1998 ലെ വിഡ്ഢി ദിനം അടുത്തപ്പോഴേ ഞാന്‍ ചേട്ടനുമായി ഗഹനമായ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. മറ്റൊന്നുമല്ല, ഈ വര്‍ഷം ആരെയൊക്കെ എങ്ങനെയൊക്കെ വിഡ്ഢികളാക്കാം എന്നതു തന്നെ. (സാധാരണയായി എല്ലാവരും എനിയ്ക്കിട്ടാണ് പണി തരാറുള്ളത്, എന്റെ ചേട്ടനുള്‍പ്പെടെ. ആ അപകടം കാലേ കൂട്ടി ഒഴിവാക്കാനും അതേ സമയം ആര്‍ക്കെങ്കിലും ചേട്ടന്റെ സപ്പോര്‍ട്ടോടെ ഒരു പണി കൊടുക്കാനും കൂടി വേണ്ടിയാണ് ആ വര്‍ഷം ഞാന്‍ മുന്നിട്ടിറങ്ങിയത്)
എന്തായാലും ആ ശ്രമം പാഴായില്ല. ചേട്ടനും കൂടെ കൂടാമെന്ന് സമ്മതിച്ചു. മാര്‍ച്ച് മാസം അവസാനമായപ്പോള്‍ തന്നെ ഞങ്ങള്‍ കൂലങ്കഷമായ ആലോചനകള്‍ തുടങ്ങി. ഞങ്ങളുടേത് ഒരു തനി നാട്ടിന്‍പുറമായതു കൊണ്ടും സുഹൃത്തുക്കളും അയല്‍ക്കാരുമെല്ലാം ഒരുവിധ തന്ത്രങ്ങള്‍ എല്ലാം പയറ്റിത്തെളിഞ്ഞവരായതു കൊണ്ടും സാധാരണ പ്രയോഗിയ്ക്കാറുള്ള ചീള് നമ്പറുകളൊന്നും ഏശാന്‍ പോകുന്നില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
അതു കൊണ്ട് ഞങ്ങള്‍ പുതുമയുള്ള എന്തെങ്കിലും തന്ത്രത്തിനു വേണ്ടി തല പുകച്ചു കൊണ്ടിരുന്നു. അവസാനം ചേട്ടന്‍ ഒരു വഴി കണ്ടെത്തി. സംഭവം കേട്ടപ്പോള്‍ എനിയ്ക്കും കൊള്ളാമല്ലോ എന്ന് തോന്നി. അക്കാലത്ത് ഞങ്ങളുടെ ആ ചുറ്റുവട്ടങ്ങളിലുള്ള വീടുകളിലെല്ലാം പത്രം ഇട്ടിരുന്ന ചേട്ടന്‍ സാധാരണയായി വരാറുള്ളത് രാവിലെ ആറരയ്ക്കും ഏഴിനുമിടയ്ക്കായിരുന്നു. ഒരുമാതിരിപ്പെട്ട വീട്ടുകാരെല്ലാം അന്ന് ഉണരാറുള്ളതും ഏതാണ്ട് ആ സമയത്തു തന്നെ ആയിരുന്നു. ഓരോ വീടുകളിലും ഏതൊക്കെ പത്രമാണ് ഇടുന്നത് എന്നും അവിടങ്ങളിലൊക്കെ ആരാണ് ആദ്യം പത്രം വായിയ്ക്കാറുള്ളത് എന്നുമൊക്കെ ഞങ്ങള്‍ മനസ്സിലാക്കി വച്ചിരുന്നു. ആ ആശയത്തില്‍ നിന്നാണ് ചേട്ടന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
അതായത് എല്ലാ വീടുകളിലേയ്ക്കും വേണ്ടി പഴയ പത്രങ്ങള്‍ സംഘടിപ്പിയ്ക്കുക. കാഴ്ചയില്‍ ചുളിവും മടക്കുമൊന്നും വീഴാതെ അധികം പഴക്കം തോന്നാത്തവയായിരിയ്ക്കണം. കഴിയുന്നതും ഏപ്രില്‍ 1 ലെ തന്നെ. അതല്ലെങ്കില്‍ ഒന്നാം തീയതി ബുധനാഴ്ച വരുന്ന ഏതെങ്കിലും ഒരു മാസത്തെ. (കാരണം 1998 ഏപ്രില്‍ 1 ഒരു ബുധനാഴ്ചയായിരുന്നല്ലോ). എന്നിട്ട് പിറ്റേന്ന് അതിരാവിലെ അയല്‍ക്കാര്‍ എഴുന്നേല്‍ക്കും മുന്‍പ് ഓരോ വീട്ടിലും അവര്‍ വരുത്തുന്ന അതേ പത്രം പത്രക്കാരന്‍ എറിഞ്ഞിടുന്നതു പോലെ കൊണ്ടിടുക എന്നതായിരുന്നു പ്ലാന്‍.
കൂടുതലും മനോരമക്കാരും മാതൃഭൂമിക്കാരും ആയിരുന്നുവെന്നതും ഞങ്ങളുടെ വീട്ടില്‍ മനോരമയും തറവാട്ടില്‍ മാതൃഭൂമിയുമാണ് വരുത്തിയിരുന്നത് എന്നുള്ളതും അനുഗ്രഹമായി. കുറച്ചു നാള്‍ ഞങ്ങളുടെ വീട്ടില്‍ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സ് വരുത്തിയിരുന്നതിനാല്‍ (ഭാഷ പഠിയ്ക്കാന്‍ തുടങ്ങിയതാണെങ്കിലും അന്ന് അതു കൊണ്ട് വല്യ പ്രയോജനമൊന്നും കിട്ടില്ലെന്നും കാശു പോകുകയേയുള്ളൂ എന്നും മനസ്സിലാക്കി, അച്ഛന്‍ ആ സാഹസം അധികനാള്‍ തുടര്‍ന്നിരുന്നില്ല) അതും പ്രയോജനപ്പെട്ടു.
പിന്നെ, അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ പത്രം വായിച്ചു കഴിഞ്ഞാലും അതെല്ലാം ഓരോ മാസത്തേയും പ്രത്യേകം കെട്ടുകളാക്കി ഭംഗിയായി അടുക്കി, കുറെ കാലം കൂടി സൂക്ഷിച്ചു വയ്ക്കുമായിരുന്നു . (അന്ന് 1998 ലും ഞങ്ങളുടെ വീട്ടില്‍ 1993 മുതലുള്ള പത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അത് മനസ്സിലാക്കാമല്ലോ). അതു കൊണ്ട് പഴയ പത്രങ്ങള്‍ തപ്പിയെടുക്കാന്‍ വല്യ ബുദ്ധിമുട്ട് നേരിട്ടില്ല. എല്ലാ പത്രവും ഭംഗിയായി ഇസ്തിരിയിട്ട് തേച്ചു മടക്കി വച്ചു. പോരാത്തതിന് ആ അടുത്ത കാലത്ത് പത്രത്തിന്റെ കൂടെ കിട്ടാറുള്ള പരസ്യ നോട്ടീസുകളും മറ്റും പെറുക്കി ഓരോന്നിനും ഇടയില്‍ തിരുകാനും ഞങ്ങള്‍ മറന്നില്ല (ഒരു ഒറിജിനാലിറ്റിയ്ക്കു വേണ്ടി)
അന്നെല്ലാം കുഞ്ഞച്ഛന്റെ മകനായ സംഗന്‍ എപ്പോഴും ഞങ്ങളുടെ കൂട്ടത്തില്‍ കാണുമായിരുന്നു. ഞങ്ങള്‍ അവനില്‍ നിന്നും ആദ്യം ഈ പ്ലാന്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചെങ്കിലും (കാരണം അവരുടെ വീട്ടിലും അതായത് ഞങ്ങളുടെ തറവാട്ടിലും ഇതേ ഐഡിയ പ്രയോഗിയ്ക്കണം എന്നും കരുതിയിരുന്നു) അവന്‍ എങ്ങനെയോ ഇക്കാര്യം അറിഞ്ഞതിനാല്‍ അവനെയും കൂടെ കൂട്ടി. അല്ലെങ്കില്‍ അവന്‍ ഞങ്ങളുടെ പദ്ധതി പരസ്യമാക്കിയാലോ?
