Thursday, December 23, 2010

പാളിപ്പോയ ഒരു ക്രിസ്തുമസ്സ് സര്‍പ്രൈസ്

ഏറ്റവും രസകരമായി ക്രിസ്തുമസ്സും ന്യൂ ഇയറും ആഘോഷിച്ചിട്ടുള്ളത് ബിരുദ പഠനകാലത്തായിരിയ്ക്കും എന്ന് തോന്നുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറവത്ത് പഠിയ്ക്കുന്ന കാലത്ത് ഡിസംബര്‍ മാസം പകുതിയായപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു, ആ വര്‍ഷത്തെ ക്രിസ്തുമസ്സും പുതുവത്സരവും അടിപൊളിയാക്കണം എന്ന്. എന്തായാലും കോളേജില്‍ പതിവു പോലെ ക്രിസ്തുമസ്സ് ആഘോഷങ്ങളുണ്ടാകും. അതിനു പുറമേ എന്തെങ്കിലും ചെയ്തു കാണിയ്ക്കണം എന്നായിരുന്നു ഞങ്ങളുടെ ഐഡിയ. ആരെയും മുന്‍കൂട്ടി അറിയിയ്ക്കാതെ എല്ലാവര്‍ക്കും സര്‍പ്രൈസാകുന്ന എന്തെങ്കിലും ഒന്ന്... എന്നാല്‍ അധികം സമയമെടുക്കാനും പാടില്ല. കാരണം ചെയ്യുന്നത് എന്താണെങ്കിലും ക്രിസ്തുമസ്സ് അവധിയ്ക്കായി കോളേജ് അടയ്ക്കുന്നതിനു മുന്‍പ് വേണം. അല്ലെങ്കില്‍ എല്ലാവരും കാണുന്നതെങ്ങനെ?

പിരിവിട്ട് കുറേ കാശു മുടക്കിയുള്ള പരിപാടികളൊന്നും വേണ്ടെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. അല്ലാതെ എല്ലാവരും കൂടി ഉത്സാഹിച്ച് ചെയ്താല്‍ നടക്കാവുന്ന എന്തെങ്കിലും മതി എന്നും തീരുമാനമായി. രണ്ടു മൂന്നു ദിവസം തലകുത്തിയിരുന്ന് ആലോചിച്ചിട്ടും ഒന്നും ഫിക്സ് ചെയ്യാനാകുന്നില്ല. ഓരോരുത്തരും ഓരോരോ ആശയങ്ങള്‍ പറയുന്നു... പക്ഷേ ഒന്നിനും ബഹുജന പിന്തുണ നേടാനാകുന്നുമില്ല. അവസാനം മത്തന്‍ ഒരു ഐഡിയ മുന്നോട്ട് വച്ചു. കോളേജ് ജംഗ്‌ഷനില്‍ ഒരു വമ്പന്‍ നക്ഷത്രം ഉണ്ടാക്കി തൂക്കുക. ഒപ്പം ഒരു വലിയ ക്രിസ്തുമസ് ട്രീയും.

ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി. എന്തായാലും ഉണ്ടാക്കുമ്പോള്‍ നല്ല വലുപ്പത്തില്‍ തന്നെ ഒരെണ്ണം ഉണ്ടാക്കാമെന്ന് തന്നെ ഉറപ്പിച്ചു. മുളയുംഈറ്റയും കൊണ്ട് നക്ഷത്രമുണ്ടാക്കി, ചൈനീസ് പേപ്പര്‍ വാങ്ങി ഒട്ടിച്ച് ഭംഗിയാക്കണം. ഒപ്പം കുറേ ഡ്രോയിങ്ങ് പേപ്പര്‍ വാങ്ങി നന്നായി വരയ്ക്കാനറിയുന്ന ആരെക്കൊണ്ടെങ്കിലും കുറേ ആശംസ എഴുതി അവിടവിടെയായി ഒട്ടിയ്ക്കാമെന്നും കൂടെ അഭിപ്രായം വന്നു. അതും കൊള്ളാം എന്ന് എല്ലാവര്‍ക്കും തോന്നി. വിവിധ നിറങ്ങളിലുള്ള കുറേ ചൈനീസ് പേപ്പറും കുറേ ഡ്രോയിങ്ങ് പേപ്പറും വാങ്ങാനുള്ള ചിലവല്ലേയുള്ളൂ... നക്ഷത്രമുണ്ടാക്കാന്‍ വേണ്ട മുളയുംഈറ്റയും ട്രീ ഒരുക്കാന്‍ പറ്റിയ മരവും മത്തന്‍ ഏറ്റു. ഡ്രോയിങ്ങ് പേപ്പറും സ്കെച്ച് പേനകളും വാങ്ങിക്കൊടുത്താല്‍ ആശംസകള്‍ എഴുതി തരാമെന്ന് ക്ലാസ്സിലെ ചിത്രകാരനായ അഭിലാഷും സമ്മതിച്ചു.

അവധിയ്ക്കു മുന്‍പുള്ള അവസാന അദ്ധ്യയന ദിവസം കോളേജ് ജംഗ്ഷനില്‍ എല്ലാവരും ബസ്സിറങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിയ്ക്കുന്ന തരത്തില്‍ വമ്പനൊരു ക്രിസ്തുമസ്സ് നക്ഷത്രം അവിടെയുള്ള മരത്തില്‍ പ്രത്യക്ഷപ്പെടണം. പിന്നെ ഒരു കാര്യമുള്ളത് സംഗതി അവസാന നിമിഷം വരെ രഹസ്യമായിരിയ്ക്കണം എന്നുള്ളതാണ്. തലേന്നു പോലും ആര്‍ക്കും അങ്ങനെയൊരു നീക്കമുണ്ടെന്ന് യാതൊരു സംശയത്തിനും ഇട കൊടുക്കരുത്. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനു വേണ്ടി ഒരൊറ്റ ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് നക്ഷത്രവും മറ്റും ഒരുക്കാന്‍ ഞങ്ങളെല്ലാം നിശ്ചയിച്ചു.

പക്ഷേ ആദ്യത്തെ പ്നാനില്‍ നേരിയ തിരിച്ചടി കിട്ടി. അവസാന രണ്ടു ദിവസം പനിയോ മറ്റോ കാരണം അഭിലാഷ് ക്ലാസ്സില്‍ വന്നില്ല. അവസാനം കൂട്ടത്തില്‍ ഭേദപ്പെട്ട പടം വരക്കാരന്‍ എന്ന നിലയ്ക്ക് ആ ദൌത്യം അവസാന നിമിഷം ബിമ്പുവിനെ ഏല്‍പ്പിച്ചു. ഞങ്ങളെല്ലാം കൂടി നക്ഷത്രവും ട്രീയും ഒരുക്കുന്ന നേരത്ത് ആശംസകളെല്ലാം എഴുതി ഉണ്ടാക്കുന്ന കാര്യം അവന്‍ ഏറ്റു.

അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു. അന്ന് ക്ലാസ് കഴിഞ്ഞെങ്കിലും മുന്‍ നിശ്ചയ പ്രകാരം ഞങ്ങളുടെ ഗ്യാങ്ങിലെ ആരും സ്വന്തം വീടുകളിലേയ്ക്ക് പോയില്ല. അവിടെ റൂമെടുത്ത് താമസിയ്ക്കുന്ന എനിയ്ക്കും സഞ്ജുവിനും കുല്ലുവിനും പുറമേ ഞങ്ങളുടെ റൂമില്‍ മത്തനും സുധിയപ്പനും ജോബിയും ബിമ്പുവും സുമേഷും കൂടി. അതു പോലെ അടുത്ത് മറ്റൊരു റൂമില്‍ താമസിയ്ക്കുന്ന ഗിരീഷും തോമയും സന്ദീപും അനീഷും ടോമി സാറും.

ഇക്കൂട്ടത്തിലെ 'ടോമി സാര്‍' എന്നത് ഒരു അദ്ധ്യാപകനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഞങ്ങളുടെ ക്ലാസ്സിലെ തന്നെ ഒരു സുഹൃത്താണ് ടോമി. പക്ഷേ ആശാന്‍ സ്വയം അവനെ മറ്റുള്ളവര്‍ക്ക് പലപ്പോഴും പരിചയപ്പെടുത്തുന്നത് 'ഞാന്‍ ടോമി! ടോമി സാര്‍ എന്ന് വിളിയ്ക്കും‍' എന്നായിരുന്നു. അതല്ലെങ്കില്‍ ഞങ്ങളെല്ലാവരും കൂടെ എങ്ങോട്ടെങ്കിലും പോകുകയോ എന്തെങ്കിലും ചെയ്യാന്‍ പുറപ്പെടുകയോ ചെയ്യുന്നതു കണ്ടാല്‍ ഓടി വന്ന് "അളിയാ, ടോമി സാറിനെയും കൂട്ടെടാ..." എന്ന് പറയുന്ന അവന്റെ ശൈലി കടമെടുത്ത് ആദ്യമൊക്കെ ഞങ്ങളും പിന്നീട് ഞങ്ങളുടെ ക്ലാസ്സിലുള്ളവരും പതുക്കെ പതുക്കെ കോളേജ് മുഴുവനും... എന്തിന്, അവസാനം മൂന്നാം വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും ആ നാട്ടുകാരും ഞങ്ങളുടെ അദ്ധ്യാപകര്‍ പോലും അവനെ 'ടോമി സാര്‍' എന്നായിരുന്നു വിളിച്ചിരുന്നത്.


