Friday, October 7, 2011

പിള്ളേച്ചനും നൈറ്റ് ഷിഫ്റ്റും

കുറേ നാളായി ബ്ലോഗില്‍ പോസ്ററ്റുകള്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. എഴുതാന്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് താമസം വന്നാല്‍ പിന്നെ വീണ്ടും എഴുതി തുടങ്ങുന്നത് വലിയ ബദ്ധപ്പാടു തന്നെ. അതിന്റെ ഒപ്പം ജോലിത്തിരക്കുകളും മടിയും കൂടി ആയാല്‍ പിന്നെ പറയുകയും വേണ്ട. അതാണ് ഇപ്പോള്‍ എന്റെ കാര്യത്തിലും സംഭവിച്ചിരിയ്ക്കുന്നത്.

സമയക്കുറവും മൂലം ബ്ലോഗിലേക്കുള്ള വരവു തന്നെ കുറഞ്ഞിരിയ്ക്കുകയാണ്. സ്ഥിരമായി വായിയ്ക്കാറുണ്ടായിരുന്ന കുറേ ബ്ലോഗുകള്‍ പോലും നോക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വായന പോലും നടക്കാത്തപ്പോള്‍ പിന്നെ എഴുത്തിന്റെ കാര്യം പറയാനില്ലല്ലോ. വൈകാതെ എഴുതി തുടങ്ങാം എന്നൊക്കെ കരുതുന്നതല്ലാതെ എഴുത്ത് മാത്രം നടന്നില്ല. ഓണം ആകുമ്പോള്‍ എന്തേലും എഴുതിക്കളയാമെന്ന് ഉറപ്പിച്ചതാണ്. അതും നടന്നില്ല. :(

കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ എന്തേലും എഴുതാമെന്ന് വച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പിള്ളേച്ചനെ ആണ്. പിള്ളേച്ചനെ മുന്‍പ് പലപ്പോഴായി ഞാന്‍ ബ്ലോഗില്‍ അവതരിപ്പിച്ചിട്ടുള്ളതാണ്. അവനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നേരം കാണൂ എന്നതു കൊണ്ട് മാത്രമാണ് അധികം എഴുതാത്തത്.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ജോലിത്തിരക്കിനെ പറ്റിയും നൈറ്റ് ഷിഫ്റ്റ് ചെയ്യുമ്പോള്‍ താനും റൂം മേറ്റ്സും അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകളെപ്പറ്റിയുമെല്ലാം വിവരിയ്ക്കുകയായിരുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ ആഴ്ചത്തെ ഷിഫ്റ്റ് ചെയ്യേണ്ടി വരുമ്പോള്‍ തന്നെ സാധാരണയുള്ള നമ്മുടെ ജീവിത ശൈലി മൊത്തത്തില്‍ തകിടം മറിയുമെന്നും രാത്രിയില്‍ മുഴുവനും ഉറക്കമിളച്ച് ജോലി ചെയ്യണമെന്നു മാത്രമല്ല, പകല്‍ നേരാം വണ്ണം ഉറക്കവും നടക്കാറില്ല എന്നുമൊക്കെ അവന്‍ പറയുകയായിരുന്നു. ഇപ്പോള്‍ കുറേ നാളായി, കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷത്തോളമായി ചിലപ്പോഴൊക്കെ എനിയ്ക്കും നൈറ്റ് ഷിഫ്റ്റില്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നതിനാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ എനിയ്ക്കും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ ഞങ്ങള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്ന കൂട്ടത്തില്‍ നൈറ്റ് ഷിഫ്റ്റ് കാരണം ഒരുമിച്ച് താമസിയ്ക്കുന്ന സുഹൃത്തുക്കളുടെ കൂടി ഉറക്കം ചിലപ്പോഴൊക്കെ നഷ്ടപ്പെടേണ്ടി വരുന്നതിനെ പറ്റിയും സംസാരിയ്ക്കാന്‍ ഇട വന്നു. അപ്പോഴാണ് ഞങ്ങളുടെ സുഹൃത്തായ പിള്ളേച്ചന്‍ കുറച്ചു നാള്‍ നൈറ്റ് ഷിഫ്റ്റ് വര്‍ക്ക് ചെയ്തപ്പോള്‍ ഞങ്ങളനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി ഓര്‍മ്മ വന്നത്.

കാരണങ്ങള്‍ എന്തു തന്നെ ആയാലും ഉറക്കം ഒരു വിധത്തിലും നഷ്ടപ്പെടുന്നത് സഹിയ്ക്കാനാകാത്ത വ്യക്തിയാണ് ഈ പിള്ളേച്ചന്‍. എന്നിട്ടും അവന്‍ നൈറ്റ് ഷിഫ്റ്റ് വര്‍ക്ക് ചെയ്യാന്‍ താല്പര്യം കാണിക്കുന്നത് എന്തായിരിയ്ക്കും എന്ന് ആദ്യമൊക്കെ ഞങ്ങള്‍ അതിശയിച്ചിരുന്നു. പിന്നീടാണ് അവരുടെ കമ്പനിയില്‍ രാത്രി വര്‍ക്ക് ചെയ്യുന്നതിന്റെ ഗുണഗണങ്ങള്‍ അവന്‍ തന്നെ ഞങ്ങളോട് വിശദീകരിച്ചത്. രാത്രി സമയത്ത് വര്‍ക്ക് കുറവായിരിയ്ക്കുമെന്ന് മാത്രമല്ല, ഷിഫ്റ്റ് അലവന്‍സായി നല്ലൊരു തുകയും മാസാവസാനം കയ്യില്‍ തടയുമത്രെ. ഇതിനെല്ലാം പുറമേ രണ്ടോ മൂന്നോ മണിക്കൂര്‍ നേരം ഇരുന്നു വര്‍ക്ക് ചെയ്തിട്ട് ബാക്കി സമയം കോണ്‍ഫറസ് റൂമിലോ മറ്റോ പോയിക്കിടന്ന് ഉറങ്ങാനുള്ള സൌകര്യം പോലും അവര്‍ക്കുണ്ടായിരുന്നത്രെ. അപ്പോ പിന്നെ, അവന്‍ നൈറ്റ് ഷിഫ്റ്റ് ചോദിച്ചു വാങ്ങി 'ജോലിയോടുള്ള ആത്മാര്‍ത്ഥത' കാണിയ്ക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!

എന്തു തന്നെയായാലും അവന്റെ നൈറ്റ് ഷിഫ്റ്റ് കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്നത് അവന്റെ മാത്രമായിരുന്നില്ല എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി തോന്നിയത്. അവന്‍ രാത്രിയില്‍ എന്നൊക്കെ ജോലിയ്ക്ക് പോയിട്ടുണ്ടോ... അന്നൊക്കെ എന്തെങ്കിലും ഗുലുമാലുകള്‍ ഒപ്പിച്ചു വച്ചിട്ടുണ്ടാകും.