എന്നാലും അവനിട്ട് വേറെ ഒരു കൊച്ചു പണി കൊടുക്കാനും ഞാനും ചേട്ടനും പ്ലാനിട്ടിരുന്നു. അതിനു വേണ്ടിയുള്ള കുതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത് ഒരു രാത്രിയിലാണ്. കാരണം അവന്‍ കൂടെ ഉണ്ടാകരുതല്ലോ. അവന് അന്നേ ഒരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു എന്നതിനാല്‍ ആ ആശയം എന്റേതായിരുന്നു. (ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മറക്കാനിടയില്ല, 1998 ഏപ്രില്‍ 1 നായിരുന്നു കൊച്ചിയില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത്). അന്ന് സംഗന്റെ ഇഷ്ട താരമായിരുന്നു റോബിന്‍ സിങ്ങ്. പിറ്റേ ദിവസം കൊച്ചിയില്‍ സച്ചിനും ജഡേജയും റോബിനും എങ്ങനെ കളിയ്ക്കും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയായിരുന്നു അവന്‍ (ഞങ്ങളും). റോബിന്റെ കളിയ്ക്കാണ് അവന്‍ പ്രാധാന്യം കൊടുത്തത് എന്നതിനാല്‍ ഞാനും ചേട്ടനും ഒരു പരിപാടി ഒപ്പിച്ചു. ഒരു പഴയ ഓഡിയോ കാസറ്റില്‍ വാര്‍ത്ത വായിയ്ക്കുന്നതു പോലെ ശബ്ദമെല്ലാം മാറ്റി “ഒരു ആകാശവാണി വാര്‍ത്തകള്‍” തയ്യാറാക്കി വച്ചു. അതിലെ പ്രധാന വാര്‍ത്തകള്‍ മാത്രം. അതിന്റെ ഉള്ളടക്കം (അവസാന ഭാഗം) ഏതാണ്ട് ഇങ്ങനെയായിരുന്നു.
“ക്രിക്കറ്റ്: ഇന്ന് കൊച്ചിയില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നു. മികച്ച ഫോമില്‍ കളിയ്ക്കുന്ന സച്ചിനിലും ജഡേജയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൌണ്ടര്‍ റോബിന്‍സിങ്ങ് ഇന്ന് കളിയ്ക്കില്ല. പ്രധാന വാര്‍ത്തകള്‍ കഴിഞ്ഞു, നമസ്കാരം. അല്‍പ്പ സമയത്തിനുള്ളില്‍ സംസ്കൃതത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കാം”
അങ്ങനെ സംഭവദിവസം അതിരാവിലെ തന്നെ ഞങ്ങള്‍ മൂവരും ഒത്തു കൂടി. പത്രം കൊണ്ടിടുന്ന ചുമതല എനിയ്ക്കും ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോ എന്നും പത്രക്കാരനെങ്ങാനും വരുന്നുണ്ടോ എന്നും നോക്കാനുള്ള ചുമതല സംഗനുമായിരുന്നു. എന്തായാലും അന്ന്‍ വരാന്‍ അയാള്‍ പതിവിലും നേരം വൈകിയത് ഞങ്ങള്‍ക്ക് ഉപകാരപ്പെട്ടു. ഞങ്ങള്‍ എല്ലാ വീടുകളിലും പത്രം കൊണ്ടിടുകയും കാര്യം മനസ്സിലാക്കാതെ ഒരുവിധം എല്ലാവരും തന്നെ പറ്റിയ്ക്കപ്പെടുകയും ചെയ്തു. ‘ഇന്ന് അയാള്‍ മുഴിഞ്ഞ പത്രമാണല്ലോ ഇട്ടത്’ എന്നും പറഞ്ഞു കൊണ്ട് പത്രം എടുത്തു കൊണ്ടു പോയ ജിബീഷ് ചേട്ടന്റെ അച്ഛന്‍ ബാലന്‍ മാഷിനേയും രാവിലെ എഴുന്നേറ്റ് കണ്ണടയും ഫിറ്റു ചെയ്ത് പഴയ പത്ര വാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ വായിച്ച അയലത്തെ അച്ചീച്ചനെയും ഇന്നും ഓര്‍മ്മിയ്ക്കുന്നു. അത് പഴയ പത്രമായിരുന്നു എന്നും ഞങ്ങള്‍ എല്ലാവരെയും ഫൂളാക്കിയതാണെന്നും എല്ലാവരും തിരിച്ചറിയുന്നത് ഒറിജിനല്‍ പത്രം വന്നപ്പോള്‍ മാത്രമായിരുന്നു. എന്തായാലും ഞങ്ങളുടെ കുസൃതിയില്‍ അവരെല്ലാവരും പങ്കു ചേര്‍ന്നു എന്നതും അക്കിടി പറ്റിയത് ആസ്വദിച്ചു എന്നതും ആശ്വാസം.
അയല്‍ക്കാരെ എല്ലാം പറ്റിച്ച ശേഷം ഞങ്ങള്‍ മുന്‍നിശ്ചയപ്രകാരം ഞങ്ങളുടെ വീടിനകത്ത് ഒത്തു കൂടി എല്ലാവരെയും പറ്റിച്ചതിനെ പറ്റി പറഞ്ഞ് ചിരിയ്ക്കുകയായിരുന്നു. ആ സമയത്ത് ഞാനും ചേട്ടനും വാര്‍ത്തകള്‍ കേള്‍ക്കാനെന്ന ഭാവേന സംഗനെയും കൂടെ കൂട്ടിക്കൊണ്ട് തന്ത്രപൂര്‍വ്വം റേഡിയോ (ടേപ്പ്) ഓണാക്കി. (കൊച്ചി എഫ് എം ലെ 6.45ന്റെ വാര്‍ത്തകള്‍ കേള്‍ക്കാനെന്ന പോലെ) എന്നിട്ട് ക്രിക്കറ്റ് ന്യൂസ് കേള്‍ക്കാനെന്ന പോലെ അതില്‍ ശ്രദ്ധിച്ചു. സ്വാഭാവികമായും സംഗനും അത് ശ്രദ്ധിച്ചു. വാര്‍ത്തകള്‍ കഴിഞ്ഞ ഉടനേ ചേട്ട്ന് സൂത്രത്തില്‍ ടേപ്പ് ഓഫ് ചെയ്തു. അപ്പോഴേയ്ക്കും സംഗന്‍ ആകെ നിരാശയിലായി കഴിഞ്ഞിരുന്നു. അവന്റെ ഇഷ്ടതാരം റോബിന്‍ പരിക്കേറ്റ് കളിയ്ക്കുന്നില്ല എന്ന വാര്‍ത്ത അവനെ വല്ലാതെ നിരാശപ്പെടുത്തി. അക്കാര്യം തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടാണ് അവന്‍ രാവിലെ കുളിയ്ക്കാനും മറ്റുമായി തറവാട്ടിലേയ്ക്ക് പോയത്.
അവന്‍ പോയിക്കഴിഞ്ഞതും ഞാനും ചേട്ടനും പൊട്ടിച്ചിരിച്ചു പോയി. ഞങ്ങളുടെ കഴിവില്‍ സ്വയം പുകഴ്ത്തിക്കൊണ്ട് അന്നത്തെ വിജയകരമായ സംഭവങ്ങളെല്ലാം ആസ്വദിച്ചു കൊണ്ടാണ് അന്നത്തെ ദിവസം ഞങ്ങള്‍ ആരംഭിച്ചത്. മാത്രമല്ല, മറ്റാരും ഞങ്ങളെ ഫൂളാക്കിയതുമില്ലല്ലോ എന്ന സമാധാനവും.
പക്ഷേ അതിനൊരു ആന്റി ക്ലൈമാക്സ് കാണുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. അന്ന് ടീവിയില്‍ ക്രിക്കറ്റ് മത്സരം കാണാനിരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അന്നത്തെ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം എഴുതിക്കാണിച്ചു. ടീമില്‍ റോബിനില്ല. ഞാനും ചേട്ടനും ഞെട്ടി... മുഖത്തോടു മുഖം നോക്കി. പരിശീലനത്തിനിടെ പന്തു കൊണ്ട് കൈയില്‍ പരിക്കു പറ്റി റോബിന്‍ ഗാലറിയില്‍ ഇരിയ്ക്കുന്നതു കണ്ട് സംഗന്‍ മാത്രം ഞെട്ടിയില്ല. അവന്‍ ന്യൂസ് രാവിലെ കേട്ടതാണല്ലോ. ഞാനും ചേട്ടനും ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി. (ഞങ്ങള്‍ കഷ്ടപ്പെട്ട് കരുതിക്കൂട്ടി ഉണ്ടാക്കിയെടുത്ത കള്ളക്കഥ യഥാര്‍ത്ഥത്തില്‍ അതേ പോലെ തന്നെ സംഭവിയ്ക്കും എന്ന് ഞങ്ങളെങ്ങനെ പ്രതീക്ഷിയ്ക്കാനാണ്?)
