Tuesday, June 10, 2008

കപ്പ മോഷണം

കലാലയ ജിവിതത്തിന്റെ എല്ലാ നന്മകളും സ്വാതന്ത്ര്യവും വേണ്ട പോലെ ആസ്വദിച്ച് നടന്ന സമയമായിരുന്നു പിറവം ബി.പി.സി.യില്‍ പഠിച്ച മൂന്നു വര്‍ഷം. ക്ലാസ്സുള്ള ദിവസങ്ങളില്‍ പോലും എല്ലാവര്‍ക്കും കോളേജില്‍ വരാന്‍ സന്തോഷം മാത്രം. പരസ്പരം നന്നായറിയുന്ന സഹപാഠികളും സുഹൃത്തുക്കളെപ്പോലെ മാത്രം പെരുമാറുന്ന അദ്ധ്യാപകരും.

ക്ലാസ്സുള്ള ദിവസങ്ങളിലെല്ലാം തന്നെ 9 മണിയോടെ എല്ലാവരും ക്ലാസ്സിലെത്തും. കോളേജ് ലൈഫും ക്ലാസ്സുകളും എല്ലായ്പ്പോഴും രസകരമായിരുന്നതു കൊണ്ടാകണം ആരും ക്ലാസ്സ് കട്ടു ചെയ്തിരുന്നതായി ഓര്‍മ്മയില്ല. പഠനമൊന്നും കാര്യമായി നടക്കാറില്ലെങ്കിലും എല്ലാവരും ചേര്‍ന്ന് കൊച്ചു തമാശകളും പാരകളുമൊക്കെയായി എന്നും ആഘോഷമായിരുന്നു. അതു പോലെ തന്നെയ്യായിരുന്നു സ്റ്റഡി ലീവ് നാളുകളും. എല്ലാ കൂട്ടുകാരും കമ്പയിന്‍‌ സ്റ്റഡി എന്ന പേരും പറഞ്ഞ് ഞങ്ങളുടെ കൊച്ചു റൂമില്‍ ഒരുമിച്ചു കൂടുന്ന സമയം. ആകെ ഉള്ള ഒരേയൊരു മുറിയില്‍ തന്നെയാണ് പഠനവും പാചകവും ഉറക്കവുമെല്ലാം. (ഇന്ന് ഈ ബാംഗ്ലൂരില്‍ പരിമിതമായ സൌകര്യങ്ങളില്‍ ജീവിയ്ക്കാന്‍ അന്നത്തെ ആ ജീവിതവും സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ). സ്റ്റഡി ലീവ് കാലങ്ങളില്‍ റൂമില്‍ ഏഴെട്ടു പേരെങ്കിലും കാണും, ദിവസവും.


ഏതാണ്ട് ഏഴെട്ടു കൊല്ലം മുന്‍പുള്ള ഒരു മെയ് മാസക്കാലം. സെമസ്റ്റര്‍ പരീക്ഷകള്‍ അടുക്കാറായി. സ്റ്റഡി ലീവ് തുടങ്ങി.

ഞങ്ങള്‍‌ 7 പേരും ഞങ്ങളുടെ ആ കൊച്ചു വീട്ടില്‍ ഉള്ള ഒരു ദിവസം. മത്തനൊഴികെ എല്ലാവരും റൂമിലുണ്ട്. മത്തന്‍‌ അവന്റെ വീട്ടില്‍ പോയി ബൈക്കുമായി വരാമെന്നും പറഞ്ഞ് പോയതാണ്‍. അവന്റെ വീടും അവിടെ അടുത്തായിരുന്നു. കുറേ നേരം ഞങ്ങള്‍‌ ഓരോ കാര്യങ്ങള്‍‌ സംസാരിച്ചു കൊണ്ടും പരസ്പരം കളിയാക്കിക്കൊണ്ടും നേരം കളഞ്ഞു. വൈകുന്നേരം കഞ്ഞിയ്ക്കു മുന്‍‍‌പ് മത്തന്‍‍‌ വരുമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. (ആരും വായിച്ചു കളിയാക്കണ്ട, അന്നു ഞങ്ങളുടെ രാത്രികാലങ്ങളിലെ പ്രധാന ഭക്ഷണം കഞ്ഞി ആയിരുന്നു). അങ്ങനെ 7 പേര്‍‌ക്കുമുള്ള കഞ്ഞിയും വച്ച് ഞങ്ങളങ്ങെനെ കത്തി വച്ചിരുന്നു. ഒപ്പം ഇടയ്ക്ക് കുല്ലുവിന്റെ നേതൃത്വത്തില്‍‌ പാട്ടും ജോബിയുടെ കൊട്ടും (ജോബിയുടെ കൊട്ട് കോളേജില്‍ പ്രശസ്തമായിരുന്നു. പാട്ടേതായാലും ശരി, അവന്‍ കൊട്ടുന്നത് എന്നും ഒന്നു തന്നെ ആയിരിയ്ക്കും). ആകെ രസകരമായ അന്തരീക്ഷം.

കുറച്ചു കഴിഞ്ഞപ്പോള്‍‍‌ മത്തന്‍‍‌ അവന്റെ ചേട്ടായിയുടെ ബൈക്കുമായി റൂമിലെത്തി. കയ്യിലൊരു വലിയ പാത്രവും. അതു തിന്നാനുള്ള എന്തോ ആണെന്നു മണത്തറിഞ്ഞ സുധിയപ്പന്‍ നിമിഷനേരം കൊണ്ട്‍‌ ചാടി അതു കൈക്കലാക്കി, തുറന്നു നോക്കി. നല്ല ആവി പറക്കുന്ന, പുഴുങ്ങിയ കപ്പ (അഥവാ മരച്ചീനി).


അതു തുറക്കേണ്ട താമസം! എല്ലാവരും അതിന്റെ മുകളിലേയ്ക്ക് ഡൈവു ചെയ്തു. നിമിഷങ്ങള്‍‍‌ക്കുള്ളില്‍‍‌ ആ പാത്രം കാലിയായി. 7 പേര്‍‍‌ക്ക് ഒരു പാത്രം കപ്പ കൊണ്ട് എന്താകാന്‍‍‌? അതു തിന്നു കഴിഞ്ഞതും എല്ലാവരും മത്തനെ ചീത്ത പറഞ്ഞു തുടങ്ങി. ആര്‍‍‌ക്കും മതിയായില്ല എന്നതു തന്നെ കാര്യം. അപ്പോള്‍‍‌ മത്തന്‍‍‌ പറഞ്ഞു. എന്നാല്‍‍‌ ആരെങ്കിലും എന്റെ കൂടെ വാടാ. എന്റെ വീട്ടില്‍‍‌ പോയി വേണമെങ്കില്‍‍‌ നമുക്കു പറമ്പില്‍ നിന്നും ഇഷ്ടം പോലെ കപ്പ പറിച്ചു കൊണ്ടു വരാം. പുഴുങ്ങിയത് ഇനി ഉണ്ടാകില്ല. ബാക്കി ഉണ്ടായിരുന്നത് മുഴുവനും ഞാനിങ്ങു കൊണ്ടു വന്നു.


എന്നാല്‍‍‌ മത്തന്റെ വീട്ടിലേക്കു പോകാന്‍‍‌ ആര്‍‍‌ക്കും അത്ര ധൈര്യം പോരാതമാശയ്ക്കെങ്കിലും, കളിയാക്കുന്ന കാര്യത്തില്‍‍‌ ഞങ്ങളുടെ കൂട്ടത്തിലെ ആരെക്കാളും മോശമല്ല അവന്റെ ചാച്ചനും ചേട്ടായിയും ചേച്ചിയും. ഒരു വലിയ പാത്രം പുഴുങ്ങിയ കപ്പ കൊണ്ടു വന്നിട്ടും ഞങ്ങള്‍ക്കു മതിയായില്ല എന്ന ഒറ്റക്കാര്യം മതി കുറേ നാളേയ്ക്ക് അവര്‍ക്കു ഞങ്ങളെ കളിയാക്കാന്‍‍‌.

അപ്പോ മത്തനൊരു വഴി പറഞ്ഞു. നമുക്ക് എന്റെ പറമ്പിലെ കപ്പ എന്റെ വീട്ടുകാരറിയാതെ പറിച്ചെടുത്താലെന്ത്?


സുധിയപ്പാ, ജോബീ വാടാ” (അന്നെല്ലാം ഇത്തരം കുരുത്തം കെട്ട കാര്യങ്ങളില്‍ മുമ്പും പിമ്പും നോക്കാതെ ചാടി ഇറങ്ങുന്നവരായിരുന്നു സുധിയപ്പനും ജോബിയും)


അപ്പോള്‍ ബിമ്പുവിന് ഒരു ഐഡിയ. എടേയ് മത്താസംഭവം എന്തായാലും മോഷണമല്ലേ? അത് നിന്റെ വീട്ടില്‍ നിന്നായാലും വല്ലവന്റേം പറമ്പില്‍‍‌ നിന്നായാലും മോഷണം തന്നെ. എങ്കിലെന്തിന്‍ അത്ര കഷ്ടപ്പെട്ട് അഞ്ചാറു കിലോമീറ്റര്‍ പോണം? മാത്രമല്ല, നിന്റെ വീട്ടുകാരെങ്ങാനും കണ്ടാല്‍‍‌ ചമ്മലാകുകയും ചെയ്യും. കുറച്ചങ്ങു മാറി നിന്റെ ഒരു ബന്ധുവിന്റെ ഒരു ഒറ്റപ്പെട്ട പറമ്പില്ലേ? അവിടെ ഇഷ്ടം പോലെ കപ്പ നില്‍‍‌ക്കുന്നുണ്ടല്ലോ. അവിടെ നിന്നാണെങ്കില്‍‍‌ ആരുമറിയുകയുമില്ല. എന്തു പറയുന്നു?”


ഇതു കേട്ടതും മത്തന്‍ മുന്നിട്ടിറങ്ങി. ഓ... നിങ്ങളാരും പേടിയ്ക്കേണ്ടെടാ... അതെന്റെ കൊച്ചപ്പന്റെ സ്ഥലമാ. അങ്ങേരൊന്നും അതു നോക്കാറുമില്ല. നമുക്കെത്ര വേണമെങ്കിലും പറിച്ചു കൊണ്ടു പോരാം. സുധീ, ജോബീ, വാടാ.

പിന്നെ വൈകിയില്ല, മൂന്നു പേരും കൂടി മത്തന്റെ ബൈക്കില്‍ വലിഞ്ഞു കയറി. പോകും നേരം മത്തന്‍ വിളിച്ചു പറഞ്ഞു ശ്രീക്കുട്ടാ, നിങ്ങള്‍ രാമന്‍ ചേട്ടന്റെ അടുത്തു നിന്നും കുറച്ചു കാന്താരി മുളക് ഒപ്പിച്ച് അത് അരച്ച് ശരിയാക്കി വച്ചേക്കണേ


സമയം കളയാതെ ഞാനും കുല്ലുവും രാമന്‍ ചേട്ടന്റെ (അയല്‍ക്കാരന്‍) വീട്ടില്‍ പോയി, കുറച്ചു മുളകും പറിച്ചെടുത്ത് അതും അരച്ചു കുറച്ചു വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് ശരിയാക്കി കൊണ്ടു വന്നു. ഞങ്ങള്‍ അതുമായി റൂമിലെത്തുമ്പോഴേയ്ക്കും ബിട്ടുവും ബിമ്പുവും കപ്പ പുഴുങ്ങാന്‍ വെള്ളം വച്ചു കഴിഞ്ഞു. (കഞ്ഞിയെല്ലാം അടുത്ത ദിവസം രാവിലെ കഴിയ്ക്കാമെന്ന് തീരുമാനമായി).


