ഒരു നിശാസ്വപ്നമായ് തിരിച്ചു കിട്ടീ
എന്റെ ഓര്‍മ്മകളുറങ്ങുന്ന ബാല്യകാലം…
ബാല്യവും കൌമാരകാലവും പിന്നെ
എന്നെ ഞാനാക്കിയ നാളുകളും…
അന്നൊരു നാളില്‍ നാം കണ്ടുമുട്ടി
പിന്നെ, ആരാണെന്നറിയാതെ കൂട്ടുകൂടി…
തോളോടു തോള്‍ ചേര്‍ന്നു മല കയറി
ആ കലാലയത്തില്‍ കാലു കുത്തീ…
കന്നീറ്റുമലയുടെ മുകളില്‍ നാമൊരു
കൂട്ടായ സ്നേഹത്തിന്‍ കൂടു കൂട്ടി, പിന്നെ
പിരിയാത്ത ചങ്ങാതിക്കൂട്ടമായി…
ഇന്നും പിരിയാത്ത ചങ്ങാതിക്കൂട്ടമായി…
കൊച്ചു തമാശയും കളിവാക്കുകളും
കുസൃതിത്തരങ്ങളും കുറുമ്പുകളും
നാം ഈ കലാലയത്തില്‍ പങ്കു വച്ചൂ…
ഈ കലാലയത്തില്‍ പങ്കു വച്ചൂ…
ജന്മദിനങ്ങളും വിജയങ്ങളും നാം
ഉത്സവമെന്ന പോല്‍ ചിലവഴിച്ചൂ
ഉറ്റ ചങ്ങാതി തന്‍ വേദനയില്‍ നാം
എന്തിനെന്നറിയാതെ മിഴി നിറച്ചൂ…
കൂട്ടു പഠനവും താമസവും
പറയാത്ത പ്രണയവും സൌഹൃദവും
ഓര്‍മ്മയിലിന്നും ബാക്കി വച്ചൂ…
നാം ഓര്‍മ്മയിലെന്നും ബാക്കി വച്ചൂ…
പിരിയുന്ന നേരം മനം വിതുമ്പി
നാമൊരു വാക്കും മിണ്ടാതെ മുഖം കുനിച്ചൂ…
ചിരി കൊണ്ടു ദുഖങ്ങള്‍ മൂടി വച്ചൂ, പിന്നെ
ആരാരും കാണാതെ മിഴി നനച്ചൂ…
പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയീ
ഞാനിന്നീ മറുനാട്ടില്‍ തനിച്ചുമായി…
എങ്കിലും പിരിയാത്ത സൌഹൃദത്തിന്‍
തണലേറ്റു ഞാനിന്നും മയങ്ങിടുന്നു…
നിശാസ്വപ്നങ്ങളില്‍ നാമൊരുമിക്കുന്നു…
1 comments:
കൂട്ടു പഠനവും താമസവും
പറയാത്ത പ്രണയവും സൌഹൃദവും
ഓര്‍മ്മയിലിന്നും ബാക്കി വച്ചൂ…
നാം ഓര്‍മ്മയിലെന്നും ബാക്കി വച്ചൂ…
പിരിയുന്ന നേരം മനം വിതുമ്പി
നാമൊരു വാക്കും മിണ്ടാതെ മുഖം കുനിച്ചൂ…
ചിരി കൊണ്ടു ദുഖങ്ങള്‍ മൂടി വച്ചൂ, പിന്നെ
ആരാരും കാണാതെ മിഴി നനച്ചൂ…
പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയീ
ഞാനിന്നീ മറുനാട്ടില്‍ തനിച്ചുമായി…
എങ്കിലും പിരിയാത്ത സൌഹൃദത്തിന്‍
തണലേറ്റു ഞാനിന്നും മയങ്ങിടുന്നു…
നിശാസ്വപ്നങ്ങളില്‍ നാമൊരുമിക്കുന്നു…
Post a Comment