Tuesday, May 27, 2008

ചിക്കന്‍ പോക്സ്: ഒരു കുഞ്ഞു അവലോകനം

രണ്ടാഴ്ച ചിക്കന്‍പോക്സ് പിടിപെട്ട് കിടപ്പിലായതിന്റെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോഴാണ് അതൊരു പോസ്റ്റായി ഇട്ടാലോ എന്ന് ആലോചിച്ചത്. ഇപ്പോഴും മിക്കവര്‍ക്കും അതിന്റെ ലക്ഷണങ്ങളും മറ്റും അറിയില്ല. ഒരിയ്ക്കല്‍ വന്നിട്ടുള്ളവര്‍ക്ക് അറിയാമായിരിയ്ക്കും. എങ്കിലും ഇതുവരെ വരാത്തവര്‍ക്ക് ഇത്തരം ചെറിയ അറിവുകള്‍ പോലും ചിലപ്പോള്‍ പ്രയോജനപ്പെട്ടേയ്ക്കാം. ഇത് ശാസ്ത്രീയമായ ഒരു നല്ല അവലോകനമല്ല. വളരെ ചുരുങ്ങിയ രീതിയില്‍ ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങളും പ്രതിവിധികളും പറഞ്ഞു പോകുന്നു എന്നു മാത്രം.

എന്താണു ചിക്കന്‍പോക്സ്:വായുവിലൂടെ പകരുന്ന ഒരു രോഗമാണു ചിക്കന്‍പോക്സ്. വേനല്‍ക്കാലത്ത് ചൂട് അധികമാകുമ്പോഴാണു സാധാരണയായി ചിക്കന്‍പോക്സ് പടരുന്നതായി കണ്ടുവരുന്നത്. ഒരു തരം വൈറസാണു [varicella zoster virus (VZV)] രോഗം പടര്‍ത്തുന്നത്. തൊലിപ്പുറത്തു ചെറിയ ചെറിയ കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. ആന്തരികാവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കാണാറുണ്ട്. അതായത് വായ്ക്കുള്ളിലും നാക്ക്,തൊണ്ട, കുടല്‍ എന്നിവയിലെല്ലാം കുമിളകള്‍ ഉണ്ടായേക്കാം. രോഗാണുക്കള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ചിലപ്പോള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ സമയമെടുക്കും [7 മുതല്‍ 21 ദിവസം വരെ]. രോഗം ഭേദമാകുന്നതിനും (നാട്ടില്‍) സാധാരണ 7മുതല്‍ 28 ദിവസം വരെ വേണ്ടി വരാറുണ്ട്.


ലക്ഷണങ്ങള്‍: സാധാരണയായി ഏപ്രില്‍ - മെയ് മാസങ്ങളിലെ ചൂടിലാണ് മിക്കവര്‍ക്കും ചിക്കന്‍‌പോക്സ് ബാധിയ്ക്കാറുള്ളത്. കൂടുതല്‍ പേര്‍ക്കും ചൊവ്വ- വെള്ളി ദിവസങ്ങളിലാണ് ആദ്യമായി രോഗ ലക്ഷണങ്ങള്‍ കണ്ടു വരാറുള്ളത്. ശക്തമായ നടുവേദനയാണ് ആദ്യ ലക്ഷണം. കൈകാലുകള്‍ക്ക് തളര്‍ച്ചയും വേദനയും തോന്നിയേയ്ക്കാം. ചിലപ്പോള്‍ ചിലര്‍ക്ക് പനിയും ശക്തമായ തലവേദനയും തോന്നാറുണ്ട്. മിക്കവാറും തലയിലോ മുഖത്തോ ചെടിയ ചുവന്ന പാടുകളായിട്ടായിരിയ്ക്കും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് രണ്ട്- മൂന്ന് മില്ലീമീറ്റര്‍ വരെ വ്യാസമുള്ള ചെറു കുമിളകളായി ഈ ചുവന്ന പാടുകള്‍ രൂപാന്തരം പ്രാപിയ്ക്കുന്നു (ഈ കുമിളകള്‍ തന്നെ ചുവന്ന നിറമുള്ള കുമിളകളായും കറുപ്പു നിറം കലര്‍ന്ന കുമിളകളായും കണ്ടു വരാറുണ്ട്). പിന്നീട് നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ കുമിളകള്‍ ദേഹം മൊത്തം വ്യാപിയ്ക്കുന്നു. മിക്കവാറും ഒരാഴ്ചയ്ക്കുള്ളില്‍ ദേഹം മുഴുവനും നിറയുന്ന ഈ കുമിളകള്‍ അതിനു ശേഷം കുറേശ്ശെ ചുരുങ്ങി തുടങ്ങുന്നു. ആ സമയത്ത് ചിലപ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടേയ്ക്കാം. (എന്നാല്‍ ഇവ ചൊറിഞ്ഞോ മറ്റോ പൊട്ടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ടതാണ്. കാരണം പൊട്ടിയാല്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല, ചൊറിഞ്ഞു പൊട്ടിയ്ക്കുന്ന കുമിളകള്‍ മൂലം ഉണ്ടാകുന്ന കറുത്ത പാടുകള്‍ പെട്ടെന്ന് പോകുകയുമില്ല.) തുടര്‍ന്ന് ഈ കുമിളകള്‍ എല്ലാം തന്നെ രണ്ടു മൂന്ന് ആഴ്ചകള്‍ കൊണ്ട് നിശ്ശേഷം കരിഞ്ഞ് ഉണങ്ങി പൊളിഞ്ഞ് പോകുകയും ചെയ്യും. അതിനു ശേഷവും ദേഹത്ത് നില നില്‍ക്കുന്ന പാടുകള്‍ നിശ്ശേഷം മാറുവാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മാസം വരെ വേണ്ടി വരാറുണ്ട്. അസുഖം ബാധിച്ചാല്‍ നല്ല തളര്‍ച്ച തോന്നും. അതു കൊണ്ട് അധികം നടക്കുന്നതു പോലും ഒഴിവാക്കി വിശ്രമിയ്ക്കുന്നതു തന്നെ ആണ് നല്ലത്.


പകരാതിരിയ്ക്കാന്‍ എന്തെല്ലാം ചെയ്യണം: രോഗം വരാതിരിയ്ക്കാന്‍ പ്രതിരോധ വാക്സിന്‍ ലഭ്യമാണ്. ഇവ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുന്നതാണ് നല്ലത്. സാധാരണയായി അസുഖബാധിതനായ വ്യക്തിയില്‍ നിന്നും അദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാന്‍ സാധ്യത ഉള്ളത്. രോഗിയുടെ ഉച്ഛ്വാസ വായുവിലൂടെയായിരിയ്ക്കും കൂടുതലായും രോഗാണുക്കള്‍ പകരുക. അതു കൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ കാണിയ്ക്കുന്ന വ്യക്തിയില്‍ നിന്നും നിശ്ചിത അകലം പാലിയ്ക്കാന്‍ മറ്റുള്ളവര്‍ (രോഗിയും) ശ്രദ്ധിയ്ക്കേണ്ടതാണ്. അതു പോലെ രോഗി ഉപയോഗിയ്ക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിയ്ക്കുക. രോഗിയ്ക്ക് ഒരു മുറി (ബാത്ത്‌റൂം അറ്റാച്ച്ഡ് ആയ ഒരു മുറി ഉണ്ടെങ്കില്‍ അത്) മുഴുവനായും വിട്ടു കൊടുക്കുന്നതാണ് ഉചിതം.


ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍: രോഗബാധിതനായ വ്യക്തി കിടക്കുന്ന മുറിയിലും കിടക്കയിലുമെല്ലാം ആര്യവേപ്പിന്റെ വൃത്തിയുള്ള ഇലകള്‍ ഇടുന്നത് നല്ലതാണ്. ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ കൈ കൊണ്ട് ചൊറിയാതെ ആര്യ വേപ്പ് ഇലകള്‍ കൊണ്ട് തലോടുന്നതും നല്ലതാണ്. സാധാരണയായി കുമിളകള്‍ കരിഞ്ഞു തുടങ്ങാതെ രോഗിയെ കുളിയ്ക്കാന്‍ അനുവദിയ്ക്കാറില്ല. എന്നാല്‍ ഇംഗ്ലീഷ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഈ കുമിളകള്‍ പൊട്ടാതെ വേണമെങ്കില്‍ കുളിയ്ക്കാമെന്ന് ഡോക്ടര്‍മാര്‍ അനുവദിയ്ക്കാറുമുണ്ട്. രോഗി ധാരാളമായി വെള്ളം കുടിയ്ക്കുന്നുണ്ടെന്നും നല്ല പോലെ ശോധന ഉണ്ടെന്നും രോഗിയെ ശുശ്രൂഷിയ്ക്കുന്നവര്‍ ഉറപ്പു വരുത്തേണ്ടതാണ്. രോഗിയെ വീടിനു വെളിയില്‍, പ്രത്യേകിച്ച് വെയിലത്ത് ഇറക്കാതിരിയ്ക്കുക.


പ്രതിവിധി: കഴിയ്ക്കുന്നത് ഇംഗ്ലീഷ് മരുന്നാണെങ്കില്‍ കുമിളകള്‍ അധികം വ്യാപിയ്ക്കും മുന്‍പ് തന്നെ തടയാന്‍ സാധിച്ചേയ്ക്കും. ഇംഗ്ലീഷ് മരുന്നു കഴിച്ച്, അഞ്ചു ദിവസം കൊണ്ട് ഒരു വിധം ഭേദമായ ആളുകളെ കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഹോമിയോ/ആയുര്‍വേദം മരുന്നുകളാണ് കഴിയ്ക്കുന്നതെങ്കില്‍ ഈ കുമിളകള്‍ എല്ലാം പൊങ്ങിയതിനു ശേഷമേ കരിഞ്ഞു തുടങ്ങൂ. [ഹോമിയോ/ആയുര്‍വേദം ചികിത്സയാണ് ഈ അസുഖത്തിനു കൂടുതല്‍ പേരും നിര്‍ദ്ദേശ്ശിയ്ക്കാറുള്ളതും]. അതിനു ചിലപ്പോള്‍ മൂന്ന് ആഴ്ചകള്‍ വരെ വേണ്ടി വന്നേയ്ക്കാം.


ഭക്ഷണം: ഇംഗ്ലീഷ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ രോഗിയ്ക്ക് പ്രത്യേകിച്ച് നിബന്ധനകള്‍ നല്‍കാറില്ല. എണ്ണമയം അധികം ഇല്ലാത്ത ഭക്ഷണം ആയിരിയ്ക്കണം എന്നു മാത്രം. എങ്കിലും സാധാരണയായി രോഗികള്‍ അസുഖം ഭേദമാകും വരെ മാംസാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിയ്ക്കുന്നതാണ് നന്ന്. അതു പോലെ എണ്ണ മയമുള്ള ഭക്ഷ്യ വസ്തുക്കള്‍, ഉപ്പ്, എരിവ്, പുളി, ചൂട് എന്നിവയും ആദ്യ നാളുകളില്‍ ഒഴിവാക്കാറുണ്ട്. ദിവസവും തണുപ്പിച്ച പാല്‍ കുടിയ്ക്കണം. (പാല്‍ മാത്രമല്ല, ചൂടുള്ള ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്). അതു പോലെ കരിയ്ക്കിന്‍ വെള്ളം, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി കഴിയ്ക്കണം.


കുളി:കുമിളകള്‍ എല്ലാം കരിഞ്ഞാല്‍ അവ അടര്‍ന്നു പോയി തുടങ്ങും. അപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കുളിയ്ക്കാം. അസുഖം ഭേദമായ ശേഷമുള്ള ആദ്യത്തെ രണ്ടു മൂന്നു ദിവസത്തെ കുളിയ്ക്ക് മുന്‍പ് പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു ദേഹം മുഴുവനും തേച്ച ശേഷം ആര്യവേപ്പില ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം കൊണ്ടുള്ള കുളി നല്ലതാണ്.


