Wednesday, April 9, 2008

ഓര്‍മ്മകളിലെ ഒരു വിഷുക്കൈനീട്ടം

2003 ഏപ്രിലിലെ വിഷുവിനായിരുന്നു ജീവിതത്തിലാദ്യമായി വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. സാധാരണ എല്ലാ വിഷുപ്പുലരിയിലും ഞാന്‍ വീട്ടിലുണ്ടാകും. അവിടെ അച്ഛനും ചേട്ടനും ചേര്‍ന്നൊരുക്കാറുള്ള വിഷുക്കണി കണ്‍‌ നിറയെ കണി കണ്ടു കൊണ്ടാണ് അന്നത്തെ ദിവസം ആരംഭിയ്ക്കാറുള്ളത്. വിഷുവിനു രണ്ടു ദിവസം മുന്‍‌പു തൊട്ടേ കണിയൊരുക്കാനുള്ള കണിക്കൊന്നപ്പൂക്കള്‍ ഉള്‍പ്പെടെയുള്ള സാധന സാ‍മഗ്രികള്‍ എത്തിച്ചു കൊടുക്കുക എന്നതോടെ എന്റെ ഡ്യൂട്ടി തീരും. പിന്നെ ഞാന്‍ പടക്കങ്ങളും പൂത്തിരികളുമായി മറ്റൊരു ലോകത്തായിരിയ്ക്കും. ഇടയ്ക്ക് പടക്കം തീരുമ്പോള്‍ അപ്പോള്‍ തന്നെ കടയില്‍ പോയി വാങ്ങി കൊണ്ടു വരുക, കൃത്യമായ ഇടവേളകളില്‍ അടുക്കള സന്ദര്‍ശിച്ച് വിഷു സ്പെഷ്യല്‍ ആയി അമ്മ ഉണ്ടാക്കുന്ന പലഹാരങ്ങളും വിഷുക്കട്ടയും* പായസവുമെല്ലാം രുചി നോക്കുക എന്നിവയെല്ലാം ആയിരിയ്ക്കും എന്റെ അജണ്ടയില്‍ ഉള്ളത്. അതു പോലെ വിഷുവിനും ഒരാഴ്ച മുന്‍‌പേ തുടങ്ങുന്ന അയല്‍ വീട്ടുകാരുമായി മത്സരിച്ചുള്ള പടക്കം പൊട്ടിക്കല്‍ വിഷുപ്പുലരിയിലെ കലാശപ്പൊരിച്ചിലോടെ അടങ്ങുകയാണ് എന്നും പതിവ്.

ഇതെല്ലാം മൂന്നുനാലു വര്‍ഷം മുന്‍‌പു വരെയുള്ള അവസ്ഥ. ഞങ്ങളുടെ ആ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന, എന്റെയും ചേട്ടന്റേയും പ്രായങ്ങളിലുള്ള സുഹൃത്തുക്കളെല്ലാം വളര്‍ന്നു വലുതായി പഠനത്തിനായും ജോലി തേടിയും മറുനാടുകളിലേയ്ക്കു പോകും മുന്‍‌പുള്ള കഥ.

അതു പോലെ ഡിഗ്രീ പഠനം മുതല്‍ ഞാനും നാട്ടില്‍ നിന്നും മാറി നിന്നാണ് പഠിച്ചിരുന്നത് (പിറവത്ത്). എങ്കിലും വിശേഷ ദിവസങ്ങളിലെല്ലാം തന്നെ ഞാന്‍ എന്റെ പ്രിയപ്പെട്ട നാട്ടിലേയ്ക്ക് ഓടിയെത്തുമായിരുന്നു, ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഉത്സവത്തിനുമെല്ലാം. ബിരുദാനന്തര ബിരുദത്തിനായി തഞ്ചാവൂര്‍‌ക്ക് പോകേണ്ടി വന്നതോടെ ഈ വരവ് ഓണം, വിഷു, ക്രിസ്തുമസ്സ് എന്നാക്കി ചുരുക്കി.

എന്നിട്ടും2003ലെ വിഷുവിന് എനിയ്ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. അന്ന് ഞാന്‍ രണ്ടാം സെമസ്റ്റര്‍ പഠിയ്ക്കുന്നു. ഏപ്രില്‍ മാസം അവസാനത്തോടെ സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങാനിരിയ്ക്കുന്നു. കഷ്ടിച്ച് 20 ദിവസത്തോളം സ്റ്റഡി ലീവു മാത്രം.കമ്പയിന്‍ സ്റ്റഡിയായിരുന്നു സ്ഥിരം പഠനമാര്‍ഗ്ഗം എന്നതിനാല്‍ (അതിനും കാരണമുണ്ട്. എല്ലാവര്‍ക്കും സ്വന്തമായി ടെക്സ്റ്റ് ബുക്കുകള്‍ ഇല്ല. ഉള്ള പുസ്തകങ്ങള്‍ പല ടൈം ടേബിളുകളായി എല്ലാവരും പഠിയ്ക്കുകയാണ് പതിവ്.) ആ വര്‍ഷം നാട്ടിലേയ്ക്കുള്ള പോക്ക് ക്യാന്‍‌സല്‍ ചെയ്യേണ്ടി വന്നു.

അങ്ങനെ ആ വര്‍ഷത്തെ വിഷു മിസ്സ് ചെയ്യേണ്ടി വരുമല്ലോ എന്ന വിഷമത്തില്‍ അവിടെ തന്നെ കൂടുകയായിരുന്നു ഞങ്ങള്‍ എല്ലാവരും. അങ്ങനെ ദിവസങ്ങള്‍ കഴിയവേ വിഷുവിന്റെ തലേ ദിവസം പ്രഭാത ഭക്ഷണത്തിനിടെ ജീവിതത്തില്‍ ആദ്യമായി വിഷുവിനും നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നതിനെ പറ്റി യാദൃശ്ചികമായി ഒരു ചര്‍ച്ച വന്നു.

അത്രയും നേരം ഭക്ഷണത്തില്‍ മാത്രം കോണ്‍‌സെന്റ്രേറ്റ് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്ന സുധിയപ്പന്‍ പെട്ടെന്നൊരു ചോദ്യം. “ അല്ല അളിയാ, നമുക്ക് ഇവിടെ തന്നെ ഒരു വിഷുക്കണി ഒരുക്കിയാലെന്താ?”

അതു കൊള്ളാമല്ലോ എന്ന ഭാവത്തില്‍ എല്ലാവരും അന്തിച്ച് ഇരിയ്ക്കവേ മത്തന്‍ ചാടിയെഴുന്നേറ്റു.

“ശ്രീക്കുട്ടാ... കണി ഒരുക്കുന്ന കാര്യം നിനക്ക് ഏല്‍ക്കാമോ? എങ്കില്‍ സാധനങ്ങളെല്ലാം സംഘടിപ്പിയ്ക്കുന്ന കാര്യം ഞങ്ങളേറ്റു. എന്തു പറയുന്നു?”

ഞാനും അതിന്റെ ഒരു ത്രില്ലിലായിരുന്നതിനാല്‍ മറ്റൊന്നും നോക്കാതെ സമ്മതിച്ചു. അച്ഛനും ചേട്ടനുമെല്ലാം കണി ഒരുക്കുന്നതു കണ്ടുള്ള പരിചയം ഉണ്ടല്ലോ.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന ഒരു കസവു മുണ്ട് ഞാന്‍ അപ്പോള്‍ തന്നെ അലക്കി ഉണക്കിയെടുത്തു, ഭംഗിയായി തേച്ചു മടക്കി വച്ചു. മത്തനും ബിട്ടുവും ചന്തയില്‍ പോയി കേടില്ലാത്ത ഒരു കൊച്ചു കണി വെള്ളരിയ്ക്കയും നല്ല ഒരു പടല ചെറുപഴവും അടയ്ക്കയും വെറ്റിലയും എല്ലാം വാങ്ങി കൊണ്ടു വന്നു. സുധിയും ജോബിയും അയല്‍ വീട്ടുകളിലെല്ലാം കയറിയിറങ്ങി ഒരു ഉരുളിയും കുറച്ചു നെല്ലും സംഘടിപ്പിച്ചു. അരി ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന പറമ്പില്‍ നിന്നു തന്നെ ഒരു നല്ല മുഴുത്ത മാങ്ങയും ചെറുതെങ്കിലും ഒരു ചക്കയും പേരയ്ക്കയും ഒപ്പിച്ചെടുത്തു. പിള്ളേച്ചന്‍ പ്രാര്‍ത്ഥനയ്ക്ക് എടുക്കാറുള്ള ഭഗവദ് ഗീതയും ശ്രീകൃഷ്ണന്റെ ചിത്രവും എടുത്തു. വിളക്ക് കഴുകി വൃത്തിയാക്കി വച്ചു. കിണ്ടി കിട്ടാത്തതു കൊണ്ട് ഒരു ചെറിയ പാത്രത്തില്‍ വെള്ളം എടുത്തു വച്ചു. സ്വര്‍ണ്ണമാലയും വെള്ളി നാണയങ്ങളും റെഡിയാക്കി വച്ചു. കഴുകി വൃത്തിയാക്കിയെടുത്ത ഉരുളിയില്‍ കണ്ണാടിയും ശ്രീകൃഷ്ണന്റെ ചിത്രവും ഉറപ്പിച്ച് മറ്റു സാധനങ്ങളെല്ലാം ഒരുക്കി വച്ചു. എന്നാല്‍ അന്നത്തെ ഒരു മുഴുവന്‍ ദിവസവും അവിടെ പലയിടത്തായി ചുറ്റിക്കറങ്ങിയിട്ടും ഞങ്ങള്‍ക്ക് കണിക്കൊന്ന പൂക്കള്‍ പോയിട്ട് ഒരു കണിക്കൊന്ന മരം പോലും കണി കാണാന്‍ കിട്ടിയില്ല. പിന്നെ എന്തായാലും അത്രയെല്ലാം ഒരുക്കങ്ങള്‍ നടത്തിയ സ്ഥിതിയ്ക്ക് കണി വയ്ക്കാന്‍ തന്നെ തീരുമാനിച്ചു. (അങ്ങനെ ആചാര പ്രകാരം അല്ലാതെ കണി ഒരുക്കാമോ എന്നൊന്നുമറിയില്ലെങ്കിലും). അങ്ങനെ വിഷുവിന്റെ തലേന്ന് രാത്രി കിടക്കും മുന്‍പു തന്നെ ഞാന്‍ എല്ലാം ഒരുക്കി വച്ച് കിടന്നു.

