്സാഹനത്തിനു നന്ദി കേട്ടോ.
    ബഷീര്‍‌ക്കാ...
    ഹഹ. ഞാനോര്‍ക്കുന്നുണ്ട്, ആ തെങ്ങ് കേട്ടോ. [കോഴി കൊത്തിയ കാര്യമൊക്കെ ഇങ്ങനെ പബ്ലിഷ് ആക്കുന്നതെങ്ങനെ?;)]വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.

  25. ചിതല്‍ said...

    ശ്രീ നിന്നെ സമ്മതിക്കണം.. ഒരു ഒന്ന് ഒന്നര ധൈര്യം തന്നെ...
    ഇഷ്ടമായി പോസ്റ്റ്...

  26. ശ്രീവല്ലഭന്‍. said...

    ഹ ഹ. ഞാന്‍ വിചാരിച്ചു ശ്രീ ഒറ്റയ്ക്ക് ഇടഞ്ഞ ആനയെ തളച്ചെന്ന് :-)

  27. Anonymous said...

    ആന, മയില്‍,ഒട്ടകം, കുതിര,ഫയല്‍വാന്‍ .. മുതലായ എല്ലാ ഐറ്റത്തിനു മുമ്പിലും ധൈര്യം തെളിയിച്ചിട്ടുണ്‍ടല്ലൊ...

  28. സുബൈര്‍കുരുവമ്പലം said...

    അല്ല ശ്രീ ഞമ്മക്കൊരു സംശ്യം.... ആ തേങ്ങ ടെ നഷ്ട്ട പരിഹാരം ആരാ കൊടുത്തെ.... മൂപാകാത്ത തേങ്ങ യല്ലേ ആശാന്‍ കുത്തി താഴെ ഇട്ടത് .....

  29. Sands | കരിങ്കല്ല് said...

    നമോവാകം!!

    അമിതധൈര്യത്തിന്റേയും മണ്ടത്തരത്തിന്റേയും ഇടയിലൂടെയുള്ള നേര്‍ത്ത അതിര്‍‌വരമ്പിലൂടെയാണല്ലേ... യാത്ര? :)
    [കട്: സത്യന്‍ അന്തിക്കാടു്‌]

    നേരിട്ടൂ മുഖത്തു നോക്കി മണ്ടാ എന്നു വിളിക്കാന്‍ ഒരു മടി :)

  30. Sands | കരിങ്കല്ല് said...

    ശ്രീ വിഷുവിനു്‌ നാട്ടിലുണ്ടോ? sandeep.nellayi അറ്റ് ജീമെയില്‍ ഡോട്ട് കോം.

    qw_er_ty
    qwerty
    _qw_er_ty_

  31. അരവിന്ദ് :: aravind said...

    ഹഹ..കൊള്ളാം ശ്രീ :-)

    (ഓ.ടോ: അല്ല ശ്രീ ഈ നീര്‍മിഴിപ്പൂക്കള്‍ എന്ന സെന്റിമെന്റല്‍ പേര് ഈ എഴുതണ തമാശകളോട് ഒരു ചേര്‍ച്ചയില്ലാത്തതാണല്ലോ.ആദ്യം ഞാന്‍ കരുതി ശ്രീ ബ്ലോഗ് വായനക്കാരുടേ ചങ്കലിയിപ്പിക്കുന്ന കദനകഥകള്‍ ആയിരിക്കും എഴുതാന്‍ പോകുന്നതെന്ന്!
    പൂശ് ഈ മോഡല്‍ ആയതിനാല്‍ പേര് ഓലപ്പടക്കങ്ങള്‍ എന്നോ നാലുമണിപ്പൂക്കള്‍ എന്നോ അല്ലെങ്കില്‍ നാല്-നാലേകാല്‍ മണിപ്പൂക്കള്‍ എന്നോ ആക്കിഷ്റ്റാ.)

    :-)

  32. നിലാവര്‍ നിസ said...

    ഹ ഹ ... നന്നായി..

  33. പൊറാടത്ത് said...

    ശ്രീയുടെ കണ്ണ് ആന തട്ടിയിട്ട കരിക്കിന്മേലായിരുന്നൊലേ..!(കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍) അതു കൊണ്ടല്ലേ പേടി തോന്നാഞ്ഞത്..?

