Monday, November 2, 2009

ഒരു മലയാറ്റൂര്‍ മലകയറ്റം

ഞങ്ങളുടെ അയല്‍ക്കാരനായ ജിബീഷ് ചേട്ടനെ കുറിച്ച് ഇതിനു മുന്‍‌പും ഒന്നു രണ്ടു പോസ്റ്റുകളില്‍‌ ഞാന്‍ പരാമര്‍‌ശിച്ചിട്ടുള്ളതാണ്. എന്റെയും ചേട്ടന്റെയും വളരെ അടുത്ത സുഹൃത്താണ് കക്ഷി. ചേട്ടനും ജിബീഷ് ചേട്ടനും ചേര്‍ന്ന് നടത്തിയിരുന്ന ഹരിശ്രീ ട്യുഷന്‍ സെന്റര്‍‌ ഒരു കാലത്ത് (മൂന്നു വര്‍‌ഷം മുന്‍‌പ് വരെ) ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ SSLC വിജയ ശതമാനത്തില്‍‌ ഒരു നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

നാലഞ്ചു വര്‍ഷം മുന്‍പുള്ള ഒരു മലയാറ്റൂര്‍ പള്ളി പെരുന്നാള്‍ കാലം. ജിബീഷ് ചേട്ടന്‍ രണ്ടു മൂന്നു തവണ സുഹൃത്തുക്കളുടെ കൂടെ മലയാറ്റൂര്‍ മല കയറിയിട്ടുണ്ട്. ആ വര്‍ഷവും ആശാന് പെരുന്നാളിന് പോകണം എന്ന് പ്ലാനുണ്ടായിരുന്നു. ആദ്യം ഞാനും ചേട്ടനും ജിബീഷേട്ടനും കൂടി പോകാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം പോകാന്‍ നിശ്ചയിച്ച ദിവസം എനിയ്ക്കും ചേട്ടനും എന്തോ അസൌകര്യം കാരണം പ്ലാന്‍ മാറ്റേണ്ടി വന്നു. എന്നാല്‍ ജിബീഷ് ചേട്ടന് അന്ന് എങ്ങനെയെങ്കിലും പോയേ തീരൂ, ആരും കൂട്ടിനില്ലാതെ പോകാന്‍ ഒരു രസവുമുണ്ടാകില്ല താനും.

അപ്പോഴാണ് ഞങ്ങളുടെ കുഞ്ഞച്ഛന്റെ മകന്‍ കണ്ണന്‍ അവിടെ വന്നത്. അവനന്ന് പ്ലസ് റ്റു വിദ്യാര്‍‌ത്ഥിയും ജിബീഷേട്ടന്റെ ഒരു ശിഷ്യനും കൂടിയാണ്. മലയാറ്റൂര്‍ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ അവനും പോയാല്‍ കൊള്ളാമെന്നൊരു ആഗ്രഹം. എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം മലയാറ്റൂര്‍ പള്ളിയുടെ പെരുമയോ ഭക്തിയോ ആയിരുന്നില്ല അങ്ങനെ ഒരു ആഗ്രഹം ജനിപ്പിച്ചത് എന്നു മാത്രം.

എന്തായാലും പോകാന്‍ തീരുമാനിച്ചു. എങ്കില്‍ പിന്നെ കൂട്ടിന് അവനായാലും മതി എന്ന് കരുതി ജിബീഷേട്ടന്‍ വേഗം സമ്മതിച്ചു. കണ്ണന്‍ വേഗം വീട്ടില്‍ പോയി പോകാനുള്ള അനുവാദവും വാങ്ങി തിരിച്ചു വന്നു. കുളിയും, ഷേവിങ്ങും ചെറിയൊരു മേയ്ക്കപ്പും കഴിഞ്ഞ് മുഖത്ത് ഒരു ചന്ദനക്കുറിയും തൊട്ട് മലയാറ്റൂര്‍ പള്ളിയില്‍ പോകാന്‍ തയ്യാറായി വന്നു നില്‍ക്കുന്ന അവനെ കണ്ട് ജിബീഷ് ചേട്ടന്‍ ഒരു നിമിഷം പകച്ചു നിന്നു.

താന്‍ അണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുന്നത് കണ്ടിട്ടാണ് ജിബീഷ് ചേട്ടന്‍ സംശയിച്ച് നോക്കുന്നത് എന്ന് മനസ്സിലാക്കിയ കണ്ണന്‍ മുന്‍‌കൂര്‍ ജാമ്യം പോലെ പറഞ്ഞു “അല്ല ജിബീഷേട്ടാ, എന്തായാലും നാലു പേരു കാണുന്നതല്ലേ... മോശമാകണ്ട എന്ന് കരുതി”

എന്തായാലും ജിബീഷ് ചേട്ടന്‍ ഒന്നും പറഞ്ഞില്ല.അവനെ നോക്കി ഒന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു. വൈകാതെ രണ്ടു പേരും കൂടെ യാത്രതിരിച്ചു.

അങ്ങനെ രണ്ടു പേരും മലയാറ്റൂര്‍ എത്തി, മല കയറാന്‍ തുടങ്ങി. കൂടെ മല കയറുന്നവരെ കണ്ടതോടെ വന്നത് ഏതായാലും നഷ്ടമായില്ല എന്ന് കണ്ണന് ബോദ്ധ്യമായി. അവന്‍ കൂടുതല്‍ ആവേശത്തോടെ കയറാന്‍ തുടങ്ങി. എന്നാല്‍ ജിബീഷ് ചേട്ടന്‍ അതിനു മുന്‍പും മല കയറിയിട്ടുണ്ടെങ്കിലും ഇത്തവണ അത്ര എളുപ്പമല്ലായിരുന്നു. മുന്‍‌പെല്ലാം കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നതിനാല്‍ അന്ന് സാമാന്യം വണ്ണം കുറവായിരുന്നത് കൊണ്ട് അതത്ര പ്രശ്നമായില്ല. എന്നാല്‍ ഒരു അദ്ധ്യാപകന്‍ ആയ ശേഷം ജിബീഷ് ചേട്ടന്‍ സാമാന്യം വണ്ണം വച്ചിരുന്നതിനാല്‍ മലകയറ്റം വിചാരിച്ചതു പോലെ നിസ്സാരമായിരുന്നില്ല. കുറച്ചു ദൂരം കയറിയപ്പൊഴേയ്ക്കും ആളാകെ ക്ഷീണിച്ചു.

എങ്കിലും കഷ്ടപ്പെട്ട് ഒരു വിധത്തില്‍ രണ്ടാളും ഏതാണ്ട് മുകളില്‍ വരെ കയറിയെത്തി. അപ്പോഴേയ്ക്കും ജിബീഷേട്ടന് ഒരടി നടക്കാന്‍ വയ്യാത്ത സ്ഥിതി ആയിട്ടുണ്ടായിരുന്നു. കിതപ്പ് കാരണം തീരെ ശ്വാസമെടുക്കാന്‍ പോലും പറ്റാതെ കഷ്ടപ്പെട്ട് ആശാന്‍ അവിടെ ഒരു സ്ഥലത്ത് കുറച്ച് നേരം ഇരുന്നിട്ട് പോകാം എന്ന് കണ്ണനോട് ആംഗ്യം കാണിച്ചു.