പിന്നീട് എന്തായാലും അക്കാര്യം അവനോട് പറയാനും നിന്നില്ല. പറഞ്ഞാല്‍ സത്യത്തില്‍ അന്ന് വിഡ്ഢികളായത് ഞങ്ങളാണെന്ന് സമ്മതിയ്ക്കേണ്ടി വരുമല്ലോ. ഇനിയിപ്പോള്‍ ഈ പോസ്റ്റ് വായിച്ചാലാണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ അന്നത്തെ സംഭവത്തിലെ സത്യമറിയാന്‍ പോകുന്നത്.
127 comments:
1998 ലെ ഏപ്രില്‍ 1 ലെ ഒരു പഴയ ഏപ്രില്‍ ഫൂള്‍ ഓര്‍മ്മക്കുറിപ്പ്.
“ഒരു വിഡ്ഢി ദിനത്തിലെ വിക്രിയകള്‍”
ഠേ ....
തേങ്ങ ഒരെണ്ണം എന്റെ വക
ഒന്നുമില്ല ഈ ബ്ലോഗില്‍ ഇനി വല്ല പറ്റിപ്പുമുണ്ടോ എന്ന് നോക്കാന്‍ പൊയതാ...
ആ പെയ്പര്‍ പരിപാടിയും,ന്യൂസ് വായിച്ച പരിപാടിയും ഏതായാലും കലക്കി
അതൊരു വല്ലാത്ത ചെയ്ത്തായി പോയി ശ്രീ.... :)
കുട്ടിക്കാലത്തൊക്കെ ആളുകളെ ഏപ്രിൽഫൂളാക്കാൻ വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിരുന്നു അല്ലേ..ഇപ്പോഴത്തെ ബാല്യങ്ങളുടെ നഷ്ടങ്ങളിൽ ഇതും പെടും എന്ന് തോന്നുന്നു.
അടിപൊളി...
ഏതായാലും ഈ കഥ റോബിന്‍ സിങ് വായിക്കണ്ടാ... നിങ്ങടെ കരിനാക്കാന്നു പറയും...
ഈ വര്‍ഷം എന്താ പരിപാടി???
:-)
രാവിലെ തന്നെ ഇങ്ങനെയൊരു പോസ്റ്റിട്ട് എല്ലാരേം പറ്റിക്കാന്‍ ഇറങ്ങിയേക്കുവാ അല്ലേ ശ്രീ.. :)
ശ്രീ,
ഇതുപോലെയുള്ള രസകരവും നിര്‍ദ്ദോഷവുമായ പല പറ്റിയ്ക്കല്‍ വിക്രിയകളും(അധികവും പറ്റിയ്ക്കപ്പെടല്‍) ഓര്‍ത്തു.
ബു ഹ ഹ ഹ ......
plan backfired... :)
പക്ഷേ ഇപ്പറഞ്ഞത് കല്ലു വെക്കാത്ത നുണയായിരുന്നു നിങ്ങളെ പറ്റിച്ചേ എന്നു പറഞ്ഞ് നാളേ കമന്റിട്ടേക്കരുത് :)
ശ്രീ ഇന്ന് എന്തായിരിക്കും എഴുതുക എന്ന് ഞാന്‍ ഓര്‍ത്തതേയുള്ളൂ. ഗംഭീരപറ്റിക്കല്‍ തന്നെ. പണ്ട് ഇതുപോലെ ഞങ്ങളും ഒപ്പിച്ചിട്ടുള്ള എന്തെല്ലാം പരിപാടികള്‍... ആ റേഡിയോ വാര്‍ത്തയും കലക്കി..
പത്രമിടീല്‍ കലക്കി ശ്രീ.
ഇക്കൊല്ലം ആരെ പറ്റിക്കാനാ പ്ലാന്‍ ??
ശോഭി,
മനസ്സാല്‍ 11 വര്‍ഷങ്ങള്‍ പിന്നോട്ട് പോയി...
വീണ്ടും അന്നത്തെ ആ സുവര്‍ണ്ണകാലം ഓര്‍മ്മയിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് പ്രത്യേകം അഭിനന്ദനങ്ങള്‍...
ശ്രീചേട്ടന്‍
:)
പത്രം നല്ല ഒര്‍ജിനാലിറ്റിയുള്ള ഐറ്റം ആയി.
ശരിക്കും വര്‍ക്ക് ചെയ്തല്ലെ?
ഇന്നത്തെ കുട്ടികല്‍ ഒന്നും ഇത്രയും ബന്ധപ്പെടുമെന്ന് തോന്നുന്നില്ല..
ഏതായാലും നല്ല പോസ്റ്റ് ശ്രീ
നന്മകള്‍ നേരുന്നു...
Sree,
ഇനി ലോകകപ്പ് മത്സരം വരുബോള്‍ ഇങ്ങനേ പ്രവചനം നടത്തരുത്
കുഞ്ഞായി മാഷേ...
ഒരുപാട് കാലത്തിനു ശേഷം ഇവിടെ വന്നതിലും ഈ ആദ്യ കമന്റ് ഇട്ടതിനും നന്ദി :)
പൊറാടത്ത് മാഷേ...
സത്യമാണ് മാഷേ. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ അയല്‍പക്കത്തെ ഒരു സ്കൂള്‍ കുട്ടിയോട് ഞാന്‍ ചോദിച്ചു, എന്താണ് ഏപ്രില്‍ ഫൂളിന് പരിപാടി എന്ന്. അവന്‍ അതിശയത്തോടെ എന്നെ നോക്കി പറഞ്ഞു, ഒരു പരിപാടിയുമില്ലെന്ന്.
ടെസി ...
ഹ ഹ. അതെനിയ്ക്കിഷ്ടപ്പെട്ടു. ഇനി ഞങ്ങള്‍ കാരണമാണ് റോബിന് ആ അവസ്ഥ വന്നതെങ്കിലോ എന്ന് അല്ലേ? :)
ഷിജുച്ചായാ...
പഴയ ചില കുസൃതികള്‍ ഇങ്ങനെ പങ്കു വയ്ക്കുന്നു എന്നേയുള്ളൂവെന്നേ... :)
ചന്ദ്രകാന്തം ചേച്ചീ...
എല്ലാവര്‍ക്കും ഉണ്ടാകും ഏപ്രില്‍ ഫൂളിനെ പറ്റി പറയാന്‍ അല്ലേ? എന്തെങ്കിലും ഒക്കെ ഓര്‍ത്ത് എഴുതൂ ചേച്ചീ :)
ശ്രീഹരി...
ഹ ഹ. ഇല്ലയില്ല, ഇത് നടന്നതു തന്നെ, ശ്രീഹരീ :)
അപ്പുവേട്ടാ...
വളരെ നന്ദി അപ്പുവേട്ടാ :)
ജെസ്സ് ചേച്ചീ...
ഇക്കൊല്ലം ഒന്നുമില്ല ചേച്ചീ. ഇവിടെ എവിടെ സമയം? നന്ദീട്ടോ :)
ശ്രീച്ചേട്ടാ...
ഞാന്‍ ഇടയ്ക്ക് അതെല്ലാം ഓര്‍ക്കാറുണ്ട്. ഇനി അങ്ങനെ ഒരു കാലം ഉണ്ടാകുമെന്ന് തോന്നുന്നില്ല
മാണിക്യം ചേച്ചീ...
അതെ, ആ ഐഡിയ ആരും ചിന്തിച്ചിരുന്നില്ല. അതു കാരണം എല്ലാവര്‍ക്കും അമളി പറ്റി. :)
pious ...
സ്വാഗതം. ഇല്ലേയില്ല. ഇനി അങ്ങനൊരു പ്രവചനമേയില്ല, നന്ദി :)
അടിപൊളി പോസ്റ്റ് ശ്രീ. രസകരമായി വായിച്ചു പോയി. സംഗനെ പോലെ ഞാനും ഒരു റോബിന്‍ ഫാന്‍ ആയിരുന്നു.
ശ്രീ
ഒരു പാട് കുസൃതികള്‍ നിറഞ്ഞ ഓര്‍മ്മകളിലേക്കാണല്ലോ കാലത്ത് തന്നെ കൈ പിടിച്ച് വലിച്ചത്....