അങ്ങനെ കോളേജ് പരിസരത്തു നിന്ന് അവസാനത്തെ വിദ്യാര്‍ത്ഥിയും ബസ്സ് കയറി എന്നുറപ്പിച്ച ശേഷമാണ് ഞങ്ങള്‍ വര്‍ണ്ണക്കടലാസുകള്‍ വാങ്ങാനും മറ്റും പുറപ്പെടുന്നതു തന്നെ .അതേ പോലെ ജംഗ്‌ഷനിലെ കടകളെല്ലാം അടച്ച് നാട്ടുകാരെല്ലാം ഉറക്കമായ ശേഷം വേണം ഈറ്റയും മുളക്കഷ്ണങ്ങളും ക്രിസ്തുമസ്സ് ട്രീ ഒരുക്കാന്‍ വേണ്ട മരവും മറ്റും കൊണ്ടു വരാനെന്നും നേരത്തേ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. (കാരണം നാട്ടുകാര്‍ക്കും അതൊരു സര്‍പ്രൈസ് ആകണമല്ലോ)

അങ്ങനെ സമയം ഏതാണ്ട് ഒമ്പതര-പത്ത് ആകുന്നതു വരെ ഞങ്ങളെല്ലാം ഈ രണ്ടു റൂമുകളിലായി കാത്തിരുന്നു. അവിടുത്തെ എല്ലാ കടകളും അടച്ച് എല്ലാവരും സ്ഥലം വിട്ട ശേഷം ഞങ്ങള്‍ ഓരോരുത്തരായി ജംഗ്‌ഷനിലെത്തി. ഞങ്ങളല്ലാതെ അവിടെ ഒറ്റ മനുഷ്യനില്ല. പറ്റിയ സമയം തന്നെ. പക്ഷേ സമയം ഇത്രയായിട്ടും മത്തന്‍ എത്തിയിട്ടില്ല. മുള-ഈറ്റ ചീന്തുകളും ട്രീയും ഏറ്റിരിയ്ക്കുന്നത് അവനാണ്. സമയം പത്തു കഴിഞ്ഞു.. .പത്തര- പതിനൊന്നാകുന്നു. ഇതു വരെയും അവനെ കാണാനില്ല. ഓരോരുത്തരായി അവനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. അന്നത്തെ കാലമായതു കൊണ്ട് ആരുടെ കയ്യിലും മൊബൈലൊന്നുമില്ല. വീട്ടില്‍ പോയി വിളിയ്ക്കാനായി അവന്റേതല്ലാതെ വേറെ ഒരു വണ്ടിയും ഇല്ല. കാത്തിരിയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. അവസാനം ഏതാണ്ട് പതിനൊന്നോടെ അവന്‍ വന്നു, വന്നപാടേ ലേറ്റ് ആയതിന് ക്ഷമയും പറഞ്ഞു. അവന്റെ ചേട്ടായി വണ്ടിയുമായി വരാന്‍ വൈകിയതാണത്രേ കാരണം.

എന്തായാലും ഇനിയും കളയാന്‍ സമയമില്ലാത്തതിനാല്‍ അവനെ അപ്പോള്‍ തന്നെ ഈറ്റ എടുത്തു കൊണ്ടു വരാന്‍ പറഞ്ഞയച്ചു. ഒപ്പം സുധിയപ്പനേയും വിട്ടു. അര മണിക്കൂറിനുള്ളില്‍ ഒരു കെട്ട് ഈറ്റയും കുറച്ച് മുളന്തണ്ടുകളുമായി അവര്‍ തിരിച്ചെത്തി. അതോടെ എല്ലാവര്‍ക്കും ആവേശം തിരിച്ചു കിട്ടി. ഞങ്ങളെല്ലാം സമയം കളയാതെ പണി തുടങ്ങി. മത്തനെയും സുധിയപ്പനെയും വീണ്ടും പറഞ്ഞു വിട്ടു. ട്രീ ശരിയാക്കനുള്ള മരം വെട്ടി കൊണ്ടു വരണമല്ലോ. അവര്‍ വീണ്ടും തിരിച്ചു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ വെറും കയ്യോടെ തിരിച്ചു വന്നു. മത്തന്‍ കണ്ടു വച്ചിരുന്ന മരം ഇപ്പോ അവിടെ കാണാനില്ലത്രേ. ട്രീ ഒരുക്കുന്നതിനായി അത് മറ്റാരോ പകലെപ്പോഴോ വന്ന് വെട്ടിക്കൊണ്ട് പോയി.

അവസാനം സമയക്കുറവു മൂലം ട്രീ പരിപാടി ഉപേക്ഷിയ്ക്കാമെന്ന് തീരുമാനമായി. മാത്രമല്ല, നക്ഷത്രം ഒരുക്കുന്നത് തന്നെ വിചാരിച്ചത്ര എളുപ്പമല്ല എന്ന് ഞങ്ങള്‍ അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞിരുന്നു. ഒന്നാമതായി ഒരു പടു കൂറ്റന്‍ നക്ഷത്രത്തിന്റെ കോലമാണ് കെട്ടിയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നത് . കൊണ്ടു വന്ന ഈറ്റ മുഴുവനും ചീന്തി മുളന്തണ്ടുകള്‍ വച്ചു കെട്ടിക്കഴിഞ്ഞപ്പോള്‍ ഏതാണ്ട് രണ്ടാളുടെ പൊക്കമെങ്കിലും വരും. അതു മുഴുവന്‍ കെട്ടി വന്നപ്പോഴേയ്ക്കും സമയം രണ്ടു മണിയോളമായി. പോരാത്തതിന് നല്ല മഞ്ഞും. ഇനി വര്‍ണ്ണക്കടലാസുകള്‍ മുഴുവന്‍ ചുളിവില്ലാതെ നന്നായി ഒട്ടിച്ച് നക്ഷത്രം പൂര്‍ണ്ണമാക്കണം. സമയം കളയാതെ, ആവേശം ചോരാതെ എല്ലാവരും പണിയിലാണ്. എന്തായാലും അത്രയും നേരത്തെ പ്രയത്നം വെറുതേയായില്ല എന്ന് പണി കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തോന്നി. കാരണം ഞങ്ങളെല്ലാം മനസ്സില്‍ കണ്ടതിനേക്കാള്‍ മികച്ച മനോഹരമായ ഒരു കൂറ്റന്‍ നക്ഷത്രം!

മരത്തിനു മുകളില്‍ കയറി ആ വമ്പന്‍ നക്ഷത്രം എല്ലാവരും കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിയ്ക്കുന്ന കാര്യും ആദ്യമേ ടോമി സാര്‍ ഏറ്റിരുന്നു. അപ്പോഴേയ്ക്കും ബിമ്പു ആ ഡ്രോയിങ്ങ് പേപ്പറുകള്‍ മുഴുവനും കൊണ്ട് ജംഗ്‌ഷനിലെത്തി. വരച്ചത് മുഴുവനും ഉണങ്ങിയിട്ടില്ലെങ്കിലും സമയം കളയാനില്ലാത്തതിനാല്‍ അതെല്ലാം കോളേജിലേയ്ക്കുള്ള വഴി മുഴുവനും ഒട്ടിയ്ക്കാനായി ബിമ്പുവും ജോബിയും ഉടനേ പുറപ്പെടുകയും ചെയ്തു.

അങ്ങനെ ഒരു വിധത്തില്‍ എല്ലാ പരിപാടികളും കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏതാണ്ട് വെളുപ്പിന് മൂന്നര-നാലു മണിയോളമായി. എങ്കിലും ക്രിസ്തുമസ്സ് ട്രീ ഒഴികെയെല്ലാം ഭംഗിയായി ചെയ്യാനായല്ലോ എന്ന സംതൃപ്തിയില്‍ ഞങ്ങളെല്ലാവരും സന്തോഷത്തോടെ റൂമിലേയ്ക്ക് തിരികെ പോരുകയും ചെയ്തു. പിറ്റേന്ന് ജംഗ്‌ഷനിലെത്തുന്നവരെല്ലാം ആരാണ് ഈ പണി ചെയ്തത് എന്നോര്‍ത്ത് അത്ഭുതപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതെല്ലാം ഓര്‍ത്ത് പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച ഒരുക്കാനായ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നു. ക്ഷീണം കാരണം വൈകാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ എട്ട് -എട്ടര ആയിട്ടാണ് കണ്ണു തുറന്നതു തന്നെ. വേഗം തന്നെ പ്രാഥമിക കൃത്യങ്ങളെല്ലാം തീര്‍ത്ത് ഒമ്പത്-ഒമ്പതരയോടെ ഞങ്ങളെല്ലാവരും ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് വച്ചു പിടിച്ചു. ജംഗ്‌ഷനില്‍ അപ്പോഴേയ്ക്കും നല്ലൊരു ജനക്കൂട്ടം ആ നക്ഷത്രത്തിനു ചുറ്റുമായി ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് അത്ര ഉറപ്പായിരുന്നു. അന്തം വിട്ടു നില്‍ക്കുന്ന അവരെല്ലാം ഈ പണി ഈ ഒരൊറ്റ രാത്രി കൊണ്ട് ആര് ഒപ്പിച്ചു എന്ന അമ്പരപ്പില്‍ നില്‍ക്കുന്നതും അത് ഞങ്ങളുടെ പ്രയത്നഫലമാണ് എന്നറിയുമ്പോള്‍ അവിടെ കൂടി നില്‍ക്കുന്നഎല്ലാവരും ഞങ്ങളെ അഭിനന്ദിയ്ക്കുന്നതുമെല്ലാം ഞങ്ങള്‍ മനക്കണ്ണില്‍ കണ്ടു.

