Sunday, November 16, 2008

♫ സ്വാമി ശരണം ♫


ശരണം വിളികള്‍ മുഴങ്ങുന്നൂ ശബരി മാമലയില്‍
പൊന്‍‌പ്രഭാവം തെളിയുന്നൂ നിന്റെ തിരുനടയില്‍
ശരണമന്ത്രം ഏറ്റുപാടി ഭക്തരാം ഞങ്ങള്‍
നിന്റെ പാദം തേടി വീണ്ടും വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ…

മകരമഞ്ഞില്‍ നോമ്പുമായ് മണിമാലയുമിട്ട്
ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടീടാം…
കര്‍പ്പൂര തിരി തെളിച്ച് പൂജ ചെയ്തീടാം
ദര്‍ശനത്തിന്‍‌ പുണ്യമേകൂ സ്വാമിയയ്യപ്പാ...

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… [ശരണം വിളികള്‍ മുഴങ്ങുന്നൂ…]

മകരക്കുളിരില്‍ നിന്റെ ദര്‍ശനമേറ്റു വാങ്ങുന്നൂ…
മകരജ്യോതി കണ്ടു ഞങ്ങള്‍ മലയിറങ്ങുന്നൂ…
സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്‍ക്കേണം
സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം…

സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… [ശരണം വിളികള്‍ മുഴങ്ങുന്നൂ…]

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

80 comments:

  1. Jayasree Lakshmy Kumar said...

    ‘സ്വാമി ശരണം‘

    നല്ല ഭക്തിഗാനം ശ്രീ. ഇപ്രാവശ്യം മലക്കു പോകുന്നുണ്ടോ?

  2. മാംഗ്‌ said...

    ഭക്തിഗാനം കലക്കി ആ ഒരു തീർത്ഥാടന സുഖം വരികളിലുണ്ടു

  3. ഹരീഷ് തൊടുപുഴ said...

    സ്വാമിയേയി ശരണമയ്യപ്പോ......

    ഭക്തിയുടെ, വിശുദ്ധിയുടെ നാളുകള്‍ തുടങ്ങുകയായി...

    എല്ലാ അയ്യപ്പന്മാര്‍ക്കും എന്റെ സ്വാമി ശരണം.

  4. ജിജ സുബ്രഹ്മണ്യൻ said...

    വൃശ്ചികം ഒന്നിന് പുണ്യമായി ഈ കവിത.നല്ല ഒരു ഭക്തി ഗാനം.മലയ്ക്കു പോകുന്നുണ്ടൊ ഈ തവണ ?

  5. കുഞ്ഞന്‍ said...

    സ്വാമിയേ ശരണമയ്യപ്പാ...

    ഇത് ശ്രീയുടെ തന്നെ വരികളല്ലേ..അഭിനന്ദനങ്ങള്‍

  6. Sands | കരിങ്കല്ല് said...

    മലക്കു പോകുന്നോ ശ്രീ?

  7. ആദര്‍ശ്║Adarsh said...

    സ്വാമി ശരണം ...

  8. നിരക്ഷരൻ said...

    സ്വാമിയേ ശരണമയ്യപ്പ.....

    -മലയന്‍
    നിരക്ഷരന്‍

  9. നരിക്കുന്നൻ said...

    നല്ല ഭക്തിസാന്ദ്രമായ വരികൾ.

    ശ്രീ, ആശംസകൾ!!!

  10. Anonymous said...

    വൃശ്ചികക്കുളിരില്‍ മാമലകള്‍ താണ്ടിവരും
    ഭക്തര്‍ക്കെല്ലാം അരവണ കിട്ടണേ ശബരീശാ
    ഡപ്പികള്‍ തീരാതാവാന്‍ മന്ത്രിക്ക് സല്‍ബുദ്ധികൊടുക്കണേ അയ്യപ്പാ...

    എന്ന വരികള്‍ ചേര്‍ക്കാമായിരുന്നു.

  11. keerthi said...

    നന്നായിട്ടുണ്ട് ശ്രീയേട്ടാ....

  12. sv said...

    അറിവില്ലാ പൈതങ്ങളെ ...

