തൃശ്ശൂര്‍ - കോട്ടയം സൂപ്പര്‍ ഫാസ്റ്റില്‍ മൂവാറ്റുപുഴയില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് അറിയുന്നത്. എടുക്കും മുന്‍പേ കോള്‍ കട്ടായി. മിസ്സ് കോളാണ്. എന്നാല്‍ പിന്നെ ഇറങ്ങിയിട്ട് നോക്കാമെന്ന് കരുതി. ഇറങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും പിന്നെയും ഒരു മിസ്സ് കോള്‍ കൂടി വന്നു. അപ്പോഴേ മനസ്സില്‍ ഊഹിച്ചു … ഇത് പിള്ളേച്ചന്‍ തന്നെ. വേറെ ആരാ മിസ്സ് കോള്‍ മാത്രമടിയ്ക്കാന്‍?
പൈസ ചിലവാക്കുന്നതില്‍ പിള്ളേച്ചന്റെ അത്ര പിശുക്കനെ വേറെങ്ങും കണ്ടിട്ടില്ല. മിസ്സ്ഡ് കോളില്‍ തന്നെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് പിള്ളേച്ചന്‍. ഒരിയ്ക്കല്‍ ബഹ്‌റൈനില്‍ പോകുന്ന നേരത്ത് ‘എടാ... അവിടെ എത്തിക്കഴിഞ്ഞാല്‍ വിളിച്ചറിയിയ്ക്കണം കേട്ടോ‘ എന്ന് പറഞ്ഞതിന് പിള്ളേച്ചന്‍ പറഞ്ഞ മറുപടി ഞങ്ങള്‍ക്കിടയില്‍ പ്രശസ്തമാണ്. അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു. “എടാ... നാളെ ഞാന്‍ അവിടെ എത്തി, മൊബൈലെടുത്ത ശേഷം നിങ്ങളെ വിളിയ്ക്കും. 00973 ല്‍ തുടങ്ങുന്ന നമ്പര്‍ കണ്ടാല്‍ അറിയാമല്ലോ ബഹറിന്‍ നമ്പര്‍ ആണെന്ന്. പക്ഷേ കോള്‍ എടുക്കരുത്. കൃത്യം ഒരു മിനുട്ട് കഴിയുമ്പോള്‍ അതേ നമ്പറീല്‍ നിന്ന് പിന്നെയും കോള്‍ വരും, അപ്പോഴും എടുക്കരുത്. പിന്നെയും ഒരു മിനുട്ട് കൂടി കഴിയുമ്പോള്‍ വീണ്ടും അതേ നമ്പറില്‍ നിന്നും നിന്നും മൂന്നാമതൊരു മിസ്സ് കോള്‍ കൂടെ വരും. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം, അത് ഞാനാണെന്നും ഞാനവിടെ ലാന്‍ഡ് ചെയ്തെന്നും. എന്തിന് വെറുതേ പൈസ കളയണം, കാര്യമറിഞ്ഞാല്‍ പോരേ?”
അതാണ് പിള്ളേച്ചന്‍. ആ പിള്ളേച്ചന്റെ ഭാഗത്തു നിന്നും മിസ്സ്ഡ് കോളല്ലേ പ്രതീക്ഷിയ്ക്കാനാകൂ... അപ്പോഴേയ്ക്കും ബസ്സ് മൂവാറ്റുപുഴ എത്തി. ബസ്സിറങ്ങിയശേഷം മൊബൈലെടുത്ത് നോക്കി. ഊഹം തെറ്റിയില്ല... മൂന്ന് മിസ്സ്ഡ് കോള്‍സ് കിടക്കുന്നുണ്ട്, പിള്ളേച്ചന്‍ തന്നെ. തിരിച്ചു വിളിച്ചു... എടുക്കുന്നില്ല. രണ്ടു മൂന്നു തവണ വിളിച്ചിട്ടും എടുത്തില്ല. ഇവനിതെന്തു പറ്റി എന്നാലോചിച്ചു നിന്നപ്പോഴേയ്ക്കും ഒരു മെസ്സേജ് വന്നു. അവന്‍ തന്നെയാണ്. “ഞാന്‍ 10.30 ന് പിറവം പള്ളിയില്‍ കാണും. നിങ്ങള്‍ എത്തുമ്പോള്‍ വിളിയ്ക്കൂ” എന്ന്.
ഇവനിന്ന് ഇതെന്തിന് പിറവം പള്ളിയില്‍ പോയി നില്‍ക്കണം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കാര്യം ബിബിന്റെ കല്യാണം കൂടാനാണ് ഞങ്ങള്‍ എല്ലാവരും ഒത്തു ചേരുന്നത്. കെട്ട് പിറവം പള്ളിയിലുമാണ്. മുഹൂര്‍ത്തം 10.30 നും. പക്ഷേ അത് ഇന്നല്ലല്ലോ... നാളെയല്ലേ? പിന്നെ ഇവനെന്തിന് ഇന്നു തന്നെ അവിടെ പോയി നില്‍ക്കണം???
‘എന്തെങ്കിലുമാകട്ടെ. പിള്ളേച്ചനല്ലേ ആള്‍? അങ്ങനെ ഒക്കെ ചെയ്തെന്നു വരും’ എന്ന് സമാധാനിച്ച് അടുത്ത പിറവം ബസ്സില്‍ ചാടിക്കയറി. ഇടയ്ക്ക് ഒന്നു രണ്ടു വട്ടം കൂടി അവനെ വിളിച്ച്, അവിടെ കിടന്ന് കറങ്ങാതെ നേരെ ജോബിയുടെ വീട്ടിലേയ്ക്ക് വരാന്‍ പറയാന്‍ നോക്കിയെങ്കിലും കക്ഷി അപ്പോഴും ഫോണെടുത്തില്ല..
ബസ്സ് പിറവത്തേയ്ക്കുള്ള പ്രയാണം തുടരുകയാണ്. എത്രയോ വട്ടം യാത്ര ചെയ്ത വഴിയായിരുന്നു... ഏതാണ്ട് പത്തു കൊല്ലം മുന്‍പ്. ഇന്നിപ്പോള്‍ റോഡിന്റെ മുഖച്ഛായ മൊത്തം മാറിയിരിയ്ക്കുന്നു. അങ്ങനെ എന്തൊക്കെയോ ചിന്തിച്ചിരുന്നപ്പോഴേയ്ക്കും ബസ്സ് പിറവം ഓണക്കൂര്‍ പള്ളിപ്പടി എത്തി. സമയം 11 മണി. ബസ്സിറങ്ങി, ഞാന്‍ ജോബിയെ വിളിച്ചു.
“അളിയാ, നീ എത്തിയോ? എന്നാല്‍ നേരെ പള്ളിയുടെ മുന്നിലേയ്ക്ക് പോര്. ഞാനിവിടെ ഉണ്ട്. കുറച്ച് കഞ്ഞി കുടിയ്ക്കാന്‍ നില്‍ക്കുവാ... നീയിങ്ങു കേറി വാ”
“നീ ഇതു വരെ പള്ളിയില്‍ നിന്നിറങ്ങിയില്ലേ? അല്ല... കഞ്ഞി കുടിയ്ക്കാന്‍ പള്ളിയിലോ? ഇതെന്തെടേയ്? അവളു നിനക്ക് രാവിലെ വീട്ടില്‍ നിന്ന് ഒന്നും തന്നില്ലേ?” ഞാന്‍ ചോദിച്ചു.
“ആക്കാതെടേയ്... ഇന്ന് പെന്തക്കോസ്ത് ഞായറാഴ്ചയല്ലേ? പള്ളിയില്‍ നിന്ന് പഞ്ഞീം കയറും ഫ്രീയാ...”
“ഹെന്ത്?”
“സോറി! കഞ്ഞീം പയറും...”
നന്ദുവിന് (അവന്റെ മകള്‍) ഒരു മഞ്ച് കൊടുത്ത് സോപ്പിട്ട ശേഷം ഒരു വിധത്തില്‍ അവനെയും വിളിച്ചിറക്കി അവന്റെ വീട്ടില്‍ പോയി എല്ലാവരെയും ഒന്നു കണ്ട് ഞാനും അവനും കൂടി പിള്ളേച്ചനെ തപ്പിയിറങ്ങി. പിള്ളേച്ചന്റെ മെസ്സേജ് ജോബിയ്ക്കും കിട്ടിയിരുന്നത്രെ. പക്ഷേ അവനെന്തിന് അപ്പഴേ പിറവത്ത് പള്ളിയില്‍ പോയി നില്‍ക്കുന്നു എന്ന് ജോബിയ്ക്കും മനസ്സിലായില്ല.
വൈകാതെ ഞങ്ങള്‍ പിറവം പള്ളിയിലെത്തി, പിള്ളേച്ചനെ കണ്ടുപിടിച്ചു. എന്തിനാണ് അവിടെ വന്നു നില്‍ക്കുന്നതെന്ന് ചോദിച്ച ഞങ്ങളോട് പിള്ളേച്ചന്‍ പറഞ്ഞ വിശദീകരണം മുഴുവനും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ആകെ മനസ്സിലായത് ഇത്രമാത്രം. ‘ തിങ്കളാഴ്ച നടക്കേണ്ട ബിബിന്റെ കല്യാണം ഞായറാഴ്ച ആണ് എന്ന് അവന്‍ ധരിച്ചുവത്രെ. കാരണം, സാധാരണ കല്യാണങ്ങളൊക്കെ ഞായറാഴ്ചയാണല്ലോ എന്ന്.’
എന്തായാലും അവനെയും കൂട്ടി സുധിയപ്പന്റെ അമ്മയെയും കണ്ട ശേഷം മത്തനെയും വിളിച്ചു വരുത്തി ഞങ്ങള്‍ ജോബിയുടെ മാരുതി റിറ്റ്സില്‍ ബിബിന്റെ വീട്ടിലേയ്ക്ക് തിരിച്ചു. സഞ്ജുവിനെ വിളിച്ചപ്പോള്‍ അവനും വൈഫും നേരെ ബിബിന്റെ വീട്ടിലെത്തിയേക്കാമെന്ന് പറഞ്ഞു.
അങ്ങനെ തലേന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ ഞങ്ങള്‍ തലയോലപ്പറമ്പിലെ ബിബിന്റെ വീട്ടിലെത്തി.
(തലേ ദിവസം തന്നെ എല്ലാവരും വീട്ടിലെത്തണമെന്ന് ബിബിന്‍ എല്ലാവരേയും പ്രത്യേകം വിളിച്ച് പറയുകയും ചെയ്തിരുന്നു.) വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളെല്ലാവരും ബിബിന്റെ വീട്ടിലെത്തുന്നത്. ആ സന്തോഷം അവന്റെ വീട്ടുകാരും ഞങ്ങളോരോരുത്തരും പങ്കു വച്ചു. സുധിയപ്പനും കുല്ലുവിനും മാത്രം വരാനൊത്തിട്ടില്ല. (എങ്കിലും കുല്ലു, ബിബിന്‍ നാട്ടിലേയ്ക്ക് വരുന്ന ദിവസം എയര്‍പോര്‍ട്ടില്‍ വച്ച് അവനെ കണ്ടിരുന്നു) ബാക്കി എല്ലാവരുമുണ്ട്.. ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം നടക്കുകയായിരുന്നു. പക്ഷേ ഒരു കല്യാണ വീടിന്റേതായ ഓളമോ ബഹളങ്ങളോ ഒന്നുമില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി കുറച്ചു പേര്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് മാത്രം.
