Thursday, November 18, 2010

ഒരു ശബരിമല യാത്ര

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ (വര്‍ഷം 1991) പഠിയ്ക്കുമ്പോഴായിരുന്നു എന്റെ ആദ്യത്തെ ശബരിമല യാത്ര. എന്നെ മലയ്ക്ക് കൊണ്ടു പോകാം എന്ന് അച്ഛനോ അമ്മയോ നേര്‍ച്ച നേര്‍ന്നിരുന്നു എന്നാണോര്‍മ്മ. മലയ്ക്ക് പോകണമെന്ന കാര്യം തീരുമാനിയ്ക്കുമ്പോള്‍ എനിയ്ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നിയില്ല. കുറച്ചൊരു ഉത്സാഹം തോന്നുകയും ചെയ്തു. അതു കൊണ്ടു തന്നെ യാതൊരു വിധ ഉപാധികളമില്ലാതെ ഞാനും സമ്മതിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോഴാണ് അതൊരു നിസ്സാര കാര്യമല്ല എന്ന് ബോധ്യം വന്നത്. ദിവസവും അഞ്ചു മണിയോടെ എഴുന്നേല്‍ക്കണം, കുളിയ്ക്കണം. കൊച്ചു വെളുപ്പാന്‍ കാലത്തേ അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലേയ്ക്കും പോകണം, അതു പോലെ വൈകുന്നേരവും. ഇതിനെല്ലാം പുറമേ വൃത്തിയും വെടിപ്പുമായി, ശുദ്ധമായി നടക്കണം. കണ്ണില്‍ കണ്ടിടത്തെല്ലാം പോയി കളിയ്ക്കാനോ കണ്ടതെല്ലാം വലിച്ചു വാരി തിന്നാനോ പാടില്ല.

അന്ന് എല്ലാ ദിവസങ്ങളിലും എന്നെ അതിരാവിലെ കുത്തിപ്പൊക്കി എഴുന്നേല്‍പ്പിയ്ക്കാന്‍ അച്ഛന്‍ കുറേ പാടു പെട്ടിട്ടുണ്ട്. അഞ്ചരയ്ക്ക് എഴുന്നേറ്റേ പറ്റൂ എന്ന അച്ഛന്റെ നിര്‍ബന്ധം ഞാന്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചിരുന്നെങ്കിലും അതിനു തൊട്ടു മുമ്പ് വിളിച്ചാല്‍ പോലും ഇനിയും രണ്ടു മിനുട്ട് കൂടി ഉണ്ടല്ലോ എന്നും പറഞ്ഞ് ഞാന്‍ മടി പിടിച്ചു കിടക്കും. പിന്നെ, എഴുന്നേറ്റാലും ഉറക്കം തൂങ്ങി, തണുപ്പു കാരണം കുളിയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന എന്റെ തലയില്‍ ആദ്യത്തെ കുടം വെള്ളം കമിഴ്ത്തുന്നതും മിക്കവാറും അച്ഛന്‍ തന്നെ ആയിരുന്നു. ഒന്നു നനഞ്ഞാല്‍ പിന്നെ കുളിച്ചു കയറാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ കഷ്ടപ്പെട്ട് 41 ദിവസം നോമ്പും നോറ്റ് ഒരു വിധത്തില്‍ ആദ്യത്തെ ശബരിമല ദര്‍ശനം ഒരുവിധം അങ്ങു നടപ്പിലാക്കുകയായിരുന്നു എന്ന് പറയാം.

പക്ഷേ മുതിര്‍ന്ന ശേഷം അങ്ങനെയല്ല. സ്വന്തം ഇഷ്ടപ്രകാരമാണല്ലോ തീരുമാനങ്ങളെല്ലാമെടുക്കുന്നത്. അപ്പോള്‍
പണ്ട് കുഞ്ഞായിരിയ്ക്കുമ്പോള്‍ അച്ഛന്റെ കൂടെ കന്നിസ്വാമിയായി മല ചവിട്ടിയതു പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നും കഷ്ടപ്പാടുകളായി തോന്നില്ലല്ലോ (മാത്രമല്ല, ഇപ്പോള്‍ കുറച്ചു നേരത്തേ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴാണ് അന്നത്തെ ദിവസം കൂടുതല്‍ ആസ്വാദ്യകരമായി തോന്നാറുള്ളത്.). മണ്ഡലമാസമാകുമ്പോഴേയ്ക്കും പോകാനുള്ള തീരുമാനം വീട്ടില്‍ പറയും. പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അങ്ങു പോകും, അത്ര തന്നെ. ഇനി മലയ്ക്ക് പോകുന്നില്ലെങ്കില്‍ കൂടി മണ്ഡലമാസം മുഴുവന്‍ വ്രതമെടുക്കുകയെങ്കിലും ചെയ്യാറുണ്ട്. ഒരിയ്ക്കല്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലത്ത് സുഹൃത്തുക്കളോടൊപ്പം നോമ്പെടുത്ത് അവിടെയുള്ള ഒരു അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ പോയി മാലയിടുക വരെ ചെയ്തിട്ടുണ്ട്. കെട്ടു നിറച്ച് പോയത് വീട്ടില്‍ നിന്നാണെന്ന് മാത്രം.

നാലഞ്ചു വര്‍ഷം മുന്‍പ് ഒരു മണ്ഡല കാലം. ആയിടയ്ക്ക് തുടര്‍ച്ചയായിട്ടുള്ള വര്‍ഷങ്ങളില്‍ ഞാനും ജിബീഷേട്ടനും ശബരിമലയ്ക്ക് പോയിരുന്നു. കൂടെ മിക്കവാറും സുധിയപ്പനും കാണും. തുലാം മാസമാകുമ്പൊഴേ നോമ്പ് നോറ്റ് മാലയിടും. വൃശ്ചികം അവസാനിയ്ക്കും മുന്‍പ് പോയി വരും. അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ഒരു ദിവസം വൈകുന്നേരത്തോടെ കെട്ടും നിറച്ച് വീട്ടില്‍ നിന്നിറങ്ങും. യാത്രയെല്ലാം KSRTC ബസ്സിലാണ്. അര്‍ദ്ധരാത്രിയോടെ പമ്പയിലെത്തും. അവിടെ കുളിച്ച് അപ്പോ തന്നെ മല കയറാന്‍ തുടങ്ങും. മിക്കവാറും നട തുറക്കുന്ന സമയമാകുമ്പോഴേയ്ക്കും ഞങ്ങള്‍ മലമുകളില്‍ സന്നിധാനത്ത് എത്തിയിട്ടുണ്ടാകും. ദര്‍ശനവും നെയ്യഭിഷേകവും മറ്റും കഴിഞ്ഞ് പ്രസാദവും വാങ്ങി, അവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറും ഭക്ഷിച്ച് രാവിലെ തന്നെ മലയിറങ്ങും. അന്ന് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചേരും. ഇതാണ് പതിവ് അജണ്ട.

അങ്ങനെ ഒരു വര്‍ഷം പരിപാടികളെല്ലാം കഴിഞ്ഞ് പമ്പയില്‍ നിന്നും ഒരു കോട്ടയം KSRTC കിട്ടി. കോട്ടയം വരെ സുധിയപ്പനും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവിടെ നിന്ന് അവന്‍ പിറവത്തേയ്ക്കും ഞാനും ജിബീഷേട്ടനും തൃശ്ശൂര്‍ക്കും ബസ്സ് കയറി. അത്യാവശ്യം തിരക്കുണ്ടായിരുന്നതിനാല്‍ ഇരിയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും രണ്ടിടത്തായിട്ടാണ് സീറ്റ് കിട്ടിയത്. ഞാനിരുന്ന സീറ്റില്‍ നിന്നും രണ്ടു സീറ്റ് പുറകിലാണ് ജിബീഷേട്ടന്‍ ഇരുന്നിരുന്നത്. ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍ ആശാന്‍ കൂടെ യാത്ര ചെയ്യുന്ന, കാവി ജുബ്ബാ ധരിച്ച ഒരു സഹയാത്രികനുമായി കത്തി വയ്ക്കുന്നുണ്ടായിരുന്നു. പിന്നെയും രണ്ടു മൂന്നു തവണ നോക്കുമ്പോഴും രണ്ടു പേരും കാര്യമായ ചര്‍ച്ചയില്‍ തന്നെ മുഴുകിയിരിയ്ക്കുന്നതാണ് കണ്ടത്. അതിനിടയില്‍ ഇടയ്ക്കെപ്പോഴോ ഞാനൊന്ന് മയങ്ങിപ്പോയി.

പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ പുറകിലെ സീറ്റില്‍ ജിബീഷേട്ടന്‍ മാത്രമേ ഉള്ളൂ. കൂടെയിരുന്ന ജുബ്ബാക്കാരന്‍ എവിടെയോ ഇറങ്ങിക്കഴിഞ്ഞു. ജിബീഷേട്ടനാണെങ്കില്‍ മൂകനായി പുറത്തേയ്ക്കും നോക്കി ഇരിപ്പുണ്ട്. മുഖത്ത് നേരിയ ഒരു നിരാശ പോലെ. എന്തു പറ്റി എന്ന് ചോദ്യ രൂപേണ നോക്കിയപ്പോള്‍ 'ഒന്നുമില്ല, പിന്നെ പറയാം' എന്ന് ആംഗ്യ ഭാഷയിലൂടെ മറുപടി കിട്ടി. പിന്നെ ഞാനും ഒന്നും ചോദിച്ചില്ല. ആശാന്‍ ഇങ്ങനെ മൂഡ് ഓഫാകാന്‍ എന്താണ് കാരണമെന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയതുമില്ല.

എങ്കിലും അധികമാലോചിയ്ക്കാതെ ഞാനും അക്കാര്യം അങ്ങനെ വിട്ടു. ബസ്സ് അങ്കമാലി അടുത്തപ്പോഴേയ്ക്കും ഞാനിരുന്ന സീറ്റില്‍ ഒരു ഒഴിവ് വന്നതു കണ്ട് ഞാന്‍ വേഗം ജിബീഷ് ചേട്ടനെ അങ്ങോട്ട് ക്ഷണിച്ചു. മടിയൊന്നും കൂടാതെ ആശാന്‍ അവിടേയ്ക്ക് വന്ന് എന്റെ കൂടെ ഇരുന്നു. അപ്പോഴേയ്ക്കും മുഖത്ത് പഴയ ഉത്സാഹം തിരികെ കിട്ടിയിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പാടെ ചിരിയും തുടങ്ങി. കുറേ നേരത്തേയ്ക്ക് ഒന്നും പറയാതെ കക്ഷി ചിരിയോട് ചിരി തന്നെ. ഞാനാണെങ്കില്‍ കാര്യമറിയാതെ 'ബ്ലിങ്കസ്യാ' എന്നിരിയ്ക്കുകയാണ്. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ജിബീഷേട്ടന്‍ ചിരിച്ചു കൊണ്ടു തന്നെ കാര്യം വിവരിച്ചു.

കോട്ടയത്തു നിന്നും ബസ്സില്‍ കയറിയപ്പോള്‍ ജിബീഷ് ചേട്ടന്‍ പുറകിലെ സീറ്റിലാണ് ഇരുന്നത് എന്ന് പറഞ്ഞുവല്ലോ. കക്ഷിയുടെ കൂടെ ഒരു ജുബ്ബാക്കാരനും കയറിയിരുന്നു. യാത്ര തുടങ്ങി വൈകാതെ അയാള്‍ ജിബീഷ് ചേട്ടനോട് എവിടെ പോയി വരുന്നു എന്ന് അന്വേഷിച്ചുവത്രെ. ശബരിമല ദര്‍ശനം കഴിഞ്ഞു വരികയാണ് എന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ താല്പര്യമായി, ചേട്ടനോട് പേരും വീടുമെല്ലാം ചോദിച്ചു. യാതൊരു സന്ദേഹവും കൂടാതെ ആശാന്‍ മറുപടി പറഞ്ഞു ' എന്റെ പേര് അജയ്. വീട് ചാലക്കുടി'.


ഒരു പരിചയവുമില്ലാത്ത ഒരാളോട് സ്വന്തം പേര് പറഞ്ഞില്ലെങ്കില്‍ തന്നെ എന്തു വരാനാണ് എന്നായിരുന്നു ആശാന്‍ അപ്പോള്‍ ചിന്തിച്ചത്. മാത്രമല്ല, അയാളെ ഇനിയുമരാവര്‍ത്തി കാണാനുള്ള സാദ്ധ്യത പോലും വിരളമാണല്ലോ.
[അക്കാലത്ത് ജിബീഷ് ചേട്ടന്‍ ക്രിക്കറ്റ് താരം 'അജയ് ജഡേജ'യുടെ ഒരു കടുത്ത ആരാധകനായിരുന്നു. വീട്ടില്‍ സ്വന്തം മുറിയില്‍ ജഡേജയുടെ ചിത്രങ്ങള്‍ ഒട്ടിയ്ക്കുക, കോളേജ് പഠന കാലത്ത് നോട്ട് ബുക്കിനായി ജഡേജയുടെ പടമുള്ള പുസ്തകങ്ങള്‍ വാങ്ങുക അങ്ങനെ തുടങ്ങി, സ്വന്തം പുസ്തകങ്ങളില്‍ സ്വന്തം പേര് 'അജയ് ജിബീഷ്' എന്നു വരെ എഴുതി തുടങ്ങിയിരുന്നു. ഞങ്ങള്‍ മലയ്ക്ക് പോയ സമയമെല്ലാം ജിബീഷ് ചേട്ടന്‍ പഠനമെല്ലാം നിര്‍ത്തി സ്കൂള്‍ മാഷായും ട്യഷന്‍ മാഷായും വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു. ആ കാലമായപ്പോഴേയ്ക്കും ജഡേജ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായെങ്കിലും ജിബീഷ് ചേട്ടന്റെ ആരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. അന്നും പുസ്തകങ്ങളില്‍ അജയ് ജിബീഷ് എന്ന് പേരെഴുതുന്ന സ്വഭാവവും ആശാന്‍ കൈവിട്ടിരുന്നില്ല. എന്തിന് അക്കാലത്തെല്ലാം ട്യൂഷന്‍ കുട്ടികള്‍ക്ക് ഒപ്പിട്ടു കൊടുക്കുന്നതു പോലും അജയ് എന്ന പേര് ചേര്‍ത്തിട്ടായിരുന്നു]

അങ്ങനെ ബസ്സില്‍ വച്ച് പരിചയപ്പെട്ട ആ അപരിചിതനുമായി ആശാന്‍ കുറേ സംസാരിച്ചു. ഇപ്പോള്‍ ശബരിമല എങ്ങനെ ഉണ്ട്, യാത്ര എങ്ങനെ ഉണ്ട്, അവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ, ഭക്ഷണം എങ്ങനെ എന്നു തുടങ്ങി അയാള്‍ ചോദിച്ചതിനെല്ലാം വിശദമായി മറുപടി പറയുകയും ചെയ്തു. അവസാനം അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ് ആയപ്പോള്‍ അയാള്‍ എഴുന്നേറ്റ് യാത്ര പറയും നേരം ജിബീഷ് ചേട്ടന് ഒരിയ്ക്കല്‍ കൂടി കൈ കൊടുത്തു കൊണ്ടു ഇങ്ങനെ പറഞ്ഞത്രെ. "ഓകെ, മിസ്റ്റര്‍ അജയ്. പരിചയപ്പെട്ടതില്‍ സന്തോഷം. ഇനി താങ്കള്‍ക്ക് ഒരു സര്‍പ്രൈസ് ന്യൂസ്... ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഒരു ലേഖകനാണ്. പേര് .... ഞാന്‍ ഈ മണ്ഡലകാലത്തെ ശബരിമലവിശേഷങ്ങളെയും യാത്രയെയും പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കുന്നുണ്ട്. അതില്‍ തീര്‍ച്ചയായും താങ്കളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും താങ്കളുടെ പേരും വിവരങ്ങളും പരാമര്‍ശിയ്ക്കുന്നതായിരിയ്ക്കും
".