അപ്പോഴേയ്ക്കും മൂവര്‍ സംഘം രണ്ടു വലിയ മൂട് കപ്പയുമായി തിരിച്ചെത്തി. പിന്നെ ആകെ ഒരു കോലാഹലമായിരുന്നു. കപ്പ നന്നാക്കി, കഴുകി, വേവിച്ച് കാന്താരി മുളക് അര‍ച്ചുണ്ടാക്കിയ ചമ്മന്തിയും കൂട്ടി എല്ലാവരും വയറു നിറയെ കഴിച്ചു. എല്ലാം കഴിഞ്ഞപ്പോഴേയ്ക്കും രാത്രി ഏതാണ്ട് ഒരു മണി.


അവസാനം എല്ലാവരും കൂടി ഉള്ള സ്ഥലത്ത് തിങ്ങി ഞെരുങ്ങി കിടന്നു. തിന്ന കപ്പയെക്കുറിച്ചും മറ്റും ഓരോന്ന് പറഞ്ഞു കിടന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി സുധിയപ്പന്റെ പൊട്ടിച്ചിരി റൂമില്‍ മുഴങ്ങിയത്. എന്താ കാര്യമെന്നു ചോദിച്ചിട്ടും അവനൊന്നും മിണ്ടാതെ ചിരിയോടു ചിരി തന്നെ. (അവന്റെ ചില നേരത്തെ ചിരിയ്ക്ക് അട്ടഹാസംഎന്നു തന്നെയാണ് വിളിയ്ക്കേണ്ടത്). വൈകാതെ മത്തനും ചിരിയില്‍ പങ്കു ചേര്‍ന്നു. ഒപ്പം ജോബിയും.


എന്താണ് കാര്യമെന്നറിയാതെ അന്തം വിട്ടു നിന്ന (സോറി, അന്തം വിട്ടു കിടന്ന) ഞങ്ങള്‍ക്ക് എന്തോ പന്തികേടു തോന്നി. മൂന്നെണ്ണത്തിനേയും ചവിട്ടി എഴുന്നേല്‍പ്പിച്ച് കാര്യം തിരക്കി. ചിരി ഒരു വിധം നിര്‍ത്തി സുധിയപ്പന്‍ ചോദിച്ചു.


എടാ, നമ്മള്‍ ഇപ്പൊ തിന്ന കപ്പ എവിടെ നിന്നാണെന്ന് നിങ്ങള്‍‍ക്കറിയുമോ?”

ആ പാടത്തിനക്കരെയുള്ള പറമ്പില്‍ നിന്നല്ലേ? നമ്മുടെ മത്തന്റെ കൊച്ചപ്പന്റെ?” കുല്ലു സംശയത്തോടെ ചോദിച്ചു.

സുധി പിന്നെയും പൊട്ടിച്ചിരിച്ചു. ആ... പാടത്തിനക്കരെയുള്ള ആ പറമ്പില്‍ നിന്നു തന്നെ.പക്ഷേ...

അപ്പോഴേയ്ക്കും ക്ഷമ നശിച്ച ബിമ്പു ചെറുതായി ചൂടായി. ചിരിയ്ക്കാതെ കാര്യം പറെയെടാ *&%$#...”

പറയാം... എടാ, ആ പറമ്പ് മത്തന്റെ ആരുടെയാണെന്നാ പറഞ്ഞത്?”

അവന്റെ കൊച്ചപ്പന്റെ... അല്ലേ?” ബിട്ടു ചെറിയൊരു അമ്പരപ്പോടെ ചോദിച്ചു.

ഉവ്വ! എടാ, അതവന്റെ കൊച്ചപ്പന്റെ പറമ്പൊന്നുമല്ല. ആരുടെ പറമ്പാണെന്ന് ഇവന് അറിയുക പോലുമില്ല.

ദൈവമേ... അപ്പോ?” ഞാനും അമ്പരപ്പോടെ ചോദിച്ചു.

അപ്പോ ഒന്നുമില്ല. ഉള്ളതു പറഞ്ഞാല്‍ ആ രണ്ടു മൂട് കപ്പ ഞങ്ങള്‍ ആരുടേയോ പറമ്പില്‍ നിന്നും അതി വിദഗ്ദമായി മോഷ്ടിച്ചതാണ് എന്നു സാരംജോബി ഇടയ്ക്കു കയറി പറഞ്ഞു.


അവന്മാര്‍ മൂന്നു പേരും ആ മോഷണത്തെ പറ്റി ഓര്‍ത്ത് ആസ്വദിച്ചു ചിരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ കഴിച്ചതു മുഴുവന്‍ ആവിയായി പോയ പോലെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു ഞങ്ങള്‍ ബാക്കിയുള്ളവര്‍...


പേടിയ്ക്കാനൊന്നുമില്ലെടേയ്. അത് ആരും നോക്കാത്ത ഒരു പറമ്പാണ്. മാത്രമല്ല, രണ്ടു മൂടു കപ്പ പോയാല്‍ ഇവിടുത്തുകാര്‍ക്ക് പുല്ലാണ്. പെരുച്ചാഴികള്‍* തന്നെ ദിവസവും അതില്‍ കൂടുതല്‍ തിന്നു മുടിയ്ക്കുന്നുണ്ടാകും, അവിടെ നിന്നു തന്നെമത്തന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു.


എടാ, എന്നാലും ആരെങ്കിലും കണ്ടു കാണുമോ? നട്ടപ്പാതിരയ്ക്ക് തല്ലു കൊള്ളുമോ എന്നറിയാനാ...മാത്രമല്ല, നാണക്കേടുംകുല്ലു ഒന്നു കൂടി ചോദിച്ചു.


ആരും കണ്ടിട്ടൂണ്ടാകില്ലെന്നാ തോന്നുന്നത്. ഇനി കണ്ടാലും എന്നെയും മത്തനേയുമല്ലേ പിടിയ്ക്കൂ. സുധിയപ്പനെ ഇരുട്ടത്ത് ആര്‍ക്കും തിരിച്ചറിയാനാകില്ലല്ലോ


സുധിയപ്പന്റെ നിറത്തിനിട്ടൊരു താങ്ങാണ് അതെന്നു മനസ്സിലാക്കിയ ഞങ്ങളെല്ലാവരും ആ തമാശ ആസ്വദിച്ചു ചിരിയ്ക്കുമ്പോള്‍ അതു കേള്‍ക്കാത്ത വണ്ണം സുധിയപ്പന്‍ പിറുപിറുത്തു... കട്ടതാണെങ്കിലും നല്ല ടേയ്സ്റ്റുള്ള കപ്പ! അല്ലേ അളിയാ...


അതെന്തു തന്നെ ആയാലും പിന്നീട് അതു പോലെ ഒരു സാഹസത്തിന് ഞങ്ങളാരും മുതിര്‍ന്നിട്ടില്ല. മാത്രമല്ല, പിന്നീടും മത്തന്‍ എന്തെങ്കിലും കാര്യം ഏല്‍ക്കുമ്പോഴും ഞങ്ങള്‍ പതിയെ ചോദിയ്ക്കും... മത്താ, കൊച്ചപ്പന്റെ വീട്ടില്‍ നിന്നാണോടേയ്???”


ഒരു മോഷണ കഥ ആണെങ്കിലും ഇന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുമ്പോഴാണ് അന്നത്തെ ആ സംഭവങ്ങള്‍ ശരിയ്ക്കും ആസ്വദിയ്ക്കാന്‍ സാധിയ്ക്കുന്നത്.

*********************************************************************************

ഈ സംഭവം വെറുതേ ഒരു ഓര്‍മ്മക്കുറിപ്പ് ആയി എഴുതിയെന്നേയുള്ളൂ... വായനക്കാരിലെ യുവ തലമുറ ഇത്തരം മോഷണകഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തമാശയ്ക്കു വേണ്ടിയോ ഒരു ഹരത്തിനു വേണ്ടിയോ ഇതൊന്നും അനുകരിച്ച് ഇത്തരം ഗുലുമാലുകള്‍ ഒപ്പിയ്ക്കരുതേ...

‍അറിഞ്ഞു കൊണ്ടല്ലെങ്കിലും ചെയ്തുപോയ ഈ മോഷണത്തിന് കൃഷി ഉപജീവനമായി കാണുന്ന കര്‍ഷകര്‍ എന്നോടും എന്റെ സുഹൃത്തുക്കളോടും ക്ഷമിയ്ക്കട്ടെ.

86 comments:

  1. ശ്രീ said...

    ഒരു പഴയ സാഹസം അഥവാ മോഷണകഥ. ഈ പോസ്റ്റും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി സമര്‍പ്പിയ്ക്കുന്നു.

  2. കനല്‍ said...

    Karshakan oru krishi Erakkumpol orupad swopnam neythu koottarund. Kadina veyilil thalarcha ariyathay avan pani edukkunnath ee swopna lokath ayathu kondanu. Ottaku nilam kilachu marikunna oru karshakanau sradhichal ethu manasilakam. Prathiyekichum kappa polulla vilavukalil avantay sopnangal agrahangal kooduthalanu. Kurachu kalam mathiyallo vilaveduppinu.(campared to thenga,Karikku moshanam This is serious).

    Enthayalum moshtichu poyillae. Ethu njan parayunnath eniyulla vayanakarkkanu.Chorathilappintay praayathil cheythathu ippol kooduthal aswadikkan kazhiyum.But think....

    Nalla avatharanam

  3. Anoop Technologist (അനൂപ് തിരുവല്ല) said...

    അപ്പോ ഇതൊക്കെയായിരുന്നു പണി അല്ലേ?

  4. Bindhu Unny said...

    എനിക്ക് തോന്നുന്നത് ഇങ്ങനത്തെ ചില ഓര്‍മ്മകള് മിക്കവര്‍ക്കും ഉണ്ടെന്നാണ്. പണ്ട് ഒരു കൂട്ടുകാരിയുടെ ബന്ധുവിന്റെ വീട്ടില് പോയി, അവരുടെ പറമ്പാണെന്ന് കരുതി മറ്റാരുടെയോ പറമ്പില് കയറി കൈതച്ചക്ക (പൈനാപ്പിള്) പറിച്ച് തിന്നതോര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോ.

  5. ശ്രീനന്ദ said...

    ശ്രീക്കുട്ടാ,
    ചെവിക്കു പിടിച്ചാല്‍ മാത്രംപോരല്ലോ. നല്ല ചുട്ട അടിയും തരണം. പിന്നെ കാന്താരി മുളക് ചമ്മന്തിയുടെ കാര്യം നമ്മുടെ കാന്താരിചേച്ചി കേള്‍ക്കണ്ട. കൊള്ളാം കപ്പ മോഷണം.

    ജീവിതത്തിലെ ഏറ്റവും രസകരമായ കാലഘട്ടം എന്നും കലാലയ ജീവിതം തന്നെ. ഒരു കംബയിന്‍ സ്റ്റഡി പരിപാടിക്കിടയില്‍ വെളുപ്പിന് മൂന്നുമണി വരെ കുത്തിയിരുന്ന് ഞങ്ങള്‍ ഫ്രണ്ട്സ് എല്ലാരും കൂടെ കാസെറ്റ് ഇട്ടു "മലപ്പുറം ഹാജി മഹാനായ ജോജി" എന്ന സിനിമ കണ്ടു. പിറ്റേന്നു സണ്‍‌ഡേ ആയിരുന്നു. വൈകിട്ട് ദൂരദര്‍ശനില്‍ അതെ സിനിമ തന്നെയാണേന്നറിഞ്ഞപ്പോള്‍ ചമ്മിയ ചമ്മല്‍.

