Wednesday, March 28, 2007

മരണ വീട്ടിലേക്കൊരു യാത്ര


ഒരു സംഭവകഥയാണ്.ഇതു നടക്കുന്നത് 5 വര്‍‌ഷം മുന്‍പാണ്. ഞാന് ഡിഗ്രിക്കു പഠിക്കുന്ന സമയം. കോളേജ് ജീവിതം മറ്റെല്ലാവര്‍‌ക്കും പറയാനുള്ളതു പോലെ രസകരമായിരുന്നു, എനിക്കും.

ആയിടെ ഒരു സംഭവം ഉണ്ടായി. ഞങ്ങളുടെ ജൂനിയര് ആയിരുന്ന ഒരു കുട്ടി മരിച്ചു.(അത് രസകരമായ സംഭവമാണെന്നല്ല ഞാന് പറഞ്ഞത്). നേരിട്ടു പരിചയം ഒന്നും ഇല്ലാതിരുന്നതിനാല് ഞങ്ങള് മിക്കവരും കാണാന് പോയില്ല, എന്നാല് ഞങ്ങളുടെ ജൂനിയേഴ്സ് ആയ ചിലര് (മരിച്ച കുട്ടിയുടെ ക്ലാസ്സില് പഠിക്കുന്നവരല്ല) സംസ്കാരത്തിന്റെ അന്ന് കോളേജ് അവധി കൂടി ആയിരുന്നതിനാല് ആ കുട്ടിയുടെ വീട്ടില് പോകാന് തീരുമാനിച്ചു. ആ കുട്ടിയുടെ നാട് കുറെ ദൂരെ ആയിരുന്നു. ഇവര് മൂന്നു നാലു പേര് ബൈക്കിലാണ് യാത്ര തിരിച്ചത്. പോകുന്ന വഴി ചില ഷാപ്പുകളിലെല്ലാം നിറുത്തി മാന്യമായി മിനുങ്ങിയായിരുന്നു യാത്ര. (ഞാന് പര്‍ഞ്ഞല്ലോ, മരിച്ച കുട്ടി ഇവരുടെ ക്ലാസ്സിലുമായിരുന്നില്ല. നേരിട്ടു കാര്യമായ പരിചയവും ഉണ്ടായിരുന്നില്ലെന്നാണ് ഞങ്ങള് അറിഞ്ഞത്. എങ്കിലും ഒരു ട്രിപ്പ് തരപ്പെടുമല്ലോ എന്നു കരുതിയാവണം യാത്ര തിരിച്ചത്.).

അവസാനം, ആരോടൊക്കെയോ ചോദിച്ചു വഴിയെല്ലാം മനസ്സിലാക്കി ആ മരണവീട്ടിലെത്തി. ആവിടെ എത്തിയപ്പോള് ആരോ പറഞ്ഞു, ബോഡി പള്ളീയിലേക്കു കൊണ്ടു പോയെന്നും ഉടനേ ചെന്നാല് കാണാമെന്നും. ഇതു കേട്ട് ഉടന് തന്നെ അവര് പള്ളീയിലേക്കു വച്ചു പിടിച്ചു. ശവസംസ്കാരം നടക്കുന്ന പള്ളി അന്വേഷിച്ച് ഒടുവില് പള്ളീറ്യില് എത്തിയപ്പോഴേക്കും അവിടെ ചടങ്ങുകള് എല്ലാം ഏതാണ്ടു തീര്‍‌ന്നു. കല്ലറക്കു ചുറ്റും ഏതാനും ചിലര് അടുത്തു നിന്ന് കരയുന്നുമുണ്ട്.

നമ്മുടെ കഥാനായകന്‍‌മാരും മോശമാക്കിയില്ല. വേഗം അടുത്തു ചെന്ന് എണ്ണിപ്പെറുക്കി കരയാന് തുടങ്ങി. (സാമാന്യം ഫോമിലായിരുന്നല്ലോ). ഇവരുടെ കരച്ചിലും മറ്റും കണ്ട് മദ്ധ്യവയസ്കനായ ഒരാള് പതുക്കെ ഇവരുടെ അടുത്തെത്തി, ചോദിച്ചു” ആരാ, മനസ്സിലായില്ലല്ലോ. മരിച്ചയാളെ എങ്ങനാ പരിചയം?”

വളരെ വിഷമത്തില് നിന്ന നായകന്‍‌മാര് കുറച്ചില്ല. “ ഞങ്ങള്‍‌ക്കു നല്ല പരിചയമുണ്ടായിരുന്നു. ഞങ്ങള് ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇനി പറഞ്ഞിട്ടെന്താ?”

ആദ്യം വന്നയാള് അത്ര രസിക്കാതെ പറ്ഞ്ഞു “പിള്ളേരെ, നിങ്ങള്‍‌ക്ക് ആളു മാറി. ഇവിടെ മരിച്ചത് എന്റെ അമ്മയാണ്. 80 വയസ്സുണ്ടായിരുന്നു. പിന്നെങ്ങനാ നിങ്ങളുടെ കൂടെ പഠിക്കുന്നേ?”

മുഴുവന് കേള്‍‌ക്കാന് നില്‍‌ക്കാതെ നമ്മുടെ കഥാനായകന്‍‌മാര് സ്ഥലം വിട്ടെന്നു പറഞ്ഞാല് മതിയല്ലോ.

“സത്യത്തില് അന്നു രണ്ടു പള്ളികളില് സംസ്കാരം ഉണ്ടായിരുന്നു!”

7 comments:

  1. സു | Su said...

    നല്ല ജൂനിയേഴ്സ് :) ദുഃഖത്തിലും ചിരിപ്പിച്ചു.

  2. അപ്പു ആദ്യാക്ഷരി said...

    “പിള്ളേരെ, നിങ്ങള്‍‌ക്ക് ആളു മാറി. ഇവിടെ മരിച്ചത് എന്റെ അമ്മയാണ്. 80 വയസ്സുണ്ടായിരുന്നു. പിന്നെങ്ങ്നാ നിങ്ങളുടെ കൂടെ പഠിക്കുന്നേ"
    എന്തൊരു ചമ്മലായിരിക്കും അപ്പോള്‍ ഉണ്ടായിക്കാണുക...ശ്രീ. കൊള്ളാം.

  3. Sushen :: സുഷേണന്‍ said...

    ഇഷ്ടപ്പെട്ടു. :)

  4. ഒരു പ്രവാസി മലയാളി...... said...

    ഇതു വായിച്ചു ഞാന്‍ കപ്പി മോനെ.. കപ്പി മണ്ണുകപ്പി....

  5. ഒരു പ്രവാസി മലയാളി...... said...

    ഇതു വായിച്ചു ഞാന്‍ കപ്പി മോനെ.. കപ്പി മണ്ണുകപ്പി....

  6. Kiranz..!! said...

    :) ഹെ.ഹെ..!

  7. ശ്രീ said...

    സൂവേച്ചി, കമന്റിനു നന്ദി...
    അപ്പുവേട്ടാ...
    സുഷേണന്‍‌ ചേട്ടാ...
    നിഷാദ്...
    കിരണ്‍‌സ്...
    എല്ലാവര്‍‌ക്കും നന്ദി...