പിറ്റേ ദിവസം വെളുപ്പിന് മൂന്നര – നാലു മണിയോടെ മത്തന്റെ മൊബൈലില്‍ അലാറം വച്ച് ഞാന്‍ എഴുന്നേറ്റു (ഞാന്‍ നേരത്തേ എഴുന്നേല്‍ക്കുന്നതു പതിവായതു കൊണ്ട് ആ ശബ്ദം കേട്ട് മറ്റാരും ഉണര്‍ന്നില്ല). തീപ്പെട്ടി ഞാന്‍ എന്റെ കിടയ്ക്കയുടെ അടിയില്‍ തന്നെ വച്ചിരുന്നതിനാല്‍ പ്രശ്നമുണ്ടായില്ല. എന്നിട്ട് ലൈറ്റിടാതെ കണ്ണടച്ച് നേരെ കണി ഒരുക്കിയിരിയ്ക്കുന്നിടത്തേയ്ക്ക് ശ്രദ്ധയോടെ നടന്നു ചെന്നു. പതുക്കെ കണി വച്ചിരിയ്ക്കുന്നിടത്ത് തപ്പി നോക്കി വിളക്ക് കണ്ടെത്തിയ ശേഷം തീപ്പെട്ടി ഉരച്ച് വിളക്കു കത്തിച്ചു. ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ കാര്യം നടന്നു. അങ്ങനെ ആദ്യമായി ഞാനൊരുക്കിയ വിഷുക്കണി ഞാന്‍ തന്നെ കണ്ടു. തുടര്‍ന്ന് സുധിയപ്പനെ മെല്ലെ വിളിച്ചെഴുന്നേല്‍പ്പിച്ച് കണ്ണടച്ചു പിടിച്ച് കണി ഒരിക്കിയിരിയ്ക്കുന്നിടത്തെത്തിച്ച് കണി കാണിച്ചു. പിന്നെ ഞാനും അവനും ചേര്‍ന്ന് മത്തന്‍, ജോബി, ബിമ്പു, ബിട്ടു, പിള്ളേച്ചന്‍ എന്നിങ്ങനെ ഓരോരുത്തരെയായി വിളിച്ചെഴുന്നേല്‍പ്പിച്ച് കണി കാണിച്ചു. (അന്ന് മാഷ് ഞങ്ങളുടെ കൂടെ ഇല്ല).

അതു കഴിഞ്ഞപ്പോഴാണ് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് വിഷുവിനു ‘വിഷുക്കൈനീട്ടം’ എന്ന ഒരു ചടങ്ങു കൂടിയുണ്ടല്ലോ എന്നും പറഞ്ഞ് മത്തന്‍ അകത്തേയ്ക്കോടിയത്. തിരിച്ചു വരുമ്പോള്‍ അവന്റെ കയ്യില്‍ കുറച്ച് അഞ്ചു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു. അവനത് തലേ ദിവസം തന്നെ സംഘടിപ്പിച്ചു വച്ചിരുന്നത് ഞങ്ങളും അറിഞ്ഞില്ല. പ്രായത്തില്‍ ഞങ്ങളേക്കാള്‍ രണ്ടു മൂന്നു വയസ്സിനു മൂത്തവന്‍ എന്ന അധികാരം സ്വയം ഏറ്റെടുത്ത് മത്തന്‍ ആ വിഷുപ്പുലരിയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൈനീട്ടം തന്നു. കൂട്ടത്തില്‍ രണ്ടു മൂന്നു പേര്‍ക്കെങ്കിലും അത് ജീവിതത്തിലെ ആദ്യ വിഷുക്കൈനീട്ടവുമായിരുന്നു.

തുടര്‍ന്ന് അന്ന് ഞങ്ങളെല്ലാവരും ചേര്‍ന്ന് നല്ല ഒരു സദ്യ ഒരുക്കി. ഒപ്പം പായസവും വച്ച് വിഷു ആഘോഷിച്ചു. അങ്ങനെ ആ വര്‍ഷത്തെ ഞങ്ങളുടെ വിഷു പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഭംഗിയായി പര്യവസാനിച്ചു.

കഴിഞ്ഞു പോയ വിഷുക്കാലങ്ങളെ ഓര്‍ക്കുമ്പോള്‍ ഇന്നും ആദ്യം ഓര്‍മ്മ വരുക അന്നത്തെ ഞങ്ങളുടെ വിഷുവാണ്. ഒപ്പം മത്തന്റെ കയ്യില്‍ നിന്നും കിട്ടിയ ആ വിഷുക്കൈനീട്ടവും. ഇത്തവണയും വിഷു വന്നെത്തുമ്പോള്‍ നാട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ ചെറിയ വിഷമത്തിലും ഇത്തരം ഓര്‍മ്മകള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം നല്‍കുന്നു. മാത്രമല്ല, സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച അന്നത്തെ വിഷുവിന്റെ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറെയാണ്. ഇന്ന് ഞങ്ങളെല്ലാവരും ഓരോരോ സ്ഥലങ്ങളിലാണ്. അക്കൂട്ടത്തില്‍ പിള്ളേച്ചന്‍ മാത്രം ഇന്നും എന്റെ കൂടെ ബാംഗ്ലൂര്‍ ഉണ്ട്. അവനും ഇത്തവണ വിഷുവിനു നാട്ടിലേയ്ക്കില്ല.

ഇപ്പോള്‍ മത്തന്‍ ദുബായില്‍ ആണ്. ഡല്‍ഹിയിലുള്ള സുധിയപ്പനും ബിമ്പുവും നാട്ടിലുള്ള ജോബിയും ബിട്ടുവും എന്റെ കൂടെയുള്ള പിള്ളേച്ചനും എല്ലാം എന്നെപ്പോലെ തന്നെ അന്നത്തെ വിഷു ഓര്‍മ്മകളെ മനസ്സില്‍ താലോലിയ്ക്കുന്നുണ്ടാകണം. ഒപ്പം മത്തന്‍ അന്നു തന്ന ആ അഞ്ചു രൂപാ നാണയത്തിന്റെ തിളക്കത്തേയും.
----------------------------------------------------------------------------------
*വിഷുക്കട്ട - വിഷുവിനുണ്ടാക്കുന്ന ഒരു പലഹാരം. മധുരമില്ലാത്ത പായസം പോലെ. തേങ്ങപ്പാല്‍ ഒഴിച്ച് അതില്‍ കുത്തരി ചേര്‍ത്ത് നന്നായി വേവിച്ചു കുറുക്കി നിവ്വേദ്യച്ചോറു പോലെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഇത്. മറ്റു സ്ഥലങ്ങളില്‍ എന്തു പേരിലാണ് ഇത് അറിയപ്പെടുന്നതെന്ന് നിശ്ചയമില്ല.

101 comments:

  1. ശ്രീ said...

    ഓര്‍മ്മകളില്‍ തങ്ങി നില്ക്കുന്ന വിഷുക്കാലങ്ങളില്‍ ആദ്യം ഓര്‍മ്മ വരുന്നത് ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച ഒരു വിഷുവാണ്. ആദ്യമായി വീട്ടില്‍ നിന്നും മാറി നിന്ന് ആഘോഷിയ്ക്കേണ്ടി വന്ന വിഷു.

    ഇത്തവണയും നാട്ടിലെ വിഷു എനിയ്ക്കു നഷ്ടമാകുമ്പോള് അന്നത്തെ വിഷുവിന്റെ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറെയാണ്. അന്നത്തെ വിഷു ഓര്‍മ്മകളാണ് ഈ പോസ്റ്റ്. ഇത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

  2. Sharu (Ansha Muneer) said...

    ശ്രീ....വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ്. ഇത്തവണയും നല്ലൊരു വിഷു ആശംസിക്കുന്നു :)

  3. കുട്ടിച്ചാത്തന്‍ said...

    വിഷു ആശംസകള്‍.

    അതെന്താടെ ലീവില്ലേ അതോ ടിക്കറ്റ് കിട്ടീലേ.

  4. Unknown said...

    നന്നായിരിക്കുന്നു, ശ്രീ!
    മരിക്കാത്ത ഓർമ്മകളുടെ മാസ്മരികമായ നിർവൃതിയിൽ ഓണവും വിഷും സങ്ക്രാന്തിയുമെല്ലാം കഴിഞ്ഞനാലഞ്ചുവർഷമായി ഞാൻ പുറത്താണാഘോഷിക്കാറുള്ളത്. വീട്ടിൽപ്പോകണമെന്ന് മോഹമുണ്ട്, പക്ഷേ നടക്കാറില്ല. :(
    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

  5. Rare Rose said...

    തീര്‍ത്തും വ്യത്യസ്തമായ ഒരു വിഷു തന്നെയാട്ടോ ശ്രീ അതു..കൂട്ടുകാരുടെ കൂടെ ഇത്തരമൊരു കണികാണല്‍ നന്നായിരിക്കുന്നു..മത്തന്റെ, കാരണവരായിട്ടുള്ള വിഷുക്കൈനീട്ടം അതിന്റെ തിളക്കം ഒന്നു വേറെ തന്നെ..നാട്ടില്‍ പോയില്ലെങ്കിലും ആ വിഷു എന്നെന്നും ഓര്‍മ്മിക്കാന്‍ സൌഹൃദത്തിന്റെ പൊന്‍കണി തന്നെ തന്നില്ലേ..ഇപ്രാവശ്യവും ശ്രീ യുടെ വക യാണോ കണി ബാംഗ്ലൂരില്‍??..നാട്ടില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍..സാരമില്ലെന്നേ കൂട്ടുകാരോടൊത്തു ഒരു
    നല്ല വിഷു ബാംഗ്ലൂരില്‍ നന്നായി ആഘോഷിക്കാന്‍ പറ്റട്ടേ..ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..:-)

  6. Unknown said...

    വിഷു ആശംസകള്‍!