    സ്വാമിയേ ശരണമയ്യപ്പാ...

  13. ബഷീർ said...

    ശ്രീ, ഇപ്രാവശ്യം മലക്കു പോകുന്നുണ്ടോ?

    OT: ചേട്ടന്റെ വിവാഹമൊക്കെ അടിപൊളിയായി കഴിഞ്ഞില്ലേ.. :)

  14. അനില്‍@ബ്ലോഗ് // anil said...

    ശ്രീ,

    പാട്ടെഴുത്തും ഉണ്ടോ?
    കാസറ്റിനു നല്ല ഡിമാന്റാണ്.

    സ്വാമിശരണം.

  15. വരവൂരാൻ said...

    സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
    ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ… ശരണം വിളികള്‍ മുഴങ്ങുന്നൂ… മനസ്സിലിപ്പോൾ
    മനോഹരമായിരിക്കുന്നു

  16. കുറുക്കൻ said...

    ശ്രീ സുഖമായി പോയിവരൂ....

    ശരണം അയ്യപ്പോ...............................................................................................................................................

  17. Sekhar said...

    സ്വാമി ശരണം... nice poem Sree.

  18. ധൂമകേതു said...

    അപ്പോ ശ്രീയേ അയ്യപ്പനോട്‌ ഞങ്ങളുടെ കാര്യവും പറയണം. പോയിട്ടു വരുമ്പോള്‍ അരവണയുടെ വീതം മറക്കണ്ട കേട്ടോ...

  19. Ranjith chemmad / ചെമ്മാടൻ said...

    ആശംസകൾ!!!

  20. smitha adharsh said...

    പറഞ്ഞപോലെ ശബരിമലയ്ക്ക് പോണുണ്ടോ?

  21. പ്രയാസി said...

    പോയി വാ...
    താടി വളര്‍ത്തിയ ഒരു പടം കൂടി ഇടണം

    :)

  22. [ nardnahc hsemus ] said...

    ഹരിഹരസുധനയ്യനയ്യപ്പസ്വാമിയേ....യ്...

  23. ശ്രീ said...

    ലക്ഷ്മീ... ആദ്യ കമന്റിനു നന്ദി. ഇത്തവണ മലയ്ക്കു പോകുന്നില്ല. പക്ഷേ, നോമ്പെടുക്കാറുണ്ട്. :)
    മാംഗ്... നന്ദി മാഷേ... :)
    ഹരീഷേട്ടാ... കമന്റിനു നന്ദി. :)
    കാന്താരി ചേച്ചീ... ഇല്ല, എന്നാലും ഭക്തി ആകാമല്ലോ. :)
    കുഞ്ഞന്‍ ചേട്ടാ... അതെ, അഭിനന്ദനങ്ങള്‍ക്കു നന്ദീട്ടോ. :)
    സന്ദീപ്... ഇത്തവണ പോകുന്നില്ല. :)
    ആദര്‍ശ്... സ്വാമി ശരണം. :)
    നിരക്ഷരന്‍ ചേട്ടാ... സ്വാമിയേ ശരണം അയ്യപ്പാ... :)
    നരിക്കുന്നന്‍ മാഷേ... ആശംസകള്‍ക്കു നന്ദീട്ടോ. :)
    Anonymous ... അതു കൊള്ളാം. :)
    keerthi... നന്ദി. :)
    sv ... നന്ദി മാഷേ. :)
    ബഷീര്‍ക്കാ... മലക്കു പോകുന്നില്ല.
    [ചേട്ടന്റെ വിവാഹമെല്ലാം മംഗളമായി നടന്നൂട്ടോ] :)
    അനില്‍ മാഷേ... വല്ലപ്പോഴും ഇത്തരം പരിപാടികളും ഉണ്ട്. :)
    വരവൂരാന്‍ മാഷേ... വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
    കുറുക്കന്‍...
    സ്വാഗതം മാഷേ... മലയ്ക്കു പോകുന്നില്ലാട്ടോ. :)
    Sekhar... നന്ദി. :)
    ധൂമകേതു... ഇത്തവണ മലയ്ക്കു പോകുന്നില്ല. അതു കൊണ്ട് അരവണ കാര്യം നടക്കില്ല :)
    രണ്‍‌ജിത് മാഷേ... നന്ദി. :)
    സ്മിതേച്ചീ... ഇല്ല്യാട്ടോ. എന്നാലും നോമ്പെടുത്തിരുന്നു. :)
    പ്രയാസീ... എന്തിനാണാവോ ? ;)
    സുമേഷേട്ടാ... ശരണമയ്യപ്പോ... :)

  24. mayilppeeli said...

