Tuesday, December 29, 2015

ഓപ്പറേഷന്‍ കാലം

"ഈ ചേട്ടന്‍ ആണ്  ആ  Burr Hole Surgery കേസ് കേട്ടോ"

"Burr Hole? ഇന്ന് ഒരേയൊരു കേസേ പറഞ്ഞിട്ടുള്ളൂ, അത് ഓപണ്‍ സര്‍ജറി ആണല്ലോ"

"ങ് ഹേ! അല്ലല്ലോ!  അങ്ങനല്ലല്ലോ N.I.C.U.  വില്‍ പറഞ്ഞത്?

"ഹേയ്, സത്യമായും അല്ല. ഇത് ഓപണ്‍ സര്‍ജറി തന്നെ ആണ്. രവി ഡോക്ടറുടെ കേസല്ലേ? ഇപ്പോ അവര്‍ വന്ന് confirm ചെയ്ത് പോയതേയുള്ളൂ"

എനിയ്ക്ക് ഞെട്ടാനും പേടിയ്ക്കാനും ടെന്‍ഷനടിയ്ക്കാനുമായി രണ്ടു മിനിറ്റ് പോലും കിട്ടിക്കാണില്ല. അതിനു മുന്‍പ് ആരോ എന്നോട് പറഞ്ഞു - "അനസ്ത്യേഷ്യ  തരുവാണ് ട്ടോ"

ഞാന്‍ തലയാട്ടിയത് ഓര്‍മ്മയുണ്ട്. പിന്നെ ബോധം തെളിയുമ്പോള്‍ തലയുടെ വലതു വശത്ത് അസഹ്യമായ വേദന തോന്നുന്നുണ്ട്. കണ്ണുകള്‍ കഷ്ടപ്പെട്ട് തുറന്നപ്പോള്‍ അടുത്ത് വര്‍ഷയും ഒന്നു രണ്ട് സിസ്റ്റേഴ്സും നില്‍പ്പുണ്ട്. കയ്യുയര്‍ത്തി തലയില്‍ ഒന്ന് തൊട്ടു നോക്കണമെന്ന്  ആഗ്രഹമുണ്ടെങ്കിലും ശരീരം മൊത്തം തളര്‍ന്ന് കിടക്കുന്നതു പോലെയാണ് അപ്പോള്‍ തോന്നിയത്. നല്ല pain തോന്നുന്നുണ്ടെന്നും ബെഡ്ഡില്‍ തലയ്ക്ക് മുകള്‍ ഭാഗത്ത് നില്‍ക്കുന്ന വര്‍ഷയെ കണ്ണു മുകളിലേയ്ക്കാക്കി നോക്കാന്‍ നല്ല ബുദ്ധിമുട്ടു തോന്നുന്നുണ്ടെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനെക്കാള്‍ ഉപരിയായി നല്ല ദാഹം തോന്നുന്നുണ്ടായിരുന്നു, മാത്രമല്ല, ചുണ്ടു നനയ്ക്കാന്‍ പോലും വായില്‍ ഒരു തുള്ളി ഉമിനീരു പോലും ഇല്ലെന്നാണ് അപ്പോള്‍ തോന്നിയത്. അതു കൊണ്ട് "ഇത്തിരി വെള്ളം" എന്നു മാത്രമാണ് കഷ്ടപ്പെട്ട് പറഞ്ഞ്  ഒപ്പിയ്ക്കാന്‍ സാധിച്ചത്. എന്നാല്‍ "ഇപ്പൊ വെള്ളം തരാന്‍ പറ്റില്ല ചേട്ടാ, ഓപ്പറേഷന്‍ കഴിഞ്ഞാല്‍ 4 മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം പോലും തരാന്‍ പാടില്ല" എന്ന് അടുത്തു നിന്ന നഴ്സ് പറഞ്ഞതു കേട്ടപ്പോഴേയ്ക്കും വേദന കാരണമോ മരുന്നിന്റെ effect കാരണമോ ഞാന്‍ വീണ്ടും ഉറങ്ങി പോയി [അതോ ബോധം പോയതാണോ].

വീണ്ടും ഉണരുമ്പോള്‍ ആദ്യം അടുത്തു കണ്ട നഴ്സിനോട് ഞാനാദ്യം ചോദിച്ചത് സമയം എത്രയായി എന്നാണ്. ആറേ കാല്‍ എന്ന് കേട്ടപ്പോള്‍ ആശ്വാസമായി. ഏഴാകുമ്പോള്‍ കുറച്ചു വെള്ളം കിട്ടുമല്ലോ. അവസാനം മണി ഏഴായപ്പോള്‍ ആ കിടന്ന കിടപ്പില്‍ തന്നെ അവര്‍ വായിലൊഴിച്ചു തന്ന കുറച്ചു വെള്ളം കുടിച്ചപ്പോള്‍ ആണ് കുറച്ചെങ്കിലും ആശ്വാസമായത്. പിന്നെയാണ് രണ്ടു ദിവസം observation ഇല്‍ ആണ് ഞാനെന്നും അപ്പോള്‍ കിടക്കുന്നത് Post Operative Ward ഇല്‍ ആണെന്നുമൊക്കെ ഞാന്‍ മനസ്സിലാക്കുന്നത്.

അപ്പോഴേയ്ക്കും തലയിലെ വേദനയുമായി ഞാന്‍ ഒരുവിധം സമരസപ്പെട്ടതായി എനിയ്ക്കു തന്നെ തോന്നി. മാത്രമല്ല, ഒരു Brain Surgery കഴിഞ്ഞിട്ട് വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്നും ആശ്വസിച്ചു.  ഓപ്പറേഷന്‍ തിയറ്റഠില്‍ കയറുന്നതിന് തൊട്ടു മുന്‍പ് വരെ Keyhole Surgery ആയിരിയ്ക്കും എന്നായിരുന്നല്ലോ ഞാന്‍ (എന്തിന്, NICU വിലെ നഴ്സുമാരും അവിടെ കണ്ട ജൂനിയര്‍ ഡോക്ടര്‍ വരെ) വരെ കരുതിയിരുന്നത്. അതു കൊണ്ടാണല്ലോ കീ ഹോള്‍ സര്‍ജറി എന്നത് അത്ര പേടിയ്ക്കാനൊന്നുമില്ല എന്ന് മനസ്സിലാക്കി തരുന്നതിനായി കക്ഷി ഓപണ്‍ സര്‍ജറിയുടെ ഭീകരതകളും റിസ്കുകളും എന്നോട് വിസ്തരിച്ച് പറഞ്ഞത്. സര്‍ജറിയ്ക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പക്ഷേ രോഗി 'coma' യില്‍ ആകുവാനും ചുരുങ്ങിയ പക്ഷം 'paralysis' ആകുവാനും വരെ സാധ്യതയുണ്ടായിരുന്നുവത്രെ. ഇനി വിജയിയ്ക്കുന്ന കേസുകളില്‍ പോലും ചിലപ്പോള്‍ ഓര്‍മ്മ നഷ്ടപ്പെടലോ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങളോ വരെ ഉണ്ടാകാന്‍ സാധ്യത ഏറെയായിരുന്നുന്നു.  അതും പോരാതെ ഒരു ഒന്നൊന്നര മാസത്തേയ്ക്ക് fits വരാനുള്ള സാധ്യതയും മുറിവ് ശരിയ്ക്ക് ഉണങ്ങും വരെ infection നുള്ള സാധ്യതകളും വളരെയുണ്ടായിരുന്നു.