ശ്രീ നല്ല ഒരു വിഡ്ഡിദിന പോസ്റ്റിനായി നന്ദി....
ഏപ്രില്‍ ഫൂള്‍ പോസ്റ്റ് നന്നായി - ഇപ്രാവശ്യം ഒപ്പിച്ചത് എന്തായിരുന്നു? അത് പറയാന്‍ 11 വര്‍ഷം കാത്തിരിക്കേണ്ട, നാളെത്തന്നെ പോസ്റ്റ് ചെയ്തോളൂ!
ഓ: ടോ: ശ്രീ ആള് ഡീസന്റ് ആണ്...
(ഒരു ഏപ്രില്‍ ഫൂള്‍ ശ്രമം!!)
അമ്പടാ കുസൃതിക്കാരാന്മാരെ...
ഫൂളാക്കാന്‍ പോയി ഫൂളായി മാറിയല്ലെ...
രസകരമായ വിഡ്ഡിദിന കഥ..ഒരു പ്രദേശത്തെ കുറച്ചാളുകളെ പറ്റിക്കാന്നുവച്ചാല്‍ ചില്ലറക്കാരമല്ല..!
ശ്രീ ആളുകളെ പറ്റിക്കാനും അപ്പൊ മിടുക്കനാ ഇല്ലെ? അപ്പൊ ഇനി ചൂച്ചിച്ചോളാം..ട്ടാ.
ഇതുമൊരു നമ്പര്‍ അല്ലല്ലോ ഇല്ലേ ....
കൂലങ്കഷമായും ... തല പുകച്ചും ..എത്രയാ കഷ്ടപ്പാട് .. മറ്റുള്ളവരെ വി ഡ ഡി കളാ ക്കാന്‍ .. സമ്മതിക്കണം പ്രഭോ ..സമ്മതിക്കണം ... അപാര ബുദ്ധി ... ഒടുക്കത്തെ ബുദ്ധി ..
പത്രം മാറ്റിയിടല്‍. അതു പുതുമയുള്ള ഫൂളാക്കല്‍ തന്നെയായിരുന്നു.അന്നൊക്കെ അങ്ങിനെ എത്ര പേരെ ഫൂളാക്കിയിരിക്കുന്നു, മിഠായിക്കടലാസില്‍ കല്ലു പൊതിഞ്ഞ്,അങ്ങിനെ അങ്ങിനെ...
ഇന്നു് ഫൂള്‍ ആക്കുന്ന പരിപാടിയൊന്നുമില്ലേ കുട്ടികള്‍ക്കു്?
കൊള്ളാമല്ലോ ശ്രീയേ.
കുട്ടിക്കാലം ഓർത്തുപോയി.
ഇങ്ങനെ പാവമായി ഇരിക്കുന്നു എന്ന ലുക്കേയുള്ളൂ അല്ലേ?
നാട്ടുകാരെയൊക്കെ പറ്റിക്കുന്ന ടൈപ്പാണല്ലേ!! :)
കുമാരേട്ടാ...
നന്ദി കുമാരേട്ടാ. അപ്പോ റോബിന്‍ ഫാന്‍സ് വേറെയും ഉണ്ടായിരുന്നുവല്ലേ.
തോന്ന്യാസി ...
ഇതു മൂലം കുട്ടിക്കാലത്തെ അനുസ്മരിയ്ക്കാന്‍ കഴിഞ്ഞുവെങ്കില്‍ വളരെ സന്തോഷം.
Sapna ചേച്ചീ...
നന്ദി കേട്ടോ.
BS Madai ...
അതൊരു ഒന്നൊന്നര കമന്റായല്ലോ മാഷേ... എനിയ്ക്കൊന്നും പറയാന്‍ പറ്റില്ലല്ലോ അല്ലേ? നന്ദി :)
കുഞ്ഞന്‍ ചേട്ടാ...
ഹ ഹ. അത് അന്ന് എല്ലാവരും അതേ സെന്‍സില്‍ ആസ്വദിച്ചതു കൊണ്ട് പരിപാടി വിജയമായി. :)
ശിശു മാഷേ...
ഹ ഹ, നന്ദി മാഷേ :)
ശാരദനിലാവ് ...
നമ്മുടെ പരിചയക്കാരെ ഇങ്ങനെ പറ്റിയ്ക്കുന്നതിലും ഒരു രസമില്ലേ മാഷേ.നന്ദി :)
എഴുത്തുകാരി ചേച്ചീ...
ശരിയാണ് ചേച്ചീ.ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതിലൊന്നും വല്യ താല്പര്യമില്ല. :(
പാറുക്കുട്ടി ചേച്ചീ...
വളരെ നന്ദി :)
സന്ദീപ്...
അതേയതെ. എന്നിട്ടും ഈ പാവം ലുക്ക് എന്ന് എല്ലാവരും പറയുന്നതെന്താണോ ആവോ? നന്ദീട്ടോ :)
അവനവൻ കുഴിക്കുന്ന കുഴികളിൽ കുടുങ്ങുമ്പോൾ. ഗുലുമാൽ..
കലക്കി .. :)
ഹ ഹ... അങ്ങനെ എല്ലാവരും ഫൂള്‍ ആയി....ഒരാള്‍ ഒഴികെ....
ദൈവം ഉണ്ടെന്ന് മനസ്സിലായോ?
''കാരണം 1998 ഏപ്രില്‍ 1 ഒരു ബുധനാഴ്ചയായിരുന്നല്ലോ''
അപ്പൊ സംഗതി സത്യമാണ്...
കൊള്ളാം ശ്രീയേട്ടാ നല്ല ഓര്‍മ്മകള്‍...
നല്ലൊരു ഓര്‍മ്മകുറിപ്പ്.
ആദ്യമാണ് ഇവിടൊക്കെ.എനിക്കും ഉണ്ട് ഇതു പോലത്തെ കുറേ രസകരങ്ങളായ "ഏപ്രിൽ "ഓർമ്മകൾ.വളരെ നന്ദി ഓർമ്മിപ്പിച്ചതിന്.
രാവിലെ തന്നെ ഒന്ന് കാര്യമായി ‘പറ്റി’യതിന്റെ വിഷമത്തിലാണ് ശ്രീയേ...
ഏതോ ഒരു ഷെയ്ക് തട്ടിപ്പോയെന്നും ഒരാഴ്ച അവധിയാണെന്നും രാവിലെ തന്നെ കേട്ട് സന്തോഷിച്ചിരിക്കുവായിരുന്നു... കുറച്ച് കഴിഞ്ഞാ സംഗതി കളിപ്പീരാണെന്ന് മനസിലായത്..
നല്ല തെളിമയുള്ള ഓർമ്മകൾ
ശ്രീ...റോബിന്‍ സിങിനെ അന്ന് പുറതിരുത്തിയത് നിങ്ങള്‍ ആയിരുന്നു അല്ലെ..വീര ശൂര പരാക്രമികള്‍ ആയിരുന്നു അല്ലെ ചേട്ടനും അനിയനും? രസിച്ചു വികൃതികളുടെ കഥ.
നന്നായി ചിരിച്ചു
Pani koduthathu sanganaanenkilum kittiyathu singinayippoyi.. pavam singh..
ബഷീര്‍ക്കാ...
അതെ, അതു തന്നെ. നന്ദി :)
ഇസാദ് ...
കുറെക്കാലത്തിനു ശേഷമാണല്ലോ വരവ്? നന്ദി :)
ശിവ ...
അതെ. സംഗന്‍ ഒഴികെ എല്ലാവരും ഫൂളായി :)
മാഹിഷ്‌മതി ...
സത്യം തന്നെ മാഷേ :)
മുരളീ...
വളരെ നന്ദീട്ടോ :)
കനല്‍ മാഷേ...
വളരെ നന്ദി :)
മേഘ്ന സിതാര ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ആ ഓര്‍മ്മകളൊക്കെ ഓരോ പോസ്റ്റുകളായി എഴുതൂ.
ആർപീയാർ | RPR ...
അപ്പോ ഇത്തവണയും ഫൂളായോ മാഷേ? കമന്റിനു നന്ദീട്ടോ. :)
ബോണ്‍സ് ...
അതെ, അങ്ങനേം പറയാം മാഷേ. നന്ദി :)
കാപ്പിലാന്‍ മാഷേ...
വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം :)
കിഷോര്‍ലാല്‍ പറക്കാട്ട് ...