  7. ബൈജു സുല്‍ത്താന്‍ said...

    ശ്രീ... ഇത്തവണയെങ്കിലും നാട്ടില്‍ പോയി വിഷു ആഘോഷിക്കാന്‍ ശ്രമിക്കൂ... ആ നല്ല നിമിഷങ്ങള്‍ കഴിയുമെങ്കില്‍ പാഴാക്കിക്കളയരുത്...താങ്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അച്ഛനുമമ്മക്കും ചേട്ടനുമെല്ലാം വിഷു ആശംസകള്‍ !!

  8. യാരിദ്‌|~|Yarid said...

    ശ്രീയെ നന്നായിരിക്കുന്നു. പക്ഷെ എന്താ ഈ വിഷുക്കട്ട എന്നു പറയുന്നത്?? കേട്ടിട്ടില്ല..:(

  9. അഭിലാഷങ്ങള്‍ said...

    (((((ഠേ..!!)))))

    വിഷുപ്രമാണിച്ച് ഒരു ഓലപ്പടക്കം പൊട്ടിച്ചതാ...!

    ഓലപ്പടക്കത്തിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത്. എനിക്ക് ഒരു അങ്കിള്‍ ഉണ്ട്. വിഷുവിന് ഓലപ്പടക്കം, പച്ചക്കെട്ട് തുടങ്ങിയ പടക്കങ്ങള്‍ കൈയ്യില്‍ പിടിച്ച് തിരിക്ക് തീ കൊടുത്ത് ആകശത്തേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്ന ഒരു ആര്‍മ്മിക്കാരന്‍. ഞങ്ങളൊക്കെ ചെറിപ്പത്തില്‍ ഭയങ്കര ആരാധനയോടെയാ അങ്ങേരുടെ പ്രകടനം കണ്ടിരുന്നത്. കാരണം നമ്മള്‍ പിള്ളേര്‍സ് ഒക്കെ ഒരു ഓലപ്പടക്കം പൊട്ടിക്കാന്‍ തിരിയുടെ കൂടെ ഒരുമീറ്റര്‍ നീളമുള്ള കടലാസ് വച്ച് കടലാസിന്റെ അറ്റത്ത് തീകൊടുത്ത് വാണം വിട്ടപോലെ ഓടി വീടിന്റെ ഉമ്മറത്ത് കയറിപ്പറ്റും. അത് കത്തി തിരിയുടെ അടുത്തെത്തുമ്പോഴേക്ക് 5 മിനിറ്റാവും...

    8 ആം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ധൈര്യം കൂടിയ വകയില്‍ ഒരിക്കല്‍ മറ്റൊരു വിഷുവിന് ഒരു വലിയ സൈസ് ഓലപ്പടക്കം ആദ്യമായി ഞാന്‍ കൈയ്യില്‍ പിടിച്ച് തിരിക്ക് തീകൊടുത്ത് എറിയാനുള്ള സാഹസം ഏറ്റെടുത്തു. ഒരു കൈയ്യില്‍ മെഴുകുതിരി. മറ്റേകൈയ്യില്‍ ഓലപ്പടക്കം. തിരി എന്നെ നോക്കി ചിരിക്കുന്നു. എല്ലാവരും എന്നെ കന്നിപരീക്ഷണം നോക്കിനില്‍ക്കുന്നു. കൈ അല്പം വിറച്ചോണ്ട് കൊടുത്തു തീ. തിരിക്ക് തന്നെ.. “ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...” ന്ന് അത് ഒച്ചയുണ്ടാക്കാന്‍ തുടങ്ങി.

    “ഡാ‍ാ... അത് ദൂരെ എറിയൂ... ഇപ്പോ പൊട്ടും..” ദിഗന്ധങ്ങള്‍ കിലുങ്ങുമാറ് അങ്കിള്‍ അലറി. എല്ലവരും ഒച്ചയുണ്ടാക്കുന്നു. ഒരു നിമിഷത്തെ പരിഭ്രാന്തിയില്‍ ഞാന്‍ എറിഞ്ഞു. ഏറ് മാറിപ്പോയി! എറിഞ്ഞത് മെഴുകുതിരിയായിരുന്നു. മറ്റേ സാധനം കൈയ്യിലിരുന്ന് “ശൂ‍ൂ‍ൂ‍ൂ‍ൂ” വിന്റെ അന്തരാത്മവ് തൊടാന്‍ പോകുമ്പോള്‍...ആകെപ്പാടെ പരിഭ്രാന്തിയിലായ ഞാന്‍ “ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ” എന്നലറി.. അതിന്റെ കൂടെ പടക്കം ചുമ്മ കൈയ്യീന്ന് താഴെവീണു. .. പാരഗണ്‍ ചപ്പല്‍ ഇട്ട എന്റെ കാലിന് മുകളില്‍ തന്നെ പാരയായി വീണുപൊട്ടി. നല്ലോണം പൊള്ളി. ആളുകള്‍ അങ്ങുമിങ്ങും ഓടി...പിന്നെ, ബറോളിന്‍... വെള്ളത്തുണി... ആകെപ്പാടെ ജകപൊക....

    :-)

    [രസമുണ്ടോ..? ഇത് ഞാന്‍ കണ്ട ഒരു വിഷു സ്വപ്നമാണ്..K-ട്ടോ! റിയാലിറ്റി അല്ല.. ഹി ഹി.. ന്നാ ഞാന്‍ പോട്ടേ..]

    ഓഫ് ടോപ്പിക്ക്: ഡാ കുട്ടിച്ചാത്താ, നിനക്കെന്താ പിരാന്തുണ്ടോ? ശ്രീ ആരാ മോന്‍..! കുറേ ആളുകള്‍ക്ക് കൈനീട്ടം കൊടുക്കേണ്ടിവരുമല്ലോന്നോര്‍ത്ത് മനപ്പൂര്‍വ്വം പോകാതിരിക്കുന്നതല്ലേ? അല്ലാതെ ലീവും ടിക്കറ്റും ഒന്നുമല്ല ഇഷ്യൂ..

    എന്തായാലും ശ്രീക്കുട്ടാ, എന്റെ വകയും കിടക്കട്ടെ വിഷു ആശംസകളുടെ പൂച്ചെണ്ടുകള്‍. ഇനി അതില്‍ ഒരു പൂച്ചെണ്ടെടുത്ത് ഓഫീസില്‍ അപ്പുറത്തെ ഡസ്‌കിലിരിക്കുന്ന അവള്‍ക്ക് കൊടുത്താല്‍ നിന്റെ ഷെയ്പ്പ് ഞാന്‍ മാറ്റും. ങാ..

    :-)

  10. Anonymous said...

    ശ്രി സേനഹത്തിന്റെ നന്മയുടെ വിഷു ആശംസകള്‍

  11. Unknown said...

    ഞങ്ങള്‍ വിഷു വിനു കണിയുമായി പോകുമായിരുന്നു.രാത്രി ഏല്ലാ വീടുക്കളും കയറി ഇറങ്ങൂം സംഭാവനയായി കിട്ടുന്ന പൈസ വിഷു ചിത്രങ്ങള്‍ കാണാനുള്ളാതാണു അങ്ങനെ വിഷുക്കാലം ഒരു സിനിമ കാണാലിന്റെ കാലം കുടി യായിരുന്നു

  12. Unknown said...

    കണിയെന്നു കേട്ടപ്പോള്‍ വിഷു കൈനീട്ടമാണ് ഓര്‍മ്മ വന്നത് .ഒരോ വിഷു വിനും മുങ്കൊല്ലത്തെക്കാള്‍ കുടുതലായി വല്ലോ കിട്ടിയോ എന്നാകും .ചിന്താ.(കണി എന്നു കേട്ടപ്പോള്‍ വെറുതെ മീശമാധവനും അതിലെ പിള്ളേച്ചനെ കണികാണിക്കുന്ന സീനും ഓര്‍മ്മ വരുന്നു) നാട്ടില്‍ കുശാലായി പായസവും തട്ടി ഒരു ഏമ്പക്കവും വിട്ടിരിക്കുമ്പോള്‍ ഓര്‍ക്കുമല്ലോ ശ്രി
    ആശംസക്കളോടെ

  13. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

    നന്മയുടെ അന്നത്തെ വിഷുപോലെ ഈ വര്‍ഷവും ഒരു നല്ല വിഷു ആശംസിക്കുന്നു, ശ്രീ‍

  14. ശ്രീലാല്‍ said...

    വിഷുവിനു നാട്ടില്‍ പോകാതിരിക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാനേ വയ്യ.

  15. വിന്‍സ് said...

    മനോഹരം.


    ഒന്നു രണ്ട് മൂന്ന് നാലു അഞ്ചു....ഹയ്യോ എന്റെ അഞ്ചു കൊല്ലം :)

  16. സു | Su said...

    ശ്രീ :) വിഷു ആശംസകള്‍. കണ്ടിരുന്നെങ്കില്‍ കൈനീട്ടവും തരുമായിരുന്നു. (കാണാഞ്ഞത് എന്റെ ഭാഗ്യം) ;)

    നാട്ടിലേക്ക് ഇല്ല എന്നു പറഞ്ഞതെന്താ? ലീവില്ലാത്തതാണോ കാരണം? ആണെങ്കില്‍, തിങ്കളാഴ്ച ഒരു ദിവസം ലീവെടുത്താല്‍പ്പോരേ? എവിടെ ആയിരുന്നാലും സുഖമായും സന്തോഷമായും ഇരിക്കൂ.

