ഞങ്ങളുടെ സ്കൂളിലേക്ക് (NSHS, വാളൂര്‍)ഞാന്‍ വന്നു ചേരുന്നത് നാലാം ക്ലാസ്സു മുതലാണ്. (മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ L P സ്കൂളിലായിരുന്നു പഠനം). ഞങ്ങളുടെ നാട്ടിന്‍ പുറത്തുള്ള, വീടിനടുത്തു തന്നെയുള്ള ആ സ്കൂള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ തുടങ്ങുന്നത് അവിടെ നിന്നുമാണ്.
സ്ക്കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു കലാ പരിപാടികളും മത്സരങ്ങളും നടക്കുന്ന സമയം. അങ്ങനെ സംഘടിപ്പിച്ച പൊതു വിജ്ഞാന മത്സരത്തില്‍ ഞാനും പങ്കെടുത്തു.അന്നേ ദിവസം മത്സരം നടക്കുന്ന ക്ലാസ്സ് മുറിയില്‍ ഞാനും എന്റെ കുറച്ചു സഹപാഠികളും എത്തി. നോക്കിയപ്പോള്‍ അവിടെ നിറയെ ചേട്ടന്‍മാര്‍…. കൂടുതല്‍ പേരും എങ്ങനെയെങ്കിലും ഒന്നോ രണ്ടോ പിരിയഡ് ഒഴിവാക്കാമല്ലോ എന്നു കരുതി വന്നവരാണെന്ന് അവരുടെ ഭാവങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കാം. എന്തായാലും ഞങ്ങള്‍ കുട്ടികള്‍ ആകെ അഞ്ചാറു പേരെയുള്ളൂ…. ഞങ്ങളും അവിടെ ആസനസ്ഥരായി.
വൈകാതെ, ക്വിസ്സ് മാസ്റ്റര്‍ ലീലാവതി ടീച്ചര്‍ ക്ലാസ്സിലെത്തി. ടീച്ചര്‍ ഞങ്ങള്‍ പ്രൈമറി ക്ലാസ്സുകാരെ അവിടെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്നാല്‍ ഞങ്ങള്‍ അഞ്ചാറു പീക്കിരികള്‍ക്കു വേണ്ടി വീണ്ടും മിനക്കെടേണ്ടല്ലോ എന്നു കരുതിയാകാണം, ഞങ്ങളോടും സീനിയേഴ്സിന്റെ കൂടെ തന്നെ ഇരിക്കാന്‍ പറഞ്ഞു…. എല്ലാവര്‍ക്കും ഒരേ ചോദ്യങ്ങള്‍ തന്നെ… മാര്‍ക്കിടുമ്പോള്‍ മാത്രം ഞങ്ങളെ പ്രത്യ്യേകം തരം തിരിച്ച് നോക്കിയാല്‍ മതിയല്ലോ….
അങ്ങനെ മത്സരം തുടങ്ങി…. മലവെള്ളപ്പാച്ചില്‍ പോലെ ചോദ്യങ്ങള്‍ വന്നു… അറിയാവുന്നത് എഴുതിയും അറിയാത്തവയ്ക്ക് അന്തം വിട്ടിരുന്നും ഞാന്‍ സമയം കളഞ്ഞു. ഇടയ്ക്കിടെ ചില നേരമ്പോക്കുകളെല്ലാം പറഞ്ഞ് ടീച്ചര്‍ സന്ദര്‍ഭത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു…. വൈകാതെ മൂല്യനിര്‍ണ്ണയം തുടങ്ങി…. ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു….” ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍ ആര്?” (വര്‍ഷം 1990 ആണേ….).
അന്ന് ക്രിക്കറ്റ് എന്നു വച്ചാല്‍ എനിക്കറിയാവുന്നത് കപില്‍ ദേവിനെ മാത്രം…. ഞാന്‍ അതായിരുന്നു എഴുതി വച്ചതും…. തെറ്റാണെന്നു മനസ്സിലായത് ടീച്ചര്‍ ഉത്തരം പറഞ്ഞപ്പോഴാണ്…. (അതു വേറാരുമായിരുന്നില്ല, നമ്മുടെ സച്ചിന്‍ തന്നെ!). അങ്ങനെ ഞങ്ങള്‍ പ്രൈമറി ക്ലാസ്സുകാരുടെ ഉത്തരങ്ങളെല്ലാം നോക്കിക്കഴിഞ്ഞപ്പോള്‍ രോഹിത് എന്ന എന്റെ ഒരു സുഹൃത്തിനൊപ്പം ഏറ്റവും കൂടുതല്‍ പോയന്റ് എനിക്കുമുണ്ട്….