എന്തായാലും ഞങ്ങള്‍ എത്തിയതും കല്യാണവീടിന്റെ കോലമാകെ മാറി. മത്തന്‍ പതിവു പോലെ എന്തെങ്കിലും പണി ബാക്കിയുണ്ടോ എന്നും അന്വേഷിച്ച് നടന്നു. വൈകാതെ പന്തല്‍ ഡെക്കറേഷന്റെയും ലൈറ്റ് അറേഞ്ച്മെന്റ്‌സിന്റെയും ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്തു. ജോബി ശരീരമനങ്ങാതെ നാവു കൊണ്ട് പണിയെടുക്കുന്നവരെ സഹായിച്ചു. ഇതിനിടെ പരസ്പരം പാര വയ്ക്കാനും കളിയാക്കാനുമെല്ലാം ബിബിന്റെ അനുജനും പെങ്ങളും ഞങ്ങളുടെ കൂടെ കൂടി.
അതിനിടയില്‍ ബിബിന്റെ അനുജന്‍ അവന്റെ സുഹൃത്തുക്കള്‍ക്ക് എന്നെ ബ്ലോഗെഴുത്തിന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ അവരില്‍ പലരും എന്റെ ഈ ബ്ലോഗ് വായിയ്ക്കാറുണ്ടെന്ന് പറഞ്ഞതു കേട്ട് എന്തു കൊണ്ടോ സന്തോഷവും ജാള്യതയും ഒരുമിച്ച് തോന്നി.
അപ്പോഴേയ്ക്കും പഴയ ബിപിസി സുഹൃത്തുക്കളായ ജേക്കബും സുനിലും ക്യാപ്റ്റനും എത്തിച്ചേര്‍ന്നു. ക്യാപ്റ്റനെ കണ്ട് മത്തന്‍ ‘ക്യാപ്റ്റോ...’ എന്ന് വിളിച്ചത് കേട്ട് അവിടെ നിന്ന ഒരു പയ്യന്‍ ഓടിച്ചെന്ന് ഒരിത്തിരി ബഹുമാനത്തോടെ ക്യാപ്ടന്റെ കൈ പിടിച്ച് “ചേട്ടനാണല്ലേ ക്യാപ്ടന്‍ എല്‍ദോ? എനിയ്ക്ക് ബ്ലോഗ് വായിച്ച് അറിയാം” എന്ന് പറഞ്ഞതു കേട്ട് ക്യാപ്റ്റന്‍ പകച്ചു നില്‍ക്കുന്നതു കണ്ടു. അല്പ നേരം കഴിഞ്ഞ് അവന്‍ എന്റടുത്ത് വന്ന് ചോദിച്ചു. “ഇതെന്തോന്നെടേയ്? നീ അത് എവിടെയൊക്കെയാ എഴുതി വിട്ടിരിയ്ക്കുന്നത്? എന്തുവാ ഈ ബ്ലോഗ്? എന്റെ കളിപ്പേരും ഡീറ്റയിത്സും കൊച്ചു പിള്ളേര്‍ക്ക് പോലും അറിയാമെന്ന് അതുങ്ങളു വന്ന് പറയുന്നത് നീ കേട്ടോടേയ്? ഇനിയെങ്കിലും എന്നോട് ഒന്നു പറയ് എന്താ ഈ ക്യാപ്റ്റന്റെ അര്‍ത്ഥമെന്ന്...”
സത്യത്തില്‍ ക്യാപ്ടന്‍ വന്ന് പറഞ്ഞതു കേട്ട് ഞാന്‍ ചിരിച്ചു പോയി. 10 കൊല്ലങ്ങള്‍ക്ക് ശേഷവും അവനറീയില്ല, എങ്ങനെ ആ പേരു വന്നു എന്ന്. എന്തായാലും ഞാനാ രഹസ്യം അപ്പോഴും വെളിപ്പെടുത്തിയില്ല. കുറച്ചു നാള്‍ കൂടി ആ തമാശ അങ്ങനെ തന്നെ നില്‍ക്കട്ടെ എന്ന് കരുതി.
അപ്പോഴേയ്ക്കും സമയം സന്ധ്യ കഴിഞ്ഞു, ബിബിന്റെ ‘എതിരേല്‍പ്പിന്റെ’ സമയമായി. അവരുടെ ഇടവക പള്ളിയിലെ അച്ചന്‍ വന്ന് അതിന്റെ ചടങ്ങുകളും പ്രാര്‍ത്ഥനകളും നടത്തി. അതു കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും കൂടി കല്യാണ വീടിനു മുന്‍പില്‍ ഒത്തു കൂടി. ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ഞങ്ങളെല്ലാം നേരില്‍ കാണുന്നത്. അതിന്റെ ഒരു സന്തോഷം എല്ലാവരിലുമുണ്ടായിരുന്നു.. കുറേ നേരത്തേയ്ക്ക് ഞങ്ങളെല്ലാവരും വീണ്ടും കുട്ടികളായി. വര്‍ത്തമാനം പറഞ്ഞും വിശേഷങ്ങള്‍ പങ്കു വച്ചും ബഹളമുണ്ടാക്കിയും പരസ്പരം പാര വച്ചും അങ്ങനെ കുറേ നേരം ഇരുന്നു. അപ്പോഴേയ്ക്കും ബിബിന്റെ അനുജന്‍ വന്ന് എല്ലാവരെയും ഭക്ഷണം കഴിയ്ക്കാന്‍ വിളിച്ചു.
ഭക്ഷണശേഷം ഞാന്‍ കുറച്ചു നേരം വെറുതേ ഇരിയ്ക്കുകയായിരുന്നു. സമയം ഒമ്പതര ... നേരം നല്ലവണ്ണം ഇരുട്ടിക്കഴിഞ്ഞു.. വിവാഹ വീട്ടിലെ വെളിച്ചവും ബഹളവുമെല്ലാം ഒഴിച്ചു നിര്‍ത്തിയാല്‍ ചുറ്റുപാടും നിശബ്ദതയും ഇരുട്ടും മാത്രം. ഞാന്‍ ആകാശത്തേയ്ക്ക് കണ്ണും നട്ട് ഇരിയ്ക്കുന്നത് കണ്ട് ബിബിന്‍ എന്റെ അടുത്തേയ്ക്ക് വന്നു.. പുറകിലൂടെ വന്ന് തോളില്‍ കയ്യിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു... “എന്നാ അളിയാ ഒറ്റയ്ക്ക്? എന്നതാ നീ ആലോചിയ്ക്കുന്നേ?”
ഞാന്‍ ചെറുതായി ചിരിച്ചു കൊണ്ടു പറഞ്ഞു... “ഒന്നുമില്ലെടാ... ഞാന്‍ ആലോചിയ്ക്കുകയായിരുന്നു... ഒരു പത്തു വര്‍ഷങ്ങള്‍ക്ക് പുറകിലുള്ള നമ്മുടെ ചില നാളുകള്‍... നമ്മളെല്ലാവരും ഒരുമിച്ചുണ്ടായിരുന്ന അന്നത്തെ രാത്രികള്‍. ബിപിസിയില്‍ ഇങ്ങനെ മാനം നോക്കി കിടക്കാറുണ്ടായിരുന്ന ആ നല്ല നാളുകള്‍”
“ ഞാനും ഇടയ്ക്ക് അതൊക്കെ ആലോചിയ്ക്കാറുണ്ടെടാ... ഞാനും സുധിയപ്പനും ജോബിയും എല്ലാം നമ്മുടെ റൂമില്‍ ഒത്തു കൂടാറുണ്ടായിരുന്ന ആ കാലം...”
അവന്‍ ശബ്ദം താഴ്ത്തിക്കൊണ്ട് തുടര്‍ന്നു... “ ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടബോധം. സുധിയപ്പന്‍ മാത്രം നമ്മളില്‍ നിന്നും ഏറെ അകലെ... അതിന് മന:പൂര്‍വ്വമല്ലെങ്കിലും ഞാനും കൂടി കാരണമല്ലേ എന്നൊരു തോന്നല്‍. ഇന്ന് അവനും കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനിപ്പഴും കൂടി ആലോചിച്ചതേയുള്ളൂ.... അവനെ തിരിച്ചു കൊണ്ടു വരാന്‍ നമുക്ക് കഴിയുമോടാ... നിനക്ക് ഒന്നു കൂടി ശ്രമിച്ചു നോക്കിക്കൂടേ?”
ഞാന്‍ എന്തെങ്കിലും മറുപടി പറയും മുന്‍പേ ബിബിനെ അവന്റെ പെങ്ങള്‍ വന്നു വിളിച്ചു. അകത്ത് ആരോ അവനെ അത്യാവശ്യമായി അന്വേഷിയ്ക്കുന്നുവത്രേ... ഉടനെ വരാമെന്ന് പറഞ്ഞ് അവന്‍ അകത്തേയ്ക്ക് പോയി. ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മകളിലേയ്ക്കം ...
****************
ബി പി സി കോളേജിന്റെ മുറ്റത്തെത്തി നില്‍ക്കുന്ന ടാറിട്ട ആ റോട്ടില്‍ ആകാശവും നോക്കി അങ്ങനെ മലര്‍ന്ന് കിടക്കുക എന്നത് അക്കാലത്ത് ഞങ്ങളുടെ ഒരു വിനോദമായിരുന്നു. വല്ലപ്പോഴുമൊക്കെ ഇത് പതിവുള്ളതാണ്. ഞങ്ങളുടെ കൊച്ചു റൂമില്‍ എല്ലാവരും ഒത്തു ചേരാറുള്ള ചില ദിവസങ്ങളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വെടി പറഞ്ഞിരിയ്ക്കുന്ന അവസരങ്ങളില്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ സംസാരം അപ്പോളോ ജംഗ്ഷനിലുള്ള ശശി ചേട്ടന്റെ പീടികയ്ക്കു മുമ്പിലെ ബെഞ്ചുകളിലേയ്ക്കോ അടുത്തുള്ള കലുങ്കിലേയ്ക്കോ അതുമല്ലെങ്കില്‍ കുന്നിന്‍ മുകളിലുള്ള ബിപിസി കോളേജിന്റെ മുറ്റത്തേയ്ക്കോ മാറ്റും. മറ്റെവിടുത്തേക്കാളും നിശബ്ദമായിരിയ്ക്കും രാത്രി സമയങ്ങളില്‍ ബിപിസിയും പരിസരങ്ങളും. അതു കൊണ്ടു തന്നെ കന്നീറ്റു മലയുടെ ഒത്ത മുകളിലായി ചുറ്റുപാടും റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട, നിലാവില്‍ കുളിച്ചു കിടക്കുന്ന ബിപിസിയുടെ മുറ്റത്ത് ചെന്നിരിയ്ക്കുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറെ ഇഷ്ടം. അത്തരം അവസരങ്ങളില്‍ കുല്ലുവിന്റെ ശ്രുതിമധുരമായ ഗാനാലാപനവും ബിമ്പുവിന്റെ നവോദയാ കഥകളും സുധിയപ്പന്റെ അട്ടഹാസം പോലുള്ള തൊണ്ട കീറിയുള്ള പാട്ടും (അതല്ലെങ്കില്‍ പാട്ടു പോലുള്ള എന്തോ ഒന്നും) എന്റെ ചില വളിപ്പുകളും കത്തികളും ജോബിയുടെ രസകരമായ മണ്ടത്തരങ്ങളും മത്തന്റെ കൊച്ചു കൊച്ചു പൊങ്ങച്ചങ്ങളും എല്ലാമായി രംഗം കൊഴുക്കും. എല്ലാത്തിനും ഒരു കേള്‍വിക്കാരനായി എന്നും സഞ്ജു ഉണ്ടാകും.
"ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ..."
കുല്ലു പാടി നിര്‍ത്തിയ ശേഷവും ഏതാനും നിമിഷങ്ങള്‍ ആരും ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് ബിമ്പുവാണ് ആ നിശ്ശബ്ദത ഭേദിച്ചത്. "അളിയാ... നീ ഇതിങ്ങനെ പാടി കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക ഫീല്‍ . എന്തോ ഒരു വിഷമവും. പക്ഷേ എത്ര കാലം കഴിഞ്ഞാലും നമ്മുടെ സൌഹൃദം തകരരുത്. അത് എന്നും ഇങ്ങനെ നിലനില്‍ക്കണം" അല്ലേ സുധിയപ്പാ...