    ശ്രീ, വളരെ നന്നായിട്ടുണ്ട്‌ ഈ ഭക്തിഗാനം.....ശബരിഗിരീശന്‍ എല്ലാവര്‍ക്കും നന്മവരുത്തട്ടേ...ആശംസകള്‍....

  25. Mahi said...

    സ്വാമ്യേ ശരണമയപ്പ

  26. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    അമ്പലത്തില്‍: സ്വാമി ശരണം അയ്യപ്പാ
    പാര്‍ട്ടി ആപ്പീസില്‍: ഇങ്ക്വിലാബ് സിന്ദാബാദ്
    ഷാപ്പില്‍ : ബാക്കി കാര്യങ്ങളെല്ലാം.

  27. Anil cheleri kumaran said...

    ''സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
    ശരണം ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ…''

  28. മേരിക്കുട്ടി(Marykutty) said...

    :)) സ്വാമി ശരണം..
    അച്ഛനും അനിയനും മലയ്ക്ക് പോകാന്‍ നോമ്പ് തുടങ്ങി, ഇന്നലെ.

  29. Pongummoodan said...

    വളരെ നന്നായിട്ടുണ്ട് ശ്രീ...

  30. കാശിത്തുമ്പ said...

    നന്നായിട്ടുണ്ട്. ഇത്തവണ ശ്രീ പോകുന്നുണ്ടോ?

  31. nandakumar said...

    കൊള്ളാലോ ശ്രീ ലളിതഗാനം! അപ്പോ സംഗതികള്‍ ഒരുപാടുണ്ടല്ലേ കയ്യില്‍ !! :)



    (ശ്രീക്ക് ഇപ്രാവശ്യം മലക്കു പോകാന്‍ കഴിയില്ലല്ലോ. സാരമില്ല. അടുത്ത തവണ പോകാമല്ലോ. എന്തായാലും വ്യക്തിപരമായ കാര്യമല്ലേ അങ്ങിനെ തന്നെ ഇരുന്നോട്ടെ!)

  32. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    അപ്പോ ഈ നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതാണോ ഉദ്ദേശിച്ചത്???

  33. G.MANU said...

    സ്വാമിയപ്പാ..ശരണമയ്യപ്പാ...

  34. Sapna Anu B.George said...

    നന്നായിട്ടുണ്ട് ശ്രീ.....

  35. yousufpa said...

    അപ്പൊ ഇതും കയ്യിലുണ്ടല്ലേ..?.സംഗതി കലക്കീട്ടൊ.

  36. രാജീവ്‌ .എ . കുറുപ്പ് said...

    ശ്രീ അണ്ണാ വണക്കം, നമ്മള്‍ ഒരു പുതു മുഖം ആണ്. വായില്‍ വരുന്നതു കോതക്ക് പാട്ടു എന്ന് പറയുന്ന പോലെ. ഈ മണ്ഡല മാസത്തിന്റെ വ്രത ശുദ്ധിയില്‍ നല്ലൊരു പമ്പ സ്നാനം ചെയ്ത പോലെ തോന്നി അണ്ണന്റെ വരികള്‍. സ്വാമി ശരണം

  37. ശ്രീ said...