തന്നെ തന്നെ. ആ കമന്റ് ഇഷ്ടമായീട്ടോ, നന്ദി :)
അപ്പോ കരിനാക്കാണല്ലെ? !!
:)
ഉശിരന്‍ പറ്റിപ്പാണല്ലോ. കുറെ പറ്റിക്കല്‍ പരിപാടികള്‍ ഓര്‍ക്കേം ചെയ്തു
:)
തേങ്ങ ഒരെണ്ണം എന്റെ വക
കടുപ്പിച്ച് ആരോടും ഒന്നും പറയല്ലെ ശ്രീയേ...
പഴയ കുറേ ഓര്‍മ്മകളുണര്‍ത്തിയ നല്ല പോസ്റ്റ്.
കൊള്ളാല്ലോ ശ്രീയെ... നന്നായി ചിരിച്ചു...
കരിനാക്കാ... !!
:)
ശ്രീ.... വിഡ്ഢി ദിനങ്ങള്‍ ഒന്നും പാഴാക്കിയിട്ടില്ല അല്ലെ? കൊള്ളാം തരികിടകള്‍. ഇന്നെന്താ ഒപ്പിച്ചത് ?
ഇത് പോലെ ഗൃഹാതുരത്വം ഉയര്‍ത്തുന്ന കഥകള്‍ എഴുതുന്ന ശ്രീയുടെ ബ്ലോഗ് പണ്ടേ വായിക്കുമായിരുന്നു. ഇനി feed readeril സബ്സ്ക്രൈബ് ചെയ്തേക്കാം.
തുടര്‍ന്നും എഴുതുക
ശ്രീക്കുട്ടനൊരു സംഭവം തന്നെയാണല്ലേ!!!
ചാത്തനേറ്: അപ്പോള്‍ നിങ്ങള്‍ രണ്ട് കരിനാക്കന്മാരും കൂടിയാ അന്ന് റോബിന്‍ സിങ്ങിനെ പുറത്താക്കിയത് അല്ലേ??(ഇനി ശരിക്കും റോബിന്‍ കളിച്ചാരുന്നോ നീ ഇത്തവണത്തെ ഫൂളാക്കാന്‍ ഇട്ടതാണോ എന്നൊരു ഡൌട്ട് ,പോയി നോക്കി ഇവിടെ http://content.cricinfo.com/wisdenalmanack/engine/match/66137.html )
അപ്പോള്‍ കരിനാക്ക് ആണ് അല്ലെ. നന്നായി, ആശംസകള്‍
ഇത് ശരിക്കുമുള്ള പോസ്റ്റാണോ അതോ ഫൂളാക്കാന്‍ ഇന്നലെ ഇട്ടതാണോ എന്നറിയാത്തതുകൊണ്ട് ഇന്നലെ വായിച്ചെങ്കിലും കമന്റിയില്ല!!! ഫൂളാവരുതല്ലോ :) ഇന്ന് നോക്കിയപ്പോള്‍ പോസ്റ്റും കമന്റ്സും അവിടെ തന്നെയുണ്ട്. :)
അപ്പോ ശ്രീയെ കാണാന്‍ ഒരു ലുക്കില്ലാന്നേ ഉള്ളൂ ല്ലേ... ഒടുക്കത്തെ (കുരുട്ടു) ബുദ്ധിയാ ല്ലേ?
എന്തായാലും ആളെ മനസ്സിലായ സ്ഥിതിക്ക് ഒരു കൈയ്യകലത്തിലേ ഞാനിനി നിക്കൂ :)
കലക്കി ശ്രീയേട്ടാ....
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ റോബിന്‍ ചതിക്കും അല്ലേ ശ്രീ ചേട്ടാ?????????
ശ്രീ,
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഞങ്ങളൂടെ ഹോസ്റ്റലില്‍ അതിന്റെ തലേ ദിവസം രാജ്യത്തിന്റെ പലസ്ഥലങ്ങളില്‍ നിന്നുമുള്ള പലരുടേയും സുഹ്യത്തുക്കള്‍ എത്തിതമ്പടിച്ചിരുന്നു. ഫ്രീയായ് കിട്ടിയ ടിക്കറ്റുമായ് അന്നു നേരം വെളുക്കും മുന്‍പേ കലൂര്‍ സ്റ്റേഡിയത്തില്‍ കൂട്ടുകാരുമായ് എത്തിയതും, പൊള്ളുന്ന വെയിലത്തിരുന്ന് കളികണ്ടതും ഒരിക്കലും മറക്കാന്‍ പറ്റില്ല. ക്രിക്കറ്റിന്റെ പാസ്സ് ഒപ്പിച്ചുതന്നത് എന്റെ സീനിയര്‍ ആയിരുന്ന സജിത്ത് ആയിരുന്നു. അവന്‍ ഇന്ന് എക്സോണ്‍ കെമിക്കല്‍സില്‍ സീനിയര്‍ മാനേജര്‍. അന്ന് ഗ്രൂപ്പിലുണ്ടായിരുന്നവരൊക്കെ ഇന്ന് പല രാജ്യങ്ങളിലായ് ചിതറികിടക്കുന്നു. ക്രിക്കറ്റ് കളിവന്നതു കാരണം ആവര്‍ഷം ഞങ്ങള്‍ക്ക് ഹോസ്റ്റലില്‍ സ്ഥിരം അരങ്ങേറുന്ന തൂങ്ങിമരണം നടത്താന്‍ കഴിഞ്ഞില്ല. ജൂനിയേഴ്സിനെ മുഴുവന്‍ ഫൂളാക്കുന്ന സ്ഥിരം നംമ്പറായിരുന്നു കെട്ടിതൂങ്ങിമരണം. 1998 ലെ ആ വിഡ്ഡിദിവസ്സം ഓര്‍മ്മിപ്പിച്ചതിന് നന്ദി
ശ്രീയുടേയും ഏട്ടന്‍റ്റേയും വിക്രിയകള്‍ കൊള്ളാം..... പഴയകാലം ഓര്‍ത്തുപോയി...
നന്ദി...
hey thts too good,, and innovative
thts too good, such an innovative idea to make people fool on april fool
ശ്രീ ഇതിപ്പോഴാണു കാണുന്നത്, ഇഷ്ടപ്പെട്ടു ശ്രീ, അപ്പൊ ഈ പുഞ്ചിരിയിലും ഒരു വഞ്ചനയുടെ ലാഞ്ചന ഒളിച്ചിരിപ്പുണ്ട് അല്ലേ:)
hmmmmmm....
nee ithrakku villano..?
അനില്‍ മാഷേ...
ഹ ഹ. അവസാനം എന്നെ കരിനാക്കനാക്കി അല്ലേ? റോബിന് അന്ന് രാവിലെയോ മറ്റോ ആണ് പരിക്കു പറ്റിയത് എന്നതാണ് രസകരമായ വസ്തുത. :)
പ്രിയ...
വളരെ നന്ദി :)
പാവപ്പെട്ടവന്‍...
നന്ദി മാഷേ :)
pattepadamramji ...
ഹ ഹ. നന്ദി മാഷേ :)
പകല്‍ക്കിനാവന്‍ മാഷേ...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി മാഷേ :)
പാക്കരന്‍...
പണ്ടൊക്കെ എന്തെങ്കിലുമൊക്കെ ഒപ്പിയ്ക്കുമായിരുന്നു. ഇത്തവണ ഒന്നുമില്ലായിരുന്നു മാഷേ :)
രഞ്ജിത്...
സ്വാഗതം. എന്റെ ബ്ലോഗ് ഇടയ്ക്ക് വായിയ്ക്കാറുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഫീഡ് റീഡറില്‍ ആഡ് ചെയ്യുന്നതിനും നന്ദി :)
ഹരീഷേട്ടാ...
ആക്കിയതാകുമല്ലേ? ;)
ചാത്താ...
അതു നന്നായി. ഇപ്പോ വിശ്വാസമായിക്കാണുമല്ലോ അല്ലേ? പാവം റോബിന് ആ സീരീസില്‍ പിന്നെ കളിയ്ക്കാന്‍ പറ്റിയില്ല :)
കുറുപ്പിന്‍റെ കണക്കു പുസ്തകം ...
നന്ദി മാഷേ :)
നന്ദേട്ടാ...
അതു ശരി, ഏപ്രില്‍ 1 ന് പോസ്റ്റിട്ടാല്‍ അങ്ങനെയും കുഴപ്പമുണ്ടല്ലേ? :)
കുറുമ്പന്‍...
സ്വാഗതം. അമ്പതാം കമന്റിനു നന്ദി. :)
Dr.jishnu chandran...
