Thursday, August 16, 2007

ഓണം... പൊന്നോണം


2007 ആഗസ്ത് 17. വെള്ളിയാഴ്ച. കൊല്ലവര്‍‌ഷം 1183 ചിങ്ങം 1.

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിലേയ്ക്ക് ഒരു ഓണക്കാലം കൂടെ വന്നെത്തുകയാണ് നന്മയുടെ പ്രതീകമായ ഒട്ടനേകം ഓര്‍‌മ്മകളുടെ പ്രതീകമായ ഓണം. എന്നും ഓണവും ഓണക്കാലവും ഏതൊരു മലയാളിയ്ക്കും ഗൃഹാതുരത്വം തോന്നിപ്പിക്കാറുണ്ട്. എനിക്കും വ്യത്യസ്തമല്ല. ഓരോ ഓണക്കാലത്തും ഞാനോര്‍‌ക്കും ആ പഴയ ബാല്യകാലംപരീക്ഷാ തിരക്കിലും സമയം കണ്ടെത്തി തുമ്പപ്പൂവും കോളാമ്പിപ്പൂവും കൂട്ടുകാരോടൊത്ത് മത്സരിച്ചു പറിച്ചിരുന്ന ആ കാലം അത്തം മുതല്‍‌ പത്തു ദിവസം പൂക്കളമിട്ട് ആഘോഷത്തോടെ കാത്തിരുന്ന ആ പഴയ ഓണക്കാലം.


ഇന്ന് ഈ തിരക്കുകള്‍‌ക്കിടയില്‍‌ പഴയ ഓണക്കാലം ഓര്‍‌മ്മകളില്‍‌ മാത്രമാകുകയാണ്. ഓണപ്പാട്ടുകളുടെയോ പൂവിളികളുടെയോ ആരവങ്ങളില്ലാതെ പൂക്കളങ്ങളുടെയോ ഓണക്കളികളുടെയോ സാന്നിദ്ധ്യമില്ലാത്ത ഓണം മലയാള നാടു വിട്ട് ദൂരദേശങ്ങളില്‍‌ മാത്രമിരുന്ന് ഓണത്തിന്റെ ഓര്‍‌മ്മകള്‍ അയവിറക്കുന്ന എല്ലാ മലയാളികള്‍‌ക്കും സമര്‍‌പ്പിച്ചു കൊണ്ട് ഈ ഓണക്കാലത്തിനു വേണ്ടി സമര്‍‌പ്പിക്കുകയാണ് ഞാന്‍‌ ഈ പോസ്റ്റ്.

25 comments:

 1. ശ്രീ said...

  മലയാള നാടു വിട്ട് ദൂരദേശങ്ങളില്‍‌ മാത്രമിരുന്ന് ഓണത്തിന്റെ ഓര്‍‌മ്മകള്‍ അയവിറക്കുന്ന എല്ലാ മലയാളികള്‍‌ക്കും സമര്‍‌പ്പിച്ചു കൊണ്ട് ഈ ഓണക്കാലത്തിനു വേണ്ടി സമര്‍‌പ്പിക്കുകയാണ് ഞാന്‍‌ ഈ പോസ്റ്റ്...

  എല്ലാവര്‍‌ക്കും ഓണാശംസകള്‍!

 2. Typist | എഴുത്തുകാരി said...

  ബൂലോഗ ഭാഷയില്‍ പറഞ്ഞാല്‍ ആദ്യത്തെ തേങ്ങ എന്റെ വക.

  ആഗസ്റ്റ് 16 രാത്രി 11 മണിയല്ലേ ഇപ്പോള്‍. ഇനിയും ഒരു മണിക്കൂര്‍ കൂടിയില്ലേ ചിങ്ങം ഒന്നാവാന്‍.

  സാരമില്ല, വേഗം വന്നോട്ടേ, അല്ലേ?

 3. ദ്രൗപതി said...

