നാട്ടില്‍ മദ്ധ്യ വേനലവധിയായി പറയപ്പെടുന്ന ഏപ്രില്‍ മെയ് മാസങ്ങള്‍ പേരു സൂചിപ്പിയ്ക്കും പോലെ തന്നെ പൊതുവേ ചൂടുകാലമാണ്. എങ്കിലും ആ കൊടും ചൂട് അവസാനിയ്ക്കുമ്പോഴേയ്ക്കും തുടങ്ങും മഴക്കാലം. സാധാരണ മെയ് അവസാനത്തോടെ തന്നെ ആയിരിയ്ക്കും വര്‍ഷക്കാലത്തിന്റെ ആരംഭം. ജൂണ്‍ മാസത്തില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്ന ദിവസമാകുമ്പോഴേയ്ക്കും വര്‍ഷക്കാലം ഇടവപ്പാതി എന്ന ഓമനപ്പേരില്‍ അതിന്റെ തനിനിറം കാട്ടിത്തുടങ്ങിയിട്ടുമുണ്ടാകും
ഉടനേയൊരു വിവാഹം എന്ന ചിന്തയൊന്നും മനസ്സിലുണ്ടായിരുന്നതേയില്ല. പക്ഷേ രണ്ടര വര്‍ഷം മുന്‍പ് ചേട്ടന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാവരുടെയും നോട്ടം എന്നിലായി (പ്രത്യേകിച്ചും നാട്ടിലെ ബ്രോക്കര്‍മാരുടെ). ഒരുവിധം ഇത്രനാളും ഓരോ ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചു നിന്നതായിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോരോന്നായി വിവാഹം കഴിച്ചു കഴിഞ്ഞതോടെ വീട്ടില്‍ പറഞ്ഞു നില്‍ക്കാനുള്ള അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു. എങ്കിലും കഴിഞ്ഞ വര്‍ഷം വരെ ഓരോന്ന് പറഞ്ഞ് വീട്ടുകാര്‍ക്ക് പിടി കൊടുക്കാതെ നിന്നു, കാരണം മനസ്സു കൊണ്ട് ഒരു വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല. പക്ഷേ, കഴിഞ്ഞ വര്‍ഷം ഓണാവധിയ്ക്ക് ബന്ധുക്കള്‍ എല്ലവരും ഒത്തു ചേര്‍ന്നപ്പോള്‍ രക്ഷയില്ലെന്നായി. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ, തൃപ്തികരമായ ഒരു മറുപടിയും പറയാനാകാതെ ഞാനും പതറി. എങ്കിലും അവസാനം അവരുടെയൊക്കെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു എനിയ്ക്കും വഴങ്ങേണ്ടി വന്നു. എന്നാലും തിരക്കൊന്നും വേണ്ട, വല്ല ആലോചനയും വന്നാല്‍ കൊള്ളാവുന്നതാണെങ്കില്‍ ആലോചിയ്ക്കാം എന്ന വ്യവസ്ഥയില്‍ ഒപ്പു വച്ച് കൊണ്ട് തല്‍ക്കാലം ഞാനവിടെ നിന്ന് തലയൂരി.
പക്ഷേ, അവരുണ്ടോ വിടുന്നു... ഞാനൊന്ന് ഓകെ മൂളാന്‍ കാത്തിരിയ്ക്കുകയായിരുന്നു എല്ലാവരും. അപ്പോഴേ അവര്‍ക്കെല്ലാം എന്റെ കണ്ടീഷന്‍സൊക്കെ അറിയണം. അങ്ങനെ ഒന്ന് അതു വരെ പ്ലാന്‍ ചെയ്തില്ലായിരുന്നെങ്കിലും മറുപടി പറയാന്‍എനിയ്ക്കത്ര കാത്തിരിയ്ക്കേണ്ടി വന്നില്ല. കാരണം അങ്ങനെ അധികം കണ്ടീഷന്‍സൊന്നും എനിയ്ക്കുണ്ടായിരുന്നില്ല എന്നതു കൊണ്ടു തന്നെ. ഒരു സാധാരണ പെണ്‍കുട്ടി ആയിരിയ്ക്കണം, മിനിമം ഡിഗ്രി വരെ എങ്കിലും വിദ്യാഭ്യാസം ഉണ്ടായിരിയ്ക്കണം, നാട്ടില്‍ നിന്ന് ഒരുപാട് ദൂരെ നിന്നുള്ള ആലോചന ആകരുത് എന്നീ സാധാരണ നിബന്ധനകള്‍ക്കൊപ്പം ഒരേയൊരു കാര്യമാണ് എടുത്തു പറഞ്ഞത്. പെണ്‍കുട്ടിയുടെ ഉയരം! എനിയ്ക്ക് ആവശ്യത്തിലേറെ ഉയരമുള്ളതിനാല്‍ (കാര്യം 186 സെ.മീ (6.1 അടി)ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാട്ടോ) പെണ്‍കുട്ടിയ്ക്കും മിനിമം ഒരു 165സെ.മീ. (5. 5 അടി) എങ്കിലും വേണം എന്നു മാത്രം. അപ്പോഴേ അവരെല്ലാവരും കൂടെ എന്നെ തിന്നാന്‍ വന്നു. ഈ 6.1 എന്നു പറയുന്നതൊക്കെ ലോകത്തെങ്ങുമില്ലാത്ത ഉയരമാണെന്നും പറഞ്ഞ് എല്ലാവരും കൂടെ എന്നെ കളിയാക്കി. പെണ്‍കുട്ടികള്‍ക്ക് 160 സെ.മീ. പോലും നല്ല ഉയരമാണെന്നുമൊക്കെ അവര്‍... സംഗതി ശരിയാണെങ്കിലും ലിമിറ്റഡ് എഡിഷന് ഡിമാന്റ് കൂടുതലാണെന്ന് പറഞ്ഞിട്ട് ആരു കേള്‍ക്കാന്‍? ... ഹും!