  17. ഹരിശ്രീ said...

    ശോഭി,

    നല്ല ഓര്‍മ്മക്കുറിപ്പ്. ഇതിനെ പറ്റി നീ പറഞ്ഞതായി ഓര്‍ക്കുന്നില്ല.

    ഇത്തവണ ഒരാഴ്ചമുന്‍പ് നീ നാട്ടില്‍ വന്നു പോയതിനാല്‍ ഇത്തവണ വിഷു നാട്ടില്‍ വച്ച് ആഘോഷിക്കാനാകില്ലെന്നറിയാം.

    നാട്ടില് നിന്നും വിട്ടുനില്‍കുന്നതിനാല്‍ രണ്ടാം തവണയും എനിയ്ജ് വിഷു മിസ്സ് ചെയ്യും....

    നിനക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു...

    ഒപ്പം എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും എന്റെ വിഷു ആശംസകള്‍....

    :)

  18. സ്വന്തം said...

    നല്ല കുറിപ്പ്, ശ്രീ !

  19. ശ്രീ said...

    ഷാരൂ...
    നന്ദി, ആദ്യ കമന്റിന്. :)
    ചാത്താ...
    ടിക്കറ്റല്ല പ്രശ്നം, ലീവ് കിട്ടില്ലെന്നേ... :(
    ചന്ദൂട്ടാ...
    നന്ദി. തിരിച്ചും വിഷു ആശംസകള്‍! :)
    Rare Rose ...
    ഇത്തവണ എങ്ങനെയാകുമോ എന്തോ... ഒന്നും തീരുമാനിച്ചിട്ടില്ല. നന്ദി. തിരിച്ചും ആശംസകള്‍.
    ആഗ്നേയ ചേച്ചീ...
    ആശംസകള്‍ക്കു നന്ദി. :)
    ബൈജുവേട്ടാ...
    നന്ദി... ആശംസകള്‍ക്കും കമന്റിനും.
    യാരിദ്...
    മാഷേ...
    *വിഷുക്കട്ട - വിഷുവിനുണ്ടാക്കുന്ന ഒരു പലഹാരം. മധുരമില്ലാത്ത പായസം പോലെ. തേങ്ങപ്പാല്‍ ഒഴിച്ച് അതില്‍ കുത്തരി ചേര്‍ത്ത് നന്നായി വേവിച്ചു കുറുക്കി നിവ്വേദ്യച്ചോറു പോലെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഇത്. മറ്റു സ്ഥലങ്ങളില്‍ എന്തു പേരിലാണ് ഇത് അറിയപ്പെടുന്നതെന്ന് നിശ്ചയമില്ല.
    കമന്റിനു നന്ദീട്ടോ.
    അഭിലാഷ് ഭായ്...
    സ്വപ്നം പങ്കു വച്ചതു ചിരിപ്പിച്ചു. കമന്റിനു നന്ദി. പൂച്ചെണ്ട് വേറെ ആര്‍ക്കും കൊടുക്കുന്നില്ലാട്ടോ. :)
    ആശംസകള്‍...
    നന്ദി.
    അനൂപ് മാഷേ...
    കമന്റിനു നന്ദി കേട്ടോ. :)
    വഴിപോക്കന്‍ മാഷേ...
    ആശംസകള്‍ക്കു നന്ദി മാഷേ.
    ശ്രീലാല്‍...
    ഇപ്പോള്‍ അമേരിയ്ക്കയില്‍ നിന്നും പോന്നതു കൊണ്ട് ഇത്തവണ വിഷു അടിപൊളിയായി ആഘോഷിയ്ക്കാമല്ലോ അല്ലേ? ആശംസകള്‍...
    വിന്‍‌സേ...
    വിഷുവിനു നാട്ടിലെത്തിയേക്കുമെന്നു പറഞ്ഞിട്ട് എന്തായി?
    സൂവേച്ചീ...
    കൈനീട്ടം മെയിലായും പാഴ്സലായും ഇനി ഒരു പോസ്റ്റ് കാര്‍ഡായിട്ടായാലും ഞാന്‍ സ്വീകരിയ്ക്കും ട്ടോ. ;)
    പിന്നെ, കഴിഞ്ഞയാഴ്ച ലീവെടുത്ത് നാട്ടില്‍ പോയതു കാരണം ഇനി അടുത്തെങ്ങും ലീവു കിട്ടില്ല. ഒരു ദിവസമാണെങ്കില്‍ പോലും. :(
    എന്തായാലും ആശംസകള്‍ക്കു വളരെ നന്ദി. :)
    ശ്രീച്ചേട്ടാ...
    മത്തനെ കാണുമ്പോല്‍ ചോദിച്ചു നോക്കൂ... അവനതു മറക്കില്ല. :)

  20. സുബൈര്‍കുരുവമ്പലം said...

    ഓര്‍മ്മ കുറിപ്പ് നന്നായിരിക്കുന്നു .. എന്റെ വക ശ്രീ... നിനക്കും കുടുംബത്തിനും. ഒരു കിടിലന്‍ ....
    വിഷു ആശംസകള്‍.......

  21. കുഞ്ഞന്‍ said...

    ഹായ് ശ്രീകുട്ടാ..

    നല്ലൊരു വിഷു ആശംസിക്കുന്നു...

    ഇത്തവണ നാട്ടില്‍ പോയില്ലെങ്കിലെന്താ ഈ പോസ്റ്റെലെഴുതിയതുപോലെ ജോലിസ്ഥലത്തും ഒരു വിഷുക്കണിയൊരുക്കുക. അപ്പോള്‍ വേറിട്ടൊരു അനുഭവമായിരിക്കും ലഭിക്കുന്നത് അത് ശ്രീയില്‍നിന്നും ബൂലോകത്തിനും കിട്ടിമല്ലൊ ഒരു വിഷുക്കൈനീട്ടം പോലെ...!

  22. ,, said...

    ശ്രീ നല്ലൊരു വിഷു ആശംസിക്കുന്നു, ഒരുപാട് കൈനീട്ടവും കിട്ടട്ടേ

  23. jense said...

    ഹഹ വിഷു ഓര്‍മകള്‍ അടിപൊളി...
    ശ്രീ മടിവാളയില്‍ എവിടെയാ? ഞാന്‍ രണ്ടായിരത്തി ആറില്‍ മാര്‍ച്ച് മുതല്‍ ഒരു സെപ്ടംപര്‍ വരെ മടിവാളയിലെ മാരുതി നഗറില്‍ ഉണ്ടായിരുന്നു... അന്ന് പക്ഷെ എനിക്ക് ശ്രീ-യെ അറിയില്ലായിരുന്നു... അറിയാമായിരുന്നെങ്കില്‍ വന്നു പരിച്ചയപ്പെട്ടെനെ... മടിവാളയില്‍ നിന്നും മാരുതി നഗരിലെക്ക് പോവില്ലേ... അവിടെ കുറച്ചങ്ങു താഴേക്ക് പോവുമ്പോ വലത് വശത്തായി ഒരു വെജിട്ടെരിയന്‍ ഹോട്ടല്‍ അറിയുമോ? ശ്രീ സാഗര്‍-ഓ മറ്റോ ആണെന്നാണ്‌ എന്റെ ഓര്‍മ... അതിന്റെ നേരെ എതിര്‍ വശത്തേക്ക് ഒരു റോഡ് ഒണ്ടു അറിയാമോ? അതിലെ കുറച്ചങ്ങു പോവുമ്പോ കൊല്ലംകാരനാണോ അതോ മലബാര്‍കാരനാണോ എന്നറിയില്ല ഒരു ചേട്ടന്റെ ബേക്കറി ഉണ്ട്... ഞാന്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞിട്ടായിരുന്നു ആ ബേക്കറി... ശ്രീ അമ്മച്ചി മെസ്സില്‍ ഒക്കെ പോവാറുണ്ടോ

  24. ഹരിത് said...

    വിഷു ആശംസകള്‍

  25. പ്രിയ said...

    :) വിഷു ആശംസകള് ശ്രീ.ശ്രീയുടെ സൌഹൃദത്തിന്റെ വിഷു മനസു നിറക്കുന്നു. ഒത്തിരി ആശംസകള്

    വിഷു ഓര്മകളില് എന്നും നില്ക്കുന്നത് കൈനീട്ടവും :) ശാഖയില് നിന്നു പോവുന്ന കണിയും :D പിന്നെ പടക്കവും :O ആണ്. അതില് ഏറ്റവും പ്രധാനം വിഷു കൈനീട്ടം തന്നെ. മുന്നേ കണക്കു കൂടി വയ്ക്കും കിട്ടാനുള്ള വഴികള്. വളര്ന്നപ്പോലും ആ കൈനീട്ടങ്ങള് ഒരു ഭാഗ്യത്തിന്റെ ഐശ്വര്യത്തിന്റെ അടയാളമായി കാണുന്നു. അത് കൊണ്ടു തന്നെ കൈനീട്ടം കൊടുക്കുന്നത് മനസിന്റെ ഒരു അഭിമാനം ആയും.

    അഭിലാഷ്, ഓലപടക്കം പൊട്ടിക്കാന് അത് ഒരു നീളമുള്ള ഈര്ക്കിലിന്റെ തുമ്പില് കൊരുത്തു ദൂരെ ഉള്ള വിളക്കില് കാണിച്ചാ പോരാരുന്നോ? കൈയിലിരുന്നു പൊട്ടിക്കോളുമായിരുന്നല്ലോ.

  26. ബഷീർ said...

    ആഘോഷങ്ങളുടെ നാളുകളില്‍ ഇഷ്ടപ്പെട്ടവരുടെ ചാരത്തണയാന്‍ സ്നേഹ മനസ്സുകള്‍ കൊതിച്ചു പോവും. കൊതികളെല്ലാം മനസ്സിലൊതിക്കാന്‍ വിധിക്കപ്പെട്ട പ്രവാസ ജീവിത യാത്രയില്‍ നഷ്ടമാവുന്ന ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും..

