Friday, March 30, 2012

ഒരിയ്ക്കലൊരു ഏപ്രില്‍ ഫൂള്‍ നാളില്‍


ഏപ്രില്‍ ഫൂള്‍ എല്ലാം ആഘോഷമായി കണ്ടിരുന്നത് കുട്ടിക്കാലത്തു തന്നെയാണ്. ആരെങ്കിലുമൊക്കെ നമ്മളെ ഫൂളാക്കാനും ആരെയെങ്കിലുമൊക്കെ നമുക്ക് ഫൂളാക്കാനുമുണ്ടാകും. മുതിര്‍ന്നു വരുന്തോറും അത്തരം ആഘോഷങ്ങളൊക്കെ വല്ലപ്പോഴുമായി. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി അതൊരു പ്രത്യേകതയുള്ള ദിവസമാണെന്നു പോലും തോന്നാറില്ല.

അവസാനമായി ഏപ്രില്‍ ഫൂള്‍ ദിവസം രസകരമായി ആഘോഷിച്ചത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞങ്ങള്‍ ബിരുദാനന്തര ബിരുദപഠനത്തിനു വേണ്ടി തഞ്ചാവൂര്‍ കഴിഞ്ഞിരുന്ന കാലത്ത്. ആദ്യത്തെ വര്‍ഷം അയല്‍പക്കത്തുള്ള സുഹൃത്തുക്കളുമായി ചില ചില്ലറ തമാശകളൊപ്പിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നുമുണ്ടായില്ല. അതു കൊണ്ടു തന്നെ രണ്ടാം വര്‍ഷം ഏപ്രില്‍ ഫൂള്‍ ദിനമടുത്തപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും അത്രയ്ക്ക് ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല, എനിയ്ക്കും... അതു കൊണ്ടു തന്നെ അന്നത്തെ ദിവസത്തിനു വേണ്ടി പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ എടുത്തതുമില്ല.

അങ്ങനെ ആ ഏപ്രില്‍ ഒന്നാം തീയതി വന്നെത്തി.  പതിവു പോലെ രാവിലെ അഞ്ചര മണി ആയപ്പോള്‍ ഞാനുണര്‍ന്നു. കുളിയും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞപ്പോഴും, അന്ന് അവധി ദിവസം കൂടി ആയതു കൊണ്ടാകണം, അതു വരെ മറ്റാരും ഉണര്‍ന്നിട്ടില്ല.
അപ്പോഴേയ്ക്കും പാല്‍ക്കാരന്‍ പാലും കൊണ്ടു വന്നു. ഞാന്‍ അതുമായി അടുക്കളയിലേയ്ക്ക് പോയി.

അന്ന് ഞങ്ങളുടെ റൂമില്‍ 8 പേരാണ് താമസം.  ഞങ്ങള്‍ പഴയ ബി പി സി സുഹൃത്തുക്കള്‍ 7  പേര്‍ കൂടാതെ അന്ന് മാഷും ഞങ്ങളുടെ കൂടെ കൂടിയിട്ടുണ്ട്. MTech ചെയ്യുന്ന സമയമായതു കൊണ്ടും ഞങ്ങളെക്കാള്‍ 2-3 വയസ്സ് പ്രായക്കൂടുതലുള്ളതു കൊണ്ടും ഞങ്ങള്‍ ആശാനെ മാത്രം പേര് വിളിയ്ക്കുന്നതിനു പകരം മാഷ് എന്നാണ് വിളിയ്ക്കാറ്. രാവിലെ ചായ/കാപ്പി ഉണ്ടാക്കുന്നതിന് ഒരു പ്രത്യേകത ഉണ്ട്. അതില്‍ നാലുപേര്‍ക്ക് ചായ മതി, 3 പേര്‍ക്ക് കാപ്പി. പിള്ളേച്ചനാണെങ്കില്‍ ചായയും കാപ്പിയും വേണ്ട, മധുരമിടാത്ത പാല്‍ തന്നെ മതി. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകമായി അവരവരുടെ പേരെഴുതിയ ഗ്ലാസ്സില്‍ മാറ്റി വയ്ക്കണം.

അങ്ങനെ ഓരോരുത്തരുടെയും പ്ലെയ്റ്റിലും ഗ്ലാസ്സിലും പേരെഴുതി വയ്ക്കാനും ഒരു കാരണമുണ്ട്. ആദ്യമെല്ലാം അങ്ങനെ പേരെഴുതുന്ന പതിവുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എല്ലാ പാത്രങ്ങളും ഉപയോഗിയ്ക്കാം എന്നായിരുന്നു. ചായയോ കാപ്പിയോ ഉണ്ടാക്കിയാല്‍ ഓരോരുത്തരും അതുമായി സിറ്റൌട്ടിലേയ്ക്കോ വരാന്തയിലേയ്ക്കോ ടെറസ്സിലേയ്ക്കോ ഒക്കെ പോകും. അവിടിരുന്ന് പഠിയ്ക്കാനോ എഴുതാനോ ഫോണ്‍ വിളിയ്ക്കാനോ വര്‍ത്തമാനം പറയാനോ ഒക്കെ ആകാം. പക്ഷേ, അതു കഴിഞ്ഞ് ചിലപ്പോള്‍ ഗ്ലാസ്സോ പ്ലെയ്റ്റോ ഒക്കെ തിരിച്ച് എടുത്തു കൊണ്ടു വരാന്‍ മറക്കും. പിന്നീട് അടുത്ത തവണ ഭക്ഷണമെടുക്കുമ്പോഴായിരിയ്ക്കും ഈ പാത്രങ്ങള്‍ അന്വേഷിയ്ക്കുക. അപ്പോള്‍ ആ നേരത്ത് ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇതൊക്കെ തപ്പി നടന്ന് എടുത്തോണ്ട് വരണം. മാത്രമല്ല, ആരാണ് ഇതൊക്കെ അവിടെ ഇട്ടതെന്ന് ആരും മിണ്ടില്ല. പിന്നെ പിന്നെ, ഇതൊരു പതിവാകുകയും അത് ഒരു അസൌകര്യമാകുകയും ചെയ്തു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴിയാണ് ഗ്ലാസ്സിലും പ്ലെയിറ്റിലും പേരെഴുതുക എന്നത്. അതാകുമ്പോള്‍ ഓരോരുത്തരും അവരവരുടെ പാത്രങ്ങള്‍ മാത്രമാണല്ലോ ഉപയോഗിയ്ക്കുക. ഏതെങ്കിലും പാത്രം മിസ്സിങ്ങായാല്‍ അതിന്റെ ഉടമസ്ഥനാകും അത് എവിടേലും മറന്നു വച്ചിട്ടുണ്ടാകുക എന്നുറപ്പാണല്ലോ.