ഇത്രയും പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയപ്പോഴാണ് പറ്റിയ അബദ്ധം ജിബീഷേട്ടന് ബോദ്ധ്യമായത്. യാതൊരു ചിലവുമില്ലാതെ നാലു പേര്‍ അറിയാവുന്ന രീതിയില്‍ ഒരു ഫീച്ചറില്‍ പേരും വിവരങ്ങളും വരേണ്ടിയിരുന്ന ഒരു അവസരം നിര്‍ദ്ദോഷകരമായ ഒരു കൊച്ചു കള്ളം മൂലം നഷ്ടപ്പെട്ടു പോയതിന്റെ ഫീലിങ്ങ്സായിരുന്നു കുറച്ചു നേരം മുന്‍പ് ഞാന്‍ ആ മുഖത്ത് കണ്ട മ്ലാനതയ്ക്കു കാരണം.


എന്തായാലും ആ ഒരു സംഭവം കൊണ്ടൊന്നും സ്വന്തം സ്വഭാവം മാറ്റാനൊന്നും ജിബീഷേട്ടന്‍ മിനക്കെട്ടില്ല കേട്ടോ. അന്നും ഇന്നും നിര്‍ദ്ദോഷകരമായ കള്ളങ്ങള്‍ പറയാനും അതുവഴി എന്തെങ്കിലും വേലകളൊപ്പിയ്ക്കാനും ആശാന് മടിയില്ല. ചിലപ്പോഴൊക്കെ ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെ ആകാറുണ്ടെങ്കിലും അതു മൂലം ആസ്വാദ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിയ്ക്കാറുണ്ട്.

106 comments:

 1. ശ്രീ said...

  എന്റെ അയല്‍ക്കാരനും സുഹൃത്തുമായ ജിബീഷേട്ടനെ പറ്റി പല തവണ മുന്‍പും എഴുതിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പോലെ ഒരു മണ്ഡലമാസക്കാലത്ത് ഞാനും ജിബീഷേട്ടനും നടത്തിയ ശബരിമലയാത്രയില്‍ നിന്നും ലഭിച്ച ഒരു കൊച്ചു സംഭവമാണ് ഇത്തവണ.

  പ്രത്യേകിച്ച് പറയാന്‍ മാത്രമില്ലെങ്കിലും പെട്ടെന്ന് ഓര്‍മ്മ വന്ന ഒരു സംഭവം ചെറിയ ഒരു പോസ്റ്റായി ഇടുന്നു എന്നേയുള്ളൂ...

 2. ശ്രീനാഥന്‍ said...

  നന്നായി ശ്രീ, സംഭവം ചെറുതാണെങ്കിലും രസകരമായി പറഞ്ഞു. ഇനി ബസ്സിലൊക്കെ എല്ലാവരോടും ശരിയായ പേരു പറഞ്ഞാലോ എന്നാ ആലോചിക്കുന്നേ, വല്ല പത്രക്കാരോ ചാനലുകാരോ ആണെങ്കിലോ?

 3. മുരളിക... said...

  സ്വാമി ശരണം .........

 4. ഞാന്‍ : Njan said...

  നന്നായി. ആശംസകള്‍!!

 5. kARNOr(കാര്‍ന്നോര്) said...

  ശ്രീ.. മിനിസ്കര്‍ട്ട് പോലെ മനോഹരം. കാര്യങ്ങള്‍ കവര്‍ ചെയ്യാന്‍ മാത്രം നീളം. ഉദ്വേഗം നിലനിര്‍ത്താന്‍ മാത്രം ചെറുതും. സ്വാമി ശരണം..

 6. ഉപാസന || Upasana said...

  അങ്ങേരടെ (ജിബീഷ്) മോന്ത കാണുമ്പത്തന്നെ അറിയാം, ബുദ്ധി കുറവാണെന്ന്
  :-)

 7. ചെറുവാടി said...

  വളരെ രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

 8. Sukanya said...

  ഐഡന്റിറ്റി മറച്ചുവെച്ചതിന്റെനഷ്ടം. ഇതാണ് സത്യം ജയിക്കും എന്ന് പറയുന്നത്.
  ശ്രീ, നല്ല പോസ്റ്റ്‌.

 9. അനില്‍@ബ്ലോഗ് // anil said...

  ചിലരങ്ങിനെയാണ്, അല്പം നുണ ഫിറ്റ് ചെയ്യാതെ ഒന്നും പറയില്ല.

 10. Rare Rose said...

  മലയ്ക്കു പോകുന്ന ഓര്‍മ്മകള്‍ നന്നായി ശ്രീ..
  നല്ലൊരു ചാന്‍സ് നഷ്ടപ്പെട്ടു.ബസ്സിലും ഇങ്ങനെയൊക്കെ പത്രലേഖകരൊക്കെ കാണുമെന്നാരോര്‍ത്തു അല്ലേ.:)

 11. വില്‍സണ്‍ ചേനപ്പാടി said...

  സ്വാമി ശരണം
  വൃശ്ചികം രണ്ടാംതിയതി
  പോസ്റ്റിട്ടോണ്ട് ഇരുന്നാല്‍
  മതിയോ ?
  ഇപ്രാവശ്യം മാലയിട്ടില്ലേ
  അജയ് ജഡേജയ്ക്കു
  നല്ല പണി കിട്ടി

 12. Baiju Elikkattoor said...

  പ്രത്യേകിച്ച് പറയാന്‍ ഒന്നും ഇല്ലാത് ശ്രീ പറയുമ്പോള്‍ അതിനു ഒരു പ്രത്യേകത ഉണ്ട്. :) പോസ്റ്റു നന്നായി.

 13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  എന്നു വിചാരിച്ച്‌ അടൂത്ത തവണ കാണുന്ന അപരിചിതരോട്‌ കയറി ഉള്ള സത്യമൊന്നും വിളിച്ചു പറഞ്ഞേക്കല്ലെ.

  എല്ലാവരും ഇന്‍ഡ്യന്‍ എക്സ്പ്രസ്സിന്റെ ലേഖകരാവണമെന്നില്ല

  :)

 14. ശ്രീ said...

  ശ്രീനാഥന്‍ മാഷേ...
  ആദ്യ കമന്റിനു നന്ദി മാഷേ. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം.

  മുരളീ...

  സ്വാമി ശരണം .........

  ഞാന്‍ : Njan...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

  kARNOr(കാര്‍ന്നോര്) ...
  സന്തോഷം മാഷേ. കമന്റിനു നന്ദി.

  ഉപാസന || Upasana ...
  ഹഹ. ജിബീഷേട്ടന്‍ കേള്‍ക്കണ്ട ട്ടോ. :)

  ചെറുവാടി മാഷേ...
  വളരെ നന്ദി.

  Sukanya ചേച്ചീ...
  ഒരു കാര്യവുമില്ലാത്ത ഒരു കൊച്ചു കള്ളം വരുത്തി വച്ച നഷ്ടം... പാവം ജിബീഷേട്ടന്‍.

  അനില്‍ മാഷേ...
  വളരെ ശരിയാണ് മാഷേ.
  വീണ്ടും കണ്ടതില്‍ സന്തോഷം.

  Rare Rose ...
  അതെയെന്നേ. ആ ചാന്‍സ് മിസ്സായി.
  പിന്നെ, ആദ്യത്തെ ശബരിമലയാത്രയുടെ ഒരുക്കങ്ങളും ഓര്‍മ്മകളും ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല :)

  വില്‍സണ്‍ ചേനപ്പാടി ...
  സ്വാഗതം മാഷേ. ഇത്തവണ പോകാന്‍ പ്ലാനില്ല.

  Baiju Elikkattoor ...
  നന്ദി മാഷേ. :) പോസ്റ്റ് ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

  ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage...
  ഹ ഹ. അതെയതെ, അതും ശരിയാ.
  വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം, പണിയ്ക്കര്‍ സര്‍. :)

 15. കുസുമം ആര്‍ പുന്നപ്ര said...