ആ ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടു... അതാ, നക്ഷത്രം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ആ മരത്തിനു ചുവട്ടില്‍ വലിയൊരു ആള്‍ക്കൂട്ടം! എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ മരത്തിനു മുകളിലേയ്ക്ക് നോക്കി വിസ്മയിച്ചു നില്‍പ്പാണ്. "അളിയാ... ഏറ്റെടാ, ഏറ്റു. എന്തു മാത്രം പിള്ളേരാ കൂടിയിരിയ്ക്കുന്നതെന്നു നോക്കിക്കേ" മത്തനും സന്തോഷം അടക്കാനാകുന്നില്ല. ഞങ്ങളുടെയും സന്തോഷം അതിന്റെ പരമകോടിയിലെത്തി. അവിടന്നങ്ങോട്ട് ഞങ്ങള്‍ ഓടുകയായിരുന്നു എന്ന് പറയാം.

എന്നാല്‍ ആവേശത്തോടെ ഓടി മരച്ചുവട്ടിലെത്തി, മുകളിലേയ്ക്ക് നോക്കിയതും ഞങ്ങളുടെ കണ്ണൂ തള്ളിപ്പോയി. ഏതാണ്ട് നാലു മണിയോടെ ഞങ്ങള്‍ തയ്യാറാക്കി മരത്തില്‍ പൊക്കി ഉയര്‍ത്തി നിര്‍ത്തിയ, വര്‍ണ്ണക്കടലാസുകളുടെ ഗാംഭീര്യത്തില്‍ പളപളാ മിന്നിത്തിളങ്ങി നിന്നിരുന്ന ആ കൂറ്റന്‍ നക്ഷത്രത്തിന്റെ പ്രേതം പോലെ നക്ഷത്രത്തിന്റെ ഷേപ്പില്‍ വികൃതമായ ഒരസ്ഥികൂടം! താഴെ അവിടവിടെയായി പാറിപ്പറന്നു നടക്കുന്ന കുറേ വര്‍ണ്ണക്കടലാസുകള്‍!

ഞങ്ങളുടെ സപ്തനാഡികളും തകര്‍ന്നു. ആവേശമെല്ലാം ചോര്‍ന്ന് ഇനിയെന്തു ചെയ്യും എന്നോര്‍ത്ത് കുറച്ചിട ഞങ്ങള്‍ അവിടെ തന്നെ നിന്നു പോയി. കുറച്ചപ്പുറത്തായി ഗിരീഷും തോമായും സംഘവും ഞങ്ങളുടെ അതേ ഭാവത്തില്‍ നില്‍ക്കുന്നത് ഞങ്ങള്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ... അവിടെ കൂടിയിരിയ്ക്കുന്നവരെല്ലാം പുച്ഛത്തോടെ, പരിഹാസത്തോടെ ആ നക്ഷത്രം അവിടെ പ്രതിഷ്ഠിച്ചവരെ മതിയാവോളം കളിയാക്കിക്കൊണ്ട് തിരിച്ചു പോകുന്നുണ്ട്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഒറ്റ വാക്കില്‍ അതു ചെയ്തവരെപ്പറ്റി ഏക കണ്ഠമായ അഭിപ്രായമായിരുന്നു... " മണ്ടന്‍മാര്‍. ഈറ്റ കൊണ്ട് നക്ഷത്രമുണ്ടാക്കുമ്പോള്‍ വെയിലു കൊണ്ട് അത് വികസിയ്ക്കും എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് പോലുമില്ലാത്ത പമ്പരവിഡ്ഢികള്‍" എന്ന്.

അത് കേട്ടപ്പോഴാണ് ഞങ്ങള്‍ക്കും അക്കിടി മനസ്സിലായത്. അര്‍ദ്ധരാത്രിയില്‍ നല്ല മഞ്ഞുള്ള തണുപ്പില്‍ വരിഞ്ഞു മുറുക്കി നല്ല ഷെയ്‌പ്പില്‍ കെട്ടി വച്ച ഈറ്റ കഷ്ണങ്ങളെല്ലാം വെയിലു കൊണ്ട് വികസിച്ചപ്പോള്‍ വളഞ്ഞ് ഒട്ടിച്ചിരുന്ന കടലാസുകളെല്ലാം കീറി നാശമായിപ്പോയതാണ്. പറഞ്ഞിട്ടെന്തു കാര്യം! ഇപ്പോള്‍ കണ്ടാല്‍ നക്ഷത്രത്തിന്റെ ഒരു പേക്കോലം മാത്രം.

ആ കണ്ട കാഴ്ചയുടെ ക്ഷീണത്തില്‍ തകര്‍ന്ന ഹൃദയവുമായി, രാവിലത്തെ ഭക്ഷണം പോലുമുപേക്ഷിച്ച് കേളേജിലേയ്ക്കുള്ള വഴി നടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവശങ്ങളിലുമുള്ള മതിലുകളിലേയ്ക്ക് നോക്കി. എന്തായാലും ഇത്തവണ പ്രതീക്ഷ തെറ്റിയില്ല. മഷി ശരിയ്ക്കുണങ്ങും മുന്‍പേ പശ തേച്ച് ഒട്ടിച്ചതിനാല്‍ രാത്രിയിലെ മഞ്ഞിന്റെ സഹായത്താല്‍ ഡ്രോയിങ്ങ് പേപ്പറുകളെല്ലാം നിറമിളകി, എന്താണ് എഴുതിയിരിയ്ക്കുന്നതെന്നു പോലും വായിയ്ക്കാനാകാത്ത അവസ്ഥയിലായതിനാല്‍ അതൊന്നും ആരും ശ്രദ്ധിച്ചു പോലുമില്ല എന്നത് അപ്പോള്‍ ഒരാശ്വാസമായി തോന്നി.

ക്ലാസ്സില്‍ ചെന്നു കയറിയ ഉടനേ തന്നെ മത്തന്‍ ടോമിയോട് ജംഗ്‌ഷനില്‍ നക്ഷത്രം ഉണ്ടാക്കി വച്ച 'മണ്ടന്മാരെ' പറ്റി പറഞ്ഞ് കളിയാക്കി ചിരിയ്ക്കുന്നത് കേട്ടതിനാല്‍ മറ്റുള്ളവരാരും തല്‍ക്കാലം ഞങ്ങളെ സംശയിച്ചില്ല. പിന്നെയും കുറേ നാളു കഴിഞ്ഞ് ആ സംഭവത്തിന്റെ ജാള്യത എല്ലാം കുറച്ചൊന്ന് മാറിയ ശേഷമാണ് ആ സംഭവത്തിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തത്.

എന്തായാലും അത്രയും കഷ്ടപ്പെട്ട് ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ചെയ്ത അധ്വാനം മുഴുവനും വെള്ളത്തിലായിപ്പോയെങ്കിലും എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച വയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതു വരെ ക്രിസ്തുമസ്സിന് അത്രയും മോശമായ ഒരു നക്ഷത്രം ആ നാട്ടുകാരാരും കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ.

116 comments:

  1. ശ്രീ said...

    കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ചെയ്തു കൂട്ടിയിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്... രസകരമായ അനുഭവങ്ങളും ചിലപ്പോള്‍ ചില മണ്ടത്തരങ്ങളും. അങ്ങനെ പാളിപ്പോയ ഒരു പ്രയത്നത്തെ പറ്റിയാണ് ഇത്തവണത്തെ ഓര്‍മ്മക്കുറിപ്പ്.

    ഇന്നും എവിടെയെങ്കിലും ക്രിസ്തുമസ്സ് പരിപാടികള്‍ക്ക് നക്ഷത്രമുണ്ടാക്കേണ്ടി വരുമ്പോള്‍ ഈ സംഭവം ഓര്‍മ്മയിലെത്തും...

    എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ നേരുന്നു!

  2. അഭി said...

    ജീവിതത്തിലെ രസകരമായ ഒരു കാലമായിരിക്കും എല്ലാവര്ക്കും കോളേജ് ജീവിതം . നന്നായി ഓര്‍മ്മകള്‍

    ക്രിസ്തുമസ് പുതുവത്സരാശംസകള്‍

  3. ഹംസ said...

    ഹ ഹ ഹാ... മണ്ടന്മാര്‍ തന്നെ ( അല്ല ഈറ്റ വെയില്‍ കൊണ്ടാല്‍ വികസിക്കും എന്നു എനിക്കും അറിയില്ല അപ്പോ ഞാനും മണ്ടന്‍ തന്നെ )
    നല്ല അക്കിടിയാ പറ്റിയത് പാതിരാത്രി ആരും കാണാതെ ചെയ്തതുകൊണ്ട് പേരെടുത്തു മണ്ടന്മാര്‍ എന്നു വിളിക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടു എന്നു പറയാം

    ശ്രീയുടെ ക്രിസ്മസ് ഓര്‍മ രസകരമായി വിവരിച്ചു..

    ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍

  4. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

    കോളേജ് ജീവിതവും, ക്രിസ്മസ് ഓര്‍മ്മകളും നിറഞ്ഞ നല്ലൊരു പോസ്റ്റ്..

    ശ്രീ...
    ഒരായിരം ക്രിസ്മസ്-പുതുവത്സരാശംസകള്‍...

  5. Muralee Mukundan , ബിലാത്തിപട്ടണം said...

    ഈറ്റ നക്ഷത്രവും,ട്രീ പാർട്ടിയും...!
    നന്നായി തന്നെ പറഞ്ഞിരിക്കുന്നു ഈ പഴയ ക്രിസ്റ്റ്മസ് സ്റ്റാർ നാട്ടൽ.കേട്ടൊ ശ്രീ

    ഒപ്പം ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ നേരുന്നു!