അവന് നൈറ്റ് ഷിഫ്റ്റ് ഉള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ വാതിലൊന്ന് തുറന്ന് അകത്തു കയറാനുള്ള കഷ്ടപ്പാടാണ് അതിലൊന്ന്. പലരും പല ഓഫീസിലായതിനാലും ജോലി സമയങ്ങളിലെ വ്യത്യാസം മൂലവും എല്ലാവരുടെ കയ്യിലും ഞങ്ങളുടെ റൂമിന്റെ ഓരോ കീ വീതമുണ്ടായിരുന്നു. ആരെങ്കിലും പകല്‍ വീട്ടിലുള്ള സമയത്ത് അവര്‍ക്ക് ഉറങ്ങണമെങ്കില്‍ റൂം അകത്തു നിന്നും പൂട്ടിയ ശേഷം കിടന്നുറങ്ങണമെന്ന് എല്ലാവരും പരസ്പരം പറഞ്ഞു ധാരണയായിട്ടുള്ളതുമാണ് [അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന തരം വാതിലായിരുന്നു അത് - താഴിട്ടു പൂട്ടുന്ന തരമല്ല]. അതാകുമ്പോള്‍ പുറത്തു നിന്ന് ഏതു സമയത്ത് വരുന്ന ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ അകത്തു കയറാമല്ലോ. മാത്രമല്ല, അകത്ത് കിടന്ന് ഉറങ്ങുന്ന ആളെ ശല്യപ്പെടുത്തേണ്ടിയും വരില്ല.

ഈ കാര്യം പല തവണ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും പിള്ളേച്ചന്‍ അങ്ങനെ ചെയ്യാറില്ല. അവന്‍ ഉച്ചക്ക് ശേഷം കിടന്നുറങ്ങും മുന്‍പ് വാതില്‍ അകത്തു നിന്ന് അടച്ച് തഴുതിടും. തൊട്ടടുത്തു തന്നെ അലാറം എല്ലാം സെറ്റ് ചെയ്ത് വയ്ക്കാനായി അവന്റെ മൊബൈലും വയ്ക്കാറുണ്ട്. പക്ഷേ ഇതൊന്നും തന്നെ വൈകുന്നേരം ഓഫീസില്‍ നിന്ന് ക്ഷീണിച്ച് വരുന്ന ഞങ്ങളെ സഹായിയ്ക്കാറില്ല. വാതിലില്‍ മുട്ടി വിളിച്ചാലോ അവന്റെ മൊബൈലിലേയ്ക്ക് ഫോണ്‍ ചെയ്താലോ ഒന്നും ആശാന്‍ അറിയാറില്ല. ഓഫീസില്‍ നിന്നും വീട്ടിലെത്തുന്ന ഞങ്ങള്‍ വാതിലിലും ജനലിലും മാറി മാറി തട്ടി വിളിച്ചും അവന്റെ മൊബൈലിലേയ്ക്ക് തുടര്‍ച്ചയായി വിളിച്ചും കുറേ നേരം കളയാതെ പിള്ളേച്ചന്‍ അവന്റെ പള്ളിയുറക്കത്തില്‍ (പിള്ളയുറക്കമെന്നും വിളിയ്ക്കാം) നിന്ന് ഉണരാറില്ല. ഇനി ഉണര്‍ന്നാലോ ബോധം വീഴാന്‍ പിന്നെയും 5-10 മിനിട്ട് സമയമെടുക്കും. പിന്നെ പതുക്കെ എഴുന്നേറ്റ്, ആടിയാടി വന്ന് വാതില്‍ തുറന്നു തരും. എന്നിട്ട് പിന്നെയും ഉറങ്ങാന്‍ പോകും.അത്രയും നേരം കഷ്ടപ്പെടുത്തിയതിന് രണ്ടു ചീത്ത വിളിയ്ക്കാമെന്നു വച്ചാലും ഉറക്കപ്പിച്ചില്‍ അവനതൊന്നും ശ്രദ്ധിയ്ക്കാറുമില്ല.

അവസാനം അവനെ ചീത്ത പറയുന്നതും കുടം കമഴ്ത്തി വച്ച് വെള്ളമൊഴിയ്ക്കുന്നതും ഒരു പോലെയാണെന്ന് മനസ്സിലാക്കി ഞങ്ങള്‍ ചീത്ത പറച്ചില്‍ അവസാനിപ്പിയ്ക്കും. ഫലം... ഇതേ പ്രവൃത്തി അവന്‍ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിയ്ക്കും. അവന്‍ ഉറക്കപ്പിച്ചിലല്ലാതെ സ്വബോധത്തോടെ ഇരിയ്ക്കുമ്പോള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൂടേ എന്ന ഒരു സംശയം ന്യായമായും ഇത് വായിയ്ക്കുന്നവരുടെ മനസ്സില്‍ തോന്നിയേക്കാം. പക്ഷേ, ഉറക്കമില്ലാത്തപ്പോഴും സ്വബോധം എന്നൊരു സാധനം ഉണ്ടാകണ്ടേ? (പറയാഞ്ഞിട്ടല്ല, പക്ഷേ അതു കൊണ്ട് ഒരു ഗുണവും ഉണ്ടായിക്കണ്ടിട്ടില്ല)

അവന്‍ തന്റെ ഉറക്കം ഏതാണ്ട് 6 മണി വരെയൊക്കെ തുടരും. അവസാനം കുളിയെല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറി റെഡിയായി വന്ന് ഭക്ഷണം കഴിയ്ക്കും. എന്നിട്ട് പോകാന്‍ തയ്യാറായ അതേ വേഷത്തില്‍ അറ്റന്‍ഷനായി ബെഡ്ഡില്‍ വന്ന് വീണ്ടും മയങ്ങാന്‍ കിടക്കും. കാബ് ഡ്രൈവര്‍ വിളിയ്ക്കുമ്പോള്‍ മാത്രം എഴുന്നേറ്റാല്‍ മതിയല്ലോ, അത്രയും നേരം ഉറക്കം കളയുന്നതെന്തിന് എന്നതാണ് അവന്റെ ന്യായം! അവസാനം ക്യാബ് ഡ്രൈവര്‍ വിളിച്ചാല്‍ ചാടിയെഴുന്നേറ്റ് ഒറ്റ ഓട്ടമാണ്. ഇതെല്ലാം കഴിഞ്ഞാല്‍ ക്യാബില്‍ കയറി അവിടെയും ഇരുന്ന് ഉറക്കം തന്നെയാണ് ഓഫീസിലെത്തും വരെ പണി എന്നതാണ് മറ്റൊരു അത്ഭുതം.