പറഞ്ഞു വന്നത് ഏപ്രില്‍ ഫൂളിന്റെ അന്നത്തെ വിശേഷമാണല്ലോ, നമുക്ക് വിഷയത്തിലേയ്ക്ക് വരാം. അങ്ങനെ അന്നു രാവിലെയും പാല്‍ തിളപ്പിച്ച ശേഷം ഞാന്‍ ഓരോരുത്തര്‍ക്കുമുള്ളത് ഗ്ലാസ്സുകളിലാക്കി മാറ്റി വച്ചു. അപ്പോഴേയ്ക്കും മാഷ് ഉണര്‍ന്ന് പല്ലു തേപ്പും കഴിഞ്ഞ് അങ്ങോട്ടു വന്നു. ഞാന്‍ മാഷെ ഒന്ന് വിഷ് ചെയ്തിട്ട് എന്റെ ചായയുമെടുത്ത് അപ്പുറത്തെ മുറിയിലേയ്ക്ക് നടന്നു. തൊട്ടു പിന്നാലെ മാഷും ചായയുമായെത്തി. ഞങ്ങള്‍ രണ്ടാളും വെറുതേ ഓരോന്ന് പറഞ്ഞു കൊണ്ട് ചായ കുടിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് മാഷ് ആ ഐഡിയ മുന്നോട്ടു വച്ചത്. "ഏപ്രില്‍ ഫൂളല്ലേ! എന്തെങ്കിലും ഒരു പണി ഒപ്പിച്ചാലോ?"

പറഞ്ഞു തീരേണ്ട താമസം, ഞാന്‍ സമ്മതിച്ചു. പക്ഷേ എന്തു ചെയ്യണം? അതിനും മാഷ് തന്നെ വഴി കണ്ടു. കുറച്ചു നേരം ചായയും പിടിച്ച് ആലോചിച്ചു നിന്ന ശേഷം മാഷ് ചോദിച്ചു. "അല്ല, നമ്മുടെ ഇന്നൊരു ദിവസത്തെ പാല്‍ നശിപ്പിയ്ക്കേണ്ടി വന്നാല്‍ കുഴപ്പമുണ്ടോ? രാവിലത്തെ എല്ലാവരുടെയും ചായ/കാപ്പി വേണ്ടെന്ന് വയ്ക്കേണ്ടി വരും". അപ്പോഴും കാര്യം പിടി കിട്ടിയിട്ടില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു. "അതൊന്നും കുഴപ്പമില്ല, പക്ഷേ, എന്റെ ചായ ഞാന്‍ ദാ കുടിച്ചു തീര്‍ത്തു".

എന്റെ മറുപടി കേട്ടപ്പോള്‍ മാഷ് ഉഷാറായി. "അതു സാരമില്ല, അവന്മാര്‍ ആറു പേര്‍ ഇപ്പോഴും എഴുന്നേറ്റിട്ടില്ലല്ലോ. അപ്പോഴേയ്ക്കും നമുക്ക് പണി ഒപ്പിയ്ക്കണം. വാ"

അത്രയും പറഞ്ഞു കൊണ്ട് മാഷ് അടുക്കളയിലേയ്ക്ക് നടന്നു. പിന്നാലെ ഞാനും വച്ചു പിടിച്ചു. മാഷ് പറഞ്ഞതനുസരിച്ച് ഞാന്‍ പതുക്കെ, ശബ്ദമുണ്ടാക്കാതെ ബെഡ് റൂമില്‍ പോയി ഒളിഞ്ഞു നോക്കി. മറ്റാരും തന്നെ ഉണര്‍ന്നിട്ടില്ല, എല്ലാവരും നല്ല ഉറക്കം!

ഞാന്‍ തിരിച്ച് അടുക്കളയിലെത്തിയപ്പോള്‍ മാഷ് അവിടെയുള്ള കറി പൌഡറുകളെല്ലാം പരതി നോക്കുന്നു. "എന്താ മാഷേ? എന്താ ഈ നോക്കുന്നത്?" മാഷ് ചിക്കന്‍ മസാലയുടെ പാക്കറ്റ് പുറത്തെടുത്ത് അതും കൊണ്ട് എന്റടുത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു. "തല്‍ക്കാലം നമുക്ക് ഇന്ന് അവന്മാര്‍ക്ക് ചായയും കാപ്പിയും കൊടുക്കുന്നതിനു പകരം ഈ ചിക്കന്‍ മസാലയിട്ട് ചായ കൊടുക്കാം. ഇതാകുമ്പോള്‍ കലക്കിയാലും കളര്‍ തിരിച്ചറിയില്ല, എന്താകുമെന്ന് നോക്കാം"

അപ്പോഴേയ്ക്കും മാഷിന്റെ പദ്ധതി എനിയ്ക്ക് ഏതാണ്ട് പിടി കിട്ടിയിരുന്നു. ഒരു ചെറു ചിരിയോടെ ഞാനും അത് സമ്മതിച്ചു. എന്നിട്ട് ഓരോ ഗ്ലാസ്സിലും ഓരോ സ്പൂണ്‍ വീതം മസാലയിട്ട് നന്നായി ഇളക്കി വച്ചു. പക്ഷേ, അവസാനത്തെ ഗ്ലാസ്സിനടുത്തെത്തിയപ്പോള്‍ ഒരു കുഴപ്പം! അത് പിള്ളേച്ചന്റെ പാല്‍ ഗ്ലാസ്സ് ആണ്. അതില്‍ മസാല ഇട്ടാല്‍ ശരിയാകില്ലല്ലോ. കാര്യം മനസ്സിലാകില്ലേ?

പിള്ളേച്ചന്റെ ഗ്ലാസ്സില്‍ എന്തു ചെയ്യും മാഷേ എന്ന് ചോദിച്ച് ഞാന്‍ മുഖമുയര്‍ത്തുമ്പോള്‍ മാഷും അത് തന്നെ ആണ് ആലോചിയ്ക്കുന്നത് എന്ന് മനസ്സിലായി. പെട്ടെന്ന് മാഷിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. കാര്യമെന്തെന്നറിയാന്‍ ഞാന്‍ മാഷിന്റെ നോട്ടം ചെല്ലുന്ന ദിക്കിലേയ്ക്ക് നോക്കി. അവിടെ അതാ ഇരിയ്ക്കുന്നു, ഞങ്ങളുടെ ഉപ്പു പാത്രം! കാര്യം മനസ്സിലായ ഞാന്‍ ചിരിയോടെ ആ ഉപ്പു പാത്രമെടുത്ത് മാഷിനു നീട്ടി. മാഷ് അതില്‍ നിന്നും ഒരു സ്പൂണ്‍ ഉപ്പെടുത്ത് പിള്ളേച്ചന്റെ പാല്‍ ഗ്ലാസ്സിലിട്ട് നല്ലവണ്ണം ഇളക്കി വച്ചു.

അങ്ങനെ പദ്ധതിയുടെ ആദ്യ ഭാഗം സക്സസ്സ്! ഇനി അതിന്റെ റിസല്‍റ്റ് എന്താകുമെന്ന് നോക്കണം. ഞാനും മാഷും കൂടെ ബാക്കിയുള്ളവര്‍ എഴുന്നേറ്റ് വരുന്നതും കാത്ത് അടുക്കളയില്‍ തന്നെ ഓരോന്ന് പറഞ്ഞ് ഇരിപ്പായി. [ഞങ്ങളുടെ അടുക്കള അത്ര ചെറുതൊന്നും അല്ലായിരുന്നു കേട്ടോ. ഞങ്ങള്‍ക്ക് എട്ടു പേര്‍ക്കും സുഖമായി ഇരുന്ന് ഭക്ഷണം കഴിയ്ക്കാനുള്ള വലുപ്പം ആ അടുക്കളയ്ക്കുണ്ടായിരുന്നു]

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മത്തന്‍ എഴുന്നേറ്റ് വാഷ് ബേസിന്റെ അടുത്തേയ്ക്ക് പോകുന്നത് കണ്ടു. ഞാനും മാഷും പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മത്തനെ തന്നെ ശ്രദ്ധിച്ചിരുന്നു. അവന്‍ പല്ലു തേപ്പ് കഴിഞ്ഞ് ഞങ്ങളോട് എന്തോ പറഞ്ഞു കൊണ്ട് അടുക്കളയിലേയ്ക്ക് കയറി വന്നു. നേരെ ചായ ഒഴിച്ചു വന്നിരിയ്ക്കുന്നിടത്തേയ്ക്ക് വന്ന് അവന്റെ ഗ്ലാസ്സും കയ്യിലെടുത്ത് ഞങ്ങള്‍ക്കടുത്ത് വന്നിരുന്നു.