അങ്ങനെ അവിടെ ഇരുന്ന് അണപ്പ് മാറ്റുമ്പോഴാണ് കണ്ണന്‍ ഒരു കാര്യം ശ്രദ്ധിച്ചത് അവര്‍ക്ക് പിന്നാലെ ഒരു വലിയ പറ്റം പെണ്‍‌കുട്ടികള്‍ മല കയറി വരുന്നു. അവന്‍ വേഗം പോക്കറ്റില്‍‌ നിന്നും ചീപ്പെടുത്ത് മുടി ചീകി, കര്‍ച്ചീഫെടുത്ത് വിയര്‍പ്പെല്ലാം തുടച്ച് ‘ഗ്ലാമറായി’ നിന്നു. ഇതൊന്നും ശ്രദ്ധിയ്ക്കാതെ കുനിഞ്ഞിരുന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ജിബീഷ് ചേട്ടന്‍ അപ്പോള്‍‌.

പെട്ടെന്നാണ് അവനൊരു സംശയം തോന്നിയത്. “ജിബീഷേട്ടാ... ജിബീഷേട്ടാ... ഒരു മിനിട്ട്! ഇങ്ങോട്ടൊന്നു നോക്കിയേ” അവര്‍ അടുത്തെത്താറായപ്പോഴേയ്ക്കും കണ്ണന്‍ ജിബീഷ് ചേട്ടനെ പതുക്കെ വിളിച്ചു.

കിതപ്പ് കാരണം ശ്വാസമെടുക്കാന്‍ പറ്റാതെ മരണപരാക്രമം കാണിച്ച് കണ്ണും തള്ളി, കഷ്ടപ്പെട്ടു കൊണ്ട് ജിബീഷ് ചേട്ടന്‍ എന്താണെന്ന ചോദ്യ ഭാവത്തില്‍ മുഖമുയര്‍‌ത്തി കണ്ണനെ നോക്കി.

ശബ്ദം താഴ്ത്തി അവന്‍ ജിബീഷ് ചേട്ടനോട് ചോദിച്ചു “ അത് പിന്നേയ്... ഒരു കാര്യം... എന്റെ മുഖത്തെ കുറി മാഞ്ഞോ എന്നൊരു സംശയം. ഒന്ന് നോക്കിയേ”

അതങ്ങ് ചോദിച്ചു കഴിഞ്ഞതും ജിബീഷേട്ടന്റെ മുഖം ചുവന്നു. ആ ശ്വാസം മുട്ടിനിടയിലും ആ മുഖത്ത് നവരസങ്ങള്‍ മാറി മാറി വന്നു. ദേഷ്യവും വിഷമവുമെല്ലാം കടിച്ചു പിടിച്ച് ജിബിഷേട്ടന്‍ മറുപടി പറഞ്ഞു. “ശ്വാസം വലിയ്ക്കാന്‍ പോലും പറ്റാതെ മനുഷ്യന്‍ ഇവിടെ ചാകാന്‍ പോകുമ്പോഴാ അവന്റെയൊരു കുറി! എനിയ്ക്കങ്ങ് എഴുന്നേറ്റ് വരാന്‍ പറ്റാത്തതു കൊണ്ടാ. അല്ലെങ്കില്‍ നിന്നെ ഞാന്‍... നീയാ ചെവി ഇങ്ങു കൊണ്ടു വാ... ഞാന്‍ പറഞ്ഞു തരാം കുറി മാഞ്ഞോ ഇല്ലയോ എന്ന്’

സത്യത്തില്‍‌ അപ്പോഴാണ് കണ്ണനും ജിബീഷേട്ടന്റെ അവസ്ഥ എന്താണെന്ന് ശ്രദ്ധിയ്ക്കുന്നതു തന്നെ. ജിബീഷേട്ടന്റെ വായിലിരിയ്ക്കുന്നത് ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ചിരിയടക്കി അവന്‍ തല്‍ക്കാലം സ്ഥലം കാലിയാക്കി.

ആ സംഭവം വളരെ പെട്ടെന്ന് തന്നെ നാട്ടില്‍ ഫ്ലാഷ് ആയി. ഇപ്പോഴും അന്നത്തെ അവസ്ഥ വിവരിയ്ക്കുമ്പോള്‍ രണ്ടാളും ചിരി നിയന്ത്രിയ്ക്കാന്‍ വല്ലാതെ പാടുപെടാറുണ്ട്.

വാല്‍‌ക്കഷ്ണം:
അന്നത്തെ സംഭവത്തിനു പകരമായി തൊട്ടടുത്ത ദിവസം ട്യൂഷന്‍ ക്ലാസ്സില്‍ ജിബിഷ് ചേട്ടന്‍ കണ്ണനോട് പകരം വീട്ടുക തന്നെ ചെയ്തു കേട്ടോ. ഏത് ചോദ്യം എങ്ങനെ ചോദിച്ചാല്‍ സ്വന്തം ശിഷ്യന്‍ കുഴങ്ങും എന്ന് ഏതൊരു അദ്ധ്യാപകനും അറിയാമല്ലോ. ;) അതെന്തിനാണ് കിട്ടിയത് എന്ന് കണ്ണനും നല്ല നിശ്ചയവുമുണ്ട് എങ്കിലും എന്തു ചെയ്യാന്‍!

119 comments:

  1. ശ്രീ said...

    എന്റെ അയല്‍ക്കാരനും അടുത്ത സുഹൃത്തുമായ ജിബീഷ് ചേട്ടനെയും എന്റെ കുഞ്ഞച്ഛന്റെ മകനായ കണ്ണനെയും പറ്റിയാണ് ഇത്തവണത്തെ പോസ്റ്റ്.
    ഈ സംഭവത്തിന് ഞാന്‍ ദൃക്‍സാക്ഷി അല്ല. അവര്‍ പറഞ്ഞു കേട്ട അറിവു മാത്രമേ എനിയ്ക്ക് ഉള്ളൂ എങ്കിലും ആ സംഭവം അതേപടി ഇവിടെ പകര്‍ത്തുന്നു.

  2. ഉപാസന || Upasana said...

    Eda

    Njan aadyamayi ninakke thengnga adikkan pone...

    ThE..
    :-)
    Sunil || Upasana

    Off: vaayichchittila. oththaal iniiim commentaam

  3. ജോണ്‍ ചാക്കോ, പൂങ്കാവ് said...

    കൊള്ളാം.
    വളരെ പെട്ടെന്ന് തീര്‍ന്ന പോലെ .

  4. ചാണക്യന്‍ said...

    മലയാറ്റൂർ മലകയറ്റം ഇഷ്ടായി....ശ്രീ

    താടിക്ക് തീ പിടിച്ചിരിക്കുമ്പോഴാണോ ബീഡിക്ക് തീ കൊടുക്കാൻ ശ്രമിക്കുന്നത്.:):)

  5. വശംവദൻ said...

    "ആ ശ്വാസം മുട്ടിനിടയിലും ആ മുഖത്ത് നവരസങ്ങള്‍ മാറി മാറി വന്നു"

    ഹ..ഹ..

    കൊള്ളാം ശ്രീ

  6. ഭായി said...

    ഇനി കണ്ണനെയും കൊണ്ട് യാത്ര പോകുംബോള്‍ കണ്ണന്റെ കയ്യില്‍ മുഖം നോക്കുന്ന ഒരു കണ്ണാടിയും കൂടി കരുതിക്കോളാന്‍ പറഞേക്ക്..:-)

    കൊള്ളാം ഇഷ്ടപെട്ടു...