ഉടനെ തന്നെ, ടീച്ചര്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും മാത്രമായി ഒരു ടൈ ബ്രേക്കര്‍ ചോദ്യം തന്നു…. അതിന്‍ ഞങ്ങള്‍ രണ്ടു പേരും ശരിയുത്തരം തന്നെ എഴുതി…. ടീച്ചര്‍ അടുത്ത ചോദ്യവും പറഞ്ഞു…. അതിനും ഞ്ങ്ങളുടെ രണ്ടു പേരുടെയും ഉത്തരങ്ങള്‍ ശരി തന്നെ… ടീച്ചര്‍ മൂന്നാമതും ചോദിച്ചു…. (എനിക്ക് അന്നത്തെ ചോദ്യങ്ങളില്‍ ആകെ രണ്ടെണ്ണമേ ഓര്‍മ്മയുള്ളൂ…. ഒന്നു നേരത്തെ സൂചിപ്പിച്ചല്ലോ. എനിക്ക് ഇന്നും ഓര്‍മ്മയുള്ള രണ്ടാമത്തെ ചോദ്യം ഇതായിരുന്നു ….)
“ ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏത്?”
ചോദ്യം കേട്ട ഉടന്‍ തന്നെ എന്റെ മനസ്സിലേക്ക് ‘ഒട്ടകപ്പക്ഷി‘യുടെ രൂപം ഓടിയെത്തി… അതു ശരിയാണെന്ന് എനിക്കു നല്ല ഉറപ്പുമുണ്ടായിരുന്നു… ഞാന്‍ ധൃതിയില്‍ ഉത്തരക്കടലാസില്‍ എഴുതി വച്ചു…”ഒട്ടകം”. എഴുതിക്കഴിഞ്ഞു തല ചെരിച്ചു നോക്കുമ്പോള്‍ എന്റെ സുഹൃത്ത് ആലോചനയിലാണ്… ഞാന്‍ ആത്മ വിശ്വാസത്തോടെ ഇരിക്കുന്നതു കണ്ട ടീച്ചറ് ഉത്തരക്കടലാസുമായി ചെല്ലാന്‍ പറഞ്ഞു… ഞാന്‍ സന്തോഷത്തോടെ നടന്നു ചെന്ന് ആ കടലാസ് ടീച്ചറെ കാണിച്ചു…. എന്റെ ഉത്തരം കണ്ട ടീച്ചറ് “ഒട്ടകമോ?” എന്നും ചോദിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു…. ടീച്ചറുടെ അപ്രതീക്ഷിതമായ ചിരി കണ്ട് അമ്പരന്നു നില്‍ക്കുമ്പോള്‍ എന്റെ സുഹൃത്ത് ശരിയുത്തരമായ ഒട്ടകപ്പക്ഷി എന്നെഴുതിയ കടലാസും കൊണ്ടു വന്ന് ടീച്ചറെ കാണിക്കുന്നതും ടീച്ചറ് ചിരി നിര്‍ത്താന്‍ പാടു പെട്ടു കൊണ്ട് അതില്‍ ശരി എന്ന മാര്‍ക്കിടുന്നതും എന്റെ കടലാസ് മാറ്റി വക്കുന്നതും ഞാന്‍ കണ്ടു….