ഇനി പ്രശ്നങ്ങള്‍ ഇതു കൊണ്ട് അവസാനിയ്ക്കുമെങ്കില്‍ പോട്ടെ എന്ന് വയ്ക്കാമായിരുന്നു. ഇത് അങ്ങനെയല്ല. ഇവന്‍ വര്‍ക്ക് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുന്നത് അതിരാവിലെ മൂന്നുമണി- മൂന്നരയോടെ ആണ്. ആ നേരത്ത് മന:പൂര്‍വ്വമല്ലെങ്കിലും ആശാന്‍ ഞങ്ങളെ ആരെയെങ്കിലുമൊക്കെ മിക്കവാറും ഉണര്‍ത്തിയിരിയ്ക്കും. ചിലപ്പോള്‍ കീ എടുക്കാന്‍ മറന്നതിനാല്‍ ആ നേരത്ത് നമ്മെ വിളിച്ചുണര്‍ത്തും, വേറെ ചിലപ്പോള്‍ കിടക്കാന്‍ വരുമ്പോള്‍ ആരുടെയെങ്കിലും ദേഹത്തു തട്ടും... അങ്ങനെയങ്ങനെ.

ഒരു ദിവസം വെളുപ്പിന് മൂന്നര ആയിക്കാണും. കോളിങ്ങ് ബെല്‍ തുടര്‍ച്ചയായി അടിയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഞാന്‍ കണ്ണു തുറക്കുന്നത്. നല്ല ഉറക്കമായതിനാല്‍ സ്ഥലകാലബോധം വരാന്‍ കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു. കണ്ണു തുറന്ന് തല പൊക്കി, ചുറ്റും നോക്കിയപ്പോള്‍ മറ്റാരും ബെല്ലടിയ്ക്കുന്നത് അറിഞ്ഞ ലക്ഷണമില്ല. ആ സമയമായതിനാല്‍ പിള്ളേച്ചനായിരിയ്ക്കും എന്നുറപ്പാണ്. അവസാനം ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ ഞാന്‍ തന്നെ പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേയ്ക്ക് ചെന്നു. അവന്‍ വെളുപ്പിന് വരുമെന്നറിയാവുന്നതിനാലും ഉറക്കം കളയാന്‍ എല്ലാവര്‍ക്കും മടി ആയതിനാലും രാത്രി കിടക്കുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യുകയാണ് പതിവ്. പക്ഷേ, തലേന്ന് അവസാനം കിടന്നവര്‍ ആരോ അക്കാര്യം മറന്ന് വാതില്‍ അകത്തു നിന്ന് അടച്ചു തഴുതിട്ടു കാണുമെന്നാണ് ഞാനോര്‍ത്തത്.

പക്ഷേ, അവിടെ ചെന്നപ്പോള്‍ വാതില്‍ പൂട്ടിയിരിയ്ക്കുക തന്നെയാണ്. പിള്ളേച്ചന് അത് തുറക്കാവുന്നതേയുള്ളൂ. കീ അവന്റെ കയ്യിലുണ്ടാകണമല്ലോ. അതാലോചിച്ചപ്പോള്‍ എനിയ്ക്ക് ദേഷ്യം വന്നു. പിന്നെന്തിനാണ് അവന്‍ ബെല്ലടിയ്ക്കുന്നത്? ഞാന്‍ അകത്തു നിന്ന് വിളിച്ചു ചോദിച്ചു - "നിനക്ക് തന്നെ തുറന്നു കൂടേ പിള്ളേച്ചാ? ഇത് പൂട്ടിയിരിയ്ക്കുകയാണല്ലോ"

"എടാ, ഞാന്‍ ഇന്ന് കീ എടുക്കാന്‍ മറന്നു പോയി. നീ നിന്റെ കീ എടുത്ത് വാതില്‍ ഒന്ന് തുറന്നു താ". അവന്റെ മറുപടി കേട്ടപ്പോള്‍ എന്റെ ദേഷ്യം കൂടിയതേയുള്ളൂ. എന്തായാലും കീ എടുക്കാന്‍ മറന്നതിനും എന്റെ ഉറക്കം കളഞ്ഞതിനും അവനെ ചീത്ത പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ കീയെടുത്ത് വാതില്‍ തുറന്നു കൊടുത്തു. ഇനി മേലില്‍ കീ എടുക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.

അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു. അടുത്ത ദിവസം രാത്രിയായി. അന്നും വെളുപ്പിന് മൂന്നരയോടെ വാതില്‍ക്കല്‍ ബെല്ലടിയ്ക്കുന്നത് കേട്ടാണ് ഞാനുണര്‍ന്നത്. പഴയപടി മറ്റാരും അറിഞ്ഞ മട്ടില്ല. ആരേലും എഴുന്നേല്‍ക്കട്ടെ എന്നോര്‍ത്ത് ഞാന്‍ കുറച്ചു നേരം വെയ്റ്റ് ചെയ്തു. ഒരു രക്ഷയുമില്ല. അത്രയും ബെല്ലടിച്ചിട്ടും ആരുമെഴുന്നേല്‍ക്കുന്നില്ല. പിള്ളേച്ചന്‍ പുറത്തു നിന്ന് എന്റെ പേരെടുത്ത് വിളിയ്ക്കുന്നതും കേള്‍ക്കാം. അടുത്ത നിമിഷം എന്റെ മൊബൈലിലേയ്ക്കും അവന്റെ മിസ്‌കോള്‍ വന്നു. (ഇനി ബെല്ലടിച്ചത് ഞാനറിഞ്ഞില്ലെങ്കില്‍ മൊബൈലടിയ്ക്കുന്നത് കേട്ട് ഉണരണമല്ലോ)

ഗതി കെട്ട് ഞാന്‍ വീണ്ടുമെഴുന്നേറ്റ് വാതിലിനടുത്ത് ചെന്നു. തലേന്നത്തെ പോലെ തന്നെ.വാതില്‍ പൂട്ടിയിരിയ്ക്കുക തന്നെയാണ്. അന്നും അവന്‍ കീ എടുക്കാന്‍ മറന്നിരിയ്ക്കുന്നു. ഞാന്‍ അവനെ പ്രാകിക്കൊണ്ട് കീയുമെടുത്ത് വാതില്‍ തുറന്നു. ഒരു ചമ്മിയ ചിരിയുമായി അവന്‍ പറഞ്ഞു "എടാ, ഞാനിന്നും കീയെടുക്കാന്‍ മറന്നു. നീ ചീത്ത പറയണ്ട, ഇനി ഞാന്‍ മറക്കില്ല". മനസ്സില്‍ നിന്ന് തികട്ടി വന്ന ദേഷ്യം മുഴുവന്‍ കടിച്ചമര്‍ത്തി ഞാന്‍ തിരിച്ചു വന്ന് കിടന്നു.