  7. ആദര്‍ശ് | Adarsh said...

    ഹ..ഹ മലകയറ്റം ജോറായി...

    " അത് പിന്നേയ്... ഒരു കാര്യം... എന്റെ മുഖത്തെ കുറി മാഞ്ഞോ എന്നൊരു സംശയം. ഒന്ന് നോക്കിയേ”

    ഒരുകാലത്തു ഈ ചന്ദനക്കുറി ഒരു ഫാഷനായിരുന്നു..സ്ഥിരമായി ക്ലാസ്സില്‍ കുറി തൊട്ടു വരുന്ന പലരും ഉണ്ടായിരുന്നു..കുറി തൊട്ടു വരുന്നവരെ പെണ്‍കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു എന്ന് വേറെ ഒരു കാര്യം.അമ്പലത്തില്‍ നിന്ന് കിട്ടുന്ന ചന്ദനം ഈ ആവശ്യത്തിനായി പലരും പ്രത്യേകം സൂക്ഷിച്ചു വെക്കുമായിരിന്നു.
    പക്ഷേ ഇന്ന് കുറിക്കു രാഷ്ട്രീയമായും മതപരമായും പല അര്‍ത്ഥങ്ങളും വന്നതോടെ 'കുറിഫാഷന്‍' കാണാ തായിട്ടുണ്ട്.

  8. എറക്കാടൻ / Erakkadan said...

    ഇത്തരം സംഭവങ്ങൾ ഓർക്കുകയെന്നത്‌ രസം തന്നെയാണ​‍്‌

  9. ★ Shine said...

    പോസ്റ്റ് പതിവു പോലെ ഇഷ്ടായി....

    ശ്രീ..ആശംസകള്‍.

  10. Typist | എഴുത്തുകാരി said...

    മലയാറ്റൂര്‍ മലകയറ്റം നന്നായി. പക്ഷേ പെട്ടെന്നു കഴിഞ്ഞു ശ്രീ. സാധാരണയായിട്ടു ശ്രീയുടെ പോസ്റ്റ്
    ഇത്തിരി നീളമുണ്ടാവാറുണ്ട്. അതിനുള്ള തയ്യാറെടുപ്പോടെ ആസ്വദിച്ചു വായിച്ചു തുടങ്ങിയപ്പോഴേക്കും കഴിഞ്ഞപോലെ തോന്നി. സ്വന്തം അനുഭവമല്ലാതെ പറഞ്ഞറിഞ്ഞതുകൊണ്ടാവും.

  11. ഉപാസന || Upasana said...

    Jibeesh annan mOzamonnumallallO shObhii...

    kannan rasippichchuutta. ente naattilumuNT kuRachchu kaNNanmaar
    :-)
    Upasana

  12. നവരുചിയന്‍ said...

    "എന്തായിരുന്നു ആ ചോദ്യം ??"

    ഓഫ് : നീ ഇന്ന് കുളിച്ചോ എന്നാ ചോദ്യം ഒഴിവാക്കാന്‍ പണ്ട് ഞാനും ഈ കുറി പരുപാടി നടത്തിയിടുണ്ട് (കുളി പണ്ടെ എനിക്ക് അത്ര ഇഷ്ടം അല്ല ... ചെന്നൈ വന്നപ്പോള്‍ അവനെ അങ്ങ് സ്നേഹിച്ചു പോയി )

  13. Areekkodan | അരീക്കോടന്‍ said...

    ഹ ഹാ...കയറ്റം നന്നായി.പക്ഷേ ഇറക്കം തെന്നി ഊര്‍ന്നു വീണപോലെ പെട്ടെന്ന് കഴിഞോ?

  14. ശ്രീ said...

    ഉപാസന...
    ആദ്യ കമന്റിനു നന്ദി, സുനിലേ. :)

    ജോണ്‍ ചാക്കോ,പൂങ്കാവ്...
    നന്ദി മാഷേ.

    ചാണക്യന്‍ മാഷേ...
    ഹ ഹ. അതു തന്നെ. നന്ദി.

    വശംവദൻ...
    വളരെ നന്ദി, മാഷേ.

    ഭായി...
    അവനെയും കൊണ്ട് നമ്മള്‍ എവിടെ പോയാലും ഇതൊക്കെ തന്നെ ആണ് ഭായീ അവസ്ഥ. കഴിയ്ക്കാനോ കുടിയ്ക്കാനോ ഒന്നും കിട്ടിയില്ലെങ്കിലും അവനത് ക്ഷമിയ്ക്കും. പക്ഷേ, ഗ്ലാമര്‍ പോകുന്ന ഒരു പണിയ്ക്കും നില്‍ക്കില്ല :)

    ആദര്‍ശ് | Adarsh...
    ശരിയാണ്. പണ്ട് ഞാന്‍ പഠിച്ചിരുന്ന കാലത്തും കുറി തൊടുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ അതിന് അര്‍ത്ഥങ്ങള്‍ മറ്റു പലതുമായി.

    എറക്കാടൻ...
    അതെ. എപ്പോഴാണെങ്കിലും ഇക്കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞാനും അറിയാതെ ചിരിച്ചു പോകാറുണ്ട്. നന്ദി.

    കുട്ടേട്ടാ...
    വളരെ നന്ദീട്ടോ.

    എഴുത്തുകാരി ചേച്ചീ...
    ശരിയാണ് ചേച്ചീ, എനിയ്ക്കും തോന്നാതിരുന്നില്ല. നേരിട്ടുള്ള അനുഭവമല്ലാത്തതു കൊണ്ടു കൂടിയാകും.

    ഉപാസന...
    അതേയതെ, ജിബീഷേട്ടനും മോശക്കാരനൊന്നുമല്ല. :)

    നവരുചിയന്‍...
    കുറേ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.
    എന്തായാലും ചെന്നൈയില്‍ പോയതു കൊണ്ട് കുളിയ്ക്കാനുള്ള മടി മാറി അല്ലേ? നന്നായി :)

    അരീക്കോടന്‍ മാഷേ...
    നന്ദി. പെട്ടെന്ന് തീര്‍ന്നു അല്ലേ? :)

  15. രാജീവ്‌ .എ . കുറുപ്പ് said...

    മലകയറ്റം കലക്കി ശ്രീ, പിന്നെ കണ്ണനോട് ചോദിച്ച ആ ചോദ്യം എന്തായിരുന്നു?? ഒന്ന് പറ മച്ചൂ

  16. Muralee Mukundan , ബിലാത്തിപട്ടണം said...

    കളി ചീത്തയായാൽ ശിഷ്യന്റെ നെഞ്ചത്ത്..അല്ലേ

  17. തൃശൂര്‍കാരന്‍ ..... said...

    ഹ ഹ....കൊള്ളാം...അല്ല പിന്നെ..ജിബീഷേട്ടന്റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും ഇത് തന്നെയേ ചെയ്യുള്ളൂ..

  18. Sands | കരിങ്കല്ല് said...

    മലകയറ്റത്തിനിടയിലോ വായ്നോട്ടം ... അല്ലേ?

    എന്തായലും 'കളക്ഷന്' കൊള്ളാമെങ്കില്‍ ഒരിക്കല്‍ എനിക്കും പോണം :)

  19. Manoraj said...

    sree,

    puthiya psot kathirikkunnu.