അസുഖം ഭേദമായി കുളിച്ചതിനു ശേഷവും ഒന്നു രണ്ടാഴ്ച കൂടി ആരോഗ്യവും ഭക്ഷണവും ശ്രദ്ധിയ്ക്കണം. കുറച്ചു നാളേയ്ക്ക് കായികാധ്വാനം കൂടുതലുള്ള പണികള്‍ ഒഴിവാക്കുന്നതാണുത്തമം. എന്തായാലും ഒരിയ്ക്കല്‍ വന്നാല്‍ പിന്നീട് ഒരിയ്ക്കലും വരാന്‍ സാധ്യത ഇല്ലെന്നാണ് ചിക്കന്‍പോക്സിനെ പറ്റി പറയാറുള്ളതെങ്കിലും അപൂര്‍വ്വമായി ചിലര്‍ക്ക് വീണ്ടും വരാറുണ്ട്. എന്തായാലും ഒരിയ്ക്കല്‍ വന്നു പോയാല്‍ 20 വര്‍ഷത്തേയ്ക്ക് പേടിയ്ക്കേണ്ട എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ആദ്യം സൂചിപ്പിച്ചതു പോലെ ഇത് ആധികാരികമായ ഒരു കുറിപ്പല്ല. ചിക്കന്‍പോക്സ് എന്ന അസുഖം വരാത്തവര്‍ക്ക് (വന്നിട്ടുള്ളവര്‍ക്ക് ഇതെല്ലാം അറിയാമായിരിയ്ക്കും) ഉപകാരപ്പെടുമെങ്കിലോ എന്നു കരുതി എഴുതിയെന്നേയുള്ളൂ. മാത്രമല്ല, നമ്മുടെ നാട്ടിലെ അവസ്ഥകളും ചികിത്സാരീതികളുമാണ് ഞാന്‍ സൂചിപ്പിച്ചിരിയ്ക്കുന്നത്. മറുനാടുകളില്‍, പ്രത്യേകിച്ച് പ്രവാസികള്‍ക്കിടയില്‍ ‘ചിക്കന്‍പോക്സ്’ വളരെ നിസ്സാരമായ ഒരു രോഗമായിട്ടാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

75 comments:

 1. ശ്രീ said...

  ഞാന്‍ രണ്ടാഴ്ച ചിക്കന്‍പോക്സ് പിടിപെട്ട് കിടപ്പിലായതിന്റെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോഴാണ് അതൊരു പോസ്റ്റായി ഇട്ടാലോ എന്ന് ആലോചിച്ചത്.ഇത് ആധികാരികമായ ഒരു കുറിപ്പല്ല. ചിക്കന്‍പോക്സ് എന്ന അസുഖം വരാത്തവര്‍ക്ക് (വന്നിട്ടുള്ളവര്‍ക്ക് ഇതെല്ലാം അറിയാമായിരിയ്ക്കും) ഉപകാരപ്പെടുമെങ്കിലോ എന്നു കരുതി എഴുതിയെന്നേയുള്ളൂ.

 2. G.manu said...

  തേങ്ങ എന്റെ വക..
  ഉപകാരപ്രദമായ പോസ്റ്റ്..
  പക്ഷേ ഒരു വിയോജിപ്പുണ്ട്

  ‘ചൊവ്വ വെള്ളി ദിവസങ്ങളില്‍ മാത്രമേ ഇത് ആരംഭിക്കൂ..”

  സന്തോഷ് മാധവനാണോടാ അങ്ങനെ പറഞ്ഞത്

  :)

 3. കുഞ്ഞന്‍ said...

  ആദ്യം തന്നെ ശ്രീക്ക് ആരോഗ്യം തിരിച്ചു കിട്ടട്ടെയെന്നു ആശംസിക്കുന്നു...
  പിന്നെ..ഇവിടെ ഗള്‍ഫില്‍ യാതൊരു വിധ പഥ്യങ്ങളൊ മറ്റൊ നോക്കുന്നത് കണ്ടിട്ടില്ല. ആകെ ചെയ്യുന്നത് വേപ്പില ഇല ഉപയോഗിക്കുകയും പഴങ്ങള്‍ കഴിക്കുകയും ചെയ്യലാണ്. കുളിക്കുന്നത് മുടക്കാറില്ല..ചിക്കന്‍പോക്സ് പിടിപെട്ട എല്ലാ ദിവസവും കുളിക്കാറുണ്ട്.

  ശ്രീ സൂചിപ്പിച്ചതുപോലെ ഗള്‍ഫു നാടുകളില്‍ ഇതിനെ വളരെ നിസ്സാരമായിട്ടാണു കാണുന്നത്. ഒരു കാര്യം കൂടി ഈ രോഗം തണുപ്പുകാലത്തും ഇവിടെ പിടിപെടാറുണ്ട്. 15 ദിവസം അവധി കിട്ടുമെങ്കിലും ഒരാഴ്ചയില്‍ കൂടുതല്‍ ആരും അവധിയെടുക്കാറില്ല. അതുപോലെ രോഗം മാറിയതിനു ശേഷം പാടുകള്‍ രണ്ടൊ മൂന്നൊ മാസത്തിനുള്ളില്‍ അപ്രത്യക്ഷ്യമാകും.

  നാട്ടിലെ ചില അന്ധവിശ്വാസം ഈ രോഗത്തിനു പിന്നില്‍ രൂഢമാണ്... എന്നിലും ഉണ്ട്..!

  ശ്രീ..നല്ലൊരു പോസ്റ്റ്..ഇതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവര്‍ പറയട്ടെ അത് ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടാകട്ടെ..

 4. ശ്രീവല്ലഭന്‍. said...

  ഹോ ശ്രീ. എനിക്കും കഴിഞ്ഞ ഒക്ടോബര്‍ ആദ്യം ചിക്കന്‍ പോക്സ്‌ അടിച്ചു. അതിന്റെ ഫലം മാത്രമാണ് എന്‍റെ ബ്ലോഗ്. ഒറ്റയ്ക്ക് താമസിച്ച്, CP അടിച്ചപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ ഒരു സുഹൃത്തിന്‍റെ ഇംഗ്ലീഷ് ബ്ലോഗ് കണ്ടു. നേരത്തെ കണ്ടിരുന്നു എങ്കിലും അതിന്‍റെ ഗുട്ടന്‍സ് ഒന്നും അറിഞ്ഞിരുന്നില്ല. പതുക്കെ സ്വാഗതം എഴുതി ബ്ലോഗ് തുടങ്ങി.

  കണ്ണാടി നോക്കുമ്പോള്‍ പേടി ആയിരുന്നു. ഓര്‍ക്കുമ്പോള്‍ വല്ലാതെ.
  ഇപ്പോള്‍ പാടുകള്‍ എല്ലാം മാറി. ഒന്നും കഴിക്കാന്‍ തോന്നിയിരുന്നില്ല. നല്ല ചൂടു കഞ്ഞി അല്‍പ്പം ഉപ്പിട്ട് നാലഞ്ചു ദിവസം കുടിച്ചിരുന്നു. പിന്നെ പഴങ്ങളും. മരുന്നു ഒന്നും ഇവിടെ അലോപ്പതി ഡോക്ടര്‍മാര്‍ തന്നില്ല! പനി ഉണ്ടെങ്കില്‍ മാത്രം പാരസെറ്റമോള്‍ കഴിക്കാന്‍ പറഞ്ഞു.

  വേപ്പില അന്വേഷിക്കാന്‍ സമയം കിട്ടിയില്ല :-)

  "രോഗം പകരാതിരിയ്ക്കാന്‍ പ്രതിരോധ വാക്സിന്‍ ലഭ്യമാണ്. ഇവ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുന്നതാണ് നല്ലത് . "

  രോഗം വരാതിരിക്കാന്‍ പ്രതിരോധ വാക്സിന്‍ ലഭ്യമാണ് - എന്നതാണ് ശരി. പകരാതിരിക്കാന്‍ ഉണ്ടോ? അറിയില്ല. ഇല്ലെന്ന് തോന്നുന്നു. പ്രതിരോധ വാക്സിന്‍ injection ആണ്. അപ്പോള്‍ "കഴിക്കാന്‍" പറ്റില്ലല്ലോ. :-).

  വാക്സിനും അത്ര ഫലവത്തല്ല എന്നും പറഞ്ഞു കേള്‍ക്കുന്നു. സാധാരണ കുട്ടികളില്‍ ഉണ്ടായാല്‍ കാഠിന്യം കുറയും. പെട്ടന്ന് മാറുകയും ചെയ്യും. വീണ്ടും വരില്ല. അതിനാല്‍ യൂറോപ്പുകാര്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ തന്നെ അയല്‍പക്കത്ത്‌ CP വന്നാല്‍ കുട്ടികളെ expose ചെയ്യിക്കാറുണ്ട്. വലുതായവരില്‍ മാറാന്‍ താമസം ഉണ്ടാവുകയും, ചിലപ്പോള്‍ പല complications ഉണ്ടാവുകയും ചെയ്യും.

  "ചൊവ്വ- വെള്ളി ദിവസങ്ങളിലാണ് ആദ്യമായി രോഗ ലക്ഷണങ്ങള്‍ കണ്ടു വരാറുള്ളത്" എനിക്ക് ഒരു ഞായറാഴ്ച രാവിലെ ആയിരുന്നു ആദ്യ ലക്ഷണം കണ്ടത് :-)

  Take care.

 5. അശ്വതി/Aswathy said...

  നല്ല പോസ്റ്റ് ശ്രീ..
  ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തോന്നിയത് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.
  ഞാന്‍ ആയിരുന്നു വെങ്കില്‍ ചിക്കന്‍ പോക്ക്സ് കാരണം ഞാന്‍ അനുഭവിച്ച ദുരിതങ്ങളുടെ പരാതിപെട്ടി ആയേനെ പോസ്റ്റ് .
  പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു.

 6. ശ്രീ said...

  മനുവേട്ടാ...
  ആദ്യം തന്നെ തേങ്ങയ്ക്കു നന്ദി പറയട്ടെ. കൂടുതല്‍ പേര്‍ക്കും ചൊവ്വ-വെള്ളി ദിവസങ്ങളില്‍ ആണാരംഭിയ്ക്കുന്നത് എന്നാണറിവ്.
  ഇപ്പറഞ്ഞ സന്തോഷ് മാധവനെ ഞാനറിയുകയേയില്ല. ;)
  കുഞ്ഞന്‍ ചേട്ടാ...
  ആശംസകള്‍ക്കു നന്ദീട്ടോ. ആരോഗ്യം ശരിയായി വരുന്നു. ഗല്‍ഫിലുള്ളവര്‍ ഇതു നിസാരമായിട്ടാണ് കാണുന്നതെന്ന് ചേട്ടനും പറഞ്ഞിരുന്നു. പിന്നെ, കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഇതുമായി ബന്ധപ്പെട്ട് നാട്ടില്‍ കുറേ (അന്ധ) വിശ്വാസങ്ങള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്തായാലും വിശദമായ കമന്റിനു നന്ദി.
  വല്ലഭന്‍ മാഷേ...
  അസുഖം പകരാതിരിയ്ക്കാന്‍ എന്നു ഞാനുദ്ദേശ്ശിച്ചത് ‘വരാതിരിയ്ക്കാന്‍’ എന്നു തന്നെ ആണ് ട്ടോ. തിരുത്താം. അതു പോലെ ചൊവ്വ- വെള്ളി അല്ലാത്ത ദിവസങ്ങളിലും അസുഖ ലക്ഷണങ്ങള്‍ തുടങ്ങുന്നുണ്ടെന്നതും എനിയ്ക്കറിയില്ലായിരുന്നു. (ഇനി നാട്ടില്‍ മാത്രമാണോ അങ്ങനെ?)

  അതു പോലെ കുട്ടികള്‍ക്ക് ഈ അസുഖം വന്നാല്‍ അത്ര സീരിയസ്സാകാറില്ല എന്നു ഞാനും കേട്ടിട്ടുണ്ട്. വിശദമായ കംന്റിനു നന്ദി. :)
  അശ്വതി (ചേച്ചീ)...
  കമന്റിനും ആശംസകള്‍ക്കും നന്ദി കേട്ടോ. :)

 7. ശ്രീനന്ദ said...