എന്നാലും കിടക്കാന്‍ നേരം ഞാന്‍ അവനോട് ചോദിച്ചു. 'അല്ല, വാതില്‍ തുറക്കാന്‍ വൈകിയപ്പോള്‍ നീ എന്തിനാ എന്റെ മൊബൈലിലേയ്ക്ക് തന്നെ വിളിച്ചത്. ഇവിടെ ഞാനല്ലാതെ വേറെയും നാലഞ്ചു പേരില്ലേ?"

"അതു പിന്നെ, നീ മാത്രമേ എഴുന്നേല്‍ക്കൂ എന്നെനിയ്ക്കറിയാം. അതുമല്ല, അവന്മാരെങ്ങാനും എണീറ്റ് വന്നാല്‍ ചിലപ്പോ ഇതാവില്ല എന്റെ സ്ഥിതി"

"ഉം. ഇനി എങ്ങാനും ഇതാവര്‍ത്തിച്ചാല്‍... നീ എന്റെ കയ്യീന്ന് മേടിയ്ക്കും. പറഞ്ഞില്ലാന്ന് വേണ്ട" ഇങ്ങനെ ഒരു ഭീഷണിയോടെ ഞാന്‍ ബാക്കി ഉറക്കത്തിലേയ്ക്ക് മടങ്ങി.

ഇവിടം കൊണ്ടും ഈ സംഭവം അവസാനിച്ചില്ല. തൊട്ടടുത്ത ദിവസം രാത്രിയായി. അതായത് തുടര്‍ച്ചയായ മൂന്നാമത്തെ രാത്രി. അന്നും വെളുപ്പിന് മൂന്നരയായപ്പോള്‍ പതിവു പോലെ ബെല്ലടിയ്ക്കാന്‍ തുടങ്ങി. ബെല്ലടിയ്ക്കുന്നത് കേട്ട നിമിഷം തന്നെ ഞാന്‍ ചാടിയെഴുന്നേറ്റു. തൊട്ടു മുന്‍പിലത്തെ 2 ദിവസത്തെ അനുഭവത്തിനു ശേഷവും പിള്ളേച്ചന്‍ ഇതാവര്‍ത്തിയ്ക്കുന്ന ദേഷ്യത്തോടെ അവനെ കൊന്നു തിന്നാനുള്ള കലിയോടെ ഞാന്‍ കീയുമെടുത്ത് വാതില്‍ തുറന്നു.

വാതില്‍ അങ്ങ് തുറന്ന് പൊട്ടിത്തെറിയ്ക്കാനുള്ള ഭാവത്തോടെ ഞാനവനെ നോക്കുമ്പോള്‍ കാണുന്നത് വളരെ ധൃതിയില്‍ തിരക്കു പിടിച്ച് ബാഗിന്റെ സിബ്ബ് തുറന്ന് കീയിമെടുത്ത് തിരിയുന്ന പിള്ളേച്ചനെയാണ്. എനിയ്ക്കെന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. "എടാ സോറി ഡാ, സോറി. നീ ഒന്നും പറയല്ലേ... കീ എന്റെ കയ്യിലുണ്ടായിരുന്നു, ഞാന്‍ മറന്നു പോയി. കഴിഞ്ഞ ദിവസങ്ങളിലെ ഓര്‍മ്മയില്‍ ഇവിടെ എത്തിയപ്പോള്‍ ഞാനറിയാതെ ബെല്ലടിച്ചതാ. അതു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് കീ എന്റെ ബാഗിലുണ്ടല്ലോ എന്ന്"

അവന്‍ അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് ദേഷ്യത്തിനു പകരം ചിരിയാണ് വന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം എന്റെ ഉറക്കം തടസ്സപ്പെടുത്തിയിട്ട് അവന്റെ നിഷ്കളങ്കമായ പറച്ചില്‍ കേട്ടില്ലേ??? കീ കയ്യിലുണ്ടായിരുന്നിട്ടെന്ത് കാര്യം... അന്നും എന്റെ ഉറക്കം പോയില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തു പരിഹാരം ചെയ്യുമെന്നറിയാതെ അവനും ചമ്മലോടെ ചിരിച്ചു. അതു കൂടി കണ്ടതോടെ എന്റെ ദേഷ്യം മുഴുവനായും മാറി എന്നതാണ് സത്യം.

അടുത്ത അവധി ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിയ്ക്കുന്ന അവസരത്തില്‍ ഞാന്‍ ഇക്കാര്യം എല്ലാവരോടും സൂചിപ്പിച്ചു. അപ്പോഴാണ് അഭിലാഷും മറ്റും ഒരു ചെറുചിരിയോടെ പറയുന്നത്, ബെല്ലടിയ്ക്കുന്ന ശബ്ദം ഒന്നു രണ്ടു തവണ ഉറക്കത്തിനിടയ്ക്ക് അവരും കേട്ടിരുന്നുവത്രെ. പക്ഷേ, ഞാന്‍ എഴുന്നേറ്റ് തുറന്നോളുമെന്നറിയാവുന്നതിനാല്‍ അവര്‍ കേട്ട ഭാവം നടിയ്ക്കാതെ ഉറക്കം തുടര്‍ന്നതാണത്രെ.

എന്തായാലും ആ സംഭവത്തിനു ശേഷമെങ്കിലും പിള്ളേച്ചന്‍ രാവിലെ വന്ന് ബെല്ലടിച്ച് ഞങ്ങളെ ഉണര്‍ത്താതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ പകലുറക്കവും പോകാന്‍ റെഡിയായ ശേഷം അറ്റന്‍ഷനില്‍ കിടന്നുള്ള ഉറക്കവും ക്യാബിലെ ഉറക്കവുമെല്ലാം കമ്പനി പൂട്ടി, അവന്റെ ആ ജോലി പോകുന്ന വരെ നിര്‍ബാധം തുടര്‍ന്നു.

അവസാനം ആ ജോലി നഷ്ടപ്പെട്ട ശേഷം ബാംഗ്ലൂര്‍ ജീവിതം മതിയാക്കി പിള്ളേച്ചന്‍ നാട്ടിലേയ്ക്ക് തിരികെ പോയി. ഇപ്പോള്‍ എറണാകുളത്ത് അവന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ അവസ്ഥ എന്തായാലും നൈറ്റ് ഷിഫ്റ്റ് ഇല്ലാത്തതിനാല്‍ ഇത്രയ്ക്ക് പരിതാപകരമാകാനിടയില്ല എന്ന് സമാധാനിയ്ക്കാം.

60 comments:

  1. ശ്രീ said...