  6. kARNOr(കാര്‍ന്നോര്) said...

    ശ്രീ മണ്ടാ.. നക്ഷത്രം പൊളിഞ്ഞെങ്കിലും പോസ്റ്റ് പൊളിഞ്ഞിട്ടില്ല. സൂപ്പർ. ഇഞ്ഞീം പോരട്ടെ കോളേജ് കഥകൾ.. മെറി ക്രിസ്മസ്സ് & ഹാപ്പി ന്യൂ ഇയർ

  7. faisu madeena said...

    ശ്രീ ...മണ്ടന്മ്മാര്‍ ...ഹഹഹ ..കൊള്ളംട്ടോ ..
    രസകരമായി ഈ വിവരണം ...


    wish you a Merry Christmas,
    And a very Happy New Year!

  8. A said...

    ക്രിസ്മസ് കൊണ്ട് വന്ന ഈ ഓര്‍മകള്‍ ഏറെ രസകരമായി.

  9. ശ്രീനാഥന്‍ said...

    നല്ല അനുഭവക്കുറിപ്പ് ശ്രീ, ഇനി നമുക്കൊക്കെ അത്തരമൊരു നക്ഷത്രമുണ്ടാക്കാനാകുമോ, ഒത്തൊരുമിച്ച് ആഹ്ലാദിച്ച് ചേർന്ന് നിന്ന് ഉന്നതത്തിൽ ഒരു സ്നേഹനക്ഷത്രം? എല്ലാം കാറ്റടിച്ചു കീറിപ്പോയപോലെ! എങ്കിലും തിരുപ്പിറവിയാകുന്നു, നവവത്സരമാകുന്നു. എല്ലാ ആശംസകളും നേരുന്നു!

  10. ശ്രീ said...

    അഭി ...
    ആദ്യ കമന്റിനും ആശംസകള്‍ക്കും നന്ദി.

    ഹംസക്കാ...
    അതെയതെ. മറ്റൂള്ളവര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ വേണ്ടിയാണെങ്കിലും രഹസ്യമായി ചെയ്തതു കൊണ്ട് കൂടുതല്‍ പേരറിഞ്ഞ് നാണക്കേടാകാതെ രക്ഷപ്പെട്ടു. :)

    റിയാസ് (മിഴിനീര്‍ത്തുള്ളി) ...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി, മാഷേ.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM...
    വളരെ നന്ദി, മാഷേ.

    kARNOr(കാര്‍ന്നോര്) ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കോളേജ് ജീവിതത്തിലെ കഥകള്‍ എത്ര പറഞ്ഞാലും മതിയാകുകയില്ലല്ലോ :)
    ആശംസകള്‍ക്ക് നന്ദി.

    faisu madeena ...
    ആശംസകള്‍ക്കും വായനയ്ക്കും വളരെ നന്ദി മാഷേ

    salam pottengal ...
    വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

    ശ്രീനാഥന്‍ മാഷേ...
    വളരെ ശരിയാണ്. ഇപ്പോള്‍ ഞാനുമാലോചിയ്ക്കാറുണ്ട്. ഇനിയും അങ്ങനെയൊരു കാലം തിരിച്ചു വരില്ലല്ലോ എന്ന്.
    ആശംസകള്‍ക്ക് നന്ദി.

  11. sijo george said...

    ഹഹ..രസികൻ.. സാരമില്ല, എന്നാലും, ഇത്രേം കഷ്ടപെട്ട് ആ സമയത്ത് ഇത്രയുമെങ്കിലുമൊക്കെ ചെയ്തില്ലേ(ഞങ്ങളുടെയൊക്കെ ഗഡീസ് വല്ല കുപ്പീം മേടിച്ച് നാട്ടുകരുടെ തെങ്ങേൽ കേറി കരിക്കും പറിച്ച്.. എല്ലാം കച്ചറയാക്കുമായിരുന്നു..)

    പിന്നെ,ശ്രിക്കും, വീട്ടിലെല്ലാർക്കും ക്രിസ്മസ്-പുതുവസ്തരാശാംസകൾ..

  12. Unknown said...

    രസകരമായ അനുഭവം രസകരമായി പറഞ്ഞിരിക്കുന്നു. ഞാന്‍ കരുതിയത്‌ എല്ലാം കഴിഞ്ഞ ശേഷം പെരു മഴ പെയ്തു എല്ലാം കുളമാവും എന്നാണു. പക്ഷെ ഈറ്റ പണി പറ്റിച്ചു.

    ക്രിസ്മസ് നവവത്സരാശംസകള്‍!!

  13. ഹരിശ്രീ said...

    നല്ല പോസ്റ്റ്.....
    ആ‍ശംസകള്‍

  14. Yasmin NK said...

    വായിച്ചപ്പോ ഞാനും ആ പഴയ കാമ്പസ് ലൈഫ് ഓര്‍ത്ത് പോയി.എന്തെല്ലാം കുസൃതിത്തരങ്ങളാണു ചെയ്ത് കൂട്ടിയിരിക്കുന്നത്.
    കൃസ്തുമസ് പുതുവത്സരാശംസകള്‍

  15. ramanika said...

    ശ്രീ ശരിക്കും വിഷമം തോന്നുന്നു നിങളുടെ ശ്രമം പാളി പോയതില്‍ പക്ഷെ അതുകാരണം ഇപ്പൊ ഒരു ഉഗ്രന്‍ പോസ്റ്റ്‌ കിട്ടി !!
    എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ നേരുന്നു!

  16. പട്ടേപ്പാടം റാംജി said...

    ഈ ടോമി സാര്‍ ഇപ്പോള്‍ എവിടെയാണ്?
    പഴയകാലത്ത്‌ സംഭവിച്ചിരുന്ന ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിടുന്നത് വളരെ അനുഭൂതി നളകുന്നത് തന്നെ.

    കൃസ്തുമസ് പുതുവല്സരാസംസകള്‍.

  17. OAB/ഒഎബി said...
    This comment has been removed by the author.
  18. OAB/ഒഎബി said...

    അവസാ‍നം മഴ പെയ്ത് കടലാസെല്ലാം നനഞ്ഞ് കുതിർന്ന് അടർന്ന് പോയിരിക്കാമെന്ന് വിചാരിച്ചെങ്കിലും (ഞാനും മണ്ടനായി) സംഭവം വേറെ ഒരു വഴിക്കാണ് കൊളമായത്. മണ്ടത്തരങ്ങൾ ഉണ്ടാവട്ടെ പിന്നീടത് പറഞ്ഞ് ചിരിക്കയെങ്കിലും ചെയ്യാമല്ലൊ.

    എഴുത്ത് പതിവ് പോലെ...

    ആ‍ാശംസകളോടെ..

  19. Kalavallabhan said...

    കൃസ്തുമസാശംസകൾ

  20. ശ്രീ said...

    sijo george ...
    അതെ, അതുമൊരു ശരിയാണ്. അന്ന് ആ മഞ്ഞു കാലത്ത് അത്രയും മിനക്കെട്ടത് വെറുതേയായി എന്നേയുള്ളൂ :)

    ഞാന്‍:ഗന്ധര്‍വന്‍...
    അതെ, ഈറ്റ അങ്ങനെ ഒരു പണി തരുമെന്ന് ഞങ്ങളാരും മുന്‍കൂട്ടി കാണാതെ പോയി.

    ശ്രീച്ചേട്ടാ...
    :)

    മുല്ല ...
    സ്വാഗതം.
    ക്യാമ്പസ്സ് ഓര്‍മ്മകള്‍ തിരിച്ചു നല്‍കാന്‍ ഈ പോസ്റ്റ് ഉപകരിച്ചെന്നറിയുന്നത് സന്തോഷകരം തന്നെ :)

    ramanika മാഷേ...
    അന്ന് രാവിലെ ഞങ്ങള്‍ക്കും വല്യ വിഷമമായിപ്പോയി മാഷേ.
    പക്ഷേ, ഇപ്പോള്‍ ചുണ്ടിലൊരു പുഞ്ചിരിയോടെയാണ് അതൊക്കെ ഓര്‍ക്കുന്നത്.
    ആശംസകള്‍ക്ക് നന്ദി.

    പട്ടേപ്പാടം റാംജി ...
    ആ ടോമി സാര്‍ ഇന്ന് നമ്മുടെ ബിലാത്തി മാഷുടെ നാട്ടിലുണ്ട് മാഷേ. ഇടയ്ക്കിപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. (ഇപ്പോഴും ഞങ്ങള്‍ക്ക് അവന്‍ ടോമിസാര്‍ തന്നെ)

    OAB/ഒഎബി മാഷേ...
    ശരിയാണ്. അന്നത്തെ മണ്ടത്തരങ്ങള്‍ ഇന്നോര്‍ത്ത് ചിരിയ്ക്കാനെങ്കിലും ഉപകരിയ്ക്കുന്നു.
    നന്ദി മാഷേ.

    Kalavallabhan ...
    ആശംസകള്‍ക്ക് നന്ദി മാഷേ.

  21. Rakesh KN / Vandipranthan said...

    post nannayirunnu

    Happy Xmas and new year

  22. ചെകുത്താന്‍ said...

    ഹാപ്പീ ഓണം ശ്രീ

  23. വിനുവേട്ടന്‍ said...

    എന്നാലും കുറച്ച്‌ കഷ്ടമായിപ്പോയല്ലോ ശ്രീക്കുട്ടാ... പുലരുവോളം ഉറക്കിളച്ച്‌ മഞ്ഞ്‌ കൊണ്ടിട്ട്‌ വെയില്‍ പറ്റിച്ച പണിയേ... സൂപ്പര്‍ ടീമുകളായിരുന്നു അല്ലേ അന്ന് കൂട്ടിന്‌..? രസകരമായിരിക്കുന്നു...