    mayilppeeli ചേച്ചീ...
    വളരെ നന്ദി. :)
    മഹീ...
    ശരണമയ്യപ്പാ... :)
    മോഹന്‍ മാഷേ...
    അതു കൊള്ളാം ട്ടോ. :)
    കുമാരേട്ടാ...
    നന്ദി. :)
    മേരിക്കുട്ടീ...
    സ്വാമി ശരണം. :)
    പോങ്ങുമ്മൂടന്‍ മാഷേ...
    നന്ദി. :)
    കാശിത്തുമ്പ ചേച്ചീ...
    ഇത്തവണ പോകുന്നില്ല. :)
    നന്ദേട്ടാ...
    നന്ദീട്ടോ. :)
    കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവനേ...
    സ്വാഗതം. കമന്റിനു നന്ദീട്ടോ :)
    മനുവേട്ടാ...
    ശരണമയ്യപ്പാ... :)
    സപ്‌ന ചേച്ചീ...
    നന്ദീട്ടോ. :)
    അത്‌ക്കന്‍ മാഷേ...
    വളരെ നന്ദീ. :)
    കുറുപ്പിന്റെ കണക്കു പുസ്തകം...
    സ്വാഗതം മാഷേ... ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി. :)

  38. Unknown said...

    സ്വാമി ശരണം... നല്ല ഒരു ഭക്തി ഗാനം.. :)

  39. അരുണ്‍ കരിമുട്ടം said...

    സ്വാമി ശരണം
    ഈ വൃശ്ചികപുലരിയില്‍ ഇങ്ങനെ ഭക്തി സാന്ദ്രമായ ഒരു ഗാനം സമ്മാനിച്ചതിനു നന്ദി

  40. മാണിക്യം said...

    സ്വാമി ശരണം
    അയ്യപ്പ ചരണം
    സ്വാമിയെ അയ്യപ്പോ
    ശരണം വിളിയാല്‍ മുഖരിതമായ
    നാട് വല്ലതെ മിസ്സാവുന്നു...

    സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്‍ക്കേണം
    സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം…
    സ്വാമി ശരണം അയ്യപ്പാ സ്വാമിയയ്യപ്പാ
    നല്ല ഭക്തി ഗാനം !

  41. krish | കൃഷ് said...

    സ്വാമി ശരണം.

  42. കനല്‍ said...

    തണുപ്പില്‍ അര്‍ദ്ധനഗ്നരായ കാവി വസ്ത്രധാരികള്‍
    കെട്ടും മുറുക്കി ബസ് സ്റ്റാന്റുകളില്‍ മറ്റും നില്‍ക്കുന്നതു കാണുമ്പോള്‍ തന്നെ മനസു നിറയുമായിരുന്നു. അനോണി പറഞ്ഞതുപോലെ അവരെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയട്ടെ.

    ഈ വരികള്‍ ഒന്ന് പാടി പോസ്റ്റാക്കിക്കൂ‍ടായിരുന്നോ ശ്രീ?
    എന്തായാലും അയ്യപ്പഭക്തിഗാനങ്ങള്‍ ചിലതെങ്കിലും കുട്ടിക്കാലത്ത് മനസില്‍ കയറിപറ്റാത്ത മലയാളികളുണ്ടാവില്ല.വ്യശ്ചികമാസം കാത്തിരിക്കുന്ന മുസ്ലീങ്ങളായ കച്ചവടക്കാരെയും ഞാനോര്‍ക്കുന്നു.

  43. നിലാവ് said...

    കാരുണ്യാമൃത തീര്‍ത്ഥം ചൊരിയണം അയ്യപ്പ...

  44. പേടിരോഗയ്യര്‍ C.B.I said...

    ശ്രീ അപ്പോള്‍ ഇങ്ങനെ ഒരു കഴിവുകൂടി ഉണ്ടല്ലെ!! വളരെ നന്നായിരിക്കുന്നു ആശംസകള്‍

  45. പെണ്‍കൊടി said...

    സ്വാമി ശരണം...
    അയ്യപ്പ ശരണം...

  46. ശ്രീ said...

