Tuesday, August 4, 2015

ശാപം കിട്ടിയ ഒരു ദിവസംകുറച്ചു ദിവസങ്ങളായി നല്ല ശാരീരിക സുഖം തോന്നുന്നുണ്ടായിരുന്നില്ല.ശക്തമായ തലവേദന. വര്‍ക്ക് ചെയ്യുമ്പോള്‍ മാത്രമല്ല, വെറുതേ ഇരിയ്ക്കാനോ ഉറങ്ങാന്‍ പോലുമോ സാധിയ്ക്കാത്ത അവസ്ഥ.അങ്ങനെ കഴിഞ്ഞയാഴ്ച ഒരു ദിവസം  കഴിഞ്ഞയാഴ്ച ഒരു ദിവസംഇവിടെ അടുത്തുള്ള നാരായണ ഹൃദയാലയ ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. ക്ലിനിക്കലി എല്ലാം പെര്‍ഫെക്ട് ആണെന്നും വര്‍ക്കിന്റെ സ്ട്രെയിന്‍ കാരണമാകും സുഖം തോന്നാത്തത് എന്നും പറഞ്ഞു,  എന്നാല്‍ കുറച്ചു മരുന്നുകളും കുറിച്ചു തന്ന് എന്നെ സമാധാനിപ്പിച്ച് ഡോക്ടര്‍ തിരിച്ചയച്ചു.

എന്നാല്‍ ആ മരുന്നുകളൊന്നും കഴിച്ചിട്ടും യാതൊരു വ്യത്യാസവും തോന്നാതിരുന്നതിനാലും ഓരോ ദിവസം കഴിയുന്തോറും എന്റെ സ്ഥിതി വഷളായി വന്നു കൊണ്ടിരുന്നതിനാലും  നാലഞ്ചു ദിവസം ലീവെടുത്ത് നാട്ടില്‍ പോകാമെന്ന് തീരുമാനിച്ചു. പെട്ടെന്ന് മാനേജരുടെ അനുവാദം വാങ്ങി നേരെ നാട്ടിലേയ്ക്കുള്ള ടിക്കറ്റെടുത്തു. നാട്ടില്‍ ചെന്ന് ആദ്യം തന്നെ ആയുര്‍വേദ ഡോക്ടര്‍ കൂടിയായ അമ്മാമനെ കണ്ടു, കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം ബ്ലഡും യൂറിനും ചെക്കു ചെയ്യാന്‍ തീരുമാനമായി. അന്നു തന്നെ ഒരു വിധം അതെല്ലാം ചെയ്ത് റിസല്‍ട്ടുമായി വീണ്ടും മാമനെ കണ്ടു. നാട്ടിലേയ്ക്ക് പോരും മുന്പ് റിസല്‍ട്ടില്‍ നിന്ന് പേടിയ്ക്കാന്‍ ഒന്നുമില്ലെന്നും എന്നാലും ദഹന പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതൊക്കെ ശരിയാവാന്‍ കുറച്ച് അരിഷ്ടവും കഷായവും എല്ലാം തന്നു വിട്ടു. ഒപ്പം കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഒന്നു ചെക്കു ചെയ്യാനും ഉപദേശിച്ചു.
അങ്ങനെ അടുത്ത ദിവസം കണ്ണു ഡോക്ടറെയും ENT Specialist നേയും കണ്ടു. കണ്ണിന് കാഴ്ചയ്ക്ക് പ്രശ്നം ഒന്നുമില്ലെങ്കിലും ഒരു കണ്ണിനു ചെറീയ തോതില്‍ നീരു പോലെ തോന്നുന്നുണ്ടെന്നും നൈറ്റ് ഷിഫ്റ്റിന്റെ അനന്തര ഫലങ്ങള്‍ ആകാമെന്നും ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല, വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു anti glare glass ഉപയോഗിയ്ക്കാനും പറഞ്ഞ് അങ്ങനെ ഒരു കണ്ണടയ്ക്ക് എഴുതി അവിടുന്നും വിട്ടു. അവസാനമായി ENT സ്പെഷ്യലിസ്റ്റിന്റെ അടുത്തും പോയി. (അതു മാത്രമായി ബാക്കി വയ്ക്കേണ്ടല്ലോ). ആ ഡോക്ടറും പറഞ്ഞു 'പേടിയ്ക്കാനൊന്നുമില്ല. IT field ല്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ചും നൈറ്റ് ഷിഫ്റ്റൊക്കെ ഉണ്ടാകുമ്പോള്‍ ഇതു പോലുള്ള പ്രശ്നങ്ങള്‍ പതിവാണെന്നും പറഞ്ഞു. സംഗതി Migraine ന്റ്രെഒരു വക ഭേദമാണെന്നും കുറച്ചു നാള്‍ കണ്ണിനു അധികം സ്ട്രെയിന്‍ കൊടുക്കാതെ നോക്കണമെന്നും പറഞ്ഞു.കുറച്ചു മരുന്നുകളും തന്ന് അവിടുന്നും വിട്ടു.