വര്‍ത്തമാനത്തിനിടയില്‍ അവന്‍ ചായ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു. അവന്റെ ഭാവം മാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. അടുത്ത നിമിഷം ചായ ഗ്ലാസ്സ് താഴെ വച്ച് അവന്‍ ഒറ്റ ഓട്ടം! നേരെ വാഷ് ബേസിനടുത്തേയ്ക്ക്. പിന്നാലെ ഞങ്ങളും ചെന്നു, എന്താണ് പ്രതികരണം എന്നറിയണമല്ലോ. വായിലെ ചായ തുപ്പിക്കളഞ്ഞതും അവന്‍ തിരിഞ്ഞ് ഞങ്ങളെ രണ്ടു പേരെയും  നോക്കി. ഞാനും മാഷും ചിരി അടക്കിപ്പിടിച്ച് അവനെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഞങ്ങളെ മാറി മാറി നോക്കിയ ശേഷം അവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു "എടാ, എല്ലാവരുടെ ചായയിലും ഇട്ടിട്ടുണ്ടോ?"

ഉണ്ട് എന്നര്‍ത്ഥത്തില്‍ ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതും ' എന്നാല്‍ കുഴപ്പമില്ല' എന്നും പറഞ്ഞ് അവന്‍ ചിരി തുടങ്ങി. അവനതു മതി, അവന്‍ ഹാപ്പിയായി, അവനു മാത്രമല്ലല്ലോ പണി കിട്ടാന്‍ പോകുന്നത്. മാഷും കൂടെ ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ 3 പേരും കൂടിയായി അടുത്തയാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അടുത്തതായി സഞ്ജുവും, കുറച്ചു കഴിഞ്ഞ് സുധിയപ്പനും അതിനു ശേഷം ജോബിയും പിന്നീട് ബിബിനും എഴുന്നേറ്റു വന്നു. ഓരോരുത്തരും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.

സഞ്ജുവിന് കാപ്പി ആയിരുന്നു. ഗ്ലാസ്സെടുത്ത് ഒരിറക്ക് ഇറക്കിയ ശേഷം അവനെന്നെ ഒന്ന് നോക്കി. അതിനു ശേഷം 'ഇന്നെന്താടാ പറ്റിയത്? ഇതില്‍ എന്താ വീണത്'?' എന്ന് നിഷ്കളങ്കമായി ചോദിച്ചു. അവന്റെ നോട്ടവും ചോദ്യവും കണ്ടപ്പോള്‍ എനിയ്ക്കു പാവം തോന്നി. ഞാന്‍ ക്ഷമ ചോദിച്ചു കൊണ്ട് സത്യം പറഞ്ഞു. അതു കേട്ടതും അവന്‍ ചാടിയിറങ്ങി നല്ല രണ്ടു &%$##@ പറഞ്ഞ് ആ കാപ്പി കമിഴ്ത്തിക്കളഞ്ഞു, ശേഷം ചിരിയോടെ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് എഴുന്നേറ്റ് വന്നവരില്‍, ആദ്യ കവിള്‍ ഇറക്കിയപ്പോള്‍ തന്നെ "എടാ പട്ടികളേ" എന്ന വിളിയോടെയാണ് സുധിയപ്പന്‍ ഓടിയതെങ്കില്‍ ജോബിയ്ക്ക് ചായയ്ക്ക് എന്തോ ടേസ്റ്റ് മാറ്റമുണ്ടെന്ന് മനസ്സിലാകാന്‍ രണ്ടു സിപ്പ് കുടിച്ചു നോക്കേണ്ടി വന്നു.

എന്നാല്‍ ബിബിനു മാത്രം ഈ തമാശ ദഹിയ്ക്കാന്‍ കുറച്ചു സമയമെടുത്തു. രാവിലെ തന്നെ വലിയ ആശയോടെ എടുത്തു കുടിച്ച കാപ്പിയില്‍ മസാല രുചി വന്നതും അവന്‍ ഓടിപ്പോയി അതു തുപ്പിക്കളഞ്ഞ് ചീത്ത വിളിച്ചു. അപ്പോഴേയ്ക്കും പിള്ളെച്ചനൊഴികെ എല്ലാവരും ഈ അനുഭവം നേരിട്ട ശേഷം അടുത്തയാള്‍ക്ക് അമളി പറ്റുന്നത് കാണാന്‍ കാത്തിരിയ്ക്കുകയായിരുന്നല്ലോ. എല്ലാവരും കൂടി ചേര്‍ന്ന് അവനു മാത്രം ഒരു പണി കൊടുത്തതാണ് എന്നാണ് അവനാദ്യം വിചാരിച്ചത്.  പിന്നെ, മാഷ് അവനെ  മയത്തില്‍ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ആ തമാശയില്‍ പങ്കു ചേര്‍ന്നു. എന്നിട്ട് അവസാനത്തെ ഇരയായ പിള്ളേച്ചനു വേണ്ടി കാത്തിരിപ്പായി.

പിന്നെയും കുറേ നേരം കൂടി ഞങ്ങള്‍ക്ക് കാത്തിരിയ്ക്കേണ്ടി വന്നു, പിള്ളേച്ചന്‍ ഒന്ന് എഴുന്നള്ളുന്നത് കാണാന്‍ .അവസാനം ആ സമയം സമാഗതമായി. പിള്ളേച്ചന്‍ ഉറക്കപ്പിച്ചോടെ ആടിയാടി വാഷ് ബേസിനടുത്തേയ്ക്ക് പോകുന്നത് ഞങ്ങള്‍ കണ്ടു. (ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാലുള്ള പിള്ളേച്ചന്റെ ആ പോക്ക് ഒരു സംഭവം തന്നെയാണ്. ഉറക്കമുണര്‍ന്നാല്‍ പിള്ളേച്ചന് 'റിലെ' വീഴാന്‍ കുറച്ചു സമയമെടുക്കും. ആ സമയം എഴുന്നേറ്റ് മുഖം കഴുകാനും പല്ലു തേയ്ക്കാനും പോകുന്നതെല്ലാം ഉറക്കച്ചടവോടെ തന്നെ ആയിരിയ്ക്കും. മിക്കവാറും കണ്ണു തുറന്നിട്ടു പോലുമുണ്ടാകില്ല. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പ്രോഗ്രാമിലേതെന്ന പോലെ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിയ്ക്കുകയേയുള്ളൂ. ആ സമയത്തെങ്ങാന്‍ ആരെയെങ്കിലും ആ വഴിയിലെങ്ങാനുംകിട്ടിയാല്‍ അവരെയൊക്കെ തട്ടിത്തെറിപ്പിച്ചിട്ടാകും അവന്‍ കടന്നു പോകുക).