  6. Shaf said...

    കോളേജ് സമയത്ത് ഇതൊന്നും അത്ര വലിയ സംഭവവും മോഷണമൊന്നുമല്ലെങ്കിലും ഇന്നിതെല്ലാം ആലോചിക്കുമ്പോള്‍ വല്ലാത്തോരു ആനന്ദമാണ് അന്ന് അത്രയെങ്കിലും ആസ്വദിച്ചത് നന്നായി എന്നു തോന്നും.ആ പഴയ ഓര്‍മകളിലേക്ക് കോണ്ട് പോയി ശ്രീയുടെ ഈ പോസ്റ്റ്..വളരെ നന്ദി..
    ---
    കല്യാണ വീട് മാറികേറിയാല്‍ എവിടെനിന്നും അടികിട്ടില്ല പക്ഷെ കപ്പതോട്ടം മാറികയറിയാല്‍ കപ്പ കോമ്പ് കൊണ്ട് കിട്ടാതെ സൂക്ഷിച്ചോണേ..

  7. ബഷീർ said...

    ശ്രീ,

    കാലത്ത്‌ തന്നെ ഒരു മോഷ്ടാവിന്റെ വീരഗാഥയാണു കണ്ണില്‍പെട്ടത്‌.. എന്നെപറ്റിയാണോ എന്ന് ഒരു സംശയം തോന്നാതിരുന്നില്ല..പിന്നെ ഞാനങ്ങിനത്തെ ആളാല്ലല്ലോ എന്ന് ഉറപ്പിച്ച്‌ വായിച്ചു.

    ആ കാലത്ത്‌ ( ചെറുപ്പത്തിന്റെ ) ഈ വക പണികള്‍ പലരും നടത്തിയിരിക്കും (ഞാന്‍ ആ ടൈപ്പല്ല ) .അതെല്ലാം പിന്നീടി ഓര്‍ക്കുമ്പോള്‍ ശരിയായില്ല എന്ന തോന്നലുകള്‍ക്കൊപ്പം .. ഓര്‍ത്ത്‌ ചിരിയ്ക്കാത്തവരും ചുരുക്കമായിരിക്കും.

    നന്നായി അവതരിപ്പിച്ചു ..എന്നത്തെയും പോലെ..

    കനല്‍ .. കുറച്ച്‌ സീരിയസായി പറഞ്ഞ കാര്യങ്ങള്‍ ചിന്തനീയമാണു.


    ബാംഗ്ലൂരില്‍ കപ്പ കൃഷിയുണ്ടോ ?


    OT
    മറുപടി കിട്ടി.. സന്തോഷണ്ട്‌..

  8. ബഷീർ said...

    പിന്നെ
    മുഖസ്തുതിയാണെന്ന് കരുതണ്ട.. കണ്ടാല്‍ തോന്നില്ല കേട്ടോ..

  9. Sharu (Ansha Muneer) said...

    മോഷണക്കുറ്റത്തിന് എന്തായാലും ശ്രീയെ പിടിക്കില്ല. കളവുമുതല്‍ തിന്നതിനും, കൂടെ കഴിക്കാന്‍ ചമ്മന്തി അരച്ച വകയിലും ഒന്നു രണ്ടെണ്ണം കിട്ടാന്‍ ഒരു പ്രയാസവും ഇല്ല. പോസ്റ്റ് നന്നായി. :)

  10. ശ്രീ said...

    കനല്‍ മാഷേ...
    പറഞ്ഞത് വാസ്തവം തന്നെ. മോഷണത്തെ ന്യായീകരിയ്ക്കുന്നതു ശരിയല്ലെങ്കിലും അത് ആര്‍ക്കും വലിയ ഇഷ്യൂ ആവില്ലെന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ടു തന്നെ ആണ് കാര്യമായി എടുക്കാതിരുന്നത്. ആ നാട്ടില്‍ കപ്പ, കൈതച്ചക്ക തുടങ്ങിയ വിളകള്‍ വലിയ അളവിലാണ് ദൂരെ ചന്തകളിലേയ്ക്ക് കൊണ്ടു പോയിരുന്നത്. അപ്പോള്‍ പഴുത്തു തുടങ്ങിയ കൈതച്ചക്കകളും മറ്റും അവര്‍ കൃഷിയിടങ്ങളില്‍ തന്നെ ഉപേക്ഷിയ്ക്കുകയാണ് പതിവ്. (അതല്ലെങ്കില്‍ ആവശ്യക്കാരോട് എടുത്തോളാന്‍ പറയും. അങ്ങനെ അവിടെ താമസിച്ചിരുന്നപ്പോള്‍ ഒരുപാട് പൈനാപ്പിള്‍ തിന്നുകയും ജ്യൂസടിച്ച് കുടിയ്ക്കുകയും ചെയ്തിട്ടുണ്ട്) അതു പോലെ കപ്പയും. വില്‍ക്കാനായി എടുക്കുമ്പോള്‍ കുറേ കിഴങ്ങുകള്‍ ബാക്കി വരും. പൊട്ടിയതും ചെറുതുമെല്ലാം. അതു കൊണ്ടു തന്നെയാണ് ചെയ്തതു തെറ്റ് ആണെങ്കിലും ഞങ്ങളാരും അതത്ര കാര്യമാക്കാതിരുന്നത്. എന്തായാലും ശ്രദ്ധേയമായ കമന്റിനു നന്ദീട്ടോ. :)

    അനൂപേട്ടാ...
    ഹ ഹ. ഇങ്ങനെയൊരു പണിയും ഒരിയ്ക്കല്‍ വേണ്ടി വന്നു. ;) വായനയ്ക്കും കമന്റിനും നന്ദി.
    ശംഖുപുഷ്പം...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. അറിയാതെ ഇങ്ങനെ പറ്റിയിട്ടുള്ളവരും ഉണ്ടാകും, ശരിയാണ്. :)
    നന്ദേച്ചീ...
    ഹയ്യോ. ചെവിയ്ക്കു പിടുത്തത്തിനൊപ്പം ഇനി അടിയും വാങ്ങണോ... :(
    (ഈശ്വരാ, കാന്താരി ചേച്ചി ഇനിയെന്തു പറയുമോ ആവോ? വെറും മുളകു ചമ്മന്തിയെന്ന് എഴുതിയാല്‍ മതിയായിരുന്നു)
    “മലപ്പുറം ഹാജി” സംഭവം കൊള്ളാമല്ലോ. കമന്റിനു നന്ദീട്ടോ. :)
    Shaf...
    ശരിയാണ് ഷാഫ്. കോളേജ് പഠന കാലത്തെ മിക്ക സംഭവങ്ങളും ആലോചിയ്ക്കുമ്പോള്‍ ഇപ്പോഴൊരു സുഖമാണ്.
    പിന്നെ, കല്യാണവീട്ടില്‍ വിളിച്ചിട്ടു ചെന്ന് ചമ്മിയ സംഭവവും ഉണ്ട്. പിന്നൊരിയ്ക്കല്‍ പോസ്റ്റാം. ;) കമന്റിനു നന്ദി.
    ബഷീര്‍ക്കാ...
    അപ്പോ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ പഴയ എന്തൊക്കെയോ ഓര്‍മ്മ വന്നു എന്ന് ഇപ്പോ ഞങ്ങള്‍ക്കൊക്കെ മനസ്സിലായീട്ടാ... ഹിഹി.
    ബാംഗ്ലൂരില്‍ ഒരു പരിപാടിയ്ക്കുമില്ലാട്ടാ. അതൊക്കെ അന്നത്തോടെ നിര്‍ത്തി. ;) രസകരമായ കമന്റിനു നന്ദീട്ടോ.
    ഷാരൂ...
    അപ്പോ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം ഇനിയും അടി വാങ്ങാന്‍ ഉള്ള വകുപ്പ് ബാക്കി കിടക്കുന്നുണ്ടെന്നാണൊ... ഹയ്യോ. ;)
    കമന്റിനു നന്ദി കേട്ടോ.

  11. nandakumar said...

    “രാമന്‍ ചേട്ടന്റെ (അയല്‍ക്കാരന്‍) വീട്ടില്‍ പോയി, കുറച്ചു മുളകും പറിച്ചെടുത്ത്.....“

    അപ്പോ മൊത്തത്തില്‍ രണ്ടു മോഷണം???!! :-)

    ചാലക്കുടി പ്രദേശത്തുള്ളവര്‍ കുറച്ചു വര്‍ഷങ്ങളായി ഒരു മൂട് കപ്പ പോലും കൃഷി ചെയ്യുന്നില്ലാ എന്നു കേട്ടു. നേരാണോ ശ്രീ?

    നന്നായിരിക്കുന്നു വിവരണം.

  12. തോന്ന്യാസി said...

    വൃത്തികെട്ടവന്‍ പാവപ്പെട്ടവന്റെ കപ്പ കട്ടുതിന്നിരിയ്ക്കുന്നു....ങ്ഹും.. :)


    അടുത്തുള്ള വീടുകളിലെ കോഴികള്‍ ഹോസ്റ്റല്‍ വളപ്പില്‍ കയറുമ്പോള്‍ നനഞ്ഞ തോര്‍ത്തിട്ടു പിടിച്ചു ടെറസ്സില്‍ വച്ചു കശാപ്പ് ചെയ്തു ചിക്കന്‍ 01 മുതല്‍ ചിക്കന്‍ 65 വരെ ഉണ്ടാക്കിയിരുന്ന രസകരമായ പ്രീ-ഡിഗ്രിക്കാലം ഓര്‍മ്മ വന്നു...

  13. നവരുചിയന്‍ said...

    എന്തായാലും മോട്ടിച്ചു ..എങ്കില്‍ പിന്നെ അടുത്ത പറമ്പില്‍ നിന്നു ഒരു കൊല കൂടി വെട്ടാന്‍ മേലരുന്നോ ?? ....

  14. 420 said...

    രസകരം ശ്രീ..
    :)

  15. CHANTHU said...

    കപ്പ കക്കാതെ എന്തു കാമ്പസ്‌ ജീവിതം
    (നല്ല രചനക്ക്‌ അഭിനന്ദനം)

  16. Anonymous said...

    “കട്ടതാണെങ്കിലും നല്ല ടേയ്സ്റ്റുള്ള കപ്പ! അല്ലേ അളിയാ...”
    ഹ ഹ ഹ...നന്മകള്‍ മാത്രം ഉള്ള ശ്രീയേട്ടന്‍....എന്താ ത്..!!!ഏ!!?

  17. സുല്‍ |Sul said...

    “കുറച്ചു മുളകും പറിച്ചെടുത്ത് അതും അരച്ചു കുറച്ചു വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് ശരിയാക്കി കൊണ്ടു വന്നു.“
    വായില്‍ കപ്പത്സ് ശ്രീ.
    നന്നായിരിക്കുന്നു.
    -സുല്‍

  18. Typist | എഴുത്തുകാരി said...

    അപ്പോ അല്‍പ്പസ്വല്‍പ്പം മോഷണോമുണ്ട് കയ്യില്‍, അല്ലേ?

  19. ഹരിശ്രീ said...