  ശ്രീ,
  കഴിഞ്ഞ ഒക്ടോബറില്‍ ഞാനും മോനും അനുഭവിച്ചതാണ് CP. മുന്പ് വന്നത് കൊണ്ടു ചേട്ടന്‍ രക്ഷപെട്ടു. ദീപാവലി സമയത്തു കിടപ്പായിരുന്നു, പിന്നെ തണുപ്പു സമയം ആയതിനാല്‍ കുറച്ചു സമാധാനം ഉണ്ടായിരുന്നു. തൈരും ചോറും മാത്രം ഭക്ഷണം (ഞാന്‍ കിടപ്പായാല്‍ വേറെ ആരുണ്ടാക്കാന്‍!!)

 8. കുട്ടന്‍മേനൊന്‍ said...

  ചൊവ്വ വെള്ളി ദിവസങ്ങളില്‍ മാത്രമേ ഇത് ആരംഭിക്കൂ.. അത് ശരിയല്ല. എനിക്ക് വന്നത് ഒരു ഞായറാഴ്ചയായിരുന്നു.
  മറ്റു ചില അറിവുകള്‍.
  1.ചിക്കന്‍ പോക്സ് രോഗാണുവിനു 40 ദിവസം വരെ രോഗിയുടെ ശരിരത്തില്‍ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ താമസിക്കാന്‍ പറ്റും.
  2.ഒരു തവണ വന്നവര്‍ക്ക് വരില്ലെന്നത് തെറ്റ്. ഒരു തവണ വന്നാല്‍ അതിനെതിരെയുള്ള പ്രതിരോധശക്തി നമ്മുടെ ശരീരത്തിനു ലഭിക്കും. ആ പ്രതിരോധശക്തി എന്നു നഷ്ടപ്പെടുമോ അന്നൂമുതല്‍ അത് വീണ്ടും വരാനുള്ള സാധ്യതയുണ്ട്.
  3. ചിക്കന്‍ പോക്സിലെ പ്രധാന വില്ലന്‍ പനിയാണ്. പനി നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ വലിയൊരു ആശ്വാസമാണ്.
  4. പ്രായമേറുംതോറും പൂര്‍വാധികം ശക്തിയോടെയായിരിക്കും ഇവന്‍ വരുന്നത്.
  5. ചിക്കന്‍ പോക്സ് വന്നാല്‍ നന്നായി വെള്ളം കുടിക്കണം.
  6. കലാമിന്‍ / കലാഡ്രില്‍ ലോഷന്‍ ചൊറിച്ചിലുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാം.
  7. കഠിന ജോലികള്‍ ചെയ്യുന്നവര്‍ക്കു ഇതു വന്നാല്‍ പെട്ടന്നു തന്നെ മാറിപ്പോകുന്നതായി കണ്ടിട്ടുണ്ട്. അതില്‍ നിന്നും ആരോഗ്യമുള്ളവരെ ഇത് കാര്യമായി അലട്ടാറില്ലെന്നു തോന്നുന്നു.
  8. ഒരാള്‍ക്ക് ചികന്‍പോക്സ് വന്നുവെന്ന് വെച്ച് വീട്ടിലെല്ലാവര്‍ക്കും വരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
  9.രോഗി ഇടക്കിടെ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.
  10. ചിക്കന്‍പോക്സ് വന്നാല്‍ ശരീരത്തിലെ ദുഷിപ്പുകള്‍ മാറിക്കിട്ടുമെന്ന് കേട്ടിട്ടുണ്ട്. അത് എത്രമാത്രം ശാസ്ത്രീയമാണെന്നറിയില്ല.

 9. അനില്‍ശ്രീ... said...

  ശ്രീ, എല്ലാം ഭേദമായി എന്ന് കരുതുന്നു. എങ്കിലും ക്ഷീണം കാണും എന്നറിയാം.

  പിന്നെ രോഗലക്ഷണങ്ങള്‍ പുറത്ത് കാണുന്നതിനു മുമ്പ് തന്നെ (അതായത് കുമിളകള്‍ കാണുന്നതിനു മുമ്പ് തന്നെ) "രോഗി" ഒരു കാരിയര്‍ ആണ് എന്നാണ് എന്റെ അറിവ്. അതുപോലെ ആദ്യത്തെ അഞ്ചു ദിവസം എന്ന പോലെ രോഗം കുറഞ്ഞിട്ട് അഞ്ചു ദിവസത്തോളം ഇയാള്‍ 'കാരിയര്‍' ആയിരിക്കും. ഈ സമയവും രോഗം പടരാന്‍ സാധ്യത ഉണ്ടെന്നാണ് അറിഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ വിവരമുള്ള ഡോക്ടര്‍മാര്‍ ആരെങ്കിലും തിരുത്തട്ടെ അല്ലേ?

  ഇങ്ങനെ കാരിയേര്‍ ആയുള്ളവരുമായി ഇടപെടേണ്ടി വരുമ്പോള്‍ വിറ്റാമിന്‍ C അടങ്ങിയ എന്തെങ്കിലും ഒക്കെ കഴിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഉദാഹരണത്തിനു നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്. (രോഗി അല്ല, ഇടപെടുന്ന ആള്‍). അപ്പോള്‍ ശരീരത്തിന് രോഗത്തെ പ്രതിരോധിക്കാന്‍ ഉള്ള കഴിവ് ഇത്തിരി കൂടും.

  നമുക്കൊക്കെ വന്നാല്‍ എങ്ങനെ എങ്കിലും സഹിക്കാം. പക്ഷേ നവജാത ശിശുക്കള്‍ക്കും, കൊച്ചു കുട്ടികള്‍ക്കും വന്നാലത്തെ അവസ്ഥ ഇത്തിരി കട്ടി ആണ്.

 10. രാജ്‌ said...

  Relevant one. In Some places it did create a feeling like a ‘vaidyan’ tells.
  Eg: അസുഖം ഭേദമാകും വരെ മാംസാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിയ്ക്കുന്നതാണ് നന്ന്.

  Sreevallabhan’s and Kuttanmenon’s comments are notable.

  Well done.

  Sreeyude 'Sree'ykku kuravonnum vannilla ennu pratheekshikkunnu. :)

 11. ബഷീര്‍ വെള്ളറക്കാട്‌ said...

  ശ്രീ..

  താങ്കളുടെ അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു.. അസുഖമൊക്കെ മാറിയല്ലോ..

  എനിയ്ക്കും പിടിപെട്ടിട്ടുണ്ട്‌.. കാര്യമായി തന്നെ... അന്നൊക്കെ ആളുകള്‍ വളരെ ഭീതിയോടെയാണു കണ്ടിരുന്നത്‌..

  വീട്ടില്‍ എല്ലാവര്‍ക്കും വന്നു. എനിയ്ക്കാണു കാര്യമായി ബാധിച്ചത്‌.. ഇന്നും അതിന്റെ ഒരു ചറിയ പാട്‌ മായാതെ ഉണ്ട്‌..

  ഈ അസുഖവുമായി അന്തവിശ്വാസങ്ങള്‍ ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ട്‌..

  ആരോഗ്യം മുഴുവനായി വീണ്ടെടുത്ത്‌ ഒരു ആനയെ തളയ്ക്കാന്‍ അല്ലിങ്കില്‍ ഒരു ചേരയെ പിടിയ്ക്കാന്‍ കഴിയട്ടെ എന്ന ആശംസിക്കുന്നു..

 12. ഫസല്‍ said...

  ഉപകാരപ്രദമായ പോസ്റ്റ്..
  ആശംസകള്‍

 13. Sharu.... said...

  നല്ല പ്രയോജനപ്രദമായ പോസ്റ്റ്. നന്ദി ശ്രീ :)

 14. Rare Rose said...

  ഉപകാരപ്രദമായ പോസ്റ്റ് ശ്രീ...കുഞ്ഞുനാളിലേ ഈ രോഗം വന്നു കുറച്ചു കഷ്ടപ്പെട്ടിട്ടുള്ളതാ.....‍ഒരിക്കല്‍ വന്നവര്‍ക്കു പിന്നെ വരില്ല എന്ന ഉറപ്പിന്മേല്‍ സന്തോഷിച്ചിരിക്കുന്നു...എന്തായാലും അസുഖം ഒക്കെ ഭേദമായി ബൂലോഗത്തേക്ക് ‍ തിരിച്ചെത്തിയല്ലോ....ആശംസകള്‍...:)

 15. കാന്താരിക്കുട്ടി said...

  ശ്രീ :- വളരെ നല്ല പോസ്റ്റ്..അസുഖം നന്നായി മാറി എന്നു കരുതട്ടെ.. ആരൊഗ്യം ശരിക്കും വീണ്ടുകിട്ടി എന്നു വിചാരിക്കുന്നു..എനിക്കു ഇതേ വരെ വന്നിട്ടില്ല ഈ അസുഖം..പക്ഷേ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എന്റെ ഹസിനു വന്നു..അദ്ദേഹം ഒറ്റക്കു കുവൈറ്റില്‍ ...വായിലൊക്കെ കുമിളകള്‍ വന്നു എന്നു പറഞ്ഞു.എല്ലാ ദിവസവും കുളിക്കുമായിരുന്നു..നാട്ടില്‍ ആണെങ്കില്‍ എല്ലാ ദിവസവും കുളിക്കാന്‍ സമ്മതിക്കുമോ പഴമക്കാര്‍ ? എനിക്കറിയില്ല..എനിക്കു വരല്ലെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു..വീണു പോയാല്‍ ഭക്ഷണം ഉണ്ടാക്കി തരാന്‍ പോലും ആരും ഇല്ല..കുഞ്നു മക്കളേ കൊണ്ട് എന്താകാന്‍ ?

 16. തറവാടി said...

  അനില്‍‌ ശ്രീ പറഞ്ഞതിനോട് യോജിപ്പ് , രോഗാണു ഒരു ശരീരത്തില്‍ കയറിപ്പറ്റുമ്പോള്‍ ഏറ്റവും ശക്തനായിരിക്കും അവിടെ കൊടുത്തതിന് ശേഷം ( ഒന്ന്- രണ്ട് ദിവസം ) പുറത്തേക്ക് കൊടുക്കാന്‍ തുടങ്ങും , അതായത് ഈ സമയത്താണ് കാരിയറായി ആദ്യ ശരീരം പ്രവര്‍ത്തിക്കുന്നത്.

  ശരീരത്തില്‍ കയറിമൊത്തം കറങ്ങി കുമിളകളായി പൊന്തുന്നതാണ് രണ്ടാം ഘട്ടം ഏകദേശം ഒരാഴ്ച കഴിയുന്നതോടെ കുമിളകളുടെ പൊന്തല്‍ തുടങ്ങും, നാല് അഞ്ച് ദിവസം (ഒരാഴ്ചവരെ ) തുടരും പിന്നീട് കുമിളകള്‍ പൊട്ടും/ ചുരുങ്ങും , നാലാം ഘട്ടം ഉണങ്ങും , ഇതാണതിന്‍റ്റെ ഒരു രീതി.

  ചൊവ്വാ - വെള്ളിയുടെ കാര്യം ,

  ഈ രണ്ട് ദിവസങ്ങളാണ് ഒരാഴ്ചയുടെ ഇട നിലങ്ങള്‍ ( ചൊവ്വ കഴിഞ്ഞാല്‍ രണ്ട് ദിവസം കഴിഞ്ഞ് വെള്ളി , മൂന്ന് ദിവസം കഴിഞ്ഞ് വെള്ളിയും! ) , ഈ രോഗത്തിന്‍‌റ്റെ ഓരോ ഘട്ടവും ഏകദേശം ഒരാഴ്ചയാണ് , സത്യത്തില്‍ കുമിള ഇതൊന്നുമല്ലാത്ത ദിവസമായിരിക്കും പൊന്തിയിരിക്കുക , കാണുന്നത് ഇതിലേതെങ്കിലും ഒരു ദിവസമായിരിക്കും :) ,ഇടയിലുള്ള ദിവസം കണ്ടാല്‍ പറയും ' കഴിഞ്ഞ ചൊവ്വ/വെള്ളി യായിരിക്കും ആദ്യത്തെകുമിള പൊന്തിയതെന്ന്!

 17. തറവാടി said...

  അയ്യോ ശ്രീ മറന്നു നല്ല പോസ്റ്റ് , പിന്നെ മേല്‍ വേദനയൊക്കെ കുറഞ്ഞോ?