അല്‍പ്പ സമയം കൂടെ കഴിഞ്ഞപ്പോള്‍ പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് പിള്ളേച്ചന്‍ അടുക്കളയിലേയ്ക്ക് വന്നു. എല്ലാവരുടെയും ശ്രദ്ധ പിള്ളേച്ചനിലാണ്. അതൊന്നും ഗൌനിയ്ക്കാതെ ആരേയും ഒന്നു നോക്കുക പോലും ചെയ്യാതെ പിള്ളേച്ചന്‍ തന്റെ പാല്‍ ഗ്ലാസ്സിനടുത്തേയ്ക്ക് വന്നു. അവന്‍ ആ ഗ്ലാസ്സെടുത്ത് ഒരു കവിള്‍ പാല്‍ വായില്‍ കൊണ്ടതും കണ്ണും തുറിപ്പിച്ച്, വായിലെത്തിയ പാല്‍ ഇറക്കാനാകാതെ  "ഉം... ഉം..." എന്നും പറഞ്ഞു കൊണ്ട്  അങ്ങോട്ടുമിങ്ങോട്ടും നോക്കി എവിടേയ്ക്ക് ഓടണമെന്ന് ഒരു നിമിഷമാലോചിച്ച ശേഷം വാഷ് ബേസിനടുത്തേയ്ക്ക് ഓടി. അപ്പോഴും ഉപ്പിട്ട പാല്‍ ഗ്ലാസ്സ് അവന്‍ താഴെ വച്ചിരുന്നില്ല. അപ്പോഴേയ്ക്കും ഉറക്കെ ചിരിച്ചു കൊണ്ട് എല്ലാവരും അവന്റെ പിന്നാലെ ഓടി. വായിലുള്ള പാല്‍ തുപ്പിക്കളഞ്ഞതും തിരിഞ്ഞു നിന്ന് "ഇത് ഏത് &്%$# ആണെടാ ഇതിനാത്ത് ഉപ്പിട്ടത്" എന്നും ചോദിച്ചു കൊണ്ട് ഞങ്ങളെ എല്ലാവരേയും ചീത്ത വിളി തുടങ്ങി.

ഞങ്ങളുടെ എല്ലാവരുടെയും കൂട്ടച്ചിരിയ്ക്കിടയില്‍ മാഷ് പിള്ളേച്ചനോട്  ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് ഒരു പണി തന്നതാണ്' എന്ന് വിശദീകരിച്ചു കൊടുത്തു. എല്ലാവരും കൂടെ തന്നെ ഫൂളാക്കിയതാണ് എന്നു മനസ്സിലാക്കിയ പിള്ളേച്ചന്‍ ചീത്ത വിളി അവസാനിപ്പിച്ച് പാല്‍ ഗ്ലാസ്സിലേയ്ക്കും നോക്കി കുറച്ചു നേരം നിന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ ചിരിയുടെ അലകള്‍ ഏതാണ്ട് ഒന്ന് അടങ്ങിത്തുടങ്ങിയിരുന്നു.

പക്ഷേ, പെട്ടെന്ന് ആരും പ്രതീക്ഷിയ്ക്കാത്ത ഒന്നാണ് അവിടെ സംഭവിച്ചത്. ഞങ്ങളെയും പാലും മാറി മാറി നോക്കിയ പിള്ളേച്ചന്‍ അതേ ഗ്ലാസ്സില്‍ നിന്നും വീണ്ടും ഒരു കവിള്‍ പാല്‍ കൂടി മൊത്തുന്നതാണ് ഞങ്ങള്‍ കണ്ടത്. ഇവനിതെന്താണ് ഈ കാണിയ്ക്കുന്നത് എന്ന അത്ഭുതത്തോടെ ഞങ്ങള്‍ അവനെ നോക്കുമ്പോള്‍ അവന്‍ ആദ്യത്തെ കവിള്‍ കുടിച്ചപ്പോള്‍ കാണിച്ച അതേ ഭാവങ്ങളോടെ രണ്ടാമതും  ഒച്ചയുണ്ടാക്കിക്കൊണ്ട് വാഷ് ബേസിനിലേയ്ക്ക് ആ പാലും തുപ്പിക്കളഞ്ഞു, അതിനു ശേഷം ബാക്കി വന്ന പാലും കൂടിഅതിലേയ്ക്ക് കമഴ്ത്തിക്കളയുന്നത് കണ്ട പിള്ളേച്ചനോട് അതിശയത്തോടെ ഞാന്‍ ചോദിച്ചു.

"എന്റെ പിള്ളേച്ചാ, അതില്‍ ഉപ്പിട്ടിരുന്നു എന്ന് നിനക്ക് ആദ്യം കുടിച്ചപ്പോഴേ മനസ്സിലായതല്ലേ. അതറിഞ്ഞിരുന്നു കൊണ്ട് നീ പിന്നെ വീണ്ടും അത് വീണ്ടും കുടിയ്ക്കാന്‍ ശ്രമിച്ചതെന്തിനാണ്?"

മറ്റെല്ലാവരും അതേ ചോദ്യഭാവത്തില്‍ പിള്ളേച്ചന്റെ മറുപടിയ്ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആ ഗ്ലാസ്സും കഴുകി നിരാശയോടെ പിള്ളേച്ചന്‍ മറുപടി പറഞ്ഞു " എടാ, അതു പിന്നെ, ആദ്യം കുടിച്ചപ്പോഴേ അതില്‍ ഉപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലായി എന്നത് സത്യം തന്നെ ആണ്. പക്ഷേ, ഞാനോര്‍ത്തു... ആ ഉപ്പ് പാലിന്റെ മുകളില്‍ മാത്രമേ കാണുകയുള്ളൂ എന്ന്. അതാണ് വീണ്ടും കുടിച്ചു നോക്കിയത്"

ഇത്രയും പറഞ്ഞു കൊണ്ട് ഗ്ലാസ് തിരിച്ചു വയ്ക്കാന്‍ പിള്ളേച്ചന്‍ അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ ചിരിയ്ക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ ...


***************

വിഷുക്കട്ട
 
എല്ലാ നാട്ടിലും ഉണ്ടോ എന്നറിയില്ല. പക്ഷേ, ഞങ്ങളുടെ നാട്ടിലൊക്കെ വിഷുവിന് വിഷുക്കട്ട എന്നൊരു പലഹാരം ഉണ്ടാക്കാറുണ്ട്.  വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായാണ് ഈ വിഭവം കണക്കാക്കപ്പെടുന്നത്.

വിഷുക്കട്ട എന്തെന്ന് അറിയാത്തവര്‍ക്കായി അതിന്റെ പാചകക്കുറിപ്പ് ഇവിടെ കുറിച്ചിടുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി    - 2 കപ്പ്
തേങ്ങപ്പാല്‍ (ഒന്നാം പാല്‍) - ഒരു കപ്പ് 
തേങ്ങപ്പാല്‍ (രണ്ടാംപാല്‍) - രണ്ടു കപ്പ് 
തേങ്ങ ചിരകിയത് - കാല്‍ക്കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - അഞ്ചു പത്തെണ്ണം വീതം 


ഉണ്ടാക്കേണ്ട വിധം:
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. രണ്ടാം പാലില്‍ കഴുകി വൃത്തിയാക്കിയ അരി ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ അതിലേയ്ക്ക്  ഒന്നാം പാല്‍ ചേര്‍ക്കുക.  ജീരകവും തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം. ശര്‍ക്കര നീരോ മാങ്ങ കറിയോ ആണ് ഉത്തമം.