    ശോഭീ,

    കൊള്ളാം...

    സൈജു ഇവിടെ ഈ ആഴ്ച വരുമ്പോള്‍ ഞാന്‍ കൊച്ചപ്പന്റെ പറമ്പിലെ കപ്പയുടെ കാര്യം ഓര്‍മ്മിപ്പിക്കാം....

    :)

  20. കുറ്റ്യാടിക്കാരന്‍|Suhair said...

    കപ്പ മോഷണത്തിനെതിരെ കറിവാരം...

    (സോറി കരിവാരം)

    :)

  21. Jayasree Lakshmy Kumar said...

    രസകരമായ വിവരണം ശ്രീ. ഇതു വായിച്ചപ്പോള്‍ എനിക്കും ചില ഓര്‍മ്മകള്‍ വന്നു
    എന്റെ ചേട്ടന്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ കൂട്ടുകാരൊരുമിച്ച്, അവരിലൊരാളുടെ പറമ്പില്‍ [വീട് അല്‍പ്പം മാറിയാണ്] കേറി കപ്പ പറിച്ച് പറമ്പിലിട്ടു തന്നെ വേവിച്ച് കഴിച്ചതും അതു കയ്യോടെ കണ്ടു പിടിച്ച എന്റെ അമ്മ അതു utter മോഷണമാണെന്നു പറഞ്ഞ് ഈ വിരുതന്മാരെ എല്ലാവരേയും പറമ്പിന്റെ ഉടമസ്ഥന്റെ വീട്ടില്‍ എത്തിച്ച് മാപ്പു പറയിച്ചതും, സ്വന്തം മകന്‍ ഉള്‍പ്പെടെയുള്ള മീശക്കാര്‍ മാപ്പു പറയുന്നതു കണ്ട് പറമ്പുടമസ്ഥന്‍ ചേട്ടന്‍ കുലുങ്ങി ചിരിച്ചതും.

    പിന്നെ കഞ്ഞി കുടി ഇത്ര മോശമാണോ ശ്രീ. എങ്കില്‍ ഞാന്‍ ആ മോശം പ്രവര്‍ത്തി ഇപ്പോഴും ചെയ്യുന്നുണ്ട്, എന്നും തന്നെ [കഞ്ഞികള്‍ക്ക് കഞ്ഞിയാണ് ചേരുക എന്നല്ലേ ഇപ്പൊ പറയാന്‍ വന്നെ]

  22. ശ്രീ said...

    നന്ദേട്ടാ...
    പറഞ്ഞു പറഞ്ഞ് ഇതിപ്പോ രണ്ടു മോഷണമാക്കിയല്ലേ? ഹ ഹ. മുളക് ചോദിയ്ക്കാതെ പൊട്ടിച്ചതാണോന്ന് എടുത്ത് ചോദിച്ചാല്‍ “ഉം... അതെ” എന്ന് പറയില്ല, പക്ഷേ തലയാട്ടാം. ;) കമന്റിനു നന്ദി.
    ഡാ തോന്ന്യാസീ...
    തോന്ന്യാസം പറയരുത് ട്ടാ. കോഴിയെ കട്ടു തിന്നിട്ട് വെറും കപ്പ തിന്ന എന്നെ ‘വൃത്തി കെട്ടവന്‍’ എന്ന്. ;) രസകരമായ കമന്റിനു നന്ദി ട്ടോ. :)
    നവരുചിയാ...
    എന്നെ തല്ലുകൊള്ളിച്ചേ അടങ്ങൂ... ല്ല്ലേ... ;) കമന്റിനു നന്ദീട്ടോ.
    ഹരിപ്രസാദ് മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി ട്ടോ. :)
    ചന്തു മാഷേ...
    അതു തന്നേ... (സപ്പോര്‍ട്ടിന് ഒരൊറ്റയാളെ കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല) നന്ദി, വായനയ്ക്കും കമന്റിനും. :)
    പയ്യന്‍‌സേ...
    ഹഹ. ആക്കരുത് ട്ടോ... ;) കമന്റിനു നന്ദി.
    സുല്ലേട്ടാ...
    ആ കോമ്പിനേഷന്‍ എല്ലാവരേയും കൊതിപ്പിയ്ക്കുന്ന ഒന്നാണ് അല്ലേ? കമന്റിനു നന്ദി കേട്ടോ. :)
    എഴുത്തുകാരി ചേച്ചീ...
    ലേശം... പണ്ട് അതിനു കൂട്ടു നിന്നതിന്റെ അനന്തരഫലമാണ് ഈ പോസ്റ്റ്. നന്ദി ട്ടോ.
    ശ്രീചേട്ടാ...
    അവനോട് ചോദിച്ചോളൂ... അവനും മറന്നു കാണില്ല. :)
    കുറ്റ്യാടിക്കാരാ...
    അതു കലക്കീട്ടോ. കറിവാരം. അല്ല, കരിവാരം. ;)
    ലക്ഷ്മീ...
    രസകരമായ സംഭവം തന്നെ. ഞങ്ങള്‍ക്ക് അങ്ങനെ വേണ്ടി വന്നില്ല.
    പിന്നെ കഞ്ഞി ടീമിലേയ്ക്ക് ഒരു ആളു കൂടിയായി... ;) കമന്റിനു നന്ദി കേട്ടോ

  23. നന്ദു said...

    അതേയ് സത്യായിട്ടും ശ്രീ ഈ കപ്പ+കാന്താരി മോഷണത്തിന് എന്റെ സപ്പോറ്ട്ടില്ല കേട്ടോ?.

    കാന്താരിയെ അരച്ചെടുത്ത കേസിന് വേറേ കിട്ടും!.ചെവി രണ്ടൂടെ വാങ്ങി ഫിറ്റ് ചെയ്തോ കേട്ടോ? (കാന്താരിക്കുട്ടി കണ്ടില്ലാന്നു തോന്നുന്നു. അതു ഞാൻ ടെലഗ്രാം അയച്ചെങ്കിലും അറിയിച്ചോളാം...!!)

  24. ബഷീർ said...

    ശ്രീ..ഒരു ഓഫ്‌

    കഞ്ഞി ലക്ഷ്മീ.. അല്ല കുഞ്ഞു ലക്ഷ്മീ.. ഞാനും കഞ്ഞി .. കുടിയ്ക്കാറില്ല.. പിന്നെ റൈസ്‌ സൂപ്പ്‌ കുടിയ്ക്കും..

  25. ജിജ സുബ്രഹ്മണ്യൻ said...

    ഹും കപ്പ മോട്ടിച്ചു തിന്നതും പോരാ എന്നെ അരച്ചു ചമ്മന്തീം ആക്കി അല്ലെ..ഇതിനു ഞാന്‍ വെച്ചിട്ടുണ്ട്...ഹ ഹ ഹ
    നല്ല രസമായി എഴുതി ശ്രീ..വെറ്റെറിനറി കോളേജില്‍ പഠിക്കുന്ന സമയത്തു ആ ഫാമിന്റെ ഇടക്കുള്ള വഴികളിലൂടെ ഇടക്ക് പൈനാപ്പിള്‍,മാമ്പഴം എല്ലാം തലയില്‍ വെച്ചു കൊണ്ടു വരും ഒരു സ്ത്രീ...ഒരിക്കല്‍ അങ്ങണെ കൊണ്ടു വന്ന ഒരു ചേച്ചീടെ കൊട്ടയില്‍ നിന്നും അവരറിയാതെ ഒരു പൈനാപ്പിള്‍ മോഷ്ടിച്ചു..അവര്‍ കണ്ടില്ലാ എന്നു കരുതി തിരിച്ചു നടന്ന ഞങ്ങളെ അവര്‍ പിന്‍ തുടര്‍ന്നെത്തി ആ പൈനാപ്പിള്‍ തിരിച്ചു മേടിച്ചു ,.എന്നിട്ട് മേലില്‍ ഇതാവര്‍ത്തിക്കരുതു എന്നും പറഞ്ഞു ആ പൈനാപ്പിള്‍ ഞങ്ങള്‍ക്കു തന്നെ തിരിച്ചു തന്നതും മധുരം ഉള്ളൊരു ഓര്‍മ്മ.....

  26. Unknown said...

    പാവപ്പെട്ടവരെ ജീവിക്കാനും സമ്മതിക്കത്തില്ല
    അല്ലെ ശ്രി
    മോഷണം എന്തായാലും പാപമാണ്
    പക്ഷെ കപ്പ ആയതു കൊണ്ട് കുഴപ്പമില്ല
    ഉണ്ടെല്‍ ഇത്തിരി ഇങ്ങ് എടുത്തോളു
    ഹാവു രാത്രീ കഞ്ഞിയും കപ്പയും ഓര്‍ത്തിട്ട്
    കൊതിയാകുന്നു

  27. ഫസല്‍ ബിനാലി.. said...

    നിലാവുള്ള രാത്രിയില്‍ കോഴിയെ അടിച്ചു മാറ്റി ഫ്രൈ ചെയ്ത് അതിലൊരു പീസ് കൊച്ചാപ്പായുടെ മകനേകൊണ്ടും തീറ്റിച്ചതിനു ശേഷമാന്‍ അവനോട് കാര്യം പറഞ്ഞത്, ഈ സംഭവം നീ വീട്ടില്‍ പറയതു 'നമ്മള്‍ ഇപ്പോള്‍ കഴിച്ച കോഴി നിന്‍റെ വീട്ടിലെ ആ കറുത്ത പൂവന്‍ കോഴിയാണെന്ന വിവരം' ഒരോരോ വികൃതികള്‍

  28. OAB/ഒഎബി said...

    സ്നേഹിതന്റെ വീട്ടുകാറ് സിനിമക്ക് പോയ സമയം അവരുടെ കോഴിയെ പൊക്കി, അവരുടെ കിച്ചണില്‍ വച്ച് തന്നെ ഫ്രൈ ആക്കി തിന്ന്, വെണ്ണീര്‍ വരെ മാറ്റി, ഒരു ശംസയവും ആറ്ക്കും ഉണ്ടായില്ല. അതൊന്ന് ഓറ്ക്കാന്‍ ആയി....
    ശ്രീ നന്നായി.

  29. Meenakshi said...

    ശ്രീയുടെ ഓര്‍മ്മകള്‍ എണ്റ്റെ കോളേജ്‌ ജീവിതത്തിലേക്ക്‌ എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി. ഞങ്ങളും ഇതുപോലെ വീടെടുത്ത്‌ ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. രസകരമായ ആ ഓര്‍മകള്‍ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയുകയില്ല

  30. aneeshans said...

    ശ്രീ,

    വെറുതേ കപ്പ, മീന്‍ കറി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. കപ്പ ചുട്ട് തിന്നുന്ന ഒരു പരിപാടിയുണ്ടായിരുന്നു നാട്ടില്‍. ഓര്‍ത്തിട്ട് കൊതിയാവുന്നു

  31. ഗോപക്‌ യു ആര്‍ said...