  20. Mr. X said...

    :)

    Nice one...

  21. ഇഞ്ചൂരാന്‍ said...

    കൊള്ളാം, നന്നായിരിക്കുന്നു ....

  22. കുഞ്ഞൻ said...

    ശ്രീക്കുട്ടാ..

    ഈക്കഥവായിച്ചപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് സിനിമ നടൻ ജഗദീഷും മുകേഷുമാണ്, കണ്ണനെ അത്രകണ്ട് ഫലിപ്പിക്കാൻ ജഗദീഷിന് കഴിയുമെന്ന് തോന്നുന്നു.

    പൊന്നും കുരിശ് മുത്തപ്പോ പൊന്മല കയറ്റം...

  23. റോസാപ്പൂക്കള്‍ said...

    കണ്ണനും അവന്റെ ഒരു കുറിയും...
    നന്നായി എഴുതി ശ്രീ..

  24. അരുണ്‍ കരിമുട്ടം said...

    അമ്മക്ക് പ്രാണവേദന, മകള്‍ക്ക് വീണവായന
    അതാ ഈ ലൈന്‍
    ശ്രീയേ, കലക്കീട്ടോ!!

  25. hshshshs said...

    നിങ്ങക്ക് വെറുതേയിരിക്കുന്ന നേരം എന്തെങ്കിലുമൊക്കെ എഴുതിക്കൂടെ മാഷേ..??

  26. പാവത്താൻ said...

    അക്കൊല്ലം ജിബീഷ് ചേട്ടന്‍ ഒരു മരക്കുരിശുമായാണ് മലയാറ്റൂര്‍ മല കയരാന്‍ പോയത് അല്ലേ?

  27. Anil cheleri kumaran said...

    കണ്ണനാണ് താരന്‍.. അല്ല. താരം... കലക്കിട്ട്ണ്ട് ശ്രീ...

  28. മുക്കുവന്‍ said...

    liked the short story

  29. അനില്‍@ബ്ലോഗ് // anil said...

    രസകരമായിരിക്കുന്നു, ശ്രീ.

  30. khader patteppadam said...

    മലകയറ്റം കഠിനം തന്നെയപ്പാ..

  31. ഏ.ആര്‍. നജീം said...

    ഹഹാ...

    ആ ജിബീഷ് ചേട്ടന്‍ മാന്യനായത് കൊണ്ട് കാതില്‍ പറയാമെന്ന് വച്ചു.. ഞാനായിരിക്കണമായിരുന്നു.. ഹല്ലപിന്നെ മനുഷ്യന്‍ ശ്വാസം കിട്ടാതിരിക്കുമ്പോഴാ ... :)

  32. ശ്രീ said...

    കുറുപ്പിന്‍റെ കണക്കു പുസ്തകം ...
    ആ ചോദ്യത്തിനു പ്രത്യേകത ഒന്നുമില്ലായിരുന്നു, കുറുപ്പേട്ടാ. ട്യൂഷന്‍ ക്ലാസല്ലേ? തലേന്നത്തെ സംഭവത്തിനു പകരമായി അവന് ഒരു ചൂരല്‍ പ്രയോഗം! അത്രേയുള്ളൂ. :)

    സുമേഷേട്ടാ...

    :)
    bilatthipattanam...
    ഹ ഹ. അങ്ങനേയും പറയാം മാഷേ.

    തൃശൂര്‍കാരന്‍...
    അതേയതെ. നന്ദി.

    സന്ദീപേ...
    കളക്ഷന്‍ മാത്രം ലക്ഷ്യമിട്ട് മല കയറുന്നവര്‍ ഒരുപാടുണ്ടെന്നാണ് കേട്ടത്. :)

    Manoraj...
    നന്ദി മാഷേ.

    ആര്യന്‍...
    നന്ദി. :)

    ഇഞ്ചൂരാന്‍...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

    കുഞ്ഞൻ ചേട്ടാ...
    അതു ശരിയാണ് കേട്ടോ. അങ്ങനെ സങ്കല്‍പ്പിച്ചപ്പോള്‍ അത് കറക്റ്റായിരിയ്ക്കും എന്ന് എനിയ്ക്കും തോന്നുന്നു. :)

    റോസാപ്പുക്കള്‍ ...
    വളരെ നന്ദി, ചേച്ചീ

    അരുണ്‍ കായംകുളം ...
    അത് തന്നെ, അരുണ്‍... നന്ദി.

    hshshshs...
    അധികം ബോറടിപ്പിയ്ക്കണ്ട എന്ന് കരുതിയിട്ടാ മാഷേ ;) നന്ദി.

    പാവത്താൻ ...
    ഹ ഹ. അത് കലക്കി. നന്ദി മാഷേ.

    കുമാരേട്ടാ...
    അതെ, കണ്ണന്‍ തന്നെ താരന്‍...അല്ല, താരം!
    നന്ദി.

    മുക്കുവന്‍...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, മാഷേ.

    അനിൽ@ബ്ലൊഗ് ...
    നന്ദി, മാഷേ.

    khader patteppadam...
    അതേയതെ. ഇങ്ങനെ ആണെങ്കില്‍ അതി കഠിനം തന്നെ! :)

    നജീമിക്കാ...
    ഹ ഹ. അതെ. പക്ഷേ,ഇപ്പോഴും ജിബീഷേട്ടന്‍ അക്കാര്യം ഓര്‍മ്മിയ്ക്കുന്ന സമയത്ത് കണ്ണന്‍ അടുത്തെങ്ങാനും ഉണ്ടെങ്ങ്കില്‍ അവന്റെ കാര്യം പോക്കാ. ;)
    നന്ദി.

  33. raadha said...

    കണ്ണനെ എനിക്കങ്ങു വല്ലാതെ ഇഷ്ടപ്പെട്ടു. ഹ ഹ. കുറുക്കന്‍ എവിടെ ചെന്നാലും കോഴി കൂട്ടില്‍ നിന്ന് കണ്നെടുക്കില്ല എന്ന് പറയുന്നത് അപ്പൊ ശരിയാ. അല്ലെ? പിന്നെ, കണ്ണന്റെ ചന്ദന കുറി എനിക്കും ഇഷ്ടമാണ്. ആ കുറി തൊട്ടു നില്‍ക്കുമ്പോള്‍ എന്ത് ശേലാണ് കണ്ണനെ കാണാന്‍..!!!
    ജിബീഷ് ചേട്ടന്‍ അസൂയപ്പെട്ടിട്ട് എന്ത് കാര്യം?

  34. അനൂപ് കോതനല്ലൂർ said...

    നന്നായിരിക്കുന്നു ശ്രി.ഞാൻ ഒരു പ്രാവശ്യമെ മലയാറ്റൂർ മല കയറിയിട്ടുള്ളൂ എന്നാലും ആ ഓർമ്മ ഇന്നും സുഖമുള്ള ഒന്നാണ്

  35. കണ്ണനുണ്ണി said...

    ശ്രീ രസ്സായി...
    മലയാട്ടൂര്‍ മല കയറിയിട്ടില്ല...
    ആകെ കയറിയിട്ടുള്ളത്‌ ശബരി മലയാ

  36. the man to walk with said...

    athu nannayi kollalo Kannan..:)

  37. pandavas... said...

    എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം മലയാറ്റൂര്‍ പള്ളിയുടെ പെരുമയോ ഭക്തിയോ ആയിരുന്നില്ല അങ്ങനെ ഒരു ആഗ്രഹം ജനിപ്പിച്ചത് എന്നു മാത്രം.

    അവനാള് കൊള്ളാമല്ലോ...
    ഇങനെയാണെങ്കില്‍ ശബരിമല്യ്ക്ക് പോകാന്‍ അവനെ വിളിക്കണ്ടാട്ടാ...
    വരാന്‍ ഒരു ചാന്‍സും ഇല്ല.

  38. ആയിരത്തൊന്ന് രാത്രികള്‍ said...

    ശ്രീ നന്നായിരിക്കുന്നു
    പെരുമ്പാവൂര്‍ കാരനായ ഞാന്‍ പല തവണ മലയാറ്റൂര്‍ പോയിട്ടുണ്ട് കണ്ണന്‍റെ അതെ ഉദേഷത്തോടെ

  39. Jyothi Sanjeev : said...

    nalla post shree.

  40. Bindhu Unny said...

    പള്ളിയായതുകൊണ്ട് ഒരു ‘മത’ ഐഡന്റിഫിക്കെഷനുവേണ്ടിയാവും കണ്ണന്‍ കുറിതൊട്ടത്. :)
    കുട്ടിയായിരിക്കുമ്പോള്‍ ഒരു വിഷുത്തലേന്ന് മലയാറ്റൂര്‍ മല കയറിയ ഓര്‍മ്മ പുതുക്കാന്‍ ഐ പോസ്റ്റ് സഹായിച്ചു.

  41. നന്ദന said...

    നന്നായിരിക്കുന്നു .......ഒന്നുകൂടി കാച്ചിക്കുറുക്കിയാല്‍ എളുപ്പം വായിച്ചുപോകാം ഒരുപാട്‌ ബ്ലോഗ്‌ വായിക്കനുണ്ട്...... " ചുട്ടയിലെ ശീലങ്ങള്‍ ചുടലവരെ കാണുമോ? "
    നന്‍മകള്‍ നേരുന്നു
    നന്ദന

  42. അലി said...

    ശ്രീ...
    നന്നായിരിക്കുന്നു....
    ആശംസകളോടെ...

  43. രഘുനാഥന്‍ said...

    പ്രിയ ശ്രീ
    മലയാറ്റൂര്‍ മല കയറ്റം ഉഗ്രനായി..കണ്ണന്റെ കുറിയുടെ കാര്യമോര്‍ക്കുമ്പോള്‍ ചിരി വരുന്നു..
    ആശംസകള്‍

  44. Sukanya said...

    കണ്ണന്‍ ജിബീഷിന്റെ ഏത് ചോദ്യത്തിനാ ഉത്തരം കിട്ടാതെ കുഴങ്ങിയത്? ഏതായാലും കണ്ണന്റെ കുറി മാഞ്ഞോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ലല്ലോ? :-)

  45. Unknown said...

    ശ്രീ, ഈ പോസ്റ്റ് നേരത്തെ ഇട്ടതാണോ? മുമ്പ് വായിച്ചതായി ഒരോര്‍മ്മ. സുനില്‍

  46. ശ്രീ said...

    raadha ചേച്ചീ...
    ആ സാഹചര്യത്തില്‍ ജിബീഷേട്ടന്‍ അവനെ തല്ലാതിരുന്നത് തന്നെ ഭാഗ്യം... :)

    അനൂപ് കോതനല്ലൂർ...
    വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ. കമന്റിനു നന്ദി.

    കണ്ണനുണ്ണി ...
    മലയാറ്റൂര്‍ മല കയറുന്നവരില്‍ ഒരു ശതമാനം ഭക്തിയോടെ ആകണമെന്നില്ല കണ്ണനുണ്ണീ... ഇവിടെ കണ്ണന്‍ ചെയ്ത പോലെയുമാകാം.

    the man to walk with...
    നന്ദി മാഷേ.

    pandavas...
    അതു എന്തു തന്നെ ആയാലും ഇതു വരെ അവന്‍ ശബരിമലയ്ക്ക് പോയിട്ടില്ല കേട്ടോ. :)

    ആയിരത്തൊന്ന് രാത്രികള്‍...
    സ്വാഗതം. അപ്പോ കണ്ണന് കമ്പനി ഉണ്ടല്ലേ? ;)

    Jyothi ചേച്ചീ...
    വളരെ നന്ദീട്ടോ.

    Bindhu Unny ...
    അങ്ങനെയും ആകാം [എവടെ? ;)] നന്ദി ചേച്ചീ.

    nandana...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി ട്ടോ. ഇനി ശ്രദ്ധിയ്ക്കാം :)

    അലി ഭായ്...
    ഒരുപാട് നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ വളരെ സന്തോഷം.

    രഘുനാഥന്‍ മാഷേ...
    വളരെ നന്ദി.

    Sukanya ചേച്ചീ...
    കണ്ണന്റെ കുറിയുടെ കാര്യം പിന്നെ ഒരിയ്ക്കലും അവന്‍ ജിബീഷേട്ടനോട് ചോദിയ്ക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. അത് മാത്രമല്ല, അന്നത്തെ കാര്യം ഓര്‍മ്മിപ്പിച്ചാല്‍ തന്നെ ജിബീഷേട്ടന്റെ കണ്‍ട്രോള്‍ പോകും. :) (പിന്നെ, ട്യൂഷന്‍ സാര്‍ ആയതിനാല്‍ അവനെ ഒന്ന് പൊട്ടിയ്ക്കണം എന്ന ഉദ്ദേശത്തോടെ അടുത്ത ദിവസത്തെ ക്ലാസ്സില്‍ ഏതോ ചോദ്യം ചോദിച്ചു എന്നേയുള്ളൂ)

    Sunil chandran...
    സ്വാഗതം. മുന്‍പ് ഇത് എഴുതിയിട്ടില്ലല്ലോ മാഷേ. ഇനി ജിബീഷേട്ടനേയോ കണ്ണനെയോ അതോ ഞങ്ങളുടെ നാട്ടുകാരെ ആരെയെങ്ങകിലുമോ പരിചയം ഉണ്ടോ? :)

  47. ManzoorAluvila said...

    വളരെ ലെളിതമായ എഴ്ത്ത്‌ ...ആശംസകൾ

  48. ഷിജു said...

    ശ്രീ,
    നന്നായിരുന്നു. ....

    മലയാറ്റൂർ മലകയറാൻ എനിക്കിതുവരെ പറ്റിയിട്ടില്ല, കഴിയുമെങ്കിൽ അടുത്തവർഷം പോകണെമെന്ന് ആഗ്രഹിക്കുന്നു.

  49. nandakumar said...

    സത്യത്തില്‍ ‘ശ്രീ‘യെ വീട്ടില്‍ വിളിക്കുന്ന പേരല്ലേ കണ്ണന്‍? കുഞ്ഞച്ഛന്റെ മോന്‍ എന്നൊക്ക് പറഞ്ഞ് ഞങ്ങളെ പറ്റിക്കാന്‍ നോക്കിയതല്ലേ :)

    പതിവുപോലെ നന്നായി. പെട്ടെന്ന് തീര്‍ന്നുപോയി എന്നൊരു വിഷമം മാത്രേയുള്ളൂ

  50. Thasleem said...

    വളരെ നന്നായിടുണ്ട്
    please visit my blog........