 18. ശിവ said...

  കുറിപ്പ് നന്നായി...

 19. ::സിയ↔Ziya said...

  നല്ല പൊസ്റ്റ്...
  അസുഖമൊക്കെ മാറി ഉന്മേഷവാനായി എന്നു കരുതുന്നു...

  ആയുരാരോഗ്യാശംസകള്‍ !

 20. ഭൂമിപുത്രി said...

  ശ്രീയുടെ പോസ്റ്റുകള്‍ കാണാനില്ലല്ലൊ എന്ന് ആലോചിച്ചു ഇടയ്ക്ക്.
  ക്ഷീണമൊക്കെമാറി സ്മാറ്ട്ടായല്ലൊ,അല്ലെ?

  കുട്ടീലേ ഈ അസുഖം വരുകയാണ്‍ നല്ലതു,എന്നാല്‍ mild ആയിവന്ന് പോകുമെന്നും,പ്രായമായിട്ട് വന്നാല്‍ കൂടുതല്‍ കടുപ്പമായിരിയ്ക്കും എന്നും,അതുകൊണ്ട് പാശ്ചാതരാജ്യങ്ങളിലൊക്ക് അമ്മമാറ് കുഞ്ഞികുട്ടികളെ ഇതുവന്ന്കിടക്കുന്നവരുടെ അടുത്തുകൊണ്ട്പോകുമെന്നും ഒക്കെ കേട്ടിട്ടുണ്ട്...
  എത്രത്തോളം ശരിയാണെന്നറിയില്ല.

  ഞാനെതായാലും ഒരു പ്രതിരോധ വാക്സിനെടുത്തിട്ടുണ്ട്-കഷ്ട്ടപ്പാടോറ്ത്തിട്ടേയ് :)

 21. Ranjith chemmad said...

  ശ്രീ,
  ബൂലോകത്ത് കാണാഞ്ഞതില്‍ ഒരു വിഷമമുണ്ടായിരുന്നു.
  അസുഖമാണെന്നറിഞ്ഞിരുന്നില്ല.
  പൂറ്ണ്ണാരോഗ്യത്തിനായ്
  പ്രാറ്ഥനയോടെ
  രണ്‍ജിത് ...

 22. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  ചിക്കന്‍പോക്സ് വന്നാല്‍ മരുന്ന് കഴിക്കുന്നത് അധികവും കണ്ടിട്ടില്ല.
  നഗരങ്ങളില്‍ ആവശ്യമായി വന്നേയ്ക്കാം. നാട്ടിന്‍പുറങ്ങളില്‍ അതിന്റെ ആവശ്യമില്ലെന്നു തോന്നുന്നു

  ഒരു പ്രത്യ്യേകറൂമില്‍ രോഗിയ്ക്ക് വേണ്ടി മാറ്റി വെയ്ക്കണം. എരിവ് പുളി ഉപ്പ് ഒന്നും പാടീല്ല എന്നു മാത്രമല്ല, ആ വീട്ട്റ്റില്‍ക്കഴിയുന്നതും വറക്കലും പൊടിക്കലുമൊക്കെ ഒഴിവാക്കണം. കരിക്കിന്‍‌വെള്ളം, ചെറുപഴം എന്നിവ ധാരാളം കഴിക്കണം.

  വീടിനു പുറത്തേയ്ക്ക് ഒരു കാരണവശാലും ഇറങ്ങരുത്. വായന,എഴുത്ത് പാടില്ല

  സാധാരണ ചിക്കന്‍പോക്സ് 12 ദിവസത്തില്‍ മാറിത്തുടങ്ങും. അതിനുശേഷം മഞ്ഞള്‍ തേച്ച് കുളിക്കണം. അതു ഒരു 10 ദീവസത്തോളം തുടരണം.


  ലെവളെന്താ ഡോകറ്ററോ എന്നു ചോദിക്കണ്ട. എനിയ്ക്കും വന്നിരുന്ന്നു ഒരിക്കല്‍, അപ്പോ ഇങ്ങനൊക്കെ ആയിരുന്നു

 23. ഹരീഷ് തൊടുപുഴ said...

  എനിക്കും ഒരിക്കല്‍ പിടിപെട്ടിട്ടുണ്ട് ചിക്കന്‍പോക്സ്.
  കൂടുതല്‍ തണുപ്പ് ശരീരത്തില്‍ ആഗീകരണം ചെയ്യപ്പെടുകയാണെങ്കില്‍, ഈ അസുഖം പെട്ടന്നുതന്നെ ഭേദമായി കണ്ടിട്ടുണ്ട്.

 24. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  ശ്രിയെ കുറച്ചു കാണാതായപ്പോള്‍ ഞാന്‍ തിരക്കിയിരുന്നു അതെ കുറിച്ചു ഒരു പോസ്റ്റും ഇട്ടു
  എനിക്ക് ചിക്കന്‍ ഇതു വരെ വന്നിട്ടില്ല
  ഇവിടെ വച്ചെങ്ങാന്‍ വരല്ലെ എന്ന പ്രാര്‍ഥനയാണ്
  എതായാലും ഈ പോസ്റ്റ് വളരെ ഉപകാരപ്രദം

 25. നിരക്ഷരന്‍ said...

  ചില പാശ്ചാത്യ രാജ്യങ്ങളില്‍, ചിക്കന്‍ പോക്സ് വന്ന വീട്ടില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും കുട്ടികളേയും എല്ലാം വിളിച്ചുവരുത്തി പാര്‍ട്ടി നടത്താറുണ്ട്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ചെറുപ്രായത്തിലേ തന്നെ ഈ രോഗം വന്ന് പോകാന്‍ വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. പത്താം ക്ലാസ്സ് പരീക്ഷക്കാലത്തോ, കല്യാണത്തിന് ഒരാഴ്ച്ച ബാക്കിയുള്ളപ്പോഴോ, ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ റൌണ്ടില്‍ എത്തുമ്പോഴോ ചിക്കന്‍ പോക്സ് വരുന്നതിനേക്കാള്‍ ഭേദമല്ലേ ഈ നടപടി :)

  ദേവിയുടെ കടാക്ഷമാണെന്ന് ചിക്കന്‍ പോക്സ് എന്ന് പറയുമെങ്കിലും മലയാളി ആ ദേവീകടാക്ഷം ആര്‍ക്കും പങ്ക് വെയ്ക്കില്ല. ഓരോ രാജ്യങ്ങളില്‍ ഓരോ തരത്തില്‍!!!

  ശ്രീയുടെ പാടുകള്‍ എല്ലാം മാറിയെന്ന് കരുതുന്നു.

 26. Gopan (ഗോപന്‍) said...

  ശ്രീ വെല്‍ക്കം ബാക്ക്.
  ഉപകാരപ്രദമായ ഈ പോസ്ടിനു വളരെ നന്ദി.
  എനിക്കൊരു തവണ യെവന്‍ വന്നു പോയതാ.
  ആ സുഖം ആലോചിക്കുമ്പോള്‍ ഇന്നും ഒരു ലത് :)

 27. പൊറാടത്ത് said...

  ശ്രീ.. അസുഖം ഭേദമായി തിരിച്ചെത്തിയതില്‍ സന്തോഷം..

  എനിയ്ക്കും തമിഴ്നാട്ടില്‍ വന്ന് അധികം വൈകാതെ ഇത് കിട്ടിയിരുന്നു, പിന്നെ ഭാര്യയ്ക്കും മോള്‍ക്കും ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന ക്രമത്തില്‍..

  ഇവിടങ്ങളില്‍ കുളിയ്ക്കുന്നതിന് വെള്ളം ചൂടാക്കുന്നത് തീയിലല്ല, വെയിലത്താണ്. നല്ല വെയിലത്ത് വേപ്പില ഇട്ട് വെച്ച വെള്ളം, പകല്‍ മുഴുവന്‍ വെയിലില്‍ ചൂടായി, പിന്നീട് തണുത്തതിന് ശേഷമാണ് കുളി.

  അസുഖം വന്ന് മൂന്നാം നാള്‍ മുതല്‍ ഇങ്ങനെ കുളിച്ചതുകൊണ്ടായിരുന്നോ എന്നറിയില്ല, ഭാര്യയുടെയും മകളുടെയും അസുഖം വേഗം തന്നെ മാറികിട്ടി. കാര്യമായ പാടുകളും ഉണ്ടായിരുന്നില്ല..
  പിന്നെ, കുളിയ്ക്കുമ്പോള്‍ കുമിളകള്‍ പൊട്ടാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ദിയ്ക്കണം. സോപ്പൊന്നും തേയ്ക്കുകയും വേണ്ട..കുളികഴിഞ്ഞ്, വെള്ളം ഒരു ടവല്‍ കൊണ്ട് പതുക്കെ ഒപ്പിയെടുക്കുക.

 28. ശ്രീ said...

  ശ്രീനന്ദ ചേച്ചീ...
  സ്വാഗതം. ശരിയാണ്. വീട്ടിലെ സ്ത്രീകള്‍ക്കു വന്നാല്‍ കഷ്ടം തന്നെയാണ്.
  മേനോന്‍ ചേട്ടാ...
  ഇത്ര വിശദമായ കമന്റിനു നന്ദി. ഈ അറിവുകള്‍ പലര്‍ക്കും പ്രയോജനപ്പെടുമെന്നു കരുതാം. :)
  അനില്‍‌ശ്രീ മാഷേ...
  സ്വാഗതം. ആരോഗ്യം ഭേദപ്പെട്ടു വരുന്നു.
  ഈ വിശദമായ കമന്റിനു നന്ദി കേട്ടോ.
  രാജ് മാഷേ...
  കമന്റിനു നന്ദി കേട്ടോ. :)
  ബഷീര്‍ക്കാ...
  ശരിയാണ്. ഇതുമായി ബന്ധപ്പെട്ട് കുറേ അന്ധവിശ്വാസങ്ങള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. പിന്നെ, ഇപ്പോ ആനയെ പോയിട്ട് ഒരു ആടിനെ പിടിയ്ക്കാനുള്ള ആരോഗ്യം പോലുമില്ല. ;) കമന്റിനു നന്ദീട്ടോ.
  ഫസല്‍...
  കമന്റിനു നന്ദി.
  ഷാരു...
  കമന്റിനു നന്ദി.
  റോസ്...
  കമന്റിനും ആശംസകള്‍ക്കും നന്ദി.
  കാന്താരി ചേച്ചീ...
  ഒരിയ്ക്കല്‍ വന്നു പോകുന്നതു നല്ലതാണ്, പരിപാലിയ്ക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍. ചിലര്‍ക്ക് കുറേ കുമിളകള്‍ വരും. എനിയ്ക്കും വായിലെല്ലാം വന്നിരുന്നു. ഭക്ഷണം കഴിയ്ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. പിന്നെ, ഇപ്പോള്‍ നാട്ടിലും രണ്ടു നേരവും കുളിയ്ക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിയ്ക്കുന്നുണ്ട്, ഈ കുമിളകള്‍ പൊട്ടിപ്പോകാതെ നോക്കണം എന്നു മാത്രം. കമന്റിനു നന്ദി കേട്ടോ. :)
  തറവാടി മാഷേ...
  ശരിയായിരിയ്ക്കാം. നാട്ടില്‍ എല്ലാവരുടേയും ഒരു വിശ്വാസം കൂടി ആയിരിയ്ക്കാം ചൊവ്വ/വെള്ളി ദിവസങ്ങളുടെ കാര്യം. വിഞ്ജാനപ്രദമായ കമന്റിനു നന്ദി. ക്ഷീണം ഇപ്പോഴും കുറേശ്ശേ ഉണ്ട്, നന്ദി :)
  ശിവ...
  നന്ദി.
  സിയച്ചേട്ടാ...
  കമന്റിനും ആശംസകള്‍ക്കും നന്ദി. :)

 29. Areekkodan | അരീക്കോടന്‍ said...

  നല്ല പോസ്റ്റ്

 30. ശ്രീ said...