"അതേയതെ. പാമ്പന്‍ പാലം പോലെ... ഈ കന്നീറ്റുമലയുടെ പച്ചപ്പു പോലെ" സുധിയപ്പന്റെ മറുപടിയ്ക്ക് താമസമുണ്ടായില്ല. എല്ലാവരും ചിരിച്ചു.
“ഓ... തുടങ്ങി അവന്റെ അവിഞ്ഞ സാഹിത്യം. ഒന്നു നിര്‍ത്തെടാ...” ജോബി അലറി.
അപ്പോഴാണ് മാനത്തു നോക്കി ഇതെല്ലാം കേട്ട് രസിച്ചു കിടന്നിരുന്ന ഞാന്‍ ഒരു കൊള്ളിയാന്‍ മിന്നി മറയുന്നത് കണ്ടത്. “ദേ നോക്കെടാ... ഒരു വാല്‍നക്ഷത്രം!” അതു കണ്ട ഭാഗത്തെ ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടി ഞാന്‍ വിളിച്ചു കൂവി. എല്ലാവരുടേയും ശ്രദ്ധ അതിലേയ്ക്കായി.
“എടാ... വാല്‍ നക്ഷത്രത്തെ കാണുമ്പോള്‍ എന്തെങ്കിലും മനസ്സിലാഗ്രഹിച്ചാല്‍ ഉറപ്പായും അതു നടക്കുമെന്നാ വിശ്വാസം” ബിബിന്‍ തന്റെ അറിവ് വിളമ്പി.
ഏതാനും നിമിഷം അവിടമാകെ നിശ്ശബ്ദത പരന്നു. കാരണം എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.. വെടി പോട്ടുന്നതു പോലെയുള്ള സുധിയപ്പന്റെ അട്ടഹാസമാണ് ആ നിശ്ശബ്ദത ഭഞ്ജിച്ചത്. “ ഹാ ഹാ ഹാ... വാല്‍നക്ഷത്രത്തെ കണ്ട് പ്രാര്‍ത്ഥിച്ചാല്‍ അത് ഫലിയ്ക്കുമെന്നോ? വിഡ്ഢികള്‍. അളിയാ... നീ ഇത് വിശ്വസിയ്ക്കുന്നുണ്ടോ?”
അവന്റെ ചോദ്യം എന്നോടായിരുന്നു.. കണ്ണടച്ച് പ്രാര്‍ത്ഥനയിലായിരുന്ന ഞാനാണെങ്കില്‍ മറുപടി പറയാന്‍ ഒന്നു രണ്ടു നിമിഷങ്ങളെടുത്തു. അത് മനസ്സിലാക്കിയ അവന്റെ ചിരി കുറേക്കൂടി ഉച്ചത്തിലായി.
“അതല്ലെടാ... അന്ധവിശ്വാസമെന്നു പറയാമോ എന്നറിയില്ല, പക്ഷേ ഇനി എങ്ങാനും അത് സത്യമാണെങ്കിലോ? ഒരു ചേതവുമില്ലാത്ത കാര്യമല്ലേ? ഒന്നു ട്രൈ ചെയ്ത് നോക്കുന്നതിലെന്താണ് തെറ്റ്?”
സുധിയപ്പന്റെ പൊട്ടിച്ചിരി പിന്നെയും മുഴങ്ങി. “ യൂ സെഡ് ഇറ്റ്! ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ? ഞാനും അതേ ലൈനിലാ ചിന്തിച്ചത്. അതു കൊണ്ട് ആ വാല്‍ നക്ഷത്രം കണ്ട ഉടനേ എല്ലാവരെക്കാളും മുന്‍പേ ഞാന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞിരുന്നു.”
“ എന്നിട്ടാണോടാ &%$#@... ഇത്രയും നേരം താളമടിച്ചത്? അവന്റെയൊരു...”
മത്തന് സുധിയപ്പന്റെ ഡയലോഗ് കേട്ട് ചൊറിഞ്ഞു വന്നു.
“പോട്ടെഡേയ് മത്താ... വിട്ടു കള. നമുക്ക് റൂമിലേയ്ക്ക് പോകാം, എനിയ്ക്ക് ഉറക്കം വന്നു തുടങ്ങി. സമയം എത്രയായെന്നാ വിചാരം? മൂന്നാകാറായി. വാ... ”
****************
“അളിയാ... വാ, പോകണ്ടേ? നീ എന്താലോചിച്ചിരിയ്ക്കുകയാ” സഞ്ജുവിന്റെ ചോദ്യമാണ് വീണ്ടും എന്നെ ഓര്‍മ്മകളില്‍ നിന്നും തിരികെ കൊണ്ടു വന്നത്. അപ്പോഴേയ്ക്കും മത്തന്‍ ഫാമിലിയുമൊത്ത് അങ്ങോട്ടു വന്നു. ഒപ്പം സഞ്ജുവിന്റെ നല്ല പാതിയും.
“ഒന്നുമില്ലെടാ... ഒരു വാല്‍ നക്ഷത്രം കാണാനൊക്കുമോ എന്ന് നോക്കുവായിരുന്നു” ഞാന്‍ ചിരിച്ചു.. എല്ലാവരും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. എല്ലാവരേയും കണ്ട് യാത്ര പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. അന്ന് വീണു കിട്ടിയ കുറച്ചു സമയത്തിനുള്ളില്‍ അച്ചൂസും (മത്തന്റെ മകള്‍) എന്നോട് നല്ല കമ്പനി ആയിക്കഴിഞ്ഞിരുന്നു. സന്ധ്യയ്ക്കെപ്പോഴോ ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന മഞ്ച് അവള്‍ കാറില്‍ കയറിയപ്പോഴേ വാങ്ങിയെടുത്തു.
അന്ന് രാത്രി ഞാന്‍ സഞ്ജുവിന്റെ വീട്ടില്‍ അവന്റെ കൂടെ തങ്ങി. പിറ്റേന്ന് പത്തു മണിയോടെ എല്ലാവരും വീണ്ടും പിറവം പള്ളിയില്‍ എത്തിച്ചേര്‍ന്നു. ബിബിന്റെ വിവാഹവും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം, എല്ലാവരേയും കാണാന്‍ സാധിച്ച സന്തോഷത്തോടെ, വീണ്ടും കുറേ നല്ല ഓര്‍മ്മകളുമായി ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു.
99 comments:
ഇത്തവണ എഴുതുന്നത് ഒരു സംഭവം, ഓര്‍മ്മക്കുറിപ്പ് എന്നൊന്നും അവകാശപ്പെടുന്നില്ല. ഈയടുത്ത് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ഒരുവിധമെല്ലാവരും ഒന്നിച്ച എന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തിനു പോയ അനുഭവം മാത്രം.
ബോറടിപ്പിയ്ക്കുന്നുവെങ്കില്‍ സദയം ക്ഷമിയ്ക്കുക.
ഈ നക്ഷത്രത്തിനു എന്റെ വക ഒരു വാൽ ഇരിക്കട്ടെ!
ഓര്‍മ്മകള്‍ അസ്സലായി
പഴയ സുഹൃത്തുക്കള്‍ ഒത്തു കൂടുന്നതിന്റെ ഒരു ത്രില്‍ ശരിക്കും അറിഞ്ഞു
കൂടെ ആ പഴയക്കാലം കൈവിട്ടു പോയതിന്റെ നഷ്ട്ടബോധവും
ഈ ശ്രീനക്ഷത്രത്തിനൊരു വാൽ മുളക്കുന്ന ‘സംഭവം ‘ അടുത്തുണ്ടാവുമോ ?
മാത്തനുവരെ കുട്ടിയും കെട്ട്യോളുമായി,കല്ലുവിനും,രൂപയ്ക്കും അടുത്തുതന്നെ ഉണ്ടാകും...!
ഈ..മിത്രസംഗമം ബോറടിപ്പിച്ചില്ല കേട്ടൊ
ഓര്‍മ്മകളും ഒത്തുചേരലുകളും എല്ലാം മനോഹരമായി ശ്രീ.
എങ്ങിനേയാ ഇത്രയ്ക്കും എഴുതാന്‍ പറ്റണത്.
ശ്രീ ..
നന്നായിട്ടുണ്ട്,. ഒരു പാട് നാളുകൾക്ക് ശേഷം പ്രിയ സുഹ്രത്തുക്കളെ നേരിൽ കാണുന്നതിലുള്ള ഒരു ത്രില്ല് ഇവിടെ വായിച്ചെടുക്കാൻ സാധിക്കുന്നു..,ഇനിയും ഒരു പാട് കാലം ഈ സുഹ്രദ് ബന്ധങ്ങൾ അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാവർക്കും ദൈവം നന്മ വരുത്തട്ടേ..
( മൂന്ന് വർഷത്തെ പ്രവാസജീവിതത്തിനു ശേഷം ഞാനും എന്റെ പ്രിയ സുഹ്രത്തുക്കളുടെ, കുടുംബാംഗങ്ങളുടെ അടുത്തേക്ക് യാത്രയാകാൻ ഒരുങ്ങിയിരിക്കുകയാണു..,അതിനാൽ എനിക്കിത് വളരെ ഹ്രദ്യമായി തോന്നുന്നു.. അഭിനന്ദനങ്ങൾ..ശ്രീ)
ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നറിയാന്‍ വന്നതാ...ഒട്ടും ബോറടിപ്പിച്ചില്ല. പഴയ ഓര്‍മ്മകള്‍...
ഒത്തുചേരലിന്റെ തിളക്കം. ശ്രീയുടെ എല്ലാ കൂട്ടുകാരേയും ശ്രീയുടെ വീട്ടിൽവെച്ചുതന്നെ കാണാൻ എനിക്കു ഭാഗ്യമുണ്ടാവുമെന്ന് കരുതുന്നു. സ്നേഹസംഗമത്തിന്റെ കുറിപ്പ് വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. :)
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ആദ്യമായി ബ്ലോഗിൽ കയറി.ശ്രിയുടെ പോസ്റ്റ് വായിച്ചു. ഇവിടെയാവുമ്പോൾ കൊല്ലും കൊലവിളികളും ഉണ്ടാവില്ല എന്ന മനസമാധാനത്തിൽ :)
ഈ ഓർമ്മകളും നന്നായി അവതരിപ്പിച്ചു.
എങ്ങനെ ബോറടിപ്പിക്കാന്‍?
സാമ്യമുള്ള ഓര്‍മ്മകള്‍ വായിക്കുന്നവര്‍ക്കും ഉണ്ടല്ലോ. ഇനിയും ഇതൊക്കെ പങ്കുവെക്കണം.
ശ്രീ-ഒരുമിച്ചു പഠിച്ച കൂട്ടുകാരുമായുള്ള ഒത്തു ചേരല്‍-
എന്തു രസമായിരിക്കുമെന്നൂഹിക്കാം.
പലപ്പോഴും കുടുംബഭാരങ്ങള്‍ക്കിടയില്‍ സുഹൃത്ബന്ധങ്ങള്‍ മങ്ങി മങ്ങി ഇല്ലാതാകുന്നു.
നന്നായി എഴുതി.
Domy ...
ആദ്യ കമന്റിനു നന്ദി. ആ വാലിനും :)
ramanika...
ഈ കമന്റ് കാണുമ്പോള്‍ സന്തോഷം തോന്നുന്നു മാഷേ. എന്റെ ഒരു സന്തോഷം പകര്‍ത്തുന്നതിനായി മാത്രമെഴുതിയ പോസ്റ്റാണ്. സുഹൃത്തുക്കള്‍ ഒത്തു കൂടുന്നതിന്റ ത്രില്‍ പകര്‍ന്നു തരാന്‍ സാധിയ്ക്കുന്നുവെങ്കില്‍ അതു തന്നെയാണ് ഏറ്റവും സന്തോഷം.