  24. പ്രയാണ്‍ said...

    :):)......ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍

  25. അലി said...

    ഒരു രാത്രി മുഴുവന്‍ കഷ്ടപ്പെട്ടാലെന്താ... പച്ച ഈറ്റകൊണ്ട് നക്ഷത്രമുണ്ടാക്കരുതെന്ന പാഠം പഠിച്ചില്ലെ.

    അതു വരെ ക്രിസ്തുമസ്സിന് അത്രയും മോശമായ ഒരു നക്ഷത്രം ആ നാട്ടുകാരാരും കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ.
    അതല്ലെ വ്യത്യസ്തമായ ക്രിസ്തുമസ് സര്‍പ്രൈസ്സ്!
    ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍.

  26. കണ്ണനുണ്ണി said...

    രസകരമായാ ക്രിസ്ത്മസ് ഓര്‍മ്മകള്‍...:)

    ക്രിസ്ത്മസ് ആശംസകള്‍ ശ്രീ

  27. Naushu said...

    നന്നായിട്ടുണ്ട്...


    ക്രിസ്തുമസ്‌ ആശംസകള്‍

  28. Shinoj said...

    വായിച്ചപ്പോള്‍ ഇതുപോലെ ഞങ്ങള്‍ക്ക് പാടിയ ഒരു അമിളി ഓര്‍മ വന്നു.. തമിഴ്നാടിലെ ഞങ്ങളുടെ കോളേജിന്റെ അഡ്മിന്‍ ബ്ലോക്കിന് മുന്നില്‍ ഓണത്തിന്റെ തലേ ദിവസം രാത്രി ഒരു വലിയ പൂക്കളം തയ്യാറാക്കാന്‍ പ്ലാന്‍ ഇട്ടതും... പുലര്‍ച്ചെ നാല് മണി വരെ ഉറക്കമൊഴിച്ചു തയ്യാറാക്കിയ പൂക്കളം തെരുവുപട്ടികള്‍ കയറി കിടന്നു കൊലഹലമാകിയതും... പിറ്റേ ദിവസം രാവിലെ അഡ്മിന്‍ ബ്ലോക്കിന്റെ മുന്നില്‍ പൂക്കള്‍ വാരിവിതറി വൃത്തികേടായി കോലാഹലമായി കിടന്നതിനാല്‍ സെക്യൂരിറ്റി അത് കൊണ്ടിടവരെ തെറിവിളിച്ചു കൊണ്ട് തൂത്ത് കളഞ്ഞതും !

  29. ശ്രീ said...

    Rakesh ...
    വളരെ നന്ദി.

    ചെകുത്താന്‍ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    വിനുവേട്ടന്‍|vinuvettan ...
    അന്ന് അങ്ങനെ തന്നെ ഞങ്ങള്‍ക്കും തോന്നി. അത്രയും കഷ്ടപ്പെട്ടതു ഉപകാരപ്പെടാതെ പോയല്ലോ എന്ന്. :)

    പ്രയാണ്‍ ചേച്ചീ...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

    അലി ...
    അത് സത്യം തന്നെ. അങ്ങനെ ഒരു പാഠം പഠിച്ചു.
    ആശംസകള്‍ക്ക് നന്ദി

    കണ്ണനുണ്ണി ...
    വീണ്ടും കണ്ടതില്‍ സന്തോഷം. ആശംസകള്‍ക്ക് നന്ദി.

    Naushu ...
    വളരെ നന്ദി.

    Crazy Mind | എന്‍റെ ലോകം ...
    ശരിയ്ക്കും സമാനമായ ഒരനുഭവം തന്നെ, അല്ലേ?
    വളരെ നന്ദി :)

  30. jayanEvoor said...

    ഈറ്റവികസന അതോറിറ്റിയിൽ പഠിച്ചിട്ടില്ലാത്തതുകൊണ്ട് ആ സംഗതി എനിക്കും പുതിയ അറിവാ!

    എന്തായാലും പോസ്റ്റ് കലക്കി!
    ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ!

  31. Suvis said...

    ശ്രീ,
    വീണ്ടും ഒരു ക്രിസ്തുമസ് കൂടി .. ഒപ്പം പിന്നാലെ തന്നെ പുതു വര്‍ഷവും.നാല് വയസ്സുകാരി മകളുടെ സന്തോഷത്തിനായി ജാതിയും മതവും നോക്കാതെ സ്റ്റാര്‍ തൂക്കിയപ്പോള്‍ അയല്‍വാസികളില്‍ പലര്‍ക്കും സംശയം --" നിങ്ങള്‍ ഹിന്ദുക്കളല്ലേ പിന്നെന്താ സ്റ്റാര്‍ തൂക്കിയിരിക്കുന്നത്" . കേരളത്തില്‍ എല്ലാ ജാതിക്കാരും സ്റ്റാറും പുല്‍ക്കൂടും ഒരുക്കുമെന്ന് മറുപടി പറഞ്ഞപ്പോഴും ചോദിച്ചവര്‍ക്ക് അത് ദഹിക്കാന്‍ പ്രയാസം. സാന്റാക്ലോസിന്റെ സമ്മാനമാണെന്ന് പറഞ്ഞ്‌ ഒരു ചെറിയ കളിപ്പാട്ടമോ മറ്റോ മോളുടെ കിടക്കയുടെ അരികില്‍ കൊണ്ട് വയ്ക്കാറുണ്ട്. രാവിലെ ഉണര്‍ന്നു അത് കാണുമ്പോള്‍ അവളുടെ സന്തോഷമൊന്നു കാണേണ്ടതാണ്..
    ശ്രീയ്ക്കും വീട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് - പുതുവല്‍സരാശംസകള്‍ ...

  32. smitha adharsh said...

    നല്ലൊരു പോസ്റ്നു നന്ദി..ഞാനും,കോളേജ് കാലത്തെ ക്രിബ് മെയ്ക്കിംഗ് കോമ്പെറ്റീഷനും,ക്രിസ്മസ് ഗിഫ്റ്റ് എക്സ്ച്ചേന്ജും എല്ലാം ഓര്‍ത്തു പോയി..

  33. Unknown said...

    :)

    പുതുവത്സരാശംസകള്‍
    ഹൃദയപൂര്‍വ്വം
    നിശാസുരഭി

  34. Elayoden said...

    ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍.... .

    മണ്ടന്‍മാര്‍. ഈറ്റ കൊണ്ട് നക്ഷത്രമുണ്ടാക്കുമ്പോള്‍ വെയിലു കൊണ്ട് അത് വികസിയ്ക്കും എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് പോലുമില്ലാത്ത പമ്പരവിഡ്ഢികള്‍" എന്ന്.
    അതുമൊരു സര്‍പ്രൈസ് തന്നെയായിരുന്നുവല്ലോ.. നന്നായി എഴുതി..

  35. എന്‍.പി മുനീര്‍ said...

    ക്രിസ്തുമസ്സിനടനുബന്ധിച്ചു തന്നെ ഈ ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയത് വളരെ നന്നായി..അവതരണവും രസ്കരമായി..എല്ലാ ക്രിസ്തുമസ്സ്
    പുതുവത്സരാശംസ്കളും

  36. Suja Manoj said...

    Nice post
    Merry Christmas and Happy New Year

  37. Anonymous said...

    ഈ ഓര്‍മ്മക്കുറിപ്പും രസകരമായി..ശ്രീ..പുതുവത്സരാശംസകള്‍..നേരുന്നു..

  38. നികു കേച്ചേരി said...
    This comment has been removed by the author.
  39. നികു കേച്ചേരി said...

    നന്നായി പറഞ്ഞു
    X mas wishes

  40. ശ്രീ said...

    jayanEvoor ...
    അതെ മാഷേ. അത് ഞങ്ങള്‍ക്കും അന്നൊരു പുതിയ അറിവായിരുന്നു :)

    Suvis ...
    നന്നായി ചേച്ചീ. അങ്ങനെ ഏതു നാട്ടില്‍ പോയാലും നമ്മുടെ രീതികള്‍ മറക്കുന്നില്ലല്ലോ. മാത്രമല്ല, മോളെ സന്തോഷിപ്പിയ്ക്കാന്‍ ചെയ്യുന്ന പൊടിക്കൈകളും ഇഷ്ടമായി (ഇപ്പോഴും ഇങ്ങനെ ഒക്കെ ചെയ്യുന്നവരുണ്ടെന്നറിയുന്നതും ഒരു സുഖം തന്നെ)
    ആശംസകള്‍ക്ക് നന്ദി.

    സ്മിതേച്ചീ...
    അന്നത്തെ കോളേജ് ലൈഫ് ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നത് സന്തോഷകരം തന്നെ

    നിശാസുരഭി ...
    വായനയ്ക്കും കമന്റിനും നന്ദി

    elayoden ...
    അതെയതെ, അതുമൊരു തരത്തില്‍ സര്‍പ്രൈസ് തന്നെ :)

    Muneer N.P ...
    വളരെ നന്ദി, മാഷേ.

    Suja Sugathan ...
    വായനയ്ക്കും കമന്റിനും നന്ദി.

    Bijli ...
    ആശംസകള്‍ക്ക് നന്ദി, ചേച്ചീ

    nikukechery...
    വളരെ നന്ദി.

