Sunday, January 20, 2019

ചാരുവും കാലിലെ മുള്ളും

ഒരു ദിവസം ചാരുവിനെ ഞാന്‍ കുളിപ്പിച്ച് തോര്‍‌ത്തിമുറിയിലേയ്ക്ക് കൊണ്ടു വന്ന്‍ ഉടുപ്പ് അണിയിയ്ക്കാന്‍‌ നോക്കുന്നു. അപ്പോള്‍ അവള്‍‌ പെട്ടെന്ന് പറഞ്ഞു.

"അച്ഛാ, എന്റെ കാലില്‍ തൊടല്ലേ, കാലു വേദനിയ്ക്കുന്നു"

"കാല്‍ വേദനിയ്ക്കുന്നോ? എവിടെ? എന്ത് പറ്റി?" - എന്റെ ചോദ്യം.

"കാലിന്റെ അടീല്... അതേയ്, അവിടെ മുള്ള് കൊണ്ടതാ"

എവിടെയോ ചെരുപ്പില്ലാതെ കളിയ്ക്കാന്‍‌ പോകുമ്പോ മുള്ള് കൊണ്ടതാകണം. ചെരുപ്പ് ഇടാത്തതാണ് കാരണം എന്നത് അവളെ കൊണ്ടു തന്നെ പറയിപ്പിയ്ക്കാമല്ലോ എന്നോര്‍‌ത്ത് ഞാന്‍‌ അത് ഒന്നു ഹൈലൈറ്റ് ചെയ്യാന്‍ അവളോട് ചോദിച്ചു.


"മുള്ള് കൊണ്ടോ? എങ്ങനാടീ കാലില്‍‌ മുള്ളു കേറീത്?"

അവള്‍‌ ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് പറഞ്ഞു... "അത്.... ഞാനവിടെ കളിച്ചു കൊണ്ടു നിന്നപ്പോ മുള്ള് ഇങ്ങനെ "പ്ലിശ്!!!" ന്ന് അങ്ങു കേറി"

ഇത്തവണ ഞാന്‍‌ പ്ലിംഗ്!

5 comments:

  1. ശ്രീ said...

    കുട്ടികളുമായുള്ള സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും നമുക്ക് ഉത്തരം മുട്ടിപ്പോകാറുണ്ട്...


    എന്റെ മകൾ ചാരുവുമായുള്ള ഒരു സംഭാഷണത്തിൽ നിന്ന് ഒരേട്...

  2. Muralee Mukundan , ബിലാത്തിപട്ടണം said...

    പിള്ളേരോടാണോ കാളി ..?

  3. അക്ഷരപകര്‍ച്ചകള്‍. said...

    അല്ല പിന്നെ. അച്ഛന് പറ്റിയ മറുപടി തന്നു മോളു.👍👍👍

  4. Anonymous said...

    ishtaayiii...

  5. Pressure Washing Springfield said...

    Thanks great blog