  51. ജോയ്‌ പാലക്കല്‍ - Joy Palakkal said...

    മലയാറ്റൂര്‍ മലകയറ്റത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തിച്ചതിന്‌ 'ശ്രീ' ഏറെ നന്ദി..

  52. വിനുവേട്ടന്‍ said...

    ശ്രീയുടെ ചന്ദനക്കുറിയുടെ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്‌...

    പക്ഷേ, എന്തോ, പതിവു പോലെ അത്രയ്ക്ക്‌ അങ്ങ്‌ ഏറ്റില്ലേ എന്നൊരു സംശയം ശ്രീ...

  53. ഹരീഷ് തൊടുപുഴ said...

    ee pravasyam pettannu theernnu poyallo sreekkutta...
    pinne entho apoornnathayullathu poleyum..

    wishes..

  54. ചേച്ചിപ്പെണ്ണ്‍ said...

    നല്ല പോസ്റ്റ്‌ ശ്രീ , പതിവുപോലെ ...
    പക്ഷെ വായിച്ചു തുടങ്ങിയപ്പോഴേക്കും തീര്‍ന്ന പോലെ ...

  55. jyo.mds said...

    ശ്രീ, വിവരണം നന്നായിട്ട്ണ്ട്

  56. ഒഎബി said...

    കേട്ടതായിരിക്കാം ചിലപ്പോൾ നന്നാവുക.
    ആ ഗണത്തിൽ കൂട്ടിയിരിക്കുന്നു.

    നാട്ടിലെ കുട്ടികളുടെ SSLC വിജയ ശതമാനത്തില്‍‌ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന സെന്ററിപ്പോഴില്ലെ അതൊ വിജയശതമാനം കുറഞ്ഞ് പോയൊ? :)

  57. ശ്രീ said...

    ManzoorAluvila ...

    വളരെ നന്ദി, ഇക്കാ.

    ഷിജുച്ചായാ...
    ഒരിയ്ക്കല്‍ പോയി നോക്കൂ

    നന്ദേട്ടാ...
    ഹഹ. ഇത് ആരെങ്കിലും എന്റെ തലയ്ക്ക് വയ്ക്കാന്‍ നോക്കിയേക്കും എന്ന് ഒരു ഊഹമുണ്ടായിരുന്നു. :)

    തണല്‍ ...
    വീണ്ടും കണ്ടതില്‍ സന്തോഷം, മാഷേ.

    Thasleem.P തസ്ലിം.പി...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ജോയ്‌ പാലക്കല്‍ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

    വിനുവേട്ടാ...
    നേരിട്ടുള്ള അനുഭവമല്ലാത്തതിനാല്‍ പറഞ്ഞു ഫലിപ്പിയ്ക്കാന്‍ കഴിഞ്ഞോ എന്ന് എനിയ്ക്കും സംശയമുണ്ടായിരുന്നു. നന്ദി. :)

    ഹരീഷേട്ടാ...
    പെട്ടെന്ന് തീര്‍ന്നു അല്ലേ ഹരീഷേട്ടാ. കമന്റിന് നന്ദി, ട്ടോ.

    ശ്രീച്ചേട്ടാ...

    :)

    ചേച്ചിപ്പെണ്ണ് ...
    വായനയ്ക്ക് നന്ദി. അടുത്ത തവണ ശരിയാക്കാം

    jyo...
    വളരെ നന്ദി, ചേച്ചീ.

    ഒഎബി ...
    നന്ദി മാഷേ. ആ സെന്റര്‍ രണ്ട് മൂന്ന് വര്‍ഷം മുന്‍പ് വരെ ഉണ്ടായിരുന്നു. അദ്ധ്യാപകര്‍ ജോലി തേടി പല വഴിയ്ക്ക് പോയപ്പോള്‍ ട്യൂഷന്‍ അവസാനിപ്പിച്ചു.

  58. PIN said...

    Nice writing...
    Hope you have a lot of stories..

  59. Gini said...

    nice story mashe...

  60. priyag said...

    കുളിയും, ഷേവിങ്ങും ചെറിയൊരു മേയ്ക്കപ്പും കഴിഞ്ഞ് മുഖത്ത് ഒരു ചന്ദനക്കുറിയും തൊട്ട് palliyil pokan vannathu chirippichu .

  61. പ്രേം I prem said...

    “ അത് പിന്നേയ്... ഒരു കാര്യം... എന്റെ മുഖത്തെ കുറി മാഞ്ഞോ എന്നൊരു സംശയം. ഒന്ന് നോക്കിയേ”

    ഇത് പറഞ്ഞപ്പോളാ ഒരു സുഹൃത്തിന്‍റെ കാര്യം ഓര്‍മ്മ വന്നത്, എന്നും രാവിലെ അര മണിക്കൂറെങ്കിലും എടുക്കും 10 സെന്ടീമീറ്റര്‍ നീളവും 1 സെന്ടീമീറ്റര്‍ ഉയരവും അതവനു നിര്‍ബന്ധമാണ്‌.

  62. Echmukutty said...

    ഒക്ടോബർ 6 നു ശേഷം നവംബർ 2 വരെയുള്ള കാലം ഒരു നല്ല ഓർമ്മ പോലും വന്നില്ലേ ശ്രീയ്ക്ക്? ഇടക്കിടെ വന്നു നോക്കും. ഇനി ഇത്ര സമയം എടുക്കല്ലേ.
    നല്ല ഓർമ്മകളുടെ മാത്രം സൂക്ഷിപ്പുകാരന് അഭിനന്ദനങ്ങൾ.

  63. SreeDeviNair.ശ്രീരാഗം said...

    പ്രിയപ്പെട്ട ശ്രീ,
    ഇഷ്ടമായീ..

    ആശംസകള്‍
    ചേച്ചി

  64. Unknown said...

    കൊള്ളാം ശ്രീ അടിപൊളി, കുറി ഒക്കെ തൊട്ടു മലയാറൂര്‍ പള്ളി കേറിയ ലവന്‍ ഒരു ലവന്‍ തന്നെ!

  65. വീകെ said...

    ആളൊരു പഞ്ചാര പയ്യനാണല്ലെ...?

  66. ദിയ കണ്ണന്‍ said...

    funny.. :)

  67. Prasanth Iranikulam said...

    കൊള്ളാം ശ്രീ, നന്നായിരിക്കുന്നു !

  68. Manoraj said...

    sree,

    kollam nalla post mashe...

  69. കുക്കു.. said...

    nice one..
    :)

  70. താരകൻ said...

    നന്നായി ..നല്ല എഴുത്ത്.

  71. Subiraj Raju said...

    പരിസരം ഓർക്കാതെ ചിരിച്ചുപോയി....
    എല്ലാവർക്കൂം ഉണ്ടാകും ഇതുപോലെ രസകരമായ അനുഭവങ്ങൾ. ഈ കഥ വായിച്ചവരെയെല്ലാംപോലെ കഴിഞ്ഞുപോയ ആ കാലത്തേയ്ക്ക് ഒരല്പനേരം ഞാനും...

  72. Raghu G said...

    ഒരു ഫോളോവേര്‍സ് ഓപ്ഷന്‍ കൊടുത്താല്‍ നന്നായിരുന്നു.

  73. ശ്രീ said...

    PIN ...
    അങ്ങനെ ചില ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു എന്നേയുള്ളൂ... നന്ദി.