  41. Rare Rose said...

    ശ്രീയും,കൂട്ടുകാരും വ്യത്യസ്ഥമാം ഐഡിയാസുമായി നടക്കണ ആള്‍ക്കാരാണല്ലോ.:)
    ഒരു രാത്രിയിലെ അദ്ധ്വാനം മുഴുവന്‍ പാറിപ്പറത്തിയ മുളയോട് അന്നേരം ചില്ലറ ദേഷ്യമൊന്നുമല്ലല്ലേ തോന്നിക്കാണുക..

    ക്രിസ്തുമസ് കഴിഞ്ഞു പോയതോണ്ട് ഐശ്വര്യവും,നന്മയും നിറഞ്ഞൊരു പുതു വര്‍ഷം ആശംസിക്കുന്നു..

  42. MOIDEEN ANGADIMUGAR said...

    നല്ല രസകരമായ അനുഭവം.

  43. mind said...

    പുതുവത്സരാശംസകള്‍!

  44. ദിവാരേട്ടN said...

    ഈറ്റ ക്ക് ഇങ്ങനെ ഒരു സ്വഭാവദൂഷ്യം ഉണ്ടെന്ന് ഇപ്പോള്‍ ആണ് മനസ്സിലായത്‌.

  45. Umesh Pilicode said...

    പുതുവത്സരാശംസകള്‍

  46. Sukanya said...

    എന്തുമാത്രം കഷ്ടപ്പെട്ടു. എന്നിട്ടും. സാരമില്ല.
    ഇതില്‍ നിന്ന് ഒരു പാഠം പഠിച്ചല്ലോ. :)

  47. മൻസൂർ അബ്ദു ചെറുവാടി said...

    വൈകിപ്പോയി ശ്രീ. ക്രിസ്തുമസ് ആശംസ നേരാന്‍ വൈകിയെങ്കിലും ന്യൂ ഇയര്‍ ആശംസ നേരത്തെ തന്നെ ആശംസിക്കുന്നു.
    ചീറ്റിപ്പോയ ആ നക്ഷത്ര വിശേഷം രസകരമായി.

  48. Suvis said...

    @ ശ്രീ: ആ , ആര്‍ക്കറിയാം. ഇതുവരെ ജിമെയില്‍ -ലില്‍ ടൈപ്പ് ചെയ്തു കോപ്പി - പേസ്റ്റ് ആണ് ചെയ്തോണ്ടിരുന്നത്‌. ഈ അവസാന പോസ്റ്റ്‌ മാത്രം വരമൊഴി വഴി ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. ഞാനീ രംഗത്ത് ഒരു കൊച്ചു കുഞ്ഞല്ലേ.

  49. കുഞ്ഞന്‍ said...

    തിരുപ്പിറവി കഴിഞ്ഞുപോയി ശ്രീക്കുട്ടാ അതോണ്ട് ആ ആശംസകൾക്കു പകരം പുതുവത്സരാംശസകൾ നേരുന്നു. 2011ൽ മംഗല്യം ഭവിക്കട്ടെ... ഇത്ര ചെറിയ സമയം കൊണ്ട് മുളയാൽ ക്രിസ്തുമസ് നക്ഷത്രം ഉണ്ടാക്കിയ ആ പ്രയത്നം വെള്ളത്തിലായിപ്പോയല്ലെ സാരമില്ല മത്തൻ നിങ്ങളെ രക്ഷിച്ചില്ലെ.., എന്തായാലും ടോമി സാർ ഒരവതാരം തന്നെ..!

  50. A Point Of Thoughts said...

    ഹഹ ഈ മൊബൈല്‍ എന്ന സാധനം കുറച്ചു നേരത്തേ കണ്ടു പിടിക്കേണ്ടിയിരുന്നു ഇല്ലെ ശ്രീ... എന്തായാലും സര്‍പ്രൈസ് കൊടുക്കുക എന്ന പ്രയത്നം വിജയിച്ചല്ലോ... പിന്നെ ഒരു കാര്യവും പഠിച്ചല്ലോ..

  51. ശ്രീ said...

    Rare Rose...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി

    moideen angadimugar ...
    വളരെ നന്ദി മാഷേ

    mind...
    ആശംസകള്‍ക്ക് നന്ദി
    DIV▲RΣTT▲Ñ ...
    വീണ്ടും കണ്ടതില്‍ സന്തോഷം. ഈറ്റയുടെ ആ സ്വഭാവം അറിയാതിരുന്നതാണ് അന്ന് ഞങ്ങള്‍ക്കും പറ്റിയത്. :)

    ഉമേഷ്‌ പിലിക്കൊട് ...
    നന്ദി.

    Sukanya ചേച്ചീ...
    അതെയതെ, അങ്ങനെ ഒരു കാര്യം എങ്കിലും പഠിയ്ക്കാനായി എന്നത് മാത്രം ബാക്കി :)

    ചെറുവാടി മാഷേ...
    സന്തോഷം. ആശംസകള്‍ക്ക് നന്ദി.


    കുഞ്ഞന്‍ ചേട്ടാ...
    മത്തനും ടോമിസാറുമെല്ലാം ഓരോ അവതാരങ്ങള്‍ തന്നെയായിരുന്നൂട്ടോ.
    :)രണ്ട് ആശംസകള്‍ക്കും നന്ദി.

    A Point Of Thoughts ...
    സ്വാഗതം. ഈ അമ്പതാം കമന്റിനും നന്ദി.
    അന്ന് മൊബൈല്‍ ഇല്ലെന്നുള്ളത് ഒരു പ്രശ്നമേ ആയിരുന്നില്ല. ഇന്നാലോചിയ്ക്കുമ്പോള്‍ ആണല്ലോ അതൊക്കെ ഒരു കുറവായി തോന്നുന്നത് :)

  52. Abdulkader kodungallur said...

    ഓര്‍മ്മകളുടെ ക്രിസ്തുമസ് . നല്ല അവതരണം . പുതുവത്സരാശംസകള്‍

  53. വീകെ said...

    പറ്റിയ മണ്ടത്തരം വിളിച്ചു പറയണ്ടായിരുന്നു..!

    ആശംസകൾ...

  54. Unknown said...

    ഞാന്‍ കരുതി ആ നക്ഷത്രം ആര് എങ്കിലും പൊട്ടിച്ചു എന്ന് .......അത് അറിയാന്‍ ശ്രീ ഓടി എത്തിയ ആവേശത്തോടെ തന്നെ ഈ പോസ്റ്റ്‌ വായിച്ചു.


    പുതുവത്സരാസംസകള്‍ ..

  55. ഹാപ്പി ബാച്ചിലേഴ്സ് said...

    കോളേജ് കാലത്തെ അനുഭവം ആഹ.. കുറച്ച് പിന്നിലേയ്ക്ക് കൊണ്ടുപോയി ശ്രീയേട്ടാ. പിന്നെ പോസ്റ്റ് വായിച്ച് ആ നച്ചത്രത്തിന്റെ പേരിൽ എല്ലാരും കുറേ ആക്കി അല്ലേ? ഹി ഹി. അനുഭവം രസകരമായി. കാണാൻ ഇത്തിരി വൈകിപ്പോയിട്ടൊ... ഇനിയും കാണാം.. ഞങ്ങളുടെ പുതുവത്സരാശംസകൾ

  56. Shades said...

    ശ്രീ,
    ചിരിയും സങ്കടവും ഒരുമിച്ചു വന്നു, എനിക്കിത് വായിച്ചപ്പോള്‍...

    :)
    :(

    സ്നേഹത്തോടെ നവവത്സരാശംസകള്‍.

  57. ശ്രീക്കുട്ടന്‍ said...

    ഒരു രാത്രി മുഴുവന്‍ ചെലവിട്ട് പണിതുണ്ടാക്കിയ നക്ഷത്രം കൊളമായല്ലേ.സാരമില്ല ഇതിനാണു കൊളത്തില്‍ വീണു കൊളമായി എന്നു പറയുന്നത്.എന്തായിരുന്നാളും രസകരമായൊരനുഭവം പങ്കുവച്ച ശ്രീയ്ക്ക് മനൊഹരമായ ഒരു ക്രിസ്തുമസ്സ് പുതുവസരാശംസകള്‍ നേര്‍ന്നുകൊള്ളുന്നു

  58. Suvis said...

    ശ്രീ,
    ഫോണ്ട് പഴയതാക്കിയിട്ടുണ്ട്

  59. hafeez said...

    പൊളിഞ്ഞ സൂത്രങ്ങളാണ് പോളിയാത്തതിനേക്കാള്‍ മനോഹരം അല്ലെ

  60. mayflowers said...

    വളരെ രസകരമായ വിവരണം..
    നിങ്ങളുടെ ഉറക്കമിളപ്പും,അദ്ധ്വാനവും വെറുതെയായതോര്‍ത്തു സങ്കടം തോന്നി.

  61. sreee said...

    ശ്രീയുടെ കോളെജ് അനുഭവങ്ങൾ പതിവു പോലെ രസകരമായി.ശ്രീയ്ക്കും ശ്രീയ്ടെ ബ്ലോഗ് സമ്പന്നമാക്കുന്ന ആ കൂട്ടുകാർക്കും ക്രിസ്തുമസ്-പുതുവത്സരാശംസകൾ.

  62. siya said...

    വായിക്കാന്‍ വൈകി ,തിരക്ക് മനസിലാവുമല്ലോ ?ക്രിസ്മസ് എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് നല്ല ഓര്‍മ്മക്കുറിപ്പ്ആണ് എല്ലാവരുടെയും മനസ്സില്‍ വരുന്നത് അല്ലേ ?.ഈ പോസ്റ്റ്‌ വായിച്ചു അവസാനം എനിക്കും ചിരി ആണ് വന്നത് .''