സഹതാപത്തോടെ എന്നെ നോക്കി, തനിക്കു രണ്ടാം സ്ഥാനമാണ് കേട്ടോഎന്നു പറയുന്ന ടീച്ചറെ പിന്നിലാക്കി എന്റെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോഴും ഞാനാലോചിച്ചത്…. ഒട്ടകപ്പക്ഷി തന്നെയാണല്ലോ ഞാനും എഴുതിയത് , പിന്നെന്താണ് പ്രശ്നം പറ്റിയത് എന്നായിരുന്നു…(പക്ഷി എന്നു ചോദ്യത്തില്‍ തന്നെ പറയുന്ന സ്ഥിതിയ്ക്ക് ഞാന്‍ ഒട്ടകം എന്നെഴുതിയാല്‍ പോരേ എന്നാണ് അന്ന് ഞാന്‍ സത്യത്തില്‍ ചിന്തിച്ചത്).
33 comments:
ഇതിനെ കഥ എന്നൊന്നും പറയാന്‍ പറ്റില്ല. ഇതും എന്റെ സ്കൂള്‍ ജീവിതത്തിലെ രസകരമായ ഒരു സംഭവമാണ്‍.... ഇപ്പോഴും ഇടയ്ക്കിടെ ഞാനിക്കാര്യം ഓര്‍ക്കാറുണ്ട് എന്നു മാത്രം....!
ഒട്ടകപ്പക്ഷി എന്നു തന്നെ എഴുതേണ്ടായിരുന്നോ? എന്തായാലും, സംഭവം രസകരമായി.
ഹ ഹ..... അപ്പോ ഒട്ടകപ്പക്ഷിയെ ഒട്ടകമെന്നും വിളിക്കാമല്ലേ….
എഴുത്തു നന്നായി.... ഇനിയും പോരട്ടെ.
സൂവേച്ചി...
നിതേഷ്...
കമന്റിനു നന്ദി....:)
ശ്രീയുടെ സംശയം ന്യായം. കാക്കപ്പക്ഷി, കോഴിപ്പക്ഷി, തത്തപ്പക്ഷി എന്നൊന്നും നമ്മള്‍ പറയാറില്ലല്ലോ.
നന്നായിട്ടുണ്ട്.
ഞാനന്ന് ക്ലാസ്സില്‍ വരാതിരുന്നത് നിന്റെ ഭാഗ്യം, നിന്റെ മാത്രമല്ല എല്ലാവരുടേയും. ഇല്ലേ മത്സരം തന്നെ ആവശ്യമില്ലാതായി വരുമായിരുന്നു.
പിന്നെ രോഹിത്. ഇളയത് നിന്റെ ഒപ്പം പിടിച്ച് നിന്നു എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ കാര്യം ഊഹിച്ചു. നീ വ്യക്തമായ ലീഡ് ചെയ്യേണ്ടതായിരുന്നു. അതിന് കഴിയില്ലെങ്കില്‍ ഒന്നാം റാങ്ക് എന്ന പട്ടം ഒഴിഞ്ഞു കൊടുക്കുകയാണ് വേണ്ടത്. യോഗ്യന്‍മാര്‍ എത്രയോ ഉണ്ടായിരുന്നു ക്ലാസ്സില്‍. ആ നിര ഈ ലേഖകനില്‍ തുടങ്ങി ഈ ലേഖകനില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.
:)
നന്നായി എഴുത്ത്...
ഒരു സഹപാഠി
എന്റെ ആനിവെഴ്സറി സ്മരണകള്‍ വരാന്‍ പോകുന്നു,ഓണത്തിന് ശേഷം. തൂവാലയെടുത്തു വക്കൂ ശോഭിന്‍..! കണ്ണു തുടക്കാന്‍.
ശൊ....ഈ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങള്‍ നടക്കുന്നു ..!
എവിടേങ്കിലും ഏതെങ്കിലും ഒരൊട്ടകം ഒരുമുട്ട ഒരൊറ്റ മൊട്ട ഇട്ടിരുന്നെങ്കില്‍ എന്റെ ഈ ശ്രീ സ്‌കൂളില്‍ അതിനെങ്കിലും ഒന്നു ജയിച്ചു പോയേനേ...!
sreekuttaa....ottakam kalakki... ariyathe chirichu poyi
ഗീത ചേച്ചീ...
അതാണെന്നേ എനിക്കും പറ്റീത്!!! (ഒരാളെങ്കിലും സപ്പോര്‍ട്ട് ചെയ്തല്ലോ ഹാവൂ)
സുനില്‍...