അതെയതെ, അതാണ് സത്യം, നന്ദി :)
പ്രശാന്ത്...
കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ കമന്റിനു നന്ദി, ഒപ്പം കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ അനുഭവങ്ങള്‍ ഇവിടെ പങ്കു വച്ചതിനും... :)
ബൈജു മാഷേ...
പഴയ കാലം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് ഉപകാരപ്പെട്ടെങ്കില്‍ സന്തോഷം :)
P V
സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി :)
സാജന്‍ ചേട്ടാ...
ഹ ഹ. അതു കൊള്ളാം, പുഞ്ചിരിയിലുള്ള വഞ്ചനയുടെ ലാഞ്ചന... നന്ദി, വഞ്ചകന്‍ എന്നു വിളിച്ചതിനല്ല, വായിയ്ക്കാന്‍ സമയം കണ്ടെത്തിയതിന്... :)
എല്‍ദോ...
കുട്ടിക്കാലത്തെ ഓരോരോ കുസൃതികള്‍ അല്ലേഡാ... വീണ്ടും വന്നതില്‍ സന്തോഷം :)
ഹ ഹ
പത്രം കൊണ്ടുള്ള ആ പറ്റികലിലൊക്കെ എത്രമാത്രം സൌന്ദര്യവും കാല്പനികതയും ഉണ്ട് എന്ന് ആലോചിക്കുകയായിരുന്നു..
ഇന്ന് എല്ലാവരും ഏപ്രില്‍ ഒന്നിനെ മറ്റുള്ളവരെ വേധനിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
കുറേ ദ്രോഹങ്ങളും..
നാട്ടുകാരെയെല്ലാം പറ്റിച്ച് നിങ്ങള്‍ സ്വയം പറ്റിക്കപ്പെട്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ. :-)
രസകരം ശ്രീ.ലളിതമായ വിവരണം.
മനോഹരമായ വിവരണ ശൈലി, ഒത്തിരി ഇഷ്ടപ്പെട്ടു. ശ്രീ ആശംസകൾ
ഇത് കലക്കി
ആവി പറക്കുന്ന ആനപ്പിണ്ടം എന്ന പോസ്ടിടുമ്പോള്‍ ഇതുപോലൊരു എതിരാളിയെ ഞാന്- പ്രതീക്ഷിച്ചിരുന്നില്ല! ആമേലെ ബന്‍ഗളൂരല്ലി ഈതര മാടിതരെ ആരോഗ്യ കെട്ടോഗിത്തേ
അപ്പോ അത്യാവശ്യം മരുന്നുകളൊക്കെ കയ്യിലുണ്ട് അല്ലേ......എന്നാലും ചക്കിനു വെച്ചത് കൊക്കിനു കൊണ്ടല്ലോ....
sree,
funny post on fool's day!sree,my computer doesnt have malayalam fonts.thats why i couldnt read or comment.now i am using my brother's computer.hope u r fine.
ശ്രീ, വിഢ്ഢി ദിനത്തിലെ ഈ വിക്രിയകൾക്ക്
ഒരു സാർവ്വലൌകിക സ്വഭാവമുണ്ട്.
as usual... ഉഷാര്‍!
വിഡ്ഡി ദിനത്തിൽ എന്തെല്ലാം വേലത്തരങ്ങൾ ഈയുള്ളവനും കാട്ടി കൂട്ടിയിട്ടുണ്ട്
ചിതല്‍ ...
വളരെ നന്ദി മാഷേ. :)
Bindhu Unny ...
അതു തന്നെ, ചേച്ചീ :)
ലേഖാവിജയ് ...
വളരെ നന്ദി ചേച്ചീ:)
വരവൂരാൻ ...
നന്ദി മാഷേ :)
ആചാര്യന്‍...
നന്ദി മാഷേ :)
poor-me/പാവം-ഞാന്‍ ...
ഹഹ. നന്ദി മാഷേ. അവസാനം ആ പറഞ്ഞതു മാത്രം മനസ്സിലായില്ല ;)
രസികന്‍ മാഷേ...
അതെയതെ. നന്ദി :)
monsoon-dreams ...
തിരക്കിനിടയിലും ഇവിടെ വരെ വന്നതില്‍ സന്തോഷം. സുഖമായിരിയ്ക്കുന്നു, മാഷേ. നന്ദി :)
കെ.കെ.എസ് ...
വളരെ നന്ദി മാഷേ :)
ശ്രീനാഥ് | അഹം ...
വളരെ നന്ദി :)
അനൂപ് മാഷേ...
അത്തരം ഓര്‍മ്മകളെല്ലാം ബൂലോകരോടു കൂടി പങ്കു വയ്ക്കൂ... നന്ദി :)
ശ്രീയേട്ടാ,
ഇന്നാണ്‌വായിക്കാനൊത്തത്.....നന്നായിട്ടുണ്ട്....
ഹൃദയം നിറഞ്ഞആശംസകൾ...
Poor Robinsing. Good post
Sree thank you for your visit and comments in my blog.
ശ്രീ,
:)
ഹി ഹി താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ..ഇതിനാണ് മാഷെ miracle എന്ന് പറയുന്നത്..
:)ബെസ്റ്റ് കണ്ണാ ബെസ്റ്റ്
sree... ee thalamuzhuvan kuruttu budhiyanalle? :)
ഐഡിയ സൂപ്പര്‍ ശ്രീ...ഈ പേപ്പര്‍ മാറ്റിയിടല്‍..ഇതെങ്ങനെ കത്തിയിഷ്ടാ..
പോസ്റ്റ് പതിവുപോലെ രസകരം
Sree... Wonderful... Really nice... Best wishes...!!!
വായിച്ചുവരുമ്പോഴേ അവസാനം ഒരു ആന്റിക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു ശ്രീ.. :)
ശ്രീ...
വൈകിപ്പോയി... ഒത്തിരി വൈകിപ്പോയി.
സംഗതി നന്നേ രസിച്ചൂ ട്ടോ.
നാലും, ആ പാവം റോബിന്‍ സിങ്ങിനോട് ഇങ്ങനെ വേണ്ടായിരുന്നു. അയാള്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തിട്ടാ പറഞ്ഞ് കൈയൊടിച്ചത്...
(നന്നായി, സച്ചിന്‍ തട്ടിപ്പോയെന്നെങ്ങാനും പറയാതിരുന്നത്!)
കണ്ണൂരിന്നു എന്റെ വക ഒരു ചെറിയ ബോംബ്. ഠോ
കലക്കി ശ്രീയെട്ടാ കലക്കി
ചേട്ടനും അനിയനും കൂടി കരിനാക്കും കൊണ്ട് ഇറങ്ങിയിരിക്കാണല്ലെ...?
പാവം ആ സിംഗിന്റെ കാല് രണ്ടു പേരും കൂടി പറഞ്ഞൊടിച്ചത് ഒട്ടും ശരിയായില്ല.
നന്നായിട്ടുണ്ട്.
ആശംസകൾ.
ഹഹ :) ചെറുപ്പത്തിലെ ഒന്നു രണ്ടു പേരെ ഫൂളാക്കിയതും ഫൂളായതും ഓര്‍മ്മ വരുന്നു :) നന്നായിരിക്കുന്നു എന്നു ശ്രീയോട് പറയുന്നതു വേറുതെ ആണു പക്ഷെ ആസ് യൂഷ്വല്‍ മനോഹരമായിരിക്കുന്നു എഴുത്ത്.
വേറിട്ട ശബ്ദം ...
വളരെ നന്ദി :)
തെച്ചിക്കോടന്‍് ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി :)
പോങ്ങുമ്മൂടന്‍ മാഷേ...
കുറെ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിന് നന്ദി :)
raadha ചേച്ചി...
അതെയതെ, നന്ദി :)
ഹരിത് മാഷേ...
ഇപ്പോള്‍ അസുഖം കുറവുണ്ടെന്ന് വിശ്വസിക്കുന്നു. നന്ദി മാഷേ :)
sherlock ...
തന്നെ തന്നെ. ഇച്ചിരെ കുരുട്ടു ബുദ്ധി ഉണ്ടെന്നു കൂട്ടിക്കോ ;)
G.manu ...
വളരെ നന്ദി മനുവേട്ടാ. പത്രം ഇടല്‍ ചേട്ടന്റെ ഐഡിയ ആയിരുന്നു. :)
Sureshkumar Punjhayil ...
നന്ദി മാഷേ :)
P.R ചേച്ചി...
