ഇത് ഒരു കവിതയല്ല. ഒരു ലളിതഗാനം പോലെ എഴുതിയതാണ്. ഗായകനായ എന്റെ പ്രിയസുഹൃത്ത് ‘ കുല്ലൂ’ ഇത് സംഗീതം നല്കി അക്കാലത്ത് ഞങ്ങളുടെ കോളേജില്... സുഹൃത് സദസ്സുകളില് എല്ലാം പാടിയിരുന്നൂ... എന്റെ സുഹൃത്തുക്കള്ക്കൂം ഏറെ ഇഷ്ടമായിരുന്ന ആ ഗാനത്തിന്റെ വരികള്‍ ഇതാ...
♫"ഓര്‍ക്കുന്നുവോ നീ എന്നാത്മ മിത്രമേ
ആദ്യമായ് നാം കണ്ട പുണ്യദിനം...
ആ ദിനം തൊട്ടെനിക്കില്ലൊരു സ്വപ്നവും
നിന്നെക്കുറിച്ചുള്ള സ്മരണകളില്ലാതെ,
നിന്നെക്കുറിച്ചുള്ള... സ്മരണകളില്ലാതെ....(ഓര്‍ക്കുന്നുവോ)
പാവനമായ നിന്‍ കുളിര്‍മന്ദഹാസത്തില്‍
മയങ്ങി നില്‍ക്കാറുണ്ടു ഞാന്‍ പലപ്പോഴും(2)
ഉണ്ണാനിരുന്നാലും ഉറങ്ങാന്‍ കിടന്നാലും
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം,
നിന്നെക്കുറിച്ചുള്ള... ഓര്‍മ്മകള്‍ മാത്രം... (ഓര്‍ക്കുന്നുവോ)
അന്നു നാം തമ്മില്‍ പിരിയുന്ന നേരം
പൊട്ടിക്കരഞ്ഞുപോയ് നാം രണ്ടുപേരും(2)
ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ
കെട്ടിപ്പിടിച്ചു നാം ഏറെ നേരം നിന്നൂ....
കെട്ടിപ്പിടിച്ചു നാം... ഏറെ നേരം നിന്നൂ... (ഓര്‍ക്കുന്നുവോ)
ഇന്നിതാ എത്രയോ കാലം കഴിഞ്ഞൂ
പണ്ടത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ (2)
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടു
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ...
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ... ”♫
ആദ്യമായ് നാം കണ്ട പുണ്യദിനം...
ആ ദിനം തൊട്ടെനിക്കില്ലൊരു സ്വപ്നവും
നിന്നെക്കുറിച്ചുള്ള സ്മരണകളില്ലാതെ,
നിന്നെക്കുറിച്ചുള്ള... സ്മരണകളില്ലാതെ....(ഓര്‍ക്കുന്നുവോ)
പാവനമായ നിന്‍ കുളിര്‍മന്ദഹാസത്തില്‍
മയങ്ങി നില്‍ക്കാറുണ്ടു ഞാന്‍ പലപ്പോഴും(2)
ഉണ്ണാനിരുന്നാലും ഉറങ്ങാന്‍ കിടന്നാലും
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം,
നിന്നെക്കുറിച്ചുള്ള... ഓര്‍മ്മകള്‍ മാത്രം... (ഓര്‍ക്കുന്നുവോ)
അന്നു നാം തമ്മില്‍ പിരിയുന്ന നേരം
പൊട്ടിക്കരഞ്ഞുപോയ് നാം രണ്ടുപേരും(2)
ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ
കെട്ടിപ്പിടിച്ചു നാം ഏറെ നേരം നിന്നൂ....
കെട്ടിപ്പിടിച്ചു നാം... ഏറെ നേരം നിന്നൂ... (ഓര്‍ക്കുന്നുവോ)
ഇന്നിതാ എത്രയോ കാലം കഴിഞ്ഞൂ
പണ്ടത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ (2)
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടു
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ...
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ... ”♫
3 comments:
ഇത് ഒരു കവിതയല്ല. ഒരു ലളിതഗാനം പോലെ എഴുതിയതാണ്. ഗായകനായ ഞങ്ങളുടെ പ്രിയ സുഹൃത്ത് ‘കുല്ലൂ’ ഇത് സംഗീതം നല്കി അക്കാലത്ത് ഞങ്ങളുടെ കോളേജില്... സുഹൃത് സദസ്സുകളില് എല്ലാം പാടിയിരുന്നൂ... എന്റെ സുഹൃത്തുക്കള്ക്കൂം ഏറെ ഇഷ്ടമായിരുന്ന ആ ഗാനത്തിന്റെ വരികള് ഇവിടെ വെറുതെ പോസ്റ്റുകയാണ്‍...
ശരി തന്നെ.. ഒരു ലളിത ഗാനം പോലെ മനോഹരം. ഒരു ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന വരികള്‍! പഴയ കോളേജ് ലൈഫിന്റെ ഓര്‍മ്മകളുടെ സുഗന്ധം. കാലത്തിന്റെ ഒഴുക്കില്‍ നഷ്ടമാകുന്ന ബന്ധങ്ങളുടെ നൊമ്പരം.
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.
:)
Post a Comment