    മുരളീ...
    വളരെ നന്ദി. :)
    അരുണ്‍ കായംകുളം...
    പ്രോത്സാഹനത്തിനു നന്ദി. :)
    മാണിക്യം ചേച്ചീ...
    പ്രവാസി മലയാളികളാണല്ലോ എന്നും നാടിന്റെ നന്മ വേഗം തിരിച്ചറിയുന്നത്. കമന്റിനു നന്ദി. :)
    കൃഷ് ചേട്ടാ...
    സ്വാമി ശരണം. :)
    കനല്‍ മാഷേ...
    ശരിയാണ്. അയ്യപ്പ ഭക്തിഗാനങ്ങളോ അതുമല്ലെങ്കില്‍ ചില വരികളുമെങ്കിലും ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാകില്ലെന്നു തോന്നുന്നു.
    പിന്നെ മാഷ് പറഞ്ഞതു പോലെ ആരെങ്കിലും പാടി പോസ്റ്റു ചെയ്താല്‍ സന്തോഷം. :)
    നിലാവ്...
    അതു തന്നെ. :)
    പേടിരോഗയ്യര്‍ സിബിഐ...
    ഇടയ്ക്ക് വല്ലതുമൊക്കെ എഴുതുന്നുവെന്നേയുള്ളൂ മാഷേ. ആശംസകള്‍ക്കു നന്ദി. :)
    പെണ്‍കൊടി...
    സ്വാമി ശരണം. :)

  47. വരവൂരാൻ said...

    ആദ്യമായിട്ടാ ഈ വഴിക്ക്‌..... അപ്പോൾ ഒരാളിതാ കാലൊക്കെ ഒടിഞ്ഞിരിക്കുന്നു. അടുത്ത വരവിനു ഇനി എന്താണാവോ... ഈശ്വരാ

  48. വരവൂരാൻ said...

    അയ്യോ സ്വാമിശരണം.... കമന്റു മാറി പോയതാണേ

  49. Appu Adyakshari said...

    ഇതു ശ്രീ തന്നെ എഴുതിയതാണോ...എങ്കില്‍ വളരെ നന്നായി. ഇനി പണീക്കര്‍ മാഷോ ബഹുവ്രീഹിയോ പാടിയാല്‍ നന്നായിരിക്കും..

  50. കാപ്പിലാന്‍ said...

    സ്വാമി ശരണം

  51. Unknown said...

    ഈ വർഷമെങ്കിലും അയ്യപ്പനെ കാണണമെന്ന് അഗ്രഹിച്ചതാണ് പക്ഷെ നടന്നില്ല
    എന്തായാലും അടുത്തപ്രാവശ്യം വരുമ്പോൾ ഞാനും പോകും
    സ്വാമിയെ ശരണം അയ്യപ്പാം

  52. monsoon dreams said...

    nannaayi sreekutta.hope u r doing fine.during my childhood days,we kids used to be so involved in the pooja before they go to sabarimala...and eagerly wait for the tasty aravana.i have never tasted anything better than that so far.

  53. എം.എസ്. രാജ്‌ | M S Raj said...

    സ്വാമി ശരണം...

  54. പിരിക്കുട്ടി said...

    സ്വാമിയേ ശരണമയ്യപ്പാ ...........

  55. ഉപാസന || Upasana said...

    സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ‍ാ.

    ഉപാസന

  56. ശ്രീ said...

    വരവൂരാന്‍ മാഷേ..
    വഴി തെറ്റിയാണെങ്കിലും ഈ വഴി വന്നതിനു നന്ദി. :)
    അപ്പുവേട്ടാ...
    അതെ. വല്ലപ്പോഴും ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്. ആരെങ്കിലും പാടീക്കേള്‍ക്കുന്നത് എനിയ്ക്കും സന്തോഷം തന്നെ:)
    കാപ്പിലാന്‍ മാഷേ...
    സ്വാമി ശരണം. :)
    അനൂപ് മാഷേ...
    ഇതു വരെ മലയ്ക്കു പോയിട്ടില്ലേ? അടുത്ത തവണ എങ്ങനെയായാലും പോകാന്‍ ശ്രമിയ്ക്കൂ. :)
    monsoon-dreams ...
    ഈ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദീട്ടോ. കുട്ടിക്കാലത്ത് മണ്ഡലമാ‍സക്കാലം എന്നാല്‍ അരവണയുടെ കാലം തന്നെ ആയിരുന്നു. :)
    രാജ്...
    സ്വാമി ശരണം. :)
    പിരിക്കുട്ടീ...
    സ്വാമിയേ ശരണമയ്യപ്പാ...
    സുനിലേ...
    അതെ. സ്വാമി തന്നെ ശരണം :)

  57. amantowalkwith@gmail.com said...

    sharanam ayyappa

  58. B Shihab said...

    സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്‍ക്കേണം
    സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം‘സ്വാമി ശരണം‘

  59. B Shihab said...

    ശ്രീ, ആശംസകൾ!!!