    സ്നേഹവും സൌഹ്യദവും ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ആഘോഷങ്ങളെ മാറ്റുക..

    മനസ്സില്‍ കണിക്കൊന്ന കള്‍ പൂക്കട്ടെ

  27. ജ്യോനവന്‍ said...

    വിഷുക്കട്ട, നല്ല രുചി!
    വിഷു ആശംസകള്‍.
    (ഓര്‍മ്മകുറിക്കുനതില്‍ ആശാനാണല്ലേ? :))

  28. [ nardnahc hsemus ] said...

    കൊള്ളാം.. ന്നല്ല ഓര്‍മ്മകള്‍!


    (വിഷുക്കട്ട തന്നെ..)

    :)

  29. ചീര I Cheera said...

    ശ്രീ..
    പണ്ടത്തെ “ക്രിസ്ത്മസ് സമ്മാനം” പോലുള്ള ഒരു പോസ്റ്റ്!
    നന്നായിരിയ്ക്കുന്നു.

  30. ദേവാസുരം said...

    മാഷെ...

    അപ്പൊ ഇക്കുറി വിഷുവിനു പകരം ഉഗാദി വച്ചു അഡ്ജസ്റ്റ് ചെയ്യണം അല്ലെ ?

    സമ്പല്‍ സമ്ര്ദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതു വര്‍ഷം നേരുന്നു...

  31. വേതാളം.. said...

    ശ്രീ,

    വിഷു ന്നു പറഞ്ഞാല്‍ ആദ്യമേ എനിക്കോര്‍മ വരുന്നേ വിഷു ക്കട്ടയാണ്.( എന്താന്നരീല ഏത് ആഘോഷമായാലും അതുമായി ബന്ധപ്പെട്ട തീറ്റയാണ്എനിക്ക് ആദ്യമേ ഓര്‍മ വരുക.) ചെറിയ ചെറിയ ചതുര ക്കട്ടകള്‍ ആയി മുറിച്ചെടുത്ത വിഷു കട്ടയും അതിന്റെ മേല്‍ ഒഴിക്കുന്ന തേന്‍ പോലുള്ള സര്‍ക്കര നീരും. അന്നൊക്കെ എന്റെ അപ്പന്റെ അനിയന്മാരുടെ മക്കള്‍ വിഷുവിന്റെ തലേന്നേ എന്റെ വീട്ടില്‍ വന്നു നില്ക്കും. അവരുടെ വീടിന്റെ അടുത്തൊന്നും ഹിന്ദുക്കള്‍ ഇല്ലാത്തത് കൊണ്ടാണ് ഈ വരവ്. എന്റെ വീടിന്റെ ചുറ്റും ഇഷ്ടം പോലെ ഹിന്ദുക്കള്‍ ഉള്ളതിനാല്‍ ഈ വിഷുക്കട്ട പകര്‍ച്ച കിട്ടും. അതും പോരാഞ്ഞു ഏത് വീട്ടില്‍ കേറി ചെന്നാലും അവര്‍ മുന്‍പിലേക്ക്‌ എടുത്തു വെക്കും.

    ഉച്ചക്ക് പ്രവീണിന്റെ വീടിലെ ഊണു . (അതിപ്പോഴും മാറീട്ടില്ല). പിന്നെ പടക്കം പൊട്ടിക്കല്‍ എന്ന കലാപരിപാടി ധൈര്യം കുറെ കൂടുതല്‍ ഉള്ളതിനാല്‍ ഞാന്‍ റിസ്ക് എടുക്കാറില്ല. പിന്നെ അടുത്തുള്ള അമ്പലത്തിലെ ഗാനമേള, അവിടുത്തെ ലളിതങാന മത്സരം, അങ്ങനെ ഒരായിരം ഓര്‍മകള്‍ കണിക്കൊന്ന പോലെ മനസ്സില്‍ പൂത്തു നില്ക്കുന്നു.



    എന്തായാലും ഇത്തരം ഒരുപാടു നല്ല കാര്യങ്ങള്‍ മനസ്സില്‍ നിറഞ്ഞു സ്രീടെ പോസ്റ്സ് വായിച്ചപ്പോള്‍.

    ഒരു നല്ല വിഷു ക്കണി നേരുന്നു.

  32. ശ്രീ said...

    സ്വന്തം...
    നന്ദി.
    സുബൈര്‍‌ക്കാ...
    ആശംസകള്‍ക്കു നന്ദീട്ടോ.
    കുഞ്ഞന്‍‌ ചേട്ടാ...
    നന്ദി. ഇവിടെ കണിയൊരുക്കുന്നതൊന്നും നടക്കാനിടയില്ല.:(
    നന്ദന...
    നന്ദി, വായനയ്ക്കും കമന്റിനും.
    കുഞ്ഞച്ചാ...
    വളരെ നന്ദി, വിശദമായ കമന്റിന്. [പിന്നെ, 2006ല്‍ ഞാന്‍ ബാംഗ്ലൂരില്ലായിരുന്നു കേട്ടോ. ഇപ്പറഞ്ഞ സ്ഥലമെല്ലാം പരിചയമുണ്ട്. ഞാനും ഏതാണ്ട് അതേ റൂട്ടിലാണ് താമസം. അമ്മച്ചി മെസ്സും അറിയാം]
    ഹരിത് മാഷേ...
    ആശംസകള്‍ക്കു നന്ദി.
    പ്രിയ...
    സ്വാഗതം. വായന്യ്ക്കും വിശദമായ കമന്റിനും നന്ദി.
    ബഷീര്‍ക്കാ...
    വായനയ്ക്കും കമന്റിനും നന്ദി.
    ജ്യോനവന്‍ മാഷേ...
    കമന്റിനു നന്ദി കേട്ടോ.
    സുമേഷേട്ടാ...
    കമന്റിനും ചാറ്റു വഴിയുള്ള സപ്പോര്‍ട്ടിനും നന്ദീട്ടോ. :)
    പി.ആര്‍. ചേച്ചീ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം കേട്ടോ. :)
    കണ്ണൂക്കാരന്‍ മാഷേ...
    അതെയതെ. ഇവിടെ ഉഗാദി സീസണ്‍ കഴിഞ്ഞേയുള്ളൂ... :)
    വേതാളം...
    ഇത്രയും വിശദമായ കമന്റിനു വളരെ നന്ദി കേട്ടോ. ഇനിയും എല്ലാ വിഷുക്കാലവും ഇതേപോലെ സന്തോഷത്തോടെ കഴിയാനായി ആശംസിയ്ക്കുന്നു.

  33. Manoj | മനോജ്‌ said...

    ശ്രീ - നന്നായിരിക്കുന്നു, താങ്കളുടെ വിഷു-ഓര്‍മ്മകള്‍. നല്ല എഴുത്ത്.ആശംസകള്‍.

  34. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    സൌഹൃദം കണിക്കൊന്നപോലെ മനോഹരമാക്കിയ വിഷു ഓര്‍മ്മകള്‍ നന്നായി...

    വിഷു ആശംസകള്‍!

  35. കാപ്പിലാന്‍ said...

    Vishu ashamsakal :)

  36. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    നല്ല വിഷുക്കൈനീട്ടം ............ നല്ല ഓര്‍മകള്‍,ഇത്തവണ ബ്ലോഗിലെല്ലാം തേങ്ങക്കു പകരം നമ്മുക്കു പടക്കം പൊട്ടിച്ചാലോ....

  37. മൂര്‍ത്തി said...

    ശ്രീക്കും വീട്ടിലെ എല്ലാവര്‍ക്കും വിഷു ആശംസകള്‍.

  38. ഗിരീഷ്‌ എ എസ്‌ said...

    നന്നായിരിക്കുന്നു...
    വിഷു ആശംസകള്‍...

  39. നസീര്‍ പാങ്ങോട് said...

    വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ്

    nazeer pangodu

  40. കുറുമാന്‍ said...

    ശ്രീ അതീവ ഹൃദ്യമായി ഈ വിഷുകൈനീട്ടം ഓര്‍മ്മകുറിപ്പ്.

    വിഷു ആശംസകള്‍ മുങ്കൂറായി.

    ഇതുപോലെ വിഷുകൈനീട്ടം കിട്ടിയ ഒരൊറ്റരൂപ എന്റെ കയ്യില്‍ ഇപ്പോഴും ഉണ്ട്. ദില്ലിയില്‍ ജോലിചെയ്തിരിക്കുമ്പോള്‍ ഒരു വിഷുവിനു നാട്ടില്‍ പോയി. വിഷുവിന്റെ അന്ന്, ഉച്ചക്ക് ഒരു കുഷ്ഠരോഗി ഭിക്ഷക്കായി എത്തി. ഞാന്‍ വിളിച്ച് ഉമ്മറത്തിരുത്തി, അമ്മയോട് പറഞ്ഞ് അദ്ദേഹത്തിനു ഇലയിടീപ്പിച്ച് ഭക്ഷണം കൊടുത്തു. പോവാന്‍ നേരത്ത് പതിനൊന്ന് രൂപയും വിഷുകൈനീട്ടമായി കൊടുത്തു. അതില്‍ നിന്നും ഒരു രൂപ അദ്ദേഹം എനിക്ക് വിഷുകൈനീട്ടമായി നല്‍കി. എന്റെ പേഴ്സില്‍ ഇന്നും കിടക്കുന്നു ആ രൂപ. എത്രയോ പേഴ്സുകള്‍ മാറിയിട്ടും ഇന്നും ആ ഒറ്റനാണയം ഞാന്‍ എന്റെ കയ്യില്‍ ഒരൈശ്വര്യമായി സൂക്ഷിക്കുന്നു.


    എല്ലാവര്‍ക്കും വിഷു ആശംസകള്‍

  41. Gopan | ഗോപന്‍ said...

    കുറിപ്പ് ഹൃദ്യമായി ശ്രീ.
    വിഷു ആശംസകള്‍ !