    കുറേ നാളുകള്‍ക്ക് ശേഷം നീര്‍മിഴിപ്പൂക്കള്‍ ഒന്ന് പൊടി തട്ടിയെടുക്കുകയാണ്.

    പലതവണ ബ്ലോഗിലൂടെ അവതരിപ്പിച്ചിട്ടുള്ളതാണ് എന്റെ സുഹൃത്തായ പിള്ളേച്ചനെ. ഇപ്പോഴും പെട്ടെന്നെന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യാം എന്ന് കരുതിയപ്പോള്‍ തന്നെ ആദ്യമോര്‍മ്മ വന്നത് ഈ പിള്ളേച്ചനെ ആണ്. അത്രയധികം രസകരമായ ഓര്‍മ്മകള്‍ ഉണ്ട് പിള്ളേച്ചനെ പറ്റി.

    പരിചയപ്പെട്ടിട്ടുള്ളവരാരും തന്നെ മറക്കാനിടയില്ല, ഈ പിള്ളേച്ചന്‍ എന്ന കഥാപാത്രത്തെ.

    ഈ ഒക്ടോബര്‍ പിള്ളേച്ചന്റെ ജന്മമാസം കൂടിയാണ്. അതു കൊണ്ട് പിള്ളേച്ചന് ജന്മദിനാശംസകള്‍ കൂടി ഇതോടൊപ്പം നേരുന്നു...

  2. Typist | എഴുത്തുകാരി said...

    ഒരുപാട് കാലമായി ആദ്യത്തെ ഒരു കമെന്റിടാൻ പറ്റിയിട്ട്. വായിച്ചിട്ടില്ല. വായിച്ചിട്ടു വരാം.

    അപ്പോ തേങ്ങ എന്റെ വക. അതിനു് അവകാശികളാരും വരണ്ട.

  3. Typist | എഴുത്തുകാരി said...

    വായിച്ചൂട്ടോ. പോട്ടെ സാരല്യ, പിള്ളേച്ചൻ പാവമല്ലേ.

    ഞാനും പല കാരണങ്ങൾ കൊണ്ട് ബൂലോഗത്തില്ലായിരുന്നു കുറച്ചു നാളായി. തിരിച്ചു വരാൻ തുടങ്ങിയിട്ടുണ്ട്. :)

  4. വിനുവേട്ടന്‍ said...

    ശ്രീ ... വിവാഹത്തിന്‌ ശേഷം ആദ്യത്തെ പോസ്റ്റ്... ഗൃഹസ്ഥനായപ്പോൾ പഴയത് പോലെ സമയം കിട്ടുന്നില്ല അല്ലേ?

    പിള്ളേച്ചന്റെ വിക്രിയകൾ രസമുണ്ട്... ഇത്തരം കഥാപാത്രങ്ങളാണല്ലോ പലപ്പോഴും ബാച്ചിലർ ജീവിതത്തെ വിരസതയില്ല്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്...

    ആശംസകൾ...

  5. വേണുഗോപാല്‍ said...

    പ്രവാസം സമ്മാനിച്ച മുംബൈ ജീവിതത്തില്‍ ഇത് പോലെ നിരവധി പിള്ളച്ചന്മ്മാരെ അനുഭവിച്ചതാ ..... അത് കൊണ്ട് ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ കഴിഞ്ഞു .... ആശംസകള്‍

  6. അനില്‍@ബ്ലോഗ് // anil said...

    ഇത്തരം സഹമുറിയന്മാർ എല്ലായിടവും ഉണ്ടാവും. എന്നാലും ഒന്നിച്ചുകഴിയുമ്പോൾ ഇതെല്ലാം ഒരു രസമാണ്.

  7. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ശ്രീ എഴുതാന്‍ താമസിച്ചതില്‍ പരിഭവം ഒന്നും ഇല്ല കേട്ടൊ അതിലും അത്യാവശ്യം ഉള്ള സംഗതികള്‍ ആദ്യം നടക്കട്ടെ
    :)
    പിന്നെ ഇടയ്ക്കിടക്കൊക്കെ കാണണം

  8. പ്രയാണ്‍ said...

    ഒരു തിരിച്ചുവരവ്......:)

  9. the man to walk with said...

    പിള്ളേച്ചന്റെ ഒരു കാര്യം ..
    രസ്സകരം
    ആശംസകള്‍

  10. ശ്രീ said...

    എഴുത്തുകാരി ചേച്ചീ...

    കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു തേങ്ങ കിട്ടുന്നത്. അതും ചേച്ചിയില്‍ നിന്ന്... നന്ദി ചേച്ചീ :)

    വിനുവേട്ടാ...
    ശരിയാ വിനുവേട്ടാ. സമയക്കുറവ് ശരിയ്ക്കും പ്രശ്നമാകുന്നുണ്ട്.
    പിന്നെ പറഞ്ഞതു പോലെ പിള്ളേച്ചനെ പോലുള്ള കഥാപാത്രങ്ങളാണ് ബാച്ചിലര്‍ ലൈഫ് ഒരു ആഘോഷമാക്കുന്നത്.
    കമന്റിനു നന്ദി :)

    വേണുഗോപാല്‍ ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    അനില്‍@ബ്ലോഗ് ...
    ശരിയാ മാഷേ. അതൊക്കെ ആയിരുന്നു ഒരു രസം.
    വീണ്ടും വന്നതില്‍ സന്തോഷം :)

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    തീര്‍ച്ചയായും മാഷേ. സമയം പോലെ ഇവിടൊക്കെ ഉണ്ടാകാന്‍ ശ്രമിയ്ക്കുന്നുണ്ട് :)

    പ്രയാണ്‍ ചേച്ചീ...
    അങ്ങനേം പറയാം ചേച്ചീ... നന്ദി.

    the man to walk with...
    വളരെ നന്ദി, മാഷേ.

  11. ശ്രീനാഥന്‍ said...

    ശ്രീയെ കണ്ടിട്ട് ഒരുപാടായി. പിള്ളയുറക്കവുമായുള്ള ഈ വരവ് നന്നായി. ഇനി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമല്ലോ!

  12. കുന്നെക്കാടന്‍ said...

    കുറച്ചു വൈകിയാലും നന്നായിട്ടുണ്ട് ശ്രീ

  13. Muralee Mukundan , ബിലാത്തിപട്ടണം said...

    ശ്രീയുടെ നല്ല മനസ്സിനെ എങ്ങിനെയൊക്കെ സഹമുറിയന്മാരും/ സഹപ്രവർത്തകരും മുതലാക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണീകുറിപ്പുകൾ ...


    പിന്നെ , ശ്രീ കുറച്ചുനാൾ ബൂലോകത്ത് നിന്ന് വിട്ട് നിന്നപ്പോൾ എത്ര അഭിപ്രായപ്പെട്ടികളാണ് നീർമിഴിപ്പൂക്കൾ കൊഴിച്ചെതെന്നറിയാമോ..!