  34. എതിരന്‍ കതിരവന്‍ said...

    “രണ്ടു കൊല്ലം കഴിയട്ടെ, ഈ ആനയുടെ പാപ്പാന്‍ ഞാന്‍ തന്നെ ആയിരിക്കും“ എന്നു വിളിച്ചു കൂകിയത് എന്താ എഴുതാതിരുന്നത്? “മോനേ, യുവര്‍ കരിയര്‍ ഡിസിഷ്ന്‍സ് ആര്‍ എക്സലന്റ്” എന്ന് അമ്മ പറഞ്ഞതും?

  35. ഫസല്‍ ബിനാലി.. said...

    ചെറുപ്പത്തിലെ ഇത്ര ധൈര്യം അപ്പോള്‍ ഇന്നത്തെ ധൈര്യമോ?
    സോറി..
    ചെറുപ്പത്തില്‍ ഇത്രയും വലിയ മണ്ടത്തരം, അപ്പോള്‍ ഇന്നത്തെ കാര്യമോ?

    കൊള്ളാം ശ്രീ

  36. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: അതേ “ ധൈര്യശാലികളുടെ ഗ്രാമം” എന്നാണോ ആ പ്രശസ്തി?

  37. John honay said...

    ആനേടെ ധൈര്യം!
    ശ്രീ എന്ന ജഗജില്ലിയുടെ മുന്നില്‍ നിന്ന് ഒന്നുകൂടെ അലറിയേല്‍.....
    അവന്റെ കാര്യം വേറെ ഒരു പോസ്റ്റായേനെ

  38. ശ്രീനാഥ്‌ | അഹം said...

    ചെറിയൊറി സംഭവം, ഇത്ര രസകരമായി എഴുതിയതിന്‌ പിന്നെം കൊട്‌ കൈ!!!

  39. ശ്രീ said...

    ചിതല്‍...
    നന്ദി മാഷേ, വായനയ്ക്കും കമന്റിനും.
    വല്ലഭന്‍ മാഷേ...
    ഹൊ! ഒരാള്‍ക്കെങ്കിലും അങ്ങനെ തോന്നിയല്ലോ... സന്തോഷം ;) കമന്റിനു നന്ദീട്ടോ.
    ഇളം വെയില്‍‌...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    സുബൈര്‍‌ക്കാ...
    തേങ്ങ തട്ടിയിട്ടതിനു സമാധാനം ചോദിയ്ക്കാന്‍ ചെന്നിട്ട് എന്തിനാ തടി കേടാക്കുന്നത് എന്നു കരുതി ആ വീട്ടുകാര്‍ യാതൊരു പരാതിയും പറഞ്ഞില്ല. കമന്റിനു നന്ദി.
    സന്ദീപേ...
    മുഖത്തു നോക്കി വിളിയ്ക്കുന്നതിലൊന്നും ഒരു പ്രശ്നവുമില്ലാട്ടൊ. (എത്ര പേരു വിളിച്ചിരിയ്ക്കുന്നു... ഇനിയെത്ര പേരു വിളിയ്ക്കാനിരിയ്ക്കുന്നൂ.. ഹ ഹ);)
    അരവിന്ദേട്ടാ...
    നീര്‍മിഴിപ്പൂക്കളിലേയ്ക്കു സ്വാഗതം. കൂടുതലും രസകരമായ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതല്ലേ നല്ലത് എന്നു കരുതി... വായനയ്ക്കും കമന്റിനും വളരെ നന്ദി കേട്ടോ. :)
    നിലാവര്‍‌നിസ...
    നന്ദി. :)
    പൊറാടത്ത്...
    ഹ ഹ. ഇങ്ങനെ പബ്ലിക്കായി വിളിച്ചു പറയല്ലേ മാഷേ... ;)
    എതിരന്‍ മാഷേ...
    മാഷ് അപ്പഴേയ്ക്കും അതൊക്കെ തുറന്നങ്ങ് പറഞ്ഞൂല്ലേ... ശ്ശൊ! ഇതാണ് രഹസ്യമായി ഒരു കാര്യവും പരയാന്‍ പറ്റാത്തത്... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
    ഫസലേ...
    അടി അടി! ഇപ്പോഴും എന്റെ മണ്ടത്തരങ്ങള്‍ക്ക്... അല്ലല്ല ധൈര്യത്തിനു കുറവൊന്നൂല്യാട്ടോ ;)
    വായനയ്ക്കും കമന്റിനും നന്ദീട്ടോ.
    ചാത്താ...
    ഹിഹി. എന്നെപ്പോലെയുള്ള ധൈര്യശാലികളല്ലേ... ;) കമന്റിനു നന്ദീട്ടോ.
    ജോണ്‍ ഹോനായ്...
    സ്വാഗതം. അന്ന് ആ ആന ഒന്നൂടെ അലറിയിരുന്നേല്‍ എന്നെ ആ പരിസരത്തൊന്നും കാണുകയേയില്ലായിരുന്നു... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    ശ്രീനാഥ്...
    വളരെ നന്ദി, ഈ പ്രോത്സാഹനത്തിന്. :)

