Saturday, March 24, 2007

♫ഇന്നലെ എന്റെ ബാല്യം♫

പെയ്തൊഴിയാത്തൊരു മഴയുടെ ഓര്‍മ്മകള്‍
വിങ്ങും മനസ്സിന്റെ തേങ്ങലുകള്‍...
ഓര്‍മ്മ തന്‍ വീഥിയിലെന്നോ കൈവിട്ട
താരാട്ടു പാട്ടിന്‍ സംഗീതമായ്...


ഓര്‍മ്മകള്‍ തേടിയെത്തുന്നു മെല്ലെ
മറവി തന്‍ മൂടല്‍ മഞ്ഞലിഞ്ഞൂ...
വ്യക്തമല്ലെങ്കിലും കേള്‍ക്കാമെനിയ്ക്കേതോ
തംബുരു തന്‍ ശോകഗാനം...


സ്മൃതി നിലാവിലെ നിഴലുകള്‍ മാത്രമായ്
പോയകാലത്തിന്റെ കാല്‍പ്പാടുകള്‍...
ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍
ഇനിയും വിടരാത്ത പുഷ്പങ്ങളായ്...


ഉത്രാടരാത്രിയില്‍ ഉല്ലാസവേളയില്‍
ഓണനിലാവിന്റെ ഓര്‍മ്മകളില്‍...
ഇന്നെന്റെയാത്മാവില്‍ കേവലം സ്പന്ദനം
മാത്രമായ് തിര്‍ന്നൊരെന്‍ ബാല്യകാലം...

4 comments:

  1. Areekkodan | അരീക്കോടന്‍ said...

    ബാല്യം.....തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്തൊരു വേദന....

  2. വര്‍ണ്ണമേഘങ്ങള്‍ said...

    ഓര്‍മ്മകളില്‍ മാത്രമായി വറ്റി വരണ്ട്‌ പോയ നിമിഷങ്ങളീലേയ്ക്ക്‌ ഒരു യാത്ര.
    നന്നായി.

  3. ശ്രീ said...

    അരീക്കോടന്‍‌ മാഷിനും വര്‍‌ണ്ണ മേഘങ്ങള്‍‌ക്കും നന്ദി...

  4. ഘടോല്‍ഘചന്‍ said...

    ബാല്യത്തിറെന്‍ മനൊഹരമായ ഒരു മുഖം