  42. ദിലീപ് വിശ്വനാഥ് said...

    വളരെ ഹൃദ്യമായ പോസ്റ്റ്. ഒരുപാട് ഓര്‍മ്മകള്‍ കൊണ്ടുവന്നു മനസ്സിലേക്ക്.
    വിഷു ആശംസകള്‍ ശ്രീ..

  43. ലത said...

    ഏപ്രിലിലെ വിഷു എന്നു പറഞ്ഞു തുടങ്ങിയത് കണ്ടപ്പോള്‍ എനിക്ക് ഡിസംബറിലെ ക്രിസ്തുമസ് ആണ് ഓര്‍മ്മ വന്നത്. മലബാറിലൊക്കെ വിഷുവിനാണത്രെ കരോളുകാര് വരിക. മീശ മാധവന്‍ പടത്തിലെപ്പോലെ.....

    പോസ്റ്റ് നന്നായി. വിഷു ആശംസകള്‍

  44. പൊറാടത്ത് said...

    ശ്രീ.. ഇത്തരം ഓര്‍മ്മകളാണല്ലോ നമ്മുടെ നീലനില്പ് തന്നെ...
    വിഷു ആശംസകള്‍...

  45. puTTuNNi said...

    ശ്രീ, നല്ല ഓര്‍മ്മക്കുറിപ്പ്‌.
    പണ്ടു പൊട്ടിച്ച മാലപ്പടക്കങ്ങളും ഓലപ്പടക്കങ്ങളും വിഷുക്കണിയും ഓര്‍ത്ത്...
    വിഷു ആശംസകള്‍

  46. ശ്രീ said...

    മനോജേട്ടാ...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി.
    പ്രിയാ...
    വായിച്ച് കമന്റിയതിനും ആശംസകള്‍ക്കും നന്ദി.
    കാപ്പിലാന്‍ മാഷേ...
    ആശംസകള്‍ക്കു നന്ദി.
    കിലുക്കാംപെട്ടി ചേച്ചീ...
    അതു നല്ലൊരു ഐഡിയ ആണ് കേട്ടോ. വായനയ്ക്കും കമന്റിനും നന്ദി.
    മൂര്‍ത്തിയേട്ടാ...
    ആശംസകള്‍ക്കും വായനയ്ക്കും നന്ദി.
    ദ്രൌപതീ...
    ആശംസകള്‍ക്കു നന്ദി.
    നസീര്‍‌ മാഷേ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    കുറുമാന്‍‌ജീ...
    ഈ കമന്റിനു നന്ദി കേട്റ്റോ. വളരെ നല്ലൊരു ഓര്‍മ്മ തന്നെയാണല്ലോ ഇത്. തിരിച്ചും ആശംസകള്‍. :)
    ഗോപന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി.
    വാല്‍മീകി മാഷേ...
    സന്തോഷം. ആശംസകള്‍ക്കു നന്ദി.
    അനിയന്‍...
    സ്വാഗതം. മലബാറില്‍ വിഷുവിനാണ് കരോള്‍ വരുന്നത് എന്നത് പുതിയൊരു അറിവായിരുന്നൂട്ടോ. നന്ദി.
    പൊറാടത്ത്...
    വളരെ ശരിയാണ് മാഷേ. ഇത്തരം ഓര്‍മ്മകള്‍ തന്നെയാണ് നമ്മെയെല്ലാം നില നിര്‍ത്തുന്നത്. കമന്റിനു നന്ദീട്ടോ.
    പുട്ടുണ്ണി മാഷേ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ആശംസകള്‍ക്കു നന്ദി.

  47. വിന്‍സ് said...

    എന്റെ വിഷുവും, ഓണവും, പിറന്നാളും, ക്രിസ്തുമസും ന്യൂ ഇയറും, ദീപാവലിയും ബക്രീദും എല്ലാം എല്ലാം ജൂണ്‍ അഞ്ചു മുതല്‍ ജൂണ്‍ ഇരുപത്തിമൂന്നു വരെ ആണു :)

    നാട്ടിലുണ്ടാവുമോ അപ്പോള്‍, നമുക്കു ഒരു മസാല ദോശ ഒക്കെ കഴിച്ചു പരിചയപെടാം.

  48. Pongummoodan said...

    മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌.... ആശംസകളോടെ...

  49. G.MANU said...

    ശ്രീക്കുട്ടാ മനോഹരമായി വിഷുക്കുറിപ്പ്

    ഒരുക്കാം നമുക്കുമിന്നിത്തിരി കൊന്നപ്പൂക്കള്‍
    തിരക്കില്‍ പെട്ടെന്നാലും ഒരു പൊന്‍‌വിളക്കും പി-
    ന്നരികില്‍ ചേര്‍ന്നു കണികണ്ടുണരാം പൂ
    വിളികള്‍ നിറയുമൊരുഷസേ പ്രിയേ വരൂ.....

  50. സീത said...

    ശ്രീ,
    വിഷു എത്തുമ്പോള്‍ വൈലോപ്പിള്ളിക്കവിതയാണ്‍് ഓര്‍മ്മ വരുന്നത് ‘ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍
    വെളിച്ചവും മണവും മമതയും-ഇത്തിരി കൊന്നപ്പൂവും‘
    ‘വിഷു ആശംസകള്‍’

  51. asdfasdf asfdasdf said...

    51 വിഷു ആശംസകള്‍ !
    ഓര്‍മ്മക്കുറിപ്പുകള്‍ കുറെയുണ്ടല്ലോ..

  52. Rafeeq said...

    വിഷു ഒരോര്‍മ്മ.. :)

    ശ്രീ.. നന്നായിട്ടുണ്ട്‌.. :)

  53. Appu Adyakshari said...

    ശ്രീയേ..അഡ്വാന്‍സായി വിഷുആശംസകള്‍ പിടിച്ചോളൂ. വിഷുക്കണി ഒരുക്കൂന്നതിന്റെ ചിട്ടവട്ടങ്ങള്‍ നന്നായി പറഞ്ഞിട്ടുണ്ടല്ലോ. ആ മത്തന്‍ എവിടെ ? ദുബായിയിലോ... so silent?

  54. ശ്രീലാല്‍ said...

    നന്ദി, ശ്രീ ആശംസകള്‍ തിരിച്ചും നേരുന്നു.

    ഇത്തവണ അടിപൊളി തന്നെ !! :)

  55. ഭൂമിപുത്രി said...

    നല്ല രസമായി വായിച്ചുപോയീ ശ്രീ..
    വരുന്ന വിഷുവിന്‍ എല്ലാ ആശംസകളും നേരുന്നു

  56. ശ്രീ said...

    വിന്‍‌സേ...
    ശ്രമിച്ചു നോക്കാം. :)
    പോങ്ങുമ്മൂടന്‍ മാഷേ...
    നന്ദി.
    മനുവേട്ടാ...
    ഈ വരികള്‍ക്കു പ്രത്യേകം നന്ദീട്ടോ. :)
    സീത ചേച്ചീ...
    മനോഹരമായ അമ്പതാം കമന്റ്... നന്ദി. :)
    മേനോന്‍ ചേട്ടാ...
    ആശംസകള്‍ക്കു നന്ദി.
    റഫീക്...
    നന്ദി.
    അപ്പുവേട്ടാ...
    ആശംസകള്‍ക്കും കമന്റിനും നന്ദി. മത്തന്‍ ഭയങ്കര തിരക്കിലാണ്. :)
    ശ്രീലാല്‍... :)
    ഭൂമിപുത്രി...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി. :)

  57. monsoon dreams said...

    sree,
    i read ur posts regularly.loved this too.i dont usually comment coz its all bigshots who comment here.i feel a bit nervous:-(
    happy vishu in advance.

  58. Paarthan said...

    വളരെ മനോഹരമായി..എന്നും മനസ്സിന്റെ കോണില്‍ തങ്ങി നില്‍ക്കുന്ന വുഷുദിനം..ഇത്തവണയും ശ്രീക്കും കൂട്ടുകാര്‍ക്കും ( പല സ്ഥലങ്ങളിലണെങ്കില്‍ കൂടി )നല്ലൊരു വിഷുദിനം ആശംസിക്കുന്നു.. :-)

  59. Seema said...

    വിഷു ഒരു ഓര്‍മ

    അല്ലെ??

  60. തോന്ന്യാസി said...

    ശ്രീ....ഓര്‍മ ക്കുറിപ്പെഴുതുന്നത് നല്ലതു തന്നെ പക്ഷേ ഇനി മേലാല്‍ ആരെങ്കിലും ഈ ഓണം, വിഷു,തിരുവാതിര എന്നൊക്കെ പറഞ്ഞ് എന്തെങ്കിലും എഴുതിയാല്‍ സത്യമായിട്ടും ഞാന്‍ തെറി പറയും മനസ്സമാധാനായിട്ട് ഓണോം വിഷൂമൊക്കെ കൂടീട്ട് കൊല്ലം മൂന്നായി........

    എന്തിനാ എന്നെയിങ്ങനെ കരയിപ്പിക്കണെ? :(

  61. കാശിത്തുമ്പ said...

    നിങ്ങളുടെ കണി ഒരുക്കങ്ങള്‍ക്കിടയില്‍ ഞാനും ഉണ്ടായിരുന്നതായി തോന്നി. ഇത്തവണ എന്തുപറ്റി ലീവില്ലേ? ഒരു ദിവസം പോലും കിട്ടില്ലേ?

    ഞങ്ങള്‍ക്ക് വിഷുവിന് ഒരു പ്രത്യേകത കൂടി ഉണ്ട്. എല്ലാക്കൊല്ലവും വിഷുവിണ്ടെ പിറ്റെ ദിവസമാണ് ഞങ്ങളുടെ അന്ബലത്തിലെ ഉത്സവം. പക്ഷേ ഇത്തവണ അന്ബലം പുതുക്കി പണിയുന്നതിനാല്‍ ഉത്സവം ഇല്ല. അതുകൊണ്ടിത്തവണ നാട്ടിലെല്ലാവര്‍ക്കും ഒരുഷാറില്ല.