എന്തായാലും വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ഞാനും ആശ്വസിച്ചു.  അങ്ങനെ സര്‍ജറി കഴിഞ്ഞ് മൂന്നാം നാള്‍ പ്രൈവറ്റ് റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. എങ്കിലും എഴുന്നേല്‍ക്കാനും നടക്കാനുമൊക്കെ ആരുടെയെങ്കിലും സഹായം ഒഴിവാക്കാനാകില്ലായിരുന്നു. ഭക്ഷണം കഴിയ്ക്കാനും ടോയ്‌ലറ്റില്‍ പോകാനും മാത്രമാണ് ആദ്യത്തെ ഒരാഴ്ച ഞാന്‍ ആശുപത്രി കിടക്കയില്‍ നിന്ന് എഴുന്നേറ്റതു തന്നെ. അപ്പോള്‍ പോലും ഒരു പത്ത് അടി നടക്കുമ്പോഴേയ്ക്കും ശരീരം ആകെ തളരുകയും വല്ലാതെ കിതപ്പ് തോന്നുകയും ചെയ്യുന്ന അവസ്ഥ. കിടക്കുമ്പോഴാണെങ്കിലോ തലയോട്ടിയ്ക്കുള്ളില്‍ എവിടെയോ ഇടിമിന്നല്‍ ഏല്‍ക്കുമ്പോഴെന്നതു പോലത്തെ തല വെട്ടിപ്പൊളിയ്ക്കുന്ന വേദന. രാവിലെയും രാത്രിയും തരുന്ന pain killer ന്റെ ബലത്തില്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ ഒരു വിധം പിടിച്ചു നില്‍ക്കാം. രാത്രികളില്‍ കഴിയ്ക്കേണ്ട pain killer നു വേണ്ടി ഒരു ഏഴു മണി എങ്കിലും ആയിക്കിട്ടാന്‍ വേദന കടിച്ചമര്‍ത്തി കാത്തിരിയ്ക്കണം. ഏഴരയോടു കൂടി കുറച്ച് കഞ്ഞി കുടിച്ച് മരുന്നും കഴിച്ച് ഉറങ്ങാന്‍ കിടക്കും. പിന്നെ രാത്രി രണ്ട്- രണ്ടര വരെ, ഒരു വശം ചരിഞ്ഞാണെങ്കിലും തളര്‍ന്ന് കിടന്ന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ഉറങ്ങാം. രണ്ടരയാകുമ്പോഴേയ്ക്കും pain killer ന്റെ സ്വാധീനം കുറയും. അപ്പോള്‍ തലയ്ക്കുള്ളില്‍ എന്തോ കുത്തിയിറങ്ങുന്നതു പോലെ വേദന തുടങ്ങും. എത്ര ശ്രമിച്ചാലും അറിയാതെ പുളഞ്ഞു പോകും, ഞരങ്ങലും മൂളലും കാരണം കൂടെ നില്‍ക്കുന്നവര്‍ ഉറക്കം കളഞ്ഞ് അടുത്തു വന്ന് വിഷമിച്ച് അതും കണ്ടിരിയ്ക്കും. അവര്‍ക്കെന്തു ചെയ്യാനൊക്കും! പിന്നെ നേരം വെളുക്കാനുള്ള കാത്തിരിപ്പാണ്. അടുത്ത ഡോസ് മരുന്നു കിട്ടാന്‍!

വെളിച്ചം, ശബ്ദം, മണം എന്നിവയുടെയൊക്കെ sensitivity ഭയങ്കരമായ തോതില്‍ കൂടിയതു പോലെ. മൊബൈല്‍/ടിവി/പത്രം ഇവയൊന്നും നോക്കാനേ പറ്റുന്നില്ലായിരുന്നു. അതും പോരാഞ്ഞ് ഡബിള്‍ വിഷന്‍ എന്ന പ്രശ്നം. കണ്ണടച്ചു കിടക്കാന്‍ പോലും ബുദ്ധിമുട്ട്! അങ്ങനെ ഏതാണ്ട് രണ്ട് ആഴ്ച! അവസാനം പത്തു ദിവസം കഴിഞ്ഞ് തലയിലെ ബാന്‍ഡേജ് അഴിച്ചു നോക്കി, ഡോക്ടര്‍ അറിയിച്ചു - രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ സ്റ്റിച്ച് വെട്ടി, വീട്ടില്‍ പോകാം. [അങ്ങനെ സ്റ്റിച്ച് വെട്ടാന്‍ നേരത്താണ് തലയിലെ മുറിവിന്റെ ഭീകരത എനിയ്ക്കു തന്നെ ശരിയ്ക്ക് മനസ്സിലായത്.]