അപ്പോഴും പെണ്ണുകാണാന്‍ പോക്ക് എന്ന ചടങ്ങ് ഒരു ബാലികേറാമല ആയി തന്നെ എന്റെ മനസ്സില്‍ അവശേഷിച്ചു. ആ ചടങ്ങിന്റെ ചമ്മല്‍ മാക്സിമം കുറയ്ക്കാന്‍ ഒരു വഴിയും ആദ്യമേ തന്നെ കണ്ടെത്തി. ഒരു ആലോചന വന്നാല്‍ ഫോട്ടോയും മറ്റു വിവരങ്ങളും പരസ്പരം കൈമാറി രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി തോന്നിയാല്‍ ജാതകവും നോക്കി കുഴപ്പമില്ല എന്നുറപ്പായാല്‍ മാത്രമേ ഞാന്‍ പെണ്ണുകാണാന്‍ തയ്യാറാകൂ എന്ന ആ കണ്ടീഷന്‍ വീട്ടുകാരെല്ലാം സമ്മതിച്ചു. ജാതകത്തിലൊന്നും അത്ര വിശ്വാസം ഇല്ലാത്തതു കൊണ്ട് എനിയ്ക്ക് നാളും ജാതകവും മറ്റും ഒരു പ്രശ്നമായിരുന്നില്ല. എങ്കിലും ഒട്ടു മിക്ക പെണ്‍ വീട്ടുകാര്‍ക്കും ജാതകം നിര്‍ബന്ധമായിരുന്നു. അതു കൊണ്ട് ആ കാര്യമെല്ലാം പെണ്‍വീട്ടുകാര്‍ക്ക് വിട്ടു. അങ്ങനെ പരസ്പരം ഇഷ്ടമായ ഒന്നു രണ്ട് ആലോചനകള്‍ ജാതകം നോക്കുന്ന ചടങ്ങു വരെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്റെ ജാതകത്തില്‍ ചെറിയ എന്തോ ദോഷമുണ്ടത്രെ. അതു കൊണ്ട് അതേ പോലെ ദോഷമുള്ള പെണ്‍കുട്ടിയെ മാത്രമേ കെട്ടാന്‍ പറ്റൂ എന്ന്.
അങ്ങനെ വന്നപ്പോള്‍ എനിയ്ക്ക് എന്റെ കണ്ടീഷനില്‍ ചെറിയ ഇളവ് ചെയ്യേണ്ടി വന്നു. എന്റെ ഉയരം പെണ്‍കുട്ടിയ്ക്കോ വീട്ടുകാര്‍ക്കോ അത്ര പ്രശ്നമായി തോന്നുന്നില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ഉയരം കുറച്ചു കുറഞ്ഞാലും സാരമില്ല എന്നായി. (ഒന്നൊന്നര ഇഞ്ച് ഉയരമൊക്കെ ഹീലുള്ള ചെരുപ്പൊക്കെ ഇടുവിച്ച് അഡ്ജസ്റ്റ് ചെയ്ത് ശരിയാക്കി തരാമെന്ന് ചേച്ചിമാരൊക്കെ രഹസ്യമായി ഉറപ്പും തന്നു) എന്നാലും ഒരു നാലഞ്ചു പെണ്ണു കാണലിനുള്ളില്‍ പറ്റിയതൊരെണ്ണം ഒത്തു വന്നാല്‍ മതിയായിരുന്നു എന്നായിരുന്നു പ്രാര്‍ത്ഥന.
എന്തായാലും ആ പ്രാര്‍ത്ഥന വൃഥാവിലായില്ല. ആലോചന തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ തന്നെ, നാലാമത്തെ പെണ്ണു കാണല്‍ യാത്ര തന്നെ ക്ലിക്ക്‍ഡ്!!! എന്റെ അടുത്ത സുഹൃത്തായ അനില്‍ (ഇപ്പോള്‍ ഷാര്‍ജയില്‍) വഴിയാണ് ആ ആലോചന വന്നത്. കല്യാണാലോചന തുടങ്ങാമെന്ന് ഏതാണ്ട് തീരുമാനമായ കാലം തൊട്ടേ അവന്‍ ഈ കല്യാണാലോചനയുമായി വന്നിരുന്നെങ്കിലും ഉയരക്കുറവു പ്രശ്നമാകുമോ എന്ന സംശയത്താല്‍ അത് ആദ്യം പരിഗണിച്ചിരുന്നില്ല. അന്ന് ജാതകവും ദോഷവുമൊന്നും ശ്രദ്ധിച്ചിരുന്നില്ലല്ലോ. രണ്ടു മൂന്ന് ആലോചനകള്‍ക്ക് ശേഷമാണ് (അവന്‍ ക്രിസ്തുമസ് ലീവിന് നാട്ടിലെത്തിയ അവസരത്തില്‍) ഒരു ദിവസം യാദൃശ്ചികമായി എന്റെ വീട്ടിലെത്തി, അച്ഛനുമായി സംസാരിയ്ക്കുമ്പോള്‍ ഞാന്‍ എന്റെ കണ്ടീഷനില്‍ റിഡക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന കാര്യം അനില്‍ അറിയുന്നത്.
ഉയരത്തിന്റെ കാര്യത്തിലെ കടുംപിടുത്തത്തില്‍ നിന്ന് ഞാന്‍ കുറച്ച് അയഞ്ഞിട്ടുണ്ട് എന്ന് അച്ഛന്‍ സൂചിപ്പിച്ചതും അനില്‍ അപ്പഴേ അച്ഛനോട് പഴയ ആ ആലോചനയുടെ കാര്യം സുചിപ്പിച്ചു. (ആദ്യ തവണ അക്കാര്യം അച്ഛനമ്മമാരുടെ അടുത്തേയ്ക്കെത്തിയില്ലായിരുന്
ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടതിനാല്‍ രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സന്ദര്‍ശനം നടത്തിയ ശേഷം നിശ്ചയത്തിന്റേയും വിവാഹത്തിന്റേയും എല്ലാം ദിവസങ്ങള്‍ തീരുമാനിയ്ക്കാം എന്നായി. മോതിരം മാറലും ജാതക കൈമാറ്റവും എല്ലാം ഫെബ്രുവരി 20 ന് എന്ന് തീരുമാനിച്ചു.. അപ്പോള്‍ അവര്‍ക്ക് മാര്‍ച്ച് കഴിഞ്ഞേ കല്യാണത്തിന് ഒരുങ്ങാനാകൂ എന്നും അതില്‍ ഞങ്ങള്‍ക്ക് അസൌകര്യമുണ്ടോ എന്നറിയണമെന്നുമായി അവര്‍. മാര്‍ച്ച് അല്ല, ഏപ്രില്‍ കൂടി കഴിഞ്ഞിട്ട് ആലോചിയ്ക്കുന്നതാണ് കൂടുതല് സൌകര്യമെന്ന് ഞങ്ങളും. (ചേച്ചിയുടെ പ്രസവം മാര്‍ച്ച് അവസാനത്തോടെയാണ് പറഞ്ഞിരുന്നത്. അതും കഴിഞ്ഞ് ചേച്ചിയ്ക്കും കുഞ്ഞിനും കൂടി കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയണം എന്നു ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.) അങ്ങനെയാണ് അവസാനം മെയ് മാസത്തില്‍ സൌകര്യപ്രദമായ ഒരു ദിവസം കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തിയതും എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റുന്നതു കൂടി പരിഗണിച്ച് ഒരു ഞായറാഴ്ച (2011 മെയ് 22) കല്യാണ ദിവസമായി നിശ്ചയിച്ചതും.