  സ്വാമിയേ ശരണമയ്യപ്പ.ഇപ്പോ,പെരിയസ്വാമി ആയിക്കാണുമല്ലോ.ഇടയ്ക്കെപ്പോഴോ ഒരു ബ്റേക്ക്.
  നല്ല വിവരണം.എനിയ്ക്കും പോകണം അയ്യപ്പനെ ഒന്നു കാണാന്‍.എന്നാണാഭാഗ്യം കൈവരുക യെന്നറിയില്ല.

 16. ഹംസ said...

  പേരുമാറ്റി പുലിവാലായ രണ്ടാമത്തെ പോസ്റ്റാണ് ഇത് .

  ശ്രീ സ്വാമിയുടെ പോസ്റ്റ് രസകരം തന്നെ..

  കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായിരുന്നപ്പോള്‍ അതിരാവിലെ എങ്ങോട്ടോ പോവാന്‍ വേണ്ടി പുറത്തിറങ്ങിയപ്പോള്‍ പുലര്‍ച്ചെ എഴുന്നേറ്റ് പുഴയില്‍ മുങ്ങിക്കുളിക്കാന്‍ വരുന്ന കുറെ കുട്ടിസ്വാമിമാരെ കണ്ടിരുന്നു.. തണുത്ത് വിറച്ച് വരുന്ന അവരുടെ ഭക്തിയില്‍ സന്തോഷം തോന്നി .

 17. Shades said...

  Ishtamaayi....
  Jibeesh paavam...
  Pinne, kazhinja post ippozhaa vaayichathu..
  Orupaadu chirichu...
  medical college- le ragging days orthupoyi...
  :)
  :)

 18. ചക്കിമോളുടെ അമ്മ said...

  കൌതുകതോടെയാണ് ശ്രീയുടെ കുറിപ്പുകള്‍ വായിക്കുന്നത് കൊച്ചു കൊച്ചു കാര്യങ്ങളുടെ സരസമായ വിവരണം... അധികം മേമ്പോടിയൊന്നും ഇല്ലാതെ.. ഒരു വൃശ്ചിക കാറ്റ് ഇവിടെയും വീശിയ പോലെ.. ഇഷ്ടമായി... !!

 19. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

  ജിബീഷിന് വെച്ചത് അജയ് ജഡേജക്കുകൊണ്ടപോലെയായല്ലോ ഇത്...

  ഞാനൊരിക്കലും ആദ്യംകാണുന്നാന്യരോട് എന്നേയും പരിചയപ്പെടുത്തുക ജിബീഷിന്റെ പോലെ തന്നെയാണ് കേട്ടൊ...
  അതൊരു ട്രേഡ് സീക്രട്ടാണ് !

 20. sijo george said...

  ശ്രീ അപ്പോ ജഡേജേടെ ഒരു ആരാധകനാരുന്നു അല്ലേ.. ;) (തനിക്ക് പറ്റിയ അമ്മളി പാവം ഫ്രണ്ടിന്റെ തലേൽ കെട്ടി വക്കണ്ട മാഷേ..)

 21. Echmukutty said...

  rasakaramai paranju.

  vaichu santhoshichu. periya swami nannairiykkatte.

 22. പിള്ളേച്ചന്‍‌ said...

  ജിബീഷേട്ടന്‍ ഇതു വായിചിലെ?

  പാവം അജയ് ജിബീഷ്....

 23. Areekkodan | അരീക്കോടന്‍ said...

  കള്ളം പറയുന്നവര്‍ക്ക് ഇങ്ങനെ ചില അക്കിടികള്‍ പറ്റണം.

 24. chithrangada said...

  രസകരമായി പറഞ്ഞു .ശ്രീയുടെ
  പോസ്റ്റുകള് വായിക്കുമ്പോള്
  എപ്പോഴും വിചാരിക്കുന്ന കാര്യമുണ്ട് .
  നിത്യജീവിതത്തിലെ ചെറിയ
  സംഭവങ്ങള് ശ്രീ എത്ര നന്നായിട്ടാണ്
  അവതരിപ്പിക്കുന്നത് .
  straight forward and from the heart !

 25. കൊച്ചു മുതലാളി said...

  നന്നായിട്ടുണ്ടെട്ടോ.... കള്ളം പറഞ്ഞാല്‍ സംഭവിക്കുന്ന ഒരോ അമളികളേ.... :)

 26. ശ്രീ said...

  കുസുമം ആര്‍ പുന്നപ്ര ...
  പെരിയ സ്വാമിയൊക്കെ ആകാന്‍ ഇനിയുമെത്ര കാലം വേണം ചേച്ചീ... അതിനു തക്ക അനുഭവങ്ങളും വേണം.
  ചേച്ചിയുടെ ആഗ്രഹം പോലെ അയ്യപ്പനെ കാണാന്‍ പറ്റുമെന്നേ... :)

  ഹംസക്കാ...
  പേരുമാറ്റം അടുത്തടുത്ത് രണ്ടു പോസ്റ്റുകളായി വന്നല്ലോ എന്നത് ഇക്ക പറയുമ്പോഴാണ് ഞാനും ഓര്‍ത്തതു തന്നെ. അത് തികച്ചും യാദൃശ്ചികമായിട്ടാണ് കേട്ടോ.

  Shades ...
  രണ്ടു പോസ്റ്റുകളും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

  ചക്കിമോളുടെ അമ്മ ...
  ഒരുപാടു നാളുകള്‍ക്ക് ശേഷമാണല്ലോ ചേച്ചീ കാണുന്നത്? സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി, ട്ടോ.

  മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം BILATTHIPATTANAM...
  അതെന്താ മാഷേ ആ സീക്രട്ട്? :)

  sijo george ...
  ഹ ഹ. ജിബീഷ് ചേട്ടന്‍ ഇന്നും ജഡേജയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കേട്ടോ. :)

  Echmu ചേച്ചീ...
  വളരെ സന്തോഷം. :)
  പിള്ളേച്ചന്‍‌ ...
  ജിബീഷ് ചേട്ടന് ഇതൊന്നും വായിയ്ക്കുന്ന പതിവില്ല, പിള്ളേച്ചാ :)

  Areekkodan | അരീക്കോടന്‍ ...
  അതും ഒരു തരത്തില്‍ ശരിയാ മാഷേ.

  chithrangada ...
  അതങ്ങനെ അങ്ങ് ആയിപ്പോകുന്നു എന്നേയുള്ളൂ. പ്രോത്സാഹനത്തിനു നന്ദി, ചേച്ചീ.

  കൊച്ചു മുതലാളി ...
  വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. കമന്റിനു നന്ദി.

 27. അനൂപ്‌ .ടി.എം. said...

  ശ്രീയേട്ടാ..
  നന്നായിട്ടുണ്ട്.
  ആ മുഖം പോലെ തന്നെ ശാന്തമായ എഴുത്ത്.
  ഞാന്‍ ഇത് വരെ മലയ്ക്ക് പോയിട്ടില്ല..ഒരിക്കല്‍ പോണം.

 28. കുമാരന്‍ | kumaran said...

  ഹഹഹ.. അജയ് ജിബീഷ് ജഡേജയ്ക്ക് പറ്റിയ പറ്റ് കൊള്ളാം.

 29. നേന സിദ്ധീഖ് said...

  ഞാന്‍ സിദ്ധീഖ് തൊഴിയൂരിന്റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് അങ്കിളിന്റെ , എല്ലാം വായിച്ചശേഷം അഭിപ്രായം എഴുതാം..ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി ചിപ്പി.അഭിപ്രായം അറിയിക്കണേ..

 30. jayanEvoor said...

  കള്ള സാമി!!
  ജിബീഷ് മലയ്ക്കു പോയിട്ടും കള്ളം പറച്ചിൽ നിർത്താഞ്ഞതിന് അയ്യപ്പന്റെ വക ഒരു താങ്ങ്!
  കൊള്ളാം.