അങ്ങനെ പതിമൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഞാന്‍ തിരിച്ച് വീട്ടിലെത്തി. പിന്നെ രണ്ടര മാസത്തോളം വീട്ടില്‍ തന്നെ. തല ഒന്നു കുളിയ്ക്കാന്‍ 20 ദിവസം എടുത്തു, എങ്കിലും മൊട്ടത്തലയായതിനാല്‍ കുഴപ്പമൊന്നും തോന്നിയില്ല. infection ആകരുതെന്ന പേടി കാരണം മോളെ പോലും രണ്ടാഴ്ച അടുത്തേയ്ക്ക് വിടാതെ വീട്ടുകാര്‍ ശ്രദ്ധിച്ചു. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കി. ഏതാണ്ട് ഒന്നര മാസം കഴിഞ്ഞപ്പോള്‍ കുറേശ്ശെ ടിവിയില്‍ ശ്രദ്ധിയ്ക്കാനും പത്രം നോക്കാനുമെല്ലാം കഴിയുമെന്നായി. ഒരു മാസത്തിനു ശേഷം പതുക്കെ പതുക്കെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ഏഴു കിലോ തൂക്കം കുറഞ്ഞിരുന്ന ഞാന്‍ രണ്ടു മൂന്നു മാസം കൊണ്ട് അതും തിരിച്ചു പിടിച്ചു. ഒരു ആശുപത്രിയിലേതെന്ന പോലെ വര്‍ഷയും അച്ഛനുമമ്മയും ചേട്ടനും ചേച്ചിയും ശുശ്രൂഷിയ്ക്കാനും സഹായിയ്ക്കാനും ഉണ്ടായിരുന്നതും ആരോഗ്യം തിരിച്ചു കിട്ടാന്‍ വലിയ സഹായമായി. ഒപ്പം ഓഫീസില്‍ നിന്ന് മാനേജറുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണവും സഹായവും പരിഗണനയും കൂടി കിട്ടിയതിനാല്‍ ജോലിസംബന്ധമായ ബുദ്ധിമുട്ടുകളും ഒഴിവായിക്കിട്ടി. അവസാനം രണ്ടര മാസങ്ങള്‍ക്ക് ശേഷം ഒരു കെട്ട് മരുന്നുകളുമായി ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചെത്തി.

ഒരു സാധാരണ തലവേദന പോലെ തുടങ്ങി, ശക്തമായ തലവേദനയും കണ്ണു വേദനയും അവസാനം കൈ വിരലുകളുടെ മരവിപ്പും മറ്റമായി വളര്‍ന്നു വന്നത് തലയില്‍ രക്തം കട്ട പിടിച്ചതു കാരണമാണെന്ന് മനസ്സിലാക്കാന്‍ തക്ക സമയത്ത് സാധിച്ചത് എന്തോ ഒരു ഭാഗ്യം. [[അവസാനം എഴുതിയ ശാപം കിട്ടിയ ഒരു ദിവസം എന്ന പോസ്റ്റിലെ ബുദ്ധിമുട്ടുകളുടെ പ്രധാന കാരണം ഇതായിരുന്നു എന്ന് അന്നറിഞ്ഞിരുന്നില്ല]]. അല്ലായിരുന്നെങ്കില്‍... അന്ന് ഡോക്ടര്‍ പറഞ്ഞതു പോലെ ഒരു ദിവസമോ കുറച്ചു മണിക്കൂറുകളോ വൈകിപ്പോയിരുന്നെങ്കില്‍... ഞാന്‍ വല്ല പരാലിസിസും വന്ന് വീണു പോയ ശേഷമേ തിരിച്ചറിയുമായിരുന്നുളളൂ... അതിനു മുന്‍പ് ഒരു ന്യൂറോ സര്‍ജനെ കണ്ടേക്കാം എന്ന് തോന്നിയ സമയം... അതായിരുന്നു നിര്‍ണ്ണായകമായത്.

ഈ അനുഭവം ജീവിതത്തില്‍ ഒരു കാര്യം കൂടി അടിവരയിട്ട് ഓര്‍മ്മിപ്പിയ്ക്കുന്നു - എത്ര വളര്‍ന്നാലും നമുക്ക് ഒറ്റയ്ക്ക് എന്തും ചെയ്യാന്‍ പറ്റും, അഥവാ മറ്റാരുടെയും സഹായമില്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന ധാരണ തെറ്റാണ്. നേരെ മറിച്ച്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും സഹായവും കൂടെയുണ്ടെങ്കില്‍ എത്ര കഷ്ടപ്പാടുകളെയും നേരിടാനുള്ള ധൈര്യം നമുക്കു ലഭിയ്ക്കും...

അങ്ങനെ ഓര്‍ത്തു വയ്ക്കാന്‍ ഒരിയ്ക്കലും മറക്കാനാകാത്ത വേദനയുടെ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ച 2015 കടന്നു പോകുകയാണ്. എങ്കിലും... പ്രതീക്ഷകളുടെ പൊന്‍കിരണങ്ങളുമായി നമ്മെ വരവേല്‍ക്കാന്‍ 2016 കാത്തു നില്‍ക്കുന്നു. എല്ലാവര്‍ക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ പുതുവത്സരാശംസകള്‍...

*********
ഓഫ്: ആകെ ഒരു സമാധാനം ഇനി ആരും തലയില്‍ ഒന്നുമില്ല എന്നും പറഞ്ഞ് കളിയാക്കില്ലല്ലോ എന്നതാണ്. ബ്രെയിന്‍ ഉണ്ട് എന്ന് ഈ സര്‍ജറിയിലൂടെ ഞാന്‍ പ്രൂവ് ചെയ്തില്ലേ... ;)

46 comments:

  1. ശ്രീ said...

    ഓര്‍ത്തു വയ്ക്കാന്‍ ഒരിയ്ക്കലും മറക്കാനാകാത്ത വേദനയുടെ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ച 2015 കടന്നു പോകുകയാണ്. എങ്കിലും... പ്രതീക്ഷകളുടെ പൊന്‍കിരണങ്ങളുമായി നമ്മെ വരവേല്‍ക്കാന്‍ 2016 കാത്തു നില്‍ക്കുന്നു.

    *************************************************************************

    നമുക്ക് യാത്ര പറയാന് സമയമായിരിയ്ക്കുന്നു...

    2015ന്റെ തീരങ്ങളില് നിന്നും…
    പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
    സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
    നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
    താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
    നീലക്കുറിഞ്ഞികള് പൂത്തു നില്‍‌ക്കുന്ന മൊട്ടക്കുന്നുകളിലേയ്ക്ക്...
    ഓര്‍മകള് കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
    സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള് ഉണ്ടായിരിയ്ക്കട്ടെ...

    യാത്രയാകുന്ന 2015ന്... നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്... കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്. വരാനിരിയ്ക്കുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിയ്ക്കട്ടെ...

    എല്ലാവര്‍ക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ... പുതുവത്സരാശംസകള്‍... !!!

  2. ആദര്‍ശ് | Adarsh said...