    കാലടിയില്‍നിന്ന് സെക്കന്റ്‌ ഷൊകഴിഞ്ഞു മട്ങ്ങുമ്പൊള്‍ രൊഡരികില്‍ ഒരു പറമ്പില്‍ കപ്പ.കയറി പറിചു.വെണ്ടെന്നുപറഞ്ഞ എന്നെ കൂട്ടുകാര്‍ പേടിതൂറന്‍ എന്നു കളീയാക്കി.റോഡിലെക്കീറങ്ങിയപ്പൊള്‍ മുഖതു ടോര്‍ചു ലൈറ്റ്‌. വടികളുമായി ഒരു സങ്ഖം ആളുകള്‍...നെതാവു ഒരു പരിചയക്കാരന്‍...സ്തിരം മൊഷണം ആയതുകൊണ്ടു കാവല്‍ നിന്നതാണു...."തനിക്കുമുണ്ടൊ ഈ പണിയൊക്കെ?"...എന്ന ചൊദ്യതിനുമുന്നില്‍...വിയര്‍തുനിന്നു...എതായാലും തല്ലുകൊല്ലാതെ പോന്നു...കപ്പ്പ;കോഴി;മൊഷണം...കള്ള്‌ ഊറ്റല്‍ ഇതൊക്കെ ചെറുപ്പതിലെ ഒരു രസമല്ലെ?
    [sory 4 the spell mistakes..]

  32. Sherlock said...

    അപ്പോള്‍ കപ്പയിലാണ് തുടങ്ങിയത് അല്ലേ? ഇനി ഓരോന്നായി പോന്നോട്ടേ :)

  33. ശ്രീ said...

    നന്ദുവേട്ടാ...
    ചതിയ്ക്കരുത്. ഇതെഴുതുന്ന നേരം അങ്ങനെ ഒരു ‘പാര’ ചിന്തിച്ചതേയില്ല. നന്ദേച്ചിയുടെ കമന്റു കണ്ടപ്പോഴാണ് എന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാകാന്‍ പോകുന്നു എന്ന് മനസ്സിലായത്. എന്തായാലും കമന്റിനു നന്ദി ട്ടോ. :)
    ബഷീര്‍ക്കാ...
    ലക്ഷ്മി കേള്‍ക്കണ്ടാട്ടോ. കഞ്ഞിലക്ഷ്മി... ഹ ഹ. ;)
    കാന്താരി ചേച്ചീ...
    നന്ദുവേട്ടന്‍ അപ്പഴേയ്ക്കും അതങ്ങ് അറിയിച്ചൂല്ലേ... :( ചേച്ചീ, ഇനി മുതല്‍ കാന്താരി മുളക് വാങ്ങുകേമില്ല, അരയ്ക്കുകേമില്ല. പോരേ? ;)
    പഴയ പൈനാപ്പിള്‍ സംഭവം നന്നായീട്ടോ ചേച്ചീ. ഇത്തരം ഓരോ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ പിന്നൊരിയ്ക്കലും ഇങ്ങനെയൊരു ചിന്തയേ വരില്ല. അല്ലേ? വായനയ്ക്കും കമന്റിനും നന്ദി. :)
    അനൂപ് മാഷേ...
    കപ്പയായതു കൊണ്ട് വല്യ കുഴപ്പമില്ല എന്നു പറഞ്ഞു തുടങ്ങിയപ്പോഴേ എനിയ്ക്കു തോന്നി, അതിന്റെ പങ്കു ചോദിയ്ക്കാനുള്ള പുറപ്പാടാണെന്ന്. ഹ ഹ. കമന്റിനു നന്ദീട്ടോ.
    ഫസലേ...
    അതു കൊള്ളാം. മോഷണം നടത്തി അതിന്റെ പങ്കു തീറ്റിച്ച ശേഷം കാര്യം പറഞ്ഞതു കൊണ്ട് അവനും സപ്പോര്‍ട്ട് ചെയ്യാതിരിയ്ക്കാന്‍ പറ്റില്ലല്ലോ അല്ലേ? ഹ ഹ. കമന്റിനു നന്ദി.
    OAB മാഷേ...
    അതാണ് യഥാര്‍ത്ഥ മോഷണം. ഒരു സിനിമയില്‍ ജഗതി ചെയ്യും പോലെ... മോഷ്ടിച്ച് അവരുടെ വീട്ടില്‍ തന്നെ കുക്ക് ചെയ്ത് ശാപ്പിടുക. കൊള്ളാം. വായനയ്ക്കും കമന്റിനും നന്ദി മാഷേ. :)
    മൂര്‍ത്തി മാഷേ...
    നന്ദി. :)
    മീനാക്ഷീ...
    പഴയ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ. :)
    നൊമാദ് മാഷേ...
    ശരിയാ... ചുട്ടെടുത്ത കപ്പയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. ഇടയ്ക്ക് വീട്ടിലും പരീക്ഷിയ്ക്കാറുണ്ടായിരുന്നു. കമന്റിനു നന്ദി കേട്ടോ. :)
    നിഗൂഢഭൂമി മാഷേ...
    അതു വല്ലാത്തൊരു അവസ്ഥ തന്നെ, അല്ലേ? ഒറ്റ തവണ ചെയ്യുമ്പോള്‍ പിടിച്ചാലും സ്ഥിരം മോഷ്ടാക്കള്‍ ആണെന്നേ കരുതൂ. അടി കൊള്ളാതിരുന്നതു ഭാഗ്യമായി. കമന്റിനു നന്ദി.
    ജിഹേഷ് ഭായ്...
    ഹ ഹ. അതു കലക്കി. ഇത് തുടക്കമല്ല, അവസാനമായിരുന്നു. കുഞ്ഞുന്നാളിലെ(സ്വന്തം വീട്ടില്‍ നിന്നു തന്നെ) ചില ചില്ലറ മോഷണങ്ങളില്‍ സഹായിയായും മറ്റും നിന്നിട്ടുള്ളതാണ് തുടക്കം കേട്ടോ. അതൊക്കെ പിന്നൊരിയ്ക്കല്‍ പോസ്റ്റാക്കാം. വായനയ്ക്കും കമന്റിനും നന്ദീട്ടോ.

  34. കനല്‍ said...

    Sree yuday postil adhya comment ittathil pradhishedhichu oral ennodu chodichu. 'da...ni moshtichitillae? aa prayathil?'

    Sathiyam njaan moshtichitund, Hostalil ninnu rathi karikku moshtikan sthiramayi pokunnath njaan orkkunnu.

    Sree paranja kariyam sheriyavam. Aa kalath anganay oru sthithi undayirunnu. Pakshay ethu vayikkunna puthu thalamura sradhikkanam.Karanam innu athratholam bhoomi oru kappa krishikkaranam undavilla. Panik alinay kittan budhimutum. Cherukida karshakaanu kappa krishi nilaniruthunnath.

    Karshaka kudumpathil janicha enik anubhavichariyam aa nombaram. Kulachu nilkunna vazha katathu mariyupol,nilam koyyan alinay kittathay otaku aa panik erangumpol,Kalavarshathintay anavasarathilulla varavu kanumpol,Mazha thamasikumpol Karshakan enthumathram vedhanikunnu. Kurumulak krishi undayirunna entay pappa, vilanju nilkunna kurumulak(pepper) kand abhimanam kondu nilkunna oru kalayalavil vellapokkam(FLOOD) ellam nashipichathum, athil manam nonthu bhashanam polu upeshichu nadanna oru samayam njaninnum marakkathay orkunnu.Vilanju nilkunna kurumulaku kanichu vilkatte ninaku njaan cycle vangi tharam ennu ketta entay kunju manasintay sopnavum annu mrithiadanjirunnu.

    Kalavarsham, Eli(thurappan),panni(pig), Chazhi(insects) evaruday kooday yuvathavam karshay dhrohikkan padilla, Kappakrishi nilanilkkanam

    (malayalam fond um laptopum virus kondu poyi, Kurachu divasathekku malayalam fondillatha comment pratheeshikkam)

  35. ശ്രീ said...

    കനല്‍ മാഷേ...
    തീര്‍ച്ചയായും മാഷുടെ കമന്റിനെ വേണ്ടത്ര പ്രാധാന്യത്തോടെ തന്നെ ആണ് കണ്ടതെന്ന് ആദ്യമേ പറയട്ടെ. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച, കൃഷിയെ സ്നേഹിയ്ക്കുന്ന താങ്കള്‍ പറഞ്ഞത് 100% ശരിയാണ്. യുവതലമുറയില്‍ പെട്ട വായനക്കാര്‍ ഇത്തരം പോസ്റ്റുകള്‍ വായിച്ച് ഒരു ഹരത്തിനു വേണ്ടിയോ... തമാശയ്ക്കോ ഇതു പോലെയുള്ള മോഷണങ്ങള്‍ നടത്തരുത്.
    ഞങ്ങള്‍ ചെയ്ത അന്നത്തെ ആ സംഭവം ഇന്ന് ഓര്‍ക്കുമ്പോള്‍ രസകരം എന്ന് പറഞ്ഞെങ്കിലും അതിനെ ഞാനും ന്യായീകരിയ്ക്കുന്നില്ല. ഇത് വെറുമൊരു ഓര്‍മ്മക്കുറിപ്പായി എഴുതിയതാണെങ്കിലും യുവത്വം ഇത് വായിച്ച് അനുകരിയ്ക്കാതിരിയ്ക്കട്ടെ. ഞാന്‍ ഇക്കാര്യം പോസ്റ്റിന്റെ അവസാനം ചേര്‍ക്കാം.

    ഇത്ര ക്ഷമയോടെ വിശദീകരിച്ച് കമന്റിട്ടതിനു നന്ദി മാഷേ. :)

  36. സഹയാത്രികന്‍ said...

    ഡേയ്.... നേരെയാവാനുള്ള പ്ലാനൊന്നും ഇല്ലാലെ...?

    ഞാനെത്തിട്ടാ...
    :)

  37. നന്ദു said...

    ശ്രീ, താങ്കളുടെ അനുവാദത്തോടേ ഒരു ഓഫ് !.

    “പ്രിയ ബൂലോകരെ, കനൽ മാഷിന്റെ മലയാളവും, ലാപ് ടോപ്പും അദ്ദേഹത്തിന്റെ അനുവാദം കൂടാതെ “വൈറസ്“ കൊണ്ടു പോയി. ഇതിൽ പ്രതിഷേധിച്ച് ഇന്നുമുതൽ (11-06-08 മുതൽ 10-07-2008 വരെ) ‘കരിമാസം’ ആയി ആഘോഷിക്കാൻ എല്ലാ നല്ലവരായ ബൂലോകരെയും ക്ഷണിക്കുന്നു” (കനൽ മാഷ് ആണാട്ടൊ പെണ്ണല്ല!)

  38. ലുട്ടാപ്പി::luttappi said...

    കൊള്ളാം.. മാഷെ.. മോഷണം ഇഷ്ടായി.. ഇതിൽ നല്ല ഒരു ഭാവി ഉണ്ട്.....

  39. രസികന്‍ said...

    ശ്രീ ...................

    അപ്പോള്‍ കാന്താരി ആര് തന്നു എന്നാ പറഞ്ഞത് ?!!!!!!! രസികന് അത്രയ്ക്ക് അങ്ങ് മനസ്സിലായില്ല !!!!!!!!!!!!!!!!!

    കപ്പ കട്ടവന്‍ കള്ളനും , കാന്താരി കട്ടവന്‍ കാണാതെ രസത്തിനു എടുത്തവനും അല്ലേ ....................

    മാഷേ നന്നായിരുന്നു അവസാനം കൊടുത്ത ഉപദേഷമാണ് ശ്രീ യിലെ ഉത്തമ കലാകാരന്‍ , അതാണ് ഒരു നല്ല എഴുത്ത് കാരന്റെ ധര്‍മ്മവും എന്ന് ഞാന്‍ വിശ്വസിക്കുന്നു

  40. ചിതല്‍ said...