അപ്പോഴേയ്ക്കും നാട്ടിലെത്തിയിട്ട് അഞ്ചു ദിവസം ആയിരുന്നു. അതു കൊണ്ട് തൊട്ടടുത്ത ദിവസം ബാംഗ്ലൂര്‍ക്ക് തിരിച്ചു ടിക്കറ്റ് ബുക്കു ചെയ്തു. അടുത്ത ദിവസം മുതല്‍ അടുത്ത ഒരു മാസം മോണിങ്ങ് ഷിഫ്റ്റ് ആയതു കൊണ്ട് അതിരാവിലെ തന്നെ ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു. ശാരീരികമായി അപ്പോഴും സുഖം തോന്നാതിരുന്നതു കൊണ്ട് ഒരു ആഴ്ച ബൈക്കില്‍ പോയി റിസ്ക് എടുക്കണ്ട എന്നും കരുതി ഈ ഒരാഴ്ചയ്ക്ക്  കമ്പനി കാബ് ബുക്കു ചെയ്തിരുന്നു. രാവിലെ ആറരയ്ക്ക് ആണ് ലോഗിന്‍ ടൈം. റൂമില്‍ നിന്ന് 25 കിലോമീറ്ററോളം ദൂരമുണ്ട് ഓഫീസിലേയ്ക്ക്. [അതാണ് രാവിലെ അത്ര ദൂരം വണ്ടി ഓടിയ്ക്കണ്ടല്ലോ എന്നു തീരുമാനിച്ചത്]. അതു കൊണ്ട് കാബ് സാധാരണയായി വെളുപ്പിന് അഞ്ചു മണി- അഞ്ചേകാല്‍ മണി ആകുമ്പോള്‍ എത്തും.

കാബ് വരുമ്പോഴേയ്ക്കും റെഡി ആയി നില്‍ക്കാമെന്ന് കരുതി വേഗം തന്നെ കുളിയും മറ്റു പ്രഭാത കൃത്യങ്ങളും എത്രയും വേഗം തീര്‍ത്ത് അഞ്ചുമണി ആയപ്പോഴേയ്ക്കും ഞാന്‍ വണ്ടിയും കാത്തു നില്‍പ്പായി. പക്ഷേ, അഞ്ചേകാല്‍ കഴിഞ്ഞിട്ടും കാബിന്റെ പൊടി പോലുമില്ല. ചുരുങ്ങിയ പക്ഷം കാബ് ഡ്രൈവര്‍ വിളിച്ച് എത്തുന്ന സമയം അറിയിക്കേണ്ടതാണ്.അതും ഉണ്ടായില്ല. അതു കൊണ്ട് കമ്പനി ട്രാന്‍സ്പോര്‍ട്ടിന്റെ നമ്പറിലേയ്ക്ക് വിളിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറയുന്നു, എന്റെ കാബ് റിക്വസ്റ്റ് എന്തു കൊണ്ടോ അപ്രൂവ് ആയിട്ടില്ല, അതു കൊണ്ട് കാബ് കിട്ടില്ല എന്ന്.