    ഇടയ്ക്ക് ശ്രീ ഭായിയെ കാണാതായപ്പോള്‍ എന്ത് പറ്റി എന്ന് സംശയിച്ചിരുന്നു.പിന്നെ മുഖപുസ്തകത്തില്‍ തിരിച്ചെത്തി,എന്ന് പറഞ്ഞു ഒരു ഫോട്ടോ കണ്ടു.പക്ഷേ കാര്യം ഇപ്പോഴാണ്‌ പിടികിട്ടിയത് .ജീവിതം അങ്ങനെയാണ് ,ഇടക്ക് ഇതുപോലുള്ള അനുഭവങ്ങള്‍,മറക്കാനാവാത്ത ഓര്‍മ്മകള്‍ തരും,അത് എപ്പോഴാണ് കടന്നു വരുന്നത് എന്ന് പറയാന്‍ പറ്റില്ല.പുതുവര്‍ഷത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു!പോസ്റ്റുകള്‍ പെയ്തിറങ്ങട്ടെ!
    സസ്നേഹം,ആദര്‍ശ്

  3. Pheonix said...

    താങ്കളെപോലുള്ളവര്‍ എത്ര പ്രതിസന്ധിയില്‍ അകപ്പെട്ടാലും അതൊക്കെ തരണം ചെയ്യും ഭായ്. ബ്ലോഗ്‌ തുടങ്ങിയ കാലത്ത് കിട്ടിയ താങ്കളുടെ സൗഹൃദം എന്നും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്. അന്നും ഇന്നും ഒരു മാറ്റവും താങ്കള്‍ക്ക് വന്നിട്ടില്ല. തമ്മില്‍ കണ്ടിട്ടില്ലെങ്കിലും താങ്കളുമായി ചാറ്റ് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇടക്കെപ്പോഴോ വിട്ടുപോയ നമ്മുടെ സൗഹൃദം താങ്കളുടെ രോഗാവസ്ഥയിലാണ് വീണ്ടും എങ്ങിനെയോ ഫേസ്ബുക്കില്‍ തിരിച്ചു കിട്ടുന്നത്. നാട്ടില്‍ ഉള്ള സമയമായിരുന്നു, അതിയായി കാണാന്‍ ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ ആലോചിച്ചപ്പോള്‍ പോസ്റ്റ്‌ സര്‍ജറി സ്റ്റേജില്‍ കാണുന്നത് ഉചിതമല്ല എന്ന് വീണ്ടുവിചാരം ഉണ്ടായി. കാണാന്‍ കഴിയാത്ത സങ്കടത്തെ താങ്കള്‍ റിക്കവര്‍ ചെയ്യുന്നു എന്ന വാര്‍ത്ത മറികടന്നു. അനുഭവം ഹൃദ്യമായി എഴുതുന്ന മറ്റൊരു ബ്ലോഗറെ ഞാന്‍ കണ്ടിട്ടിട്ടില്ല. താങ്കളുടെ എഴുത്ത് എന്നത്തേയും പോലെ ഹൃദ്യമായിരിക്കുന്നു. എന്നും എന്‍റെ പ്രാര്‍ത്ഥനകള്‍ താങ്കള്‍ക്ക് ഉണ്ടാവും. ഇനിയൊരു വെക്കേഷനില്‍ നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ കാണും എന്ന് തന്നെ കരുതുന്നു. നന്മകള്‍ വരട്ടെ, നല്ല സന്തോഷകരമായ ഒരു പുതുവര്‍ഷം താങ്കള്‍ക്കും ശേഷമുള്ളവര്‍ക്കും ആശംസിക്കുന്നു.

  4. വിനുവേട്ടന്‍ said...

    ഓപ്പറേഷന്‍ കഴിഞ്ഞ് മൊബൈ‌ല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിച്ച ആദ്യ ദിവസം വാട്ട്സാപ്പില്‍ എനിക്ക് വന്ന ശ്രീയുടെ മെസ്സേജ് ഇപ്പോഴും മനസ്സിലുണ്ട്... “വിനുവേട്ടാ, ഒരു മുട്ടന്‍ പണി കിട്ടി...”

    ഇത്രയും ഗൌരവതരമായ അവസ്ഥയില്‍ പോലും മനസ്സിലെ ലാളിത്യവും നര്‍മ്മവും പ്രകടിപ്പിക്കാന്‍ സാധിച്ച ശ്രീയുടെ മനോധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ആരും പതറിപ്പോകുന്ന അവസ്ഥ... എല്ലാത്തിനെയും അതിജീവിച്ച് തിരികെയെത്തിയ ഞങ്ങളുടെ ശ്രീക്കുട്ടന് സ്നേഹോപഹാരങ്ങള്‍...

    ഞാന്‍ നാട്ടിലെത്തിയപ്പോഴേക്കും ശ്രീ ബാംഗളൂരിലേക്ക് പോയിക്കഴിഞ്ഞിരുന്നതിനാല്‍ കാണാന്‍ സാധിച്ചില്ല എന്ന വിഷമം ബാക്കി... എങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ടല്ലോ ശ്രീക്കുട്ടൻ... എത്രയും പെട്ടെന്ന് പൂർണ്ണാരോഗ്യം വീണ്ടെടുക്കാനാകട്ടെ എന്ന് പ്രത്യാശിക്കുന്നു...

  5. സുധി അറയ്ക്കൽ said...

    ശ്രീ,

    ഏത്‌ ബ്ലോഗിൽ പോയാലും കാണാൻ സാധിയ്ക്കുന്ന രണ്ട്‌ മുഖങ്ങളിലൊന്നാണു ശ്രീയുടെ..

    കുറേ മാസങ്ങളായി കാണുന്നില്ലല്ലോന്ന് വിചാരിച്ചിരുന്നു.വിനുവേട്ടന്റെ ബ്ലോഗിൽ മാത്രം ശ്രീയെ കാണാം.

    'ശാപം കിട്ടിയ ദിവസ'ത്തെക്കുറിച്ചുള്ള പോസ്റ്റിൽ പറഞ്ഞ തലവേദന ഇതിന്റെ ലക്ഷണമായിരുന്നു അല്ലേ??

    അസുഖം കുറഞ്ഞല്ലോ!!ധൈര്യമായി ആരോഗ്യമായി ചിരകാലം താങ്കൾ വാഴട്ടെ എന്ന് ആശംസിക്കുന്നു.

    കൂടാതെ പുതുവത്സരാശംസകളും.!!!!!!

  6. സുധി അറയ്ക്കൽ said...

    വിനുവേട്ടൻ പറഞ്ഞാണു വിവരം അറിഞ്ഞത്‌.

  7. വീകെ said...

    വിനുവേട്ടനും സുധിയും മറ്റും ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ട കമന്റിൽ നിന്നാണ് ഇവിടെ എത്തിയത്. ശ്രീയുടെ ഈയൊരവസ്ഥയെക്കുറിച്ച് യാതൊരറിവും എനിയ്ക്കില്ലായിരുന്നു. പലപ്പോഴും നീർമിഴിപ്പൂക്കളിൽ വന്ന് തിരിച്ചു പോന്നിട്ടുണ്ട്. അപ്പോഴും പ്രിയ ശ്രീ ഈയൊരു വിഷമവൃത്തത്തിൽ കിടക്കുകയാണെന്ന് സ്വപ്നേപി ചിന്തിച്ചില്ല...
    ഭാഗ്യവശാൽ എല്ലാം സുഖമായി കലാശിച്ചതിൽ അതിയായ സന്തോഷവും ദൈവത്തോടും ഡോക്ടർമാരോടും ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു ...