  ഭൂമിപുത്രി...
  നന്ദി. ഇപ്പോള്‍ ഉഷാറായി വരുന്നു :)
  ശരിയാണ്. കുട്ടികള്‍ക്ക് ഈ ആസുഖം കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയില്ല. നേരെ മറിച്ച് പ്രായമായവരെ കൂടുതല്‍ വിഷമിപ്പിയ്ക്കുകയും ചെയ്യും. എന്തായാലും അസുഖം വരാതിരിയ്ക്കട്ടെ. കമന്റിനു നന്ദി.
  രഞ്ജിത് മാഷേ...
  കമന്റിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. :)
  പ്രിയാ...
  വളരെ ശരിയാണ്. രോഗിയുള്ള വീട്ടില്‍ വരക്കലും പൊടിയ്ക്കലും മാത്രമല്ല, എണ്ണ ഉപയോഗിച്ചുള്ള പാചകം പോലും ഒഴിവാക്കാറുണ്ട്. ഈ വിശദമായ കമന്റിനു നന്ദീട്ടോ. :)
  ഹരീഷ് മാഷേ...
  ശരിയാണെന്നു തോന്നുന്നു. അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. കമന്റിനു നന്ദി. :)
  അനൂപ് മാഷേ...
  ആ പോസ്റ്റ് കണ്ടിരുന്നു, നന്ദി. അസുഖം വരാതിരിയ്ക്കാന്‍ ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു. :)
  നിരക്ഷരന്‍ ചേട്ടാ...
  ശരിയാണ്. ആദ്യമേ വന്നു പോകുന്നതാണ് നല്ലത്. സത്യത്തില്‍ കഴിഞ്ഞ വര്‍ഷം നാട്ടിലായിരിയ്ക്കുമ്പോള്‍ ചിലര്‍ക്ക് ചിക്കന്‍പോക്സ് ആണെന്നറിഞ്ഞ് ഞാനും ആ വഴിയ്ക്കൊക്കെ പോയിരുന്നു. അന്നു തന്നെ ഇതങ്ങ് വന്നു പോകുന്നെങ്കില്‍ പോയ്ക്കോട്ടെ എന്ന് കരുതി. പക്ഷേ, ഇവിടെ വച്ചാണ് എനിയ്ക്കു പണി കിട്ടിയത്. :( ഇപ്പോഴും പാടുകള്‍ എല്ലാമുണ്ട്. അത് മാറാന്‍ കുറച്ചു സമയമെടുക്കുമല്ലോ. എന്തായാലും കമന്റിനു നന്ദി. :)
  ഗോപന്‍ മാഷേ...
  കമന്റിനു നന്ദി. ഒരിയ്ക്കല്‍ വന്നു പോയതു കൊണ്ട് ഇനി പേടിയ്ക്കേണ്ട. :)
  പൊറാടത്ത് മാഷേ...
  വിശദമായ ഈ കമന്റിനു നന്ദി കേട്ടോ. :)
  അരീക്കോടന്‍ മാഷേ...
  കമന്റിനു നന്ദി. :)

 31. അനൂപ് തിരുവല്ല said...

  നല്ല പോസ്റ്റ്

 32. Sands | കരിങ്കല്ല് said...

  ഈ ചൊവ്വ വെള്ളി ദിവസങ്ങളില്‍ ആണു്‌ അധികം എന്നു പറയുന്നതു്‌ ലേശം അന്ധവിശ്വാസമല്ലേ ശ്രീ....

 33. നന്ദകുമാര്‍ said...

  നന്നായി ശ്രീ ഇങ്ങിനെയൊരു പോസ്റ്റ്. ചൊവ്വ, വെള്ളി കാര്യത്തില്‍ വിയോജിപ്പുണ്ട് ട്ടോ:-) (ശ്രീയുടെ അനുഭവമാകാം, എന്നാലും ഇതുപോലൊരു വിഷയത്തില്‍ ധാരണകള്‍ക്കുപരി അന്വേഷണവും റഫറന്‍സും നല്ലതാണ്)
  എനിക്കു ചെറുപ്പത്തിലേ വന്നു പോയതുകൊണ്ട് ശ്രീയുടെ പോസ്റ്റ് വായിക്കാന്‍ പേടിയുണ്ടായില്ല, അല്ലെങ്കില്‍ കുറേ മാറിയിരുന്നേ ഇതു വായിക്കുകയുള്ളൂ വെറുതെ അസുഖം വാങ്ങി വെയ്ക്കുന്നതെന്തിനാ :-)

  :-( ഇമ്മടെ ബ്ലോഗിലേക്കൊക്കെ വരാം ഇടക്ക് :-(

 34. മൂര്‍ത്തി said...

  പൂര്‍ണ്ണമായും സുഖപ്പെടട്ടെ...സൂരജ് ഈ വഴി വന്നിരുന്നെങ്കില്‍ കുറച്ച് വിവരം ലഭിച്ചേനെ.

 35. തസ്കരവീരന്‍ said...

  ഓഹൊ അതാ അല്ലെ കാണാതിരുന്നത്?
  സുഖമായി എന്ന് വിശ്വസിക്കുന്നു!
  "കൂടുതല്‍ പേര്‍ക്കും ചൊവ്വ- വെള്ളി ദിവസങ്ങളിലാണ് ആദ്യമായി രോഗ ലക്ഷണങ്ങള്‍ കണ്ടു വരാറുള്ളത്"?
  അമ്മന്‍ വിളയാട്ട്?
  അറിവിന് നന്ദി, ശ്രീ... എനിക്ക് ഇതു വരെ വന്നിട്ടില്ല. എന്നെങ്കിലും പ്രയോജനപ്പെട്ടാലോ?

  "എനിക്കു ചെറുപ്പത്തിലേ വന്നു പോയതുകൊണ്ട് ശ്രീയുടെ പോസ്റ്റ് വായിക്കാന്‍ പേടിയുണ്ടായില്ല, അല്ലെങ്കില്‍ കുറേ മാറിയിരുന്നേ ഇതു വായിക്കുകയുള്ളൂ"
  നന്ദകുമാരാ, ഭയങ്കര ധൈര്യം തന്നെ!

 36. ചന്ദൂട്ടൻ [Kiran Chand] said...

  എനിക്കും ചിക്കൻപോക്‌സ് വന്നിരുന്നു. അത് എം.സി.ഏയ്ക്ക് പഠിക്കുമ്പോളായിരുന്നു. അതൊരു വല്ല്യ കഥയാ. എന്റൊരു റൂംമേറ്റായിരുന്നു അതിന്റെ റീറ്റൈൽ ഡിസ്റ്റ്രിബ്യൂഷൻ ഞങ്ങൾക്കിടയിൽ നിർവഹിച്ചത്! പിന്നീട് അസുഖം മാറി ഞങ്ങളെല്ലാം തിരിച്ചുവന്നിട്ടും അവന്റെ മാറിയിരുന്നില്ല.

  ഒന്നാലോചിച്ചുനോക്കൂ, 40 പേരുള്ള ഒരു ക്ലാസിലെ 9 പേർ ഒരു മുറിയിൽനിന്നും വരുന്നു. ഈ ഒമ്പതുപേർക്കും ഒറ്റയടിയ്ക്കാണ് ഈ ഭാഗ്യമുണ്ടായത്. ആ മൂന്നാഴ്ച ക്ലാസ് കാലിയായിരുന്നൂന്ന് സാരം

  എന്തായാലും ശ്രീ സ്മാർട്ടായി തിരിച്ചെത്തീലോ; നന്നായി

 37. കിനാവ് said...

  നല്ല പോസ്റ്റ്. ആ ചൊവ്വ വെള്ളി അന്ധവിശ്വാസമൊഴികെ ബാക്കിയെല്ലാം ഇന്‍ഫര്‍മേറ്റീവ്.

 38. തോന്ന്യാസി said...

  കഴിഞ്ഞ വര്‍ഷം ഊട്ടിയില്‍ ജോലിചെയ്തിരുന്ന കാലത്തായിരുന്നു എനിക്ക് ചിക്കന്‍ പോക്സ് വന്നത്.

  അമ്മന്‍ പിടിച്ചു കിടന്ന എന്നെക്കാണാന്‍ നല്ലവരായ അയല്‍‌വാസികള്‍ വേപ്പിലയും പഴങ്ങളുമായി വന്നത് വളരെ സന്തോഷം പകരുന്ന ഓര്‍മയാണ്.ജോലിക്കു പോകാതെ ഫ്രൂട്സും അടിച്ചു ഒരു മൂ‍ലക്കു കീടന്നിരുന്നതോര്‍ക്കുമ്പോ ഇപ്പഴും കുളിരു കോരും....

  അവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണെന്നു തോന്നുന്നു മൂന്നാം ദിവസം നിശ്ശേഷം മാറി....

 39. P.R said...

  അതു ശരി, അപ്പോളതായിരുന്നു കാര്യം ലേ..
  എന്തു പറ്റിയെന്നു വിചാരിച്ചിരിയ്ക്കായിരുന്നു..:)
  നല്ല പോസ്റ്റ്, അസുഖായിട്ടും ഒരു റിസേര്‍ച്ച് നടത്തീലോ..

  പിന്നേയ്, എനിയ്ക്കു രണ്ടാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ വന്നിരുന്നതു കൊണ്ട്, ഇവിടെ അച്ഛനും മക്കള്‍ക്കും വന്നപ്പോള്‍ എനിയ്ക്കു മാത്രം വന്നില്ലാന്നാണെന്റെ അനുഭവം. രണ്ടാമതു വന്ന വാര്‍ത്തയും വിരളമായി കേട്ടിട്ടുണ്ട്.

  പിന്നെ, കുട്ടികള്‍ക്ക് വന്നു പോകുന്നതു തന്നെയാണ് ഭേദം, അവര്‍ക്കും നമ്മള്‍ക്കും കുറച്ച് ബുദ്ധിമുട്ടാവുമെങ്കിലും.
  ഇവിടെ ഇപ്പോള്‍ ചിക്കന്‍ പോക്സിനും വാക്സിനേഷന്‍ ഉണ്ട്, പക്ഷെ ഞങ്ങള്‍ രണ്ടു പേര്‍ക്കും എടുത്തില്ല, വന്നു പൊക്കോട്ടെ എന്നൊരു വിദഗ്ദ്ധോപദേശത്തെ തുടര്‍ന്ന്...

  ദിവസം കുളി ഇവിടെ അനുവദനീയമാണ്.
  ഇവിടെ മൂന്നു പേര്‍ക്കും അത്രയധികം പൊന്തുകയുണ്ടായില്ല.

  ഇനി, മുതിര്‍ന്നവര്‍ക്കു വരുമ്പോള്‍, സംശയം തോന്നിയ അന്നു തന്നെ ആന്റി വൈറല്‍ ഗുളീക കഴിച്ചാല്‍ കൂടുതല്‍ ശക്ത്മായി വരുന്നത് കുറയ്ക്കുമല്ലോ, പക്ഷെ അതിനെ വേറെയൊരു ‘വശം’ ഇവിടെ വ്യാപകമായി കേള്‍ക്കുന്നു, അങ്ങനെയാവുമ്പോള്‍ മുഴൂവനും പൊന്തിത്തീരില്ല എന്ന്.. അത് ശരീരത്തില്‍ അടക്കി വെയ്ക്കല്‍ ആണെന്ന്.. പിന്നേയും വരാനുള്ള സാദ്ധ്യതയുണ്ടെന്നു ധ്വനി.
  അങ്ങനെയില്ലെന്നു ഡോക്റ്റര്‍ പറഞ്ഞത്തു കൊണ്ട്, അങ്ങനെയാവില്ലെന്നു ഞാന്‍ കരുതുന്നു. ആധികാരികമായി ആര്‍ക്ക്കെങ്കിലുമൊന്ന് പറയാനായാല്‍ നന്നായിരിയ്ക്കും, ഒരാശ്വാസത്തിന്.

  ചൊവ്വ, വെള്ളിയെ കുറിച്ച് ഞാനും കെട്ടിട്ടുണ്ട്, പക്ഷെ ശ്രീയുടെ പോസ്റ്റില്‍ അങ്ങനൊന്ന് കണ്ടില്ലല്ലോ‍.. എഡിറ്റ് ചെയ്തോ?
  അതൊരു “നാട്ട് നടപ്പ്” ആണന്നേ ശ്രീ, തറവാടി പറഞ്ഞതു തന്നെയാണ് പലപ്പോഴും സംഭവിയ്ക്കുന്നതെന്ന്നെനിയ്ക്കും തോന്ന്നിയിട്ടുണ്ട്.