അപ്പോ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ... കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമായി. 2011 മെയ് 22 ഞായറാഴ്ച ഞാനും വര്‍ഷയും വിവാഹിതരാകുകയാണ്. ഈ സന്തോഷവും ഇവിടെ ഈ ബൂലോകത്തെ സുഹൃത്തുക്കളോട് പങ്കു വയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു. ഒപ്പം എല്ലാവരേയും ആ ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്യുന്നു.
മുഹൂര്‍ത്തം: കൊടകര - കോടാലി കടമ്പോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ രാവിലെ 10നും 11 നും ഇടയ്ക്ക്;
റിസപ്ഷന്‍: 3മുതല്‍ 6 വരെ എന്റെ വീട്ടില്‍( കൊരട്ടി- ചെറുവാളൂര്‍)
വഴി: http://maps.goo
Friday, April 22, 2011
ഇനി വര്ഷക്കാലം
Subscribe to:
Post Comments (Atom)
142 comments:
അവസാനം ... 29 വര്‍ഷത്തെ തനിച്ചുള്ള ജീവിതത്തിന് വിരാമമിട്ടു കൊണ്ട് ഇനിയുള്ള ജീവിതത്തില്‍ ഒരു കൂട്ട് ആകുന്നു. ഇത്രയും നാള്‍ ജീവിതത്തില്‍ കുടുംബക്കാരും അടുത്ത ബന്ധുക്കളും അതേപോലെ ബന്ധുക്കള്‍ക്കൊപ്പം തന്നെ അടുപ്പമുള്ള എന്റെ സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2011 മെയ് 22 ഞായറാഴ്ച ഞാനും വര്‍ഷയും വിവാഹിതരാകുകയാണ്. ആ സന്തോഷം ബൂലോക സുഹൃത്തുക്കളോട് കൂടി പങ്കു വയ്ക്കുകയാണ്.
എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു...
ഒരു നല്ല ജീവിതം ആശംസിക്കുന്നു..
അഡ്വാന്‍സ് കന്ഗ്രാജുലെഷന്‍ ഫോര്‍ 'വര്‍ഷ'ക്കാലം!
Wish you a happy married life.
Enjoy..
ആശംസകള്‍.
ലയാണം എവിടെ വച്ചാണേന്ന് പറയാതിരുന്നത് നന്നായി.
അല്ലേല്‍ ചെലപ്പോ മെയ് ആദ്യം നാട്ടില്‍ വന്ന് ചുമ്മ ഇരിക്കുമ്പോ
ഞാന്‍ ആ വഴിക്ക് വന്നേനെ.
ഒരു മനോഹരവര്‍ഷകാലാശംസകളോടെ
ഷിനോദ്
ഒരു നല്ല കുടുംബ ജീവിതം ആശംസിക്കുന്നു . ഞാന്‍ ഈ ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരി ആണെങ്കിലും കമന്റ് ഇടുന്നത് ആദ്യമായാണ്. അത് ഇങ്ങനെ ഒരു അവസരത്തില്‍ ആയതു സന്തോഷം. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു..
എല്ലാ ആശംസകളും..
കഴിഞ്ഞ പോസ്റ്റിലെ കുഞ്ഞാപ്പി സന്തോഷം പോലെ മറ്റൊരു ഇമ്മിണി ബല്യ സന്തോഷ വാര്‍ത്തയാണല്ലോ ഇതും.:)
ശ്രീക്കും,വര്‍ഷക്കും എല്ലാ വിധ മംഗളാശംസകളും,പ്രാര്‍ത്ഥനകളും.മനോഹരമായൊരു വര്‍ഷകാലം ആവട്ടെ ഈ പുതിയ ജീവിതം.:)
ആയുരാരോഗ്യസൗഖ്യപൂര്‍ണ്ണമായ ഒരു ദീര്‍ഘകാലദാമ്പത്യം ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍ക്കട്ടെ എന്നു പ്രാര്‍ത്ഥനയോടെ
വിവാഹ മംഗളാശംസകൾ
“വർഷ” കാല മഴയിൽ നനഞ്ഞ്...നനഞ്ഞ്....
വിവാഹമംഗളാശംസകൾ....
അങ്ങിനെ പുരനിറഞ്ഞുനിന്നിരുന്ന ഒരു പുരുഷപ്രജ കൂടി ശ്രീമാനാകാൻ പോകുന്നു...
ഒരു അറേൺജിഡ് മാരിയേജിന്റെ സുന്ദരവർണ്ണനകളോടുകൂടിയുള്ള ഈ കല്ല്യാണ കുറിമാനം മനോഹരമായിരിക്കുന്നു കേട്ടൊ ശ്രീ..
അപ്പോൾ മെയ് 22 ചാലക്കുടിയിൽ ഒരു ബൂലോഗസംഗമം കൂടിയുണ്ടാകും അല്ലേ
സർവ്വവിധ മുങ്കൂർ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ...
വിവാഹ മംഗളാശംസകൾ നേർന്നുകൊള്ളുന്നൂ..
മര്യാദക്കാരനായ ഒരു കൊച്ചനായിരുന്നു. 29 വയസ്സ് വരെ സര്‍വ സ്വതന്ത്രനായി ജീവിച്ച ഒരു പാവം പയ്യന്‍ . ങാ! എന്നെങ്കിലും ആരുടെയെങ്കിലും കൈ പിടിച്ചല്ലേ പറ്റൂ. വര്‍ഷയെങ്കില്‍ വര്‍ഷ..അതും വര്‍ഷകാലത്ത്.... ഇത്രയും തമാശയായി പറയുന്നു.
എന്നാല്‍ തികഞ്ഞ ആത്ഥ്മാര്‍ത്ഥതയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ വൈവാഹിക ജീവിതം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ശ്രീ, വളരെ സന്തോഷം. നല്ലൊരു വിവാഹജീവിതത്തിന് ശ്രീക്കും വർഷക്കും എന്റെ മംഗളാശംസകൾ!!
