ഡിസംബര്‍ മാസം ഓര്‍മ്മകളുടെ മാസമാണ്. ഒരു വര്‍ഷത്തിന്റെ അവസാനത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന, നമ്മുടെയെല്ലാം ജീവിതത്തില്‍ നിന്ന് ഒരു കലണ്ടര്‍ വര്‍ഷം കൂടെ നഷ്ടപ്പെടുകയാണ് എന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന മാസം. നമ്മെ കാത്തിരിയ്ക്കുന്ന പുതിയൊരു വര്‍ഷത്തിന്റെ പ്രതീക്ഷകള്‍ ഉള്ളിലുണ്ടാകുമെങ്കിലും നഷ്ടങ്ങളുടെ സ്വന്തം കൂട്ടുകാരനാണ് എന്നും ഡിസംബര്‍...
എങ്കിലും ഈ ഡിസംബറിനെ പരമാവധി ആഘോഷത്തോടെ യാത്രയാക്കുന്നതില്‍ നമ്മള്‍ ഒരിയ്ക്കലും പിശുക്കു കാണിയ്ക്കാറില്ല എന്ന തും ശ്രദ്ധേയമാണ്. ക്രിസ്തുമസ്സ് നാളുകള്‍ എന്നും ഡിസംബറിന് ഒരു ഉത്സവച്ഛായ തന്നെ പ്രദാനം ചെയ്യാറുണ്ട്.
നമ്മള്‍ ഏവരുടെയും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ എന്നും രസകരവും ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നവയും ആയിരിയ്ക്കും എന്നുറപ്പാണ്. പ്രത്യേകിച്ചും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍.
കരോള്‍ ഗാനത്തിന്റെ അകമ്പടിയോടെ ചുവന്ന വസ്ത്രവും തൊപ്പിയുമായി കടന്നുവരുന്ന ക്രിസ്മസ് പാപ്പ തന്നെയാണ് ക്രിസ്തുമസ്സ് ദിനങ്ങളുടെ ഹൈലൈറ്റ്! സമ്മാനപ്പൊതികളുമായി നമ്മെ കാണാന്‍ വരുന്ന സാന്താക്ലോസ്!!!
ക്രിസ്തുമസ് ഒരു വികാരമാണ്... സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീക്ഷകളുടെയും... ഒപ്പം ആരൊക്കെയോ നമ്മെ ഓര്‍മ്മിയ്ക്കാനും സ്നേഹിയ്ക്കാനും ഉണ്ട് എന്ന ഒരു ഓര്‍മ്മപ്പെടുത്തലും ...
കഴിഞ്ഞു പോയ ക്രിസ്തുമസ് നാളുകള്‍ നമ്മുടെ മനസ്സിലെ മായാത്ത ഓര്‍മ്മകളായി മാറിക്കഴിഞ്ഞു. ഇനി വരാനിരിയ്ക്കുന്ന ക്രിസ്തുമസ് നാളുകള്‍ വരും നാളുകളിലേയ്ക്ക് ഓര്‍ത്തു വയ്ക്കാനുതകുന്ന നിറമുള്ള ഓര്‍മ്മകളാക്കി മാറ്റാന്‍ നമുക്ക് ഒരുമിച്ചു ശ്രമിയ്ക്കാം.
എല്ലാവര്‍ക്കും സന്തോഷപ്രദമായ ഒരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു.
7 comments:
ക്രിസ്തുമസ് ആശംസകള്‍
ഒരു വർഷം കൂടി കൊഴിയുന്നു... ഒപ്പം നമ്മുടെ ജീവിതത്തിൽ നിന്നും... ദി ഷോ മസ്റ്റ് ഗോ ഓൺ...
ക്രിസ്തുമസ് എനിയ്ക്ക് പേഴ്സണലായ ഒരു ഓർമ്മദിവസം കൂടിയാണു...പലതവണ ബ്ലോഗിൽ പറഞ്ഞതുകൊണ്ട് ക്ലീഷേ ആക്കുന്നില്ല.
ക്രിസ്തുമസ് ആശംസകൾ + പുതുവത്സരാശംസകൾ!!!!!
പണ്ടത്തെ കൃസ്തുമസ് കാലമൊക്കെ ഒരു വികാരമായിരുന്നു ...
നേരിട്ട് കിട്ടുന്ന കൈകൊണ്ടെഴുതിയ കൃസ്തുമസ് കാർഡുകൾ സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീക്ഷകളുടെയും... ഒപ്പം ആരൊക്കെയോ
നമ്മെ ഓര്‍മ്മിയ്ക്കാനും സ്നേഹിയ്ക്കാനും ഉണ്ട് എന്ന ഒരു ഓര്‍മ്മപ്പെടുത്തലും ...മറ്റും
പക്ഷെ ഇന്നത്തെ ഡിജിറ്റൽ മെസേജുകൾക്കും ,പങ്കുവെക്കലുകൾക്കുമൊന്നും ഈ പകിട്ട് കിട്ടുന്നില്ല എന്ന് മാത്രം ,എല്ലാം ഒരു ഫോര്മാലിറ്റി മാത്രം
ക്രിസ്തുമസ് ആശംസകൾ ..താങ്കൾക്കും കുടുംബത്തിനും ..
how fast time is going. I still remember my friends making handmade xmas cribs and stars made from paper. Wish all happy new year.
ക്രിസ്തുമസും കഴിഞ്ഞു, പുതുവർഷവും പിറന്നു... ഇപ്പോളാണ് ഈ വഴി വരുന്നത്..
ഏറെ വർഷങ്ങൾക്ക് ശേഷം കരോളിൽ മുഴുവൻ സമയവും പങ്കാളിയാവാൻ കഴിഞ്ഞു എന്നത്, ഇത്തവണത്തെ അവധിക്കാലത്തിന്റെ മാധുര്യം കൂട്ടുന്നു.. (ക്രിസ്തുമസ് പാപ്പയാവാൻ തയ്യാറായതാണെങ്കിലും കുപ്പായം ചെറുതായതിനാൽ ആ മോഹം ഉപേക്ഷിക്കേണ്ടിവന്നു.. അല്ലെങ്കിൽ ഞാൻ തകർത്തേനെ.. :D)
പുതുവത്സരാശംസകളോടെ..
Post a Comment