അങ്ങനെ കാബ് കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ കുറച്ചു റിസ്ക് എടുത്തിട്ടായാലും ബൈക്കില്‍ തന്നെ പോയേക്കാം എന്നു തീരുമാനിച്ചു. സമയം കളയാതെ ബൈക്കുമെടുത്ത് ഒരു ഒന്നര കിലോമീറ്റര്‍ എത്തിയതേയുള്ളൂ, പെട്രോള്‍ കഴിഞ്ഞ് വണ്ടി ഓഫായീ. സമയം കളയാതെ ബൈക്കുമെടുത്ത് ഒരു ഒന്നര കിലോമീറ്റര്‍ എത്തിയതേയുള്ളൂ, പെട്രോള്‍ കഴിഞ്ഞ് വണ്ടി ഓഫായീ.  എങ്ങനേയും തൊട്ടടുത്ത പെട്രോള്‍ പമ്പു വരെ തള്ളി നോക്കാമെന്ന് കരുതി കൊച്ചു വെളുപ്പാന്‍ കാലത്തേ വണ്ടി തള്ളി. അര കിലോമീറ്റര്‍ അകലെ ഭാഗ്യത്തിന് ഒരു പമ്പുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോള്‍ സമയം 5.45 AM. പമ്പില്‍ അപ്പോള്‍ ആകെയുണ്ടാഅയിരുന്ന ഒരേയൊരു ജീവനക്കാരന്‍ ഞാന്‍ വണ്ടിയും തള്ളി വരുന്നതു കണ്ടപ്പഴേ തിരിച്ചു പൊക്കോളാന്‍ പറഞ്ഞു. അവര്‍ പമ്പ് തുറക്കണമെങ്കില്‍ ആറര എങ്കിലും കഴിയണമത്രെ.

ആറരയുടെ ഷിഫ്റ്റില്‍ ഡ്യൂട്ടിയ്ക്കു കയറേണ്ട ഞാന്‍ ആറരയ്ക്ക് ശേഷം അവിടെ നിന്ന് ഇറങ്ങിയാല്‍ ഓഫീസില് എത്തുമ്പോള്‍ ഏഴര എങ്കിലും ആകും. അതു കൊണ്ട് വീണ്ടും പ്ലാന്‍ മാറ്റി. അവിടെ നിന്ന് അര കിലോമീറ്റര്‍ വണ്ടി തിരിച്ചു തള്ളിക്കൊണ്ടു വന്ന് BDAomplex ന്റെ ഉള്ളില്‍ കൊണ്ടു പോയി പാര്‍ക്ക് ചെയ്തു. എന്നിട്ട് നേരെ ബസ്സ് സ്റ്റോപ്പിലേയ്ക്ക് വച്ചു പിടിച്ചു. അവിടുന്ന് ഒരു വിധം ബസ്സു കയറി ഓഫീസിലെത്തുമ്പോള്‍ സമയം 6.40.


വൈകുന്നേരം ഷിഫ്റ്റ് കഴിഞ്ഞ് നേരെ ബസ്സു പിടിച്ചു. തിരിച്ചെത്തി, നേരെ വണ്ടി പാര്‍ക്ക് ചെയ്തിരിയ്ക്കുന്നിടത്തെത്തി. അതും തള്ളി കൊണ്ട് പമ്പിലേയ്ക്ക് വീണ്ടും പോയി. നേരെ വണ്ടി പാര്‍ക്ക് ചെയ്തിരിയ്ക്കുന്നിടത്തെത്തി. അവിടെ അതാ ഒരു ബോര്‍ഡ് തൂക്കിയിരിയ്ക്കുന്നു "No Stock". സന്തോഷമായി. രാവിലെ പമ്പു തുറന്നിട്ടില്ല എന്ന് പറഞ്ഞ അതേ ചേട്ടന്‍ എന്നെ കുറച്ചൊരു സഹതാപത്തോടെ ഒന്നു നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തിരിച്ചു റൂമിലേയ്ക്കുള്ള ഒരു കിലോമീറ്റര്‍ ആ വണ്ടിയും തള്ളിക്കൊണ്ട് തിരിച്ചു നടന്നു. റൂമിലെത്തിയ ശേഷം  കുറച്ചു പെട്രോള്‍ കുപ്പിയിലാക്കി ബൈക്കിലൊഴിച്ച് തല്‍ക്കാലം അതു ശരിയാക്കി