ആശംസകള്‍ ഒരു കുട്ട നിറയെ പിടിച്ചോ കുട്ടാ :) സദ്യ ഉണ്ട കാലം മറന്നു... ഏതായാലും മെയ് 22 ഇപ്പൊഴേ കുറിച്ചിട്ടു....
ശ്രീക്കുട്ടാ ... സര്‍വ്വവിധ ഐശ്വര്യങ്ങളും നേരുന്നു... നേരത്തേ അറിഞ്ഞിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു...
ആയിരമായിരം ആശംസകള്‍ ...
Congratulations..
All the Best for both of you
and wishing prosperous"SreeVarshangal "
ശ്രീ
‘വര്‍ഷ‘കാലത്തിലേക്ക് ധൈര്യമായി പ്രവേശിക്കു :) സന്തോഷകരമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു (ബാക്കിയൊക്കെ വിധിപോലെ) ;) :)
ക്ഷണിച്ചാലും ഇല്ലെങ്കിലും മെയ് 22 നു ഞാനും ചാലക്കുടിയിലെത്തും. :)
'വര്‍ഷ'ക്കാലാശംസകള്‍.. :)
സന്തോഷം :)
ശ്രീക്കുട്ടാ... അപ്പോ നനയാന്‍ തന്നെ തീരുമാനിച്ചു അല്ലേ... :)
ശാന്തിയും സമാധാനവും നിറഞ്ഞ ഒരു നല്ല 'വര്‍ഷ'ക്കാലം ആശംസിക്കുന്നു..
ശ്രീക്കും വർഷക്കും സന്തോഷകരവും സുദീർഘവുമായ ഒരു ദാമ്പത്യം ആശംസിക്കുന്നു.
ചാലക്കുടി ബ്ലോഗ് മീറ്റ് കീ ജയ്..!
സൌഭാഗ്യപൂർണ്ണമായ, സന്തോഷസമേതമായ, സുദീർഘ “വർഷ”കാലം ആശംസിക്കുന്നു. ഹ്ര്‌ദയപൂർവ്വം.
സ്നേഹത്തിന്റെ ‘വർഷം’പെയ്ത് ആയുഷ്കാലം ജീവിക്കാൻ പരമേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ...
മനോഹരമയിടുണ്ട്...നല്ലൊരു കുടുംബ ജീവിതം നേരുന്നൂ ...............
പുതിയ ജീവിതം ഐശ്വര്യപൂർണ്ണമായിരിക്കട്ടെ.
എല്ലാ ആശംസകളും.
എന്നും സന്തോഷ മഴ പെയ്യട്ടെ...
ശ്രീ, സന്തോഷ, സൌഭാഗ്യ സമൃദ്ധമായ ‘വർഷ കാലം’ ആശംസിക്കുന്നു.
അങ്ങനെയൊരു വര്‍ഷക്കാലത്ത്... മംഗളാശംസകള്‍ മാഷേ
നേരത്തെ അറിഞ്ഞു ആശംസകള്‍ അറിയിച്ചു വെങ്കിലും ഇന്നിയും ഒരു നൂറു ആശംസകള്‍ ശ്രീക്കും വര്‍ഷക്കും ......
ശ്രീയുടെ വിവാഹം ബ്ലോഗ് മീറ്റിനെകാള്‍ മീറ്റ് ആവട്ടെ ........
നാട്ടില്‍ ഉണ്ടായാല്‍ ഞാന്‍ അവിടെ ഉണ്ടാവും
മംഗളാശംസകൾ...
എല്ലാ ആശംസകളും............
സന്തോഷസമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു ദാമ്പത്യജീവിതം ആശംസിച്ചുകൊള്ളുന്നു
എന്റെ എല്ലാ വിധമായ ആശംസകളും നേരുന്നു.ഭാവി ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ.
Wish you a happy married life sree..
May god bless u both :)
All the best Shree
അതൊരു ശുഭ വാര്‍ത്തയാണല്ലോ...!? എന്തായാലും ഇടിവെട്ടോടുകൂടിയ ഒരു വര്‍ഷക്കാലം ആശംസിക്കുന്നു... ആ മഴയില്‍ പുതു നാമ്പുകളും തളിരിടട്ടെ...!!!
ശ്രീ ,
സുന്ദരവും സന്തോഷപ്രദവുമായ ഒരു പുതിയ ജീവിതം ആശംസിക്കുന്നു
ആഹാ! വളരെ സന്തോഷം ശ്രീ... വർഷക്കാലത്തിലേക്ക് സധൈര്യം പ്രവേശിക്കൂ..... :)
മംഗളം ഭവന്തു.....
ഈ വര്‍ഷകാലം ജൂണ്‍ ഒന്നിനു തുടങ്ങുമെന്നാ കരുതിയത് . മെയ് 22 നു തുടങ്ങിക്കളയാം അല്ലേ ...ശ്രീക്കും,വര്‍ഷക്കും എല്ലാ വിധ മംഗളാശംസകളും നേർന്നുകൊള്ളുന്നൂ..ചാലക്കുടിയില്‍ രാവിലെ എത്തിക്കോളാം ....
ശ്രീ,വളരെ സന്തോഷം.അല്ലാ,കുട്ടീടെ ഉയരം എത്രയുണ്ടെന്ന് പറഞ്ഞില്ലല്ലോ.ഒരു കല്യാണഫോട്ടൊ ബ്ലോഗില്‍ ഇടണം കേട്ടോ.മംഗളം നേരുന്നു.
ശ്രീ, ആശംസകള്‍....മെയ് 22 എന്തു കൊണ്ടും നല്ല ദിവസമാണു. ആറു വര്‍ഷം മുന്‍പു ഒരു മെയ് 22 -നായിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം.അതും ഒരു ഞായറാഴ്ച തന്നെയായിരുന്നു...സന്തോഷപൂ ര്‍ണ്ണമായ ഒരു ദാമ്പത്യം നേരുന്നു ...
ആദ്യരാത്രിക്കു കനത്ത മഴ (നിന്റെ പെണ്ണിനെ അല്ല ഉദ്ദേശിച്ചെ, സാക്ഷാൻ വരുണൻ പെയ്യിക്കുന്ന മഴ തന്നെ) ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു. മഴ നല്ല ഒരു മീഡിയം ആണു എന്തിനും ഏതിനും
;-)
എന്നും സ്നേഹത്തോടെ
ഉപാസന
കല്യാണത്തെ കുറിച്ചുള്ള ആരുടേയും ചോദ്യങ്ങള്‍ക്ക് ഒരു മൌനമായിരുന്നു ശ്രീയുടെ മറുപടി.