എല്ലാവര്‍ക്കും വിഷു ആശംസകള്‍

55 comments:

  1. ശ്രീ said...

    വീണ്ടുമൊരു തഞ്ചാവൂര്‍ ഓര്‍മ്മക്കുറിപ്പ് ആണ് ഇത്തവണ. എട്ടു കൊല്ലം മുന്‍പ് ഞങ്ങളുടെ ബിരുദാനന്തര ബിരുദ കാലത്തു നിന്നും ഒരേട്...

    ഇത് നീര്‍മിഴിപ്പൂക്കളിലെ നൂറാമത്തെ പോസ്റ്റ് ആണെന്ന് ശ്രദ്ധിച്ചത് ഇപ്പോഴാണ്. 2007 ജനുവരിയില്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ട് ആദ്യത്തെ 50 പോസ്റ്റ് തികച്ചത് ഒരു വര്‍ഷം കൊണ്ടായിരുന്നു (2008 ജനുവരിയില്‍ ). പിന്നത്തെ അമ്പതിലേയ്ക്ക് എത്താന്‍ 4 വര്‍ഷവും മൂന്നു മാസവും വേണ്ടി വന്നു...

    ഇത്രയും നാളും വായനയിലൂടെ, കമന്റുകളിലൂടെ, മെയിലുകളിലൂടെ... പ്രോത്സാഹനം തന്നെ എല്ലാവര്‍ക്കും നന്ദി.

  2. Typist | എഴുത്തുകാരി said...

    ആദ്യമായി നൂറാമത്തെ പോസ്റ്റിനു് ആശംസകൾ.
    ഇനി പഴയപോലെ വീണ്ടും ഉഷാറാകൂ.

    (അത്രക്കു് ഉപദേശിക്കാനുള്ള അർഹത എനിക്കുമില്ല, തുടക്കത്തിൽ വർഷത്തിൽ 40 പോസ്റ്റ് ഒക്കെ ഇട്ടിരുന്ന ഞാൻ ഈ വർഷത്തിൽ ആകെ പോസ്റ്റിയതു് ഒന്നു മാത്രം).

    എപ്രിൽ ഫൂൾ ഇപ്പോൾ വെറും ഒരു സാധാരണ ദിവസമായി മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ കുട്ടികൾ എന്തെങ്കിലും ചെയ്യുന്നുണ്ടാവുമോ, അറിയില്ല.

  3. വിനുവേട്ടന്‍ said...

    നൂറ് പോസ്റ്റുകളുടെ നിറവിൽ നിൽക്കുന്ന ശ്രീയ്ക്ക് ആശംസകൾ...

    ഏപ്രിൽ മഹാത്മ്യം കലക്കി... അതൊക്കെ ഒരു കാലമായിരുന്നു അല്ലേ ശ്രീ...? ഇനിയൊരിക്കലും എത്താതെ മറഞ്ഞ ഓർമ്മകൾ... രസകരമായി കേട്ടോ...

    ഇതുപോലെ ഒരു ഏപ്രിൽ ഫൂളിന് ഞാനൊപ്പിച്ച പരിപാടി ഇവിടെയുണ്ട്... വായിച്ച് നോക്കൂ...

  4. Muralee Mukundan , ബിലാത്തിപട്ടണം said...

    പണ്ടൊക്കൊ വെൽ പ്ലാനിഡായി
    കാത്തിരുന്ന് എത്രപേരെ വിഡ്ഡികളാക്കുകയും ശേഷം ആയതൊക്കെ കണ്ട് സന്തോഷിക്കുകയുമൊക്കെ ചെയ്തിരുന്ന ആ ‘വിഡ്ഡിദിനാഘോഷങ്ങളൊക്കെ’ ഇല്ലാതായിപോകുന്നതുകാണുമ്പോഴാണ്...
    ഇന്നത്തെ തലമുറയുടെയൊക്കെ ഇത്തരം നഷ്ട്ടബോധങ്ങൾ ശരിക്കും മനസ്സിലാകുന്നത്...!

    ഈ സെഞ്ച്വറികുറിപ്പുകളീലൂടെ
    ആ ഏപ്രിൽഫൂൾ ദിനങ്ങളൂടെ സ്മരണകളൊക്കെ
    വീണ്ടും മുന്നിലെത്തിച്ചതിൽ വളരെയധികം സന്തോഷം കേട്ടൊ ശ്രീ.

    ഈ നൂറിനും,നല്ല കുറുപ്പുകൾക്കും അഭിനന്ദനങ്ങൾ...

  5. ദിവാരേട്ടN said...

    ശ്രീ,
    സെഞ്ചുറിയ്ക്ക് അഭിനന്ദനങ്ങള്‍ !!
    ഏപ്രില്‍ ഫൂള്‍ കുറിപ്പ് നന്നായി.

    മുരളിയേട്ടന്‍ ,
    ഇപ്പോഴും ഏപ്രില്‍ ഫൂള്‍ ഇല്ലാതായിട്ടൊന്നും ഇല്ല. പത്രം തുറന്നു ഒന്ന് നോക്കിയാല്‍ പോരെ...

  6. ഒരില വെറുതെ said...

    അങ്ങനെ, നൂറു പൂക്കള്‍ വിരിഞ്ഞു.
    നന്നായെഴുതി നൂറാമതും.

  7. പട്ടേപ്പാടം റാംജി said...

    ഇന്നത്തെ ഏപ്രില്‍ ഫൂളുകള്‍ ഇത്തരത്തില്‍ ആയാല്‍ അടി എപ്പോ വീണു എന്ന് ചോദിക്കേണ്ടി വരും. അത്രയും ക്ഷമ ഇല്ലാതായിരിക്കുന്നു.

    സെഞ്ച്വറി തികച്ചതിനു അഭിനന്ദനങ്ങള്‍.

  8. പ്രയാണ്‍ said...

    അഭിനന്ദനങ്ങള്‍ ...............

  9. പ്രയാണ്‍ said...
    This comment has been removed by the author.
  10. അതുല്യ said...

    ഇന്ന് കുറേ കൊല്ലത്തിനു ശേഷം, ഞാൻ ശ്രീനേ ഓർത്തു. പണ്ട് എല്ലാരുടേയും ഒക്കെ ബ്ലോഗിൽ ഒക്കെ വന്ന് സ്മൈലീം, നല്ല സുഖം തരുന്ന വാക്കുകളും ഒക്കെ പറഞ് പോയിഉർന്ന ശ്രീ ഇപ്പോ എവിടേ ന്ന് തപ്പി വന്നപ്പോ, ദേ.. ഇന്നത്തേ തീയ്യതീൽ തന്നെ ഒരു പോസ്റ്റ്? ശരിയ്ക്കും വിശ്വസിയ്ക്കാൻ പറ്റിയില്ല. ശ്രീ ഇപ്പോഴും സജീവമായിട്ടുൻടോ ബ്ലോഗിൽ? അല്ലോ ഇത് പഴെ കൊഅല്ല്മ്, 2012 ന്ന് ആയതാണോ? അതിലും അൽഭുതം, എഴുത്തുകാരീ ചേച്ചീനേം എവിടെം കാണാതെ ഇവിടെ കണ്ടത് ആണു. (കള്ളി കള്ള്ഇ ചേച്ചി, ഞങ്ങളെ ഒക്കെ മറന്നുമ്മ്മ്മ്മ്മ്മ്.........)