  14. Manoraj said...

    കുറേ നാളുകള്‍ക്ക് ശേഷം അതും വിവാഹ ശേഷം ശ്രീയുടെ ഒരു പോസ്റ്റ്. എഴുത്ത് പതിവ് പോലെ ശ്രീ സ്റ്റൈലില്‍ തന്നെ. നന്നായിരിക്കുന്നു.

  15. ramanika said...

    പിള്ളേച്ചന്‍ ഒരു സംഭവം തന്നെ !
    പിള്ളേച്ചന് ജന്മദിനാശംസകള്‍ !

  16. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    വായിക്കുവാൻ തോന്നുന്ന പോസ്റ്റ്.ആശംസകൾ...

  17. വീകെ said...

    പുതുമോടി ആഘോഷങ്ങൾക്കിടക്ക് പോസ്റ്റ് എഴുതാൻ സമയം കിട്ടുന്നുണ്ടാവില്ലെന്ന് കരുതിയിരിക്കുകയായിരുന്നു.

    പിള്ളേച്ചൻ ആളു രസികനാ. ഉപദ്രവിക്കണമെന്നു കരുതിയിട്ടായിരിക്കില്ല താക്കോൽ മറന്നു പോകുന്നത്. ആ കഥാപാത്രം അങ്ങനെയാണ്. അതിന് അങ്ങനെയേ പെരുമാറാനാവൂ....!!

    ആശംസകൾ...

  18. റശീദ് പുന്നശ്ശേരി said...

    കൊള്ളാം ശ്രീ
    നന്നായി പറഞ്ഞു
    പല ബാച്ചി മുറികളിലും ഇത്തരം കഥകളും കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  19. kARNOr(കാര്‍ന്നോര്) said...

    പിള്ള കൊള്ളാം

  20. ശ്രീ said...

    ശ്രീനാഥന്‍ മാഷേ...
    വീണ്ടും വന്നതില്‍ നന്ദി മാഷേ. ഇനി ഇടയ്ക്കിടെ കാണാം :)

    കുന്നെക്കാടന്‍ ...
    വളരെ നന്ദി മാഷേ.

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...
    വളരെ സന്തോഷം മാഷേ, വീണ്ടും ഈ വഴി വന്നതിനും പ്രോത്സാഹനങ്ങള്‍ക്കും :)

    Manoraj ...
    വളരെ നന്ദി മാഷേ

    ramanika ...
    നന്ദി മാഷേ. ആശംസകള്‍ പിള്ളേച്ചനെ അറിയിയ്ക്കാം ട്ടോ.

    Vellayani Vijayan/വെള്ളായണിവിജയന്‍ ...
    നന്ദി മാഷേ

    വീ കെ ...
    വളരെ ശരിയാ മാഷേ, ആരെയും ഉപദ്രവിയ്ക്കണമെന്നു വച്ചിട്ടല്ല, അവന്‍ ഓരോന്ന് ചെയ്യാറുള്ലത്. പക്ഷേ അതങ്ങനെ ആയിപ്പോകുന്നു എന്നേയുള്ളൂ :)

    റശീദ് പുന്നശ്ശേരി ...
    സ്വാഗതം.
    വളരെ ശരിയാണ് :)

    kARNOr(കാര്‍ന്നോര്) ...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ.

  21. Unknown said...

    ഈ മുന്‍ കൂര്‍ ജാമ്യം ഇഷ്ട്ടപെട്ടു ശ്രീ ..അതില്‍ ഒരു കാര്യം ചേര്‍ക്കാന്‍ മറന്നു
    കല്യാണം കഴിച്ചതിനാല്‍ തിരക്ക് കൂടി എന്ന് കൂടി ....

    എനിക്ക് അറിയാവുന്ന ഒരാള്‍ പറഞ്ഞത് കല്യാണം കഴിഞ്ഞു ഒരു ഒന്ന് രണ്ടു വര്ഷം കഴിഞ്ഞാല്‍ എഴുതതിരിക്കുന്നവരും കൂടി എഴുതി കൊണ്ടിരിക്കും എന്നാണു അതിനാല്‍ ശ്രീ ഒന്ന് രണ്ടു വര്ഷം കഴിയട്ടെ ...ഇത് ഒക്കെ ചേര്‍ത്ത് അപ്പോള്‍ എഴുതാം ....:)

    പോസ്റ്റ്‌ എന്തു പഴയത് പോലെ ശ്രീ യുടെ ക്ലാസ്സ്‌ കണ്ടില്ല .......അത്ര കണ്ടു അങ്ങ് ........

  22. ഭായി said...

    അല്ലാ ഇതാര്, നമ്മുടെ ശ്രീയോ...?!! വരണം വരണം...ഇരുന്നാട്ടേ..!! :)

    ഇനി കാര്യത്തിലേക്ക് കടക്കാം. ശ്രീയുടെ സ്ഥാനത്ത് ഞാനെങ്ങാനുമായിരുന്നെങ്കിൽ ഇപ്പോൾ ജീവപര്യന്തം തടവിന് ഞാൻ അകത്ത് കിടന്നേനേ..!!

  23. Unknown said...

    well come back...
    happy to see you again.

  24. ബഷീർ said...

    അങ്ങിനെ പരോള്‍ അനുവദിച്ചു കിട്ടി അല്ലേ :) നന്നായി


    പാവം പിള്ളേച്ചനിട്ട് തന്നെ വീണ്ടും. എന്നെപ്പോലെ നിഷ്കളങ്കര്‍ക്കിവിടെ ജീവിക്കാന്‍ പാടാണ്‌ ശ്രീ.

    മൂന്നാമതും കീ പൊകറ്റിലിട്ട് ബെല്ലടിച്ച് ബ്ലിങ്കസ്യനില്‍ക്കുന്ന ആ രംഗം ഓര്‍ത്ത് ചിരിക്കാതിരിക്കാനായില്ല

    നാളുകള്‍ക്ക് ശേഷം.. വീണ്ടും ഒരു നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചതിനുനന്ദി

  25. മുകിൽ said...

    അപ്പോ ശ്രീ എഴുതിത്തുടങ്ങി വീണ്ടും,ല്ലേ. പോരട്ടെ പോരട്ടെ.
    പിള്ളേച്ചൻ കൊള്ളാമല്ലോ, ആള്.

  26. Sathees Makkoth said...

    പാവം പിള്ളേച്ചൻ!

  27. അഭി said...

    പിള്ളേച്ചന്‍ ആണ് താരം

  28. SUJITH KAYYUR said...

    പിള്ളേച്ചന്‍........
    good





















    games, utorrent

  29. ഹരിശ്രീ said...