അന്നു നമ്മളെല്ലാമുണ്ടായിരുന്നു, ഇഷ്ടാ അവിടെ... ഓര്‍ക്കുന്നേയില്ല?
നജീമിക്കാ...
ഇപ്പോ മനസ്സിലായില്ലേ കുഴപ്പം എന്റെയല്ലാന്ന്. എന്റെ ഉത്തരം ശരിയായിരുന്നു. ഒട്ടകം അങ്ങനെ ചെയ്യാത്തത് നമ്മുടെ തെറ്റാണോ? (“അതിനെങ്കിലും ഒന്നു ജയിച്ചു പോയേനേ...” എന്ന് അല്ലേ? ഞാന് വരവു വെച്ചൂട്ടാ!!! ഹ ഹ)
മനുവേട്ടാ...
താങ്ക്സ്.
:)
ശ്രീ,
copy pasting geetha's comment "
സംശയം ന്യായം. കാക്കപ്പക്ഷി, കോഴിപ്പക്ഷി, തത്തപ്പക്ഷി എന്നൊന്നും നമ്മള്‍ പറയാറില്ലല്ലോ.
Nice.
പണിക്കര്‍ സാറു പറഞ്ഞ പോയിന്‍റു ശരി തന്നെ. പക്ഷെ ഒട്ടക ലേബലില്‍ ഒരു മൃഗവും ഉണ്ടല്ലോ.
ഹാഹാ..ശ്രീ, ഇതും വിധിയുടെ ഒരു ചെറിയ കളി തന്നെ.:)
ഹയ്യോ വേണുജീ, കോപ്പീ റൈറ്റ് - ഗീതയുടെ പ്രസ്താവന ആണേ.
ചോദ്യത്തില്‍ പക്ഷി എന്നു കൂടി ഉണ്ടല്ലൊ അതങു ചേര്‍ക്കണം എന്നല്ലെ യുക്തി
ഓ ടൊ - Venunji, Eventhough I see and like your blog , I am unable to comment there due to slow net, and numerous programs in the blog.
Illada njaan avide illaayirunnu.
ninakke thonniyathaayirikkum...
:)
sunil
നന്നായി...
എന്തായാലും എന്റെ സ്നേഹിതന്‍ പറഞ്ഞപോലെ... കാക്കയുടെ ജീവന്‍ വാലിലാണു.. അതു കൊണ്ടാണു കാക്കക്കു വൈദ്യുതി കമ്പിയിലിരുന്നാലും ഷോക്കേല്‍ക്കാത്തത്... വാലു തൊട്ടാല്‍ അപ്പോ തന്നെ ചത്തു പോകും....!!!! എന്നിങ്ങനെയുള്ള ആന മണ്ടത്തരം പറഞ്ഞില്ലല്ലോ....
പ്രിയ ശ്രീ...
ഒരുനിമിഷം വാളൂര്‍ സ്കൂളിലേക്ക് കൊണ്ടുപോയി എന്നെയും..... പിന്നെ ഒട്ടകം തന്നെ ധാരാളം.... ശ്രീക്കു യോഗല്യ അതാ സമ്മാനം മറ്റവന്‍ അടിച്ചോണ്ട് പോയത്.....
എന്റെ ബന്ധുകൂടിയായ രോഹിത് ഒന്നാം സമ്മാനം അടിച്ചെടുത്തു എന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല കെട്ടോ, പുള്ളിയിപ്പോ അസി. ഡയറക്ടറല്ലേ.....
ഇന്‍ഡ്യാ ഹെറിറ്റേജ്...
കമന്റിനു നന്ദി...
വേണുവേട്ടാ...
ഈ വഴി ആദ്യമല്ലേ... നന്ദി.
സഹയാത്രികാ...
ഹ ഹ.. ഭാഗ്യം! അത്രയ്ക്കു മണ്ടത്തരം പറഞ്ഞില്ല
മുരളി മാഷെ...
സ്കൂളിനെ ഓര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം...
എല്ലാവരോടും: മാഷ് പറഞ്ഞതു പോലെ ഇപ്പറഞ്ഞ നമ്മുടെ രോഹിത് ഇപ്പോള്‍ മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്റ്ററാണേ...