ബിലാത്തിപട്ടണം / BILATTHIPATTANAM. ...
ഹ ഹ. സൂചിപ്പിച്ചത് മനസ്സിലായി. ഉടനെ അങ്ങനെ ഒരു പ്ലാനൊന്നുമില്ല മാഷേ :)
Naushu...
സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി
ശ്രീക്കുട്ടന്‍...
വലരെ സന്തോഷം മാഷേ. ഇത്രയും എഴുതിയത് ബോറായോ എന്ന സന്ദേഹം ഇപ്പഴുമുണ്ട്.
കമ്പർ ...
ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഒപ്പം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനുള്ള വരവിനു ആശംസകളും :)
വിനയന്‍...
ബോറടിപ്പിച്ചില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
സൂവേച്ചീ...
അങ്ങനെ ഒരവസരം ഉണ്ടാകണേ എന്ന് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന. എല്ലാവരും തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയല്ലേ?
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ബഷീര്‍ക്കാ...
ഇടവേളയ്ക്കു ശേഷമാണെങ്കിലും വന്നതില്‍ സന്തോഷം. :)
Sukanya ചേച്ചീ...
ഈ കമന്റുകള്‍ വളരെ പ്രോത്സാഹനം തരുന്നു. നന്ദി ചേച്ചീ.
jyo ചേച്ചീ...
വളരെ ശരിയാണ്. ഇന്നത്തെ കാലത്ത് ബന്ധങ്ങള്‍ അകന്നകന്നു പോയിക്കൊണ്ടിരിയ്ക്കുകയാണ്. ഞങ്ങളുടെ സൌഹൃദവും എന്നെന്നും നില നില്‍ക്കട്ടെ എന്നാണ് ഞങ്ങളുടെയും പ്രാര്‍ത്ഥന.
ho valare nannaayittundu..ormmayude thilakkam ottum mangaathe pakartthiyittundu..
ഞാന്‍ സത്യസന്ധമായ അഭിപ്രായം പറയട്ടെ? എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇതിലുള്ള ആത്മാര്‍തതയാണ്. കഥക്ക് സത്യം പറഞ്ഞാല്‍ ഒരു ലക്ഷ്യമില്ല. അലസമായി നടക്കുന്ന ഒരു നാടോടിയെ മാതിരി. പക്ഷെ അതില്‍ സത്യമുണ്ട്. അത് മതിയല്ലോ!
ഒരു ബോറടിയുമില്ല ശ്രീ, ഇതൊക്കെ പങ്കു വെക്കാനല്ലേ ബ്ലോഗ്? നന്നായി. രണ്ടാഴ്ച്ച മുമ്പ് ഒരു രാത്രിയിൽ പിറവം പള്ളിയിൽ ഒരു സുഹൃത്തിന്റെ മകളുടെ കല്ല്യാണത്തിന്റെ മധുരം വെപ്പിനു ഞങ്ങൾ കുറെ പഴയ കൂട്ടുകാർ ഒത്തു ചേർന്നതോർത്തു പോയി.
ശ്രീ, കുറേ നാളുകൾക്ക് ശേഷം ഒരു പോസ്റ്റ്. വളരെ നന്നായി. പഴയ കൂട്ടുകാരോടൊത്തുള്ള കൂടിച്ചേരൽ എന്നും മധുരമായ ഓർമ്മകൾ സമ്മാനിക്കാറുണ്ട്. ഞങ്ങൾ വീണ്ടും പഴയ കൂട്ടായ്മ പൊടിതട്ടിയെടുക്കാൻ ഒരു ഗ്രൂപ്പ് മെയിലും കോമണായി എല്ലാവർക്കും ആക്സെസ് ചെയ്യാവുന്ന ബ്ലോഗും സ്റ്റാർട്ട് ചെയ്തതേ ഉള്ളൂ. നാടോടുമ്പോൾ നടുവേ ഓടണമല്ലോ?
എനിക്ക് ഒരു സംശയം. എന്റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല. കാരണം വേറെയാരും ചോദിച്ചുകണ്ടില്ല. എങ്കിലും ചോദിക്കുകയാണ്.
“ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടബോധം. സുധിയപ്പന്‍ മാത്രം നമ്മളില്‍ നിന്നും ഏറെ അകലെ... അതിന് മന:പൂര്‍വ്വമല്ലെങ്കിലും ഞാനും കൂടി കാരണമല്ലേ എന്നൊരു തോന്നല്‍.“
പക്ഷെ ഈ പോസ്റ്റിൽ ഒരിടത്തും സുധിയപ്പൻ എങ്ങിനെ അകന്നു എന്ന് പറഞ്ഞ് കണ്ടില്ല. അടുത്ത പോസ്റ്റ് ആയി പ്രതീക്ഷിക്കാമോ?
പിന്നെ, ബിലാത്തിമാഷ് സൂചിപ്പിച്ച കാര്യം പരിഗണിക്കാട്ടോ... ഒരു സദ്യ ഉണ്ണാല്ലോ എന്ന് കരുതിയാ :)
ഒട്ടും ബോറടിച്ചേയില്ല ശ്രീ.സൌഹൃദത്തിന്റെ വിശാലമായ ആകാശവും,അവിടത്തെ വാല്‍ നക്ഷത്രത്തിളക്കവുമെല്ലാം ഇഷ്ടമായി..
മുന്‍ കമന്റില്‍ പറഞ്ഞ പോലെ സുധിയപ്പന്റെ കാര്യം എനിക്കും മനസ്സിലായില്ല.എന്താണെങ്കിലും ഒരു സൌഹൃദവും മുറിഞ്ഞു പോവാതെ ഹൃദയത്തോട് ചേര്‍ന്നു തന്നെയിരിക്കട്ടെ..
ശ്രീ, ഓര്‍മകളേയും ഓമനിച്ച് സുഹൃത്തുക്കളുടെ കല്ല്യാണങ്ങളില്‍ പങ്കെടുത്തങ്ങനെ നടന്നാല്‍ മതിയൊ ? ഇനിയെന്നാ സ്വന്തം വിവാഹത്തില്‍ പങ്കെടുക്കുകയാവൊ..
പഞ്ഞീം കയറും ഞാന്‍ കട്ടെടുത്തു.
ഇവിടെ എന്റെ ഒപ്പമുള്ളവരുടെ ഇടയില്‍ വിളമ്പാന്‍
:)
സൗഹൃദം എന്നെന്നും അണയാതിരിക്കട്ടെ..
ഏതാണീ ബീ.പീ.സീ.കോളേജു?
പിരവത്തിനടുത്ത് മനീടില്‍ ഞാന്‍ വന്നിട്ടുണ്ട്. നല്ല ഭംഗിയുള്ള നാട്..
വളരെ ഹൃദ്യം, ആര്‍ദ്രമനോഹരം. സുധിയപ്പന്?????
കുറച്ചു നാല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരുമായി ഒത്തുകൂടാന്‍ കിട്ടുന്ന അവസരം അതിന്റെ മാധുര്യം ഒന്നെ വേറെ തന്നെ
ഈ സുധിയപ്പനെന്തു പറ്റി...അതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല!! അതോ ഇതിനു മുന്‍പുള്ള ഏതെങ്കിലും പോസ്റ്റ് ഞാന്‍ മിസ്സായോ...
കൂടിചേരലുകളുടെ മാധുര്യം കൂടും...ഇനിയുമിനിയും...പ്രായമാകുന്തോറും...
ആത്മാര്‍ഥമായ എഴുത്ത്..ശ്രീ...നമ്മുടെ വീട്ടില്‍ എന്നാണു പന്തല്‍ കയറുക???
“അതല്ലെടാ... അന്ധവിശ്വാസമെന്നു പറയാമോ എന്നറിയില്ല, പക്ഷേ ഇനി എങ്ങാനും അത് സത്യമാണെങ്കിലോ? ഒരു ചേതവുമില്ലാത്ത കാര്യമല്ലേ? ഒന്നു ട്രൈ ചെയ്ത് നോക്കുന്നതിലെന്താണ് തെറ്റ്?”
വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇനിയെങ്കിലും ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ എന്ന സലീകുമാര്‍ തമാശ തന്നയാ... അത് തന്നെ കംന്റ്റായി പറയാം എന്ന് മനസ്സില്‍ കരുതിയപ്പോള്‍ അതാ കിടക്കുന്നു അടുത്ത വരിയില്‍ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ? എന്ന വാക്ക്.
ഏതായാലും ശ്രീ നല്ല അനുഭവകുറിപ്പ് തന്നെയാണ്. ശ്രീയുടെ വിവരണത്തിലാണ് ഇതിന്‍റെ രസം കിടക്കുന്നത് . അത്കൊണ്ട് ബോറടിപ്പിക്കുമോ എന്ന ശ്രീയുടെ ആ ഭയം വേണ്ടിയിരുന്നില്ല. നന്നായി തന്നെ എഴുതി ശ്രീ.....
സുധിയപ്പന് എന്താ പറ്റിയെ..??
അവനെ കല്യാണത്തിന് വിളിച്ചില്ലേ..??
പഴയ കോളേജ് ഫ്രഡ്സിനെ വീണ്ടും കണ്ടുമുട്ടുക നല്ല രസകരം തന്നെ..!!
ശ്രീ, എന്താ പറയുക.. വായനയില്‍ എപ്പോളോ ഞാന്‍ എന്‍റെ പഴയ കാലങ്ങളിലെ ഓര്‍മ്മകളിലൂടെ ഒന്ന് യാത്ര ചെയ്തു തിരിച്ചു വന്ന ഒരു സുഖം. കൂട്ടുകാരും അവരെകുറിച്ചുള്ള ഓര്‍മ്മകളും, അതല്ലേ പലപ്പോഴും ഈ ജീവിതത്തിലെ മറക്കാനാവാത്ത അല്ലെങ്കില്‍ മരിക്കാനവാതെ ജീവിക്കാന്‍ മോഹിപ്പിക്കുന്ന ഒന്ന്!
sreekutta,
once again,you have taken us to the golden days of friendship.feels so good,like i had been in the fresh monsoon rain.
വിജയലക്ഷ്മി ...
വളരെ നന്ദി ചേച്ചീ.
ചിതല്‍/chithal...
സത്യമാണ് മാഷേ. ഇതൊരു കഥയല്ല, അലസമായി എഴുതിയതുമാണ്. അതു കൊണ്ടു തന്നെയാണ് വായനക്കാരെ ബോറടിപ്പിച്ചേക്കുമോ എന്ന് ഭയന്നതും. പിന്നെ, സൌഹൃദത്തില്‍ ഏറ്റവും ആവശ്യം ആത്മാര്‍ത്ഥതയല്ലേ? കമന്റിനു നന്ദി. :)
ശ്രീനാഥന്‍ മാഷേ...
അങ്ങനെയുള്ള ഒത്തു ചേരലുകള്‍ ഒരു സുഖം തന്നെയാണ് അല്ലേ മാഷേ.
വായനയ്ക്കും കമന്റിനും നന്ദി.
Manoraj...
ശരിയാണ് മാഷേ. പഴയ കൂട്ടുകാരോടൊത്തുള്ള കൂടിച്ചേരലുകള്‍ എന്നും മധുരമായ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് അവസാനിയ്ക്കാറുള്ളത്.
പിന്നെ, മാഷ് സൂചിപ്പിച്ചതു ശരി തന്നെയാണ്. വായനയുടെ കുഴപ്പമല്ല. സുധിയപ്പന്‍ എങ്ങനെ അകന്നു എന്ന് സൂചിപ്പിച്ചിട്ടില്ല. ചെറീയൊരു സൌന്ദര്യപ്പിണക്കം! അത്രേയുള്ളൂ...