പള്‍സറും തള്ളിക്കൊണ്ട് ഒരു കിലോമീറ്റര്‍ നടക്കുക എന്നത് നിസ്സാര കാര്യമല്ലല്ലോ. റൂമിലെര്ത്തിയപ്പോഴേയ്ക്കും തീര്‍ത്തും അവശനായി. കുറച്ചു നേരം കിടക്കാം എന്ന് ഓര്‍ത്തതേയുള്ളൂ, ദാ വരുന്നു മാനേജരുടെ കോള്‍. അര്‍ജന്റായി ഒരു മീറ്റിങ്ങ് ഉണ്ട്. എത്രയും വേഗം അതില്‍ ജോയിന്‍ ചെയ്യണമത്രെ. മറിച്ചൊന്നും പറയാതെ ലാപ്‌ടോപ്പ് തുറന്ന് മീറ്റിങ്ങില്‍ ജോയിന്‍ ചെയ്തു. അതു കഴിയുമ്പോള്‍ സമയം 7 കഴിഞ്ഞു.

സമയം കളയാതെ രാത്രി കഴിയ്ക്കാന്‍ വല്ലതും ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറി. ചോറും മോരു കറിയും അതയ്യാറാകുമ്പോള്‍ സമയം 7.30. താഴെ റൂമില്‍ താമസിയ്ക്കുന്ന സുഹൃത്ത് സരിത് ഈ മാസം നൈറ്റ് ഷിഫ്റ്റിലാണ്. അവന്‍ ഓഫീസില്‍ പോകും മുന്‍പ് ഭക്ഷണം കഴിയ്ക്കുന്നുണ്ടെങ്കില്‍ കറി റെഡിയായിട്ടുണ്ടെന്ന് അറിയിയ്ക്കാനായി ഞാന്‍ താഴേയ്ക്ക് ചെന്നു [ചിലപ്പോഴൊക്കെ ഞങ്ങള്‍ കുക്കിങ്ങ് ഒരുമിച്ചായിരിയ്ക്കും]

അപ്പോള്‍ അവര്‍ രാത്രി ഭക്ഷണം പുറത്തു പോയി കഴിയ്ക്കാം എന്ന പ്ലാനില്‍ എന്നെ കൂടെ വിളിയ്ക്കാന്‍ പ്ലാനിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നെ മോരു കറി അടുത്ത ദിവസം എടുക്കാം  എന്ന് കരുതി ഞാനും അവരുടെ കൂടെ പുറത്തു പോയി ഭക്ഷണം കഴിയ്ക്കാം എന്ന് തീരുമാനിച്ചു.

സരിതും സുഹൃത്ത് സിജിനും ഞാനും കൂടി രണ്ടു ബൈക്കിലായി അഭക്ഷണം കഴിയ്ക്കാനിറങ്ങി. അപ്പോഴതാ പോകും വഴിവീണ്ടും എന്റെ ബൈക്ക് ഓഫായി. വീണ്ടും സരിതിന്റെയും സിജിന്റെയും സഹായത്തോടെ വണ്ടി ഒരു വിധം ശരിയാക്കി ഹോട്ടലിലേയ്ക്ക് വിട്ടു.

ഭക്ഷണം കഴി ച്ചു കഴിഞ്ഞപ്പോള്‍ പൈസ ഞാന്‍ കൊടുത്തോളാം എന്നും പറഞ്ഞ് പോക്കറ്റില്‍ കയ്യിട്ടപ്പോഴാണ് ആ നഗ്ന സത്യം കൂടി മനസ്സിലാക്കുന്നത്. വഴിയില്‍ വച്ച് വണ്ടിഉ നിന്നപ്പോള്‍ കീ എടുക്കാന്‍ ശ്രമിച്ച്ശ്പ്പോഴോ മറ്റോ ആകണം അതിന്റെ കൂടെ ഒരു 500 രൂപ പുറത്തു ചാടി പോയിരിയ്ക്കുന്നു. എന്നാലും വണ്ടി പാര്‍ക്ക് ചെയ്ത ഏരിയ മൊത്തം ഞങ്ങള്‍ മൂന്നാളും ഒന്നു അരിച്ചു പെറുക്കി നോക്കി. പക്ഷേ ആ രൂപ മാത്രം കിട്ടിയില്ല. അത് നഷ്ടപ്പട്ടു കഴിഞ്ഞു, ഇനി നോക്കിയിട്ടു കാര്യമില്ല എന്നുറപ്പിച്ച് തിരിച്ചു റൂമില്‍ പോകാം എന്ന് കരുതുമ്പോള്‍ സിജിന്‍ അതാ എന്റെ റൂമിന്റെ താക്കോലും വഴിയില് നിന്ന് പെറുക്കി കൊണ്ടു വരുന്നു. അങ്ങനെ പൈസ പോയതു പോയി, ഇനി കീ കൂടെ പോയി പുറത്തു കിടക്കേണ്ടി വന്നില്ലല്ലോ എന്ന സമാധാനത്തോടെ അതും കൊണ്ട് റൂമിലേയ്ക്ക് തിരിച്ചു പോന്നു.