    എന്തായാലും എവിടെയായാലും ഒരു നല്ല വിഷു ആശംസിക്കുന്നു.

  62. സ്‌പന്ദനം said...

    ഗ്രാമത്തെയും ഗ്രാമീണതയേയും ഒരുപാടിഷ്ടപെടുന്ന ഒരുവന്‍...അവധികളില്‍ മുറതെറ്റാതെ നാട്ടിലെത്തിയിരുന്ന കാലം..വീട്‌, സുഹൃത്തുക്കള്‍, ആഘോഷം...ഒക്കെയും മുടങ്ങാതെ...എന്നാല്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്‌ എത്തിയപ്പോള്‍ ആദ്യമായി വീട്ടില്‍ നിന്ന്‌ മാറിനില്‍ക്കേണ്ടിവന്നപ്പോള്‍, സ്വന്തമായി കഷ്ടപ്പെട്ടു കണിയൊരുക്കിയതും പായസം വച്ചതും....ഇത്തവണ നാട്ടിലെത്തുമോ അതോ ബാംഗ്ലൂരില്‍ തന്നെയോ ഏതായാലും എന്റെ ആശംസകള്‍....

  63. അപര്‍ണ്ണ said...

    വിഷു ആശംസകള്‍. നാട്ടില്‍ പോയാലും ഇല്ലെങ്കിലും കണികാണലൊന്നും മുടക്കണ്ട.
    പടക്കം പൊട്ടിക്കുന്നില്ലേ?

  64. ഹരീഷ് തൊടുപുഴ said...
    This comment has been removed by the author.
  65. ഹരീഷ് തൊടുപുഴ said...

    ശ്രീ,
    മേടപ്പൊന്നണിയുന്ന നാള്‍ കൊന്നപ്പൂക്കളുമായി ഒരു വിഷു കൂടി വരവായി, എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍....

    പിന്നെ ഒരു കാര്യം പറഞ്ഞുതരാമോ? എനിക്കു വരുന്ന ആവശ്യമില്ലാത്ത comments delete ചെയ്തു കളയുന്നതെങ്ങിനെയാ????

  66. ശ്രീ said...

    monsoon-dreams...
    സ്ഥിരമായി വായിയ്ക്കുന്നതിനും കമന്റിനും നന്ദി കേട്ടോ. :)
    പാര്‍‌ത്ഥന്‍‌...
    വായനയ്ക്കും കമന്റിനും നന്ദി. ഒപ്പം എനിയ്ക്കും കൂട്ടുകാര്‍ക്കും തന്ന ആശംസകള്‍ക്ക് പ്രത്യേക നന്ദിയും. :)
    സീമ...
    സ്വാഗതം. വായനയ്ക്കു നന്ദി.
    തോന്ന്യാസീ...
    ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കണം എന്നല്ലേ? എന്തായാലും വിഷു ആശംസകള്‍.
    Sunshine...
    വായനയ്ക്കും കമന്റിനും നന്ദി. അമ്പലത്തില്‍ ഇത്തവണ ഉത്സവം ഇല്ലെങ്കിലും വിഷു ഗംഭീരമാകട്ടെ എന്നാശംസിയ്ക്കുന്നു.:)
    സ്പന്ദനം...
    സ്വാഗതം. ഇവിടെ വന്നതിനും വായിച്ച് കമന്റിയതിനും നന്ദി കേട്ടോ. :)
    അപര്‍ണ്ണ...
    അന്ന് വര്‍ക്കിങ്ങ് ഡേ ആയിരിയ്ക്കും. :( എന്തായാലും ആശംസകള്‍ക്കു നന്ദി. (പടക്കം പൊട്ടിച്ചാല്‍ ഇവിടത്തുകാര്‍ ഓടിച്ചിട്ടു തല്ലാനിടയുണ്ട്. റിസ്ക് എടുക്കുന്നില്ല)
    ഹരീഷ് മാഷേ... ആശംസകള്‍ക്കു നന്ദി. മറുപടി അവിടെ ഇടാം.
    :)

  67. മെലോഡിയസ് said...

    നല്ലൊരു ഓര്‍മ്മക്കുറിപ്പ്..

    അപ്പോഴേ..ശ്രീ, വിഷു ആശംസകള്‍ ട്ടാ.

  68. Sherlock said...

    ഐശ്വര്യപൂര്ണ്ണമായ വിഷു ആശംസകള്..ശ്രീ...

  69. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    എന്നെങ്കിലുമൊരിക്കല്‍,
    ഞാനും നേരും
    ഒരാശംസാകുറിപ്പിങ്ങനെ!
    ഐശ്വര്യവും, സമ്പല്സമൃദ്ധവും,
    സന്തോഷകരവുമായ
    വിഷു ആശംസകളെന്ന്....

  70. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    Sri,
    Did you see the comment?as

    കുറിച്ച്,അള്ളാഹുവില് വിശ്വസിക്കാത്തവനോട് അവന് ഒരിക്കലും കരുണ കാണിക്കില്ല.“

    ഇതു നിങ്ങളുടെ വാക്കുകള് ,ഖുറാന് ബ്ലോഗിലെ.

    നിന്റെ ഓര്മ്മയ്ക്കായി എഴുതിയത്. എന്നോടു കാരുണ്യം കാണിക്കാത്ത നിന്റെ ദൈവത്തിനു എന്റെ വിഷു ആശംസിക്കുക.

    പ്രിയ, ശ്രീ - ഇയാളെ സൂക്ഷിക്കുക. പറ്റുമെങ്കില് ഇയാള് ഖുറാന് നടപ്പാക്കും

    from one Mr.smitham(see my poem's comment for"വീണ്ടും പാടുന്നു ഒരു വിഷു പക്ഷി"

  71. Aluvavala said...

    ആലുവവാലയിലെ കമന്റ് കൈനീട്ടം ശ്രീയുടെ വകയായിരുന്നു. എല്ലാ ബ്ലോഗ് കുട്ടികള്‍ക്കും വലിപ്പച്ചെറുപ്പം നോക്കാതെ കമന്റ് കൈനീട്ടം നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളുടെ വല്യേട്ടാ.. പിറക്കാനിരിക്കുന്ന എല്ലാ ബ്ലോഗ് പിള്ളേര്‍ക്കും പൊന്‍‌കണിയായി, ഐശ്വര്യത്തിന്റെ ശ്രീയായി, ആ കുറിയിട്ട ശ്രീമുഖവും നീര്‍മിഴിപ്പൂക്കളും വിരിഞ്ഞു തന്നെ നില്‍ക്കട്ടെ..!

    നൂറു നൂറു വിഷുദിനങ്ങളില്‍ ഇനിയും ഞങ്ങള്‍ക്ക് ഇത്തരം കൈനീട്ടങ്ങള്‍ നല്‍കുക...നല്‍കുമാറാകട്ടെ!

  72. ഗൗരിനാഥന്‍ said...

    കണിയും കനികൊന്നയും ഇല്ല്യാത്ത എന്റെ തണുത്തു വിറച്ച വിഷുവിനു ഇത് വായിച്ചപ്പോള്‍ സന്തോഷം...എഴുത്തുകാരന്‍ ആകണ്ട കാര്യം ഇല്ല്യടോ കാര്യങ്ങള്‍ പറയാന്‍...അതു അത്മാര്തതയോടെ പറയുക എന്നതാണ് ന്യായം...അതിനെന്തു വികലത...എഴുതി കൊണ്ടിരികൂ

  73. ജിജ സുബ്രഹ്മണ്യൻ said...

    എന്റെ കൈയ്യില്‍ പൂത്തിരി നിന്റെ കൈയ്യില്‍ പൂത്തിരി
    എങ്ങും പൊട്ടിച്ചിരിക്കുന്നു വിഷു പുലരി
    പുലരിക്കു പൊന്‍പണം കൈനീട്ടം
    ഈ പുഞ്ചിരിക്കു പുഞ്ചിരി കൈന്നീട്ടം

    എന്നു നീട്ടി പാടാന്‍ തോന്നുകയാ ശ്രീ..ഈ വിഷുവും കൂട്ടുകാരൊത്ത് ആഘോഷിക്കു..എല്ലാ നന്മകളും നേരുന്നു..പെരുമ്പാവൂരില്‍ വന്നാല്‍ കൈനീട്ടവും തരാം...

  74. ഉഗാണ്ട രണ്ടാമന്‍ said...

    ശ്രീ....വിഷു ആശംസകള്‍...

  75. ജിജ സുബ്രഹ്മണ്യൻ said...

    ഞാനും ഭര്‍ത്താവും വളരെയെറെ ആലോചിച്ചു ഭര്‍ത്താവിനെ വിഷുക്കണി കാണിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി..അല്പം അധികപ്രസംഗം ആണ് .എന്നാലും................പുലര്‍ച്ചെ കണി ഒരുക്കിയതിനു ശേഷം ഹസിനെ വിളിക്കുക..ഓണ്‍ലൈന്‍ ആയി വിഷുക്കണി കാണിക്കുക..എങ്ങനെ ഉണ്ടെന്റെ ഐഡിയ. ഹ ഹ ഹ ശ്രീക്കും ഇങ്ങനെ കാണാമല്ലോ നാട്ടിലെ വിഷുക്കണി..ഈ ഐഡിയ ആരോടും പറയല്ലേ..................

  76. നന്ദു said...

    ശ്രീ, :) വിഷു ദിനാശംസകള്‍...
    ഞാനും കണ്ടു ഓണ്‍ "ലൈന്‍" വിഷുക്കണീ...!!!
    പക്ഷെ കൈനീട്ടം കൊടൂക്കാന്‍ പറ്റിയില്ല ഓണ്‍ ലൈനില്‍....

  77. Shades said...

    Happy Vishu, Sree...!!
    :)

  78. ശ്രീ said...