  60. Bindhu Unny said...

    സ്വാമി ശരണം :-)

  61. ഇരിഞ്ഞാലകുടക്കാര൯ said...

    സ്‌നേഹപൂ൪വ്വം ശ്രീയ്ക്ക്,
    ഒരു മറുപടി എഴുതാന് ഇത്രയും വൈകിയതില് ക്ഷമചോദിക്കുന്നു...
    ശരണം വിളികള്‍ മുഴങ്ങുന്നൂ ശബരി മാമലയില്‍
    പൊന്‍‌പ്രഭാവം തെളിയുന്നൂ നിന്റെ തിരുനടയില്‍
    ശരണമന്ത്രം ഏറ്റുപാടി ഭക്തരാം ഞങ്ങള്‍
    നിന്റെ പാദം തേടി വീണ്ടും വരുന്നയ്യപ്പാ…

    ആര്ദ്രവും മൃദുലവും ആകുന്നു..ഹൃദയം കൊണ്ട് സംസാരിച്ചത് കൊണ്ടാവാം രണ്ടും എളുപ്പത്തില് ഹൃദയത്തില് തൊട്ടു ..!!!
    ..താങ്ങളെ പോലെ വലിയ മനസ്സുള്ള വലിയ വ്യക്തികള് എന്റെ ബ്ലോഗില് വന്ന് ഇത്രയും സമയം ചെലവഴിച്ചതിന് ഒരുപാട് നന്ദി........ഈ വഴിവരുമ്പോള് ഇരിഞ്ഞാലകുടക്കാരനെ മറക്കല്ലെ........
    ഇരിഞ്ഞാലകുടക്കാര൯

  62. ജെ പി വെട്ടിയാട്ടില്‍ said...

    ശരണകീര്‍ത്തനം നന്നായിരിക്കുന്നു.
    i am going to start a blog club at trichur soon. pls see the details in my blog. kindly circulate this message to your friends around the globe

  63. ഞാന്‍ ആചാര്യന്‍ said...

    പ്രിയപ്പെട്ടവരേ... ഒന്നു ചോദിച്ചോട്ടെ...വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക

  64. ഹൈവേമാന്‍ said...

    ശബരി മലക്ക് പോകുമ്പോള്‍ അരവണ പായിസം കൊണ്ടു തരണം !! കട്ടോ ശ്രീ !!

  65. ബാലാമണി said...

    അയ്യപ്പനെ ശബരിമലയില്‍ പോയി ഒന്നു കാണാന്‍ ഇനി എത്രകാലം കാക്കാണോ ആവോ?
    സ്വാമിയേ ശരണമയ്യപ്പാ.

    നാന്നായിട്ടുണ്ട്. സംഗീതം പകര്‍ന്ന് ഒരുഭക്തിഗാനമാക്കൂ ശ്രീ

  66. ബാലാമണി said...

    അയ്യപ്പനെ ശബരിമലയില്‍ പോയി ഒന്നു കാണാന്‍ ഇനി എത്രകാലം കാക്കാണോ ആവോ?
    സ്വാമിയേ ശരണമയ്യപ്പാ.