വിശദമായ വായനയ്ക്കും കമന്റിനും നന്ദി.
Rare Rose...
ശരിയാണ്, സുധിയപ്പന്റെ കാര്യം വിശദീകരിച്ചിട്ടില്ല.
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :)
OAB/ഒഎബി മാഷേ...
ഹ ഹ. ഒരുപാട് വൈകിപ്പിയ്ക്കുന്നില്ല മാഷേ :)
കമന്റിനു നന്ദി.
vasanthalathika...
ബിപിസി കോളേജ് പിറവത്തു നിന്ന് ഏകദേശം 5 കി മീ മാത്രം അകലെയാണ്. (ഇടയാര്‍ - കൂത്താട്ടുകുളം റൂട്ടില്‍)
മണീട് എനിയ്ക്കും പരിചയമുള്ള സ്ഥലമാണ്.
വായനയ്ക്കും കമന്റിനും നന്ദി.
പാവത്താൻ ...
വളരെ നന്ദി മാഷേ.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage ...
വളരെ സത്യമാണ് മാഷേ. അത് ഞങ്ങള്‍ ആവോളം ആസ്വദിയ്ക്കാറുമുണ്ട്. നന്ദി.
ചാണ്ടിക്കുഞ്ഞ് ...
മുന്‍ പോസ്റ്റുകളിലോ ഇതേ പോസ്റ്റിലോ അക്കാര്യം സൂചിപ്പിച്ചിട്ടില്ല മാഷേ. (മുന്‍ കമന്റില്‍ പറഞ്ഞിട്ടുണ്ട്)
വായനയ്ക്കും കമന്റിനും നന്ദി ട്ടോ.
ഹംസ ഇക്കാ...
ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിലും വായനാസുഖം തരുന്നുണ്ട് എന്നറിഞ്ഞതിലും സന്തോഷം .
ഹാഷിം...
പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നത് ഒരു സുഖകരമായ അനുഭവം തന്നെയാണ്.
(സുധിയപ്പന്റെ കാര്യം മുന്‍ കമന്റില്‍ സൂചിപ്പിച്ചിട്ടുണ്ട്)
ഒഴാക്കന്‍ മാഷേ...
ശരിയാണ്. കൂട്ടുകാരും അവരെകുറിച്ചുള്ള ഓര്‍മ്മകളും തന്നെയാണ് പലപ്പോഴും നമുക്ക് ഭാവിജീവിതത്തില്‍ ആശ്വാസം തരുന്നത്.
കമന്റിനു നന്ദി.
monsoon dreams ...
പോസ്റ്റ് ഇഷ്ടമായി എന്നറീയുന്നതില്‍ വളരെ സന്തോഷം. കമന്റ് വളരെ സംതൃപ്തി പകരുന്നു, നന്ദി.
post ishtayittaa..
ini 'sree vaal nakshathram' aakunnath eppazhanavoo
പാതിവുപോലെ, ജാഡ ഇല്ലാത്ത എഴുത്ത്!
സുധിയപ്പന്റെ കാര്യം ഞാനും ചോദിക്കണമെന്ന് കരുതിയതായിരുന്നു. കമന്റിലൂടെ അതും മനസ്സിലായി. സുധിയപ്പന് ശ്രീയുടെ അത്രയും സൌന്ദര്യമില്ലാത്തത് കൊണ്ട് പിരിഞ് പോയതാണെന്ന്.
സാരമില്ല ശ്രീ, എന്നെങ്കിലും അദ്ദേഹം ഒരു പ്ലാസ്റ്റിക് സർജറിയൊക്കെ നടത്തി തിരിച്ച് വരും. ശീ വാലുള്ളതും വാലില്ലാത്തതുമായ നക്ഷത്രങളെയൊക്കെ നോക്കി സന്തോഷവാനായിരിക്കുക....:)
ഈ ഓര്‍മകളും ഒത്തുചേരലും എല്ലാം അസ്സലായി ശ്രീ
പിന്നെ പിള്ളേച്ചന്‍ , എനിക്ക് ആദ്യം ഓര്‍മ്മവരുക " പിള്ളേച്ചന്റെ പടയൊരുക്കം ആണ് "
ഓർമ്മകൾ നന്നായി. പഴയ സുഹൃത്തുക്കളെ ഇടയ്ക്ക് ഒന്നിച്ച് കാണുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. കോളേജിൽ നിന്ന് പോരുമ്പൊ ഇടയ്ക്കൊക്കെ ഒത്തു കൂടണംന്ന് ഞങ്ങളും തീരുമാനിച്ചിരുന്നതാണ്. പിന്നീടിത് വരെ അത് നടന്നിട്ടില്ലാന്ന് മാത്രം.
ശ്രീ,
മടക്കയാത്ര ഏപ്പോഴും വേദനയാണെനിക്ക്. കാലം മാഴ്ച്കളഞ്ഞതൊന്നും തിരിച്ച് ലഭിക്കില്ലല്ലോ. പലതും വെട്ടിപിടിക്കുമ്പോൾ, അമുല്യമായ ചിലത് ഇങ്ങനെ നഷ്ടപ്പെടുന്നുവല്ലോ ശ്രീ.
കുട്ടുകാർ അധികമില്ല, അന്നും ഇന്നും. അവർക്കോർമ്മിക്കുവാൻ മാത്രം ഒന്നും ഞാൻ ബാക്കിവെച്ചില്ലല്ലോ അല്ലെ.
ജീവിതം എച്ചുകെട്ടില്ലാതെ വിവരിച്ചതിന് നന്ദി ശ്രീ.
നന്നായിടുണ്ട് ശ്രീ ഈ ഓര്‍മ്മകുറിപ്പ്.
പഴയ കൂട്ടുകാരുമായുള്ള ഒത്തുചേരല്‍ വല്ലാത്തൊരു അനുഭൂതിയാണ്.
ആശംസകള്‍
ബോറടിപ്പിക്കുന്നുണ്ടോ എന്നോ?! ഡേയ്, ബാംഗ്ലൂര്‍ വന്ന് മേഞ്ഞിട്ട് പോവും, പറഞ്ഞേക്കാം.
ബോറടിയല്ല ശ്രീ, അസൂയയും, നഷ്ടബോധവും, നിരാശയും, സന്തോഷവും ഒക്കെ കൂടിക്കലര്‍ന്ന ഒരു വികാരമാണ് നിന്റെ പോസ്റ്റുകള്‍ സമ്മാനിക്കുന്നത്. ഇതിങ്ങനെ മുടക്കമില്ലാതെ അനാദിയോളം നിനക്ക് എഴുതുവാനും ഞങ്ങള്‍ക്ക് വായിക്കുവാനും സാധിക്കട്ടെ എന്നാണ് ആഗ്രഹം..
(എഴുത്തില്‍ നീ ഗംഭീര മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പണ്ടെഴുതിയിരുന്ന ശൈലിയേ അല്ല, കാര്യങ്ങളെ സംഭാഷണങ്ങളാല്‍ കൂടുതല്‍ എഫക്റ്റീവ് ആയും രസകരമായുമൊക്കെ പറഞ്ഞിരിക്കുന്നു. വെരിഗുഡ്. തുടരുക)
" സുധിയപ്പന്‍ മാത്രം നമ്മളില്‍ നിന്നും ഏറെ അകലെ... അതിന് മന:പൂര്‍വ്വമല്ലെങ്കിലും ഞാനും കൂടി കാരണമല്ലേ എന്നൊരു തോന്നല്‍."
എന്തിനാ സുധിയപ്പന്‍പോയത് ശ്രീ ?
ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം.......................................ശ്രീ എന്താ അന്ന് പ്രാര്‍ഥിചതു
ഞാന്‍ വൈകി പോയോ ?
jamal|ജമാൽ ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
പറഞ്ഞതു പോലെ അതിനി എപ്പോഴാണോ ആവോ? :)
ഭായി ...
സുധിയപ്പന്‍ വൈകാതെ തിരികെ വരുമെന്ന് തന്നെയാണ് ഭായീ ഞങ്ങളെല്ലാവരും വിശ്വസിയ്ക്കുന്നതും.
നന്ദീട്ടോ. :)
അഭി ...
വളരെ സന്തോഷം. പിള്ളേച്ചന്റെ പടയൊരുക്കം കണ്ടറിഞ്ഞ് മനസ്സിലാക്കിയിട്ടുള്ളവരാരും അത് മറക്കുമെന്ന് തോന്നുന്നില്ല :)
കുഞ്ഞാമിന...
തീര്‍ച്ചയായും അതൊരു സന്തോഷകരമായ കാര്യം തന്നെ. എപ്പോഴും നടക്കാറില്ലെങ്കിലും.
കമന്റിനു നന്ദി.
നിങ്ങളും എല്ലാവരും ചേര്‍ന്ന് ഒന്നു ശ്രമിച്ചു നോക്കൂ... ആശംസകള്‍!
Sulthan | സുൽത്താൻ ...
ശരിയാണ് സുല്‍ത്താനേ... ചിലത് നമുക്ക് തരുമ്പോള്‍ മറ്റു ചിലത് കാലം തിരിച്ചെടുക്കും. ഒന്നും എക്കാലവും ഒരുപോലിരിയ്ക്കില്ലല്ലോ... മാത്രമല്ല, അത് കൊണ്ടാണ് ഇതെല്ലാം ഇത്ര മധുരിയ്ക്കുന്നതായി തോന്നുന്നതും.
വായനയ്ക്കും കമന്റിനും നന്ദി.
the man to walk with ...
നന്ദി.
ചെറുവാടി...
ശരിയാണ് മാഷേ. വളരെ സന്തോഷം തരുന്ന ഒന്നാണ് അത്തരം കൂടിച്ചേരലുകള്‍.
നന്ദി.
നന്ദേട്ടാ...
വളരെയധികം സന്തോഷം തോന്നുന്നു ഈ കമന്റ് വായിച്ചപ്പോള്‍. എന്നെയും എന്റെ സുഹൃത്തുക്കളെയും പരിചയമില്ലാത്തവര്‍ക്ക് ഇത് വായിച്ചാല്‍ പ്രത്യേകിച്ച് ഒന്നും മനസ്സിലാകണമെന്നില്ല എന്നെനിയ്ക്കറീയാം. പരിചയമുള്ളവര്‍ക്ക് പോലും ബോറടിയ്ക്കാന്‍ സാധ്യത ഏറെയുണ്ട് താനും. എന്നിട്ടും അത് വായിച്ച് ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് വളരെ സന്തോഷകരം തന്നെ.
പിന്നെ, എഴുത്തില്‍ പുരോഗതി ഉണ്ടോ എന്നെനിയ്ക്കറീയില്ല. ഉണ്ടെങ്കില്‍ അത് നിങ്ങളുടെയെല്ലാം നിര്‍ദ്ദേശങ്ങളുടെയും പിന്തുണയുടെയും പ്രതിഫലനം മാത്രമാകണം.
MyDreams...
സുധിയപ്പന്റെ കാര്യം മുന്‍ കമന്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. പിന്നെ, ഞാന്‍ പ്രാര്‍ത്ഥിച്ചത് ഞങ്ങളുടെ സൌഹൃദത്തിനു വേണ്ടി തന്നെ.
കമന്റിനു നന്ദി :)
നന്നായി..വായിച്ചു കഴിഞ്ഞപ്പോൾ നിങ്ങളിലൊരാളായപോലെ..സുഹൃത് ബന്ധങ്ങൾ തന്നെയാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത്...
ശ്രീ എഴുതിയാല്‍ ബോറടിക്കുന്നതെങ്ങനെ..? പിറവം ബി.പി.സി. ഇപ്പോ എനിക്ക് പോലും അറിയാമല്ലോ.