  8. വീകെ said...

    വിനുവേട്ടനും സുധിയും മറ്റും ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ട കമന്റിൽ നിന്നാണ് ഇവിടെ എത്തിയത്. ശ്രീയുടെ ഈയൊരവസ്ഥയെക്കുറിച്ച് യാതൊരറിവും എനിയ്ക്കില്ലായിരുന്നു. പലപ്പോഴും നീർമിഴിപ്പൂക്കളിൽ വന്ന് തിരിച്ചു പോന്നിട്ടുണ്ട്. അപ്പോഴും പ്രിയ ശ്രീ ഈയൊരു വിഷമവൃത്തത്തിൽ കിടക്കുകയാണെന്ന് സ്വപ്നേപി ചിന്തിച്ചില്ല...
    ഭാഗ്യവശാൽ എല്ലാം സുഖമായി കലാശിച്ചതിൽ അതിയായ സന്തോഷവും ദൈവത്തോടും ഡോക്ടർമാരോടും ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു ...

  9. Tatoz said...

    എല്ലാം തക്ക സമയത്ത്‌ കണ്ടു പിടിച്ച്‌ ചികിത്സ കൊണ്ട്‌ ഭേദമായില്ലേ. തളർന്ന് കിടക്കേണ്ട അവസ്ഥ വരുന്നതാകും ജീവിതത്തിലെ ഭയാനകമായിട്ടുള്ളതെന്നനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ പ്രവാഹിനി

  10. Tatoz said...

    എല്ലാം തക്ക സമയത്ത്‌ കണ്ടു പിടിച്ച്‌ ചികിത്സ കൊണ്ട്‌ ഭേദമായില്ലേ. തളർന്ന് കിടക്കേണ്ട അവസ്ഥ വരുന്നതാകും ജീവിതത്തിലെ ഭയാനകമായിട്ടുള്ളതെന്നനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ പ്രവാഹിനി

  11. കൊച്ചു ഗോവിന്ദൻ said...

    ഓപറേഷനും ആശുപത്രിവാസവും തീവ്രമായി അനുഭവപ്പെടുന്നുണ്ട് ഈ കുറിപ്പിൽ. അതുപോലെ, രോഗലക്ഷണങ്ങളെ അവഗണിക്കരുത് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ പോസ്റ്റ്‌. രോഗാവസ്ഥ തരണം ചെയ്ത് ശ്രീയേട്ടൻ തിരിച്ചെത്തിയതിൽ സന്തോഷം. ആരോഗ്യവും സന്തോഷവും നിറഞ്ഞ പുതുവർഷം നേരുന്നു.

  12. ശ്രീ said...

    ആദര്‍ശ് | Adarsh...
    ആദ്യ കമന്റിനു നന്ദി. ശരിയാണ്. കുറേ നാളുകളായി ബൂലോകത്ത് കറക്കം കുറവായിരുന്നു. അതിന്റെ കൂടെ ഇങ്ങനെ അപ്രതീക്ഷിതമായ ഒരു അനുഭവം കൂടിയായപ്പോള്‍...

    കുറേക്കാലത്തിനു ശേഷമുള്ള വരവില്‍ സന്തോഷം. ഇനി വീണ്ടും എഴുതി തുടങ്ങണം, നന്ദി

    Pheonix Bird ...

    വളരെ സന്തോഷം മാഷേ, ശരിയാണ്. കുറേ കാലത്തിനു ശേഷം നമ്മള്‍ ചാറ്റ് ചെയ്തത് ഞാന്‍ recover ചെയ്തു കൊണ്ടിരിയ്ക്കുമ്പോഴാണ്. അതു കൊണ്ടു തന്നെ അധികം വിശദീകരിയ്ക്കാനും കഴിഞ്ഞില്ല.

    എന്തായാലും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. അടുത്ത തവണ നേരില്‍ കാണാം :)

    വിനുവേട്ടാ...
    പെട്ടെന്ന് ഒരു ദിവസം ഒന്നും പറയാതെ അങ്ങ് അപ്രത്യക്ഷമായതു പോലെ തോന്നുമല്ലോ എന്ന് ഓര്‍ത്തിട്ടാണ് അന്ന് അങ്ങനെ മെസ്സേജ് അയച്ചത്. അപ്പോഴൊന്നും എനിയ്ക്ക് മൊബൈല്‍ ഉപയോഗിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ പറഞ്ഞു കൊടുത്തത് വര്‍ഷ അതേപടി ടൈപ്പു ചെയ്ത് അയയ്ക്കുകയായിരുന്നു.

    ഇത്തവണ കാണാന്‍ കഴിഞ്ഞേക്കുമെന്ന് ഞാനും പ്രതീക്ഷിച്ചതാണ് (ജിമ്മിച്ചനെയും). പക്ഷേ, അപ്പോഴേയ്ക്കും ഞാന്‍ തിരിച്ചു പോന്നു.

    നന്ദി, വിനുവേട്ടാ... പ്രാര്‍ത്ഥനകള്‍ക്കും ഇടയ്ക്കിടെയുണ്ടായിരുന്ന സുഖാന്വേഷണങ്ങള്‍ക്കും...

    സുധി അറയ്ക്കൽ ...
    അതെ, സുധീ. കഴിഞ്ഞ പോസ്റ്റിലെ ലക്ഷണങ്ങളൊക്കെ ഈയൊരു കാരണം കൊണ്ടായിരുന്നു.

    നന്ദി :)

    വീകെ മാഷേ...
    അതെ, മാഷേ. ഭാഗ്യം കൊണ്ട് തിരിച്ചു വരാന്‍ കഴിഞ്ഞു എന്നു തന്നെ പറയാം, നന്ദി :)

    പ്രവാഹിനി...
    സത്യമാണ്. ഒന്നിനുമാകാതെ കിടക്കേണ്ടി വരുന്ന അവസ്ഥ തികച്ചും ഭയാനകമാണ്. ഞാനും ചെറുതായി ഒന്നു പേടിച്ചു, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നോര്‍ത്ത്... :)

    കൊച്ചു ഗോവിന്ദൻ...
    ആ അനുഭവങ്ങള്‍ പറഞ്ഞോ എഴുതിയോ ഫലിപ്പിയ്ക്കാനാകുമോ എന്നറിയില്ല. എങ്കിലും ഒരോര്‍മ്മക്കുറീപ്പായി ഇത്രയെങ്കിലും ഇവിടെ കിടക്കട്ടെ എന്നോര്‍ത്തു.
    പിന്നെ, രോഗ ലക്ഷണങ്ങള്‍ ഒരു കാരണവശാലും അവഗണിയ്ക്കരുത് എന്നതു തന്നെയാണ് ഈ പോസ്റ്റ് വായിയ്ക്കുന്നവരും മനസ്സില്‍ വയ്ക്കേണ്ടത്.