    Sree. :)

  41. തണല്‍ said...

    കൊള്ളാം ശ്രീ:)

  42. ശ്രീ said...

    സഹാ...
    തിരിച്ചു വന്നതില്‍ വളരെ വളരെ സന്തോഷം. ന്നാലും തിരിച്ചു വരവിലും എന്നെ വെറുതേ വിടാന്‍ ഉദ്ദേശ്ശമില്ലാല്ലേ... ;)
    [എന്നാപ്പിന്നെ, നമുക്കു വീണ്ടും തുടങ്ങാം... :)]
    നന്ദുവേട്ടാ...
    കുറ്റ്യാടിക്കാരന്‍ പറഞ്ഞതു പോലെ നമുക്കു കപ്പ കൊണ്ടൊരു ‘കറിവാരം’ ആഘോഷിച്ചാലും പോരേ? ;)
    ലുട്ടാപ്പീ...
    ഡോണ്ടൂ... ഡോണ്ടൂ... ഹ ഹ. കമന്റു കലക്കി കേട്ടോ. വായനയ്ക്കും കമന്റിനും നന്ദി. :)
    രസികന്‍ മാഷേ...
    കാന്താരി എവിടെ നിന്നും മോഷ്ടിച്ചതല്ലാട്ടോ. അയല്‍ക്കാരനായ രാമന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും തന്നതാണ് [ഇനീം എന്നെ കള്ളനാക്കരുത് ;)]. പിന്നെ, അവസാനത്തേത് ഉപദേശമായി കാണേണ്ടതില്ല. (ഞാന്‍ ഉപദേശിയ്ക്കാനോ?) കനല്‍ മാഷിന്റെ കമന്റ് കാരണമാണ് അതു കൂടി കൂട്ടിച്ചേര്‍ത്തത്. അത് ആദ്യമേ ചെയ്യേണ്ടിയിരുന്നു എന്ന് എനിയ്ക്കും തോന്നി. വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി കേട്ടോ. :)
    ചിതല്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി.:)
    തണല്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി. :)

  43. G.MANU said...

    “എടേയ് മത്താ… സംഭവം എന്തായാലും മോഷണമല്ലേ? അത് നിന്റെ വീട്ടില്‍ നിന്നായാലും വല്ലവന്റേം പറമ്പില്‍‍‌ നിന്നായാലും മോഷണം തന്നെ.

    haha ithum kalakki sreekutta
    :)

  44. അപ്പു ആദ്യാക്ഷരി said...

    ഇതാ പറയുന്നത്, നട്ടുതിന്നുന്നതിനേക്കാള്‍ ടേസ്റ്റ് കട്ടുതിന്നുന്നതിനാണെന്ന്... (ഏതു മഹാനാണിത് പറഞ്ഞതെന്ന് ചോദിക്കരുതേ ശ്രീയേ)

  45. കനല്‍ said...
    This comment has been removed by the author.
  46. കനല്‍ said...

    നന്ദി....ശ്രീ....

    കഥയായാലും കവിതയായാലും നോവലായാലും ചലച്ചിത്രമായാലും അത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ചിന്തയെയും പ്രതിഫലനത്തെപറ്റിയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കണം. ഇതിന്റെ പോരായമയാണ് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയെ വെടിവച്ചതുള്‍പ്പടെയുള്ള സംഭവങ്ങള്‍ക്ക് കാരണം. ഈ ഒരു ചിന്ത എനിക്കും നല്‍കാന്‍ ശ്രീയുടെ പോസ്റ്റിന് കഴിഞ്ഞു.

  47. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ...

    അവസരോചിതമായ പോസ്റ്റ്..!

    കുറച്ച് വിറകും കൂടി ഒപ്പിക്കാമായിരുന്നു. ഈ പോസ്റ്റ് വായിച്ചപ്പോഴാണ് ഒരു കഥ ഓര്‍മ്മ വന്നത്.

    എന്റെ ഉറ്റ കൂട്ടുകാരന്‍ നിയമത്തിന് എറണാകുളം ലോ കോളേജില്‍ പഠിക്കുന്ന കാലത്തിങ്കല്‍, വരാന്ത്യത്തില്‍ ഞാനും അവന്റെ ഹോസ്റ്റലില്‍ പോകാറുണ്ട് അവിടെ ചിലപ്പോള്‍ തങ്ങാറുമുണ്ടായിരുന്നു. ഒരു ദിവസം രാത്രി വെടിപറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല. ചില തൊട്ടു നക്കല്‍ത്സ് ഒഴിച്ച് കാര്യമായി ഒന്നും കഴിക്കാത്ത കാരണം എല്ലാവര്‍ക്കും കലശലായ വിശപ്പുണ്ടായിരുന്നു. പരിസരത്തുള്ള തട്ടുകടകളും അടച്ചിരിന്നു. അങ്ങിനെ തട്ടുകട അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു ഉന്തുവണ്ടി മൂടിക്കെട്ടിയ നിലയില്‍ കണ്ടത്.കൂട്ടത്തില്‍ നിയമത്തിനു പഠിക്കുന്ന രണ്ടു പേര്‍, അവര്‍ കുറച്ചു കഴിഞ്ഞു വന്നോളാം ഞങ്ങളോട് ഹോസ്റ്റലിലേക്ക് നടന്നോളാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒരു വസ്ത്രക്കടയുടെ ബാന്നറില്‍ പൊതിഞ്ഞ് മൂന്നാലു കിലൊ ആപ്പിളും മുന്തിരിയും പിന്നെ ഒരു കുല കരിക്കും കൊണ്ടു വന്നു. സംഗതി ആ ഉന്തുവണ്ടിയില്‍ നിന്നവര്‍ പൊക്കിയതാണ്. ഇതിനിടയിലെ രസം അവര്‍ അടിച്ചുമാറ്റി നടക്കുമ്പോഴാണ് ബീറ്റ് പോലീസിന്റെ വണ്ടി വരുന്നത് കണ്ടത് വേഗം അവരിലൊരാള്‍ അടുത്ത കടയുടെ മുന്‍ വശത്ത് കിടന്നുറങ്ങന്നവരുടെ കൂടെ ഒരു സൈഡില്‍ കിടന്നു മറ്റെയാള്‍ അടുത്തുള്ള ഒരു ഓടയിലേക്കിറങ്ങി നിന്നു. അങ്ങിനെ സാഹസികമായി കഷ്ടപ്പെട്ടാണ് അവര്‍ മുന്തരിയും ആപ്പിളും കൊണ്ടുവന്നത്..എന്തൊക്കെയായാലും ആ മുന്തിരി പുളിക്കുന്നതല്ലായിരുന്നു എന്ന് എടുത്ത് പറയേണ്ടതാണ്.

    വാല്‍ക്കഷണം.. ആ രണ്ടു പേരും ഇന്ന് ഹൈക്കോടതിയില്‍ പേരെടുത്ത അഭിഭാഷകരായി നിയമത്തെ പരിരക്ഷിച്ച് ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാന്‍ സത്യസന്ധമായി വാക് പയറ്റ് നടത്തി പട്ടണി കിടക്കാതെ ജീവിക്കുന്നു.

    പറഞ്ഞുവന്നത് കലാലയ ജീവിതത്തില്‍ ഇത്തരം നിര്‍ദ്ദോഷിതമായ കുറ്റങ്ങള്‍ നടത്തുമെങ്കിലും അതിന്റെ മറുവശം നമ്മള്‍ ചിന്തിച്ചു പോയാല്‍....

  48. Anonymous said...

    Kollaallo.. ithokke aarnnu lle?!
    Ammayodu choodode paranjekkaam...

    :D

  49. കുഞ്ഞന്‍ said...

    ശോഭികുട്ടാ...

    ഒരു 50 അടിക്കട്ടേ..എന്നാലെ നൂറടിച്ച ഫലം കിട്ടൂ..!

  50. ദിലീപ് വിശ്വനാഥ് said...

    കൊള്ളാം കപ്പ മോഷണം. ബാംഗ്ലൂരില്‍ ഈ ടൈപ്പ് പരിപാടികള്‍ വല്ലതും പരീക്ഷിച്ചോ?

  51. ഹരിത് said...

    നേരത്തേ വായിച്ചതായിരുന്നു. കമന്‍റിടാന്‍ ഇപ്പോഴേ തരപ്പെട്ടുള്ളൂ.
    അപ്പൊ ശ്രീയ്ക്കു അന്നു കള്ളന്മാര്‍ക്കു കഞ്ഞിവയ്ക്കുന്ന പണിയായിരുന്നു അല്ലേ?:)

  52. Unknown said...

    കട്ടതിനെക്കാളും വല്ല്യതെറ്റാണ് കട്ടമുതൽ ഒളിപ്പിക്കുന്നത്. അതും വയറ്റിലൊളിപ്പിച്ച് തെളിവുനശിപ്പിക്കാനും ശ്രമിച്ചിരിക്കുന്നു.

    യുവർഓണർ, അതുകൊണ്ട് ഈ കുറ്റവാളിക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷതന്നെ വാങ്ങിക്കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

    അല്ല, എന്റെ വീട്ടിന്നും ഇതുപോലെ ഇളനീർ മോഷണം പോകാറുണ്ട്. ഇനി അതും ഈ കള്ളനായിരിക്കുമോ ശ്രീ?

  53. SreeDeviNair.ശ്രീരാഗം said...

    ശ്രീ..
    അഭിപ്രായം എഴുതാന്‍,
    വരാറില്ലാത്തതുകൊണ്ട്,
    കുഞ്ഞനുജന്‍ ചേച്ചിയോട്,
    പിണങ്ങരുത്..
    സമയക്കുറവാണ്,
    കാരണം..
    കപ്പമോഷണം കുറ്റമല്ല,
    കേട്ടോ?കുറ്റബോധമൊന്നും,
    വേണ്ടാ....
    ശ്രീദേവിചേച്ചി...

  54. എം.എസ്. രാജ്‌ | M S Raj said...

    പൊന്നു ശ്രീയേട്ടാ..
    ഇതിച്ചിരെ കടുപ്പമായിപ്പോയി. എന്നാലും എന്തെല്ലാം പ്രതീക്ഷകളും വെച്ചോണ്ടാ ഒരു പാവപ്പെട്ട കര്‍ഷകന്‍ പത്തു മൂടു കപ്പനടുന്നത്. വെള്ളവും വളവും കൊടുത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കുറേ എലി കൊണ്ടുപോകും. പിന്നെ കുറെ ഇമ്മാതിരി തൊരപ്പന്മാര്‍ കൊണ്ടോവും. പിന്നെ ഹോള്‍സെയില്‍ വിലയ്ക്കു വിറ്റുകഴിയുമ്പോള്‍ ശ്രീയുടെയും സില്‍ബന്ധികളുടെയും ഏമ്പക്കം മാത്രം കിട്ടും മിച്ചം.
    ഈ കാര്‍ഷികപ്രതിസന്ധിക്ക് ഇതും ഒരു കാരണമാ‍ണോ ആവോ?

    ഞാനല്ല മോട്ടിച്ചത് എന്നും പറഞ്ഞൊഴിയാന്‍ വരട്ടെ. തിന്നില്ലേ? അതു മതി. ഇതിന്റെയൊക്കെ കണക്കു മോളിലൊരാള്‍ ഇരുന്നെഴുതുന്നുണ്ട്. ഓര്‍ത്തോ.

    ബാംഗ്ലൂരില്‍ കപ്പകൃഷിയില്ലാത്തതു നന്നായി. :)

  55. ശ്രീ said...

    മനുവേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    അപ്പുവേട്ടാ...
    അതേത് മഹാന്‍ പറഞ്ഞതായാലും നല്ല കണ്ടുപിടുത്തം തന്നെ. :) ആ മഹാന്റെ ബ്ലോഗര്‍ നെയിം ‘അ’ യിലാണോ ആരംഭിയ്ക്കുന്നത്? ;) കമന്റിനു നന്ദി കേട്ടോ.
    കനല്‍ മാഷേ...
    അങ്ങനെ ഒരു ചിന്ത എനിയ്ക്കു കൂടി പകര്‍ന്നു തന്നതിനു നന്ദി. :)
    കുഞ്ഞന്‍ ചേട്ടാ...
    അതു കലക്കന്‍ സംഭവം തന്നെ, നിയമം പരിപാലിയ്ക്കേണ്ടവര്‍ തന്നെ അങ്ങനെ ഒരു കുസൃതി പണ്ടു ചെയ്തിരുന്നു എന്നറിയുന്നത്... ;) അമ്പതാം കമന്റിനും നന്ദി കേട്ടോ. :)
    വാല്‍മീകി മാഷേ...
    തിരിച്ചെത്തിയല്ലേ? :) പിന്നേയ്, ബാംഗ്ലൂര്‍ അത്തരം പരിപാടിയുമായി ഇറങ്ങി വെറുതേ കന്നടക്കാരുടെ കൈയ്ക്ക് പണി കൊടുക്കണ്ട എന്നു കരുതി. ;) കമന്റിനു നന്ദി കേട്ടോ.
    ഹരിത് മാഷേ...
    അത് ഇഷ്ടായീട്ടോ... അക്ഷരാര്‍ത്ഥത്തില്‍ കള്ളനു കഞ്ഞി വച്ചവന്‍! ഹ ഹ. കമന്റിനു നന്ദി. :)
    ചന്ദൂട്ടാ...
    എന്തായാലും ശരി. അവിടെ വന്ന് ഇളനീര്‍ മോഷണം നടത്തിയതു ഞങ്ങളാകാന്‍ വഴിയില്ലാട്ടോ... അല്ല, ഇനി ആയിരിയ്ക്കുമോ?
    ശിക്ഷ ഒന്ന് ഇളവു ചെയ്തു തരണം ട്ടോ. ;)
    കമന്റിനു നന്ദി.
    ശ്രീദേവി ചേച്ചീ...
    കമന്റിട്ടില്ലെങ്കിലും പിണക്കമൊന്നുമില്ല കേട്ടോ. വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ വന്ന് വായിയ്ക്കുന്നുണ്ട് എന്നറിയുന്നതു തന്നെ സന്തോഷം. :)

  56. Unknown said...

    കഞ്ഞിയുടെ കാര്യം ഓര്‍ത്ത് നാണിക്കാന്‍ ഒന്നുമില്ല ശ്രീയേട്ടാ... ഇന്നും രാത്രിയില്‍ കഞ്ഞി കുടിക്കുന്ന ആളുകള്‍ ഇവിടെ ഉണ്ട് ട്ടോ... രസികന്‍ പോസ്റ്റ്..
    ''ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന കാമ്പസില്‍ എത്തിയതായി തോന്നി... ..''

  57. പൊറാടത്ത് said...

    ശ്രീ.. കഞ്ഞി, കപ്പ, കാന്താരി ഇതൊക്കെ നമ്മുടെ (ദൈവത്തിന്റെ) സ്വന്തം നാടിന്റെ തറവാട്ട് സ്വത്തല്ലേ... എല്ലാം ചുമ്മാ അനുഭവിയ്ക്കെന്നേ.. ഇതില്‍ ആര് എന്ത് കട്ടൂന്നാ..(ഇതൊക്കെ എന്ത് മോഷണം..?!!)

    ഇതിനൊക്കെ നമ്മള് (തൃശ്ശൂക്കാര്), ‘പൊക്ക്വാ‘ന്നല്ലേ ശാസ്ത്രീയമായി പറയാറ്‌..!!??

  58. എതിരന്‍ കതിരവന്‍ said...
    This comment has been removed by the author.
  59. എതിരന്‍ കതിരവന്‍ said...
    This comment has been removed by the author.
  60. ശലിത പവനന്‍. said...

    hiiiiiiii sree......
    how ru? BPC poloru campus vare kanilla alle? thanks for remembering that good old days....
    sarikkum a life orupadu misscheyyanundalle?

  61. അരൂപിക്കുട്ടന്‍/aroopikkuttan said...

    ഇനി പേരുമാറ്റി “കപ്പക്കള്ളന്‍” എന്നും ബ്ലോഗിന്റെ പേര് “കപ്പത്തോട്ടം” എന്നും ആക്കൂ..
    ഇല്ലേല്‍ കര്‍ഷകസമരം നടക്കുമ്പോള്‍ മുഖ‘ശ്രീ’നോക്കാതെ തല്ലുകിട്ടും!!

  62. Satheesh Haripad said...

    കൊള്ളാം ശ്രീ....

    കപ്പയും മുളകരച്ചതുമൊക്കെ വായിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ നാട്ടില്‍ പോകാന്‍ തോന്നുന്നു.
    രസകരം ആയിട്ടുണ്ട്.. ആ പറമ്പിന്റെ ഉടമസ്ഥന്‍ പോലും ഇതു വായിച്ചാല്‍ ആസ്വദിക്കുകയേ ഉള്ളൂ...

  63. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    അമ്പട ശ്രീ കയ്യിലിരുപ്പ് ശ്ശി ഉണ്ടല്ലേ

    രസായി വായിച്ചു എന്തായാലും.

  64. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    അമ്പട ശ്രീ കയ്യിലിരുപ്പ് ശ്ശി ഉണ്ടല്ലേ

    രസായി വായിച്ചു എന്തായാലും.

  65. ശ്രീ said...

    സുബിന്‍...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.പിന്നെ, ആരോടും പറയല്ലേ... 50 പൈസ തരാം. ;)
    രാജ് മാഷേ...
    ഞങ്ങള്‍ അന്ന് ഇത്തിരി കപ്പ മോഷ്ടിച്ചതാണ് ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയ്ക്കു കാരണം എന്നാണോ പറഞ്ഞു വരുന്നത്? ഇനി എന്തൊക്കെ കേള്‍ക്കണം... :(
    കമന്റിനു നന്ദീട്ടോ. :)
    മുരളീ...
    ഹ ഹ. അപ്പോ കഞ്ഞി കുടി മെമ്പേഴ്സ് ഇനിയുമുണ്ടല്ലേ? ;) കമന്റിനു നന്ദി കേട്ടോ. :)
    പൊറാടത്ത് മാഷേ...
    അതന്നേ... പൊക്കുക എന്നതാണ് നമ്മുടെ നാട്ടിലെ ശാസ്ത്രീയമായ വാക്ക്. അപ്പോ കുഴപ്പമില്ലല്ലേ... ഹ ഹ. കമന്റിനു നന്ദീട്ടോ. :)
    പോങ്ങുമ്മൂടന്‍ മാഷേ...
    നന്ദി. :)
    ശലിത...
    വളരെ ശരിയാണ്. നമ്മള്‍ പഠിച്ചിരുന്ന കാലത്തെ ബി.പി.സി. പോലെ വേറൊരു ക്യാമ്പസ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ ആ കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ മാത്രം... കമന്റിനു നന്ദി.
    അരൂപിക്കുട്ടാ...
    സ്വാഗതം. അതും ആലോചിയ്ക്കായ്കയില്ല. ;)വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    സതീശ്...
    “ആ പറമ്പിന്റെ ഉടമസ്ഥന്‍ പോലും ഇതു വായിച്ചാല്‍ ആസ്വദിക്കുകയേ ഉള്ളൂ...”
    ഈ കമന്റിനു പ്രത്യേക നന്ദി കേട്ടോ. :)
    പ്രിയ...
    കുറച്ചു തല്ലുകൊള്ളിത്തരവും ഉണ്ടായിരുന്നു. ;)
    കമന്റിനു നന്ദീട്ടോ. :)

  66. ഒരു സ്നേഹിതന്‍ said...

    കള്ളാ... കണ്ടാല്‍ തോന്നില്ലട്ടോ...
    കലാലയ ജീവിതത്തിലെ കുസൃതികള്‍ ഓര്‍ക്കാന്‍ ഈ പോസ്റ്റിനു സാദിച്ചു...
    നന്ദി... കൂടെ ഒരായിരം ആശംസകള്‍....

  67. Anil cheleri kumaran said...

    ശ്രീക്കുട്ടാ...
    വളരെ നന്ദി..
    എന്റെ പോസ്റ്റുകളെല്ലാം വായിച്ച് കമെന്റുകളിട്ടതിന്.
    ഞാനതിനു ശേഷമാണു ശ്രീയുടെ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയത്.
    'ഹോളോമാന്‍' വളരെ ഇഷ്ടമായി.
    മുഴുവന്‍ വായിക്കുന്നുണ്ട് ഉടനെ.
    ഇമെയില്‍ വിലാസം ഒന്നു തരാമോ?

  68. ശ്രീ said...

    ഒരു സ്നേഹിതന്‍...
    സ്വാഗതം മാഷേ... കലാലയ ജീവിതത്തെ ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ എനിയ്ക്കും സന്തോഷം. :)
    കുമാരേട്ടാ...
    സ്വാഗതം. കുമാരേട്ടന്റെ എഴുത്ത് ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെ ആണ് എല്ലാം വായിച്ചത്. :)
    എന്റെ മെയില്‍ ഐഡി പ്രൊഫൈലില്‍ ഉണ്ടല്ലോ. [sreesobhin@gmail.com]
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

  69. yousufpa said...

    കപ്പ മോഷ്ടാവ് ശ്രീയും കൂട്ടുകാരും നീണാള്‍ വാഴട്ടെ..

    സംഗതി അടിച്ച്‌പൊളിച്ചിട്ട്‌ണ്ട്.

  70. Sapna Anu B.George said...

    എത്തിപെട്ടതു താമസിച്ചാണെങ്കിലും ഒന്നു കൂടി വായിച്ചു ശ്രീ

  71. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    ശ്രീയേ... എന്തൊക്കെയാ ഈ കേള്‍ക്കണേ നിന്നെ കുറിച്ചു..സത്യം പറഞ്ഞാലെ നിന്നെ കുറിച്ചുള്ള മതിപ്പ് ഒരു പടിയല്ല പതിനെട്ടു പടിയാ കേട്ടൊ മോനെ കൂടിയതു.
    എന്താ ഒരു റ്റെയിസ്റ്റ്... കപ്പ , കന്താരി മൂളക് ചമ്മന്തി, കഞ്ഞി, കമന്റു കളില്‍ കൂടെ വന്ന കളവുമുതല്‍ കൊണ്ടുണ്ടാക്കിയ പല പല സ്വാദിഷ്ഠ് വിഭവങ്ങള്‍ .......
    ചുരുക്കം പറഞ്ഞാല്‍ വയറും(വെള്ളമിറക്കി) മനസ്സും ഒരു പോലെ നിറച്ച നല്ല ഒരു പോസ്റ്റ്.മേമ്പൊടിക്ക്; ഒരു ഭാവുകങ്ങളും കൂടെ.

  72. വാളൂരാന്‍ said...

    ശ്രീ....
    കപ്പ നന്നായിരിക്കുന്നു....