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
ശരിക്കും എന്നെയും കോളേജ് കാലം ഒക്കെ ഓര്‍മിപ്പിച്ചു
ശ്രീ , ആശംസകൾ
"ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം"
"ഹെന്ത്? വാല്‍നക്ഷത്രത്തെ കുറിച്ച് ബ്ലോഗ്ഗോ?" വായിക്കാന്‍ വന്ന ഈ വാല്‍നക്ഷത്രം ശരിക്കും ഞെട്ടിപ്പോയി ട്ടോ ... നല്ല പോസ്റ്റ് .
ശ്രീ,
ഓര്‍മകള്‍ പങ്കു വെച്ചത് വളരെ നന്നായി... താങ്കളുടെ ബ്ലോഗ് വായികുമ്പോള്‍ എന്റെ മനസ്സ് പലപ്പോഴും കുറേ വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിക്കാറുണ്ട്... ഒരമകള്‍ക്കെന്ത് സുഗന്തം..
താങ്കളുടെ സന്തോഷത്തില്‍ ഞാനും പങ്കെടുക്കുന്നു...
""ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ.." എത്ര സത്യമായ വരികള്‍ .....................................................എപ്പോഴും ഈ സൌഹൃദം നഷ്ടമാവാതിരിക്കട്ടെ ............ആശംസകള്‍
"ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ..."
തീര്‍ച്ചയായും ബോറടിച്ചില്ല. മിതമായ വര്‍ണനകളോട് കൂടിയ അവതരണം ഇഷ്ടപ്പെട്ടു. പിന്നെ ഒരു നവോദയന്‍ ബിമ്പുച്ചേട്ടനോട് എന്‍റെ വക അന്വേഷണം പറയണം. ഞാനും നവോദയനാണ്
ശ്രീ .. സത്യം പറഞ്ഞാല്‍ താങ്കളുടെ ബ്ലോഗു വായിക്കാന്‍ തുടങ്ങുമ്പോള്‍ തോന്നും ഹോ .. ഇതൊത്തിരിയുണല്ലോന്ന് ... പക്ഷെ വായിച്ചുതുടങ്ങിയാല്‍ ശ്രീയുടെ വിവരണത്തില്‍ മുഴുകി ഒറ്റയിരിപ്പിനുതന്നെയങ്ങു വായിച്ചുപോകും ... തീര്‍ച്ചയായിട്ടും ബോറടിപ്പിച്ചില്ല .. ആശംസകള്‍
Siddhy...
അങ്ങനെ ഒരു തോന്നലുണ്ടാകുന്നുവെങ്കില്‍ വളരെ സന്തോഷം മാഷേ.
കമന്റിനു നന്ദി.
കുമാരേട്ടാ...
മുഷിപ്പിച്ചില്ല എന്നറിയുന്നത് സന്തോഷം തന്നെ. കമന്റിനു നന്ദി.
കണ്ണനുണ്ണി ...
കോളേജ് ലൈഫ് ഓര്‍മ്മിപ്പിയ്ക്കാന്‍ സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി.
ദീപു...
നന്ദി മാഷേ.
വാല്‍നക്ഷത്രം ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
സുധീര്‍ കെ എസ് ...
ശരിയാണ്. ഓര്‍മ്മകളുടെ സുഗന്ധം എന്നും നില നില്‍ക്കട്ടെ എന്ന് തന്നെ ഞങ്ങളും പ്രാര്‍ത്ഥിയ്ക്കുന്നു.
poor-me/പാവം-ഞാന്‍...
നന്ദി മാഷേ.
തൂലിക...
വരികള്‍ ഇഷ്ടമായെന്നറിഞ്ഞതിലും സന്തോഷം.
കണ്ണൂരാന്‍ / Kannooraan...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
Pravi...
സ്വാഗതം. നവോദയാക്കാരന്റെ ആശംസകള്‍ ബിമ്പുവിനെ തീര്‍ച്ചയായും അറിയിയ്ക്കാം.
വായനയ്ക്കും കമന്റിനും നന്ദി.
മരഞ്ചാടി ...
വലുപ്പം കൂടി എന്നറിയാമായിരുന്നു. എങ്കിലും ബോറടിച്ചില്ല എന്നറീയുന്നത് സന്തോഷം തന്നെ. ഈ അമ്പതാം കമന്റിനു നന്ദി.
ഒരു വാല്‍നക്ഷത്രം ഇഷ്ടായി.
മരഞ്ചാടിയുടെ കമ്മെന്റിനു ഡിറ്റോ എടുന്നൂ...
ശ്രീയുടെ ലളിതമായ എഴുത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ. എന്നും "എടാ പോടാ" എന്നു മനസ്സു തുറന്നു വിളിക്കാന്‍ എന്റെ പഴയ കൂട്ടുകാര്‍ മാത്രം...
"ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ.."
ഏറെ ഇഷ്ടപ്പെട്ടു. മാഞ്ഞുപോയ കാലമോര്‍ത്ത് മനസ്സിലൊരു ചെറുവിങ്ങല്‍ ...
ബോറടിച്ചില്ല ശ്രീ. നല്ല സൌഹൃദങ്ങളെക്കുറിച്ചു വായിക്കുന്നതു സന്തോഷകരം തന്നെ എപ്പോഴും.
ശ്രീ,
വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.. ക്ലാസ്സ്മേറ്റ് സിനിമ കണ്ട പ്രതീതി... നന്നായിരിക്കുന്നു.
ശ്രീ....
വളരെ സന്തോഷം നൽകുന്ന പോസ്റ്റ്..
പഴയ കാര്യങ്ങളൊക്കെ വീണ്ടും ഓർത്തു..
ഒരിക്കലും തിരിച്ചു കിട്ടാത്ത കോളേജ് ജീവിതം..
“ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ...”
എന്ന ഗാനം കേൽക്കുമ്പോൽ കിട്ടുന്ന ഒരു ഗൃഹാതുരത്വം തോന്നുന്നു....
ആശംസകൾ........
ഗൃഹാതുരമായ നല്ല വായന സമ്മാനിച്ചതിനു നന്ദി ശ്രീ!
പഴയ വീഞ്ഞും പഴയ കൂട്ടുകാരും...!
valare manoharam..
pazhaya kalam othiri miss cheyyunnu ee post vayichu kazhinjappol...
ഇച്ചിരി നീണ്ടാലും ബോറടിപ്പിച്ചില്ല ..മനോഹരമായി പറഞ്ഞു
ശ്രീയുടെ എഴുത്തിനു മനസ്സില്‍ തൊടുന്ന ഒരു ആര്‍ദ്രത ഉണ്ട് .
ജോലി തിരക്ക് കാരണം കുറെ നാളായി പോസ്റ്റ് ഒക്കെ വായിച്ചിട്ട് . എഴുത്തും നടക്കുന്നില്ല .
ബൂലോകത്തേക്ക് എത്തുമ്പോള്‍ ആദ്യം വായിച്ച ബ്ലോഗുകളില്‍ ഒന്നാണ് ശ്രീയുടേത്. ഇനി സ്ഥിരമായി എത്തിയേക്കാം. വന്ന വഴി മറക്കില്ല .
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! ...
വാല്‍നക്ഷത്രത്തെ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. :)
വഷളന്‍ | Vashalan...
ശരിയാണ് മാഷേ. എന്തും തുറന്നു പറയാനും ലാഭേച്ഛയില്ലാതെ സ്നേഹിയ്ക്കാനും എന്നും പഴയ സുഹൃത്തുക്കള്‍ മാത്രം. വരികള്‍ ഇഷ്ടമായി എന്നറീഞ്ഞതിലും സന്തോഷം.
Mukil...
വളരെ നന്ദി, ചേച്ചീ.
സുമേഷ് ...
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. കമന്റിനു നന്ദി.
ശ്രീച്ചേട്ടാ...
:)
Dileep Thrikkariyoor...
പഴയ കോളേജ് ലൈഫ് ഓര്‍മ്മിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.
കമന്റിനു നന്ദി. :)
jayanEvoor...
നന്ദി മാഷെ. പഴയ സൌഹൃദങ്ങള്‍ക്ക് എന്നും മാധുര്യം കൂടും അല്ലേ?
നന്ദി.
Diya...
വളരെ നന്ദി ചേച്ചീ. കലാലയ ജീവിതം എന്നും എല്ലാവര്‍ക്കും സുഖകരമായ ഓര്‍മ്മകളാണ് തരാറുള്ളത് അല്ലേ?
ഉമേഷ് പിലിക്കൊട് ...
നന്ദി.
എറക്കാടൻ...
വളരെ നന്ദി.
ഒറ്റയാന്‍ ...
ഇടയ്ക്ക് ഇവിടെ വരുന്നതിനും വായിയ്ക്കുന്നതിനും വളരെ നന്ദി.
കാലത്തിന്റെ താഴ്വാരങ്ങളിൽ വഴിപിരിഞ്ഞുപോയ സൌഹൃദങ്ങളുടെ കൂടിച്ചേരലുകൾ എത്ര സന്തോഷകരമാണ്. നൈർമ്മല്യമുള്ള വാക്കുകളോടെ ശ്രീയുടെ പതിവു ശൈലിയിൽ ഹൃദ്യമായി എഴുതി...
ആശംസകൾ!
ശ്രീ , വേറിട്ട ഒന്ന് ആണ് ഇത് .വായിച്ചപോള്‍ തോന്നിയതും ഇത് തന്നെ .ഒരു മറയും ഇല്ലാതെ അതുപോലെ തന്നെഞാന്‍ പകര്‍ത്തുന്നു .''.ഇത്രയും വിശദമായി .എല്ലാവരെയും പഠിച്ചു എഴുതുവാനും ഒരു നല്ല സ്നേഹിതനേ കഴിയു. .. വാല്‍നക്ഷത്രംഅതിന്റെ തിളക്കുമായി ആകാശത്ത് നില്‍ക്കുമ്പോള്‍ .ശ്രീ മനസിന്‍റെ തിളക്കവുമായി ,ഭൂമിയില്‍ ജീവിക്കുന്നു'' ...ഇനിയും ഇതുപോലെ ഒരുപാടു എഴുതുവാനുംകഴിയട്ടെ ..
ഒരു ബോറടിയുമില്ല ശ്രീ. കൂട്ടുകാരുമായുള്ള ഒത്തു ചേരല്‍ നന്നായി.പഴയ കാര്യങ്ങളൊക്കെ വീണ്ടും ഓർത്തു. എന്തിനാ സുധിയപ്പന്‍പോയത് ശ്രീ ?
കൂട്ടുകാരും അവരെകുറിച്ചുള്ള ഓര്‍മ്മകളും ഇനിയും പങ്കുവെക്കണം.ആശംസകള്‍.
nerathe vaichu, malayalam ezhuthan pattunnilla. athaanu commemt idaathirunnath. onnu randu mailum ayachirunnu.
post nalla ishtamai. ennatheyum pole aahladichu.
abhinandanangal, sree.
ശ്രീ...ഓര്‍മകള്‍ എഴുതാന്‍ ശ്രീയെ കഴിഞ്ഞിട്ടേ ആളുള്ളൂ എന്നായിത്തുടങ്ങുന്നു.. ഒട്ടും അധികമാവാതെ ഒതുക്കി, എന്നാല്‍ മനസില്‍ത്തട്ടും വിധമുള്ള എഴുത്തുരീതി എനിക്ക് വളരെ ഇഷ്ടമാണ്..
ആശംസകള്‍..
സുധിയപ്പനെ തിരിച്ചു കിട്ടിയോ?