    മെലോഡിയസ്...
    കുറേ നാളുകള്‍ക്കു ശേഷമാണല്ലോ വരവ്... വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.
    ജിഹേഷ് ഭായ്...
    ആശംസകള്‍ക്കു നന്ദി.
    സഗീര്‍...
    ആശംസകള്‍ക്കു നന്ദി.
    (ഞാനും കണ്ടു. അതൊന്നും ശ്രദ്ധിയ്ക്കാന്‍ നില്‍ക്കേണ്ടെന്നേ...)
    ആലുവാവാല...
    ആശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി മാഷേ. :)
    ഗൌരിനാഥന്‍...
    സ്വാഗതം ചേച്ചീ...
    ഈ പ്രോത്സാഹനത്തിനു നന്ദി. :)
    കാന്താരി ചേച്ചീ...
    അതു നല്ലൊരു ഐഡിയ തന്നെ. ചേച്ചിയ്ക്കും കുടുംബത്തിനും വിഷു ആശംസകള്‍.
    ഉഗാണ്ട രണ്ടാമന്‍...
    ആശംസകള്‍ക്കു നന്ദി.
    നന്ദുവേട്ടാ...
    നന്ദി. കൈനീട്ടവും ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യാമായിരുന്നില്ലേ? :)
    Shades...
    ആശംസകള്‍ക്കു നന്ദി. തിരിച്ചും വിഷു ആശംസകള്‍

  79. smitha adharsh said...

    ശ്രീ..വിഷു കൈനീട്ടത്തിന്റെ ഓര്‍മ കുറിപ്പ് അസ്സലായി...ന്യൂമോനിയ പിടിച്ചു കിടപ്പായിരുന്നത് കൊണ്ടു പോസ്റ്റ് വായിക്കാന്‍ ലേശം വൈകി പോയി...വൈകിപ്പോയെന്കിലും, ഒരു വിഷു ആശംസ ഇരിക്കട്ടെ..നമ്മുടെ സന്ദീപ്‌ സദാനന്ദന്‍ നാട്ടില്‍ പോകുകയാണെന്നു കേട്ടു , അന്ന് സഹിക്കാന്‍ വയ്യാതെ, വിഷുവിനു നാട്ടില്‍ ഹര്‍ത്താല്‍ ആയി പോകും എന്നൊക്കെ ശപിച്ചു വിട്ടു...അതൊക്കെ ബൂമരാന്ഗ് പോലെ എനിക്കിട്ടു ഇടിച്ചു....ഇവിടെ ന്യൂമോനിയ പിടിച്ചു മരിക്കാറായി...

  80. Jith Raj said...

    പോസ്റ്റ് കാണാന്‍ അല്പം വൈകിപ്പോയി. എനിക്കും ഈ വിഷുവിനു നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല, എന്നുവെച്ച് ഇങ്ങനെയുള്ള പോസ്റ്റുകളൊക്കെ എഴുതി എന്നെ എന്തിനാ വെറുതെ കരയിക്കുന്നത്, ഞാന്‍ ഒരു പാവമല്ലെ?

  81. Anonymous said...

    മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌ ശ്രീ. ഇത്തവണയും വിഷു വെടിപ്പായെന്നു വിശ്വസിക്കുന്നു :)

  82. എം.എച്ച്.സഹീര്‍ said...

    വിഷു ആശംസിക്കുന്നു :)

  83. നിരക്ഷരൻ said...

    ശ്രീ...
    വൈകിയാണെങ്കിലും വിഷു ആശംസകള്‍.ഇന്റര്‍നെറ്റ് വഴി കൈനീട്ടം തരാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് പണത്തിന് ഒരിക്കലും മുട്ടുണ്ടാകാതിരിക്കട്ടെ എന്നാശംസിക്കുന്നു.

  84. ശ്രീ said...

    സ്മിതേച്ചീ...
    ആശംസകള്‍ക്കു നന്ദി. ന്യൂമോണിയ എല്ലാം വേഗം മാറി സുഖമാകട്ടെ എന്നാശംസിയ്ക്കുന്നു.
    ജിത്‌രാജ്...
    അപ്പോ എനിയ്ക്കു കൂട്ടിനു ആളുണ്ടായിരുന്നൂല്ലേ... :)
    സന്ദീപ് ഉണ്ണിമാധവന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ഇത്തവണ വിഷു അഘോഷിയ്ക്കാനേ സാധിച്ചില്ല. വര്‍ക്കിങ്ങ് ഡേ ആയിരുന്നൂല്ലോ. :(
    സഹീര്‍ മാഷേ...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി.
    നിരക്ഷരന്‍ ചേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദി. കൈനീട്ടമായ് തന്ന ആശംസകള്‍ക്കും.:)

  85. കാശിത്തുമ്പ said...

    ശ്രീ,
    വിഷു എങ്ങനെ ഉണ്ടായിരുന്നു? അമ്പലത്തില്‍ ഉത്സവം ഇല്ലായിരുന്നെങ്കിലും വിഷു നന്നായി. അനിയന്‍ വന്നിരുന്നു. വിഷുവിന്‍ടെ അന്നു വൈകിട്ടു മടങ്ങിയെന്ന ഒറ്റ സങ്കടം മാത്രം.

  86. ഉപാസന || Upasana said...

    dai

    ippazhaa time oththathe.

    bangalore il kaNi vachchO ni.
    :-)
    Sunil

  87. ഗീത said...

    ശ്രീ, വിഷുക്കട്ട എന്നു കേട്ടിട്ടുണ്ടായിരുന്നു. ഇതു വായിച്ചപ്പോഴാണ് എന്താണെന്നു മനസ്സിലായത്.
    നല്ല വിഷുക്കണി, ശ്രീ.

  88. Kichu $ Chinnu | കിച്ചു $ ചിന്നു said...

    :-)

  89. ശ്രീ said...

    Sunshine...
    പ്രത്യേകതകള്‍ ഒന്നുമില്ലാതെ വിഷു കടന്നു പോയി. അവിടെ ഉത്സവമില്ലായിരുന്നുവെങ്കിലും അനിയന്‍ വന്നതിനാല്‍ വിഷു ഭംഗിയായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    സുനിലേ...
    ഇത്തവണ കണി വച്ചതുമില്ല, കണ്ടതുമില്ല. :(
    ഗീതേച്ചീ...
    നിങ്ങളുടെ നാട്ടിലൊന്നും ഈ വിഷുക്കട്ട ഉണ്ടാക്കാറില്ലേ? :)
    കിച്ചു&ചിന്നു...
    സ്വാഗതം. വായനയ്ക്കു നന്ദി. :)

  90. അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

    ഓര്‍മ്മകളില്‍ തങ്ങി നില്ക്കുന്ന
    നല്ല ഒരു ഓര്‍മ്മക്കുറിപ്പ്. ശ്രീ....
    ആദ്യമായി വീട്ടില്‍ നിന്നും മാറി നിന്ന് ആഘോഷിയ്ക്കേണ്ടി വന്ന വിഷു നന്നായി.
    ആശംസകള്‍..:-)

  91. ഗീത said...

    ഇല്ല ശ്രീ. കണീ ഒരുക്കും, സദ്യ ഒരുക്കും, പായസം വക്കും (മിക്കവാറും പാല്‍പ്പായസം). ഇതാണ് വിഷു ആഘോഷം ഇവിടേ....

  92. Ranjith chemmad / ചെമ്മാടൻ said...

    ആണ്ടറുതികള്‍ അന്യമാകുന്ന നമുക്ക്,
    പ്രത്യേകിച്ച് മണല്‍‌വാസികള്‍ക്ക്
    ഇങ്ങനെയൊരു വിഷുവിന്റെ നനുത്ത
    ഓര്‍മ്മ തന്നതിന് നന്ദി....
    ആശംസകളോടെ
    രണ്‍ജിത്ത് ചെമ്മാട്

  93. Unknown said...

    എവിടെ ഇപ്പോ എഴുതാറില്ലെ കുറെ ദിവസമായല്ലോ
    കണ്ടിട്ട്

  94. മനോജ് കുമാർ വട്ടക്കാട്ട് said...

    ശ്രീ, വിഷു ആശംസകള്‍

  95. ബഷീർ said...

    നല്ല ഓർമ്മകൾ ഇന്നിന്റെ ജീവിതത്തിന് ഊർജ്ജം പകരാനുതകുന്നതാകട്ടെ.

    എവിടെയായാലും നന്മകൾ കൈവെടിയാതെ ജീവിക്കാൻ നമുക്കാവട്ടെ..

    നല്ല കാഴ്ചകളും നല്ല കേൾവികളും ന് കേൾക്കാനും കാണാനും ഏവർക്കും കഴിയട്ടെ

    ആശംസകൾ

  96. Unknown said...

    ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍
    വെളിച്ചവും മണവും മമതയും-ഇത്തിരി കൊന്നപ്പൂവും‘
    ‘വിഷു ആശംസകള്‍’

  97. ജ്വാല said...

    ശ്രീ..എത്തുവാന്‍ വൈകി.എന്നാലും ആശംസകള്‍.

  98. കല്യാണിക്കുട്ടി said...

    valare nostalgic aaya oru ormakkurippu...............
    nalla laanguage..........

  99. Unknown said...

    very good as alwaysl,simple and elegant!!!

  100. വീകെ said...

    ശ്രീ,
    വീഷു കഴിഞ്ഞിട്ട് ദിവസങ്ങൾ ഏറെയായീ.ഇപ്പോഴാണ് ഇതിലെ വന്നത്.

    വൈകിയാണെങ്കിലും” എന്റെ വിഷു ആശംസകൾ”

  101. smitha adharsh said...

    ഇതൊരു പുനര്‍ പോസ്റ്റിങ്ങ്‌ അല്ലെ ശ്രീ..?
    വൈകിപ്പോയി വരാന്‍...എങ്കിലും നന്മ നിറഞ്ഞ വിഷു ആശംസിക്കട്ടെ..