അങ്ങനെ  ഒരു സംഭവ ബഹുലമായ ദിവസത്തിന് പരിസമാപ്തിയായി.

34 comments:

 1. ശ്രീ said...

  ഒരു പോസ്റ്റാക്കി എഴുതാന്‍ മാത്രമുള്ള ഒന്നും ഇല്ലെങ്കിലും കുറച്ചു നാളേയ്ക്കെങ്കിലും ഞാന്‍ ഈയൊരു ദിവസത്തെ മറക്കില്ല.

 2. കൊച്ചു ഗോവിന്ദൻ said...

  ചില ദിവസങ്ങൾ അങ്ങനെയാണ്. തൊട്ടതെല്ലാം പിഴക്കും.
  ബൈ ദ വേ, ആരോഗ്യപ്രശ്നങ്ങൾ മാറിയോ?

 3. Basheer Vellarakad said...

  ശ്രീയുടെ ബ്ലോഗ് നോക്കാം എന്ന ഉദ്ധേശ്യത്തോടെ തന്നെയാണു വന്നത് നിരാശനായില്ല.. ! വരാനുള്ളത് പഴ്സറിൽ തങ്ങില്ല എന്നല്ലേ..

 4. ശ്രീ said...

  മാറിയില്ല, എന്നാലും നല്ല കുറവുണ്ട്

 5. ശ്രീ said...

  വളരെ ശരിയാണു ബഷീർക്കാ

 6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  ഇവിടിരുന്ന് സഹതപിക്കാൻ അല്ലാതെ എന്ത് ചെയ്യാൻ പറ്റും?
  ഇതിലും വലുതേതാണ്ട് വരാനിരുന്നതാ എന്ന സമാധാനിക്ക്

 7. സുധി അറയ്ക്കൽ said...

  ഹോ!!!!എന്നാ നശിച്ച ദിവസമായിരുന്നു അത്‌????

  അസുഖം ഇപ്പോ എങ്ങനെയുണ്ട്‌??ആന്റി ഗ്ലെയർ ഗ്ലാസ്സ്‌ ഉപയോഗിക്കാൻ തുടങ്ങ്യോ???

 8. ശ്രീ said...

  സുധി...
  സത്യം തന്നെ. ഇപ്പോഴും പൂര്‍ണ്ണമായും ഭേദമായിട്ടില്ല. എന്നാലും ആശ്വാസമുണ്ട്. Specs ഉം ഉപയോഗിച്ചു തുടങ്ങി

 9. ajith said...

  ചില ദിവസങ്ങള്‍!!
  തൊടുന്നതെല്ലാം പിഴയ്ക്കുന്ന ദിവസങ്ങള്‍!!

 10. Muralee Mukundan , ബിലാത്തിപട്ടണം said...

  ഇതാണ് സമയ ദോഷം
  ഇത് ഒരൊറ്റ ദിവസത്തെ അനുഭവങ്ങളല്ലേ
  ചിലപ്പോൾ ചിലർക്കൊക്കെ മാസങ്ങളോളം ഇത്തരം
  ബാധകൾ അനുഭവപ്പെടാറുണ്ട് (അനുഭവം സാക്ഷി )

 11. Suvis said...

  ഇതാ പറയുന്നത് വരാനുള്ളത് വഴിയില്‍ തങ്ങൂല്ല എന്ന്... അത് പള്‍സര്‍ വിളിച്ചാണെങ്കിലും എത്തിയിരിയ്‍ക്കും...