    മഷി ശരിയ്ക്കുണങ്ങും മുന്‍പേ പശ തേച്ച് ഒട്ടിച്ചതിനാല്‍ രാത്രിയിലെ മഞ്ഞിന്റെ സഹായത്താല്‍ ഡ്രോയിങ്ങ് പേപ്പറുകളെല്ലാം നിറമിളകി, എന്താണ് എഴുതിയിരിയ്ക്കുന്നതെന്നു പോലും വായിയ്ക്കാനാകാത്ത അവസ്ഥയിലായതിനാല്‍ അതൊന്നും ആരും ശ്രദ്ധിച്ചു പോലുമില്ല എന്നത് അപ്പോള്‍ ഒരാശ്വാസമായി തോന്നി...

    ശ്രീ ക്ക് എന്‍റെ പുതുവത്സരാശംസകള് നേരുന്നു

  63. ശ്രീ said...

    Abdulkader kodungallur ...
    വളരെ നന്ദി, മാഷേ

    വീ കെ മാഷേ...
    അതെ, എന്നാലും ഇന്ന് ഓര്‍ക്കുമ്പോള്‍ അതൊക്കെ ഒരു രസം :)

    MyDreams...
    വളരെ സന്തോഷം, നന്ദി.

    ഹാപ്പി ബാച്ചിലേഴ്സ് ...
    കലാലയ ജീവിതം ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിയുന്നത് സന്തോഷകരം തന്നെ :)

    Shades ...
    വായനയ്ക്കും ആശംസകള്‍ക്കും നന്ദി :)

    ശ്രീക്കുട്ടന്‍ ...
    വളരെ സന്തോഷം, മാഷേ

    Suvis ...
    കണ്ടിരുന്നു :)

    hafeez ...
    അതെയതെ... അന്ന് അത് ശരിയായിരുന്നെങ്കില്‍ ഇന്ന് ഇത്ര ഓര്‍ക്കാനുള്ളതൊന്നുമുണ്ടാകുമായിരുന്നില്ലല്ലോ.

    mayflowers ...
    വളരെ നന്ദി, ചേച്ചീ

    sreee ...
    നന്ദി ചേച്ചീ... കൂട്ടുകാര്‍ക്കും കൂടി ആശംസകള്‍ നേര്‍ന്നതിന് സ്പെഷ്യല്‍ നന്ദി :)

    siya ...
    വൈകിയൊന്നുമില്ലെന്നേ... എന്തായാലും വന്നതിനു നന്ദി :)

  64. Gopakumar V S (ഗോപന്‍ ) said...

    വരാന്‍ വൈകി, ക്ഷമിക്കണേ...

    എപ്പോഴത്തെയും പോലെ രസികനായി... Those were the days....സുന്ദരദിനങ്ങള്‍

    പുതുവത്സരാശംസകള്‍

  65. lakshmi said...

    സാരമില്ല ശ്രീ .. ആ നക്ഷത്രം ചാലക്കുടിയിലെ ഭാവി തലമുറയ്ക് ഒരു പ്രചോദനമായി എന്ന് തോന്നുന്നു ..... ഈ കഴിഞ്ഞ ക്രിസ്തുമസിനു പോട്ട ആ ഭാഗത്ത് ഒരു വലിയ നക്ഷത്രം വച്ചിരുന്നു .

  66. കുസുമം ആര്‍ പുന്നപ്ര said...

    ഇതു വായിച്ചപ്പോള്‍ വളരെ വിഷമം തോന്നി.ഒരുപാടു പ്രതീക്ഷയോടെ ഒരുക്കിയ നക്ഷത്രം നിങ്ങളെപ്പറ്റിച്ചു കളഞ്ഞല്ലോയെന്നോര്‍ത്ത്.
    ഇതു വായിച്ചപ്പോള്‍ കോളേജിലെ അവസാന ദിവസം ഞങ്ങള്‍ അന്ന്..പെണ്‍കുട്ടികള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്..ഒരു ചെറിയസ്ക്കിഡ് അവതരിപ്പിച്ച്..അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയത് ഓര്‍ത്തു പോയി...വിഷയം-two friends after
    10 years in a bus stop.തമാശയായിരുന്നു.
    പോസ്റ്റിടുമ്പോള്‍ മറക്കാതെ മെസ്സേജ് തരണം

  67. the man to walk with said...

    oru surprize enthayalum bakkiyayallo..


    Happy New Year

  68. ദീപുപ്രദീപ്‌ said...

    രസിച്ചു വായിച്ചു......അതു കുളമായെങ്കിലെന്താ വായനക്കാര്‍ക്കെല്ലാം നല്ലൊരു ക്രിസ്തുമസ്-പുതുവത്സര സമ്മാനമായി ഈ പോസ്റ്റ് സമ്മാനിച്ചില്ലേ?
    നന്ദി,ഒപ്പം ആശംസകളും

  69. joice samuel said...

    എഴുത്തു തുടരു...
    ആശംസകളോടെ,
    ജോയ്സ്.

  70. പ്രദീപ്‌ പേരശ്ശന്നൂര്‍ said...

    happy new year

  71. ചെമ്മരന്‍ said...

    ശ്രീയേട്ടാ എന്റെ പുതിയ ബ്ലോഗ്

    www.chemmaran.blogspot.com

  72. മുകിൽ said...

    അങ്ങനെ ഒരു ക്രിസ്മസ് നക്ഷത്രം.. അല്ലേ ശ്രീ. പതിവുപോലെ നന്നായി എഴുതിയിരിക്കുന്നു.

    പുതുവത്സരത്തിന്റെ സ്നേഹാശംസകൾ.

  73. ശ്രീ said...

    Gopakumar V S (ഗോപന്‍ ) ...
    വളരെ നന്ദി, മാഷേ.

    lakshmi ...
    ഹ ഹ. ശരിയായിരിയ്ക്കും :)

    കുസുമം ആര്‍ പുന്നപ്ര ...
    കോളേജ് ജീവിതത്തിലെ അവസാന ദിവസങ്ങള്‍ ഒരിയ്ക്കലും മറക്കാനാകാത്തവ തന്നെ, അല്ലേ?
    വായനയ്ക്കും കമന്റിനും നന്ദി, ചേച്ചീ.

    the man to walk with ...
    അതെയതെ, നന്ദി.

    ദീപുപ്രദീപ്‌...
    ആശംസകള്‍ക്കും കമന്റിനും വളരെ നന്ദി.

    'മുല്ലപ്പൂവ് ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    പ്രദീപ്‌ പേരശ്ശന്നൂര്‍ ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

    ചെമ്മരന്‍ | Chemmaran...
    നന്ദി, നോക്കാം.

    മുകിൽ ...
    ആശംസകള്‍ക്ക് നന്ദി, ചേച്ചീ. :)

  74. Unknown said...

    കലക്കി ട്ടോ ....ശ്രീ..

  75. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
    This comment has been removed by the author.
  76. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഈറ്റ വികസിച്ച്‌ ഇങ്ങനെ കുരുത്തക്കേടു ഉണ്ടാക്കുമോ
    അപ്പൊ ഞാനും മണ്ടന്‍ തന്നെ.

    സര്‍പ്രൈസ്‌ സര്‍പ്രൈസു തന്നെ ആയി , ആര്‍ക്കാണെന്നതു മാത്രം മാറിപ്പോയി എന്നെ ഉള്ളൂ :)
    :)

    ശ്രീയുടെ വിവരണം ഏതായാലും നന്നായി :)

  77. പാവത്താൻ said...

    സര്‍പ്രൈസ്....
    ആശംസകള്‍..

  78. ശ്രദ്ധേയന്‍ | shradheyan said...

    ശ്രീയുടെ ബ്ലോഗ്‌, എഴുതാന്‍ ഒന്നുമില്ലാത്തതിനാല്‍ സ്വന്തം ബ്ലോഗ്‌ അടച്ചു പൂട്ടിയ ബ്ലോഗര്‍മാര്‍ക്ക് പ്രചോദനമാവണം. നിഷ്കളങ്കമായ, കുഞ്ഞു കുഞ്ഞു ഓര്‍മകളുടെ മനോഹരമായ വിവരണമാണ് നാമീ ബ്ലോഗില്‍ വായിക്കുന്നത്. ഓര്‍മകളെ സുന്ദരമായി പങ്കുവെക്കാനുള്ള കഴിവാണ് വളര്‍ത്തിയെടുക്കെണ്ടത്. ശ്രീയുടെത് പോലുള്ള ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്നവര്‍ക്ക് ആയൊരു സങ്കേതം നേടിയെടുക്കാന്‍ കഴിയും എന്നാ കാര്യത്തില്‍ സംശയമില്ല.

    വൈകിപ്പോയ, പുതുവര്‍ഷാശംസകള്‍... :)

  79. Anonymous said...

    ഹ ഹ. രസകരമായ വിവരണം.
    http://shiro-mani.blogspot.com

  80. Wash'Allan JK | വഷളന്‍ ജേക്കെ said...

    ശ്രീ, ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകിയതില്‍ വിഷമം. കോളേജ് ജീവിതം ഇതുപോലെ അടിച്ചു പൊളിക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടില്ല. days-scholar ആയിരുന്നു...

    കഷ്ടമായിപ്പോയി നക്ഷത്രം കീറിപ്പോയത്. പരിശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു!

    പുതുവത്സരാശംസകള്‍

  81. ചാണ്ടിച്ചൻ said...

    ഫലമല്ലലോ പ്രധാനം, കര്‍മമല്ലേ....അങ്ങനെ നോക്കുമ്പോള്‍, ആ പരിശ്രമത്തിനു നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക്.....

  82. ഒരു യാത്രികന്‍ said...