  13. Maithreyi Sriletha said...

    2016 എല്ലാ നന്മകളും കൊണ്ടുവരും ശ്രീ. പോസ്റ്റ് വായിച്ചപ്പോള്‍ ഞാന് ബ്ലോഗിലെ വസന്തകാലം ഓര്‍ത്തു. ഇനിയും കാണാം ബ്ലോഗിലൂടെ.

  14. ശ്രീലാല്‍ said...

    Sree!!
    All well now?

  15. ശ്രീലാല്‍ said...

    Sree!!
    All well now?

  16. ശ്രീ said...

    Maithreyi Sriletha ...

    നന്ദി ചേച്ചീ... അതെ, പഴയ പോലെ ആരും അത്ര ആക്ടീവ് അല്ല, ബൂലോകത്ത്

    ശ്രീലാല്‍ ...
    ഇപ്പോ സുഖമായിരിയ്ക്കുന്നു, അടുത്ത ചെക്കപ്പിനു നാട്ടില്‍ പോകുകയാണ്. കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം :)

  17. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    എന്റെ കഥപെട്ടിയിൽ വന്നതിനു നന്ദി.കഴിഞ്ഞ ഒന്നേകാൽ വർഷം ബൂലോകത്തിലോ വായനാ ലോകത്തോ വന്നിരുന്നില്ല ഞാൻ.തിരികെ വരണം എന്നു തോന്നിയപ്പോൾ ആദ്യം വന്നെത്തിയത് എന്റെ കഥപെട്ടിയിൽ ആണ്. ആരും വരുമെന്നോ വായിക്കുമെന്നോ കരുതിയില്ല.ബൂലോകത്തിലേക്ക് തിരിച്ചു വരുന്നതിന്. എനിക്കായി ഒരു കൈ നീട്ടിയതിന് നന്ദി.

    ഇവിടെ വന്നപ്പോൾ, ശ്രീ എഴുതിയതു വായിച്ചപ്പോൾ ജീവിതം തിരികെ കിട്ടിയ ആ സന്തോഷം എനിക്കും പങ്കുവൈക്കാനായതിൽ ഒത്തിരി സന്തോഷം.പുതുവൽസര ആശംസകൾ.........

  18. Muralee Mukundan , ബിലാത്തിപട്ടണം said...

    തിക്താനുഭവങ്ങളും ,ഇത്തരം
    രോഗപീഡകളും ജീവിതതിന്റെ ഭാഗം
    തന്നെയാണ് ശ്രീ .. മനസ്സിനെ ഉഷാറാക്കിയാൽ
    തന്നെ പഴയ എനർജി നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചു
    പിടിക്കാം കേട്ടൊ ഭായ്

  19. കുഞ്ഞുറുമ്പ് said...

    ചേട്ടാ.. എത്രയും പെട്ടെന്ന് പൂർണ്ണ സുഖമാവട്ടെ. അസുഖങ്ങൾ നമ്മുടെ ജീവിതത്തിൽ വരുന്ന വെല്ലുവിളികൾ ആണ്. അതിനെ ധൈര്യപൂർവം നേരിട്ടല്ലോ.. (Y) ബാംഗ്ലൂർ TCS ലാണോ?

  20. ശ്രീ said...

    ഉഷശ്രീ (കിലുക്കാംപെട്ടി)...
    സന്തോഷം, ചേച്ചീ.

    മുരളി മാഷേ...
    ഉഷശ്രീ (കിലുക്കാംപെട്ടി) said...

    എന്റെ കഥപെട്ടിയിൽ വന്നതിനു നന്ദി.കഴിഞ്ഞ ഒന്നേകാൽ വർഷം ബൂലോകത്തിലോ വായനാ ലോകത്തോ വന്നിരുന്നില്ല ഞാൻ.തിരികെ വരണം എന്നു തോന്നിയപ്പോൾ ആദ്യം വന്നെത്തിയത് എന്റെ കഥപെട്ടിയിൽ ആണ്. ആരും വരുമെന്നോ വായിക്കുമെന്നോ കരുതിയില്ല.ബൂലോകത്തിലേക്ക് തിരിച്ചു വരുന്നതിന്. എനിക്കായി ഒരു കൈ നീട്ടിയതിന് നന്ദി.

    ഇവിടെ വന്നപ്പോൾ, ശ്രീ എഴുതിയതു വായിച്ചപ്പോൾ ജീവിതം തിരികെ കിട്ടിയ ആ സന്തോഷം എനിക്കും പങ്കുവൈക്കാനായതിൽ ഒത്തിരി സന്തോഷം.പുതുവൽസര ആശംസകൾ.........

    മുരളി മാഷേ...

    വളരെ ശരിയാണ്. നന്ദി.

    കുഞ്ഞുറുമ്പ് ...
    നന്ദി, അതെ ബാംഗ്ലൂര്‍ TCS ഇല്‍ ആണ് :)

  21. ഭായി said...

    അറിഞ്ഞിരുന്നില്ല ശ്രീ.
    ഏതിനും, തക്കസമയത്ത് കണ്ടുപിടിച്ച് ചികിൽസിക്കാൻ കഴിഞ്ഞല്ലോ.
    ഇതിലും വലിയ അസുഖങ്ങളിൽ നിന്നും മനുഷ്യർ രക്ഷപ്പെട്ട് തിരികെ വന്ന് പഴയതുപോലെ കഴിയുന്നു.
    ചുമ്മാ ധൈര്യമായിരിക്ക് ശ്രീ :)

  22. the man to walk with said...

    കൃത്യ സമയത്തെ ചികിത്സ കിട്ടിയത് ഉചിതമായി
    അപ്പോൾ ആരോഗ്യപൂർണമായ പുതുവർഷം നേരുന്നു

  23. Sukanya said...

    ശ്രീ എന്നും എഴുതാറുള്ള പഴയ കോളേജ് കഥകള്‍ വായിക്കാന്‍ റെഡി ആയി ഇവിടെ എത്തിയപ്പോ ശരിക്കും ടെന്‍ഷന്‍ ആയി. ശ്രീ സുഖമായല്ലോ അല്ലെ. സമാധാനം. പ്രാര്‍ത്ഥനയോടെ

  24. ശ്രീ said...