എന്നാലും വായിച്ചതിനു നന്ദി ചേച്ചീ :)
ആര്യന്‍ ...
സച്ചിനെ തൊട്ടു കളിക്കുന്നത് ആലൊചിക്കാനേ വയ്യ. [അല്ലെങ്കില്‍ തന്നെ ആ പാവത്തിന് ഇടയ്ക്കു വയ്യ. ;)] നന്ദി :)
Shravan ...
കണ്ണൂര്‍ ബോംബിനു നന്ദിട്ടോ :)
വി കെ മാഷേ...
അങ്ങനെ പറ്റിപ്പോയി മാഷേ ;) നന്ദി
വിന്‍സ്...
വളരെ നന്ദി വിന്‍സ് :)
കൊള്ളാം..നല്ല ട്രിക്ക് തന്നെ!
താമസിച്ചതിനു ഷെമിക്കണം...പത്രം പരിപാടി സൂപ്പര്‍ ആയിരുന്നു..പിന്നെ സംഗനോട് ഇപ്രാവിശ്യമെങ്കിലും പറയാമായിരുന്നു.
sammathichirikkunnu ..ithrayum alochichu oru master plan..
:)
വരാന്‍ വൈകിപ്പോയി,ശ്രീ..
നല്ല പോസ്റ്റ്...കേട്ടോ
പേപ്പര്‍ മാറ്റിയിടല്‍ ശരിക്കും വമ്പന്‍ പ്ലാന്‍ ആണുട്ടോ..
വരാന്‍ വൈകിപ്പോയി,ശ്രീ..
നല്ല പോസ്റ്റ്...കേട്ടോ
പേപ്പര്‍ മാറ്റിയിടല്‍ ശരിക്കും വമ്പന്‍ പ്ലാന്‍ ആണുട്ടോ..
വായിക്കാൻ ഒരുപാട് വൈകിപ്പോയി ശ്രീ.
ചേട്ടനും അനിയനും കൊള്ളാമല്ലോ..ഐഡിയ സൂപ്പർ!!നിങ്ങളുടെ വിക്രിയ നാട്ടുകാർ ആസ്വദിച്ചത് ഭാഗ്യമായി.
പണ്ട് വല്യച്ഛനെ എന്റെ അനിയൻ ഏപ്രിൽ ഫൂളാക്കിയ സംഭവം ഓർമ്മ വരുന്നു. പുള്ളിക്കാരനാണെങ്കിൽ പേരുകേട്ട മുൻശുണ്ഠിക്കാരനും കർക്കശസ്വഭാവക്കാരനും തമാശ എന്നാൽ എന്തെന്നുപോലും അറിയാത്ത ആളുമായതുകൊണ്ട് അനിയനെ ഈ ഉദ്യമത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ഞങ്ങൾ മറ്റു കുട്ടികൾ ആവതും ശ്രമിച്ചു. പക്ഷേ അവൻ കൂട്ടാക്കിയില്ല. ഏപ്രിൽ ഒന്നാം തിയതി പറമ്പിൽ എന്തോ പണി ചെയ്തുകൊണ്ടു നിന്നിരുന്ന വല്യച്ഛന് അവൻ ഭംഗിയായി അഡ്രസ് എഴുതി ഒട്ടിച്ച ഒരു ഇൻലന്റ് നീട്ടിയിട്ട് അനിച്ചേട്ടന്റെ (ബോംബെയിൽ ജോലിയുള്ള മകൻ) കത്താണെന്നു പറഞ്ഞു. മകന്റെ കത്തെന്നു കേട്ടതേ സന്തുഷ്ടനായ വല്യച്ഛൻ കൈയ്യും കാലും കഴുകാൻ പോലും മെനക്കെടാതെ കത്തു പൊട്ടിച്ചു നോക്കുമ്പോൾ ഉള്ളിൽ മുഴുവൻ ‘ഏപ്രിൽ ഫൂൾ’ എന്നെഴുതി നിറച്ചിരിയ്ക്കുന്നു!! പിന്നത്തെ പുകില് ഊഹിക്കാമല്ലോ. വല്യച്ഛൻ അതൊരു വൻ ഇഷ്യൂ ആക്കി മാറ്റുകയും ആകെ പ്രശ്നമാവുകയും ചെയ്തു. അന്ന് അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് അവൻ ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ല. എന്തായാലും അതിനുശേഷം അവൻ ആരേയും ഏപ്രിൽ ഫൂളാക്കിയിട്ടില്ല!!
ഇതൊരു പോസ്റ്റാക്കാൻ വിചാരിച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോൾ ഇവിടെ കിടക്കട്ടെ.
ദൈവമേ
കരിനാക്കാ ല്ലേ..?
പാവം റോബിന്‍ സിങ്ങ് .. :)
അടുത്ത കൊല്ലത്തേക്ക് നിങ്ങളുടെ ഈ പ്ലാന്‍ അടിച്ചു മാറ്റണം ]
ഞങ്ങള്‍ പിള്ളേരുടെ പണി എല്ലാ ഏപ്രില്‍ ഒന്നാം തിയ്യതി എല്ലാ അയല്‍ വീട്ടിലും
ആറുമണി ആകുമ്പോള്‍ പോയി കോളിംഗ് ബെല്‍ അടിക്കുക എന്നിട്ട് ഓടി രക്ഷപ്പെടുക ....
ഗേറ്റ് ഒന്നും ഇല്ലാത്ത വീടുകളിലെ പോകൂ
പിന്നെ അവരുടെ ഇറയത്തു ഏപ്രില്‍ ഫൂള്‍ എന്നെഴുതുക...
എന്നിട്ടാണ് ബെല്ലടി അടിച്ചിട്ട് ഒരു ഓട്ടം ആണ്
രണ്ടുമൂന്നു കൊല്ലം ഇത് തന്നെ ആയിരുന്നു പണി
പിന്നെ കുറച്ചു കൂടി വലുതായപ്പോള്‍ വേറെ ഐറ്റംസ് ഒക്കെ ഉണ്ടാക്കി
ശ്രീയുടെ എഴുത്തു വായിയ്ക്കാൻ നല്ല രസമുണ്ട്...ഒത്തിരി ഏപ്രിൽ ഫൂൾ ഓർമ്മകൾ മനസ്സിലേയ്ക്കു വന്നു,ഇതു വായിച്ചപ്പോൾ...താങ്ക്സുണ്ടു കേട്ടോ.
ippOzhaaTaa time kittiyE.
Njanum Robin singh nte hard fan aayirunnu. ithra praayamayittum team il eththiyillE. kure naaL pidiche ninnillE
:-)
Sunil
പത്രം ഇടല് ബെസ്റ്റ് ഏര്‍പ്പാടായി...
ആന്‍റി-ക്ലൈമാക്സ് ഉം കലക്കി...
ഈ വര്‍ഷം എന്താരുന്നു പരിപാടി??
എന്നിട്ട് കൊച്ചച്ചന്‍റെ മോന്‍ പുള്ളിക്കാരന്‍ ഇപ്പൊ അറിഞ്ഞോ ഈ സംഭവം???
എല്ലാ പോസ്റ്റും വായിച്ചു. ഇനി എനിക്കൊന്നും പറയാനില്ല. എന്റെ പേച്ചുമുട്ടിപ്പോയിരിക്കുന്നു.
കിടിലം... ശ്രീ കിടിലം.
നാട്ടില്‍ വരുമ്പോ ഒരു ചായ വാങ്ങിത്തരാം കെട്ടോ.
മാഷേ, ഈയടുത്തെങ്ങാനും ശ്രീശാന്തിനെ പറ്റി വാറ്‍ത്ത വല്ലോം വായിച്ചിരുന്നോ? അല്ല, അങ്ങോറെ കുറേ നാളായിട്ട് പരിക്കെന്നും പറഞ്ഞു കരക്കിരുത്തിയിരിക്കുവാണല്ലോ :)
നല്ല പോസ്റ്റ് :)
രസകരം........
സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഒരായിരം വിഷു ആശംസകള്‍ ...
...പകല്‍കിനാവന്‍...daYdreamEr...
മേരിക്കുട്ടി...
നന്ദീട്ടോ :)
മിനിക്കുട്ടി...
സ്വാഗതം. സംഗന് ഇത് പ്രിന്റ് എടുത്ത് കൊടുക്കുന്നുണ്ട് :)
കുക്കു...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി :)
സ്മിതേച്ചീ...
വളരെ നന്ദീട്ടോ. :)
ബിന്ദു ചേച്ചീ...