  40. കുറ്റ്യാടിക്കാരന്‍|Suhair said...

    ഇനിയും ഉണ്ടാവ്വോ ധൈര്യക്കഥകള്‍?

  41. മൂര്‍ത്തി said...

    athy3ശ്രീയേ...വായിക്കുന്നുണ്ടേ..

  42. കാപ്പിലാന്‍ said...

    എന്ടീശോയെ എന്തൊരു ധൈര്യമാ ഈ ശ്രീക്കുട്ടന്...അപാരം ..:)

  43. പൈങ്ങോടന്‍ said...

    ചെറുപ്പം മുതലേ ധൈര്യശാലിയാണല്ലേ :)

  44. ദിലീപ് വിശ്വനാഥ് said...

    അപാരധൈര്യം തന്നെ. തുനിഞ്ഞിറങ്ങിയിരിക്കുകയാണല്ലോ...
    നല്ല പോസ്റ്റ്.

  45. കടവന്‍ said...

    ഇത്തരം ട്യൂബ്‌ലൈറ്റ് ചിന്ത/ബുദ്ധികള്‍ ചെറുപ്പത്തില്‌ എനിക്കും സംഭവിക്കാറുണ്ടായിരുന്നു..(ഇപ്പഴും..ഇല്ലാന്നല്ല..)

  46. yousufpa said...

    ശ്രീമാന്‍....ശ്രീ,
    ശരിയ്ക്കും ധൈര്യം തെളിയിച്ചല്ലോ മാഷെ..?
    എല്ലാ പോസ്റ്റു പോലെ ഇതും കലക്കി.

  47. Sherlock said...

    അട ഭയങ്കരാ...:)

  48. സജീവ് കടവനാട് said...

    കലക്കി മാഷേ.

    ആനയിടഞ്ഞതും ധൈര്യത്തില്‍ നിന്നതുമൊന്നുമല്ല. ഈ പോസ്റ്റു കലക്കിയെന്നാണേ...

  49. വേണു venu said...

    വര്‍ഷങ്ങള്‍ക്കു മുന്നേ, ഞങ്ങളുടെ ഗ്രാമത്തിലെയും ഒരുത്സവത്തിനു് ആന വിരണ്ടു. കാളിദാസ കലാ കേന്ദ്രത്തിന്‍റെ നാടകം തുടങ്ങുന്നതിനു മുന്നേ. പുറകിലെ ഒരു കടലിരമ്പം മാത്രം ഇന്നും ഓര്‍ക്കുന്നു. ഏതൊക്കെ പുതിയ വഴികളിലോടി എന്നതും ഓര്‍മ്മയില്ല. പക്ഷേ ബഹളങ്ങളൊക്കെ ഒന്നു ശമിച്ചതിനു ശേഷമുള്ള ഉത്സവ കമ്മിറ്റി ഭാര വാഹിയുടെ ശബ്ദം ഇന്നും കാതില്‍ മുഴങ്ങുന്നു. “പ്രിയപ്പെട്ടവരേ ആനയെ തളച്ചു കഴിഞ്ഞു. നാടകം ഉടന്‍ ആരംഭിക്കുന്നതാണു്.”
    നല്ല ധൈര്യം കേട്ടോ ശ്രീയേ..:)

  50. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    എന്താ ഒരു ധൈര്യം...