  ശ്രീ..
  അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ ലോറികളില്‍ പൂക്കള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയുമായി മല്ലടിക്കുന്നതിനിടയിലാണ്‌ ഇങ്ങനെയൊരു പോസ്റ്റ്‌ ശ്രദ്ധയില്‍പ്പെട്ടത്‌...
  പണ്ട്‌ എന്നൊന്നും പറയുന്നില്ലെങ്കില്‍ കൂടി..കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ പൂക്കള്‍ വിപണിയില്‍ നിന്ന്‌ വാങ്ങുക എന്നത്‌ വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല..
  നാട്ടുമ്പുറത്ത്‌ വരെ പൂവിപണി ഉണര്‍ന്നു കഴിഞ്ഞു. തൊടിയിലും മറ്റും പൂവില്ലാഞ്ഞിട്ടൊന്നുമല്ല.. മറിച്ച്‌ തിരക്കിന്റെ ലോകത്ത്‌ പൂക്കുടയുമായി നടക്കുവാന്‍ ആര്‍ക്ക്‌ സമയം..?

  ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌ പ്രവാസികളെ കുറിച്ചാണ്‌...നാടിനെ സ്വപ്നം കണ്ട്‌ തിരിച്ചുവരാന്‍ വെമ്പല്‍കൊണ്ടിരിക്കുന്ന അവരെ കുറിച്ചോര്‍ക്കുമ്പോള്‍ ഓണത്തിന്‌ മാധുര്യം കുറയുന്നു...

  നല്ല പോസ്റ്റ്‌...
  അഭിനന്ദനങ്ങള്‍..

  കവിതയായാലും ഗാനമായാലും വരികള്‍ക്ക്‌

 4. മൂര്‍ത്തി said...

  ഓണാശംസകള്‍........

 5. സഹയാത്രികന്‍ said...

  പൊന്നിന്‍ ചിങ്ങപ്പുലരിയില്‍ എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍....

 6. പ്രിയംവദ-priyamvada said...

  നന്ദി ശ്രീ!
  എല്ലാവര്‍ക്കും എന്റെയും ഓണാശംസകള്‍!

 7. ശ്രീ said...

  എഴുത്തുകാരീ...
  അതു കണ്ടു പിടിച്ചു, അല്ലേ? അത്തം ആരംഭിക്കും മുമ്പേ ഇരിക്കട്ടേന്നു കരുതി.
  തേങ്ങയ്ക്കു നന്ദി.

  ദ്രൌപതീ...
  ശരി തന്നെ. ഇന്ന് ഓണച്ചന്ത എന്ന പേരില്‍‌ തന്നെ വിപണി ഒരുങ്ങുന്നു. ഓണ സദ്യയും പൂക്കളം പോലും റെഡിമെയ്ഡ് വാങ്ങാന്‍ കിട്ടുന്നു. തിരക്കിനിടയില്‍‌ മിനക്കെടാന്‍‌ തയ്യാറാവുന്നവര്‍‌ വിരളമാകുന്നു.
  ഇതു വായിച്ചതിനും അഭിപ്രായങ്ങള്‍‌ പങ്കു വച്ചതിനും നന്ദി.

  മൂര്‍‌ത്തി ചേട്ടാ...
  :)

  സഹയാത്രികാ...
  :)

  പ്രിയംവദ...
  :)

  എല്ലാവര്‍‌ക്കും ഓണാശംസകള്‍!

 8. കുട്ടിച്ചാത്തന്‍ said...

  ഓണാശംസകള്‍

 9. സൂര്യോദയം said...

  ശ്രീ.. വരികള്‍ നന്നായി...
  എപ്പോഴും ഓണക്കാലത്തെ ആ പഴമ നഷ്ടപ്പെടുന്നത്‌ നമ്മുടെ കൂടെ കുറ്റം കൊണ്ടോ ,സാഹചര്യം കൊണ്ടോ ആണ്‌. പുതിയതലമുറയ്ക്ക്‌ വേണ്ട പ്രചോദനം നല്‍കാന്‍ പഴയതലമുറയ്കോ ഇപ്പോഴത്തെ തലമുറയ്കോ കഴിയാതെ പോകുന്നു. പൂ പറിയ്ക്കാനും മറ്റ്‌ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങി മറ്റുള്ളവര്‍ക്ക്‌ മാതൃക കാണിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം.. ഇത്‌ ഞാന്‍ വെറുതേ പ്രസംഗിക്കുന്നതല്ല... എന്റെ മോള്‍ക്ക്‌ ഓണം ഒരു വല്ല്യ സംഭവമാണെന്ന് മനസ്സിലാക്കിക്കൊടുക്കാനുള്ള പ്രയത്നത്തിലാണ്‌ ഞാന്‍... പൂ പറിക്കലും, അവളെക്കൊണ്ട്‌ പൂവിടീക്കലും മറ്റും ചെയ്യിച്ച്‌...... നല്ല മനസ്സിന്റെ, ശുദ്ധിയുടെ ഓണം വെറും ഓര്‍മ്മകള്‍ മാത്രമാക്കി നിര്‍ത്തുന്നത്‌ ദുഖകരമാണ്‌ എന്നതുകൊണ്ട്‌ എല്ലാ കൊല്ലവും അതിന്‌ തുനിഞ്ഞ്‌ ഇറങ്ങുക തന്നെ :-)

 10. ശ്രീ said...