    നാന്നായിട്ടുണ്ട്. സംഗീതം പകര്‍ന്ന് ഒരുഭക്തിഗാനമാക്കൂ ശ്രീ

  67. ശ്രീ said...

    amantowalkwith...
    സ്വാമി ശരണം :)
    B Shihab...
    നന്ദി മാഷേ. :)
    ബിന്ദു ചേച്ചീ...
    ശരണമയ്യപ്പാ... :)
    ഇരിഞ്ഞാലക്കുടക്കാരന്‍...
    സ്വാഗതം മാഷേ. ഇവിടെ വന്നതിനും വായിച്ച് വിശദമായകമന്റിട്ടതിനും. :)
    ജെ.പി. മാഷേ...
    സ്വാഗതം. കമന്റിനു നന്ദി. ക്ലബിന്റെ കാര്യം താല്പര്യമുള്ള ബൂലോക സുഹൃത്തുക്കളോട് പറയാം ട്ടോ. :)
    ആചാര്യന്‍...
    അവിടെ വന്നിരുന്നൂട്ടോ. :)
    ഹൈവേമാന്‍...
    സ്വാഗതം. ഇത്തവണ മലയ്ക്കു പോകുന്നില്ല. :)
    ബാലാമണീ...
    സ്വാഗതം. കമന്റിനു നന്ദി. ആരെങ്കിലും സംഗീതം പകര്‍ന്ന് പാടിയാല്‍ എനിയ്ക്കും സന്തോഷമേയുള്ളൂ...
    :)

  68. വിജയലക്ഷ്മി said...

    "Swaami saranam" bhakthighaanam nannaayrikkunnu mone.

  69. Sunith Somasekharan said...

    swamiye saranam ayyappaa....

  70. poor-me/പാവം-ഞാന്‍ said...

    Let your blf lead you to good...

  71. Lathika subhash said...

    സ്വാമി ശരണം.

  72. ഭൂമിപുത്രി said...

    ശ്രീ എഴുതിയ പാട്ടാണോ? ഇതൊന്ന് പാടിക്കേൾപ്പിയ്ക്കു

  73. ഗൗരിനാഥന്‍ said...

    swamiye saranamayyappa

  74. Sathees Makkoth | Asha Revamma said...

    സ്വാമി ശരണം. ശ്രീ അപ്പോ ഇതൊക്കെ കൈയിലുണ്ടായിരുന്നല്ലേ.

  75. ശ്രീ said...

    കല്യാണി ചേച്ചീ...
    വളരെ നന്ദി.
    My......C..R..A..C..K........Words...
    നന്ദി മാഷേ.
    poor-me/പാവം-ഞാന്‍...
    സ്വാഗതം. അങ്ങനെ തന്നെ മാഷേ.
    ലതി ചേച്ചീ...
    സ്വാമി ശരണം.
    ഭൂമിപുത്രി ചേച്ചീ...
    പാട്ട് ഞാന്‍ എഴുതിയതു തന്നെ. പക്ഷേ, പാടിക്കേള്‍പ്പിയ്ക്കണമെങ്കില്‍ അതിനു കഴിവുള്ള ആരെങ്കിലും വിചാരിയ്ക്കണം. :)
    ഗൌരിനാഥന്‍...
    സ്വാമിയേ ശരണമയ്യപ്പാ.
    സതീശേട്ടാ...
    സ്വാമി ശരണം. വല്ലപ്പോഴുമൊക്കെ ഇങ്ങനെയുള്ള ശ്രമങ്ങളും നടത്താറുണ്ട്. :)

  76. പകല്‍കിനാവന്‍ | daYdreaMer said...

    സാമിയേ ശരണമയ്യപ്പാ..
    കൊള്ളാം മാഷേ....

  77. തുളസി said...

    ആ അഭിപ്രായത്തിനു നന്ദി..
    മല കയറിയോ, ഇത്തവണ?

  78. ഹാരിസ് നെന്മേനി said...

    http://harisnenmeni.blogspot.com/

  79. ഇഗ്ഗോയ് /iggooy said...

    Tough i am not a good devote
    Sree itts good to read you.
    Sorry I dont know how to write malayalam in this computer.
    Thats why thise nglish

    Thathvamasi
    That thigh art
    Athu nee aakunnu

  80. കേവി.രതീഷ് said...

    നല്ല ഭക്തിഗാനം.............
    എങ്ങനെ എന്നെ കണ്ടെത്തി.......
    ആദ്യമായ് കിട്ടിയ കമന്റ്റിന് ഒരായിരം നന്ദി......
    ഇനിയും പ്രതീക്ഷിക്കുന്നു.........