    അപ്പോ ശ്രീ.....സുഖല്ലേ? ഞാൻ അന്വേക്ഷിച്ച് വന്നത് പാഴായലില്ലോ! ഈ പോസ്റ്റു ഇപ്പോഴും അൽബുത പെടുത്തി.

  11. ശ്രീ said...

    എഴുത്തുകാരി ചേച്ചീ...
    ഒരിയ്ക്കല്‍ കൂടി ആദ്യ കമന്റിടാനായി ഇവിടെ എത്തിയതിനും വായനയ്ക്കും നന്ദി.

    പിന്നെ, ഇപ്പോ പഴയ ആരും പണ്ടത്തെ പോലെ ബ്ലോഗില്‍ സജീവമല്ല അല്ലേ?

    വിനുവേട്ടാ...
    നന്ദി വിനുവേട്ടാ. തൃശ്ശൂര്‍ വിശേഷങ്ങളിലെ ഏപ്രില്‍ മഹാത്മ്യം ഇപ്പോഴാണ് വായിച്ചത്. :)

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...
    ശരിയാണ് മാഷേ. പഴയ പോലെ ആരും ഒരു ആഘോഷങ്ങളും ആസ്വദിയ്ക്കുന്നില്ല എന്ന് തോന്നുന്നു.

    ദിവാരേട്ടാ...
    കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഇവിടെ വന്നെത്തിയതില്‍ സന്തോഷം.
    വായനയ്ക്കും കമന്റിനും നന്ദി.

    ഒരില വെറുതെ...
    വളരെ നന്ദി, മാഷേ.

    പട്ടേപ്പാടം റാംജി ...
    ശരിയായിരിയ്ക്കും മാഷേ. ഇപ്പോ എല്ലാവര്‍ക്കും തിരക്കല്ലേ? വെറുതേ നേരംപോക്കുകള്‍ക്കായി കളയാന്‍ ആര്‍ക്കും സമയമില്ലാതായിരിയ്ക്കുന്നു...

    പ്രയാണ്‍ ചേച്ചീ...
    വളരെ നന്ദി.

    അതുല്യേച്ചീ...
    വളരെ സന്തോഷം ചേച്ചീ. കുറേ നാളുകള്‍ക്ക് ശേഷം ഇവിടെ വന്നതിന്.
    പഴയ പോലെ സജീവമല്ലെങ്കിലും സമയം പോലെ ഇടയ്ക്കിടെ പോസ്റ്റ് ഇടുന്നുണ്ട് ചേച്ചീ.

  12. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    അപ്പോള്‍ ഇത് വെറും ഏപ്രില്‍ ഫൂള്‍ അല്ല ഏപ്രില്‍ ഡബിള്‍ ഫൂള്‍ :)

  13. khaadu.. said...

    ആദ്യ വരവില്‍ തന്നെ നൂറാമത്തെ പോസ്റ്റ്‌.... ആശംസകള്‍....
    പിന്നെ പോസ്റ്റ്‌ രസായിരുന്നു...

    എഴുത്ത് തുടരട്ടെ..

  14. ബിന്ദു കെ പി said...

    കല്യാണം കഴിഞ്ഞതോടെ ശ്രീ ബ്ലോഗിങ്ങൊക്കെ കുറച്ചല്ലോ എന്ന് ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട് :)

    വീണ്ടും കണ്ടതിൽ സന്തോഷം....
    നൂറാം പോസ്റ്റിന് ആശംസകൾ..ഇനിയും ഒരുപാടൊരുപാട് പോസ്റ്റുകൾ എഴുതുമാറാകട്ടെ....
    (100 പോസ്റ്റേയ്!!! എനിക്കസൂയ തോന്നുന്നു....)

  15. മാണിക്യം said...

    " എടാ, അതു പിന്നെ, ആദ്യം കുടിച്ചപ്പോഴേ അതില്‍ ഉപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലായി എന്നത് സത്യം തന്നെ ആണ്. പക്ഷേ, ഞാനോര്‍ത്തു... ആ ഉപ്പ് പാലിന്റെ മുകളില്‍ മാത്രമേ കാണുകയുള്ളൂ എന്ന്. അതാണ് വീണ്ടും കുടിച്ചു നോക്കിയത്".....
    :)
    :) :)

    ശ്രീ നിഷ്ക്കളങ്കമായി ഒന്ന് ചിരിക്കാന്‍ അവസരം തന്നതിന് നന്ദി.

    നൂറ് പോസ്റ്റ് ആയല്ലേ അഭിനന്ദനങ്ങള്‍....

  16. plucko said...

    i was visualising each and every moment of that day while reading that..

  17. Villagemaan/വില്ലേജ്മാന്‍ said...

    നൂറാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍ ശ്രീ..

  18. അഭി said...

    പിള്ളേച്ചന്‍ ആയതു കൊണ്ട് അത്ഭുതപെടനില

  19. അക്ഷരപകര്‍ച്ചകള്‍. said...

    മറ്റെല്ലാവരും അതേ ചോദ്യഭാവത്തില്‍ പിള്ളേച്ചന്റെ മറുപടിയ്ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആ ഗ്ലാസ്സും കഴുകി നിരാശയോടെ പിള്ളേച്ചന്‍ മറുപടി പറഞ്ഞു " എടാ, അതു പിന്നെ, ആദ്യം കുടിച്ചപ്പോഴേ അതില്‍ ഉപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലായി എന്നത് സത്യം തന്നെ ആണ്. പക്ഷേ, ഞാനോര്‍ത്തു... ആ ഉപ്പ് പാലിന്റെ മുകളില്‍ മാത്രമേ കാണുകയുള്ളൂ എന്ന്. അതാണ് വീണ്ടും കുടിച്ചു നോക്കിയത്"

    ithu thanneyaanu enikku ettavum ishttamaaya bhaagam. Sree, angine century adichalle1 Mabrook. Srreyude ezhuthile laalithyam atheeva hrudyam thanne.

  20. കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

    ഹഹഹഹഹ ..... പിള്ളേച്ചന്‍ ഇപ്പോ എവിടെയാ......

  21. കരിങ്കല്ലു് said...

    ശ്രീ... ഒരുപാടുനാളായി ഞാനീ വഴിക്കൊക്കെ വന്നിട്ടു്...

    പോസ്റ്റു വായിച്ചു, ഇഷ്ടായി...
    100-അടിച്ചതിന്റെ ആശംസകൾ.

    ഞാനും വീണ്ടും എഴുതാൻ തുടങ്ങണമെന്നു കരുതുന്നു... (ഓരോരോ ആഗ്രഹങ്ങളേ)

  22. ശ്രീ said...

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    ശരിയാണ് മാഷേ. :)

    khaadu...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    ബിന്ദു ചേച്ചീ ...
    ഒരുപാടു നാളുകള്‍ക്ക് ശേഷമുള്ള ഈ വരവിനും ആശംസകള്‍ക്കും നന്ദി.

    മാണിക്യം ചേച്ചീ...
    പിള്ളേച്ചന്‍ ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം, ചേച്ചീ
    :)

    പിള്ളേച്ചാ...
    നീ ഇത് ഒരിയ്ക്കലും മറക്കില്ലെന്നറിയാം.
    കമന്റിനു നന്ദി.