    ഗിനി ...
    വളരെ നന്ദി.

    unnimol...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    ബൃഹസ്പതി jupiter...
    സ്വാഗതം. അപ്പോള്‍ 'കുറി' വീക്ക്‍നെസ്സ് ഉള്ളവര്‍ വേറെയും ഉണ്ട് അല്ലേ?

    Echmu Kutty...
    വളരെ നന്ദി, ചേച്ചീ. എഴുതാന്‍ മടി കൂടുന്നുണ്ട് എന്ന് തോന്നുന്നു. :)

    SreeDeviNair.ശ്രീരാഗം...
    വീണ്ടും ഇവിടെ വന്നതില്‍ സന്തോഷം ചേച്ചീ.

    Robert...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി ട്ടോ.

    വീ കെ...
    അവന്റെ പ്രായം അന്ന് അതായിരുന്നല്ലോ മാഷേ... നന്ദി.

    Diya...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Prasanth - പ്രശാന്ത്‌ ...
    സ്വാഗതം. ഇവിടെ വന്നതില്‍ സന്തോഷം.

    Manoraj...
    വളരെ നന്ദി മാഷേ.

    കുക്കു...
    നന്ദി.

    താരകൻ ...
    വളരെ നന്ദി, മാഷേ.

    മന്ദാരം...
    പഴയ ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം. :)

    Raghu Gopalan...
    അത് വേണോ മാഷേ? :)

  74. Raghu G said...

    അതു നല്ലതല്ലേ?
    ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നു തന്നെ താങ്കള്‍ അപ്-ഡേറ്റ് ചെയ്തത് അറിയാന്‍ കഴിയുമല്ലോ.

  75. siva // ശിവ said...

    എന്നാലും പാവം കണ്ണന്‍... രസകരമായ പോസ്റ്റ് ശ്രീ

  76. പട്ടേപ്പാടം റാംജി said...

    പോസ്റ്റ്‌ കൊള്ളാം

  77. ശ്രീലക്ഷ്മി said...

    മലയാറ്റൂർ മലകയറ്റം നന്നായിരിക്കുന്നു.... ആശംസകള്‍ ....

  78. ചേച്ചിപ്പെണ്ണ്‍ said...

    മന്ധോദരീടെ ഫുള്‍ വേര്‍ഷന്‍ പോസ്ടീട്ടുണ്ടേ ,,,,

  79. കുഞ്ചിയമ്മ said...

    അവന്റെ സ്വഭാവത്തിന്‌ ചേരുന്ന പേര്‌...ക....ണ്ണ...ന്‍....
    കള്ളക്കണ്ണനെ മലയാറ്റൂര്‍ മല കയറ്റിയതു നന്നായി

  80. nikhimenon said...

    btw harisrre tuiton centre ippo ille?

  81. ദിയ കണ്ണന്‍ said...

    nalla rasamyittundu.. :)

  82. കാലചക്രം said...

    ശ്രീയുടെ സാധാരണ എഴുത്തിനോടൊപ്പം
    എത്തിയില്ല എന്നുതോന്നുന്നു..
    എന്തായാലും ജീവിതത്തിലെ ഓരോ സംഭവങ്ങളെ
    എഴുതി ഫലിപ്പിക്കുന്ന ഈ രീതി നല്ലതാണ്‌...
    ഈ കുറിപ്പ്‌ പെട്ടന്ന്‌ അവസാനിപ്പിച്ച പോലെ...
    കൂടുതല്‍ പ്രതീക്ഷിക്കുന്നു

  83. Jenshia said...

    പാവം കണ്ണന്‍....

  84. Anonymous said...

    രസകരമായ ഇത്തരം ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ കിടക്കും.എന്നുമല്ലെ..?ആശംസകള്‍..

  85. Anonymous said...

    രസകരമായ ഇത്തരം ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ കിടക്കും.എന്നുമല്ലെ..?ആശംസകള്‍..

  86. ശ്രീ said...

    Raghu Gopalan ...
    അത് ശരി തന്നെ. എന്നാലും ...

    siva // ശിവ...
    വളരെ നന്ദി.

    pattepadamramji...
    നന്ദി, മാഷേ.

    ശ്രീലക്ഷ്മി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    കുഞ്ചിയമ്മ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    nikhimenon...
    ചേട്ടനും ജിബീഷ് ചേട്ടനും ജോലി സം ബന്ധമായി നാട്ടില്‍ നിന്നും മാറേണ്ടി വന്നതോടെ ട്യൂഷന്‍ നിര്‍ത്തി.

    Diya...
    വളരെ നന്ദി.

    കാലചക്രം ...
    ശരിയാണ് ചേച്ചീ, ഇത് അത്ര തൃപ്തികരമായി എനിയ്ക്കും തോന്നിയിരുന്നില്ല. നന്ദി. :)

    Jenshia ...
    ഹ ഹ. ഇതൊക്കെ ആയിട്ടും കണ്ണന്‍ മാത്രം പാവം അല്ലേ? ;) നന്ദി.

    Bijli ചേച്ചീ ...

    അതെ, രസകരമായ ഇത്തരം ഓര്‍മ്മകള്‍ ഒരു സുഖമല്ലേ? എല്ലാവരും ഒത്തു ചേരുമ്പോള്‍ ഇപ്പോഴും ഇതെല്ലാം ഓര്‍ത്ത് ഞങ്ങള്‍ ചിരിയ്ക്കാറുണ്ട്.

  87. t.k. formerly known as thomman said...

    ചെറുപ്പത്തില്‍ പെരുന്നാള്‍ സമയത്ത്‌ ആ മല പലവറ്റം കയറുമായിരുന്നു. (അമ്മ വീട് പുഴക്കക്കരേ കോടനാട്ട് ആണ്.) അന്ന് മല കയറുന്ന മുതിര്‍ന്നവര്‍ ഇരുന്ന് കിതക്കുംപോള്‍ അത്ഭുതമായിരുന്നു. അവസാനം കയറിയത് ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌. മലയാറ്റൂര്‍ മലകയറ്റത്തെപ്പറ്റി ഒര്പിച്ചതിന്നു നന്ദി! പൊന്നും കുരിശുമല മുത്തപ്പോ പൊന്മല കയറ്റം!

  88. പൂതന/pooothana said...

    ചന്ദന കുറിയണിഞു..
    മലയാറ്റൂര്‍ മല കയറും..
    ഭക്തശ്രീയെ...

  89. Umesh Pilicode said...

    നന്നായി മാഷെ

  90. yousufpa said...

    രസികന്‍ കുറിപ്പ്...

  91. anupama said...

    Dear Sree,
    Good Evening,
    A nice theme for a post but you could have elaborated it.the post came to an end unexpectedly.
    My ettan used to put chandanakuri to college!i used to enjoy that!
    you can write better.
    have a great sunday and relax!
    sasneham,
    Anu

  92. വിരോധാഭാസന്‍ said...

    കൊള്ളാം..ഇഷ്ടപ്പെട്ടു നല്ല രചന

  93. വിജയലക്ഷ്മി said...

    ethayaalum malakayattavum guruvum shishyanum kollaam..nalla post

  94. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    കൊച്ചുസംഭവം കുറുക്കിപ്പറഞ്ഞു.
    നന്നായിരിക്കുന്നു.

    ആശംസകൾ

  95. lekshmi. lachu said...

    hahha...kollam

  96. Anonymous said...

    ഇഷ്ടായി...നല്ല ഒരു പോ‍സ്റ്റ്....
    നല്ല ഒഴുക്കുള്ള എഴുത്ത്..