  തമിഴ് നാട്ടില്‍, ഇതു വന്ന വീടുകളില്‍ ദേവിയെ സ്വീകരിയ്ക്കാന്‍ ഏതോ ഇലകളോക്കെ കെട്ടി ത്തൂക്കിയീടും. പിന്നെ, കൂടുതലുണ്ടോ, മാറിയോ, കുളിച്ചോ, ഈ വക കുശലാ‍ന്വേഷണങ്ങളൊന്നും പാടില്ലെന്നും അവിടെ ചിലര്‍ വിശ്വസിയ്ക്കുന്നുണ്ട്.
  എനിയ്ക്കങ്ങനെയൊരബദ്ധം പറ്റിയിട്ടുണ്ട്, പണ്ട്.. അതാ പറഞ്ഞേ...:) സ്നേഹാന്വേഷണം, ഒരു ദ്രോഹാന്വേഷണം ആയിപ്പോയി!

  ഏതായാലും ശ്രീയോട് വിസ്തരിച്ചു ചോദിയ്ക്കുന്നു,
  അസുഖം വന്നപ്പോള്‍ ശുശ്രൂഷിയ്ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ?
  ലീവ് കിട്ടിയില്ലേ?
  വല്ലാതെ പോളങ്ങളായി പൊന്തിയോ?
  ചൊറിച്ചില്‍ ഉണ്ടായിരുന്നുവോ?
  അല്ല, കുളിച്ചില്ലേ?

 40. അത്ക്കന്‍ said...

  ശ്രീ..,
  വളരെ നന്നായി ഈ പോസ്റ്റ്. വളരെ ഉപകാരപ്രദം .

 41. കൃഷ്ണ said...

  ശ്രീ ,വളരെ ഉപകാരപ്രദമായ പോസ്റ്റ് ,ഇവിടെ UAE ഇപ്പോള്‍ CP ഉടെ സമയമാണ് .എനിക്കും ഇതു ഇതുവരെ വന്നിട്ടില്ല ,പ്രതിരോധ മരുന്നു (ഹോമിയോ) കഴിക്കുന്നുണ്ട് ഇപ്പോള്‍

 42. My......C..R..A..C..K........Words said...

  dr. aakaamaayirunnu..sramichoode...

 43. ശ്രീ said...

  അനൂപേട്ടാ...
  കമന്റിനു നന്ദി. :)
  സന്ദീപ്...
  ചൊവ്വ/വെള്ളി ദിവസങ്ങളുടെ കാര്യം എത്രത്തോളം ശരിയാണെന്നറിയില്ല. എന്റെ അനുഭവത്തില്‍ കൂടുതല്‍ പേര്‍ക്കും ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യം കണ്ടത് വെള്ളിയാഴ്ചകളിലായിരുന്നു. കമന്റിനു നന്ദി.
  നന്ദേട്ടാ...
  ചൊവ്വ/ വെള്ളി കാര്യത്തില്‍ ഞാനും ബലം പിടിയ്ക്കുന്നില്ല്ലാട്ടോ. നാട്ടില്‍ അങ്ങനെയൊരു വിശ്വാസമുണ്ടെന്നു മാത്രം. പിന്നെ, ഇതെപ്പറ്റി ആധികാരികമായ ഒരു പോസ്റ്റല്ല ഇതെന്ന് ഞാനാദ്യമേ പറഞ്ഞല്ലോ. റെഫര്‍ ചെയ്ത് എഴുതാനൊന്നും മിനക്കെട്ടില്ല. പിന്നെ, നന്ദപര്‍വ്വത്തിലും കയറാറുണ്ട് ട്ടോ :)
  മൂര്‍ത്തി മാഷേ...
  ആശംസകള്‍ക്കു നന്ദി. അതെ, സൂരജ് മാഷ് ഈ വഴി വന്നിരുന്നെങ്കില്‍ കുറേക്കൂടി നല്ല വിശദീകരണം കിട്ടിയേനെ...
  തസ്കരവീരാ...
  വരാതിരിയ്ക്കാന്‍ പ്രാര്‍ത്ഥിയ്ക്കാം. എന്തായാലും ഇത് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
  ചന്ദൂട്ടാ...
  ഹൊ! ഒറ്റയടിയ്ക്ക് ഒരു റൂമിലെ 9 പേര്‍ക്കും വരുന്നത് കഠിനം തന്നെ. കമന്റിനു നന്ദീട്ടോ.
  കിനാവ് മാഷേ...
  കമന്റിനു നന്ദി. :)
  തോന്ന്യാസീ...
  മൂന്നാം ദിവസം മാറിയെന്നത് അത്ഭുതം തന്നെ. ചിലപ്പോള്‍ അവിടുത്തെ കാലാവസ്ഥയുടെ ആകാം. കമന്റിനു നന്ദി. :)
  പി. ആര്‍. ചേച്ചീ...
  ഈ അസുഖം കാരണം രണ്ടാഴ്ച കിടപ്പിലായിരുന്നു. അതാണ് കാണാതിരുന്നത്. ഓര്‍മ്മിച്ചതിനു നന്ദീട്ടോ. :)
  ഒരിയ്ക്കല്‍ വന്നിട്ടുള്ളവര്‍ക്ക് പിന്നെയും വരാന്‍ സാധ്യത കുറവാണെന്നാണ് കേല്‍ക്കുന്നത്. ഇനി വന്നാലും കാര്യമായി വരില്ലത്രെ. പിന്നെ, എല്ലായിടത്തും പറഞ്ഞു കേള്‍ക്കാറുണ്ട് കുട്ടിക്കാലത്ത് തന്നെ ഇത് വന്നു പോകുന്നതാണ് നല്ലതെന്ന്. കുട്ടികള്‍ക്ക് ഇതിന്റെ കാഠിന്യം കാര്യമായി അനുഭവപ്പെടില്ല എന്നു പറഞ്ഞു കേള്‍ക്കുന്നു. പിന്നെ, പ്രതിരോധ വാക്സിന്‍ കഴിച്ചിട്ടും അസുഖം വന്നാല്‍ പെട്ടെന്ന് പൊന്തി തീരില്ല എന്ന് തന്നെ ആണ് എന്റെയും അറിവ്. എന്റെ ഒരു സുഹൃത്ത് പ്രതിരോധ മരുന്ന് കഴിച്ചിട്ടും ഈ അസുഖം വന്നു. അവന് ദേഹം മുഴുവന്‍ കുമിളകള്‍ വരാന്‍ ഒരാഴ്ചയിലധികം സമയമെടുത്തു. മാറാന്‍ ഏതാണ്ട് മൂന്നാഴ്ചയിലധികം സമയവും.
  പിന്നെ കുമിളകള്‍ പൊട്ടാതെ 2 നേരം കുളിയ്ക്കുന്നത് നല്ലതാണെന്നു തന്നെയാണ് മിക്കവരുടേയും അനുഭവം. പിന്നെ, ചൊവ്വ/വെള്ളി വിശ്വാസത്തെ കുറിച്ചും ഞാന്‍ കേട്ടിട്ടുള്ളതാണ് എഴുതിയിരിയ്ക്കുന്നത്.
  തമിഴ് നാട്ടുകാര്‍ക്ക് ഇത് ഒരു ആഘോഷമാണെന്ന് ഞാനും കേട്ടിട്ടുണ്ട്. :)
  പിന്നെ, എന്നോട് ചോദിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി: എനിയ്ക്കു കാര്യമായി തന്നെ വന്നിരുന്നു. വായ്ക്കകത്തു വരെ. ലീവ് കിട്ടി, രണ്ടാഴ്ച നാട്ടിലായിരുന്നതിനാല്‍ അമ്മയും അച്ഛനും തന്നെയാണ് ശുശ്രൂഷിച്ചത്. ഭാഗ്യത്തിനു ചൊറിച്ചില്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂന്നു നാലു ദിവസം കഴിഞ്ഞിട്ടാണ് കുളിച്ചത്. ഇപ്പോള്‍ തിരിച്ചെത്തിയിട്ട് ഒരാഴ്ചയായി. ക്ഷീണമെല്ലാം മാറി വരുന്നു.
  എന്തായാലും വിശദമായ കമന്റിനു നന്ദി, ചേച്ചീ. :)
  അത്‌ക്കന്‍ മാഷേ...
  കമന്റിനു നന്ദി. :)
  കൃഷ്ണ മാഷേ...
  സ്വാഗതം. അസുഖം വരാതിരിയ്ക്കാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. കമന്റിനു നന്ദി. :)
  My......C..R..A..C..K........Words...
  ആക്കിയതാണോ മാഷേ... ;)
  എന്തായാലും കമന്റിനു നന്ദി. :)

 44. കിലുക്കാംപെട്ടി said...

  എന്തായാലും അസുഖം ഒക്കെ മാറി ആളു പൂര്‍വ്വാധികം ശക്തിയായി തിരിച്ചു വന്നതില്‍ വളരെ സന്തോഷം. എല്ലവരെയും പോലെ ഞാനും വിചാരിച്ചു ശ്രീ എവിടെ എന്നു.
  എല്ലാവരും ഒരുപാട് അറിവുകളും, അനുഭവങ്ങളും ഒക്കെ പങ്കു വച്ചു.അതൊക്കെ വായിച്ചപ്പോള്‍ ...
  ഞാനും പറയട്ടേ ശ്രീ...
  എനിക്കു ഒരു വെള്ളിയാഴ്ച്ച ആണു cp തുടങ്ങിയതു. അതു അസുഖം ആണ് എന്നു മനസ്സിലയതും ഇല്ല. രാവിലെ പതിവു പോലെ നടക്കാനിറങ്ങി, കൂടെ എന്റെ ഒരു ഒരു സുഹൃത്തും ഉണ്ടായിരുന്നു, അയാള്‍ ഡോക്ടര്‍ ആണ്. എന്നെ കണ്ടതും പറഞ്ഞു “എന്തിനാ cp വച്ചു നടക്കാനിറങ്ങിയതു എന്നു”.ഒരു ലക്ഷണങ്ങളും ഇല്ലായിരുന്നു... പിന്നെ ഒരു ആഘോഷം ആയിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.. വീട്ടിലെ അമ്മ കിടന്നു പോയാലത്തെ തമാശകള്‍ പിന്നെ പറയണോ?

 45. ഹരിശ്രീ said...

  ശോഭി,
  നിനക്ക് ചിക്കന്‍ പോക്സ് പിടിപെട്ടപ്പോഴേ വിചാരിച്ചിരുന്നു അത് ഒരു പോസ്റ്റാകുമെന്ന് ഇപ്രകരമല്ല ഞാന്‍ കരുതിയത് സ്വന്തം അവസ്ഥയെ പറ്റി എഴുതുമെന്നാണ് കരുതിയത്. എന്തായാലും പോസ്റ്റ് കൊള്ളാം.

  പിന്നെ ചിക്കന്‍ പോക്സ് ഉള്ളവര്‍ കുളിക്കുന്നതില്‍ അപാകത ഇല്ല. പക്ഷേ പനികൂടെ ഉണ്ടെങ്കില്‍ കുളി ഒഴിവാക്കണം.

  എനിക്കും ഒന്നര വര്‍ഷം മുന്‍പ് ചിക്കന്‍ പോക്സ് പിടിപെട്ടിരുന്നു. അതും ഇവിടെ ഷാര്‍ജയില്‍ വച്ച് ...

  :)

 46. ഹരിശ്രീ said...

  പിന്നെ വാക്സിന്‍ എടുത്താലും ചിക്കന്‍ പോക്സ് വരാന്‍ 10% സാദ്ധ്യത ഉണ്ട്. പക്ഷേ രോഗത്തിന്റെ കാദ്ഃന്യം കുറവായിരിയ്കും. അതായത് ഒന്നോ രണ്ടൊ കുമിളകള്‍ മാത്രമേ ദേഹത്ത് ഉണ്ടാകൂ മുന്ന് നാല് ദിവസങ്ങള്‍ കൊണ്ട് രോഗം മാറും.