 31. വേദ വ്യാസന്‍ said...

  :)

 32. മോഹനം said...

  സ്വാമിശരണം !

  കഥ രസകരമായി.

  ഇതുകൂടി ഒന്നു നോക്കുമല്ലോ

 33. ഹാപ്പി ബാച്ചിലേഴ്സ് said...

  ശ്രീയേട്ടാ, സ്വാമിശരണം. ഓർമ്മക്കുറിപ്പ് രസകരമായി.

 34. ജുജുസ് said...

  ജിബീഷിന്റെ സ്ഥാനത്ത് ശ്രീ ആയിരുന്നെങ്കിൽ ശരിക്കുമുള്ള പേര് പറയുമായിരുന്നോ...അവതരണം നന്നായി..ശരണമയ്യപ്പാ

 35. .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

  "പത്രത്തില്‍ ഇടാനാണേല് സ്വന്തംപേര് വേണ്ട, ബിജീഷ് എന്ന് കള്ളപ്പേര് ഇട്ടാമതി" എന്ന് പറയാമായിരുന്നില്ലേ ആള്‍ക്ക് ???
  ഏതായാലും കൊള്ളാം..... :)

 36. പ്രയാണ്‍ said...

  ശരിയാണ് ശ്രീ അറിയാതെ വായില്‍ വന്നുപോകുന്ന കള്ളം ഇത്ര വിന വരുത്തുമെന്ന് വിചാരിക്കില്ല................. നന്നായി പറഞ്ഞു.

 37. മൈലാഞ്ചി said...

  പതിവുപോലെ നന്നായി ശ്രീ... അത്ര വലിയ സംഭവമൊന്നുമില്ലെങ്കിലും എത്ര നന്നായി പറഞ്ഞിരിക്കുന്നു! അതാണ് ശ്രീ ടച്ച്...

 38. ശ്രീ said...

  അനൂപ്‌ .ടി.എം...
  വളരെ നന്ദി.

  കുമാരേട്ടാ...
  ഒരുപാട് പറ്റുകളില്‍ ഇതൊന്നു മാത്രം :)

  നേന സിദ്ധീഖ് ...
  സ്വാഗതം. സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

  jayanEvoor...
  അതെയതെ, അങ്ങനെയും ആകാം.

  വേദ വ്യാസന്‍ ...

  മോഹനം ...
  നന്ദി മാഷേ.

  ഹാപ്പി ബാച്ചിലേഴ്സ് ...
  ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം :)

  ജുജുസ് ...
  ഞാനായിരുന്നെങ്കില്‍ അവിടെ അങ്ങനെ പേരുമാറ്റുന്നതിനെ പറ്റി ചിന്തിയ്ക്കുക പോലുമുണ്ടാകാനിടയില്ല മാഷേ. :)

  .....ണേശൂ...
  ഹ ഹ. അതൊരു നല്ല ഐഡിയ ആയിരുന്നു. :)

  പ്രയാണ്‍ ചേച്ചീ...
  അതെ. നന്ദി
  മൈലാഞ്ചി ചേച്ചീ...
  ഒരു കൊച്ചു സംഭവമാണെങ്കിലും ഇവിടെ പങ്കു വയ്ക്കാമെന്ന് തോന്നി. ഇഷ്ടമായതില്‍ സന്തോഷം. :)

 39. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  പോയ ബുദ്ധി ആന വലിച്ചാ‍ലും വരില്ല എന്നല്ലേ :)
  വെറുതെ ഒന്ന് ഫേമസാവാൻ കിട്ടിയ ചാൻസ് അന്ന് പോയെങ്കിലും ഇവിടെ ബൂലോകത്ത് പ്രശൻസ്തനായില്ലേ..

 40. MyDreams said...

  ശ്രീ ..............നല്ല പോസ്റ്റ്‌ .......ഇത് പോലെ ഇന്നിയും പ്രതീക്ഷിക്കുന്നു
  സ്വാമിയേ ശരണം അയ്യപ്പ

 41. Green Frog said...

  Oh, I remember the day I went to Sabarimala. Funny post.

 42. യരല‌വ said...

  1. {പിന്നെ, എഴുന്നേറ്റാലും ഉറക്കം തൂങ്ങി, തണുപ്പു കാരണം കുളിയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന എന്റെ തലയില്‍ ആദ്യത്തെ കുടം വെള്ളം കമിഴ്ത്തുന്നതും മിക്കവാറും അച്ഛന്‍ തന്നെ ആയിരുന്നു.}

  2. {മാത്രമല്ല, ഇപ്പോള്‍ കുറച്ചു നേരത്തേ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴാണ് അന്നത്തെ ദിവസം കൂടുതല്‍ ആസ്വാദ്യകരമായി തോന്നാറുള്ളത്.}

  നോ കമെന്റ്റ്സ്.

 43. ശ്രീ said...

  ബഷീര്‍ക്കാ...

  അതു തന്നെ, പോയ ബുദ്ധി ആന വലിച്ചാ‍ലും വരില്ല :)
  ബൂലോകത്തെ ജിബീഷേട്ടനെ മുന്‍പേ പരിചയപ്പെടുത്തിയിട്ടുണ്ട്

  MyDreams ...
  നന്ദി മാഷേ

  Green Frog ...
  സ്വാഗതം. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

  യരല‌വ ...
  ശരിയാണ് മാഷേ. പണ്ട് അത്രയും മടിയുള്ള ഒരു കാര്യം മറ്റൊന്നുമില്ലായിരുന്നു. കൊച്ചു വെളുപ്പാന്‍കാലത്ത് അങ്ങനെ മൂടിപ്പുതച്ച് കിടന്നുറങ്ങാന്‍ അത്ര സുഖം തോന്നിയിരുന്നു. ഇന്നിപ്പോ അങ്ങനെ അല്ല. ഓരോ ദിവസവും നേരം പരപരാ വെളുക്കുമ്പോ തന്നെ ഉണര്‍ന്നെഴുന്നേറ്റാല്‍ കിട്ടുന്ന ഒരു ഫ്രഷ്‌നെസ്സ് ഒന്നു വേറെ തന്നെയാണ്. :)

 44. വിനുവേട്ടന്‍|vinuvettan said...

  മലയില്‍ നിന്ന് ഇറങ്ങി കോട്ടയം കഴിഞ്ഞപ്പോഴേക്കും ജിബീഷ്‌ തനിനിറം കാണിച്ചു അല്ലേ... കൊള്ളാം...

  എഴുത്ത്‌ ലളിതവും മനോഹരവും ശ്രീ...

 45. മാഹിഷ്മതി said...

  nice one

 46. അഭി said...

  ജിബിഷേട്ടന്‍ അല്ലെ അല്ല് അതുകൊണ്ട് അത്യ്ശയിക്കാന്‍ ഒന്നും ഇല്ല
  ആശംസകള്‍ ശ്രീ

 47. Bijli said...

  ഹ..ഹ..ഹ..ശരിക്കും..ചിരിച്ചു.
  .രസകരമായ അവതരണം തന്നെ..ജിബീഷേട്ടന്‍ ഇതൊക്കെ വായിക്കുന്നുണ്ടോ??ഉണ്ടെങ്കില്‍..ചെലവു
  ചെയ്യാന്‍ പറയണം കേട്ടോ..
  പുള്ളി ഇപ്പോ ഭയങ്കര ഫേമസ് ആയില്ലെ..ശ്രീയുടെ ബ്ലോഗിലൂടെ..??ഹി..ഹി..

 48. G.manu said...

  ശ്രീ..ലളിതമായ വിവരണത്തിലൂടെ ആ യാത്രയുടെ മാധുര്യം പകര്‍ന്നു വച്ചിരിക്കുന്നു.. ലാളിത്യമാണ് നിന്റെ പോസ്റ്റുകളുടെ പ്രത്യേകത.. സ്വാമി ശരണം..(ഇത്തവണ എന്നാണു മലയ്ക്ക് പോകുന്നത്)

 49. വീ കെ said...