 12. വിനുവേട്ടന്‍ said...

  തലവേദന എന്ന് പറഞ്ഞപ്പോൾ ഇത്രയൊക്കെ സംഭവിച്ചു എന്നറിഞ്ഞിരുന്നില്ല ശ്രീ...

  സുഖമായി എന്ന് കരുതട്ടെ...?

 13. ശ്രീ said...

  പണിയ്ക്കര്‍ മാഷേ...

  അതെയതെ.

  അജിത്തേട്ടാ...
  വളരെ ശരിയാണ്.

  മുരലീ മാഷേ...
  ഹഹ. ഇങ്ങനെ അടുപ്പിച്ച് കുറേക്കാലം വന്നുപെട്ടാല്‍ ശരിയ്ക്കും പാടു പെടും :)
  Suvis...
  ശരി തന്നെ, ചേച്ചീ...
  വിനുവേട്ടാ...

  സുഖമായി വരുന്നു :) [അത്ര വേഗം വിട്ടു പോകില്ലെന്ന് തോന്നുന്നു]

 14. Bipin said...

  ഒരുപാട് കാര്യം പെട്ടെന്ന് പറഞ്ഞു. കാര്യം ഒരുപാട് ഉണ്ടായതാണ് ധൃതിയിൽ പറയേണ്ടി വന്നത്. നീട്ടി പ്പറയാതെ മിതത്വം പാലിച്ചിരുന്നുവെങ്കിൽ കൂടുതൽ ആസ്വാദ്യമായേനെ. രാവിലെ തൊട്ടു രാത്രി വരെയുള്ള സംഭവത്തിൽ ശരീരാസ്വാസ്ഥ്യം ഇടക്ക് പറയേണ്ടി ഇരുന്നു.

  സംഭവാമി യുഗേ യുഗേ. അങ്ങിനെ ആശ്വസിക്കാം.സ്‌ട്രെസ് കുറയ്ക്കാൻ ട്രീട്മെന്റ്റ് ഉണ്ട്.

 15. Areekkodan | അരീക്കോടന്‍ said...

  ശ്രീ...ഇതൊക്കെ ഇല്ലെങ്കില്‍ ലൈഫ് എങ്ങനെ ബ്യൂട്ടിഫുള്‍ ആകും ?(ചില വരികള്‍ റിപീറ്റ് അടിച്ചത് പോലെ തോന്നുന്നു, ഒന്ന് കൂടി വായിച്ച് എഡിറ്റ് ചെയ്യൂ)

 16. വിനുവേട്ടന്‍ said...

  ശ്രീ... ഞങ്ങളെല്ലാം ഒപ്പമുണ്ട്‌... പെട്ടെന്ന് സുഖമായി തിരിച്ചെത്തുവാൻ ആശിക്കുന്നു... ധൈര്യമായിരിക്കൂ...

 17. UMA said...

  വായിച്ചിട്ടെനിക്ക് വട്ടു പിടിക്കുന്നു .പണ്ടാര ദിവസം. :( എന്നൊക്കെ ഞാനിപ്പോ പറയണമെങ്കിൽ താങ്കൾ അന്നെത്ര മാത്രം വട്ടു പിടിച്ചു കാണും!!!!!

 18. Geetha Omanakuttan said...

  ഇതെന്താ ശ്രീ മൊത്തം അബദ്ധങ്ങളുടെ കൂമ്പാരം. വൈകിയാ വായിച്ചത്. ഇപ്പോ പ്രശ്നങ്ങളൊക്കെ ഒക്കെ മാറി ഓക്കേ ആയി കാണുമെന്നു കരുതട്ടെ .

 19. സ്വപ്നസഖി said...

  കുറേക്കാലായി ഇങ്ങോട്ടൊക്കെയൊന്നു വന്നിട്ട്.. ഇവിടെയാകപ്പാടെ ഗുലുമാലാണല്ലോ..
  എല്ലാര്‍ക്കുമുണ്ടാകും ഇങ്ങനെയൊരു ദിവസം. ഗുലുമാലുപിടിച്ച ദിവസം

 20. വീകെ said...