    ഭായി ...
    സന്തോഷം ഭായി, കുറേ നാളുകള്‍ക്ക് ശേഷം ഈ വന്നതിന്...

    the man to walk with ...
    വളരെ നന്ദി, മാഷേ

    Sukanya ...
    നന്ദി ചേച്ചീ


    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!

  25. Sherlock said...

    ശ്രീ.. സുഖമായിരിക്കുന്നല്ലോ അല്ലേ.. യാദൃശ്ചികമായാണ് പോസ്റ്റ് കണ്ടത്..

  26. ജിമ്മി ജോൺ said...

    ശ്രീക്കുട്ടാ... ഓപ്പറേഷന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നെങ്കിലും ഇത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്ന് വിചാരിച്ചിരുന്നില്ല.. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുന്ന പ്രിയ ചങ്ങാതിക്ക് അഭിവാദ്യങ്ങൾ..

    ഈ തവണയും തമ്മിൽ കാണാൻ സാധിക്കാതിരുന്നതിൽ നിരാശ തോന്നുന്നു... ഇനിയൊരു അവസരം കിട്ടിയാൽ വിടില്ല ഞാൻ.. ജാഗ്രതൈ :)

  27. Geetha said...

    പലരും ഇവിടെ പറഞ്ഞിട്ടുള്ളത് പോലെ ഞാനും ശ്രീയുടെ ബ്ലോഗിൽ വന്നു പോയിട്ടുണ്ട്. പുതിയ കഥകൾ വല്ലതും.... അതുപോലെ എന്റെ ബ്ലോഗിൽ വന്ന്
    എല്ലാ കഥകളും വായിച്ച് അഭിപ്രായം തന്ന് പ്രോത്സാഹനം തന്നിട്ടുള്ള ശ്രീയെ കുറെയായി കാണുന്നില്ലല്ലോ എന്ന് വിചാരിച്ചിട്ടുണ്ട് ഇനി തിരക്ക് മൂലമാവാം എന്ന് കരുതി. എന്തായാലും അസുഖം എല്ലാം ഭേദമായി ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. വൈകിയാണെങ്കിലും എന്റെയും പുതുവത്സരാശംസകൾ. എല്ലാ നന്മകളും, ഐശ്വര്യങ്ങളും സർവേശ്വരൻ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീയുടെ നീർമിഴിപ്പൂക്കൾ ഇനി സജീവമാകട്ടെ.

  28. Shaheem Ayikar said...

    പ്രിയപ്പെട്ട ശ്രീ.... എല്ലാ ആയുർ ആരോഗ്യവും , ഐശ്വര്യവും , സന്തോഷവും നിറഞ്ഞ , വളരെ നല്ല നാളുകൾ , ഞാൻ സ്നേഹത്തോടെ ആശംസിച്ചു കൊള്ളട്ടെ...

  29. vazhitharakalil said...

    ശ്രീ...ആയുരാരോഗ്യവും ഐശ്വര്യവും നേരുന്നു..

  30. ശ്രീ said...

    Gehesh Edakkuttathil ...
    സുഖം തന്നെ ജിഹേഷ് ഭായ്, വീണ്ടും കണ്ടതില്‍ സന്തോഷം :)

    ജിമ്മിച്ചാ...
    അടുത്ത വരവില്‍ എന്തായാലും കാണാം ന്നേ :)


    Geetha Omanakuttan ...
    സന്തോഷം ചേച്ചീ... വീണ്ടും കഴിയുന്നതു പോലെ എഴുതി തുടങ്ങണം എന്ന് കരുതുന്നു.

    Shaheem Ayikar ...
    സന്തോഷം മാഷേ

    Habby Sudhan ...
    നന്ദി :)

  31. deeps said...

    happy 2016

  32. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    I was worried feeling the disturbed voice of Mrs Sree, and when your father explained the whole story to me on phone.

    But then felt happy that at least , it was after everything was over, and Sree is well, taking rest only.

    Anyway 2015 is gone. Now it will be all well always

  33. deeps said...

    how you doing?

  34. The Common Man | പ്രാരബ്ധം said...

    താങ്കളെന്നെ ഓർമ്മിക്കുനോ എന്നും പോലും അറിയില്ല. 2007-2008 കാലത്തെ ഒരു ബ്ലോഗ് തപ്പിയപ്പോഴാണു ശ്രീ എന്ന പേരു ഓർമ്മിച്ചതും അങ്ങനെ വളരെ യാദൃശ്ചികമായി ഈ പേജിലെത്തിയതും.

    ആൾ ഈസ് വെൽ എന്ന് മാത്രം ആശംസിക്കുന്നു!

  35. Suvis said...

    I thought u may be busy office work and thats the reason not updating this blog.. Anyway, glad to hear that u r alright now.. Happy new year..

  36. ശ്രീ said...

    deeps ...
    നന്ദി

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    വളരെ സന്തോഷം മാഷേ. അന്ന് വിളിച്ചപ്പോള്‍ എനിയ്ക്ക് ഒരു വിധത്തിലും ഫോണ്‍ ഉപയോഗിയ്ക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു :)


    The Common Man | പ്രാരബ്ധം ...
    കുറേക്കാലം കൂടി ഇവിടെ വന്നതില്‍ വളരെ സന്തോഷം, ഞാന്‍ പഴയ പല ബ്ലോഗര്‍മാരെയും ഇപ്പോഴും ഓര്‍ക്കാറുണ്ട്, കൂട്ടത്തില്‍ താങ്കളെയും.

    വീണ്ടും ഓര്‍ത്തതിനും സന്ദര്‍സനത്തിനും കമന്റിനും നന്ദി :)

    Suvis ...
    അതെ ചേച്ചീ, ഇപ്പോള്‍ കുഴപ്പമൊന്നുമില്ലാതെ പോകുന്നു. നന്ദി

  37. smitha adharsh said...

    God is Great Sree...
    Everything will be alright.
    സ്നേഹം
    ഒരുപാട് സന്തോഷം

  38. Vani said...

    Get Well soon..with Prayers...

  39. Unknown said...

    sthiramayi thankalude ee blog vayikkunna oraal aanu njan,... adhyamayanu oru comment idunnathu.... thankalude ee blog vayikkumpolokke njan ente college daysum NSS daysum epolum orkkarundu...
    kazhinja kurachu nalukalayi rachanakal onnum kaanathe irunnapol thirakkayathu kondaavum ennaanu orthathu...
    enthayalum daivam kathallo...