ഇപ്പൊ ഞങ്ങള്‍ക്കൊക്കെ സന്തോഷമായി. ഈ വര്‍ഷകാലം ശ്രീയോടെ തുടങ്ങട്ടെ. അഭിനന്ദനങ്ങള്‍.
വിവരണം അസ്സലായിട്ടോ
എല്ലാ ആശംസകളും.
മാഷിനും വര്‍ഷക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...
ചടങ്ങിനു ക്ഷണിച്ചതൊക്കെ കൊള്ളാം...എവിടെയാ വരേണ്ടതെന്ന് മാത്രം പറഞ്ഞില്ല....എന്നിട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍....
മംഗളാശംസകൾ
എല്ലാ ആശംസകളും
ആശംസകളൊക്കെ നേരിട്ടറിയിക്കാമെന്ന് കരുതുന്നു.
കാര്യങ്ങളുടെ കിടപ്പു കണ്ടിട്ട് ഒരു ബ്ലോഗ്മീറ്റിനുള്ള ആളുകളെ കൂടി പ്രതീക്ഷിക്കാം.
പക്ഷേ ചാലക്കുടി വരെ വന്നാൽ പോരെല്ലോ ഈ മംഗള കർമ്മം നടക്കുന്നത് കൃത്യമായിട്ടെവിടെന്നറിയണ്ടെ ?
ആശംസകള്‍...
പ്രിയ ശ്രീ
രണ്ടുപേര്‍ക്കും ആശംസകള്‍
വർഷക്കാലം സൌഭാഗ്യകരവും സമ്പൽസമൃദ്ധവും സുദീർഘവുമായിരിക്കട്ടെ, എന്നു പ്രാർത്ഥന.
എല്ലാ സന്തോഷവും നേരുന്നു ശ്രീ. ദൈവം രണ്ടുപേരെയും എല്ലാ സന്തോഷവും നൽകി എക്കാലവും അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ, ആശംസകളോടെ. (വരാനായില്ലെങ്കിലും ഓർക്കും മെയ് 22ന്.)
ശ്രീ ..വിവാഹത്തിന് എല്ലാ വിധ ആശംസകളും .നാട്ടില്‍ ഉണ്ടായിരുന്നാല്‍ തീര്‍ച്ചയായും വരുമായിരുന്നു .
പ്രിയ കൂട്ടുക്കാരുടെ ആരുടെയും വിവാഹം കൂടാന്‍ സാധിച്ചിട്ടില്ല .ഇതും അതുപോലെ തന്നെ ആയി ..
എന്നാലും രണ്ടു പേര്‍ക്കും എല്ലാ വിധ നന്മകളും നേരുന്നു,കൂടെ പ്രാര്‍ത്ഥനയും ഉണ്ടാവും ട്ടോ .
സ്നേഹപൂര്‍വ്വം
ശ്രീയ്ക്കും വർഷയ്ക്കും ആശംസകൾ.
പ്രിയ ശ്രീക്കും വര്‍ഷക്കും എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.
"വര്‍ഷ"കാല ആശംസകള്‍ .
എന്തായാലും തന്റെയും ചിറകരിയുന്ന ദിവസം കുറിക്കപ്പെട്ടു.
പോസ്റ്റ് പതിവ് പോലെ ഹൃദ്യമായിട്ടുണ്ട്.
അങിനെ നമ്മുടെ ശ്രീക്ക് ഒരു ശ്രീമതി കൂടിയായി :)
സന്തോഷം സന്തോഷം സന്തോഷം!!!
ദൈവം എല്ലാവിധ നന്മകളും അനുഗ്രഹങളും താങ്കളുടെ കുടുംബ ജീവിതത്തിൽ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
എല്ലാ വിധ ആശംസകളും ...
ശ്രീക്കും വര്‍ഷക്കും ആശംസകള്‍..വര്‍ഷ കുത്തി ഇരുന്നു ബ്ലോഗ് ഒക്കെ വായിച്ചു തീര്‍ത്തോ?
ഇനിയുള്ള വർഷങ്ങളും വർഷകാലവും വർഷയോടൊപ്പം വസന്തകാലങ്ങളാകട്ടെ...
ഐശ്വര്യം നിറഞ്ഞ ഒരു കുടുംബജീവിതം രണ്ടു പേർക്കും ആശംസിക്കുന്നു...
ശ്രീക്കും വര്‍ഷക്കും എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും..
"ഒരു നാലഞ്ചു പെണ്ണു കാണലിനുള്ളില്‍ പറ്റിയതൊരെണ്ണം ഒത്തു വന്നാല്‍ മതിയായിരുന്നു എന്നായിരുന്നു പ്രാര്‍ത്ഥന"
രണ്ട് മിനുറ്റ് മുമ്പ് പറഞ്ഞതെന്താ? കല്യാണമേ വേണ്ടാ എന്നു്! എന്നിട്ടിപ്പൊ..
സന്തോഷായി. ഒരു നല്ല വിവാഹജീവിതം ആശംസിക്കുന്നു. 22നു വേറെ കല്യാണമുള്ള കാര്യം പറഞ്ഞല്ലൊ. ബാംഗ്ലൂരിൽ ഒരു റിസപ്ഷൻ വക്കും എന്ന് കരുതുന്നു :)
WISH YOU A HAPPY MARRIED LIFE
Congrats Sree !!
വര്‍ഷ മഴ വെറും മഴയല്ല
ഒരു കവിതയാക്കട്ടെ -
മെയ് മാസ രാവതില്‍
പെയ്യുന്നു മഴ മഴ, തോരാ മഴ
ഒന്നു നനയാനാ മഴയില്‍
ഒന്നിച്ചാ ജലവിരലുകളുടെ
സ്പര്‍ശമതേല്കാകന്‍
അന്തര്‍ദ്ദാഹമുള്ളില്‍
നിലയ്ക്കാതെ പെയ്യൂ ശ്രീയില്‍ .
പ്രാര്‍ത്ഥിക്കനാനറിയില്ല.അനുഗ്രഹത്തിന്റെ
കാര്യവും അങ്ങനെ തന്നെ.എന്നാല്‍ ലോക
ത്തെ എല്ലാ നന്മകളും അദ്ദിനം ഞങ്ങടെ
ശ്രീക്കുട്ടനരികിലുണ്ടാകും,എക്കാലത്തും.
എനിയ്ക്ക് ശ്രീയേയും വർഷയേയും കാണാൻ വലിയ ആഗ്രഹമുണ്ട്, കല്യാണത്തിൽ പങ്കെടുക്കാനും.
എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ, ജീവിതത്തിലെന്നെന്നും..
ശ്രീ ഒരു നല്ല കഥ പറച്ചിലുകാരനാണ്. ആ വൈദഗ്ധ്യം ഈ പോസ്റ്റിലും ആവോളം കാണാം.
ഹൃദയം നിറഞ്ഞ വിവാഹാശംസകൾ നേരുന്നു.
Sree chetta... Ashamsaka..... Enna party tharunnath???
രണ്ടാൾക്കും മംഗളാശംസകൾ....
സ്നേഹിച്ചുതീരാത്തൊരാത്മാക്കളാവുക.
എന്റെ മംഗളാശംസകൾ!!
oraayirasham aaashamsakal nerunnu
വിവാഹമംഗളാശംസകൾ നേരുന്നു..
ശ്രീമതി വന്നേപിന്നേ പോസ്റ്റൊന്നും കാണുന്നില്ലല്ലോ... എഴുത്ത് തുടരട്ടെ
വര്‍ഷക്കാലത്ത് നിറഞ്ഞ് പെയ്യുന്ന മഴ പോലെ...
ശ്രീയുടേയും വര്‍ഷയുടേയും ജീവിതത്തിലും
"സ്നേഹമഴ" നിറഞ്ഞ് പെയ്യട്ടെ..
ഒരായിരം മംഗളാശംസകള്‍ നേരുന്നു...
എല്ലാവിധ ഭാവുകങ്ങളും
വരേണ്ട സ്ഥലം മനസ്സിലായെങ്കിലും വരുന്നില്ല :-)
കോടാലിയെന്നു കേട്ടാ പണ്ടേ എനിക്ക് പേടിയാ.....
അയ്യോ..ഞാനൊരുപാട് വൈകി.
ഏതായാലും കല്യാണത്തിന് മുമ്പ് എത്താന്‍ കഴിഞ്ഞത് ഭാഗ്യം.
സ്നേഹസുരഭിലമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു.
ശ്രീ കുറച്ചുനാളായി ഈ വഴി വന്നിട്ട്. വായിക്കാത്ത പോസ്റെല്ലാം വായിച്ചു. കല്യാണ കാര്യം അറിഞ്ഞു. നന്നായി. എല്ലാവിധ ഭാവുകങ്ങളും രണ്ടു പേര്‍ക്കും. പ്രാര്‍ത്ഥനകളോടെ .........സസ്നേഹം
ധൈര്യായിറ്റ് കെട്ടടോ! എല്ലാം നന്നായി വരും.
ചാലക്കുടിക്കാരോട് കൊച്ചീച്ചിയുടെ അന്വേഷണം പറഞ്ഞേക്കണേ....
ശ്രീ ...ഇപ്പോഴാ കണ്ടത്. അപ്പോള്‍ ഒടുക്കം നീയും മഴ നനയാന്‍ പോവാ അല്ലേ....? സന്തോഷമായി.....!!! എല്ലാ വിധ ആശംസകളും നേരുന്നു. ജീവിതം മുഴുവന്‍ ഇടിയും മിന്നലുമില്ലാത്ത ഒരു തെളിഞ്ഞ വര്‍ഷക്കാലമാകട്ടേ...!!!
ഉവ്വുവ്വ്..... വീട്ടുകാരുടെ കടുംപിടുത്തം കാരണമാണ്..... അല്ലാത് ശ്രീക്ക് ഇതിലൊന്നും വല്യ താത്പര്യമില്ലെന്ന്. അത് ഞങ്ങള്‍ വിശ്വസിക്കണം. അത്രല്ലേ ള്ളൂ? വോക്കെ
വിശ്വസിച്ച്! ശ്രീക്കൊക്കെ അങ്ങനെ തന്നെ വേണം :)
അപ്പൊ ദീര്‍ഘസുമംഗലാ ഭവ:
വിജയീ ഭവ:
ശ്ശോ!
എന്റെ ആശംസകൾ ഇവിടില്ലേ!?
ദാ പിടിച്ചോ, ഒരു നൂറു ചുവപ്പൻ... അല്ലെങ്കിൽ വേണ്ട പിങ്ക് ആശംസകൾ!
ഈശ്വരാ അങ്ങനെയൊരു ബാച്ചിലറും കൂടി പോവാണല്ലോ....
എന്തായാലും ശ്രീയേട്ടാ എല്ലാവിധ ആശംസകളും നേരുന്നു. കാറും കോളുമില്ലാത്ത തണുത്ത നനുത്ത ഒരു കിടിലൻ വർഷകാലം നേരുന്നു. വിഷ് യു എ വെരി ഹാപ്പി മാരീഡ് ലൈഫ്.
എല്ലാ വിധ ആശംസകളും...
സംഭവങ്ങളുടെ മൊത്ത വിവരണത്തില്‍ നിന്ന് ശ്രീ വിവാഹത്തിന് തീര്‍ത്തും തയ്യാറായിക്കഴിഞ്ഞതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ആശംസകള്‍... പിന്നെ അഹങ്കാരമില്ലാത്തതുകൊണ്ട് ഉയരം ഒരു പ്രശ്നമല്ലാട്ടോ..
ദാമ്പത്യമലർവാടിയിലേക്ക് പാദമൂന്നുന്ന നവ വധൂവരന്മാർക്ക് ഒരായിരം മംഗളാശംസകൾ
എല്ലാ ആശംസകളും............
ആശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.
എല്ലാവിധ ക്ഷേമങ്ങളും ഐശ്വര്യങ്ങളും നേരുന്നു!
ആശംസകളോടെ...
വാഴക്കോടനും കുടുംബവും പിന്നെ ബ്ലോഗുകളും!
ബ്ലോഗ് പോസ്റ്റ് കണ്ടിരുന്നില്ല പ്രവീണ്‍ ഷെയര്‍ ചെയ്ത ബസ് വഴിയാണ് എത്തിയത്. ലേറ്റ് ആണെങ്കിലും, എല്ലാ വിധ ആശംസകളും!!
എല്ലാ അനുഗ്രഹങ്ങളും നന്മകളും ഉണ്ടാകട്ടെ.
പ്രാര്‍ഥനയോടെ..