  97. vinus said...

    ബൂലോകത്തിലെ ശ്രീ യുടെ പോസ്റ്റിനു സെഞ്ച്വറി കമന്റ്‌ ഇടാന്‍ എനിക്കിതാ അസുലഭാവസരം കലക്ക് ശ്രീ കലക്ക് .....ശ്രീ ഡബിള്‍ സെഞ്ച്വറി ആയ എന്നോട് ഒന്ന് പറയണം കേട്ടോ.തറവാടി മാപ്ല ആയ ഒരു നല്ല സുഹൃത്തിനെ ഞാന്‍ ഒരിക്കല്‍ വളരെ നാളത്തെ അഭ്യര്‍ത്ഥന മാനിച്ചു ദൈവം ക്ഷമിച്ചോളും എന്ന വിശ്വാസത്തില്‍ അമ്പലത്തില്‍ കൊണ്ട് പോയി അളിയന്‍ അതിനകത്ത് പ്രകടനം ആയിരുന്നു ഹൊ ഞാന്‍ പിടിച്ച പുലിവാല് !

  98. പ്രദീപ്‌ said...

    ശ്രീ മല കേറ്റം ഇഷ്ടപ്പെട്ടു

  99. Gopakumar V S (ഗോപന്‍ ) said...

    വളരെ രസകരം.....

  100. Mahesh Cheruthana/മഹി said...

    ശ്രീ ഭായി , നന്നായി എഴുതിയിരിക്കുന്നു!

  101. ശ്രീ said...

    t.k. formerly known as thomman ...
    സ്വാഗതം മാഷേ. പണ്ടത്തെ മലയാറ്റൂര്‍ യാത്രാ ഓര്‍മ്മകള്‍ പങ്കു വച്ചതില്‍ സന്തോഷം :)

    പൂതന/pooothana...
    സ്വാഗതം (ശ്ശൊ! എന്തൊരു പേര്?)
    വായനയ്ക്കും കമന്റിനും നന്ദി.

    ഉമേഷ്‌ പിലിക്കൊട് ...
    വളരെ നന്ദി

    യൂസുഫ്പ ...
    നന്ദി മാഷേ.

    anupama...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ലക്ഷ്മി~ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    വിജയലക്ഷ്മി ചേച്ചീ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം, ചേച്ചീ.

    പള്ളിക്കരയില്‍ ...
    വളരെ നന്ദി, മാഷേ. :)

    lekshmi ...
    വളരെ നന്ദി, ലച്ചൂ.

    കൊച്ചുതെമ്മാടി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    vinus...
    സ്വാഗതം. വായനയ്ക്കും ഈ നൂറാം കമന്റിനും നന്ദി. :) സുഹൃത്തിനെ അമ്പലത്തില്‍ കൊണ്ടു പോയ അനുഭവം കൊള്ളാം :)

    പ്രദീപ്‌ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Gopan said...
    വളരെ നന്ദി മാഷേ

    Mahesh Cheruthana/മഹി...
    വളരെ നന്ദി, മഹേഷ് ഭായ് :)

  102. Anonymous said...

    enne patti oru puthiya post edunnille?

    I beg u to put one post of mine...

    u will get lot of mine if u think.

    now abhilash is studying for me..

  103. Akbar said...

    ഹായ് ശ്രീ
    മലയാറ്റൂര്‍ മലകയറ്റം ഇഷ്ടമായി

  104. Rare Rose said...

    ശ്രീ.,നുറുങ്ങു ഓര്‍മ്മകള്‍ ഇഷ്ടായി.കണ്ണനാ‍ളു കൊള്ളാമല്ലോ.ഇപ്പോഴും കുറിയൊക്കെ തൊട്ട് കണ്ണന്‍ മല കയറാന്‍ പോവാറുണ്ടോ..:)

  105. പൂതന/pooothana said...

    came to read new post!

  106. പയ്യന്‍സ് said...

    ഞാന്‍ മലയാറ്റൂര്‍ ഉം പോയിട്ടുണ്ട്, ശബരിമലയും പോയിട്ടുണ്ട്. പഴയ ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു:) മലയാറ്റൂര്‍ നു എന്റെ വീട്ടില്‍ നിന്നും അധികം ദൂരം ഇല്ല.

  107. ശാന്ത കാവുമ്പായി said...

    മാലകയറിയതിന്റെ ക്ഷീണം മുഴുവൻ ചന്ദനക്കുറിയിൽ തീർന്നല്ലോ.

  108. കുറ്റക്കാരന്‍ said...

    നന്നായിട്ടുണ്ട്‌..ശ്രീ..ആശംസ്കൾ

  109. Anonymous said...

    നന്നായി എഴുതി ശ്രി....ആശംസകള്‍

  110. poor-me/പാവം-ഞാന്‍ said...

    അടുത്തത് വായിക്കാന്‍ ആണ് ഇന്നു വന്നത്!

  111. mukthaRionism said...

    കൊള്ളാം.

  112. Sabu Kottotty said...

    വന്നതു വറുതേയായില്ല...
    ഓര്‍മ്മകള്‍ വളച്ചുകെട്ടാതെ പറയുന്നതു വായിയ്ക്കാന്‍ ഒരു സുഖം തന്നെയാണ്.

  113. കൃഷ്ണഭദ്ര said...

    ഹാ! സുന്ദരം
    എന്തു പറയാന്‍ എല്ലാതവണയും ശ്രീയുടെ പോസ്റ്റ് നന്നവും .ഒന്നൂടി നീണ്ടാലും കൊഴ്പ്പോല്യാന്നു തോന്നും.





    ഞാന്‍ വീണ്ടും വന്നു
    അനിയത്തിയുടെ കല്യാണമായതിനാല്‍ കുറച്ചുനാള്‍ ബ്ലോഗില്‍ നിന്നും ഒളിവിലായിരുന്നു

  114. Irshad said...

    എഴുത്തു നന്നായിട്ടുണ്ട്.

    നീര്‍മിഴിപ്പൂക്കളിന്റെ ടൈറ്റില്‍ അതിലും സൂപ്പര്‍ ആയിട്ടുണ്ട്.

  115. smitha adharsh said...

    മുന്‍പ് വായിച്ചതാ..ഇപ്പൊ,നോക്കിയപ്പോഴാ ഞാന്‍ കമന്റിയിട്ടില്ല.അതാ വീണ്ടും വന്നത്..മലകയറ്റം കലക്കി....കിതപ്പിനിടയിലും മുഖത്ത് മാറി വന്ന ആ നവരസങ്ങള്‍ ചിരിപ്പിച്ചു

  116. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ശ്രീ ഈ മലയാറ്റൂര്‍ എന്റെ നാട് തന്നെയാണ് കേട്ടോ ..മലകയറ്റവും പെരുനാളും ധാരാളം കഥകള്‍ നിറഞ്ഞ ഒന്ന് തന്നെ..

  117. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

    ഹഹ ശ്രീ വായിച്ചു.. ശ്രീയുടെ ആഖ്യാനശൈലി ഒരു ഒന്നൊന്നരയാട്ടോ...

  118. ചാണ്ടിച്ചൻ said...
    This comment has been removed by the author.
  119. MOM said...

    കൊള്ളാം, മനോഹരമായ വിവരണം.