  എന്തായാലും ഞാൻ ജിബീഷേട്ടനോട് യോജിക്കുന്നു. അപരിചിതരായവരോട് സ്വന്തം പേരും മേൽ‌വിലാസവുമൊന്നും പറയാതിരിക്കുന്നതു തന്നെയാ നല്ലത്.
  കാലം അതാണെ...!!

  ആശംസകൾ...

 50. faisu madeena said...

  ശ്രീ ..അമളി കൊള്ളാം ..കൂടാതെ കുട്ടിക്കാലത്ത് അച്ഛന്‍ നിങ്ങളെ ചെയ്ത പോലെ എന്റെ അച്ഛനും ഒരു പതിനഞ്ചു കൊല്ലം എന്റെ തലയില്‍ കൂടി വെള്ളം ഒഴിച്ചിട്ടുണ്ട് ...

 51. mayflowers said...

  വിനാശകാലേ വിപരീതബുദ്ധി.
  അല്ലേ?

 52. sreee said...

  വൃശ്ചിക മാസം ആകുമ്പോള്‍ നാട് പോലും മാലയിട്ടു വ്രതം നോല്‍ക്കുമെന്നു തോന്നുന്നു . ഒരിക്കല്‍ അച്ഛനൊപ്പം KSRTC ബസില്‍ മലയ്ക്ക് പോയിട്ടുണ്ട് ,അതിനു ശേഷം രണ്ടു തവണ കാറിലും . പക്ഷെ ആ ബസ്‌ യാത്ര മറക്കാന്‍ കഴിയുന്നില്ല . അതൊക്കെ വീണ്ടും ഓര്‍മിപ്പിച്ചു ശ്രീയുടെ ഈ പോസ്റ്റ്‌ .

 53. Pranavam Ravikumar a.k.a. Kochuravi said...

  നല്ലൊരു ഓര്‍മ്മകുറിപ്പ്...ആശംസകള്‍!

 54. Muneer said...

  ശബരിമല യാത്രയുടെ വിശദമായ
  വിവരണം തന്ന് യാത്രയിലെ രസകരമായ ഒരു സംഭവത്തെ
  അവതരിപ്പിച്ചത് വളരെ നന്നായി..

 55. the man to walk with said...

  Swami Sharanam

 56. ശ്രീ said...

  വിനുവേട്ടാ...
  അതു തന്നെ. അത് ഇങ്ങനെ ഒരു പണി തരുമെന്ന് കക്ഷി കരുതിയതേയില്ല :)

  മാഹിഷ്മതി ...
  ഒരുപാടു നാളുകള്‍ക്ക് ശേഷമാണല്ലോ മാഷേ ഈ വരവ്... സന്തോഷം.

  അഭി...
  അതെയതെ, അതൊക്കെയാണ് ജിബീഷേട്ടന്‍.

  Bijli ചേച്ചീ...
  വീണ്ടും കണ്ടതില്‍ സന്തോഷം ചേച്ചീ. ജിബീഷേട്ടന്‍ ഇതൊന്നും വായിയ്ക്കാനിടയില്ല. ആരെങ്കിലും പറഞ്ഞറിഞ്ഞ് വായിച്ചാലായി.
  ബൂലോകത്ത് എങ്കിലും ഇനി നാലു പേര്‍ അറിയുന്ന ഒരാളായി എന്ന് സമാധാനിയ്ക്കാം അല്ലേ? :)

  മനുവേട്ടാ...
  വളരെ സന്തോഷം, മനുവേട്ടാ. ഇത്തവണയും മലയ്ക്ക് പോകുന്നില്ല. ബാംഗ്ലൂര്‍ വന്ന ശേഷം ഒന്നും പഴയ പോലെ നടക്കുന്നില്ല :(

  വീ കെ മാഷേ...
  അതു ശരി തന്നെ, പക്ഷേ ജിബീഷേട്ടന്‍ അത്രയ്ക്കൊന്നും ആലോചിച്ച് മുന്‍കരുതലോടെ ചെയ്ത പരിപാടി ഒന്നുമല്ലായിരുന്നു അത്. അപ്പോ അങ്ങനെ തോന്നി, ചെയ്തു... അത്ര മാത്രം :)

  faisu madeena ...
  സ്വാഗതം മാഷേ. ഈ അമ്പതാം കമന്റിനു നന്ദി. അപ്പോ ഞാന്‍ മാത്രമല്ല, പണ്ടിങ്ങനെ മടി പിടിച്ച് ഇരുന്നിട്ടുള്ളത് അല്ലേ? :)

  mayflowers ...
  അതു തന്നെ, ചേച്ചീ :)

  sreee ...
  പഴയ ശബരിമല യാത്രയെല്ലാം ഓര്‍മ്മിപ്പിയ്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം, ചേച്ചീ. :)

  Pranavam Ravikumar a.k.a. Kochuravi ...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

  Muneer...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി മാഷേ.

  the man to walk with ...
  സ്വാമി ശരണം.

 57. jazmikkutty said...

  :)

 58. പട്ടേപ്പാടം റാംജി said...

  ശബരിമല യാത്ര ഇന്ന് ഒരു വിനോദയാത്ര പോലെ ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ചെറുപ്പത്തില്‍ എഴുന്നെല്‍ക്കുന്നതും കുളിക്കുന്നതും എല്ലാം ഒരു പ്രത്യേകത നല്‍കിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. രസകരമായി തന്നെ അവതരിപ്പിച്ചു. പറ്റിയ ചമ്മലും നന്നാക്കി.

 59. മിസിരിയനിസാര്‍ said...

  sreeyettaa,
  vannu.
  vayikkan samayam kittiyilla.. shabramala yathra njan vaikathe vayikkam...cimments kandappol pettannu vayikkanam yennund.njan ivide computer shoppila. work illatha samayathnu ee parpadi. idakkide costomer varum..abiprayam parayam.

 60. Revelation said...

  നിര്‍ദ്ദോഷകരമായ കള്ളം പറയുന്നതും ചില സമയങ്ങളില്‍ വിനയാകും , നന്നായിരിക്കുന്നു ശ്രീ

 61. ദീപു said...

  നന്നായിട്ടോ....ആദ്യമയാന്നു ശ്രീയുടെ ബ്ലോഗില്‍ കമന്റ്‌ ഇടുന്നത്...ഒരു ചെറിയ അനുഭവത്തിന് തന്നെ ഒരു പോസ്റ്നുള്ള സംഗതിയുണ്ട് ഇത് വായിച്ചപ്പോ ബോധ്യമായി....:)

 62. മഴക്കിളി said...

  വായിച്ചു..
  ലളിതം.. മനോഹരം..
  ശ്രീയേട്ടോ,മറന്നില്ലയെന്നറിയുമ്പോള്‍
  ഒരു പാട് സന്തോഷമുണ്..കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമായിട്ടും ആദ്യം വന്നെത്തിയതിലും...നന്മകള്‍ നേരുന്നു..

 63. അച്ചായന് said...

  ഹഹ ഈ അബദ്ധം എനിക്കും പറ്റീട്ട്ണ്ട്.

 64. ചാണ്ടിക്കുഞ്ഞ് said...

  നന്നായി ശ്രീ..."ബ്ലിങ്കസ്യാ" എന്നിരിക്കുന്ന ജിബീഷ് ചേട്ടനെ മനസ്സില്‍ ആലോചിച്ചു കുറെ ചിരിച്ചു...

 65. ശ്രീ said...

  jazmikkutty ...
  സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി.

  പട്ടേപ്പാടം റാംജി ...
  അതെ. ഒരു പരിധി വരെ ശരിയാണ് മാഷേ. ഇന്ന് കാലം തന്നെം മാറിയില്ലേ?

  മിസിരിയനിസാര്‍ ...
  സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി.

