Tuesday, August 21, 2018

പ്രളയം... ഓണം...


പണമെറിഞ്ഞ്, ആർഭാടത്തോടെ, സുഖ സൗകര്യങ്ങളോടെ ആഘോഷിച്ചിരുന്ന കഴിഞ്ഞ ഓണക്കാലങ്ങളെക്കാൾ ഏറെ മാധുര്യമുണ്ട്, മാനുഷരെല്ലാരും ഒന്നു പോലെ യഥാർത്ഥ മവേലി നാടിന്റെ സത്ത മനസ്സിലാക്കി, ഒത്തൊരുമയോടെ ഒരുമിച്ച് കൈകോർത്ത് കഴിച്ച് കൂട്ടിയ അത്തം മുതൽ ഇങ്ങോട്ടുള്ള കഷ്ടപ്പാടുകളുടെ, ദുരിതങ്ങളുടെ, ഉറക്കമില്ലായ്മകളുടെ, പട്ടിണിയുടെ, നഷ്ടങ്ങളുടെ കുറച്ച് നാളുകൾക്ക്!

വിവിധ രാഷ്ട്രീയ അനുഭാവികളായ, വിവിധ മത വിശ്വാസികളായ, സമ്പന്നരും ദരിദ്രരുമായ മലയാളി സുഹൃത്തുക്കളേ...

ഇനിയുള്ള കുറേ കാലത്തേയ്ക്കെങ്കിലും നമുക്ക് പാര്‍ട്ടികളെയും ജാതികളെയും വലിപ്പ ചെറുപ്പങ്ങളും മറന്നു ജീവിച്ചു കൂടെ ? കഴിഞ്ഞു പോയ നാലഞ്ചു നാള്‍ തെളിയിച്ചു തന്നല്ലോ, അതില്ലാതിരിയ്ക്കുമ്പോള്‍ നമ്മള്‍ക്ക് ഒറ്റക്കെട്ടായി എന്തും ചെയ്യാനാകുമെന്ന്... എന്തും നേരിടാനാകുമെന്ന്...!
 
ഈ ഓണം ഒരു ഓർമ്മപ്പെടുത്തൽ ആണ്. സമ്പത്തും വിജ്ഞാനവും നേടിയാലും ജാതിമതഭേദമന്യേ ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എന്തും നേരിടാനുള്ള മലയാളികളുടെ കഴിവുകൾ നഷ്ടമായിട്ടില്ല എന്ന ഓർമ്മപ്പെടുത്തൽ!

ഇനി ധൈര്യമായിട്ട് പറയാം... മലയാളി ആയതിൽ ഞാൻ അഭിമാനിയ്ക്കുന്നു! അതേ! ഈ ഓണക്കാലം ആണ് നാം ഓർമ്മകളിൽ എന്നെന്നും സൂക്ഷിയ്ക്കേണ്ടത്. എല്ലാവർക്കും ഈ നൂറ്റാണ്ടിന്റെ ഓണം ആശംസിയ്ക്കുന്നു...!

3 comments:

  1. വിനുവേട്ടന്‍ said...

    അതെ... മലയാളിയെ ഒരു പാഠം പഠിപ്പിച്ച ഓണം...

  2. Sukanya said...

    പ്രളയം പഠിപ്പിച്ച പാഠം. എല്ലാം മറന്ന് ഒറ്റക്കെട്ടായി നേരിട്ടപ്പോള്‍
    അതിനൊരു സുഖം ഉണ്ടായിരുന്നു. ശ്രീ ശരിയാണ് ഈ നൂറ്റാണ്ടിന്റെ വ്യസ്തസ്തമായ ഓണം

  3. Muralee Mukundan , ബിലാത്തിപട്ടണം said...


    പ്രളയം പഠിപ്പിച്ച പാഠം...
    ഈ ഓണം ഒരു ഓർമ്മപ്പെടുത്തൽ ആണ്.
    സമ്പത്തും വിജ്ഞാനവും നേടിയാലും ജാതിമതഭേദമന്യേ
    ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എന്തും നേരിടാനുള്ള മലയാളികളുടെ
    കഴിവുകൾ നഷ്ടമായിട്ടില്ല എന്ന ഓർമ്മപ്പെടുത്തൽ...!