    Villagemaan/വില്ലേജ്മാന്‍ ...

    അഭിനന്ദനങ്ങള്‍ക്ക് നന്ദി.

    അഭി ...
    അതെ, പിള്ളേച്ചനെ അറിയുന്നവര്‍ ആരും അത്ഭുതപ്പെടാനിടയില്ല :)

    അമ്പിളി...
    വീണ്ടും ഇവിടെ വന്നതില്‍ സന്തോഷം.
    ആശംസകള്‍ക്ക് നന്ദി.

    കുര്യച്ചന്‍ ...
    പിള്ളേച്ചന്‍ ഇപ്പോ നാട്ടിലാണ്. ഈ പോസ്റ്റ് വായിച്ചു കമന്റിട്ടിട്ടുണ്ട് (മുകളില്‍)

    കരിങ്കല്ലു് ...
    കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ സന്ദീപ്... വീണ്ടും ഈ വഴി കണ്ടതില്‍ വളരെ സന്തോഷം. വൈകാതെ എഴുതി തുടങ്ങൂ... :)

  23. krishnakumar513 said...

    പ്രിയ ശ്രീ, നൂറിന്റെ നിറവിനു അഭിനന്ദനങ്ങള്‍....

  24. Echmukutty said...

    അമ്പമ്പോ! നൂറ് പോസ്റ്റ് ആയോ? മിടുക്കൻ...

    എനിയ്ക്ക് ഈ കൂട്ടുകാരിൽ എല്ലാവരേക്കാളും ശ്രീയെ ആയിരുന്നു ഇഷ്ടം. ഇപ്പോ മുതല് അതു മാറി. പിള്ളേച്ചനെയാ ഇഷ്ടം....പാലിന്റെ മോളിലു മാത്രായിട്ട് ഉപ്പിടും എന്ന് വിചാരിയ്ക്കാൻ പറ്റണ ഒരാൾ.......

    ഏപ്രിൽ ഫൂൾ കേമമായി....

  25. ശ്രീനാഥന്‍ said...

    കൊള്ളാലോ ശ്രീ, ഒരു മുല്ല നസറുദ്ദീൻ കഥ പോലെ ആ പാലിന്റെ ഉപരിതലത്തിൽ മാത്രം ഉപ്പുണ്ടോ എന്ന തോന്നൽ. രസകരം!

  26. Unknown said...

    നസറുദ്ദീന്റെ മൊല്ലയുടെ “ബിരിയാണി”ക്കഥയാണൊര്‍മ്മ വന്നത്, പാവം പിള്ളേച്ചന്‍!!

    നൂറാം നിറവിലാണല്ലേ, ആശംസകള്‍..

  27. Unknown said...

    ഗ്ലാസുകളില്‍ പേര് എഴുതി വെക്കുന്നത് എനിക്ക് അറിയില്ലായിരുന്നു ...ഇത് എന്താ മുന്പ് ഞാന്‍ അറിയാതെ പോയത് ...അറിഞ്ഞു വെങ്കില്‍ എന്ത് ഒക്കെ കുഴപ്പങ്ങള്‍ ഇല്ലാതാക്കാമായിരുന്നു

    പിള്ളേച്ചന്റെ അമളി ...നന്നായിരിക്കുന്നു ശ്രീ ...

    പിന്നെ നൂറാമത്തെ പോസ്റ്റിനു ആശംസകള്‍

  28. modhesh said...
    This comment has been removed by the author.
  29. റിയാസ് തളിക്കുളം said...

    നൂറാം പോസ്റ്റിനു ആശംസകള്‍

    പോസ്റ്റ് രസത്തോടെ വായിച്ചു...പഴയ ഓര്‍മകള്‍ മനസ്സിലോക്കോടിയെത്തി

  30. ബഷീർ said...

    ആദ്യമായി നൂറാം പോസ്റ്റിനു ഹൃദയം നിറഞ്ഞ ആശംസകള്‍..

    സൗഹൃദങ്ങളുടെയും കുസൃതികളുടെയും കാലത്തിലേക്ക് ഒരു തിരിച്ച് പോക്കിനു ഈ പോസ്റ്റും .. നന്നായി

  31. ശ്രീ said...

    krishnakumar513...
    വളരെ നന്ദി, മാഷേ

    Echmu ചേച്ചീ...
    പിള്ളേച്ചനെ പരിചയപ്പെട്ടാല്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല :)
    ആശംസകള്‍ക്ക് നന്ദി.

    ശ്രീനാഥന്‍ മാഷേ...
    വീണ്ടും കണ്ടതില്‍ സന്തോഷം. :)

    **നിശാസുരഭി ...
    ആശംസകള്‍ക്ക് നന്ദി.

    MyDreams ...
    അപ്പോള്‍ നിങ്ങള്‍ക്കും അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവല്ലേ? :)
    ആശംസകള്‍ക്ക് നന്ദി.

    modhesh ...
    സന്ദര്‍ശനത്തിനു നന്ദി.

    റിയാസ് (ചങ്ങാതി) ...
    പഴയ കാലം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
    :)

    ബഷീര്‍ക്കാ...
    വളരെ സന്തോഷം. പിള്ളേച്ചനെ മറന്നുകാണില്ലല്ലോ അല്ലേ. :)

  32. മണ്ടൂസന്‍ said...

    എന്തൊരു പണിയാ ശ്രീയേട്ടാ കൊടുത്തേ ? ഞങ്ങൾ ചെറുപ്പകാലത്ത് പറ്റിച്ചിട്ടൊക്കെയുണ്ട് പക്ഷെ ഇത്രയ്ക്കും ഭീകരമായിട്ടൊന്നും കൊടുത്തിട്ടില്ല. ഇത് ഭയങ്കര സംഭവമായ കൊടുക്കലാണല്ലോ ? ആശംസകൾ.

  33. മാനവധ്വനി said...

    കൊള്ളാം ആശംസകൾ…
    പിന്നെ ഏതെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലിൽ അപേക്ഷിച്ചിട്ടുണ്ടോ?.. കുക്കായിട്ട്..
    വിഷുക്കട്ടയൊക്കെ ഉണ്ടാക്കി നല്ല പരിചയം ഉണ്ടെന്ന് തോന്നുന്നു..

  34. lulu said...

    sree kazhinja saturday ordinary enna film kanan poyirunno gopalan mall il.

  35. അനശ്വര said...

    നൂറു പോസ്റ്റോ...!! സമ്മതിച്ചിരിക്കുന്നൂട്ടൊ ,എഴുതാന്‍ ഉള്ള താല്പര്യത്തിന് തന്നെ ആദ്യ സലൂട്ട്..
    ഏപ്രില്‍ ഫൂളാക്കിയ നല്ല ഓര്‍മ്മകളും വിഷു വിഭവവും ഇഷ്ടമായി...വിഷു ആശംസകള്‍!

  36. Suvis said...

    ഇപ്പോഴാ ഈ വഴി വരാന്‍ കഴിഞ്ഞത്.

    അങ്ങനെ 100 നോട്ടൌട്ട് ആയി അല്ലെ. ആശംസകള്‍...

    പോസ്റ്റ്‌ ശരിക്കും ചിരിപ്പിച്ചു.

    വിഷു ആശംസകള്‍

  37. ശ്രീ said...