  Revelation ...
  കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ ചേച്ചീ. കണ്ടതില്‍ സന്തോഷം. കമന്റിന് നന്ദി. :)

  ദീപു ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  മഴക്കിളി ...
  എന്തു പറ്റി ഇടയ്ക്കൊരു ഗ്യാപ്? എന്തായാലും വീണ്ടും വന്നതില്‍ എനിയ്ക്കും സന്തോഷം. :)

  അച്ചായന് ...
  അപ്പോ ജിബീഷേട്ടന്‍ ഒറ്റയ്ക്കല്ല അല്ലേ? :)

  ചാണ്ടിക്കുഞ്ഞ് ...
  ജിബീഷ് ചേട്ടന് ഇതു പോലെ ഒരുപാട് അമളികള്‍ പറ്റാറുണ്ട്... ഇത് അത്തരത്തിലൊന്ന് മാത്രം :)
  കമന്റിനു നന്ദി.

 66. മിസിരിയനിസാര്‍ said...

  kittiya time vayanakk irinnu.
  nannayi yezhuthiyath kond nmshangal kond theernnu....innale thanne vayikkamayrunnu yennu thonni....

 67. അസീസ്‌ said...

  ആദ്യമായിട്ടാണ് ഇവിടെ വരുനത്‌.
  ഒരു ചെറിയ സംഭവം വളരെ രസകരമായി എഴുതിയിരിക്കുന്നു.
  ആശംസകള്‍.

 68. priyag said...

  അജയ് ജടെജയുടെ ഒരു പഴയ ആരാധികയുടെ തംസ് അപ്പ്‌
  "സ്വാമി ശരണം"

 69. ഇ.എ.സജിം തട്ടത്തുമല said...

  അതുകൊണ്ടൊക്കെയല്ലേ നമ്മളീ സ്വന്തം പേരുവച്ചുതന്നെ കാച്ചുന്നത്. സംഗതി ചിലപ്പൊൾ അടികിട്ടാനുള്ള സാദ്ധ്യതയൊക്കെ ഉണ്ടെങ്കിലും എപ്പോഴാണ് സ്വന്തം പേരുകോണ്ട് എന്തെങ്കിലും ഒരു ഗുണം കിട്ടുകയെന്നറിയില്ലല്ലോ!ഹഹഹ!

 70. Shameer T K said...

  നന്നായിട്ടുണ്ട് ശ്രീ. വായിക്കാൻ നല്ല സുഖമുള്ള അവതരണം.

 71. വിജയലക്ഷ്മി said...

  രസകരമായ അവതരണം ...

 72. haina said...

  കള്ള സാമി!!
  ജിബീഷ് മലയ്ക്കു പോയിട്ടും കള്ളം പറച്ചിൽ നിർത്താഞ്ഞതിന് അയ്യപ്പന്റെ വക ഒരു താങ്ങ്!
  (JAYAN EVOOR)
  ഇതാണ് എന്റെയും അഭിപ്രായം

 73. ramanika said...

  സ്വാമിയേ ശരണം അയ്യപ്പ
  മലക്ക് പോയിട്ടും കള്ളം പറച്ചിൽ അതും മല ഊരുന്നതിനു മുന്‍പ് ........
  ജിബീഷ് കൊള്ളാം !

 74. moideen angadimugar said...

  വിവരണം വളരെ മനോഹരമായി.
  ശരണമയ്യപ്പാ..

 75. ഹരീഷ് തൊടുപുഴ said...

  എന്നിട്ട് പത്രത്തിൽ വന്നിരുന്നുവോ??

 76. ശ്രീ said...

  മിസിരിയനിസാര്‍ ...
  ഒരിയ്ക്കല്‍ കൂടി നന്ദി.

  അസീസ്‌ ...
  സ്വാഗതം. നന്ദി മാഷേ.

  priyag ...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

  ഇ.എ.സജിം തട്ടത്തുമല ...
  ഹ ഹ. അതു ശരിയാ മാഷേ.

  Shameer T K ...
  വളരെ നന്ദി.

  വിജയലക്ഷ്മി ...
  നന്ദി ചേച്ചീ.

  haina ...
  നന്ദി.

  ramanika ...
  സന്തോഷം. നന്ദി മാഷേ.

  moideen angadimugar ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  ഹരീഷ് തൊടുപുഴ ...
  അതറിയില്ല ഹരീഷേട്ടാ. അന്നതൊന്നും പിന്നെ അന്വേഷിച്ചില്ല :)

 77. ചിതല്‍/chithal said...
  This comment has been removed by the author.
 78. ചിതല്‍/chithal said...

  കൊള്ളാം ശ്രീ! ചെറുതെങ്കിലും നല്ല കഥ.
  മറ്റൊരു ശബരിമല യാത്രയെക്കുറിച്ചു്‌ ഒരു കഥ ഇന്നോ നാളെയോ ആയി ഇടാം. ഒന്നു്‌ നോക്കണേ..

 79. Suvis said...

  പുതിയ പോസ്റ്റ്‌ ഇന്നാണ് മുഴുവനും വായിക്കാന്‍ പറ്റിയത്. ആര്യോഗപരമായ പല കാരണങ്ങള്‍ കൊണ്ടും കംപ്യൂട്ടറിന്റെ മുന്നിലെ കുത്തിയിരുപ്പ് കുറച്ചിരിക്കുകയാണ്. അത് കൊണ്ട് വൈകിപ്പോയി..തൊട്ടടുത്ത അമ്പലക്കുളത്തിലേക്ക് കുളിക്കാന്‍ വരുന്ന സ്വാമിമാരുടെ ശരണം വിളികള്‍ കേട്ടുണര്‍ന്നിരുന്ന വൃശ്ചികപ്പുലരികളിലേക്ക് വീണ്ടും ഓര്‍മകളെ കൂട്ടിക്കൊണ്ടു പോയതിനു നന്ദി...

 80. മഴവില്ല് said...

  പോസ്റ്റ്‌ നന്നായിരിക്കുന്നു ശ്രീ , പലപ്പോഴും പേരും സ്ഥലവും മാറ്റിപറയുന്ന ഒരു പാട് ആളുകള്‍ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട് . അങ്ങിനെ ഉള്ളവര്‍ക്ക് ഒരു പാഠമാകട്ടെ ഈ പോസ്റ്റ്‌

 81. Raman said...

  Swamyiye sharanam ayyappa.

 82. Diya Kannan said...

  പതിവ് പോലെ രസകരം... :)

 83. Shades said...

  sree,
  ivideyum njaan aanu..
  onnu vannu kaanumo?
  :)
  www.pulsesfrompast.blogspot.com

 84. Kalavallabhan said...

  സ്വാമിയേ ശരണമയ്യപ്പ

  എന്റെ പുതിയ പോസ്റ്റായ “തത്വമസി” വായിക്കുവാനും ഒരഭിപ്രായം അറിയിക്കുവാനും അപേക്ഷ.

 85. salam pottengal said...

  They asked what's in a name. then sometimes you see there is everything in a name.

  well presented

 86. ശ്രീ said...

  ചിതല്‍/chithal ...
  നന്ദി മാഷേ.
  ആ കഥ വായിച്ചിരുന്നു :)

  Suvis...
  സുഖമില്ലാതിരുന്നിട്ടും ഇതു വായിയ്ക്കാനെത്തിയതിനു നന്ദി ചേച്ചീ.

  മഴവില്ല് ...
  കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം, ചേച്ചീ.

  Raman...
  നന്ദി മാഷേ.

  Diya Kannan ...
  നന്ദി ചേച്ചീ.

  Shades ...
  അതു കണ്ടിരുന്നു... :)

  Kalavallabhan ...
  നന്ദി മാഷേ.

  salam pottengal ...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി മാഷേ.

 87. Anonymous said...

  നന്നായി ശ്രീയേട്ടാ...ഏട്ടനൊപ്പം ആ ബസ്സിലുണ്ടാരുന്ന പോലെ തോന്നി

 88. കണ്ണന്‍ said...

  ആദ്യയിട്ടാണ് ഇവിടെ...ഇനി എന്നും ഉണ്ടാവും.. നല്ല ഒരു പോസ്റ്റ്‌...

 89. Typist | എഴുത്തുകാരി said...

  ഞാൻ കുറേ വൈകിപ്പോയീല്ലേ?