  ചാത്താ...
  നന്ദി. തിരിച്ചും ആശംസകള്‍‌

  സൂര്യോദയം ചേട്ടാ...
  വരികള്‍‌ ഇഷ്റ്റപ്പെട്ടെന്നറിഞ്ഞതില്‍‌ സന്തോഷം. താങ്കളെപ്പോലെ ഉള്ള മാതാപിതാക്കന്മാര്‍‌ ഇപ്പോള്‍ കുറവാണെന്നതാണ്‍ സത്യം.
  മിന്നു മോളെങ്കിലും ഓണത്തിന്റെ മഹത്വം അറിഞ്ഞു വളരെട്ടെ... ആശംസകള്‍‌
  മിന്നു മോള്‍‌ക്കും ഓണാശംസകള്‍‌!

 11. സു | Su said...

  നന്നായി ഓണപ്പാട്ട്. ഗാനം.

  ഓണം, എവിടെ ആയാലും ആഘോഷിക്കാം. നമ്മള്‍ ആഘോഷിച്ചിരുന്നത്, കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. മലയാളികളുടെ മനസ്സില്‍ നിന്ന് ഓണക്കാലം ഒരിക്കലും മാഞ്ഞുപോകാതിരിക്കട്ടെ.

  :)

 12. സുനില്‍ : എന്റെ ഉപാസന said...

  nee pinnem jamyameduththe samsarikkunnu..
  varikal nallathan sir... keep it up...
  :)
  pottan

 13. ജാസു said...

  ഓണാശംസകള്‍...

 14. ബാജി ഓടംവേലി said...

  ഓണാശംസകള്‍
  വിദേശത്ത്‌ എത്ര ആഘോഷിച്ചാലും
  ഓണം എന്നും ഗ്രഹാതുരമായ നൊമ്പരമാണ്

 15. sandoz said...

  ശ്രീക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍.....

 16. ശ്രീ said...

  സൂവേച്ചി...
  ഇഷ്ടമായി എന്നറിഞ്ഞതില്‍‌ സന്തോഷം.
  മലയാളികളുടെ മനസ്സില്‍ നിന്ന് ഓണക്കാലം ഒരിക്കലും മാഞ്ഞുപോകാതിരിക്കട്ടെ.
  :)

  സുനില്‍‌
  നന്ദി...

  ജാസൂ...
  നന്ദി, തിരിച്ചും ഓണാശംസകള്‍‌

  ബാജി ഭായ്...
  പ്രവാസി മലയാളികളുടെ ഓണവും മനോഹരമായിരിക്കട്ടെ, നന്ദി.

  സാന്റോസ്...
  ഈ വഴി ആവ്യമാണല്ലോ. സ്വാഗതം, നന്ദി.

  എല്ലാവര്‍‌ക്കും ഓണാശംസകള്‍!

 17. ഹരിശ്രീ said...

  ഓണ സ്മൃതികള്‍ നന്നായി.
  ഈ പൊന്‍‌ ചിങ്ങ മാസത്തില്‍‌ എല്ലാവര്‍‌ക്കും ഓണാശംസകള്‍!
  :)

 18. P.R said...

  nannaaayi Sree varikaL..

  ONaasamsakaL...

 19. ഏ.ആര്‍. നജീം said...