    പിള്ളേച്ചൻ ഇതൊക്കെ വായിക്കുന്നുണ്ടോ എന്തോ ???

  30. ശ്രീ said...

    MyDreams ...
    ഹ ഹ, അങ്ങനെ കല്യാണം കഴിഞ്ഞതു കൊണ്ട് തിരക്കായി എന്നു പറയാനൊക്കില്ല മാഷേ. അതും ഒരു കാരണമായെന്ന് മാത്രം.
    :)

    ഭായി ...
    കമന്റ് വായിച്ച് ശരിയ്ക്കു ചിരിച്ചു, ഭായീ... :)

    Nisaaran ...
    വളരെ നന്ദി മാഷേ

    ബഷീര്‍ക്കാ...
    പിള്ളേച്ചനെ വേറെ ആര് മറന്നാലും ബഷീര്‍ക്ക മറന്നു കാണില്ല എന്നെനിയ്ക്കുറപ്പുണ്ടായിരുന്നു :)
    നന്ദീട്ടോ.

    മുകിൽ ...
    വളരെ സന്തോഷം, ചേച്ചീ.

    സതീശേട്ടാ...
    വീണ്ടും വന്നതില്‍ സന്തോഷം :)

    അഭി ...
    സംഭവം മറന്നു കാണില്ല അല്ലേ? :)

    വാല്‍മീകന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ഹരിശ്രീ ...
    ഉണ്ടുണ്ട്. അവന്‍ ആദ്യമേ വായിച്ചു :)

  31. Subin said...

    ശോബിന്‍ ചേട്ടാ,
    ഞാന്‍ ഇടയ്ക്കു ഒന്നു രണ്ടു പ്രാവശ്യം ഇവിടെ വന്നിരുന്നു... ഞാന്‍ ഓര്‍ത്തു പണി നിര്‍ത്തീന്നു!
    ഇല്ലല്ലേ.!?(നന്നായീന്നാ ട്ടോ! :)

  32. Echmukutty said...

    എന്റെ കമ്പ്യൂട്ടറിനു മൊഖം വീർപ്പാ ശ്രീ, അതാ വരാ‍ൻ താമസിച്ചത്.
    പില്ലേച്ചന്റെ അതേ പോലെയുള്ള ആൾക്കാരുണ്ട് കേട്ടൊ/ ചിലപ്പോ രണ്ടടി കൊടുക്കാൻ തോന്നും, എന്നാലും നിഷ്ക്കളങ്കത കാരണം നമ്മൾ ഒടുക്കം ചിരിയ്ക്കും.....
    അപ്പൊ ഇനീം വേഗം വേറെ ഒരു പോസ്റ്റിടുമല്ലോ അല്ലേ?

  33. krishnakumar513 said...

    ഇടവേളക്കു ശേഷമുള്ള ഈ പോസ്റ്റ് അസ്സലായി ശ്രീ..

  34. kanakkoor said...

    പിള്ളേച്ചപുരാണം ബ്ലോഗ്‌ കൊള്ളാം . കുറച്ചു വലിച്ചു നീട്ടി എന്നതൊഴിച്ച്. മടി മാറ്റിവെച്ചു തുടര്‍ന്നെഴുതൂ. ഞങ്ങള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു.

  35. മാണിക്യം said...

    ശ്രീ നീര്‍മിഴിപ്പൂക്കള്‍ ഒരിക്കല്‍ കൂടി 'പൂവിട്ടതിന്' സന്തോഷം.
    പിള്ളേച്ചന്റെ നിഷ്ക്കളങ്കത്വം വല്ലാതെ ഇഷ്ടപ്പെട്ടു.:)
    സത്യത്തില് നല്ല ഉറക്കത്തിനിടയ്ക്ക് ഉണരുക എന്ന് പറഞ്ഞാല് അതൊരു തീരാസങ്കടമാണ്, എന്നിട്ടും ഉണര്‍ന്ന് ചെന്ന് വാതില് തുറക്കുന്ന ശ്രീയുടെ സന്മനസ്സ് സമ്മതിച്ചേ പറ്റൂ..
    പതിവ് പോലെ നല്ലപോസ്റ്റ്....
    എന്റെയും വക "പിള്ളേച്ചന് ജന്മദിനാശംസകള്‍ "

  36. siya said...

    ശ്രീ-തിരക്ക് ഒന്ന് കുറഞ്ഞപ്പോള്‍ ,എഴുതുവാന്‍ തുടങ്ങിയത് നന്നായി.സമയം പോലെ ഇനിയും എഴുതുവാന്‍ മറക്കണ്ടാട്ടോ ..

  37. സാല്‍ജോҐsaljo said...

    :) come baaaack...

  38. Sukanya said...

    പിള്ളേച്ചന്റെ ഒരു കാര്യം. ആളൊരു സംഭവം തന്നെ. പിന്നെ ശ്രീയെ വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. വിനുവേട്ടന്‍ പറഞ്ഞപോലെ ഗൃഹസ്ഥന്‍ ആയതുകൊണ്ട് സമയം തികയാതെ പോകുന്നു അല്ലെ?

  39. ശ്രീ said...

    Subin ...
    ഇല്ലില്ല, ഇവിടൊക്കെ തന്നെ ഉണ്ട്... സമയക്കുറവ് തന്നെ കാരണം.
    എന്തായാലും ഇടയ്ക്ക് വന്ന് അന്വേഷിച്ചു കൊണ്ടിരുന്നതില്‍ സന്തോഷം ട്ടോ :)

    Echmu ചേച്ചീ...
    ശരിയാണ് ചേച്ചീ... ഈ പിള്ളേച്ചനെ കൈ വയ്ക്കാന്‍ പല തവണ തോന്നിയിട്ടുണ്ട് ഞങ്ങളോരോരുത്തര്‍ക്കും. പിന്നെ, ശുദ്ധനായതു കൊണ്ട് എല്ലാവരും എല്ലാമങ്ങ് ക്ഷമിയ്ക്കും :)

    krishnakumar513 ...
    വളരെ നന്ദി, മാഷേ.

    kanakkoor ...
    ശരിയാണ്. കുറച്ചു വലുതായിപ്പോയി. രണ്ടാമത് എഡിറ്റ് ചെയ്യാനൊന്നും മിനക്കെട്ടില്ല.
    നന്ദി.

    മാണിക്യം ചേച്ചീ...
    വളരെ സന്തോഷം ചേച്ചീ. പിള്ളേച്ചനെ ആശംസകള്‍ തീര്‍ച്ചയായും അറിയിയ്ക്കാം.

    siya ...
    സമയം പോലെ ഇനി ഇവിടെ തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം.
    :)

    സാല്‍ജോ ഭായ്...
    സന്തോഷം :)

    (പേര് പിന്നെ പറയാം) ...
    സ്വാഗതം.
    പിള്ളേച്ചന്‍ ഒരൊന്നൊന്നര സംഭവമായിരുന്നു :)

    Sukanya ചേച്ചീ...
    അതെ ചേച്ചീ, അതുമൊരു കാരണം തന്നെ.
    വീണ്ടും കണ്ടതില്‍ സന്തോഷം :)

  40. രഘുനാഥന്‍ said...