  ( ഇത് പറയാന്‍ കാരണം എന്റെ ബോസ് വാസ്കിന്‍ എടുത്തിരുന്നു, 200 ദിര്‍ഹം ചിലവ് വന്നു . അദ്ദേഹം 6മാസം മുന്‍പാണ് ഇത് എടുത്തത് എങ്കിലും അദ്ദേഹത്തിന് ചിക്കന്‍ പോക്സ് ഒരു മാസം മുന്‍പ് പിടിപെട്ടിരുന്നു. പക്ഷേ ശക്തമായില്ല.)

  :)

 47. Shaf said...

  മലയാളികള്‍ക്കാണ് ചിക്കന്‍പോക്സ് അതികമായി കണുന്നത് എന്ന അഭിപ്രായം ഉണ്ടോ ?
  എന്റെ ഒരു സുഹൃത്തിന് അസുഖ്ം ബാധിചു അവന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പാക്കിസ്ഥാന്‍ മനേജര്‍ക്ക് ഇതിന്റെ രൂക്ഷത എത്ര പറഞിട്ടും മനസിലാകുന്നില്ല..പിന്നെ മറ്റോരു പാകിസ്ഥാനിയാണ് ‘ഇത് മലബാരികള്‍ക്കുണ്ടാകുന്ന പ്രത്യേക രോഗമാണ് എന്ന് പറഞ് പുള്ളിക്ക് മനസിലാക്കികോടുത്തത്..

 48. അഭിലാഷങ്ങള്‍ said...

  ങാഹാ... ചിക്കന്‍പോക്സൊക്കെ വന്ന് കുട്ടപ്പനായി അല്ലേ?

  “കണ്‍‌ഗ്രാജുലേഷന്‍സ്..!“

  ശ്രീ യുടെ അസാന്നിദ്ധ്യം ബൂലോകത്ത് ഞാനും ശ്രദ്ധിച്ചിരുന്നു.

  ഈ പോസ്റ്റ് വായിച്ച് വായിച്ച് “ചൊവ്വ- വെള്ളി ദിവസങ്ങളിലാണ് ആദ്യമായി രോഗ ലക്ഷണങ്ങള്‍ കണ്ടു വരാറുള്ളത്!” എന്ന ഭാഗത്തെത്തിയപ്പോള്‍ ഞാന്‍ ഒന്ന് സ്റ്റക്കായി! ദൈവമേ, പോസ്റ്റ് മാറിപ്പോയോ? ഇത് വല്ല “പ്രേതബാധ” യെപറ്റിയുള്ള പോസ്റ്റോ മറ്റോ ആണോ?.... കണ്‍‌ഫേം ചെയ്യാന്‍ ഒന്ന് സ്ക്രോള്‍ ചെയ്ത് ടൈറ്റില്‍ ഒന്നൂടെ വായിച്ചു... എന്നിട്ട് “ങേ!!??” എന്നൊരു ശബ്ദം എന്റെ അന്തരാത്മാവില്‍ നിന്ന് പുറപ്പെടുവിച്ചു! (ന്റമ്മേ... )

  ഓഫ് ടോപ്പിക്കേ:

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്ടിസ് (മഞ്ഞപ്പിത്തം) വന്ന് നല്ല ‘യല്ലോ ഫെല്ലോ‘ ആയിക്കിടക്കുന്ന മോഹിത് നായര്‍ എന്ന എന്റെ സുഹൃത്തിന്റെ അടുത്ത് പോയി “കണ്‍‌ഗ്രാജുലേഷന്‍സ്!!” പറഞ്ഞത് ദൈവം കേട്ട വകയില്‍, വിത്തിന്‍ 3 മന്ത്സ് എനിക്കും കുറച്ച് ‘ജോണ്ടിസ്‘ തന്ന് ഹെല്പ് ചെയ്ത ആ ദുഖസ്മരണക്ക് മുന്നില്‍ ആദരാഞ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും, ഞാന്‍ കിടപ്പിലായപ്പോ മോഹിത്ത് വന്ന് ‘കണ്‍ഗ്രാജുലേഷന്‍സ്‘ ന്റെ കൂടെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ...’ എന്ന പാട്ട് കൂടി പാടിത്തന്നത് ഒന്നൂടെ ഓര്‍ത്തുകൊണ്ടും, ഇപ്പോ ഞാന്‍ ശ്രീയോട് “കണ്‍ഗ്രാജുലേഷന്‍സ്” പറഞ്ഞത് ഒരു ഞെട്ടലോടെ വീണ്ടും ഓര്‍ത്തുകൊണ്ടും ഞാന്‍ യാത്രയാകട്ടെ...

  (ദൈവമേ... ഞാന്‍ ശ്രീയോട് അഭിനന്ദനങ്ങള്‍ പറഞ്ഞ ടൈം അങ്ങയുടെ സ്ലീപ്പിങ്ങ് ടൈമായിരുന്നുവെന്ന് ഞാന്‍ കരുതിക്കോട്ടേ?...)

  പിന്നെ, പോസ്റ്റിന്റെ അടിയില്‍ <--[if !supportLineBreakNewLine]-->
  <--[endif]--> -- എന്ന് കാണുന്നു. ഇത് ‘ചിക്കന്‍പോക്സിനെ പ്രോഗ്രാമിങ്ങിലൂടെ തടയാനുള്ള‘ വല്ല വിദ്യയുമാണോ ശ്രീ?

  ഹി ഹി :-)

 49. കൃഷ്‌ | krish said...

  അസുഖമെല്ലാം മാറി പൂർണ്ണ ആരോഗ്യവാനായി ബൂലോഗത്ത് എത്തിയല്ലോ. നല്ലകാര്യം.

  അറിവുപകരുന്ന ലേഖനം.

 50. ഗീതാഗീതികള്‍ said...

  ശ്രീ കൊള്ളാം ഇങ്ങനൊരു പോസ്റ്റ്.
  എനിക്കും വന്നിട്ടുണ്ട് ഈ അസുഖം. അന്ന്‌ ശാരീരികാസ്വാസ്ഥ്യം മാത്രമല്ല മാനോവേദനയും അനുഭവിപ്പിച്ചു ഈ രോഗം. കൊച്ചുമോള്‍ക്ക് 7 മാസം പ്രായമുള്ളപ്പോഴാണ് എനിക്കീ അസുഖം വരുന്നത്. 3 ആഴ്ച അവളെ അകലെ ഒരു ബന്ധു വീട്ടിലേക്കു മാറ്റി നിറുത്തി. ഒന്നാലോചിച്ചുനോക്കൂ കുഞ്ഞിനെ ഒന്നു കാണാന്‍ പോലും പറ്റാതിരിക്കുന്ന അവസ്ഥ. വളരെ സ്നേഹമയിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു അന്ന്‌ കുഞ്ഞിനെ നോക്കാന്‍. അതു കൊണ്ട് എന്റെ കുഞ്ഞു കുഴപ്പമൊന്നുമില്ലാതെ കഴിഞ്ഞു. 3 ആഴ്ചകഴിഞ്ഞപ്പോള്‍ ഇനിയും ഒരാഴ്ചകൂടി കഴിഞ്ഞിട്ട് കുഞ്ഞിനെ കൊണ്ടു വന്നാല്‍ മതിയെന്ന് ബന്ധുക്കള്‍. ഞാന്‍പൊട്ടിക്കരഞ്ഞു. പിന്നെ പിറ്റേന്നു തന്നെ കുഞ്ഞിനെപോയി കൂട്ടിക്കൊണ്ടു വന്നു. ദൈവാധീനം കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നില്ല.അന്നു ഞാന്‍ അനുഭവിച്ച മനോവേദന...

 51. Shades said...

  Hop you are well now Sree...!
  I have never got the disease yet...
  Don't know when..!!

 52. ശ്രീ said...

  കിലുക്കാംപെട്ടി ചേച്ചീ...
  വിശദമായ കമന്റിനു നന്ദി. :)
  ശ്രീച്ചേട്ടാ...
  :)
  ഷാഫ്...
  മലയാളികള്‍ക്കിടയിലാണോ ഇതു കൂടുതല്‍? എനിയ്ക്കത് ഒരു പുതിയ അറിവാണ് ട്ടോ. കമന്റിനു നന്ദി. :)
  അഭിലാഷ് ഭായ്...
  ഹ ഹ. ആശംസകള്‍ കൊടുത്ത് അസുഖം സ്വന്തമാക്കുന്ന വിദ്യ ആദ്യമായി കേള്‍ക്കുകയാ... എന്തായാലും ഇത്തവണ അങ്ങനെ വരാതിരിയ്ക്കട്ടേ...
  (പിന്നെ, പ്രോഗ്രാമിങു വഴി ചിക്കന്‍പോക്സ് തടയാനുള്ള വിദ്യ... ഹ ഹ, അതു കലക്കി)
  കമന്റിനു നന്ദീട്ടോ. :)
  കൃഷ് ചേട്ടാ...
  ആരോഗ്യം ശരിയായി വരുന്നു, നന്ദി. :)
  ഗീതേച്ചീ...
  ഹൊ! ആ അവസ്ഥ വല്യ കഷ്ടം തന്നെ. ആലോചിയ്ക്കുമ്പോള്‍ തന്നെ അതിന്റെ വിഷമം മനസ്സിലാക്കാം. എന്തായാലും മോള്‍ക്ക് അന്ന് അസുഖം പകരാതിരുന്നത് ശരിയ്ക്കും ഭാഗ്യം തന്നെ. കമന്റിനു നന്ദീട്ടോ. :)
  Shades...
  ഇപ്പോ ക്ഷീണമെല്ലാം മാറി വരുന്നു, നന്ദി. അസുഖം വരാതിരിയ്ക്കട്ടേ... :)

 53. monsoon-dreams said...

  sreeye,
  so,that was the reason behind your absence!hope you are regaining your health.sree,how do i type in malayalam?

 54. മുരളിക said...

  അപ്പൊ സുഖമില്ലായിരുന്നോ ശ്രീയേട്ടാ... :(

 55. ചിതല്‍ said...

  ശ്രീയേ...
  ഞാന്‍ ഇന്നലെ ഒന്ന് എണീറ്റതേയുള്ളു,
  ആവു,,11 ദിവസം ഒരു കിടത്തം..ഒരു ഭാഗവും വിടാതെ ഒരു അലക്കല്‍.ഒപ്പം അടിപൊളി ചൊറിച്ചിലും..(ചൊറിച്ചില്‍ ഇല്ലാത്തത് നിന്റെ ഭാഗ്യം)..
  എനിക്ക് ഇതിനെകുറിച്ച് ആരോടെങ്കിലും ചോദിക്കണമെന്ന് കരുതിയിരുന്നു, ഒരു ഡോക്ടര്‍(ജേഷ്ടന്റെ മകനെ കാണിച്ചപ്പോള്‍) പറഞ്ഞത് ഇപ്പോള്‍ ഇതിന്ന് മരുന്ന് കണ്ട് പിടിച്ചിട്ടുണ്ട് എന്നാണ്.അതായത് ഉണ്ടായത് കൂ‍ടുതലാകാതെ പെട്ടെന്ന് പോകും. കൂടുതല്‍ തണുത്തത് കഴിക്കരുത്,, എന്നെ കാണിച്ചപ്പോള്‍ തണുത്തതേ കഴിക്കാവൂ. മരുന്ന് കൊണ്ട് ഒന്നും കാര്യമില്ല,,പനിയുടേത് കുഴിക്കുക എന്നും,,
  പിന്നെ ജേഷ്ടന്റെ മകള്‍ക്ക് 11 മാസത്തില്‍ ഒരു പ്രാവശ്യം കഠിനമായി വന്നതാണ്,,ലാസ്റ്റ് വീക്കില്‍ 10 വയസ്സില്‍ വീണ്ടും വന്നു കഠിനമല്ലങ്കിലും,,,..
  ഇവിടെ കമന്റ് ഒക്കെ വായിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍......

  പിന്നെ ചൊവ്വ വെള്ളി....
  ഞങ്ങള്‍ നാട്ടിലല്ലാത്തത് കൊണ്ടാണ് എന്ന് തോന്നുന്നു റൂമില്‍ വന്ന നാല് പേര്‍ക്കും വിത്യസ്ത ദിവസമാണ് കണ്ടത്.. പക്ഷേ ചൊവ്വയും വെള്ളിയും മാത്രം ഇല്ല...