ഓര്‍മ്മകള്‍ ശ്രീ എഴുതുമ്പോള്‍ അതിനൊരു പ്രത്യേക ചന്തമാണ്.വളരെ നാളിനു ശേഷം കുറേ കൂട്ടുകാരെ മനസ്സു കൊണ്ടെങ്കിലും ഞാനും ഓര്‍ത്തു, നന്ദി
അല്പം ദീര്‍ഘമായ പോസ്റ്റ്. പക്ഷെ വായിച്ചു തുടങ്ങിയപ്പോ മുഷിപ്പ് തോന്നിയില്ല ശ്രീ. ആത്മാര്‍ഥമായ അനുഭവക്കുറിപ്പ്. അതാവാം ഈ എഴുത്തിന്റെ മേന്മ.
ഇവിടെ ആദ്യമായാണ്.. ഈ പോസ്റ്റ് വായിച്ചപ്പോള്‍ പറയാതിരിക്കാനാവുന്നില്ല.. +2 വിനു പഠിക്കുമ്പോള്‍ 'പാവം പാവം രാജകുമാരനില്‍' നിന്നും പ്രചോദനം കൊണ്ട് ഞങ്ങള്‍ കുറച്ചു കൂടുകാര്‍ കൂടി ഒരു സ്നേഹിതയെ വട്ടു കളിപ്പിച്ചു.. നേതാവ് ഞാന്‍ തന്നെ യായിരുന്നു. വിവരം മനസ്സിലാക്കിയ അവള്‍ പിണങ്ങി. വര്‍ഷാവസാനം ഞങ്ങളുടെ അധ്യാപകര്‍ അടക്കം ശ്രമിച്ചു ഞങ്ങളെ തമ്മില്‍ രമ്യതയില്‍ ആക്കാന്‍. കരഞ്ഞു കരഞ്ഞു മാപ്പ് ചോദിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ തൃശൂര്‍ റൌണ്ടില്‍ വച്ച് അവള്‍ ഓടി വന്നു കെട്ടിപിടിച് വിശേഷങ്ങളൊക്കെ പറഞ്ഞപ്പോള്‍ അന്ന് ഞാന്‍ സന്തോഷിച്ചതെത്രയെന്നു ഒരു പക്ഷെ ഈ പോസ്റ്റ് ഇട്ടയള്‍ക്ക് മനസ്സിലാവും.
നൊസ്റ്റാള്‍ജിക്ക് .... ശ്രീയുടെ കഥകളെല്ലാം മനസ്സില്‍ തട്ടുന്നവയാണ്.
കഥയില്‍ ചോദ്യമില്ല ... എങ്കിലും ... ചുമ്മാ ഒന്നു ചൊറിയാന്‍ ഒരു ഓഫ്: "ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ" എന്ന ചോദ്യം പണ്ട് സുധി പറഞ്ഞ ഡയലോഗാണോ? അതോ ശ്രീ കൈയില്‍ നിന്നിട്ടതൊ? പത്തു വര്‍ഷം മുന്‍പു സലിംകുമാര്‍ സിനിമയില്‍ വന്നിട്ടില്ല എന്നാണെന്റെ വിശ്വാസം.
ഒട്ടും മുഷിയാതെ വായിച്ചുവെന്നു മാത്രമല്ല എഴുത്തിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്തു. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
പതിവുപോലെ സൌമ്യമായ അവതരണം കൊണ്ട് പഴയ ചങ്ങാതിമാരെ എല്ലാം ഒരിടത്ത്തെത്തിച്ചത് നേരിട്ട് അനുഭവിച്ചത് പോലെ....
അല്ലെങ്കിലും ചില സൌന്ദര്യപ്പിണക്കങ്ങള്‍ ചിലപ്പോഴൊക്കെ ചില വേദനകള്‍ സമ്മാനിക്കാറുണ്ട്
വായന ഒരു കല്യാണ വീട്ടില്‍ ഒത്തുകൂടുന്ന സൗഹൃദം അനുഭവിച്ചപ്പോള്‍ തീരെ ബോറായില്ല.
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നറിയാന്‍ കേറിയതാ .വയറു നിറഞ്ഞു. :)
I pray for him who fixed a scroll button b'ween the left and right clickies.
He only saved me to reach the bottom faster.
:)
Dear Sree,
When most of them say,it is not boring,Dont believe them.
They dont want to correct you.
I wish you will take my comment possitively and will try to crop your posts next time.
I like your attitudes,theme you select;but the way you say that should change.
I wish,I didnt hurt you.
:)
അലി ഭായ്...
വളരെ ശരിയാണ്. കാലപ്രവാഹത്തിനിടയില്‍ വഴിപിരിഞ്ഞു പോയ എല്ലാ സൌഹൃദങ്ങളുടെയും കൂടിച്ചേരലുകൾ എന്നും സന്തോഷപ്രദം തന്നെയാണ്.
siya ...
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
അമ്പിളി...
സുധിയപ്പനെ പറ്റി ആദ്യ കമന്റുകള്‍ക്കുള്ള മറുപടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബോറടിയ്ക്കാതെ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
Echmu ചേച്ചീ...
പോസ്റ്റ് ഇഷ്ടമായെന്നറീഞ്ഞതില്‍ വളരെ സന്തോഷം ചേച്ചീ... മെയില്‍ കിട്ടിയിരുന്നു :)
മൈലാഞ്ചി ചേച്ചീ...
നീളം അല്‍പം കൂടി എന്നറിയാം. എങ്കിലും അത് ബോറടിയ്ക്കാതെ വായിച്ചു എന്നറിയുന്നത് സന്തോഷകരം തന്നെ.
സുധിയപ്പനെ എത്രയും വേഗം തിരികെ കൊണ്ടു വരാന്‍ ശ്രമിയ്ക്കുകയാണ്. നന്ദി :)
അരുണ്‍ കായംകുളം ...
പഴയ കൂട്ടുകാരെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റ് സഹായകമായി എന്നറിഞ്ഞതില്‍ സന്തോഷം.
Akbar ഇക്കാ...
വളരെ നന്ദി.
sindhu kodakara...
സ്വാഗതം. തീര്‍ച്ചയായും അത്തരം സുഹൃത്തുക്കളെ തിരികെ കിട്ടുക എന്നത് വളരെയധികം സന്തോഷം തരുന്ന അനുഭവമാണ്. ഞങ്ങളും ഞങ്ങളുടെ സുധിയപ്പനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ദീപക് അണ്ണാ...
വണ്‍ മാന്‍ ഷോ എന്ന ആ ചിത്രത്തിലെ സലീം കുമാറിന്റെ ആ ഡയലോഗ് ഞങ്ങള്‍ക്കിടയില്‍ അന്ന് വളരെ പോപ്പുലര്‍ ആയിരുന്നു. ചിത്രം അന്ന് ഇറങ്ങിയിട്ടുണ്ട്. (അന്ന് അവനങ്ങനെ തന്നെ ആണോ പറഞ്ഞതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല എന്നതും സത്യമാണ് ട്ടോ. എന്നാലും ഇടയ്ക്ക് ഉപയോഗിയ്ക്കാറുള്ളതു കൊണ്ട് ആ സന്ദര്‍ഭത്തില്‍ പ്രയോഗിച്ചു എന്നേയുള്ളൂ) നന്ദി. :)
Abdulkader kodungallur...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
പട്ടേപ്പാടം റാംജി ...
ആ സൌഹൃദം പങ്കു വയ്ക്കുക എന്നതേ പോസ്റ്റു കൊണ്ട് ഉദ്ദേശ്ശിച്ചുമുള്ളൂ. എങ്കിലും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
ജീവി കരിവെള്ളൂര്‍ ...
വയറു നിറഞ്ഞു എന്നറിഞ്ഞ് എന്റെ മനസ്സും നിറഞ്ഞു. നന്ദി മാഷേ.
Yogi...
സ്വാഗതം മാഷേ. വിമര്‍ശനങ്ങള്‍ക്കും സ്വാഗതം. ഇനി ശ്രദ്ധിയ്ക്കാം. എങ്കിലും ഈ പോസ്റ്റ് വലുപ്പം കൂടിയാലും എന്റെ സംതൃപ്തിയ്ക്ക് എഴുതി എന്നേയുള്ളൂ. അത് വായനക്കാരെ ബോറടിപ്പിയ്ക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എങ്കിലും ഭൂരിഭാഗം പേരെയും നിരാശരാക്കിയില്ല എന്നത് സന്തോഷകരം തന്നെ.
ശ്രീ ഭായ്, ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം .. ഇഷ്ടമായ്....
ഒരു ജന്മത്തിൽ നാം അടുത്തറിഞ്ഞു പെരുമാറുന്നത് വെറും 50 പേരിൽ താഴെ ആളുകളോട് മാത്രം. ഒരാൾക്ക് ലോകത്ത് ഒരു ജന്മം മുഴുവൻ ജീവിച്ചുതീർക്കാൻ 100 വാക്കുകൾ ധാരാളം.
ഒരാൾ ഒരു ജന്മത്തിൽ ഇത്തിരി ഇട്ടാവട്ടത്തു മാത്രം ഒതുങ്ങുന്നു.
അതിനിടയിൽ കിട്ടുന്ന നല്ല സൌഹൃദങ്ങളെ ജീവിതത്തിലുടനീളം കൊണ്ടു നടക്കുക എന്നാൽ വല്ലാത്ത ഒരു സുഖമാണ്.
എത്ര വളരട്ടെ, എത്ര നരയ്ക്കട്ടെ, എത്ര അകലട്ടെ, എത്ര തിരിക്കാകട്ടെ, നാം അതിനെ കൂടെ കൂട്ടണം.
രണ്ടുപേർ കൂടുമ്പോൾ മൂന്നാമതൊരുവന്റെ കുറ്റവും മൂന്നുപേർ ചേരുമ്പോൾ തമ്മിൽ കലാപവുമുണ്ടാകുമെന്ന് സാർത്ര് നിരീക്ഷിച്ചിട്ടുണ്ട്. ന്നമ്മുടെ കാലത്തിൽ അതെത്രയോ ശരിയാണ്.
കൂടിയല്ല ജനിക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന്നു നാംവൃഥാ.
എന്ന് പൂന്താനം പാടിയ പോലെ
എല്ലാവരും സ്നേഹത്തിന്റെ വാകുകൾ മാത്രം ഉരുവിടുന്ന കാലം വരട്ടെ.
അല്ലാ ഈ സുധിയപ്പനെന്താണു സംഭവിച്ചതെന്ന് വ്യക്തമായില്ല.
ഒരുപാട് നാളായല്ലോ മാഷേ ഒരു വിസിറ്റ് നടത്തിയിട്ട്
സുഹൃത്സംഗമം..അതൊരു വേറെ ലോകമാണ്..അങ്ങനെയൊന്ന് കാണിച്ച് തന്നതിൽ നന്ദി..പോസ്റ്റ് നന്നായിട്ടുണ്ട്.
ellavarkkum undaavum ingane orupidi nalla ormmakal...
pakshe athithra nannaayi ezhuthaan kazhiyunnathu valare kurachuperkk mathram...
:)
:)
ee orammakal othiri aswadhichu....... nalla ormakal ennum mayathe nilanilkkatte............
വാൽനക്ഷത്രത്തിന്റെയല്ല, ശുക്രനക്ഷത്രത്തിന്റെ തിളക്കമുള്ള ഈ സൌഹ്ര്‌ദകൂട്ടായ്മയ്ക്ക് ഭാവുകങ്ങൾ.
നന്നായെഴുതി.
ഈ നല്ലസൗഹൃദത്തിനു നല്ല ആശംസകള്‍.........ഇത്തവണ നാട്ടില്പോയപ്പോള്‍ ഞാനും നക്ഷ്ത്രമെണ്ണി...........:)
Mahesh Cheruthana/മഹി ...
വളരെ നന്ദി ഭായ്
എന്‍.ബി.സുരേഷ് ...
വളരെ സത്യം തന്നെ മാഷേ...