  40. അക്ഷരപകര്‍ച്ചകള്‍. said...

    ആരോഗ്യവും മനസമാധാനവും ആണ് മനുഷ്യന്റെ സമ്പത്ത്. അത് രണ്ടും ഇല്ലെങ്കിൽ തീർന്നു. നമ്മൾ കരുതും പോലെയല്ലല്ലോ ജീവിതം. ആകസ്മികമായി വരികയും പോവുകയും ചെയ്യുന്ന സുഖദുഖ സമ്മിശ്രമായ അനേകം അനുഭവങ്ങളും കൂടി അല്ലേ അത്. ശ്രീയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചതിൽ ....അതിലുപരി ഒരു നല്ല സുഹൃത്തിനെ എന്നെ പോലുള്ളവരുമായി ഓർമ്മകളുടെ പാരാവാരം തന്നെ പങ്കുവെയ്ക്കുവാൻ തുടർന്നും പ്രാപ്തനാക്കിയതിൽ സർവശക്തനോട് നന്ദി പറയുന്നു. ഒപ്പം ഈ അനാരോഗ്യത്തിൽ നിന്നും കരകയറാൻ ശ്രീയ്ക്ക് ഒപ്പം ഉണ്ടായ കുടുംബംഗങ്ങൾ, ദൈവത്തിന്റെ മാലാഖമാർ ആയ രക്ഷകരായ ഡോക്ടർമാർ, ന്ഴ്സ്മാർ എല്ലാവരെയും ഈ അവസരത്തിൽ ഓര്ക്കുന്നു. മനസ്സാസങ്കല്പ്പിച്ചു എല്ലാവരോടും എന്റെ സ്നേഹം അറിയിക്കുന്നു.സങ്കടകരമായ ശ്രീയുടെ അവസ്ഥ അറിയാൻ വൈകി. . പൂർണ്ണ ആരോഗ്യവാനയിരിക്കാൻ സാധിയ്ക്കട്ടെ. ശ്രീയുടെ കുടുംബത്തിനും എന്റെ സ്നേഹാന്വേഷണങ്ങൾ.

    ഈയിടെ ബ്ലോഗിൽ പോസ്റ്റ്‌ കുറവാണ്. ജീവിതത്തിരക്കുകൾ എന്ന ഒറ്റ വാക്കിലേക്ക് ഞാൻ അതിന്റെ കാരണങ്ങളെ ചേർത്ത് വയ്ക്കുന്നു.

    തുടര്ന്നും എഴുതൂ. സങ്കടങ്ങളെയും അക്ഷരകൂട്ടുകളാൽ വരച്ചിട്ടു എന്നെ അത്ഭുതപ്പെടുത്തിയ ശ്രീ......കാണാം. ആശംസകൾ. പ്രാർത്ഥനകൾ.

  41. Mr. X said...

    ബ്ലോഗറിലേക്കൊക്കെ തിരിഞ്ഞ് നോക്കിയിട്ട് കാലം കുറേ ആയി. ഇപ്പോൾ ആണ് ഈ പോസ്റ്റ് കാണുന്നത്. ഇത്ര കടുത്ത ഒരു പരീക്ഷണത്തെ നേരിട്ട് അതിജീവിച്ചതിൽ അഭിനന്ദനം. ഇവിടെ ആരെയും അടുത്ത് പരിചയമില്ല; പോസ്റ്റുകളിലൂടെ അറിഞ്ഞവരിൽ നല്ലയെഴുത്തുകളും നല്ല മനസ്സും കൊണ്ട് ഒരിഷ്ടം തോന്നിയ ചിലരിലൊരാൾ താങ്കളാണ്. നന്മകൾ ഉണ്ടാകട്ടെയെന്നാശംസിയ്ക്കുന്നു.

  42. Suvis said...

    Dear Sri,

    Hope u r doing well..

  43. Madhavan said...

    Sree,
    Hope you are doing well now. വളരെ വൈകിയാണെങ്കിലും എല്ലാം നേരെയാവട്ടെ എന്നാശംസിക്കുന്നു.
    ഒപ്പം സന്തോഷം നിറഞ്ഞ വിഷു ആശംസകളും.

  44. ഷിഖ മേരി (SHIKHA MARY) said...

    ബ്ലോഗുകളുടെ ഈ ലോകത്തിൽ ഞാൻ എത്തിയിട്ട് അധികം ആയില്ലട്ടോ . ആദ്യം ആരൊക്കെയോ അയച്ചു തന്ന ലിങ്ക് ഒക്കെ ഞാൻ തെറ്റിദ്ധരിച്ചു ഇന്ഗ്നോർ ചെയ്തു
    എന്നതാണ് സത്യം . ആദ്യം ഞാൻ ഇവിടെ ബ്ലോഗിൽ കൂടി പരിചയപ്പെട്ടത്‌ താങ്കളെയാണ്‌ .
    പ്രായം കൊണ്ട് എന്റെ ജൂനിയർ ആണെങ്കിലും ഇവിടെ സീനിയർ ആയതു കാരണം എന്ത്
    വിളിക്കണം എന്നറിയില്ല ,ഒരു പരിചയവും ഇല്ലാതെ; ക്ഷമിക്കണം . ബ്ലോഗുകൾ കുറെ വായിച്ചു .
    ഇഷ്ടപ്പെട്ടു . 2016 ൽ ഒന്നും കണ്ടില്ല . താങ്കളുടെ വിലയേറിയ ഉപദേശങ്ങളും നിർദേശങ്ങളും
    പ്രതീക്ഷിച്ചു കൊള്ളട്ടെ .

  45. പിരിക്കുട്ടി said...

    where r u sree ???
    FB ???

  46. Isabella said...

    ശ്രീ
    ഏഴെട്ടു വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി ബ്ലോഗ് എഴുതാൻ തുടങ്ങിയപ്പോ മലയാളം ലിപി കിട്ടാൻ സഹായിച്ചതാണ് എന്നെ.
    കുറെ വർഷങ്ങൾ ഒന്നും വായിച്ചില്ല എഴുതിയുമില്ല
    ഈയിടെ ലിങ്ക് ഒക്കെ കണ്ടുപിടിച്ചു തുറന്നു നോക്കിയപ്പോ പഴയ ഒരു കമന്റ് ൽ നിന്ന് ശ്രീയുടെ ബ്ലോഗ് കണ്ടു.. വായിച്ചു തുടങ്ങിയപ്പോ കഥ ആയിരിക്കുമെന്ന് ഓർത്തു... സത്യം ആണെന്ന് അറിഞ്ഞില്ല..
    Hope everything is good now. Take care.