  51. ലേഖാവിജയ് said...

    ആന ഇടഞ്ഞത് ലൈവ് ആയി കാണാന്‍ പറ്റിയല്ലൊ!

  52. സൂര്യോദയം said...

    ശ്രീ... ഇത്‌ മുന്‍പ്‌ വായിച്ചതാതാണല്ലോ.... വീണ്ടും മിനുക്കി എടുത്ത്‌ പൂശി അല്ലേ? :-)

  53. പാമരന്‍ said...

    ഹെന്‍റമ്മോ.. ആ ആന നിങ്ങളെ കാണാഞ്ഞതു നന്നായി.. മുള്ളിപ്പോയേനെ.. :)

  54. ശ്രീ said...

    കുറ്റ്യാടിക്കാരന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    മൂര്‍ത്തിയേട്ടാ...
    സന്തോഷം. കമന്റിനു നന്ദീട്ടോ.
    കാപ്പിലാന്‍ മാഷേ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    പൈങ്ങോടന്‍ മാഷേ...
    പിന്നല്ലാതെ... ഹ ഹ. നന്ദി കേട്ടോ.
    സജീ... നന്ദി.
    വാല്‍മീകി മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി.
    കടവന്‍...
    സ്വാഗതം. ഞാനും മോശമല്ലാട്ടോ, നന്ദി. ;)
    അത്‌ക്കന്‍‌...
    സ്വാഗതം. നന്ദി കേട്ടോ.
    ജിഹേഷ് ഭായ്... നന്ദി. :)
    കിനാവ്...
    നന്ദി മാഷേ... :)
    വേണുവേട്ടാ...
    നന്ദി, വായനയ്ക്കും കമന്റിനും. ഇതേ ആന തന്നെ അക്കൊല്ലത്തെ ഉത്സവത്തിനിടെ ഇടഞ്ഞ് പ്രശ്നമാക്കിയ സംഭവവും എഴുതണമെന്നു കരുതിയിരിയ്ക്കുകയാ... :)
    സഗീര്‍... വളരെ നന്ദി.
    ലേഖ ചേച്ചീ...
    സന്തോഷം. കമന്റിനു നന്ദി. :)
    സൂര്യോദയം ചേട്ടാ...
    അതെയതെ. ഒന്നു കൂടി മിനുക്കിയെടുത്തു. ഇപ്പോള്‍ നാട്ടില്‍ വീണ്ടും ഉത്സവകാലവുമായി. നന്ദി. :)
    പാമരന്‍ മാഷേ...
    ആ ആനയ്ക്ക് അന്ന് എന്നോടത്ര മതിപ്പു തോന്നിയില്ല... ഭാഗ്യം! ;) നന്ദീട്ടോ.

  55. Shades said...

    "നല്ല കായ്ഫലമുള്ള ഒന്നാന്തരം തെങ്ങ്. അതെന്തിനാവും മറിച്ചിടുന്നത്? ഞാന്‍ തൊട്ടു പുറകിലായി നിന്നിരുന്ന എന്റെ ചേട്ടനോടു അതെപ്പറ്റി ചോദിക്കാനായി തിരിഞ്ഞു".
    This is the part i loved most...!

  56. Rafeeq said...

    ധൈര്യം സമ്മതിച്ചിരിക്കുന്നു.. :D

    :-) ആന ശ്രീയെ കാണാത്തതു നന്നായി.. :)

  57. സര്‍ഗ്ഗ said...

    ഓര്‍മ്മക്കുറിപ്പു അസ്സലായിട്ടുണ്ടുട്ടോ.....അപാര ധൈര്യം തന്നെ!! ഞാനായിരുന്നേല്‍ പേടിച്ചു ആദ്യം തന്നെ ഓടിയേനെ....കൊള്ളാം...

  58. വയനാടന്‍ said...

    കൊള്ളാം

  59. Gopan | ഗോപന്‍ said...

    ശ്രീ,
    പോസ്റ്റ് കലക്കി.
    ഒരു പാടു ചിരിച്ചു. :)

  60. vadavosky said...

