ഓർമകൾ...
ദൂരെയെങ്ങോ പെയ്യുന്ന പേമാരി പോലെയാണ് കേൾക്കാൻ കൊതിയ്ക്കുന്ന ഒരു താരാട്ടിന്റെ ഈണത്തിൽ മനസ്സിൽ തോരാതെ പെയ്യുന്ന മഴ...
ചിതറി തെറിയ്ക്കുന്ന ഓർമ്മത്തുള്ളികളിൽ എവിടെയോ ഒരു സ്കൂൾ ബാഗിന്റെ മണമുണ്ട്...
നനഞ്ഞൊട്ടിയ യൂണിഫോമും ചെളി പുതഞ്ഞ കാൽപ്പാടുകളുമുണ്ട്...
ഓർമ്മകളുടെ തീരങ്ങളിൽ ലക്ഷ്യം മറന്ന ഒട്ടേറെ കടലാസു തോണികളുണ്ട്...
നരച്ച ശീലക്കുടകൾ തീർത്ത വർണ്ണക്കുടകൾ അന്യമായിരുന്ന ഒരു വിദ്യാലയ കാലമുണ്ട്...
പൊട്ടിയ സ്‌ലേറ്റ് കഷ്ണങ്ങളിൽ ഒടിഞ്ഞ കല്ലുപെൻസിൽ കൊണ്ട് കോറി വരച്ച കഥാപാത്രങ്ങളും സ്വപ്ന ഭവനങ്ങളും വാഹനങ്ങളും ഉണ്ട്...
ഭാവിയുടെ അങ്കലാപ്പുകളില്ലാതെ ഇന്നിൽ മാത്രം ജീവിച്ചു തീർത്ത നാളുകളുണ്ട്...
പരീക്ഷാപ്പേടിയും വേനലവധിയും ഇഴ ചേർന്നു കിടക്കുന്ന ഓർമ്മത്തുണ്ടുകളുണ്ട്...
സ്നേഹം പകർന്ന് , അമ്മമാർക്കൊപ്പം മനസ്സിൽ കുടിയിരുത്തിയ അദ്ധ്യാപകരുണ്ട്...
ഒരു കഷ്ണം മഷിപ്പച്ചയിലോ പുളിങ്കുരുവിലോ തീപ്പെട്ടിപ്പടത്തിലോ രമ്യതയിലെത്തുന്ന കൊടും പിണക്കങ്ങളും കലഹങ്ങളുമുണ്ട്...
മറവിയുടെ മാറാല വീഴാതെ ആ മഴയുടെ നേർത്ത തണുപ്പിൽ കുളിരാർന്ന ഓർമ്മകളിൽ മങ്ങിയ കാഴ്ചയായി അക്ഷരം പഠിച്ച, കൂട്ടരുമൊത്ത് ഓടിക്കളിച്ച എന്റെ പ്രിയ വിദ്യാലയവുമുണ്ട്...
7 comments:
വോട്ട് ചെയ്യാൻ പഴ സ്‌കൂളിൽ പോയപ്പോൾ തോന്നിയ ഓർമ്മകൾ...
മറവിയുടെ മാറാല വീഴാതെ ആ മഴയുടെ നേർത്ത തണുപ്പിൽ കുളിരാർന്ന ഓർമ്മകളിൽ മങ്ങിയ കാഴ്ചയായി അക്ഷരം പഠിച്ച, കൂട്ടരുമൊത്ത് ഓടിക്കളിച്ച നമ്മുടെ പ്രിയ വിദ്യാലയങ്ങളുമുണ്ട് ഏവരുടെയും മനസ്സിൽ ...!
ഓർമ്മകൾ മരിക്കുന്നില്ല....
യാഥാർത്ഥ്യങ്ങളുടെ പൊള്ളുന്ന വേനലിൽ ഓർമ മഴകൾ തോരാതെ പെയ്യട്ടെ :)
മരണമില്ലാത്ത കിടക്കുന്ന ഓർമ്മകളുടെ കുളിര്.... :-)
ആദ്യമായാണ് ഇവിടെ വരുന്നത് കേട്ടോ... ബാക്കിയുള്ള പോസ്റ്റുകളും ഓരോന്നായി വായിക്കാം.........
Helpful post keep writing continue
Casino - Las Vegas, NV - Mapyro
View a map showing Casino. Casino 영천 출장샵 Las Vegas, NV - Casinos Near Casino. 충청남도 출장샵 Best of 광명 출장마사지 Luck for the player! 원주 출장안마 Enjoy the action at 하남 출장안마 the Casino at Wynn Las Vegas!
Post a Comment