അത് ശരിയായിരുന്നു. ഒരു പോസ്റ്റാക്കാനുള്ള സംഭവം ഉണ്ടായിരുന്നു. പാവം വല്യച്ഛന്‍! ;)
hAnLLaLaTh ...
ഹ ഹ. ഏയ്, അങ്ങനൊന്നുമില്ലാന്നേ... ന്നാലും ;) നന്ദി
പിരിക്കുട്ടി...
പലരും പറഞ്ഞു കേട്ടിട്ടുള്ള നമ്പര്‍ ആണ് ഈ കോളിങ് ബെല്‍ അടിച്ച് സ്ഥലം വിടല്‍... :)
അടുത്ത തവണ ഞങ്ങളുടെ ഐഡിയ പരീക്ഷിച്ചു നോക്കൂ :)
ഉപാസന...
റോബിന് നല്ലൊരു കളിക്കാരന്‍ തന്നെ ആയിരുന്നു. നന്ദി
ThE DiSpAsSioNAtE ObSErVEr ...
സ്വാഗതം. ഇത്തവണ ഒന്നുമുണ്ടായില്ല. സംഗന്‍ ഇതു വരെ അറിഞ്ഞിട്ടില്ല, ഇത്തവണ കാണുമ്പോള്‍ പറയണം, നന്ദി :)
സുപ്രിയ ...
വളരെ നന്ദി, മറ്റു പോസ്റ്റുകളും വായിച്ചതിന്. :)
തെന്നാലിരാമന്‍ ...
ഹ ഹ. അത് ഒരു ഒന്നൊന്നര ചോദ്യം തന്നെ. നന്ദി:)
ഷമ്മി ...
നന്ദി :)
യൂസുഫ്പ ...
ഈ നൂറാം കമന്റിനു നന്ദി :)
പകല്‍കിനാവന്‍ മാഷേ...
ആശംസകള്‍ക്കു നന്ദീട്ടോ :)
ബ്ലോഗ് മുഴുവന്‍ വായിച്ചിട്ടുണ്ട് കേട്ടോ :) ഓഫീസില്‍ പ്രോക്സി ഒക്കെ ഉപയോഗിച്ചാണ് വായന.. അത് കൊണ്ട് കമന്റ്സ് ഇടാന്‍ സാധിക്കാറില്ല.. പിന്നെ ഞാന്‍ ബൂലോകത്ത് ഒരു പുതുമുഖം ആണേ !
നമ്മളെ ബാല്യകാലത്തിലേക്ക് കൂട്ടികൊണ്ട് പോവുന്ന പല സംഭവങ്ങളും ശ്രീയുടെ പോസ്റ്റുകളില്‍ കാണാറുണ്ട് ! ആശംസകള്‍ !
nalla rasam...kuttikkalathekkonnu poyi vannu................
ശ്രീയുടെ നിഷ്കളങ്കമായ മുഖം കണ്ടാല്‍ തോന്നുകയേ ഇല്ല ഇമ്മാതിരി കൈയ്യിലിരുപ്പ് ഉണ്ടന്ന്.ഇനി ഞാന്‍ സൂക്ഷിച്ചോളാം
ശ്രീ,നല്ല പോസ്റ്റ്... ശെരിക്കും ആസുധിച്ചു. പണ്ടൊക്കെ ഏപ്രില്‍ ഒന്നാകാന്‍ നോക്കിയിരിക്കും ആരെയെന്കിലും പറ്റിക്കാന്‍ .... എപ്പോള്‍ എല്ലാവരും സീരിയസ് ആയിപ്പോയി .. എന്നാലും പതിവായി ഫൂള്‍ അക്കാറുള്ള 2 പേര്‍ എന്റെ വീട്ടില്‍ ഉണ്ട്. ഒന്ന് എന്റെ ഭര്‍ത്താവും മറ്റേതു അച്ചനും .. ഈ വര്‍ഷത്തെ ഏപ്രില്‍ ഫൂള്‍ വിശേഷങ്ങള്‍ കൂടി പറയണേ ..
നല്ലൊരു രസകരമായ വായന സമ്മാനിച്ചു...
ശ്രീയേട്ടാ..ആശംസകള്‍...
വരാൻ താമസിച്ചു, നന്നായിട്ടുണ്ട് ശ്രീ...
പിന്നെ ഏപ്രിൽ ഫൂളിനെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ടാ, ആ ദിവസം ഭൂമിയിലേക്കവതരിച്ച ഞങ്ങൾ കുറച്ചു പേർ പ്രതിഷേധിക്കും ;)
ഓടോ:
ആരെടാ ഈ ഏപ്രിൽ ഫൂൾ കണ്ടുപിടിച്ചത്?? :)
ഹും... അയല്‍ക്കാര്‍ നല്ലവരയതുകൊണ്ട് ഇതൊക്കെ പോസ്ടാന്‍ ശ്രീ ഇവിടെ ഇന്നും ജീവിക്കുന്നു...
എല്ലാ കൊല്ലവും ആരെയെങ്കിലും ഒക്കെ ഫൂളാക്കിയ കഥകള്‍ കേള്‍ക്കാറുണ്ട്. പക്ഷെ ഇത് എന്നെ കുട്ടിക്കാലത്തിലെ വിഡ്‌ഢി ദിന ഓര്‍മകളിലേക്ക് മടക്കി കൊണ്ടു പോയി...
ആള്‍ ദി ബെസ്റ്റ് ശ്രീ ചേട്ടാ.....
ശ്രീ ഇത് ഞനിന്നാണ് വായിക്കുന്നത്.... രവിലെത്തന്നെ കുറെ ചിരിപ്പിച്ചതിന് നന്ദി.
കൊള്ളാം.. ഇങ്ങിനെയാണു കളവുകള്‍ സത്യമാവുന്നതു!
Paper trick ishtapettu. Adutha kollam achane onnu pattikkanam. Kari nakk aanalle? :)
ശ്രീക്കുട്ടോ ...വൈകിയാണു ഞാന്‍ ഇതു കാണുന്നത്.
എന്തായാലും വിക്രിയകള്‍ ഒക്കെ നല്ല് രീതിയില്‍ അവതരിപ്പിച്ചു. ഇഷ്ടപ്പെട്ടു.
ഫൂള്‍ ആക്കുകയും ഫൂള്‍ ആകപ്പെടുകയും ചെയ്ത ആ പഴയ കാലം ഒരു നിമിഷം ഓര്‍ത്തു പോയി.
randu viddikal enna peru ayirunnu nallathu.:)
ഹ.. ഹ.. ചക്കിനു വച്ചതു കൊക്കിനു കൊണ്ടു
കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
ഏപ്രില്‍ഫൂള്‍ ദിനത്തില്‍ അവതരിപ്പിച്ച അതിരുവിടാത്ത തമാശ ആസ്വാദ്യകരമായി.
ആശംസകള്‍
അടിപൊളി ആയിടുണ്ട് കേട്ടോ.. വായിച്ചപ്പോള്‍ എന്റെ പഴയ കുറെ ഓര്‍മ്മകള്‍ അയവിറക്കാനായി...
Nice post....thanks yarr
Yup ver funny.....good...
thanks.....
ഇവിടെ ഇത് കാണാന്‍ വൈകി. വിഡ്ഢി ദിനത്തില്‍ അന്നെന്തൊക്കെ ഒരുക്കങ്ങള്‍.
ഇന്നതിന്റെ രസം പോയി, എങ്കിലും ശ്രീയുടെ ഈ പോസ്റ്റ് ആ കാലത്തേക്ക് കൊണ്ടുപോയി.
ബ്ലോഗില്‍ വീണ്ടും വസന്തം വിരിയുന്നപോലെ. ഇവിടെ എല്ലാരും വന്നിട്ടുണ്ടല്ലോ.
old post reposted again!!!
ഒൻപത് കൊല്ലം മുമ്പ് ഞാനിവിടെ വന്ന് കമന്റിട്ടതാ. ഇത്തവണയും മുടക്കുന്നില്ല. കുറേക്കഴിഞ്ഞപ്പഴാ ഇത് പഴയതാണെന്ന് തിരിച്ചറിഞ്ഞത്. 9 കൊല്ലം മുൻപ് വായിച്ചത് എങ്ങനെ ഓർമ്മയിലെത്താനാ...?
YES...
Old is Gold...!
കൈമോശം വരാത്ത ഓര്‍മ്മകള്‍, അല്ലെ....!
Post a Comment