    ധൈര്യം തെളിയിച്ചത്‌ എങ്ങനെയെന്ന് മനസിലായില്ല. :)പേടിച്ചു എന്ന് മനസ്സിലായി.

  61. ശരത്‌ എം ചന്ദ്രന്‍ said...

    കൊള്ളാം.......
    രസകരം തന്നെ ...... :)

  62. ,, said...

    ശ്രീ, നന്നായിട്ടുണ്ട്ട്ടോ

  63. smitha adharsh said...

    (പണ്ടു തൊട്ടേ എനിക്കീ ധൈര്യക്കൂടുതലിന്റെ അസ്കിതയുണ്ടായിരുന്നു)...... അത് കലക്കി...മാഷേ..
    സെയിം പിന്ച്ച്.....നമുക്കൊക്കെ ഈ ധൈര്യ കൂടുതലിന്റെ അസ്കിത ഉള്ളതുകൊണ്ട്‌ തുറന്നു പറയാലോ.....ഓടി ടരസ്സില്‍ തന്നെ കയരിപറ്റിയത് നന്നായി.....എന്തായാലും,കൈരളി ടി വിയുടെ ഇ ഫോര്‍ എലെഫന്റ്റ്‌ ടീം ശ്രീ യെ തപ്പി ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടു...പിടികൊടുക്കണം കേട്ടോ...

  64. Jithendrakumar/ജിതേന്ദ്രകുമാര്‍ said...

    എനിക്കു ആ ആനയുടെ മൊബൈല്‍ നമ്പറ്‍ഒന്നു തരണേ. ഒന്നു രണ്ടു കാര്യങ്ങള്‍ ചോദിച്ചു കണ്‍ഫേമ്‌ ചെയ്യാനുണ്ട്‌.

  65. ഹരിശ്രീ said...

    ശോഭി,

    ഇതേ ആന ആ വര്‍ഷത്തെ ഉത്സവമല്ല താറുമാറാക്കിയത്. തൊട്ടടുത്ത വര്‍ഷമാണ് ആ സംഭവം നടന്നത്...( 1993ല്‍ )

    :)

  66. Unknown said...

    ഫോട്ടോ കണ്ടാല്‍ തോന്നില്ല ഇത്ര ധൈര്യം ഉണ്ടെന്ന്

  67. Unknown said...
    This comment has been removed by the author.
  68. ഹരീഷ് തൊടുപുഴ said...

    എന്തൊരു ധൈര്യം!!!!!! ആന പാവമായതു ശ്രീയുടെ ഭാഗ്യം.....

  69. Appu Adyakshari said...

    ആനയെ സ്മൈലികാണിച്ചു പേടിപ്പിച്ചിട്ടുണ്ടാവും അതാ... :)

  70. ഹരിയണ്ണന്‍@Hariyannan said...

    നിന്നെക്കണ്ടാല്‍ നിനക്കിത്ര ധൈര്യമുണ്ടെന്നു തോന്നില്ല!
    :)

  71. Anonymous said...

    ഹഹഹഹ്ഹാ........അയ്യൊ ആയ്യയ്യൊ....പൂശി....ശരിക്കും..... ആ പിന്തിരുഞ്ഞു നോട്ടം ആലൊചിച്ചിട്ടു .....ഹഹഹഹ്

  72. ശ്രീ said...

    Shades... നന്ദി. :)
    konchals... പിന്നേം ഡാങ്ക്സ്. :)
    റഫീക്... നന്ദി.
    സര്‍ഗ്ഗ...
    വായനയ്ക്കും കമന്റിനും നന്ദി.
    വയനാടന്‍ മാഷേ... നന്ദി.
    ഗോപന്‍ മാഷേ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
    vadavosky ...
    സ്വാഗതം മാഷേ... വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    ശരത്...
    സ്വാഗതം. കമന്റിനു നന്ദി.
    നന്ദന...
    സ്വാഗതം. കമന്റിനു നന്ദി.
    സ്മിത ചേച്ചീ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. രസകരമായ ഈ കമന്റിനു നന്ദീട്ടോ. :)
    ജിതേന്ദ്ര മാഷേ...
    ആനയുടെ നമ്പര്‍ തരാം. പക്ഷേ ആ ആനയ്ക്ക് എന്റെ നമ്പര്‍ കൊടുക്കല്ലേ... ;) കമന്റിനു നന്ദി മാഷേ.
    ശ്രീച്ചേട്ടാ... അതേ വര്‍ഷമല്ല അല്ലേ?
    മുരളീകൃഷ്ണ...
    സ്വാഗതം. നന്ദി മാഷേ.
    ഹരീഷ്...
    സ്വാഗതം. അതെയതെ. വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
    അപ്പുവേട്ടാ... :)
    ഹരിയണ്ണാ... ഹ ഹ. കമന്റിനു നന്ദി.
    പയ്യന്‍‌സ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