:)
അപ്പോള്‍ ഞങ്ങള്‍ക്കൊരു അസിസ്റ്റന്റ് ഡയറക്ടറെ
നഷ്ടപ്പെട്ടു. അല്ലേ? ക്വിസ്സില്‍ ശ്രീ ജയിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ശ്രീയും അസിസ്റ്റന്റ്
ഡയറക്റ്റര്‍ ആയിരുന്നേനെ അല്ലേ. സാരമില്ല, പോട്ടേ, നമുക്കിതു മതീന്നേ.
ശ്രീ, ആദ്യത്തെ നാലു് കമെന്റിന്റെ date ഒന്നു
നോക്കൂ. ഇതെങ്ങിനെ സംഭവിച്ചു?
എഴുത്തുകാരീ...
ഹ ഹ... അതേയതെ. ഒരു അസ്സി. ഡയറക്ടറാകാനുള്ള ചാന്‍സങ്ങു പോയീ...
(പിന്നെ, ഇതു പുതിയ ഒരു പോസ്റ്റ് അല്ല. ഞാന്‍ കുറച്ചു നാള്‍ മുന്‍പേ പോസ്റ്റിയിരുന്നതാണ്‍. പിന്നെ, രണ്ടു ദിവസം മുന്‍പ് ഞാന്‍ എനിക്കു പറ്റിയ അബദ്ധങ്ങള്‍ എന്തേ പോസ്റ്റാത്തത് എന്ന് എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ചോദിച്ചപ്പോഴാണ്‍ ഈ പോസ്റ്റ് ഒന്നു കൂടെ എല്ലാവരുടേയും ശ്രദ്ധയില്‍ പെടുത്താമെന്നു കരുതിയത്. അത്ര മാത്രം!)
:)
nannayi
:)
മുരളി അണ്ണന്‍ പറഞ്ഞത് കേട്ടല്ലാ. രോഹിത് കൊണ്ട് പോയെന്ന് കേട്ടപ്പോള്‍ ഇഷ്ടന്‍ മിഴിച്ചു പോയി...
:)
സുനില്‍
രസായിട്ടോ...കലക്കി....
സസ്നേഹം സ്വന്തം...
നന്ദി.
സുനില്‍...
ഹ ഹ... അതേയതേ
മൃദുല്‍...
കമന്റിനു നന്ദി.
ഹഹഹ അത് കലക്കി... അത് ടീച്ചറിന്റെ കൊഴപ്പാ... ശ്രീ എഴുതിയത് നുറു ശതമാനവും ശെരിയാ എന്നാ എന്റെ അഭിപ്രായം...
nalla putthi :)
ഭയങ്കരാ.. :)
എന്നാലും ഇത്ര കോമൺസെൻസില്ല്ലാതെപോയല്ലോ ആ ടിച്കർക്ക്..
ottaka ennu maathram ezhuthiyaal teacher pettene...
കഥ കലക്കീട്ടുണ്ട് മാഷെ.
Hello Sree, രണ്ടാം സ്ഥാനം ആയാലും, താങ്കള്‍ കാരണം ആണല്ലോ ആ കുട്ടിക്കു ഒന്നാമതകാന്‍ കഴിഞ്ഞത്.അങ്ങനെ നോക്കുവാണേല്‍ ശ്രീ തന്നെയാണു ശരിക്കും വിജയിച്ചത്...
"....പക്ഷി എന്നു ചോദ്യത്തില്‍ തന്നെ പറയുന്ന സ്ഥിതിയ്ക്ക് ഞാന്‍ ഒട്ടകം എന്നെഴുതിയാല്‍..."
അതെ, ശരിയാണെന്ന് ഇപ്പോൾ എനിക്കും തോന്നുന്നു...
ഇതാണ് കുഞ്ഞുനാളിലെ ഓർമ്മകളുടെ മധുരം...
നന്ദി...
ഒട്ടകം ഒട്ടിച്ചു അല്ലേ..
നല്ല രസമുള്ള ഓർമ്മകൾ....
കൊള്ളാം. നന്നായിട്ടുണ്ട് അവതരണം. നല്ല രസകരമായ അനുഭവം. ആശംസകള്‍...............
Post a Comment