    മണ്ടൂസന്‍ ...
    ആശംസകള്‍ക്ക് നന്ദി. :)

    മാനവധ്വനി ...
    നന്ദി മാഷേ.
    വിഷുക്കട്ട ഉണ്ടാക്കിയല്ല, തിന്നാണ് കൂടുതല്‍ പരിചയം ;)

    lulu ...
    ശരിയാണ്. കഴിഞ്ഞയാഴ്ച ഗോപാലന്‍ മാളില്‍ ഓഡിനറി കാണാന്‍ പോയിരുന്നു. എങ്ങനെ മനസ്സിലായി? അവിടെ ഉണ്ടായിരുന്നോ?

    അനശ്വര ...
    ആശംസകള്‍ക്കു നന്ദി.

    Suvis ...
    ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ചേച്ചീ. ആശാംസകള്‍ക്ക് നന്ദീട്ടോ.
    :)

  38. എതിരന്‍ കതിരവന്‍ said...

    ശ്രീ
    വരാൻ താമസിച്ചു.
    നൂറാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങൾ.
    വിഷുവിനു വിഷുക്കട്ട ഉണ്ടാക്കിയോ?
    കൊച്ചിലേ ഇതൊക്കെ തിന്ന ഓർമ്മയേ ഉള്ളു.
    കോളേജു കഴിഞ്ഞതോടെ വീടുവിട്ട എന്നെപ്പോലുള്ളവർക്ക് ഓർമ്മ മാത്രം മിച്ചം.

  39. lulu said...

    undaayirunnu. sree thanneyano enn urappillatha karanam parichayappedan varanjath :)

  40. OAB/ഒഎബി said...

    ഓര്‍മകളുടെ ഓരോ സംഭവങ്ങള്‍ക്ക്/ തമാശകള്‍ക്ക് / കഥകള്‍ക്ക് ഒരു നൂറു ആശംസകള്‍
    ഇനിയും ആയിരങ്ങള്‍ ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ----------------------
    ഉണ്ട് ശ്രീ വായിക്കാന്‍ സൗകര്യം കുറവാണ്.

  41. അക്ഷരപകര്‍ച്ചകള്‍. said...

    Vishukatta try cheythu, kollam ketto. Thanks for the recepie :-)

  42. വേണുഗോപാല്‍ said...

    നൂറിന്റെ മികവില്‍ ശ്രീ ..
    ഏപ്രില്‍ ആദ്യം മുതല്‍ നാട്ടില്‍ ആയിരുന്നു. ഒറ്റ ബ്ലോഗ്‌ പോസ്റ്റ്‌ പോലും വായിച്ചിട്ടില്ല. വായിച്ചു തുടങ്ങുന്നു.

    ഏതായാലും ഇത് കലക്കി. ഉപ്പ് പാലിന് മുകളില്‍ പൊങ്ങി കിടക്കും അല്ലെ???

    വിഷു കഴിഞ്ഞിട്ട് എന്ത് വിഷു കട്ട ???
    അടുത്ത പോസ്റ്റ്‌ വായിക്കാന്‍ നേരത്തെ എത്താം ..
    ആശംസകള്‍

  43. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

    ഇവിടെ ഇട്ട എന്റെ കമന്റ് എവിടെ പോയി....?

  44. രമേശ്‌ അരൂര്‍ said...

    പതിവുപോലെ ഓര്‍മ്മകള്‍ കൊണ്ടൊരു ഏപ്രില്‍ ഫൂള്‍ ...നൂറു പോസ്റ്റ് തികച്ചു ബൂലോക സെഞ്ച്വറി നേടിയതിനു പ്രത്യേക അഭിനന്ദനം ..:)

  45. വെമ്പള്ളിനിവാസി said...

    കൊള്ളാം....

  46. ശ്രീ said...

    എതിരന്‍ മാഷേ...
    വളരെ കാലത്തിനു ശേഷം ഇവിടെവന്നതില്‍ സന്തോഷം.
    വിഷുക്കട്ട ഒന്ന് ട്രൈ ചെയ്യാമായിരുന്നില്ലേ?

    lulu ...
    :)

    ഒഎബി മാഷേ...
    വീണ്ടും വന്നതില്‍ സന്തോഷം മാഷേ...

    അമ്പിളി...
    വളരെ സന്തോഷം.

    വേണുഗോപാല്‍ മാഷേ...
    അപ്പോ നാട്ടില്‍ വിഷു ഗംഭീരമായിക്കാണും എന്ന് കരുതുന്നു.

    മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് ...
    ശരിയാണല്ലോ... അതെവിടെ പോയി!
    എന്തായാലും കമന്റ് ഞാന്‍ കണ്ടിരുന്നു, നന്ദി.

    രമേശ്‌ അരൂര്‍ ...
    സന്തോഷം, മാഷേ.
    വായനയ്ക്കും കമന്റിനും നന്ദി.

    വെമ്പള്ളിനിവാസി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  47. kochumol(കുങ്കുമം) said...

    നൂറാമത്തെ പോസ്റ്റിന് ആശംസകൾ ശ്രീ ...! ഏപ്രിൽ ഫൂൾ തകര്‍ത്തു പാവം പിള്ളേച്ചന്‍...!!

  48. Anil cheleri kumaran said...

    പിള്ളേച്ചൻ ഒരു സിനിമക്ക് പറ്റിയ ഉരുപ്പടിയാണല്ലോ.

  49. Unknown said...

    വൈകിയാണു വായിച്ചതു... ഇവിടെ ഫോളോവർ ഓപ്ഷൻ അല്ലെൽ മെയിൽ ഓപ്ഷൻ ആഡ് ചെയ്യൂ...

    "മറ്റെല്ലാവരും അതേ ചോദ്യഭാവത്തില്‍ പിള്ളേച്ചന്റെ മറുപടിയ്ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആ ഗ്ലാസ്സും കഴുകി നിരാശയോടെ പിള്ളേച്ചന്‍ മറുപടി പറഞ്ഞു " എടാ, അതു പിന്നെ, ആദ്യം കുടിച്ചപ്പോഴേ അതില്‍ ഉപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലായി എന്നത് സത്യം തന്നെ ആണ്. പക്ഷേ, ഞാനോര്‍ത്തു... ആ ഉപ്പ് പാലിന്റെ മുകളില്‍ മാത്രമേ കാണുകയുള്ളൂ എന്ന്. അതാണ് വീണ്ടും കുടിച്ചു നോക്കിയത്"

    ചിരിച്ചു മറിഞ്ഞു..... രസകരമായി ശ്രീ... നൂറാമത്തെ പോസ്റ്റാണല്ലേ ? ഗ്രേറ്റ്....

  50. rahul blathur said...

    നൂറിന്റെ നിറവിലാണല്ലെ..
    ആശംസകൾ..
    ഇനിയും നൂറുകൾ വരട്ടെ

  51. ശ്രദ്ധേയന്‍ | shradheyan said...

    എന്തേ ഒരു ഇടവേള... വായനയില്‍ കൂടെയുണ്ട് മാഷേ...

  52. ജയരാജ്‌മുരുക്കുംപുഴ said...

    aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane............

  53. Jyothi Sanjeev : said...

    hey shree, nalla post..........april fool kalakki ketto :)

  54. Unknown said...

    Polichu sree

  55. Unknown said...

    Nooru thikanjo, salute to ur dedication.