    ശ്രീ...
    കല്യാണമൊക്കെ കഴിഞ്ഞു അല്ലേ.. പിള്ളേച്ചനിലൂടെ ബ്ലോഗ്ഗിലേയ്ക്കുള്ള തിരിച്ചു വരവ് നന്നായി...

    സസ്നേഹം
    രഘുനാഥന്‍

  41. ചിതല്‍/chithal said...

    ശ്രീ, തിരിച്ചെത്തിയതിൽ സന്തോഷം.

    ഇന്നു രാവിലെ മോളെ സ്കൂൾ ബസ്സിൽ കയറ്റി തിരിച്ചുവരുമ്പോൾ വഴിയിൽ നിറയെ പവിഴമല്ലിപ്പൂക്കൾ കിടക്കുന്നു. പെട്ടെന്നു് ഓർമ്മവന്നതു് ശ്രീയുടെ ബ്ലോഗാണു്. ഒപ്പം തൃശ്ശൂരിൽ പണ്ടു് പറമ്പിലുണ്ടായിരുന്ന പവിഴമല്ലിയും. ആകെ ഒരു ഗൃഹാതുരത്വം.

    എനിക്കും കുറച്ചുദിവസമായി എഴുതാൻ സമയം കിട്ടുന്നില്ല.

  42. ente lokam said...

    sree:-ആശസകള്‍..കല്യാണം,
    തിരിച്ചു വരവ്,
    പിള്ളേച്ചന്‍..അങ്ങനെ സജീവം
    ആകട്ടെ ബുലോകം....

  43. aniyan said...

    ആശംസകൾ...

  44. Unknown said...

    ശ്രീ... കുറെ നാളുകള്‍ക്കുശേഷം എല്ലാവര്‍ക്കും കമന്റിടാമെന്നും അജ്ഞാതവാസം നിര്‍ത്താമെന്നും കരുതിയാണ് ഇവിടെയെത്തിയത്. ഏതായാലും പൊടി തട്ടിയ എഴുത്തിന് ഇനി ഫുള്‍സ്റ്റോപ് വേണ്ട... സൃഷ്ടികള്‍ പോരട്ടെ...

  45. പ്രേം I prem said...

    മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...നന്ദി..

  46. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

    പാവം പിള്ളേച്ചനു ജന്മദിനാശംസകള്‍

  47. Anonymous said...

    "എഴുതാന്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് താമസം വന്നാല്‍ പിന്നെ വീണ്ടും എഴുതി തുടങ്ങുന്നത് വലിയ ബദ്ധപ്പാടു തന്നെ"

    സത്യമാണ്.ശ്രിയെ ഞാനറിയും...ഒരു പഴയ അക്ഷരപിശകിലൂടെ...കണ്ടത്തില്‍ വളരെ സന്തോഷം
    - http://kunnikuru.blogspot.com/

  48. TPShukooR said...

    വായിച്ചിരിക്കാന്‍ രസം തോന്നി.

  49. Anonymous said...

    ഓര്‍മ്മക്കുറിപ്പ്‌ വായിച്ചു. നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങള്‍.

  50. മനോജ് കെ.ഭാസ്കര്‍ said...

    ശ്രീ വളരെ നാളുകള്‍ക്കു ശേഷം ഞാനും വീണ്ടും ബ്ലൊഗിംഗ് തുടങ്ങി.പിള്ളേച്ചനെ ഇഷ്ടപ്പെട്ടു...
    ആശംസകള്‍

  51. ഒരു യാത്രികന്‍ said...

    ശ്രീ കുറെ കാലമായി ഈ വഴി വന്നിട്ട്. രസികന്‍ കുറിപ്പ്. എന്റെയും പഴയ ബേഗ്ലൂര്‍ കാലം ഓര്‍മിപ്പിച്ചു..........സസ്നേഹം

  52. Anil cheleri kumaran said...

    പിള്ളേച്ചന്റെ ഡയലോഗ് കേട്ടപ്പോ ചിരിപൊട്ടിപ്പോയി.. :)

  53. പട്ടേപ്പാടം റാംജി said...

    പിള്ളേച്ചന്റെ ഒരു ശീലം. ചിലര്‍ അങ്ങിനെയാണ്. തുടരുന്ന ശീലം തുടര്ന്നുകൊനെയിരിക്കും. അവതരണം രസായി.

  54. ജീവി കരിവെള്ളൂർ said...

    ഓരോ ശീലങ്ങൾ ...

  55. BOBANS said...

    ഹായ് ശ്രീ
    വളരെ നാളുകള്‍ക് ശേഷം ശ്രീയുടെ ബ്ലോഗ്‌ വായിച്ചു.
    വിരസത ഒഴിവാകാന്‍ പിള്ളേച്ചനെ പോലുള്ള കഥാപാത്രങ്ങള്‍ ജീവിതത്തില്‍ ആവശ്യമാണ്‌.
    ഞാന്‍ ഇപ്പോള്‍ കവിത എഴുത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.

  56. ചിരവ said...

    pillechan kollaam

  57. Shinoj said...

    "പക്ഷേ, ഉറക്കമില്ലാത്തപ്പോഴും സ്വബോധം എന്നൊരു സാധനം ഉണ്ടാകണ്ടേ?"

    haha.. nice post..!

  58. ഗൗരിനാഥന്‍ said...

    ബ്ലോഗുകള്‍ വായിക്കാനും പൊടിതട്ടിയെടുക്കാനും സമയമില്ലാതെ ഞാനും വിഷമിക്കുകയാണ്, ഇവിടെത്തെ പൊടിതട്ടാന്‍ ഇന്നു മുതല്‍ തുടങ്ങാം എന്നു വിചാരിച്ച് വന്നതാണ്..എന്തായാലും പിള്ളേച്ചന്‍ പറ്റിച്ചില്ല,

  59. ente lokam said...

    ഞാന്‍ ഇത് വായിച്ചത് ആണല്ലോ...
    എന്റെ കമന്റ്‌ എവിടെപ്പോയി?
    എന്തായാലും ഒരിക്കല്‍ കൂടി ആശംസകള്‍..

  60. keerthi said...

    എല്ലാരും മടിയന്മാരാണെന്ന് അറിയുമ്പോ തന്നെ ഒരു ആശ്വാസം.. :P

    തിരിച്ചു വരവ് എന്തായാലും ഗംഭീരമായി.. :)