    ശ്രീ ഇക്കുറി ഞാന്‍ കുറച്ചു വൈകിപ്പോയി.എന്നാലും നല്ല ക്രിസ്തുമസ് അനുഭവം നഷ്ടമായില്ല....സസ്നേഹം

  83. ഭായി said...

    ക്രിസ്തുമസ്സ് ട്രീ ഉണ്ടാക്കാൻ പറ്റാതിരുന്നതിനാൽ ഇതിൽ അവസാനിച്ചു എന്ന് കരുതിയാൽ മതി.
    നക്ഷത്രവും പോസ്റ്ററും ഇത്രക്ക് പണി തന്നപ്പോൾ, ട്രീയും കൂടി ഉണ്ടായിരുന്നെങ്കിൽ...:)

    വൈകിയ ക്രിസ്തുമസ്സ് ആശംസകളും,
    അധികം വൈകാത്ത പുതുവത്സരാശംസകളും..!!

  84. sids said...

    അപ്പൊൾ ഈറ്റയാണ് പണിപറ്റിച്ചതല്ലെ.....ആശംസകൾ.....

  85. ചെമ്മരന്‍ said...

    അനുഭവം കലക്കി!


    www.chemmaran.blogspot.com

  86. ശ്രീ said...

    മിസിരിയനിസാര്‍ ...
    നന്ദി.

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    അതെയതെ. ഒരു തരത്തിലൊരു സര്‍പ്രൈസ് തന്നെ ആയിരുന്നു.

    പാവത്താന്‍ ...
    നന്ദി, മാഷേ.

    ശ്രദ്ധേയന്‍ | shradheyan ...
    സന്തോഷം മാഷേ. ഈ പോസ്റ്റുകളെല്ലാം മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകുമെങ്കില്‍ അതൊരു വലിയ കാര്യം തന്നെ. ആശംസകള്‍ക്ക് നന്ദി.

    ശിരോമണി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Wash'llen ĴK | വഷളന്‍'ജേക്കെ ...
    ശരിയാണ് മാഷേ. കോളേജിനടുത്ത് തന്നെ താമസിച്ച് പഠിയ്ക്കുന്നവര്‍ക്ക് കിട്ടുന്ന ഒരു മഹാഭാഗ്യമാണ് ഇതൊക്കെ.

    ചാണ്ടിക്കുഞ്ഞ് ...
    അതെ, അങ്ങനെ ആശ്വസിയ്ക്കാം. നന്ദി :)

    ഒരു യാത്രികന്‍ ...
    വളരെ സന്തോഷം, മാഷേ. ആശംസകള്‍ക്ക് നന്ദി.

    ഭായി ...
    അതെ, അന്നത്തെ ആ നല്ല സമയം വച്ചു നോക്കിയാല്‍ ട്രീ കൂടി ഉണ്ടാക്കിയിരുന്നെങ്കില്‍ മറ്റു വല്ലതും കൂടെ പറ്റിയേനെ. :)

    sids ...
    അതെ മാഷേ. വളരെ നന്ദി.

    ചെമ്മരന്‍ ...
    ഒരിയ്ക്കല്‍ കൂടി നന്ദി

  87. ജീവി കരിവെള്ളൂർ said...

    ഉത്തരവാദിത്വം ഏറ്റെടുക്കാനുണ്ടായ ചങ്കൂറ്റം കുറച്ച് വൈകിയെങ്കിലും സമ്മതിച്ചിരിക്കുന്നു :)
    കലാലയ ജീവിതത്തില്‍ സ്വായത്തമാകുന്ന ചങ്കൂറ്റം എന്തിനെല്ലാം പ്രേരിപ്പിക്കുന്നു അല്ലേ .

  88. Echmukutty said...

    neram vaikiyaanu vannath. rasamaayi vaayichu.

    eettayekkurichu paranju thannathinu nandi.

    ella aazamsakalum ........

  89. sajeesh kuruvath said...

    ഓർമ്മകളിൽ ജീവിതം സുന്ദരം തന്നെ

  90. Anonymous said...

    ഇഷ്ടായി! :)
    Belated Christmas & Newyear wished Shobin Chetta!

  91. Subin Paul said...

    ഇഷ്ടായി! :)
    Belated Christmas & Newyear wished Shobin Chetta!

  92. സാബിബാവ said...
    This comment has been removed by the author.
  93. സാബിബാവ said...

    എന്തെല്ലാമോ ആയാലും ഞങ്ങള്‍ക്ക് നല്ലൊരു വായന കിട്ടിയല്ലോ ശ്രീ
    നല്ല പോസ്റ്റ്‌

  94. കിരണ്‍ said...

    സര്‍പ്രൈസ് പാളിയെങ്കിലും എന്നും ഓര്‍ക്കാന്‍ മണ്ടത്തരത്തിന്റെ ഒരു സുഖം ബാക്കിയായില്ലേ :‌)

  95. കൊച്ചുമുതലാളി said...

    Christmas Puthuvalsarashamsakal...

  96. ശ്രീ said...

    ജീവി കരിവെള്ളൂര്‍ ...
    അതെയതെ. നന്ദി മാഷേ.

    Echmu ചേച്ചീ...
    വളരെ നന്ദി.

    sajeesh kuruvath ...
    വായനയ്ക്കും കമന്റിനും നന്ദി.

    Anonymous ...
    വായനയ്ക്കും കമന്റിനും നന്ദി.

    Subin Paul ...
    സന്തോഷം, നന്ദി സുബിന്‍ :)

    സാബിബാവ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Kiran / കിരണ്‍ ...
    അതെയതെ. ഇപ്പോ അതുമൊരു രസം തന്നെ.

    കൊച്ചു മുതലാളി ...
    നന്ദി.

  97. lekshmi. lachu said...

    njaan varaan alpom vaiki..
    Happy New year.

  98. Raman said...

    Campus veendum srishtikkanulla shramam nannayi

  99. Unknown said...

    Sree,
    Ente blogilekk swagatham.Eppozhengilumokke samayam kittumbol vayikkumallo.
    www.arunkumarpookkom.blogspot.com

  100. Unknown said...
    This comment has been removed by the author.
  101. ente lokam said...

    നൂറാമത്തെ കമന്റ്‌ എന്‍റെ വീതം ആട്ടെ
    എന്നുകരുതി കാത്തിരുന്നതാ ശ്രീ ..പൂമ്പാറ്റയും
    മഞ്ഞുതുള്ളിയും കേറി രണ്ടു കമന്റിട്ടു അതും
    കുളം ആക്കി ..ശ്രീയുടെ നക്ഷത്രം പോലെ...
    പുതു വത്സര ആശംസകള്‍..

  102. ദീപു said...

    ലളിതം...സുന്ദരം...നന്നായി ശ്രീ :)

  103. ചീരു said...

    ഈ പോസ്റ്റെല്ലാം കോമെഡി ആണല്ലോ.. പിന്നെന്താ നീര്‍മിഴിപ്പൂക്കള്‍ എന്ന പേര്? പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റിനു വെയ്റ്റിങ്ങ്..

  104. shajkumar said...

    .നന്നായി ശ്രീ

  105. Anonymous said...

    ആരേലും എന്തേലും അബദ്ധം കാണിച്ചാല്‍, അയ്യോ പാവം എന്ന്‌ കളിയാക്കിപ്പോവും പെട്ടെന്ന്. :) പോസ്റ്റ്‌ വായിച്ചപ്പോഴും അങ്ങനെ പറഞ്ഞുപോയി. എന്തായാലും എഴുത്ത് അസ്സലായോണ്ട് ഇത്തരം അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണ്, ശ്രീക്കും വായിക്കുന്ന ഞങ്ങള്‍ക്കും. നന്ദി..
    വൈകിപ്പോയി എന്നാലും നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു.

  106. Unknown said...

    Priyappetta Sree,
    Sreeyute blogil commentukal post cheyyunnavarute ella postukalum ente emaililekkanu varunnath. Valla pariharavumundo? Enikk computer valiya pitipatilla.

  107. ദിയ കണ്ണന്‍ said...

    സര്‍പ്രൈസ് പാളി പോയെങ്കിലെന്താ ഇപ്പോള്‍ നല്ലൊരു ബ്ലോഗ്‌ പോസ്റ്റ്‌ ആയല്ലോ. :)

  108. pournami said...

    chila ormakal pinnidu orkumbol :)

  109. നസീര്‍ പാങ്ങോട് said...

    very nice lines

  110. raadha said...

    അതെ, ശ്രീ എന്തും നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാം...നാട്ടുകാര്‍ക്ക് അങ്ങനെ എങ്കിലും ഒരു സര്‍പ്രൈസ് കൊടുക്കാന്‍ പറ്റിയല്ലോ...?

  111. Villagemaan/വില്ലേജ്മാന്‍ said...

    നന്നായി എഴുതി മാഷെ..അഭിനന്ദനങ്ങള്‍

    എത്താന്‍ അല്പം താമസിച്ചു ... ക്ഷമിക്കുമല്ലോ

  112. African Mallu said...

    HIGHLY NOSTALGIC

  113. മനു കുന്നത്ത് said...

    രസകരമായി പറഞ്ഞു ശ്രീ..........!!!
    അഭിനന്ദനങ്ങള്‍ ...........!!!

  114. ജോയ്‌ പാലക്കല്‍ - Joy Palakkal said...

    നന്നായിരിയ്ക്കുന്നു!!

    വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

  115. പ്രദീപ്‌ പേരശ്ശന്നൂര്‍ said...

    congratulations

  116. rahul blathur said...

    അനുഭവങ്ങൾ പാച്ചാളികൾ......... :)