  73. Shaf said...

    ഒരു ഒന്ന് ഒന്നര ധൈര്യം തന്നെ...
    ഇഷ്ടമായി പോസ്റ്റ്...

  74. nandakumar said...

    ശ്രീയെ കാണാന്‍ ഒരു ലുക്കില്ലാന്നെ ഉള്ളൂ ട്ടാ...പക്ഷെ ഒടുക്കത്തെ ധൈര്യാ... കണ്ടില്ലെ ഒരു ആന എടഞ്ഞിട്ടും ഒരു കുലുക്കമില്ലാത്തത്. :-)
    ശ്രീ, ഞാന്‍ ഇവിടെക്കെത്താന്‍ ഇത്തിരി വൈകി. വന്നപ്പോള്‍ കുറേപ്പേരൊക്കെ ആനയെക്കണ്ട് പോയിരിക്കുന്നു. ന്നാലും സാരല്ല്യാ..

  75. ബഷീർ said...

    നന്ദകുമാര്‍,

    ഈ ലുക്ക്‌ ലുക്ക്‌ എന്ന് വെച്ചാല്‍ അതൊക്കെ ഒോരോരുത്തരുടെ ലുക്ക്‌ അനുസരിച്ചായിരിക്കും.. പിന്നെ ലുക്ക്‌ ഇല്ലേലും ഹുക്ക്‌ ഉണ്ടായാല്‍ മതി..

  76. Paarthan said...

    ധീരതയ്ക്കുള്ള അവാര്‍ഡൊന്നും കിട്ടിയില്ലേ ഇത്രയും ധൈര്യം കാണിച്ചിട്ടും.. ;-) ????

  77. ജിജ സുബ്രഹ്മണ്യൻ said...

    ഹോ ഈ ധൈര്യം ശിക്കാരി ശംഭുവിനു പോലും ഇല്ലാ...സമ്മതിച്ചു തന്നിരിക്കുന്നു....

  78. ഗുപ്തന്‍ said...

    അപാര ധൈര്യം തന്നെ..

    **********
    ഓടോ. നിങ്ങള്‍ ചേട്ടനും അനിയനും ബ്ലോഗ് കമന്റിലൂടെയാണോ നാട്ടുവിശേഷം പറയണേ?

  79. ശ്രീ said...

    ഷാഫ്... സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    നന്ദേട്ടാ... തന്നെ തന്നെ. :)
    ബഷീര്‍ക്കാ...
    അതന്നേ... ഈ ലുക്ക് മതിയാവില്ലേ ഒരു ആനയെ കൈകാര്യം ചെയ്യാനൊക്കെ? ;)
    പാര്‍ത്ഥന്‍...
    നന്ദി, വീണ്ടും വന്നതിനും കമന്റിനും. :)
    കാന്താരി ചേച്ചീ...
    സ്വാഗതം. ശിക്കാരി ശംഭൂന്ന് വിളിച്ച് എന്റെ ധൈര്യത്തെ കുറച്ചു കാണരുത്, ട്ടാ... വായനയ്ക്കും കമന്റിനും നന്ദി. :)
    ഗുപ്തന്‍ മാഷേ...
    നന്ദി. ശരിയാ. ഇനി ഒഴിവാക്കാം. :)

  80. Manoj | മനോജ്‌ said...

    ആനക്കഥ ഇഷ്ടപ്പെട്ടു :)

  81. monsoon dreams said...

    sree,
    that was really funny.

  82. ഗീത said...