  73. നിരക്ഷരൻ said...
    This comment has been removed by the author.
  74. നിരക്ഷരൻ said...

    കോളേജ് ഹോസ്റ്റലിന്റെ ടെറസ്സില്‍ കയറി അയല്‍‌വിട്ടിലെ ഉയരം കുറഞ്ഞ തെങ്ങില്‍ നിന്ന് നീളമുള്ള തോട്ടിവെച്ച് കരിക്ക് കുത്തിയിടുകയായിരുന്നു ഞങ്ങളുടെ പരിപാടി.കരിക്ക് താഴെ വീണ്ട് ശബ്ദം ഉണ്ടാകാതിരിക്കാന്‍ മുണ്ട് വിരിച്ച് പിടിച്ച് രണ്ട് പേര്‍ താഴെ നില്‍ക്കുന്നുണ്ടാകും. അവന്റെയൊക്കെ തലയില്‍ ഒരിക്കലും കരിക്ക് വീഴാഞ്ഞത് മഹാഭാഗ്യം. നീളമുള്ള തോട്ടിവെച്ച് കുത്തുന്നതുകാരണം ഈ സംഭവത്തിന് ഞങ്ങള്‍ ഇട്ടിരുന്ന കോഡാണ് ‘ബില്യാഡ്സ് കളി’.

    കോളേജ് ജീവിതകാലത്ത് ഇത്തരം പരിപാടികളൊക്കെ നടത്താത്ത ആരെങ്കിലും ഉണ്ടാകുമോ ശ്രീ. ഇതൊക്കെയല്ലേ കലാലയ രസങ്ങള്‍. അധികമാകരുതെന്ന് മാത്രം. ഭാവിയില്‍ നമുക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പുറമേ ഗൌരവം കാണിച്ചിട്ടാണെങ്കിലും, ഉള്ളില്‍ പഴയ സുവണ്ണകാലം ആലോചിച്ച് ചിരിച്ച് തള്ളണം. അത്രയൊക്കെ മതി. പോസ്റ്റിന്റെ അടിയിലെ ആ മുന്‍‌കൂര്‍ ജാമ്യം കണ്ടതുകൊണ്ട് പറഞ്ഞതാണ് ഇത്രയും ഫിലോസഫി കേട്ടോ ? :) :)

    ഈ പോസ്റ്റും കമന്റുകളും കേരളാ പോലീസെങ്ങാനും വായിച്ചാല്‍ തെളിയിക്കപ്പെടാതെ കിടക്കുന്ന പല പെറ്റി മോഷണക്കേസുകള്‍ക്കും അധികം താമസിയാതെ തുമ്പുണ്ടാകും. ഒരു കേസിലെ പ്രതിയെ മാത്രം പിടികിട്ടില്ല. അതാ തോന്ന്യാസിയാ. ഒരു പോലീസുകാരനും ഓനെ ഓടിച്ചിട്ട് പിടിക്കാന്‍ പറ്റില്ല. കോഴി മോഷ്ടിച്ചിട്ട് ഓടണ ഓട്ടം കണ്ടില്ലേ പഹയന്‍ ? :) :)

  75. Sarija NS said...

    Sree, BPC analle? College bus inaayirunno pokunnathu? atho regular buss? Athinu valare aduthu oru gramathilaanu njaanum :)

  76. ഗീത said...

    ഹൊ ശ്രീയേ, എത്ര സരസമായ അവതരണം...

    വിദ്യാഭ്യാസ കാലമാണല്ലോ ജീവിതത്തിലെ സുവര്‍ണകാലഘട്ടം. അക്കാലത്തെ തമാശകള്‍ ജീവിതത്തിലുടനീളം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും, ഒട്ടും മങ്ങിപ്പോകാതെ.....

    ശ്രീ ഇങ്ങനെ ചിരിപ്പിച്ചതിന് ഏറെ നന്ദി.

  77. തപസ്വിനി said...

    ഞാനെന്തായാലും കുറ്റം പറയുന്നില്ല. പോട്ടെ...

    പിന്നെ ശ്രീയുടെ എഴുത്തിനും ചിത്രങ്ങള്‍ക്കുമൊക്കെ വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവിപ്പിക്കാന്‍ കഴിയുന്നുണ്ട്.

  78. പിരിക്കുട്ടി said...

    ente kanthari mulakinte padam kandappol ithokke orthuvo?
    kollam chumma paranjathane....
    enthayalum ithu vaayichappole enikku kothiyayi ho??

  79. Shades said...

    sree
    vaayikkaan ithiri thaamasichenkilum othhiri ishttappettu , ketto..!
    :)

  80. ശ്രീ said...

    അത്‌ക്കന്‍ മാഷേ...
    കപ്പ‌മോഷ്ടാവ്! കൊള്ളാം. ഇനിയെന്തൊക്കെ പേരു കിട്ടുമോ ആവോ... കമന്റിനു നന്ദി കേട്ടോ. :)
    സപ്‌ന ചേച്ചീ...
    ആദ്യമായല്ലേ ഇവിടെ? സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    കിലുക്കാം‌പെട്ടി ചേച്ചീ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    വാളൂരാന്‍ മാഷേ...
    നന്ദി കേട്ടോ. :)
    നിരക്ഷരന്‍ ചേട്ടാ...
    ഹ ഹ. ബില്യാര്‍‌ഡ്‌സ് കളി കൊള്ളാമല്ലോ.
    പിന്നെ, കനല്‍ മാഷ് പറഞ്ഞതിലും കാര്യമുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ട് കൂട്ടിച്ചേര്‍ത്തതാണ് ആ വാല്‍ക്കഷ്ണം.
    പിന്നെ, നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞതു പോലെ കേരളാ പോലീസില്‍ വര്‍ക്ക് ചെയ്യുന്ന ആരും ഇത് വായിയ്ക്കരുത് എന്നൊരു തലക്കെട്ടും കൂടെ ചേര്‍ക്കാമായിരുന്നു, അല്ലേ? തോന്ന്യാസിയൊഴികെ നമ്മള്‍ എല്ലാം അകത്താകും. രസകരമായ ഈ കമന്റിനു നന്ദീട്ടോ ;)
    Sarija...
    സ്വാഗതം. ഞാന്‍ ബി.പി.സി.യില്‍ പഠിയ്ക്കുമ്പോള്‍ അതിനു തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നത്. അതു കൊണ്ട് ബസ് കയറേണ്ട ആവശ്യം വരാറില്ല. പിന്നെ അടുത്തുള്ള ഗ്രാമങ്ങളൊക്കെ പരിചയമുണ്ട്, അവിടൊക്കെ കുറേ നല്ല സുഹൃത്തുക്കളും. :) കമന്റിനു നന്ദി.
    ഗീതേച്ചീ...
    വളരെ ശരിയാണ്. ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം തന്നെ ആയിരുന്നു വിദ്യാഭ്യാസ കാലം. ഈ പോസ്റ്റ് ചിരിപ്പിച്ചുവെങ്കില്‍ സന്തോഷം.വായന്യ്ക്കും കമന്റിനും നന്ദി. :)
    തപസ്വിനി...
    സ്വാഗതം. കുറ്റം പറഞ്ഞാലും വിഷമമൊന്നൂല്യാട്ടോ. :)
    പ്രോത്സാ‍ഹനത്തിനു വളരെ നന്ദി. :)
    പിരിക്കുട്ടി...
    പഴയ രസകരമായ ഇത്തരം സംഭവങ്ങളെ ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് ഒരു രസമല്ലേ? വായനയ്ക്കും കമന്റിനും നന്ദി :)
    Shades ...
    വൈകിയാലും വായിയ്ക്കുന്നുണ്ടല്ലോ, നന്ദി. :)

  81. HAMID said...

    ഇത്തരം ബ്ലോഗ്സോക്കെ കോളേജിലെ നോടീസ് ബോര്‍ഡിലാണ് വരേണ്ടത്.., പിള്ളേര് പഠിക്കട്ടെ പൂര്‍വികരുടെ വീര സാഹസങ്ങള്‍!! ഇപ്പൊ ഒരുത്തനും പഠനത്തിനപ്പുറത്തേക്ക് എത്തി നോക്കാന്‍ പോലും ധൈര്യമില്ല.
    എന്ത് പറയുന്നു..!

  82. joice samuel said...

    aashamsakal nerrunnu...
    eniyum anubhavangal panku vekku.....
    njangalomonnu chirichotte......!!

  83. ആഷ | Asha said...

    ആ ഹരിത് വിളിക്കണ കേട്ടിട്ട് എനിക്കും കൊതിയാവുന്നു അങ്ങനെ വിളിക്കാന്‍. എന്നാ പിന്നെ അങ്ങോട്ട് വിളിച്ചേക്കാം.

    കള്ളന്മാര്‍ക്ക് കഞ്ഞി വെച്ചവനേ...
    :))

  84. smitha adharsh said...

    ശ്രീ..പോസ്റ്റ് അടിപൊളി... ഇതിന് ഞാന്‍ പകരം വീട്ടും !! അടുത്ത ജന്മം...നോക്കിക്കോ..ഇങ്ങനെ വല്ലവന്റേം പറമ്പില്‍ നിന്നു കപ്പ മോഷ്ടിച്ച് തിന്നാനുള്ള ഭാഗ്യമോന്നും ഞങ്ങള്‍,പെണ്ണുങ്ങള്‍ക്ക്‌ ഇല്ല എന്ന് വിചാരിക്കണ്ട.....ഉറപ്പായും ഇതിനെ വെട്ടിക്കുന്ന മോഷണം നടത്തി,എരിവു കൂടുതലുള്ള കാ‍ന്താരി മുളക് കൂട്ടി ചമ്മന്തി അരച്ച് വെട്ടി വിഴുങ്ങിയില്ലെന്കില്‍ ..... അങ്ങനെ ഇല്ലെന്കില്‍ എന്ന് വിചാരിക്കണ്ട...
    പിന്നെ,ഈ കപ്പ മോഷണം ഒന്നും ഒരു മോഷണം അല്ല മാഷേ,ബ്ലോഗ്ഗും,പോസ്റ്റും വരെ ഓരോ മഹാന്മാര്‍ അടിച്ചോണ്ട് പോണൂ...പിന്നെയാ രണ്ടു മൂട് കപ്പ..!!

  85. ശ്രീ said...

    HAMID...
    സ്വാഗതം. ശരിയാണ്, കുട്ടികള്‍ക്ക് പഠനം മാത്രമായാല്‍ പോരാ. വായനയ്ക്കും കമന്റിനും നന്ദി.
    joice.samuel...
    സ്വാഗതന്മ്. വായനയ്ക്കും കമന്റിനും നന്ദി.
    ആഷ ചേച്ചീ...
    കുറച്ചു കഞ്ഞി വച്ചതിന്റെ പരിണിതഫലം... :(
    കമന്റിനു നന്ദീട്ടോ ചേച്ചീ. :)
    സ്മിതേച്ചീ...
    അതു ശരി, അപ്പോ അടുത്ത ജന്മത്തില്‍ കപ്പ മോഷ്ടിയ്ക്കാനും പ്ലാനുണ്ടല്ലേ? ഹഹ.
    ബ്ലോഗ് മോഷണവും കപ്പ മോഷണവും താരതമ്യപ്പെടുത്തിയത് രസമായീട്ടോ. :)

  86. Sathees Makkoth | Asha Revamma said...

    കഥ മോഷണമാണങ്കിലും വായിക്കാൻ രസകരം