  ഇനി ഈ ഐടി ഫീൽഡിലേക്ക് ഞാനില്ലേയില്ല ...! വെറും തലവേദന തന്നെ .....!!!

 21. വീകെ said...
  This comment has been removed by the author.
 22. വനിത വിനോദ് said...

  ഒരുപാട് നാളുകളായി എഴുതിയിട്ട്. ഒരുപാട് നല്ല ബ്ലോഗ് സൗഹൃദങ്ങള് കിട്ടിയത് ഞാനായിട്ട് കളഞ്ഞു. എല്ലാവരെയും വീണ്ടും കാണാന് ആഗ്രഹമുണ്ട്. എന്‌റെ പുതിയ ബ്ലോഗ് പാല്മിറയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
  http://palmyravv.blogspot.ae/

 23. വനിത വിനോദ് said...

  http://palmyravv.blogspot.ae/

 24. Sunnikuttan said...

  ശ്രീ, സുഖമാണൊ.. ഓര്‍മ്മയുണ്ടോ എന്നെ?
  ഇപ്പോഴും ഈ ബ്ലോഗില്‍ നീ എഴുതുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇതൊന്നു തുറന്നു. സത്യത്തില്‍ മറന്ന് പോയിരുന്നു. ബ്ലോഗിനെ കുറീച്ച് ഓര്‍ത്തപ്പോള്‍ ആദ്യം ഓര്‍ത്തത് നിന്നെയാണു.

  ഇതു വരെ നീ എഴുത്തിന്റെ നീളം കുറച്ചില്ലല്ലെ

 25. മഴപ്പൂക്കള്‍ said...

  Hi sree ezhuthu thudarunnu ennarinjathil santhosham... pinne ithonnumalledo saapam.. onnu kannu thurannu, manassu thurannu chutum nokku.. appo manassilakum nammalethra bhagyavanmaraanennu

 26. AKhila said...

  Even though you suffered a lot, it was a good blog..

 27. ഗൗരിനാഥന്‍ said...

  ചില ദിവസങ്ങളിങ്ങനെയാണ് പണിതരാനായിട്ട് ഉണ്ടാകും..വല്ല കാര്യോം ഇണ്ടായിരുന്നോ ആ പാവം മോര് കറിയെ ഉപേക്ഷിച്ച് പോകേണ്ടതായിട്ട്..അതാ പറഞ്ഞേ പണി കിട്ടും

 28. sujumon's blog said...

  ഇങ്ങനെയും ചില ദിവസങ്ങൾ...ആകെ മെനക്കെടാകും..

 29. sujumon's blog said...

  ഇങ്ങനെയും ചില ദിവസങ്ങൾ...ആകെ മെനക്കെടാകും..

 30. Anonymous said...

  ഇതും ഒരു ഓർമ്മയാകും

 31. Anonymous said...

  ഈ നീർമിഴിപ്പൂക്കൾ എന്ന ബ്ലോഗിനെ follow ചെയ്യാനൊരു വഴി കാണുന്നില്ലല്ലോ..Where can I find the option to follow..?

 32. ചിതല്‍/chithal said...

  ശ്രീ, ഇവിടെ എത്താൻ വൈകി. എന്നാലും ആരോഗ്യപ്രശ്നങ്ങൾ ശരിയായിരിക്കും എന്നു് കരുതുന്നു. ആ ദിവസത്തിന്റെ വിവരണം നന്നായി; ദിവസം നന്നായില്ലെങ്കിലും.

 33. nalina kumari said...

  ശ്രീ ഓർക്കുന്നോ എന്നെ.
  വർഷങ്ങളായി ഞാൻ ബ്ളോഗ് എഴുതാതെ.അതുപോലെ ആരുടേയും ബ്ളോഗിൽ കയറാതെയും.
  ഇപ്പോൾ തലവേദന ഉണ്ടോ. കണ്ണട വാങ്ങിയോ.

 34. Unknown said...

  അന്ന് അനുഭവിച്ച വിഷമങ്ങളൊക്കെ മനസ്സിലാകുന്നുണ്ടു. ആരോഗ്യം ശ്രദ്ധിക്കുക. ദൈവം അനുഗ്രഹിക്കട്ടെ