    ശ്രീ, പോട്ടം കണ്ടാല്‍ തീരെ മെലിഞ്ഞ ഒരു ധൈര്യവാന്‍......
    ആ ദേഹത്ത് ഇത്രയൊക്കെ, അതായത്, ഒരു ആനയെപ്പോലും പേടിക്കാതിരിക്കത്തക്കവണ്ണം ധൈര്യമൊളിപ്പിച്ചു വച്ചേക്കുന്നോ ? ?
    അപാരം .....അപാ‍ാ‍ാരം.......

  83. മയില്‍പ്പീലി said...

    ശ്രീയുടെ ധൈര്യം സമ്മതിച്ചിരിയ്കുന്നു....

  84. മുസാഫിര്‍ said...

    ഞാന്‍ ഇന്നലെ എന്നെ ഒരു ആന ഓടിക്കുന്നതായി സ്വപ്നം കണ്ടു.ഈ പേടി മാറ്റാന്‍ എന്തു ചെയ്യണം ഡോക്ടര്‍ ?നുണയല്ല സ്വപ്നം ശരിയായിരുന്നു ട്ടോ.

    ( സംഭവം ഇഷ്ടമായി ശ്രീ )

  85. Unknown said...

    ഹഹ.. കൊള്ളാം പാമ്പു വേലായുധന്റെ കഥ വായിച്ച് ഒരു പാട് ചിരിച്ചതാ.. അപ്പളേക്കും ആനേഒ കോണ്ട് ഇറങ്ങി അല്ലെ..? കൊള്ളാം ഇനിപ്പൊ അടുത്ത ആനകഥേം കൂടി വായിക്കേണ്ട പണിയായി.. ആവട്ടെ.. പെട്ടെന്നൊരെണ്ണമങ്ങട് പൂശൂ...

  86. വേതാളം.. said...

    dear sree,
    i formatted my system. but now my blog malayalam is not working. i copied and pasted malayalam font from ur blog in to my computers font folder in c drive
    stil some rectangles are there instead of malayalam.
    will u pplease help me in this matter? post ur comments in my blog in english

  87. ശ്രീ said...

    സുനിലേ... :)
    മനോജേട്ടാ...
    നന്ദീട്ടോ.
    മണ്‍സൂണ്‍ ഡ്രീംസ്...
    ഇവിടെ വന്നതിനും വായിച്ചു കമന്റിയതിലും സന്തോഷം. :)
    ഗീതേച്ചീ...
    ഹഹ. നന്ദി കേട്ടോ.:)
    മയില്‍പ്പീലി...
    നന്ദി. :)
    മുസാഫിര്‍...
    സ്വപ്നമായതു കൊണ്ട് തിരിഞ്ഞു നിന്ന് ആനയ്ക്ക് നല്ല നാലു പൂശങ്ങ് വച്ചു കൊട് മാഷേ... ;) കമന്റിനു നന്ദീട്ടോ.
    പുടയൂര്‍...
    വളരെ നന്ദി മാഷേ... ഈ പ്രോത്സാഹനത്തിന്. :)
    വേതാളം... ശരിയായിക്കാണുമെന്ന് കരുതുന്നു. മറുപടി അവിടെ ഇട്ടിട്ടുണ്ട്. :)

  88. വേതാളം.. said...

    ശ്രീ ഫോണ്ട് ശരിയായിട്ടോ, നന്ദി,
    എങ്ങനാ അത് ശരിയായെന്നു അറിയാന്‍ മേലാ
    നീ പറഞ്ഞ പോലെ കണ്ട്രോള്‍ പാനല്‍ പോയി ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ ആക്കി നോക്കി
    അപ്പൊ തന്നെ ശരിയായി
    എന്തായാലും സന്തോഷം
    ഇതിന്റെ ഇടയിലെങ്ങാന്‍ നിങ്ങള്‍ പുതിയ പോസ്റ്സ് ഇടുമോ എന്നായിരുന്നു എന്റെ പേടി, അപ്പൊ എനിക്ക് വായിക്കാന്‍ പെട്ടില്ലാലോ

  89. d said...

    :) ഇതു വായിച്ചപ്പോള്‍ എന്റെ സംശയം മാറി. ശ്രീ അതീവ ധൈര്യശാലി തന്നെ.. (സീരിയസ് ആണ് കേട്ടോ)