'എത്ര വളരട്ടെ, എത്ര നരയ്ക്കട്ടെ, എത്ര അകലട്ടെ, എത്ര തിരിക്കാകട്ടെ, നാം നമ്മുടെ നല്ല സൌഹൃദങ്ങളെ എന്നും കൂടെ കൂട്ടണം.' ഇതു തന്നെയാണ് എന്റെയും ആഗ്രഹം.
സുധിയപ്പന്റെ കാര്യം പോസ്റ്റില്‍ മനപൂര്‍വ്വം വിശദീകരിയ്ക്കാതിരുന്നതാണ്.
തിരുവല്ലഭൻ ...
വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.
ദീപക് ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
Shades...
വളരെ സന്തോഷം. വീണ്ടും വന്നതില്‍ സന്തോഷം :)
jayarajmurukkumpuzha ...
വളരെ നന്ദി മാഷേ.
പള്ളിക്കരയില്‍ ...
നന്ദി മാഷേ.
പ്രയാണ്‍ ചേച്ചീ...
നാട്ടില്‍ വന്നത് നക്ഷത്രമെണ്ണാനായിരുന്നല്ലേ? :)
കമന്റിനു നന്ദി.
പിന്നെ, സുധിയപ്പനെ അന്വേഷിച്ചവരോടെല്ലാവര്‍ക്കും ഒരു അറിയിപ്പു കൂടി - പ്രശ്നങ്ങള്‍ എല്ലാം ശരിയായി വരുന്നു. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി :)
ശോബിന്‍ ചേട്ടാ... വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കും ഫീല്‍ ആയി!
കോളേജ് ദിനങ്ങള്‍, സുഹൃത്തുക്കള്‍, എല്ലാം... :(
സുധി ചേട്ടനെ ശരിക്കും മിസ്സ് ചെയ്തു - കണ്ണടച്ചുള്ള ചിരിയും ... വെള്ളിയടിച്ച ശബ്ദോം - Gang complete ആവുന്നില്ല പുള്ളി ഇല്ലാതെ!
ഓര്‍മ്മകള്‍.
അത് ഓര്‍ത്തെടുത്ത് അടുക്കിവക്കുക അത്ര എളുപ്പമല്ല .
നന്നായിരിക്കുന്നു ശ്രീ..!!
“ഒന്നുമില്ലെടാ... ഞാന്‍ ആലോചിയ്ക്കുകയായിരുന്നു... ഒരു പത്തു വര്‍ഷങ്ങള്‍ക്ക് പുറകിലുള്ള നമ്മുടെ ചില നാളുകള്‍...
“ യൂ സെഡ് ഇറ്റ്! ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ?
ഈ രണ്ട് കാര്യങ്ങള്‍ എനിക്ക് അങ്ങോട്ട് ചേരുന്നതായി തോന്നിയില്ല. എന്‍റെ അറിവ് ശരിയാണെങ്കില്‍ രണ്ടാമത്തെ ആ ഡയലോഗിന് ഏതായാലും പത്തു വര്‍ഷത്തെ പ്രായമില്ല.
ബാക്കിയെല്ലാം ഒരുപാട് ഇഷ്ട്ടമായി. ഫ്ലാഷ്ബാക്കില്‍ ഞാന്‍ വേറെ എന്തൊക്കെയോ ആണു പ്രതീക്ഷിച്ചത്.
sree
good recollections,
oru marriage house kandathupole
thonni
അനുഭവകഥ ഏറെ പിടിച്ചു.
ഇനിയും വളരെയധികം സ്റ്റോക്ക് കാണുമല്ലോ.
പ്രതീക്ഷയോടെ..
..
എന്തെ എന്റെ ഡാഷ്ബോര്‍ഡില്‍ അപ്ഡേറ്റ് ആവാത്തെ എന്നറിയില്ല.
എല്ലാര്‍ക്കും കാണും ഈ ഓര്‍മ്മകള്‍. :)
ആശംസകള്‍.
പിന്നേ ഒരു സ്വകാര്യം, ഇഞ്ചാതി ഒരു പിള്ളേച്ചന്‍ എനിക്കുമുണ്ട് കൂട്ടായിട്ട്. ഇരട്ടപ്പേരും പിള്ളേച്ചന്‍ എന്ന്‍ തന്നെ, അതാണ് രസകരം, ഹിഹിഹി
..
അതേ... ഞാന്‍ വളരെ യാദൃശ്ചികമായി ഒരു വാല്‍നക്ഷത്രം കണ്ടു...!!!
അതിശയിച്ചു പോയി.. ഒറ്റക്കു നടന്നു വരികയായിരുന്നു ഒരു 12 മണി കഴിഞ്ഞിട്ടുണ്ടാകും..
പെട്ടെന്നു ഒരു പ്രകാശം.. ഒന്നും പിടി കിട്ടിയില്ല.. വാല്‍നക്ഷത്രം അതൊക്കെ കേട്ടറിവു മാത്രമേ ഉള്ളൂ..
കണ്ടപ്പോള്‍ ഒരു അതിശയം!!
വാല്‍നക്ഷത്രം ആണ് ഇതു വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്...
നല്ല എഴുത്ത്!!
ശ്രീ..എല്ലാവരും പറഞ്ഞതു പോലെ ഒട്ടും ബോറഡിച്ചില്ല. പഴയ കൂട്ടുകാരെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെതന്നെയാണ്. ധാരാളം നല്ല നല്ല കൂട്ടുകാരാല്‍ അനുഗ്രഹീതയാണ് ഞാന്‍. അതുകൊണ്ടു തന്നെ എനിക്ക് ഈ പോസ്റ്റ് വളരെയിഷ്ടപ്പെട്ടു.
പഴയ സുഹൃത്തുക്കളെ വീണ്ടും കാണുമ്പോള്‍ ഉള്ള സന്തോഷം അത് അനുഭവിച്ചാലേ മനസിലാകു അല്ലെ. വാല്നക്ഷത്രത്തെ എനിക്കും കാണണം . ഒരുപാട് പ്രാര്തിക്കാനുന്ദ്.
പോസ്റ്റ് നന്നായിട്ടുണ്ട് :-)
Subin Paul...
വളരെ സന്തോഷം. സുധിയപ്പന്റെ കാര്യവും ശരിയാക്കികൊണ്ടിരിയ്ക്കുന്നു.
A.FAISAL...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ആളവന്‍താന്‍ ...
സ്വാഗതം.
പതിനൊന്നു വര്‍ഷം മുന്‍പാണ് ഞങ്ങളുടെ സൌഹൃദം ആരംഭിച്ചതെങ്കിലും ഈ സംഭവം നടക്കുന്നത് ബിരുദപഠനകാലയളവായ 3 വര്‍ഷങ്ങള്‍ക്കുള്ളിലാണ്. മുന്‍പൊരു കമന്റില്‍ സൂചിപ്പിച്ചതു പോലെ വണ്‍ മാന്‍ ഷോ യിലെ ആ ഫേമസ് ഡയലോഗ് ഹിറ്റായി നില്‍ക്കുന്ന സമയം കൂടിയായിരുന്നു ആ കാലം. (അതും കഴിഞ്ഞ് ഒന്നൊന്നര വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ബിപിസിയോട് വിട പറയുന്നതെന്ന് ഓര്‍ക്കണം). വായനയ്ക്കും കമന്റിനും നന്ദി.
കുസുമം ആര്‍ പുന്നപ്ര ...
സ്വാഗതം ചേച്ചീ, വായനയ്ക്കും കമന്റിനും നന്ദി.
Kalavallabhan ...
വളരെ സന്തോഷം മാഷേ.
രവി...
സ്വാഗതം, അതു കൊള്ളാമല്ലോ. ഒരേ പോലെ സ്വഭാവമുള്ള ഒരേ കളിപ്പേരുള്ള രണ്ടു പേര്‍ അല്ലേ? :)
വായനയ്ക്കും കമന്റിനും നന്ദി.
Kiran / കിരണ്‍ ...
സ്വാഗതം. വാല്‍ നക്ഷത്രത്തെ പ്രതീക്ഷിച്ച് ഇവിടെ വന്നിട്ട് നിരാശനായില്ലല്ലോ അല്ലേ?
വായനയ്ക്കും കമന്റിനും നന്ദി.
Vayady...
വളരെ ശരിയാണ്. നല്ല സുഹൃദ് ബന്ധങ്ങളുള്ളവര്‍ക്ക് അത് മനസ്സിലാക്കാനാകും.
നന്ദി.
Mayilpeeli...
സ്വാഗതം. വൈകാതെ ഒരു വാല്‍നക്ഷത്രത്തെ കാണാനിട വരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു :)
വായനയ്ക്കും കമന്റിനും നന്ദി.
Jenshia ...
നന്ദി.
സ്മരണകൾ ഹൃദ്യമായി....നന്ദി...ആശംസകൾ...
ഓര്‍മകള്‍ക്കെന്തു സുഗന്ധം അല്ലെ അനിയാ?
ഓര്‍മ്മകള്‍
വരക്കപ്പെടാത ചിത്രങ്ങള്‍!
(ഞാന്‍ നൂറാമന്‍)
ശ്രീ,ഞാനിവിടെ ആദ്യമായാണ്.നല്ല ലളിതസുന്ദരമായ ആഖ്യാനശൈലി.സൌഹൃദങ്ങള് നമ്മുടെ
ജീവിതം തന്നെയാവുന്ന കാലമാണ് കോളേജ് കാലം,ആ സൌഹൃദങ്ങളുടെ ഓര്മ്മകള്ക്ക് അതുകൊണ്ട് തന്നെ ഒരു പ്രത്യേക സുഗന്ധമാണ്.ആ കാലത്തേക്ക് കൊണ്ടുപോയതിനു നന്ദി !
നീര്‍മിഴിപ്പൂക്കള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ബ്ലോഗ് ആണ്, കുറച്ചു കാലമായി ഞാന്‍ മുടങ്ങാതെ വായിക്കാറുണ്ട്, എല്ലാ മാസവും പകുതിയോടെ പുതിയ പോസ്റ്റുകള്‍ എത്തിയോ എന്നും നോക്കാറുണ്ട്. ഇതിലെ ലളിത സുന്ദരമായ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ പോസ്റ്റും വായിച്ചു തീരുമ്പോള്‍ കമന്റണം കമന്റണം എന്ന് വിചാരിക്കും അപ്പോഴൊക്കെ തോന്നും എനിക്കും ഒരു ബ്ലോഗ്ഗര്‍ ആകണം എന്നിട്ട് കമന്റാം എന്ന്‍ അതാണ് കമന്റാന്‍ ഇത്ര വൈകിയത്, ക്ഷമിക്കുക. (ഞാന്‍ ബ്ലോഗ് തുടങ്ങാനുള്ള ഒരു പ്രചോദനം താങ്കളും ആണെന്ന് അറിയിക്കട്ടെ.- ഇതുപോലെ സുന്ദരമായി എഴുതാനുള്ള കഴിവില്ലാത്തതിനാല്‍ ഞാന്‍ എന്റെ ബ്ലോഗ് ഒരു ഫോട്ടോ ബ്ലോഗ് ആക്കി മാറ്റി)
ഇനിയും ഇതുവരെയുള്ളപോലെ നല്ല പോസ്റ്റുകള്‍ പോസ്റ്റാന്‍ എന്റെ എല്ലാവിധ ആശംസകളും...
(ശ്രീച്ചേട്ടന് എന്നെ മനസ്സിലായോ? ഒരു ക്ലൂ തരാം 'നമ്മള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്')
Sree, it's a really nostalgic post. I too was wondering what happened to your friend Sudhiyappan, until I read the comments here. Nice one.
ശ്രീ...നല്ല അവതരണം.മനസ്സില്‍ പഴയ കാല ഓര്‍മ്മകള്‍ ഓടിയെത്തി...
നന്ദി
Post a Comment