  ശ്രീ , നന്നായിരിക്കുന്നു .
  മറുനാടന്‍ മലയാളികള്‍ക്കായ് സമര്‍പ്പിച്ചത് എന്തുകൊണ്ടും ഉചിതമായി.
  TVയിലേയും പിന്നെ ktdcയുടെയും ഓണപ്പരിപ്പാടികളും, റെഡിമെയ്ഡ് പായസക്കൂട്ടിലും പ്ലാസ്റ്റിക്ക് വാഴയിലയിലും ഓണം ആര്‍‌ക്കോ വേണ്ടി എന്ന രീതിയില്‍ നാട്ടില്‍ കൊണ്ടാടുമ്പോള്‍, അല്പം ഉണങ്ങിയതെങ്കിലും തനിനാടന്‍ വാഴയിലയില്‍ ഉണ്ണുകയും അത്തം ഇടുകയും ഒക്കെ ചെയ്യുമ്പോള്‍ ഗ്രഹാതുരുത്തത്തിന്റെ ഒരു കുഞ്ഞു നോവ് അനുഭവിക്കുന്ന മറുനാടന്‍ മലയാളികളില്‍ മാത്രമല്ലേ ഇപ്പോള്‍ യഥാര്‍ത്ഥ ഓണം

 20. ഏ.ആര്‍. നജീം said...

  ശ്രീ, സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍

 21. ശ്രീ said...

  ഹരിശ്രീ...
  നന്ദി.

  P.R. ജീ...
  നന്ദി.

  നജീമിക്കാ...
  വളരേ ശരിയാണ്‍. നാട്ടിലേതിനെക്കാള്‍‌ മറുനാടന്‍‌ മലയാളികളാണ്‍ ഇന്ന് ഓണത്തെയും ഓണക്കാലത്തേയും കൂറ്റുതല്‍‌ സ്നേഹിക്കുന്നത്.

  എല്ലാവര്‍‌ക്കും ഓണാശംസകള്‍‌!

 22. ചന്ദ്രകാന്തം said...

  "മുക്കുറ്റി തന്നുച്ചഭാഷിണിക്കൂട്ടവും
  തെന്നിപ്പറക്കുന്ന തുമ്പിക്കിടാങ്ങളും
  തുമ്പക്കുടങ്ങളും, കൊങ്ങിണിപ്പൂക്കളും
  വര്‍ണ്ണം വിതച്ച ഗതകാലങ്ങളോര്‍പ്പു ഞാന്‍.."

  ..ഇന്നെന്റെ പൂക്കളം വീട്ടിന്നകത്തള -
  ക്കോണിലെ പെട്ടിയില്‍ പുഞ്ചിരിപ്പൂ..
  ചന്ദനപ്പടി കൂട്ടി,യിലയിട്ടൊരൂണി -
  ലേയ്കുള്‍‌വലിഞ്ഞീടുന്നു, സദ്യപോലും..!!

  ഇനിവരും തലമുറയ്കാകുമോ.. പഴമ തന്‍
  നാള്‍‌ വഴി താണ്ടിക്കടന്നു പോകാന്‍..??

 23. ശ്രീ said...

  ചന്ദ്രകാന്തം...
  മനോഹരമായ കുഞ്ഞു കവിത... ഇതെന്തേ പോസ്റ്റ് ആക്കാത്തെ? നാലു പേരു കാണട്ടേന്നേയ്!!!
  :)

  നന്ദി, ഓണാശംസകള്‍!

 24. എന്റെ കിറുക്കുകള്‍ ..! said...

  ശ്രീ..
  ഓണപ്പാട്ട് നന്നായി.
  നല്ല കുറേ ഓര്‍മകള്‍ മനസ്സിലിട്ട് ഇങ്ങ് ദൂരെ മനസ്സില്‍ ഓണം കൊണ്ടാടുന്ന മലയാളികള്‍ ഏറെയാണ്. സ്വയം വിധിച്ച നഷ്ടങ്ങളേയോര്‍ത്ത് വിഷമിക്കുവര്‍.! എന്നിരുന്നാലും ഏവര്‍ക്കും മനസ്സില്‍ ഒരോണക്കാലമുണ്ടെന്നത് ആശ്വാസം.

  എഴുത്ത് നന്നായിരിക്കുന്നു..

 25. ശ്രീ said...

  വാണി ചേച്ചീ...

  അഭിപ്രായത്തിനു നന്ദി, കേട്ടോ...

  എത്ര ദൂരെ ആയിരുന്നാലും എല്ലാ മലയാളികളുടേയും മനസ്സില്‍‌ ഓണവും ഓണക്കാലവും അതിന്റെ നന്മയും എന്നും കൂടെയുണ്ടാകട്ടേ...