  പതിവുപോലെ രസകരമായി ശ്രീ ഈ ഓർമ്മകളും.

 90. ഭായി said...

  വളരെ കുഞുന്നാളിലേയുള്ള സംഭവങൾ പോലും ഇന്നലത്തേതു പോലെ ഓർത്ത് പറയുന്നത് അത്ഭുതം തോന്നിപ്പിക്കുന്നു!

  ഏതായാലും അജയ് ജഡേജ ജഢമായി അല്ലേ :)

 91. junaith said...

  നന്നായിരിക്കുന്നു ശ്രീ,ജിബീഷേട്ടന് പറ്റിയ പറ്റ്..പാവം..

 92. ഒറ്റയാന്‍ said...

  പാവം ജിബീഷ് ....
  ഒരു ചിലവുമില്ലാതെ കിട്ടുമായിരുന്ന പബ്ലിസിറ്റി വെള്ളത്തിലായി പോയി അല്ലെ ....
  ശബരിമലക്ക് പോയിട്ട് ആറു കൊല്ലം കഴിഞ്ഞു . ഇത്തവണയും പോക്ക് നടക്കുമോ എന്നറിയില്ല

 93. വിരല്‍ത്തുമ്പ് said...

  ഇരുമുടിക്കെട്ടുമായി ആദ്യമായാണ് ഇവിടെ വന്നത്.... ദര്‍ശനം കിട്ടി, നെയ്ത്തെങ്ങയും നേദിച്ചു...ഇപ്പൊ അരവണയും മേടിച്ച് സന്നിധാനത്ത് നിന്ന് മടങ്ങുന്നു...

  ''സ്വാമിയെ ശരണമയ്യപ്പ''

 94. നന്ദു | naNdu | നന്ദു said...

  സ്വാമി ശരണം!
  ഇവിടെ ഇത്തവണ എത്തിപ്പെടാന്‍ വൈകിയതില്‍ കുണ്ഠിതം തോന്നുന്നു.
  നല്ല രസകരമായ വിവരണം.
  വായിക്കാന്‍ നല്ല സുഖം.
  ഇനിയും പോരട്ടെ ഇത്തരം രസമുള്ള അനുഭവങ്ങള്‍, അനാവശ്യ ഏച്ചുകെട്ടുകളില്ലാത്ത താങ്കളുടെ തെളിമയുള്ള എഴുത്തിലൂടെ.
  41 ദിവസത്തെ വ്രതത്തിനു ശേഷം ശബരിമലയില്‍ പോയിവന്നിട്ട് മൂന്നു ദിവസമായി.
  പമ്പയില്‍ നിന്നും വൈകിട്ട് ഏഴിന് തുടങ്ങിയ മലകയറ്റം സന്നിധാനത്തെത്തുമ്പോള്‍ പുലര്‍ച്ചെ 4.15. (അതിനു മുമ്പേ ഒരു രണ്ടരയ്‌ക്കൊക്കെ പതിനെട്ടാം പടി കയറാമായിരുന്നിട്ടും, കയറിച്ചെല്ലുമ്പോള്‍ത്തന്നെ ഭഗവാന്റെ ദര്‍ശനം കിട്ടാന്‍ മന:പൂര്‍വ്വം വൈകിച്ചതാ കേട്ടോ!)
  സ്വാമിയേ ശരണമയ്യപ്പാ!!

 95. hafeez said...

  നല്ല വിവരണം. ഇത്തരം ചെറിയ ചെറിയ അബദ്ധങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നു...

 96. ശ്രീ said...

  sreedevi ...
  പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

  കണ്ണന്‍ ...
  സ്വഗതം, വായനയ്ക്കും കമന്റിനും നന്ദി.

  എഴുത്തുകാരി ചേച്ചീ...
  വൈകിയിട്ടൊന്നുമില്ല ചേച്ചീ. നന്ദി

  ഭായി ...
  അതെയതെ, ജഡേജയ്ക്ക് അങ്ങനെ ഒരു അവസാനം ആരും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ.

  junaith...
  നന്ദി

  ഒറ്റയാന്‍ ...
  അതെ. ചിലവൊന്നുമില്ലാതെ കുറച്ചു പേരെങ്കിലും അറിയാന്‍ സാധ്യതയുള്ള ഒരവസരമായിരുന്നു...

  വിരല്‍ത്തുമ്പ് ...
  സ്വഗതം, വായനയ്ക്കും കമന്റിനും നന്ദി.

  നന്ദു | naNdu | നന്ദു ...
  പ്രോത്സാഹനത്തിനു വളരെ നന്ദി. :)

  hafeez ...
  സ്വഗതം, വായനയ്ക്കും കമന്റിനും നന്ദി.

 97. ഹാപ്പി ബാച്ചിലേഴ്സ് said...

  എത്തിപ്പോയ് എത്തിപ്പോയ്..
  ഓഫീസിലെ തിരക്കൊക്കെ കാരണം ആക്റ്റീവ് അല്ല.
  വീണ്ടും വന്നു ഞങ്ങളെ അന്വേഷിച്ചല്ലോ, വളരെ സന്തോഷം തോന്നിട്ടോ.

 98. സതീശ് മാക്കോത്ത്| sathees makkoth said...

  ശ്രീ, രസകരമായി ഈ ഓർമ്മകുറിപ്പ്

 99. ഹരിശ്രീ said...

  ശോഭി,

  ഇത്തവണ നമ്മുടെ ജിബ്ബു ആണല്ലോ സ്റ്റാര്‍...

 100. Shukoor said...

  വളരെ നല്ല അവതരണം ശ്രീ. ആശംസകള്‍.

 101. നിശാസുരഭി said...

  സ്വാമിയേ ശരണം!!!

 102. അമ്പിളി. said...

  ശ്രീയുടെ പോസ്റ്റുകള് വായിക്കുമ്പോള് എപ്പോഴും വിചാരിക്കുന്ന കാര്യമുണ്ട്.നിത്യജീവിതത്തിലെ ചെറിയ
  സംഭവങ്ങള് ശ്രീ എത്ര നന്നായിട്ടാണ് അവതരിപ്പിക്കുന്നത്
  ആശംസകള്‍.....

 103. മുകിൽ said...

  ഇഷ്ടത്തോടെയാണു ശ്രീയുടെ പോസ്സുകൾ വായിക്കാറ്. ചെറിയ കാര്യങ്ങളാണെങ്കിലും ശ്രീ‍ നന്നായി പറയുന്നു.
  സ്നേഹത്തോടെ.

 104. siya said...

  ശ്രീ ,രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ എരുമേലി യില്‍ പോയിരുന്നു .ആദ്യ മായിട്ട് ആണ് അത് വഴി പോയത് .പേട്ട യില്‍ കാര്‍ നിര്‍ത്തി എല്ലാം കാണാന്‍ സാധിച്ചു .അവിടെ നിന്നും ശബരിമലയിലേക്ക് പോകുന്ന വഴി എല്ലാം കണ്ടു .ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്‍റെ പഴയ friends മണ്ഡലമാസമാകുമ്പോഴേയ്ക്കും വീട്ടിലെ തിരക്കുകള്‍ പറയുന്നത് എല്ലാം ഓര്‍മ്മ വന്നു ..ഇതൊക്കെ ഒരു ഭാഗ്യം അല്ലേ ?ഇനിയും ശ്രീ ക്ക് ശബരി മല യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ ...

 105. Kiran / കിരണ്‍ said...

  ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഫോളോവേഴ്സ് വിഡ്ജറ്റിന്റെ ആര്‍ഭാടങ്ങളൊന്നും കാണാനില്ല...
  നല്ല പച്ച ബ്ലോഗ്.. ഇരുത്തം വന്ന പോലത്തെ എഴുത്തും ശൈലിയും.
  എല്ലായിടത്തും നല്ല ഒരു ലാഘവം, ഇതിന്റെ വാക്കുകളിലും പിന്നെ ബ്ലോഗിന്റെ ഡിസൈനില്‍ പോലും.
  <3

 106. AFRICAN MALLU said...

  :-)