ശ്രീയേട്ടന്,
എല്ലാ വിധ ഭാവുകങ്ങളും. ഞാനും ബസ് വഴിയാണ് എത്തിയത്. ശ്രീശോഭിന്‍ എന്ന പേരുകേട്ടപ്പോള്‍ ആളെ പിടികിട്ടിയില്ല. ബ്ലോഗിന്റെ ലിങ്ക് കിട്ടിയപ്പോള്‍ ഇരട്ടി സന്തോഷം. നന്മ നിറഞ്ഞൊരു ദാമ്പത്യജീവിതം ഒരിക്കല്‍ കൂടി ആശംസിച്ചുകൊണ്ട്...
സ്‌നേഹപൂര്‍വം.
ആശംസകൾ, അഭിനന്ദനങ്ങൾ.. ശ്രീ.. :) വിവാഹ വിശേഷങ്ങളുമായുള്ള പോസ്റ്റ് പ്രതീക്ഷിക്കുന്നു..(കല്യാണം കഴിച്ചുന്ന് വച്ച് എഴുത്ത് കുറയ്ക്കണ്ടാട്ടോ..:)
ആശംസകൾ... നല്ലൊരു വർഷകാലത്തിനായി...!
ആശംസകൾ...
മംഗളാശംസകൾ..
ആശംസകള്‍.... :))))
വിവാഹ മംഗളാശംസകൾ!
വിവാഹ മംഗളാശംസകൾ!
വിവാഹമംഗളാശംസകൾ!!!!!
കല്യാണത്തിന് എല്ലാ ആശംസകളും...
ശ്രീയുടെ വിവാഹത്തിന്റെ രണ്ടു ദിനം മുന്പ്പാ ഞാനീ പോസ്റ്റ് വായിക്കുന്നത്..ശ്രീയെ ഫോളോ ചെയ്തതാണ് എന്ത് പറ്റി എന്നറിയില്ല..കൊല്ലേരി താറടി ബ്ലോഗ്ഗര്‍ ശ്രീക്ക് വിവാഹ ഉപദേശം നിറച്ച ഒരു പോസ്റ്റ് എഴുതിയത് വായിച്ചരിഞ്ഞതാണ് ഈ മംഗള വാര്‍ത്ത..എന്‍റെ എല്ലാ വിധ ആശംസകളും സുഹൃത്തേ...വര്‍ഷ കാലം വസന്തമായി എന്നെന്നും നില നില്‍ക്കട്ടെ..
കണ്ടോ അനിയാ ഇതാ പറയുന്നത് നിമിത്തം എന്ന്. ഒരു പാട് നാളായി ഞാന്‍ ഈ വഴി ഒക്കെ ഒന്ന് വന്നിട്ട്... നോക്കിയപ്പോ എന്റെ IE ചൊവ്വേ നേരെ വര്‍ക്ക് ചെയ്യുന്നില്ല. ബ്ലോഗ് തുറക്കാന്‍ പറ്റുന്നില്ല..പിന്നെ ഗൂഗിള്‍ crome ഒക്കെ ശരിയാക്കി വിശേഷങ്ങള്‍ അറിയാന്‍ നോക്കിയപ്പോഴല്ലേ ഈ മഹാവിശേഷം അറിഞ്ഞത്..
ഒട്ടും വൈകിയിട്ടില്ല അല്ലെ..നാളെയല്ലേ? എല്ലാ അനുഗ്രഹങ്ങളും നേരുന്നു ട്ടോ.. ജീവിതം മുഴുവന്‍ വര്‍ഷ നിറഞ്ഞു നില്‍ക്കട്ടെ...ബ്ലോഗ് എഴുത്തില്‍ ഇനി ഒരാളുടെ വിശേഷങ്ങളും കൂടി പോരട്ടെ....
കല്യാണം കഴിഞ്ഞിട്ടാ ഇത് വഴി വന്നിരുന്നെങ്കില്‍ എനിക്ക് സങ്കടം വന്നേനെ..wishes തരാന്‍ പറ്റിയില്ലെല്ലോ എന്നോര്‍ത്തിട്ട്...കണ്ടോ അതാ പറയണേ...'intuition ' എന്ന്..
സുഹുര്‍ ത്തെ,
നമ്മള്‍ തമ്മില്‍ യാതൊരു പരിചയവും ഇല്ല എന്നാലും താങ്കളുടെ വിവാഹ ജീവിതത്തിന്നു ഞാന്‍ എന്റെ എല്ലാ ആശംസകളും നേരുന്നു .
വെറുതെ ബ്ലോഗ് കള്‍ വായിച്ചിരുന്നപ്പോള്‍ എഴുത്തില്‍ ആത്മാര്‍ഥത തോന്നിയ ഒരു കല്യാണ കഥ കണ്ടു, വായിച്ചു, അതിനാല്‍ അതെനിക്ക്
വളരെ ഇഷ്ടപ്പെട്ടു .
വിവാഹിക ജീവിതത്തിലും ഇതേ ആത്മാര്‍ഥത പുലര്‍ത്തും എന്ന് വിശ്വസിച്ചു കൊണ്ട് എല്ലാ വിധ ആശംസകളും നന്മകളും നേരുന്നു....
Dear Sree, എല്ലാ ആശംസകളും നേരുന്നു .
അപ്പോള്‍ ഇന്നും ആശംസകളൊരിക്കല്‍ കൂടി
പ്രീയ സുഹൃത്തിന് വിവാഹമംഗളാശംസകള്‍
Wish You a very Happy Married Life
കന്ഗ്രാജുലെഷന്‍ ഫോര്‍ 'വര്‍ഷ'ക്കാലം!
യുവര്‍ ഗുഡ് ടൈം starts ടുഡേ &
വില്‍ continue ഫോര്‍ എവര്‍.....!
May 22, 2011 8:53 PM
ശ്രീക്കും വര്‍ഷക്കും ആശംസകള്‍ !
പ്രിയപ്പെട്ട ശ്രീ ..ഇന്നാണല്ലോ വിവരം അറിഞ്ഞത് ,അത് ജെ പി യുടെ മെയില്‍ വഴി ,ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു നല്ല ദാമ്പത്യജീവിതം ആശംസിക്കുന്നു ..എല്ലാ നന്മകളും ജീവിതത്തില്‍ വന്നു ഭവിക്കാന്‍ ദൈവം തുണക്കട്ടെ..
വധു വരന്മാരെ, പ്രിയ വധൂ വരന്മാരെ
വിവാഹ മംഗളാശംസകളുടെ
വിടര്‍ന്ന പൂക്കളിതാ ഇതാ ഇതാ
അളിയോ ശ്രീ അളിയോ ബാക്കി ഫോണില്‍ പറയാം
Congratulations :-) Wish u a happy married life
ആശംസകൾ...