 56. സര്‍ഗ്ഗ said...

  വളരെ ഉപകാരപ്രദമായ പോസ്റ്റ്....ചിക്കന്‍പോക്ശ് വരാത്തവര്‍ക്ക് തികച്ചും ഉപകാരപ്രദമായിരിക്കും ഈ പോസ്റ്റ്...

 57. ..വീണ.. said...

  അപ്പോ അതായിരുന്നല്ലേ ഇടക്ക് സ്ഥലത്തില്ലാഞ്ഞത്?!
  പോസ്റ്റ് പ്രയോജനപ്രദം.. പലരും ചോദിക്കുന്ന പോലെ ഈ ചൊവ്വേം വെള്ളീം? അതില് വല്ല കാര്യവും ഉണ്ടോ? :)

 58. നിഗൂഢഭൂമി said...

  എനിക്ക്‌ എറ്റ്വും ഭയമുള്ള രോഗം
  ഇതെവരെ വരാതതിനാലാകാം

 59. ശ്രീ said...

  monsoon-dreams ...
  മാഷേ... മറുപടി അവിടെ ഞാന്‍ ഇട്ടിരുന്നു. ഉപകാരപ്പെട്ടോ?
  മുരളീ...
  അതെ, സുഖമില്ലായിരുന്നു. ഇപ്പോ ഓകെ ആയി. നന്ദി. :)
  ചിതല്‍...
  വിശദമായ കമന്റിനു നന്ദി. ഇതിനെ പറ്റി ആധികാരികമായി ഒന്നും പറയാന്‍ പറ്റുന്നില്ല. പറഞ്ഞു കേട്ടിട്ടുള്ളതു ഒന്ന്, ഡോക്ടര്‍മാര്‍ പറയുന്നതു വേറൊന്ന്. ഇനി അനുഭവിയ്ക്കുന്നതു മറ്റൊന്നും.
  സര്‍ഗ്ഗ...
  സ്വാഗതം. കമന്റിനു നന്ദി. :)
  വീണ...
  ചൊവ്വ, വെള്ളിയില്‍ ഒന്നും വലിയ കാര്യമില്ല എന്നു തോന്നുന്നു(അതായത് അല്ലാത്ത ദിവസങ്ങലിലും വരാം). എങ്കിലും കൂടുതല്‍ പേര്‍ക്കും ആദ്യ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നത് ഈ ദിവസങ്ങളിലാണെന്നാണ് കേള്‍ക്കുന്നതും. കമന്റിനു നന്ദീട്ടോ. :)
  നിഗൂഢഭൂമി...
  ഭയക്കേണ്ടതൊന്നുമില്ല മാഷേ. ഒരിയ്ക്കല്‍ വന്നു പോകുന്നതു നല്ലതു തന്നെ. എങ്കിലും വരാതിരിയ്ക്കാന്‍ പ്രാര്‍ത്ഥിയ്ക്കാം .:)

 60. വെള്ളിനക്ഷത്രം (കവിതകള്‍) said...

  ശ്രീക്ക്,
  വളരെ ഉപകാരപ്രദമായ പോസ്റ്റ്.
  ചിക്കന്‍പോക്സ് വരാത്ത എന്നെ പോലുള്ളവള്‍ക്ക്‌ തികച്ചും ഉപകാരപ്രദമാണ്‌ ഈ പോസ്റ്റ്.

 61. ലുട്ടാപ്പി::luttappi said...

  വളരെ നല്ല പൊസ്റ്റ്..... എനിക്കു ഇതു വരെ വന്നിട്ടില്ലാ... വരണമെന്നു ആഗ്രഹവും ഇല്ല :)

  ലെവൻ വരാതിരിക്കാൻ വല്ല വഴിയും ഉണ്ടോ???

 62. kuttans said...

  Nice to see such an informative post.
  cheers!

 63. shain said...

  വസൂരി...ദേവിയുടെ അനുഗ്രഹമാകുന്നു..ഖസാക്ക് വായിക്കുക...വിശ്രമിക്കുക
  www.disturbingdays.blogspot.com

 64. OAB said...

  എന്റെ ബ്ലോഗ് തുടക്കം തന്നെ ചിക്കന്‍പോക്സില്‍ നിന്നാണ്‍. കണ്ടും, കേട്ടും, സഹായിച്ചും പരിചയമുണ്ട്. അനുഭവിച്ചതായി ഓറ്മയിലില്ല. എഴുത്ത്, അസുഖം വരാത്തവ്ര്ക്ക് നന്നായി ഉപകരിക്കും.

 65. Typist | എഴുത്തുകാരി said...

  ശ്രീ, ഞാന്‍ വല്ലാതെ വൈകിപ്പോയി എന്നറിയാം.
  കുട്ടികള്‍ക്കു ക്ലാസ്സെടുക്കുന്നതുപോലെ അത്ര ഭംഗിയായിട്ടാ, ഓരോ കാര്യങ്ങളും വിവിരിച്ചിരിക്കുന്നതു്. എല്ലാം മാറി നല്ല ഉഷാറായില്ലേ, ഇപ്പോള്‍?

 66. ജാനി..In @ NoSt@LiC mOoD.... said...

  ഉപകാരപ്രദമായ കുറിപ്പുകൾ..

 67. Rasikan said...

  മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണല്കാറ്റിനോട് നീ പോടാ പുല്ലേ .... എന്ന് ഇല്ലാത്ത ധൈര്യം പലരോടും കടം വാങ്ങി പറഞ്ഞു കൊണ്ടാണ് ബ്ലോഗ് തപ്പല്‍ ആരംഭിച്ചത് .........
  ഒരുപാട് ഒഴുക്കിലൂടെ നീന്തിയും , മുള്ളുകള്‍ തറച്ചു കയറിയിട്ടും അതൊന്നും വകവെക്കാതെയും , കല്ലില്‍ തടഞ്ഞു വീണു കണ്ണില്‍ ഇരുട്ടു കയറിയപ്പോള്‍ ആരോക്കയോ പകര്‍ന്നു തന്ന വെളിച്ചത്തില്‍ അകലേക്ക്‌ നോക്കിയപ്പോഴാണ് ശ്രീയുടെ ബ്ലോഗ് കാണാന്‍ കഴിഞ്ഞത്
  ഇഷ്ടപ്പെട്ടു എന്ന് ഒറ്റവാക്കില്‍ പറഞ്ഞു തടിയെടുക്കുന്നത് വാക്കുകള്‍ രസികന്‍റെ അറിവില്‍ പരിമിത മായത് കൊണ്ടാണ് എന്ന സത്യം പരമ രഹസ്യമാണ് ...........

 68. Kichu & Chinnu | കിച്ചു & ചിന്നു said...

  informative one .. thanks

 69. അപ്പു said...

  ഗള്‍ഫില്‍ ഇതൊരു സര്‍വ്വസാധാരണമായ അസുഖമായാണ് കണക്കാക്കുന്നത്. അസുഖം തുടങ്ങിയാല്‍ പിന്നെ ആദ്യദിവസം മുതല്‍ കുളിക്കാനാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എ.സി. മുറികള്‍ ഇവിടെ ഒരു ആഡംബരമല്ല, ആവശ്യമായതിനാല്‍ വിയര്‍പ്പുകുറവായിരിക്കുമല്ലോ ആ മുറികളില്‍. അതിനാല്‍ ചൊറിച്ചിലും വളരെ കുറവെന്ന് അനുഭവം. അഥവാ ചൊറിച്ചില്‍ കഠിനമായാലും അതിനുള്ള മരുന്നും ഉണ്ട്.

  ചെറിയ കുട്ടികള്‍ക്ക് ഇത് പിടിപെട്ടാല്‍ കുരുക്കള്‍ വളരെ കുറച്ചേകാണുകയുള്ളൂ. മുതിര്‍ന്നവര്‍ക്കാണ് ദേഹം മുഴുവന്‍ വരുന്നത്.

  നാല്‍പ്പതു അന്‍പതു വയസിനു മുകളില്‍ പ്രായമായവര്‍ക്ക് ഇത് പിടിപെട്ടാന്‍ വളരെ സൂക്ഷിക്കണം.ആന്തരാവയവങ്ങളെ ബാധിച്ച് മാരകമായി മരണം പോലും സംഭവിച്ചേക്കാം എന്നു ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ട് ആ പ്രായത്തിലുള്ളവര്‍ വളരെ ശ്രദ്ധിക്കുക.

 70. ശ്രീ said...

  വെള്ളിനക്ഷത്രം/സഗീര്‍...
  ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
  ലുട്ടാപ്പീ...
  സ്വാഗതം. അസുഖം വരാതിരിയ്ക്കട്ടെ. വരാതിരിയ്ക്കാനായി, അസുഖമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് പ്രധാന വഴി. പിന്നെ, പ്രതിരോധ വാക്സിന്‍ ലഭ്യവുമാണ്.
  കമന്റിനു നന്ദി കേട്ടോ. :)
  kuttans...
  കമന്റിനു നന്ദി. ഉപകാരപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.(നമ്മുടെ പഴയ കുട്ടന്‍സ് തന്നെ ആണോ?) :)
  shain...
  സ്വാഗതം മാഷേ. തമിഴ് നാട്ടുകാരുടെ വിശ്വാസം പോലെ, അല്ലേ? :)
  OAB...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി. :)
  എഴുത്തുകാരി ചേച്ചീ...
  പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഇപ്പോള്‍ ഉഷാറായീട്ടൊ. നന്ദി :)
  ജാനി...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
  രസികന്‍...
  സ്വാഗതം മാഷേ. ഇത്ര മനോഹരമായി എഴുതാനറിഞ്ഞിട്ടാണോ എഴുതാന്‍ വാക്കുകള്‍ പരിമിതമാണെന്നൊക്കെ തട്ടുന്നത്... വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
  കിച്ചു & ചിന്നു...
  നന്ദി. :)
  അപ്പുവേട്ടാ...
  കുട്ടികള്‍ക്ക് ഈ അസുഖം കാര്യമായി പ്രശ്നമുണ്ടാക്കില്ലെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ പ്രായമായവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതു മരണത്തിനു വരെ കാരണമായേക്കാം എന്നത് പുതിയ അറിവാണ്. വിശദമായ ഈ കമന്റിനു നന്ദി കേട്ടോ. :)

 71. smitha adharsh said...

  shree,
  it's av very good post..really informative...Thanks 4 this post..

 72. അച്ചായന് said...

  വന്നാലല്ലേ ബുദ്ധിമുട്ട് അറിയൂ? ഞാൻ വന്നിരിക്കുവാ. ഞാനും ഒരു പോസ്റ്റിട്ടിട്ടൊണ്ട്

 73. ജിജോസ് said...

  ശ്രീക്ക് ആരോഗ്യം തിരിച്ചുകിട്ടിയെന്നു കരുതുന്നു ...
  ഉപകാരപ്രദമായ പോസ്റ്റ്‌.... !
  ചിക്കെന്‍ പോക്സ് വന്ന് വെറുതെ ഇരിക്കുന്നതിനിടയിലാണ് ഞാന്‍ ഇവിടെ എത്തപ്പെട്ടത് ..
  ഒരാഴ്ച ആയിട്ടെ ഉള്ളൂ ... അതുകൊണ്ട് ബ്ലു ലോകത്ത് കറങ്ങി നടക്കലാണ് പണി ..
  ( ചിക്കന്‍ വിശേഷങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട് ... )

 74. Lulu said...

  ഇൻക്ക് CP പിടിച്ചിട്ട് ഇന്നേക്ക് 5 ദിവസായി ... ക്ഷീണമൊന്നുല്ല..തൊണ്ടക്ക് ചെറിയൊരു എടങ്ങേറ്..
  English മരുന്ന് കഴിച്ചതുകൊണ്ടാണെന്നു തോന്നുന്നു കുമിളകൾ വേഗം കരിഞ്ഞു തുടങ്ങി..

 75. Lulu said...

  ആകെ എത്ര ദിവസമാകുമെന്ന് ഇൻക്ക് ഒരു idea യും ഇല്ല..