വിണ്ണും മണ്ണും മഴയില്‍ ഒന്നാകുന്നത് പോലെ നിങളുടെ ഭാവി ജീവിതം..ശോഭനം ആവട്ടേ ........നന്മ മാത്രം ആശംസികുന്നു ....
ശ്രീക്കുട്ടാ,
എന്നത്തേയും പോലെ ഈ പോസ്റ്റും ഒത്തിരി താമസിച്ചാ കണ്ടത്. കല്യാണം കഴിഞ്ഞിട്ടിപ്പോ നാലു ദിവസം ആകുന്നതല്ലെയുള്ളൂ, ഇത്തിരി താമസിച്ചു പോയെങ്കിലും എല്ലാവിധ ആശസകളും നേരുന്നു. ജീവിതത്തിലും മനോഹരമായൊരു 'വര്‍ഷ' കാലം ആശംസിക്കുന്നു.
മധുവിധുവിന്റെ തിരക്കില്‍ ഈ കമന്റ് നോക്കാന്‍ സമയം കിട്ടാതിരിക്കട്ടെ..! :)
വൈകിപ്പോയി, വിരുന്നുണ്ടു നടക്കുന്ന തിരക്കായിരിക്കും.
സംന്തുഷ്ടമായ കുടുംബ ജീവിതം ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
പ്രാര്‍ത്ഥനയോടെ
സുബിരാജ്
താങ്കൾക്കൊപ്പം ഒരു ആശ്വാസമായി, വഴികാട്ടിയായി ആവർ എന്നും കൂട്ടിനുണ്ടാവട്ടെയെന്നു ആശംസിക്കുന്നു....
Heart Felt Wishes For A Happy Married Life :-)
വര്‍ഷയോടോത്തുള്ള വര്‍ഷകാലം തുടങ്ങിയില്ലേ നാട്ടില്‍. മധുവിധു ആഘോഷം നന്നായി നടക്കട്ടെ എന്നാശംസിക്കുന്നു.
പതിവ് പോലെ ഇവിടെയും വരാന്‍ വൈകി..എല്ലാം ഭംഗിയായി നടന്നു എന്ന് കരുതട്ടെ..മംഗളാശംസകള്‍..
wish u a happy married life
വര്ഷക്കാലം എന്തായെന്നറിയാന്‍ എത്തി
Happy married Life!..
Seems to be missing from action...
Sorry I am talking about Blog
അയ്യോ..ഞാന്‍ വളരെ വൈകിപ്പോയി.
എല്ലാ വിധ ഭാവുകങ്ങളും.
വൈകിയാണ് അറിഞ്ഞത്.
വിവാഹ മംഗളാശംസകൾ ....
Vivaaha aasamsakal!!!
@@
വൈകിവന്ന വസന്തത്തിനു കണ്ണൂരാന്‍ ഫാമിലിയുടെ മംഗളാശംസകള്‍
**
അങ്ങനെ താനും ആ കുടുക്കില്‍ പെട്ടു അല്ലെ. കുട്ടാ തൃപ്തിയായി.............
ഹ ഹ ഹ കല്യാണം കഴിഞ്ഞതിൽ പിന്നെ ശ്രീയെ കാണാനേയില്ലല്ലോ..!!! :)
പുതിയതൊന്നും ഇല്ലേ..?!!
പ്രിയ ശ്രീ, ഞാന്‍ അറിയാന്‍ വളരെ വളരെ വൈകി....
എങ്കിലും ഈ ആശംസകള്‍ സ്വീകരിക്കുക.
വര്‍ഷകാലവും ഹരിതാഭകളും എന്നുമെന്നും നിലനില്‍ക്കട്ടെ...
ആശംസകള്‍....
വയറു നിറച്ചു ചിരിക്കാന്‍ ഒരിടം താങ്കളേയും ക്സണിക്കുന്നു
29 വയസ്സായോ ..കണ്ടാല്‍ പറയില്ല ..പോട്ടെ സുകിപ്പിച്ചതാണന്നു കരുതും...ഹണിമൂന്‍ ഒക്കെ കഴിഞ്ഞ് കാണും എന്നു കരുതുന്നു...ഭാവി ജീവിതം ഭാസുരം ആക്കാന്‍ ഭാര്യയെ ഭരണിയില്‍ സൂക്ഷിക്കുക എന്നൊന്നും ഞാന്‍ പറയില്ല എങ്കിലും ദീര്‍ഘമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു..pinne.. ഈ ശ്രീയെ ഞാനും ഇഷ്ട്ടപ്പെടുന്നു.
മെയ്മാസത്തിലു തന്നെ ‘വര്‍ഷ’ ക്കാലം തുടങ്ങീ..എല്ലാ ആശംസകളും..
ജീവിതത്തിലെ വര്‍ഷകാലം എങ്ങനെ പോകുന്നു? ഉയരം അതൊരു വല്യ സംഭവമാ..6 feet ആണ് അല്ലെ?ദൈവം ദുഷ്ടന്‍മാരെ പന പോലെ വളര്‍ത്തും എന്ന് പറയുന്നത് ഇതിനാ..
njan 4'9 aa...hi hi..
prayers,
drishya.
എന്താ മാഷേ...
കല്യാണം കഴിഞ്ഞിട്ടു പിന്നെ എവിടെ പോയി..?
ഒരു വിശേഷവുമില്ലല്ലൊ...?
അതോ... അടുത്ത വിശേഷവും കൂടി ചേർത്തെഴുതാമെന്നു വിചാരിച്ചിട്ടാ...!?
ഹാ.. ഹാ... ഹാ...
good news... belated വിവാഹ മംഗളാശംസകൾ ! എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.
belated wishes .............
വര്ഷയെ ജീവിതത്തില്‍ കൂട്ടി കൂടെ നടക്കാന്‍ തുടങ്ങീട്ടു വര്ഷം രണ്ടു കഴിഞ്ഞാണ് ഞാന്‍ ഈ പോസ്റ്റ് കണ്ടത്
പിന്നീടുള്ള വിശേഷങ്ങള്‍ എന്തൊക്കെയുണ്ട്? ങേ?
മനസ്സ് നിറയെ സ്നേഹത്തോടെ എല്ലാ വിധ സൌഭാഗ്യങ്ങളും നേര്‍ന്നു കൊണ്ട്.ചേച്ചി.
ശ്രീ പുതിയ പോസ്റ്റ് ഇടുമ്പോള്‍ അപ്പപ്പോള്‍ തന്നെ ഞാന്‍ അറിയാന്‍ എന്താ ചെയ്യേണ്ടത് ശ്രീ?
Post a Comment